-50% Intro price for the next 72 hours only!. Buy now →

Kambi stories

എൻ്റെ മൺവീണയിൽ 22 [Dasan]

എൻ്റെ മൺവീണയിൽ 22 Ente Manveenayil 22 | Author : Dasan | Previous Part   ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു. ആള് ഭാവി അമ്മായമ്മയെ കാണാൻ പോകുന്നതിൻറെ ത്രില്ലിലാണ്. […]

0
1

എൻ്റെ മൺവീണയിൽ 22

Ente Manveenayil 22 | Author : Dasan | Previous Part

 

ഞങ്ങൾ നിന്ന് ഭാഗം ഇരുട്ടായിരുന്നു. എൻറെ കൈ വിട്ടു തിരിച്ചുപോകാൻ തുനിഞ്ഞ സീതയെ ഞാൻ കയ്യിൽ കയറി പിടിച്ചു, എന്നിലേക്ക് അടുപ്പിച്ചു. ചെറിയൊരു നാണത്തോടെ എൻറെ കൈയുടെ പിടുത്തം വിടുവിച്ച് തിരിച്ച് ഓടി. ഞാൻ തിരിച്ചു നടക്കുമ്പോൾ ആള് സിറ്റൗട്ടിൽ നിൽപ്പുണ്ട്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി, പോകേണ്ട ദിവസം അടുത്തു.

ആള് ഭാവി അമ്മായമ്മയെ കാണാൻ പോകുന്നതിൻറെ ത്രില്ലിലാണ്. ഈ പോക്ക് എങ്ങനെ ആവുമോ എന്തോ, അവർ എത്രത്തോളം അക്സെപ്റ്റ് ചെയ്യുമെന്ന് കണ്ടറിയണം. ഞാനും സീതയും രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് പാക്ക് ചെയ്തു, സീതക്ക് എൻറെ കൂടെ വരുന്നതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. വ്യാഴാഴ്ച ഓഫീസിൽ പോയി ഉച്ചക്ക് ശേഷവും ശനിയാഴ്ചയും ലീവ് എഴുതി കൊടുത്തു പോന്നു.

ഞാൻ റൂമിൽ എത്തുമ്പോൾ സീത റെഡിയായിട്ടുണ്ട്, ദാവണി ആണ് വേഷം. തത്ത പച്ച പാവാടയിൽ നേരിയ ചുവപ്പ് ബോർഡർ, ആ ബോർഡിൻറെ മാച്ച് കളർ ഹാഫ് സാരി, അതിൽ ഗോൾഡൻ കളർ എംബ്രോയിഡറി ബ്ലൗസിൻെറ ബോഡി പാവാടയുടെ കളർ തന്നെ കൈ രണ്ടും സാരിയുടെ കളർ അതിലും ഗോൾഡൻ കളർ എംബ്രോയ്ഡറി. നിതംബം വരെ കിടക്കുന്ന കാർകൂന്തൽ പിന്നിട്ട് മുൻവശത്തേക്ക് ഇട്ടിരിക്കുന്നത് കണ്ടാൽ ആനയുടെ തുമ്പിക്കൈ പോലെ ഇരിക്കും, അത്രയും തിക്കിലുള്ള മുടിയാണ്.

നെറ്റിയിൽ ചന്ദനക്കുറിയും ചെറിയ ചുവന്ന പൊട്ടും. കാവടിയാടുമീ കൺതടവും പനിനീർപ്പൂവിതൾ തോൽക്കുമീ ചൊടിയിണയും കുറുനിര മണ്ഡനമാകുന്ന കവിളിണയും മാറിലെ മാലേയ മധുചന്ദ്രനും, ഇതൊക്കെ കണ്ടുകഴിഞ്ഞാൽ ആള് വിണ്ടലത്ത് നിന്നും ഇറങ്ങിവന്ന ഏതോ അപ്സരസ് ആണെന്ന് തോന്നു. എൻറെ കയ്യിൽ നിന്നും വണ്ടിയുടെ കീ വാങ്ങി കൊണ്ടുപോകാനുള്ള ബാഗ് എടുത്തു വച്ചു. ഞാൻ പെട്ടെന്ന് കുളിച്ചു ഇറങ്ങി, ഡ്രസ്സ് ചെയ്തു പുറത്തേക്കു വന്നു.

ആൾ അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിന്റെ സൈഡ് സീറ്റിൽ കയറിയിരുന്നു കഴിഞ്ഞു. ഞാൻ പോയി ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. കൂടെ അമ്മയും അച്ഛനും ഞങ്ങളെ യാത്രയയക്കാൻ വന്നു നിൽപ്പുണ്ടായിരുന്നു. അവരോട് യാത്രപറഞ്ഞ് വണ്ടിയുമായി നീങ്ങി. പോകുന്ന വഴി സീത കല പല സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഡ്രൈവിംഗ് ബോറായി തോന്നിയതേയില്ല. ആലപ്പുഴയിൽ ശവക്കോട്ട പാലത്തിൻറെ അടുത്തെത്തിയപ്പോൾ,

സീത: ഇവിടെ പടിഞ്ഞാറുവശം ആണ് അച്ഛൻറെ തറവാട് വീട്. ഒന്നോ രണ്ടോ പ്രാവശ്യം വന്ന ഓർമയെ എനിക്കുള്ളൂ.
വീണ്ടും വണ്ടി മുന്നോട്ട് പോയി കുറച്ചു കഴിഞ്ഞപ്പോൾ
സീത: എന്താണ് മാഷേ നമുക്ക് ഭക്ഷണമൊന്നും കഴിക്കണ്ടേ?
അപ്പോഴാണ് ഞാൻ സമയം നോക്കുന്നത്, അവിടെനിന്ന് പോന്നിട്ട് ഈ വർത്തമാനം ശ്രദ്ധിച്ചിരുന്നതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല. വൈകുന്നേരം 5:30 മണി ആകുന്നു. നല്ലൊരു ഹോട്ടൽ നോക്കി വണ്ടി ഒതുക്കി ഞങ്ങൾ ഇറങ്ങി. എൻറെ കയ്യിൽ തൂങ്ങിയാണ് സീത റസ്റ്റോറൻറിൽ കയറിയത്. ഫാമിലി റൂമിൽ കയറി ടേബിളിൻ്റെ ഓപ്പോസിറ്റ് സൈഡിൽ ഇരിക്കുമ്പോൾ, ആള് എൻറെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അപ്പോഴേക്കും വെയിറ്റർ വന്നു.

ഞാൻ: കഴിക്കാൻ എന്താണ് വേണ്ടത്?
സീത: ചേട്ടൻറെ ഇഷ്ടം.
ഞാൻ രണ്ടു മസാലദോശ ഓർഡർ ചെയ്തു. അതിനിടയിൽ തിരുവനന്തപുരത്തു സീതയുടെ വീട്ടിൽ നിന്നും വിളി വന്നു, ഫോണിന് റിംഗ് സൗണ്ട് കുറവായിരുന്നു. അറ്റൻഡ് ചെയ്ത് സീതക്ക് കൊടുത്തു.

സീത സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്നോട് എവിടെ എത്തി എന്ന് ചോദിച്ചു. ഞാൻ ചേർത്തല എത്താൻ പോകുന്നു എന്നും ഹോട്ടലിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറഞ്ഞു. സംസാരം നിലച്ചു ഫോൺ എൻ്റെടുത്തു തിരിച്ചു തന്നു.
സീത: ഞാൻ പറഞ്ഞതല്ലേ ഫോൺ മാറാം എന്ന്. ഇതിൻറെ റിങ് ടോൺ തന്നെ മര്യാദയ്ക്ക് കേൾക്കുന്നില്ല. നമ്മൾ എറണാകുളത്ത് നേരത്തെ എത്തുകയാണെങ്കിൽ, അവിടെ നിന്നും നല്ല ഒരു രണ്ടു ഫോൺ വാങ്ങിയിട്ടേ നമ്മൾ മുൻപോട്ടു പോകു.
ഞാൻ: ശരി, അടിയൻ.

അപ്പോഴേക്കും മസാല ദോശ രണ്ടെണ്ണം വന്നു. അതും കഴിച്ച് ഓരോ ചായയും കുടിച്ച് വീണ്ടും യാത്ര തുടർന്നു. എറണാകുളം എത്തിയപ്പോൾ സീത ഫോണിൻറെ കാര്യം ഓർമ്മപ്പെടുത്തി. നല്ലൊരു മൊബൈൽ കടയിൽ കയറി Samsung D 500 രണ്ടെണ്ണം വാങ്ങി, അത്യാവശ്യം ഫെസിലിറ്റീസ് ഉള്ള രണ്ട് ഫോണുകൾ, ക്യാമറയുമുണ്ട്. ക്യാഷും പേ ചെയ്തു പുറത്തിറങ്ങിയപ്പോൾ പെങ്ങൾക്ക് ഒരു ചുരിദാർ എടുക്കണമെന്ന് സീത പറഞ്ഞു. അങ്ങനെ ഞങ്ങൾ ജയലക്ഷ്മി യിൽ കയറി ചുരിദാറും വാങ്ങി ഇറങ്ങി.
ഞാൻ: നമ്മൾ എങ്ങോട്ടാണ് ആദ്യം പോകുന്നത്?
സീത: ചേട്ടൻറെ വീട്ടിലേക്ക് തന്നെ ആകട്ടെ.
ഞാൻ: അവിടെ ചെന്നിട്ട് നമ്മളെ കയറ്റി ഇല്ലെങ്കിൽ എന്തു ചെയ്യും.
സീത: അത് അപ്പോഴുള്ള കാര്യമല്ലേ? നമുക്ക് നോക്കാം.
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല അവിടെനിന്നും നേരെ എൻറെ വീട്ടിലേക്ക് പുറപ്പെട്ടു. വീടെത്തുമ്പോൾ രാത്രി 8 മണി. വണ്ടി കൊണ്ടുവന്ന് വീടിൻറെ ഫ്രൻ്റിൽ പാർക്ക് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി. മുൻപിൽ സീത നടന്നു പുറകെ ഞാനും. കോളിംഗ് ബെല്ല് വിരലമർത്തിയത് സീതയാണ്, ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. അമ്മയാണ് വാതിൽ തുറന്നത്, എന്നെ കണ്ടപ്പോൾ. അമ്മയുടെ കണ്ണുകൾ നിറഞ്ഞു, ആരാണെന്ന് മനസ്സിലാവാതെ സീതയെ നോക്കുന്നുണ്ട്.
അമ്മ: എന്തിനാണാവോ വന്നത്? നിൻറെ ആരെങ്കിലും ഇവിടെയുണ്ടോ? ഇതാരാണ്?
ഞാൻ: അവസാനമായി ഒന്ന് കാണാം…..
ഞാൻ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ എൻ്റെ വായ സീത പൊത്തിപ്പിടിച്ചു. സീത അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.
സീത: അമ്മ ക്ഷമിക്കണം, ഞാൻ ചേട്ടൻ താമസിക്കുന്ന വീടിൻറെ ഓണറുടെ മകളാണ്. എനിക്ക് ചേട്ടൻറെ അമ്മയെയും അച്ഛനെയും അനിയനെയും അനിയത്തിയെയും കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് എന്നെയും കൂട്ടി വന്നത്. അമ്മ ഞങ്ങളെ ഇവിടെ കയറ്റി ഇല്ലായെങ്കിൽ, ഞങ്ങൾ തിരിച്ചു പൊയ്ക്കോളാം.
അമ്മ: അതിനു വരാൻ കണ്ട നേരം ഇതാണൊ? നിന്നെ ആരാണ് ഇവൻറെ കൂടെ ഒറ്റയ്ക്ക് വിടാൻ സമ്മതിച്ചത്?
സീത: ഞങ്ങൾ ഉച്ചയ്ക്ക് അവിടെ നിന്നും പോന്നതാണമ്മെ, ബ്ലോക്ക് ഒക്കെ കിട്ടി ഇവിടെ എത്തിയപ്പോൾ ഈ നേരമായി.
അമ്മ: ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ആരാണ് എന്താണെന്ന് അറിയാത്ത ഇവൻ്റെയൊക്കെ കൂടെ പോരുമോ അതുകൊണ്ട് ചോദിച്ചതാണ്.
സീത: ഞങ്ങളുടെ വീട്ടിലാണ്, ചേട്ടൻ ഇക്കാലമത്രയും താമസിച്ചത്. അതുകൊണ്ട് ചേട്ടനെ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.
അമ്മ: അതല്ല മോളെ…..
ഇടക്കു കയറി സീത.
സീത: അല്ല അമ്മേ, എനിക്ക് നിങ്ങളെയൊക്കെ ഒന്ന് കാണണമെന്ന് തോന്നി. ഇത് അവിവേകമായി എന്ന് തോന്നുന്നുണ്ടെങ്കിൽ അമ്മ ഞങ്ങളുടെ ക്ഷമിക്കുക. ഈ അമ്മയെ കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ, എനിക്ക് ഒന്ന് കാണണം എന്ന് തോന്നി.
ആ വാക്കുകളിൽ അമ്മ വീണു. അമ്മ സീതയെ അടിമുടി നോക്കുന്നുണ്ട്, ഇഷ്ടപ്പെട്ട ലക്ഷണമാണ്. ഇഷ്ടപ്പെടാതിരിക്കാൻ ഒരു മാർഗ്ഗവുമില്ല, അത്ര സുന്ദരിയാണല്ലൊ.
അമ്മ: മോളെ, ഇപ്പോഴത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല അതുകൊണ്ട് പറഞ്ഞതാണ്. എന്താണ് മോളുടെ പേര്?
സീത: സീത.
അമ്മ: മോള് വാ. നീയും വാടാ.
ഈ ശബ്ദമൊക്കെ കേട്ട് അനുജനും അനുജത്തിയും എത്തി. അമ്മയുടെ പേര് പത്മിനി, അച്ഛൻറെ പേര് വേണു, അനുജത്തി സൂര്യ, അനുജൻ അജിത്ത്. സീത വിജയിച്ച ഭാവത്തോടെ എന്നെ നോക്കി. അമ്മയുമായി അനുജത്തിയുടെ കൈയുംപിടിച്ച് സീത അകത്തേക്ക് പോയി, ഞാൻ കയറാതെ അവിടെ തായം കളിച്ചു നിന്നു.
അജി: ചേട്ടൻ എന്താണ് ഇവിടെനിന്ന് പരുങ്ങുന്നത്, വാ ചേട്ടാ.
അവൻ എൻറെ കൈയ്യും പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്ന് ഇവിടെനിന്നും ഇറങ്ങി പോയതാണ്, പിന്നെ വരുന്നത് ഇന്നാണ്. അതിൻറെ ഒരു അകൽച്ച എനിക്ക് തോന്നി, ഞാൻ ആ ഹാളിലിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സീതയും സൂര്യയും എൻറെ കയ്യിൽ നിന്നും കാറിൻറെ താക്കോൽ വാങ്ങി ബാഗും മറ്റുള്ള സാധനങ്ങളും എടുത്തു കൊണ്ടുവന്നു. സാധനങ്ങൾ എടുത്തു കൊണ്ട് വന്നപ്പോഴാണ് കാണുന്നത് രണ്ടൊ മൂന്നോ ഏത്ത കുലയും, ചെങ്കദളിക്കുലയും. ഇതൊക്കെ ഞാൻ റൂമിൽ കയറി ഫ്രഷ് ആകാൻ നേരത്ത് വണ്ടിയുടെ ബാക്കിൽ എടുത്തു വച്ചതാണെന്ന് തോന്നുന്നു. അമ്മായി അമ്മയെ സോപ്പിടാൻ മരുമകൾ കൊണ്ടുവന്ന സാധനങ്ങൾ ആണ്. സാധനങ്ങൾ എടുത്തു അകത്തു വെക്കാൻ അജിത്തും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എത്തി, എന്നെ കണ്ടപ്പോൾ
അച്ഛൻ: ഇവൻ എന്താണ് ഇവിടെ? ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കാൻ വന്നതാണോ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അച്ഛൻറെ ശബ്ദം കേട്ടപ്പോഴേക്കും അമ്മ വന്നു, പുറകെ സൂര്യ സീതയെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് വന്നു. സീതയെ കണ്ടപ്പോൾ
അച്ഛൻ: ഇതാരാണ്? ഇവൻ കൊണ്ടുവന്ന വല്ല…
അച്ഛനെ കൊണ്ട് പൂർത്തിയാക്കാൻ സമ്മതിക്കാതെ അമ്മ.
അമ്മ: നിങ്ങൾ ഒന്നും മിണ്ടാതെ ഇരുന്നേ. ആ കൊച്ച് ഇവൻ താമസിക്കുന്ന വീടിൻറെ ഹൗസ് ഓണറുടെ നമ്മളാണ്. നമ്മളെ കാണണമെന്ന് പറഞ്ഞു വന്നതാണ്.
അച്ഛൻ: അതെന്തിനാ നമ്മളെ കാണുന്നത്?
അമ്മ: ഇത് എന്താടപ്പാ, നമ്മളെ കാണാൻ പാടില്ല എന്ന് പറഞ്ഞ വല്ല നിയമവും ഉണ്ടോ.
അച്ഛൻ: അല്ല ഇവൻ കൊണ്ടുവന്നതു കൊണ്ട് ചോദിച്ചതാണ്.
ഞാൻ എഴുന്നേറ്റു, ഉടനെ സീത വന്ന് എൻറെ തോളിൽ പിടിച്ച് അവിടെ ഇരുത്തി. ഇതെല്ലാം മറ്റുള്ളവർ കാണുന്നുണ്ടായിരുന്നു. എന്തായാലും പറയാനുള്ളത് പറയാൻ തന്നെ തീരുമാനിച്ചു.
ഞാൻ: നിങ്ങളാരും അതിശയോക്തിയോടെ നോക്കണ്ട. ഞാൻ ആശുപത്രിയിൽ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ കിടന്ന സമയത്ത് ഇവളും ഇവളുടെ അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു എങ്ങോട്ടു പോകണമെന്നറിയാതെ നിൽക്കുമ്പോൾ ഇവരുടെ വീട്ടിലേക്കാണ് എന്നെ കൊണ്ടുപോയത്. മാസങ്ങളായുള്ള പിന്നീട് കിടന്നകിടപ്പ്, അപ്പോൾ പരിചരിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ എന്നെ പരിചരിച്ചത് ഇവളാണ്. നിങ്ങൾ നേരത്തെ രണ്ടുപേരും എന്നോട് ചോദിച്ചു നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വന്നതാണോ എന്ന്. മാറിച്ച് ഞാനാണ് ചോദിക്കേണ്ടി ഇരുന്നത്. പിന്നെ അമ്മ ചോദിക്കുന്നുണ്ടായിരുന്നു ഇവൻറെ കൂടെ വിശ്വസിച്ച് ആരാണ് അയച്ചതെന്ന്. ഒരു പ്രായ പൂർത്തിയായ പെണ്ണ് എന്നെപ്പോലുള്ള പുരുഷനെ പരിചരിക്കാം എങ്കിൽ പിന്നെ എന്ത് വിശ്വാസം ആണമ്മെ വേണ്ടത്. ഞാൻ ഇത്രയും പറഞ്ഞില്ലെങ്കിൽ ഇവളെ നിങ്ങൾ ഏതു വിധത്തിൽ കാണും എന്ന് എനിക്കറിയാം. എൻറെ നിർബന്ധത്തിന് വഴങ്ങി അല്ല, ഇവളുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഇവിടെ വന്നത്. അമ്മയോടും അച്ഛനോടും മറ്റുള്ളവരോടുള്ള വഴക്കുകൾ തീർത്തു, നല്ല രീതിയിൽ മുൻപോട്ടു പോകണം എന്ന് ഇവൾ പറഞ്ഞത് കൊണ്ടാണ് ഞാൻ വന്നത്.
അമ്മ വന്ന് സീതയെ ചേർത്തുപിടിച്ചു, നെറുകയിൽ തലോടി.
അച്ഛൻ: മോള് വിഷമിക്കരുത്, ഇതിനുമുമ്പ് ഇവൻ ഇവിടെ വന്ന് കാട്ടിയ കോപ്രായങ്ങളുടെ ഫലമാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. ഞങ്ങൾക്ക് അതിൽ വളരെ മനസ്താപമുണ്ട്. മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്?
സീത: അച്ഛനും അമ്മയും.
അച്ഛൻ: അച്ഛൻ എന്തു ചെയ്യുന്നു?
സീത: ലോഡിങ് ഡൗൺലോഡിങ്ങ് യൂണിയനിലാണ്.
അച്ഛൻ: മോൾ എന്തു ചെയ്യുന്നു?
സീത: ഡിഗ്രി കഴിഞ്ഞ് B Ed ചെയ്യുന്നു.
അച്ഛൻറെ മുഖത്ത് ഒരു മന്ദസ്മിതം വന്നു.
അച്ഛൻ: പത്മിനി, സമയം ഒരുപാടായി ഭക്ഷണം എടുത്തോ. ഞാൻ ഒന്നു കുളിച്ചിട്ട് വേഗം വരാം.
അച്ഛൻ മുറിയിലേക്ക് പോയി.
സൂര്യ: ചേച്ചിക്ക് കുളിക്കണ്ടേ? വാ.
സൂര്യ സീതയെ വിളിച്ച് സൂര്യയുടെ മുറിയിലേക്ക് പോയി. ഹാളിൽ വച്ചിരുന്ന എൻറെ ബാഗുമെടുത്ത് എൻറെ സ്ഥിരം മുറിയിലേക്ക് പോകാൻ തുനിയുമ്പോൾ സീത വന്ന് ബാഗും വാങ്ങി സൂര്യയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സൂര്യ ബാഗ് തിരിച്ചു കൊണ്ടുവന്നു തന്നു. ഞാൻ എൻറെ മുറിയിൽ കയറി കുളിച്ചു പുറത്തിറങ്ങിയപ്പോഴേക്കും എല്ലാവരും ഡൈനിംഗ് ടേബിളിൽ നിരന്നിരുന്നു. മേശപ്പുറത്ത് ചോറും മീൻ കറിയും മീൻ വറുത്തതും തോരനും. നല്ല വലിയ നെയ്മീൻ മുറിച്ച് വറുത്ത പീസും കുടംപുളിയിൽ പറ്റിച്ച് നെയ്മീൻ കറിയും കണ്ടപ്പോൾ സീത എന്നെ നോക്കി. അവർക്ക് എത്രയും നല്ല മീൻ കിട്ടാറില്ല. നല്ല എരിവും പുളിയും ഉണ്ടായിരുന്നതിനാൽ സീതയുടെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ ഒഴുകി. അടുത്തിരുന്ന അമ്മ വെള്ളം എടുത്തു കൊടുക്കുന്നത് കണ്ടു.
അമ്മ: നല്ല എരിവ് ഉണ്ടല്ലേ? ഇവിടെ എല്ലാവർക്കും നല്ല എരിവും പുളിയും വേണം.
ചെയ്ത് എന്നെ നോക്കുന്നുണ്ട്, ഞാൻ അവരുടെ വീട്ടിൽ ചെന്ന് എരിവും പുളിയും കുറഞ്ഞ മീൻ കറികളും മറ്റു കറികളും കൂട്ടുന്നത് എങ്ങനെയെന്ന് അർത്ഥത്തിലാണ് നോക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ നാളെ നിങ്ങൾക്ക് എന്താണ് പരിപാടി എന്ന് അമ്മ ചോദിച്ചു. ഞാൻ പറഞ്ഞു അമ്മുമ്മയെ ഒന്നു പോയി കാണണം, ഒരു ദിവസം അവിടെ നിൽക്കണം. സീത സൂര്യനോട് എന്തോ ചോദിക്കുന്നുണ്ട്, സൂര്യ നിഷേധാർത്ഥത്തിൽ തലയാട്ടുന്നുമുണ്ട്. ഭക്ഷണം കഴിഞ്ഞ് സീത സൂര്യയുടെ മുറിയിൽ കൂടി. ഞാനെൻറെ മുറിയിലേക്കും.

പിറ്റേന്ന് രാവിലെ കാപ്പികുടിയും കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, ഇറങ്ങുന്നതിനു മുമ്പ് സീത സൂര്യയോട് ഒരുപാട് നിർബന്ധിച്ചു കൂടെ പോരാൻ. പക്ഷേ അവൾ അമ്മയെ വിട്ട് എങ്ങും മാറി നിൽക്കില്ല. അമ്മ അമ്മുമ്മയ്ക്ക് കൊടുക്കാൻ കായ എടുത്തപ്പോൾ, സീത പറഞ്ഞു വണ്ടിയിൽ ഒരു കുല കൂടി ഇരിപ്പുണ്ട് എന്ന്. നാളെ രാവിലെ തന്നെ ഇങ്ങോട്ട് വരണം എന്ന് അമ്മ സീതയോട് പ്രത്യേകം പറഞ്ഞേല്പിച്ചു, സീത സമ്മതവും മൂളി. സീതയുടെ വേഷം ചുരിദാർ ആണ് വാടാമല്ലി കളർ ടോപ്പിൻ്റെ കഴുത്തിലും കയ്യിലും ചുവപ്പ് പ്രില്ല് വെച്ചതാണ് പച്ച ബോട്ടവും അതിൻ്റെ തന്നെ എംബ്രോയ്ഡറി ചെയ്ത ഷാളും. ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി. പോകുന്ന വഴി സീതയുടെ വീമ്പു പറച്ചിൽ തുടങ്ങി.
സീത: കണ്ടോ, അമ്മയെ കയ്യിലെടുത്തത് കണ്ടോ. അതാണ് സീതയുടെ മിടുക്ക്.
ഞാൻ: സമ്മതിച്ചേ.
ടൗണിൽനിന്നും ചിത്രയുടെ പിള്ളേർക്ക് ഡ്രസ്സും സ്വീറ്റ്സും വാങ്ങി, ഉച്ചയ്ക്ക് മുമ്പായി 11 മണിയോടെ ഞങ്ങൾ ചിറ്റയുടെ വീട്ടിൽ എത്തി. ഞങ്ങൾ വിളിച്ചു പറയാതെയാണ് ചെല്ലുന്നത്, ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. അവിടെ അമ്മുമ്മയും ചിറ്റയും എവിടെയോ പോകാൻ റെഡിയായി നിൽക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ അവർ പെട്ടെന്ന് അന്താളിച്ചു.
ചിറ്റ: നിങ്ങൾ വന്ന സമയം കൊള്ളാം, ഞങ്ങൾ ഒരു മരണാവശ്യം ആയി പോകാൻ നിൽക്കുകയായിരുന്നു. ചേട്ടൻ ഇപ്പോൾ വരും പിള്ളേരെ കൊണ്ട് പോകണം, അതിനെ ചേട്ടൻ വേണ്ടിവരും.
ഞാൻ: ആരാണ് മരിച്ചത്?
ചിറ്റ: കുഞ്ഞച്ഛൻ, കിളിയുടെ അച്ഛൻ. നീ വണ്ടിക്കല്ലെ വന്നത്, അപ്പോൾ ആ വണ്ടിക്ക് അങ്ങ് പോകാം.
ഞാൻ: ഞാൻ വരുന്നില്ല.
അമ്മുമ്മ: മോൻ വാ.എന്തായാലും നിങ്ങൾ വന്നതല്ലെ, മരണത്തിലൊന്നും വഴക്ക് വേണ്ട മോനെ.
സീത: ഏതായാലും ഒന്ന് പോകാം ചേട്ടാ. വഴക്കൊക്കെ പോകട്ടെ.
അപ്പോഴേക്കും കുഞ്ഞച്ഛൻ വന്നു, ചിറ്റയുടെ പിള്ളേർ ഓടി ഞങ്ങളുടെ അടുത്ത് വന്നു. അവർക്കുള്ള പൊതികൾ സീത കൊടുത്തു.മൂത്തയാൾ ആൺകുട്ടിയാണ് 15 വയസ്സ് .രണ്ടാമത്തേത് 13 വയസ് പെൺകുട്ടിയാണ്. മൂന്നാമത്തേത് ആൺകുട്ടി 11 വയസ്സ്.പൊതിയുമായി അവർ അകത്തേക്ക് പോയി. കുഞ്ഞച്ഛനും പിള്ളേരുമായി റെഡിയായി ഇറങ്ങി വന്നു. സീതയുടെ നിർബന്ധത്തിൽപോകാമെന്ന് തീരുമാനിച്ചു. വണ്ടിയിൽ കയറാൻ നോക്കിയപ്പോഴാണ് കുല ഇരിക്കുന്നത് കണ്ടത്, അതിറക്കി വെച്ചു.എല്ലാവരും കയറി കുഞ്ഞച്ഛൻ ഫ്രൻ്റിൽ കയറി, സീത അമ്മുമ്മയുടെയും ചിറ്റയുടേയും കൂടെ കയറി. പോകുന്ന വഴി ഞാൻ അമ്മയെ അറിയിച്ചില്ലേ എന്ന് ചോദിച്ചു. അറിയിച്ചു വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അവിടെ ചെല്ലുമ്പോൾ നിറയെ ആളുകൾ ആണ്. പോകുന്ന വഴി ഷിബുവും കുറച്ച് പരിവാരങ്ങളും വെള്ളമടിയുടെ വട്ടം കൂട്ടുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോൾ എന്നേയും സീതയേയും നോക്കുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോൾ കിളിയും കിളിയുടെഅമ്മയും പൊട്ടിക്കരച്ചിൽ ആണ്. കിളി അന്ന് കണ്ടതിലും ക്ഷീണിച്ചു. ബോഡി പന്തലിലേക്ക് എടുത്തിട്ടുണ്ട്. ഞാൻ അവരുടെ നേരെ ചെന്നില്ല, കുറച്ചു പുറകോട്ട് മാറി നിന്നു. സീതയും അമ്മുമ്മയും ചിറ്റയും പിള്ളേരും അകത്തേക്ക് കയറി. സീതയെ കണ്ടപ്പോൾ കിളിയും അമ്മയും നോക്കുന്നുണ്ട്. വീണ്ടും ഉച്ചത്തിലുള്ള കരച്ചിൽ, അമ്മുമ്മയേയും ചിറ്റയേയും വിളിച്ചാണ് കരയുന്നത്. ഞാൻ പ്രകാശനുമായി കണ്ടു, ഞങ്ങൾ വർത്തമാനം പറഞ്ഞ് പുറത്തേക്ക് നടന്നു. വൈകിട്ട് നാലു മണിക്കാണ് സംസ്കാരം എന്നു പറഞ്ഞു. ചിറ്റയേയും അമ്മയേയും കൊണ്ടുവന്നതു കൊണ്ട് അവരെ തിരിച്ചുകൊണ്ടു ചെന്ന് ആകണമല്ലോ. അതുകൊണ്ട് നാലു മണി കഴിയാതെ ഇവിടുന്ന് പോകാൻ പറ്റില്ല. അമ്മയൊക്കെ എപ്പോൾ എത്തുമോ ആവോ. പ്രദീപ് അങ്കിളിൻറെ അടുത്ത് പോയിരുന്നു, ചെറിയൊരു വ്യത്യാസമുണ്ട്. കുറച്ചുനേരം അദ്ദേഹത്തിനോട് വർത്താനം പറഞ്ഞിരുന്നു, എന്നോട് അങ്ങനെയൊക്കെ പെരുമാറിയതിന് ഇപ്പോൾ വിഷമം ഉണ്ടെന്ന് പറഞ്ഞു. അതെല്ലാം പോട്ടെ പഴയ കാര്യം പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാം നല്ലതിന് എന്ന് വിചാരിക്കാം എന്ന് ഞാൻ പറഞ്ഞു. അതു പറഞ്ഞപ്പോൾ അങ്കിളിനെ കണ്ണുകൾ നിറഞ്ഞോ എന്നൊരു സംശയം. അങ്ങനെയിരിക്കെ സീതയുടെ ഫോൺ വന്നു. ചിറ്റയുടെ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാൻ പറഞ്ഞു. ഞാൻ ഇവിടെ പ്രദീപ് അങ്കിളിൻ്റെ അടുത്തുണ്ട് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. സീത പിള്ളേരുമായി എൻറെ അടുത്ത് വന്നു. സീതയെ കണ്ടപ്പോൾ അങ്കിൾ സാകുതം നോക്കുന്നത് കണ്ടു.
ഞാൻ: സീതേ, ഇതാണ് കിളിയുടെ ഒരു ചേട്ടൻ. പേര് പ്രദീപ്, എൻറെ അങ്കിൾ ആയിട്ട് വരും. ചെറിയൊരു ആക്സിഡൻറ് പറ്റിയതാണ്. ഇത് തിരുവനന്തപുരത്തുള്ള കുട്ടിയാണ്. ഞാൻ താമസിക്കുന്ന വീടിൻറെ ഹൗസ് ഓണറുടെ മകൾ. അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞിട്ട് കൊണ്ടുവന്നതാണ്. ഇവിടെ അമ്മുമ്മയെ കാണാൻ വന്നപ്പോഴാണ് ഈ വിവരം അറിയുന്നത്.
സീത തൊഴുതു, സമയം നോക്കിയപ്പോൾ രണ്ടു മണി ആകുന്നു. ഞാൻ അങ്കിളിനോട് പറഞ്ഞു അവരെയും കൊണ്ട് പുറത്തേക്കിറങ്ങി. സീത നേരെ ചിറ്റയുടെ യും അമ്മയുടെ അടുത്തേക്ക് പോയി. ഞാൻ മൂന്ന് പിള്ളേരെയും വിളിച്ച് റോഡിലേക്ക് നടന്നു. അവിടെ ചെറിയ ഒരു ഹോട്ടൽ ഉണ്ട്. ചോദിച്ചപ്പോൾ ഊണ് കഴിഞ്ഞു ചായ വേണമെങ്കിൽ തരാം എന്നായി, അവരോട് ചോദിച്ചപ്പോൾ എന്തായാലും മതിയെന്ന്. ചായയും സ്നാക്സും മേടിച്ചു കൊടുത്തു, അവർ ചായ കുടിച്ചു കഴിയുന്നതുവരെ അവിടെയിരുന്നു. തിരിച്ചു മരണ വീട്ടിൽ എത്തുമ്പോൾ അമ്മയും അച്ഛനും വന്നിട്ടുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ എൻറെ അടുത്തേക്ക് വന്നു.
അച്ഛൻ: ഇവിടെ എന്തെങ്കിലും ചെയ്യണൊ?
ഞാൻ: എനിക്കറിയില്ല കുഞ്ഞച്ഛനോട് ചോദിക്ക്.
അച്ഛൻ കുഞ്ഞച്ഛന് അടുത്തേക്ക് പോയി, അവർ തമ്മിൽ എന്തോ സംസാരിച്ചു തീരുമാനത്തിലെത്തി. ഞാൻ നോക്കുമ്പോൾ അമ്മ സീതയുടെ അടുത്ത് നിൽപ്പുണ്ട്. കുറച്ച് അടുത്ത് നിന്ന് ചെറിയ ബഹളങ്ങൾ കേൾക്കുന്നു. വെള്ളമടിച്ച് ബഹളം ഉണ്ടാക്കുകയാണ്, നോക്കുമ്പോൾ ഷിബുവും ഷിബുവിൻ്റെ നാട്ടിൽ നിന്ന് വന്ന ബന്ധുക്കളുമാണ്. ഞാൻ അവിടെ നിന്നും മാറി, ഇനി എന്നെ കണ്ടിട്ട് എൻറെ മേക്കിട്ട് കയറാൻ വരണ്ട എന്ന് കരുതി. അവനെ ആരോ പിടിച്ചു കൊണ്ടുപോയി അടുത്തുള്ള വീട്ടിൽ ഇരുത്തി. കൃത്യം നാല് മണിക്കൂർ മുമ്പായി തന്നെ ബോഡി അടക്കാനുള്ള പരിപാടികൾ തുടങ്ങി, വീട്ടിൽ തന്നെയായിരുന്നു. അടക്കം കഴിഞ്ഞ്, ഞാൻ പ്രദീപ് അങ്കിളിനോട് യാത്ര പറയാൻ പോയി. മറ്റുള്ളവരൊക്കെ കിളിയോടും കിളിയുടെ അമ്മയോടും സംസാരിച്ചിരിക്കുകയായിരുന്നു, കൂട്ടത്തിൽ സീതയും ഉണ്ട്. പ്രദീപ് അങ്കിളിനോട് സംസാരിച്ചു ഇരിക്കുന്ന സമയത്ത് പുറത്ത് ബഹളം കേട്ടാണ് ഞാൻ ഇറങ്ങുന്നത്. നോക്കുമ്പോൾ ഷിബു സീതയുടെ കയ്യിൽ കയറി പിടിച്ചു നിന്ന്
ഷിബു: ഇത് മറ്റവൻ്റെ പെണ്ണല്ലേ? ഇവളെ അങ്ങനെ വിട്ടാൽ പറ്റില്ല.
അവൻറെ ശിങ്കിടികൾ അവന് വട്ടം നിന്ന് മറ്റുള്ളവരെ അകറ്റുന്നു. ഞാൻ പതിയെ അടുത്തേക്ക് ചെന്നു. അമ്മയും അമ്മൂമ്മയും ചിറ്റയും കുഞ്ഞച്ഛനും അച്ഛനും എന്നെ നോക്കുന്നുണ്ട്. ഞാൻ പതിയെ കയ്യുംകെട്ടി പുഞ്ചിരിച്ചു നിന്നു. ഇത് കണ്ടപ്പോൾ മറ്റുള്ളവർ എന്നെ പകച്ചുനോക്കി. ഇവനാരെടാ ഇവൻറെ പെണ്ണിനെ കൈയ്യിൽ കയറി പിടിച്ചിട്ട് ഒന്നും ചെയ്യാതെ നോക്കുകുത്തിയായി നിൽക്കുന്നൊ? സീത എന്നെ നോക്കി ഞാൻ ഒന്ന് കണ്ണ് കാണിച്ചു. പിന്നെ അവിടെ നടന്നത് ഒരു പൂരം തന്നെയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഷിബുവിനെ ആരൊക്കെയോ എടുത്തു കൊണ്ടു പോകുന്നു. മറ്റുള്ള അവൻ്റെ ശിങ്കിടികളും ഒരു ഭാഗത്ത് കിടപ്പുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സീത എൻറെ അടുത്തേക്ക് വന്നു.
സീത: ഇനി നമുക്ക് പോകാമല്ലോ?
ഞാൻ: പിന്നെന്താ, എവിടെ മറ്റുള്ളവർ. അച്ഛനുമമ്മയും എങ്ങനെയാണ് വന്നത്?
അച്ഛൻ: ഞങ്ങൾ ഒരു വണ്ടി വിളിച്ചു പോന്നു, വണ്ടി അവിടെ കിടപ്പുണ്ട്.
ഇതൊക്കെ പറഞ്ഞപ്പോഴും എല്ലാവരുടെയും മുഖത്ത് ആശ്ചര്യമാണ്. പിന്നീട് അമ്മയും ചിറ്റയും അമ്മൂമ്മയും സീതയോട് സംസാരിക്കുന്നത് വളരെ സ്നേഹത്തോടെയാണ്. സീത എന്നെയും വിളിച്ച് കിളിയുടെ അടുത്ത് ചെന്നു. യാത്ര പറയുന്ന കൂട്ടത്തിൽ
സീത: ശരി ചേച്ചി ഞങ്ങൾ ഇറങ്ങട്ടെ, കയ്യിലിരുന്ന മാണിക്യത്തെ കളഞ്ഞിട്ട് ആണല്ലോ ചേച്ചി ഈ വിഷവിത്തിനെ എടുത്തു കയ്യിൽ വച്ചത്. അതുകൊണ്ട് എനിക്ക് ഈ മാണിക്യത്തെ കിട്ടി. ചേച്ചിയോട് എനിക്ക് നന്ദിയുണ്ട്.
അതും പറഞ്ഞു ചെയ്യുന്നതിനിടയിൽ ഒരു പൊട്ടി കരച്ചിൽ കേട്ടു. തിരിഞ്ഞുനോക്കാൻ നില ഞങ്ങൾ നേരെ നടന്നു. അവിടെ കൂടിയിരുന്ന മറ്റുള്ളവർ എല്ലാവരും സീതയെ അടിമുടി നോക്കുന്നുണ്ട്. വണ്ടിയുടെ അടുത്ത് പോയി ഞങ്ങൾ രണ്ടുപേരും നിൽപ്പായി.
സീത: ഒത്തിരി കൂടിപ്പോയോ ചേട്ടാ.
ഞാൻ: അവന് അത് അത്യാവശ്യമാണ്.
അതുകേട്ട് വഴിയിൽ കൂടി പോയ ഒന്ന് രണ്ടുപേരും പറഞ്ഞു അവനത് കിട്ടേണ്ടതാണ്. കുറച്ചുനാളുകളായി ഇവൻ ഇവിടെ വന്ന് ബഹളമുണ്ടാക്കുന്നത് പതിവാണ്. ആ പാവം പെങ്കൊച്ചിൻ്റെ വിധി എന്നു പറയാനെ പറ്റു. അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട്
അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം.
സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി.

a
WRITTEN BY

admin

Responses (0 )