Forgiven 3
Author : Villi Bheeman | Previous Part
ആദ്യത്തെ ഭാഗങ്ങൾ വായിച്ചിട്ടു ഈ ഭാഗം വായിക്കുക…
ശാന്തമായി കിടകുന്ന വഴികൾ.പണ്ടെങ്ങോ ഞാൻ ബാക്കിയാക്കി പോയ കുറച്ചു ഓർമ്മകൾ.പ്രിയപ്പെട്ടവൾക്കും കൊടുത്തു വാക്കുകൾ ഞാൻ മാറുന്നു.ഒരു കാലത്തു ജീവിതത്തിന്റെ സുഖങ്ങൾ മുഴുവൻ അനുഭവിച്ച ഞാൻ വീണ്ടും.യന്ത്രികമായി ബൈക്കിന്റെ വേഗം പൂർണമായും നിലച്ചു..
Forgiven 3
“മ്മ് എന്ത്പറ്റി “…നിഷ എന്നോട് ചോദിച്ചു…
“സോറി “.. ഞാൻ ബൈക്ക് വീണ്ടും പതുകെ മുന്നോട്ട് എടുത്തു…
അവൾ പറഞ്ഞ കടയുടെ അടുത്ത് നിർത്തി..നോർമൽ വഴിയോര ചായ കടയിരുന്നു..നിഷ ആയിരിരുന്നു കോഫി മേടിച്ചോണ്ട് വന്നതു..അവളുടെ ബൈക്കിൽ ചാരി നിന്നും ഞങ്ങൾ കോഫി കുടിച്ചു..
കോഫി കുടിക്കുന്ന സമയവും മേഘയെ പറ്റി അവൾ ചോദിച്ചു..ഞങ്ങളുടെ ലൈഫ്.എന്റെ ജോലി..
“നിങ്ങളുടെ റിലേഷൻ പ്രശ്നമാണലോ”…
“എന്താടോ അങ്ങേനെ ചോദിക്കാൻ “..
“എനിക്കും അറിയുന്നാൾ അല്ലെ തന്റെ ടീച്ചർ “..
അവൾ എന്തോ അർത്ഥം വെച്ചു എന്നോട് സംസാരിച്ചു തുടങ്ങി…
ഒരുപക്ഷേ ഞങ്ങൾ അതികം സംസാരിക്കാതെ കൊണ്ടായിരിക്കും.സത്യമണലോ ഇന്നു അവളുടെ വീട്ടിൽ എത്തി മേഘ മുഴുവൻ സമയവും ബന്ധുകളുടെ കൂടെയായിരുന്നു.ഞങ്ങൾ ഒന്നിച്ചു ഉണ്ടായതു ഭക്ഷണം കഴിക്കുന്ന സമയം മാത്രമായിരുന്നു.ആർക്കും ആണെകിലും സംശയം തോന്നു..
“എന്റെ ഭാര്യയാണ് എന്നുപറഞ്ഞു കൈയിൽ കെട്ടിയിട്ടു നടക്കണോ “.ഞാനും കുറച്ചു സീരിസായി..
“എന്റെ ചേട്ടാ.ഓന്നാം ക്ലസ്സ് മുതൽ ഒരുമിച്ചു പഠിച്ച ആളുകളാണ് ഞങ്ങൾ..അവൾക്കു ഒരാളെ ഇഷ്ടപെട്ടു തുടങ്യിയാൽ അനങ്ങാൻ വിടില്ല..രാവിലെ വന്നപ്പോൾ മുതൽ നിങ്ങളെ ഞാൻ കാണുന്നതാ”…
വെറുതെ എന്നെ കണ്ടു ഇറങ്ങിവന്നതല്ല നിഷ..മേഘയുടെ മറ്റുള്ള ബന്ധുക്കളെ പോലെയാണോ ഇവളും..കൂടുതൽ അടിപ്പികേണ്ടന്നു ഞാൻ തീരുമാനിച്ചു..
“മേഘ ഇപ്പോൾ താനുമായി അത്ര ക്ലോസ് അല്ലാലോ..”..
“അങ്ങനെ ഒന്നുമില്ല..”..
അവളുടെ മുഖം മാറി എന്റെ മുന്നിൽ എന്തോ ഒളിക്കുന്നപോലെ..
കോഫി കപ്പ് എന്റെ കൈയിൽ നിന്നും വാങ്ങി ക്യാഷ് കൊടുത്തു അവൾ തിരിച്ചു വന്നു..
“പോകാം “…
“എന്നോട് എന്തോ പറയാനുണ്ടാല്ലോ തനിക്കും..”..
“ഒന്നുമില്ല”..നിഷ വീണ്ടും ചിരിച്ചോണ്ട് പറഞ്ഞു..
“അവളെ കുറച്ചു അണെങ്കിൽ വേണ്ട..ഒരു കോഫി കുടിച്ചു..ഇനി മുതൽ എന്റെ ഒരു നല്ല ഫ്രണ്ട്”..
ഞാനു ചിരിച്ചോണ്ട് പറഞ്ഞു..അവളുടെ പഴയ ബന്ധവും കല്യാണം മുടങ്ങിയതും കേട്ടു മടുത്തു.ഞാൻ മുൻകൂട്ടി തന്നെ പറഞ്ഞു നിഷായോട്..
തിരിച്ചുയുള്ള യാത്രയിൽ നിഷ എന്നോട് ഒന്നും മിണ്ടിയില്ല..ഒരു ഗ്യാപ് ഇട്ടാണ് ബൈക്കിൽ ഇരുന്നതും..
ഒരു ഗുഡ്‌നൈറ്റ് പോലും പറയാതെ അവൾ കേറിപോയി…
അന്ന് രാത്രിയിൽ ഞാൻ സെക്യൂരിറ്റി ചേട്ടന്റെ കൂടെയിരുന്നു..പുള്ളി സുഖം ഉറക്കം..
പതിവില്ലാതെ നല്ല നിലാവ്..ഞാൻ മറന്നത് പലതും ഓർമ്മയിലേക്കും വന്നു..
—————————————————
🌀🌀🌀🌀🌀🌀
നിറയെ താമരവിരിഞ്ഞു നിൽക്കുന്ന ഒരു കുളം..നിലവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നു…ഞങ്ങളുടെ രണ്ടുപേരുടെ കാലുകൾ കുളത്തിലേക്കും ഇട്ടുയിരികുവാണ്..പെട്ടാനാണ് അവൾ എന്റെ മടിയിലേക്ക് കിടന്നതും..എന്നിക് എന്തോ ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല…
“അതെ നമ്മടെ കല്യാണം ഇങ്ങെനെ ആഘോഷം ആയിട്ട് ഒന്നും വേണ്ട “…
അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു…
“പിന്നെ എങ്ങെനെ വേണം “..ഞാൻ അവളുടെ മുഖത്തെക്കും കൂടുതൽ അടുത്തു…
“എങ്ങോട്ട് എങ്കിലും ഓടി പോകാം..അതികം ആരും ഇല്ലാതെ ഒരു സ്ഥലത്തും ഒരു കുഞ്ഞ് വീട് “…
ചുറ്റും നിലാവെളിച്ചത്താൽ തിളങ്ങി..അവളുടെ മുഖമാത്രം എനിക്കും വെക്കത്മല്ല…
“നിന്റെ അച്ഛനും അമ്മയെയും കാണണ്ടേ..”….
“എന്നിക്ക് എന്റെ സേതുയെട്ടൻ മാത്രം മതി “….
സേതു..ആരാണ് അവൻ..എന്റെ മുഖചായയാണ് അവനും…
“എടി പെണ്ണെ സമയം ഒരുപാടായി എഴുന്നേറ്റു പോകെ “..
ഞാൻ അവളെ എന്റെ മടിയിൽ നിന്നും എഴുന്നേപ്പിക്കാൻ ശ്രമിച്ചു…
” നേരം വെളുക്കുംവരെ ഈ നിലവ് നോക്കി ഏട്ടന്റെ മടിയിൽ കിടക്കണം”..
അവൾ എന്റെ താടിയിൽ പിടിച്ചുകൊണ്ടു കൊഞ്ചി..
ആ ചോര ചുണ്ടുകൾ എന്റെ ചുണ്ടിലേക്കു അടുത്തിരിക്കുന്നു..
“നീ കളി പറയാതെ എഴുന്നേറ്റെ..”..
ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ചുംബനത്തിൽ നിന്നും തടഞ്ഞു.വീണ്ടും അവളെ എഴുന്നേപിക്കാൻ ശ്രെമിച്ചു..
“പ്ലീസ് സേതുയെട്ടാ “….
🌀🌀🌀🌀🌀🌀
“എടോ എഴുന്നേറ്റെ “.
ആരോ എന്റെ തലക്കിട്ട് ഒന്നും കൊട്ടി…
“എന്താ പെണ്ണെ പോ ..”..
ഞാൻ പതുകെ കണ്ണു തുറന്നു…
സിമിങ് പൂളിന്റെ സൈഡിലെ ബെഞ്ചിൽ ഞാൻ കിടക്കുന്നു..കുളവും നിലാവും..ആർക്കും അറിയാം..
സ്വപ്നം ആയിരുന്നോ…
“ഏട്ടൻ ഇങ്ങുവന്നേ..”..
മേഘ രാവിലെ കുളിച്ചു കുറിയും തൊട്ട് എന്റെ മുന്നിൽ നില്കുന്നു…
..”നാശം “..
ഞാൻ മനസ്സിൽ പറഞ്ഞു എഴുന്നേറ്റു മേഘയുടെ പുറകെ നടന്നു…
റൂമിൽ എത്തി മുഖം ഓക്കേ കഴുകി..എല്ലാം സ്വപ്നം ആയിരുന്നോ..എന്താ ഗോപു കള്ള് കുടിച്ചിട്ട് കുറെയായല്ലോ..പിന്നെയെന്താ എങ്ങെനെയൊരു സ്വപ്നം..
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോളും ടീച്ചർ പോയിട്ടില്ലല്ലോ നല്ല കലിപ്പ്യുണ്ട് ആ മുഖത്തും…
ഞാൻ ഒന്നും ചിരിച്ചു കാണിച്ചു..എവടെ മുഖം വീർപ്പിച്ചു നിൽകുവാ..മ്മ് മ്മ് എന്തോ പണിയാണ്..
“സ്‌നേഹ എവടെ..”..
അവളോട് ചോദിച്ചു ഞാൻ കുളിക്കാൻ വേണ്ടി ടവൽ എടുത്തു ബാത്‌റൂമിൽ കേറാൻ ഒരുങ്ങി…
“അവടെ നിന്നെ “..
ടീച്ചർ എന്റെ അടുത്തേക് നടന്നു വന്നു…
“എന്താ “..
“നിഷയായിട്ട് എന്താ ഇടപാട്..”…
അപ്പോൾ ടീച്ചർ എന്നെയും നോക്കിനില്കുയായിരുന്നു രാത്രി..നിഷ എന്നോട് പറയാനിരുന്നത് എന്തോ സീരിയസ് കാര്യമാണ്…
ഞാൻ നോർമൽ രീതിയിൽ അവളോട് സംസാരിച്ചു…
“അവൾക് ഒരു കോഫി കുടിക്കാൻ തോന്നി എന്നെ വിളിച്ചു..നിന്റെ സിസ്റ്ററാലെ ഞാൻ കൂടെ പോയി..”..
ഇപ്പൊ മേഘയുടെ മുഖം തെളിഞ്ഞു..
എന്നാലും എന്തൊക്കെ സംശയം ഉള്ളതുപോലെ..
“ഇനി അത് വേണ്ട ഏട്ടാ.എന്നിക്ക് അത് ഇഷ്ടമ്മാല്ല..”..
അവൾ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നയി അഴിച്ചു..ഇവളുടെ ഏട്ടാ വിളിയും കുറച്ചു ഓവർ അല്ലെ..അതുപോട്ടെ ഇവളുടെ കൂടെ കിടന്ന എന്റെ അനിയത്തി എവടെ…
“നീ പറഞ്ഞാൽ ഇനി എന്തുനോക്കാൻ ഞാനും വിട്ടു”…
ഞാൻ ബാത്‌റൂമിലേക്കും കയറാൻ തിരിഞ്ഞ്..
പെണ്ണ് വീണ്ടും എന്റെ കൈയിൽ കയറി പിടിച്ചു എന്നെ നോക്കി ഒന്നും ചിരിച്ചു…
ഇനി എന്താണ് കുറച്ചു ദിവസം കൊണ്ട് ഇവൾക്ക് ആകെയൊരു മാറ്റം ആണലോ…
“മ്മ് എന്നാ “…
“അതെ ഫംഗ്ഷന് ഇടാനുള്ള ഡ്രസ്സ് ഞാൻ മേടിച്ചിട്ടുണ്ട് “…
“ഓക്കേ “..
കൈയിലെ പിടിവിട്ട് അവൾ റൂമിനു ഇറങ്ങിപോയി..
ഞാൻ ബാത്‌റൂമിൽ കയറി..
കുളിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോൾ ഡ്രസ്സ് ബെഡിൽ ഉണ്ടായിരുന്നു…
ഓവർ ഗ്രീൻ കളർ ഷർട്ടും അതെ കര മുണ്ടും…
ഞാൻ ഡ്രസ്സ് ചെയ്തു ഹാളിൽ എത്തിയപ്പോളാണ് എനിക്കും പറ്റിയ ചതി മനസിലായതു…
എന്റെ ഷർട്ടിന്റെ സെയിം കളർ സാരി ഉടുത്തു ടീച്ചർ നിൽക്കുന്നു..കഴുത്തിൽ ഞാൻ കെട്ടിയ താലിമാല മാത്രം..രണ്ടും കൈയിലും ഓരോ സ്വർണ വള..കാതിൽ കുഞ്ഞി രണ്ടുംജിമ്മികികൾ…
പക്ഷേ പിന്നെയാണ് ഞാൻ സത്യം മനസ്സിലാക്കിയത്..കുടുംബം മുഴുവൻ ഡ്രസ്സ് കോഡ് എന്ന് പറഞ്ഞു ചുവപ്പ് അടിച്ചു നിന്നപോൾ എന്റെ പെണ്ണ് എന്നെ രക്ഷിച്ചു…
സ്‌നേഹ എന്റെ അടുക്കലേക്കും വന്നു..ചെറിയ ഒരു മേക്കപ്പ് മുഖത്തുണ്ട്..മാറൂൺ കളർ സിൽക്ക് സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്….
ദൈവമേ ഇവളേ കെട്ടിക്കാൻ സമയം ആയാലോ…
“ചേച്ചി പണി തന്നുല്ലെ…”..
എന്റെ അടുത്തേക്കും നിന്നും അവൾ ചോദിച്ചു…
ഞങ്ങൾ മാച്ചിങ് ഡ്രസ്സ് ഇട്ടതു കൊണ്ടായിരിക്കും…
സത്യ പറഞ്ഞാൽ മേഘ അവളുടെ കൂടെ എനിക്കും ഡ്രസ്സ് എടുത്തും തരും..ഞാൻ ആണെകിൽ എവടെ പോയാലും ഒരു ടീഷർട്ട് വലിച്ചു കേറ്റി ഇറങ്ങും…
“എന്താ ഇവിടെ ഒരു രഹസ്യം…”..
ഞങ്ങൾ ഓരോരോ കുറ്റങ്ങൾ പറഞ്ഞു നിൽക്കുബോൾ ആണ് നിഷയുടെ വരവ്…
വൈൻ കളർ ലഹങ്കയും കഴുത്തിൽ ഒരു ഡയമണ്ട് നെക്ലസ്..
മറ്റുള്ള കുടുംബക്കാരെ പോലെയല്ല ഇവൾ. ഒറ്റ നോട്ടത്തിൽ സിംപിൾ പക്ഷേ ഒന്നും നോക്കിയാൽ കണ്ണു എടുക്കാൻ തോന്നില്ല..ഒരു റീച് ലൂക്കാണ്..
ഒരു കാര്യം മനസിലായി പെണ്ണ് നമ്മക്കും പറ്റിയ കമ്പനിയാണ്..ഇന്നലെ ക്രോപ്പ് ടോപ്പുമിട്ടു നടന്ന പെണ്ണിനെ ഇന്നു പൂർണം രൂപത്തിൽ കാണാൻ പറ്റി..സത്യം പറഞ്ഞാൽ മേഘ ഇവളുടെ അത്രയും പോരാ..
സ്‌നേഹയുമായി അവളെ പരിചയപെടുത്തി കൊടുത്തു..
അതിന്റെ ഇടയിൽ മേഘയുടെ നോട്ടം എന്നെ തേടി വന്നു..കൈയും കെട്ടി ഞങ്ങളെ തന്നെ നോക്കി നില്ക്കുയായിരുന്നു ടീച്ചർ..
“നമ്മക്ക് പിന്നെ കാണാം..ടീച്ചറും കലിപ്പ് ആകും..”..
സ്‌നേഹയുമായി കത്തിയടിച്ചു നിന്ന നിഷായോട് ഞാൻ പതുകെ പറഞ്ഞു….
“പ്രോഗ്രാം കഴിഞ്ഞു വിളിച്ചാൽ മതി..”..
എന്നോട് പറഞ്ഞു അവൾ പതുക്കെ മാറി..
മേഘയെ ഒന്നും പാളിനോക്കിയാണ് അവൾ പോയതും..
പോയി കഴിഞ്ഞപ്പോൾ ഞാൻ ആലോചിക്കുന്നത്..എങ്ങനെ വിളിക്കാൻ അവളുടെ നമ്പർ പോലും എന്റെ കൈയില്ല….
വീടിന്റെ അടുത്ത് തന്നെയുള്ള ഓഡിറ്റോറിയം ആയിരുന്നു..മേഘയുടെ കാറിൽ ആയിരുന്നു അങ്ങോട്ട് പോയത്..അവടെ ചെന്നു ഇറങ്ങിയപ്പോൾ മുതൽ എന്റെ കൈയിൽ തുങ്ങിയാണ് മേഘ നടക്കുന്നതും..
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും വന്നു…
അവരോട് വിശേഷം ഓക്കേ തിരക്കി പെട്ടന്ന് തന്നെ വേണു അങ്കിളു ലതന്റിയും പോയി….
“രണ്ട്പേരും അടിപൊളി ആയിട്ട് ഉണ്ടാലോ.”…
എന്നെയും മേഘയും നോക്കി അമ്മ പറഞ്ഞു…
“ഞാൻ പറഞ്ഞ സാധനം..”..സ്‌നേഹ അമ്മയോട് ചോദിച്ചു….
അമ്മയുടെ കൈയിൽ ഒരു ജ്യൂലറി കവർ ഉണ്ടായിരുന്നു…ഇവളും നിഷ്യോട് ഈഗോ അടിച്ചു ഡമണ്ട് നെക്‌ളേസ് എടുപ്പിച്ചോ…
അപ്പോളാണ് അമ്മ കവറിനു മുല്ലപൂവ് പൊക്കി എടുക്കുന്നെ..വെറുതെ കാടുകയറി ചിന്തിച്ചു..
മേഘ എന്റെ കൈയിലേക്കു മുല്ലപൂവ് തന്നു..വേറെയൊന്നിനു അല്ല..ഞാൻ അവളുടെ തലയിൽ അത് വെച്ചു കൊടുകണം…
പിന്നെ സ്‌നേഹക്കൂ ഞാൻ തന്നെ വെച്ചു കൊടുത്തും..ഞങ്ങൾ അഞ്ചുപേരു കൂടെ ഇതൊന്നു ഞങ്ങളുടെ പ്രശ്നമല്ലെന്ന് പറഞ്ഞു സംസാരിച്ചു നിന്നും അവിടെ..പെണ്ണിന്റെ വീട്ടുകാരും വന്നതും പോലും അറിഞ്ഞില്ല…
കുറച്ചു സമയം കഴിഞ്ഞു എന്റെ നോട്ടം ഒന്നും മാറിയപ്പോളാണ്..മേഘയെയും സ്‌നേഹയും ഊറ്റി എടുക്കുന്ന നാലഞ്ചു കണ്ണുകൾ ഞാൻ കാണുന്നത്…
പൊക്കിളിന്റെ താഴെയാണ് രണ്ട്പേരും സാരി കുത്തിയിരിക്കുന്നത്..കോളേജ് പിള്ളര് ആയതു കൊണ്ടു ഞാൻ അവന്മാരെ തിരിച്ചു നോക്കാൻ പോയില്ല..ആ പ്രായത്തിന്റെ അല്ലെ..
മേഘയെ എന്റെ അരികിലേക്കും പിടിച്ചു നിർത്തി…
“മോളെ സാരി കുറച്ചു വലിച്ചുയിട്ടേ..പിള്ളേരുടെ നോട്ടം ശെരിയാല്ല…”..
ഞാൻ അവളുടെ മുടി ശെരിയാകും പോലും നിന്നും പറഞ്ഞു…
അവൾ തിരിഞ്ഞു നിന്നും എന്റെ കണ്ണിലേക്കും നോക്കികൊണ്ടു സാരി മുകളിലേക്കും വലിച്ചുയിട്ടു വയറിന്റെ ഭാഗം നേരെയാക്കി…
“താങ്ക്സ് “..
എന്നോട് പറഞ്ഞു തിരിഞ്ഞു നിന്നും സാരിയുടെ കാര്യം അവൾ സ്‌നേഹയോടും പറഞ്ഞു…
മോതിരം മാറാൻ സമയം ആയപ്പോൾ മേഘ എന്നെയും വിളിച്ചു സ്റ്റേജിൽ കയറ്റി..എന്നെയും മേഘയും ആ പെണ്ണിനും പരിചയപ്പെടുത്തി കൊടുത്തും ഹരി…
“ഹരിയുടെ പെണ്ണിനെ കാണാൻ കൊള്ളാം”…
സ്റ്റേജിൽ നിന്നപ്പോൾ ഞാൻ മേഘയുടെ ചെവിൽ പതുകെ പറഞ്ഞു…
അവിടെന്നു ഒരു ചിരിയായിരുന്നു മറുപടി…
പിന്നിട്ട് അങ്ങോട്ടും എന്റെ കൈയിൽ തുങ്ങി മേഘയും നടന്നു..ചെറിയ ഒരു ഫോട്ടോ സെക്ഷൻ ഓക്കേ ഉണ്ടായിരുന്നു..ഇതിന്റെ ഇടയിൽ സഞ്ജുവിനെ കണ്ടില്ല..
ആഹാരം കഴിക്കുമ്പോൾ പോലും അവൾ കൈയിലെ പിടി വിട്ടില്ല…
പരുപാടി കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയി..അടുത്ത ബന്ധുക്കൾ മാത്രമായി…
പരുപാടി കഴിഞ്ഞപ്പോൾ ശെരിക്കും മടുപ്പായി തുടങ്ങി..ഞാൻ മൊബൈൽ നോക്കിയിരിക്കുബോൾ എന്റെ അടുത്തുതന്നെ മേഘയും വന്നിരുന്നു..കൈ വീണ്ടും എന്റെ കൈയിൽ കോർത്തു പിടിച്ചു..വേറെ എന്നാ ചെയ്യാൻ എന്റെ ഇടതുകൈ അവൾക്കും ഞാനും വിട്ടു കൊടുത്തു….
“എന്റെ മോളെ നീ അവന്റെ കൈയിൽ നിന്നു പിടി വിടും”..ആദ്യം ലതന്റി ആയിരുന്നു…
“ഞങ്ങൾ ആരും അവനെ ഒന്നും ചെയ്യില്ല..”….
ലതന്റിയുടെ പുറകെ വേണു അങ്കിളും അവളെ വന്നു കൊട്ടി…
അവളുടെ ബന്ധുക്കൾ എല്ലവരും അവളെ നോക്കി കൊണ്ട് ചിരിയും പറച്ചിലും…
അവൾക്കും മാറ്റം ഒന്നും ഉണ്ടായില്ല എന്റെ കൈയിൽ അവളുടെ കൈ ഒന്നുകൂടെ മുറുക്കി..
“എന്റെ ഭാര്യയെ ആരും കളിയാകും ഒന്നും വേണ്ട “….
അങ്കിൾ നോടായി തമാശ പോലെ ഞാൻ പറഞ്ഞു…
ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി…
എന്തോ ആ നിമിഷം അവൾ എന്റെ തോളിലേക്കും തലവെച്ചു കിടന്നു..എന്നോട് സ്‌നേഹം കുടിയതാണോ..അവളുടെ മനസിലെ വിഷമം കൊണ്ടാണോ..ആർക്കു അറിയാം..
അച്ഛനും അമ്മയുടെയും കൂടെ സ്‌നേഹയും വീട്ടിലേക്കു വിട്ടും..
ഞാൻ മേഘയും ആയിട്ട് വീട്ടിൽ തിരിച്ചു വന്നു..അതിന്റെ ഇടയിൽ നിഷയും എന്റെ കൈയിൽ നിന്നും മിസ്സായിരുന്നു..
പക്ഷേ വീട്ടിൽ തിരിച്ചെത്തിപ്പോൾ എന്റെ സ്‌നേഹ നിധിയായ ഭാര്യയുടെ കൈകൾ എന്നിൽ നിന്നും വിട്ടുപോയിരുന്നു…
എന്നോട് സ്‌നേഹം കൂടിയതാല്ല അവളുടെ ബന്ധുകളുടെ മുന്നിലെ ഷോ ആയിരുന്നോ…
ഡ്രസ്സ് മാറ്റി ഞാൻ ബെഡിൽ കിടന്നു ഉറക്കമായി..ഇടക്ക് കണ്ണു തുറന്നപ്പോൾ മേഘ എന്റെ അരുകിൽ ഉണ്ടായിരുന്നു…
രാത്രിയിൽ തന്നെ തിരിച്ചു വരണം എന്നു അവൾക് നിർബന്ധം ഉണ്ടായിരുന്നു..
കോളേജിൽ ക്ലാസ്സ് മിസ്സ് ചെയ്യാൻ പറ്റില്ല..
അങ്ങനെ ഞങ്ങൾ ഇറങ്ങാൻ നേരം ആയിരുന്നു സഞ്ജു കേറിവരുന്നത്..
ഇതിന്റെ ഇടയിൽ ഒരു സംഭവം ഉണ്ടായി അവന്റെ ഫ്രണ്ട്സിനെ ആരോ പഞ്ഞികിട്ടുപോലും…
“നിങ്ങൾ ഇറങ്ങുവാണോ “….
“എനിക്കും കോളേജിൽ പോണം”…
മേഘ അവനോട് പറഞ്ഞു…
“നീ എവടെ പോയി “.
ഞാൻ അവന്റെ തോളിൽ കൈവെച്ചോണ്ട് ചോദിച്ചു…
“ഒന്നും പറയണ്ട അളിയാ.എന്റെ കോളേജ് ഫ്രണ്ട്സിനെയോക്കേ ആരോ എടുത്തിട്ടു ഇടിച്ചു..രണ്ടാളുടെ കൈയും ഒടിഞ്ഞിട്ടുണ്ട്..”..
അവൻ കുറച്ചു ദുഖത്തോടെ പറഞ്ഞു…
“ആരാന്നു വല്ലതും അറിഞ്ഞോ “..
“ഇല്ലാ അളിയാ ഏതോ പണി അറിയാവുന്നവന്നാണ് ഡോക്ടർ പറഞ്ഞത് “..
“എന്നാൽ ശെരിയാടാ ഞങ്ങൾ ഉറങ്ങുവാ “.
ഞാൻ അവനോട് പറഞ്ഞു.ഞങ്ങൾ കാറിന്റെ അങ്ങോട്ട് നടന്നു…
“അതേ കാർ എടുക്കുവോ “…
മേഘ എന്നോട് അപേക്ഷപോലെയാണ് ചോദിച്ചത്…
രാത്രിയിൽ അവളെ കൊണ്ട് ഡ്രൈവ് ചെയ്ക്കുന്നത് ശെരിയല്ല…
ഞാൻ കാറിന്റെ താക്കോൽ വാങ്ങി..
പത്തുമണിയോടെ ഞങ്ങൾ അവ്ടെന്നു ഇറങ്ങി..
കാർ കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ മേഘ ഉറക്കം പിടിച്ചുയിരുന്നു..എന്റെ തോളിലേക്ക് അവൾ ചാരി കിടന്നു..വീണ്ടും എന്റെ ഇടതും കൈ അവൾ സ്വന്തമാക്കി…
വീട് എത്തിയിട്ടും അവളെ ഞാനും വിളിക്കാൻ പോയില്ല..കൈയിൽ കോരി എടുത്തു..ടീച്ചർ എവടെ അറിയാൻ നല്ല സൂപ്പർ ഉറക്കം..ബെഡ്‌റൂമിൽ കൊണ്ട് കിടത്തി…
കുറെ നാളുകൾ കഴിഞ്ഞു ദേഹം അനങ്ങിയതും കൊണ്ട് ഞാനും കേറികിടന്നു…
——————————————————————
⏮️⏮️
“ഞങ്ങൾ ആൾ അറിയാതെ “….
” ചേട്ടാ ഒരു അബദ്ധം പറ്റിയതാ”….
“ഇനി നിന്നെയൊക്കെ സഞ്ജുവിന്റെ കൂടെ എങ്ങാനും കണ്ടാൽ “….
കൂടുതൽ ഒന്നും ഞാൻ ചെയ്തില്ല പിള്ളര്ല്ലെ..രണ്ടിന്റേം കൈത്തണ്ട പിടിച്ചു മുകളിലേക്കു ഒന്നും പൊക്കി..അങ്ങും ഒടിച്ചു…
അവനൊക്കെ നോക്കിയതും പോരാഞ്ഞിട്ടു..മൊബൈലിൽ വീഡിയോ പിടിച്ചു വെച്ചേക്കുന്നു…
എന്റെ ടീച്ചറിനെയും അനിയത്തിയും ഇനി അവമാരും നോക്കില്ല..എന്റെ മാത്രമല്ല ആരുടെയും…
പിറ്റേന്ന് രാവിലെ സ്നേഹയുടെ വിളികേട്ടാണ് ഞാൻ എഴുന്നേക്കുന്നെതും…
“എന്നാടി..”..
“ചേച്ചിയുടെ കാർ സ്റ്റാർട്ട് ആകുന്നില്ല..”…
“അതിനു..”..
എഴുന്നേക്കാൻ മടിച്ചു ഞാൻ തിരിഞ്ഞു കിടന്നു…
“അതെ അച്ഛൻ പറഞ്ഞു ചേട്ടനോട് കൊണ്ടാകാൻ “..
അവൾക് വന്നു പറഞ്ഞാൽ എന്താ..നാശം പിടിക്കാനായിട്ട്..ഞാൻ കട്ടിലിൽ എഴുന്നേറ്റു സ്നേഹയുടെ കൂടെ പുറത്തേക്കു ഇറങ്ങി…
വാതിൽ തന്നെ അച്ഛൻ നിൽക്കുണ്ടായിരുന്നു…
“നീ മോളെ കൊണ്ടു വിടും”….
“ഞാൻ വണ്ടി ഒന്നും നോക്കട്ടെ “..
എന്നു പറഞ്ഞു കാറിന്റെ അടുത്തേക്കും നടന്നു…
“സേവിയോട് ഞാൻ പറഞ്ഞിട്ടുണ്ട്..ഷോറൂമിൽ കൊണ്ട് പോണം..”.
അച്ഛൻ എന്നോട് പറഞ്ഞു..
ഇയാൾ ആരാ ജ്യോത്സൻ ആണോ..
“നിന്നക് അങ്ങോട്ട് ആക്കിയാൽ എന്താ..”.
അമ്മയും അങ്ങോട്ട് വന്നു..
ഷോൾഡർ ബാഗുമിട്ടു കൈയിൽ ഒരു ഫയലും പിടിച്ചു എല്ലാം കേട്ടുകൊണ്ട് എന്റെ ടീച്ചർ കാറിന്റെ അടുത്ത് നിൽപ്പൂണ്ടായിരുന്നു….
“നീ എന്റെ കാർ എടുത്തോ..”.
ഞാൻ അവളുടെ അടുത്തേക്കും ചെന്ന് പറഞ്ഞു…
“ഓക്കേ താക്കോൽ “.
അവൾ എന്റെ നേരെ കൈ നീട്ടികൊണ്ട് ചിരിച്ചു…
ഞാൻ വിചാരിച്ചു ഇവൾ വേണ്ടെന്നു പറയൂമെന്നു..എന്റെ കാറും കൊണ്ട് പോയാൽ ശെരിയാകില്ല…
“മോൾ ഒന്നും വെയിറ്റ് ചെയ്യു ഞാൻ കാർ തോടച്ചു തരാം “…
നമ്മടെ അച്ഛൻ ഇവളേ എന്റെ കാറിലെ വിടും എന്നു പറയുംപോലെ സ്റ്റോർ റൂമിലേക്ക് നടന്നു…
ഞാൻ സ്‌നേഹയോട് താക്കോൽ എടുത്തു കൊടുക്കാൻ പറഞ്ഞു…
ഞാൻ എന്റെ റേഞ്ച്റോവർ ചെക്കനെ ഒന്നും നോക്കി..
എടുത്തു വെച്ച പോലെ കാർ കഴുകാൻ ബക്കറ്റും വെള്ളം ആയിട്ട് അച്ഛൻ വരുന്നു..
ഞാൻ അവളുടെ പോളോയുടെ ബോണാറ്റു മുഴുവൻ നോക്കി..കാറിന്റെ കംപ്ലൈന്റ് മാത്രം കണ്ടും പിടിക്കാൻ പറ്റിയില്ല…
സ്‌നേഹം താക്കോൽ കൊണ്ട് കൊടുത്തു..ടീച്ചർ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു എന്നെനോക്കി ഒന്നും ചിരിച്ചു..എന്തോ നേടിയെടുത്തതും പോലെയാണലോ ടീച്ചറിന്റെ മുഖഭാവം…
ഞാൻ അവളുടെ അടുത്തേക് ചെന്നു…
“എന്താ ഏട്ടാ..”…
ഇവൾ മനപ്പൂർവം കംപ്ലയിന്റ് ആകിയതാണോ കാർ..
ഈ ഏട്ടാ വിളിയും അവളുടെ ചിരിച്ചോണ്ടുള്ള ഇരുപ്പു..എവിടെയോ എന്തോ…
“നീ എന്നാ വേണേ ചെയ്‌തോ..ഡാഷ് മാത്രം തുറക്കരുത്…”..
“വേറെ..”..
ടീച്ചറയുടെ രീതിയിൽ ഒരു മാറ്റം അവൾ കേറിയിരിക്കുന്നത് എന്റെ കാറിൽയാല്ലെ…
“ടാങ്ക് ഒന്നും ഫീൽ ചെയ്തെകും..ക്യാഷ് ഞാൻ അയച്ചേക്കാം “….
ഞാൻ പറഞ്ഞു നിർത്തിയതും..ആർക്കും കൊടുക്കാതെ കൊണ്ടുനടന്ന എന്റെ ചെക്കനെ കൊണ്ട് അവൾ പോയി…
“ചേച്ചി ഇന്നു പൊളിക്കും ഏട്ടാ..”..
കാർ ഗെറ്റ് കടന്നു പോകുന്നതും നോക്കി സ്‌നേഹ എന്നോട് പറഞ്ഞു…
“ഞാൻ പോയി കിടക്കട്ടെ വിളിക്കാൻ വരരുത്…”..
സ്‌നേഹയോട് പറഞ്ഞു ഞാൻ റൂമിലേക്ക് തിരിച്ചു വന്നു കിടന്നു…
നിഷയുടെ കോളാണ് വീണ്ടും എന്നെ എഴുന്നേപ്പിച്ചത്…
പത്തുമണിക്ക് ഷോറൂമിൽ പോയമതി ഞാൻ ലെറ്റ് ആകും എഴുന്നേക്കാൻ..രാത്രിയിൽ ജിമ്മിൽ പോയിട്ടേ വീട്ടിൽ വരും…
ഞാൻ കോൾ എടുത്തു…
“ഹലോ ആരാ “…
“നിഷയടോ”…
“എന്താ മേഡം രാവിലെ തന്നെ “…
“ഞാൻ തന്റെ വീട്ടിന്റെ പുറത്തുണ്ട്..”…
“നീന്റെ ട്രിപ്പൊ…”…
“കാൻസലായി…”…
“കേറി വാ ഞാൻ ഫ്രഷായിട്ട് ഇപ്പോൾ വരാം…”…
“ടീച്ചർ അറിഞ്ഞാൽ പ്രശ്നമാ “….
“ഓക്കേ ഓക്കേ ഒരു 10 മിനിറ്റ്…”..കോൾ കട്ട് ചെയ്തു..
റെഡിയായി താഴെക്കും ചെന്നപ്പോൾ പെണ്ണ് വീണ്ടും എന്നെ ഞെട്ടിച്ചു..ഒരു കറുത്ത റെയിബനും വെച്ചു കാറിൽ ചാരി നില്കുന്നു…
“BMW 3 Series..”..
ഇറങ്യിട്ട് ഒരു മാസം ആകുന്നേയുള്ളു…
“പിന്നെയും ഞെട്ടി…”..
“നീ പൊളിയാണ് “…
“അച്ഛൻ സ്ഥലത്തില്ല ഫുൾ ടാങ്കും”…
“ബീച്ചിന്റെ അടുത്ത് ഒരു റെസ്റ്റോറന്റ് ഉണ്ട്..”…
“ഓക്കേ “…
ഞാൻ പറഞ്ഞ വഴിയേ നിഷ കാർ ഓടിച്ചു…
ഞങ്ങൾ ഹോട്ടൽ കയറി ഞാൻ ഓഡർ കൊടുത്തു…
ഒരു ഫോട്ടോ എന്റെ കൈയിൽ തന്നു അവൾ എന്നെ കാണാൻ വന്ന കാര്യങ്ങൾ സംസാരിച്ചു തുടങ്ങി…
“കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയാ റിലേഷൻ..ഞാൻ വേറെ ഡിപ്പാർട്മെന്റ് ആയിരുന്നു..ഇവൻ ഒരു ഫോർഡാ..ക്യാഷ്ന്റെ പവർ കൊണ്ടു പ്രശ്നം ഓക്കേ ഒതുക്കി നടക്കുന്ന ഒരുത്തൻ..എന്നോട് മുന്നാലും തവണ മോശമായി പെരുമാറി..ഞാൻ മേഘയോട് പറഞ്ഞുയിരുന്നു അവൾ അപ്പോൾ കാര്യമാക്കിയില്ല..പഠിപ്പു കഴിഞ്ഞു ഉടന്നേ ഇവളും വീട്ടിൽ ബഹളം വെച്ച് മാര്യേജ് ഉറപ്പിച്ചു..ഇവന്റെ തന്നെ കസിൻ പെണ്ണ് കേസ് കൊടുത്തു..പോലീസ് വന്നു ആളെ കൊണ്ടു പോയി…”…
എന്റെ ഭാര്യയുടെ പ്രേണയവും കല്യാണം മുടങ്ങിയതും എങ്ങെനെയെന്നു പറഞ്ഞതാ..മുന്നേ ഈ വിഷയം എന്നോട് സംസാരിച്ചവർ മുഴുവൻ അവളെ ചതിച്ചിട്ടു കല്യാണ ചെക്കൻ ഒളിച്ചോടി പോയന്നായിരിന്നു പറഞ്ഞതും…
“ഇവരും തമ്മിൽ നെഗറ്റീവ് ആയിട്ട് എന്തെങ്കിലും നടന്നിട്ടുണ്ടോ “….
വേറെ ഒന്നും കൊണ്ടല്ല ഞാനും ഒരു ഭർത്താവ് അല്ലെ…
“ആ കാര്യത്തിൽ തന്റെ ടീച്ചർ പോസിറ്റീവാണ്..പക്ഷേ ആരെങ്കിലും ഇഷ്ടമായാൽ നഷ്ടപെടുത്തി കളയാൻ അവൾക്ക് പേടിയാണ്…”..
അതിന്റെ ഇടയിൽ ഫുഡ് വന്നു ഞങ്ങൾ കഴിച്ചു…
“ഇവന്റെ പേര് എന്താ…”…
“രാഹുൽ മേനോൻ…”..
“ലുക്ക് ലൈക് ജെന്റ്ൽമാൻ..”..
“സ്വഭാവം തോട്ടിയാണ്…”…
ഒരു പുച്ഛത്തോടെ നിഷ പറഞ്ഞു…
“ഇവന്റെ മേൽവിലാസം വേണോല്ലോ “…
“സെറ്റ് ചെയാം.”…
“അപ്പോൾ വീണ്ടും കാണാം…”..
ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു…
“പോകുയാണോ ഒരു മൂവിയൊക്കെ കണ്ടിട്ട് പോരെ “…
നിഷ എന്റെ കൈയിൽ കയറി പിടിച്ചു…
“പിന്നെ ഒരു ദിവസം ആകട്ടെ..മേഘയും ഫ്രീയാകുബോൾ ഞാൻ വിളികാം “…
“നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നുല്ല “..
“എന്ത് പ്രശ്നം “…
“പക്ഷേ ഇപ്പോളും എന്തോയുണ്ട്.”…
“She not a Good Wife, But She Is Very Good Teacher, I Love My Teachers”…
“ഞാൻ പോട്ടെ ഗോപുസേ..”..
നിഷയെ തിരിച്ചു കേറ്റിവിട്ടും കഴിഞ്ഞു സേവിയെ വിളിക്കാൻ മൊബൈൽ എടുത്തപ്പോളാണ്..മൊബൈലിൽ കുറെ മെസേജ് വന്നു കൂടി കിടക്കുന്നു…
ഞാൻ മൊബൈൽ എടുത്തു നോക്കി..സേവി ആയിരുന്നു..കുറെ പേരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പിന്നെ രണ്ടുമൂന്നു റീലും..എന്റെ റേൻജ്റോവർ തന്നെ താരം…
——————————————————————
മേഘ ❤️🩹
കോളേജിയിൽ പോകാൻ റെഡിയായി ഇറങ്ങി.. ഗോപൂസ് നല്ല ഉറക്കം..ഇന്നലെ എന്നെയും പൊക്കി എടുത്തും സ്റ്റേയർ കയറിയപ്പോൾ ആ കൈയിൽ ചിരി അടക്കി പിടിച്ചു കിടക്കുയായിരുന്നു..എന്തോ ഞാൻ വിചാരിച്ച പോലെ നിഷ ഒന്നും തുറന്നു പറഞ്ഞട്ടില്ല..
താഴെക്കും ചെന്നു കാർ സ്റ്റാർട്ട് ചെയിതു അവിടെ ഒരു അനക്കവും ഇല്ല..അവസാനം ഗോപുവിന്റ അച്ഛൻ വന്നുനോക്കി..ബസ് പിടിക്കേണ്ടി വരും അച്ഛൻ പക്ഷേ സമ്മതിച്ചില്ല സ്‌നേഹയെ പറഞ്ഞുവിട്ടു..എന്തോ ആൾ ഇറങ്ങി വന്നു എന്റെ കാർ നോക്കി അവസാനം സ്വന്തം കാർ എനിക്കും വിട്ടു തന്നു…
യെസ് ഞാൻ ഈ വീട്ടിൽ വന്നിട്ടു ഏറ്റവും ആഗ്രഹിച്ച കാര്യം നടന്നുയിരിക്കുന്നു..ഡാഷ് തുറക്കുരുത് എന്ന് പറഞ്ഞു എന്തിനു എനിക്കും ഇവനെ ഒന്നും ഓടിച്ചാൽ മതി..2010 മോഡൽ Range Rover Sport 5.0..
കോളേജിൽ ഒടിച്ചു കയറ്റിയപ്പോൾ പിള്ളേർ എല്ലാം കാറിൽ നോക്കിതന്നെ നിൽപ്പ്…
ക്ലാസ്സിലും പിള്ളരു വെറുതുവിട്ടില്ല…
“മിസ്സേ..കിടിലൻ കാറാണ് കേട്ടോ “…
“mvd പ്രശ്നം ഒന്നുല്ലേ “..
ക്ലാസിലെ ആൺകുട്ടികൾ ആയിരുന്നു അതു ചോദിച്ചേ…
പതിവില്ലാതെ ക്ലാസ്സിൽ കേറി വന്നപ്പോൾ തന്നെ പിള്ളേര് തുടങ്ങി..അതികം കമ്പനിയില്ലാതെ ഒരു കലിപ്പ് മൂഡ് സെറ്റ് ചെയ്തു വെച്ചിരുന്നു…
ഒരു കാറിൽ വന്നു ഇറങ്ങിയപ്പോൾ ഇങ്ങനെ… ശെരിക്കും എന്താ ആ കാറിനും പ്രേത്യേകത…
കൈയിലെ ബുക്ക് ഡെസ്കിൽ വെച്ച്…
“രാവിലെ എന്റെ കാർ കംപ്ലയിന്റ് ആയപ്പോൾ ഹസ്ബൻഡ് തന്നു വിട്ടതാണ്..പുള്ളികാരന്റെ കാർ കൂടുതൽ ഒന്നും എന്നിക്കു അറിയില്ല “..
എപ്പോളും പറയുന്നപോലെ ഒറ്റവരിയിൽ ചോദ്യം ചോദിച്ച പിള്ളേരോട് ഉത്തരം പറഞ്ഞു…
പിള്ളേര് വിടുമോ അവരുടെ മേഘ മിസ്സിനെ ആദ്യമായിട്ട് ആയിരുന്നു ഇങ്ങെനെ ഹാപ്പിയായിട്ട് ക്ലസിലെക്കും കയറി വരുന്നത്…
“മിസ്സിന്റെ മാര്യേജ് കഴിഞ്ഞിതാണോ “..
“അതേല്ലോ “..
” അടയാളം ഒന്നും കാണുന്നിലല്ലോ “..
“ഇതാണ് താലിമല “..
എന്റെ സാരിയുടെ ഇടയിൽ മറഞ്ഞു കിടന്ന താലി പൊക്കി എല്ലാവരെയും കാണിച്ചോണ്ട് പറഞ്ഞു…
“ലവ് മാര്യേജ് ആയിരുന്നോ “..
ഈ പ്രാവശ്യം പെണ്ണുകുട്ടികളുടെ സൈഡിൽ നിന്നായിരുന്നു…
ഇത് മുന്നോട്ട് പോയാൽ ശെരിയാകില്ല അവസാനം അറ്റ കൈ പ്രയോഗിച്ചു..
“നാളെ എക്സാം ഉണ്ടായിരിക്കും..എല്ലവരും പ്രെപ്പർ ചെയ്തു വരുക “..
ക്ലാസ്സ്‌റൂം വീണ്ടും സൈലന്റ്യിയി..
ഞാൻ ക്ലാസ് എടുക്കാൻ തുടങ്ങി..
ബെൽ അടിച്ചു ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നപ്പോൾ..
കിർത്തന വന്നു എന്റെ ഇപ്പോളത്തെ ബെസ്റ്റ് ഫ്രണ്ട്…
“നിന്നെ സമ്മതിച്ചു മോളെ ഒറ്റ ദിവസം കൊണ്ടു സ്റ്റാർ ആയാലോ.”….
“കാറിന്റെ കാര്യം ആണോ..”…
“അതു തന്നെ..നിന്റെ ഹസ്ബൻഡ് ഇങ്ങനെ പൊളി ആയിരുന്നോ…”..
എല്ലവരും എന്താ ഈ കാറിനോട് ഇത്രയും ഇഷ്ടം…
“എന്നെ ട്രോപ് ചെയ്യു എന്നു വിചാരിച്ചു എന്തോ കാറിന്റെ താക്കോൽ എടുത്തു തന്നു..ക്ലാസ്സിൽ മുഴുവൻ പിള്ളരു കാറിന്റെ കാര്യം തന്നെ ആയിരുന്നു…”..
ടീച്ചേർസ് റൂമിലും കാർ തന്നെ സംസാര വിഷയം…
“മേഘ മിസ്സ് മാസ്സ് ആണെന്ന് എന്റെ ക്ലാസിലെ പിള്ളേര് പറഞ്ഞത്”..അംബിക ടീച്ചർ പറഞ്ഞു തുടങ്ങി..
“കാർ ഓക്കേ കൊള്ളാം പക്ഷേ പഴയ മോഡൽലാണ് “..അലൻ പറഞ്ഞു…
“കോഴിയുടെ തല പൊങ്ങിയാലോ..”..കിർത്തന എന്നോട് പറഞ്ഞു…
“എന്നാ സാറിന് പുതിയ ഒരെണ്ണം മേടിക്കാൻ വയ്യരുന്നോ “..വിബിൻ സർ തിരിച്ചു അടിച്ചു…
“നമ്മക്ക് എൻഫിൽഡ് മതിയേ “..അലൻ പറഞ്ഞു നിർത്തി..
“ഇവന്റെ ശല്യം ഉണ്ടോ ഇപ്പോളും…”..കിർത്തന എന്നോട് ചേർന്ന്യിരുന്നു ചോദിച്ചു…
“രാത്രി വരും ഞാൻ ഒരു ഗുഡ്നെറ്റ് പറഞ്ഞു നിർത്തും “..
അലൻ കോഴി ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ഒലിപ്പിച്ചു പുറകെയുണ്ട്..കിർത്തിയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..അങ്ങനെ സംസാസരിച്ചു തുടങ്ങി പിന്നിട്ട് മനസിലായി ലാവന്റെ ഉദ്ദേശം വേറെയാണെന്ന്..ഞാൻ ഗോപുവിനോട് കോളേജ് കാര്യം ഒന്നും പറഞ്ഞിട്ടില്ല..
അലൻ ഞങ്ങളുടെ അടുത്തേക്കും വന്നു..
“വണ്ടി പോണ്ടിച്ചേരി രജിസ്റ്റർ ആണലോ “….
“ഹസ്ബൻഡ്ന്റെ കാറണ്..രാവിലെ എന്റെ കംപ്ലയിന്റ് ആയപ്പോൾ തന്നതാ കുടുതൽ ഒന്നും എന്നിക്ക് അറിയില്ല സാറെ…”..
അവനെ ഒഴിവാക്കാൻ ഞാൻ പറഞ്ഞു…
“അതാ mvd പിടിക്കാതെ..കേരള വണ്ടി ആയിരുന്നെ പെറ്റി വീണു കുറെ ക്യാഷ് ഇറങ്ങിയെന്നെ”..അവന്റെ മുഖത്തും ഒരു പുച്ഛം..
പക്ഷേ എന്റെ മുഖത്തെക്കും ആണോ നെഞ്ചത്തു ആണോ അവന്റെ കണ്ണ്..
“അത്രയും പണി അതിൽ ചെയ്തിട്ടുണ്ടോ “..
അവനെ മൈൻഡ്യാകാതെ മുന്നിലേ റെക്കോർഡ് ബുക്ക് തുറന്നു കൊണ്ട് ഞാൻ ചോദിച്ചു..
“അടുത്ത ഹൗർ ക്ലാസ്സ്‌ല്ലേ ഒരു ചായ കുടിക്കാം “..
അലൻ ചിരിച്ചു കൊണ്ടു ചോദിച്ചു..
” സാറെ കുറച്ചു റെക്കോഡ് ബുക്സ് നോക്കാനുണ്ട് “..
അവന്റെ മുഖത്തും നോക്കാതെ തന്നെ ഞാൻ പറഞ്ഞു..
അലൻ ഇറങ്ങി പോയി…
“ഇയാൾക്ക് നാണമില്ലേ..”..
കിർത്തന മേഘയുടെ അടുത്തേക് ഇരുന്നു…
“നിന്റെ പഴയ ബെസ്റ്റി അല്ലായിരുന്നോ “..
“അതൊക്കെ കഴിഞ്ഞ കാര്യം “..
“മ്മ് മ്മ്.അവസാനം ആ ഇറങ്ങി പോയ കോഴി തന്നെ നിനക്കു “…
“എല്ലാവർക്കും നിന്നെപോലെ സ്നേഹിച്ചയാളെ തന്നെ കിട്ടുമോ “..
ഞാൻ ഒന്നും ചിരിച്ചു..തന്റെ കല്യാണം കഴിഞ്ഞു കോളജിയിൽ ഒന്നിച്ചു പഠിച്ചയാൾ വീട്ടിൽ പറഞ്ഞപ്പോൾ അവരും നടത്തി കൊടുത്തു എന്നൊക്കെയാണ് ഇവരോട് പറഞ്ഞിരിക്കുന്നത്…
“ഹസ്ബൻഡ്നേ ഞങ്ങൾക്ക് മിസ്സ് പരിചയപെടുത്തി തന്നിട്ടില്ല കേട്ടോ “..വിബിൻ സാർ എന്നോട് ചോദിച്ചു…
“അത് ശെരിയാണലോ “..അംബിക മിസ്സ് ഏറ്റു പിടിച്ചു…
” bmw കാറിന്റെ ഷോറൂമിൽ സർവീസ് മാനേജറാണ്.. അതികം മിണ്ടില്ല ആരോടും..ഇന്റോർവർട്ടാണ്..”…
ആ സംഭാഷണം അവിടെ വെച്ച് നിർത്തി ഞാൻ…
അന്ന് പോയ ക്ലാസ്സിൽ മുഴുവൻ കാർ ആയിരുന്നു സംസാര വിഷയം..എന്തോ പ്രതേകതായുണ്ട് ഈ കാറിനു..
——————————————————————
സേതു ❤️🩹
നിഷയെ പറഞ്ഞയച്ചു ഷോറൂമിൽ വന്നു കേറിയപ്പോൾ തന്നെ സേവി വന്നു വട്ടം പിടിച്ചു നിർത്തി…
“എന്നടാ “..ഞാൻ അവനോട് ചോദിച്ചു…
“ഇതാണ് പറ്റിയ അവസരം..അവളോട് പറ ലൈഫ് സ്റ്റാർട്ട് ചെയ്യാമെന്ന് “….
“അതൊക്കെ പിന്നെ അവളുടെ കാറിന്റെ കാര്യം പറ “..
“അവമാർ പൂട്ടി കേറ്റാൻ പോകുവാ..നീ ഇവിടെ നിന്നും ഒരെണ്ണം നോക്കു…”…
“അവളുടെ അച്ഛൻ കൊടുത്ത കാറണ് “….
“എഞ്ചിൻനാണ് പ്രശ്നം..റെഡിയാക്കി തരാം എന്നു പറഞ്ഞു…”…
“ഓക്കേ “..ഞാൻ എന്റെ കാബനിലേക്കു നടന്നു…
“ടാ “..സേവി എന്നെ പുറകിന്നു വിളിച്ചു…
“സാലറി കിട്ടിയില്ലേ നിന്ന് പരുങ്ങുന്നത് എന്തിനാണ്…”…
“അപ്പനെ കൊണ്ടു ഹോസ്പിറ്റലിൽ പോകണം “….
“അച്ഛനനോട് ചോദിച്ചു നോക്ക്…”….
“മാമന്റെ കൈയിൽ നിന്നും നേരത്തെ മേടിച്ചു…”….
“4312.. “..ക്രെഡിറ്റ് കാർഡ് അവന്റെ കൈയിലേക്കും എറിഞ്ഞു കൊടുത്തു..”പിന്നെ സർജറി കാര്യം ചോദിക്കണം…”…
“ആഹാ ടാ “..സേവി കാർഡും കൊണ്ട് പുറത്തേക്കു പോയി…
ആരാണ് സേവി എന്റെ കൂട്ടുകാരൻ മാത്രമാണ് പക്ഷേ 6 വർഷം ഞങ്ങൾ ഒരെ പോലെ കഴിഞ്ഞതാണ്..എന്റെ അച്ഛൻ അവനും മാമനാണ്…
രാത്രി 10 മണിയായി വീട്ടിൽ ഞാൻ വന്നപ്പോൾ…
അച്ഛൻ ടീവി കണ്ടിരിക്കും ആയിരുന്നു…
“സുനിലിന്റെ കാര്യം വെച്ചു താമസിക്കണ്ടേ..”….
സുനിൽ സേവിയുടെ അപ്പൻ…
“ഞാൻ സേവിയോട് പറഞ്ഞിട്ടുണ്ട് “….
“മോളേടെ കാർ മാറ്റിയേകാം..നീ ഷോറൂമിൽ ഒന്നും നോക്കു…”…
ഞാൻ നോകാം എന്നാ രീതിയിൽ തലയട്ടി റൂമിൽ ലേക്കു നടന്നു…
ഡോർ തുറന്നപ്പോൾ കണ്ടും..ഇവൾക്ക് ഇതു തന്നെ പണി കുറെ ബുക്ക് എടുത്തു കട്ടിലിയിട്ടു അതും നോക്കിയിരിക്കും..ടീച്ചർ ആണെന്നു പറഞ്ഞു ഇങ്ങെനെയുമുണ്ടോ..എന്നെ കണ്ട് ഒന്നും ചിരിച്ചു..
പതിവില്ലാത്ത ഒരു ചിരിയാണലോ…
ഞാൻ ബാത്‌റൂമിൽ പോയി വന്നപ്പോൾ..
ആൾ കിടന്നുയിരുന്നു..എന്റെ ലാപ്പ് ഓണാക്കി ഫുട്ബോൾ മാച്ച് ഉണ്ടോന്നു നോക്കി…
“അതെ കാറിന്റെ കാര്യം..”..
ആഹാ ടീച്ചർ കിടന്നില്ലേ…
“പുതിയത് നോകാം..”…
“തന്റെ പോലെ ഒരു കാറിന് എത്രയാകും..”..
“താല്പര്യം ഉണ്ടോ..”…
“ഉണ്ടെങ്കിൽ..”…
“അത് എടുത്തോ..”….
“അത് കൊള്ളാം അപ്പോൾ നമ്മൾ എന്ത് ചെയ്യും..”..
കിടന്നവൾ പെട്ടന്ന് എഴുന്നേറ്റു കട്ടിലിന്റെ ക്രോസിൽ ചാരിയിരുന്നു….
“നിന്റെ കാർ കൊടുത്ത് കിട്ടുന്ന ക്യാഷ് എന്നിക്ക് തരണം..”…
“ഡീൽ ഉറപ്പിച്ചുച്ചിരിക്കുന്നു..”…
“സന്തോഷമയോ “…
“ആയി എന്റെ ഗോപുസേ “….
“എന്നൽ ഇത് ഒരു സ്വപ്നം ആയിരുന്നു..നിന്റെ കാർ റെഡിയാകും വരെയും കൊണ്ടു പോകാ…”…
“ഓ “..
മുഖത്തെ സന്തോഷം ഓക്കേ പോയി ആൾ വീണ്ടും ബെഡിലേകും കിടന്നു…
“നിനക്ക് പുതിയത് താല്പര്യം ഉണ്ടെകിൽ ഞാനും കുറച്ചു ക്യാഷ് താരം…”..
“അതൊക്കെ വിടും..അതെ എന്നെ ഒന്നു കെട്ടിപിടിക്കുമോ…”….
“എന്റെ ടീച്ചറെ പെട്ടന്ന്..”…
“ഇന്നു കളിയൊന്നുല്ല “…
“കോളേജിയിൽ ഇന്നു സ്റ്റാറായോ..”…
“ആയെങ്കിൽ “…
ഇത്രയും നേരം ഞാൻ ലാപ്പിൽ നോക്കിയാണ് സംസാരിച്ചതും..
ലാപ്പ് ഓഫ് ചെയ്തു ഞാനും ബെഡിലേക്കും കേറി കിടന്നു…
“അതെ പുതിയത് വേണ്ട..”..
അവൾ എന്റെ അടുത്തേക്കും ചേർന്നു കിടന്നു…
“നിനക്ക് ഇഷ്ടയുള്ള കാലം നീ എന്റെ കാർ കൊണ്ടുപോകോ “…
“ആണോ ഗോപുസേ “..
അവളുടെ ഒരു കൈ എന്റെ വയറിന്റെ മുകളിൽ വന്നു വീണും…
“എന്റെ ടീച്ചറെ ഉറങ്ങാൻ നോക്കും..വേണ്ടാത്ത മുഴുവൻ ചെയ്തു അവസാനം കിടന്നു കരയാൻ അല്ലെ..”…
“അൺ റൊമാന്റിക് ഫെല്ലോ…”…
ഒരു കാലും എടുത്തു ദേഹത്തെക്കുയിട്ടു എന്റെ നെഞ്ചിൽ തലവെച്ചു അവൾ കിടന്നു..
ഇങ്ങെനെയുള്ള ഭ്രാന്ത് ഇടക്ക് ഉള്ളതാണ്…
നിഷ പറഞ്ഞത് സത്യമാണ് ഇഷ്ടമുള്ളവരെ കൈ വിട്ടു കളയാൻ ഇവൾക്ക് പേടിയാണ്…
തുടരും…
Responses (0 )