ഇരു മുഖന്‍ 7
Eru Mukhan Part 7 | Author : Antu Paappan | Previous Part
“”അവൻ കൊന്നില്ലല്ലോ,…. അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റു എന്നാണോ?””
“”ഹമ് തോറ്റുപോയി.””
“”ഇപ്പൊ നിങ്ങടെ ഹീറോ എന്ത് ചെയ്യുന്നു വിൽ ഹി ഗിവ്വപ്പ് ?””
“”മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കമായിരുന്നു.””
KGF BGM…..
“”വാട്ട് ടൂ യൂ മീൻ?””
“”പാർട്ട് 2 പേജ് 8 കഷ്ടപ്പെട്ട് ഞാൻ ഒരു സീൻ എഴുതിട്ടുണ്ട്. വായിച്ചുനോക്ക്.””
[“”ആ……….””
മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക് വരും പോലെ. ഞാന്‍ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തൊണ്ടുകളുമൊക്കെ തപ്പിമാറ്റി. അവിടെ ഒരു ചെറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.
“”നിലവറ…””
ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു ആരുടെയെക്കെയോ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ
“”അല്ല അത് ഞാന്‍ അല്ല.””
ഞാന്‍ അങ്ങനെ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഞാൻ കാണുന്ന ഈ ആയുധങ്ങള്‍ , ചെത്തി കൂർപ്പിച്ച മരകുറ്റികള്‍, അതിൽ ചോര പുരണ്ട ഈ മരകഷ്ണം.
ചോര, എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട് ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.
“”എന്‍റെ തന്നെ ചോരയ്യാണോ?“”
ആ ഓർമ്മയിൽ മുറിവ് കണ്ടേടുത്തു ഞാനൊന്നു തടവി നോക്കി . അതേ എന്‍റെ തന്നെ മുറിവാണത്, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.
അങ്ങനെ പരസ്പരബന്ധമില്ലാത്ത ഒരുപാട് ചിത്രങ്ങൾ.
“”അരുണിമ….”’’ ]
പക്ഷേ ഭദ്രൻ അപ്പൊ അവളെ എന്തിനാ വെറുതെ വിട്ടത് ?!
“”പവർ, പവർ പവർ……. അവനെപ്പോൾ വേണമെങ്കിലും അവളെ കൊല്ലാം. തന്റെ ശക്തി എന്താണന്ന് എല്ലാരേം കാണിക്കാന അവൻ അവിടെ വന്നത്, അവന്റെ അച്ഛനെ മരണമാ അവനവിടെ കാണുന്നത്. ഭദ്രനെ ഇതിനകത്തു തളക്കാന്‍ പറ്റിയില്ലെങ്കിൽ പിന്നെ എല്ലാരും ചാവാതെ ചാവും .””
“”അങ്ങനെയെങ്കിൽ ഇനി അവൾ ഇവിടെ വരുമൊ ഈ നരകത്തിൽ, അങ്ങനെ ആർക്കെങ്കിലും അതിനു പറ്റുമോ? “”
“”ഒരടിപിടി ഉണ്ടായാൽ ആരാദ്യം തല്ലി എന്നാരും ശ്രെദ്ധിക്കില്ല. അടികൊണ്ടാരാണവിടെ ആദ്യം വീണതെന്നെ എല്ലാരും ശ്രെദ്ധിക്കൂ, ആരെ കൊല്ലാനാണോ എന്നേ വിളിപ്പിച്ചത് അവനെ കൊല്ലാതെ ഞാൻ തിരിച്ചു പോകില്ല. ആ സ്ഥലം ഏതാണെങ്കിലും എവിടെയാണെങ്കിലും അവിടെ പോയി ഞാൻ അവനെ കൊല്ലും.””
“അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്
സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്
ഇടിയും മിന്നലും മലകൾക്കു പിന്നിൽ പോയ് മറഞ്ഞു.”
“”അന്റു പാപ്പാ കഥ കുറെ മുന്നോട്ട് പോയല്ലോ””
“”എത്ര മുന്നോട്ട്””
“”ഒരുപാട് മുന്നോട്ട്, ഇതിപ്പോ എവിടെയോ എത്തി!…., അരുണിമയുടെ കഥ പറയാമെന്നു പറഞ്ഞിട്ട്, ഇതെന്താ പെട്ടെന്നു ചോരയും മരക്കുറ്റിയും? ഇടയ്ക്കുള്ളതൊക്കെ വിട്ടോ? KGF ഞങ്ങളെല്ലാം കണ്ടിട്ടുണ്ട് അത് കളഞ്ഞിട്ട് ഇയാളിനി അരുണിമയുടെ കഥ പറ.””
ഭാഗം 7
വിഷ്ണുവിന്റെ ദാരുണ മരണത്തിനു കുറച്ചുനാൾ മുൻപ്.
“”അരുണിമ ആർ സ്റ്റാൻഡ് അപ്പ്, എന്താ അവിടെ വായിനോട്ടം?
ആ ചെക്കൻ തനിയെ അതിന്റെ ക്ലാസിൽ പൊക്കോളും നീ കൊണ്ടുവിടേണ്ട, കേട്ടല്ലോ!. ക്ലാസിൽ ഇരിക്കുന്നെ ശ്രെദ്ധ ഇവിടെ ഈ ബോർഡിൽ ഉണ്ടാവണം അല്ലാതെ പുറത്തുകൂടെ പോകുന്നോറുടെ കൂടെങ്ങു പോകരുതെന്ന്, ഓക്കേ.””
സാധാരണ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന ദിവ്യ മിസ് പെട്ടന്ന് മലയാളം പറഞ്ഞപ്പോൾ ക്ലാസിൽ ആകെയൊരു അമ്പരപ്പ്. എങ്കിലും ടീച്ചർമാർ ഇത്തരം ക്ളീഷേ ഡയലോഗ് അടിക്കുമ്പോൾ ക്ലാസിൽ ഉണ്ടാവുന്ന ചിരിബഹളങ്ങളും അവിടെ ഉണ്ടാവി ല്ല. ഏറിയാല്‍ കുറച്ചു അടക്കം പറച്ചിലുകൾ മാത്രം.
‘അരുണിമ ആർ’ ഒരു അധ്യയന വർഷത്തിന്റെ പകുതിയിൽ ഏതൊ ഒരു സർക്കാർ സ്കൂൾ പ്രൊടക്റ്റ് തങ്ങളുടെ ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വരുന്നുണ്ടന്ന് ആര്യാ മഹാദേവ് പറഞ്ഞിരുന്നു. പക്ഷേ അവൾ വന്നതോ ഇരുന്നതോ ഒന്നും ആരും ശ്രെധിച്ച പോലും മില്ല. മിസ്സ് ഇപ്പൊ വിളിച്ചില്ലേ അങ്ങനെ ഒരാൾ പുതുതായി ക്ലാസില്‍ വന്നെന്നു പോലും ആരും അറിയില്ലാരുന്നു.
ദിവ്യാ മിസ് തന്റെ ഡയലോഗ് ക്ലാസിൽ ഉണ്ടാക്കിയ അടക്കമ്പറച്ചിലുകൾ അവസാനിപ്പിക്കാൻ എന്നവണ്ണം ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് പരത്തി ഒന്നു നോക്കി. എന്നിട്ട് അരുണിമയോട് വീണ്ടും,
“”ഹൂ ഈസ് ദാറ്റ് ഗയ് ?””
“” അത്….വിഷ്ണു ഏട്ടൻ””
‘ഠപ്പ് ‘
അവളുടെ തൊട്ടടുത്തിരുന്ന ആര്യാ മഹാദേവ് പെട്ടെന്നൊന്നു പുറത്തോട്ട് നോക്കിയത് വിഷ്ണു തന്നെയാണോന്ന് ഉറപ്പ് വരുത്തി, അതോടൊപ്പം എന്തോ ഉൾപ്രേരണയിൽ തന്റെ ചുരുട്ടിയ മുഷ്ടി ആ ഡാസ്ക്കിൽ പതിഞ്ഞതായിരുന്നു ആ ശബ്ദം. പക്ഷേ പ്രീയപ്പെട്ട ശിഷ്യയിൽ നിന്ന് ദിവ്യ മിസ് അങ്ങനൊരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
“”ആഫ്റ്റർ ദെ ക്ലാസ്സ് മീറ്റ് മീ ഇൻ സ്റ്റാഫ്റൂം, സിറ്റ് ഡൌൺ……നൗ ആര്യ വാട്ട് ഹാപ്പൻഡ്? വൈ ആർ യൂ മേക്കിങ് നോയ്‌സ്? യൂ ടൂ കം മൈ സ്റ്റാഫ് റൂം വിത്ത് ഹെർ “”
അധികം വൈകാതെ ഇന്റർവെല്ലിന്റെ ബെൽ വന്നു. ആര്യ നേരേ സ്റ്റാഫ് റൂമിലേക്ക് വെച്ചുപിടിച്ചു, അരുണിമയും ആര്യയുടെ പുറകെ വിട്ടു. എങ്ങാനും ആര്യ പോണതെന്നു മിസ്സായാ വഴി ചോദിക്കാൻ ഉള്ള ഇംഗ്ലീഷ് പോലും അവക്കറിയില്ല. അഡ്മിഷൻ എടുക്കാൻ വന്നപ്പോഴുള്ള അവളുടെ തപ്പൽ കണ്ടാണ് ഇപ്പൊ ദിവ്യ മിസ്സ് പോലും അവളോട് മലയാളത്തിൽ തന്നെ വഴക്ക് പറഞ്ഞത്.
അഞ്ചുവരെയും സർക്കാർ സ്കൂളിൽ മലയാളം മീഡിയം പഠിച്ചിട്ട് ആറാം ക്ലാസിന്‍റെ പകുതിക്കു ഈ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വന്നപ്പോൾ ആദ്യം അരുണിമ പേടിച്ചത് ഇംഗ്ലീഷ് ഭാഷ തന്നായിരുന്നു. പക്ഷേ ഇപ്പൊ അവൾക്ക് അതിനും അപ്പുറം രണ്ടു സ്കൂള്‍ തമ്മിലുള്ള കൾച്ചർ ഡിഫറൻസ് നന്നായി മനസിലാവുന്നുണ്ട്. തുറന്ന ആകാശത്തിൽ പറന്നു പഠിച്ച ഒരു കിളിയെ പിടിച്ചു കൂട്ടിൽ ആക്കിയ അവസ്ഥയിലായിരുന്നു അവൾ . സർക്കാർ സ്കൂളിലെ സകല സ്വാതന്ത്ര്യവും അറിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം അങ്ങോട്ട് നോക്കാൻ പാടില്ല, അങ്ങനെ ഇരിക്കണം, ഇങ്ങനെ നടക്കണം, അതൊന്നും പോരാഞ്ഞു ദാ ടൈ കെട്ടണം, വളരെ കഷ്ടപെട്ടാണ് അവൾ രാവിലെ അത് കെട്ടിയത്. ഈ ചൂട് നാട്ടിൽ എന്തിനാണോ ടൈ? ചിലപ്പോൾ ഈ കൂട്ടത്തിൽ ആർക്കേലും വട്ടായി ഇറങ്ങി ഓടാൻ തോന്നുമ്പോൾ പിടിച്ചു കെട്ടിയിടാൻ ആകും. ഏതായാലും തന്റെ തന്നെ നിർബന്ധത്തിൽ വന്നുപോയില്ലേ, സഹിക്കാതെ പറ്റോ!. ഇപ്പൊ അങ്ങോട്ട് ചെന്നാൽ തന്നോട് ടീച്ചർ എന്താവും പറയാൻ പോണത് ? ഇംഗ്ലീഷിൽ ആയാൽ തിരിച്ചെന്തു മറുപടി പറയും അതായിരുന്നു അവളുടെ ടെൻഷൻ. മുൻപിൽ പോകുന്ന ആര്യയും അൽപ്പം ടെൻഷനിലാണ്, സംഭവം അവളുടെ വിഷ്ണുവേട്ടനെ അരുണിമ വായ്നോക്കിയതിന്‍റെ കലിപ്പ് തീർത്തതാണ് ഡെസ്കിൽ, പക്ഷേ ദിവ്യാ മിസ്സിന് അവരോടെന്തോ നിഷേധം കാട്ടിയതുപോലെയാ തോന്നിയത്. അവർ വല്യ കാര്യത്തിൽ പഞ്ചുഡയലോഗൊക്കെ അടിച്ചപ്പോ, എല്ലാരും ഒരക്ഷരം മിണ്ടാതെ പേടിച്ചു നിന്നപ്പോ, ഒരുത്തി മുഖത്തടിക്കും പോലെ ഡെസ്കിൽ ഠപ്പേന്ന് അടിച്ചേക്കുന്നു. അപ്പൊ പിന്നെ അവർക്കു പൊളിയാതെ ഇരിക്കോ?
സ്റ്റാഫ് റൂമിൽ എത്തിയപ്പോ അരുണിമ ആര്യയുടെ കൂടെപ്പിടിച്ചിരുന്നു.
“”ബോത്ത് ഓഫ് യൂ കം ഹിയർ.
വൈ വെർ യൂ മിസ്ബീഹെവ് ഇൻ മൈ ക്ലാസ്സ്? താൻ ഇന്ന് എന്താ ആ ഡെസ്ക്കിന് പുറത്ത് കാണിച്ചേ? എന്താ അതിന്നു ഞാൻ മനസിലാക്കണ്ടത്? ഹേ?… “”
ആര്യായേ നോക്കി യായിരുന്നു ദിവ്യാ മിസ്സിന്റെ ആ ചോദ്യം.
“”യൂ ആർ ഒൺ ഓഫ് മൈ ഫേവറേറ്റ് സ്റ്റുഡന്റ് , ടുഡേ യൂ ഹേർട്ടഡ് മീ ബാഡ്ലി.””
മിസ്സ് ഫുൾ സെന്റി അടിതുടങ്ങി.
“”മിസ്സ് അത് അന്നേരത്തെ ദേഷ്യത്തിൽ…. “”
ആര്യ ഒന്നും ചിന്തിക്കാതെ മറുപടി പറഞ്ഞു, പക്ഷേ അത് വായില്‍നിന്ന് പുറത്തു വന്നപ്പോഴാണ് അവൾക്ക് പറഞ്ഞതിൽ എന്തോ അബദ്ധം തോന്നിയത്. അതുകൊണ്ട് തന്നെ പകുതി അവൾ വിഴുങ്ങി.
“” ദേഷ്യമോ ? എന്താ തന്റെ പ്രശ്നം?””
“”എനിക്കറിയില്ല മിസ്സ് “”
അവൾ ഒഴിഞ്ഞു മാറി.
“”ഹ്മ്മ്, എനിക്ക് മനസ്സിലാവും, തന്റെ ഈ പ്രായം, ബീഗിംനിംഗ് ഓഫ് ഹോർമോൺ ചേൻജസ്, ടെമ്പർ , ഫീലിംഗ്സ് … അട്ജസ്റ്റവാൻ സമയം കൊറേഎടുക്കും. ബട്ട് യൂ ആർ ദെ ഒൺ ഹൂ റെസ്പോൺസിബിൾ ഫൊർ യുവർ പേഴ്സണാലിറ്റി. “”
ദിവ്യാ മിസ്സ് ആ പറഞ്ഞത് എന്താന്നു അപ്പൊ അവക്ക് കത്തിയില്ല എന്നതാണ് സത്യം, പക്ഷേ തത്കാലം രക്ഷപെട്ടു, അത്രന്നെ.
“” ഹൂ വാസ് ദാറ്റ് ബോയ് യൂ വേർ ലുക്കിങ് “”
അവർ വീണ്ടും ചോദിച്ചു.
“” അതെന്റെ കസിനാണ്.””
ആര്യ ചാടികേറി മറുപടി പറഞ്ഞു.
“”ആര്യ തന്നോടല്ല , ഞാൻ ചോദിച്ചത് ഇവളോടാ. അരുണിമ വാട്ട് ഹാപ്പൻഡ് ദെൻ?””
“”വിഷ്ണു ഈസ് മൈ ഫ്രണ്ട്…, മൈ ഫാദേർസ് ഫ്രണ്ട്സ് സൺ…. “”
അരുണിമ വളരെ ബുദ്ധിമുട്ടി സർക്കാർ സ്കൂൾ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.
“”സോ യൂ ഓൾ ആർ ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ്.””
ദിവ്യാമിസ്സ് ചിരി അടക്കി പിടിച്ചാണ് അത് ചോദിച്ചത്
“”യെസ് ടീച്ചർ.””
അരുണിമ വീണ്ടും അതേ ശയിലിയിൽ മറുപടി പറഞ്ഞു.
“”Ok ഡോണ്ട് റിപ്പീറ്റ് ഇറ്റ് ഇൻ മൈ കളാസ്. വെൻ യൂ ആർ ഇൻ മൈ ക്ലാസ്സ് ബീ അറ്റന്റിവ്. എക്സ്പഷലി യൂ വേർ ഫ്രം മലയാളം മീഡിയം. ആന്റ് ഡോണ്ട് ഹെസിറ്റെറ്റ് ടു ആസ്ക് മീ ഡൌട്ട്സ്. എനിതിങ് എൽസ്?””
“”ഇല്ല മിസ്സ് “”
ആര്യ തിരിച്ചു ക്ലാസ്സിൽ പോകാൻ ദിറുതികാട്ടി .
“”ഒക്കോ, യൂ ബോത്ത് ക്യാൻ ഗോ .””
അവർ തിരിച്ചു ക്ലാസിൽ വരുമ്പോൾ ആര്യ അരുണിമയോട് പറഞ്ഞു .
“”അരുണിമ വിഷ്ണുവേട്ടൻ എന്റെയാണ് എന്റെ മുറച്ചെക്കൻ. അവനെ മേലിൽ നീ വായിനോക്കി എന്നറിഞ്ഞാൽ…!””
പെട്ടെന്ന് അത് കേട്ടപ്പോൾ അരുണിമ ഒന്ന് പതറി.
“”ആര്യാ അതിനു ഞാൻ….””
അവളുടെ കണ്ണു നിറഞ്ഞയണപോലെയായി.
“”നീ കരയാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ.., നിന്റെ ഈ ചിണുങ്ങിക്കൊണ്ടുള്ള സംസാരം വേണ്ട, ഇവിടെ ഇഗ്ലിഷ് പറഞ്ഞില്ലേ ഫൈൻ ഒന്നുമില്ല, അതോണ്ട് മലയാളത്തിൽ പറഞ്ഞാലും മതി, മനസ്സിലായോ.
ഒരു കാര്യം കൂടി, നിന്നേ ഞാൻ ഇവിടെ പരിജയപെടുത്തിയേക്കുന്നത് ബാത്‌റൂമിൽ ഒളിഞ്ഞു നോക്കിവന്റെ കരണം അടിച്ചു പൊളിച്ചതിന് അവിടുന്ന് ടിസി തന്നു വിട്ട കേടി ആണന്നാ. എന്നുവെച്ചാൽ ആരോടും നീ ചെന്നു അന്ന് അവിടെ ആരടയോ നിഴൽ കണ്ടതും, കരഞ്ഞു നിലവിളിച്ചതും , പാവാടെക്കൂടെ മുള്ളിക്കൊണ്ട് നിന്നതാണന്നൊന്നും പറയരുതെന്ന്, പിന്നെ അവിടുത്തെ പോലൊന്നുമാവില്ല ഇവിടുത്തേ കളിയാക്കൽ, ഇതുങ്ങളൊക്കെ കോട്ടും ടൈയ്യും ഇട്ടിണ്ടന്നെയുള്ളു നിന്നെ നാറ്റിച്ചു തൊലിയുരിക്കും പറഞ്ഞേക്കാം. “”
“”ഹ്മ്മ് “”
അവൾ തലയാട്ടി സമ്മതിച്ചു.
“”തന്നെ ഇപ്പൊ ആരേലും പെണ്ണ് കാണാൻ വന്നേ? നാണിച്ചു നിക്കാതെ നേരേനോക്കി വാടി.””
ക്ലാസിൽ കേറിയ ഉടനെ ആര്യ
“”ഹെലോ ഫ്രണ്ട്സ് മീറ്റ് മൈ ഫ്രണ്ട് അരുണിമാ രാവുണ്ണി, ആള് അൽപ്പം സീനാണ്…., ടാ നിന്നോടാ വിളച്ചിൽ എടുത്തോണ്ട് വന്നാൽ നിന്റെ കുക്കിരി അവള് ചെത്തും. അറിയാല്ലോ അടിയും തല്ലുമൊന്നും ഇവക്കു പുത്തരിയല്ല.’”
മുൻപിൽ ഇരുന്ന ചെക്കനെ ചൂണ്ടിയാണ് അവസാനം ഭാഗം അവൾ പറഞ്ഞത്.
എന്തായാലും ആര്യയുടെ ആ തള്ളലിന് ഒരാഴ്ച്ച ആയുസ് പോലും ഉണ്ടായില്ല അതിന് മുൻപ് തന്നെ അരുണിമയുടെ മുകളിൽ എല്ലാവരും കുതിര കയറാൻ തുടങ്ങിയിരുന്നു , അതിനു നിന്ന് കൊടുക്കാൻ അവളും. ആയിടക്കാണ് രാവുണ്ണി തന്റെ ആദ്യത്തെ പ്രീമിയം കാർ വാങ്ങിക്കുന്നത് പിന്നെ അരുണിമയുടെ വരവും പോക്കും അതിലായി. അവളുടെ കാറിലെ വരവ് കണ്ടപ്പോൾ അവൾ ഏതൊ നിവർത്തി ഇല്ലാത്ത വീട്ടിലെ ആണെന്ന് കരുതിയിരുന്നവരൊക്കെ ഒന്നുഞെട്ടി. ചിലർ അവളെ കൂട്ടത്തിൽ കൂട്ടാൻ തുടങ്ങി, പിന്നെ ക്യാന്റീനിൽ കൊണ്ടോയി ഓരോന്ന് വാങ്ങി തിന്നിട്ട് അവളെക്കൊണ്ട് ബില്ലടപ്പിക്കാനും. ആര്യക്കതൊന്നും തീരെ ഇഷ്ടമായില്ല. അങ്ങനെ അവർക്കിടയിൽ അപ്പൊ തോന്നിയ പേരറിയാത്ത ഏതൊ വികാരം അവർ തമ്മിൽ ചെറുതായി അകലാനും കാരണംമായി.
കുറച്ചു ദിവസം കഴിഞ്ഞു, ഒരു വൈകുന്നേരം. സ്കൂളിൽ ഗ്രൗണ്ടിൽ.
“”എന്താ അരുണിമേ ന്താ ഇവിടെ നിക്കണേ?””
സ്കൂൾ ഗ്രൗണ്ടിൽ കബഡി പ്രാക്ടീസ് കഴിഞ്ഞു വന്ന വിഷ്‌ണു ഭദ്രൻ ഒറ്റക്ക് നിക്കുന്ന അരുണിമയോട് ചോദിച്ചു.
“”എന്നേ വിളിക്കാൻ ആരും വന്നില്ല വിഷ്ണുവേട്ടാ. “”
ഒരു പരുങ്ങലോടെ അവൾ പറഞ്ഞു.
“”ങ്ഹ…. ഞാൻ കണ്ടതാണല്ലോ നിങ്ങടെ കാർ സ്കൂൾ വിട്ടപ്പോ ഇവിടെ കിടന്നു കറങ്ങുന്നേ, പിന്നെ എന്താ പോകഞ്ഞേ?””
അത് കേട്ടപ്പോൾ അവൾ ഒന്നുങ്കൂടെ പരുങ്ങി.പക്ഷേ അതിന് ഉത്തരം പറയാതെ തിരിച്ചൊരു ചോദ്യമായിരുന്നു.
“”ഞാൻ ഞാൻ ഇന്ന് നിങ്ങടെ വീട്ടിൽ വന്നോട്ടെ?””
“”അതിനിപ്പോ എന്താ, അല്ലേലും നീ എപ്പോഴും വരണതല്ലേ. വാടി ഇനി ഇവിടെ ഇങ്ങനെ നിക്കണ്ട .””
എന്തോ ഒരു വശപിശക് തോന്നിയങ്കിലും വിഷ്ണു അവളെ വീടിലേക്ക് വിളിച്ചു.
“”വിഷ്ണു ഏട്ടാ ഇന്ന് ഞാൻ നിങ്ങടെ വീട്ടിൽ നിന്നോട്ടെ?””
“” വാ, രാത്രി നമുക്കൊരുമിച്ചു നിന്റെ വീട്ടിൽ പോവാം. “”
“”എന്റെ വീട്ടിൽ പോണ്ട, എനിക്ക് നിങ്ങടെ വീട്ടിൽ നിന്നാമതി. “”
“”എന്താടി വഴക്കിട്ടോ? ആരോടാ?””
“”വഴക്ക്… വഴക്കൊന്നും ഇട്ടില്ല. എന്നേ നിങ്ങടെ വീട്ടിൽ നിർത്താൻ പറ്റോ?…… അല്ലേ ഞാൻ എവിടേക്കെങ്കിലും പൊക്കോളം. വിഷ്ണുവേട്ടൻ പൊക്കോ “”
“”വാടി വീട്ടിൽ ചെന്നിട്ടാവാം…! തമ്പുരാട്ടിക്ക് നടക്കാനൊക്കെ പറ്റോ ആവോ?””
അൽപ്പം പരിഹാസം കലർന്ന മുഖത്തോടെ ചോദിച്ചു.
“’ഏട്ടന്റെ സൈക്കിൾ എന്തിയെ?””
അവൾ അതിനു മറുപടി പറയാതെ തിരിച്ചു ചോദിച്ചു.
“”അതിന് ഞാൻ രാവിലെ വാനിലാ വന്നെ, ഇന്നുച്ചക്കാ കടുവ മത്തായി വൈകുന്നേരം സെലക്ഷൻ ഉണ്ടെന്ന് പറഞ്ഞത്. അല്ലേ ഞാന്‍ സൈക്കിലെ വരുള്ളായിരുന്നു.
നീ എന്തിനാ ഇവിടെ മാറി ഇരുന്നേ?”’
അവൻ വീണ്ടും ചോദിച്ചു.
“”നിങ്ങടെ വീട്ടിൽ വരാൻ, ശ്രീയേയൊക്കെ കാണാൻ “”
അവൾ ഒന്നും വിട്ടുപറയാൻ തയാറായില്ല.
“”നിന്റെ വീട്ടിലൊക്കെ പറഞ്ഞോ നീ?””
“”അവിടോട്ടായൊണ്ട് വഴക്കൊന്നും പറയില്ല, ഇനി പറയോ?””
അവൾ സ്വയം ചോദിച്ചു.
“”എന്തോ കാര്യം ഉണ്ടല്ലോ? എന്താ?””
വിഷ്‌ണു അതുതന്നെ വീണ്ടും ചൂഴ്ന്നു ചോദിച്ചു.
“”എന്നേ കൊണ്ടോവാൻ പറ്റില്ലേ പറഞ്ഞാമതി. ഏട്ടന് എന്നിട്ട് സെലക്ഷൻ കിട്ടിയോ?””
“”നീ കാര്യം പറ. “”
അവന്‍ വിടാന തയാറല്ലാരുന്നു.
“”എന്ത് കാര്യം, ഒന്നും ഇല്ല. “”
അൽപ്പം ദേഷ്യത്തോടെയാണ് അവൾ മറുപടി പറഞ്ഞത്. വിഷ്‌ണുന് അതൊരടിയായി
“”oh എന്നെ വിശ്വാസം ഇല്ലാരിക്കും. ഞാൻ ഒന്നും ചോദിക്കുന്നില്ല.””
“”ഏട്ടനെയും ശ്രീയെയും ഒക്കെ വിശ്വാസമുള്ളു. അതാ അതാ ഞാൻ അങ്ങോട്ട് വരുന്നേന്നു പറഞ്ഞേ.””
നിറകണ്ണുകളോടെ അവൾ പറഞ്ഞു.
“”എന്തടി ….നീ കരയാണോ?””
“”എനിക്കാരുമില്ലേട്ടാ , ഞാൻ… ഞാൻ ആ വീട്ടിലോട്ട് ഇനി പോവില്ല. എനിക്ക് പേടിയാ അവിടെ.””
“”എന്താടി എന്താ എന്നോട് പറയാൻ പറ്റണആണേ….””
വിഷ്ണു അവളെ സമാധാനിപ്പിക്കാൻ നോക്കി.
“”ഞാൻ ഞാൻ എന്താ സ്കൂൾ മാറിയതെന്ന് എട്ടന് അറിയോ?””
“”ആ…., നിന്റെ അച്ഛന് കൊറച്ചു കാശായപ്പോ നിന്നെ നല്ല സ്കൂളിൽ കൊണ്ടാക്കി. അല്ലാതന്താ. “”
അവന്‍ ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ പറഞ്ഞു.
“”അല്ല, ആ സത്യം ഞാൻ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാം ആര്യ ഏട്ടനോട് ചിലതൊക്കെ പറഞ്ഞുകാണൂന്നു . “”
“”അച്ചു എന്നോട് എന്ത് പറയാൻ!””
അവന്‍ പെട്ടെന്ന് ഒന്നമ്പരന്നെങ്കിലും പറഞ്ഞൊപ്പിച്ചു. പക്ഷേ അരുണിമ ഊഹിച്ചത് സത്യം ആയിരുന്നു ആര്യക്കും വിഷ്ണുവിനും ഇടയില്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഒന്നൊഴിച്ച് ആര്യക്ക് വിഷ്ണുവിനെ ഇഷ്ടം ആണെന്ന്ഉള്ളത് മാത്രം അവള്‍ അവനോടു പറഞ്ഞിട്ടില്ല.
“”ഞാൻ വിളിച്ചു കരഞ്ഞത്, എന്നേ എല്ലാരും കളിയാക്കിയത്…””
“”ഓഹ് അത, അത് അച്ചു ഒന്നും പറഞ്ഞില്ല, പക്ഷേ ഞാൻ അല്ലാതെ അറിഞ്ഞൂ. അതിപ്പോ ഞാൻ ആണേലും ചിലപ്പോൾ അങ്ങനെ ചെയ്യാനേ പറ്റു. അതിനു നീ പിന്നെ സ്കൂളിൽ പോകഞ്ഞേ എന്താ? അവർക്കൊക്കെ നിന്നേ വലിയ കാര്യമായിരുന്നു, അറിയോ!. “”
“”നിങ്ങക്ക്… നീങ്ങക്ക് ഒന്നും അറിയില്ല, ആർക്കും ഒന്നുമറിയില്ല. അറിഞ്ഞാ അവൻ എന്നേ കൊല്ലും, പക്ഷേ എനിക്ക് വിഷ്ണുവേട്ടനെ വിശ്വാസമാ, അതോണ്ട് അതോണ്ടുമാത്രം ഏട്ടനോട് ഞാൻ പറയാം. ചന്തുവേട്ടനാ എന്നേ അന്ന് ഒളിഞ്ഞുനോക്കിയത് ഞാൻ കണ്ടതാ…. അവനാ…. എനിക്ക് പേടിയാ അവനെ.”’
അവൾ അതും പറഞ്ഞു കരഞ്ഞു. പക്ഷേ വിഷ്ണുനു അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറില്ലായിരുന്നു. അതിനുമപ്പുറം അവൾ പറഞ്ഞത് അവനു വിശ്വസിക്കാൻ പറ്റുന്ന ഒല്ലായിരുന്നു.
“”ആര് അരുണേട്ടനോ? കള്ളം പറയരുത്. അവൻ ചെറ്റ ആണേലും നിന്‍റെ സ്വൊന്തം ഏട്ടനല്ലേ, അവന്‍ അങ്ങനൊന്നും ചെയ്യില്ല “”
“”ആരും വിശ്വസിക്കില്ല എനിക്കറിയാം, അതാ ഞാൻ ആരോടും പറയാഞ്ഞേ. പക്ഷേ എനിക്ക് ഇനി ആ വീട്ടിൽ കഴിയാൻ പേടിയാ. എനിക്ക് ആരോടേലും പറയാൻ അറക്കുന്ന കാര്യങ്ങളാ അവൻ ചെയ്യണേ , എന്റെ പ്രൈവറ്റ് തുണികളെല്ലാം അവൻ എടുത്തോണ്ടു പോവും, പിന്നെ അതിൽ ഓരോന്നൊക്കെ പറ്റിച്ചു തിരിച്ചു കൊണ്ടിടും. എനിക്കറപ്പാ അവനെ””
അവൾ ബാഗിൽ നിന്ന് ഒരു താക്കോൽ കൂട്ടം കാണിച്ചിട്ട് തുടർന്നു.
“”ഇത് കണ്ടോ, ഈ താക്കോൽ. അവന്റെ ശല്യം കാരണം ഞാൻ എല്ലാം ഇപ്പൊ പൂട്ടിയാ വെച്ചേക്കുന്നേ. പക്ഷേ ഇന്നലെ,.. ഇന്നലെ രാത്രി ഞാൻ ഉറങ്ങുമ്പോൾ ചന്തു വന്നു എന്നേ എന്തൊക്കെയോ ചെയ്തു. എനിക്ക് പേടിയാ അവൻ അവൻ എന്നേ..!””
അവളുടെ കരച്ചിൽ കാരണം പിന്നെ ഒന്നും വെക്തമാവുന്നില്ലായിരുന്നു.
“”നീ വാ നമുക്ക് രാവുണ്ണി അങ്കിളിനോട് പറയാം. “”
വിഷ്ണു അവളെ ധൈര്യപ്പെടുത്തി.
“”വേണ്ട വേണ്ട ആരും അറിയണ്ട എനിക്ക് പേടിയാ. ഞാൻ ഞാൻ നിങ്ങടെ വീട്ടിൽ നിന്നോളം. “”
“”ബാ ഇങ്ങട്, ഞാനത് പരിഹരിച്ചു തരാം “”
“”എനിക്കുറപ്പാ ആരേലും അറിഞ്ഞ അവൻ എന്നെ കൊല്ലും. “”
“”ശെരി ആരും അറിയില്ല പോരെ “”
അവർ പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലേക്ക് നടന്നു.
അവർ റോഡിൽനിന്ന് വിഷ്ണുവിന്റെ വീട്ടിലേക്കുള്ള വരമ്പിലേക്കു ഇറങ്ങിയപ്പോൾ അരുൺ എതിരെ വരുന്നുണ്ടായിരുന്നു.
“”ടീ ഒരുമ്പേട്ടോളെ നീ… നീ എവിടെ പോയി കിടക്കുവാരുന്നടീ…., ഓഹ് ഇവനാണോ നിന്റെ ഇപ്പോഴത്തെ മറ്റവൻ. വാടി കൂത്തിച്ചി ഇങ്ങോട്ട്.””
അരുൺ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ ആ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്തി.
അപ്പോള്‍ വിഷ്ണു ഭദ്രന്റെ അവന്റെ നെഞ്ചത്തൊരു ചവിട്ട് കൊടുത്തു. ആ ചവിട്ടിൽ അരൺ തെറിച്ചു റോടിനോടു ചേര്‍ന്നുള്ള പാടത്തു വീണു. വിഷ്ണുവും പുറകെ ആ ഉഴുതിട്ടേക്കുന്ന കണ്ടതിൽ എടുത്തു ചാടി.
“”വിഷ്ണുവേട്ടാ വേണ്ട വേണ്ട “”
അരുണിമ അവനെ തടയാന്‍ നോക്കി.
“”കബഡി കബഡി “”
വിഷ്ണു അവനെ മാടിവിളിച്ചു. എഴുന്നേറ്റു കുതറി മാറാൻ ശ്രെമിച്ചു അരുണിന്റെ കാലിൽ അവൻ പിടിച്ചു വീണ്ടും താഴെയിട്ടു. എന്നിട്ട് അരുണിന്റെ കാലിൽ വലിച്ചുകൊണ്ട് അവൻ ഒരു എട്ടുപത്തു മീറ്റര്‍ മുൻപോട്ട് പോയി. വിഷ്ണു അങ്ങനെയാണ് തല്ലാന്‍ തുടങ്ങിയാല്‍ അവനത് ഹരമാണ്. വിഷ്ണു ഭദ്രന്‍ പേരുപോലെ തന്നെ ഒരേസമയം ക്ഷിപ്ര പ്രസാദിയും ക്ഷിപ്രകോപിയും.
“” വിടാടാ മയിരേ എന്നെ. “”
എന്നെല്ലാം പറഞ്ഞു അരുൺ മറ്റേ കാല് വെച്ച് വിഷ്ണുനെ ചവുട്ടുന്നുണ്ട് പക്ഷേ അതൊന്നും അവനേക്കുന്ന പോലുമില്ല. അവസാനം വിഷ്ണു അവനെ തിരിഞ്ഞു നെഞ്ചത്തും വയറ്റിലും നാലഞ്ചു ചവിട്ട് ചവിട്ടി. അതുപക്ഷേ ചന്തുവിന് നന്നേ ഏറ്റിട്ടുണ്ട് എന്നത് അവന്റെ നിലവിളി സാക്ഷ്യപ്പെടുത്തി.
ആ കണ്ടം അവസാനിക്കുക്ക ഒരു കൈ തോട്ടിലാണ്. ആ വരമ്പേത്തിയപ്പോൾ അരുൺ വിഷ്ണുവിനെ കാലില്‍ ചവിട്ടി തോട്ടിൽ ഇട്ടു, എന്നിട്ട് അരുൺ രക്ഷപെട്ടു എഴുന്നേറ്റു ഓടാൻ നോക്കിയെങ്കിലും വിഷ്ണുവിന് അവന്റെ കാലിൽ പിടുത്തം കിട്ടിയിരുന്നു. വിഷ്ണു അവനെയും വലിച്ചു തന്‍റെഒപ്പം തോട്ടിൽ ഇട്ടു. അരുൺ ഒന്നു മുങ്ങി അൽപ്പം വെള്ളങ്കുടിച്ചു. അപ്പോഴേക്കും വിഷ്ണു പുറകിൽ കൂടെ വന്നു ലോക്കിട്ടു. അരുണിന്റെ കഴുത്തിൽ കോര്‍ത്തുപിടിച്ചു വെള്ളത്തിൽ മുക്കി. എന്നിട്ടവന്‍ നരസിംഹത്തിലെ മോഹല്ലാലിന്റെ ഇന്റ്രോയില്‍ വെള്ളത്തില്‍ നിന്നു പൊങ്ങിവരുന്ന പാട്ട് പാടാന്‍ തുടങ്ങി.
“”ധ്യാനം ധേയം നരസിംഹം
ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം
പൂര്‍ണ്ണം ബ്രഹ്മം നരസിംഹം
ത്വമേവസര്‍വ്വം നരസിംഹം
അരണിയില്‍ നിന്നും ജ്വാലകണക്കെ
ജലധിയില്‍ നിന്നും മുങ്ങിപ്പൊങ്ങുന്നേ
ഓം…ഓം…
ഘനതിമിരങ്ങള്‍ ചിന്നിച്ചിതറും
ഭ്രമണപഥത്തില്‍ കത്തിപ്പടരുന്നേ
ഓം…ഓം…
……………..
……………..“”
വിഷ്ണു ഇടക്കവനെ ഒന്ന് പോക്കും വീണ്ടും മുക്കും അങ്ങനെ അരുണിനെ പലവെട്ടം മുക്കിയും പൊക്കിയും കളിച്ചു അവൻ,
“’എന്താടാ ചന്തൂസേ പേടിച്ചു പോയ? ഹഹാ പേടിക്കണ്ടട്ടോ, നീ ചില തമാശകൾ കാണിച്ചപ്പോ ഞാനും ഒരെണ്ണം കാട്ടി തന്നതാ. ഇനി വേറെ ഒന്നുണ്ട് കാണണോ? വേണേൽ കാണിക്കാം.. “’
അവൻ പിടലിയിൽ ഇട്ടിരുന്ന ലോക്ക് അഴിച്ചു, ചൂണ്ടു വിരൽ കണ്ണിനു നടുക്ക് മൂക്കിന് മുകളിൽ നെറ്റിക്കു നടുവിൽ ചൂണ്ടി.
“”ഇതു ചൂണ്ടു മാർമം ഇവിടെ എന്നെപോലെ കളരി പഠിക്കുന്നൊരു ചൂണ്ടിയാ നിന്റെ പോലുള്ള പെട്ട തലയിലെ ചോരകുഴലുകളെല്ലാം പൊട്ടി നീ ചാവും. കാണണോ ടാ നിനക്ക്.””
“”വേണ്ട വേണ്ട ഭദ്രാ, ഞാൻ ഞാൻ…..””
ആകെ ഭയന്നു പോയ അരുൺ അവന്റെ കാല്പിടിച്ചു.
“”മേലിൽ പേറപ്പുകേട് ഇവളോട് കാണിച്ചാ അറിയാലോ നിനക്കെന്നെ. “”
അവനെ വീണ്ടും ഒന്നൂടെ മുക്കിയിട്ടു വിഷ്ണു കരക്ക് കയറി. എന്തിനാ അവൻ തന്നെ ശെരിക്കും തല്ലിയത് എന്നുപോലും അറിയാത്ത അരുൺ പക്ഷേ കരക്ക് കയറാന്‍ പേടിച്ചിരുന്നു. വിഷ്ണു അവളുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.
“”ഈ പൊട്ടനെ പേടിച്ചാണോ നീ സ്കൂളു മാറിയത് കഷ്ടം.””
“”അവൻ… അവനെ എനിക്ക് പേടിയാ “”
“”നീ പേടിക്കണ്ടടി ആ പൊട്ടാന്‍ ഇനിയൊന്നും നിന്നേ ചെയ്യില്ല, എനിക്ക് മർമം ഒക്കെ അറിയാന്ന് പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്.ഹി ഹ്ഹി…””
അത് പറഞ്ഞവന്‍ പൊട്ടിചിരിച്ചു.
“”ശെരിക്കും അങ്ങനെ ഉണ്ടോ അവിടെ ചൂണ്ടിയാ തല പൊട്ടി പോകോ?””
“”മർമ്മം ഉണ്ട്, പക്ഷേങ്കി തലപൊട്ടുമോ എന്നൊന്നും അറിയില്ല. നീ വേണെ ചൂണ്ടിക്കോ അപ്പൊ അറിയാല്ലോ.
ടീ എനിക്കിട്ടു ചൂണ്ടാന്‍ അല്ല.””
എന്നിട്ട് അവന്‍ അവള്‍ക്കു നേരെ വിരല്‍ ചൂണ്ടി. പക്ഷേ പ്രതീക്ഷ തെറ്റിച്ചു അവളുടെ മുഖത്ത് ഒരു വശ്യമായ ഭാവം ആണ് അവന്‍ കണ്ടത്. അതുകണ്ടവന്‍ ഒന്നിടറിയോ!.
“”ശെരിക്കും തല പെരുക്കുന്നുണ്ട് വിഷ്ണു ഏട്ടാ.””
അത് കേട്ടപ്പോഴാണ് അവനു ബോധം വന്നത്.
“”ഇനി ഇപ്പൊ നിന്റെ വീട്ടിലോട്ട് തന്നല്ലേ? അങ്കിളിനോടും ആന്റിയോടും പറയണോ ഇത്?””
“”വേണ്ട, ആരും അറിയണ്ട, വിഷ്ണു ഏട്ടൻ ആര്യയോടും പറയരുത് കേട്ടല്ലോ.””
പക്ഷേ അതും ആര്യ അറിഞ്ഞു. അവളോടു പറഞ്ഞ കഥയില്‍ ഒരു രക്ഷകന്റെ റോളാരുന്നു അവന്, പിന്നീടുള്ള അവന്റെ പെരുമാറ്റത്തിൽ നിന്ന് പതിയെ പതിയെ തന്റെ വിഷ്ണുവേട്ടന് അരുണിമയോട് പ്രണയം തോന്നുന്നുണ്ടോ എന്ന് ആര്യ സംശയിച്ചു. അതുമാത്രം ആവല്ലേന്നവൾ പ്രാത്ഥിച്ചു. ഇത്രനാളും തന്‍റെ മാത്രം സ്വകാര്യ സ്വത്ത് അതായിരുന്നു വിഷ്ണുവേട്ടൻ, അവന്റെ സ്നേഹം ശ്രീഹരിയിലേക്ക് പോലും പങ്കുവെച്ചു പോകുന്നത് അവൾ സഹിച്ചിരുന്നില്ല. പലപ്പോഴും ശ്രീഹരി തന്റെ വിഷ്ണുവേട്ടനോട് കൂടുതൽ അടുക്കുന്നു എന്നു തോന്നിയപ്പോ ആര്യയുടെ അമര്‍ഷം ശ്രീയോടുള്ള പെരുമാറ്റത്തില്‍ പ്രതിഭലിച്ചിരുന്നു. അതൊക്കെ തന്നെയായിരുന്നല്ലോ ശ്രീക്ക് അവളോടുള്ള ദേഷ്യത്തിന് മൂലകരണം.
“”വിഷ്ണുവേട്ടന് അരുണിമയെ ഇഷ്ടം ആണോ.””
ചെസ്സ് കളിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“”ഏയ്, അങ്ങനെ ഒന്നും….., ആമി നല്ല കൊച്ചാ. ആരെന്തു പറഞ്ഞാലും എല്ലാം കേട്ടുനിക്കണ ഒരു തൊട്ടാവാടി ഈ ആര്യ മഹാദേവിന്റെ ഓപ്പോസിറ്റ്. എന്താ അങ്ങനെ ചോദിച്ചത് ?””
ഒരു ആക്കിയ ചിരിയോടെയാണ് അവനത് പറഞ്ഞത്
“”ഒന്നുമില്ല എനിക്ക് തോന്നി, പിന്നെ ഏതാ ഈ ആമി?””
“”അത് പണ്ട് ശ്രീക്കു അവടെ പേര് മുഴുവനും പറയാന്‍ പറ്റാത്തോണ്ട് അവന്‍ വിളിച്ചതാ അങ്ങനെ. പക്ഷെ ഞാന്‍ വിളിച്ച അവള്‍ ദേഷ്യപ്പെടും. വെറുതെ ഒരു രെസം.””
“”അത്ര രെസമൊന്നും ഇല്ല. മേലില്‍ അവളുടെ പുറകെ നടന്നു എന്നെ നാണം കെടുത്തിയാല്‍ ഉണ്ടല്ലോ.””
“”ഞാന്‍ എപ്പോ ആരുടെ പുറകെ പോയന്നാ നീ പറയുന്നേ?””
“”ഞാന്‍ ഒന്നും അറിയുന്നില്ലെന്ന് വിഷ്ണുവെട്ടാന്‍ കരുതരുത്, അവളെ കാണുമ്പോ ഉള്ള ഒലുപ്പിക്കലും കൊഞ്ചലും ഒന്നും വേണ്ടാന്ന്””
ആര്യ തന്‍റെ ചുറ്റിക്കളി കണ്ടുപിടിച്ചതിന്റെ ജാള്യത അവന്‍ മറച്ചു വെച്ചവന്‍ വീണ്ടും കളിയില്‍ ശ്രെധിച്ചു. എങ്കിലും ജയം ആര്യയുടെ ഒപ്പമായിരുന്നു.
പിന്നെ പിന്നെ കാന്റീനിലും വരാന്തയിലും അരുണിമ വിഷ്ണുവിനെ എപ്പോഴും കണ്ടുമുട്ടി. ആദ്യമവള്‍ക്ക് അതിന്റെ ഗുടന്‍സ് പിടി കിട്ടിയില്ല പിന്നവളുടെ കാറിന്റെ ഗ്ലാസില്‍ വിരല്‍കൊണ്ട് ”” ആമി vs വിഷ്ണു “” എന്ന് ഒരു ഹാര്‍ട്ട് സിംമ്പലില്‍ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി. അവള്‍ അത് അപ്പോഴേ മായിച്ചു കളഞ്ഞു.പിറ്റേന് അതേ എഴുത്ത് അവളുടെ ക്ലാസിലെ ബോര്‍ഡില്‍ കണ്ടപ്പോലെ അതവള്‍ക്ക് ഉള്ള പണിതന്നെ എന്ന് ഉറപ്പിച്ചു. വിഷ്ണു ഏട്ടന്‍ ഏതായാലും ഇങ്ങന ഒന്നും ചെയ്യില്ല എന്നവക്കുറപ്പായിരുന്നു. പക്ഷെ ആമി എന്നാ പേര് വേറെ ആര്‍ക്കും അറിയത്തുമില്ല . ഇനി വിഷ്ണു ഏട്ടന്‍ തന്നെ ആകുമോ അത് ചെയ്തത്? ഉള്ളില്‍ എന്നോ തോന്നിയ മോഹമാണ് വിഷ്ണു പക്ഷെ ആര്യ!….. ഇന്നാ ബോര്‍ഡില്‍ ആ പടം മയിച്ചത് അവള്‍ ആയിരുന്നല്ലോ, അപ്പോള്‍ അവളുടെ മുഖം കണ്ടപ്പോ തന്നെ അരുണിമക്ക് പേടിയായി.
ഉച്ചക്ക് വരാന്തയില്‍ വെച്ചവനെ കണ്ടപ്പോള്‍.
“”വിഷ്ണുവേട്ടാ””
ഒരു പരാതി പറയാന്‍ എന്നപോലെ അവള്‍ വിളിച്ചു.
“”എന്താ ആമി….””
ഒരു അല്പം തമാശയോടെ ചിരിച്ചോണ്ടവന്‍ പറഞ്ഞെങ്കിലും അവളുടെ മുഖം മാറുന്നകണ്ടിട്ടവന് മുഖത്ത് അടികിട്ടിയ പോലെയായി.
അതേ സമയം അവന്റെ ആ മറുപടിയില്‍ അവള്‍ തീര്‍ത്തും ഞെട്ടി പിന്നെ അവൾ അവിടെ നിന്നില്ല അവള്‍ക്കറിയേണ്ടതെല്ലാം അതില്‍ ഉണ്ടായിരുന്നു. അതെഴുതിയത് വിഷ്ണു തന്നെ ആവും. അവന്റടുത്തുന്നു അങ്ങനെ കേട്ടപ്പോൾ തോന്നിയ പരിഭ്രമമോ അതോ അര്യയോടു താന്‍ ചെയ്യുന്നതു തെറ്റാന്നുള്ള തോന്നലോ, അവളെ ഒന്ന് അസോസ്തമാക്കി. പിന്നങ്ങോട്ട് അവനോടുള്ള സംസാരവും അവള്‍തന്നെ അറിയാതെ കുറഞ്ഞു. അപ്പൊഴാണ് രവുണ്ണി തന്റെ പുതിയ ബെൻസ് വാങ്ങിയത് അതിൽപിന്നെ അരുണിമയുടെ വരവും പോക്കും അതിലായി. സ്വഭാവികമായി അവളെ ഓസുന്നവരുടെ എണ്ണം കൂടി.
പക്ഷേ വിഷ്‌ണുവിന് അവൾ തന്നിൽ നിന്നും മനഃപൂർവം അകലാൻ നോക്കുന്നത് മനസിലായിരുന്നു.
“അമ്മി” എന്ന് വിളിച്ചത് ഇത്ര വലിയ പാതകമാണോ? ശ്രീ പണ്ടുമുതലേ അങ്ങനല്ലേ വിളിക്കാറ്, അപ്പൊ അവനോടു ഇങ്ങനൊന്നും കാട്ടാത്തതോ. താൻ ഒന്നുമില്ലേ അവളുടെ ഒരു വലിയ പ്രശ്നം പരിഹരിച്ചവനല്ലേ. ഇപ്പൊ കാണുമ്പോൾ ഒന്ന് ചിരിക്കപോലുമില്ല, ഇത്രക്ക് ഗൗരവം എന്തിനാണ്. പൈസയുടെ തലക്കനം അല്ലാതെന്താ. പഴയ കാറ് മാറ്റി ഇപ്പൊ പുതിയ ബെൻസ് വാങ്ങിയതല്ലേ, അതൊക്ക ഉള്ളവനെ അവൾക്കു മതിയായിരിക്കും. അപ്പൊ താനും ഇനി മിണ്ടണില്ല എന്തിനാ വെറുതെ നാണം കെടുന്നത്.
പിറ്റേന്ന് വിഷ്ണു അൽപ്പം ഗൗരവത്തിൽ തന്നെ നടന്നു. അരുണിമയെ കണ്ടിട്ടും പതിവ് പോലെ ചിരിച്ചില്ല, എന്തിനു മൈന്റ് കൂടി ചെയ്തില്ല. അതിൽ പിന്നെ കാന്റീനിൽ വെച്ചും അല്ലാതെയുമൊക്കെ അവൻ അവളുടെ മുൻപിൽ ആര്യയോട് കൂടുതൽ അടുപ്പം ഉള്ളപോലെ പെരുമാറി.
അരുണിമ വെറുതേ വിഷ്ണു എപ്പോഴേലും വന്നു തന്നോട് ഇഷ്ടം പറയും എന്നുള്ളില്‍ ആശിച്ചിരുന്നു. വിഷ്ണുവിന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റം അവൾക്കും ഒരുപാട് വേദന ഉണ്ടാക്കി, അപ്പൊ ഇന്നലെവരെ തന്റെ മുന്നിൽ കാട്ടിയതൊക്കെ ചുമ്മാതായിരുന്നോ. തന്നെ വെറുതെ ആഗ്രഹിപ്പിച്ചതായിരുന്നോ? ആവും ആര്യ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ വിഷ്ണു അവളുടേതാണെന്ന്, അവനെ ആഗ്രഹിച്ച താൻ വിഡ്ഢി, വെറുതെ മോഹിച്ചു. അവനെ ഏട്ടനായി കണ്ട സമയത്തു മനസിൽ ഉള്ളത് തുറന്നു പറയാരുന്നു പക്ഷേ ഇപ്പോൾ, ഇത് വല്ലാത്തൊരു അവസ്‌ഥ തന്നെ. ഇഷ്ടമാണ് അതിപ്പോ പായുന്നത് ശെരിയാണോ? തന്നോട് ഇപ്പൊ അകൽച്ച ഉണ്ടെങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയുടെ ച്ചേക്കനെ തട്ടിഎടുക്കാൻ മാത്രം ദുഷ്ടആണോ താൻ? അങ്ങനെ നൂറു നൂറു ചിന്തകൾ അവൾടെ ഉള്ളിലൂടെ പോയി.
അങ്ങനെ അടുക്കുന്നതിനു മുന്നേ അവർ അകന്നു എന്നുവേണം പറയാൻ. വിഷ്ണു നഷ്ടപെടുന്നത് സഹിക്കാന്‍ പറ്റാതെ വിഷമിച്ചു നടന്ന ആര്യയുടെ പലപ്പൊഴുമുള്ള പ്രതികരണങ്ങള്‍ അതിനു ആക്കം കൂട്ടി എന്നുവേണം പറയാന്‍.
എങ്കിലും വിഷ്ണുവിന് പെട്ടന്നു അരുണിമയോട് കാണിക്കുന്ന ഈ അകൽച്ചയുടെ കാരണം എന്താണന്നറിയാൻ അവൾ പലവെട്ടം ശ്രെമിച്ചു. പക്ഷേങ്കില് വിഷ്ണു അവളെ മൈന്റ് ചെയ്യാത്തോണ്ട് അവൾ അവസാനം അത് ആര്യയോട് തന്നെ ചോദിച്ചു.
“”ആര്യ ഒന്ന് നിക്കോ ഒരു കാര്യം പറയാനാ.“”
അമ്പലത്തില്‍ തോഴന്‍ വന്ന ആര്യയെ അവള്‍ പിടിച്ചു നിര്‍ത്തിയാണ് അവള്‍ അത് ചോദിച്ചത്.
“”എന്താ എന്താ നിനക്ക് വേണ്ടത്.””
“”എനിക്ക് ഒരു കാര്യം അറിയാനാ, എന്താ വിഷ്ണു എന്നോട് ഇപ്പൊ സംസാരിക്കാത്തത്? ഞാൻ പോയി സംസാരിക്കാൻ ശ്രെമിച്ചപ്പോഴും എന്നോട് ഒന്നും മിണ്ടാതെ പോയി, എന്താ? എന്താന്നറിയോ അത്?””
കരച്ചിലിന്‍റെ വക്കില്‍ ആയിരുന്നു അവള്‍.
“”അതെന്താ നിന്നോട് ഇപ്പൊ മിണ്ടാത്തതായി വിഷ്ണുവേട്ടനെ മാത്രമേ നീ കണ്ടിട്ടുള്ളോ?… എങ്കിൽ കേട്ടോ നിന്നെ അവനിഷ്ടല്ല, നിന്റെ വണ്ടി ഇഷ്ടല്ല, നിന്റെ ജാടയും പത്രാസും ഒന്നുമവനിഷ്ടല്ല. ഞങ്ങളൊക്കെ സാധാരണക്കാരാ തമ്പുരാട്ടിക്കു പാവ കളിയ്ക്കാന്‍ ഇനി എന്‍റെ വിഷ്ണുഏട്ടനെ കിട്ടില്ല “”
മുഖത്തടിച്ച പോലെ അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ അരുണിമ ഞെട്ടിതരിച്ചു പോയി. മനസ്സില്‍ ഇതുവരെ ചിന്തിക്കാത്തതൊക്കെയാണ് ആര്യ ഇപ്പോള്‍ പറഞ്ഞത്.
“”അവൻ അങ്ങനെ പറഞ്ഞോ?””
“”വിഷ്ണുവേട്ടനെ എനിക്കറിയാം. ഇപ്പൊ ഏട്ടൻ എന്തിനാ എന്റെടുത്തു കൂടുതൽ അടുക്കുന്നെന്നും എനിക്കറിയാം. പക്ഷേ ഒന്നുണ്ട് ഞാനായി അവനെ ആർക്കും വിട്ട് കൊടുക്കില്ല.“”
“”അത് അത്.. ഞാൻ ഞാൻ അങ്ങനെ ഒന്നും…””
അവള്‍ വിക്കി.
“”അതൊന്നും എനിക്കറിയണ്ട ഞാനായി അവനെ തനിക്ക് തരില്ല പക്ഷേ അവനായി വന്നാൽ അവനെ ഞാൻ ഒരിക്കലും തടയുകയുമില്ല. ആര്യ അത് പണ്ടേ തീരുമാനിച്ചതാണ്, തന്നെപോലെ ആരെയും എവിടുന്നേലും തട്ടിപറിച്ചെടുക്കുല്ലെന്നു.””
അരുണിമക്ക് അതിനൊന്നും മറുപടി ഉണ്ടായിരുന്നില്ല, എന്തോ വലിയ തെറ്റ് താന്‍ ചെയ്തു എന്നാ തോന്നലോടെയാണ് അരുണിമ അവിടെ നിന്നും പോയത് .
പക്ഷേ ആര്യക്ക് അപ്പോഴും ആ നടയില്‍ പ്രാർത്ഥിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ താന്‍ കട്ടിയതൊക്കെ അറിയുമ്പോ വിഷ്ണുവേട്ടൻ തന്നെ വിട്ടു ഒരിക്കലും പോകല്ലേന്ന്. തന്നോട് ഒരു ഒളിവും മറയുമില്ലാതെ മനസിലുള്ളത് അതേ പോലെ പറയുന്ന വിഷ്ണുവേട്ടനെ അവള്‍ എന്നോ അത്രയ്ക്ക് മനസിൽ പ്രതിഷ്ടിച്ചതാണ്. അതുകൊണ്ടാണ് അവള്‍ അല്‍പ്പം കടന്ന കൈ കാട്ടിയത്. കാറിന്റെ ഗ്ലാസിലും ബോര്‍ഡിലും “ ആമി vs വിഷ്ണു” അവളുടെ കലാ പരുപാടി ആയിരുന്നു, കൂടാതെ കണക്കു കൂട്ടി അവള്‍ പറഞ്ഞ ഓരോ ഡയലോഗും ഇമോഷ്ണലി അരുണിമയേയും വിശ്നുഎട്ടനെയും എങ്ങനെയൊക്കെ മാനിപ്പുലേറ്റ് ചെയ്യും എന്നവള്‍ക്ക് ബോദ്യം ഉണ്ടായിരുന്നു. വിഷ്ണുവിന്‍റെ സ്നേഹം പിടിച്ചു പറ്റാനുള്ള ഇമോഷണല്‍ ചെസ്സില്‍ താനാണ് ഇപ്പോള്‍ വിജയിച്ചതെന്ന് അവള്‍ക്കു ബോധ്യമുണ്ട്.
പക്ഷെ എങ്കിലും ആര്യക്ക് അതില്‍ പിന്നെ സ്വസ്ഥമായ് ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിഷ്ണു ഏട്ടനെ താന്‍ ചതിച്ചു സ്വൊന്തം ആക്കാന്‍ നോക്കുവാണോ എന്നൊരു തോന്നല്‍ അവളെ വേട്ടയാടി. തന്‍റെ നീകങ്ങളില്‍ കള്ളത്തരം ഇല്ലെന്നു മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രെമിച്ചെങ്കിലും മനസാക്ഷി അവളെ കുത്തിക്കൊണ്ടേ ഇരുന്നു. അങ്ങനെ ഏതായാലും അവളുടെ മനസമാധാനം പോയി കിട്ടി. പിന്നീടുള്ളത് തകർച്ചകളുടെ ദിവസങ്ങള്‍ ആയിരുന്നു. അതിനു കലാശ കൊട്ടെന്ന പോലെ അവള്‍ ആദ്യമായി വിഷ്ണുവിനോട് ചെസ്സില്‍ തോറ്റു. മനസിലെ ചതുരംഗ പലകയില്‍ അവള്‍ക്കു ആകെ അടിപതറി.
എന്നും വിഷ്ണുവിനെ തോല്‍പ്പിച്ചിട്ട് അവനെ ചൂട് പിടിപ്പിക്കുന്നവള്‍ അന്നവനു സമ്മാനമായി വിട്ടുകൊടുത്തത് അവളുടെ മോഹങ്ങള്‍ ആയിരുന്നു. അരുണിമക്കു അവനെ ഇഷ്ടം ആണെന്നെ സത്യം അന്നവള്‍ അവനോടു പറഞ്ഞു. ആ സന്തോഷത്തില്‍ മതിമറന്ന വിഷ്ണു അന്ന് ആര്യയുടെ കണ്ണീര്‍ കണ്ടില്ല. ആര്യ അന്ന് ഏറെ കരഞ്ഞു എങ്കിലും അവസാനം മനസിന്റെ ഏതോ കോണില്‍ അവള്‍ ഇപ്പൊ ചെയ്തത് ശേരിയാണെന്ന സമാധാനത്തിന്റെ ഒരു വെളിച്ചം അവള്‍ കണ്ടെത്തി.
പിറ്റേന്ന് അവള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ബോമ്പും കൂടെ പൊട്ടി. അന്നാരുന്നു ശ്രീഹരിക്ക് ഉമ്മവെക്കാൻ മുറപ്പെണ്ണ് വേണം എന്ന് ആര്യയുടെ അമ്മയോട് വന്നു പറഞ്ഞത്. എല്ലാം കേട്ടിട്ട് അവള്‍ വിഷ്ണുനേ ഉമ്മ വെച്ചോന്നു തമാശ പോലെയാണ് അമ്മ അവളോട് അന്ന് ചോദിച്ചത്. പക്ഷേ ആര്യയുടെ ഉള്ളിൽ അടക്കിവെച്ച അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടി തെറിക്കുകയായിരുന്നു അപ്പോള്‍. കാര്യമറിയാതെ അന്നവള്‍ക്ക് അമ്മേടെ കയ്യില്‍നിന്ന് പൊതിരെ തല്ലു കിട്ടി എന്നുമാത്രം. എല്ലാം കഴിഞ്ഞു അമ്മയോട് അവള്‍ മനസ് തുറക്കും വരേ ഉണ്ടായിരുന്നുള്ളു അവര്‍ തമ്മിലുള്ള പിണക്കങ്ങളൊക്കെ. കുട്ടികള്‍ക്കിടയിലെ കഥകൾ കേട്ടപ്പോൾ അവർ അതും തമാശ ആയിട്ടാണ് എടുത്തത്.
“”ഇനി വിഷ്ണുവേട്ടന്‍ എന്നോട് പഴയപോലെ കൂട്ടുകൂടാന്‍ വരുമോ? ””
ഒരു പേടിയോടെ അവള്‍ ചോദിച്ചു.
“”വിഷ്ണു എവിടെ പോവാനാ അവന്‍ നമ്മുടേ കൊച്ചല്ലേ, അല്ലേ അങ്ങനെ നിനക്ക് ഒറ്റക്കാവൂന്നത്ര വിഷമമാണേ എന്‍റെ ശ്രീയേ കൂട്ടിക്കോ.””
ആ കുഞ്ഞുമനസിന്‍റെ വിഷമം കണ്ടിട്ട് അമ്മ ഒന്ന് സമാധാനിപ്പിക്കാൻ പറഞ്ഞതാണത്. പക്ഷേ അവളുടെ മുഖം കറുത്തു.
“” ശ്രീയോട് എന്താ നിനക്കിത്ര പ്രശ്നം, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്””
അവളുടെ ഭാവം കണ്ടവർ ചോദിച്ചു.
“” എനിക്കവനോട് ഒരു പ്രശ്നവും ഇല്ല, പൊട്ടനാ അവന്‍. അവനാ എന്നോട് ദേഷ്യം, ഞാൻ എന്തോ അവന്റെ ഏട്ടനെ കട്ടെടുത്തതുപോലെ. “”
“”അതിന് നിന്നേ പേടിയാ, അതാ അവന്‍ എന്നും എന്‍റെ കൂടെ വരുന്നത്. സത്യത്തില്‍ നിങ്ങള്‍ രണ്ടാളും അവനെ അവഗണിക്കുക തന്നാരുന്നില്ലേ. നിനക്ക് ഇപ്പോ തോന്നണ പോലത്തെ ഒറ്റപെടല്‍ തന്നല്ലേ ശ്രീക്കും അപ്പൊ തോന്നിട്ടുണ്ടാവുക. അതാലോചിച്ചിട്ടുണ്ടോ അതൊക്കെ?“”
അമ്മ അങ്ങനെ പറഞ്ഞപ്പോ അവള്‍ക്കു ശ്രീയോട് തോന്നിയിരുന്ന ദേഷ്യമൊക്കെ മാറി. വിഷ്ണു പിറ്റേന്നും അവളോട് മിണ്ടി. അവള്‍ എല്ലാം അവനോടു പറഞ്ഞു.
“”എന്നിട്ടെന്താ നീ നിന്‍റെ ഇഷ്ടം ഒക്കെ നേരത്തെ എന്നോട് പറയാഞ്ഞേ.””
അവന്‍ ഒക്കെയും ചിരിച്ചു കളയണ കണ്ടപ്പോള്‍ അവള്‍ക്കും സന്തോഷമായി കൂടെ ഒരു നോവും.
പക്ഷെ ശ്രീഹരിയുടെ കാര്യം കൊറച്ചു വെത്യസ്തം ആയിരുന്നു. പിന്നീടവള്‍ കൂട്ടുകൂടാന്‍ ശ്രെമിച്ചപ്പോഴോക്കെ ശ്രീഹരി ആര്യയുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുവായിരുന്നു. ഒടുവിൽ അവരുടെ അമ്പലത്തിലെ ഉത്സവത്തിന്‍റന്നാണ് ആര്യക്ക് അവനെ പിടുത്തം കിട്ടിയത്. അന്നായിരുന്നു ശ്രീഹരിക്ക് അവള്‍ അവളുടെ ആദ്യ ചുമ്പനം സമ്മാനിച്ചത്, പക്ഷെ അപ്പോഴൊന്നും ആ ചുംബനത്തിനു പ്രണയത്തിന്റെ രുചി അവള്‍ക്കു തോന്നിയിരുന്നില്ല. അന്ന് തന്നെ ആയിരുന്നു അവരുടെയെല്ലാം ജീവിതം മാറ്റി മറിച്ച ആ ധാരുണ സംഭവം ഉണ്ടായതും.
ആര്യക്ക് കിട്ടിയ തല്ലിനും വിഷ്ണുവിന്റെ മരണത്തിനും ഇടയിൽ ഉണ്ടാരുന്ന കുറച്ച് ദിവസമായിരുന്നു അരുണിമയും വിഷ്ണുവും ആകെ പ്രണയിച്ചത്. അതിനെ പ്രേമം എന്ന് പറയാന്‍ പറ്റോ? അറിയില്ല. ശ്രീ ഹരിയുടെ ഫാന്റസിയിലെ പോലെ ഉമ്മ വെക്കലുകളോ കെട്ടി പിടുത്തങ്ങളോ ഒന്നുമില്ലാതെ തികച്ചും ഫോര്‍മലായൊരു പ്രണയം. അവരുടെ പ്രണയം മറ്റാരും അറിയാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രെധിച്ചിരുന്നു. അവര്‍ അവരുടെതായ ലോകത്ത് പുതിയ ഒരു പ്രണയകാവ്യം രചിച്ചു തുടങ്ങുവായിരുന്നു എന്നതാണ് സത്യം. ഇണക്കവും പിണക്കവും അവരുടെ ഇടയില്‍ മാറി മാറി വന്നു. എല്ലത്തിനു ഒടുവില്‍ വിഷ്ണുവിന്റെ ആമി അരുണിമയുടെ വിഷ്ണു എന്നും വിളികളില്‍ അവരുടെ പിണക്കങ്ങള്‍ എല്ലാം മാറിയിരുന്നു.
ഒന്നിനും വലിയ ആയുസുണ്ടായിരുന്നില്ല , അവാസന ദിവസം അച്ഛനുമായി അവന്റെ വീട്ടില്‍ പോയപ്പോഴും പിണക്കം അഭിനയിച്ചു വണ്ടിയില്‍ തന്നെ ഇരുന്നപ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല അത് അവരുടെ അവസാനത്തെ കൂടികാഴ്ച ആകുമെന്ന്.
അപകട വിവരം അറിഞ്ഞ ശേഷം അരുണിമയുടെ വീട്
“”എന്റെ കൃഷ്ണാ എന്റെ വിഷ്ണു ഏട്ടനൊരാപത്തും വരുത്താരുതെ, അവനെ എനിക്ക് തിരിച്ചു തരണേ, നിന്നോടല്ലാതെ, ആരോടും പറയാനില്ലെനിക്ക്, ഒരുപാട് ഞാനവനെ വട്ടു കളിപ്പിച്ചിട്ടുണ്ട്, എല്ലാം എല്ലാം എന്റെ ആണെന്ന് കരുതിയാ. എന്നെ മാത്രം ഇഷ്ടപെടാനാ… പക്ഷേ അതിനു എനിക്കീ ശിക്ഷ തരല്ലേ അവനില്ലാതെ എനിക്ക് പറ്റില്ല എന്റെ കൃഷ്ണാ….. “”
പൂജാ മുറിയിൽ ആ കൃഷ്ണ വിഗ്രഹത്തിന് ചുവട്ടിൽ അവളുടെ കരച്ചിലും പ്രാർഥനയും തുടർന്നുകൊണ്ടേ ഇരുന്നു. ആഹാരം പോലും അന്നവൾ കഴിച്ചിരുന്നില്ല, പിന്നെ എപ്പോഴൊ അവൾ സ്വന്തം കട്ടിലിൽ പോയി കിടന്നു.
അന്ന് അർദ്ധരാത്രിയിൽ അരുൺ അവളുടെ റൂമിലേക്ക് ഒരു വിജയിച്ചവനെ പോലെ കയറി വന്നു. അതിനു കാരണം വിഷ്ണു ഇനി ജീവിതത്തിലെക്ക് മടങ്ങിവരാൻ സാദ്യത തീരെ കുറവാണന്ന് അവൻ മനസിലാക്കിയതായിരുന്നു.
“”ടീ കുത്തിച്ചി നിന്റെ മറ്റവൻ വിഷ്ണു…., വിഷ്ണു ഭദ്രൻ, ആ മെടിക്കൽ കോളജിൽ കത്തികരിഞ്ഞു കിടപ്പുണ്ട്. ഏറിയ ഇന്നോ നാളെയോ ഹാ ഹാ ഹാ.. പിന്നെ അവന്റെ തന്തയെ പോലെ ഹാ ഹാ ഹാ…. കത്തി എരിഞ്ഞു ചാരം പോലും കിട്ടാത്തെ ആ… ഹാ ഹാ….. എന്റെയും എന്റെച്ഛന്റെയും നേരെ കയ്യൊങ്ങിയവനൊന്നും പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ലടീ…. ഇനി ഇനി നിന്നേ ആരാ ആരാ രക്ഷിക്കാൻ പോണത്?.””
പക്ഷേ അതിനു ആ കട്ടിലിൽ തളർന്നു കിടന്ന അരുണിമയിൽ നിന്ന് അവൻ ഒട്ടും പ്രതീക്ഷിക്കാത്തഅലർച്ച ആയിരുന്നു കേട്ടത്.
“” വാ…. വാടാ…….ആരെന്നെ സംരക്ഷിക്കുമെന്നു നിനക്ക് കാണണോ? വാടാ ഈ അരുണിമയുടെ ശരീരതോന്നൂ തൊട്ടു നോക്ക്, വാടാ എന്താ നിനക്കിപ്പോഴും പേടിയാ അതെന്താന്നറിയോ!.., അവനിപ്പഴും മരിച്ചിട്ടില്ല. എന്റെ വിഷ്ണു മരിക്കണനിമിഷം ഞാൻ ഈ ശരീരം നിനക്ക് തരും. അതേടാ പട്ടീ…. ജീവൻ ഇല്ലാത്ത എന്റെ ആ ശരീരം നീ പച്ചക്കു തിന്നണം കേട്ടോ ടാ നായേ…. നിന്നെക്കൊണ്ട് ഞാനത് തീറ്റിക്കും, അമ്മയെന്നും പെങ്ങളെന്നും അറിയാമ്പാടില്ലാതെ ഞങ്ങൾ ഉറങ്ങി കിടക്കുമ്പോൾ വന്നു ഒരുപാട് തൊട്ട് തലോടി നോക്കിയിട്ടുള്ളതല്ലേ. ചത്തു കിടക്കുംമ്പോഴും അതുപോലെ തന്നെ അരിക്കില്ലേ നിനക്ക് “”
ആരോടൊക്കെയോ തോന്നിയ ദേഷ്യം ആണാപൊട്ടിയാതായിരുന്നു. അവളുടെ ആ ഭാവമാറ്റം കണ്ടവൻ നന്നേ ഞെട്ടി.
“”ടീ…. ഭ്രാന്തി …! നിനക്ക് ഭ്രാന്താ, ഞാൻ ഞാൻ….””
അവൻ മറുപടി പറയാൻ വാക്കുകൾ പരതി. മാന്യതയുടെ മുഖം അവള്‍ വലിച്ചു കീറിയപ്പോള്‍ സകല ബോധവും ഇല്ലാത്തവനെ പോലെ ആവുകയായിരുന്നു അവന്‍
“”അതേടാ എനിക്ക് ഭ്രാന്താ, നിന്നേപോലുള്ള ചെന്നയിക്കളെ കൊല്ലാനുള്ള ഭ്രാന്ത്.””
“”ഏടീ….””
തന്‍റെ തനി നിറം അവള്‍ മനസിലാക്കി എന്ന ചിന്തയിൽ അവളെ അവൻ തെള്ളി കട്ടിലിൽ ഇട്ടു, അവളുടെ ഉടുപ്പിനു മുകളിൽ അവൻ പിടുത്തമിട്ടു. അവൻ അതു വലിച്ചു താഴേക്കു കീറി. അരുണ്‍ അവന്റെ ഉള്ളിലെ പുഴുത്ത ചെന്നയെ ശെരിക്കും തുറന്നുവിട്ടു. അരുണിമ അപ്പോഴത് ഒട്ടും പ്രതീക്ഷിചിരുന്നില്ല. ആ ഷോക്കിൽ ഒന്നനങ്ങാൻ പോലും അവൾക്കു പറ്റുന്നുണ്ടായിരുന്നില്ല. അവളു കണ്ണുകള്‍ നിറഞ്ഞൊഴുകി. കൈകൊണ്ടും വായ്കൊണ്ടും അവളുടെ ശരീരത്തെ ഓരോ ഭാഗത്തെയും പച്ച ഇറച്ചി അവന്‍ കടിച്ചു കുതറി. വേട്ടയാടപ്പെട്ട ഒരുമാനിനെ പോലെ ഓരോന്നും അവന്‍ ചവച്ചു തുപ്പുമ്പോഴും മരവിച്ച മനസോടെ അതൊക്കെ ഏറ്റുവാങ്ങാനേ അവള്‍ക്കു കഴിഞ്ഞുള്ളു.
“”ചന്തൂ……””
അമ്മേടെ പുറകില്‍ നിന്നുള്ള ആ വിളി കെട്ടപ്പോൾ അരുൺ പെട്ടെന്ന് അവളുടെ ദേഹത്തുനിന്ന് മാറി. അള്ളി മന്തിയതും കടിച്ചുമുറിച്ചതുമായ മാറിടവും വയറും അവള്‍ തന്‍റെ കൈകൊണ്ടു പരമാവതി പൊത്തിപിടിക്കാന്‍ ശ്രെമിച്ചു.
“”അമ്മേ!…. അമ്മ ഇവൾ എന്താ പറഞ്ഞതെന്ന് കേട്ടോ? അവക്ക് ചാവാണോന്നു, കൊല്ലട്ടേ ഞാൻ ഇവളെ? ഹേ!….., അല്ലേ ഇവൾ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയും, ഇവക്കിപ്പോ എല്ലാം അറിയാന്ന്, ഞാൻ രാത്രിയിൽ വന്നത്, പിന്നെ പിന്നെ നമ്മളുതമ്മിലുള്ളത് എല്ലാം, എല്ലാരും അറിഞ്ഞാൽ…… ചീയുന്നത് ഞാൻ മാത്രം ആവില്ല. രാവുണ്ണി നാട് വെട്ടി പിടിച്ചപ്പോ മോൻ വെട്ടി പിടിച്ചത്തും കളിച്ചു പഠിച്ചതും സ്വന്തം തള്ളേ ആണെന്ന് നാട്ടുകാരാറിയും. അതുകൊണ്ടാ പറയണേ, കൊല്ലാം നമുക്കിവളെ….., ””
ഭ്രാന്തമായ ഭാവത്തോടെയാണ് ആ പേപിടിച്ച ചെന്നായ അത് പറഞ്ഞത്.
“”ചന്തൂ… പോ അപ്പുറത്ത്….””
ഒരാടിമയെ പോലെ അവന്‍ അവരുടെ വാക്കുകൾ കേട്ടാ മുറിയിൽനിന്ന് ഇറങ്ങി പോയി. അപ്പോഴേക്കും അരുണിമ കട്ടിലിന്റെ ഒരു മൂലയ്ക്ക് ഒതുങ്ങികൂടി മടക്കിയ കാൽമുട്ടുകൾക്കിടയിൽ തലപൂഴ്ത്തി ശ്വാസം പോലും എടുക്കാതെയായിരുന്നു അവളുടെ ഇരുത്തം.
“”മോളേ…. “”
അവൻ അപ്പൊ പറഞ്ഞതിന്റെയും കാട്ടിയതിന്റെയും സകല അപമാനവും അവരുടെ ആ വാക്കുകളിൽ ഉണ്ടായിരുന്നു
“”വെറുപ്പാ……., തൊടരുതെന്നേ ….””
അവളെ തൊടാൻ വന്ന ആ കൈ തട്ടിമറ്റി അവൾ പറഞ്ഞു.
“”മോളേ അമ്മയോട്……. “”
അവർക്ക് ഒന്നും സംസാരിക്കാൻ പറ്റിയില്ല. ന്യായികരണം ഇല്ലാത്ത തെറ്റ് ചെയ്ത ആ അമ്മ എന്ത് പറയാൻ. ചതഞ്ഞരയപ്പെട്ട അവളെ എങ്ങനെ ആശ്വസിപ്പിക്കാന്‍. മാനസികമായും ശരീരികമായും തളർന്ന അരുണിമ അപ്പോഴേക്കുംഎന്തൊക്കെയോ മലട്ടുകൾ പറയാന്‍ തുടങ്ങിയിരുന്നു.
“”വിഷ്ണു വരും…. വിഷ്ണൂ വരും….
എന്റെ വിഷ്ണുനു ഒന്നും പറ്റില്ല,…. എന്നെ വിട്ട് പോവാൻ അവനു പറ്റില്ല…..
എന്റെ പ്രാണനാ അവൻ ……. “”
പിന്നീട് അവളുടെ സംസാരം വിഷ്ണുവിനെ പറ്റി മാത്രമായിരുന്നു. ആകെ മരവിച്ചഅവൾ പിന്നൊന്നും കേട്ടില്ല കണ്ടില്ല, മറ്റൊന്നിനോടും പ്രതികരിച്ചതുമില്ല.
എപ്പോഴോ ആ മുറിയുടെ വാതിലുകൾ അരുണിമാക്കു മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞിരുന്നു. പിന്നെ അവളുടെ മുന്നിൽ ആ അമ്മയും വന്നില്ല, ഒരിക്കൽ പോലും അവളോട് സംസാരിച്ചതുമില്ല.
അങ്ങനെ അവൾ വീട്ടുകാർക്കും സമൂഹത്തിനും മുൻപിൽ ഭ്രാന്തിയായി. അല്ല ഭ്രാന്തി എന്ന് സ്വൊയം ഒരു കവജം അണിഞ്ഞു. ഈ കവജം അരുണിൽ നിന്നും പുറംലോകത്തിൽനിന്നും അവളെ തത്കാലം സംരക്ഷിച്ചു. തന്റെ വിഷ്ണുവിന്റെ മരണ വാർത്ത അറിഞ്ഞപ്പോഴോ, അവനെ അവസാനമായി ഒരു നോക്കു കാണാൻ പോലും പറ്റാതെ നെഞ്ചു പൊടിഞ്ഞപ്പോഴോ, അങ്ങനെ യുള്ള ഏതൊ ഒരു നിമിഷത്തിൽ അവളുടെ ആ വേഷം സത്യമാവുകയായിരുന്നുവോ!?!… അറിയില്ല. ഒരുപാട് തവണ വിഷ്ണു വരും വരും എന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചോണ്ടാവും വിഷ്ണുവിന്‍റെ ‘ആമി’ എന്ന വിളി അവള്‍ കേട്ടത്.
“”വിഷ്ണു എവിടെ ആയിരുന്നു, ഇവരൊക്കെ പറഞ്ഞു ഇനി വരില്ലെന്ന് പക്ഷേ എനിക്കറിയാം നീ വരൂന്ന്. എനിക്ക് വാക്ക് തന്നതല്ലേ. എനിക്കുറപ്പായിരുന്നു എന്നേ രക്ഷിക്കാൻ നീ വരുമെന്ന്. എനിക്കിവിടെ പറ്റില്ലടാ, എനിക്ക് വയ്യടാ എന്‍റെ ശരീരം ആകെ വേദനിക്കുന്നു, കൊണ്ടോകുവോ എന്നെ നിന്‍റെ കൂടെ. “”
അങ്ങനെ അങ്ങനെ അവള്‍ വിഷ്ണുവിനെ മുന്നിൽ കാണുന്ന പോലെ പരസ്പരം ബന്തമില്ലാതെ എന്തൊക്കെയോ സംസാരിച്ചു. അവളുടെ മനസ് മനസിലാവാത്തവർ അവക്ക് ഭ്രാന്താണന്നും മറ്റുചിലര്‍ ബാധ ആണെന്നും പറഞ്ഞുകൊണ്ടേ ഇരുന്നു. ശെരിക്കും മറ്റാരും ആശ്രയം ഇല്ലാത്തവളുടെ ഈ പ്രണയം ഭ്രാന്ത് തന്നെയാണ്. എല്ലാം അറിയുന്ന അവളുടെ അമ്മ അപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല. ആ മകളെക്കാള്‍ വലുതായിരുന്നിരിക്കണം അവര്‍ക്കവരുടെ സ്വന്തം മാനം.
ഏറെകുറെ ഒരു വർഷം അവൾ ഈ വേഷം തുടർന്നു. അതിനിടയിൽ പല വൈദ്യൻമാർ വന്നുപോയി. ആക്കൂട്ടത്തിൽ ഒരാള്‍ പറഞ്ഞു മങ്കലത്തേ ശ്രീഹരിക്കും ഇതുപോലെ ഏതൊ അസുഖം ആരുന്നത്രേ, അത് ശെരിക്കും രോഗമല്ല ബാധയാണുപോലും. വിഷ്ണുവിന്റെ ബാധ. ശ്രീഹരിയും ഇതുപോലെ ബാധ ഇളകിയപ്പോ വിഷ്‌ണുന്ന് വിളിച്ചു തന്നാ കരഞ്ഞതത്രേ, അവസാനം കൃഷ്ണ പണിക്കരാണ് പരിഹാരം പറഞ്ഞുകൊടത്തത്. പണിക്കര്‍ സാദാരണ കാരനല്ല ഇത്തരം കാര്യങ്ങളില്‍ അഗ്രഗണ്യയിരുന്നു.
അങ്ങനെ രാവുണ്ണി ഒരു ദിവസം പണിക്കരെ വീട്ടിൽ വിളിച്ചു വരുത്തി. അരുണിമയുടെ ബാധ പൂജയിലൂടെ മാറ്റാൻ വേണ്ടി ആണെന്നാണ് അയാൾ എല്ലാരോടും പറഞ്ഞിരുന്നത്, പക്ഷേ ശെരിക്കും ലക്ഷ്യം മറ്റൊന്നായിരുന്നു. ശ്രീഹരി തനിക്കൊരു ഭീഷണി ആക്കുമോ എന്ന് അയാൾ നാളുകളായി ഭയന്നിരുന്നു. അന്ന് വിഷ്ണുനെയും അച്ഛനെയും കൊന്നപ്പോൾ ശ്രീഹരി അതൊക്കെ ആ പത്തായപുരയിൽ നിന്ന് കാണുന്നുണ്ടന്ന കാര്യം രാവുണ്ണി അറിഞ്ഞിരുന്നില്ല. പിന്നെ നാട്ടുകാർ കൂടി ബോധം ഇല്ലാതെ കിടന്ന അവനെ അവിടുന്നു കണ്ടത്തിയതറിഞ്ഞപ്പോൾ മുതൽ രാവുണ്ണി ശ്രീഹരിറുടെ പിറകിലുണ്ട്, അവൻ ഒന്നും പുറത്തു പറയുന്നില്ല എന്നറിഞ്ഞപ്പോഴാണ് അവൻ ശ്രീഹരിയേ വകവരുത്താൻ ഉള്ള പദ്ധതി ഉപേക്ഷിച്ചത്.
എങ്കിലും ഇപ്പൊ രാവുണ്ണിക്ക് ആ കൊലപാതകത്തിലെ പങ്ക് നാട്ടിലിപ്പോരു സംസാരമുണ്ട്. ശക്തമായ തെളിവ് ഇല്ലാത്തതിന്റെ ബലത്തിലാണ് അന്ന് ആത്മഹത്യ ആയത്. അന്ന് അങ്ങനെ ആത്മഹത്യാ എന്ന് റിപ്പോർട്ട് എഴുതിക്കാൻ കൊറച്ചതികം കാശ് അവനു ചിലവായതുമാണ്. ഇപ്പൊ ശ്രീക്കു എല്ലാം പറയാൻ പറ്റിയാൽ അത് അയാൾക്ക് വീണ്ടും പണിയാകും. അതുകൊണ്ടു തന്നെ അയാൾ കൃഷ്ണ പണിക്കരെ ആ വീട്ടില്‍ പിടിച്ചിരുത്തി പലതും കുത്തികുത്തി ചോദിച്ചു. അയാളുടെ ലക്ഷ്യം അറിയാത്ത പണിക്കരും അതേപറ്റി എല്ലാം അയാളോട് പറഞ്ഞു കൊടുത്തു.
“”മുതലാളി ആ കുട്ടി, അതിന്റെ കാര്യം പരമ കഷ്ടാ ഈ പ്രായത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് ഇശ്ശി കഷ്ടാണേ!. അവന്റെ ഉള്ളിൽ ആത്മക്കള് കിടന്നു അതിനെ ചുറ്റിക്കാ. അടുത്ത കാലം വരെ ആരോടും ഒന്നും മിണ്ടില്ലന്നാ കേട്ടെ, ഇപ്പൊ ഭയങ്കര ബഹളവും കലിയും. ഞാൻ ചെല്ലുമ്പോൾ ഉഗ്രരൂപത്തിൽ നിക്കാ അവൻ. അടുക്കാൻ പറ്റില്ല നമുക്കാർക്കും. കോട്ടയത്തോ മറ്റോ കൊണ്ടോയത്രേ, ബാധ കയറിയാ എവിടെ കൊണ്ടോയിട്ട് എന്ത് പ്രയോജനം. അവർക്കറിയോ ഇതുവല്ലോം?. ഞാൻ കുറെ പൂജകളും വഴിപാടും പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇനി എന്താകൊന്നു കാത്തിരുന്നു കാണാം.“”
രവുണ്ണിക്ക് തത്കാലം ശ്രീ ഒരു പ്രശ്നമാവില്ലെന്നു തോന്നി .
“”ആരാ ആരാ അവന്റെ ദേഹത്തുള്ളതെന്ന് അറിയോ?എന്താ അതിന്റെ ലക്ഷ്യം എന്നറിയോ?””
രാവുണ്ണി വീണ്ടും തിരക്കി.
“” അത് അവന്റെ ഏട്ടൻ ചെക്കന്റെയാ, ദുർമരണം അല്ലാരുന്നോ, അങ്ങനെ ഉണ്ടാവും. ആയുസെത്താതെ പോകുന്ന ആത്മകൾ ആഗ്രഹിക്കുന്നതൊക്കെ സാദിക്കുംവരെ അവറ്റോള്‍ കേറിയ ഉടല്‍ വിട്ടുപോകില്ല. രാപ്പകൽ കാവൽ നിക്കും. ആർക്കും അവനെ ഒന്നു തൊടാൻ പോലും പറ്റില്ല. ശ്രീഹരിയേ തൊടുന്നവനെ അവൻ മുച്ചൂട് മുടിപ്പിക്കും. അതേ ആത്മാവ്തന്നാ ഇവിടുത്തെ അരുണിമയുടെ ദേഹത്തും ഉള്ളതെന്നു നിങ്ങൾ പറയുമ്പോള്‍ സൂക്ഷിക്കണം, അവളെ സംരക്ഷിക്കാൻ കൊല്ലാനും മടിക്കില്ലത് “”
അത് കേട്ടതും അരുണ്‍ ഒന്ന് ഞെട്ടി.
“”ഒന്ന് ഗണിക്കപോലും ചെയ്യാതെ അതെങ്ങനെ പറയാൻ പറ്റും ‘’”
രാവുണ്ണിയുടെ ഭാര്യയായിരുന്നു ആ ചോദ്യം ചോദിച്ചത്.
“”എന്നിക്കതു പറയാൻ പറ്റും, വിശ്വാസം ഇല്ലാച്ചാ ഞാൻ നിക്കണില്ല, വിശ്വാസം അതാണ് പ്രധാനം, പിന്നെ വിഷ്ണു ആണെന്ന് പറഞ്ഞത് ഞാനല്ല, നിങ്ങളാണ്. ഈ കുട്ടിയേ ഒന്നു തനിച്ച് കാണണം എങ്കിലേ എന്തേലും എനിക്ക് വെക്തമായി പറയാൻ പറ്റുള്ളൂ.””
ജനലിനു പിറകിൽ ഒളിച്ചുനിന്ന് തന്നെ വീക്ഷിക്കുന്ന അരുണിമയെ ചൂണ്ടി അയാൾ പറഞ്ഞു. രാവുണ്ണി അതിന് സമ്മതം കൊടുത്തു. ആ മുറി തുറക്കപ്പെട്ടു അയാൾ അകത്തു കയറി. അപ്പൊഴേക്കും അരുണിമ വീണ്ടും മുടി അഴിച്ചിട്ടു ആ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങി കൂടിയിരുന്നു.
“”കുഞ്ഞേ പേടിക്കണ്ട ഞാൻ ഉപദ്രവിക്കാൻ വന്നതല്ല, എനിക്കൊരുട്ടം ചോധിക്കാനുണ്ട്. എന്തിനാ മോൾ ഇങ്ങനെയൊക്കെ നടിക്കുന്നത്? എനിക്കറിയാം മോൾക്ക് ഒരസുഖവുമില്ലെന്നു, മോൾടെ കൂടെ വിഷ്ണുവും ഇല്ല. അവനെ ആ നിലവറയിൽ ബന്ധിച്ചിട്ടത് ഈ ഞാനാ . പിന്നെ അവൻ എങ്ങനെ നിന്റെ കൂടെ ഇവിടെ ഇണ്ടാവും?””
അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു.
“” ഹാ ഹാ വിഷ്ണു ഇത് കേട്ടോ, ഇയാൾ പറയുന്നു നീ ഇവിടെ ഇല്ലെന്നു ഹാ ഹാ ഹാ.“”
അവള്‍ പൊട്ടിചിരിച്ചു കൊണ്ട് അരുണിമ അത് പറഞാപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുഭാവം എന്തായിരുന്നു..
“”ഒരിക്കലുമില്ല. നീ, നീ കള്ളം പറയുന്നതാണ്….””
അപ്പോള്‍ എങ്ങുന്നോ ഒരു കാറ്റ് വീശി ജനലുകള്‍ പട പടാ അടയുകയും തുറക്കുകയും ചെയ്തു, പക്ഷികള്‍ കൂട്ടത്തോടെ പറന്നു അവയുടെ ചിറകടി ശബ്ദം ആ മുറിയില്‍ മുഴങ്ങി. കരണ്ട് പോയി. ജനാലയില്‍ ഇട്ടിരുന്ന കര്‍ട്ടനുകള്‍ പാറി പറന്നു. അയാള്‍ അതുകണ്ട് ഞെട്ടി വിറച്ചു.
“”അപ്പൊ അപ്പൊ ഞാൻ ശ്രീഹരിയിൽ കണ്ടത് നേരാണോ? വിഷ്ണുവിന്റെ ആത്മാവ് രണ്ടായി മുറിഞ്ഞിരിക്കുന്നുവോ., എന്‍റെ ബെന്തനം പാളിയോ ദേവീ..? അയ്യോ…. അയ്യോ…. എന്‍റെ ദേവീ….. രെക്ഷകനും സംഹാരക്കാനും അവൻതന്നെ ആയിരുന്നുവോ, അവൻ അവൻ ഇവരെ സംഹരിക്കാൻ,…. പാടില്ല…. “”
അയാള്‍ നിലവിച്ചു കൊണ്ട് പുറത്തേക്കോടി ഇറങ്ങി. അവൾ വീണ്ടും ആ കട്ടിലിന്റെ മൂലയ്ക്ക് പോയി കാൽമടക്കിവെച്ചു തല അതിനിടയിൽ പൂഴ്ത്തിയുള്ള അവളുടെ സ്ഥിരം ഇരിപ്പിരുന്നു.
“”എന്താ എന്താ പറ്റിയെ?””
“”ആ കുട്ടിയേ ദ്രോഹിച്ചവര്‍ സൂക്ഷിച്ചോ ഭയാനകമായി മരണമായിരിക്കും അവനുണ്ടാക.””
അപ്പോള്‍ അരുണ്‍ പരുങ്ങുന്നത് അയാള്‍ ശ്രെധിച്ചിരുന്നു.
“”എന്താ ഈ പറയണേ അവളെ ആരെന്തു ചെയ്തെന്നാ?””
രാവുണ്ണി അമ്പരപ്പോടെ ചോദിച്ചു.
“”അതിവന്‍ തന്നെ, ഇവന്റെ മരണം നിശ്ചയം.””
അരുണിനെ ചൂണ്ടി അയാള്‍ പറഞ്ഞു.
“”പരിഹാരം ഒന്നുമില്ലേ തിരുമേനി ?””
എല്ലാം അറിയാവുന്ന രാവുണ്ണിയുടെ ഭാര്യ ഇടയ്ക്കുകയറി തിരക്കി.
“”പരിഹാരം , പരിഹാരം …..ഹാ…””
ആ വെപ്രാളത്തിലും എന്തോ ഓര്‍ത്തപോലെ അയാള്‍ തന്‍റെ സഞ്ചിയില്‍ നിന്നും ഒരേലസെടുത്തു.
“”ഇതാവള്‍ക്ക് കെട്ടി കൊടുക്ക. ശ്രീഹരിക്കു വേണ്ടി പൂജിച്ചതാണ്, പക്ഷെ ഇപ്പൊ ഇതിന്‍റെ ആവശ്യം ഇവിടെയാണ്. പിന്നെ ഒരു കരണവശാലും ഇത് അഴിയരുത്. ഒന്നും കൂടി ജീവനോടെ വേണമെങ്കിൽ ഇവനെ എവിടെങ്കിലും ആരും അറിയത്തിടത്തേക്കു ഒളിപ്പിച്ചോളൂ.””
കൃഷ്ണ പണിക്കര്‍ പിന്നെ അവിടെ നിന്നില്ല. അയാള്‍ പോയശേഷം രാവുണ്ണിയുടെ ചോദ്യം ചെയ്യലില്‍ അയാളുടെ ഭാര്യക്ക് അരുണ്‍ അരുണിമയോട് കാട്ടികൂട്ടിയതോക്കെയും പറയേണ്ടി വന്നു. തന്‍റെ മകളെ അരുണ്‍ നശിപ്പിക്കാന്‍ ശ്രെമിച്ചത് രവുണ്ണിക്ക് സഹിക്കാന ആവുന്നതല്ലായിരുന്നു. അയാള്‍ അവനെ പൊതിരെ തല്ലി കൊല്ലാറാക്കി . അവസാനം അവനെ ഒരു അകന്ന ബന്തുവീട്ടിലേക്ക് നാടുകടത്തി.
അതില്‍ പിന്നെ അരുണിമക്ക് പെട്ടെന്ന് ഒരു ദിവസം രാവിലെ ഭ്രാന്തു മാറി. പിന്നെയും കുറച്ച് ദിവസം കഴിഞ്ഞു അവള്‍ വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങി. പക്ഷെ അവളുടെ പഴയ കൂട്ടുകാര്‍ അടുത്ത ക്ലാസിലേക്ക് പാസായിപോയിരുന്നു. അതൊരു തരത്തില്‍ അവള്‍ക്കു അനുഗ്രഹം ആയെന്നു പറയാം. കാണുമ്പോളൊക്കെ ഭ്രാന്തി എന്ന് അടക്കം പറയുന്നോരുടെ എണ്ണം കുറച്ചു കുറഞ്ഞു.
വര്‍ഷങ്ങള്‍ കടന്നു പോയി, അതിനിടയില്‍ വല്ലപ്പോഴും മാത്രം വീട്ടില്‍ വരുന്ന അരുണ്‍ അവള്‍ക്കൊരു ശല്യമാല്ലാതെയായി. അല്ലേലും രാവുണ്ണിയുടെ നിഴലില്‍ നിക്കുന്ന അരുണിമയെ അവനൊന്നും ചെയ്യാന്‍ സാധിച്ചില്ല എന്നുള്ളതാണ് സത്യം. എങ്കിലും പെണ്‍ ശരീരത്തോട് തോന്നിയ വന്യമായ കാമം നാള്‍ക്കുനാള്‍ അവനില്‍ കത്തി പടരുകതന്നായിരുന്നു. പലരെയും അവന്‍ നശിപ്പിച്ചു, ചിലെടുത്തുന്നൊക്കെ തല്ലുവാങ്ങി എങ്കിലും അവനെന്നും ഒരു ചെന്നയെ പോലെ പെണ്ണിന്റെ മണമ്പിടിച്ചു ഇരുട്ടിന്‍റെ മറവില്‍ തക്കം പാത്ത് നിന്നിരുന്നു.
അപ്പോഴും സത്യമോ തോന്നലോ എന്നറിയാത്ത വിഷ്ണുവിന്‍റെ ‘ആമി’ എന്നാ വിളി വീണ്ടും കേള്‍ക്കാനായി അരുണിമയും കാത്തിരുന്നു.
‘ആമി’ ആ വിളി തന്നെയാണ് അവളെ ഇന്ന് ഈ നിലവറയില്‍ എത്തിച്ചതും.
ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ അടുത്താരും ഉണ്ടായിരുന്നില്ല. ഞാന്‍ എങ്ങനെ ഇവിടെ വന്നെന്നോ, എന്തൊക്കെ കാട്ടികൂട്ടി എന്നോ ഒരറിവും എനിക്കില്ലായിരുന്നു. പക്ഷെ കയ്യില്‍ ഒരു ചരടും അതിലൊരു ഏലസും ആരോ കേട്ടിയെക്കുന്നത് ഞാന്‍ ശ്രെധുച്ചു. പിന്നെ പോക്കറ്റില്‍ ഒരു കുറിപ്പും
“”ഞാന്‍ ആരാണെന്നു നീയിപ്പോ മറന്നിട്ടുണ്ടാവും, സാരോല്ല!. കയ്യിലെ ഏലസ് ഒരു കാരണവശാലും അഴിക്കരുത്. ഏട്ടനെ ഇനി മേലില്‍ തിരയരുത്. ഒരുദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ നീ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാന്‍ പോകുന്നു””
അന്ന് ആ രാത്രിയില്‍ വീട് വരെ ഒറ്റക്ക് എങ്ങനെ തിരിച്ചു പോയെന്നു എനിക്കറിയില്ല. വീട്ടില്‍ ചെന്നപ്പോ എന്നെ തിരയുകയായിരുന്നു അമ്മാവനും കൂട്ടരും. ഞാന്‍ എന്തൊക്കെയോ പറഞ്ഞു രെക്ഷപെട്ടു. എങ്കിലും ഉത്തരം കിട്ടാത്ത മനസുമായി ഞാന്‍ അലഞ്ഞു….
ആ രാവില്‍ അരുണിമയുടെ കത്തുവായിച്ച ശ്രീഹരിക്കൊന്നും മനസിലായില്ല, അതിന്റെ പൊരുള്‍ അറിയാവുന്നവര്‍ അവന്റെ ഉള്ളില്‍ ഉള്ളതുകൊണ്ടാവും അതേ വരികളും പിന്നെ ആര്യയുടെ ടയറിയുടെ അവസാന പുറത്തു എഴുതി ചേര്‍ക്കപെട്ടത്.
“”കറുപ്പും വെളുപ്പുമായി വികാരങ്ങളുടെ ചതുരംഗ പലകയിലെ തോല്‍വിയാണ് ഞാന്‍, നിന്‍റെ ഉള്ളിലെ വിഷ്ണു എന്ന വെറും തോന്നല്‍..
ദിക്കറിയാതെ ഒറ്റക്കകപെട്ടുപോയ ശ്രീഹരീ നീ അവിചാരിതമായ അവസരങ്ങളുടെ ബലത്തില്‍ മുന്‍പില്‍ കാണുന്നത് എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ ചിന്തിക്കാതെ ഇപ്പോഴും ആ വഴികളിലൂടെ അലയുകയാണല്ലോ. അവിടെ നിന്നേ കാത്തിരിക്കുന്ന എണികളും പമ്പുകളും….! എനിക്ക് ഭയമുണ്ട്, നീ ഇനി ഒരുവട്ടം കൂടി അതിനെ അതിജീവിക്കുമോ!. എങ്കിലും എന്‍റെ പ്രതീക്ഷയും നിന്നില്‍ മാത്രമാണ്.
അവള്‍, ആമി പറഞ്ഞപോലെ ഒരു ദിവസം എല്ലാം ശേരിയവും. അതുവരെ ഏട്ടന്‍ നിന്നെ പഠിപ്പിച്ച ഏണിയും പാമ്പും തന്നെ കളിച്ചോളൂ. വീണ്ടും കാണുമെന്നെ പ്രതീക്ഷയില്‍ ഞാനും പോകുന്നു.“”
തുടരും…..
Responses (0 )