-50% Intro price for the next 72 hours only!. Buy now →

Kambi stories

എൻ്റെ മൺവീണയിൽ 24 [Dasan]

എൻ്റെ മൺവീണയിൽ 24 Ente Manveenayil 24 | Author : Dasan | Previous Part   എല്ലാവർക്കും നന്ദി, അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും. ഇത്രയും നാളും എനിക്ക് വേണ്ട പ്രചോദനം നല്ലിവർക്കും വിമർശിച്ചവർക്കും എൻ്റെ നന്ദി അറിയിക്കുന്നു.💘💘💘 കഥ തുടരുന്നു……   സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞാൻ വണ്ടിയുടെ കീ എടുത്ത് തുറന്ന് അച്ചാർ ബോട്ടിൽ എടുത്തു. അപ്പോഴേക്കും സീത മുൻപേ നടന്നിരുന്നു ഞങ്ങൾ രണ്ടുപേരും മുൻപും പുറകുമായി വീട്ടിലേക്ക് […]

0
1

എൻ്റെ മൺവീണയിൽ 24

Ente Manveenayil 24 | Author : Dasan | Previous Part


 

എല്ലാവർക്കും നന്ദി, അടുത്ത ഭാഗത്തോടെ കഥ അവസാനിക്കും. ഇത്രയും നാളും എനിക്ക് വേണ്ട പ്രചോദനം നല്ലിവർക്കും വിമർശിച്ചവർക്കും എൻ്റെ നന്ദി അറിയിക്കുന്നു.💘💘💘

കഥ തുടരുന്നു……

 

സീത പിണങ്ങി തലയും വെട്ടിച്ചു, ചുണ്ടും കൂർപ്പിച്ച പുറത്തേക്കിറങ്ങി. ഞാൻ വണ്ടിയുടെ കീ എടുത്ത് തുറന്ന് അച്ചാർ ബോട്ടിൽ എടുത്തു. അപ്പോഴേക്കും സീത മുൻപേ നടന്നിരുന്നു ഞങ്ങൾ രണ്ടുപേരും മുൻപും പുറകുമായി വീട്ടിലേക്ക് തിരിച്ചു ചെന്നു. ഞാൻ അച്ചാർ ബോട്ടിൽ രണ്ടും ചേച്ചിയെ ഏൽപ്പിച്ചു, തിരിച്ച് ഹാളിലേക്ക് വരുമ്പോൾ. സീത വന്നയുടനെ തന്നെ ചേട്ടൻറെ ചെവിട്ടിൽ സീത എന്തോ പറയുന്നുണ്ട്, ചേട്ടൻ “നോക്കട്ടെ പറയാം” എന്നൊക്കെ പറയുന്നു. സീത തൻ്റെ മുറിയിലേക്ക് പോകുന്ന വഴി എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. അതിൻറെ അർത്ഥം രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മനസ്സിലായത്.
ചേട്ടൻ: മോനെ, ഇനി എന്തിനാണ് അവിടെ താമസിക്കുന്നത്? ഇവിടെ ആവശ്യത്തിനു സൗകര്യമുണ്ട്, ഇനി ഇവിടെ നിന്നാൽ പോരെ?
സീത: എന്നാൽ പോരെ അല്ല, നിന്നാൽ മതി.
ഞാൻ: അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ?
സീത: എപ്പോഴാണ് ഈ സമയം? ഇന്നുമുതൽ ചേട്ടൻ ഇവിടെയാണ് നിൽക്കുന്നത്, അല്ലെങ്കിൽ ചേട്ടൻറെ കൂടെ ഞാനും വരും. അവിടെ രണ്ടു മുറികൾ ഉണ്ടല്ലോ?
ഞാൻ: ഞാൻ ഇവിടെ നിൽക്കില്ല എന്നൊന്നും പറഞ്ഞില്ല, ഏതായാലും മോതിരം മാറ്റം കഴിയട്ടെ.
ചേട്ടൻ: അതൊരു ചടങ്ങ് മാത്രമല്ലേ മോനെ. മോൻ സുഖമില്ലാതെ കിടന്നത് മുഴുവൻ ഇവിടെയല്ലേ.
ഞാൻ: എന്നാലും നാട്ടുകാർ…
അത് മുഴുവൻ ആക്കാൻ സീത സമ്മതിച്ചില്ല.
സീത: ഏതു നാട്ടുകാർ, സുഖമില്ലാതെ കിടന്നപ്പോൾ ഒരു നാട്ടുകാരെയും നമ്മൾ കണ്ടില്ലല്ലൊ. ഈ നാട്ടുകാരെ പേടിക്കേണ്ടത് ഞങ്ങൾ അല്ലേ, ഞങ്ങൾക്ക് അവരെ പേടിയില്ല.
ഞാൻ: സുഖമില്ലാതെ കിടന്നപ്പോഴത്തെ പോലെ അല്ലല്ലോ ഇപ്പോൾ.
സീത: ഇപ്പോൾ എന്താ രണ്ടു കൊമ്പു വെച്ചിട്ടുണ്ടോ, ഒഴിവുകഴിവ് ഒന്നും പറയണ്ട ഇന്നുമുതൽ ചേട്ടൻ ഇവിടെയാണ്. അച്ഛൻ തന്നെ പറയട്ടെ, അന്നുള്ളതിൽ നിന്നും ഇപ്പോൾ എന്താണ് ചേട്ടന് സംഭവിച്ചിരിക്കുന്നത്.
ചേട്ടൻ: കൂടുതൽ ആയിട്ട് ഒന്നും സംഭവിച്ചിട്ടില്ല. നിങ്ങൾ അങ്ങോട്ട് പോയ സമയത്ത്, എറണാകുളത്ത് നിന്നും അച്ഛൻ വിളിച്ചിട്ടുണ്ടായിരുന്നു. അവർ ഒരു ദിവസം ഇങ്ങോട്ട് വരാമെന്നും മറ്റുള്ള കാര്യങ്ങൾ നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു. ഞാനപ്പോൾ ഈ വെള്ളിയാഴ്ച വരാൻ പറഞ്ഞു, എന്നിട്ട് ശനിയാഴ്ച മോനുമായി തിരിച്ചു പോകാമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞിട്ടുണ്ട്.
ഇത് കേട്ടപ്പോൾ സീത ചേട്ടനെ നോക്കുന്നുണ്ട്.
സീത: അവരോട് ഒരു വണ്ടിയും വിളിച്ചു വരാൻ പറഞ്ഞാൽ പോരായിരുന്നൊ?ചേട്ടൻ ശനിയാഴ്ച പോയി ഞായറാഴ്ച തിരിച്ചു വരണ്ടെ? അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയുടെ ക്ഷീണം, അച്ഛനെന്താണ് അതോർക്കാതിരുന്നത്.
ചേട്ടൻ: ഞാൻ അത് ഓർത്തില്ല. ഇനിയിപ്പോൾ മോൻ തിങ്കളാഴ്ച വെളുപ്പിന് വന്നാലും മതി.
സീതക്ക് അതുകേട്ടപ്പോൾ ഈർഷ്യ കേറി. ഭക്ഷണത്തിൻ്റെ പാത്രം അവിടെത്തന്നെ വെച്ച് ചാടിത്തുള്ളി റൂമിലേക്ക് പോയി. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു. ഞാൻ റൂമിലേക്ക് പോകാൻ തയ്യാറായപ്പോൾ
ചേട്ടൻ: മോനെ, അല്ലെങ്കിൽ തന്നെ മോൾ കലിപ്പിലാണ്. ഇപ്പോൾ അങ്ങോട്ട് പോയാൽ, പുറകെ ഉടൻ അവിടെ എത്തും.
ഞാൻ: ഇപ്പോൾ വരാം വണ്ടി ലോക്ക് ആണോ എന്ന് നോക്കണം റൂം പൂട്ടണം മൊബൈൽ എടുക്കണം. ഞാനങ്ങനെ റൂമിലേക്ക് പോയി, വണ്ടി ലോക്ക് ആണൊ എന്ന് നോക്കി മൊബൈൽ എടുത്ത് റൂം പൂട്ടി തിരിച്ചുവന്നു. ഇനി ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി, സീത റൂമിൽ നിന്നും ഇറങ്ങുന്നതിനു മുമ്പ് ചേട്ടനോട് ബെഡ്ഷീറ്റ് വാങ്ങി ഒഴിഞ്ഞു കിടന്നിരുന്ന ബെഡ്റൂമിൽ കയറി. ഷീറ്റ് വിരിച്ച്, കോമൺ ബാത്റൂമിൽ പോയി വന്നു വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. അറ്റാച്ചഡ് ഇല്ലാത്ത ബെഡ് റൂം ആണത്. കുറച്ചു കഴിഞ്ഞപ്പോൾ ഹാളിൽ
സീത: ചേട്ടൻ എവിടെ? പോയോ?
ചേട്ടൻ: ഇല്ല. ഇവിടെയുണ്ട്.
സീത: എവിടെ?
ചേട്ടൻ: ദാ ആ മുറിയിൽ.
സീത: ചേട്ടനെ എന്തിനാണ് അവിടെ കിടത്തിയത്? എൻറെ മുറി കൊടുക്കാം ആയിരുന്നല്ലോ, ഞാൻ അവിടെ കിടക്കും ആയിരുന്നല്ലോ.
സീത മുറിയുടെ വാതിലിൽ വന്ന് മുട്ടി, വിളി തുടങ്ങി.
സീത: ചേട്ടാ……. ചേട്ടാ……. വാതിൽ തുറക്ക്. ചേട്ടാ……. ഒന്ന് വാതിൽ തുറക്കു……
കുറച്ചുനേരം ഇതേ വിളി തുടർന്നുകൊണ്ടിരുന്നു.
സീത: അച്ഛന് എന്നെ വിളിക്കാമായിരുന്നില്ലേ? ചേട്ടൻ ഉറക്കമായെന്നു തോന്നുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റുകൾ എല്ലാം ഓഫ് ആയി, എല്ലാവരും കിടന്നു എന്ന് തോന്നുന്നു.

ഞാൻ എഴുന്നേൽക്കുമ്പോൾ ചേട്ടൻ്റെ കുളികഴിഞ്ഞിട്ടുണ്ട്, റൂമിൽ നിന്നും ഇറങ്ങി വരുന്നു. ചേട്ടന് 8 മണിക്ക് യൂണിയനിൽ ഒപ്പിടണം, ഇപ്പോൾ ആറേമുക്കാൽ. എന്നെ കണ്ടപ്പോൾ
ചേട്ടൻ: രമണി, മോനെ ചായ കൊടുക്ക്.
ഞാൻ പോയി വായ കഴുകി വന്നപ്പോൾ ടേബിളിൽ ഇരുന്ന ചായ എടുത്ത് കുടിച്ചു.
ഞാൻ: അങ്ങോട്ട് പോയിട്ട് വരാം.
ഞാൻ റൂമിലേക്ക് പോയി, വാതിൽ തുറന്ന് അകത്തുകയറി ഇന്നലെ ഇട്ടു കൊണ്ടുവന്ന ഡ്രസ്സ് എടുത്ത് നനച്ച് വെച്ചു. ബ്രഷും പേസ്റ്റുമെടുത്തു വന്ന് തുണി കഴുകാൻ എടുത്തപ്പോൾ, അതാ ഒരാൾ അകത്തേക്ക് കയറി വരുന്നു. ബാത്റൂമിന് നേരെ വന്നു.
സീത: ഹലോ ! എന്താണ് ഇവിടെ പരിപാടി.
ഞാൻ പെട്ടെന്നുതന്നെ ഡ്രസ്സ് ബക്കറ്റിലിട്ട് പുറത്തേക്കിറങ്ങി.
ഞാൻ: ഏയ് ഒന്നുമില്ല, കുളിക്കാമെന്ന് കരുതി. കുളിക്കാൻ കൂടുന്നോ?
സീത: പിന്നെന്താ?
എൻറെ കയ്യിൽ കയറി പിടിച്ചു ബാത്ത്റൂമിനകത്തേക്ക് വലിച്ചു.
ഞാൻ: ചോദിച്ചത് ഞാൻ പിൻവലിച്ചേ. ഞാൻ കുളിച്ചിട്ട് അങ്ങോട്ട് വരാം സീത പൊയ്ക്കോ.
സീത: അങ്ങനെ ഞാൻ പോകുന്നില്ല, പുറം തേച്ചു തരാൻ ആരെങ്കിലും വേണ്ടേ?
ഞാൻ: ഇത്രയും നാളും ഞാൻ എങ്ങനെയാണോ തേച്ചത് അതുപോലെ ചെയ്തോളാം.
സീത: അതുപോലെ അല്ലല്ലോ ഇപ്പോൾ. അവിടുത്തെ അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ചേട്ടൻ്റെ കാര്യങ്ങൾ നോക്കണമെന്ന്.
ഞാൻ: ശരി. പുറം തേക്കാൻ ആകുമ്പോൾ വിളിക്കാം, അതുവരെ അവിടെ പോയിരുന്നോ ളു.
സീത: ഞാനിവിടെ നിൽക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം.
ഞാൻ: ഒരു കുഴപ്പവുമില്ല. ഇവിടെത്തന്നെ നിന്നോളൂ. സമയം പോയി, ഇനി വൈകിട്ട് കുളിക്കാം. വാ നമുക്ക് പോയി ഭക്ഷണം കഴിക്കാം. ഇന്ന് ക്ലാസിൽ പോകണ്ടേ, ഒരുമിച്ച് ഇറങ്ങാം എന്നാണല്ലോ ഇന്നലെ പറഞ്ഞത്.
ഞാൻ ബ്രഷ് ചെയ്തു കഴിഞ്ഞ് വായ കഴുകി തിരിച്ചിറങ്ങി.
സീത: അത് ശരിയാണല്ലോ, വാ നമുക്ക് പോകാം. അല്ല മാഷേ, എന്തിനാണ് ഇങ്ങോട്ട് വന്നത്? അവിടെ തന്നെ കുളിക്കാമായിരുന്നല്ലോ. ഇവിടെ ഇരിക്കുന്ന ചേട്ടൻറെ എല്ലാ സാധനങ്ങളും ഇന്ന് വൈകുന്നേരം വരുമ്പോൾ വീട്ടിൽ കൊണ്ടുവന്നു വയ്ക്കണം. അല്ലയെങ്കിൽ എൻറെ എല്ലാം എടുത്തു കൊണ്ട് ഞാൻ ഇങ്ങു പോരും.
ഞാൻ: ഏതായാലും അവർ വന്നു സംസാരിക്കട്ടെ, അതുവരെ ഞാൻ ഇവിടെ നിൽക്കാം.
സീത: എന്തിന്, അവർ ഔപചാരികമായി വന്നു സംസാരിക്കുന്നു എന്ന് മാത്രം. അതിൽ കൂടുതൽ ആയിട്ട് ഒന്നും അതിൽ കരുതേണ്ട.
ഞാൻ തമാശക്ക് ആണെങ്കിലും ഗൗരവത്തിൽ തന്നെ.
ഞാൻ: വല്ല സ്ത്രീധനത്തിൻ്റെ പ്രശ്നത്തിൽ തെറ്റിപ്പിരിഞ്ഞാലോ?
സീത വളരെ ലാഘവത്തോടെ ചോദിച്ചു.
സീത: ചേട്ടനെ എത്രയാണ് സ്ത്രീധനം വേണ്ടത്? പറഞ്ഞോളൂ.
ഞാൻ: എനിക്ക് വേണ്ടത്……….
ഞാൻ അവളുടെ അരയിൽ കൈകൾ ചുറ്റി എന്നോട് ചേർത്തു, ചുണ്ടിലും കണ്ണുകളിലും രണ്ടു കവിളിലും നെറുകയിലും കഴുത്തിലും ചുംബനങ്ങൾ കൊണ്ട് മൂടി.
ഞാൻ: ഇതാണ് വേണ്ടത്.
സീത: ഇത് പിടിച്ചു വാങ്ങലാണ്, കൊള്ള എന്നു പറയും.
ഞാൻ: അതെ, ഞാൻ കൊള്ളക്കാരൻ ആണ്. പിച്ചിച്ചീന്തും ഞാൻ.
ഞാൻ അവളെ ഇക്കിളിയിടാൻ തുടങ്ങി, അവൾ ചിരിച്ചു കൊണ്ട് പുറത്തേക്കോടി പുറകെ ഞാനും. അവൾ വീട്ടിലേക്കോടി, ഞാൻ പതിയെ അകത്തേക്ക് കയറി നനച്ച് ഇട്ടിരുന്ന ഡ്രസ്സ് വാഷ് ചെയ്യാൻ തുടങ്ങി. അവളെ ഓടിക്കാൻ ഇതേ ഒരു മാർഗം ഉള്ളു എന്ന് എനിക്ക് തോന്നിയിരുന്നു. വാഷ് ചെയ്ത ഡ്രസ്സ് അയയിൽ വിരിക്കുമ്പോൾ, അവൾ സിറ്റൗട്ടിൽ നിന്നും നോക്കുന്നുണ്ടായിരുന്നു. അവൾ വിരലുകൊണ്ട് ഇങ്ങോട്ട് വാ കാണിച്ചുതരാം എന്നുള്ള ഒരു സിഗ്നൽ തന്നു. വിരിച്ചു, കുളിയും കഴിഞ്ഞാണ് ഞാൻ ചേട്ടൻറെ വീട്ടിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ സീത മുറിയടച്ച് കയറി ഇരിക്കുകയാണ്. ചേച്ചി എനിക്കുള്ള ഭക്ഷണം കൊണ്ടുവന്ന ടേബിളിൽ വെച്ചു, കഴിച്ചു കഴിഞ്ഞിട്ടും സീത വാതിൽ തുറന്നു പുറത്തു വന്നില്ല. ഇന്ന് ഒരുമിച്ച് ഇറങ്ങാം എന്ന് പറഞ്ഞതുകൊണ്ട് വാതിലിൽ ചെന്ന് മുട്ടി വിളിച്ചു. പ്രതികരണം ഒന്നും ഇല്ല എന്ന് മാത്രമല്ല വാതിൽ തുറന്നില്ല. ആള് പിണക്കത്തിലാണ്, ഞാൻ സെറ്റിയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അവൾ കോളേജിൽ പോകാൻ ഉള്ള തയ്യാറെടുപ്പോടെ പുറത്തിറങ്ങി, എന്നെ കണ്ട ഭാവം നടിക്കാതെ അടുക്കളയിൽ പോയി ഭക്ഷണം എടുത്തു കഴിച്ചു.
ഞാൻ: എന്താണ് പോകണ്ടേ?
അതിനെ മറുപടിയൊന്നും തന്നില്ല.
ഞാൻ: ഒരുമിച്ച് ഇറങ്ങാം എന്ന് പറഞ്ഞിരുന്നു, എൻറെ കൂടെ വരുന്നില്ലേ? എനിക്ക് കോളേജിൽ കൊണ്ടുവന്ന ആക്കിയിട്ട് വേണം തിരിച്ചുവരാൻ.
സീത: എന്നെ അന്യയായി കാണുന്ന ഒരാളുടെ കൂടെ ഞാൻ എങ്ങോട്ടും വരുന്നില്ല.
ഞാൻ: ആരു പറഞ്ഞു. അന്യയാണെന്ന്, അതൊക്കെ പോകുമ്പോൾ പറയാം വാ……
സീത: ഇല്ലന്നേ. ഞാൻ വരുന്നില്ല. ഇപ്പോഴും ഒരു അകലം സൂക്ഷിക്കുന്ന ആളുടെ കൂടെ എങ്ങോട്ടുമില്ല. പൊയ്ക്കോ, ഞാൻ നടന്നു പൊയ്ക്കോളാം.
ചേച്ചി ഇതൊക്കെ കേട്ടിട്ട് ചിരിച്ചുകൊണ്ട് നിൽപ്പുണ്ട്. ആ ചിരി കണ്ടപ്പോൾ സീതക്ക് കലികയറി.
സീത: അമ്മ എന്തിനാണ് ചിരിക്കുന്നത്. ഞാൻ പോകില്ല എന്ന് പറഞ്ഞാൽ പോകില്ല.
കഴിച്ചു കഴിഞ്ഞ് അവൾ കൈകഴുകി കോളേജിൽ പോകാൻ റെഡിയായി ഇറങ്ങി.
ഞാൻ: എന്നോട് പിണങ്ങി ഇറങ്ങുകയാണൊ, എന്നാൽ ഞാൻ ഇനി ഇങ്ങോട്ട് വരില്ല. ഒരാൾക്ക് മാത്രമല്ല വാശി, ഞാനും വാശിക്ക് ഒട്ടും പുറകിലല്ല.
സീത തിരിഞ്ഞു നോക്കാതെ നടന്നു പോയി. ഞാൻ ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി, ഭക്ഷണം കൊണ്ടു പോകുന്ന കാര്യം പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു. വണ്ടിയുടെ താക്കോൽ തിരിച്ച് മുറിയിൽ കൊണ്ടുവന്നു വെച്ചു. പുറത്തു കിടന്നിരുന്ന ഡ്രസ്സ് എടുത്ത് അകത്തിട്ടു, വാതിൽ പൂട്ടി താക്കോൽ ചേച്ചിയെ ഏൽപ്പിച്ചു. ഞാൻ നടന്നു ബസ്റ്റോപ്പിൻ്റെ അടുത്തുകൂടെ പോകുമ്പോൾ, സീത അവിടെ ബസ്സ് കാത്തു നിൽപ്പുണ്ട്. എന്നെ കണ്ടിട്ട് മുഖവും വീർപ്പിച്ചു നിൽക്കുകയാണ് ചെയ്തത്. ഞാൻ നോക്കിയെങ്കിലും, എന്നെ തീരെ ഗൗനിച്ചില്ല. ഓഫീസിൽ ചെല്ലുമ്പോൾ ആരും എത്തിയിട്ടില്ല, കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും എത്തി. പഴയതുപോലെ തിരക്കായിരുന്നു. ഇടയ്ക്ക് രവിച്ചേട്ടൻ അടുത്ത് വന്ന്, മകളുടെ ബർത്ത് ഡേ ആണ് ഇന്ന്, വൈകിട്ടാണ് ആഘോഷം ഇവിടെ അജയനെ മാത്രമേ വിളിക്കുന്നു ഉള്ളൂ. ഇന്ന് നമുക്ക് വീട്ടിൽ കൂടാം എന്നു പറഞ്ഞു. ഉച്ചക്ക് പുറത്തു ചായക്കടയിൽ പോയി ഒരു ചായയും പഴംപൊരിയും കഴിച്ചു. അടുത്തുള്ള ചെറിയ ജ്വല്ലറിയിൽ കയറി ഒരു സെറ്റ് ചെറിയ കമ്മൽ വാങ്ങി. ചേട്ടനെ വിളിച്ചു ഇന്ന് വരില്ല സഹപ്രവർത്തകൻ്റെ വീട്ടിൽ ഒരു പരിപാടി ഉണ്ടെന്നും പറഞ്ഞു. സീതയുമായി രാവിലെ ഉണ്ടായ സംഭവം പറഞ്ഞു, അതുകൊണ്ട് ഈ വിവരം പറയേണ്ട എന്നും പ്രത്യേകം പറഞ്ഞു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ രവി ചേട്ടൻറെ നമ്പർ കൊടുത്തു. പെണ്ണിന് ഇത്തിരി വാശി കൂടുതലാണ്, അതു കുറക്കണം. വൈകുന്നേരം ഓഫീസിൽ നിന്നും രവി ചേട്ടനോടൊപ്പം പോയി. പോകുന്ന വഴി മൊബൈൽ ഓഫ് ചെയ്തു വച്ചു. അവിടെ ചെന്നപ്പോൾ രവി ചേട്ടൻറെ രണ്ട് അനിയന്മാരും അവരുടെ കുടുംബവും അമ്മയും മാത്രമാണുണ്ടായിരുന്നത്. ചേട്ടൻറെ അച്ഛൻ വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു, അമ്മ മാത്രമാണ് ഇപ്പോഴുള്ളത്. അമ്മ രവി ചേട്ടൻറെ കൂടെയാണ് താമസിക്കുന്നത്. രവിച്ചേട്ടന് രണ്ടു കുട്ടികളാണ്, മൂത്തയാൾ ആൺ കുട്ടിയാണ് രാഹുൽ 11 വയസ്. രണ്ടാമത്തെ മകൾ രേഷ്മ 7 വയസ്. മോളുടെ കയ്യിൽ ആ കമ്മലിൻറെ ചെപ്പ് കൊടുത്തു.
ഞാൻ: അങ്കിളിൻറെ, ഹാപ്പി ബർത്ത് ഡേ ടു മോളു.
രേഷ്മ: താങ്ക്സ് അങ്കിൾ.
അങ്ങനെ ഫംഗ്ഷൻ തുടങ്ങി, എല്ലാവരും വട്ടം കൂടി നിന്ന് മോള് കേക്കു മുറിച്ചു.
ഹാപ്പി ബർത്ത്ഡേ റ്റു യു……… ഹാപ്പി ബർത്ത്ഡേ റ്റു രേഷ്മ………. ഇങ്ങനെ എല്ലാവരും ഏറ്റുപാടി. അതുകഴിഞ്ഞ് ചേട്ടനും അനിയന്മാരും കൂടി വെള്ളമടിക്കുള്ള ചുറ്റുപാട് കൂട്ടി. ചേട്ടൻ എന്നോട് ഒരുപാട് നിർബന്ധിച്ചു, ഞാൻ തീർത്തു പറഞ്ഞു വേണ്ട എന്ന്. വെള്ളമടി തുടങ്ങി, കൂടെ ഞാനും ഇരുന്നു. സമയം അങ്ങനെ നീങ്ങി, രവി ചേട്ടൻറെ ഭാര്യ രാഗിണി ചേച്ചി ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. സമയം ഏകദേശം പത്തു മണിയോടടുക്കുന്നു, ചേട്ടനും അനിയന്മാരും നല്ല പിമ്പിരി ആണ്. മൂന്നുപേർക്കും എഴുന്നേറ്റു നിൽക്കാൻ പറ്റാത്ത അവസ്ഥ. രാഗിണി ചേച്ചി ഭക്ഷണം ഞങ്ങൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു തന്നു. അത് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് രവി ചേട്ടൻറെ മൊബൈൽ അടിക്കുന്നു. ചേട്ടൻ അതെടുത്ത് അറ്റൻഡ് ചെയ്തു, എന്നിട്ട് എൻറെ നേരെ നീട്ടി.
ഞാൻ: ഹലോ
ചേട്ടൻ: മോനെ അജയ,
മറുതലക്കൽ ഭാവി അമ്മായിയച്ഛനാണ്.
ഞാൻ: അതെ, പറഞ്ഞോളൂ.
ചേട്ടൻ: ഇവിടെ ആകെ പ്രശ്നമാണ്, മോൾക്ക് മോനെ ഇപ്പൊ തന്നെ കാണണമെന്ന് പറഞ്ഞു, മുറിയിൽ കയറി ഇരിക്കുകയാണ്. എത്ര വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല. ഭക്ഷണവും കഴിച്ചിട്ടില്ല, അവിടത്തെ പരിപാടി കഴിഞ്ഞെങ്കിൽ ഒന്നു വാ.
ഇതെന്തൊരു വാശിക്കാരി പെണ്ണാണ്. ഞാൻ ഭക്ഷണം ഒരുകണക്കിന് കഴിച്ചു തീർത്തു. രവി ചേട്ടനോട് വിവരം പറഞ്ഞു, രവി ചേട്ടൻ വണ്ടിയുമായി പൊയ്ക്കൊള്ളാൻ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞു.
രവിച്ചേട്ടൻ: രാഗിണി, ആ വണ്ടിയുടെ താക്കോൽ എടുത്തു അജയന് കൊടുക്ക്.
ചേച്ചി താക്കോൽ കൊണ്ടുവന്നു തന്നു, വണ്ടിയുമെടുത്ത് ഞാൻ അവിടെനിന്നും ഇറങ്ങി. ചേട്ടൻറെ വീടിൻറെ മുമ്പിൽ ആണ് വണ്ടി കൊണ്ടു ചെന്ന് നിർത്തിയത്. അകത്തുകയറുമ്പോൾ ടേബിളിൽ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്, ചേട്ടനും ചേച്ചിയും സെറ്റിയിൽ ഇരിപ്പുണ്ട്. ഞാൻ അവരോട് വിവരം തിരക്കി.
ചേച്ചി: കോളേജിൽ പോയോ എന്ന് എനിക്കറിയില്ല, ഉച്ചയോടെ ഇവിടെ എത്തി. ചേട്ടൻ ചോറു കൊണ്ടു പോയില്ല അല്ലേ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാൻ പറഞ്ഞു. അതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല, പിന്നെ മോൻ വരുന്ന സമയം നോക്കി സിറ്റൗട്ടിൽ വന്നിരുന്നു. കാണാതായപ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടപ്പായി, വൈകിയപ്പോൾ ഫോണെടുത്തു വിളിക്കുന്നുണ്ടായിരുന്നു. കിട്ടാതായപ്പോൾ ദേഷ്യമായി, ചേട്ടനും താമസിച്ചാണ് വന്നത്. ചേട്ടനോട് പോയി അന്വേഷിക്കാൻ പറഞ്ഞു. ചേട്ടൻ പോയി നോക്കാൻ കൂട്ടാക്കാത്ത കൊണ്ട്, വീണ്ടും ദേഷ്യമായി. ഇന്ന് ഉച്ചമുതൽ ഒരു വസ്തു കഴിച്ചിട്ടില്ല, കുറേ നേരത്തെ മുറിക്കകത്ത് കയറി വാതിൽ കൊട്ടിയടച്ചു. എത്ര വിളിച്ചിട്ടും അനക്കമില്ല, മോൻ ഒന്ന് വിളിച്ചു നോക്കൂ.
ഞാൻ വാതിലിനടത്തെത്തി മുട്ടി.
ഞാൻ: സീതേ, വാതിൽ തുറക്ക്. വാതിൽ തുറക്ക് എനിക്കൊരു കാര്യം പറയാനുണ്ട്.
അകത്തു നിന്നും പ്രതികരണം ഒന്നും ഇല്ല.
ഞാൻ: വാതിൽ തുറക്കു സീതേ, വാതിൽ തുറന്നില്ലെങ്കിൽ ഞാൻ പോകും. സീതേ…. ഇവിടെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. ഞാൻ ക്ഷമ ചോദിക്കണൊ? എന്നാൽ ഞാൻ ക്ഷമ ചോദിക്കാം.
ഇത് കേട്ടതോടെ വാതിൽ തുറക്കപ്പെട്ടു. ഒരു കൈ നീണ്ടു വന്ന് എൻറെ ഷർട്ടിൽ പിടിച്ച് മുറിക്കകത്തേക്ക് വലിച്ചിട്ടു വാതിൽ അടച്ചു കുറ്റി ഇട്ടു. എന്നിട്ട് കട്ടിലിൽ കിടത്തി എൻറെ എൻറെ മുകളിൽ കയറി കിടന്നു വായ പൊത്തിപ്പിടിച്ച്
സീത: എന്നെ വിഷമിപ്പിക്കാൻ വേണ്ടി ഇത്രയൊക്കെ കാട്ടി കൂട്ടിയിട്ടും, എന്നോട് ക്ഷമ ചോദിക്കാൻ വന്നിരിക്കുന്നു. കൊന്നുകളയും. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെച്ച എവിടെയൊക്കെ കറങ്ങി വന്നിരിക്കുന്നു, ദുഷ്ടൻ.
എന്നെ കെട്ടിപ്പിടിച്ച് മുഖത്ത് തുരുതുരെ ചുംബിച്ചു. അവളുടെ മുടിയെല്ലാം അഴിഞ്ഞു കിടക്കുകയായിരുന്നു. അവളുടെ മുഖം എൻറെ കവിളിൽ ചേർത്ത് വെച്ച് അങ്ങനെ കിടന്നു. മുടിയെല്ലാം എൻറെ മുഖത്ത് പരന്നു കിടന്നു. കുറച്ചുനേരം കെട്ടിപ്പിടിച്ച് അങ്ങനെ കിടന്നതിനു ശേഷം
ഞാൻ: വാ മോളെ, നമുക്ക് ഭക്ഷണം കഴിക്കാം. അവിടെ എല്ലാവരും നമ്മുടെ നോക്കിയിരിക്കുകയാണ്.
സീത: ഇന്നത്തെ എൻറെ ഭക്ഷണം എൻറെ ചേട്ടനാണ്.
ഞാൻ: എന്നാൽ എന്നെ തിന്നൊ.
അവൾ എൻറെ ചെവി കടിച്ചു. വേദനിച്ചപ്പോൾ അയ്യോ എന്ന് വിളിച്ചു, ഉടനെ അവൾ എൻറെ വായപൊത്തി.
സീത: കരയുന്നൊ, എന്നിട്ടാണോ തിന്നാൻ പറഞ്ഞത്.
അവളെന്നെ ഉടുമ്പ് പിടിക്കുന്നതുപോലെ ഇറുക്കിപ്പിടിച്ചു.
ഞാൻ: മോളെ എഴുന്നേൽക്ക്, അവിടെ അച്ഛനും അമ്മയും ആഹാരം കഴിക്കാതിരിക്കുകയാണ്. നമുക്ക് അങ്ങോട്ട് ചെല്ലാം.
സീത: ഇന്ന് ഈ മുറിയിൽ കിടന്നാൽ മതി, ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം.
ഞാൻ: അതു വേണ്ട മോളെ, അറ്റാച്ചഡ് റൂം അല്ലേ ഇത്. ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം.
സീത: അതിനെന്താ? ചേട്ടൻ ഇന്ന് ഈ മുറിയിൽ കിടക്കുന്നു, അതിൽ മാറ്റമൊന്നുമില്ല.
ഞാൻ: അത് എനിക്കൊരു ബുദ്ധിമുട്ടാണ്. ഞാൻ ഇവിടെ നിന്നോളാം അപ്പുറത്ത് മുറിയിൽ കിടന്നോളാം. അതാണ് ശരി.
സീത: എന്നാൽ OK. പക്ഷേ ഡ്രസ്സ് കഴുകാൻ എന്നപേരിൽ അപ്പുറത്തേക്ക് പോകാൻ പാടില്ല. ഞാൻ കഴുകാം, അതിനു കൂടി സമ്മതിക്കണം.
ഞാൻ: ശരി സമ്മതിച്ചിരിക്കുന്നു. വാ അപ്പുറത്തേക്ക് പോകാം.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, സീത വാതിൽ തുറന്നു. ചേട്ടനും ചേച്ചിയും അതെ ഇരിപ്പാണ്. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു.
ഞാൻ: എനിക്ക് ഭക്ഷണം വേണ്ട, ഞാൻ അവിടെനിന്നും കഴിച്ചതാണ്.
സീത: എന്നാൽ എനിക്കും വേണ്ട.
ഞാൻ: എന്നാൽ കുറച്ച് എടുത്തോ.
ഒരു വിഷയം ഉണ്ടാക്കണ്ട ല്ലോ എന്ന് കരുതി, കുറച്ചു ഭക്ഷണം മേടിച്ച് കഴിച്ചു. അപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു. എൻറെ വീട്ടിൽ ഇടുന്ന ഡ്രസ്സ് അപ്പുറത്തായിരുന്നതിനാൽ ഞാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
സീത: ഈ നേരത്ത് ഇനി എവിടെ പോകുന്നു?
ഞാൻ: എൻറെ ഡ്രസ്സ് ഒക്കെ അപ്പുറത്താണ് കിടക്കുന്നത്.
സീത: ഇപ്പോൾ രാത്രി അല്ലേ. അച്ഛൻറെ ഒരു മുണ്ട് തരും, അതുടുത്ത് ഇവിടെ കിടന്നാൽ മതി. ഈ സമയത്ത് ഇനി അങ്ങോട്ട് പോകണ്ട.
ചേട്ടൻ: ശരിയാണ് മോനെ, ഈ സമയത്ത് ഇനി അങ്ങോട്ട് പോകണ്ട. രമണി ഒരു മുണ്ടെടുത്ത് കൊടുക്ക്.
സീത പോയി ഒരു മുണ്ടെടുത്ത് കൊണ്ടുവന്ന് എനിക്ക് തന്നു, ഞാൻ ഡ്രസ്സ് മാറി കിടക്കാനുള്ള തയ്യാറെടുപ്പ് നടത്തി. സീത വന്ന് ആ മുറിയിലെ ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ സീത ഒരു ചുംബനം നൽകി ഗുഡ്നൈറ്റ് പറഞ്ഞു പോയി. ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കിടന്നു.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി, ഒരാഴ്ച കടന്നു പോയതറിഞ്ഞില്ല. വ്യാഴാഴ്ച അച്ഛൻ വിളിച്ചിരുന്നു” നാളെ വൈകീട്ട് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വരുന്നുണ്ടെന്നും അവിടെ എന്നെ കാണണം” എന്നും പറഞ്ഞു. ഞാൻ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ കുഞ്ഞച്ഛനും, തറവാട്ടിൽ ഉള്ള അമ്മാവനും അച്ഛൻറെ അനുജൻ കുഞ്ഞച്ഛനും അങ്ങനെ നാലുപേരും കൂടിയാണ് വരുന്നത് എന്ന് പറഞ്ഞു. അവര് വരുന്നതോടെ അനുബന്ധിച്ച് ഞാൻ താമസിച്ചിരുന്ന വീട്, സീതയും അമ്മയും കൂടി തുടച്ച് രണ്ടു മുറിയിലെ കട്ടിലിലേയും ബെഡ്ഷീറ്റും ബെഡും കൊട്ടി വിരിച്ചു. അങ്ങനെ വെള്ളിയാഴ്ച വൈകീട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി റെയിൽവേ സ്റ്റേഷനിൽ പോയി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അച്ഛൻ വിളിച്ചു, ഞാൻ ഇന്ന സ്ഥലത്തു നിൽപ്പുണ്ട് എന്ന് പറയുകയും ചെയ്തു. അവർ അങ്ങോട്ട് വന്നു, വണ്ടിയിൽ കയറി അവരുമായി ഞാൻ നേരെ ചേട്ടൻറെ വീട്ടിലേക്ക് ചെന്നു. അവർക്ക് അവിടെ നല്ല സ്വീകരണമാണ് കിട്ടിയത്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കുശലാന്വേഷണങ്ങൾ ഒക്കെ നടത്തി.
അച്ഛൻ: സുഖമല്ലേ മോളെ?
എന്ന് സീതയോട് ചോദിച്ചു.
സീത: അതെ, അച്ഛാ.
കുഞ്ഞച്ഛൻ: ക്ലാസ്സിലൊക്കെ പോകുന്നില്ലേ?
ചിറ്റയുടെ ഭർത്താവ് കുഞ്ഞച്ഛൻ സീതയോട് ചോദിച്ചു.
സീത: പോകുന്നുണ്ട്.
കുശലാന്വേഷണങ്ങൾക്ക് ശേഷം.
ചേട്ടൻ: യാത്ര ചെയ്തു വന്നതല്ലേ, എല്ലാവരും ഒന്നു കുളിക്ക്. എന്നിട്ട് കാപ്പി കുടിക്കാം. എല്ലാവർക്കും ബാത്റൂം കാണിച്ചുകൊടുത്തു.
ഞാൻ: ഞാൻ താമസിക്കുന്നിടത്ത് ബാത്റൂം ഉണ്ട് രണ്ടുപേർക്ക് അങ്ങോട്ട് വരാം.
അങ്ങനെ അച്ഛനും അമ്മാവനും എൻറെ ഒപ്പം അപ്പുറത്തെ വീട്ടിലേക്ക് വന്നു. അവരുടെ സാധനങ്ങൾ ഓരോ മുറിയിൽ വച്ചു. ഓരോരുത്തരായി കുളിക്കാൻ കയറി. രണ്ടുപേരുടെയും കുളി കഴിഞ്ഞപ്പോൾ, ഞങ്ങൾ തിരിച്ച് ചേട്ടൻറെ വീട്ടിലേക്ക് തന്നെ ചെന്നു. അവിടെയുണ്ടായിരുന്ന രണ്ടുപേരും കുളികഴിഞ്ഞ് റെഡിയായിരുന്നു. കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ.
ചേട്ടൻ: എൻറെ അനിയൻ നാളെ രാവിലെ വരൂ, കൂടെ പെങ്ങളുടെ ഭർത്താവ് ഉണ്ടാവും. ഇത് ഭാര്യയുടെ നാടാണ്, ഇവൾ ഒറ്റ മകൾ ആയിരുന്നു. അതുകൊണ്ട് ഞാൻ ഇവിടെ കൂടി.
അച്ഛൻ: അതിനെന്താ? അനിയൻ വരട്ടെ. ഇന്നിപ്പോൾ ഈ സമയമായില്ലേ, മറ്റുള്ള കാര്യങ്ങളൊക്കെ നാളെ സംസാരിക്കാം.
അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു, അതുകൊണ്ട് ചേട്ടനും അവിടെ നിന്നു വന്ന കാരണവന്മാർ എല്ലാവരും കൂടി സിറ്റൗട്ടിൽ ഇരുന്ന് നാട്ടുകാര്യങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. ചേച്ചിയും സീതയും അടുക്കളയിൽ പണിയിലാണ്. ഞാൻ ടിവി കണ്ട് അങ്ങനെ ആയിരുന്നു. പുറത്ത് ഗംഭീര ചർച്ചയാണ്, രാഷ്ട്രീയമാണ് വിഷയം. കുറേ കഴിഞ്ഞപ്പോൾ ചേച്ചി ചേട്ടനെ വിളിച്ചു.
ചേച്ചി: ഭക്ഷണം റെഡിയായിട്ടുണ്ട്, അവരെ കഴിക്കാൻ വിളിക്ക്. യാത്ര ചെയ്ത ക്ഷീണം ഉണ്ടാവും, കഴിച്ചിട്ട് കിടക്കട്ടെ. ചേട്ടൻ പോയി അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
അച്ഛൻ: നിങ്ങളെല്ലാവരും കൂടി ഒരു ദിവസം അങ്ങോട്ട് ഇറങ്ങ്.
ചേട്ടൻ: ഏതായാലും ജനുവരിയിൽ തന്നെ രണ്ടു വിരുന്നുകളും നടത്താം. വിരുന്നിന് ഏതായാലും വരണമല്ലോ.
അച്ഛൻ: നാളെ രണ്ട് വിരുന്നും തീരുമാനിക്കാം.
ഇങ്ങിനെ തീരുമാനിച്ച് ഭക്ഷണം കഴിച്ച് എഴുന്നേറ്റു. സീതയും ചേച്ചിയും കൂടി ചേട്ടൻറെയൊക്കെ മുറിയിൽ കിടന്നു, മറ്റു രണ്ടു മുറികളിലായി രണ്ടു കുഞ്ഞച്ഛന്മാരും, ഞാൻ താമസിക്കുന്നത് അച്ഛനും അമ്മാവനും ഭാവി അമ്മായിയച്ഛനും ഞാനും ഹാളിലും കിടന്നു.

10 മണി ആയപ്പോഴേക്കും, ചേട്ടൻറെ അനിയനും അളിയനും വന്നു. അവരെ ഞാൻ ആദ്യമായി കാണുകയാണ്, എല്ലാവരെയും പരിചയപ്പെട്ടു. പ്രധാന കാര്യങ്ങളിലേക്ക് കടന്നു, ഈ വരുന്ന ഞായറാഴ്ച അങ്ങോട്ടുള്ള വിരുന്നും, അതിനടുത്ത ഞായറാഴ്ച ഇങ്ങോട്ടുള്ള വരുന്നു മോതിരം മാറ്റവും നടത്താൻ തീരുമാനിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു. തിരിച്ചുള്ള പോക്ക് എൻറെ വണ്ടിയിൽ ആയതിനാൽ, ആലപ്പുഴ വഴി പോയാൽ മറ്റു രണ്ടുപേരെ അവിടെ ഇറക്കാം എന്നുള്ള തീരുമാനത്തിലായി. ഞാൻ പോകുന്നതിൽ സീതക്ക് വിഷമം ഉണ്ട്, അവൾ ചേട്ടനോട് എന്തോ ചെവിയിൽ പറയുന്നു.
ചേട്ടൻ: മോൻ ഇപ്പോൾ പോയാൽ, നാളെ തിരിച്ച് ഇങ്ങോട്ട് വരണ്ടേ? അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര ക്ഷീണം ആയിരിക്കും, ഒരാൾ കൂടി ഉണ്ടെങ്കിൽ വർത്തമാനം പറഞ്ഞിരുന്ന ഇങ്ങോട്ടു ഡ്രൈവ് ചെയ്യാം. മോൾ കൂടി പോരുന്നതിൽ അച്ഛന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.
അച്ഛൻ: ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.
ചേട്ടൻ: അന്ന് അടുത്തടുത്ത ദിവസം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോന്നതിനാലാണ് ആ അപകടമുണ്ടായത്. അതുകൊണ്ട് പറഞ്ഞതാണ്.
അച്ഛൻ: അതിനെന്താ? ഞങ്ങൾക്ക് ഒരു ദിവസം മുമ്പെങ്കിലും മോളെ കൊണ്ടു പോകുന്നതിൽ സന്തോഷമേയുള്ളൂ.
ചിറ്റ കുഞ്ഞച്ഛൻ: ശരിയാണ്, നാലഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്യാൻ ഉള്ളതല്ലേ. ഒരാൾ കൂടിയുണ്ടെങ്കിൽ സംസാരിച്ചിരുന്ന് സമയം പോകുന്നത് അറിയില്ല.
അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി, സീതക്ക് സന്തോഷവുമായി. സീത പെട്ടെന്ന് റെഡിയായി ഇറങ്ങി.
അച്ഛൻ: മോള് ഫ്രൻ്റിൽ കയറിക്കോ, ഞങ്ങളെല്ലാവരും കൂടെ ബാക്കിൽ ഇരുന്നോളാം.
എല്ലാവരും വണ്ടിയിൽ കയറി ചേട്ടനോടും ചേച്ചിയോടും യാത്ര പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. പോകുന്നവഴി ആലപ്പുഴയിൽ മറ്റുള്ള രണ്ടുപേരെ ഇറക്കി. വീട്ടിൽ ചെന്നിറങ്ങിയപ്പോൾ ഭാവി മരുമകൾക്ക് അമ്മായിയമ്മയുടെ ഗംഭീര സ്വീകരണം ആയിരുന്നു. ഞാൻ മറ്റുള്ളവരെ കൊണ്ടുപോയി വിട്ടു തിരിച്ചു വന്നു.
അച്ഛൻ: എങ്ങനെയാണ് ഞായറാഴ്ചത്തെ പരിപാടി. നീ നേരത്തെ വരുമോ? അല്ലെങ്കിൽ നീയും മോളും കൂടെ നേരത്തെ ഇങ്ങോട്ട് പോര്. അവരെല്ലാം ഇങ്ങോട്ട് വരുമ്പോൾ അവിടെ മോള് തനിച്ചാകില്ലെ. അന്ന് ഇവിടെ എവിടെയെങ്കിലും വീട്ടിൽ ഇരിക്കാം. ഞാൻ ശിവനെ വിളിച്ചു പറഞ്ഞോളാം. ഞാനൊന്ന് പുറത്തേക്ക് പോയിട്ട് വരാം.
അനിയനും അനിയത്തിയും അമ്മായിഅമ്മയും കൂടി സീതയെ എന്തൊക്കെയോ തീറ്റിക്കുക ആണ്. എന്നെ കണ്ടഭാവം ഇവർക്കാർക്കും ഇല്ല. അനിയത്തി സീതയുടെ തൊട്ടു ഒരു പറ്റെ തന്നെ കെട്ടിപ്പിടിച്ച് ഇരിപ്പുണ്ട്. ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. ഞാനെൻറെ മുറിയിലേക്ക് പോയി ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങാൻ ഭാവിക്കവെ, അതാ വരുന്നു ചോദ്യം.
സീത: അല്ല മാഷേ, എന്നെ ഇവിടെ നിർത്തിക്കൊണ്ട് എങ്ങോട്ടാണാവോ?
ഞാൻ: ഇവിടെ ഇപ്പോൾ ടീച്ചർ അല്ലേ താരം. കണ്ടില്ലേ എല്ലാവരുടെയും സ്നേഹപ്രകടനം. നമുക്ക് ഒരു ഗ്ലാസ് ചായ എടുത്തു തരാൻ പോലും ആരുമില്ല. അതുകൊണ്ട് ചായ കിട്ടുന്ന ഇടം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കണം.
സീത: അങ്ങനെയൊരു ഇടം നോക്കി പോയാൽ കൊന്നുകളയും ഞാൻ. ചായ എടുത്തു തരാൻ ആണ് ഞാൻ ഉള്ളത്. എൻറെ മോൻ ഇങ്ങോട്ട് വാ, ചായ ഞാൻ തരാം.
എൻറെ കയ്യിൽ കയറി പിടിച്ചു വലിച്ച് അകത്തേക്കു പോയി. ഇതെല്ലാം കണ്ട് അമ്മയും അനിയനും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. സീത അടുക്കളയിൽ കയറി ചായ വെച്ചു, എല്ലാവർക്കും കൊണ്ടുവന്നു കൊടുത്തു. ഞാൻ ചായയുമായി എൻറെ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ
സീത: അവിടെ ഇരിക്കു മാഷേ, ഇവിടെ എല്ലാവരും കൂടി ഇരുന്ന് വർത്തമാനം പറഞ്ഞു ചായ കുടിച്ചാൽ മതി. ഒറ്റയ്ക്ക് ആ മുറിയിൽ പോയി മുനിയെ പോലെ ഇരിക്കേണ്ട കാര്യമുണ്ടോ. സൂര്യയേയും കൊണ്ട് നമുക്കു പോകാം, മൂന്നാല് ദിവസം ക്ലാസ്സില്ല എന്ന് പറയുന്നത് കേട്ടു, ഇല്ലേ സൂര്യേ.
അവൾ അതെ എന്ന രീതിയിൽ തലയാട്ടി.
ഞാൻ: അതിന് അവൾ അമ്മയെ വിട്ടു വരുമോ?
സീത: അതൊക്കെ ഞാൻ കൊണ്ടു പോയി കൊള്ളാം..
സൂര്യ അമ്മയെ നോക്കുന്നുണ്ട്.
അമ്മ: നീ പൊയ്ക്കോ മോളെ, ഇവർ ഇങ്ങോട്ട് പോരുമ്പോൾ നിനക്കും പോരാമല്ലോ മൂന്നാല് ദിവസത്തെ കാര്യമല്ലേ.
സൂര്യ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു, എന്നാലും അവളുടെ മുഖത്തിന് ഒരു തെളിച്ചം ഇല്ലായിരുന്നു. അമ്മയെ വിട്ട് അവൾ എങ്ങോട്ടും മാറി നിന്നിട്ടില്ല, പിന്നെ സീത വിളിച്ച് സ്ഥിതിക്ക് പോകാതിരിക്കാനും പറ്റില്ല.

രാവിലെ തന്നെ കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, സൂര്യ കരഞ്ഞുകൊണ്ടാണ് വണ്ടിയിൽ കയറിയത്. സൂര്യ കരയുന്നതിനാൽ, സീതയും സൂര്യയും പുറകിലാണ് കയറിയത്. സീത സൂര്യയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. വണ്ടി കുറച്ചങ്ങു നീങ്ങിയപ്പോൾ സൂര്യയുടെ വിഷമങ്ങൾ ഒക്കെ മാറിത്തുടങ്ങി. അവളും സീതയും സംസാരിച്ചു തുടങ്ങി, വീട് എത്തുന്നതുവരെ രണ്ടുപേരും നോൺ സ്റ്റോപ്പായി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് നിൻറെ പുറത്ത് സീത അടിച്ചുകൊണ്ടിരുന്നു. ഉറക്കം വരാതിരിക്കാൻ ഉള്ള തന്ത്രമാണ്. വീടെത്തിയപ്പോൾ ചേച്ചി വന്നു സൂര്യയെ വിളിച്ചു അകത്തേക്ക് കൊണ്ടുപോയി. സീത സൂര്യയുടെ ഡ്രസ്സ് ബാഗ്, സീതയുടെ മുറിയിൽ കൊണ്ടുപോയി വെച്ചു. ദിവസങ്ങൾ ഇങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഞാൻ ഓഫീസിൽ നിന്നിറങ്ങി, വീടെത്തിയപ്പോൾ സീതയും സൂര്യയും റെഡിയായി നിന്നിരുന്നു. അങ്ങോട്ടുള്ള വിരുന്നിൻ്റെ ഭാഗമായി പോവുകയാണ്. അച്ഛൻ സീതയുടെ അച്ഛനോട് വിളിച്ചു പറഞ്ഞിരുന്നു, അതുകൊണ്ട് സീതയേയും കൂട്ടി ഞങ്ങൾ പുറപ്പെട്ടു. വീട്ടിലെത്തിയപ്പോൾ പന്തല് ഇട്ടിട്ടുണ്ട്, ഏറ്റവുമടുത്ത ഒന്നുരണ്ട് ബന്ധുക്കളും വന്നിട്ടുണ്ട്. എൻറെ കൂടെ വേറൊരു പെണ്ണിനെ കണ്ടപ്പോൾ എല്ലാവരും നോക്കുന്നുണ്ട്. സീതയെ കണ്ടപ്പോൾ അമ്മ അടുത്തേക്ക് വന്നു, മറ്റുള്ളവർക്ക് സീതയെ പരിചയപ്പെടുത്തി.
അമ്മ: ഇതാണ് പെണ്ണ്.
ബന്ധുക്കളിൽ ഏതോ ഒരു പെണ്ണ് പറയുന്നുണ്ട് “നല്ല കതിര് പോലത്തെ പെണ്ണ്, അജയന് ഭാഗ്യമുണ്ട് നല്ല സുന്ദരിയാണ്” ഇതുകേട്ടപ്പോൾ സീത എൻറെ കയ്യിൽ വന്ന ഒരു നുള്ള് തന്നു, എന്നിട്ട് കേട്ടോ എന്ന് കണ്ണുകൊണ്ട് കാണിച്ചു. ഞങ്ങൾ അകത്തേക്ക് പോയി, എൻറെ മുറി ആരോ കൈയടക്കി. സീത എൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി സൂര്യയുടെ മുറിയിൽ കൊണ്ടുപോയി വെച്ചു. അഞ്ചോ ആറോ ചെറിയ കുട്ടികളുമുണ്ട് ഇവിടെ വന്നിട്ടുള്ള ബന്ധുക്കളുടെ ആണ്. ഞാൻ കുളിച്ചു വന്നു, അച്ഛൻ വന്നപ്പോൾ എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ സീതയോട് പറഞ്ഞു.
ഞാൻ: ഞാൻ, എൻറെ ഫ്രണ്ടിൻറെ വീട്ടിൽ പോവുകയാണ്. രാവിലെ വരാം.
സീത മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. രണ്ടു ദിവസം അങ്ങനെ കഴിച്ചുകൂട്ടി, വിരുന്ന് കഴിഞ്ഞ് അവരോടൊപ്പം ഞാനും സീതയും തിരുവനന്തപുരത്തേക്ക് പോയി. ഞങ്ങളുടെ ഒപ്പം കോട്ടയം വഴിയുള്ള ഒന്ന് രണ്ടു ബന്ധുക്കൾ കയറിയതുകൊണ്ട് ആ വഴിയാണ് ഞങ്ങൾ പോയത്. കോട്ടയത്ത് അവരെ ഇറക്കിയശേഷം പിന്നെ ഞങ്ങൾ രണ്ടുപേരും മാത്രം ആയി.
സീത: വീട് എത്തട്ടെ കാണിച്ചുതരുന്നുണ്ട് ഞാൻ, ഈ രണ്ടു ദിവസവും എന്നെ തീരെ അവോയ്ഡ് ചെയ്തു.
ഞാൻ: അതിന് അമ്മായിയമ്മ സദാസമയവും കൂടെ ഉണ്ടായിരുന്നല്ലോ? എന്നെയും തീരെ ഗൗനിക്കുന്നുണ്ടായിരുന്നില്ലല്ലൊ. ഇവിടെയും എന്നെ ആരും ഗൗനിക്കുന്നില്ല, എൻറെ വീട്ടിലും സ്ഥിതി ഇതുതന്നെ. എന്നിട്ട് ഞാൻ ആരോടെങ്കിലും പരാതി പറഞ്ഞൊ, ഇല്ലല്ലോ.
സീത: ഇതൊക്കെ ഉള്ളിൽ വച്ചു കൊണ്ടാണ് അല്ലേ നടപ്പ്.
ഞാൻ: എൻറെ മനസ്സിൽ ഒന്നുമില്ല, പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞു എന്ന് മാത്രം. ഇനി ഇത് അവിടെ ചെന്ന് പറയണ്ട, അവർക്ക് വിഷമമാവും.
സീത: അങ്ങനെ അല്ല ചേട്ടാ, ചേട്ടന് എൻറെ വീട്ടിൽ, ആവശ്യത്തിനുള്ള പരിഗണന കിട്ടണം. പിന്നെ അവർ ചേട്ടനെ കുടുംബത്തിലെ അംഗമായി കരുതിയിട്ടുണ്ടാവും.
ഞാൻ: അതുതന്നെ മതി മോളെ, അല്ലെങ്കിൽ ഒരു അകൽച്ച പോലെ തോന്നും. ഞാൻ നേരത്തെ തമാശക്ക് പറഞ്ഞതാണ്.
സീത: നമുക്ക് ബീച്ചിൽ കയറിയിട്ട് പോകാം.
ഞങ്ങൾ വർക്കല ബീച്ചിൽ കയറി, എൻറെ കൈ പിടിച്ചു കടലിൽ ഇറങ്ങി തിരമാലകൾക്കൊപ്പം ഓടി, കടലിൽ വീണ് കെട്ടിമറിഞ്ഞ് നനഞ്ഞു കുളിച്ചാണ് കയറിയത്. അടുത്തുള്ള നല്ലൊരു ലോഡ്ജിൽ കയറി ഡ്രസ്സ് മാറി ഒന്ന് കുളിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ അവർ റൂം തന്നു, റൂമിലെത്തിയപ്പോൾ. സീത: നമുക്ക് രണ്ടു പേർക്കും ഒരുമിച്ച് കുളിക്കാം, വാ ചേട്ടാ.
ഞാൻ: അതൊക്കെ മോതിരം മാറ്റം കഴിഞ്ഞില്ലെങ്കിലും ആകാം. ഇപ്പോൾ എൻറെ മോള് പോയി കുളിക്ക്.
അങ്ങനെ പറഞ്ഞപ്പോൾ സീത ഡ്രസ് എടുത്ത് ആദ്യം കുളിക്കാൻ കയറി, ഇറങ്ങി വന്നത് ദാവണിയുടെ പാവാടയും ബ്ലൗസും ധരിച്ചാണ്. ആലില വയർ എന്ന് പറഞ്ഞാൽ ഇതാണ്, നല്ല മിനുസമുള്ള വയർ പൊക്കിളിനൊപ്പമാണ് പാവാട. ബ്ലൗസിനുള്ളിൽ മാലേയ മധു ചന്ദ്രനെപ്പോലെ ഇരിക്കുന്ന കുചദ്വയങ്ങളെ കണ്ടപ്പോൾ എൻറെ സകല നിയന്ത്രണങ്ങളും തെറ്റി പോകും എന്ന് തോന്നി. അതുകൊണ്ട് ഞാൻ പെട്ടെന്ന് ടവ്വൽ എടുത്ത് ബാത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ ഭാവണി ചുറ്റി മുടി പിന്ന് ഇടുകയായിരുന്നു. ഇത് കണ്ടപ്പോൾ ഇക്കഴിഞ്ഞ ദിവസം ബന്ധുസ്ത്രീകളിൽ ഒരാൾ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു. ഞാൻ ഒരു ഭാഗ്യം ഉള്ളവനാണ്, അതുകൊണ്ടാണ് ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ എനിക്ക് കിട്ടിയത്. ദാവണിയുടുത്ത നിൽക്കുന്ന അവളെ കണ്ടാൽ, ഏതോ അപ്സരസ് ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെ തോന്നും. ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് താഴെ ചെന്നു, ക്യാഷ് അടച്ച് തിരിച്ച് വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. വരുന്ന വഴി
ഞാൻ: ഞാൻ കുറേ നാളുകളായി, നിന്നോട് ഒരു കാര്യം ചോദിക്കണം എന്ന് കരുതിയിട്ട്. ഞാൻ നിൻറെ അച്ഛനെയും അമ്മയെയും എന്തു വിളിക്കണം? ആ ഒരു കൺഫ്യൂഷനിൽ ഇപ്പോൾ ഒന്നും വിളിക്കാറില്ല.
സീത: പെട്ടെന്ന് കയറി അച്ഛൻ അമ്മ എന്നു വിളിക്കുന്നത് അരോചകമായി തോന്നാം. അതുകൊണ്ട് ഇവിടത്തെ രീതി അനുസരിച്ച് അമ്മാവൻ , അമ്മായി എന്നു വിളിച്ചാൽ മതി.
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായി, പിന്നെയും എന്തൊക്കെയോ സീത സംസാരിച്ചുകൊണ്ടിരുന്നു. വീടെത്തിയപ്പോൾ എല്ലാ ബന്ധുക്കളും പോയിട്ടുണ്ട്, അച്ഛനും അമ്മയും ഞങ്ങളെ നോക്കിയിരിക്കുന്നു. ഞങ്ങളുടെ വേഷവിധാനങ്ങൾ കണ്ടപ്പോൾ ചേട്ടനും ചേച്ചിയും അല്ല അച്ഛനും അമ്മയും ഞങ്ങളെ നോക്കുന്നുണ്ട്. സീത അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അച്ഛനും അമ്മയും എന്ന് വിളിക്കാൻ തീരുമാനിച്ചു.
ഞാൻ: ഞങ്ങളൊന്ന് ബീച്ചിൽ കയറി. ഡ്രസ്സ് കമ്പ്ലീറ്റ് നനഞ്ഞു.
അച്ഛൻ: അതിനെന്താ, ഇനിയിപ്പോൾ എവിടെയും പോകാമല്ലോ. നേരത്തെയും പോകാമായിരുന്നു, മോന് അവർ എന്ത് ചിന്തിക്കും ഇവർ എന്ത് ചിന്തിക്കും എന്നുള്ള ചിന്തയായിരുന്നു.
ഞങ്ങളെല്ലാവരും അകത്തേക്ക് കയറി, ഞാൻ കിടക്കുന്ന മുറിയിൽ കയറി ഡ്രസ്സ് മാറ്റി ഹാളിൽ വന്നപ്പോഴേക്കും അമ്മ ചായയുമായി വന്നു.
ഞാൻ: ഇപ്പോൾ സന്ധ്യ കഴിഞ്ഞില്ലേ ചായയുടെ ആവശ്യമുണ്ടായിരുന്നില്ല.
അമ്മ: നിങ്ങൾ വരുന്ന വഴി ചായകുടിച്ച് ആയിരുന്നൊ ?
ഞാൻ: ഇല്ല അമ്മ.
പെട്ടെന്ന് അച്ഛനും അമ്മയും പരസ്പരം നോക്കുന്നുണ്ട്. ഇവൻ, ചേട്ടൻ ചേച്ചി എന്ന് വിളിച്ചിരുന്നത് പെട്ടെന്ന് മാറി അച്ഛനുമമ്മയും ആയത് എങ്ങനെയെന്ന് ചിന്തിക്കുന്നുണ്ടാവും. ഒരു നിറഞ്ഞ പുഞ്ചിരി രണ്ടുപേരുടെയും മുഖത്ത് കാണാൻ ഉണ്ടായിരുന്നു.
അച്ഛൻ: അടുത്ത ഞായറാഴ്ച ഇവിടത്തെ വിരുന്നാണ്. എൻറെ അനിയൻ രണ്ടുമൂന്നു ദിവസം മുമ്പ് വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ എൻറെ ഫ്രണ്ട്സിന് ഒക്കെ വിളിക്കണം, മോൻറെ ഓഫീസിൽ ഉള്ളവരെയും വിളിക്കണം. അവർക്കു വരാൻ ഇവിടെ ആണല്ലോ എളുപ്പം. ഓഫീസിൽ ഞാൻ വന്ന് വിളിച്ചോളാം. ഇവിടത്തെ കാര്യങ്ങൾക്കു ഓടാനും മോൻ മാത്രമേയുള്ളൂ. നാളെയോ മറ്റന്നാളോ പാചകക്കാരൻ വരും, ലിസ്റ്റ് ഇടാൻ. വൈകുന്നേരം വരാനാണ് പറഞ്ഞിരിക്കുന്നത്, അപ്പോൾ മോനും ഉണ്ടാവുമല്ലോ. മോതിരം മാറാനുള്ള സമയം രാവിലെ ആയതുകൊണ്ട്, അവിടെനിന്നും വരുന്നവരോട് തലേദിവസം വരാൻ പറയാം. ഇവിടെ എവിടെയെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാമല്ലോ. മോൻറെ അഭിപ്രായം എന്താ?
ഞാൻ: അച്ഛൻ തീരുമാനിച്ചോളൂ, കൂടെ ഞാൻ ഉണ്ടാവും എന്തു കാര്യത്തിനും.
അത് കേട്ടപ്പോൾ അച്ഛന് സന്തോഷമായി. പിറ്റേദിവസം എൻഗേജ്മെൻറിനുള്ള ഡ്രസ്സ് എടുക്കാൻ പോയി. എല്ലാം എടുത്തു വന്നപ്പോൾ രാത്രിയായി.

ചൊവ്വാഴ്ച വൈകിട്ട് പാചകക്കാരൻ എത്തി, രണ്ടു തരം പായസം വേണ്ടത്ര കറികളും കൂട്ടിയുള്ള സദ്യയ്ക്കുള്ള ലിസ്റ്റ് തയ്യാറാക്കി. അച്ഛൻ മാർക്കറ്റിലുള്ള സുഹൃത്തിൻറെ പച്ചക്കറി കടയിൽ ലിസ്റ്റ് കൊടുത്തു, വെള്ളിയാഴ്ച സാധനങ്ങൾ എത്തിച്ചേക്കാം എന്ന് പറഞ്ഞു. പലചരക്ക് സാധനങ്ങളും അച്ഛൻ തന്നെ ഏർപ്പാടാക്കി, എല്ലാം അവർ എത്തിച്ചേക്കാം എന്ന് പറഞ്ഞു. വ്യാഴാഴ്ച അച്ഛൻറെ അനിയൻ ചിറ്റപ്പൻ എത്തി. കാര്യങ്ങൾ ഗംഭീര രീതിയിൽ തന്നെ നടന്നു. തലേദിവസം വൈകുന്നേരം തന്നെ അവിടെ നിന്നും വരുനുള്ളവർ വന്നു. അമ്മുമ്മയും ചിറ്റയും ചിറ്റയുടെ പിള്ളേരും അമ്മയും അച്ഛനും അനിയനും പെങ്ങളും ഒട്ടുമിക്ക ബന്ധുമിത്രാദികളും എത്തി. പന്തൽ ഇട്ടിരുന്നത്, കുറച്ചുപേർക്ക് കിടക്കാനുള്ള സൗകര്യമൊരുക്കി കൊണ്ടാണ്. പെൺ പടകളെല്ലാം വീടുകളിൽ കൂടി, ആണുങ്ങൾ പന്തലിലും. വന്നിരുന്ന അവർക്കെല്ലാവർക്കും വീടും പരിസരവും ഇഷ്ടപ്പെട്ടു. കുളിക്കാനുള്ള സൗകര്യക്കുറവ് ഉള്ളതിനാൽ രാവിലെ തന്നെ എല്ലാവരും നേരത്തെ കുളി തുടങ്ങി. 9 നും 9 30നും ഇടയിൽ ആയിരുന്നു മോതിരം മാറാനുള്ള സമയം. ഇവിടത്തെ അച്ഛൻ ഫോട്ടോ എടുക്കാൻ സ്റ്റുഡിയോക്കാരനെ ഏർപ്പാടാക്കിയിരുന്നു. മോതിരം മാറ്റം കഴിഞ്ഞപ്പോൾ ഫോട്ടോ എടുക്കുന്ന സെക്ഷൻ ആയി, എല്ലാവരും ആയി മാറി മാറി നിന്ന് ഫോട്ടോ എടുത്തു. അവസാനം അവൻ ഞങ്ങൾ രണ്ടുപേരെയും മാറ്റിനിർത്തി അങ്ങനെ നിൽക്ക് ഇങ്ങനെ നിൽക്ക് എന്നൊക്കെ പറഞ്ഞ് കുറെ ഫോട്ടോ എടുത്തു. എൻറെ വേഷം ക്രീം കളർ മുണ്ടും ലൈറ്റ് ഗ്രേ ഷർട്ടും. സീതയുടേത് ഗോൾഡൻ യെല്ലൊയിൽ നേരിയ പച്ച ബോർഡറിൽ വാടാമല്ലി കളർ നടുക്കു വരുന്ന വിധത്തിൽ ഗോൾഡൻ എല്ലോ പൂവും ഗോൾഡൻ യൊല്ലോയും പച്ച യും ചേർന്ന് മുന്താണിയും ഉള്ള കാഞ്ചിപുരം സാരി, ബ്ലൗസ്, പച്ചയിൽ ഗോൾഡൻ യെല്ലോ എംബ്രോയ്ഡറി ചെയ്ത അവിടവിടെ വാടാമല്ലി കളറിൻറെ ചെറിയ ചെറിയ സ്പോട്ടുകളുള്ളതാണ്. കഴുത്തിൽ അകന്നകന്ന് വലിയ പാലക്ക പിടിപ്പിച്ച മാലയിൽ ചെയിനിൽ അവിടവിടെ ചെറിയ വാടാമല്ലി കളർ കല്ലുകൾ പിടിപ്പിച്ച് ലോക്കറ്റിൻ്റെ ഭാഗത്ത് ഗോൾഡൻ മുത്തുകൾ പിടിപ്പിച്ച റൗണ്ടിൽ നടുക്ക് പാലക്കയും അതിനുചുറ്റും വാടാമല്ലി കളറിൻ്റെ ചെറിയ കല്ലുകളും പിടിപ്പിച്ച നെക്ലേസും അതിൻ്റെ തന്നെ ജോഡി പാലക്ക പിടിപ്പിച്ച വലിയ കമ്മലുകളും പച്ച കളറും വാടാമല്ലി കളറും കല്ലുകൾ പിടിപ്പിച്ച വളകളും അതിൻറെ തന്നെ അരപ്പട്ടയും കഴുത്തിൽ വേറൊരു വലിയ മാലയും പച്ച കല്ലുവച്ച മോതിരവും വാടാമല്ലി കളർ കല്ല് വെച്ച് വേറൊരു മോതിരവും കയ്യിലുണ്ട്. തലയിൽ മുടി പുറകിൽ ഒരു റൗണ്ട് വെച്ച് താഴേക്ക് പിന്നിട്ടിട്ടും തുമ്പിക്കൈ വണ്ണത്തിൽ കിടന്നിരുന്നു, അതിൽ നിറയെ മുല്ലപ്പൂ വച്ചിരുന്നു. ശരിക്കും ഒരു കല്യാണ വേഷത്തിൽ, അവളെ കണ്ട് എല്ലാവരും ചൂഴ്ന്ന് നോക്കുന്നുണ്ട്. മോതിരം മാറ്റം കഴിഞ്ഞതോടെ അവൾ എന്നിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു. അല്ലെങ്കിൽ തന്നെ സർവ്വ സ്വാതന്ത്ര്യത്തോടെ കൂടിയാണ് പെരുമാറിയിരുന്നത്. ഇപ്പോൾ അതിലും കൂടി, അവളുടെ കോഴ്സ് കഴിയാൻ ഇനിയും ഒരു വർഷം കഴിയണം. അത് കഴിഞ്ഞിട്ടാണ് കല്യാണം, അതുവരെ പ്രേമിച്ച ഉല്ലസിച്ച് നടക്കാം.’ അവളുടെ കൂട്ടുകാരികൾ വന്നിട്ടുണ്ടായിരുന്നു. അവരെയെല്ലാം എന്നെ പരിചയപ്പെടുത്തി, പരിചയപ്പെടുത്തുമ്പോൾ ഭാര്യ ഭർത്താക്കന്മാരെ പോലെ നിന്നാണ് പരിചയപ്പെടുത്തിയത്. എൻറെ ഓഫീസിലുള്ള സ്റ്റാഫുകളൊക്കെ വന്നിരുന്നു, അവർക്ക് സീതയെ നല്ല പരിചയമാണ്. ഇടയ്ക്കിടയ്ക്ക് സീത എന്നെ അന്വേഷിച്ചു വരുമായിരുന്നു. സുധിയും ഭാര്യയും അവസാനമാണ് വന്നത്. അവനെ എൻ്റെ അച്ഛനും അമ്മക്കും പരിചയപ്പെടുത്തിക്കൊടുത്തു. അവർ വിശേഷങ്ങൾ ചോദിച്ചു. വീട്ടിൽ നിന്നും വന്നവർ പോകാനിറങ്ങിയപ്പോൾ അമ്മ സീതയെ അടുത്തേക്ക് വിളിച്ചു.
അമ്മ: ഇനി എന്നാണ് മക്കൾ അങ്ങോട്ട് വരുന്നത്?
സീത: ചേട്ടൻറെ മുടക്കുനോക്കി വരാം അമ്മേ.
അമ്മ: ശരി മോളെ, ഞങ്ങൾ ഇറങ്ങട്ടെ.
എല്ലാവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി. രണ്ടു മൂന്ന്ദിവസത്തെ തിരക്കുമൂലം നല്ല ക്ഷീണം ഉണ്ടായിരുന്നു. ചിറ്റപ്പനും ഫാമിലിയും അവിടത്തെ അച്ഛൻറെ പെങ്ങളും അവരുടെ ഫാമിലിയും ഉണ്ടായിരുന്നതിനാൽ, ഞാൻ താമസിക്കുന്നിടത്ത് തന്നെയായിരുന്നു കിടപ്പ്. ഇന്നും അവർ ഇവിടെ ഉണ്ടാവും. സീത അവരുടെ കുട്ടികളുമായി അകത്തേക്ക് പോയ സമയം നോക്കി, ഞാൻ അച്ഛനോടും അമ്മയോടും രാത്രിയിൽ എനിക്കൊന്നും വേണ്ടായെന്നും കിടക്കാൻ പോവുകയാണെന്ന് പറഞ്ഞു പോയി. വാതിൽ അടച്ചു കുറ്റിയിട്ടു അത് കയറി കിടന്നു, നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഉറങ്ങി പോയി. നേരം വെളുത്ത് ആണ് അറിയുന്നത്, എന്നാലും ജോലിക്ക് പോവാൻ സമയം ആകുന്നതുവരെ അങ്ങനെ കിടന്നു. സാധാരണ കുളിച്ച് സീതയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാണ് ജോലിക്ക് പോകുന്നത്. ഇന്ന് അവരുടെ ബന്ധുക്കൾ ഉള്ളതിനാൽ അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലോ എന്ന് കരുതി, വിരുന്നിനിടയിൽ തലേ ദിവസം രാവിലെ സീതയോടും അമ്മയോടും അവിടത്തെ അച്ഛൻറെ പെങ്ങൾ ചോദിക്കുന്നത് കേട്ടു ” ഇവന് എന്താണ് ഇവിടെ ഇപ്പോഴേ ?ഇവന് ഇവിടെ സർവ്വസ്വാതന്ത്ര്യമുണ്ടൊ വരവും പോക്കും കണ്ടിട്ട് അങ്ങിനെ തോന്നുന്നു. വിവാഹം ഉറപ്പിക്കുന്നതല്ലെയുള്ളു അപ്പോഴേക്കും ……..” ഇത് കേട്ട് കൊണ്ടാണ് ഞാൻ ചെന്നത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് കാര്യമായി അങ്ങോട്ട് ചെന്നിട്ടില്ല. പിന്നെ വീട്ടിൽ നിന്നും അവർ വന്നപ്പോഴാണ് ചെന്നത്. അപ്പോഴും അവരുടെ മുഖം കടന്നൽ കുത്തിയതുപോലെയിരുന്നിരുന്നു.അതു കൊണ്ട് തന്നെ സമയമായപ്പോൾ എഴുന്നേറ്റ് കുളിച്ച് റെഡിയായി ജോലിക്ക് പോയി. ധൃതിയിൽ ഇറങ്ങിയതു കാരണം ഫോൺ എടുക്കാൻ മറന്നിരുന്നു. ഓഫീസിലേക്ക് പോകുന്ന വഴി ഓഫീസിനടുത്തുള്ള ചായക്കടയിൽ നിന്നും ചായ കുടിച്ചു. ഓഫീസിൽ ചെന്നപ്പോൾ എല്ലാവരും എത്തിയിരുന്നു, എല്ലാവരും ഇന്നലത്തെ വിശേഷങ്ങൾ ചോദിച്ചു.ജോലി തുടങ്ങിയിട്ട് ഊണ് കഴിക്കാൻ പോലും സമയം കിട്ടിയില്ല, ഉച്ചക്ക് പട്ടിണിയായിരുന്നു. വൈകുന്നേരം സുധി വന്നിരുന്നു.
സുധി: ഞാൻ നിന്നെ ഒരുപാട് വിളിച്ചിരുന്നു.
ഞാൻ: എടാ ഫോൺ ഞാൻ എടുക്കാൻ മറന്നു. ഇപ്പോൾ മിക്കവാറും ഇങ്ങനെയാണ് സംഭവിക്കുന്നത്. അവനുമായി സംസാരിച്ചു കുറച്ചു നടന്നു മ്യൂസിയം ഗ്രൗണ്ട് വരെ പോയി. ലക്ഷ്മി പ്രഗ്നൻറ് ആണെന്ന് പറഞ്ഞു, മൂന്നുമാസമായി. അവൻ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കാര്യവും പറഞ്ഞു. കുറച്ചു പൈസ അവന് വേണമെന്നും രണ്ടുമൂന്നു മാസം കഴിയുമ്പോൾ തിരിച്ചു തരാം എന്നും പറഞ്ഞു. ഞാൻ തരാമെന്ന് പറഞ്ഞു. അങ്ങനെ നാട്ടിലെ വിശേഷങ്ങളും ഇവിടത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ഇരുട്ടി തുടങ്ങിയിരുന്നു, അവൻ എന്നെ അവൻറെ വണ്ടിയിൽ റൂമിലേക്ക് കൊണ്ടുവന്നാക്കി. സീതയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ സിറ്റൗട്ടിൽ ആരെയും കണ്ടില്ല. അകത്തു കലപില ശബ്ദം കേൾകുന്നുണ്ട്, അവരാരും പോയിട്ടില്ല എന്ന് തോന്നുന്നു. റൂം തുറന്ന് ഞങ്ങൾ രണ്ടുപേരും അകത്തുകയറി. റൂമിലെ ലൈറ്റ് മാത്രം ഇട്ടു, പുറത്തെ ലൈറ്റ് ഇട്ടാൽ അവരറിയും അപ്പോഴേക്കും സീത ഓടി കൊണ്ടുവരും. അതൊഴിവാക്കാനാണ് അങ്ങനെ ചെയ്തത്. അവനോട് അവിടെ ഇരിക്കാൻ പറഞ്ഞു ഞാൻ കുളിക്കാൻ പോയി. ഇട്ടു കൊണ്ടുപോയ ഡ്രസ്സ് നനച്ചു, കുളി കഴിഞ്ഞു വന്ന് ഡ്രസ്സ് മാറി അവനോടൊപ്പം വണ്ടിയിൽ കയറി അവനോട് ഏതെങ്കിലും തട്ടുകടയിൽ നിർത്താൻ പറഞ്ഞു. വണ്ടി തൊട്ടടുത്തുള്ള തട്ടുകടയിൽ നിർത്തി.
സുധി: എടാ ഞാൻ ഒന്നും കഴിക്കുന്നില്ല അവിടെ ലക്ഷ്മി എന്നെ നോക്കി കൊണ്ടിരിക്കും.
ഞാൻ: എന്നാൽ നീ വേഗം പൊയ്ക്കോ, നാളെ വന്നാൽ ഞാൻ പൈസ എടുത്തു തരാം.
ഞാനവിടെ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു, ഒരു കട്ടനും കുടിച്ച് പതിയെ റൂമിലേക്ക് നടന്നു. റൂം തുറന്ന് അകത്തു ചെന്നപ്പോൾ, ആരോ അവിടെ വന്നു പോയിട്ടുണ്ട് എന്ന് മനസ്സിലായി. സമയം നോക്കിയപ്പോൾ 8:30, നനച്ചു വച്ചിരുന്ന തുണി വാഷ് ചെയ്തു, വെള്ളത്തിൽ ഇട്ടു വെച്ചു. എല്ലാം കഴിഞ്ഞ് കട്ടിലിൽ വന്നു കിടന്നു.

പിറ്റേദിവസം പതിവു പോലെ എഴുന്നേറ്റു, ബ്രഷ് ചെയ്യാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളുടെ അമ്മായി അവിടെ നിൽപ്പുണ്ട് (അച്ഛൻ്റെ പെങ്ങൾ ). ഞാൻ പെട്ടെന്ന് ബ്രഷ് ചെയ്ത് അകത്തുകയറി വെള്ളത്തിലിട്ടു വച്ചിരുന്ന തുണിയെടുത്ത് വിരിച്ചു. അതു കഴിഞ്ഞ് കുളിച്ച് ഡ്രസ്സ് മാറി, പതിയെ ഇറങ്ങി. സീതയെ രണ്ടുദിവസമായി കാണാനേയില്ല, അവൾക്ക് അവളുടെ ബന്ധുക്കളെല്ലാം വന്നേക്കുന്ന ദിവസമല്ലേ. നടന്നു കുറച്ചു ദൂരം ചെന്നപ്പോഴാണ് ഫോണിൻറെ കാര്യം ഓർത്തത്, അതെടുക്കാൻ മിക്കവാറും മറക്കുന്നു. സുധിയെ വിളിക്കണമെങ്കിൽ ഫോണിലാണ് നമ്പർ, ഏതായാലും അവൻ വന്നോളും. ഇന്നലെ ചെന്നിട്ടും ആരെങ്കിലും വിളിച്ചിരുന്നോ എന്നറിയാൻ ഫോണെടുത്തു നോക്കിയില്ല. ഏതായാലും അവൻ ഓഫീസിലേക്കും വരും, ഇനി തിരിച്ചു ചെല്ലേണ്ട. ഓഫീസിൽ പതിവുപോലെ തന്നെ. ഉച്ചയായപ്പോഴേക്കും സുധി വന്നു, സുധിയുമായി ബാങ്കിൽ പോയി പൈസ എടുത്തു കൊടുത്തു. തിരിച്ചുവന്നപ്പോൾ രവി ചേട്ടൻ പറഞ്ഞു ആരോ എന്നെ വിളിച്ചിരുന്നു എന്ന്, ചേട്ടൻറെ മൊബൈലിൽ ആണ് വിളിച്ചത്. ഞാൻ തിരിച്ചു വിളിച്ചപ്പോൾ സീതയുടെ അച്ഛനാണ്.
ഞാൻ: ഹലോ
അച്ഛൻ: എന്താണ് മോനെ, രണ്ടുദിവസമായി കാണാനില്ലല്ലോ?
ഞാൻ: പ്രത്യേകിച്ച് ഒന്നുമില്ല. ഇന്നലെ വൈകിട്ട് സുധി വന്നിരുന്നു, സുധിയുമായി കുറച്ചുനേരം പുറത്ത് പോയി, താമസിച്ചാണ് വന്നത്.
അച്ഛൻ: ഇവിടെ ഒരാൾ രണ്ടു ദിവസമായി ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല, ഞങ്ങൾ എല്ലാവരും ഒരുപാട് നിർബന്ധിച്ചു. മോൻ വന്നിട്ടേ കഴിക്കൂ എന്ന് നിർബന്ധം പിടിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് മോൾ റൂമിൽ വന്നിരുന്നു. വൈകിട്ട് ഇങ്ങോട്ട് വാ, ഇവിടെ എല്ലാവർക്കും ഒന്ന് പരിചയപ്പെടണമെന്ന്.
ഞാൻ: ശരി അച്ഛാ.
വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. പോകുന്നവഴി തട്ടുകടയിൽ നിന്നും ചമ്മന്തിയും ദോശയും കഴിച്ചിട്ടാണ് റൂമിലേക്ക് പോയത്, അവിടെച്ചെന്ന് കുളിയും തേവാരവും എല്ലാം കഴിഞ്ഞു സീതയുടെ വീട്ടിലേക്ക് നടന്നു. ചിറ്റപ്പനും അമ്മാവനും (അച്ഛൻ്റെ പെങ്ങളുടെ ഭർത്താവ്) പോയിട്ടുണ്ടായിരുന്നു. ചിറ്റയും അമ്മായിയും പിള്ളേരും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നെ കണ്ടപ്പോഴേക്കും അമ്മായിയുടെ മുഖം മാറി, ചിറ്റ നല്ലരീതിയിൽ എന്നോട് പെരുമാറി. ചിറ്റയ്ക്ക് രണ്ടു പിള്ളേരാണ് മൂത്തയാൾ വിഷ്ണു രണ്ടാമത്തെ ആൾ വിനോദ് . അമ്മായിക്ക് 3 പിള്ളേരാണ് മൂത്തയാൾ ശ്രീകുമാർ   രണ്ടാമത്തെ ആൾ പെണ്ണാണ് ശ്രീലക്ഷ്മി  മൂന്നാമത്തെ ആൾ ശ്രീകാന്ത്  ശ്രീകുമാർ ഒഴിച്ച് ബാക്കി നാലുപേരും അവിടെയുണ്ട്. അവരെല്ലാം എന്തോ കളിയിലാണ്. ശ്രീകുമാർ അവൻറെ അച്ഛൻറെ ഒപ്പം തിരിച്ചുപോയി. ഞാൻ അവിടെ ചെന്നപ്പോഴേക്കും അമ്മ ചായ എടുക്കാൻ പോയി, അച്ഛൻ അപ്പോഴേക്കും പുറത്ത് നിന്നും വന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു?
ഞാൻ: ഇപ്പോൾ എത്തിയുള്ളൂ.
അമ്മ ചായയുമായി വന്നു. ആ അമ്മായി എന്ന് പറയുന്ന സാധനം സീതയുടെ മുറിയിലേക്ക് പോയി. ഞാൻ ചായ മേടിച്ചു കുടിച്ചു, സീതയെ നോക്കിയിട്ട് അവിടെയും കണ്ടില്ല. ആ അമ്മായി ഉള്ളതുകൊണ്ട് അന്വേഷിക്കാൻ നിന്നില്ല. കുറച്ചുനേരം ഇരുന്നു വർത്തമാനം പറഞ്ഞിട്ട്, ഞാൻ പോകാൻ എഴുന്നേറ്റു.
അച്ഛൻ: പോകല്ലേ മോനെ, ഭക്ഷണം കഴിച്ചിട്ട് പോകാം.
ഞാൻ: ഞാൻ കഴിച്ചതാണ് അച്ഛാ.
അച്ഛൻ: എവിടെ മോള്? മോൻ വന്നത് കണ്ടില്ലേ. ഏതായാലും കുറച്ച് ചോറ് തന്നിട്ട് പോകാം.
ഞാൻ: എൻറെ വയർ നല്ല ഫുൾ ആണ്.
അച്ഛൻ: എന്നാലും ഞങ്ങൾക്ക് ഒപ്പം ഒരു പിടി ചോർ തിന്നിട്ട് പോകു.
ഇവരൊക്കെ ആകെ മാറിയല്ലോ. നേരത്തെ ഇവിടെനിന്നും പോകരുതെന്ന് പറഞ്ഞ ആൾക്കാർ, ചോറ് തിന്നിട്ട് പോകു എന്ന് വരെയായി. അമ്മായി വന്നതിൻറെ ഒരു മാറ്റം കണ്ടോ. സീതയെ ഇവിടെയെങ്ങും കാണാനേ ഇല്ല, അല്ലെങ്കിൽ എൻറെ കയ്യിൽ നിന്നും മാറാത്ത ആളാണ്. എനിക്ക് ഇവിടെ നിന്നിട്ട് മനസ്സിന് ഒരു സുഖമില്ല. എന്തോ ഒരു അന്യത്വം പോലെ കുറച്ചുദിവസം ലീവെടുത്ത് നാട്ടിൽ പോയാലോ എന്നാലോചിച്ചു. നല്ല സ്വാതന്ത്ര്യത്തോടെ പെരുമാറിയിരുന്ന സ്ഥലത്ത്, പെട്ടെന്ന് ഒരു നിയന്ത്രണം വന്നപ്പോൾ ഒരു വല്ലായ്ക. നാളെ ഓഫീസിൽ ചെന്ന് മൂന്ന് ദിവസം ലീവ് എടുത്തു ചിറ്റയുടെ വീട്ടിലേക്ക് വിടാം എന്ന് തീരുമാനിച്ചുറച്ചു. വീട്ടിലേക്ക് പോയാൽ ഉടനെ ഇവിടെ നിന്നും വിളി വരും. ഈ മൂന്നു ദിവസവും ഫോൺ ഓഫ് ചെയ്തു വെക്കണം. ഫ്രീയായി മൂന്നുനാലു ദിവസം ചുറ്റിയടിച്ചു നടക്കണം. അങ്ങനെ അവരുമായി ഇരുന്നു കുറച്ച് ചോറ് തിന്ന് റൂമിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അച്ഛനോട്
ഞാൻ: സീതയെ കണ്ടില്ലല്ലോ?
അച്ഛൻ: മോൻ വന്നിട്ട് കണ്ടില്ലേ? മോള് അവിടെ റൂമിൽ ഉണ്ടാവും.
ഞാൻ: ശരി ഞാൻ വരട്ടെ.
റൂമിലേക്ക് ചെന്നു നാളെ കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ പാക്ക് ചെയ്തു വണ്ടിയിൽ വച്ചു. മൂന്നുനാല് ദിവസം ലീവ് എടുത്ത് നാട്ടിലോ വേറെ എവിടേക്കോ പോവുക. ഈ മാരണം പോകുന്നതുവരെ ഇങ്ങോട്ടു വരാതിരിക്കുന്നതാണ് നല്ലത്. മനുഷ്യൻറെ സ്വസ്ഥത കളയാൻ ഓരോ ജന്മങ്ങൾ. അലക്കി ഇട്ടിരുന്ന ഡ്രസ്സ് ഫാനിൻ്റെ അടിയിലിട്ടു. നേരം വെളുക്കുമ്പോൾ ഉണങ്ങി കിട്ടുമായിരിക്കും. പോകുന്നതിനു മുമ്പ് അച്ഛനോട് വിവരം പറയണം, അല്ലെങ്കിൽ നന്ദികേട് ആയിരിക്കും. എന്തെങ്കിലും നുണ പറഞ്ഞു പോകണം.

രാവിലെ തന്നെ എഴുന്നേറ്റു ബ്രഷ് ചെയ്യാൻ പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ അവിടെ പുറത്ത് നിൽക്കുന്നു, ഞാൻ പതിയെ അങ്ങോട്ടു ചെന്നു.
ഞാൻ: ഞാൻ ഇന്നലെ ഒരു കാര്യം പറയാൻ മറന്നു പോയി, എനിക്ക് മൂന്നുനാലു ദിവസം ഒരു ട്രെയിനിങ് ഉണ്ട്. തൃശ്ശൂർ ‘കില’യിലാണ്, വൈകിട്ട് പോകും. തിങ്കളാഴ്ചയെ വരൂ, സീതയോട് ഇപ്പോൾ പറയണ്ട.
അച്ഛൻ: മോനെ, എനിക്ക് മനസ്സിലാകും, ഇവിടെ ഇവരൊക്കെ ഉള്ളതുകൊണ്ട് ഒരു ഫ്രീഡം കിട്ടുന്നില്ലല്ലെ.
ഞാൻ: ഏയ് അങ്ങനെയൊന്നുമില്ല. മൂന്നു ദിവസത്തെ ട്രെയിനിങ്ങും പിന്നെ ഞായറാഴ്ച വീട്ടിലും കയറി തിങ്കളാഴ്ച വെളുപ്പിന് എത്താം എന്ന് കരുതി.
അച്ഛൻ: മോൾക്ക് ഭയങ്കര വിഷമം ഉണ്ട്. അവൾ, എൻറെ പെങ്ങൾ ഒരു മൂശേട്ടയാണ്. അവൾക്ക് അവളുടെ ഭർത്താവിനെ ചേട്ടൻറെ മകനെകൊണ്ട് എൻറെ മകളെ കല്യാണം കഴിപ്പിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. ഗൾഫിൽ ഭയങ്കര ബിസിനസ് ഒക്കെ ആണ്, സീതക്ക് അത് ഒട്ടും താല്പര്യമില്ല. അതാണ് അവൾ, എൻറെ പെങ്ങൾ മോനോട് ഈ കാണിക്കുന്ന ദേഷ്യമെല്ലാം. അവർ നാളെയോ മറ്റന്നാളോ തിരിച്ചുപോകും.
ഞാൻ: അതൊന്നുമല്ല അച്ഛ. അതിലൊന്നും എനിക്കൊന്നും തോന്നിയില്ല.
എനിക്ക് സീത കാണിക്കുന്ന അകൽച്ചയിൽ ആണ് എനിക്ക് വിഷമം തോന്നിയത്, അതു പറയാൻ പറ്റില്ലല്ലോ.
ഞാൻ: ഏതായാലും മൂന്ന് ദിവസത്തെ ട്രെയിനിങ് അല്ലേ? പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്. ശരി, വൈകിട്ട് നേരെ പോകും. വീട് പൂട്ടുന്നില്ല.
ഞാൻ തിരിച്ചു ചെന്ന് കുളിച്ച് റെഡിയായി. സുധി യോടും മൂന്ന് ദിവസം ഞാൻ ലീവ് ആണെന്ന് പറഞ്ഞു. അവൻ എന്നോട് ലീവെടുത്ത് എവിടെ പോകുന്നു എന്ന് ചോദിച്ചു. ഞാൻ ഒരാളെ കാണാൻ പോകുന്നു എന്നു പറഞ്ഞു.
സുധി: എവിടെയാണ്?
ഞാൻ: പാലക്കാടാണ്.
സുധി: ഇന്നാണ് പോകുന്നതെങ്കിൽ ഞാനും ലക്ഷ്മിയും ഉണ്ടായിരുന്നു കോട്ടയം വരെ. കുറച്ചു ദിവസം ലീവ് എടുത്ത് ലക്ഷ്മിയെ വീട്ടിൽ ആക്കാമെന്നു കരുതി, ഭയങ്കര ശർദ്ദിൽ ആണ്.
ഞാൻ: അതെ ഞാൻ ഇന്ന് തന്നെ പോകും, വൈകിട്ട് ഇവിടെനിന്ന് തിരിക്കും.
സുധി: എന്നാൽ ഞങ്ങളും വരുന്നുണ്ട്, എൻറെ വണ്ടി വർക്ക് ഷോപ്പിലാണ്.
ഞാൻ: അതിനെന്താ, ഞാൻ അങ്ങോട്ട് വരണോ അതോ നിങ്ങൾ ഇങ്ങോട്ട് വരുമോ?
സുധി: ഞങ്ങൾ അങ്ങോട്ട് വരാം.
ഞാൻ: ശരി.
റൂമിൽ നിന്നിറങ്ങി വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തപ്പോഴും മിററിലൂടെ അവരുടെ സിറ്റൗട്ടിലേക്ക് നോക്കി, സീത വന്ന് നിൽക്കുമെന്ന് കരുതി, ഉണ്ടായില്ല. ഞാൻ മൊബൈൽ ഓഫ് ചെയ്തു വച്ചു. ഞാൻ പതിയെ വണ്ടി റെയ്സ് ചെയ്തു നോക്കി, അതാ സീത സിറ്റൗട്ടിൽ പ്രത്യക്ഷപ്പെട്ടു. ആളെ കണ്ടപ്പോൾ സമാധാനമായി വണ്ടി എടുത്ത് മുന്നോട്ടുനീങ്ങി. ഓഫീസിൽ പിടിപ്പതു പണി ഉണ്ടായിരുന്നു, എല്ലാ പെൻഡിങ് ഫയലുകളും തീർത്ത് മേശപ്പുറം കാലിയാക്കി. രവി ചേട്ടനോട് ഞാൻ മൂന്നു ദിവസം ലീവ് ആണെന്ന് പറഞ്ഞു. ആരെങ്കിലും എന്നെ അന്വേഷിച്ചു വന്നാൽ ട്രെയിനിങ്ങിന് പോയിരിക്കുകയാണ് എന്ന് പറയാൻ പറഞ്ഞു. വൈകിട്ട് 5 മണിക്ക് തന്നെ ഓഫീസിൽ നിന്നിറങ്ങി. സുധിയും ലക്ഷ്മിയും ഓഫീസിന് പുറത്ത് ഉണ്ടായിരുന്നു.
സുധി: ലക്ഷ്മി ഫ്രൻ്റിൽ ഇരിക്കട്ടെ, ബാക്കിൽ ഇരുന്നാൽ കുലുക്കം കൂടും.
ഞാൻ: അതിനെന്താ, നീ വണ്ടി എടുത്തോ ഞാൻ പുറകിൽ ഇരുന്നോളാം.
സുധിക്ക് വണ്ടിയുടെ താക്കോൽ കൊടുത്തു. സുധി വണ്ടിയെടുത്തു. ലക്ഷ്മിയുടെ വീടെത്തുമ്പോൾ എട്ടുമണി. അവിടെ സുധി നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് ഞങ്ങൾക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ
സുധി: എടാ, നിനക്ക് ഇന്ന് ഇവിടെ തങ്ങിയിട്ട് നാളെ രാവിലെ പോയാൽ പോരേ.
ഞാൻ: ശരി.
ഞങ്ങൾ രണ്ടു പേരും ഒരു മുറിയിലാണ് കിടന്നത്, കുറെ നാട്ടുവർത്താനം പറഞ്ഞു എപ്പോഴോ ഉറങ്ങി.
അത് രാവിലെ തന്നെ എഴുന്നേറ്റു റെഡിയായി ഞാൻ യാത്ര തുടർന്നു. പോരുന്ന വഴി കുമരകം വഴി കുട്ടനാടു കൂടി അവിടവിടെ നിർത്തി സാവധാനം ആയിരുന്നു യാത്ര കുട്ടനാടൻ ഇന്നും കരിമീൻ കറി കൂട്ടി ഊണ് കഴിച്ച് വീണ്ടും തുടർന്നു യാത്ര. ഫോർട്ടുകൊച്ചി ബീച്ചിൽ എത്തിയപ്പോൾ വൈകിട്ട് 4 മണി അവിടെ കുറച്ചുനേരം ഇരുന്നു, ഒരു മസാല ചായയും കുടിച്ച് തോപ്പുംപടി വഴി എറണാകുളം സിറ്റി യിലേക്ക് കടന്നു, നല്ല ബ്ലോക്ക് ആയിരുന്നതിനാൽ വണ്ടി നിരങ്ങിനിരങ്ങിയാണ് നീങ്ങിയത്. ഇടപ്പള്ളി ബൈപ്പാസിൽ എത്തിയപ്പോൾ വൈകിട്ട് 7 മണി, അവിടെ നിന്നും ആലുവ വരെ എത്താൻ രണ്ടു മണിക്കൂർ എടുത്തു. ആലുവയിൽ പെരിയാറിൽ റൂമെടുത്തു, രാത്രിയിൽ അവിടെ കൂടി. സുധിക്ക് പൈസ എടുക്കാൻ പോയപ്പോൾ കുറച്ചു പൈസ കൂടുതൽ എടുത്തിരുന്നു, അത് ഉപകാരപ്പെട്ടു. ലൈറ്റ് ആയിട്ട് അവിടെ നിന്നും ഭക്ഷണം കഴിച്ചു രാത്രി അവിടെ കഴിച്ചുകൂട്ടി, രാവിലെ തന്നെ അവിടെനിന്നും വീണ്ടും യാത്ര തുടർന്നു മാർത്താണ്ഡവർമ്മ പാലം കയറി മംഗലപ്പുഴ പാലവും കടന്ന് വണ്ടി മുന്നോട്ടു നീങ്ങി, അങ്കമാലിയിൽ എത്തി അവിടെ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു, വീണ്ടും മുന്നോട്ട് വണ്ടി ഇരിങ്ങാലക്കുട സ്റ്റാൻഡിൽ എത്തുമ്പോൾ ഉച്ചയായി ഒന്നേമുക്കാൽ, അവിടെയുള്ള ഒരു സർവീസ് സെൻററിൽ വണ്ടി വാട്ടർ സർവീസിന് കയറ്റി അടുത്തുള്ള തിയേറ്ററിൽ കയറി മാറ്റ്നിയും കണ്ടു, ഒരു ഇംഗ്ലീഷ് പടം. ഒരു തല്ലിപ്പൊളി പടം, അതു കഴിഞ്ഞ് ഇറങ്ങിയപ്പോൾ 5:45. സർവീസ് സെൻററിൽ നിന്നും വണ്ടിയുമെടുത്ത് ബേക്കറിയിൽ നിന്നും കുറച്ചു പലഹാരങ്ങളും വാങ്ങി, നേരെ ചിറ്റയുടെ വീട്ടിലേക്ക്. അവിടെ ചെന്നപ്പോൾ കുഞ്ഞച്ഛൻ അവിടെയുണ്ട്.
കുഞ്ഞച്ഛൻ: ഇന്നലെ വൈകിട്ട് നിൻറെ അച്ഛൻ വിളിച്ചിരുന്നു. നീ ഇവിടെ ഉണ്ടോ എന്നറിയാൻ. തിരുവനന്തപുരത്തു നിന്നും വിളിച്ചു എന്നാണ് പറഞ്ഞത്.
ഞാൻ: ഇനി അങ്ങോട്ട് വിളിച്ച് ഞാൻ ഇവിടെ വന്നിട്ടുണ്ട് എന്ന് പറയണ്ട, അവിടെനിന്ന് വിളിച്ചാൽ തന്നെ ഞാൻ ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ മതി.
പലഹാരങ്ങൾ ഒക്കെ പിള്ളേരുടെ കയ്യിൽ കൊടുത്തു. അപ്പോഴേക്കും അമ്മുമ്മ വന്നു.
അമ്മുമ്മ: എന്താടാ മക്കളെ നീ അവൾ ഒന്നും പറയാതെ യാണോ പോന്നത്?
ഞാൻ: ഇല്ല അമ്മുമ്മെ. ഞാൻ അവിടെ നിന്ന് പറഞ്ഞിട്ടാണ് പോന്നത്. ഇവിടെ തൃശ്ശൂരിലെ ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു, ഇവിടെ എത്തിയപ്പോഴാണ് അത് മാറ്റിവച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: അങ്ങനെയെങ്കിൽ രണ്ടു ദിവസം നീ എവിടെയായിരുന്നു?
ഞാൻ: അമ്മൂമ്മെ, നമ്മുടെ സുധി ഇല്ലേ അവനും അവൻറെ ഭാര്യയും എൻറെ വണ്ടിയിൽ ഉണ്ടായിരുന്നു. ഒരേ കോട്ടയത്ത് ഇറക്കിയപ്പോൾ സമയം വൈകി അവൻ അവിടെ തന്നെ ആയിട്ട് പോകാം എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഇങ്ങോട്ട് പോന്നു. എറണാകുളത്ത് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു, ഇന്നലേ അവിടെത്തങ്ങി.
കുഞ്ഞച്ഛൻ: നീ ട്രെയിനിങ് എന്ന് പറഞ്ഞു പോന്നിട്ട്, കൂട്ടുകാരുടെ വീട്ടിൽ തങ്ങാണോ പോന്നത്?
ഞാൻ: എറണാകുളം എത്തിയപ്പോഴാണ് ട്രെയിനിങ് മാറ്റിവെച്ച വിവരം അറിയുന്നത്.
കുഞ്ഞച്ഛൻ: എന്നിട്ടെന്തേ നീ വീട്ടിലേക്ക് പോയില്ല.
ഞാൻ: അവനെ കാണുന്നത് കുറേ നാളുകൾക്ക് ശേഷമാണ്, അതുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൻറെ കൂടെ കൂടി.
കുഞ്ഞച്ഛൻ: അവിടെനിന്ന് വിളിക്കുമ്പോൾ ഇവിടെ ഇല്ല എന്ന് പറയാൻ കാരണം എന്ത്?
ഞാൻ: ട്രെയിനിങ് ഇല്ല എന്ന് കരുതണ്ട എന്ന് വിചാരിച്ച് പറഞ്ഞതാണ്. ഞാൻ നാളെ വീട്ടിൽ കയറിയിട്ടേ പോകു. ഇന്ന് അമ്മുമ്മയെ കാണാൻവേണ്ടി വന്നതാണ്.
കുഞ്ഞച്ഛൻ: എന്നിട്ടും ഇത്ര വൈകിയത്?
ഞാൻ: ട്രെയിനിൽ നടക്കുന്ന സ്ഥലത്ത് ഒരു ലെറ്റർ കൊടുക്കാൻ ഉണ്ടായിരുന്നു, അതു കൊടുത്ത് തിരിച്ചുവന്നപ്പോൾ ഈ സമയമായി.
കുഞ്ഞച്ഛൻ: നിൻറെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?
ഞാൻ: അത് തിരക്കിനിടയിൽ ചാർജ് ചെയ്യാൻ മറന്നു പോയിരുന്നു, അതുകൊണ്ട് രണ്ട് ദിവസമായി ഓഫാണ്.
കുഞ്ഞച്ഛൻ: നീ പോയ ഇടത്തു നിന്നും വൈദ്യുതി ഇല്ലായിരുന്നോ?
ഞാൻ: പലയിടത്തും കൊണ്ടുപോയി ചാർജ് ചെയ്യേണ്ട കാര്യമില്ല എന്ന് കരുതി.
കുഞ്ഞച്ഛൻ: എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുമ്പോൾ കിട്ടാൻ ആണല്ലോ ഈ ഫോൺ കൊണ്ടു നടക്കുന്നത്. നിന്നെ ആ ഫോണിൽ എത്രയോ പേര് വിളിച്ചിട്ടുണ്ടെന്ന് അറിയാമോ. ഇവിടെ ഇപ്പോൾ ചാർജ് ചെയ്യാമല്ലോ.
ഇങ്ങനെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഞാൻ മൊബൈലിൽ എടുത്ത ചാർജറിൽ കുത്തി. കുഞ്ഞച്ഛൻ വന്നു മൊബൈൽ പരിശോധിച്ചു.
കുഞ്ഞച്ഛൻ: ഇതിൽ ചാർജ് ഉണ്ടല്ലോ?
ഞാൻ: എന്താണെന്നറിയില്ല സ്വിച്ച് ഓഫ് ആയി.
ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ചിറ്റ വന്ന് ഭക്ഷണം റെഡിയായിട്ടുണ്ട് എന്ന് പറഞ്ഞു. അതു കഴിഞ്ഞ് ഞാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
നേരം പുലർന്ന് കാപ്പികുടിയും കഴിഞ്ഞ് നേരെ എറണാകുളത്തേക്ക് വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മ വന്നു.
അമ്മ: ഈ മൂന്നു ദിവസം നീ എവിടെയായിരുന്നടാ? ആ പെൺകൊച്ച് കരച്ചിലോട് കരച്ചിൽ ആണ്. നീ ഇവിടെ നിൽക്കണ്ട വേഗം തിരുവനന്തപുരത്തേക്ക് ചെല്ലാൻ നോക്ക്.
അമ്മ അവിടെ എന്നെ നിർത്തിയില്ല, ഞാൻ അവിടെ നിന്നും ഇറങ്ങി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സാവധാനമാണ് ഡ്രൈവ് ചെയ്തത്, അതുകൊണ്ട് അവിടെ എത്തിയപ്പോൾ വൈകുന്നേരം ആയി. സീതയുടെ വീട്ടിൽ ആളനക്കം ഒന്നും കേട്ടില്ല, അവരൊക്കെ പോയിട്ട് ഉണ്ടെന്നു തോന്നുന്നു. എൻറെ ഡ്രസ്സ് ബാഗ് റൂമിൽ കൊണ്ടുപോയി വച്ചു. ഇട്ട ഡ്രസ്സുകൾ ഒക്കെ നനച്ചു വെച്ചു കുളിച്ചു, ഡ്രസ്സ് മാറി പുറത്തിറങ്ങി. വണ്ടിയുടെ വച്ച് കേട്ടിട്ടും ആരും വന്നു നോക്കിയില്ല. ഞാൻ പതിയെ അങ്ങോട്ട് നടന്നു, ഫ്രൻ്റിൽ ലൈറ്റ് ഉണ്ട്, പുറത്ത് ആരെയും കണ്ടില്ല. വാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ അച്ഛൻ ടിവി കണ്ടിരിക്കുന്നു, അമ്മ അടുക്കളയിലാണ്. എന്നെ കണ്ടിട്ട് ആർക്കും ഒരു മൈൻഡ് ഇല്ല.
ഞാൻ: ചായയുണ്ടോ അമ്മേ ?
മറുപടിയില്ല. ഞാൻ അടുക്കള വാതിൽക്കൽ ചെന്നു. വീണ്ടും
ഞാൻ: ചായ ഇല്ലേ അമ്മേ ?
ഞാൻ ഇങ്ങനെ ചോദിച്ചു നിൽക്കുകയല്ലാതെ പ്രതികരണം ഒന്നും ഇല്ല. ഞാൻ അച്ഛൻറെ അടുത്തു പോയിരുന്നു.
ഞാൻ: സീത എന്തിയേ?
ഒരു രക്ഷയും ഇല്ല, ആരും ഒന്നും മിണ്ടുന്നില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്തതിൻറെ പ്രതികരണമാണ്. സഹിക്കുക തന്നെ. ഇന്നിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. തിരിച്ച് മുറിയിലേക്ക് തന്നെ പോകാമെന്ന് കരുതി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വാതിലടച്ചു റൂമിലേക്ക് നടന്നു. അകത്തുകയറി നനച്ചു വെച്ചിരുന്ന ഡ്രസ്സ് ഒക്കെ വാഷ് ചെയ്തു, വെള്ളത്തിലിട്ടു വന്നു കിടന്നു.
നേരം പുലർന്നു, സാധാരണ ചെയ്യുന്ന ജോലികളൊക്കെ പൂർത്തിയാക്കി. അലക്കിയ തുണികൾ എല്ലാം അയയിൽ വിരിച്ചു. ഫോൺ എടുത്ത് ഓൺ ചെയ്തപ്പോൾ ഒരുപാട് മിസ് കോളുകൾ. പരിശോധിച്ചപ്പോൾ 98 ശതമാനവും സീതയുടേത്, പിന്നെ ഇവിടുത്തെ അച്ഛൻറെയും. അതുകൂടാതെ കുറച്ചു വേറെയും. പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ സിറ്റൗട്ടിൽ അതാ ഉഗ്രരൂപിണിയായ സീത നിൽക്കുന്നു. ഞാൻ അങ്ങോട്ട് തന്നെ നോക്കി വണ്ടിയിൽ ചാരി നിന്നു, എൻറെ നിൽപ്പ് കണ്ട് ദേഷ്യം കയറി ആൾ അകത്തേക്കു പോയി. ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. വിരുന്ന് കഴിഞ്ഞ് രണ്ടുദിവസം എനിക്ക് ദർശനം തരാതിരുന്ന ആളാണ്, രണ്ടു ദിവസം എന്നെ കണ്ടില്ലെന്നു പറയുമ്പോൾ കലിതുള്ളി അകത്തേക്ക് പോയത്, വരട്ടെ. ഞാൻ കുറച്ചുകൂടി കാത്തുനിന്നു. കാണാതായപ്പോൾ പുറത്തുപോയി ചായകുടിക്കാമെന്ന് കരുതി നടന്നു. ഇന്നലെ ഞാനവിടെ ചെന്നതാണ്, ആരും എന്നെ കണ്ട ഭാവം നടിച്ചില്ല. എന്നിട്ടും ഞാൻ അങ്ങോട്ട് കയറി സംസാരിച്ചു. ഒരു പ്രതികരണവും ഉണ്ടായില്ല. രണ്ടുമൂന്ന് ദിവസം എനിക്ക് അനുഭവപ്പെട്ട അവജ്ഞ ഞാൻ ആരോട് ചെന്ന് പറയും. കുറച്ചു ദൂരത്തുള്ള ചായക്കടയിൽ പോയി ചായ കുടിച്ചു തിരിച്ചുവന്നു. അപ്പോൾ ഞാൻ അലക്കി ഇട്ടിരുന്ന തുണികൾ ഒക്കെ താഴത്തു കിടക്കുന്നു. ആരോ മനപ്പൂർവം വലിച്ച് താഴെ ഇട്ടത് പോലെ. ഞാൻ അതെല്ലാം വീണ്ടും ബക്കറ്റിലാക്കി ബാത്റൂമിൽ കൊണ്ടുപോയി കഴുകി കൊണ്ടുവന്ന് വീണ്ടും വിരിച്ചു. വണ്ടി തുടക്കാൻ നിന്നു, വണ്ടിയിൽ നിറച്ച അഴുക്ക് ആയിരുന്നു. വെള്ളം എടുത്ത് കഴുകി തുടച്ചു. അപ്പോൾ അച്ഛൻ പുറത്തേക്കു പോകുന്നതു കണ്ടു, ഇങ്ങോട്ട് നോക്കുന്നതേയില്ല. ഞാൻ പുറകെ ചെന്നു.
ഞാൻ: അച്ഛൻ എങ്ങോട്ട് പോകുന്നു?
മറുപടിയൊന്നും പറയാതെ അച്ഛൻ മുന്നോട്ടു നടന്നു.
ഞാൻ: അച്ഛന് എന്നോട് ദേഷ്യമുണ്ടോ? ഉണ്ടെങ്കിൽ പറയണം.
അതിനും മറുപടിയില്ല.
ഞാൻ: അച്ഛനോട് ഞാൻ എന്തെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ? പിന്നെ എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നു.
ഞാൻ അച്ഛൻറെ ഒപ്പം നടന്നു.
ഞാൻ: എന്താണ് അച്ഛൻ എന്നോടുള്ള ദേഷ്യം അത് തുറന്നു പറയണം? ഞാൻ ഇന്നലെ അവിടെ വന്നിരുന്നു നിങ്ങളോട് സംസാരിക്കുകയും ചെയ്തതാണ്, എന്നിട്ട് രണ്ടുപേരും മിണ്ടിയില്ല. അച്ഛനെ എന്നോട് തുറന്നു പറയാം എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഞാൻ എൻറെ അച്ഛൻറെ സ്ഥാനത്ത് തന്നെയാണ് കാണുന്നത്. എന്നോട് വീണ്ടും ഈ അവഹേളനമാണ് തുടങ്ങുന്നതെങ്കിൽ……. എനിക്ക് സഹിക്കാൻ കഴിയില്ല. അവർ ഉണ്ടായിരുന്നപ്പോൾ ഉള്ള അവഹേളനവും അവജ്ഞയും കൊണ്ടാണ് ഞാൻ ലീവ് എടുത്തു പോയത്. പെട്ടെന്ന് ഒരു ഒറ്റപ്പെടൽ പോലെ തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഇത് പറഞ്ഞിട്ട് പോയാൽ നിങ്ങൾ സമ്മതിക്കില്ല എന്നുള്ളതുകൊണ്ടാണ് ഞാൻ ഒരു നുണ പറഞ്ഞത്. അത് ഒരു അപരാധം ആണെങ്കിൽ ഞാൻ അച്ഛനെ കാലുപിടിച്ചു മാപ്പ് പറയാം. ഇനിയും നിങ്ങളുടെ ഭാഗത്തുനിന്ന് ഇതേ നിലപാട് ആണെങ്കിൽ ഞാൻ മറ്റൊരു സ്ഥലം കണ്ടെത്തി മാറിക്കോളാം. ഞാനിപ്പോഴും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.
എത്രയും പറഞ്ഞു ഞാൻ നടത്തം നിർത്തി, തിരിച്ച് നടന്നു. റൂമിൽ എത്തിയപ്പോൾ തുണികളൊക്കെ പഴയ സ്ഥിതി തന്നെ, താഴെ കിടക്കുന്നു. ഞാൻ വീണ്ടും ബക്കറ്റിൽ ഇട്ടു, ബാത്റൂമിൽ കൊണ്ടുപോയി വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ തിരിച്ചു വരുന്നത് കണ്ടു. ഞാൻ താമസിക്കുന്ന മുറിയുടെ സിറ്റൗട്ടിൽ കസേരയിലിരുന്നു. അവിടെനിന്നും അനക്കമൊന്നുമില്ല, ഞാൻ വീണ്ടും ബാത്റൂമിൽ ചെന്ന് തുണി കഴുകി തിരിച്ചുകൊണ്ടുവന്ന അയയിൽ വീണ്ടും വിരിച്ചു. സിറ്റൗട്ടിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. ഇത്രയൊക്കെ പറഞ്ഞപ്പോൾ എന്തെങ്കിലും പ്രതികരണം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു, ഇല്ല. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഇതേ നിലപാട് ആണെങ്കിൽ ഇവിടെ നിന്നും മാറുന്നതാണ് നല്ലത്. ഇനി അമ്മായിയുടെ പ്രലോഭനങ്ങളിൽ വീണിട്ട് ഉണ്ടെങ്കിൽ അത് നടക്കട്ടെ. വൈകിട്ട് സുധിയെ വിളിക്കാം, അവിടെ ലക്ഷ്മി ഇല്ലല്ലോ തൽക്കാലം അങ്ങോട്ട് പോകാം. വസ്ത്രം ഉണങ്ങുന്നതുവരെ ഞാൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു. നല്ല വെയിൽ ആയിരുന്നതിനാൽ തുണികൾ വേഗം ഉണങ്ങി. അത് എടുത്ത് അകത്തു വച്ചു, വാതിൽ അടച്ചു കുറ്റിയിട്ടു കട്ടിലിൽ കയറി കിടന്നു. നല്ലൊരു ഉറക്കം ഉറങ്ങി എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയി. അവർ എൻറെ മോശം സമയത്ത് കൂടെയുണ്ടായിരുന്നവരാണ്, അതുകൊണ്ട് എൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചിട്ട് പോകാം. ഇങ്ങനെ കരുതി ഡ്രസ്സ് എടുത്തിട്ട് വാതിൽ പൂട്ടി അങ്ങോട്ട് നടന്നു. ഞാൻ സിറ്റൗട്ടിൽ ആരെയും കാണാഞ്ഞതിനാൽ വാതിൽ തുറന്നു അകത്തു കയറി, ഞായറാഴ്ച ആയിരുന്നതിനാൽ എല്ലാവരും സിനിമ കാണുകയായിരുന്നു. ഞാനും അവിടെ ഇരുന്നു, സിനിമ കഴിഞ്ഞിട്ട് പറയാം എന്ന് കരുതി. സിനിമ കഴിഞ്ഞപ്പോൾ സന്ധ്യയായി, സീത വിളക്കുവെച്ചു.
ഞാൻ: എൻറെ മോശം സമയത്ത് നിങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എനിക്ക് നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പറയുന്നത് നിങ്ങളോട് എല്ലാവരോടും കൂടിയാണ്, നിങ്ങൾക്ക് എന്നിൽ നിന്നും സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള എന്തെങ്കിലും പ്രവർത്തി ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് എൻറെ വിശ്വാസം. പിന്നെ രണ്ടുദിവസം ഞാൻ ഇവിടെ നിന്നും മാറി നിന്നത്, ഞാനിവിടെ ഒറ്റപ്പെടുന്നു എന്ന ഒരു തോന്നൽ ഉണ്ടായതുകൊണ്ടാണ്. എന്നെ മനസ്സിലാക്കേണ്ടവർക്ക് പോലും………. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ഞാൻ ഇപ്പോൾ ഇവിടെ കയറി വന്നപ്പോൾ എനിക്ക് മനസ്സിലായി നിങ്ങൾ എല്ലാവരും സന്തോഷമായാണ് ഇരിക്കുന്നതെന്ന്. എനിക്കതിൽ സന്തോഷമേയുള്ളൂ. ഞാനായിട്ട് ഇനി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. ഞാൻ ഇന്ന് തന്നെ സുധിയുടെ മുറിയിലേക്ക് മാറുകയാണ്, അവിടെ ലക്ഷ്മി ഇല്ല. അവനെ ഞാൻ വിളിച്ചിട്ടില്ല, നിങ്ങളെ കണ്ടു എല്ലാകാര്യങ്ങളും പറഞ്ഞിട്ട് വിളിക്കായെന്ന് കരുതി. രാത്രിയിൽ യാത്ര പറയുന്നില്ല.
എല്ലാവരും നിശബ്ദരായി ഇരിക്കുകയാണ്. സീത തൻറെ മുറിയിലേക്ക് കയറിപ്പോയി. ഞാൻ മറ്റു രണ്ടുപേരെയും നോക്കി, ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഒരേ ഇരിപ്പ്. ഞാൻ പോകാൻ തിരഞ്ഞ് വാതിൽ തുറന്നതും ഒരാൾ എൻറെ കയ്യിൽ കയറി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ സീത ബാഗും തൂക്കി നിൽക്കുന്നു.
സീത: എന്നെ ആരെ ഏൽപ്പിച്ചിട്ട് ആണ് പോകാൻ പോകുന്നത്. ഇത്രയും നേരം ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഞാൻ ഇവിടെയുണ്ടെന്ന് ഉള്ള കാര്യം പോലും മറന്നു കൊണ്ടാണ് പോയത്. എവിടെപ്പോകുന്നു എന്ന് പോലും എന്നോട് പറഞ്ഞില്ല.
ഞാൻ: ഞാൻ രണ്ടു ദിവസം അന്വേഷിച്ചു നടന്നു. എവിടെയും കണ്ടില്ല.
സീത: കണ്ടില്ലെങ്കിൽ ഞാൻ ഇവിടെ നിന്നും പോയെന്ന് കരുതിയോ? ഞാൻ എല്ലാ ദിവസവും കാണുന്നുണ്ടായിരുന്നു. എന്നെ കാണാൻ സാധിക്കാഞ്ഞത് ഞാൻ മനസ്സിൽ ഇല്ലാത്തതുകൊണ്ടാണ്. എന്നെ കണ്ടില്ലെന്നു പറഞ്ഞു ഓടേണ്ട കാര്യം ഉണ്ടായിരുന്നില്ല. എൻറെ ഈ വിരലിൽ ചേട്ടൻ ചാർത്തിയ അംഗുലീയം ഇല്ലേ, അത് ചേട്ടൻ്റെ ഹൃദയമാണ്. ഞാൻ ഇട്ടു തന്നത് എൻറെ ഹൃദയവും. എന്നിട്ടും എന്നെ കാണാനില്ല എന്നു പറഞ്ഞു പോയത്, വളരെ ബാലിശമായി പോയി. പിന്നെ അവര്, അവർ നമ്മുടെ ഗസ്റ്റ് അല്ലേ, നമ്മൾ കുടുംബാംഗങ്ങളല്ലെ? ചേട്ടനെ ഇവിടുത്തെ ഒരംഗമായി മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി, ഞങ്ങൾക്കറിയില്ലേ എൻറെ ചേട്ടനെ. എന്നിട്ട് വീടുമാറാൻ പോകുന്നു, വാ നമുക്ക് പോകാം. ചേട്ടൻ എവിടെയാണൊ അവിടെയാണ് ഞാൻ.
എൻറെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ചു. ഇതൊക്കെ കണ്ടു അച്ഛനും അമ്മയും ഇരിപ്പുണ്ട്.
അച്ഛൻ: മോൻ ചിന്തിച്ചിട്ടുണ്ടാകും എന്നോട് അത്രയും പറഞ്ഞിട്ടും, എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന്. ഇത് ഇങ്ങനെ തീരു എന്ന് എനിക്കറിയാം. ഞാൻ എന്തെങ്കിലും പറഞ്ഞു തീർത്താലും, നിങ്ങൾ തമ്മിൽ തീരില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ഒന്നും മിണ്ടാതിരുന്നത്. എപ്പോൾ എല്ലാം ok ആയില്ലേ. ഇനി വാ ഭക്ഷണം കഴിക്കാം.
സീത: ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല, ഭക്ഷണം കഴിച്ചിട്ട് ബാക്കി കിടക്കുന്നതിനു മുമ്പ്.
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, പാത്രങ്ങളൊക്കെ കഴുകിവെച്ച തിരിച്ചുവന്നപ്പോൾ
സീത: അമ്മയും അച്ഛനും പോയി കിടന്നോ, എനിക്ക് കുറച്ചു പണിയുണ്ട് ഇവിടെ. ഒരാളെ ചോദ്യം ചെയ്യാനുണ്ട്.
അച്ഛൻ: എൻറെ മോനെ കൊല്ലരുതേ.
സീത: ചിലപ്പോൾ വല്ല പപ്പും പൂടയും കിട്ടിയെന്നിരിക്കും. ശരി നിന്ന് പൊയ്ക്കോ.
അവർ കിടക്കാൻ പോയി വാതിലടച്ചു. എൻറെ കൈക്ക് പിടിച്ച് അവളുടെ ബെഡ്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. വാതിൽ അടിച്ചു, കട്ടിലിൽ ഇരുത്തി.
സീത: എന്നെ കാണാഞ്ഞിട്ട്, എൻറെ ചേട്ടൻ വിഷമമായി അല്ലേ. ഞാൻ മലപ്പുറം അല്ല ചേട്ട, ആ അമ്മായി എന്ന് പറയുന്ന സാധനം എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അത് കേൾക്കേണ്ടല്ലോ എന്ന് കരുതി ഒഴിഞ്ഞു മാറി നിന്നതാണ്. എന്നോട് ക്ഷമിക്കു ചേട്ടാ.
അവൾ എൻറെ അരികിൽ ഇരുന്നു, മുഖം മൊത്തം ചുംബനം കൊണ്ട് മൂടി, അവളെയും ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി.
സീത: എനിക്കിന്നു, എൻറെ ചേട്ടൻറെ കൂടെ കിടക്കണം.
ഞാൻ: അത് ശരിയല്ല, നമ്മുടെ മെസ്സേജ് മാത്രമേ നടന്നിട്ടുള്ളൂ.
സീത: എന്തായാലും ഇന്ന് എൻറെ ചേട്ടൻറെ കൂടെ ഞാൻ ഉണ്ടാകും.
ഇത് പറഞ്ഞ് അവൾ എന്നെ കിടത്തി, കൂടെ അവളും കയറി കിടന്നു. മലർന്നുകിടന്നിരുന്ന എന്നെ കെട്ടിപ്പിടിച്ച് എൻറെ കൈത്തണ്ടയിൽ തലവെച്ച് എന്നോട് ചേർന്ന് കിടന്നു. ഇടയ്ക്കിടയ്ക്ക് അവൾ എന്നെ ചുംബിച്ചു കൊണ്ടിരുന്നു.

a
WRITTEN BY

admin

Responses (0 )



















Related posts