-50% Intro price for the next 72 hours only!. Buy now →

Kambi stories

ഇത് ഗിരിപർവ്വം 5 [കബനീനാഥ്] [Don’t Underestimate]

ഇത് ഗിരിപർവ്വം 5 Ethu Giriparvvam Part 5 | Author : Kabaninath [ Previous Part ] [ www.kkstories.com ] ഉച്ചയൂണു കഴിഞ്ഞ്, മരുന്നു കഴിച്ച ക്ഷീണത്തിൽ ഗിരി ഒന്നു മയങ്ങി… തലേ രാത്രി വേദന  കാരണം ശരിക്കുറങ്ങിയിരുന്നില്ല… …. അമ്പൂട്ടൻ വന്നു. അവനെ വിളിച്ചുണർത്തുകയായിരുന്നു… ഗിരി, കണ്ണു തുറന്നപ്പോൾ അമ്പൂട്ടൻ സ്കൂൾ യൂണിഫോമിൽ തന്നെ നിൽക്കുന്നു… “” ചേട്ടായി ഒന്നെഴുന്നേറ്റേ……..”” അമ്പൂട്ടൻ അവന്റ  വലത്തേക്കയ്യിൽ ചെറുതായി പിടിച്ചു വലിച്ചു…. ഗിരി പരിഭ്രമത്തോടെ […]

0
1

ഇത് ഗിരിപർവ്വം 5

Ethu Giriparvvam Part 5 | Author : Kabaninath

[ Previous Part ] [ www.kkstories.com ]


ഉച്ചയൂണു കഴിഞ്ഞ്, മരുന്നു കഴിച്ച ക്ഷീണത്തിൽ ഗിരി ഒന്നു മയങ്ങി…

തലേ രാത്രി വേദന  കാരണം ശരിക്കുറങ്ങിയിരുന്നില്ല… ….

അമ്പൂട്ടൻ വന്നു. അവനെ വിളിച്ചുണർത്തുകയായിരുന്നു…

ഗിരി, കണ്ണു തുറന്നപ്പോൾ അമ്പൂട്ടൻ സ്കൂൾ യൂണിഫോമിൽ തന്നെ നിൽക്കുന്നു…

“” ചേട്ടായി ഒന്നെഴുന്നേറ്റേ……..””

അമ്പൂട്ടൻ അവന്റ  വലത്തേക്കയ്യിൽ ചെറുതായി പിടിച്ചു വലിച്ചു….

ഗിരി പരിഭ്രമത്തോടെ എഴുന്നേൽക്കാനാഞ്ഞു…

“” ഗിരി തിരക്കൊന്നും കൂട്ടണ്ട… അവനൊന്തോ ചോദിക്കാനാ… “

മല്ലിക വാതിൽക്കലേക്ക് വന്നു…

“” നീ ചോദിക്കെടാ… …. “

ഗിരി കട്ടിലിൽ എഴുന്നേറ്റിരുന്നു… ….

“” പൊറത്തേക്ക് വാന്ന്……..””

അമ്പൂട്ടൻ അവനെ പിടിച്ചുയർത്താൻ ശ്രമിച്ചു…

ഉടുത്തിരുന്ന മുണ്ട് , ഇരുന്നുകൊണ്ടു തന്നെ മുറുക്കിയ ശേഷം, ഗിരി എഴുന്നേറ്റു…

വാതിൽ കടന്ന് തിണ്ണയിലേക്കിറങ്ങിയതും മുറ്റത്തെ ചാമ്പമരച്ചുവട്ടിൽ സ്കൂൾ യൂണിഫോമിൽ തന്നെ ഒരു കുട്ടി നിൽക്കുന്നതു കണ്ടു…

“ അബിയേ… …. ചോദിച്ചു നോക്കടാ…””

അമ്പൂട്ടൻ മുറ്റത്തേക്ക് ഓടിയിറങ്ങി , കൂട്ടുകാരനെ തോണ്ടി വിളിച്ചു…

ഗിരിയെ കണ്ടതും ചെക്കൻ ഒന്നു പരുങ്ങി…

“” എന്തോന്നാടാ ഇത്ര ചോദിക്കാൻ……… ?””

മല്ലികയും തിണ്ണയിലേക്ക് വന്നു……

“” നീ ചോയീര്… …. “

അമ്പൂട്ടൻ തിടുക്കം കൂട്ടി…

അബി മുഖം കുനിച്ചു നിന്നു…

“” ഞാൻ പറയട്ടെ…….?”

അമ്പൂട്ടൻ അബിയോട് ചോദിച്ചു……

വേണ്ട, എന്ന അർത്ഥത്തിൽ അബി, അമ്പൂട്ടന്റെ കൈയ്യിൽ പിടിച്ചു വലിച്ചു…

“” എന്നാ നീ ചോയ്ക്ക്… …. “

അബി എന്നിട്ടും അനങ്ങിയില്ല….

“” ചോയ്ക്കെടാ… ഞാൻ പറഞ്ഞത് സത്യമാ……. “

അമ്പൂട്ടൻ വീണ്ടും നിർബന്ധിച്ചു…

“” എന്നതാ കാര്യം:…?””

ഗിരി മുറ്റത്തേക്കിറങ്ങി…

ചണച്ചാക്കിൽ കിടന്ന ജാക്കി , ഒന്ന് തലയുയർത്തിയ ശേഷം, തന്നെ ബാധിക്കുന്ന പ്രശ്‌നമല്ല, എന്നു കണ്ട് വീണ്ടും കിടന്നു…

അബി, പെട്ടെന്ന് തിരിഞ്ഞു , ചാമ്പ മരത്തിൽ ഒരു കൈ കോർത്ത് , ഒന്നു കറങ്ങി , താഴെ വഴിയിലേക്ക് നോക്കി…

“ ഇവൻ സമ്മതിക്കുന്നില്ല..ഞാൻ പറഞ്ഞു ചേട്ടായി കരാട്ടെ ആണെന്ന്…”

അമ്പൂട്ടൻ അബിയെ പിടിച്ച്, ഗിരിയുടെ മുന്നിലേക്കാക്കി പറഞ്ഞു…

“” അതാണോ കാര്യം…… ?”

ഗിരി ചിരിച്ചു കൊണ്ട് ചോദിച്ചു…

തിണ്ണയിൽ നിന്ന് മല്ലിക ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി..

“” ഞാൻ കരാട്ടെയും കളരിയൊന്നുമല്ലടാ അബിക്കുട്ടാ… “

ഗിരി, കയ്യെടുത്ത് അബിയുടെ നെറുകയിൽ തലോടി……

ഇപ്പോഴെങ്ങനെയിരിക്കുന്നു , എന്ന ഭാവത്തിൽ അബി അമ്പൂട്ടനെ നോക്കി…

“” അല്ലേ… ….?””

അമ്പൂട്ടന്റെ മുഖം ഒറ്റയടിക്ക് മാറിപ്പോയി…

ദീനമായി അവൻ ഗിരിയെ നോക്കി……

“” അങ്ങനെ ചോദിച്ചാൽ, രണ്ടും ഞാൻ പഠിച്ചിട്ടുണ്ട്… “

ഗിരി ഒരു കണ്ണടച്ച് അമ്പൂട്ടനോടായി പറഞ്ഞു…

“” കേട്ടോടാ … കേട്ടോ…….”

അമ്പൂട്ടൻ അബിയെ പിടിച്ചു വലിച്ചു…

“” നാളെ ഡാർക്ക് ഫാന്റസി വാങ്ങിക്കൊണ്ട് നീ വന്നാൽ മതി…… “”

അമ്പൂട്ടൻ ബെറ്റ് ജയിച്ചിരിക്കുന്നു…

ഗിരിക്ക്കാര്യം മനസ്സിലായി…

സ്കൂളിൽ വരെ സംഭവം അറിഞ്ഞെന്ന് അതിൽ നിന്ന് ഗിരിക്ക് മനസ്സിലായി…

“ അബിക്കുട്ടാ… കേറി വാടാ… “

മല്ലിക ചായയുമായി തിണ്ണയിൽ വന്നു…

ചായ കുടിക്കു ശേഷം അമ്പൂട്ടൻ, അബിയെ കൊണ്ടു വിടാൻ റോഡിലേക്ക് പോയി..

കൂടെ ജാക്കിയും …….

“ പിള്ളേരുടെ ഓരോ കാര്യം… “

മല്ലിക ചിരിച്ചു കൊണ്ട് പറഞ്ഞു…

അമ്പൂട്ടനും ഉമയും ജാക്കിയും കൂടിയാണ് തിരിച്ചെത്തിയത്……

തിണ്ണയിലിരുന്ന ഗിരിയെ ഉമ ഒന്ന് നോക്കി…

ദേഷ്യമൊന്നും അവളുടെ മുഖത്തു ഗിരി കണ്ടില്ല…

അവളൊന്നു മന്ദഹസിച്ചോ എന്ന് നേരിയ സംശയം ഗിരിക്കു തോന്നി……

അടുക്കളയിൽ നിന്ന് വീണ്ടും കലപില തുടങ്ങിയിരുന്നു……

“”ടാ….. നിനക്കു കുളിക്കണ്ടേടാ… …. “

മല്ലികയുടെ ശബ്ദം കേട്ടു…

മല്ലികയും അമ്പൂട്ടനും തുണികളും ബക്കറ്റുമായി ഇറങ്ങിയതും ചണച്ചാക്കിൽ കിടന്ന ജാക്കി എഴുന്നേറ്റു..

പുഴയിലേക്കായിരിക്കും…….

ഇപ്പോൾ സോമനെ പേടിക്കണ്ടല്ലോ…

ഗിരി മനസ്സിലോർത്തു…

കുറച്ചു കഴിഞ്ഞതും പാലൊഴിച്ച ചായയും പഴം പൊരിയും വന്നതു കണ്ട് ഗിരി മുഖമുയർത്തി…

ഉമ……….!

വസ്ത്രം മാറിയിട്ടില്ല…

അവൾ ചായ അരഭിത്തിയിൽ വെച്ചിട്ട് വാതിൽക്കലേക്ക് ഒതുങ്ങി നിന്നു…

“ ഇയാളെന്താ ഗുണ്ടയാ……….?””

പതിഞ്ഞതെങ്കിലും അവളുടെ സ്വരത്തിന് മൂർച്ചയുണ്ടായിരുന്നു…

ഗിരി, ചായക്കപ്പ് കയ്യിലെടുത്ത് അവളെ നോക്കി…

“ ചായക്കടയിലും അങ്ങാടിയിലുമൊക്കെ സംസാരം ഇയാളാണല്ലോ… ….””

പഴം പൊരിയുടെ ഗുട്ടൻസ് ഗിരിക്ക് പിടി കിട്ടി…

“” നാട്ടിലൊരു സംഭവം നടന്നാൽ കുറച്ചു ദിവസം ഇങ്ങനൊക്കെ തന്നെയല്ലേ… ?””

ഗിരി മറു ചോദ്യമെറിഞ്ഞു…..

“”എന്താ ഇയാളുടെ മനസ്സിലിരുപ്പ്……?””

ചോദ്യത്തിന് പഴയ മൂർച്ച ഇല്ലായിരുന്നു……

“”എന്നോടൊരു കാര്യം അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു…… അത് നടന്നാൽ നമ്മളിവിടെ നിന്ന് പോകും……….””

ഗിരി ചായ ഒരിറക്ക് കുടിച്ചു……

പാലും പഞ്ചസാരയും ആവശ്യത്തിലധികം ചായയിൽ ഉണ്ടായിരുന്നു……

“”നമ്മളോ……….?””

ഉമ അമ്പരപ്പിൽ

ചോദിച്ചത് കുറച്ചുറക്കെയായിരുന്നു……

“”ആ…… എല്ലാവരും ……….””

ഗിരി കസേരയിൽ ഒന്ന് ഇളകിയിരുന്നു..

“”ഇയാളു പറയുന്നതൊന്നും ഇവിടാരും വിശ്വസിച്ചിട്ടില്ല…… മുറിവുണങ്ങിയാൽ സ്ഥലം വിട്ടോണം……….””

അവൾ പറഞ്ഞതിന് അത്ര ബലമില്ലായിരുന്നു……

ഗിരി അവളെ ഒന്നു നോക്കി..

“”വയ്യാത്ത ഒരാളെ ഇറക്കിവിടണ്ടാന്ന് കരുതീട്ടാ…… നാട്ടുകാരു പറയുമല്ലോ……….””

ആ വാചകത്തോടെ അവൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഗിരിക്ക് മനസ്സിലായി……

ഉമ ഉമ തന്നെയാണ്…….

സഹതാപം കൊണ്ട് , പാലും പഞ്ചസാരയും കൂടുതലിട്ടു ഒരു ചായ തന്ന്, പതിയെ സംസാരിച്ചുവെന്നാൽ ഉമ മാറി എന്ന് കരുതരുത് എന്നൊരു ധ്വനി……….

നാട്ടുകാരെ പേടിച്ചിട്ടാണ്……….

അല്ലാതെ തനിക്കൊന്നുമില്ല…..

അല്ലെങ്കിലും അതൊന്നും തന്റെ ലക്ഷ്യമല്ലല്ലോ……….

“” മുറിവുണങ്ങിയാൽ ഒരാഴ്ച കൂടി ഞാനിവിടെ നിൽക്കും……””

ഗിരി പറഞ്ഞത് ഘനത്തിലായിരുന്നു……

ഉമ, അവനെ തുറിച്ചു നോക്കി..

നിശബ്ദമായ നിമിഷങ്ങൾ……….!

“” കഴിക്കുന്നില്ലേ………..?””

ഉമ പതിയെ ചോദിച്ചു..

“ ഞാൻ നേരത്തെ ചായ കുടിച്ചിരുന്നു……””

ഗിരിയും പതിയെ പറഞ്ഞു……

“” ഞാൻ മേടിച്ചതാന്ന് കരുതി , അത് തിന്നാതിരിക്കുകയൊന്നും വേണ്ട…… “

ഉമ, ഒരു നനുത്ത പുഞ്ചിരി ചേർത്ത് പറഞ്ഞു…

“” ചിലർക്ക് ശീലങ്ങളുണ്ടാകുമല്ലോ…… വൈകുന്നേരം ചായക്കടയിൽ പോക്കൊക്കെ…… അതിനു മുടക്കം വരണ്ടാന്ന് കരുതി വാങ്ങിയതാ……….””

ഉമ ചിരിച്ചു……

ഗിരി, പഴം പൊരി കയ്യിലെടുത്തു……

“”നാലഞ്ചു തവണ അച്ഛനെ കാണാൻ ഞാൻ പോയിട്ടുണ്ട്…… അപ്പോഴൊന്നും അച്ഛൻ ഇങ്ങനെ ഒരാളെക്കുറിച്ച് പറഞ്ഞിട്ടില്ല……””

വീണ്ടും ഉമ സൗമ്യയായി……….

ഗിരി, അത്ഭുതത്തോടെ പഴംപൊരി കടിച്ചു……

“”എന്നോട് എല്ലാം പറയുമായിരുന്നു……….”

ഉമയുടെ ശബ്ദം മാറി……….

“”ഈ നശിച്ച നാട്ടിൽ വന്നതോണ്ടാ……….””

ഉമ മഴ മേഘമായിത്തുടങ്ങിയിരുന്നു……….

പുറത്ത്, മല്ലികയുടെയും അമ്പൂട്ടന്റെയും സ്വരം കേട്ടതും ഉമ, മുഖം തുടയ്ക്കുന്നത് ഗിരി കൺകോണിൽ കണ്ടു……….

പ്രകൃതിയെ ഇരുട്ടു ബാധിച്ചു തുടങ്ങിയിരുന്നു…

ഹൃദയമുണ്ടവൾക്ക്……….

ആ ഹൃദയം പൊട്ടി കരയാൻ ഒരുപാട് കാരണങ്ങളുമുണ്ട്……

പക്ഷേ………..?

“”നിങ്ങളെന്നാ നീരാട്ടായിരുന്നോ……?””

പിൻവശത്തു നിന്ന് ഉമയുടെ ശബ്ദം ഗിരി കേട്ടു……

മറുപടി കേട്ടില്ല……….

“” രാത്രിയാകുന്നത് കാണാൻ പാടില്ലേ……….?”

അതിനും മറുപടി ഇല്ലായിരുന്നു……

അകത്ത് , ചന്ദനത്തിരിയുടെ എരിഞ്ഞ ഗന്ധം പരന്നതും ഗിരി, എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി……

ജാക്കി , അവനരുകിലേക്ക് വന്നു……

ഗിരി, വസ്ത്രം, മാറാത്തതു കൊണ്ടാകണം ജാക്കി , വീണ്ടും ചണച്ചാക്കിലേക്ക് കയറി, ചെവിയും ശരീരവും ചൊറിഞ്ഞു തുടങ്ങി…

പുറത്തെ ബൾബുകൾ തെളിഞ്ഞു… ….

മല്ലിക വാഴക്കന്നുകളെല്ലാം തന്നെ പിൻവശത്തേക്ക് മാറ്റിയിരുന്നു……

ഗിരി അസ്വസ്ഥനായിരുന്നു… ….

മനസ്സിൽ കരുതിയതെല്ലാം വഴി മാറിത്തുടങ്ങി…

മൂന്നോ നാലോ ദിവസം കൊണ്ട് തിരികെ പോകണം എന്ന് കരുതിയാണ് വന്നത്…

ഇനിയും എത്ര ദിവസം… ?

ഗാഥയുടെ മുഖം മനസ്സിലേക്ക് വന്നതും , അവന്റെ ഹൃദയം നീറിത്തുടങ്ങി…

ഒരേ ഒരു മാസം… !

അതിൽ തന്നെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…

ഒന്നിനും ഒരുറപ്പുമില്ല……..

“ ചേട്ടായീ……..””

അമ്പൂട്ടൻ വിളിച്ചതും ഗിരി തിണ്ണയിലേക്ക് നോക്കി..

“” അമ്മ  വിളിക്കുന്നു… …. “

ഗിരി തിണ്ണയിലേക്ക് കയറി…

അത്താഴം റെഡിയാണ് , അതിന്റെ സൂചനയാണത്…

ഭക്ഷണം കഴിഞ്ഞ് മരുന്നും കഴിച്ച് ഗിരി കിടന്നു……

ഇപ്പോൾ എഫ്.എം വെക്കാറില്ലെന്ന് തോന്നുന്നു…

പുറത്തെ ശബ്ദം കേൾക്കാതിരിക്കാനാകും പാട്ടു വെച്ച് തുടങ്ങിയത്……

താനുള്ളതു കൊണ്ടാകും…

വേദന ഉണ്ടെങ്കിലും മരുന്നിന്റെ ക്ഷീണം കാരണം ഗിരിയുടെ മിഴികൾ മയങ്ങിത്തുടങ്ങി…

ഹർഷൻ സാർ , വിളിച്ചില്ലല്ലോ എന്ന് ഗിരി ഓർത്തു……

നമ്പർ കൊടുത്തിരുന്നു…

അവർ രക്ഷപ്പെട്ടു കാണുമായിരിക്കും……….

ഹർഷൻ…….!

ഗിരി അയാളെ ഒന്നുകൂടി വിശകലനം നടത്തി നോക്കി..

പുറത്തെ നിശബ്ദതയിൽ നിന്ന് ജാക്കിയുടെ ചിണുങ്ങലും നേർത്ത മൂളലുകളും കേൾക്കുന്നുണ്ടായിരുന്നു..

പതിയെ . ഗിരി ഉറക്കത്തിലേക്ക് വഴുതിത്തുടങ്ങി…….

ഒരു തണുത്ത കാറ്റ് തന്നെ വലയം ചെയ്യുന്നതു പോലെ ഗിരിക്കു തോന്നി…

മണിക്കൂറുകൾ കഴിഞ്ഞു……

ജാക്കി , മുറ്റത്ത് കാല്പെരുമാറ്റം കേട്ടതു പോലെ ചണച്ചാക്കിൽ നിന്ന് മുഖമുയർത്തി……

പിന്നെ, നേർത്തൊരു മുരളലോടെ ചണച്ചാക്കിലേക്ക് തന്നെ ചുരുണ്ടു……

പുറത്തു നിന്ന് അലർച്ച പോലൊരു ശബ്ദം കേട്ടതും മല്ലിക ഞെട്ടി കണ്ണു തുറന്നു ….

മുറിയിൽ വോൾട്ടേജ് കുറഞ്ഞ ബൾബ് കത്തി നിന്നിരുന്നു…

അവൾ വലിയ കട്ടിലിൽ അമ്പൂട്ടനൊപ്പം കിടക്കുന്ന ഉമയെ കുലുക്കി വിളിച്ചു…

“” ടീ… …. പുറത്തെന്തോ ഒച്ച കേട്ടു……. “

ഉമ ചാടിയെഴുന്നേറ്റു… ….

“”ഗിരീ……….. ഗിരിയേ……..”

മുൻവശത്തെ വാതിലനടുത്തേക്കു വന്നതും മല്ലിക, കുറച്ചുറക്കെ വിളിച്ചു… ….

“” ഒന്നുമില്ല ചേച്ചീ…….”

പുറത്തു നിന്ന് ഗിരി വിളിച്ചു പറഞ്ഞു……

മല്ലികയും ഉമയും കൂടി വാതിൽ തുറന്ന് തിണ്ണയിലേക്കിറങ്ങി……

മുൻ വശത്തെ മുറിയുടെ വാതിൽ തുറന്നതും ഗിരി കട്ടിലിൽ എഴുന്നേറ്റിരിക്കുന്നത് കണ്ടു…

“ എന്നതാടാ……….?””

മല്ലിക അകത്തേക്ക് കയറിച്ചെന്നു……….

ഉമയും അവളുടെ പിന്നാലെ കയറി…

ഗിരി ചെറുതായി വിയർത്തിരുന്നു……

“” ഒരു ദു:സ്വപ്നം കണ്ടതാ ചേച്ചീ……. “

ഗിരി, ഒരു ചിരി എടുത്തണിഞ്ഞു..

“” പേടിച്ചു പോയല്ലോടാ…””

മല്ലിക, അവന്റെ വലത്തേ തോളിൽ ചെറുതായി ഒരടി കൊടുത്തു…

“” നിന്നോട് പറഞ്ഞതല്ലേ, അകത്തു കിടന്നോളാൻ… “

“” അകത്തു കിടന്നാലെന്താ സ്വപ്നം കാണത്തില്ലേ… ?””

ഗിരി വിളറിയ ചിരിയോടെ ചോദിച്ചു…

“” ഓ………. “

പാതിരാത്രിക്കാണവന്റെ തമാശ, എന്ന രീതിയിൽ മല്ലിക മുഖം കോട്ടി……

ഉമ, മുറിവിട്ടിറങ്ങി…

“” ചേച്ചീ……………”

മല്ലിക  ഇറങ്ങാൻ തുടങ്ങിയതും ഗിരി വിളിച്ചു…

“” കുറച്ചു വെള്ളം എടുത്തു വെച്ചേക്കുമോ… ?””

മല്ലിക അടുക്കളയിൽ നിന്ന് വെള്ളവും ഗ്ലാസ്സും എടുത്ത് , സ്റ്റൂളിൽ കൊണ്ടു വെച്ചു…

“” വല്ല പ്രശ്നവുമുണ്ടോടാ……….?””

“” ഒന്നുമില്ല…… ചേച്ചി പോയിക്കിടന്നോ… “”

മല്ലിക അകത്തു കയറി വാതിലടച്ചതും ഗിരി, എഴുന്നേറ്റു…

ബാഗിലിരുന്ന അര ലിറ്ററിന്റെ മദ്യക്കുപ്പിയെടുത്ത് , അവൻ ഗ്ലാസ്സിലേക്ക് പകുതിയോളം ഒഴിച്ചു……

വെള്ളമൊഴിച്ച് ഒറ്റ വലി വലിച്ചിട്ട് അവൻ ശ്വാസം മൂന്നു നാലു തവണ ഊതി വിട്ടു…

ഒന്നാമത് വേദന…

രണ്ടാമത് ഉറക്കമില്ല…

ഇപ്പോൾ ദു:സ്വപ്നവും… ….

ഒന്നു കൂടി ഒഴിച്ചു കഴിച്ച ശേഷം അവൻ മദ്യം തിരികെ ബാഗിലേക്ക് വെച്ചു…

ഗിരി കിടക്കയിലേക്ക് ആലോചനയോടെ ഇരുന്നു…

സ്വപ്നത്തിൽ സുധാകരേട്ടനായിരുന്നു…

പകൽ അയാളുടെ ഫോട്ടോ കണ്ടതുമാണ്…

എന്നും പറഞ്ഞിരുന്ന കാര്യങ്ങൾ തന്നെയേ , അയാളിന്നും പറഞ്ഞിട്ടുള്ളൂ…

അല്ലെങ്കിലും സുധാകരേട്ടനെ സ്വപ്നം കണ്ട് ഇതുവരെ ഞെട്ടിയിട്ടില്ല……

പക്ഷേ…………?

താൻ കണ്ണു തുറന്നപ്പോൾ ഈ മുറിക്കുള്ളിൽ ആരോ ഉള്ളതു പോലെ തോന്നിയിരുന്നു…

ഇനി സുധാകരേട്ടന്റെ ആത്മാവെങ്ങാനും… ….?

ഏയ്……….!

ഗിരി, ചിരിയോടെ തല കുടഞ്ഞു…

മദ്യം അകത്തു പ്രവർത്തിച്ചു തുടങ്ങിയതും ഗിരി, പഴയ  മാനസികാവസ്ഥയിലേക്ക് എത്തിച്ചേർന്നു…

എല്ലാം തോന്നലാണ്……….!

തോന്നൽ മാത്രം… !

അയാളെ ആദ്യമായിട്ടല്ല സ്വപ്നം കാണുന്നത്…

മനസ്സിന്റെ ആഗ്രഹങ്ങളും വ്യാകുലതകളാണ് ഏറിയ പങ്കും സ്വപ്നമായിത്തീരുക……

ഗിരി വൈകിയാണ് ഉണർന്നത്…

ഉമ പോയിരുന്നു..,

അമ്പൂട്ടൻ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലും…

പല്ലു തേച്ചു വന്നപ്പോഴേക്കും മല്ലിക ചായ എടുത്തു വെച്ചിരുന്നു…

അമ്പൂട്ടൻ യൂണിഫോം ധരിക്കുകയായിരുന്നു…

“” ഉറങ്ങാനുള്ള മരുന്നൊക്കെ കയ്യിൽ സ്റ്റോക്കാണോ..?””

മല്ലിക ചിരിയോടെ ഗിരിയെ നോക്കി……

ഗിരി, വിളറിയ ചിരി ചിരിച്ചു…

“” ഗ്ലാസ്സിനു നല്ല മണമുണ്ടായിരുന്നു… “

മല്ലിക കൂട്ടിച്ചേർത്തു..

“” എനിക്കൊന്ന് പുറത്തു പോകണം ചേച്ചീ… “

ചായ കുടി കഴിഞ്ഞതും ഗിരി പറഞ്ഞു……

“” ഗിരി ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല……””

മല്ലിക ഉറച്ച സ്വരത്തിൽ പറഞ്ഞു ….

അവനെ നിയന്ത്രിക്കാനുള്ള അവകാശം തനിക്കുണ്ട് എന്നവർ വിളിച്ചോതിയതാണോ എന്ന് ഗിരിക്ക് തോന്നി……

“ എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി, ഉമ കൊണ്ടു വന്നോളും…… “

മല്ലിക പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി…

ബാഗുമായി അമ്പൂട്ടൻ തിണ്ണയിലേക്ക് വന്നു…

കസേരയിലിരുന്ന ഗിരിയുടെ അടുത്തേക്ക് , അവൻ വന്ന് കുനിഞ്ഞു സൂക്ഷിച്ചു നോക്കി..

“” എന്താടാ…?””

ഗിരി, അല്പം പരുക്കനായി…

“ ഉണ്ണി മുകുന്ദന്റെ ഷേപ്പാണോന്ന് നോക്കിയതാ… “

അമ്പൂട്ടൻ നിവർന്നു…

“” ഉണ്ണി മുകുന്ദനോ……….?””

ഗിരി ആശ്ചര്യപ്പെട്ടു …

“” ആ….. ഉണ്ണി മുകുന്ദൻ എഴുന്നേറ്റില്ലേന്ന് രാവിലെ ഉമേച്ചി ചോയ്ക്കണ കേട്ടു…””

അമ്പൂട്ടൻ അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…

അവൻ മുറ്റത്തേക്കിറങ്ങി കെട്ടു ചെരിപ്പ് കാലിലിട്ടു…

“” നീ പോകല്ലേ…””

ഗിരി എഴുന്നേറ്റു…

അമ്പൂട്ടൻ മുറ്റത്തു നിന്നതും ഗിരി അകത്തു കയറി പേഴ്സുമായി വന്നു…

“” അബിയുടെ അച്ഛനെന്നാ പണി………?””

അമ്പൂട്ടൻ മനസ്സിലാകാതെ ഗിരിയെ നോക്കി…

“” നീ അവനെക്കൊണ്ട് ബിസ്ക്കറ്റൊന്നും വാങ്ങിക്കണ്ട… എനിക്കു കരാട്ടെയൊന്നും അറിയില്ല… ….””

അമ്പൂട്ടൻ ചിരിച്ചു..

‘“ നീ വാങ്ങി, അവനും കൂടെ കൊടുത്തേക്ക്… “

ഗിരി നൂറു രൂപ അവനു നേരെ നീട്ടി……

അമ്പൂട്ടൻ ഒന്നു മടിച്ചു…

“” വാങ്ങടാ… ….”

മടിയോടെ തന്നെ അമ്പൂട്ടൻ പണം വാങ്ങി…

“” ചേട്ടായിക്ക് വല്ലതും വാങ്ങണോ………?””

ഒതുക്കു കല്ലിന് അടുത്തേക്ക് ചെന്ന അമ്പൂട്ടൻ തിരിഞ്ഞു ചോദിച്ചു……

“ ബാക്കി നീ സൂക്ഷിച്ചു വെച്ചാൽ മതി… “

ഗിരി പറഞ്ഞിട്ട് കസേരയിലേക്കിരുന്നു…

“” വെള്ളം ചൂടാക്കിയിട്ടുണ്ട്……””

മല്ലിക വാതിൽക്കലേക്ക് വന്നു……

“” വേദന മാറാൻ കരളു കളയണ്ട… “

അവൾ ചിരിച്ചു……

“” ഞാൻ ബാത്റൂമിലേക്ക് എടുത്തു വെച്ചേക്കാം…””

പറഞ്ഞിട്ട് മല്ലിക അടുക്കളയിലേക്ക് തിരികെ പോയി…

ഗിരി, ശരീരം സ്വയം ഒന്നു മണത്തു നോക്കി…

ശരിയാണ്…… !

വിയർപ്പു മണമുണ്ട്……

ശരീരത്തിന്റെ ദുർഗന്ധം മറ്റുള്ളവർക്കാണല്ലോ പെട്ടെന്ന് അനുഭവേദ്യമാവുക……

ഗിരി, തോർത്തുമായി പുറത്തിറങ്ങി , ബാത്‌റൂമിനടുത്തേക്ക് ചെന്നു…

“” എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിച്ചാൽ മതി…””

മല്ലിക പുറത്തു നിൽപ്പുണ്ടായിരുന്നു…

കുളിക്കാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഗിരി മല്ലികയെ സഹായത്തിനൊന്നും വിളിച്ചില്ല…

ഗിരിയ്ക്ക് മാറി ധരിക്കുവാനുള്ളതും മല്ലിക ബാത്റൂമിൽ എടുത്തിട്ടിരുന്നു…

അവൻ കുളി കഴിഞ്ഞു വന്നതും, അവന്റെ ഫോണുമായി മല്ലിക തിണ്ണയിൽ നിൽപ്പുണ്ടായിരുന്നു……

“” ആരോ രണ്ടു പ്രാവശ്യം വിളിച്ചിരുന്നു… നമ്പറാ… “

ഗിരി പെട്ടന്ന് ഫോൺ വാങ്ങി……

സുകേഷിന്റെ നമ്പർ……

നമ്പർ കണ്ടതും ഗിരിയ്ക്ക് മനസ്സിലായി.

തിരികെ കോൾ ചെയ്തിട്ട് , ഗിരി മുറ്റത്തിന്റെ വശത്തേക്ക് മാറി..

കോൾ കണക്ടായിരുന്നു…

“ പറയെടാ സുകൂ… ….: “

“” നീ എവിടാടാ… …. ഒന്ന് വിളിക്കുക പോലും ചെയ്യാതെ… “

സുകുവിന്റെ സ്വരം ഗിരി കേട്ടു….

ഫോണിലൂടെ ആളുകളുടെ ബഹളവും കേൾക്കാമായിരുന്നു..

“” ഞാൻ പറഞ്ഞിട്ടല്ലേടാ പോന്നത്…”

“” ശരിയാ..എന്നാലും നിനക്കൊന്ന് വിളിക്കുന്നതിനെന്താ……….?: “

“” ഓരോ കാര്യങ്ങളിലായിരുന്നെടാ… “

“” ഗാഥ നിന്നെ തിരക്കി, എന്റെയടുത്ത് വന്നായിരുന്നു… നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല , എന്നും പറഞ്ഞ്……….””

ഗിരിയിൽ ഒരു വീർപ്പുമുട്ടലുണ്ടായി…

“” കൊച്ചാകെ പേടിച്ചിട്ടാ , നീ വല്ലതും ഒന്ന് വിളിച്ചു പറ…………. “

സുകേഷ് പറഞ്ഞു..

“” നീ പറഞ്ഞാൽ മതി… “”

“” ഞാൻ പറഞ്ഞാൽ അവള് കേൾക്കുമോ?””

“” നീ എന്തെങ്കിലും പറയെടാ… വല്ല ലോഡുമായി പോയിരിക്കുവാന്നെങ്ങാനും… “

ഗിരിയ്ക്ക് അരിശം വന്നു…

“” ശരി… ശരി…””

സുകു സമ്മതിച്ചു…

“” അവൻമാരൊക്കെ എവിടാ ?””

“ പണിക്കു പോകുന്നുണ്ട്…………”

പറഞ്ഞിട്ട് സുകു ഫോൺ കട്ടാക്കി…

അവനേതോ വാഹനത്തിലായിരുന്നു എന്ന് ഗിരിക്ക് മനസ്സിലായി…

അവൻ പിന്തിരിഞ്ഞതും മല്ലിക അവനെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്നതു കണ്ടു…

ഗിരി, മുറിയിലേക്ക് കയറിയതും ഉണങ്ങിയ തോർത്തുമായി മല്ലിക കയറി വന്നു……

“” ഇരിക്ക്… …. “

മല്ലികയെ ഒന്നു നോക്കി , ഗിരി കട്ടിലിൽ ചെരിഞ്ഞ് ഇരുന്നു..

ഒരല്പം വിട്ട് മല്ലികയും ഇരുന്നപ്പോൾ മടക്കു കട്ടിൽ ഒന്നു ഞെരങ്ങി…

നനഞ്ഞിളകിയ മുറിവിന്റെ കെട്ട്, അവൾ ശ്രദ്ധയോടെ വലിച്ചിളക്കി…

രോമങ്ങളിൽ കുടുങ്ങിയ ബാൻഡേജ്, അവൾ വലിച്ചിളക്കിയതും ഗിരി ഒന്നു ഞെളിഞ്ഞു……

“” വേദനയുണ്ടോ…….?””

മല്ലിക പറഞ്ഞതിനു ശേഷം അവന്റെ മുറിപ്പാടിൽ പതിയെ ഊതി……

അപ്പൂപ്പൻ താടിയിൽ കാറ്റേറ്റപോലെ അവന്റെ പുറത്തെ രോമങ്ങൾ വിടരുന്നത് മല്ലിക കണ്ടു..

ഗിരി ഒന്ന് മൂളി…

അവൾ ബാൻഡേജ് വലിച്ചെടുത്ത് സ്റ്റൂളിലേക്ക് വെച്ചു…

“” മരുന്നുണ്ടോ… ?”.

ഗിരി മരുന്നുകളടങ്ങിയ കവറെടുക്കാനാഞ്ഞതും മല്ലിക എഴുന്നേറ്റു…

അവൾ  ഉണങ്ങിയ തുണികൊണ്ട് മുറിപ്പാട് മൃദുവായി തുടച്ചു…

ചൂണ്ടുവിരലിൽ ഓയിൽമെന്റ് തേച്ച്, അവൾ മുറിപ്പാടിലൂടെ നേർമ്മയായി വലിച്ചു……

“” ആരായിരുന്നു വിളിച്ചത്…….?””

മല്ലികയുടെ ചോദ്യം ഗിരി പ്രതീക്ഷിച്ചിരുന്നു…

“” കൂട്ടുകാരനാ… “

“” എന്തേ വിശേഷിച്ച്…….?””

“” അനിയത്തി, അവന്റെയടുക്കൽ എന്നെ അന്വേഷിച്ചു ചെന്നിരുന്നു……””

ഗിരി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്…

“” പറയാതെയാണോ പോന്നത്… ….?””

“” പറഞ്ഞിട്ടു പോരാൻ പറ്റിയ കാര്യമല്ലല്ലോ ചെയ്തത്…””

ഗിരി ചിരിച്ചെന്ന് വരുത്തി……

ഓയിൻമെന്റ് തേച്ചു കഴിഞ്ഞിട്ടും മല്ലിക അവന്റെ പുറത്ത് മൃദുവായി തടവിക്കൊണ്ടിരുന്നു…

അത് ഗിരി ശ്രദ്ധിച്ചു……

ഗിരി, തിരിയാൻ ശ്രമിച്ചതും മല്ലിക കൈ പിൻവലിച്ചു……

അവൾ ട്യൂബ് തുറന്ന്, മരുന്നെടുത്ത ശേഷം ഇടത്തേ കൈ പിടിച്ചെടുത്തു…

മടിയിൽ വെച്ച കൈയ്യിലെ മുറിപ്പാടിൽ മരുന്നു പുരട്ടവേ, മല്ലിക ഗിരിയുടെ മിഴികളിലേക്ക് ഉറ്റു നോക്കി……

“” ഗിരി എന്നോട് സത്യമേ പറയാവൂ……….””

ഗിരിയും അവളെ നോക്കി…

“” ചേച്ചി ചോദിക്ക്…………”

അവൻ പെട്ടെന്ന് ചിരിയോടെ, അന്തരീക്ഷം മയപ്പെടുത്താൻ പറഞ്ഞു……

“” ഗിരി എന്തിനാ ഇവിടേക്ക് വന്നത്…… ?””

അവൾ അവന്റെ കൈത്തണ്ടയിൽ തഴുകിക്കൊണ്ടിരുന്നു…

“” ഞാൻ പറഞ്ഞതാണല്ലോ……………’

“” എന്നാലും… ഗിരി എന്റെ മുഖത്തു നോക്കി പറഞ്ഞാൽ എനിക്ക് വിശ്വാസമാ………. “

മല്ലികയുടെ മിഴികളിൽ ഇതുവരെ കാണാത്ത ഒരു തിളക്കം ഗിരി കണ്ടു…

അവനു നേരിയ പരവേശം തോന്നി…

“” ഗിരി പേടിക്കണ്ട… …. “

അതറിഞ്ഞതു പോലെ മല്ലിക തുടർന്നു…

“” ഞാൻ എന്താണെന്ന് എനിക്കു തന്നെ അറിയാം … ആരുമില്ലാത്തവരുടെ അടുത്തേക്ക് , ആരു വന്നാലും ഒരു സന്തോഷമുണ്ടാകുമല്ലോ……. നമ്മളെ തിരഞ്ഞു വരാൻ ഒരാളുണ്ടായല്ലോ എന്നൊരു സന്തോഷം… …. “”

അവന്റെ കൈ വിട്ട് അവൾ എഴുന്നേറ്റു…

അവളുടെ സ്വരത്തിന് നേരിയ ഇടർച്ചയുണ്ടായിരുന്നു……

“” അതല്ലേ ഇനി പ്രതീക്ഷിക്കാനുള്ളൂ… …. “

അവൾ മരുന്നുകളടങ്ങിയ കവറെടുത്ത് സ്റ്റാൻഡിൽ വെച്ചു… .

“” ഞാൻ പറഞ്ഞത് സത്യം തന്നെയാണ് ചേച്ചീ………. ഞാനൊരിക്കലും നിങ്ങളോട് നുണ പറയില്ല……. “

ഗിരി, അവളുടെ വലതു കൈ നീട്ടിപ്പിടിച്ചു…

“”സത്യം……..””

അവളുടെ കൈയ്യിൽ തന്റെ വലം കൈ ചേർത്ത് ഗിരി പറഞ്ഞു……

അണഞ്ഞു പോയ പ്രകാശം മല്ലികയുടെ മിഴികളിൽ തിരികെയെത്തി…

“” സുധാകരേട്ടൻ പറഞ്ഞേല്പിച്ച ഒരു കാര്യമുണ്ട്… “”

“” അതെന്താണെന്ന് പറഞ്ഞു കൂടെ…….?””

മല്ലിക പുഞ്ചിരിച്ചു……

“” പെണ്ണുങ്ങളുടെ മനസ്സിൽ രഹസ്യമങ്ങനെ ഇരിക്കില്ല… അതാ പറയാത്തത്… “

ഗിരി ചിരിച്ചു… ….

“” എന്നാലുമൊന്ന് പറയെടോ…””

മല്ലിക അവന്റെ ചുമലിൽ മൃദുവായി തട്ടി..

“” സമയമാകട്ടെ…….”

ഗിരി പറഞ്ഞൊഴിഞ്ഞു..

“” ഗിരി, നമ്മളിവിടെ നിന്ന് പോകും എന്ന് ഉമയോട് പറഞ്ഞു,അല്ലേ… ….?””

“” ഇതു തന്നെയാ ഞാൻ ഒന്നും പറയാത്തത്… രഹസ്യം പരസ്യമാകും… “

ഗിരി ചിരിയോടെ എഴുന്നേറ്റു..

അവൻ തിണ്ണയിലെ കസേരയിൽ വന്നിരുന്നതും ഒരു കസേരയുമായി , മല്ലികയും വന്നിരുന്നു……

“” അനിയത്തി എന്ത് പറഞ്ഞു… ?””

താടിയ്ക്ക് കൈ കൊടുത്ത് മല്ലിക ചോദിച്ചു……

“” അവളുടെ കല്യാണമാണ്……..””

ഗിരി പതിയെ പറഞ്ഞു…

“” കല്യാണമോ………? എന്ന്… ?””

മല്ലിക ഒന്നമ്പരന്നു..

“ എന്നാണെന്നാണ് അറിയില്ലാത്തത്… …. “

ഗിരി ശൂന്യതയിലേക്ക് മിഴികളെയ്തു…

“അറിയില്ലെന്നോ……..?””

“” അതേ ചേച്ചീ………. അവൾക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം പറഞ്ഞുറപ്പിച്ചതുമാണ്…”

ഗിരി ഒന്നു നിർത്തി മല്ലികയെ നോക്കി…

“” അവളെന്റെ മാത്രം അനിയത്തിയല്ലേ… അതുകൊണ്ട് ഞാൻ നടത്തണം ,,…””

മല്ലികയ്ക്ക് ഒന്നും മനസ്സിലായില്ല…

“” ചേട്ടൻമാരുടെയും എന്റെയും അനിയത്തിയുടെയും അമ്മ രണ്ടു പേരാ…””

ഗിരി വിളറിയ ചിരി ചിരിച്ചു….

“” അമ്മയുടെ വിഹിതം വിറ്റ കാശ് ബാങ്കിലുണ്ട്…… അതുകൊണ്ടൊന്നും തികയില്ല…… ആകെ വിൽക്കാനുണ്ടായിരുന്നത് വണ്ടി ആയിരുന്നു , അതു പോയി… …. “

അവന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു…

“”ശ്രദ്ധിക്കണ്ടായിരുന്നോ… ?””

മല്ലിക ചോദിച്ചു……

“” ശ്രദ്ധ ഉണ്ടായിരുന്നു… എന്തോ കുറച്ചു കാലമായി, എന്നെ ഞാനല്ല നിയന്ത്രിക്കുന്നത് എന്നൊരു തോന്നൽ………. “

“” കൂട്ടുകാരൊക്കെ……..?””

“ അവരൊക്കെ എന്നേക്കാളും കഷ്ടത്തിലാ ചേച്ചീ… പിന്നെ, ജീവൻ കളഞ്ഞും കൂടെ നിന്നോളും… “

ഗിരി അഭിമാനത്തോടെ പറഞ്ഞു…

“” എത്ര വേണം ഇനി……….?””

തന്റെ കഴുത്തിലെ നൂലുപോലുള്ള മാലയിൽ തെരുപ്പിടിച്ചാണ് മല്ലിക ചോദിച്ചത്……

ഗിരി അതു കണ്ടു…

“” നൂറ്റൊന്നു പവൻ… …. “

ഗിരി പറഞ്ഞതും മല്ലിക വായ പൊളിച്ച് കസേരയിലേക്ക് ചാരി….

“” തറവാട്ടു പേരിന് ദോഷം വരരുതല്ലോ… മാത്രമല്ല അവളുടെ സന്തോഷമല്ലേ വലുത് ….?””

ഗിരി എഴുന്നേറ്റു..,

അവൻ മുറ്റത്തേക്കിറങ്ങിയതും ചിന്താഭാരത്തോടെ മല്ലിക അനുഗമിച്ചു…

ജാക്കി ചണച്ചാക്കിൽ നിന്ന് ഇളകി…

എന്താണിവന്റെ മനസ്സിലിരുപ്പ് ….?

മല്ലികയിലും സംശയത്തിന്റെ മുള പൊട്ടിത്തുടങ്ങി..

സഹോദരിയുടെ വിവാഹം നടത്തേണ്ടവൻ ഈ മലഞ്ചെരിവിൽ വന്നു കിടക്കേണ്ട കാര്യം എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… ….

ഗിരി വീടിനു പിന്നിലുള്ള പറമ്പിലേക്ക് നോക്കി…

കാടു കയറിക്കിടക്കുന്നു……

“” ഇതൊന്നു വെട്ടണം……..”

ആരോടെന്നില്ലാതെ ഗിരി പറഞ്ഞു…

ജാക്കി , അവനെ ചുറ്റിപ്പറ്റി നിന്ന ശേഷം, യാത്രയ്ക്കുള്ള സ്കോപ്പില്ല എന്ന് കണ്ട്, തിരികെ ചണച്ചാക്കിൽ തന്നെ അഭയം പ്രാപിച്ചു…

മല്ലിക അത് ശ്രദ്ധിച്ചില്ല…

“” കല്യാണത്തിന് ഞങ്ങളെ വിളിക്കുമോ… ….?””

മല്ലിക ചിന്തയിൽ നിന്നുണർന്നു…

“” നിങ്ങളൊക്കെയില്ലാതെ എന്ത് കല്യാണം… ?””

ഗിരി ചിരിച്ചു…

താഴെ പറമ്പിനതിരിൽ രണ്ടു പേർ ജോലി ചെയ്യുന്നത് ഗിരി കണ്ടു…

“” പുതിയ പണിക്കാർ എത്തിയെന്ന് തോന്നുന്നല്ലോ… …. ?”

“” എന്താ അവരുടെയും കൈ തല്ലിയൊടിക്കാൻ പ്ലാനുണ്ടോ………..?””

മല്ലികയും ചിരിയോടെ അവരെ നോക്കി…

“” നോക്കാം………. “

ഗിരി മുറ്റത്തിനു നേർക്ക് നടന്നു……

അമ്പൂട്ടൻ അന്ന് നേരത്തെ വന്നു..

ഗിരി, അവനെയും കൂട്ടി വെറുതെ പുഴക്കരയിൽ പോയി തിരികെ വന്നപ്പോഴേക്കും ഉമ എത്തിയിരുന്നു… ….

അന്നും പഴം പൊരിയും പാൽ ചായയുമായിരുന്നു…

അകത്ത് ഉമയുടെയും മല്ലികയുടെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു…

“” പുറത്തിറങ്ങണ്ടാന്ന് കുഞ്ഞമ്മ പറഞ്ഞില്ലേ…….?””

“” ഞാൻ പറഞ്ഞെടീ………. “

“” മുറിവോ… ….?””

“” വാട്ടമുണ്ട്……. “

“” പഴുപ്പോ………..?””

“” നീ ചെന്ന് നോക്ക്…………….”

മല്ലിക ദേഷ്യപ്പെട്ടതും ഉമ നിശബ്ദയായി…

കുറച്ചു കഴിഞ്ഞതും ഡെറ്റോളും ലോഷനും കോട്ടണുമായി “” കമ്പോണ്ടർ അമ്പൂട്ടൻ “ ഹാജരായി.

പിന്നാലെ ഹെഡ് നഴ്സ് ഉമയും….

ഉമ, അതിന്ന് വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഗിരിക്ക് മനസ്സിലായി…

മല്ലിക അകത്ത് ജോലിയിലായിരുന്നു……

“” ഇയാള് തിരിഞ്ഞിരുന്നേ………. “

ഉമ ഗാംഭീര്യത്തിൽ പറഞ്ഞു…

“” ഇയാളല്ല …. ഉണ്ണി മുകുന്ദൻ… ….””

ഗിരിയും അതേ ഗാംഭീര്യത്തിൽ പറഞ്ഞു…

കാറ്റു കുത്തി വിട്ട ബലൂൺ പോലെ ഉമ, ചുങ്ങിപ്പോയി…

അവൾ നാക്കു കടിച്ച് നോക്കിയതും അമ്പൂട്ടൻ അരഭിത്തിയിൽ കൈ കുത്തി മുറ്റത്തേക്ക് ചാടി…

ചണച്ചാക്കിനു മീതെ, നായ്പ്പൂട പറന്നതും മുറ്റത്തേക്ക് ജാക്കി , ഓരിയിട്ട് ചാടുന്നതും ഗിരി കണ്ടു…

അമ്പൂട്ടൻ ജാക്കിയുടെ മേലേക്കാണ് ചാടിയത്…

ഉമ ലോഷനെടുത്ത് മുറിവിലൊഴിച്ച് കലിപ്പു തീർത്തു……

അരഭിത്തിയിലേക്ക് വലം കൈ വെച്ച് . അതിലേക്ക് മുഖം ചാരി ഗിരി കിടന്നു…

നല്ല നീറ്റലുണ്ടായിരുന്നു..

“” ഇനി കൈ കാണിക്ക്………. “

മൂന്നു നാലു മിനിറ്റു കഴിഞ്ഞ് ഉമ ഉത്തരവിട്ടു…

ഗിരി മുഖമുയർത്തി , അവളുടെ നേരെ കൈ നീട്ടി…

ഉമ ഗിരിയുടെ മുഖത്തു നോക്കുന്നുണ്ടായിരുന്നില്ല…

കൈ കൂടി ഡ്രസ്സ് ചെയ്ത ശേഷം, ഉമ മെഡിസിനൊക്കെ വാരിക്കൂട്ടി……

“” ഞാനത് ചുമ്മാ പറഞ്ഞതാ… “

അകത്തേക്ക് തിരിയാൻ നേരം ഉമ പറഞ്ഞു……

“” എന്ത്… ….?””

ഗിരി അജ്‌ഞത നടിച്ചു… …..

“” നേരത്തെ പറഞ്ഞത്………. “

“” അതെന്താന്നാ ചോദിച്ചത്…… ?””

ഉമ കണ്ണുകളുരുട്ടി തറപ്പിച്ചു നോക്കിയ ശേഷം അകത്തേക്ക് കയറി…

 

*****        *****       *****     *****     ******

 

പുതിയറ……….

 

ക്രൈം ബ്രാഞ്ച് ഓഫീസ്…….

 

ഡി.വൈ. എസ്. പി സത്യപാലന്റെ ക്യാബിനു മുന്നിലേക്ക് ഹർഷൻ വന്നു……

ഗ്ലാസ്സ് ഡോർ തുറന്നതും സത്യപാലൻ പുഞ്ചിരിച്ചു…….

“” എനി അപ്ഡേറ്റ് ……..?””

ഹർഷൻ സല്യൂട്ട് അടിച്ച ശേഷം ചെയറിലേക്കിരുന്നു……

“” നതിംഗ് സർ… …., പുതിയ ഒരവതാരം വന്നു കയറിയിട്ടുണ്ട്… ഒരു ഗിരി… “

“” അത് താൻ വിളിച്ചപ്പോൾ പറഞ്ഞായിരുന്നല്ലോ………. “

“” ഉം… ഒരു ക്രൈം റിക്കാർഡ്സിലും അവന്റെ പേരൊന്നുമില്ല, ഏതാണ്ട് കൊട്ടടക്കയോ, ഒട്ടുപാലോ മോഷ്ടിച്ച കേസിൽ ആള് കുറച്ചു കാലം നമ്മുടെ ചിലവിൽ കഴിഞ്ഞിരുന്നു…””

സത്യപാലൻ സീറ്റിലേക്ക് ചാരി……

“” നമ്മളന്വേഷിക്കുന്ന കസ്റ്റഡി മർഡർ കേസിലൊന്ന്, അതായത് സുധാകരനും ഈ ഗിരിയും ഒരുമിച്ച് ജയിലിൽ കിടന്നു എന്ന് പറഞ്ഞാണ് അവനവിടെ വന്നു കയറിയിട്ടുള്ളത്… “

സത്യപാലൻ സശ്രദ്ധം കേട്ടിരുന്നു……

“” ഈ മോഷണക്കേസിൽ ആദ്യം പിടിക്കപ്പെട്ടത് ഗിരിയെ ആണ്.. തളിപ്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ ജയിലിലാണ് കൂട്ടുപ്രതികളെ കിട്ടുന്നവരെ ഗിരിയെ തടവിലിട്ടത് …പക്ഷേ അത് സുധാകരൻ മരിച്ച , സോറി കൊല്ലപ്പെട്ടു കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ്………. “

“” സംതിംഗ് ഫിഷി………..?””

സത്യപാലൻ പുരികമുയർത്തി …

“”യെസ് സർ…, നമ്മൾ വെരിഫൈ ചെയ്യുന്ന സോമനുമായിട്ടാണ് കഴിഞ്ഞ ദിവസം ഗിരി ക്ലാഷ് ആയത്…… ആൾക്ക് കുറച്ചു കുത്തിക്കെട്ടൊക്കെയുണ്ട്… നമ്മുടെ കേസിനെ ബാധിക്കാതിരിക്കാനാ ഞാൻ അത് , സാറിനോട് പറഞ്ഞു തീർപ്പാക്കിയത്………. “

“” ഹർഷൻ നല്ലൊരു ഓഫീസറാണ്… നിങ്ങളിതു വരെയും ഒരു കേസും തോറ്റിട്ടില്ലല്ലോ… …. “

സത്യപാലൻ പുഞ്ചിരിച്ചു…

“” സൊ, ഈ കേസ് നിങ്ങളുടെ റിസ്ക്കാണ്…… ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്കു തന്നെയാണ്… “

“” ബട്ട് സർ………., സുധാകരൻ കേസിൽ ഫൂട്ടേജിൽ ആകെ പെട്ടത് , കഴിഞ്ഞ ദിവസം ഞാൻ സാറിനു വിട്ടു തന്ന ഫോട്ടോയിലൊരാൾ… ഗിരിയെ തല്ലാൻ വന്നവരിൽ ഒരുവൻ… ഒരു അമീറലി… “

ഹർഷൻ ഒന്നു നിർത്തി സത്യപാലനെ നോക്കി… ….

“ സുധാകരൻ ഹബീബ് റാവുത്തരുടെ ഡ്രൈവറായിരുന്നു.. അതേ റാവുത്തരുടെ ആളാണ് ഈ അമീറലിയും… “

സത്യപാലൻ സംശയത്തോടെ ഹർഷനെ നോക്കി…….

“”കളി റാവുത്തർക്കെതിരെയാണെങ്കിൽ നമ്മളുടെ തെളിവുകളും വിലങ്ങുകളും മതിയാകുമോ സർ…….?”

ഹർഷൻ കസേരയിൽ നിന്ന് എഴുന്നേറ്റു……….

“” ഹീയീസ് ഡോൺ…… കുഴലും സ്വർണ്ണവും  മണ്ണും പെണ്ണും പിടിപാടും പിന്നാമ്പുറത്ത് എന്തിനും പോന്ന പിള്ളേരുമുണ്ടയാൾക്ക്… “

“” അത് എനിക്കു വിട്ടേക്ക് ഹർഷൻ…””

സത്യപാലൻ ചെയറിൽ നിന്ന് എഴുന്നേറ്റു , ടേബിൾ വലം വെച്ച് മുന്നിലേക്ക് വന്നു……

“” കസ്റ്റഡി മർഡർ കേസ് കോർട്ട് ഓർഡറാ… അതിനു സമാധാനം പറയേണ്ടത് ഞാനും താനും നമ്മൾക്കു മുകളിൽ ഇരിക്കുന്നവരുമാ… “

ഹർഷൻ തല കുലുക്കി… ….

“” ആളുടെ വലുപ്പമല്ല നമ്മളുടെ എയിം… അവൻ തുപ്പുന്ന വിഷത്തിന്റെ വ്യാപ്തിക്കനുസരിച്ച്… ….ചാകേണ്ടവനാണെങ്കിൽ ചത്തല്ലേ പറ്റൂ ഹർഷൻ… …. “

“”യെസ് സർ………. “

“” എങ്ങനെയുണ്ട് ഫോറസ്റ്റ് ഡ്യൂട്ടി… ?””

ഹർഷൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല… ….

“” അധികം വൈകണ്ട… ഒരു കേസെങ്കിലും കോർട്ടിൽ സബ്മിറ്റ് ചെയ്തിട്ടു വേണം എനിക്കൊന്നു ഫ്രീയാകാൻ… “

നര പകുതി കയറിയ മുടിയിഴകൾ തലോടി സത്യപാലൻ പറഞ്ഞു…

“”യെസ് സർ… …. “

ഹർഷൻ സല്യൂട്ടടിച്ചു തിരിഞ്ഞു…….

 

(തുടരും… ….)

 

 

 

 

 

a
WRITTEN BY

admin

Responses (0 )