-50% Intro price for the next 72 hours only!. Buy now →

Kambi stories

ഗൗരീനാദം 5 [അണലി]

ഗൗരീനാദം 5 Gaurinadam Part 5 | Author : Anali | Previous Part   അടുത്ത പാർട്ടിൽ തുണ്ട് ഉണ്ട്, എൻറെ വാക്കാണ്.. ഇതിൽ കൂടി ഒന്ന് തുണ്ട് ഇല്ലാതെ അഡ്ജസ്റ്റ് ചെയ്യണം.. എന്ന് സ്വന്തം അണലി….വീട്ടിൽ എത്തി ഇറങ്ങിയപ്പോൾ അവൾ ഒരു താങ്ക്യൂ പറഞ്ഞു അകന് പോയി… പിന്നെ ഉള്ള എല്ലാ ദിവസവും ഓരോരോ കാരണം ഉണ്ടാക്കി ഞാൻ അവളുടെ മുന്നിൽ ചെന്നു പെട്ടു, അറിഞ്ഞോണ്ട് തന്നെ അവളെ അവഗണിച്ചു.. അങ്ങനെ ഓണം […]

0
1

ഗൗരീനാദം 5

Gaurinadam Part 5 | Author : Anali | Previous Part

 

അടുത്ത പാർട്ടിൽ തുണ്ട് ഉണ്ട്, എൻറെ വാക്കാണ്.. ഇതിൽ കൂടി ഒന്ന് തുണ്ട് ഇല്ലാതെ അഡ്ജസ്റ്റ് ചെയ്യണം..
എന്ന് സ്വന്തം അണലി….വീട്ടിൽ എത്തി ഇറങ്ങിയപ്പോൾ അവൾ ഒരു താങ്ക്യൂ പറഞ്ഞു അകന് പോയി…
പിന്നെ ഉള്ള എല്ലാ ദിവസവും ഓരോരോ കാരണം ഉണ്ടാക്കി ഞാൻ അവളുടെ മുന്നിൽ ചെന്നു പെട്ടു, അറിഞ്ഞോണ്ട് തന്നെ അവളെ അവഗണിച്ചു..
അങ്ങനെ ഓണം എത്തി..

ഓണത്തിന് എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിൽ ഒരു ഉൽത്സവം ആണ്..
പതിവ് പോലെ തന്നെ സ്ത്രീ ജെനങ്ങൾ എല്ലാം കുക്കിംഗ്‌ ചെയ്തപ്പോൾ ഞാനും, സിയാസും അവന്റെ ബൈക്കിൽ അല്പം മാറി തോട്ടത്തിൽ പോയി ഓരോ ചെറുത്‌ വീശി…
‘ചേട്ടായിക്കു ഗൗരിയെ ഇഷ്ടം ആണല്ലേ ‘ അവൻ ചോദിച്ചു..
‘ആര് പറഞ്ഞു? ‘ ഞാൻ ചോദിച്ചു
‘കണ്ണുള്ളവൻ കാണുന്നു ‘ അതും പറഞ്ഞു അവൻ ഒരു പുഞ്ചിരി തൂകി വണ്ടി സ്റ്റാർട്ട്‌ ചെയ്തു, ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ആന്റണി ചേട്ടനും മറ്റുള്ളവരും ഇല ഇട്ട് നിലത്തു ഇരുപ്പു ഉറപ്പിച്ചിരുന്നു..
‘ തഗ് ലൈഫ് കാണണോ ‘ എല്ലാരും നിലത്തു ഇരിക്കുമ്പോൾ ഒറ്റക്കു ഡയനിങ് ടേബിളിൽ ഇരിക്കുന്ന അപ്പനെ കാണിച്ചു സിയാസ് എന്നോട് പറഞ്ഞു..
ഞാൻ ഒന്ന് ചിരിച്ചു..
ഞങ്ങളും പോയി നിരയായി ഇരുന്ന ആളുകൾക്കു ഇടക്ക് ഇരുന്നു.
നമ്മുടെ ബിജു മേനോൻ കുഞ്ഞിരാമായണത്തിൽ പറഞ്ഞ പോലെ പിന്നെ തോരൻ വന്നു, കാളൻ വന്നു, ഓലൻ വന്നു, അവിയല് വന്നു….
അവസാനം ഏത്തക്ക ചിപ്സും കൊണ്ട് എൻറെ ഗൗരിയും വന്നു, അവൾ ഒന്ന് എന്നെ നോക്കിയിട്ട് ചിപ്സ് എൻറെ ഇലയുടെ ഒരു അരികിൽ വെച്ച് മുന്നോട്ടു നീങ്ങി..
സിയാസ് എൻറെ ഇലയിലോട്ടു നോക്കി , കാര്യം പെട്ടന്ന് തന്നെ എനിക്ക് കത്തി..
എൻറെ ഇലയിൽ ബാക്കി എല്ലാവർക്കും കൊടുത്തത്തിലും കൂടുതൽ ഏത്തക്ക ചിപ്സ് കിടപ്പുണ്ട്, പക്ഷെ ഞാൻ ഏത്തക്ക ചിപ്സ് തിന്നതില്ല… പുല്ല് അവൾ വെല്ലോം ചക്കരപേരട്ടി വിളമ്പിയാൽ മതിയാരുന്നു എന്നോർത്ത് ഞാൻ എൻറെ പ്രിയംവത നല്കിയ ഏത്തക്ക ചിപ്പസ്‌ വാരി സിയാസിന്റെ ഇലയിൽ ഇട്ടു.
അവൾ അത് കണ്ടു, അവളുടെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു എന്ന് തോനുന്നു… ദൈവമേ ഞാൻ എങ്ങനാണ് ഇതൊന്നു ഇവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നെ.. എനിക്ക് ഏത്തക്ക ചിപ്സ് ഇഷ്ടം ഇല്ല കൊച്ചേ…

ദിവസങ്ങൾ കടന്നു പോയി…
ഒരു തണുപ്പുള്ള സന്ധ്യക്ക്‌ 2 ചെറുത്‌ വീശി കട്ടിലിൽ ഹെഡ് ഫോണും വെച്ച് പാട്ടും കേട്ടു കിടന്നപ്പോൾ ആണ് ജനയുടെ കാൾ വന്നത്.. ഞാൻ എടുത്തു..
‘ഏട്ടൻ പെട്ടന്ന് താഴോട്ട് വന്നേ ‘..
അതും പറഞ്ഞു കാൾ കട്ട്‌ ആയി..
ഞാൻ മെല്ലെ ചാടി തുള്ളി രണ്ടാം നില എത്തിയപ്പോൾ അച്ഛന്റെ സ്വരം കേൾക്കാം.
ഇറങ്ങി ചെന്ന ഞാൻ കണ്ടത് മഴയിൽ കുളിച്ചു നിൽക്കുന്ന ഗൗരിയേം, അവളുടെ അമ്മയെയും ആണ്.
‘മൊതലാളി ഞങ്ങള് വേറേ ആരോട് സഹായം ചോദിക്കാനാ ‘ അവളുടെ അമ്മ പറഞ്ഞു കണ്ണ് സാരി തുമ്പിൽ തുടച്ചു..
‘സഹായിക്കാൻ ആള് ഇല്ലാത്തൊരെ എക്കെ സഹായിക്കാൻ ഞാൻ ആര് ഉടയ തമ്പുരാനോ ‘ അച്ഛൻ ഉറക്കെ ചോദിച്ചു..
ഞാൻ ഹരിത ആന്റിയുടെ ചെവിയിൽ കാര്യം തിരക്കി..
‘പുള്ളികാരിടെ കെട്ടിയോനെ പോലീസ് പിടിച്ചു, എന്തോ പണം തട്ടിച്ചെന്നും പറഞ്ഞു ‘ ഹരിത ആന്റി മൊഴിഞ്ഞു..

‘അയാളെ പോലീസ് ഉപദ്രവിക്കും, എനിക്കും ഇവൾക്കും അതിയാൻ മാത്രമേ ഉള്ളൂ ‘ അടുത്ത് നിന്ന ഗൗരിയെ ചേർത്ത് പിടിച്ചു അവളുടെ അമ്മ പറഞ്ഞു.
ഗൗരി കരയുകയാണ്, അവളുടെ കണ്ണുനീർ എൻറെ ഹൃദയത്തിൽ ആസിഡ് മഴ പോലെ വീഴുന്നു..
‘പാവങ്ങൾ അല്ലെ ഇച്ചായ, എന്തേലും ചെയ്തു കൊടുക്ക്‌ ‘ എൻറെ അമ്മ പതുക്കെ പറഞ്ഞു.
‘ നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചോ? അവളുടെ ഒരു വക്കാലത്തു ‘ അച്ഛൻ അമ്മയോട് മുഖം കടുപ്പിച്ചു പറഞ്ഞു.
‘അച്ഛാ ഒന്ന് സ്റ്റേഷനിലോട്ട് വിളിക്ക് ‘ ഞാൻ ഇടയിൽ കേറി പറഞ്ഞു..
അപ്പൻ എന്നെ ഒന്ന് നോക്കി ആന്റണി ചേട്ടനോട് പറഞ്ഞു,
‘ ടാ നിന്റെ കൈയിൽ പുതിയ സി.ഐ ടെ നമ്പർ ഉണ്ടേൽ ഒന്ന് വിളിച്ചു കാര്യം തിരക്ക്’
ആന്റണി ചേട്ടൻ ഉടൻ തന്നെ ഫോൺ എടുത്തു വെളിയിലോട്ടു പോയി 2 മിനിറ്റ് കഴിഞ്ഞ് അകത്തു വന്നു പറഞ്ഞു..
‘ പണം തട്ടിപ്പ് കേശാ, പലിശ കമ്പിനിയിൽ കാശ് നിഷേപിച്ച കൊറേ പേര് പരാതി നൽകി എന്ന് ‘
‘മൊതലാളി അദ്ദേഹം അങ്ങനെ ഒന്നും ചെയ്‌വേല, ആരോ ചതിച്ചതാ. എങ്ങേനെലും ഒന്ന് ഇറക്കി തരണം ‘ അവളുടെ അമ്മ കൈ കൂപ്പി പറഞ്ഞു..
‘പ്ഫാ… കണ്ട കള്ളനും ഇരപക്കും എക്കെ കഞ്ഞി വെക്കൽ ആണല്ലോ എൻറെ പണി’ അതും പറഞ്ഞു സോഫയിൽ നിന്ന് ചാടി എഴുനേറ്റ് മുണ്ടും മടക്കി ഉടുത്തു റൂമിലേക്ക്‌ പോയി..
ഞാൻ ഗൗരിയുടെ കണ്ണിൽ ഒന്ന് നോക്കി, അവൾ നിസ്സഹായ നോട്ടം എനിക്ക് സമ്മാനിച്ചു..
ഞാൻ ഓടി അടുക്കളയിൽ പോയി വണ്ടിയുടെ ചാവി എടുത്തു വന്നു, അവർ തിരിച്ചു പോകാൻ തുടങ്ങുവാണ്.
ഞാൻ അവരെ വിളിച്ചു വണ്ടിയിൽ കേറ്റി, ഗേറ്റ് കടന്ന് സ്റ്റേഷൻ ലക്ഷ്യം ആക്കി നീങ്ങി..
പോലീസ് സ്റ്റേഷൻ എത്തിയപ്പോൾ ആണ് എനിക്ക് സ്വായബോധം വന്നത്, ജെന വിളിച്ചപ്പോൾ ഞാൻ ഫോൺ റൂമിൽ ഇട്ടിട്ടാണ് പോന്നത്.. വേഷം ആണേൽ ഒരു നരച്ച നീല ബനിയനും, ജീൻസ് ത്രീ ഫൗർത്തും, സ്റ്റേഷനിൽ പുതിയ സി.ഐ ആണ്.
ഞങ്ങൾ സ്റ്റേഷനിൽ എത്തി, അകത്തു കേറി ആദ്യം കണ്ട പോലീസ് കാരനോട് സി.ഐ യുടെ റൂം ചോദിച്ചു.
ഒരു ക്യാബിൻ കാണിച്ച് കാര്യം തിരക്കി എങ്കിലും ഒന്നും പറയാതെ ഞാൻ ക്യാബിനിൽ ചെന്നു.
ഫോണിൽ യൂ ട്യൂബ് വീഡിയോ കണ്ടു കൊണ്ടിരുന്ന പുള്ളി വീഡിയോ പോസ് ചെയ്ത ശേഷം എന്നെ നോക്കി..
‘ഞങ്ങൾ ആ പണ തട്ടിപ്പ് കേശിൽ പിടിച്ച ആളെ കൊണ്ടു പോകാൻ വന്നതാ ‘ ഞാൻ പറഞ്ഞു.
പുള്ളി എന്നെ ഒന്ന് അടു മുടി നോക്കി തൊപ്പി എടുത്ത് വെച്ചു ചോദിച്ചു
‘ഇത് നിന്റെ അമ്മായി അച്ഛന്റെ തറവാട് ആണെന്ന് വിചാരിച്ചോ’
‘ഞാൻ കൊണ്ടേ പോകാത്തൊള്ളൂ ‘ ഞാൻ പറഞ്ഞു..
‘ നീ കൊണ്ടിട്ടെ പോകാത്തൊള്ളൂ ‘ പുള്ളി എഴുനേറ്റു മേശയിൽ ഇടിച്ചു കൊണ്ടു പറഞ്ഞു..
ഉച്ച കേട്ട് ഒരു പോലീസുകാരൻ ഓടി വന്നു. എന്നെ ഒന്ന് നോക്കിയിട്ട് അയാൾ ഓടി പോയി സി.ഐ ടെ അടുത്ത് എന്തോ പറഞ്ഞു.
സി.ഐ തൊപ്പി ഊഴി വെച്ചിട്ട് എൻറെ അടുത്തോട്ടു നടന്നു കൊണ്ട് ചോദിച്ചു..
‘ജെയിംസ് സാമൂൽ സാറിന്റെ മോൻ ആണല്ലേ ‘.
‘ ജെയിംസ് സാമൂൽ എൻറെ അപ്പനാ ‘ ഞാൻ പുള്ളിയെ നോക്കി പറഞ്ഞു..
‘ ഉഷിരൻ തന്നെ, അല്ലേലും പുലി മടയിൽ പൂച്ച കുട്ടി പിറകില്ലല്ലോ ‘ അതും പറഞ്ഞ് പുള്ളി എൻറെ തോളിൽ കൈ ഇട്ടു ക്യാബിനു വെളിയിൽ എത്തി.
കണക്കു എഴുതുന്ന ആളെ നോക്കി എൻറെ തോളിൽ ഒന്ന് തട്ടി പറഞ്ഞു

‘ ഇവന്റെ അച്ഛനെ അറിയില്ലേ, ജെയിംസ് സാമൂൽ കരുവാകാപ്പൻ… പണ്ട് എം.ൽ.എ സീറ്റിനു മത്സരിച്ചപ്പോൾ വെറും 1300 വോട്ടിനല്ലേ ഇവുടുത്തെ എരപ്പാളികൾ പുള്ളിയെ തോൽപിച്ചേ ‘ അത് പറഞ്ഞു പുള്ളി സെൽ തുറന്നു. ഗൗരിയുടെ അച്ഛൻ ഒരു ട്രൗസർ മാത്രം ഇട്ട് നില്കുവാണ്, ഞങ്ങളെ കണ്ടപ്പോൾ ആ മനുഷ്യന്റെ കണ്ണ് നിറഞ്ഞു ഒഴുകി.. പോലീസുകാർ നല്ലപോലെ ഉപദ്രവിച്ചെന്നു ദേഹത്തെ പാടുകൾ കാണുമ്പോൾ അറിയാം.
ഗൗരിയുടെ അമ്മ അവളുടെ അച്ഛനെ പിടിച്ചു വെളിയിലോട്ടു നടന്നു..
‘ അന്നു ജെയിംസ് സാമൂൽ സാർ ജയിച്ചിരുന്നേൽ ഇപ്പോൾ കേരളം ഭരിക്കേണ്ട ആളാ ‘ പുള്ളി അത് പറഞ്ഞ് ഒന്ന് ചിരിച്ചു..
‘കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം ‘ എന്ന് പറഞ്ഞ് ഞാൻ സ്റ്റേഷന് വെളിയിൽ എത്തി.
ഞാൻ പുറത്തു എത്തിയപ്പോൾ ഗൗരി കഴഞ്ഞു കൊണ്ട് എൻറെ അടുത്ത് വന്നു പറഞ്ഞു
‘എങ്ങനെയാ നന്ദി പറയണ്ടേ എന്ന് എനിക്ക് അറിയില്ല ‘
‘എന്തിന് ‘ ഞാൻ ചെറിയ ചിരി തൂകി ചോദിച്ചു..
‘എനിക്ക് വേണ്ടി.. ‘ അവൾ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഇടക്ക് കേറി പറഞ്ഞു..
‘നിനക്ക് വേണ്ടി അല്ല ഗൗരി, എനിക്ക് വേണ്ടി ആണ് ഞാൻ ഇത് ചെയ്തത്, നീ എൻറെ ജീവൻ ആണ് ‘.
അവൾ ഒന്നും പറയാതെ പോയി വണ്ടിയിൽ കേറി..
ഞാൻ അവരെ വീട്ടിൽ കൊണ്ടുപോയി വിട്ടു.. അവൾ ഇറങ്ങി പോയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കും എന്ന് ഞാൻ പ്രീ‌തീക്സിച്ചു പക്ഷെ ഒന്നും നടന്നില്ല..
വീട്ടിൽ ചെന്നപ്പോൾ അപ്പൻ ഒന്നും പറഞ്ഞില്ല, തെളിച്ചു പറഞ്ഞാൽ മൈൻഡ് പോലും ചെയ്തില്ല.
ഞാൻ സ്റ്റെപ് കേറാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു ‘ ഡേൻ വിളിച്ചാരുന്നു, അവനു പനി ആണ് നീ ചെന്ന് ഇങ്ങു കൊണ്ടുപോരെ ‘..
ഡേൻ ജെയിംസ്, എൻറെ അനിയൻ അവൻ ഇപ്പോൾ പ്ലസ് വൺ ഇൽ പഠിക്കുന്നു… പനി ഒന്നും അല്ല, വീട്ടിൽ വന്നിട്ട് കൊറേ ഏറ നാൾ ആയി അതിന്റെ സൂക്കേട് ആണ്.
എൻറെ സഹോദരങ്ങളിൽ ഏറ്റവും ഇഷ്ടവും എനിക്ക് അവനെ ആണ്.
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ വണ്ടി എടുത്ത് ഇറങ്ങി, ലഞ്ച് ബ്രേക്ക് ആയപ്പോൾ ഞാൻ അവന്റെ സ്കൂളിൽ ചെന്നു.
അവനെ തപ്പി നടന്നപ്പോൾ ആണ് പുറകിൽ നിന്ന് ഒരു കൈ വന്നു തോളിൽ വീണത്.
‘എന്റെ ചേട്ടായി, കൊള്ളാവുന്ന പിള്ളേര് ഒന്നും ഇല്ല… ഈ കടാപ്പുറത്തു കൊണ്ട് സ്കൂളിൽ ചേർത്തിട്ടു മൊത്തം എന്തോ മീൻകാരി പെണ്ണുങ്ങളെ പോലെ ഉണ്ട്‌ ‘
ഡേൻ ആണ്.
ഞാൻ അവനെ വിളിച്ചു കാറിന്റെ അടുത്തോട്ടു നടന്നു..
‘ കാണുന്ന ബാറിൽ എല്ലാം ചവിട്ടിക്കോ ‘ അവൻ കാറിൽ കേറുമ്പോൾ മൊഴിഞ്ഞു..
‘നിനക്ക് ഉള്ളത് സീറ്റിനു അടിയിൽ ഉണ്ട്‌ ‘ ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി പറഞ്ഞു..
അവൻ ഒരു കുപ്പി ബിയർ എടുത്ത് കുടിക്കാൻ തുടങ്ങി..
‘കോളേജ് കോമ്പൗണ്ട് കഴിഞ്ഞ് എടുക്കു ചെക്കാ ‘ ഞാൻ പറഞ്ഞെങ്കിലും അവൻ അത് കാര്യം ആക്കാതെ അടപ്പു കടിച്ചു തുപ്പി കുടിക്കാൻ തുടങ്ങി..
പിള്ളേര് എല്ലാം അവനെ നോക്കുനുണ്ട്, ചിലർ കൈ പൊക്കി കാണിക്കുന്നു..
അവൻ അവരെ ഒന്നും നോക്കുന്നു പോലും ഇല്ല.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു
‘ഞാൻ വണ്ടി ഓടിക്കട്ടെ ‘
‘ വേണ്ട പോലീസ് കാണും, ‘ ഞാൻ പറഞ്ഞു..
‘ഇപ്പോൾ കരുവാകാപ്പന്റെ വണ്ടിയെ തടയാറായോ പോലീസ്, എന്ത് പെറ്റി അപ്പൻ വെല്ലോം വടി ആയോ ‘ അവൻ ചോദിച്ചു..

‘മിണ്ടാതിരി ചെക്കാ,, അവന്റെ ഒരു നാക്ക് ‘ ഞാൻ ഗൗരവം വരുത്തി പറഞ്ഞെങ്കിലും ചിരി അടക്കാൻ പറ്റിയില്ല..
ഞാൻ ഡ്രൈവിംഗ് സീറ്റ്‌ അവനു കൈ മാറി..
‘എന്തോ സീൻ ഉണ്ടെല്ലോ, വെല്ല പ്രേമവും ആണോ ‘ അവൻ ജനാലയിലൂടെ വിദൂരത്തു കണ്ണും നാട്ടിരുന്ന എന്നെ നോക്കി ചോദിച്ചു..
‘ പറയാം ‘ ഞാൻ ഒന്ന് ചിരിച്ചു
‘ ദൈവമേ.. റുബൻ സാമുയൽ കരുവാകാപ്പന് പ്രേമമോ? ആട്ടെ ആരാ എൻറെ ഈ ഏട്ടത്തി അമ്മ ‘ അവൻ ഒരു ചിരി വിടർത്തി ചോദിച്ചു..
ഞാൻ കഥ ചുരുക്കി അവനു പറഞ്ഞു കൊടുത്തു..
‘ഓഹോ… അപ്പോൾ ഫൈറ്റും, ചെയ്സും, ബ്ലാസ്റ്റും എല്ലാം കാണും ‘ അവൻ ചിരിച്ചു തന്നെ പറഞ്ഞു…
‘റൂസെൻ കാശു ഇപ്പോഴും ചോദിക്കാറുണ്ടോ ‘ അവൻ ചോദിച്ചു..
‘ഞാൻ ബ്ലോക്ക്‌ ചെയ്തു ഇട്ടേക്കുവാ, നിന്നോടോ ‘ ഞാൻ ചോദിച്ചു..
‘എന്നെ വിളിച്ചു കാശു ചോദിച്ചാൽ തല അടിച്ചു പൊട്ടിക്കും എന്ന് നേരത്തെ ഞാൻ പറഞ്ഞതാ ‘
അവൻ പറഞ്ഞു ചിരിച്ചു..
‘ആട്ടെ ജെന ഇപ്പോൾ പഴേ പോലെ തന്നെ പാര ആണോ ‘ അവൻ കണ്ണ് വിടർത്തി ചോദിച്ചു..
‘ഒരു മാറ്റവും ഇല്ല ‘ ഞാൻ പറഞ്ഞു..
‘സിയാസ് ചേട്ടന്റെ ഫയർ വർക്സ് എക്കെ എങ്ങനെ പോകുന്നു ‘ അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
‘ നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.. ഇപ്പോൾ പുതിയ ഒരു ഐറ്റം ഇറക്കിയിട്ടിണ്ട് മോനിഷ ‘ ഞാൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ചിരിച്ചു..
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുറുനിലക്കാകുമോ ………
എൻറെ ഫോൺ നിലവിളിച്ചു..
ഞാൻ നോക്കിയപ്പോൾ സിയാസ് ആണ്
‘ നൂറു ആയുസ്സ് ആണ് ‘
‘ഹലോ ‘ ഞാൻ ഫോൺ എടുത്ത് പറഞ്ഞു..
‘ ചേട്ടായി, നിങ്ങൾ എവിടെ എത്തി ‘ അവന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നു..
‘ ഞങ്ങൾ എരുമേലി ആയി ‘ ഞാൻ വെളിയിലെ ഒരു ബോർഡിൽ നോക്കി പറഞ്ഞു.
‘ ഗൗരിയുടെ അച്ഛൻ സൂയിസൈഡ് ചെയ്തു, ചേട്ടായി പെട്ടന്ന് വാ ‘.
എൻറെ ഉള്ളിൽ ഒരു ഇടി മുഴക്കം പോലെ അവന്റെ വാക്കുകൾ വീണു..
എന്തിനായിരിക്കും പുള്ളി ഇങ്ങനെ ചെയ്തത് , ഒരു പക്ഷെ അപമാനം സഹിക്കാൻ പറ്റാത്തത് കൊണ്ടാവും.
ഞാൻ കാൾ കട്ട്‌ ചെയ്ത് ഡെയ്‌ന്റെ കൈയിൽ നിന്ന് വണ്ടി വാങ്ങി ഓടിച്ചു..
ഒരു 4 മണിയോടെ ഞങ്ങൾ നാട്ടിൽ എത്തി, നേരെ ചെന്നത് ഗൗരി താമസിക്കുന്ന ഔട്ട്‌ ഹൗസില്ലോട്ടു ആണ്.
ഞാൻ അവിടെ വണ്ടി നിർത്തി, കൊറേ ഏറ വണ്ടികൾ അവിടെ കിടപ്പുണ്ട്..
ഞാൻ വീടിന്റെ ഉള്ളിൽ കേറിയപ്പോൾ സംബ്രാണി തിരിയുടെ മണം മൂക്ക് തുളച്ചു കേറി. ജെന എൻറെ അടുത്ത് വന്നു പറഞ്ഞു..
‘ആദ്യം കണ്ടത് ഗൗരി ആണ്, ഒരു 1 മണി ആയിക്കാണും… ഫാനിൽ തൂങ്ങി ‘.
ജെന ഡെയ്‌ന്റെ സ്കൂൾ ബാഗ് വാങ്ങി അവനേം കൂട്ടി മാറി ഒരു ഭിത്തിയിൽ ചാരി നിന്നു.
ഞാൻ മുന്നോട്ടു നീങ്ങി.. അവളുടെ അമ്മ മൃതുദേഹത്തിൽ തല വെച്ച് കരയുന്നു..
ബന്ധുക്കൾ ആണെന്ന് തോനുന്ന കുറച്ചു പേര് ആ സ്ത്രീയെ സമ്മാധാനിപ്പിക്കാൻ നോക്കുന്നു, എങ്ങെനെ സമ്മാധാനിക്കാൻ ആണ്.. അവരുടെ നെറ്റിയിലെ കുങ്കുമം മാഞ്ഞില്ലേ…. എന്നും കൂടെ ഉണ്ടാവും എന്ന് വിശ്വസിച്ച ആള് പകുതി വഴിക്കു ഇട്ടിട്ടു പോയില്ലേ..
എൻറെ കണ്ണ് അവളെ തിരയുകയായിരുന്നു.
അവൾ ഒരു ഭിത്തിയിൽ ചാരി ഇരിക്കുന്നു, അവളുടെ തല ചെരിഞ്ഞു അടുത്ത് ഇരിക്കുന്ന അമലയുടെ തോളിൽ വിശ്രമിക്കുന്നു..

ഞാൻ അവളെ നോക്കി, അവൾ എന്നെ കണ്ടെന്നു തോന്നുന്നു..എഴുനേറ്റു ഒരു പൊട്ടി കരച്ചിലോടെ ഓടി വന്നു എൻറെ നെഞ്ചിൽ അവൾ വീണു..
ടക്.. ടക്… ടക്…
എൻറെ ഹൃദയം കിടുകിടാ മിടിച്ചു, ഒന്ന് പതറി എങ്കിലും ഞാൻ നാളുകളായി ചോദിച്ച ചോദ്യത്തിന് എല്ലാം ഉള്ള ഉത്തരം
‘ എൻറെ ഗൗരിക്ക് എന്നെ ഇഷ്ടമാണ് ‘

ഞാൻ രണ്ട് കൈയും അവളെ ചുറ്റി വളയം പിടിച്ചു തലയിൽ മുത്തം നൽകി..
എൻറെ നെഞ്ചിൽ അവളുടെ കണ്ണു നീര് വീണു നനഞ്ഞു..
എല്ലാവരും ഞങ്ങളെ നോക്കുനുണ്ട്… പോകാൻ പറ, ഇവൾ എൻറെ സ്വന്തം ആണ്
… എൻറെ മാത്രം.

അമലയും, ജനയും വന്നു എൻറെ കൈ വിടിപ്പിച്ചു അവളെ കൂട്ടി കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി, എന്നെ ഡേൻ വന്നു വിളിച്ചു കൊണ്ട് വെളിയിൽ വന്നു, ജനയും പുറകെ വന്നു..
‘എൻറെ ഗൗരിക്ക് എന്നെ ഇഷ്ടമാണ്’ എൻറെ ചുണ്ട് മന്ത്രിച്ചു കൊണ്ടിരുന്നു..

അവർ എന്നെ ജനയുടെ കാറിൽ ഇരുത്തി. ഒരു പത്തു മിനിറ്റ് കഴിഞ്ഞ് സിയാസ് ബൈക്കിൽ വന്നു, ബൈക്ക് പാർക്ക്‌ ചെയ്ത് അവനും കാറിൽ കേറി…..

‘ആരെക്കെ ഉണ്ടാരുന്നു അകത്തു ‘ സിയാസ് ജനയോടു ചോദിച്ചു…..
‘ആന്റണി ചേട്ടൻ ഉണ്ടായിരുന്നു ‘ ഡേൻ പറഞ്ഞു
‘അയാള് ഇത് അച്ഛനോട് പറയാതെ ഇരിക്കില്ല ‘ ജെന തലയിൽ കൈ വെച്ച് പറഞ്ഞു..
പോകാൻ പറ, ഗൗരി എൻറെ സ്വന്തം ആണ്
… എൻറെ മാത്രം.
‘ആന്റണി ചേട്ടനോട് ഞാൻ സംസാരിക്കാം, അമലയെ കൊണ്ട് കൂടി പറയിപ്പിക്കാം ‘ സിയാസ് പറഞ്ഞു..
‘ ഹരിത ആന്റി ഉണ്ടായിരുന്നു ‘ ഡേൻ പറഞ്ഞു.
‘ആന്റി പറഞ്ഞാലും അമ്മയോടെ പറയത്തൊള്ളൂ ‘ ജെന സിയാസിനെ നോക്കി പറഞ്ഞു,
‘അപ്പുണ്ണി ചേട്ടൻ ഉണ്ടായിരുന്നു, അത് സീൻ ഇല്ല ‘ ജെന പറഞ്ഞു..
‘സീൻ ഉണ്ട്‌, പുള്ളി ഓട്ട വായനാ… അപ്പനോട് പറയും ‘ സിയാസ് പറഞ്ഞു..
‘ ഇല്ല, പുള്ളി കൊറേ നാൾ ആയി റുബൻ ചേട്ടനോട് കുറച്ചു കാശ് ചോദിക്കുന്നു. നമ്മക്ക് അത് കൊടുത്തു സെറ്റിൽ ചെയാം’ ജെന പറഞ്ഞപ്പോൾ സിയാസ് തല ആട്ടി.
ജനയുടെ ഫോൺ അടിച്ചു..
റൂയിസൻ ആണ്,
‘കാശു ചോദിക്കാൻ ആയിരിക്കും ‘ എന്ന് പറഞ്ഞു ഡേൻ ഫോൺ എടുത്തു..
‘എന്താടാ ‘
.
‘ആര് പറഞ്ഞു ‘
.
‘നീ ആരോടും ഒന്നും പറയേണ്ട.. കേട്ടോ ‘
.
ഡേൻ ഫോൺ കട്ട്‌ ചെയ്ത് സിയാസിനെ നോക്കി പറഞ്ഞു
‘റുബൻ ചേട്ടൻ ഗൗരി ചേച്ചിയെ കെട്ടി പിടിച്ചു നിൽക്കുന്ന ഫോട്ടോ അവനു വാട്സ്ആപ്പിൽ കിട്ടി ‘
സിയാസും, ജനയും ഞെട്ടി പക്ഷെ ഞാൻ ഇപ്പോഴും ഒരു മായ ലോകത്താണ്.
‘എങ്ങനെ ‘ ജെന ചോദിച്ചു.

‘നാഗപ്പന്റെ മകൻ ഇല്ലേ, രാഹുൽ അവൻ എടുത്ത് അയച്ചു കൊടുത്തതാണ് ‘.
‘മൈര്.. ‘ സിയാസ് പറഞ്ഞു കാറിൽ നിന്നു ഇറങ്ങി ഉള്ളിൽ പോയി രാഹുലിനെ വെളിയിൽ കൊണ്ട് വന്ന് എന്തെക്കെയോ പറഞ്ഞു..
‘അവൻ ആരോടും പറയില്ല ‘ തിരിച്ചു വന്നപ്പോൾ സിയാസ് പറഞ്ഞു..
ഞങ്ങൾ നാലുപേരും വീട്ടിൽ ചെന്നപ്പോൾ ഒരു ഭയം ഉണ്ടാരുന്നു..
അപ്പൻ എവിടയോ പോകാൻ നിൽക്കുവാണ്..
‘നിന്റെ പനി എക്കെ മാറിയോ ‘ അപ്പൻ ഡേനോട് ചോദിച്ചു..
‘ഓവ്വ് ‘ ഡേൻ പറഞ്ഞു..
അപ്പൻ അപ്പോൾ ഒന്നും അറിഞ്ഞിട്ടില്ല..
‘മൊതലാളി ‘ ഷൈജു ചേട്ടൻ വെളിയിൽ നിന്നു ഉറക്കെ വിളിച്ചു..
‘എന്താടാ കിടന്ന് അലരുന്നത് ‘ അപ്പൻ ഇറങ്ങി ചെന്ന് ചോദിച്ചു.
പുറകെ ഞങ്ങളും ചെന്നു..
‘മൊതലാളി സരിത ചേച്ചിടെ കെട്ടിയോൻ മരിച്ചില്ലെ ‘ ഷൈജു ചേട്ടൻ തലയിൽ കെട്ടിയിരുന്ന തോർത്ത്‌ എടുത്ത് കഷത്തിൽ വെച്ച് പറഞ്ഞു..
‘ ആ.. തൂങ്ങി ചത്തു ‘ അപ്പൻ വായിൽ കിടന്ന മുറുക്കാൻ മിറ്റത്തോട്ടു നീട്ടി തുപ്പി കൊണ്ട് പറഞ്ഞു..
‘എന്ത് ചെയ്യണം എന്ന് അവര് ചോദിക്കുന്നു ‘ ഷൈജു ചേട്ടൻ പറഞ്ഞു..
‘ ശവം സാധാരണ ചെയുന്ന പോലെ കൊണ്ടുപോയി കുഴിച്ചിടുവോ, കത്തിക്കുകയോ ചെയ്.. അല്ലാതെ പുഴുങ്ങി തിന്നാൻ ഒന്നും കൊള്ളില്ലല്ലോ ‘ അപ്പൻ വെളിയിൽ ഒരു ചെരുവത്തിൽ ഇരുന്ന വെള്ളം എടുത്ത് മുഖം കഴുകി, തിരിഞ്ഞു നിന്ന് മുണ്ട് മടക്കി കുത്തി പറഞ്ഞു..
‘ആ ഔട്ട്‌ ഹൗസിനു പുറകിൽ നിക്കുന്ന മാവ് വെട്ടിക്കോട്ടെ എന്ന് ചോദിച്ചു ‘ ഷൈജു ചേട്ടൻ ഉച്ച താഴ്ത്തി ചോദിച്ചു..
അപ്പൻ പോക്കെറ്റിൽ കിടന്ന കീ എടുത്ത് പജേരോടെ അടുത്തോട്ടു നടന്നു കൊണ്ട് ചോദിച്ചു
‘അവര് കൊണ്ടുവന്ന മാവ് ആണോ ‘
‘അല്ല ‘ ഷൈജു ചേട്ടൻ പറഞ്ഞു..
‘എങ്കിൽ വെട്ടണ്ട ‘ അപ്പൻ വണ്ടിയുടെ ഡോർ തുറന്ന് പിടിച്ചു പറഞ്ഞു..
‘ ദഹിപ്പിക്കാൻ… ‘ ഷൈജു ചേട്ടൻ അപ്പന്റെ അടുത്തോട്ടു നടന്നു..
‘ദഹിപ്പിക്കാൻ അവർക്കു മാവ് വേണം എന്ന് അത്ര നിർബന്ധം ആണേൽ കൃഷി ഭവനിൽ മാവിന്റെ തൈ കൊടുക്കുന്നുണ്ട്, ഒരെണ്ണം വാങ്ങി നാട്ടിട്ടു വലുതാകുമ്പോൾ ശവം കത്തിച്ചാൽ മതി ‘
അതും പറഞ്ഞ് അപ്പൻ വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങി..
‘ ഈ അപ്പന് എന്തിന്റെ സൂക്കേട് ആണ്, ഇവിടെ കാക്ക തൊള്ളായിരം മാവുണ്ട്, നിങ്ങള് വെട്ടിക്കോ ‘
ഡേൻ ഷൈജു ചേട്ടനെ നോക്കി പറഞ്ഞു..
ഷൈജു ചേട്ടൻ എൻറെ മുഖത്തു നോക്കി..
‘വെട്ടിക്കോ ഷൈജു ചേട്ടാ… കുറ്റി തീ ഇട്ട് കത്തിച്ചിട്ട്, ചപ്പ് ഇട്ട് മൂടിയാൽ മതി ‘ സിയാസ് പറഞ്ഞപ്പോൾ ഷൈജു ചേട്ടൻ തല ആട്ടി പുള്ളിയുടെ സ്പ്ലണ്ടർ ബൈക്കിൽ കേറി ഇരുന്നു.
‘ഞാനും വരുന്നുണ്ട് ‘ മുന്നോട്ടു ഞാൻ നീങ്ങി കൊണ്ട് പറഞ്ഞു..
ജെന എൻറെ കൈയിൽ കേറി പിടിച്ചു
‘ഇല്ല ഷൈജു ചേട്ടാ, ഏട്ടൻ വരുന്നില്ല.. നിങ്ങള് പോയിക്കോ ‘ ഡേൻ പറഞ്ഞപ്പോൾ ഷൈജു ചേട്ടൻ വണ്ടി എടുത്ത് മുന്നോട്ടു നീങ്ങി.
തുടരും..
a
WRITTEN BY

admin

Responses (0 )