എന്റെ ഉണ്ടക്കണ്ണി 2
Ente Undakkanni Part 2 | Author : Ajith
എന്റെ ഉണ്ടക്കണ്ണിയുടെ അവസാനഭാഗം.. ഇതാ…..
എന്റെ ഉണ്ടക്കണ്ണി 2 (അവസാന ഭാഗം )
പതുക്കെ ഫോൺ എടുത്തു വിളിച്ചു. ആദ്യമായി ആണ് ഫോണിൽ സംസാരിക്കുന്നത്, നല്ല സ്വരം…..
ശ്വേത ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ഞാൻ നിന്നെ കെട്ടിക്കോളാമെന്ന്…
എങ്കിൽ എന്റെ പപ്പയോടു ചോദിക്കാമോ എന്നെ കെട്ടിച്ചു തരാമൊന്ന്
എന്റെ മനസ്സിൽ ഒരായിരം ലഡൂ പൊട്ടി (ഗൊച്ചു ഗള്ളി അപ്പോ എന്നെ ഇഷ്‌ടമാരുന്നു )
നാളെ തന്നെ വന്ന് ചോദിക്കാം
നാളെ ഒന്നും വരണ്ട പതുക്കെ വന്നാൽ മതി….
ഞാൻ ഫോൺ വെയ്ക്കുവാണേ
ഫോൺ കട്ട് ആയി…..
“മനസ്സിൽ ലഡ്ഡു ഒക്കെ പൊട്ടി എങ്കിലും കാര്യത്തോട് അടുത്തപ്പോൾ പൊട്ടൽ മുഴുവൻ ചങ്കത്തായി”………….
വല്യ സ്റ്റൈലിൽ വന്ന് ചോദിക്കാമെന്ന് ഒക്കെ പറഞ്ഞു..എങ്ങനെ പോയി ചോദിക്കും
ടെൻഷൻ കൊണ്ട് ഇരിക്കാനും നിക്കാനും വയ്യ
രണ്ടും കല്പിച്ചു അങ്ങ് പോയി ചോദിച്ചു.
എലിയെ പോലെ പോയി പുലിയെ പോലെ പോന്നു …..
സംസാരിച്ചു കഴിഞ്ഞപ്പോൾ സംഗതി ഒക്കെ…..
അവസാനം വീട്ടുകാർ അങ്ങോട്ട് പോവലായി, ഇങ്ങോട്ടു പോവലായി…….
കല്യാണം ഉറപ്പിക്കലായി…..
കല്യാണം വിളിക്കലായി……..
മൊത്തത്തിൽ അങ്ങ് പൊളിച്ചു
അങ്ങനെ കെട്ടു കഴിഞ്ഞ് എന്റെ ഉണ്ടക്കണ്ണി എന്റെ വീട്ടിലുമായി……..
ആദ്യരാത്രിയുമായി …..
പാലുമായി നാണത്തോടു കേറി വന്ന് എനിക്ക് ഗ്ലാസ്സ് നീട്ടിയപ്പോ അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല അത് ഒറ്റ വലിക്കു ഞാൻ തന്നെ കുടിച്ചു തീർക്കുമെന്ന്
ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്നും പറഞ്ഞ് നിന്ന എന്റെ പ്രിയതമടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു………..
അവസാന തുള്ളി പാലും കുടിച്ചിട്ട് ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തപ്പോൾ അവളൊരു നോട്ടം……
അപ്പോൾ അവൾ എന്താണ് ചിന്തിച്ചത് എന്ന് എനിക്കറിയാം എന്നാലും എന്റെ കെട്ടിയോനെ എനിക്ക് എട്ടിന്റെ പണിയാണല്ലോ ജീവിതകാലം മുഴുവനെന്ന്…..
നിന്നെ പെണ്ണ് ചോദിക്കാൻ വന്നപ്പോൾ നിന്റെ അപ്പൻ എന്നെ വെള്ളം കുടിപ്പിച്ചില്ലേ അതിനുള്ള പ്രതികരമാ……
ഞാനൊന്നു കണ്ണടച്ച് കാണിച്ചു..
രാവിലെ മമ്മിയോടും ചേട്ടത്തിയോടും സങ്കടത്തോടെ പറയുന്നത് കേട്ടു.. എനിക്ക് ഇന്നലെ പകുതി പാൽ കുടിക്കാൻ തന്നില്ലെന്നു….
അതൊക്കെ അങ്ങനാ നിനക്ക് വല്ലോം കഴിക്കണമെങ്കിൽ നീ കഴിച്ചിട്ടു അവനിനി കൊടുത്ത മതിന്ന്,” മമ്മിടെ വക ഫ്രീ ഉപദേശം ”
എന്താണേലും അടുത്ത ദിവസം അവളു പാല് കൊണ്ടുവന്നപ്പോൾ തന്നെ മനസ്സിലായി നല്ല അനുസരണ ഉള്ള കുട്ടി ആണെന്ന്, ഗ്ലാസിൽ പകുതി പലേ ഉള്ളു…..
“ചോദിച്ചപ്പോൾ അവളു പറയുവാ എനിക്ക് താരത്തോണ്ട് ഞാനാദ്യമേ കുടിച്ചു ഇനി ഇത് കുടിച്ചോളാൻ”
മ്മ്മ്മം ഞാൻ നീട്ടി ഒന്നു മൂളി പാൽ ഗ്ലാസ്സ് മേടിച്ചു അതിലോട്ടു നോക്കി വെറുതെ നെടുവീർപ്പെട്ടു…
എന്നും ഒരു ഗ്ലാസ്സ് പാല് കുടിക്കുന്ന ഞാൻ ഇനി തൊട്ട് അരഗ്ലാസ്സ് പാല് കുടിക്കണം …..
സാരമില്ല കുടിച്ചോട്ടെ അവളെന്റെ ജീവന്റെ പാതി അല്ലെ…. .
“അവരുടെ ജീവിതം…. തുടങ്ങുന്നു, അതോടെ എന്റെ ആദ്യ കഥ ഇവിടെ അവസാനിക്കുന്നു..”
എന്റെ അടുത്ത കഥ ” കഥ തുടരുന്നു ” ഉടൻ….
Responses (0 )