ഗൗരീനാദം 7
Gaurinadam Part 7 | Author : Anali | Previous Part
.സമയം 1 മണി ആയിട്ടും ഗൗരി ഫോൺ എടുക്കുന്നില്ല ഞാൻ ഫോൺ കാട്ടിലിലേക്ക് എറിഞ്ഞപ്പോൾ ഡോറിൽ ശക്തമായ കൊട്ട് കെട്ടു …
എന്തും നേരിടാൻ ഞാൻ തയാറായി ഡോർ തുറന്നു, റൂമിലേക്ക് അപ്പൻ ഇരച്ചു കെയറി..
‘നീ ഈ പാതു രാത്രി എന്തോണ്ടുക്കുവാടാ ‘ അപ്പൻ ഗർജിച്ചു..
അപ്പന് പുറകെ അമ്മയും, ആന്റണി ചേട്ടനും, സിയാസും, ജനയും എല്ലാം ഓടി റൂമിൽ വന്നു.
കട്ടിലിൽ വെളിച്ചം പകർന്ന് ഒന്നും അറിയാതെ കിടന്ന എൻറെ ഫോൺ അപ്പൻ കൈയിൽ എടുത്ത് നോക്കി..
‘ നീ ആ ഒരുപെട്ടവളെ വിളിക്കരുന്നോ ‘ എന്ന് ചോദിച്ചു അപ്പന്റെ കൈ എൻറെ മുഖത്ത് പതിഞ്ഞു, തടയാൻ സിയാസ് ശ്രമിച്ചെങ്കിലും അടി എൻറെ ചെവി തീർത്തു വീണു..
കീ……..
അപ്പൻ വേറെ എന്തൊക്കെയോ അലറി എൻറെ ഫോൺ നിലത്ത് എറിഞ്ഞു പൊട്ടിച്ചു. പക്ഷെ എൻറെ ചെവിയിൽ ഒരു മൂളൽ മാത്രമേ കേട്ടൊള്ളു ..
എല്ലാരേയും തള്ളി വെളിയിൽ ആക്കി അപ്പൻ ഡോർ വലിച്ചടച്ചു.
‘ഈ കഴുവേറിക്കു ഒരു തുള്ളി വെള്ളം കൊടുക്കെല് ‘ അപ്പന്റെ ശബ്ദം വെളിയിൽ നിന്ന് എൻറെ കാതിലും എത്തി..
അടിയുടെ ശക്തിയിൽ നിസ്‌ചലം ആയി പോയ എൻറെ തലച്ചോറ് ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തെളിഞ്ഞു..
ഞാൻ ശക്തമായി ആ ഡോറിൽ ചവിട്ടി..
പക്ഷെ ഒന്നും നടന്നില്ല.. വീണ്ടും വീണ്ടും ഞാൻ ആ ഡോറിനെ പ്രെഹരിച്ചു..
അവൻ വീഴുനില്ല, എന്നെ പുച്ഛിച്ചു അവൻ അവിടെ തന്നെ നിൽക്കുന്നു..
ഞാൻ സർവ്വ ശക്തിയും എടുത്ത് വീണ്ടും ചവിട്ടി, ഒരു വിമ്മിഷ്ട ശബ്ദത്തോടെ കതകു തുറന്നു..
ഞാൻ സ്റ്റെപ്പുകൾ ഓടി ഇറങ്ങി, ജെന ഓടി വന്ന് എൻറെ കൈയിൽ ഒരു തുണ്ട് പേപ്പർ വെച്ച് തന്നു, ഞാൻ അത് പോക്കറ്റിൽ വെച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..
ഞാൻ വീണ്ടും സ്റ്റെപ് ഇറങ്ങി താഴെ ചെന്നു..
അപ്പൻ ഓടി വന്ന് എൻറെ കോളരറിൽ പിടിച്ച് അരയിൽ നിന്ന് ഒരു ഹാൻഡ് ഗൺ ഊരി എൻറെ നെറ്റിക്ക് നേരെ വെച്ചു
‘എന്നെ തോല്പിക്കാൻ ആണ് പുറപ്പാട് എങ്കിൽ രണ്ടിനേം കൊന്ന് കളയും ‘ അപ്പന്റെ കൈ വിറക്കുന്നുണ്ട്..
ഞാൻ തോക്ക് തട്ടി മാറ്റി മുന്നോട്ട് നടന്നു.
വീട്ടിൽ നിന്ന് ഇറങ്ങി ചന്ദ്രൻ തന്ന നേരിയ വെളിച്ചത്തിൽ ഞാൻ നേരെത്തെ വലിച്ചു എറിഞ്ഞ ഫയൽ തപ്പി എടുത്തു ഗൗരിയുടെ വീട്ടിലേക്ക് നടന്നു. സിയാസും ആന്റണി ചേട്ടനും അല്പ ദൂരം എൻറെ പുറക്കെ വന്നു.
അവിടെ എത്തിയപ്പോൾ ഞാൻ ഡോറിൽ തട്ടി..
സരിത ആന്റി വന്ന് ഡോർ തുറന്നു..
‘ഗൗരി എന്തിയെ ‘ ഞാൻ കിതപ്പു മറികടക്കാൻ ബുദ്ധിമുട്ടി പറഞ്ഞു..
അമ്മയുടെ പുറകിലായി ഗൗരി വന്ന് നിന്നപ്പോൾ എൻറെ ഉള്ളിൽ കൊറേ നേരമായി ഉണ്ടായിരുന്ന പേടി എല്ലാം പോയി.. അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നു, അവൾ കണ്ണുകൾ ഒന്ന് തുടച്ചു..
‘അപ്പൻ എല്ലാം അറിഞ്ഞു.. വാ നമ്മക്ക് പോകാം ‘ ഞാൻ അവളോട് പറഞ്ഞു..
‘എവിടെ? ‘ അവൾ ചോദിച്ചു.
‘അതെക്കെ ഞാൻ ശരിയാക്കി വെച്ചിട്ടുണ്ട്.. നീ വാ, നമ്മക്ക് പോയി കല്യാണം കഴിക്കാം, ഇവിടെ നിന്നാൽ അതൊന്നും നടക്കില്ല ‘ ഞാൻ ഒറ്റ ശ്വാസത്തിൽ ആവേശത്തിൽ പറഞ്ഞു തീർത്തു.. ഞാൻ ഏറെ ആഗ്രഹിച്ച നാൾ ആണ് ഇത് എൻറെ ഗൗരി എൻറെ മാത്രം ആകുന്ന ദിവസം.
‘ഞാൻ വരുന്നില്ല ‘ അവൾ പറഞ്ഞപ്പോൾ എൻറെ ഉള്ളിൽ കൂടി ഒരു കുന്തം കുത്തി ഇറക്കുന്ന പോലെ തോന്നി.. ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ? അല്ലാ അവൾ വെക്തമായി തന്നെ ആണ് പറഞ്ഞെ…
‘അമ്മേടെ കാര്യം ഓർത്തണേൽ നീ പേടിക്കേണ്ട… അമ്മയും വരട്ടെ ‘ ഞാൻ അവളുടെ കണ്ണിൽ പ്രതിക്ഷയോടെ നോക്കി പറഞ്ഞു..
‘ഏട്ടൻ തിരിച്ചു പൊക്കോ… ഞാൻ വരുന്നില്ല ‘ അവൾ അതും പറഞ്ഞു അകത്തോട്ടു പോയപ്പോൾ അവളുടെ അമ്മ എന്നെ ഒന്ന് സഹതാപ്പതോടെ നോക്കി കതക്കു അടച്ചു.. എൻറെ നെഞ്ച് വല്ലാതെ വേദനിക്കുന്നു, ശ്വാസം കിട്ടുന്നില്ല..
ആ വാതിൽക്കൽ ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു, എൻറെ കാലുകൾ തളരുന്ന പോലെ, കൈകൾ വിറക്കുന്നു, കണ്ണുകൾ നിറയുന്നു..
തിരിച്ചു പോകില്ല എന്ന് ഞാൻ ഉറപ്പിച്ചു..
ആന്ന് രാത്രി തന്നെ ഞാൻ ഒരു ആലുവ വണ്ടി കേറി…
വണ്ടിയുടെ പേര് ഞാൻ വായിച്ചു…
‘ സീത ‘..
തനിക്കു വേണ്ടി രാജ്യവും, കുടുംബവും എന്തിന് ഏറെ പറയുന്നു… ജീവൻ പോലും രാവണൻ കളഞ്ഞു എന്ന് അറിഞ്ഞപ്പോൾ പതിവൃതയായ സീത ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി കാണുവോ? ഇല്ലാ… പെണ്ണെന്ന വർഗം അങ്ങനെ ആണ്, അവരുടെ ശെരി ലോകത്തിനു തെറ്റായി തോന്നും…. അവരുടെ തെറ്റുകൾ ലോകത്തിനു ശരിയായിയും തോന്നും.
മനസ്സിൽ ഒന്ന് വിചാരിച്ചു, വാക്കുകളിൽ മറ്റൊന്ന് പറഞ്ഞു, പ്രവർത്തിയിൽ വേറൊന്നു ചെയ്യും അവർ.
എൻറെ ഉള്ളിൽ മുഴുവൻ ചോദ്യങ്ങൾ ആയിരുന്നു..
അവൾ എന്താ അങ്ങനെ പറഞ്ഞെ? എൻറെ ഗൗരി ആയിരുന്നല്ലോ? എൻറെ കൂടെ ഒരു ജീവിതം അവൾ ആഗ്രഹിച്ചില്ലേ? എൻറെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
ഒറ്റ ദിവസം കൊണ്ട് എൻറെ ജീവിതം മാറി മറഞ്ഞു..
ആലുവ ചെന്ന് ഇറങ്ങിയപ്പോൾ അവിടെ ഒരു റൂം എടുത്തു, എനിക്ക് ഒന്ന് വാ വിട്ട് കരയണമായിരുന്നു..
ഞാൻ വസ്ത്രം എല്ലാം ഊരി എറിഞ്ഞു ജെന തന്ന കത്ത് ഞാൻ അപ്പോളാണ് കാണുന്നത്, കൊറേ ഫോൺ നമ്പേഴ്സ് ആണ് അപ്പന്റേം, അമ്മയുടേം, ഡേവിഡിന്റേം എല്ലാം. ഞാൻ അത് ചുരുട്ടി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു..
ഷവർ ഓണാക്കി അവിടെ ഇരുന്ന് മനസ്സ് നിറയെ കരഞ്ഞു..
അവൾ എന്നെ ചതിച്ചു…. വിസമദിച്ച എൻറെ മനസ്സിനെ ഞാൻ അവസാനം പറഞ്ഞ് മനസ്സിലാക്കി..
അവിടെ നിന്നു പതർക്കാണ്ടി എത്തിയതൊന്നും എനിക്ക് ഓർമയില്ല..
സഞ്ജീവ് വണ്ടിയുമായി വന്നു, ഞാൻ കേറിയപ്പോൾ അവൻ ചുറ്റും നോക്കി..
‘ആരെയാ നോക്കുന്നെ? ‘ ഞാൻ ചോദിച്ചു..
‘കഥാ നായിക എന്തിയെ ‘ അവൻ തിരക്കി
അവന് ഒന്നും മനസ്സിലായില്ല എങ്കിലും വണ്ടി മുന്നോട്ട് എടുത്തു..
അവൻ തന്നെ ആണ് എനിക്ക് ജർമ്മനിയിൽ ഒരു ജോലിയും വാങ്ങി തന്നത്.
ഒരു പുതിയ ജീവിതം എന്ന ആശയം എന്നിൽ തോന്നി എങ്കിലും അത് അത്ര എളുപ്പം അല്ലായിരുന്നു..
ഇണകുരുവികളെ പോലെ പ്രേണയിക്കുന്നവരേ എല്ലാം കാണുമ്പോൾ എൻറെ ഉള്ള് ഉരുകി..
എൻറെ മനസ്സ് ഇപ്പോഴും അവളുടെ വീടിന്റെ അടഞ്ഞു കിടക്കുന്ന വാതിലിന്ന് മുന്നിൽ തന്നെ നിൽക്കുക ആണ്, അത് തുറക്കും എന്ന പ്രതിക്ഷയോടെ….പാഠം 8 – മെഴുകു തിരി
റുബൻ വീട് വിട്ട് പോയെതും, ഗൗരി ഇറങ്ങി ചെല്ലാത്തതും എല്ലാം ജെന എന്നെ വിളിച്ചു പറഞ്ഞു..
എങ്കിലും എന്താണ് ഗൗരി ഇറങ്ങി ചെല്ലാഞ്ഞത്?
റുബന്റെ അവസ്ഥ ഓർത്തു ചെറിയ വിഷമം എക്കെ തോന്നിയെങ്കിലും ജെയിംസ് സാമൂലിന്റെ അവസ്ഥ ഓർത്തപ്പോൾ എന്നിക്കു നല്ല സമ്മാധാനം ആയി…
ഇത് തന്നെ ആണ് ഞാൻ കാത്തിരുന്ന അവസരം, ഇപ്പോൾ പ്രെഹരിച്ചാൽ ആ ദുഷ്ടൻ വീഴും..
ഞാൻ ജനയോടു ഫോണിൽ കൂടെ ചോദിച്ചു..
‘റുബന്റെ കാര്യം സമ്മതിക്കാത്ത നിന്റെ അച്ഛൻ നമ്മുടെ കാര്യം സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ‘
‘ഇല്ലാ ‘ മറുപടി പറയാൻ അവൾക്ക് അധികം ആലോചന ഒന്നും വേണ്ടായിരുന്നു..
‘ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുവോ ‘ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു
‘വരാം ‘.
ഇവൾ എന്ത് പാവമാണ്, അവൾ ഇറങ്ങി വരും…
ഒരു നിമിഷം എൻറെ മനസ്സ് ആശിച്ചു ഇവളോട് ശെരിക്കും എനിക്ക് പ്രേമം ആയിരുന്നു എങ്കിലോ എന്ന്..
ഇല്ലാ ഇവൾ നിന്റെ ശത്രുവാണ്..
ജെയിംസ് സാമൂലിന്റെ പെട്ടിയിൽ ഉള്ള അടുത്ത ആണി ഉടനെ അടിക്കണം എന്ന് മനസ്സിലായ ഞാൻ ജനയെ ഉടനെ തന്നെ ചാടിക്കാൻ തീരുമാനിച്ചു.. എവിടെ പോകണം എന്നോ, ഇനി എന്ത് എന്നൊന്നും എനിക്ക് ഇല്ലായിരുന്നു..
ഒരു ശനിയാഴ്ച ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. അവൾ പള്ളിയിൽ പോയി മടങ്ങുമ്പോൾ ഞാൻ വഴിയിൽ കാറുമായി പോയി നിന്നു..
അവൾ വന്നു..
‘പേടി ഉണ്ടോ? ‘ ഞാൻ ചോദിച്ചു
‘ഉണ്ട് ‘ അവൾ ചെറിയ ഒരു ചിരി വരുത്തി പറഞ്ഞു..
‘ജീവൻ പോയാലും ഞാൻ നിന്നെ പൊന്നു പോലെ നോക്കും ‘ ഞാൻ വികാരങ്ങൾ വാരി വിതറി പറഞ്ഞു.
അവളുടെ കൈ വണ്ടിയുടെ ഗിയറിൽ ഇരുന്ന എൻറെ കൈയുടെ മുകളിൽ വന്ന് വീണു, അവളുടെ കണ്ണ് ഈറൻ അണിഞ്ഞിട്ടുണ്ട്. ഇവൾ എന്തൊരു പൊട്ടി ആണെന്ന് ഞാൻ മനസ്സിൽ ഓർത്തു.
ഞങ്ങൾ ഒരു ലക്ഷ്യവും ഇല്ലാതെ വണ്ടിയിൽ മുന്നോട്ട് നീങ്ങി, ഇടക്ക് ഒരു ടൂറിസ്റ്റ് ഹിൽ സ്റ്റേഷന്റെ ബോർഡ് കണ്ടപ്പോൾ അവൾ കൊഞ്ചി ‘ എനിക്ക് ഐസ് ക്രീം വാങ്ങി തരുവോ ‘.
ഞാൻ വണ്ടി ഒതുക്കി ഇറങ്ങി… മാരണം ഇപ്പോൾ ഐസ് ക്രീം ഊബാത്തതിന്റെ കുഴപ്പമേ ഒള്ളു..
ഞാൻ അവളെ കൂട്ടി ആ മല കേറാൻ തുടങ്ങി..
ഞങ്ങളെ ആവരണം ചെയ്ത തണുപ്പ് അവളെ എൻറെ അടുത്തേക്ക് ചേർത്തു..
ഒരു ഐസ് ക്രീം വാങ്ങി ഞാൻ അവൾക്ക് കൊടുത്തു..
‘വേണ്ടടാ നല്ല തണുപ്പ് ‘ ഞാൻ പറഞ്ഞു, പിന്നെ നിന്റെ എച്ചില് തിന്നാൻ അല്ലെ ഞാൻ.
കാറ്റിൽ അവളുടെ മുടി പറക്കുന്നതും ചുണ്ടുകൾ വിറക്കുന്നതും എല്ലാം ഞാൻ നോക്കി..
ദൈവമേ എൻറെ ഉള്ളിൽ ഇവളോട് പ്രേമം വെല്ലോം ആണോ..
ഏയ് അല്ലാ… ഞാൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു..
എനിക്ക് തണുക്കുനുണ്ടെന്നു മനസിലായ ജെന എന്നെ കെട്ടി പിടിച്ചു.
ഞങ്ങൾ അവിടുന്ന് തിരിച്ചു ഇറങ്ങുമ്പോൾ എല്ലാം ഞാൻ അവളെ തന്നെ നോക്കി..
പണ്ട് കോളേജിൽ പഠിക്കുമ്പോൾ റുബൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ലോകത്തു ഏറ്റവും ഭാഗ്യവാൻ വിളിക്കുമ്പോൾ വിശ്വസിച്ചു ഇറങ്ങി വരാൻ ഒരു പെണ്ണ് ഉള്ളവൻ ആണെന്ന്.
ജെന എന്നെ വിശ്വസിച്ചു എൻറെ കൂടെ ഇറങ്ങി വന്നു… അവളുടെ പണവും, സുഖങ്ങളും എല്ലാം ഉപേക്ഷിച്ചു എന്നെ വിശ്വസിച്ചു..
എൻറെ ഉള്ളിൽ ഒരു നീറ്റൽ തോന്നി..
ഞങ്ങൾ ഉച്ചയോടെ എൻറെ കൂട്ടുകാരന്റെ പാലായിൽ ഉള്ള വീട്ടിൽ എത്തി.. അവിടെ ഉണ്ണി ചേട്ടൻ എന്നൊരു ആള് ഉണ്ടെന്നും പുള്ളിയോട് പറഞ്ഞാൽ കീ തരുമെന്നും ഗൾഫിൽ ഉള്ള അവൻ പറഞ്ഞു..
അവൻ പറഞ്ഞത് അനുസരിച്ചു ഞങ്ങൾ പുള്ളിയെ കാണാൻ എത്തി..
പുള്ളിയുടേം ലവ് മാര്യേജ് ആണെന്നും, കൊറേ വിശേഷം എക്കെ പറഞ്ഞു കീ വാങ്ങി ഞങ്ങൾ ഇറങ്ങി..
വീട്ടിൽ ചെന്നപ്പോൾ ഞാൻ ജനയോടു ചോദിച്ചു…
‘നീ എന്ത് വിശ്വസിച്ചു ആണ് എൻറെ കൂടെ ഇറങ്ങി വന്നത് ‘
‘എനിക്ക് മാഷിനെ വിശ്വാസം ആണെടോ ‘
അവൾ അത് പറഞ്ഞപ്പോൾ എൻറെ കണ്ണുകൾ കലങ്ങി..
ദൈവമേ ഞാൻ എന്ത് ചതി ആണ് ചെയ്തത്.
ഞാൻ ഇത്രയും നാൾ ഇവളെ മാത്രം അല്ലാ എന്നെ തന്നെ ചതിക്കുക ആയിരുന്നു, ജനയോടു എനിക്ക് ശെരിക്കും ഇഷ്ടം ആണ്…
എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ എന്നെ വെറുക്കും.
ഒരു മഴ മെല്ലെ ഭൂമിയെ തഴുക്കാൻ തുടങ്ങി..
ജെന എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരു ചുടു ചുംബനം നൽകി കുളിക്കാൻ പോയി..
ഇവളോട് ഇനി എങ്കിലും എല്ലാം പറയണം..
ദൈവമേ അവളോട് പറയാൻ ഉള്ള ധൈര്യം എനിക്ക് തരണേ…
അവൾ കുളിച്ചു ഒരു റോസ് നൈറ്റി ഇട്ട് വന്ന് ഞാൻ ഇരുന്ന ബെഡിന് എതിരു ഒരു കസേര വലിച്ചു ഇട്ടു പറഞ്ഞു
‘എന്താ മാഷേ ഇങ്ങനെ ആദ്യം കാണുന്ന പോലെ നോക്കുന്നെ, ഇപ്പോഴേ നോക്കി മടുക്കണ്ട ഇനി എന്നും എന്നെ കാണാൻ ഉള്ളതാ ‘..
‘ജെന എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ‘ എൻറെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു..
‘എന്താ പറ ‘ അതും പറഞ്ഞു അവൾ എൻറെ കൈയിൽ പിടിച്ചു..
ഞാൻ തുടക്കം മുതൽ മൊത്തം പറഞ്ഞു..
മുഖത്ത് ഒരു അടിയാണ് ഞാൻ അർഹിച്ചത് പക്ഷെ നിറഞ്ഞ് ഒഴുകുന്ന മിഴിയുമായി അവൾ എൻറെ കാലിൽ വീണു
‘എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിച്ചോളാം, പക്ഷെ എന്നെ വെറുക്കരുതേ ‘ അവളുടെ വാക്കുകൾ എൻറെ മനസ്സിലെ വർഷങ്ങൾ ആയി എരിയുന്ന പകയുടെ മേൽ ഒരു മഹാ മാരിയായി പെയ്തു ഇറങ്ങി..
ഞാൻ അവളെ ഉയത്തി കെട്ടി പിടിച്ചു.
എത്ര നേരം അങ്ങനെ നിന്നു എന്ന് ഓർമയില്ല..
എൻറെ ഫോൺ ശബ്തിച്ചു…
ഞാൻ ജനയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കാൾ എടുത്തു..
‘കുഞ്ഞേ.. ഉണ്ണി ആണേ ‘
‘ഹലോ.. പറഞ്ഞോ ഉണ്ണി ചേട്ടാ ‘
‘ഇവിടെ കൊറേ പേര് വന്ന് നിങ്ങൾ താമസിക്കുന്ന സ്ഥലം ചോദിച്ചു ‘
‘എന്നിട്ട് ‘
‘എന്തോ പന്തികേടുണ്ട്, നിങ്ങൾ അവിടെ നിന്ന് പെട്ടന്ന് മാറിക്കോ ‘
ജെന എന്നെ നോക്കി, അവളുടെ കണ്ണിൽ ഭയം ഉണ്ടെന്നു എനിക്ക് അറിയാം..
ഞങ്ങൾ പെട്ടന്ന് തന്നെ വീട് പൂട്ടി ഇറങ്ങി..
താക്കോൽ വീടിന്റെ കയറ്റു പായുടെ അടിയിൽ ഇട്ടു മുന്നോട്ട് നടന്നു…
മഴ നല്ലപോലെ പെയ്യുന്നുണ്ട്, നേരം ഇരുട്ടി..
ഞാൻ ജനയുടെ തോളിൽ കൈ ഇട്ടു ഞങ്ങൾ മുന്നോട്ട് നീങ്ങി..
ബസ്സ് നോക്കി നടന്നപ്പോൾ എൻറെ മുന്നിൽ കൊറേ മോഹങ്ങളും, എൻറെ ജനയോടു ഒത്തുള്ള ജീവിതവും മാത്രമേ ഉണ്ടാരുന്നുള്ളു..
ഞങ്ങളുടെ എതിര് വന്ന് നിന്ന ഒരു വണ്ടിയുടെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം ഞങ്ങളുടെ കണ്ണിൽ തുളഞ്ഞു കേറി, അതിൽ നിന്നു നാല് തടിയന്മാർ ചാടി ഇറങ്ങി…. തിരിഞ്ഞു ഓടാൻ നോക്കി എങ്കിലും, ഞങ്ങളുടെ മുന്നിൽ ഒരു പജെറോ വന്ന് നിന്നു.
അത് ആരുടെ വണ്ടി ആണെന്ന് എനിക്ക് അറിയാരുന്നു…
പക്ഷെ ഒരു ആശ്വാസം തന്നുകൊണ്ട് അതിന്റെ മുന്നിൽ നിന്ന് ഇറങ്ങിയത് സിയാസ് ആണ്.
പക്ഷെ ആ ആശ്വാസം എല്ലാം പുറകിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ പോയി….
‘ശങ്കർ രാജു ‘ എൻറെ മനസ്സ് മന്ത്രിച്ചു…
എൻറെ അച്ഛന്റെ ദേഹത്തു കൂടി ലോറി ഓടിച്ചു കേറ്റിയ ശങ്കർ…
ടീവി യിലും പത്രത്തിലും എല്ലാം ഞാൻ കണ്ട ശങ്കർ, അല്പം നര വീണിട്ടുണ്ടെന്ക്കിലും ഞാൻ ആ മുഖം ഒരിക്കലും മറകുകയില്ല..
ആദ്യം വന്ന നാലുപേരും കൂടി എൻറെ കൈയിലും, കാലിലും എല്ലാം പിടിച്ചു നിർത്തി… അവരെ തള്ളി മാറ്റാൻ നോക്കിയ ജനയെ സിയാസ് വന്ന് പിടിച്ചു കൊണ്ട് പോയി..
ശങ്കർ അരയിൽ നിന്നും ഒരു പിച്ചാത്തി വലിച്ചു ഊരി എൻറെ അടുത്തേക്ക് നടന്നു..
സിയാസ് കൈയിൽ കിടന്നു കുതരുന്ന ജനയെ നോക്കി പറഞ്ഞു ‘ ഇത് നമ്മുടെ ലോറി തട്ടി മരിച്ച റോയി ഇല്ലേ, അയാളുടെ മകനാ ‘
‘അറിയാം ‘ ജെന പറഞ്ഞപ്പോൾ സിയാസ് ഒന്ന് ഞെട്ടി..
ശങ്കർ പിച്ചാത്തി എൻറെ നേരെ വന്ന് ഉയർത്തി
‘വേണ്ട ‘ സിയാസ് പറഞ്ഞു.
ശങ്കർ സിയാസിനെ തിരിഞ്ഞു നോക്കി പുറകോട്ട് മാറി.
ജനയുടെ കൈയിൽ നിന്നും സിയാസ് കൈ വിട്ടപ്പോൾ എന്നെയും പിടിച്ചു വെച്ചവർ വിട്ടു..
ജെന ഓടി വന്ന് എന്നെ കെട്ടി പിടിച്ചു..
സിയാസ് തിരിച്ചു വണ്ടിയിൽ കേറുമ്പോൾ പറഞ്ഞു ‘ അപ്പൻ അറിഞ്ഞു നിങ്ങൾ ഇവിടെ ഉണ്ടെന്നു… പെട്ടന്ന് എവിടേക്ക് എങ്കിലും പൊയ്ക്കോ ‘..
ഞാൻ ജനയെയും ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു…
എൻറെ പെണ്ണ്, എനിക്ക് വേണ്ടി ഉപേശിച്ചു വന്നവൾ, ഞാൻ വഞ്ചിച്ചു എന്ന് അറിഞ്ഞിട്ടും എനിക്ക് മാപ്പ് തന്നവൾ…
ഈ പെണ്ണെന്ന വർഗം അങ്ങനെ ആണ്, ലോകത്തിലെ മുഴുവൻ വേദനയും അവർ സഹിക്കും, സ്നേഹവും ഇഷ്ടവും നിലനിർത്താൻ എന്തും സഹിക്കും, ദൈവത്തിന്റെ സൃഷ്ടിയിൽ വെച്ചും ഏറ്റവും ദുർബലയും, ബലശാലിയും അവൾ ആണ്. വാത്സല്യം, സ്നേഹം, കരുതൽ, മോഹം, കോപം, പ്രേമം എല്ലാം ചേരുന്ന ഒരു മഹാ സംഭവം തന്നെ ആണ് ഈ സ്ത്രീ എന്ന രണ്ട് അക്ഷരം.തുടരും….
Responses (0 )