എന്റെ ജെസി
Ente Jessy | Author : Poovan Kozhi
പ്രണയം അനശ്വരമാണ് , അനന്തമാണ് , അതിനു അതിരു വരമ്പുകൾ നിശ്ചയിക്കുന്നത് നാം ഓരോരുത്തരുമാണ് ., എന്നിലെ പ്രണയം അവരോടായിരുന്നു , എന്നിലെ മൊഞ്ചത്തിയോട് മൊഞ്ചത്തിമാരോട് ..!
ഇനി കഥയിലേക്ക് .,
എല്ലാ പ്രവാസികളും പറയുന്ന അനുപല്ലവി ഞാനും തുടരുന്നു , ” ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻമരുഭൂമിയെന്ന മരീചികയിലേക്ക് മുത്തും പവിഴവും വാരാൻ ഞാനും പൊന്പുലരിയുടെ പ്രഭാതത്തിൽ മണലാരണ്യത്തിലേക്ക് പെയ്തിറങ്ങി ,
വിടപറയാൻ വെമ്പുന്ന നവംബറിന്റെ താളുകളിൽ ആയതു കൊണ്ടാവാം ശൈത്യ കാലത്തിന്റെ വരവേൽപ്പ് ശീതകാറ്റിന്റെ രൂപത്തിൽ തഴുകി തലോടുന്നു, കയ്യിലുള്ള ജാക്കറ്റ് എടുത്തണിഞ്ഞു,
ആദ്യ യാത്ര അല്ലാത്തതിനാൽ നാടിലേറെ പരിചിതമാണ് ഇവിടുത്തെ ഇട നാഴികൾ പോലും. ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന തീരുമാനം എന്നിൽ ഉള്ളത് കൊണ്ടാവാം എന്നെ കാത്തു നിൽക്കാൻ ആരുമില്ലായിരുന്നു . ജോലി തേടിയുള്ള യാത്രയായതിനാൽ അതികം ഭാണ്ഡ കെട്ടുകൾ കരുതിയിരുന്നില്ല. അത് കൊണ്ടുതന്നെ ബസ്സ്പിടിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് എത്താമെന്ന തീരുമാനത്തിൽ ഇരിപ്പിടത്തിൽ നിലയുറപ്പിച്ചു…
മനസ്സിൽ പല പലചിന്തകൾ മാറി മറിഞ്ഞു ,
നാട്ടിലെ ഓർമ്മകൾ അതെന്നെ തെല്ലൊന്നുമല്ല അലട്ടികൊണ്ടിരിക്കുന്നത്..
മനസ്സ് ഒരു തിരിച്ചു പോക്ക്ആഗ്രഹിക്കുന്നു , ജീവിതം പടുത്തുയർത്താൻ വേണ്ടി ഇറങ്ങി തിരിച്ചവന് അത് അത്യാഗ്രഹമാണെന്ന തിരിച്ചറിവ് ആ ആഗ്രഹത്തെ കുഴിച്ചു മൂടാൻ ഒരു പരിധി വരെ എന്നെ സഹായിച്ചു,
ബസ്സ് വരാൻ ഇനിയും സമയമുണ്ട് , കൂടെനിൽക്കുന്നവരെല്ലാം സിഗേരറ്റ് കത്തിക്കുന്നു, ഓരോരുത്തരുടെയും മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട് , എല്ലാവരും നാടുവിട്ടു വന്നതിനെ ഉൾകൊള്ളാൻ ഏറെ പാടുപെടുന്നുണ്ടെന്ന് , മനസ്സിലേക്ക് ആദ്യമായ് ഇവിടേക്ക്പറന്നിറങ്ങിയ ആ നിമിഷം ഓർമയിൽ വന്നു,
ഒരുപാട് പ്രതീക്ഷയോടെയായിരുന്നു ആ യാത്ര, ഒരു വര്ഷം നിൽക്കണം പണം സമ്പാദിക്കണം ജീവിതം കെട്ടിപടുക്കണം എന്നാൽ വിമാനം ഇറങ്ങിയപ്പോഴാണ് ഇതൊക്കെ വെറും മിഥ്യ ധാരണ മാത്രമായിരുന്നെന്ന സത്യം മനസ്സിലാക്കിയത്,
ഒന്ന് രണ്ടായി രണ്ടു നാലായി , വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയി,
അതിനിടയിൽ പല മുഖങ്ങൾ പല ജോലികൾ … പണം കായ്ക്കുന്ന മരം തേടിയുള്ള ആ യാത്ര ഇന്നും തുടരുന്നു.
ബസ്സിന്റെ ശബ്ദം എന്നെ ഓർമകളിൽ നിന്നും തിരിച്ചു വിളിച്ചു , മണലാരണ്യത്തെ പിടിച്ചടക്കി കടഞ്ഞെടുത്ത അംബര ചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ബസ്സ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു ,
ആദ്യമായ് വന്നിറങ്ങിയ നാളുകളിൽ ഇവയെല്ലാം അത്ഭുതങ്ങളായിരുന്നു , നാളുകളായി കണ്ടു കൊണ്ടിരിക്കുന്ന സ്ഥിരം കാഴ്ചയുടെ വിരസതയാണോ ,
നാട്ടിലെ ഓർമകളുടെ വിങ്ങലാണോ എന്നറിയില്ല എന്തോ, കാഴ്ചകൊളൊക്കെ അരോചകമായി തോന്നുന്നുണ്ടായിരുന്നു, സ്വർണ നഗരിയിലോട്ട് ബസ്സ് എത്തിച്ചേർന്നു ,
ഞാൻ ഇറങ്ങി മാമൻ അയച്ചു തന്ന ലൊക്കേഷൻ ലക്ഷ്യമാക്കി നടന്നു,
കാളിങ് ബെൽ അടിച്ചു, എന്നെ കാത്തിരുന്ന പോലെ മാമി വന്നു വാതിൽ തുറന്നു,
കുറച്ചു നാളുകൾക്കു ശേഷം കാണുന്ന ആകാംഷ ആമുഖത്തുണ്ടായിരുന്നു,
ഓടി വന്നെന്നെ കെട്ടിപിടിച്ചു , കവിളിൽ അമർത്തി ഒരു ചുടു ചുംബനത്തോടെ എന്നെ വരവേറ്റു ..!
ആണ്മക്കളില്ലാത്ത മാമിക്ക് ഞാൻ സ്വന്തം മകനെ പോലെയായിരുന്നു
ക്ഷീണമുണ്ടന്നു മനസ്സിലാക്കിയതോണ്ടാവണം കൂടുതൽ വിശേഷങ്ങൾ ചോദിക്കാതെ ഭക്ഷണം എടുത്തുവെച്ചു ,
കഴിക്കുന്നതിനിടെ നാട്ടിലെ കാര്യങ്ങൾ ഒരുപാട് പങ്കുവെച്ചു , യാത്ര ക്ഷീണം കാരണം മയക്കമെന്നെ മാടി വിളിച്ചു , മയക്കത്തിലെപ്പോഴോ ആപരിചിതമായ ഒരു നാദസ്വരം എന്റെ കാതുകളിൽ മുഴങ്ങി..,
അത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്ടു പോയിരുന്നു ഞാൻ..
ഉറക്കം കഴിഞ്ഞു പുറത്തിറങ്ങി മാമന്റെ കടയും ലക്ഷ്യമാക്കി നടന്നു ,
വിവിധ വർണ വിവിധ ദേശത്തുള്ള മനുഷ്യർ അങ്ങുമിങ്ങുമായി ഓടി നടക്കുന്നു.. ആരും വിധിയെ പഴിക്കുന്നില്ല, എല്ലാവരും ജീവിത ദൗത്യം പൂർത്തീകരിക്കാനുള്ള തത്രപ്പാടിപാടിലാണ് , ഒന്നിനെയും കാത്തു നില്കാതെ കടലലകൾ പോലെ തെന്നിനീങ്ങുന്നു.,
മാമനെ കണ്ടു ജോലിക്കിടയിലും എന്റെ ജോലിക്കാര്യം തിരക്കി,
സമയമുണ്ടല്ലോ ശെരിയാക്കാം എന്ന വാക്കിന്റെ ആശ്വാസത്താൽ അവിടെ ഒന്ന് കറങ്ങി വൈകീട്ട് മാമന്റെ കൂടെ ഫ്ലാറ്റിലേക്ക് നടന്നു,
ചെന്നിരുന്ന ഉടനെ മാമി കുറച്ചു പലഹാരം എന്നിലേക്ക് നീട്ടി.,
ഇന്നേവരെ കഴിച്ചിട്ടില്ലാത്ത ഒരു വിഭവം , നന്നേ ഇഷ്ടപ്പെട്ടു, വയറു നിറയുന്നതിനോടൊപ്പം മനസ്സും നിറഞ്ഞു,
മാമിയോട് അതിന്റെ രുചിയെ കുറിച്ച് വാചാലനായി, മാമി പറഞ്ഞു ഞാൻ ഉണ്ടാക്കിയതല്ല നമ്മുടെ അയൽക്കാരി തന്നതാണ്, ഞാൻ അവരെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു ,
കണ്ണൂരുള്ളവരാണ് ഒരു മോൾ അടങ്ങുന്ന ഒരു കുഞ്ഞു ഫാമിലി, എന്തായാലും ഇഷ്ടമായി എന്ന് അറിയിക്കാൻ പറഞ്ഞു , ഞങ്ങൾ ഭക്ഷണം കഴിച്ചു ഞാൻ എന്റെ റൂമിലേക്ക് പോയി,
നേരെത്തെ എഴുനേറ്റ് കളക്ടർ ഉദ്യോഗത്തിനു പോകാനില്ലാത്തതിനാൽ നാന്നായി ഉറങ്ങി
പുറത്തെ മുറി ആയതിനാൽ ഉച്ചിയിൽ സൂര്യനുചിച്ചു എന്ന പ്രയോകം അനര്ഥമായി.
എഴുനേറ്റു പ്രഭാത കര്മങ്ങളെല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും മാമ്മനും മക്കളുലും ജോലിക്ക് പോയിരുന്നു ,
മാമി അടുക്കളയിൽ തിരക്കിലാണെന്നു തോന്നുന്നു. ചുമ്മാ ഇരുന്നപ്പോൾ ഞാൻ മൊബൈൽ എടുത്തു കുത്തി കുറിച്ചിരുന്നു,
അന്ന് മയക്കത്തിൽ എന്നോണം കേട്ട ആ കിളി നാദം എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി,
ഒരു ചുമരുകൾക്കപ്പുറം, മാമിയോടാണ് സംസാരിക്കുന്നത് എന്നത് വ്യക്തമാണ് ,
ഹാളിലെ സോഫയിൽ നിന്നും എഴുനേറ്റു, ആളെ കാണാൻ ഒരുപാട് ആഗ്രഹം തോന്നി,
അന്നത്തെ ആ പലഹാരത്തിന്റെ മാധുര്യം ഇന്നും നാവുകളുലുണ്ട്, പക്ഷെ ആരോ ഉള്ളിൽ നിന്നും പിൻവിളിച്ചു അവിടെ തന്നെ ഇരുന്നു,
“ഇത് കുറച്ചു പഴങ്ങളാണ് ഇത്ത , അവനിക്ക് കൊടുത്തേക്ക് ”
അതിനു മറുപടിയെന്നോണം മാമി എന്റെ കയ്യിൽ അഴുക്കാണെന്നും നീ കൊടുത്തേക്ക് എന്നും പറയുന്നത് കേട്ടു, ആ നാദത്തിന്റെ ഉടമ ,
ആ കൈ പുണ്യത്തിന്റെ ഉടമ എന്റെ അടുത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ ഹൃദയമിടുപ്പ്കൂടി,
എനിക്ക് എന്താണ് സംഭവിക്കുന്നത് ..? എന്തിനാണ് എന്റെ ഹൃദയം ഇങ്ങെനെ മിടിക്കുന്നത് ..?
എന്തിനാണ്ഈ വെപ്രാളം …?
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനാണ് ഈ പരവേശം ..?
ഞാൻ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.
സൂചി വീണാൽ കേൾക്കുന്ന നിശബ്ദത എന്റെ കാതുകളിൽ സംജാതമായി, നിമിഷങ്ങൾക്കുള്ളിൽ വാതിലിന്റെ മറവുകളെ വകഞ്ഞു മാറ്റി ഒരു കയ്യ് എന്റെ അടുത്തേക്ക് പ്രത്യക്ഷപെട്ടു ,
മൈലാഞ്ചിയിട്ട വെണ്ണക്കൽ തോൽക്കും മൊഞ്ചുള്ള ആ കൈകളിൽ ഒരു പാത്രം നിറയെ മുറിച്ചു വെച്ച പഴങ്ങൾ , അതിലെ പഴങ്ങളുടെ ഭംഗി ആ തേജസുറ്റ കൈകളാൽ കണ്ണുകളെ മായിച്ചു കളഞ്ഞിരിക്കുന്നു,
കയ്യിലെ മൈലാഞ്ചി അവസാനിക്കുന്നിടത്തു സ്വർണവളകൾ നാണിച്ചു കിടക്കുന്നു ,
നിശബ്ദതയെ ബന്ധിച്ചു കൊണ്ട് ആ നാദസ്വരം പതിയെ മൊഴിഞ്ഞു, ” ഇതാ എടുത്തോളൂ”. സുപരിചിതമല്ലാത്ത സംസാര ശൈലിയാണെങ്കിലും ആ ശബ്ദത്തിന്റെ മനോഹാരിത എന്നിൽ മഞ്ഞു കണങ്ങൾ കോരിയിടും വിധമായിരുന്നു,
നിശ്ചലമായി പോയ നിമിഷങ്ങൾ വീണ്ടെടുത്ത് ഞാൻ വിറയ്ക്കുന്ന കൈകളോടെ കയ്യിൽ നിന്നും വാങ്ങി തീന്മേശയിലേക്ക് വെച്ചു, ഉപചാരപൂർവം നന്ദി അറിയിക്കാൻ ഞാൻ ആ മുഖത്തേക്കൊന്നു നോക്കി!
വെള്ളാരം കണ്ണുള്ള വെണ്ണ തോൽക്കും റാണി , അണിഞ്ഞിരിക്കുന്ന ചുരിദാർ ശരീരത്തിനോട് ചേർന്ന് കിടക്കുന്നു ആകാര വടിവിന്റെ അവസാന വാക്ക് ഇവളാണെന്നു തോന്നി പോയി ,
ഞാൻ നിശ്ചലമായി പോയ നിമിഷം , ഇത് കണ്ടിട്ടാണോ എന്തോ നാണം കലർന്ന ഒരു ചിരി മാത്രമായിരുന്നു !
അവൾ തിരികെ നടന്നു ഗൾഫിലെ ഫാറ്റ് ഫുഡ് ആവണം നിതംബം തുളുമ്പുന്നുണ്ടായിരുന്നു , കുറച്ചു സമയമെടുത്തു എനിക്ക് സ്വപ്ന ലോകത്തിൽ നിന്നും തിരിച്ചെത്താൻ ,
ഇപ്പോഴാണ് കണ്ണുകൾ പാത്രത്തിലേക്ക് ചെന്നെത്തിയത് വെത്യസ്തമായ പഴങ്ങൾ , ഒരുപക്ഷെ മനസ്സറിഞ്ഞു കഴിക്കുന്നത് കൊണ്ടാവാം പഴങ്ങൾക്കൊക്കെ നല്ല രുചി,
പാതി കഴിച്ചു അവർ പോയെന്നു ഉറപ്പു വരുത്തി ഞാൻ മാമിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു, നല്ല സ്നേഹമുള്ള ആളാണല്ലോ..?
ആരാണത് …?
മാമി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു അന്ന് പലഹാരങ്ങൾ തന്നില്ലേ..? ആ ആളാ, ” ജസീല ”
മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ വിടർന്നു എന്റെ “ ജെസി “
വൈകുന്നേരം മാമനും മക്കളും എല്ലാം എത്തി നാട്ടിലെ വിഷയങ്ങളും കത്തി വെപ്പുമെല്ലാം കഴിഞ്ഞു കുറച്ചു നേരം ചീട്ട് കളിച്ചു
ഞാൻ കൊണ്ടുവന്ന ബീഫും മാമിയുടെ വക പത്തിരിയും അടുക്കളയിൽ തെയ്യാറായി കൊണ്ടിരിക്കുന്നു ..
അപ്പോഴാണ് ഒരാൾ അങ്ങോട്ട് വന്നത് ഒരു ജന്റിൽമാൻ ഏകദെശം 45 വയസ്സ് തോന്നിക്കും വന്നപാടെ മാമൻ വിഷ് ചെയ്തു
അവരെല്ലാം പരസ്പരം സംസാരിച്ചു ,
ആരാണെന്നറിയാതെ ഞാനും ചുമ്മാ ഒന്ന് ഇളിച്ചു കാണിച്ചു,
അപ്പോഴാണ് മാമി അങ്ങോട്ട് വന്നത് “ അല്ല .. ജെസ്സിയും മോളും എവിടെ..?”
എനിക്ക് ആളെ കത്തി, ആ വെണ്ണകൽ ശില്പത്തിന്റെ ഉടമസ്ഥൻ ,
ഒരേ സമയം അസൂയയും ബഹുമാനവും തോന്നി ..
അയാൾ പറഞ്ഞു “ഇപ്പൊ വരും മോൾക്ക് പാൽ കൊടുക്കുകയാ “
എന്റെ മനസ്സിൽ ആയിരം പൂത്തിരി വിടർന്നു ..
അക്ഷമനായി ആ വരവിനായി ഞാൻ കാത്തിരുന്നു
……… തുടരും..?
Responses (0 )