ഗൗരീനാദം 8
Gaurinadam Part 8 | Author : Anali | Previous Part
3 മണിയായപ്പോൾ ഞാൻ ഉണർന്നു. ഈവെനിംഗ് സ്വിഫ്റ്റ് ആണ് എന്നും 5 മണിക്ക് ഓഫീസിൽ കേറിയാൽ മതി, വീട്ടിൽ നിന്ന് 2 ബ്ലോക്ക് നടന്നാൽ ഓഫീസ് എത്തും. ഓഫീസിൽ ചെന്നാലും വല്യ ജോലി ഒന്നും ഇല്ലാ മെയിൻ അക്കൗണ്ടന്റ് ആണ്, സഹായത്തിനു വേറെ രണ്ട് അസിസ്റ്റന്റ് മാരുണ്ട്
… അത്യാവശ്യം കണക്കു എക്കെ നോക്കി 8 മണിയാകുമ്പോൾ തീരും, പിന്നെ ചെറുതായി ഒന്ന് മയങ്ങി പൊങ്ങുമ്പോൾ സമയം 11 മണി ആകും… എല്ലാരേം ഒന്ന് തല കാണിച്ച് 12 ആകുമ്പോൾ അവിടെ നിന്ന് ഇറങ്ങും, നേരെ ജിമ്മിൽ പോയി 2 മണി വരെ വർക്ഔട് ചെയ്തു അവിടെ തന്നെ കൂട്ടുകാരുടെ കൂടെ രാത്രി 2 ബിയർ എക്കെ അടിച്ച് അങ്ങ് കൂടും, നേരം വെളുക്കുമ്പോൾ തിരിച്ചു വീട്ടിൽ വന്ന് കേറി കിടക്കും.
ജർമനിയിൽ ഞാൻ എത്തിയിട്ടു ഇന്ന് മൂന്ന് വർഷവും 7 മാസവും കഴിഞ്ഞു…
ആദ്യ കുറേ നാളുകൾ തികച്ചും ഒറ്റപെടലിന്റേം വേദനയുടേം നാളുകൾ ആയിരുന്നു…
ഉറക്കവും വിശപ്പും ഇല്ലാത്ത ദിനങ്ങൾ …
കണ്ണടച്ചാൽ എല്ലാം ഗൗരിയും പിന്നെ കൊറേ ചോദ്യ ചിഹ്നകളും ആയിരുന്നു..
പതിയെ പതിയെ ഞാൻ എന്നെ തന്നെ ഉപദ്രവിച്ചു അതിൽ നിന്നും ഒരു ആനന്ദം കണ്ടെത്താൻ തുടങ്ങി…ഇങ്ങനെ പോയാൽ മനസ്സ് കൈ വിട്ടു പോകും എന്ന് മനസ്സിലാക്കിയ ഞാൻ ഒരു മനോ രോഗ വിദക്തനെ കാണാൻ തീരുമാനിച്ചു.
അങ്ങനെ പുതിയതായി ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത് ‘കൗൺസലിങ് ‘ എന്നൊരു ബോർഡ് കണ്ടപ്പോൾ ഞാൻ അവിടെ കേറി…
ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ കിടക്കയിൽ നിന്ന് എണിറ്റു ട്രാക്ക് പാന്റ് മുറുക്കി കെട്ടി ഹാളിലോട്ടു നടന്നു.
ജെസ്സ് ആണ്, കൈയിൽ എന്തോ കവർ, ഹാൻഡ് ബാഗ്, തോളിൽ കാഗരൂ കുഞ്ഞിനെ തൂക്കി ഇട്ടേക്കുന്ന പോലെ ഒരു ചൈൽഡ് ക്യാരിറിൽ ജോർദാൻ കിടക്കുന്നു…
ഞാൻ ചെന്ന് ജോർദനെ എടുത്ത് കതകു തുറന്നു പിടിച്ചു കൊടുത്തു..
ജെസ്സ് അകത്തു കേറി മേശയിൽ ഒരു കവർ വെച്ച് പറഞ്ഞു
‘ you woke up early today? , I bought snacks…. do you want me to cook something ‘ ( ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ? ഞാൻ സ്നാക്ക്സ് കൊണ്ടുവന്നിട്ടുണ്ട്… എന്തെങ്കിലും ഉണ്ടാക്കി തരണോ )
‘Naah snack’s fine, ‘ ( വേണ്ട.. സ്നാക്സ് മതി ) ഞാൻ ജോർദന്റെ നെറ്റിയിൽ ചുണ്ട് അമർത്തി പറഞ്ഞു.
ജെസ്സ് ഒരു ടർക്കി എടുത്ത് വാഷ് റൂമിൽ കേറിയപ്പോൾ ഞാൻ ജോർദനെ എടുത്ത് കൊണ്ട് മേശയുടെ അടുത്ത് ചെന്നു. അവിടെ ഇരുന്ന ഒരു ചെറിയ കോട്ടൺ തുണി എടുത്ത് അവന്റെ മുഖം തുടച്ചു. ചെക്കന്റെ വായിൽ നിന്ന് എപ്പോഴും തുപ്പൽ ഒലിച്ചു കൊണ്ടിരിക്കും, ഏതു പ്രായത്തിൽ ആണാവോ ഇത് മാറുന്നെ… ജെസ്സ് പറയുന്നത് ഒരു വയസ്സ് കഴിയുമ്പോൾ മാറും എന്നാണ്.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് ‘കൗൺസലിങ് ‘ എന്നൊരു ബോർഡ് കണ്ടപ്പോൾ ഞാൻ അവിടെ കേറി…
‘ ജെസ്സിക്ക അൽവെസ് ‘എന്ന് ആ ജർമ്മൻ പെൺകുട്ടി സ്വയം പരിചയപെടുത്തി.
ഞാൻ എൻറെ പ്രശ്നങ്ങളും, ജീവിതത്തിൽ നടന്നതും എല്ലാം പറഞ്ഞപ്പോൾ ജെസ്സിക്ക അൽവെസിന്റെ കിളി പോയി.
പഠിച്ചു ഇറങ്ങി ഒരു മാസം മാത്രമായ അവൾക്ക് ഞാൻ ഒരു എമണ്ടൻ രോഗി ആയിരുന്നു…
പോകെ പോകെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി, രണ്ട് വർഷത്തെ ഔറ്റിംഗിന്നും, ഡേറ്റിങ്ങിനും എല്ലാം ഒടുവിൽ ഞാൻ ഒരു മുട്ട് നിലത്ത് കുത്തി ഒരു മോതിരം നീട്ടി ജെസ്സിക്കയെ ജീവിതത്തിലോട്ട് വിളിച്ചപ്പോൾ അവൾ മോതിര വിരൾ നീട്ടി തന്ന് ഇങ്ങു കൂടെ കൂടി.ഞാൻ ജോർദനെ നോക്കി, കറുത്ത മുടിയും കറുത്ത കണ്ണും മാത്രം എൻറെ കൈയിൽ നിന്നും ചെക്കന്നു കിട്ടിയത്… ബാക്കി മുഴുവൻ ജെസ്സ് ഫോട്ടോ കോപ്പി ആണ്. ചുരുണ്ട മുടി അടക്കം, പക്ഷെ അല്പം കഴിയുമ്പോൾ മാത്രമേ മുടി ചുരുണ്ടു ആണോ എന്ന് ശെരിക്കും അറിയത്തൊള്ളൂ എന്നാണ് എല്ലാരും പറഞ്ഞെ..
കുളിച്ചു ഇറങ്ങി ഒരു കറുപ്പ് സ്ലീവ് ലെസ്സ് ബനിയനും, കറുത്ത ട്രൗസറും ഇട്ട് ജെസ്സ് അടുക്കളയിലേക്ക് പോയി….
എൻറെ ട്രൗസർ ആണ് അത് എന്ന് ഓർത്തപ്പോൾ ഒരു ചിരി എന്നിൽ പൊട്ടി…
ഞാൻ കട്ടിലിൽ വീണ്ടും പോയി കിടന്ന് ജോർദനെ നെഞ്ചിൽ കിടത്തി ഫോണിൽ പണിയാൻ തുടങ്ങി… റിസ്ക് ആണ്, നെഞ്ചിൽ കിടന്നാൽ ഉടനെ ചെക്കന്നു മുള്ളണം… അഹ് മുള്ളിയാൽ മുള്ളട്ടു, സ്വന്തം അപ്പന്റെ നെഞ്ചിൽ അല്ലെ അവൻ മുള്ളുന്നത്.
ഡേവിഡിന്റെ കൊറേ ഏറെ മെസ്സേജ് കണ്ടു, വീട്ടുകാരുടെ ഒരു മെസ്സേജും ഞാൻ തുറക്കാറില്ല, പക്ഷെ ഇനി എന്തിനാണ് ഈ ഒളിച്ചു കളി, ഞാൻ ഇപ്പോൾ പഴേ സംഭവത്തിൽ നിന്ന് എല്ലാം കരകേറിയിരിക്കുന്നു. ഞാൻ മെസ്സേജ് തുറന്നു,
ഡേവിഡിന്റെ കല്യാണം ആണ് 13 ദിവസം കഴിയുമ്പോൾ… പോകണമോ?
ഒരു പക്ഷെ ഇത് വിധി ആയിരിക്കും, ഏറെ നാളായി ഞാൻ തേടുന്ന ഉത്തരം എല്ലാം എന്നെ തേടി എത്തുന്നത് ആവും.
‘Babe you der ‘ ( വാവേ നീ അവിടെ ഉണ്ടോ? ) ഞാൻ ഉറക്കെ വിളിച്ചു..
‘മ്മ്മ്മ് ‘ ജെസ്സ് ഒന്ന് മൂളി..
ഞാൻ കൊച്ചിനെ കട്ടിലിൽ കിടത്തി ചുറ്റും തലെണ വെച്ച് അതിർത്തി സൃഷ്ട്ടിച്ചു..
എന്നിട്ട് അടുക്കളയിലേക്ക് ചെന്നു..
കൊച്ചിനുള്ള എന്തോ സപ്പ്ലിമെന്റ് തയാറാകുക ആണ് ജെസ്സ്.. അവളുടെ നീല കണ്ണുകൾ എൻറെ കണ്ണിൽ ഉടക്കി..
‘ jess what is your opinion about we going to India for a month ‘ (ഒരു മാസം ഇന്ത്യയിൽ പോകുന്നതിനോട് എന്താ അഭിപ്രായം )
ഞാൻ മെല്ലെ അവളെ വലിച്ചു അടുപ്പിച്ചു ചോദിച്ചു..
‘Are we going? ‘ (നമ്മളു പോകുന്നുണ്ടോ? ) അവൾ എൻറെ കാലുകൾക്ക് ഇടയിൽ നിന്ന് ചോദിച്ചു..
‘Do you want us to go? ‘ (നമ്മളു പോകെണോ? ) ഞാൻ കാലുകൾ കൊണ്ട് അവളുടെ നിതബത്തിൽ ചുറ്റി പിടിച്ചു എനിലേക്ക് അടുപ്പിച്ചു ചോദിച്ചു.. അവളുടെ വിരളിൽ പെറ്റി ഇരുന്ന ബേബി ഫുഡ് ഞാൻ വായിൽ വെച്ച് ഞ്ഞുണഞ്ഞു.
‘I would love to… but will you get leave ‘(എനിക്ക് പോകാൻ ഇഷ്ടം ആണ്, പക്ഷെ നിനക്ക് ലീവ് കിട്ടുമോ )
‘Yes ‘(കിട്ടും ) ഞാൻ പറഞ്ഞപ്പോൾ ജെസ്സ് ഒന്ന് ചിരിച്ചു..
‘I will do the wash ‘(ഞാൻ തുണി അലക്കാം )
എന്നും പറഞ്ഞു ഞാൻ ഒരു ഷർട്ട് എടുത്ത് ഇട്ടു, അഴുക്കായ തുണി കിടക്കുന്ന ഒരു ട്രോളിയും എടുത്ത് പുറത്തേക്കു ഇറങ്ങി..
106B ഞങ്ങളുടെ റൂം നമ്പർ ഒന്ന് നോക്കി..
‘Good afternoon ‘ അടുത്ത ഫ്ലാറ്റിലെ പുള്ളി എന്നെ ഒന്ന് കൈ പൊക്കി കാണിച്ചു..
സ്റ്റീവ് എന്നാണ് പുള്ളിടെ പേര്, ബെർലിനിൽ ആയിരുന്നു ജോലി, പക്ഷെ ഇവിടെ ഹെയ്‌ലിബ്രോണിൽ ഇപ്പോൾ 2 വർഷം ആയി വന്ന് റിട്ടയർമെന്റ് ജീവിതം നയിക്കുന്നു.. ഇതൊക്കെ ജെസ്സ് പറഞ്ഞ അറിവാണ്… പുള്ളിടെ വൈഫ് മ്ർസിസ്. എല്ലാൻ ജെസ്സിനെ കാണാൻ ഇടക്ക് വരും.
‘Afternoon steve ‘ ഞാൻ ഒരു ഒരുക്കൻ മട്ടിൽ പറഞ്ഞു മുന്നോട്ട് നീങ്ങി…
ഫസ്റ്റ് ഫ്ലോറിൽ ആണ് വാഷ് ഏരിയ..
കൊറേ വാഷിംഗ് മെഷീൻ അടുക്കി വെച്ചിരിക്കുന്ന സ്ഥലം…
അവിടെ തന്നെ മെഷീൻ എണ്ണം കുറവായതു കൊണ്ട് ക്യു നിൽക്കണം..
ഈ ഫ്ലാറ്റിലെ പെണ്ണുങ്ങൾ തമ്മിൽ അടി നടക്കുന്നത് മൊത്തം അവിടാണ്, ചുരുക്കി പറഞ്ഞാൽ നമ്മുടെ കുടി വെള്ള പൈപ്പ് പോലെ..
ഞാൻ ചെന്നപ്പോൾ എല്ലാരും എന്നെ ഒന്ന് നോക്കി, മുഴുവൻ സ്ത്രീകൾ ആണ്, ആദ്യമായി ഞാൻ വന്നത് കണ്ടു അവർ അല്പം അതിശയത്തോടെ നോക്കുന്നു…
ഇന്ത്യയിൽ വരാൻ ജെസ്സ് ഒറ്റ മിനിറ്റ് കൊണ്ട് സമ്മതിച്ച സന്തോഷത്തിൽ ‘i will do the dishes’ (ഞാൻ പാത്രം കഴുക്കാം ) എന്ന് പറയാൻ വന്നതാ പക്ഷെ വായിൽ നിന്ന് വന്നത് dishes ഇന് പകരം wash ആയി പോയി..
ക്യുവിൽ എൻറെ മുന്നിൽ ഓരോരുത്തരായി വന്ന് നിന്നു, ഇനി ഇങ്ങനെ നിന്നാൽ കാര്യം ഇല്ലാ..
ഒരു മെഷീൻ ഫ്രീ ആയപ്പോൾ ഞാൻ ഓടി പോയി അതിന്റെ മുന്നിൽ കേറി, പക്ഷെ ഒരു പെണുമ്പിള്ള എന്നെ തള്ളി മാറ്റി അവിടെ കേറി..
312A യിലെ അമണ്ടാ ആണ്, അവരാധി മോള്…’Amanda, come on… I was here first’ (അമണ്ടാ ഞാനാണ് ഇവിടെ ആദ്യം വന്നത് ) മനസ്സിൽ ആ മൈരിനെ പ്രാകി കൊണ്ട് ഞാൻ പറഞ്ഞു..
‘Oops sorry… ‘ അതും പറഞ്ഞു അവൾ ഒന്ന് കണ്ണ് അടിച്ചു കാണിച്ചു, ഒരു പുച്ഛ ഭാവം ഉണ്ട്..
‘Please ‘ ഞാൻ ഒന്നുടെ കെഞ്ചി നോക്കി..
അവൾ എന്തോ പറയാൻ വന്നെങ്കിലും എൻറെ പുറകിലൂടെ ഒന്ന് വാതിൽക്കൽ നോക്കി അവൾ നീങ്ങി തന്നു..
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തോളിൽ ഞങ്ങളുടെ കുരുപ്പിനേം വെച്ച് ഡോറിൽ ചാരി ജെസ്സ് നിൽക്കുന്നു.
അവള് വന്ന് കൊച്ചിനെ എൻറെ കൈയിൽ തന്ന് തുണി വാരി മെഷീനിൽ ഇട്ടു..
ജെസ്സികയുടെ മുഖത്ത് ഒരു ആക്കി ചിരി ഉണ്ട്, പക്ഷെ കൊഴപ്പം ഇല്ലാ… എന്നും വാഷ് ഏരിയയിൽ നടന്ന സംഭവങ്ങൾ വിവിരിക്കുമ്പോൾ ഞാൻ കൊറേ പുച്ഛിച്ചതാ അവളെ…
ഞങ്ങളുടെ കല്യാണം നടക്കുമ്പോൾ അവൾക്ക് 21 വയസ്സേ ഉണ്ടായിരുന്നുള്ളു പക്ഷെ ഒന്നര വർഷം കൊണ്ട് അവൾക്ക് നല്ല പക്കുത വന്നു..
രാവിലെ അവൾ എഴുനേൽക്കുമ്പോൾ ആണ് ഞാൻ ജോലിയും, ജിമ്മിൽ പോക്കും എക്കെ കഴിഞ്ഞു തിരിച്ചെത്തുക… അവൾ ഉടനെ കൊച്ചിനേം പൊക്കി ജോലിക്ക് പോകും..
അവൾ തിരിച്ചു വരുമ്പോൾ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങും, അതുകൊണ്ട് വീട്ടു പണിയും, കുഞ്ഞിനെ നോട്ടവും എല്ലാം അവൾ ആണ്.
ഇന്ത്യയിൽ പോകേണ്ട ദിവസം എത്തി..
ജെസ്സ് എന്തെക്കെയോ പാക്ക് ചെയുന്നുണ്ട്…. വല്യ ആവേശത്തിൽ ആണ് പുള്ളികാരി, പറഞ്ഞു മാത്രം കെട്ടിട്ടുള്ള ഇൻ ലോസിനെ എല്ലാം കാണാൻ പോകുന്നതിന്റെ ആരിക്കും..
പക്ഷെ എൻറെ ഉള്ളിൽ ഒരു ആകാംഷ ആയിരുന്നു, ഗൗരിയെ വീണ്ടും കാണുന്നതിന്റെ… ഇപ്പോൾ കല്യാണം എക്കെ കഴിഞ്ഞു കാണുവോ? ആഹ് ആർക്കറിയാം, കഴിഞ്ഞാലും ഇല്ലേലും എനിക്ക് എന്ത് തേങ്ങയാ..
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും, നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ എല്ലാം എൻറെ ഉള്ള് ഒരു സുനാമി നേരിടുകയായിരുന്നു…
വർഷങ്ങളായി എൻറെ ഉള്ളിൽ ഉറങ്ങി കിടന്ന ചോദ്യം എല്ലാം ഉയർത്ത് എഴുന്നേറ്റു വരുന്നു..ഞങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നു ഒരു ടാക്സി വിളിച്ചു യാത്ര തുടർന്നു… കുമളി ആയപ്പോൾ തന്നെ എൻറെ ഉള്ള് തരിക്കാൻ തുടങ്ങി…രാത്രി ആയി ഇനി രാവിലെ വീട്ടിൽ ചെന്നാൽ മതി.. അതാണ് നല്ലതു.. ഇവിടെ ഒരു റൂം എടുത്തു സ്റ്റേ ചെയ്തിട്ട് പോയാൽ പോരെ എന്ന ചോദ്യത്തിനും എൻറെ മറ്റെല്ലാ ചോദ്യത്തിന് എന്ന പോലെ തന്നെ ജെസ്സ് ഓക്കേ പറഞ്ഞു.
ഞങ്ങൾ റോയൽ പാലസ് എന്നൊരു ലോഡ്ജിൽ റൂം എടുത്തു..
റൂം ബോയ് വന്ന് റൂം കാട്ടി തന്നു..
ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ കൊച്ചിനു ജെസ്സ് പാൽ കൊടുക്കുവാണ്.. അവളുടെ മുലയിലൂടെ തെളിഞ്ഞു കാണാവുന്ന പച്ച നരമ്പുകളും, മുല ചപ്പി വലിക്കുന്ന പൊന്ന് കുഞ്ഞിനേം എല്ലാം കണ്ടപ്പോൾ ഞാൻ അവിടെ തന്നെ അതും നോക്കി ഇരുന്നു.
ചുമ്മാ അതും നോക്കി ഇരിക്കുന്ന എന്നെ നോക്കി ജെസ്സ് ഒന്ന് പുഞ്ചിരിച്ചു..
സത്യം പറഞ്ഞാൽ ഇവളെ ഒന്ന് ശെരിക്കും കണ്ടിട്ട് മാസങ്ങൾ ആയി..
ഓരോന് ആലോചിച്ചു ഞാൻ അന്ന് തള്ളി നീട്ടി..
പക്ഷെ നാളെ ആരെ എങ്കിലും വിളിച്ചാലേ ബാക്കി യാത്ര നടക്കാത്തൊള്ളൂ, ടാക്സി തിരിച്ചു വിട്ടിരുന്നു..
അടുത്ത ദിവസം രാവിലെ ഞാൻ ഡേവിഡിന് ഹോട്ടൽ അഡ്രെസ്സ് അയച്ചു കൊടുത്ത് ആരെ എങ്കിലും വണ്ടിയും ആയി വരാൻ പറഞ്ഞു..
അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു, പെട്ടന്ന് മൂന്നര വർഷം കഴിഞ്ഞു കേറി ചെന്ന് വീട്ടുകാരെ സർപ്രൈസ് അടിപ്പിക്കണ്ട എന്നോർത്തു..
പ്രതിക്ഷിച്ച പോലെ തന്നെ സിയാസ് ആണ് ഒരു പോർസെ എക്കെ ആയിട്ട് വന്നത്.
അവൻ എന്നെ കണ്ടപ്പോൾ ഓടി വന്ന് കെട്ടി പിടിച്ചു,
‘ ഏട്ടൻ ജിമ്മിൽ പോകുന്നുണ്ടോ ‘ അവൻ എൻറെ നെഞ്ചിൽ ഇടിച്ചു ചോദിച്ചു..
‘മ്മ്മ് ‘ ഞാൻ ഒന്ന് മെല്ലെ മൂളി..
‘ ഞങ്ങളു ഫേസ് ബുക്കിൽ എക്കെ കണ്ടാരുന്നു നിങ്ങളുടെ കല്യാണ ഫോട്ടോയും കൊച്ചിന്റെ ഫോട്ടോയും എല്ലാം, പക്ഷെ മെസ്സേജ് അയച്ചിട്ട് ഒന്നും ചേട്ടായി റിപ്ലൈ തന്നില്ല ‘ സിയാസ് എൻറെ പുറകെ വന്ന ജെസ്സിന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങിയപ്പോൾ പറഞ്ഞു..
ബെസ്റ്റ്, അവൾക്ക് ഒരു കോപ്പും മനസ്സിലായില്ല എന്ന് എനിക്ക് ജെസ്സിന്റെ മുഖ ഭാവം കണ്ടപ്പോൾ മനസ്സിലായി..
സിയാസ് കൊച്ചിന്റെ മുഖത്ത് ഒന്ന് തോണ്ടി, എൻറെ കുരിപ്പിന്റെ മുഖം കാർമേഘം കേറി മൂഡി കെട്ടിയെന്ക്കിലും ആരും ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടത് കൊണ്ട് കരഞ്ഞില്ല..
ഞങ്ങൾ കാറിൽ കേറിയപ്പോൾ സിയാസ് കാർ മുന്നോട്ട് നീക്കി..
‘ഡേൻ’ ഞാൻ മെല്ലെ സിയസിനോട് ചോദിച്ചു..
‘കോളേജിൽ നിന്ന് നാളെ വരും ‘ അവൻ റോഡിൽ തന്നെ നോക്കി ഉരുവിട്ടു..
കുറച്ച് നേരത്തെ മൗനത്തിന് ശേഷം ഞാൻ വീണ്ടും ചോദിച്ചു
‘ഡേവിഡ് ‘
‘വീട്ടിൽ ഉണ്ട്.. മൂന്ന് ദിവസം ആയി വന്നിട്ട് ‘
‘ ജെന ‘
‘ഏട്ടൻ അറിഞ്ഞില്ലേ? ‘
‘എന്ത് ‘
‘ജനയും ജെറിയും തമ്മിൽ ഇഷ്ടം ആയിരുന്നു, ഏട്ടൻ പോയി ഉടനെ അവർ ഒളിച്ചോടി… ഇപ്പോൾ ചെന്നൈയിൽ ആണ്…
ജെസ്സ് എന്നെ ഒന്ന് തോണ്ടി എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു, പിന്നെ പറയാം എന്ന് ഞാൻ മുഖം കൊണ്ട് തന്നെ മറുപടി പറഞ്ഞു…’ഡേവിഡ് ഏട്ടന്റെ കല്യാണത്തിന് ജനയും ജെറിയും വരും, അപ്പൻ വിളിച്ചിട്ടുണ്ട് ‘ സിയാസ് തുടർന്നു..
‘അപ്പനോ? ‘ ഞാൻ ചോദിച്ചു, അപ്പൻ വിളിച്ചെന്നോ?
‘അപ്പൻ ആള് മൊത്തം ഇപ്പോൾ മാറി, ആരോടും അധികം സംസാരിക്കാറില്ല ‘..
സിയാസ് പറഞ്ഞപ്പോൾ ഞാൻ അത് ഏതായാലും നന്നായി എന്ന് ഓർത്തു.. വാ തുറന്നാൽ അങ്ങേരു വേണ്ടാദീനവേ പറയത്തൊള്ളൂ..
ഗൗരിയെ കുറിച്ച് ചോദിക്കണം എന്ന് ഉണ്ടെങ്കിലും ഞാൻ ആ വിചാരം മനസ്സിൽ തന്നെ അങ്ങ് പൂട്ടി വെച്ചു..
വീടിന്റെ ഗേറ്റിൽ തന്നെ അമ്മയും, ഡേവിഡും, റൂയസനും നിൽപ്പുണ്ട്..
വണ്ടി അകത്തോട്ടു കേറിയപ്പോൾ ഞാൻ റോണക്കു ഭായിയെ തപ്പി, പക്ഷെ അവിടെ വേറെ ആരോ ആണ്.
സിയാസ് വണ്ടി നിർത്തി ഇറങ്ങി, ഞാനും പുറകെ ഇറങ്ങി…
അമ്മ ഓടി വന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി, എൻറെ കണ്ണും ചെറുതായി നിറഞ്ഞു.. എൻറെ മാത്രം അല്ല അവിടെ നിന്ന സിയാസിന്റെയും, ഡേവിഡിന്റേം, റുയസിറ്റെം, ജെസ്സിന്റേം തൊട്ട് 7 മാസം പ്രായമുള്ള എൻറെ ജോർദാൻ വരെ കരഞ്ഞു..
കൊറേ നേരത്തെ കരച്ചിലും പിഴിച്ചലും എല്ലാം കഴിഞ്ഞ് അമ്മ ജെസ്സിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.
ഞാൻ പുറകെ ചെന്നു..
പടി വാതിൽക്കൽ അപ്പൻ നിൽപ്പുണ്ട്… പണ്ടെക്കെ ഈ മനുഷ്യനെ കാണുമ്പോൾ എനിക്ക് പേടി ആയിരുന്നു, പക്ഷെ ഇപ്പോൾ പുച്ഛം മാത്രമേ ഉള്ളൂ….
എന്നെ നോക്കി പുള്ളി ഒരു ചിരി വിടർത്തി..
ഞാനും മടിച്ച് ഒരു ചെറിയ ചിരി തൂകി..
അകത്തു കേറിയപ്പോൾ അമ്മ മൊഴിഞ്ഞു
‘മോന്റെ പഴയ റൂം തന്നെ ആണ്, ചെല്ല് ‘
‘എല്ലാം വിരിച്ച് ഇട്ടിട്ടുണ്ട് ‘ ഹരിത ആന്റി പറഞ്ഞു..
ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് സ്റ്റെപ് കേറാൻ തുടങ്ങി..
എല്ലാരും എന്തിനാ എന്നെ പന്തം കണ്ട പേരുചാഴിയെ പോലെ ഈ നോക്കുന്നെ, ജിമ്മിൽ പോയി കുറച്ച് ബോഡി എക്കെ ആയതു നോക്കുവാരിക്കും..
എൻറെ പുറകെ വരാൻ തുടങ്ങിയ ജെസ്സിനെ അമ്മ കൈയിൽ പിടിച്ചു നിർത്തി, വെല്ലോം പറയാൻ ആരിക്കും…. എങ്കിൽ അമ്മ ഇന്ന് കൊറേ വെള്ളം കുടിക്കും..
ഞാൻ സ്റ്റെപ്പുകൾ കേറി ചെന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് അടന്നു കിടക്കുന്ന ജനയുടെ റൂം ആണ്..
ഞാൻ വീണ്ടും സ്റ്റെപ് കയറി ചെന്നപ്പോൾ ഡേവിഡിന്റെ റൂമിനു ഉള്ളിൽ കൊറേ ബാഗും, ബോക്സും എല്ലാം ഉണ്ട്,
ഞാൻ വേഗം തന്നെ തിരിഞ്ഞു എന്റെ റൂമിലോട്ടു നോക്കി.
എൻറെ റൂം തുറന്നു കിടക്കുന്നു, അകത്തു കേറിയപ്പോൾ ഒരു പൂപലിന്റെയും, പഴമയുടേം എക്കെ മണം…. ദൈവമേ റൂം മാറണം, ഇവിടെ കൊച്ചിനെ കിടത്തിയാൽ വെല്ല രോഗവും വരും, ഓരോന്ന് ആലോചിച്ചു ഞാൻ കട്ടിലിലേക്ക് നോക്കി…
അവിടെ ഒരു ഡയറി കിടക്കുന്നു, ഞാൻ അത് കൈയിൽ എടുത്ത് തുറന്നു..
ആദ്യ പേജിൽ ഗ്ലിറ്റർ പേന വെച്ച് എന്തോ കുറിച്ചിരിക്കുന്നു, ഞാൻ അത് വായിച്ചു.
.
…. …. ‘ഗൗരിനാദം’ ….. …..
.
തുടരും
Responses (0 )