Forgiven 6
Author : Villi Bheeman | Previous Part
എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം.♥️
Forgiven 6
മേഘ 💔
അലന്റെയും കിർത്ഥനയുടെയും സ്വഭാവം എത്ര മുന്നിൽ കണ്ടിട്ടും മേഘകും മനസ്സിലായില്ല.
കിർത്തന തന്നെയാണ് പറഞ്ഞത് അലനുമായി അവൾ തെറ്റിയെന്നു. പക്ഷേ ഇന്ന് സംഭവിച്ചതോ. അലൻ അങ്ങോട്ട് അപരിചിതമായി വന്നതല്ല..
ഇപ്പോൾ തന്നിക്കുള്ള ഒരേയൊരു ഫ്രണ്ട് കിർത്തനയാണ്. കസിൻസും കൂടെ പഠിച്ചവരും എന്റെ കല്യാണം മുടങ്ങിയപ്പോൾ തന്നെ ഒരു ഗ്യാപ് ഇട്ടിയിരുന്നു. എത്ര പറഞ്ഞാലും തീരാത്ത കടപ്പാടുള്ള നിഷയെ താൻ തന്നെ വെറുപ്പിച്ചു..
എന്റെ ഗോപുസ് എന്നെ വിട്ടിട്ടു പോകുകയും ചെയ്തു.
കിർത്തനയുടെ വീട്ടിൽ നിന്നും തിരിച്ചുയെത്തി മേഘ ആലോചനയിൽ ആയിരുന്നു.ഇനി ആരെ വിളിക്കും തന്റെ മനസ് തുറന്നു സംസാരിക്കാൻ ഒരാളില്ല..
അപ്പോളാണ് ലത മേഘയുടെ റൂമിലേക്ക് കയറിവന്നതും…പുറത്തേക്കു പോയ വേഷത്തിൽ തന്നെ ബെഡിൽ കിടക്കുയായിരുന്ന മേഘയുടെ അരികിൽ ലത വന്നുയിരുന്നു..
“എന്തു പറ്റി എന്റെ പൊന്നിന് “.മേഘയുടെ തലമുടിയിൽ വിരലോടിച്ചു നെറ്റിൽ കൈ വെച്ചു ലത ചോദിച്ചു…
മേഘ ഒന്നും മിണ്ടിയില്ല.സത്യത്തിൽ ലത റൂമിൽ കയറി വന്നതും അവളുടെ അരുകിൽ വന്നുയിരുന്നതും അറിഞ്ഞിട്ടും അമ്മയുടെ മുഖത്തെക്കും നോക്കാൻ മേഘകും കഴിഞ്ഞില്ല..
കട്ടിലിൽ കിടന്ന മേഘയെ ലത എഴുന്നേപ്പിച്ചു..
ഒന്നും ബലം പിടിച്ചുയെങ്കിലും തന്റെ അമ്മയുടെ കൈയുടെ ശക്തിയിൽ മേഘ അനുസരണയുള്ള കുട്ടിയെ പോലെ എഴുന്നേറ്റു..
അത്രയും നേരം ഉള്ളിൽ ഒതുക്കിയ മുഴുവൻ മേഘയുടെ കണ്ണിൽ നിന്നും ഒഴുകിയിറക്കി..
ലത ഒന്നും മിണ്ടിയില്ല മേഘയുടെ കരച്ചിൽ അവസാനിക്കും വരെയും.
കുറച്ചു സമയം ആ മുറിയിൽ നീണ്ടും നിന്ന മൗനം അവസാനിച്ചു ലത സംസാരിച്ചു തുടങ്ങി.
“ഗോപു ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ “..
തന്റെ മുഖതേക്കും നോക്കി ഒന്നും ചിരിച്ചോണ്ട് നിസാരമായി തന്റെ അമ്മ ചോദിച്ച ആ ചോദ്യതിനും.. നിർവികരതയോടെ നോക്കി നിൽക്കാനെ മേഘക്കും കഴിഞ്ഞുള്ളു..
താൻ അമ്മയോട് എന്തു പറഞ്ഞാലും അത് കള്ളമാകും.തന്നിക്കും ഒരിക്കലും ഗോപുസിന്റെ മനസ്സിൽ വേറെയൊരാൾ ഉണ്ടെന്ന് സമ്മതിക്കാൻ കഴിയില്ല..
“നീ എഴുന്നേറ്റെ “.ലത മേഘയെ കട്ടിലിൽ എഴുന്നേപ്പിക്കാൻ നോകിയെങ്കിലും..
“എനിക്കും വയ്യ അമ്മേ “..മേഘ ഒഴിഞ്ഞുമാറി കട്ടിലിൽ തന്നെ ചുരുണ്ടു കിടന്നു..
“നിന്റെ അച്ഛൻ പറഞ്ഞതും മാത്രെമേ നീ ഇതുവരെയും അനുസരിച്ചുയിട്ടുള്ളു.ഈ ഒരു തവണ ഈ അമ്മ പറയുന്നതും മോൾ കേൾക്കണം.”..
മേഘ തലയുർത്തി ലതയെ നോക്കി..
“മിനാക്ഷി എന്നെ വിളിച്ചിരുന്നു.നിങ്ങൾ രണ്ടുംപേരും പ്രതീഷിക്കാത്ത സമയതും നടന്ന ഒരു കല്യാണം. വർഷം നാല് ആകുന്നു.രണ്ടുപേരും മനസ് തുറന്നു സംസാരിച്ചാൽ ഈ പ്രശ്നങ്ങൾ അവസാനിക്കും. ഞാൻ വിളിക്കണോ ഗോപുവിനെ.ഇനി നിങ്ങളുടെ പ്രശ്നം എന്നോട് പറയാൻ മടിയാണെങ്കിൽ താഴെ അച്ഛനുണ്ട്.നിന്റെ ജീവിതമാ എത്ര ആയാലും കല്യാണം കഴിഞ്ഞു ആദ്യമാണ് നീ ഒറ്റക്കും ഒരു വരവും.മോൾ തിരിച്ചു പോണം നല്ലതോ ചിത്തയോ സംഭാവികട്ടെ.നിന്റെ ഗോപുസ് അല്ലെ”.അത്രയും പറഞ്ഞു മേഘയുടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു ലത റൂമിൽ നിന്നുയിറങ്ങി..
സ്റ്റേയർയിറിങ്ങി താഴേക്കു വന്ന ലതയെ കാത്തു വേണു നിൽക്കുണ്ടായിരുന്നു..
“മോൾ എന്തു പറഞ്ഞു “.വേണു ലതയോട് ചോദിച്ചു..
“അവരും തമ്മിൽ പ്രശ്നം ഒന്നുമില്ല “..ലത മറുപടി പറഞ്ഞു..
“നീ പറഞ്ഞത് കൊണ്ടാണ്.അവൻ തിരിച്ചുവരട്ടെ ഞാൻ ഒന്നും കാണുന്നുണ്ട് “..എന്തോ അർത്ഥം വെച്ചാണ് വേണു അങ്ങനെ പറഞ്ഞത്.
വേണു വീടിന്റെ പുറത്തേക്കും ഇറങ്ങിപോയി..
ലതയുടെ വാക്കുകൾ മേഘകും ഒരു ഉത്തരം കൊടുത്തിയിരുന്നു.തിരിച്ചു പോണം.
മേഘയുടെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളൂ ഉണ്ടാകും.അത് അവളുടെ ഗോപുസ് മാത്രം ആയിരിക്കും..
മേഘ അവൾ കൊണ്ടുവന്ന ബാഗ് എടുത്തു വീട്ടിലേക്കുയിറങ്ങി…
താഴെ ലത നിൽക്കുന്നണ്ടായിരുന്നു…
“പിണക്കം ഒക്കെ മാറിയോ “.സ്റ്റൈയർ ഇറങ്ങി വന്ന മേഘയോട് ലത ചോദിച്ചു..
“എനിക്കും എന്തു പിണക്കം എന്റെ അമ്മക്കുട്ടി “ലതയുടെ കവിളിൽ പിച്ചിവലിച്ചു മേഘ പറഞ്ഞു…
“ടി,എനിക്കും നോവുന്നുണ്ട് കേട്ടോ “..ലത മേഘയെ കെട്ടിപിടിച്ചു…
രണ്ടുംപേരും പുറത്തേക്കു നടന്നു…
“നിന്റെ ഗോപു വരുബോൾ രണ്ടും കൂടെ ഇങ്ങോട്ട് വരണം “..കാർ സ്റ്റാർട്ട് ചെയ്ത മേഘയോട് ലത പറഞ്ഞു…
“മ്മ് നോക്കട്ടെ “.മേഘ വലിയ മൈൻഡ് കൊടുത്തില്ല. അവളുടെ മനസിലെ ദുഃഖം മറക്കാൻ ആയിരുന്നു അതും…
“രണ്ടുംകൂടെ എന്തോ ചുറ്റികളിയുണ്ട്.രണ്ടിനേ ഞാൻ പിടിക്കുന്നുണ്ട് “..ലത മുഖത്തും ഗ്യരവം വരുത്തികൊണ്ട് മേഘയോട് പറഞ്ഞു കാറിൽ നിന്നും കുറച്ചു നീങ്ങി നിന്നും…
“പോട്ടെ അമ്മേ”.മേഘ കാർ മുന്നോട്ട് എടുത്തു…
“എത്തി കഴിയുമ്പോൾ വിളിക്കണം “.മേഘയുടെ നേരെ കൈവീശി കൊണ്ട് ലത വിളിച്ചു പറഞ്ഞു…
മേഘയുടെ കാർ സേതുവിന്റെ വീട്ടിൽ എത്തിയപ്പോൾ സ്‌നേഹയും അമ്മയും പുറത്തുയിരിക്കും ആയിരുന്നു..രണ്ടുപേരുടെ കൈയിലും കുറച്ചു പച്ചക്കറികളും ഉണ്ടായിരുന്നു…
“ചേച്ചി എന്താ നേരത്തെ “..കാറിൽ നിന്നുയിറങ്ങിയ മേഘയോട് സ്‌നേഹ ചോദിച്ചു…
“നാളെ കോളേജ് ഉള്ളതല്ലേ.ഇനി ഞാൻ വന്നത് നിനക്കും ബുദ്ധിമുട്ടയോ “.മേഘ ബാഗ് കൈയിൽ പിടിച്ചു സ്നേഹയുടെ അരികിലേക്കും വന്നുനിന്നും…
“എന്റെ ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞതും ചേച്ചിയെ കുട്ടിയെ വരു എന്നാണു “..മേഘയെ ഒന്നും നോക്കി സ്‌നേഹ അവൾ ചെയിതുകൊണ്ടുയിരുന്ന ജോലി തുടർന്നു..
സ്‌നേഹയുടെ മറുപടി കേട്ടപ്പോൾ മേഘയുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായി.
ഗോപുസ് എന്തിനു ആയിരിക്കും അങ്ങനെ പറഞ്ഞത്.
ഇനി അനു കൂടെ വന്നില്ലെങ്കിലോ.
അപ്പോൾ ഗോപുസിന്റെ കുഞ്ഞ്.
“മോൾ അകത്തേക്കും ചെല്ല് “.
മീനാക്ഷി പറഞ്ഞപോൾ മേഘ ആലോചനയിൽ നിന്നും തിരിച്ചു വന്നു.
മേഘ രണ്ടുപേരെയും നോക്കി ഒന്നും ചിരിച്ചു അകത്തേക്കും കയറിപോയി..
“അമ്മേ “..പച്ചക്കറി അരിഞ്ഞോണ്ട് ഇരുന്ന മീനാക്ഷിയുടെ തോളിൽ തട്ടി സ്‌നേഹ വിളിച്ചു..
“എന്നാടി “..മീനാക്ഷി സ്‌നേഹയെ ദേഷ്യത്തിൽ ഒന്നും നോക്കി..
“ഒരു ദിവസം വീട്ടിൽ പോയി നിന്നാൽ തിരവുന്ന വഴക്കേ ഉള്ളായിരുന്നോ “.സ്‌നേഹ മീനാക്ഷിയുടെ അരികിലേക്കും ചേർന്നുയിരുന്നു ചോദിച്ചു…
“സ്‌നേഹേ ഞാൻ പറഞ്ഞു അവരും തമ്മിലുള്ള പ്രശ്നം നമ്മൾ അറിഞ്ഞിട്ടില്ല “..ഒരു വാണിങ് കൊടുത്തു മീനാക്ഷി..
“ഓ,മോനും മരുമോളും കൂടെ തല്ലി പിടിച്ചു വഴക്കും ഇട്ടപ്പോൾ പ്രശ്നമില്ല.ഈ ഞാൻ ഒന്നും കറങ്ങാൻ പോയപ്പോൾ എന്തയായിരുന്നു ഇവിടെ “..സ്‌നേഹ പുച്ഛഭവത്തോടെ പറഞ്ഞു പച്ചക്കറി അറിഞ്ഞു..
“അവരും രണ്ടുപേരും കല്യാണം കഴിഞ്ഞിട്ട വഴക്കുയിട്ടതും.നിന്നപ്പോലെ പെണ്ണ് കണ്ടും കഴിഞ്ഞപോൾ ഹോട്ടലിൽ പോയി റൂം എടുത്തു കിടന്നലാ “..ശബ്ദം കുറച്ചണ് മീനാക്ഷി പറഞ്ഞതും എങ്കിലും അവരുടെ മുഖത്തു ദേഷ്യമായിരുന്നു…
“വേറെയാരും അല്ലാലോ ഞാൻ കെട്ടാൻ പോകുന്ന ചെക്കൻ ആയിരുന്നില്ലേ “..സ്‌നേഹയും വിട്ടു കൊടുക്കാതെ പറഞ്ഞു..
“എന്നിട്ട് ഇപ്പോൾ എന്തെയെ അവൻ “.മീനാക്ഷി പുച്ഛത്തോടെ സ്‌നേഹയെ നോക്കി..
“അത് “.സ്‌നേഹ പച്ചക്കറി അരിഞ്ഞ പിച്ചതി താഴെവെച്ച്..
“മ്മ് പോയി വിളിച്ചു പറ വേഗം ജീവിതം ശെരിയാകൻ “..
മീനാക്ഷി പറഞ്ഞപ്പോൾ സ്‌നേഹയും അകത്തേക്കും വലിഞ്ഞു…
നിങ്ങൾ ആരും മോശം വിചാരിക്കണ്ട സ്‌നേഹ ഹോട്ടലിൽ കിടന്നു വഴക്കും ഉണ്ടാക്കിയത് വേറെ ആരോടുമല്ല.അവളെ കോളേജിൽ വെച്ച് അപമാനിച്ച അവളുടെ ഏറ്റവും വലിയ ശത്രു രജിതുമായിട്ടാണ്.
സേതുവിന്റെ അടികൊണ്ട് അവന്റെ സ്വഭാവം അല്ലയായിരുന്നു മാറിയത് മനസ് തന്നെയായിരുന്നു ഒരു ശത്രുയായി മാത്രം കണ്ടവളെ കൂടെ ഉണ്ടെക്കണം അവനും തോന്നി..
കേൾക്കുമ്പോൾ ബോറായി തോന്നു.പ്രതികാരം ചെയ്യാൻ അവളെ സ്വന്തമാക്കാൻ അല്ലായിരുന്നു തന്റെ പള്ളം തെറ്റി കിടന്ന ജീവിതം നേരെയുള്ളൂ ട്രെക്കിൽ ആകാൻ ഒരുവൾ.
അവൻ ഇഷ്ടം തുറന്നു പറഞ്ഞു സ്‌നേഹം ആദ്യം വിചാരിച്ചു ഒന്നുകൂടെ ചേട്ടനെ വിളിക്കണം പിന്നെ ശല്യം കൂടി വന്നപ്പോൾ അവൾ തന്നെ അവനോട് കാര്യങ്ങൾ പറഞ്ഞു.വലി കുടി കൂട്ടുകെട്ട് എല്ലാം നിർത്തികൊ എക്സാം ക്ലിയർ ചെയ്യണം നല്ലൊരു ജോലി.വീട്ടിൽ വന്നു പെണ്ണ് ചോദിച്ചോ ഞാൻ ഒക്കെ പറയാം.
പിന്നീട് ആ കോളേജ് കണ്ടതും ഒരു തെമ്മാടിയുടെ മാറ്റങ്ങൾ ആയിരുന്നു.ഞാൻ കൂടുതൽ പറയുന്നില്ല ഒരുത്തൻ നന്നായപ്പോൾ ഒരു കോളേജ് തന്നെ നന്നായി.
ഇനി കാര്യത്തിലേക്കും വരാം.രജിത് വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു സ്‌നേഹം ഓക്കേ പറഞ്ഞപ്പോൾ സേതുവിനും ഓക്കേ.എൻഗേജ്മെന്റ് കഴിഞ്ഞു കുറച്ചു ഫ്രീഡം രണ്ടു വീട്ടുകാരും കൊടുത്തു.അവസാനം ഒരു റൂമിൽ വരെയെത്തി കാര്യങ്ങൾ.ജനിക്കാൻ പോകുന്നു കൊച്ചു ആൺ വേണോ പെണ്ണ് വേണോ എന്നു പറഞ്ഞു തുടങ്ങിയാ ബഹളം അവസാനം കല്യാണം മുടങ്ങുന്ന അവസ്ഥയിൽ എത്തി.ആ പ്രായത്തിൽ രണ്ടിനേം കെട്ടിച്ചു വിട്ടാൽ ശെരിയാകില്ല എന്നുപറഞ്ഞു സേതു തത്കാലം കല്യാണം സ്റ്റോപ്പ് ചെയ്തു.പുറത്തു അതികം ആർക്കും ഇത് അറിയില്ല എന്തിനു മേഘ പോലും ഈ അടുത്താണ് കാര്യങ്ങൾ അറിഞ്ഞതും .നമ്മടെ സ്‌നേഹത്തിനും 25വയസ് ആകുബോൾ കല്യാണം നടത്തും.അതുയായതും ഈ വർഷം.രജിത് ഇപ്പോൾ പരിസിലാണ് ബിസിനസ് ഒക്കെയായി വർഷത്തിൽ മൂന്നു തവണ അവൻ വന്നു സ്‌നേഹയെ കാണും.
ഇപ്പോൾ ഈ കാര്യം പറയാൻ കാരണം നമ്മടെ സ്‌നേഹം കുറച്ചു സ്മാർട്ടും സ്വന്ദരവും കൂടുതൽ ആയതുകൊണ്ട് ഈ കഥയിലെ പലരും പെണ്ണ് ചോദിച്ചു വരും എത്ര കടപ്പാട് ഉള്ളവര് ആയാലും അപ്പോൾ സേതു പെണ്ണിനെ കെട്ടിച്ചു കൊടുത്തില്ലയെന്നു നിങ്ങൾ പറയരുത്.
സ്‌നേഹ നേരെ വന്നതും മേഘയുടെ അടുത്തേക്കും ആയിരുന്നു..
“ചേച്ചി “.
മേഘ അവളുടെ ബുക്കും മറ്റു സാധനങ്ങളും പഴയ സ്ഥലത്തും തന്നെ വെക്കുന്ന തിരക്കിയിൽ ആയിരുന്നു.
“എന്താണ് സ്‌നേഹം “.മേഘ ജോലി തുടർന്നു അവളോട് ചോദിച്ചു..
“എന്ത് പ്രശ്നമായിരുന്നു രണ്ടുപേരും കൂടെ “..
“നീ പോയെ”.മേഘ അവളെ ഒഴുവാക്കാൻ പറഞ്ഞു..
“ഞങ്ങൾ എല്ലവരും അറിഞ്ഞു”..മേഘയെ ഒന്നാക്കി കൊണ്ട് സ്‌നേഹ പറഞ്ഞു..
മേഘ പെട്ടെന്ന് സ്‌നേഹയെ തിരിഞ്ഞുനോക്കി.
“എന്തു അറിഞ്ഞു “..
“കാറിൽ ഫോളോ ചെയുന്നു ഭാര്യയെ വീടിന്റെ മുന്നിൽ വരെ കൊണ്ടു ആകുന്നതും അവസന്മായി സംസാരിക്കുന്നതും വീടിന്റെ അകത്തെക്കും കയറാതെ തിരിച്ചു പോകുന്നതും.ദേഷ്യത്തിൽ കാറിന്റെ ബോണ്ണറ്റിൽ അടിക്കുന്ന ഭർത്താവ്നിനെയും “..
അത്ര വെക്കതമല്ലത്ത രീതിയിൽ സ്‌നേഹ ഒരു ഒഴുകാൻ മട്ടിലാണ് കാര്യങ്ങൾ പറഞ്ഞതും..
പെട്ടെന്ന് കേട്ടപ്പോൾ മേഘകും മേഘകും കാര്യങ്ങൾ മനസ്സിലായില്ല..
മേഘയുടെ പേടിച്ചുള്ള നിൽപ്പ് കണ്ടും സ്‌നേഹം തന്നെ പറഞ്ഞു..
” നിങ്ങൾ വീട്ടിൽ നിന്നു ഇറങ്ങിയതും മുതൽ അച്ഛൻ ഫോളോ ചെയുണ്ടായിരുന്നു.പിന്നെ ചേച്ചിയുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ കിട്ടി എന്റെ ചേട്ടനും ചേച്ചിയോടുള്ള ദേഷ്യം കാറിന്റെ ബോണ്ണറ്റിൽ അടിച്ചു തീർക്കുന്നത് “..ഒരു പുച്ഛചിരിയോടെ സ്‌നേഹം മേഘകും എല്ലാം വ്യക്തമായി പറഞ്ഞു കൊടുത്തു..
എല്ലാവരും വിചാരിച്ചുയിരിക്കുന്നത് ഞങ്ങൾ തമ്മിൽ പിണക്കിയെന്നാണ്.സേവി പറഞ്ഞതും സത്യമാണ് ഗോപുസിന്റെ അച്ഛൻ ഇതിന്റെ ഇടയിൽ എന്തോ കളി കളിക്കുന്നുണ്ട്..
“നിന്റെ ചേട്ടന്റെ സ്വഭാവത്തിനു ഞാൻ തിരിച്ചു വരണ്ടതല്ല.”.തമ്മിൽ വഴക്കും തന്നെയാണെന്ന് ഉറപ്പിക്കാൻ മേഘയും തിരിച്ചു പുച്ഛംഭാവത്തിൽ മറുപടി പറഞ്ഞു..
“മ്മ് മ്മ് എനിക്കും അറിയുന്നതാല്ലെ ഗോപുസിന്റെ ടീച്ചറെ “..മേഘയെ ഒന്നും കളിയാക്കി കൊണ്ട് സ്‌നേഹ റൂമിൽ നിന്നുയിറങ്ങി..
ദൈവമേ ഈ റൂമിലും സിസിടിവി ക്യാമറയുണ്ടോ..
ഞാൻ ഗോപുസിനെ ബെഡ്‌റൂമിൽ വെച്ചേ അങ്ങേനെ വിളിക്കും എന്നെ തിരിച്ചു ടീച്ചറെയെന്നു ഗോപുസും..
എന്തെങ്കിലും ആകട്ടെ ഇങ്ങോട്ട് തന്നെ വരുവാലോ ഈ മേഘ ആരാണെന്നു ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്…
ഇനി ഗോപുസിന്റെ അച്ഛനെയാണ് ഏറ്റവും സൂക്ഷിക്കണ്ടതും…
—————————————————————
വക്കിൽ ജോയിയുടെ ഓഫീസിൽ…
“ഞാൻ പറഞ്ഞിതു കേട്ടിട്ട് നിന്നക് എന്താ ഒരു കുലുക്കവുയില്ലാതെ ഇരിക്കുന്നെ”..സത്യൻ സേതുവിന്റെയും മേഘയുടെ ഡിവോഴ്സ് പേപ്പർ കൊടുത്തു ജോയിയോട് കാര്യങ്ങാൾ ആരാഞ്ഞു..
“ഇതിന്റെ ആവിശ്യം ഒന്നും ഇനിയില്ല,ആ കൊച്ച് രണ്ടു ദിവസം മുന്നേ മരിച്ചു”..ജോയി ഡിവോഴ്സ് പേപ്പർ അടുത്ത്യിരുന്ന ബാസ്കറ്റിലേക്കും ചുരുട്ടിയെറിഞ്ഞു..
“എന്താ നീ പറയുന്നേ”..സത്യൻ ഒരു പേടിയോടെ ജോയിയോട് ചോദിച്ചു..
“മുൻ മന്ത്രിയും വ്യവസയ പ്രമുഖനമായ ശേഖരക്കുറിപ്പിന്റെ മക്കൾ അന്തരിച്ചു..
കഴിഞ്ഞ കുറച്ചു മാസങ്ങളായി മനോരോഗ ചികിൽസിൽ ആയിരുന്നു.വാർത്ത കഴിഞ്ഞു”..ഒരു പത്രം എടുത്തു സത്യൻന്റെ മുന്നിലേക്കുയിട്ടു ജോയി പറഞ്ഞു..
“ഓ സമാധാനമായി”. ജോയി കൊടുത്തു പത്രവാർത്ത വായിച്ചു സത്യൻ ഒരു ചിരിയോടെ പറഞ്ഞു ജോയിയെ നോക്കി..
“സന്തോഷമയോ,സാത്താൻ സത്യൻ ആരെയും പേടിയില്ലാത്തവൻ സ്വന്തം തന്തയയാതു കൊണ്ടാണ് അവൻ തന്നെ വെറുതെ വിടുന്നത്.”..
“ഞാൻ അതിനു എന്തുചെയ്തു”.നിർവികരതയോടെ സത്യൻ ജോയിയെ നോക്കി..
“നിങ്ങൾ ഒന്നും ചെയ്തുയില്ലേ ആ പാവപെട്ടവൻ ഒരു ദിവസം മുന്നേ പോയിരുന്നെങ്കിൽ ആ കൊച്ചിന്റെ ജീവിതം രക്ഷിക്കാൻ പറ്റിയെന്നേ.അവന്റെ അമ്മയെ പെങ്ങളെ വെച്ചു താൻ വീണ്ടും കളിച്ചപ്പോൾ നഷ്ടം സംഭവിച്ചതും ആറു വയസുള്ള ഒരു കുട്ടിക്കാണ് “..ജോയിയുടെ പിടി വിട്ടുപോയിരുന്നു..
“ഏതോ ഒരുത്തൻ പിഴപിച്ചു ഉണ്ടാക്കിയാ കൊച്ചിന്റെ കാര്യമല്ലേ “.സത്യൻ പുച്ഛത്തോടെ പറഞ്ഞു..
“ഏതോ ഒരുത്തനോ സേതുവിന്റെ മുറിച്ച മുറിയാണ് അമ്മുമോൾ.താൻ ഈ കിടന്നു കളിക്കുന്നത് മുഴുവൻ വേണു സാറിന്റെ കൈയിലെ സ്വത്തുകൾ കണ്ടല്ലേ “..ജോയിയും തിരിച്ചു പുച്ഛത്തോടെ സത്യനെ നോക്കി..
“എന്റെ മുന്നിൽ നീയും വരുബോൾ നിന്റെ പേരിന്റെ അറ്റതും രണ്ടു എല്ലും ബിയും ഉള്ളായിരുന്നു “..സത്യന്റെ ഭാവവും സംസാരവും പെട്ടെന്ന് മാറി..
“എഴുന്നേക്കടോ ഞാനും കുറെ ചോർ അവിടെന്നു കഴിച്ചുയിട്ടുണ്ട്.അനു വിളിച്ചപ്പോൾ കുറെ നാൾ കഴിഞ്ഞിട്ടാണ് സേതു സന്തോഷമായിട്ട് ഇവിടെ എന്റെ അടുത്തേക്കും കേറി വന്നത്,അവൻ അവിടെ പോയിട്ടുണ്ട് അവന്റെ സ്വഭാവതിനും കിരണിനെ കൊന്നും അമ്മുമോളെയും എടുത്തു ഇവിടെ വന്നെന്നെ.പിന്നെ ഞാൻ നിങ്ങൾക് വേണ്ടി കുറെ പണി എടുത്തിട്ടുണ്ട്.ഇനി ഇങ്ങോട്ട് കയറി വരരുത്.”..ഭിഷണിയും മുന്നറിയിപ്പ് സത്യനും കൊടുത്തു ജോയി അയാളുടെ മുന്നിൽ വന്നു നിന്നും..
“ഡാ ഞാൻ അങ്ങനെ പറഞ്ഞതാല്ല.”.
“അവന്റെ തന്തയതു കൊണ്ട് ഞാൻ താനെ തല്ലില്ല “.. ജോയി സത്യന്റെ മുഖത്തു അടിക്കും പോലെ പറഞ്ഞു..
സത്യൻ ജോയിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി…
—————————————————————
സേതു 😡
നാലാമത്തെ കുപ്പി മദ്യവും സേതു അവന്റെ വായിലേക്കും പൊക്കിയൊഴിച്ചു..
“മതിയടാ സേതു “റിയാസ് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു..
കുപ്പിയിലെ അവസാന തുള്ളിയും കഴിഞ്ഞുയിട്ടാണ് സേതു കുപ്പി താഴെവെച്ചതും.അടുത്തുള്ള പറയുടെ പുറത്തേക്കു കുടിച്ചു കലിയാക്കിയാ കുപ്പി വലിച്ചുയെറിഞ്ഞു അടുത്ത എടുക്കാൻ തുടങ്ങിയാ സേതുവിന്റെ കൈയിൽ റിജോ കയറി പിടിച്ചു..
കരഞ്ഞു കലങ്ങിയ കണ്ണുകളായി സേതു അവനെ നോക്കി..
“നിർത്തും മൈരേ”.സേതുവിന്റെ കൈയിൽ നിന്നും മദ്യകുപ്പി വാങ്ങി റിജോ പറഞ്ഞു..
“നീ കുടിച്ചുകൊണ്ട് എന്തു ആക്കാൻ.ആൾ പോയില്ലേ “.അനന്ദു കൂടെ സേതുവിന്റെ അരികിലേക്കും വന്നു..
“അവൾ എവിടെയും പോയിട്ടില്ല എന്റെ മുന്നിൽ തന്നെയുണ്ട് എന്നെ നോക്കി കളിയാക്കി ചിരിക്കുവാ.സേതു സ്നേഹിച്ച പെണ്ണിനേയും ജനിപ്പിച്ച കൊച്ചിനെ സംരക്ഷികാൻ കഴിവില്ലാത്തവൻ “.സ്വയം പുച്ഛ തോന്നു അവനും..
തന്റെ കുട്ടുകാരെ സേതു നോക്കി.
അവന്റെ മുഖത്തും നോക്കാൻ അവർക്കും കഴിഞ്ഞില്ല..
“സേതു നീ വീട്ടിൽലേക്കും തിരിച്ചു പോ. അനുവിനു സംഭവിതത്തിന്ന് മുഴുവൻ നമ്മൾ പകരം ചോദിക്കും “. കുറച്ചു മാറി നിന്നുയിരുന്ന റിയാസ് അങ്ങോട്ട് വന്നു പറഞ്ഞു…
പടിഞ്ഞാറു സൂര്യൻ അസ്തമിച്ചു..സേതു അവന്റെ കൂട്ടുകാരുടെ കൂടെ ആ മലയിറങ്ങി..
വീട്ടിൽലേക്കുള്ള തിരിച്ചുയുള്ള യാത്രയിൽ ആയിരുന്നു സേതുവിന്റെ മൊബൈൽ റിങ് ചെയ്തത്..
ചെറിയ മയക്കം പിടിച്ചുയിരുന്ന സേതു റിങ് കേട്ട് എഴുന്നേറ്റു മൊബൈൽ എടുത്തു…
“എന്താ നിഷ “..
“ഗോപു എന്റെ വീട്ടിലേക്കു ഒന്നും വരവോ ഇവിടെ കുറച്ചു ലോക്കൽ ആളുകളുമായി അച്ഛനും ഒരു പ്രശ്നം “..നിഷ പേടിയോടെയാണ് പറഞ്ഞതും..
സേതു റിയാസിനോട് കാർ ഒതുക്കാൻ പറഞ്ഞു..
റിയാസ് കാർ റോഡിന്റെ സൈഡിൽ ഒതുക്കി നിർത്തി..
“എന്താ പ്രശ്നം ആരുടെ ആളുകളണ് “.ബോധം വീണ്ടും എടുത്തു കാര്യങ്ങൾ ചോദിച്ചു..
“ഒരു സ്ഥലത്തിന്റെ കാര്യമാണ് അച്ഛൻ നേരത്തെ ക്യാഷ് മുഴുവൻ കൊടുത്തു സെറ്റിൽ ചെയ്തതാ ഇപ്പോൾ പറയുന്നു അതു പോരാ ഇനിയും ക്യാഷ് കൊടുത്താലേ സ്ഥലം വിട്ടുതരുമെന്നനാണ് “..
സേതുവിന് മൊബൈലിലൂടെ അവിടെത്തെ ബഹളങ്ങൾ കേൾക്കാമായിരുന്നു..
“താൻ പേടിക്കണ്ട ഞാൻ എത്തി “..സേതു കോൾ കട്ട് ചെയ്തു..
“എന്ത് പറ്റി “അനന്ദു സേതുവിനോട് ചോദിച്ചു..
“ഒരു പ്രശ്നം,റിയാസേ വണ്ടി എടുക്കും “.
സേതു പറഞ്ഞ വഴിയിൽ റിയാസ് വണ്ടി ഓടിച്ചു..
കാർ ചെന്നു നിന്നത് ഒരു ഇരുനില ആഡംബര വീടിന്റെ മുന്നിൽ ആയിരുന്നു..
ആ വീട്ടിലെ പട്ടി വലിയ വായിൽ കുരക്കുണ്ടായിരുന്നു..
സേതുവും കൂട്ടുകാരും കാറിൽ ഇരുന്ന കണ്ട കാഴ്ചാ കുറച്ചു ആളുകൾ ആയുധങ്ങളുമായി വീടിന്റെ വാതിൽ നിൽക്കുന്നതായിരുന്നു..
“റിജോ”സേതു അവനെ വിളിച്ചു..
റിജോ ആദ്യം കാറിൽ നിന്നും പുറത്തേക്കുയിറങ്ങി ചെന്നു..
ആയുധങ്ങാൾ പിടിച്ചു നിൽക്കുന്ന ആളുകളെ ഒന്നുനോക്കി..
“എറിൻ ആണലോ”.റിജോ സേതുവിനോട് വന്നു പറഞ്ഞു..
സേതുവും പുറത്തേക്ക് ഇറങ്ങി അവന്റെ പുറകെ റിയാസും അനന്ദുവും ഇറങ്ങി..
സേതു വീടിന്റെ മുന്നിലെ ആൾ കുട്ടത്തിലേക്കും നടന്നു..അവന്റെ പുറകെയായി അവന്റെ കൂട്ടുകാരും..
തങ്ങളുടെ നേരെ നടന്നുവരുന്നവരെ കണ്ടും ഗുണ്ടകൾ സൈലന്റ്യിയി അവരുടെ പുറകിൽ നിന്നിരുന്ന എറിൻ മുന്നിലേക്ക് വന്നു..
“എന്താ സേതു ഈ വഴി “.എറിൻ സേതുവിനോട് ചോദിച്ചു അവന്റെ അടുത്തേക്കും നടന്നു അടുത്തും..
“ടാ എനീക്കും നിന്നോട് സംസാരിക്കണം “.സേതു എറിനോട് പറഞ്ഞു..
എറിൻ സേതുവിന്റെ അടുത്തേക്കും അവന്റെ തോളിൽ കൈയിട്ടും.സേതു എറിനെ വിളിച്ചു കുറച്ചു മാറിനിന്നും..
“കണ്ടുയിട്ട് കുറെയയാല്ലോ “.എറിൻ സേതുവിന് നേരെ തിരിഞ്ഞു നിന്നും ചോദിച്ചു..
“ഇവിടെയുണ്ട് ഞാൻ “.സേതു മറുപടി പറഞ്ഞു..
“നീ ഇവന്മാരെയും കൂട്ടി വന്ന കാര്യപറ “.സേതുവിന്റെ കുട്ടുകാരെ എറിൻ ഒന്നും നോക്കി..
“ഞങ്ങൾ വേറെരും വഴിക്കും ഇറങ്ങിയതാണ് “..
“എന്റെ സേതു നീ ഇങ്ങെനെ നിൽക്കലെ എന്റെ മുന്നിൽ “എറിൻ സേതുവിന്റെ തോളത്തു പിടിച്ചു അവന്റെ വയറ്റിൽ ഒന്നും ഇടിച്ചു ചിരിച്ചു..
അത്രയും നേരം എയർ പിടിച്ചുനിന്ന സേതു ഇടി കൊണ്ടപ്പോൾ ചുമച്ചു..
“മൈരൻ നശിപ്പിച്ചു “സേതുവും ചിരിച്ചുപോയിരുന്നു..
“പറ മച്ചാനെ എന്താ സിൻ “..ഏറിൻ ചോദിച്ചു..
“നമ്മടെ ഒരു ഫാമിലി ഫ്രണ്ടാണ് അകത്തും “..
“സേതു,15 കോടി രൂപയാണ് അകത്തുയിരിക്കുന്ന മൈരൻ മൂഞ്ചിച്ചതും “.എറിൻ കുറച്ചു ദേഷ്യത്തിൽ തന്നെയായിരുന്നു..
“പുള്ളിയുടെ മോൾ എന്നെ വിളിച്ചു “..
“നിന്റെ ഫ്രണ്ട് “.
“വൈഫിന്റെ കസിനാണ് “.
സേതു അപ്പോളാണ് മേഘയുടെ കാര്യ ഓർത്തതും അവൾ ഇനി തന്റെ കൂടെയില്ല.അല്ലെങ്കിലും എന്നെ പോലെ ഒരുത്തനാല്ല മേഘക്ക് വേണ്ടതും.
“രാജേന്ദ്രൻ സാറിന്റെ വർക്കണ് എന്റെ കൂടെ നിൽകുന്ന പിള്ളേരും മുഴുവൻ പുറം പണിക്കാരാണ് “.എറിൻ അവന്റെ ഭാഗം വെകതമാക്കി..
“ഞാൻ വിളിച്ചോളാം നീ ഇപ്പോൾ പോ”..
“നീ പറഞ്ഞാൽ നമ്മൾ പ്രശ്നം വിട്ടും “..സേതുവിന്റെ തോളിൽ ഒന്നും പിടിച്ചു എറിൻ തിരിഞ്ഞു നടന്നു..
സേതു അവന്റെ പുറകെ കൂട്ടുകാരുടെ അടുത്തേക്കും വന്നു…
“എന്തായി “.റിജോ സേതുവിനോട് ചോദിച്ചു..
“രാജേന്ദ്രൻ സാറിന്റെ വർക്കാണ്,
എറിൻ പിള്ളരെ വഴി കാണിക്കാൻ വന്നതാ “..
സേതുവിന് ഒരു സലാം കാണിച്ചു മൂന്നു കാറുകളിൽ എറിനും അവന്റെ ആളുകളും തിരിച്ചുപോയി..
അടുത്ത നിമിഷം സേതുവിന്റെ മൊബൈൽ റിങ് ചെയ്തു..
സേതു കോൾ എടുത്തു..
“എന്താ അങ്കിളെ “.എം ൽ എ രാജേന്ദ്രൻ ആയിരുന്നു..
“ഞാൻ ഈ കേസ് വിടണോ”..
“വേണ്ടേ അങ്കിളെ ക്യാഷ് ഞാൻ മേടിച്ചു തരാം “.
“ശെരി മോനെ “.രാജേന്ദ്രൻ കോൾ കട്ട് ചെയ്തു..
സേതു വീടിന്റെ വാതിലിന്റെ അടുത്തേക്കും നടന്നു ചെന്നു മൊബൈൽ നിഷയെ വിളിച്ചു..
“ഹലോ ഗോപു ഞാൻ വീടിന്റെ അകത്തുണ്ട് “..അവൾ പേടിയോടെ പറഞ്ഞു..
“താൻ പുറത്തേക്കു ഇറങ്ങി വാ എല്ലവരും പോയി “..
അടുത്ത നിമിഷം വീടിന്റെ ഡോർ തുറന്നു നിഷ ഇറങ്ങി വന്നു.അവൾ കരഞ്ഞോണ്ട് സേതുവിന്റെ നെഞ്ചിലേക്കും വീണും..അവളുടെ ഹൃദയമിടുപ്പ് അവൻ അറിഞ്ഞു..
“ഹേ കരയാതെ “.സേതു നിഷയെ നെഞ്ചിൽ നിന്നും ഉയർത്തി.
നിഷ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി ചിരിച്ചു..
“തന്റെ അച്ഛനുണ്ടോ അകത്തും”..
“ഇല്ല ഞാനും അമ്മയും മാത്രമേയുള്ളും “.
ഇപ്പോൾ നിഷയുടെ മുഖത്തു പഴയ ചിരി വന്നുയിരുന്നു.
“ഞങ്ങൾ എന്നാൽ ഇറങ്ങുവാ “.സേതു അവളോട് പറഞ്ഞു തിരിഞ്ഞു..
“ഒന്നും കേറിയിട്ട് “.നിഷ അവന്റെ കൈയിൽ പിടിച്ചു..
“ഞാൻ ഒറ്റക്കല്ല എന്റെ ഫ്രണ്ട്സും കൂടെയുണ്ട് “വീടിന്റെ കുറച്ചുമാറി നികുന്നവരെ ചുണ്ടി സേതു പറഞ്ഞു..
“താങ്ക്സ് “. നിഷ ചിരിച്ചോണ്ട് അവനെ വീണ്ടും കെട്ടിപിടിച്ചു..
“നീ ഇതുപോലെ പ്രശ്നം ഉണ്ടാകുബോൾ ആദ്യം പോലീസിനെ വിളിക്കണം “..നിഷയെ വിട്ടു അകന്നു നിന്നും സേതു പറഞ്ഞു..
“അപ്പോൾ ഗുഡ്നെറ്റ് “. സേതു കാറിന്റെ അടുത്തേക്കും നടന്നു..
അവൻ മുന്നിൽ നിന്നും മഞ്ഞപ്പോൾ നിഷ വീട്ടിലേക്കും കയറി വാതിൽ അടച്ചു..
“ആരാ മോളെ വന്നിട്ടുപോയത് “..നിഷയുടെ അമ്മ പേടി മാറാതെ നിഷയോട് അരികിലേക്കും വന്നു ചോദിച്ചു..
“നമ്മടെ മേഘയുടെ ഹസ്ബൻഡ് ആണ്”..കരഞ്ഞു കോലംകേട്ട മുഖം തുടച്ചു നിഷ അവളുടെ റൂമിലേക്കു കയറിപോയി..
നിഷയുടെ അമ്മയുടെ മനസ്സിൽ ലത പണ്ടും പറഞ്ഞ വാക്കുബോൾ ഓർത്തുയെടുത്തും…
“എന്താ ലതെ നിന്റെ മരുമോൻ നമ്മടെ അടുത്തുനിന്നും മാറി നിൽകുന്നെ “..
“അവൻ ഒരു പാവമാണ് ചേച്ചി ആരോട് അതികം സ്‌നേഹവുമില്ല അതികമായി ദേഷ്യവുമില്ല “…
ഇവിടെ വന്നു വെല്ലുവിളിചിട്ട് പോയ എറിൻ നിസാരകാരൻ അല്ലെന്നു ഒരു കാര്യം തീരുമാനിച്ചാൽ പിന്മാറാതെ ആളാണ് രാജേന്ദ്രൻ എന്നു നിഷയുടെ അമ്മക്കും അറിയാമായിരുന്നു…
“ടാ ഇങ്ങേരു ഗജ ഫോർഡാ മിക്കവാറും ബ്ലാക്ക് മണി കൊണ്ടുള്ള കളിയാണ് “.റിജോ നിഷയുടെ അച്ഛനെപ്പറ്റി സേതുവിനോട് പറഞ്ഞു..
“മൂന്നുപേരും കേൾക്കാൻ പറയുവാ ഇതിന്റെ പുറകെ വലതും പോയാൽ “.സേതു കൂടെയുള്ള മുന്നിനെ ഒന്നും നോക്കി..
“അല്ല നീ എന്തുചെയ്യാൻ പോകുവാ “.അനന്ദു.
“15 കോടിയല്ലേ മേടിച്ചു കൊടുക്കണം “..
“ടാ പൊട്ടാ,അതല്ല കിരണിന്റെ കാര്യം “സേതുവിന്റെ മറുപടി കേട്ട് അവന്റെ തലക്കിട്ടു ഒന്നും കൊടുത്തു അനന്ദു..
“തീരുമാനിച്ചില്ല എനിക്കും ജോയിച്ചനോട് ഒന്നും ചോദിക്കണം “..
“എറിൻ നിന്നെ കണ്ടില്ലേ പുറത്തു അറിഞ്ഞാൽ “.റിയാസ് എന്തോ കാര്യം സേതുവിനെ ഓർമിപ്പിച്ചു.
“പേടിക്കണ്ട അണ്ണനുള്ള കാലം എനിക്കും ഒന്നു പറ്റില്ല “.
സേതുവിന്റെ ഷോറൂമിന്റെ മുന്നിൽ കാർ നിന്നും..
അവന്റെ റേൻജ് റോവർ അവിടെ
കിടക്കുന്നുണ്ടായിരുന്നു..
“ഞാൻ പറയാതെ വേണ്ടാതെ പണിക്കും പോകരുതും “.കാറിൽ ഇരുന്ന മൂന്നുപേരെയും ഒന്നുകൂടെ നോക്കി സേതു പറഞ്ഞു..
“ഇല്ലടാ “.റിജോ സേതുവിനോട് പറഞ്ഞു അവരുടെ കാർ മുന്നോട്ട് എടുത്തു…
സേതു അവന്റെ കാറിന്റെ അരികിലേക്കും നടന്നു…
വീട്ടിലേക്കും കയറുമുന്നേ സേതുവിന്റെ മൊബൈൽ വീണ്ടും റിങ് ചെയ്തു..
സേതു കോൾ എടുത്തു..
“എന്താ ആദി “..
“കിരൺ പുറത്തേക്കു കടക്കാൻ ഒരു പ്ലാനുണ്ട് “..
“അമ്മുമോൾ “..
“പേടിക്കണ്ട ഏട്ടാ സേഫ്യാണ് “..
സേതു കോൾ കട്ട് ചെയ്തു വീടിന്റെ അകത്തേക്കും കയറി…
—————————————————————————
മേഘ ❤️🩹
പിറ്റേന്ന് ഉറക്കം എഴുന്നേറ്റു വന്ന മേഘ കാണുന്നത് റൂമിലെ സോഫയിൽ കാലിന്റെ ഇടയിൽ കൈവെച്ചു ഒരു വശം ചരിഞ്ഞു കിടക്കുന്ന അവളുടെ ഗോപുസിനെയാണ്..
മേഘ അവന്റെ അരികിലേക്കും നടന്നു ചെന്നു ആൾ നല്ല ഉറക്കമാണ്.
കുറച്ചു സമയം അവനെ കണ്ടപ്പോൾ അവൾക്കു ഒരു ആശ്വാസം തോന്നിയെങ്കിലും അനുവിന്റെയും മോളുടെയും കാര്യം അവളെ വേട്ടയാടി.
ഇപ്പോൾ ഒറ്റക്ക് അല്ലെ വന്നിയിരിക്കുന്നത്.അവരും കൂടെ വരാൻ ഇഷ്ടമല്ലെന്നു പറഞ്ഞു കാണും.
അവൾ തന്നെ മനസ്സിൽ ഒരു കഥ മെനഞ്ഞുയെടുത്തു..
മേഘ കുളിച്ചു കഴിഞ്ഞു അടുക്കളയിലേക്കു ചെന്നു..
“അവൻ വന്നോ മോളെ”..അടുക്കളയിലേക്കും ചെന്നപാടെ മീനാക്ഷി മേഘയോട് ചോദിച്ചു..
“ആ അമ്മേ,ഞാൻ രാവിലെ എഴുന്നേറ്റപ്പോളാണ് ആളെ കണ്ടത്”.മേഘ മറുപടി പറഞ്ഞു മീനാക്ഷിയുടെ കൈയിൽ നിന്നു ചട്ടുകം വാങ്ങി ദോശ മാറിച്ചിട്ടു..
“മീനാക്ഷി ഞാൻ ഇറങ്ങുയാണ്,ചിലപ്പോൾ ഇന്നു വരില്ല”.സത്യൻ ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു..
മീനാക്ഷി അടുക്കളയിൽ അങ്ങോട്ട് ചെന്നു സത്യനെ യാത്രയാക്കി..
മേഘക്ക് അയാളുടെ സൗണ്ട് കേട്ടപ്പോൾ തന്നെ ദേഹത്ത് എന്തോപോലെ തോന്നി..
തിരിച്ചു വന്നപ്പോൾ മേഘ അമ്മയോടായി ചോദിച്ചു..
“അച്ഛൻ അമ്മയോട് എങ്ങെനെയാണ്..”..
മീനാക്ഷി ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി…
“എന്റെ മോളെ,18 വയസിൽ ആയിരുന്നു കല്യാണം ഗൾഫ് കാരൻ പയ്യൻ.കല്യാണം കഴിഞ്ഞു ഗോപുവിന് 3മാസം ആയപ്പോൾ ആൾ പോയിട്ട് പിന്നെ 3 വയസ് ആയിട്ടാണ് വന്നേ.പിന്നെ നാട്ടിൽ തന്നെ കുടി.സ്‌നേഹ മോളു വന്നു കഴിഞ്ഞു തമിഴ്നാട്ടിലായി ജോലി. പിന്നെ മാസം മാസം വന്നു തുടങ്ങി.”..
“18 വയസിൽ കല്യാണം കഴിഞ്ഞിട്ട് അമ്മ എങ്ങെനെ ടീച്ചറായി “..മേഘ അത്ഭുതത്തോടെ ചോദിച്ചു. സത്യന്റെ സ്വഭാവം വെച്ച് അമ്മയെ അയാൾ ഈ അടുക്കളയിൽ നിന്നും പുറത്തുയിറക്കില്ല..
“എന്റെ പഠിപ്പു ഓക്കേ തീർക്കാൻ ഏട്ടന്റെ അമ്മ വലിയ സഹായമായിരുന്നു.എന്നിക്ക് ജോലി കിട്ടും വരെ പിള്ളേരെ രണ്ടുപേരെയും നല്ല പോലെ നോക്കിയതും അമ്മയാണ് “..മീനാക്ഷി തന്റെ അമ്മായിയമ്മയെ ഓർത്തു..
“എന്നിട്ട് എന്താ ഗോപേട്ടനെ പ്ലസ്ടു കഴിഞ്ഞു വിടാതെയിരുന്നേ “..മേഘ ദേഷ്യത്തോടെ ചോദിച്ചു..
“എന്നാടി ഇപ്പോൾ ഒരു തോന്നൽ എന്റെ മോനും ആവിശ്യത്തിനും വിദ്യാഭ്യാസമില്ലേ “..മീനാക്ഷിയും വിടാൻ ഭാവമില്ലാതെ തിരിച്ചു ചോദിച്ചു..
“ഞാൻ അങ്ങേനെ പറഞ്ഞതാല്ല”..മേഘ അത്ര താല്പര്യമില്ലതാ രീതിയിൽ മറുപടി പറഞ്ഞു..
“അച്ഛനോട് പരീക്ഷ ജയിച്ച കാര്യം പറയാൻ പോയവനേ പിടിച്ചു ജോലിക് ചേർത്തും.”..
“അമ്മക്കും പറയാൻ വയ്യയിരുന്നോ “..
“ഞാൻ എന്തു പറയാനാണ് മോളെ.ഈ കാണുന്നത് മുഴുവൻ ഉണ്ടാക്കിയത് ഗോപുവാണ്.അവന്റെ അച്ഛൻ കുറെ സ്ഥലം മേടിച്ചുയിട്ടു.5,6 വർഷം ഗോപുവും വലിയ ബലം പിടിത്തമായിരുന്നു സത്യയേട്ടൻ ജോലി നിർത്തി പോന്നപ്പോൾ ഗോപു കൂടെ പോന്നു.
സത്യം പറഞ്ഞാൽ അവനെ പിടിച്ചു കൊണ്ട് വന്നതാണ്.ഇവിടെ തിരിച്ചു വന്നു കഴിഞ്ഞാപോൾ അവന്റെ സ്വഭാവം തന്നെ മാറിപ്പോയി രാവിലേ പോകും രാത്രിയിൽ കേറിവരും.അവസാനം ഒരു ദിവസം ആ പുറത്തു കിടക്കുന്ന കാർ ആയിട്ട് വന്നു ഒരു ജോലി കിട്ടിയെന്നു പറഞ്ഞു.അതു കഴിഞ്ഞു കല്യാണം കാര്യം പറഞ്ഞു ഞാൻ കുറെ നടന്നു.സത്യം പറയാലോ മോളെ ഇവിടെ സോഫയിൽ ക്രിക്കറ്റ്‌കളി കണ്ടും കിടന്നവന്നെ നിന്റെ കല്യാണത്തിന് വിളിച്ചു കൊണ്ട് വന്നതായിരുന്നു,ഞങ്ങളുടെ ഭാഗ്യമാണ് നിന്നെ പോലൊരു മോളെ കിട്ടിയത്..”..എല്ലാം പറഞ്ഞു കഴിഞ്ഞു ദോശ ഉണ്ടാക്കി കൊണ്ടുയിരുന്ന മേഘയുടെ പുറകിലുടെ കെട്ടിപിടിച്ചു മീനാക്ഷി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…
മേഘകും ആ നിമിഷം സന്തോഷവും സങ്കടവും വന്നു.
മറ്റൊരു വീട്ടിൽ ആയിരുന്നെങ്കിൽ എന്റെ പഴയ ബന്ധം പറഞ്ഞു.എന്റെ അച്ഛന്റെ കൈയിലെ ക്യാഷ്നും എന്നിക്ക് ഒരു വിലയിട്ടന്നെ.ഇവിടെ ആരും എന്നോടും പിണങ്ങിട്ടില്ല എന്നെ കുറ്റപെടുത്തിയില്ല.
ഇനിയും മുന്നിൽ ആകെയൊരു തടസം എന്റെ ഗോപുസിനെ എന്നിൽ നിന്നും തട്ടിയെടുക്കാൻ അനുവും അവളുടെ മകളും വരുമോ എന്നുയുള്ളതാണ്..
മേഘ തിരിച്ചു റൂമിൽ വന്നപ്പോളും സേതു ഉറക്കത്തിൽ ആയിരുന്നു..
മേഘ പതിവുപോലെ സ്‌നേഹയോടും അമ്മയോട് പറഞ്ഞു കോളേജിയിലേക്കും ഇറങ്ങി…
——————————————————————
സേതു 😡
“സേതു എഴുന്നേക്കു സേതു”..
അമ്മുമോളുടെ വിളിയാണ് സേതുവിനെ ഉറക്കത്തിൽ നിന്നും വിളിച്ചു ഉണർത്തിയത്…
അവൻ ഒരു കാര്യം തീരുമാനിച്ചു നിമയത്തിന്റെ സഹായം കൊണ്ട് തന്റെ മോളെ സ്വന്തം ആക്കണം.
പക്ഷേ തന്റെ ശ്രീക്കുട്ടിയെ കൊന്ന ഒരുത്തനെയും നിമയത്തിന്റെ മുന്നിൽലേക്കുയിട്ടു കൊടുക്കില്ലെന്നു..
പക്ഷേ അവന്റെ ടീച്ചർ ഒരു ചോദ്യംചിന്മായി മുന്നിൽ ഉണ്ടായിരുന്നു.മേഘക്ക് തന്നെക്കാൾ നല്ലൊരു വേണം ഞാനും അമ്മുമോളും മതി ഇനി അങ്ങോട്ട്.
സേതു പതിവുപോലെ ഷോറൂമിൽ പോകാൻ ഇറങ്ങി..
ഹാളിലെ സോഫയിൽയിരുന്ന സത്യൻ പുറത്തേക്കുയിറങ്ങി വന്ന സേതുവിനെ വിളിച്ചു..
“എങ്ങോട്ടാണ്”..
“ഷോറൂമിൽലേക്കും.”..അവന്റെ മറുപടി എപ്പോഴത്തെയും പോലെയായിരുന്നു..
അമ്മയോട് പറഞ്ഞു സേതു ഷോറൂമിലേക്കും ഇറങ്ങി..
ഷോറൂമിൽ എത്തി ഫയൽ നോക്കിയിരിക്കുമ്പോൾ സേവി കയറി വന്നതും..
“റിജോയും റിയാസ് വന്നിട്ടുണ്ട്”..സേവി സേതുവിനോട് പറഞ്ഞു..
സേതു പറഞ്ഞപ്പോൾ സേവി പുറത്തേക്കു പോയി തിരിച്ചു അവന്റെ കൂടെ റിജോയും റിയാസും കയറി വന്നു സേതുവിന്റെ മുന്നിലെ കസേരയിൽ രണ്ടും പേരുയിരുന്നു..
സേവി ഡോർ ലോക്ക് ചെയ്തു..
റിജോ ഒരു ഫയൽ എടുത്തു സേതുവിന്റെ കൈയിൽ കൊടുത്തു പറഞ്ഞു..
“പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് തലയുടെ പുറകിൽ ഉണ്ടായ ആഴ്ത്തിലുള്ള മുറിവാണ് മരണ കാരണം “..
സേതു ആ റിപ്പോർട്ട് വായിച്ചു നോക്കി…
“ബോഡി കിട്ടിയത് ശേഖരന്റെ റിസോർട്ടിൽ നിന്നാണ് “.. റിയാസ് ഒരു സേതുവിന്റെ കൈയിൽ കൊടുത്തു..
“അമ്മു മോൾ”..റിയാസ് കൊടുത്തു ഫോട്ടോയിൽ ഒന്നുനോക്കി സേതു അവന്റെ ജിൻസിന്റെ പോക്കറ്റിൽ വെച്ചു..
“സേഫാണ്.”.റിജോ പറഞ്ഞു..
“അടുത്ത പ്ലാൻ.”.റിയാസ് സേതുവിനോട് ചോദിച്ചു..
സേതു ഫയൽ തിരിച്ചു കൊടുത്തു..
“മോൾ സേഫ്യായിട്ട് ഇരുന്നാൽ മതി,
എന്നിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..”..സേതു രണ്ടുപേരോടുമായി പറഞ്ഞു..
“ഞങ്ങൾ ഇറങ്ങുവാ “.സേവിയെ നോക്കി രണ്ടുപേരും പുറത്തേക്കുയിറങ്ങി..
അവരെ പുറത്തുവരെ കൊണ്ടാക്കി സേവി തിരിച്ചു സേതുവിന്റെ അടുത്തേക്കും വന്നു..
“രണ്ടുപേരും ഒരുമിച്ചു ഒരു വിസിറ്റ് എന്താ.”..സേവി പേടിയോടെ സേതുവിനെ നോക്കി..
സേതു തിരിച്ചു സേവിയെനോക്കി ഒരു പുച്ഛചിരി ചിരിച്ചു “ഞാൻ കിരണിനെ തുകാൻ പോകുവാണ്”..
“നിന്നക് അനുവിനെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നാൽ പോരെ.”..
“കഴിഞ്ഞ ദിവസം നാട്ടിൽ ചെന്നപ്പോളാണ് അവൾ മരിച്ചയെന്നു അറിയുന്നത്.പിന്നെ എന്റെ മോളെ കണ്ടപ്പോൾ എന്നിക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല”..
“അനു എങ്ങനെ”..
“അറിയില്ല”..
“പഴയ സേതു ആയിരുന്നെങ്കിൽ,കിരണേ ആ ചിതയിൽ എടുത്തുയിട്ടു നീ മോളെയും എടുത്തു വന്നേനെ..നീ എന്തോ വലതു പ്ലാൻ ചെയ്യുയാണ്.”.സേവിയുടെ മുഖതും ഭയം നിഴൽലടിച്ചു..
സേതു അവനെ നോക്കി ഒന്നും ചിരിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു..”നിന്നക് സത്യൻ മാമനോട് വിളിച്ചു പറയാനാല്ലെ.തത്കാലം മോൻ ചെല്ല്..”..സേതു സേവിയെ വാതിലിന്റെ അടുത്തേക്കും തള്ളി..
“എടാ ഞാൻ അന്ന് നീ എടുത്തു ചാടി എന്തെങ്കിലും ചെയ്യുമെന്ന് കരുതി “..സേവിയുടെ വാക്കുകൾ ഇടറി സേതുവിന്റെ മുന്നിൽ അവന്റെ മുഖം കുനിഞ്ഞു..
“ഒരു വിധത്തിലാണ് ഞാൻ പിടിച്ചു നില്കുന്നെ.
നീ ഇറങ്ങി പോയില്ലെങ്കിൽ ഞാൻ നിന്നെ പിടിച്ചു പുറത്തു ഏറിയും..”..സേതു സേവിയെ വിട്ടു വിൻഡോയുടെ അടുത്തേക് ചെന്നു നിന്നും…
സേവി പേടിയോടെ ഒന്നുകൂടെ സേതുവിനെ നോക്കി ആ റൂമിൽ നിന്നും പുറത്തേക്കുയിറങ്ങി..
അന്ന് രാത്രിയിലും എല്ലവരും ഉറങ്ങികഴിഞ്ഞാണ് സേതു വീട്ടിൽ വന്നത്..
എന്നാൽ കട്ടിലിൽ ഉറക്കം നടിച്ചു കിടന്നിയിരുന്ന മേഘ അവന്റെ വരവ് കണ്ടുയിരുന്നു..
വന്നപാടെ സോഫ്യിലെക്ക് വീണ അവന്റെ അടുത്തേക്കും ചെന്ന മേഘ മദ്യത്തിന്റെ മണം കാരണം അവളുടെ മുഖം പൊതിയിരുന്നു.
മയക്കത്തിൽ അനുവിന്റെ പേരും വിളിച്ചു കരയുന്ന സേതുവിനെ നോക്കി മേഘയും അവന്റെ അരുകിലായിരുന്നു…
തുടർച്ചയായി മുന്മത്തെ ദിവസവും അമ്മുമോളുടെ വിളിയാണ് സേതുവിനെ വിളിച്ചു ഉണർത്തിയത്..
ഉറക്കം എഴുന്നേറ്റു സേതു ചുറ്റുയൊന്നു കണ്ണോടിച്ചു. മേഘ കോളേജിൽ പോയി കാണണം സമയം 11 ആകുന്നു…
സോഫയിൽ എഴുന്നേറ്റിയിരുന്ന പുറകെ സേതുവിന്റെ മൊബൈൽ റിങ് ചെയ്തു..
മിനിഅന്റിയുടെ കോൾ ആയിരുന്നു അതും സേതു കോൾ എടുത്തു..
“എന്താ ആന്റി പ്രശ്നം “..
“സേതു, മാധവൻ ഒരു വശത്തു നിന്നും പൊളിച്ചു തുടങ്ങിട്ടുണ്ട് “..മിനി പറഞ്ഞ പുറകെ സേതുവിന്റെ ചെവിയിൽ ജെസിബിയുടെ ശബ്ദം മുഴങ്ങി കേട്ടു..
“അജു അവിടെയുണ്ടോ “..സോഫയിൽ കിടന്നു പിലോയിൽ സേതുവിന്റെ കൈ മുറുക്കി.
“ഞാൻ കൊടുകാം “.മിനി മൊബൈൽ അജുവിന്റെ കൈയിൽ കൊടുത്തു.
“പറയാടാ “അജു കൂളായിട്ട് സംസാരിച്ചു തുടങ്ങി..
“നിർത്തികൊ പൂറിമോനെ ഞാൻ അങ്ങോട്ട് വരുവാ “. സേതു ദേഷ്യത്തിൽ അലറി കൊണ്ട് പറഞ്ഞു..
“ഞാൻ എന്തു ചെയ്യാനാണ് അനുവിന്റെ പേരിലെ ഷെയറാണ് അവരും പൊളിക്കുന്നെ “..അജു അവന്റെ അവസ്ഥ പറഞ്ഞു..
“പോലയാടി മോനെ അവളുടെ പേര് നീ പറഞ്ഞാൽ ഉണ്ടാലോ.ഇപ്പോൾ എവിടെയെയായോ അവിടെ നിർത്തികൊ മാധവന്റെ കുടുംബ അടക്കം ഞാൻ കത്തിക്കും “..സേതുവിന്റെ ശരീരം ദേഷ്യം കൊണ്ട് വിറച്ചു…
“ഞാൻ എന്തു ചെയ്യന്നനാടാ”..
“നീ ഒരു മൈരും ചെയ്യണ്ടേ,ഫോൺ ആന്റിയുടെ കൈയിൽ കൊടുക്കട “..
സേതു പറഞ്ഞപ്പോൾ അജു മൊബൈൽ തിരിച്ചു മിനിയുടെ കൈയിൽ കൊടുത്തു..
“പറ സേതു “..
“അവമാരും പൊളിക്കാട്ടെ ആന്റി “..സേതു കോൾ കട്ട് ചെയ്തു..
സേതുവിന്റെ കോൾ കട്ട് ആയപ്പോൾ പൂമുഖത്തും എല്ലാം കണ്ടുയിരിക്കുന്ന ശേഖരനിലേക്കും മിനിയുടെ നോട്ടം പോയി..
“ഇത്രയും നടന്നിട്ടും നിങ്ങൾ എന്താ ഒന്നും മിണ്ടാതെ “.എല്ലാം നോക്കി മൗനമായിയിരിക്കുന്ന ശേഖരന്റെ തോളിൽ പിടിച്ചു കൊണ്ട് അനിത ചോദിച്ചു..
“നീ കഴുത്തിൽ ഒരു കയർ ചുറ്റികൊണ്ട് അങ്ങോട്ട് ഇറങ്ങി ചെല്ല് “.ശേഖരൻ സഹതാപത്തോടെ അനിതയെ നോക്കികൊണ്ട് പറഞ്ഞു…
“നിങ്ങൾക്കും ഭ്രാന്ത് ആയോ “.അനിത ശേഖരനുനേരെ ചിറി..
“നീ അന്ന് ആർക്കും വേണ്ടിയാണോ അങ്ങനെയൊക്കെ എന്റെ മോളുടെ മുന്നിൽ കിടന്ന കാണിച്ചത്.അവനാണ് ഇതിന്റെ ഓക്കേ മുന്നിൽ നിൽക്കുന്നതും.”.
അനിതകും പലതും ഓർമ വന്നിരിക്കുന്നു.
അവരും ഒന്നും മിണ്ടാതെ എല്ലാം നോക്കിനിൽക്കുന്ന അജുവിനെ നോക്കി..
“എന്റെ മോളെ എല്ലവരും കൂടെ കൊന്നു.ഇനി ആർക്കും വേണ്ടിയാണു ഇതെല്ലാം.എല്ലാം നശിക്കട്ടെ “.എല്ലാം നഷ്ടപ്പെട്ട ഒരു രാജാവിനെ പോലെ ശേഖരകുറുപ്പ് പിറുപിറത്തും..
കൊടുകാറ്റു വീശിയാലും തകരാത്ത മാളികവീടിന്റെ വീഴ്ച കാണാൻ നാട്ടുകാരും കുടിയിരുന്നു…
ശേഖരകുറുപ്പിന്റെ മാളികയുടെ പടിപ്പുര അയാൾ ഇരികെതന്നെ കണ്ണ് മുന്നിൽ തകർന്നു വീണും…
ശേഖരന്റെ വിഴ്ച്ചയുടെ വിജയം ആഘോഷിക്കുന്ന മാധവന്റെ അടുത്തേക്കും നന്ദകുമാർ വന്നു…
“ഏട്ടാ അജു കാണാൻ വന്നിട്ടുണ്ട് “..
“ഞാൻ അവനെ കാണാൻ നികുന്നില്ല”.. ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യം കുടിച്ചുകൊണ്ട് മാധവൻ പറഞ്ഞു..
“നാളെ അവൻ നമ്മക്ക് ഒരു ഭാരം ആകരുത് “.നന്ദകുമാർ കലിയായ ഗ്ലാസ് മാധവനും നിറച്ചു കൊടുത്തു..
“കാർത്തികമോൾ അവനോട് സംസാരിക്കട്ടെ “..ഒന്നും ആലോചിട്ട് മാധവൻ നന്ദകുമാറിനോട് പറഞ്ഞു..
“അതു വേണോ”..
“നന്ദ, ശേഖരന്റെ മകൾ തമ്മിൽ സംസാരിക്കട്ടെ. നമ്മൾ പുറത്തെ ആളുകൾ അല്ലെ. ഇനിയുള്ള കളിയിൽ വെറുതെകരായി നോക്കിനിന്നാൽ മതി.. ഞാൻ പറഞ്ഞതും നിന്നാകും മനസിലായോ “.മാധവൻ നന്ദകുമാറേ നോക്കി ഒന്നും ചിരിച്ചു..
നന്ദകുമാർ തിരിച്ചു…
————————————————————
മേഘ 😡
രാത്രിയിൽ മുഴുവൻ അനുവിന്റെ പേരും പറഞ്ഞു കരയുന്ന ഗോപുവിന്റെ അടുത്ത്യിരുന്നു എപ്പോളോ ഉറങ്ങിപോയിരുന്നു..
എന്നെ ഇറക്കി വിടുന്ന കാലംവരെയും ഈ വീട്ടിൽ തന്നെ ഞാൻ നിൽക്കും.വേറെ ഒന്നും എനിക്കു ഇപ്പോൾ പറയൻ പറ്റില്ല..
കോളേജിൽ പോകാൻ റെഡിയായി ഇറങ്ങിയപ്പോളും ഗോപുസിനെ പോയി ഒന്നും വിളിക്കാൻ തീരുമാനിച്ചു ആൾ ഇപ്പോളും ഉറകമാണ്.
അമ്മയോട് പറഞ്ഞു ഞാൻ ഇറങ്ങി. പോകുന്നവഴി പതിവ്യില്ലത്തെ അമ്പലത്തിൽ ഒന്നുകയറി.
തെറ്റാണ് എന്നു അറിയാം ഒരാൾക് മോശം സംഭവിക്കാൻ പാർത്ഥിച്ചു.കഴിഞ്ഞ മുന്നാലും ദിവസങ്ങളായി ഒരു പെണ്ണ് കുഞ്ഞിന്റെ കരച്ചിലാണ് മേഘയെ വിളിച്ചു ഉണർത്തുന്നത്..
കോളേജ് പാർക്കിങ്ങിൽ കാർ നിർത്തി ഇറങ്ങിയപ്പോൾ കിർത്തന എന്റെ അടുത്തെക്കും വന്നു.
പതിവ് ചിരി മുഖത്തു സെറ്റ് ചെയ്തു വെച്ച് എന്നേ കാത്തു നിന്നത് ആയിരിക്കണം അവൾ.
അവളെക്ക് മുഖം കൊടുക്കാതെ ഞാൻ നടന്നു..
“മേഘ പ്ലീസ് ഞാൻ പറയട്ടെ “.എന്റെ കൈയിൽ പിടിച്ചു നിർത്തി കിർത്തന പറഞ്ഞു..
അവിടെ നിന്നിരുന്ന കോളേജിലെ പിള്ളേര് ഞങ്ങൾ തന്നെ നോക്കി നിൽക്കുന്നുണ്ട്..
അവളുടെ കൈ കുടഞ്ഞു കളഞ്ഞു ഞാൻ മുന്നോട്ട് നടന്നു…
“ഡി ഞാൻ പറയുന്നത് കേട്ടിട്ട് നീ പോകോ “.കിർത്തിയുടെ ശബ്ദം കുറച്ചു ഉയർന്നു..
ഞാൻ തിരിഞ്ഞു നിന്നു കൈകെട്ടി അവളെ നോക്കി.”എന്താ നിനക്കു പറയാൻ ഉള്ളതും “..
“അവൻ അങ്ങോട്ട് കയറി വരുമെന്ന് ഞാനും കരുതിയില്ല “..കുറ്റവാളിയെ പോലെയാണ് കിർത്തി എന്റെ മുന്നിൽ നിന്നത്..
“കഴിഞ്ഞോ “.അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു..
“പ്ലീസ് എന്നോട് ഒന്നും മിണ്ടാടി “അവൾ എന്റെ പുറകെ വീണ്ടും വന്നു പറഞ്ഞു..
ഞാൻ മൈൻഡ് ചെയ്തില്ല..
കിർത്തി തന്നെയാണ് പറഞ്ഞതു അവനുമായുള്ള ബന്ധം എല്ലാം നിർത്തിയെന്നു.എന്നിട്ടും ഒരു മുന്നറിപ്പ് കുടുതെ അവൻ അവിടെ കേറി വന്നെങ്കിൽ.
മുന്നിൽ നിൽക്കുന്ന ശത്രുവിനേക്കാൾ അപകടകാരിയാണ് കള്ളങ്ങൾ ഒളിക്കുന്ന സുഹൃത്തു..
ഒരു ചടങ്ങും പോലെ ബ്രേക്ക് ടൈംമിൽ ഒക്കെയും കിർത്തി എന്നെ നോക്കി ചിരിച്ചു.ഞാൻ ഒന്നിന്നും മുഖം കൊടുക്കാൻ പോയില്ല..
പിന്നെ കിർത്തന എന്റെ മുന്നിൽ വരുന്നത് കോളേജ് വിടാൻ സമയമാണ്.
“സോറി ഞാൻ എല്ലാം പറയാം ”
“എനിക്കും നിന്റെ ഒരു കഥയും കേൾക്കണ്ട.എന്റെ പുറകിൽ ഇനി വരരുത് “.ഞാൻ ബാഗ് എടുത്തു സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി…
ഇനിയും ഞാൻ അവളെ വിശ്വാസിക്കാനോ..
വീട്ടിലേക്കുള്ള തിരിച്ചു വരുബോൾ ആയിരുന്നു അടുത്ത മാരണം വന്നു കാലിൽ ചുറ്റിപിടിച്ചതും..
ഹരിയുടെ ഭാവി വധുവും അവളുടെ ചേട്ടനും..
ഹരിയുടെ ഭാവി വധുവാണ് യാമിനി ദുബായിൽ ജനിച്ചു വളർന്ന ഒരു മലയാളി പെണ്ണ്കൂട്ടി ഇനി എനിക്കും പ്രശ്നമാക്കൻ കെട്ടിയെടുത്ത നാറിയുടെ പേര് ജീവൻ.
കോളേജിൽ നിന്നും ഇറങ്ങിയാ സമയം തന്നെയായിരുന്നു ഹരിയുടെ കോൾ വന്നതും.
കോളജിന്റെ അടുത്തുള്ള കോഫിഷോപ്പിൽ അവൻ ഉണ്ടെന്നു എന്നോട് അവിടെ വരെയും ഒന്നും ചെല്ലെന്നും പറഞ്ഞുയായിരുന്നു..
ഒഴിഞ്ഞുമാറാൻ നോക്കി ഭാവിലെ നാത്തൂനെ പിണക്കൻ പറ്റാത്ത കൊണ്ട് ഞാൻ അങ്ങോട്ട് പോയി..
ഞാൻ കോഫി ഷോപ്പിൽ കയറിയാ ചെന്ന സമയതും കോളേജിലെ കുറച്ചു പിള്ളേർ അവിടെയുണ്ടയിരുന്നു അവരും എല്ലവരും എന്നെ നോക്കി ചിരിച്ചു ഞാൻ തിരിച്ചു..
ഹരി എന്നെ കൈയുർത്തി അവരുടെ ടേബിളിലേക്ക് വിളിച്ചു ഞാൻ അങ്ങോട്ട് നടന്നു ചെന്നു..
“ഹായ് ചേച്ചി “.യാമിനി എന്നോട് പറഞ്ഞു..
“ഹായ് “ഞാനും തിരിച്ചു അവളോട് പറഞ്ഞു.
“ഹായ് മേഘ”.
തിരിച്ചു ഹായ് ഒന്നും പറയാൻ ഞാൻ പോയില്ല..
അവന്റെ ഷേവ് ചെയിത മോന്തയും ഒരു സൺഗ്ലാസ് ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം നല്ല അസൽ കോഴി ആണെന്നും..
“എന്നടാ വിളിച്ചേ “.ഹരിയോട് ഞാൻ ചോദിച്ചു.
“അതു ചേച്ചി ഞങ്ങൾ ചെറിയ ഒരു ഷോപ്പിങ് ആയിട്ട് ഇറങ്ങിയതാണ്”..ഹരി എന്നോട് പറഞ്ഞു യാമിനിയിലേക്കും കണ്ണോടിച്ചു എന്നെയോന്നും രക്ഷിക്കു എന്നു പറയുപോലെ നോക്കി..
“നിങ്ങളുടെ ഷോപ്പിങ് നടകട്ടെ ഞാൻ ഇറങ്ങുവാ “.അനിയൻ ഓക്കേ തന്നെയാണ് പെട്ടെന്ന് ഇവിടെന്ന് രക്ഷപെടണം..
“ചേച്ചി പോകല്ലേ ഞങ്ങൾക്ക് കുറച്ചു ഷോപ്പിങ് കൂടെയുണ്ട് “.ഹരി എന്റെ കയ്യിൽ കയറി പിടിച്ചു അവന്റെ അടുത്ത കസേരയിൽ പിടിച്ചുയിരുത്തി..
“മേഘകും കോഫി പറയട്ടെ”ജീവൻ എന്നോട് ചോദിച്ചു..
“ഞാൻ കോഫി കുടിക്കില്ല “.അവനോട് മറുപടി പറഞ്ഞു എന്റെ വലതും കൈ ഹരിയുടെ തൊടയിൽ ഞാൻ ഒന്നും പറിച്ചുയെടുത്തു..
ഹരി വേദന കടിച്ചുപിടിച്ചു എന്നെ നോക്കി..
“നമ്മൾക്കും എന്നാൽ ഇറങ്ങാം “..ഹരി അവരോട് പറഞ്ഞു എന്നെ സങ്കടത്തോടെ ഒന്നും നോക്കി എഴുന്നേറ്റു..
ഞങ്ങൾ ക്യാഷ് കൊടുത്തു പുറത്തേക്കുയിറങ്ങി.
ഹരിയുടെ xuv യിൽ ആയിരുന്നു ഞങ്ങൾ ഷോപ്പിങ് മാളിലേക്കും പോയതും.ഞാനും യാമിനിയും പുറകിൽ ആയിരുന്നു ഇരുന്നതും. ജീവൻ എന്നു പറയുന്ന തെണ്ടി നമ്മടെ നാടിന്റെ കുറ്റവും പറഞ്ഞു സായിപ്പിന്റെ സാധനം പെരിയ സാധനം എന്നു പറഞ്ഞു മുന്നിൽ ഹരിയുടെ കൂടെ..
എന്തു പറഞ്ഞു കഴിഞ്ഞാലും അവസാനം കേട്ടോ മേഘ എന്നൊരു വിളിയും..
ഞാൻ കാര്യത്തിലേക്കും വരാം..യാമിനിക്കും ഡ്രസ്സ് നോക്കാൻ ഞങ്ങൾ ഒരു ഷോപ്പിൽ കയറി.ഹരി യാമിനിയുടെ കൈയിൽ പിടിച്ചു മുന്നിലും എന്റെ പുറകെ മണപ്പിച്ചു ജീവനും.
യാമിനിക്കും കേരളസാരി വേണമെന്നു പറഞ്ഞു.. ഷോപ്പിലെ ലേഡിസ്റ്റഫ് കുറെ സാരികൾ നിരത്തിയിട്ടും..
ഞാൻ എല്ലാം നോക്കി കുറച്ചു മാറിയാണ് നിന്നിരുന്നത്..
“നിന്നക്ക് സാരി ബോറാണ് യാമി, മേഘയെ പോലെ ഹിപ്പുള്ള പെണ്ണുകുട്ടികൾക്കാണ് സാരി മാച്ചിങ് “..
അപ്പോളാണ് എന്റെ പുറകിൽ മണം പിടിച്ചു നിന്നവനെ ഞാൻ അറിയുന്നത്..
അവന്റെ ഡയലോഗിനും പുറകെ സാരി എടുത്തു കാണിക്കുന്ന ലേഡിസ്റ്റഫ് എന്നെയൊരു നോട്ടം നോക്കി..
എന്റെ സ്വഭാവം അറിയാവുന്നതും കൊണ്ട് പേടിച്ചുപോയ ഹരി എന്റെ മുഖത്തെക്കും നോക്കിയില്ല..
“ഞാൻ പറഞ്ഞത് ശെരിയല്ലേ മേഘ,കൂട്ടി ഇയാൾക്കും ഒരു സാരി എടുക്കും “.എന്റെ തോളിൽ കൈവെച്ചു സെയിൽസ് ഗേളിനോട് ആ ചെറ്റ പറഞ്ഞു..
ഞാൻ എന്റെ ഷോൾഡർ കുടഞ്ഞു.
അവൻ കൈപിൻവലിച്ചു അപ്പോളേക്കും..
അവന്റെ അടുത്തും നിന്നും ഞാൻ മുന്നിലേക്ക് കുറച്ചു നീങ്ങിനിന്നും..
“ചേച്ചിക്ക് ഒരു സാരി നോകാം “.യാമിനീയും ആ നാറിയുടെ പക്ഷം പിടിച്ചു ഹരിയോട് പറഞ്ഞു..
“ഹരി എനിക്കും ഒരു കോൾ വിളിക്കണം “അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ ഒന്നും നോക്കി ഞാൻ അവിടെനിന്നു മാറി..
ആ ചെറ്റ എന്നെ വിടുമോ..
“മേഘ കോളേജ് ടീച്ചർ ആണെല്ലേ “.യാമിനിക്കും ഡ്രസ്സ് നോക്കണേ സമയം കുറച്ചു മാറിനിന്നിരുന്ന എന്റെ അടുത്തേക്കും വീണ്ടും വന്നുയിരുന്നു ജീവൻ ചോദിച്ചു..
“മ്മ് “.ഞാൻ ഒന്നും മുളി..
“ഹസ്ബൻഡ് എന്തുചെയുന്നു,ശെരിക്കും മേഘയെ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്ന് പറയില്ലേ”..അവന്റെ ഷോൾഡർ കൊണ്ട് എന്റെ കൈയിൽ ഒന്നും തട്ടി..
അത്രയും പേരുടെ മുന്നിലിട്ടു അവന്റെ മോന്തക്കു ഒന്നും കൊടുക്കാൻ തോന്നിയെനിക്കും..
“മിസ്റ്റർ ജീവൻ ഒന്നും എന്റെ കൂടെ വരുവോ “.ഞാൻ ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു..
“യെസ് വരാലോ”.അവൻ മുഖത്തെ സൺഗ്ലാസ് മാറ്റി അവന്റെ മുഖം അങ്ങും തിളങ്ങി ആ സമയം..
ഞാൻ ലേഡീസിന്റെ ട്രൈയൽ റൂമിന്റെ അടുത്തേക് നടന്നു.എന്റെ പുറകെ ജീവനും വന്നു..
ഞാൻ ചുറ്റുയൊന്നും നോക്കി..
“ജീവൻ എന്താണ് തന്റെ ഉദ്ദേശം “..ഞാൻ അവന്റെ മുഖത്തെക്കും ദേഷ്യത്തിൽ നോക്കി ചോദിച്ചു..
“എന്താ മേഘ ഇങ്ങെനെയോക്കേ ചോദിക്കുന്നെ “.അവന്റെ മുഖത്തെ ചിരിപോയി ആളുകൾ ഞങ്ങളെ നോക്കുന്നുണ്ടോ എന്നു കരുതി ചുറ്റും ഒന്നുനോക്കി..
“നീ എന്റെ ദേഹത്ത് തൊട്ടു പിന്നെ നിന്റെ ഊമ്പിയ വർത്താനവും”.പെട്ടെന്ന് എന്റെ സ്ലാങ് മാറിയപ്പോൾ അവൻ എന്നെ വാ പൊളിച്ചു നോക്കി..
“എനിക്കും ഒരു ഭർത്താവുണ്ട് നീ എന്റെ ദേഹത്ത് പിടിച്ചകാര്യം ഞാൻ പറഞ്ഞാൽ നിന്റെ കൈ പിന്നെ പൊങ്ങിയില്ല.ഇനി യാമിനിയുടെ കൂടെ നിന്നെ കണ്ടാൽ നിന്റെ ജീവൻ അങ്ങും പോകു.”.ഞാൻ ജീവന്റെ തോളിൽ എന്റെ കൈകൊണ്ട് ഒന്നും തട്ടി തിരിച്ചു നടന്നു..
“ചേച്ചി എവടെയായിരുന്നു “.തിരിച്ചു ചെന്നപ്പോൾ ഹരി എന്നോടായി ചോദിച്ചു.
“ഞാൻ പോകുവാടാ ഗോപുസ് എന്നെ വിളിച്ചു.
പോട്ടെ യാമിനി “..ഞാൻ അവിടെനിന്നുയിറങ്ങി..
അവസാനമായി ജീവനെ നോക്കി ഒന്നും പല്ല് കാണിച്ചു ചിരിച്ചു..
വീട്ടിൽ വന്നു കയറാൻ നേരമാണ് അമ്മയുടെ കോൾ വരുന്നതും.പ്രകാശ് അങ്കിളിന് എന്തോ അപകടം സംഭവിച്ചു എന്നു പറഞ്ഞു..
————————————————————
സേതു 😡
രാത്രിയിൽ ഷോറൂമിൽ നിന്നും ഇറങ്ങി വന്ന സേതുവിനെ കാത്തു നിന്നിരുന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളമായി നിഷയാണ്..
“എന്താ നിഷേ “.സേതു അവളുടെ അടുത്തേക്കും ഓടി ചെന്നു ചോദിച്ചു..
നിഷ അവനോട് ഒന്നും പറഞ്ഞില്ല അവളുടെ കൈയിലെ മൊബൈൽ അവനുനേരെ നീട്ടി.
സേതു മൊബൈൽ ഡെസ്പ്ലയിലെ വീഡിയോ പ്ലേ ചെയ്തു.
ഒരു കസേരയിൽ കൈയും കാലും കെട്ടിയ നിലയിൽ ദേഹത്ത് പല ഭാഗത്തും നിന്നും ചോര ഒലിച്ചു നിൽക്കുന്ന നിഷയുടെ അച്ഛന്റെ വീഡിയോ ആയിരുന്നു..
അവിടെ കിടന്ന കസേരയിൽ ഞാൻ നിഷയെ പിടിച്ചുയിരുത്തി..
എന്റെ മൊബൈൽ എടുത്തു രാജേന്ദ്രൻ അങ്കിളിനെ വിളിച്ചു…
ഒറ്റ റിങ്ങിൽ രാജേന്ദ്രൻ കോൾ എടുത്തു…
“എന്താ സേതു “..
ഞാൻ നിഷയുടെ അരികിൽ നിന്നും കുറച്ചു മാറിനിന്നും.
“അങ്കിളും പ്രകാശിനെ പൊക്കിയായിരുന്നോ “..
“ഇല്ലടാ നീ പറഞ്ഞു കഴിഞ്ഞു ഞാൻ ആ ഡീൽ വിട്ടു “..
“ആളെ ആരോ പൊക്കിയിട്ടുണ്ട്,അയാളുടെ മക്കൾ എനിക്കും വേണ്ടപ്പെട്ട ഒരാളാണ് “..
“എന്നിക്കു അറിയില്ലടാ “..
“ശെരിയെന്നാൽ “..
“ഓക്കേ മോനെ “..രാജേന്ദ്രൻ കോൾ കട്ട് ചെയ്തു..
ഞാൻ തിരിച്ചു നിഷയുടെ അടുത്തേക്കും ചെന്നു..
“ഗോപു എന്റെ അച്ഛൻ “.അവൾ വീണ്ടും കരച്ചിൽ ആയി എന്റെ നെഞ്ചിലേക്കും വീണും..
“പേടിക്കാതെ ഇരിക്കും അച്ഛൻ ഒന്നും സംഭവിക്കില്ല “.. ഞാൻ അവളെ വീണ്ടും കസേരയിൽ പിടിച്ചുയിരുത്തി..
പുറകെ നിഷയുടെ മൊബൈൽ റിങ് ചെയ്തു..
ഞാൻ അവളുടെ കൈയിൽ നിന്നും മൈബൈൽ വാങ്ങി.
“ഹലോ ഇതാരാണ് “..
“എന്തടി ക്യാഷ് റെഡിയായില്ലേ “..ഒരു പരുകൻ ശബ്ദമാണ് മറുപുറത്തുനിന്നും കേട്ടത്..
“ഞാൻ പ്രകാശിന്റെ ഫാമിലി ഫ്രണ്ടണ്,നിങ്ങൾ എന്തിനാണ് അയാളെ പിടിച്ചു വെച്ചിരിക്കുന്നുതും “..
“എന്നാ ഫാമിലി ഫ്രണ്ട് കേട്ടോ,ഒന്നും രണ്ടുമല്ല 5 കോടി രൂപയാണ് ഈ നാറി ഞങ്ങൾക്കും തരാനുള്ളത് “..അടുത്ത നിമിഷം നിഷയുടെ അച്ഛന്റെ കരച്ചിൽ ഞാൻ കെട്ടും..
“നിങ്ങളുടെ ക്യാഷ് ഞാൻ തരാം അദ്ദേഹതെ നിങ്ങൾ വിട്ടേക്കും “..
“ആദ്യം ക്യാഷ് എന്നിട്ട് നമ്മക്ക് തീരുമാനിക്കാം “..
“ഓക്കേ “ഞാൻ കോൾ കട്ട് ചെയ്തു..
“ഗോപു “.നിഷ എന്റെ കൈയിൽ പിടിച്ചു..
“നിഷ എന്റെ കാറിലേക്കും പോയിയിരിക്കും ഞാൻ ഇപ്പോൾ വരാം “.ഞാൻ കാറിന്റെ താക്കോൽ കൊടുത്തു അവളെ പുറത്തേക്കും പറഞ്ഞുവിട്ടു..
അവൾ പോയ പുറകെ ഞാൻ എറിനെ വിളിച്ചു..
ഒറ്റ റിങ്ങിൽ അവനും കോൾ എടുത്തു..
“പറ സേതു “..
“പ്രകാശിനെ ആരാണ് പൊക്കിയത് “..
“സായിപ്പ്,വിൽസനെ വിളിച്ചാൽ മതി “.അത്രയും പറഞ്ഞു ഏറിൻ കോൾ കട്ട് ചെയ്തു..
ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു..നിഷ കോ ഡ്രവിങ് സിറ്റിൽ കണ്ണടച്ച് കിടക്കുയായിരുന്നു..
അവളെ വിളിക്കാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു..
എന്റെ റേൻജ് റോവർ നിന്നത് ഒരു തിരപ്രേദേശത് ആയിരുന്നു.സ്പാർട്ടൻ ക്ലബ് എന്നാ കെട്ടിട്ടന്റെ മുന്നിൽ നിന്നും ഞാൻ ഹോൺ മുഴക്കി..
30വയസ് തോന്നിക്കുന്ന ഒരു യുവാവ് പുറത്തേക്കും ഇറങ്ങി വന്നു..
ഹോണിന്റെ ശബ്ദം കേട്ട് നിഷ എഴുന്നേറ്റുയിരുന്നു..
“ഗോപു നമ്മൾ ഇതു എവിടായെയാണ് “..
അവൾ ചുറ്റുനോക്കി ചോദിച്ചു..
“മേഡം പേടിക്കണ്ട അവൻ ഇപ്പോൾ വരും “.. വിൽസൺ അവളോട് മറുപടി പറഞ്ഞു..
‘നിങ്ങൾ ആരാ “.നിഷ പേടിയോടെ അവനോട് ചോദിച്ചു..
“കുറച്ചു കാലം മേഡം ഇപ്പോൾ ഇരിക്കുന്ന ഈ കാറിന്റെ സാരഥി ഞാൻ ആയിരുന്നു “.വിൽസൺ അവളോട് മറുപടി പറഞ്ഞു ക്ലബിന്റെ അകത്തേക്കു മാറഞ്ഞു..
സേതുവിന്റെ കാർ കിടക്കുന്നതിന്ന് സ്ഥലതും നിന്നു 2 കിലോമിറ്റർ മാറിയുള്ള ഒരു ഐസ്ഫാക്ടറി…
“എന്താ സേതു ഈ വഴിയിൽ വീണ്ടും “..സായിപ്പ് അവനോട് ചോദിച്ചു ഇരുന്നു കസേരയിൽ നിന്നും എഴുന്നേറ്റു അവന്റെ മുന്നിലേക്ക് വന്നു നിന്നു..
“നീ ഇവിടെ പിടിച്ചു വെച്ചുയിരിക്കുന്ന ആളെ കൊണ്ടു പോകാൻ വന്നതാ “..സേതു മറുപടി പറഞ്ഞു..
“അവന്റെ കാർ ഉള്ളതുകൊണ്ട് നിന്നെ പേടിക്കണോ “..
സായിപ്പ് സേതുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു..
“അണ്ണൻ എനിക്കും കാർ തരുന്നതിന്ന് മുന്നേ ഞാൻ ഈ തിരത്തും വന്നു കളിച്ചിട്ട് പോയതാ “..
“ഗോവയിൽ നിന്നും പുതിയ കുറച്ചു പിള്ളേര് വന്നിട്ടുണ്ട് നീ ഒന്നും കളിച്ചു നോക്കും “..സയിപ്പ് പുറകിലേക്ക് മാറി…
ഫാക്ടറിയുടെ പലഭാഗത്തും നിന്നും ആയുധധാരികളായ ചെറുപ്പക്കാർ വെള്ളിച്ചത്തിലേക്കും വന്നു നിന്നും…
സേതു വന്നുനിരന്ന എല്ലാവരെയും ഒന്നും നോക്കി..
എല്ലാം പിള്ളേരാണ്.അവമാരും കൈയിൽ ആയുധ കൊണ്ട് വന്നിട്ടുണ്ട്.
“സായിപ്പേ വിഴുന്നവരുടെ എണ്ണം നീ എടുതോ ഞാൻ ബാക്കി ഉണ്ടെങ്കിൽ ഇത് നിന്റെ അവസാനത്തെ കളിയാണ് “..
സേതു സായിപ്പിനോട് പറഞ്ഞു തീർന്നതും ആദ്യത്തെ ആൾ അവനും നേരെ വടിവാൾ വീശിയിരുന്നു..സേതു തല കുനിച്ചു വെട്ടു ഒഴിഞ്ഞു മാറി.വാള് പിടിച്ചുയിരുന്ന വലുത് കൈയിൽ സേതുവിന്റെ പിടിമുറുക്കി അവന്റെ കണ്ണിലേക്ക് നോക്കി കൈ ഒന്നും തിരിച്ചു കറക്കി നിലത്തേക്കും പൊക്കി അടിച്ചു..അമ്മ എന്നു വിളിച്ചു അവൻ നിലത്തും കിടന്നു കരഞ്ഞു…
“ഗോവകരൻ എന്നു പറഞ്ഞിട്ടു അവൻ അമ്മ എന്നാണല്ലോ വിളിച്ചത് സായിപ്പേ “..സേതു തന്റെ നേരെ ഓടിവരുന്നവരെ നോക്കി പറഞ്ഞു..
“ഡയലോഗ് അടിക്കാതെ നീ ഫൈറ്റ് ചെയ്യും “.സായിപ്പ് ഒരു ചുരുട്ട് എടുത്തു ചുണ്ടിൽ വെച്ചു കത്തിച്ചു…
കൂട്ടത്തോടെ സേതുവിന്റെ നേർക്കും സായിപ്പിന്റെ ആളുകൾ ഓടി അടുത്തും..സേതുവിന്റെ നെഞ്ചിലെക്കും കത്തി കുത്തൻ തുനിഞാവന്റെ താടിയിൽ സേതു വലംകൈയാൽ പ്രകാരിച്ചു..
അടുത്തവൻ സേതുവിനും നേരെ വാള് വീശി.
സേതു ഇടത്തെക്കും വെച്ച് നിന്നും വാള് വീശിയാവന്റെ കാല്മുട്ടിൽ സേതു തന്റെ വലതു കലാൽ ചവീട്ടി.അവനും നിലത്തേക്കും വീണും..
ഇടതു കാല് നിലത്തു കുത്തി തന്റെ പുറകിലുടെ വാള് പിടിച്ചു ഓടിവന്നാനവന്റെ നെഞ്ചിൽ ചവിട്ടി വിഴുതി സേതു സായിപ്പിനെ തിരിഞ്ഞു നോക്കി..
സയിപ്പ് പേടിയോടെ സേതുവിന്റെ ചുറ്റിനും നിലത്തും വീണുകിടക്കുന്നവരെ നോക്കി..
രണ്ടുപേര് ഒന്നിച്ചു സേതുവിന്റെ നേർക്കു ഓടി അടുത്തും.തന്റെ വലതുകൈകൊണ്ട് ഇടത്തെ വാക്കിനു വന്നവന്റെ തലയിൽ വീശി ഒരെണ്ണം കൊടുത്തു.വായുവിൽ ഒരു കറക്കംകറങ്ങി അവൻ നിലത്തു പതിച്ചു..
വലത്തേവാകിന് വന്നവൻ സേതുവിന് നേരെ അവന്റെ വലുത് കൈവീശി.സേതു തന്റെ വലംകൈകൊണ്ട് അവന്റെ വീശിയാ കൈയിൽ പിടിച്ചു തിരിച്ചു തോള്എല്ല് ഒടിച്ചു..
സേതുവിനെ ലക്ഷ്യമാക്കി ഓടി അടുത്ത ആയുധധാരികളുടെ കുട്ടത്തിലേക്കും തൊള് ഓടിച്ചു താഴെയിട്ടവനെ എടുത്തു എറിഞ്ഞു…
ആയുധങ്ങളുമായി ഓടി വന്നവരും മുഴുവൻ നിലത്തു വീണും.
ബാക്കിയുള്ളവർ ആയുധങ്ങാൾ താഴ്യിട്ടു തിരിഞ്ഞു ഓടി..അവരുടെ കുട്ടത്തിൽ സായിപ്പും ഉണ്ടായിരുന്നു..
സേതു ചുറ്റും ഒന്നും കണ്ണോടിച്ചു.അവന്റെ അടികൊണ്ട് നിലത്തും കിടക്കുന്നവർ അല്ലാതെ ആരും അവിടെ ബാക്കിയില്ലായിരുന്നു..
സേതു ഫാക്ടറിയുടെ അകത്തേക്കും നടന്നു.. അകത്തെ ഓഫീസറൂമിൽ കൈകൾ പുറകിൽ കെട്ടിയെ നിലയിൽ ആയിരുന്നു പ്രകാശ്. പതിബോധത്തോടെ കിടന്ന് അയാളുടെ കൈയിലെ കേട്ടു അഴിച്ചു.ഒരു കൈ അവന്റെ തോളിലുടെയിട്ട് സേതു കാറിന്റെ അടുത്തേക്കും നടന്നു..
“സേതു എന്റെ അച്ഛൻ “..കാറിന്റെ അടുത്ത് എത്തിയെ സേതുവനെ നോക്കി നിഷ കരഞ്ഞു..
“പേടിക്കണ്ട “.നിഷയോട് പറഞ്ഞു..
കാറിന്റെ ബാക്ക്സിറ്റിൽ അയാളെ കിടത്തി സേതു വേഗതന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്കും കാർ ഓടിച്ചു…
ശരീരത്തിന്റെ പലഭാഗത്തും മുറിവിവുകൾ ഉണ്ടായിരുന്നു ഒരുപാട് രകതം പോയതുകൊണ്ടും ഐസ്യുവിൽ ആയിരുന്നു അയാളെ കിടത്തിയതും..
കരഞ്ഞുയിരിക്കുന്ന നിഷയുടെ അടുത്തേക്കും ഹോസ്പിറ്റലിലെ ഫോർമാലിറ്റി എല്ലാം തിർത്തും സേതു ചെന്നു…
“നിഷ “പതുക്കെ അവളെ വിളിച്ചു.
അവൾ തലയുയർത്തി അവനെ നോക്കി.
“പോലിസ് ചോദിക്കുമ്പോൾ,റോഡിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുയായിരുന്നു അച്ഛൻ എന്നു പറയണം “..
“ആരാ ഗോപു ഇതു ചെയിതെ “.സേതുവിന്റെ കൈയിൽ പിടിച്ചു കരഞ്ഞോണ്ട് നിഷ ചോദിച്ചു..
“അവരും ആരും ഇനി വരില്ല, ഞാൻ ഇവിടെ വന്നിട്ടുമില്ല “..
കരച്ചിൽ അവസാനിച്ചു നിഷ സേതുവിനെ നോക്കി.”അതു ഗോപുവല്ലേ “..
“ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.തന്റെ ബന്ധുകൾ ഇപ്പോൾ ഇവിടെ എത്തും “..
നിഷയുടെ കൈയിൽ പിടിച്ചു പറഞ്ഞു സേതു തിരിഞ്ഞു നടന്നു…
പാർക്കിങ്ങിൽ വേണുവിന്റെ കാർ വന്നു നിന്നതും.സേതു അവന്റെ കാർ എടുത്തു..
——————————————————————
“അങ്ങനെയുണ്ട് അവളും”..കിർത്താനയുടെ ബെഡ്‌റൂമിൽ നിന്നുയിറങ്ങി വന്ന ജീവനോട് അലൻ ചോദിച്ചു…
“ഗോപുസിന്റെ ടീച്ചറുടെ അത്രയും പോരാ “..
അലൻ ഗ്ലാസ്സിൽ ഒഴിച്ചുവെച്ചുയിരുന്ന മദ്യ എടുത്തു കുടിച്ചുകൊണ്ട് ജീവൻ പറഞ്ഞു..
“അവനാണ് നമ്മടെ മുന്നിലേ തടസ്സം “..
ടേബിൾ വിതറിയിട്ടിരുന്നു പൊടി ഒരു ഡോളർ ചുരുട്ടിയ്തു കൊണ്ട് അലൻ മുകിലേക്കും വലിച്ചു കയറ്റി..
“ഞാൻ ഇന്ന് അവളെ തൊട്ടും.അവന്റെ പേരും പറഞ്ഞാണ് അവൾ എന്നെ വെല്ലുവിളിച്ചതും “.ഗ്ലാസ് താഴെവെച്ച് കുപ്പി വായിലേക്കും പൊക്കിയൊഴിച്ചു ജീവൻ..
“നമ്മൾ പണ്ടുംകോളേജിൽ പഠിക്കുമ്പോൾ രാഹുലിന്റെ റൂമിലിട്ടു പൂട്ടിയ പഴയ വേണു മുതലാളിയുടെ മോൾ തന്നെയാണോ അവൾ ഇപ്പോളും”.. അലൻ ഒരു പുച്ഛചിരിയോടെ പഴയ കാര്യങ്ങൾ ഓർത്തു എടുത്തു പറഞ്ഞു…
“രാഹുൽ മണ്ടൻ ഒന്നിച്ചു ഒരു റൂമിൽ അവളെ കിട്ടിട്ടും അവളുടെ കൈയിലെ രോമത്തിൽ പിടിക്കാൻ പോലും പറ്റാത്തവൻ “..ജീവൻ മദ്യതിന്റെ കുപ്പി അവന്റെ വായിലേക്കും വീണ്ടും പൊക്കി ഒഴിച്ചു..
അത്രയും കുടിച്ചിട്ടും മേഘ പറഞ്ഞിട്ട് പോയ വാക്കുകൾ അവന്റെ വായിൽ നിന്ന് പോകുന്നില്ലായിരിന്നു..
കൈയിലെ കുപ്പി മുഴുവൻ കുടിച്ചു തീർത്തും പുതിയ ഒരെണ്ണം കൈയിൽ എടുത്തു ജീവൻ..
“നിന്റെ പ്ലാൻ എന്താ “..അലൻ വീണ്ടും അവന്റെ മുക്കി ലേക്കു പൊടി വലിച്ചു കയറ്റി..
അകത്തെ റൂമിൽ കിർത്തനയുടെ സിൽകാരങ്ങൾ കേൾക്കുന്നുണ്ട്…
“രാഹുൽ എടുത്തു തന്ന വീഡിയോ കൊണ്ട് അവളോട് നമ്മൾക്കും ജയിക്കാൻ പറ്റില്ല “..
“പിന്നെ എന്തുചെയ്യും “..
“മേഘകും എന്നെ മനസ്സിൽ ആയില്ല.പഴയത്തും ഒന്നും ഒറക്കാൻ അത്രനല്ല സംഭവം അല്ലാലോ അവൾക്കു.”..
“നിന്റെ പ്ലാൻ എന്താ “..അലൻ വീണ്ടും ചോദിച്ചു..
“ഞാൻ സയിപ്പിനോട് സംസാരിക്കാം “..
“ടാ അങ്ങേരും ഗോപുവിനെ ബാക്കിവെക്കില്ല “..
ജീവൻ പറഞ്ഞ പേരുംകെട്ടും അലൻ രഹരിയുടെ ട്രിപ്പിലും ഇരുന്നുയെടുത്തു നിന്നും എഴുന്നേറ്റുയിരുന്നു..
“ഒരു തവണ ഉപയോഗിച്ചു കളയനാല്ല എനിക്കും മേഘയെ.എന്റെ ജീവിതം കാലം മുഴുവൻ അവൾ വേണം “.മദ്യകുപ്പിയുമായി കിർത്തനയുടെ റൂമിലേക്ക് ജീവൻ നടന്നു…
————————————————————————
രാവിലെ ഉറക്കം എഴുന്നേറ്റ മേഘ ആദ്യനോക്കിയതും റൂമിലെ സോഫയിലേക്കും ആയിരുന്നു.പക്ഷേ സേതു അവൾ എഴുന്നേക്കും മുന്നേപോയിരുന്നു..
ഇന്ന് കോളേജ് അവിധിയാണ് മേഘ താമസിച്ചാണ് എഴുനേറ്റത്തും..
രാത്രിയിൽ തന്നെ പ്രകാശ് അങ്കിളിന് കുഴപ്പമില്ലയെന്നു അച്ഛൻ വിളിച്ചു പറഞ്ഞുയിരുന്നു..
ബാത്‌റൂമിൽ പോയി ഫ്രഷായി മേഘ അടുക്കളയിലേക്കും പോയി..പതിവുപോലെ മേഘ വന്നപ്പോൾ മീനാക്ഷി പലഹാരത്തിന്റെ ചാർജ് അവളെ ഏല്പിച്ചു അവരും ഉച്ചക്കുംയുള്ളതും നോക്കി..
രണ്ടുപേരും തമാശ പറഞ്ഞു അടുക്കളയിൽ ജോലിയിരിക്കുബോൾ ആയിരുന്നു കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ടതും.
“ഞാൻ നോക്കികൊള്ളാം”..അടുക്കളയിലേക്കും വരുവായിരുന്ന സ്‌നേഹ ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു ഡോറിന്റെ അടുത്തേക്കും നടന്നു…
“ആരാ “..
ടി ഷർട്ടും ജിൻസും മുഖത്തും ഒരു സൺ ഗ്ലാസ് വെച്ചുയിരുന്ന അവനോട് സ്‌നേഹ ചോദിച്ചു…
“സേതുയേട്ടൻ “..മുഖത്തെ സൺ ഗ്ലാസ് മാറ്റി അവൻ ചോദിച്ചു.
ആദി ആയിരുന്നു വന്നതും..
“നിങ്ങൾക്കും വീട് മാറിയതും ആയിരിക്കും”..
“സത്യൻ മാമൻ “.തിരിഞ്ഞു പോകാൻ തുടങ്ങി സ്‌നേഹയോട് ആദി ചോദിച്ചു..
സ്‌നേഹയുടെ മുഖത്തെ സംശയം മാറി ചിരിയായിരുന്നു…
“അച്ഛനെ അറിയുമോ, കേറിവരും “.ആദിയെ അകത്തേക്കും വിളിച്ചു ലീവിങ് റൂമിലെ സോഫയിൽ ഇരുത്തി സ്‌നേഹ അകത്തേക്കും നോക്കി വിളിച്ചു.”അച്ഛനെ കാണാൻ ഒരാൾ വന്നിരിക്കുന്നു “..ആദിയെ നോക്കി ചിരിച്ചിട്ട് അവൾ ചായ എടുക്കാൻ അടുക്കളയിലേക്കും പോയി..
സ്നേഹയുടെ വിളികേട്ട് പുറത്തേക്കുയിറങ്ങി വന്ന സത്യൻ കാണുന്നത് സോഫയിൽ ഇരിക്കുന്ന ആദിയെയാണ്..അവനെ കണ്ട മാത്രയിൽ സത്യൻ ഒന്നും പേടിച്ചു..
പഴയ സാത്താൻ സത്യനായി ആദിയുടെ മുന്നിലേക്ക് ചെന്ന് അവന്റെ എതിരെയുള്ള സോഫയിൽ അയാൾ ഇരുന്നു…
“എന്താ ആദി ഈ വഴിക്കു”.പതിവിലും ഗംഭീരം ഉണ്ടായിരുന്നു അയാളുടെ ശബ്ദതിനും.
“മാമ്മ ഞാൻ സേതുയെട്ടനെ കാണാനാണ് വന്നതും “.ആദിയും സത്യന്റെ മുന്നിൽ പേടിക്കാതെ പറഞ്ഞു..
“അവൻ ഇവിടെയില്ലേ എന്തു ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി “.
“മാമ്മ എന്നു വിളിച്ചു നാവ് കൊണ്ട് എന്നെ മാറ്റി വിളിപ്പിക്കരുത് “ആദി ശബ്ദം താഴ്ത്തി സത്യനോട് ചിറി..
“എന്തടാ നീ പറഞ്ഞേ “ഇരുന്നു എടുത്തു നിന്നും അയാൾ എഴുന്നേറ്റു..
“അവിടെ ഇരിയോടോ”.ആദി അവന്റെ അരയിൽ കരുതിയ തോക്ക് എടുത്തു കൈയിൽ പിടിച്ചു..
ആദിയുടെ ആ പ്രവർത്തിയിൽ സത്യൻ ഒന്നു അടങ്ങി..
“തന്റെ ചതിയുടെ കഥയൊക്കെ എനിക്കും അറിയാം അതാ അരയിൽ ഇത് വെച്ചു ഇങ്ങോട്ട് കയറി വന്നതും “.. ഒരു പുച്ഛ ചിരിയോടെ ആദി അയാളെ നോക്കി…
“നീ വീട്ടിൽ കേറി തോന്നിവ്യാസം കാണിക്കുന്നോ “..
“താൻ ഇവിടെ കിടന്നു എന്ത് അഭിയാസം കാണിച്ചാലും സേതുയേട്ടനെ ഞാൻ കൊണ്ടുപോകും “..
അപ്പോളേക്കും ചായയുമായി സ്‌നേഹ അങ്ങോട്ട് വന്നു..
സത്യൻ ചായ മേടിച്ചില്ല..
“നല്ല ചായ “.സ്‌നേഹ നീട്ടിയെ ട്രയിൽ നിന്നും ഒരു കപ്പ് ചായയെടുത്തു ആദി കുടിച്ചു കൊണ്ട് സത്യനെ നോക്കി കൊണ്ട് ആദി പറഞ്ഞു..
സ്നേഹയുടെ പുറകെ മീനാക്ഷിയും അങ്ങോട്ട് വന്നു…
“ഇതാരാ സത്യേട്ടാ “..
“ആദി എന്റെ ഒരു സുഹൃത്തേ മകനാണ് “.അയാൾ അവരോട് മറുപടി പറഞ്ഞു..
“നീ ഇപ്പോൾ ചെല്ല് ഞാൻ അവന്റെ നമ്പർ തരാം.അല്ലെങ്കിൽ വേണ്ട ഞാൻ അവന്റെ ഷോറൂം കാണിച്ചു തരാം”..ആദിയെ ഒഴുവാക്കാൻ തീരുമാനിച്ചു സത്യൻ സോഫയിൽ നിന്നും എഴുന്നേറ്റു..
“ഞാൻ വെയിറ്റ് ചെയാം മാമ്മ “..സത്യനെ അങ്ങേനെ വിടുമോ നമ്മടെ ആദി.ചായ ഊതി കുടിച്ചു അയാളെ നോക്കി ഒന്നും ചിരിച്ചു തന്റെ വലംകൈ ഒന്നും അനക്കി ആദി..
“ആദിത്യൻ എന്താ ഇവിടെ “.അടുക്കളയിൽ നിന്നും വന്ന മേഘ ആദിയെ കണ്ടും ചോദിച്ചു..
അവൾക്കും ഒരെ സമയം അത്ഭുതവും പേടിയും തോന്നിയിരുന്നു.കോളേജിൽ പറഞ്ഞു കേട്ടുയിരുന്നത് ഒരു ഗുണ്ടയാണ് ആദിയുടെ അച്ഛൻ എന്നാണു..
ആദിക്കും മേഘയെ കണ്ടു അത്ഭുതം ആയിരുന്നു അവൻ തോക്ക് തിരിച്ചു വെച്ചു സോഫയിൽ നിന്നും എഴുന്നേറ്റു…
“മിസ്സ് എന്താ ഇവിടെ “..
“ഇത് എന്റെ വീട് ആണോടോ “..
“മിസ്സ് ആയിരുന്നോ സേതുയെട്ടന്റെ വൈഫ്,ഞാൻ ഏട്ടനെ കാണാൻ വന്നതാ “..ആദി മേഘയോട് പറഞ്ഞു ചിരിച്ചുകൊണ്ട് സത്യനെ ഒന്നും നോക്കി..
അയാളുടെ മുഖത്തും നിരാശയായിരുന്നു.മേഘയുടെ വരവ് എല്ലാം തകർത്തുയിരിക്കുന്നു…
“നീ ഒരു കാര്യം ചെയ്യ് ഷോറൂമിലേക്കും ചെല്ല് “..മേഘ ആദിയോട് പറഞ്ഞു..
“ഞാൻ ഇവിടെയിരിക്കുന്ന കൊണ്ട് മിസ്സിന് പ്രശ്നം എന്തെങ്കിലും ഉണ്ടോ “..ആദി തമാശയായി മേഘയോട് ചോദിച്ചു..
“നീ ഇവിടെയിരുന്നോ ഞാൻ പോയി ഏട്ടന്നോട് വിളിച്ചു പറഞ്ഞിട്ട് വരാം.”.ആദിയോട് മുൻ പരിചയമുള്ള ഒരാളോടായി എന്നപോലെ സംസാരിച്ചു മുകളിൽ പോകാൻ ഒരുങ്ങിയാ മേഘയെ മീനാക്ഷി നോക്കി..അതുകൊണ്ട് മേഘ നിന്നും..
.
“അമ്മേ എന്റെ ടീച്ചർ ജീവത്തിൽ ആദ്യതെവർഷ സ്റ്റുഡന്റനാണ് “..
ആദിയെ ചുണ്ടി മേഘ മീനാക്ഷിയോട് പറഞ്ഞു സ്റ്റേയർ കയറി അവളുടെ റൂമിലേക്കു പോയി..
“അവൻ ഇപ്പോൾ വരും മോൻ ഇരിക്കു”.മീനാക്ഷി ആദിയോട് പറഞ്ഞു..
ആദി വീണ്ടും സോഫയിൽ ഇരുന്നു…
മേഘ അവളുടെ ഡ്രസ്സ് മാറി ആദിയോട് സംസാരിച്ചുയിരിക്കുകബോൾ ആയിരുന്നു സേതു വീട്ടിലേക്കും കയറിവരുന്നത്..
സേതുവിനെ കണ്ടും മേഘയും ആദിയും എഴുന്നേറ്റു..
“എന്നാ ആദി പെട്ടെന്ന് എന്തെകിലും പ്രശ്നമുണ്ടോ “സേതു ആദിയോട് ഇരിക്കാൻ പറഞ്ഞു..
“മാധവൻ കഴിഞ്ഞ ദിവസം വന്നു തറവാടിന്റെ പടിപ്പുര പൊളിച്ചു.കമ്പനിയിലെ സ്റ്റാഫിനെ മുന്നിൽ നിർത്തി സമരം തുടങ്ങി.അടുത്ത ശെനിയാഴ്ച ബോർഡ് മീറ്റിങ് ആണ്, വല്യച്ഛൻ പറഞ്ഞു സേതുയേട്ടൻ വരണമെന്ന് “..ആദി അവൻ വന്നതിന്റെ ഉദ്ദേശം വിശദമായി പറഞ്ഞു..
“അവൻ വരില്ല “.എല്ലാംകേട്ടു നിന്ന സത്യൻ മുന്നിലേക്ക് കയറി നിന്നും ആദിയോട് പറഞ്ഞു..
എന്നാൽ അടുത്ത നിമിഷം തന്നേ സേതു അവളെ വെട്ടി..”ഞാൻ വരും “.
“നിന്റെ അമ്മയെയും പെങ്ങളെയും ഇവിടെയിട്ടിട്ട് നീ പോകുവോ “..
സത്യന്റെ വാക്കുകൾ കേട്ട് അറപോടെ മേഘ അയാളെ നോക്കി…
“ഞാൻ എന്റെ മോൾക്കും വേണ്ടിയാണ് ഞാൻ പോകുന്നെ “.. സേതുവിന്റെ ശബ്ദം പതിവിലും ഉച്ചത്തിൽ ആയിരുന്നു..
“ഏതോ ഒരുത്തനെ കെട്ടി ആരോടെയു കൊച്ചിനെ പ്രസവിച്ചു,ഇപ്പോൾ ചത്തു മണ്ണ് അറിഞ്ഞപ്പോൾ നിന്റെ മോളോ”..
സത്യന്റെ വായിൽ നിന്നും വീണതും കേട്ടു സേതുവിന്റെ ദേഹം വരിഞ്ഞ് മുറുക്കി..
“എന്റെ തന്ത ആയിപോയി “..
സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു…
അടുക്കളയിൽ നിന്നിരുന്ന മീനാക്ഷി സേതുവിന്റെ ശബ്ദകെട്ടും പുറത്തേക്കുയിറങ്ങി വന്നു…
“എന്തൊക്കെയാണ് ഗോപു നീ പറയുന്നേ “..മീനാക്ഷി അവന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
സേതു അവന്റെ അമ്മയുടെ കാലിൽ വീണും കരഞ്ഞു.
എല്ലവരും ബഹുമാനിക്കുന്ന ഒരു അധ്യാപകയുടെ മകന്റെ വഴിവേട്ട ജീവിതം അവിടെ കേട്ട് അഴിഞ്ഞു വീണും..
സേതു പറഞ്ഞത് എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മീനാക്ഷി തറയിലേക്കും തളന്നുയിരുന്നു.മേഘ അവരെ കൈയിൽ പിടിച്ചുയുയർത്തി സോഫയിൽ ഇരുത്തി. സ്‌നേഹയും എല്ലാം കേട്ടു കഴിഞ്ഞപ്പോൾ തളന്നുപോയിരുന്നു..
കുറച്ചു സമയം അവിടെയാകെ നിശബ്ദത നീണ്ടു നിന്നും…
“ഗോപു,എനിക്കും എന്റെ മോളെ കാണണം.നീ പോയി വിളിച്ചു കൊണ്ട് വാ “മീനാക്ഷി അവന്റെ കൈയിൽ പിടിച്ചു സോഫയിൽ നിന്നു എഴുന്നേറ്റു…
“നീ ഏതൊക്കെയാ പറയുന്നേ “.
സത്യൻ അവരെ തടഞ്ഞു കൊണ്ട് മുന്നിലേക്ക് വന്നു സേതുവിനെ മീനാക്ഷിയുടെ കൈയിൽ നിന്നും വിടുവിച്ചു..
മീനാക്ഷി സത്യന്റെ കൈയിൽ പിടിച്ചു..
“താൻ മിണ്ടരുത് “.മീനാക്ഷിയുടെ മുഖഭാവം കണ്ടും സത്യൻ പുറകിലേക്ക് ചുവടുകൾ വെച്ചുപോയിരുന്നു..
“ഗോപു നീ ഇന്നുതന്നെ അങ്ങോട്ട് പോണം,മോളെ നീയും കൂടെ പോണം അവന്റെ കൂടെ “.തന്റെ അടുത്തും നിന്നിരുന്ന മേഘയെ നോക്കികൊണ്ട് മീനാക്ഷി പറഞ്ഞു…
“അമ്മേ ഞാൻ “..മേഘ മീനാക്ഷിയോട് പറഞ്ഞു ഒന്നും മിണ്ടാതെ നില്കുന്നെ സേതുവിനെ ഒന്നും നോക്കി..
“നീ പോണം മോളെ ഇവനൊരു കൂട്ടിനു “.മേഘയെ തന്റെ അരികിലേക്കും നിർത്തി അവളെ കെട്ടിപിടിച്ചു മീനാക്ഷി പറഞ്ഞു..
സേതു ആദിയെ കുട്ടികൊണ്ട് വീടിന്റെ പുറത്തേക്കുയിറങ്ങി..
വീടിന്റെ വാതിലേക്കും തിരിഞ്ഞു സത്യനെ ഒന്നും നോക്കി ആദിയുടെ ടീഷർട് ഉയർത്തി അവന്റെ അരയിൽ ഇരുന്ന തോക്ക് സേതു കൈയിൽ എടുത്തു..
അത്രയും നടന്നിട്ടും സേതുവിന്റെ ആ പ്രവർത്തി കണ്ടും സത്യൻ ചിരിച്ചു…
“സേതുയേട്ടാ “..ആദി പേടിയോടെ സേതുവിനെ നോക്കി വിളിച്ചു..
“നീ സേവിയെ പോയി കണ്ടാൽ മതി.ഇതാ അവന്റെ നമ്പർ “..സേവിയുടെ നമ്പറും ആദ്യം കൊടുത്തു.”നിന്റെ സ്വയ രക്ഷക്കും കൊണ്ട് വന്നതാണേങ്കിലും.ഇനി വരുബോൾ ആയുധമായിട്ട് എന്റെ വീട്ടിൽ കയറിയാൽ “..ആദിയുടെ കൈയിൽ തോക്ക് തിരിച്ചു കൊടുത്തു സേതു അവനെ പറഞ്ഞുയച്ചു…
അവൻ പോയപിറകെ സേതു മൊബൈൽ എടുത്തു സേവിയെ വിളിച്ചു…
“എന്നാടാ “..
“നീ തടിയനോടും രെഞ്ചുവിനോടും പറ പത്തു ദിവസതേക്കുയുള്ള ഡ്രസ്സ് എടുത്തു വരാൻ “..
“അപ്പോൾ ഞാൻ വരണ്ടേ “…
“നീ ഞാൻ വിളിക്കണോ ”
ഒരു ചിരിയോടെ സേവി കോൾ കട്ട് ചെയ്തു…
സേതു അവന്റെ റൂമിലേക്ക് കയറി വന്നു..
മേഘ ഒരു ബാഗിൽ അവളുടെ ഡ്രസ്സ് എടുത്തു വെക്കുയായിരുന്നു..
“സോറി താൻ തിരിച്ചു പോകാം ഞാൻ കാരണം തന്റെ ജീവിതം കൂടെ “അവളുടെ അരികിലേക്കും ചെന്നു നിന്നും സേതു പറഞ്ഞു..
മേഘ എന്റെ നേരെ തിരിഞ്ഞു നിന്നും.അവളുടെ കണ്ണ് കലങ്ങിയിരുന്നു.മുഖ ദേഷ്യം കൊണ്ട് ചുവന്ന തക്കാളി പോലെയും.
എന്നെ ഞെട്ടിച്ചുകൊണ്ട് അടുത്ത നിമിഷം മേഘയുടെ വലതും കൈയുയർത്തി എന്റെ മുഖം പൊതി ഒരു അടി അടിച്ചു..
ഞാൻ കവൾ പൊതിപിടിച്ചു അവളെ നോക്കി..
“ഞാൻ തന്റെ ആരാ “..മുഖം കേറ്റിവെച്ചു കൈകെട്ടി നിന്നും മേഘ എന്നോട് ചോദിച്ചു…
“ഭാര്യയല്ലേ “..അത്ര ഉറപ്പില്ലാതെ ഞാൻ മറുപടി പറഞ്ഞു..
വേറെയൊന്നു കൊണ്ടല്ല ഇനിയും അടികൊള്ളാൻ വയ്യ അതുകൊണ്ടാ…
“എന്നിട്ടാണോ എന്നെ വഴിയിൽ ഇറക്കി വിട്ടിട്ടു പോയതും “..
“അതു നമ്മൾ പിരിയാൻ തീരുമാനിച്ചപ്പോൾ അല്ലെ “..
അടുത്ത നിമിഷം ടീച്ചർ സേതുവിന്റെ നെഞ്ചിലേക്കും വീണും അവളുടെ കൈകൾ കൊണ്ട് അവനെ ചുറ്റിപിടിച്ചു..
ടീച്ചറിന്റെ കണ്ണ്നിരും അവളുടെ ഗോപുസിന്റെ നെഞ്ചിൽ പടർന്നു..
“അതെ ഞാൻ സേതുയെട്ടൻ എന്ന് വിളിച്ചോട്ടെ.”.സേതുവിന്റെ നെഞ്ചിൽ നിന്നും മുഖയുർത്തി മേഘ ചോദിച്ചു..
“വേണ്ട ടീച്ചറെ സേതു അനുവിന്റെ കൂടെ തന്നെ മരിച്ചു “..അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിലേക്കും നോക്കി കൊണ്ട് ഞാൻ പറഞ്ഞു..
“എന്റെ ഗോപുസ് ആരെങ്കിലും കൊന്നിട്ടുണ്ടോ”..ഗോപുവിന്റെ മുഖത്തെക്കും ഒരു കള്ളചിരിയോടെ നോക്കി മേഘ..
“അത് ഇപ്പോൾ പറയോണോ.”..ഗോപുസ് അവന്റെ ടീച്ചറെ തന്റെ മാറോട് ചേർത്തും നിർത്തി…
ഞാൻ ഈ ജീവിതത്തിൽ ഒരേയൊരു തെറ്റ് മാത്രമേ ചെയിട്ടുള്ളു ഒരാളെ സ്നേഹിച്ചു പോയി എന്റെ ശ്രീക്കുട്ടിയെ..
അവളെ നോവിച്ച ആരെയും ഞാൻ വെറുതെ വിടില്ല…
തുടരും…
അടുത്ത ഭാഗം കൊണ്ട് സേതുവിന്റെ കഥ അവസാനിക്കും..
നിങ്ങൾക്കും ഗോപുസിന്റെയും അവന്റെ ടീച്ചറിന്റെയും കഥ അറിയണമെങ്കിൽ ഞാൻ തുടരും…
Responses (0 )