എന്റെ ഡോക്ടറൂട്ടി 09
Ente Docterootty Part 9 | Author : Arjun Dev | Previous Part
ഹോസ്റ്റലിന്റെ ഗേറ്റുംകടന്ന്, മീനാക്ഷിയോടുള്ള പുച്ഛവും വാരിയെറിഞ്ഞ് ശരീരം കുത്തിവലിയ്ക്കുന്ന വേദനയുമായി റോഡിന്റെ ഓരംചേർന്നു നടക്കുമ്പോൾ, അടിയെന്നെഴുതി കാണിച്ചപ്പോഴേ സീൻ ഓടിത്തള്ളിയ ശ്രീ എന്നെയുംകാത്ത് പാതിവഴിയിൽ നിൽപ്പുണ്ടായ്രുന്നു…
എന്നെക്കണ്ടതും എന്തോഉടായിപ്പ് പറയാൻതുടങ്ങിയ അവനെ അതിനുസമ്മതിയ്ക്കാതെ ഒരു നീക്ക്തെറിയുംവിളിച്ച് ബൈക്കിന്റെ പിന്നിലേയ്ക്കുകയറിയപ്പോൾ പിന്നീടൊന്നും മിണ്ടാതെ അവൻവണ്ടിയെടുത്തു…
അവിടുന്ന് നേരേ വീട്ടിലെത്തിയപ്പോഴേയ്ക്കും വേദനയും ക്ഷീണവുംകൊണ്ട് എങ്ങനെയെങ്കിലുമൊന്നു കിടന്നാൽമതിയെന്ന അവസ്ഥയിലായിരുന്നു ഞാൻ…
കയ്യുംകാലും നിലത്തുറയ്ക്കില്ലെന്നമട്ട്…
കണ്ടപാടെ പറഞ്ഞ തെറിയുടെ പവറിലാണോ, അതോ അച്ഛന്റെ തെറിവിളി കേൾക്കുമെന്നോർത്താണോ എന്നറിയില്ല, ശ്രീ എന്നെ മുറ്റത്തിറക്കിയതേ വണ്ടിയുംകൊണ്ടവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…
ഇവനിതെങ്ങോട്ടാ ഇത്രയ്ക്കു ധൃതിപ്പെട്ടു പോകുന്നതെന്നാലോചിയ്ക്കേ വാതിൽ തുറന്നെനിയ്ക്കുള്ള തെറിവിളി പുറത്തുവന്നിരുന്നു…
ക്രിക്കറ്റ് കമന്ററിപോലെ പശ്ചാത്തലത്തിൽ തെറിവിളി മുഴങ്ങിക്കേൾക്കേതന്നെ അതൊന്നും കാര്യമാക്കാതൊരുവിധം ഞാൻ സ്റ്റെയറുകേറി മുറിയിലേയ്ക്കുനടന്നു…
ചെന്നപാടെ ബെഡിലേക്കൊരു വീഴ്ചയായ്രുന്നു എന്നുതന്നെപറയാം…
മരുന്നു വെയ്ക്കണമെന്നൊക്കെയുള്ള ആഗ്രഹം സത്യത്തിലുണ്ടായ്രുന്നു, പക്ഷേ സാധിച്ചില്ല…
കുറച്ചുകഴിഞ്ഞ് എണീറ്റു മരുന്നുവെയ്ക്കാമെന്നൊക്കെ കരുതി കിടന്നതാണ്… എന്നാൽ വേദനയും ക്ഷീണവുംകാരണം അറിയാതെ ഉറങ്ങിപ്പോവുകയായ്രുന്നു…
പിറ്റേന്നായപ്പോൾ എനിയ്ക്കാണേൽ ശരീരമനക്കാൻ വയ്യാത്ത വേദനയായി…
എന്നിട്ടുമാരെയും സഹായത്തിനു വിളിയ്ക്കാൻ ഈഗോസമ്മതിച്ചില്ല…
ഇടയ്‌ക്കൊക്കെ അമ്മയും കീത്തുവുമൊക്കെവന്ന് ഡോറിന്മേൽതട്ടി വിളിച്ചെങ്കിലും ഞാൻമിണ്ടാമ്പോയില്ല…
എന്തേലും പറഞ്ഞകത്തുകയറിക്കൂടിയാൽ രഹസ്യംമുഴുവൻ അവറ്റകള് തുരന്നെടുക്കും…
രാത്രിയിൽ ഞാൻ വെള്ളമടിച്ചു തല്ലുണ്ടാക്കിവന്നതാണെന്ന് കരുതിയാണ് ഒന്നും മിണ്ടാൻവരാത്തത്…
അല്ലെങ്കിൽ കുറ്റവിചാരണയും രാത്രിതന്നെ നടന്നേനെ…
അങ്ങനെ റൂമിന്റെ ഡോറുതുറക്കാതെ, ബ്രേക്ക്‌ഫാസ്റ്റ്പോലും കഴിയ്ക്കാതെ കട്ടിലിന്മേൽ ചാരിക്കുത്തിയിരിയ്ക്കുമ്പോഴാണ് ശ്രീവന്ന് ഡോറിൽമുട്ടുന്നത്…
അവനാണ് വന്നതെന്നുറപ്പു വരുത്തിയശേഷം ഞൊണ്ടിപ്പിടഞ്ഞെഴുന്നേറ്റ് കതകുതുറന്നുള്ളിലേയ്ക്കു കയറ്റി…
“”…എങ്ങനെ..?? നല്ല വേദനയുണ്ടോ..??”””_ എന്റെ ബെഡിലേയ്ക്കിരുന്നവൻ ചോദിച്ചതും ഞാൻ ഡോറടയ്ക്കുന്നതിനിടയിൽ ഒന്നുമൂളി, ശേഷമവന്റെ അടുക്കലേയ്ക്കു ചെന്നു…
“”…ഇന്നലെ നിന്റെ തന്തപ്പടി എന്തേലുമ്പറഞ്ഞോ..??”””_ ഞാനടുക്കലെത്തിയതും അവൻ ശബ്ദംകുറച്ചുകൊണ്ട് ചോദിച്ചു…
“”…പിന്നെ പറയാതെ… ഒരുവിധത്തിലാ ഞാനിതിനുള്ളേ കേറി കതകടച്ചത്..!!”””
“”…നന്നായി.! ഇനി മൂന്നാലു ദിവസമിതിനുള്ളി കെടെ… താഴെയവരൊക്കെ നിന്നെ കൊല്ലാനുള്ള കലിപ്പിലാ… തിന്നാനും കുടിയ്ക്കാനുമുളേളക്കെ ഞാനെടുത്തു തന്നോളാം..!!”””_ അവനതു പറയുമ്പോഴേയ്ക്കും ഞാൻ കട്ടിലിന്റെ ക്രാസിയിലേയ്ക്കു ചാരിയിരുന്നു കഴിഞ്ഞിരുന്നു…
“”…എടാ… സത്യത്തിൽ നിന്നെയവിടുത്തെ പെണ്ണുങ്ങളാണാ അതോ പോലീസാണോ എടുത്തിട്ടു പെരുമാറിയേ..??”””_ കുറച്ചുനേരത്തെ നിശബ്ദതതയ്‌ക്കൊടുവിൽ ഞാൻ മറക്കാനാഗ്രഹിയ്ക്കുന്ന നിമിഷത്തെ അവൻ വീണ്ടുമോർമ്മിപ്പിച്ചു…
“”…ആ.! തമ്പുരാനറിയാം.! ആദ്യവാ പെണ്ണുങ്ങളായ്രുന്നു… പിന്നെ ആരൊക്കെന്തൊക്കെ ചെയ്തെന്ന് എനിയ്ക്കറിയാമ്പാടില്ലേ… എന്തായാലുമൊന്നും പാഴായിപ്പോയിട്ടില്ല, ഒക്കത്തിന്റേം സീലുണ്ട്..!!”””_ അവന്റെ ചോദ്യത്തിന്
നിസംഗതാഭാവത്തിലുള്ള എന്റെ മറുപടികേട്ടപ്പോൾ തികട്ടിവന്ന ചിരിയെ അവൻ കഷ്ടപ്പെട്ടൊതുക്കി…
“”…അതിരിയ്ക്കട്ടേ.! അവൾടെ കാര്യമെന്തായി..?? നീയിത്രേക്കെ തല്ലുകൊണ്ടേനെന്തേലും പ്രയോജനം..??”””_ പ്ലാനിങ്ങ് വിജയിച്ചോ എന്നറിയാനുള്ള ക്യൂര്യോസിറ്റിയോടെയാണ് അവനാചോദ്യമിട്ടത്…
“”…ആ.! അതുമാത്രമാണെന്റെ ആകെയുള്ളാശ്വാസം… നാറേണ്ടതൊക്കെ മാക്സിമത്തിൽ ഞാൻ നാറ്റിച്ചിട്ടുണ്ട്… പിടിച്ചുകെട്ടിയപ്പോൾ അവൾടെ പേരങ്ങ് പറഞ്ഞുകൊടുത്തു,
അവളുവിളിച്ചിട്ടാ വന്നേന്ന്…
ആദ്യമൊന്നുമവള് സമ്മതിച്ചില്ലേലും പിന്നെന്നെപ്പിടിച്ചു ജീപ്പിക്കേറ്റിയപ്പോൾ അവളേറ്റു… അങ്ങനെയാ എന്നെവിട്ടേ..!!”””
“”…അപ്പൊ മീനാക്ഷിയോ..??”””
“”…ആ..?? അതൊന്നുമെനിയ്ക്കറിയൂല… എന്റെടുക്കെ പൊയ്ക്കോളാമ്പറഞ്ഞു…
ഞാനിങ്ങ്പോന്നു..!!”””_ ശരീരംമുഴുവൻ ഇടിച്ചു പുഴുങ്ങിയവേദനയിലും ഞാൻ കൂളായി പ്രതികാരംചെയ്ത സന്തോഷത്തോടെ മറുപടിനല്കുമ്പോൾ ശ്രീയുടെമുഖം പെട്ടെന്നു വല്ലാണ്ടായി…
“”…മ്മ്മ്..?? എന്തോ പറ്റി..?? രണ്ടു തല്ലുകൊണ്ടെങ്കിലെന്താ ഉദ്ദേശംനടന്നില്ലേ..?? പിന്നെന്താ ഒരു സന്തോഷമില്ലാത്തേ..??”””_ അവന്റെ മുഖഭാവംകണ്ട് ഞാൻ സംശയത്തോടെ തിരക്കി…
“”…എന്തോ… അത്രേം വേണ്ടായ്രുന്നെന്നൊരു തോന്നൽ…
ഒന്നൂല്ലേലും ഒരുപെണ്ണല്ലേ…
ഇനിയവളെങ്ങനെ മറ്റുള്ളോരെ ഫെയ്സെയ്യും..??”””_ അവൻ സ്വയം പരിതപിച്ചതുകണ്ടപ്പോൾ എനിയ്ക്കങ്ങോട്ടു വിറഞ്ഞുകേറി…
“”…അവളെങ്ങനേലും ഫെയ്സെയ്‌തോളും… നീ അതോർത്തിപ്പോ ദെണ്ണിയ്ക്കണ്ട… എന്തായാലും നമ്മുടെപ്ലാനിങ് വർക്കൗട്ടായല്ലോ… അതുമതി..!!”””
“”…ഞാൻ ദെണ്ണിച്ചതൊന്നുമല്ല മൈരേ… അവൾടെ കാര്യമോർക്കുമ്പ എന്തോ ഒരുവെഷമം… നിന്നെ രക്ഷിയ്ക്കാനാണല്ലോ അവളിങ്ങനെ നാറീതെന്നോർത്തപ്പോ…”””
“”…അപ്പൊ അവളെന്നെ നെലന്തൊടാതിട്ടൂഞ്ഞാലാട്ടീതോ..?? അതിനു നെനക്കൊന്നുമ്പറയാനില്ലേ..?? അല്ലേലും നിന്നെപോലുള്ള കൊറേ ഊമ്പന്മാരുണ്ട്, പെണ്ണിന് തൊലിഞ്ഞാമാത്രം ഫീൽ ചെയ്യുന്നവന്മാർ… അവളെങ്ങനെയിനി മറ്റുള്ളവരെ ഫേസെയ്യുമ്പോലും, ഞാനീ മൂന്നാലുദിവസായ്ട്ടുകിടന്നു നാറുന്നതിനൊന്നും അവനൊരു പറിയുമില്ല… കഷ്ടം..!!”””_ ഞാൻ ദേഷ്യമടക്കാനാകാതെ പല്ലുഞെരിച്ചു…
“”…അവൾക്കു തൊലിഞ്ഞെന്നോർത്തിട്ടല്ലടാ കോപ്പേ ഞാമ്പറഞ്ഞേ… ഇനി നാണക്കേടോർത്ത് അവളുവല്ലോ ആത്‍മഹത്യേം ചെയ്യോന്നാ എനിയ്ക്ക്..!!”””
“”…അങ്ങനെയെന്നാ പോയി ചാവട്ടെടാ… നിന്റമ്മേം പെങ്ങളുമൊന്നുമല്ലല്ലോ… അല്ലേലും ഇതുപോലുള്ള പൂറികളൊക്കെ ചാവുന്നതുതന്നാ നല്ലത്..!!”””_ പുറത്തേയ്ക്കുചാടാൻ വെമ്പൽകൊണ്ടതിനെ കടിച്ചുപിടിച്ചുനിർത്തുമ്പോൾ അവനെന്നെ രൂക്ഷമായൊന്നു നോക്കി;
“”…ഇടിയുങ്കൊണ്ട് പുഴുത്തുകെടക്കമ്പഴെങ്കിലും ഈ തായോളിയ്ക്ക് കുറച്ചു വെളിവ്കൊടുത്തൂടേ ദൈവമേ..!!”””_ മുകളിലേയ്ക്കുനോക്കി പറഞ്ഞശേഷം അവനെന്റെനേരേ തിരിഞ്ഞു…
“”…എടാ കോപ്പേ… അവള് നിന്നെ ബസ്സ്സ്റ്റോപ്പിലാളിന്റെ മുന്നിലിട്ട് താളിച്ചതിനല്ലേ നീ കോളേജിക്കേറി വായിലുവന്നേക്കെ വിളിച്ചേ…
അതിനവൾക്കുവേണേല് കീത്തൂന്റെൻഗേജ്മെന്റിന്റന്ന് എല്ലാരേം മുന്നിലുവെച്ചു നിന്നെ തളിയ്ക്കായ്രുന്നു… ചെയ്തില്ലല്ലോ..?? അതാണ് വിവരം… ആരുടേംമുന്നില് നിന്നെ നാറ്റിയ്ക്കാതെ നിനക്കിട്ടവള്പണിതപ്പോൾ നീയെന്തോന്നാ കാണിച്ചേ..?? ഹോസ്റ്റലിക്കേറി എല്ലാരുടേംമുന്നിലവളെ…”””_ അവനൊന്നു നിർത്തി… ശേഷം,
“”…എടാ… ഒന്നൂല്ലേലുമവളൊരു പെണ്ണല്ലേ..?? ഇനി മീനാക്ഷീടെ സ്ഥാനത്ത് കീത്തുവായ്രുന്നെങ്കിലോ..?? അപ്പോഴും നീയിങ്ങനെതന്നെ ചെയ്യുവായ്രുന്നോ..??”””_ എന്നുകൂടി കൂട്ടിച്ചേർത്ത്, കാരണംനിരത്തി അവളെ ന്യായീകരിയ്ക്കാൻ ശ്രെമിച്ചപ്പോൾ എന്റെകലിപ്പ് കൂടുകയാണ് ചെയ്തത്…
“”…അതേ… എന്റെ കീത്തുവേച്ചി കണ്ണികണ്ടവമ്മാരുടെ തോളേക്കേറാമ്മേണ്ടി നടക്കുവല്ല…
അല്ലേലുമെന്റെ ചേച്ചിയോടു കൂട്ടിപ്പറയാനെന്ത് യോഗ്യതയാ അവൾക്കുളേള..?? പിന്നെ, നീ എല്ലാമെന്റെ മീതെയിട്ട് വിശുദ്ധനാവുവൊന്നും വേണ്ട… പ്ലാനൊക്കെ നിന്റെയല്ലായ്രുന്നോ..?? എന്നിട്ടെല്ലാങ്കഴിഞ്ഞപ്പോ തൊലിച്ചോണ്ട് വന്നേക്കുന്നു… തോന്നുമ്പോത്തോന്നുമ്പോ പലതന്തേടെ കൊണങ്കാണിയ്ക്കാതെ പോയി ചത്തൂടേടാ പുണ്ടേ..??”””
എന്റെ രോഷംകണ്ടപ്പോൾ എന്തു പറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി അവൻ…
പിന്നെ കുറച്ചുനേരം ചിന്തയിലാണ്ടിരുന്നശേഷം തലചെരിച്ചെന്നെ നോക്കി…
“”…എടാ നീ കരുതുമ്പോലെ ഞാന്നിന്നെ കുറ്റപ്പെടുത്തിയതല്ല… പ്ലാൻചെയ്യുമ്പോൾ ഇതിങ്ങനെയൊക്കെ ആവോന്നുമറിയായ്രുന്നു… പക്ഷേ നിന്നെപിടിച്ചപ്പോൾ അവളെല്ലാമേറ്റെന്നു കേട്ടപ്പോളൊരുവെഷമം…
ഇൻകേസ് അവളേറ്റില്ലായ്രുന്നേൽ നീയകത്തുമായേനെ, നാടുമുഴുവൻ നാറുവേം ചെയ്തേനെ… കീത്തൂന്റെ കല്യാണംമുടങ്ങാനും അതീക്കൂടുതലൊന്നും വേണ്ട… അങ്ങനെന്തേലും സംഭവിച്ചിരുന്നേ നിന്റെതന്ത എന്നെക്കൊന്നിട്ട് ജയിലിക്കേറി നിന്നേം കൊന്നേനെ… ഇതിപ്പോൾ സ്വന്തം മാനംപണയമ്മെച്ചാ അവള്നിന്നെ രക്ഷിച്ചേക്കുന്നേ…
സത്യമ്പറയാലോ ഒരു പെണ്ണുമിങ്ങനൊന്നും ചെയ്യൂലെടാ… അതിനിയിപ്പൊ ആത്മാർത്ഥമായി പ്രേമിയ്ക്കുന്ന പെണ്ണാണെങ്കിക്കൂടി, അവളുമാര് സ്വന്തം മാനംകളഞ്ഞിട്ടൊന്നും ഇങ്ങനെയേൽക്കൂല, അതുമത്രേമ്പേരുടെ മുന്നില്… അതൊക്കെ ചിന്തിച്ചപ്പോളൊരുവിഷമം..!!””’_ ആരെയും ഒരുപരിധിയ്ക്കുമേൽ സപ്പോർട്ടുചെയ്യാത്ത ശ്രീ അവളെയിങ്ങനെ പിൻതാങ്ങുന്നതുകണ്ടപ്പോൾ അതിലെന്തേലും കാര്യമുണ്ടാവോ എന്നൊക്കെ ഞാനുംചിന്തിച്ചു…
എന്നാലവളോടുള്ള കലിപ്പ് അത്രമേൽ കിടക്കുന്നതുകൊണ്ടാവണം ഒരുസഹതാപമോ കിടുകിടുപ്പൊ ഒന്നും എനിയ്ക്കു തോന്നീല…
“”…ഇതൊക്കെ റോഡില് ചുമ്മാ നോക്കിക്കൊണ്ടുനിന്ന ഒരുത്തീടോടെയല്ലല്ലോ ഞാഞ്ചെയ്തേ..?? മിണ്ടാണ്ടു പോയയെന്റടുക്കെ തൊലിച്ചിട്ടുവന്നിട്ടല്ലേ..?? അനുഭവിയ്ക്കട്ടേ, നല്ലയാമ്പിളേളരോടു കളിച്ചാലിങ്ങനൊക്കെ നടക്കോന്നവളറിയണം..!!””‘_ ഞാൻ വീരവാദംമുഴക്കിയശേഷം ഒന്നുകൂടി ക്രാസിയിലേയ്ക്ക് അഡ്ജസ്റ്റ്ചെയ്തു ചാരിയിരുന്നു…
“”…ഈശ്വരാ… ഒരു ബോംബു കിട്ടീരുന്നേലീ പറിയന്റെ അണ്ണാക്കിലിട്ട് പൊട്ടിയ്ക്കാരുന്നു… എടാ മൈരേ… ഈബോധോം പൊക്കണോമില്ലാത്തതൊരു തെറ്റല്ല… എന്നുകരുതി അതിങ്ങനൊരാർഭാടമായ്ട്ട് കൊണ്ടുനടക്കരുത്..!!”””_ അവനെന്നെ തളിച്ചപ്പോഴും ഞാനൊന്നുംമിണ്ടാതെ ക്രാസിയിലേയ്ക്ക് തല ചേർത്തുവെച്ച് കിടക്കുകയായ്രുന്നു…
കുറച്ചുനേരത്തേയ്ക്ക് ഒന്നുംമിണ്ടാതിരുന്ന അവനെന്തോ ഓർത്തിട്ടെന്നമട്ടിൽ എന്നോടുചേർന്നു…
“”…ഡാ… പിന്നെന്തായാലും നീയൊന്നു സൂക്ഷിച്ചോ… ഇന്നലെ കാട്ടിക്കൂട്ടീത് വീട്ടിലെങ്ങാനുമറിഞ്ഞാലുള്ള സ്ഥിതിയറിയാലോ..!!”””_ അവന്റെ ചിന്താപൂർവ്വമുള്ള ചൂണ്ടിക്കാട്ടൽകേട്ടതും ഞാനും ചെറുതായൊന്നു ഭയക്കാണ്ടിരുന്നില്ല…
“”…ഏയ്.! അങ്ങനൊന്നും വീട്ടിലറിയൂല… ഇനി ഇതറിഞ്ഞിട്ടാ മറ്റവനില്ലേ അവൾടനിയൻ ആ കുണ്ണൻ, അവനെന്തേലും പ്രശ്നമുണ്ടാക്കാൻ വന്നാലേയുള്ളൂ..!!”””_ ഞാനെന്റെയുള്ളിൽ ഉരുത്തിരിഞ്ഞ സാധ്യതയവനോട് വെളിപ്പെടുത്തിയതും അവനു വിറഞ്ഞുകേറി…
“”…ആ നായിന്റമോന്റെ കേസ് നീ വിട്… അവനീ പറമ്പിക്കേറിയാ, എന്തിനാ ഇതിനകത്തു കേറിയേന്നുപോലുമവൻ മറക്കും…
അതോണ്ടതോർത്തു നീ വിഷമിയ്ക്കണ്ട..!!”””_ അങ്ങനെന്നെ സമാശ്വാസിപ്പിച്ചശേഷം കുറച്ചുസമയംകൂടി ഞങ്ങള് വരുംവരായ്കകളെ കുറിച്ചു ചിന്തിച്ചിരുന്നു…
അപ്പോഴാണ് കോളിങ്ബെൽ മുഴങ്ങുന്ന ശബ്ദം ഞങ്ങൾകേട്ടത്…
“”…ഇതിനിയേതവനാണോ..?? ആ കുണ്ണനായ്രിയ്ക്കുവോ..??”””_ ഞാനൊരു സംശയംപറഞ്ഞതും അവൻ ബെഡ്ഡിൽനിന്നും ചാടിയെഴുന്നേറ്റു…
“”…ആണെങ്കി ഇന്നവന്റന്ത്യാ… നീയൊരു ചാക്കുമായിട്ടങ്ങോട്ടു പോര്… അവന്റെ കൈവേറെ കാലു വേറെയായ്ട്ട് കെട്ടിപ്പൊതിഞ്ഞെടുക്കാം..!!”””_ എന്നെന്നോട് മാസ്ഡയലോഗൊക്കെ വിട്ടശേഷം കൈയും തിരുമ്മിക്കൊണ്ടവൻ റൂമിൽനിന്നും പുറത്തേയ്ക്കിറങ്ങി… ഞാൻ കണ്ണന്റവസ്ഥയോർത്ത് പുഞ്ചിരിയ്ക്കുമ്പോഴും ശ്രീയുടെകൂടെ നിന്നവനെ തല്ലാമ്പറ്റിയില്ലല്ലോന്ന വിഷമമുണ്ടായ്രുന്നു…
കുറച്ചുസമയം കഴിഞ്ഞിട്ടും പുറത്തുനിന്ന് സംസാരമോ അയ്യോപൊത്തോ വിളിയോഒന്നും കേൾക്കാതെ ശങ്കിച്ചിരിയ്ക്കുമ്പോഴാണ് മാസ് ഡയലോഗുമടിച്ച് പോയവൻ ശരംകണക്കേ വാതിൽപടിയിൽ വന്നിടിച്ചുനിന്നത്… ഇതെന്തുകൂത്തെന്ന മട്ടിലവനെ നോക്കുമ്പോൾ അവൻ കിതച്ചുകൊണ്ടലറി;
“”…എ.. ണീ.. യ്ക്കാ.. മ്പറ്റോ. .ങ്കി എണീറ്റെങ്ങോട്ടെങ്കിലുമോടടാ… അതവളാ ആ വാര്യമ്പള്ളീലെ മീനാക്ഷി… പുന്നാരമോള് രണ്ടുങ്കല്പ്പിച്ചാന്നാ തോന്നണേ..!!””””_ പറഞ്ഞതും തിരിഞ്ഞവൻ സ്റ്റെയറിറങ്ങിയോടി…
ഞാൻ സ്വയമേ ധൈര്യശാലിയും ബുദ്ധിരാക്ഷസനുമായി കണക്കിട്ട് അനുമോധിയ്ക്കാനായി പൊന്നാടയൊക്കെ പറഞ്ഞുവെച്ച ശ്രീപോലും അവളെ പേടിച്ചോടിയതുകണ്ടപ്പോൾ പിന്നെയെന്റെകാര്യം പറയണോ..??
ഞാനെന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചിരുന്നു പോയി…
എന്നെ എരിതീയിലേയ്ക്കെറിഞ്ഞ ആ നാറിയെ തെറിപറയണോ, അതോ മീനാക്ഷി വന്നെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്നോർത്ത് പേടിയ്ക്കണോ..??
ഒന്നുമറിയാൻ വയ്യ.! അപ്പോഴേയ്ക്കും താഴെ ഡോറുതുറക്കുന്ന ശബ്ദംകേട്ടു, പിന്നാലെ അമ്മയുടെസ്വരവും;
“”…അല്ല, ആരിത് മീനുവോ..??”””
“”…അല്ല.! മീനൂന്റെപ്രേതം.!
മാറിനില്ല് പെണ്ണുമ്പിള്ളേ..!!”””_ അവളുടെ കലിപ്പടങ്ങാതെയുള്ള ശബ്ദമുയർന്നതുമെന്റെ പേടി നെറുകയിലെത്തി…
…ഈശ്വരാ.! ഈ മറുത എന്റെമ്മയെ വല്ലോംചെയ്യോ..??
“”…എവിടെ..?? എവിടെ നിങ്ങടെമോൻ..?? വിളിയിങ്ങട്…
എനിയ്ക്കുചിലത് ചോദിയ്ക്കാനുണ്ട്..!!”””_ അവളൊറ്റശ്വാസത്തിൽ തൊണ്ടകീറിയതും ഞാനെവിടെ പതുങ്ങണോന്നറിയാതെ ചുറ്റുംനോക്കി…
അതേസമയത്തുതന്നെ വല്യമ്മേ ഞാൻപോകുവാണേന്ന ശ്രീയുടെ പറച്ചിലുംകേട്ടു…
മുങ്ങീതാ നാറി…
അതുകൂടികേട്ടതോടെ എന്റെയുള്ള ധൈര്യംമുഴുവൻ ചോർന്നു…
ശരീരമനങ്ങിയാ വേദനിയ്‌ക്കോലോന്നോർത്ത് കക്കൂസിപ്പോലും പോവാണ്ടിരിയ്ക്കുന്ന എന്നെയിങ്ങനെ പരീക്ഷിയ്ക്കല്ലേ ദേവീ…
എന്നൊക്കെമനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ബെഡ്ഡിൽനിന്നുമെഴുന്നേറ്റു…
“”…എന്താ മോളേ..?? നീയെന്താ ഇങ്ങനൊക്കെ പറയുന്നേ..??”””_ അവളുടെ പതിവിലും വിപരീതമായഭാവം കണ്ടിട്ടാകണം അമ്മ വേവലാതിയോടെ തിരക്കിയത്…
“”…പിന്നെ..?? പിന്നെ ഞാനെങ്ങനെ പറയണം…?? നിങ്ങളവനെ വിളിയ്ക്കുന്നുണ്ടോ അതോ ഞാനകത്തു കേറി പിടിച്ചിങ്ങോട്ടിറക്കണോ..??”””
“”…മീനൂ… നിനക്കെന്താടീ ബാധകൂടിയോ..?? എന്തുണ്ടായ്ട്ടാ നീയിങ്ങനെകിടന്നു തുള്ളുന്നേ..??”””_ മീനാക്ഷിയുടെ അലറിച്ചയ്ക്കുപിന്നാലെ കീത്തുവിന്റെ ശബ്ദംകൂടികേട്ടതും ഞാൻ പറമ്പിലെ മാവിനെയൊന്നുനോക്കി;
…നീ തീർന്നടാ… നീ തീർന്നൂന്നഭാവത്തിൽ…
“”…എനിയ്ക്കു നിങ്ങളോടൊന്നും ചോദിയ്ക്കാനോ പറയാനോയില്ല… എനിയ്ക്കവനെ കണ്ടാമതി… വിളിയ്ക്കുന്നുണ്ടോ… ഇല്ലയോ..??”””_ വീണ്ടും തൊണ്ട പൊട്ടുമാറുച്ഛത്തിലവളുടെ സ്വരമുയർന്നപ്പോൾ ഇവരെന്താ എന്നെ വിളിയ്ക്കാണ്ടിത്ര ലാഗടിപ്പിയ്ക്കുന്നേന്ന് ഞാനുംചിന്തിച്ചു…
“”…മോളേ… അവനെവിടെയോ വീണനങ്ങാമ്മയ്യാണ്ടു വന്നു കെടക്കുവാ… ഇന്നലെയാ മുറീക്കേറിയേ പിന്നെ ഇതുവരെ ജലപാനം ചെയ്തിട്ടില്ല… വിളിച്ചിട്ടാണേ ഒരു മിണ്ടാട്ടോമില്ല… എന്തോന്നാ പറ്റിയേന്നൂടി അറികേല..!!”””_ അമ്മ ദൈന്യതയോടെ പറയുന്ന കേട്ടപ്പോളെനിയ്ക്കും സങ്കടംതോന്നി, ഇതൊക്കെയാരോടാ ഈ പറയുന്നേന്നോർത്തിട്ട്…
“”…എന്തോന്നാ പറ്റിയേന്നൊക്കെ ഞാമ്പറഞ്ഞു തരാം, നിങ്ങളാദ്യമവനെയിങ്ങോട്ടു വിളി… ദേ… അകത്തുകേറിയവനെ വലിച്ചു പുറത്തിടാനറിയാഞ്ഞിട്ടല്ല, വെറുതെ എന്നെക്കൊണ്ടത് ചെയ്യിയ്ക്കരുത്..!!””” _ അവളുടെശബ്ദം വീണ്ടുമുയർന്നപ്പോൾ എനിയ്ക്കും വിറയാൻതുടങ്ങി…
ഇവൾക്ക് കിട്ടീതൊന്നുംപോരെന്നാ തോന്നണെ…
എന്റെവീട്ടിന്റെ മുറ്റത്തു വന്നുനിന്ന് ആജ്ഞാപിയ്ക്കാൻ നീയാരടീമറ്റവളേന്നും മനസ്സിൽപറഞ്ഞുകൊണ്ട് ഞാനുംഞൊണ്ടി പെടച്ചുകൊണ്ട് റൂമിന് പുറത്തേയ്ക്കുനടന്നു…
അവൾടെ ആക്രോശവുംനിലവിളിയും അതിനൊപ്പം അമ്മയുടേംകീത്തൂന്റേം കാര്യന്തിരക്കലുമൊക്കെ കേട്ട് ഒരുവിധത്തിൽ പിടിച്ചുപിടിച്ച് സ്റ്റെയറിറങ്ങി താഴെയെത്തുമ്പോൾ ക്രോണിക്ബാച്ചിലറിൽ കുരുവി തൈരുംകുടമെറിഞ്ഞ് പൊട്ടിച്ചിട്ട്പറഞ്ഞ ഡയലോഗാണ് മനസ്സിലേയ്ക്കു വന്നത്, നിങ്ങൾക്ക് നല്ല സമയദോഷമുണ്ടല്ലോന്ന്…
കാരണം വേറൊന്നുമല്ല, ഞാൻ താഴെയെത്തിയപ്പോഴേയ്ക്കും ഡോക്ടറ്തന്തയുടെ കാറും പോർച്ചിലേയ്ക്കു കയറിയിരുന്നു…
…ഈശ്വരാ.! കൂത്തുവിളക്കും കൈയ്യിക്കൊടുത്ത് നീ എല്ലാക്കാലന്മാരെയുംകൂടി എന്റെ പിന്നാലെയിങ്ങ് വിട്ടേക്കുവാണോ..??
എന്തായാലും ഞാൻപെട്ടു… ഇനി തിരികെചെന്ന് റൂമിൽകേറി കതകടച്ചിരിയ്ക്കാനൊന്നും എന്നെക്കൊണ്ട്പറ്റോന്ന് തോന്നുന്നില്ല…
പിന്നെല്ലാം വരുന്നപോലെ വരട്ടേയെന്നമട്ടിൽ ഞാനുമവിടെ വേരിറങ്ങിനിന്നു…
“”…ദേ അച്ഛൻ വന്നു..!!”””_ പുള്ളി സിറ്റ്ഔട്ടിൽനിന്നും ഹോളിലേയ്ക്കുകയറിയതും കീത്തു കൈചൂണ്ടിക്കൊണ്ട് പറഞ്ഞു…
“”…ആഹാ.! ഇതാര് കുട്ടിഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ..??”””_ തന്തപ്പടി അവളെക്കണ്ടതും കുശലംചോദിച്ചുകൊണ്ട് അടുത്തേയ്ക്കു വന്നു…
…ദൈവമേ… ഇവളൊരാട്ട് ഇങ്ങോർക്കിട്ട് കൊടുത്തെങ്കി.!
നമ്മളെന്തായാലും വീട്ടിന്ന് ചാടാമ്പോണു….
അപ്പൊപ്പിന്നെ അങ്ങനൊരു കാഴ്ചകൂടി കണ്ടിട്ടിറങ്ങാമെന്ന ചിന്തയായ്രുന്നെനിയ്ക്ക്…
“”…പതിവില്ലാണ്ടോരോന്നൊക്കെ അല്ലേ നടക്കുന്നേ… പിന്നെങ്ങനെ വരാണ്ടിരിയ്ക്കും..??”””_ അവൾ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞു തലചെരിച്ചപ്പോൾ കാര്യമെന്താണെന്നറിയാൻ പുള്ളി അമ്മയുടെനേരേ കണ്ണുകൊണ്ടാംഗ്യംകാട്ടി…
അതിനുമറുപടിയായി അമ്മ കൈമലർത്തുമ്പോഴേയ്ക്കും അങ്ങേരവരുടെ അടുത്തെത്തിയിരുന്നു…
“”…എന്താ മോളേ..?? എന്താപ്രശ്നം..?? മോളിന്ന് ഹോസ്പിറ്റലിപ്പോയില്ലേ..??””””_ പുള്ളി കൈയിൽകരുതിയിരുന്ന ബ്ലാക്ക് ലാപ്ടോപ്ബാഗ് അമ്മയ്ക്കുനേരേ നീട്ടിക്കൊണ്ടാണ് മീനാക്ഷിയോടാ ചോദ്യമിട്ടത്…
“”…അവിടന്നൊക്കെ സസ്പെൻഷനടിച്ചുകിട്ടീട്ട് വീണ്ടുമങ്ങോട്ടു കേറിച്ചെല്ലാനെന്റെ തലേക്കൂടി വണ്ടിയൊന്നുമോടുന്നില്ല..!!”””_ അവൾ മുഖത്തുനോക്കാതെ മറുപടിപറയുമ്പോൾ സംഗതിവിചാരിച്ചിടത്തു കാര്യമെത്തിയ സന്തോഷമുള്ളിലുണ്ടായെങ്കിലും അതുപുറത്തു കാട്ടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ…
“”…സസ്പെൻഷനോ..?? എന്തിന്..??”””_ അവളുടെ മറുപടികേട്ടതും പുള്ളി ഞെട്ടിപ്പിടഞ്ഞുകൊണ്ട് ചോദിച്ചു…
അപ്പോളാ മുഖത്തുവന്ന എക്സ്പ്രഷനൊക്കെക്കണ്ടാൽ ജനിച്ചേപ്പിന്നെ അങ്ങനൊരു വാക്കയാള് കേട്ടിട്ടില്ലെന്ന് തോന്നിപ്പോവും…
…ഹേയ് മിഷ്ടർ.! കഴിഞ്ഞമാസം കോളേജില് വിളിച്ചുവരുത്തി താങ്കളുടെകൈയ്യുമ്മേല് തിരുകിത്തന്നത് പുലിയെ വെടിവെയ്ക്കാനുള്ള കടലാസല്ല, അതുമീസാമാനം തന്നായ്രുന്നു…
അന്നൊരുളുപ്പുമില്ലാണ്ട് കൈനീട്ടി വാങ്ങിയിട്ട് ഇപ്പൊ കേട്ടിട്ടില്ലാത്തമാതിരി നിന്നുഞെട്ടുന്നു… കഷ്ടം.!
“”…അയ്യോ.! അപ്പൊന്നുമറിഞ്ഞില്ലേ… എന്നേം നിങ്ങടെമോനേങ്കൂടി എന്റെഹോസ്റ്റലീന്ന് പൊക്കി…
ഞാനവിടെ മൊത്തത്തില് നാറി… നിങ്ങടെമോന് ആവശ്യത്തിനുതല്ലും എനിയ്ക്കു സസ്പെൻഷനുമടിച്ചു കിട്ടി… ഡിസ്മിസ്സ് ചെയ്യേണ്ടതായ്രുന്നു, എന്തോ ഭാഗ്യത്തിനത് ചെയ്തില്ല..!!”””_ അവളൊറ്റശ്വാസത്തിൽ പറഞ്ഞുനിർത്തിയതും കൂടിനിന്നവർക്കൊപ്പം ഞാനുമസ്സലായിട്ടൊന്നു ഞെട്ടി…
അവളിങ്ങനെ വന്നുനിന്ന് എല്ലാരുടേംമുന്നില് തുറന്നടിച്ചുപറയോന്ന് ഞാൻ സ്വപ്‌നത്തിൽപോലും ചിന്തിച്ചിരുന്നില്ല…
അച്ഛനുമമ്മയും മുഖത്തോടുമുഖംനോക്കി എന്തോ ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ശരീരംമുഴുവൻ മരവിച്ചപോലെ കീത്തു പിന്നിലെഭിത്തിയിലേയ്ക്കു ചാരിപ്പോയി…
“”…നിന്റെ… നിന്റെ ഹോസ്റ്റലിലവൻ വന്നെന്നോ..?? ഇല്ല… ഇതൊക്കെ ചുമ്മാ പറയുവാ… അവനങ്ങനെയൊന്നും ചെയ്യൂല..!!”””_ അച്ഛന്റെ കൈപിടിച്ചുകൊണ്ടമ്മ നിലവിളിയുടെ വക്കത്തെത്തിയപ്പോൾ, ആ അവസ്ഥയിലുമെന്റെ ചിന്തപോയത് അമ്മയ്ക്കെന്നെ ഇത്രയും വിശ്വാസമുണ്ടായിരുന്നോ എന്നാണ്…
അതോ ഒരുസീരിയലും വിടാതെകണ്ടിട്ട് ഇങ്ങനുള്ളസന്ദർഭങ്ങളിൽ അമ്മമാരിതുപോലെയാണ് പ്രതികരിയ്ക്കേണ്ടതെന്ന് കാണാപാഠം പഠിച്ചു വെച്ചിരിയ്ക്കുന്നതാണോ..??
“”…മോളിതെന്തൊക്കെയാ പറയുന്നേ… അവൻ നിങ്ങടെ ഹോസ്റ്റലിൽവന്നെന്നോ..??”””_ കരച്ചിലിന്റെ ചാരെനിൽക്കുന്ന അമ്മയുടെ കൈപിടിച്ചുകൊണ്ട് അച്ഛൻചോദിച്ചപ്പോൾ മീനാക്ഷി മുഖമുയർത്തി പുള്ളിയെനോക്കി…
“”…ആ.! ഞാമ്പറഞ്ഞ സത്യാ… ഞങ്ങളുതമ്മി കുറേക്കാലായ്ട്ട് പ്രേമത്തിലായ്രുന്നു… അവനാദ്യായ്ട്ടൊന്നുവല്ല എന്നെക്കാണാൻ ഹോസ്റ്റലിവരുന്നേ..!!”””
“”…മോളേ… നീ… നീയിതെന്തൊക്കെയാ ഈപറേണേ… ഇഷ്ടത്തിലായ്രുന്നെന്നോ..??”””_ അച്ഛൻ അതിശയത്തോടെ ചോദിയ്ക്കുമ്പോൾ അമ്മ നിറകണ്ണുകളോടെ അച്ഛന്റെ മുഖത്തേയ്ക്കുനോക്കി…
ഞാനാണെങ്കി ഇവളിതെന്തുഭാവിച്ചാണെന്നു മനസ്സിലാകാതെ പകച്ചുള്ളനിൽപ്പിലും…
ഈശ്വരാ.! ഈ നിൽപ്പിലങ്ങ് സമാധിയായെങ്കിൽ.!
“”…അതേ അങ്കിളേ… ഞങ്ങളു തമ്മിലിഷ്ടത്തിലാ… എനിയ്ക്കാണേ അവനില്ലാണ്ട് ജീവിയ്ക്കുന്നകാര്യം ചിന്തിയ്ക്കാങ്കൂടി പറ്റത്തില്ല… ഇപ്പൊഴാണെങ്കി എല്ലാരുടേംമുന്നില് നാണോങ്കെട്ടു… ഇനി ഞാനെന്താചെയ്യേണ്ടേ..?? നിങ്ങള്പറ… പോയിചാവണോ..?? എന്തായാലും തന്തയില്ലാത്തൊരു കുഞ്ഞിനെ പെറാനൊന്നുമെനിയ്ക്കു പറ്റത്തില്ല..!!”””
“”…ഛീ.! നിർത്തടീ പൊലയാടിമോളേ… വീട്ടുമുറ്റത്തു വന്നുനിന്ന്
അനാവശ്യമ്പറഞ്ഞാ കൊന്നുകളയും പന്നപ്പുണ്ടച്ചീ…”””_ ക്ഷമയുടെ നെല്ലിപ്പലകയുംതാണ്ടി അവൾക്കു നേരേപായുമ്പോൾ ശരീരത്തിന്റെ വേദനയൊക്കെ ഞാൻമറന്നിരുന്നു…
“”…എന്താ ഞാമ്പറഞ്ഞത് സത്യവല്ലേ..?? നമ്മള്തമ്മീ പ്രേമമല്ലേ..?? നമ്മളെ രണ്ടുംകൂടിയിന്നലെ ഹോസ്റ്റലീന്നു പിടിച്ചില്ലേ..?? ഇല്ലേ..?? ഇല്ലെങ്കിപ്പറ..!!”””
“”…പ്രേമവോ..?? നിന്നോടോ..?? നീ പറഞ്ഞു പറഞ്ഞെങ്ങോട്ടാടീ കേറുന്നേ..?? ഇറങ്ങ്… മര്യാദയ്ക്കിറങ്ങിയ്‌ക്കോ… ഇല്ലേ കഴുത്തിന്പിടിച്ചു പുറത്തുതള്ളും ഞാൻ..!!”””_ ഞാനിരച്ചുകയറിയ കലിപ്പിൽ അടുത്തച്ഛനുമമ്മയും നിൽക്കുന്നതൊക്കെ മറന്നു…
എന്റെമുഖഭാവം കണ്ടതും അവൾ കത്തുന്നകണ്ണുകളോടെ എന്നെ ദഹിപ്പിയ്ക്കാനുറച്ചൊരു നോട്ടംനോക്കി…
“”…ഇവള് പറയുന്ന സത്യാണോടാ..?? നിങ്ങള് തമ്മിലിഷ്ടത്തിലാണോ..?? നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ..??”””_ തന്തപ്പടി കുറച്ചുകലിപ്പിലെന്റെ മുന്നിലേയ്ക്കുനിന്നു ചോദിച്ചപ്പോൾ ആദ്യമൊന്നുത്തരം മുട്ടിയെങ്കിലും അതുപരമാവധി അടക്കിപിടിച്ചുകൊണ്ട് ഞാൻ നിഷേധാത്മകമായി തലയാട്ടി…
“”…ഞങ്ങളു തമ്മിലൊരു കോപ്പുമില്ല… ഞാനിവൾടെ ഹോസ്റ്റലിലോട്ട് പോയിട്ടുമില്ല… ഇവളീ പറയുന്നേക്കെ നൊണയാ..!!”””_ ഒന്നുനിർത്തിയിട്ട് ഞാൻ മീനാക്ഷിയുടെനേരേ തിരിഞ്ഞു;
“”…വല്ലവന്റേം തോളേൽചെന്നുകേറി അവൻ പള്ളവീർപ്പിച്ചെങ്കി അങ്ങോട്ടുപൊക്കോണം… അല്ലാണ്ട് കണ്ടവിഴുപ്പൊന്നും എന്റെതോളേ വെയ്ക്കാന്നോക്കിയാ മൂക്കിമ്മേൽ പഞ്ഞിതിരുകും ഞാൻ..!!”””_ സ്വന്തംഭാഗം ന്യായീകരിയ്ക്കാനായി വായിൽവന്നതു മുഴുവൻ തിരിച്ചുപറഞ്ഞതും ഞങ്ങടെനടുക്കായിനിന്ന അച്ഛനെ തള്ളിമാറ്റിക്കൊണ്ടവൾ എന്റെനേരേ ചീറിപ്പാഞ്ഞുവന്നു…
“”…എന്താടാ നായിന്റമോനേ പറഞ്ഞേ..?? നീയെന്താ പറഞ്ഞേന്ന്..??””_ എന്ന ഒറ്റചോദ്യമേ ഞാൻകേട്ടുള്ളൂ…
അപ്പോഴേയ്ക്കും എന്റെ വലതുകരണമൊന്നു നീറിപ്പുകഞ്ഞു…
ഇതിവിടെന്താ സംഭവിച്ചതെന്നൊരൂഹം കിട്ടുന്നതിനുമുന്നേ അവളുടെകൈ വീണ്ടും വായുവിലുയർന്നുപൊങ്ങി മിന്നൽവേഗത്തിൽ നേരത്തെകിട്ടിയ സ്ഥലത്തുതന്നെ വന്നുവീണു…
സത്യംപറയാലോ കണ്ണിലിരുട്ട് കേറിയപോലെ തോന്നിപ്പോയി, ഇന്നലെകിട്ടിയ തല്ലിൽ കവിളെല്ല് പൊട്ടിയിരുന്നതു കൊണ്ടാവണം രണ്ടാമത്തെ തല്ലുകൂടിയവിടെ വീണപ്പോൾ തലയൊന്നുകറങ്ങി ഞാൻ സെറ്റിയിലേയ്ക്കു പിടിച്ചുനിന്നു…
അപ്പോഴേയ്ക്കും വീണ്ടുമവളുടെ കൈവന്നെന്റെ ടീഷേർട്ടിൽപിടിമുറുക്കിയതും ആഞ്ഞുതള്ളിക്കൊണ്ടെന്നെ ഭിത്തിയിലേയ്ക്കു ചേർത്തതും ഞാനറിഞ്ഞു…
ഒന്നു കുതറിമാറാൻ ശ്രമിച്ചെങ്കിലും അതിനുള്ള ശാരീരികക്ഷമതയില്ലാത്തതിനാൽ ഫലംകണ്ടില്ല…
ഇതിനിടയിലെന്നെ മാന്തിപ്പൊളിച്ചയവൾ കലിപ്പടങ്ങാതെന്റെ തലപിടിച്ചു ഭിത്തിയിലേയ്ക്കിടിച്ചു, സ്വസ്ഥം.!
കൊണ്ടും വീണ്ടുംകൊണ്ടും വീണ്ടുംവീണ്ടുംകൊണ്ടും ഞാനൊരു നിലയിലെത്തിയപ്പോളാണ് അമ്മയും കീത്തുവും ചേർന്നവളെ പിടിച്ചുവലിച്ചു പിന്നിലേയ്ക്കുമാറ്റുന്നത്…
എന്നിട്ടുമവരുടെ കയ്യിൽകിടന്നു കുതറിക്കൊണ്ട് പിടിവിടീപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടിരുന്ന മീനാക്ഷിയെ അതേനിൽപ്പിൽ വായുംതുറന്നുനിന്ന് നോക്കിപ്പോയി…
ഇതാരാ ദേവീഭദ്രകാളി നേരിട്ടു പ്രത്യക്ഷപ്പെട്ടതോ..??
“”…മീനൂ.! നിർത്തിയേ… അടങ്ങുന്നുണ്ടോ നീയ്… നിനക്കെന്താ പ്രാന്തുപിടിച്ചോ..??”””_ അമ്മയുടെയും കീത്തുവിന്റെയും കൈവെട്ടിച്ച് ചീറ്റപ്പുലിയെമാതിരി ചീറിവന്നയവളെ വയറിലൂടെ ചുറ്റിട്ടുപിടിച്ചു പിന്നിലേയ്ക്കു വലിയ്ക്കുമ്പോൾ കീത്തുവിന്റെ സ്വരമുയർന്നു…
അതോടെ ഒന്നയഞ്ഞമീനാക്ഷി വയറിൽനിന്നും കീത്തുവിന്റെ കൈയെടുത്തു മാറ്റിയശേഷം അവരുടെനേരേ തിരിഞ്ഞു…
“”…ഇതേ… ഇതു നിങ്ങള് കൊടുക്കേണ്ടതാ… മക്കളെവളത്തുമ്പോൾ മാന്യായ്ട്ടു വളത്തണം… അല്ലേലിങ്ങനെ മുന്നിക്കിടന്നു തല്ലു കൊണ്ടന്നൊക്കെ വരും..!!”””_ അവരോടുപറഞ്ഞ് കലിപ്പടങ്ങാതെ അടികൊണ്ട് പതംവന്നുനിന്ന എന്റെനേരേ തിരിയുമ്പോൾ ഞാൻ പല്ലു കടിച്ചമർത്തിക്കൊണ്ടവളെ നോക്കി…
“”…എന്റെ ഹോസ്റ്റലിവരാനും അമ്മാതിരി സീനൊണ്ടാക്കാനുമൊക്കെ ഉണ്ടായ്രുന്ന ധൈര്യമിപ്പോളെവിടെ പോയി..?? പറഞ്ഞോടെടാ… എടാ ആണുങ്ങളെപ്പോലെനിന്നു പറഞ്ഞോട്… ഈക്കാണുന്നതൊക്കെ എന്നെ കാണാമ്മന്നപ്പോൾ കിട്ടിയ തല്ലിന്റെപാടാന്ന് പറഞ്ഞോട്..!!”””_ അവളെന്റെ നെഞ്ചിൽപിടിച്ചു പിന്നിലേയ്ക്കുതള്ളിയതും അവളുടെ കയ്യിൽനിന്നുംകിട്ടിയ തല്ലിന്റെക്ഷീണവും ഇല്ലാത്തതും പൊല്ലാത്തതുമെല്ലാം വീട്ടുകാരുടെമുന്നിൽ പറഞ്ഞതിന്റെ ദേഷ്യവുമെല്ലാംകൂടി ചേർന്ന് വിറച്ചുകൊണ്ട് ഞാനവളുടെ നേരേ ചീറ്റിക്കൊണ്ടാഞ്ഞു…
അവളുടെ കഴുത്തിന് കുത്തിപ്പിടിയ്ക്കാനായി നീട്ടിയകൈ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്നേ എന്റെ തന്തപ്പടി തട്ടിമാറ്റിക്കളഞ്ഞു…
പിന്നിലേയ്ക്കൊരു തള്ളായിരുന്നു അടുത്തനടപടി…
“”…ഇവളീ പറയുന്നതൊക്കെ സത്യമാണോടാ..??”””_ അങ്ങോരുടെ പിടിച്ചുതള്ളലിൽ ഒന്നുവേച്ചുപോയ ഞാൻ ശെരിയ്ക്കൊന്നു നിലയുറപ്പിയ്ക്കുമ്പോഴേയ്ക്കും ചോദ്യവുമെത്തിയിരുന്നു…
“”…നിങ്ങക്കെന്താ പ്രാന്താണോ..?? ഏതവളേലുമെന്തേലും വന്നു പറഞ്ഞെന്നുകരുതി എന്നെ ചോദ്യംചെയ്യാൻ..??”””_ തികട്ടിവന്ന കലിപ്പിൽ മുഖത്തുനോക്കി ചോദിച്ചപ്പോൾ പുള്ളിയ്ക്കെങ്ങോട്ട് ചായണമെന്നറിയാത്ത അവസ്ഥയായി…
“”…അപ്പോളിവളു പറയുന്നേക്കെ നുണയാണോ..??”””
“”…ആം..!!”””_ അടുത്തചോദ്യത്തിന് ഞാൻ നിലത്തേയ്ക്കു നോക്കിയൊന്നു മൂളിയശേഷം കണ്ണുകൾ മീനാക്ഷിയുടടുക്കലേയ്ക്ക് നീട്ടുമ്പോൾ കണ്ണുംമുഖവുമൊക്കെ ചുവപ്പിച്ച് അവൾനിന്നു വിറയ്ക്കുകയായ്രുന്നു…
“”…പച്ചക്കള്ളമാണങ്കിളേ…
അങ്കിളിനറിയോ, ഇന്നലെയെല്ലാരുടേം മുന്നില് നാണംകെടോന്നറിഞ്ഞിട്ടും പോലീസ്കൊണ്ടോണ്ടെന്നു കരുതീട്ടാ ഞാനെല്ലാമേറ്റേ… അങ്ങനെകൊണ്ടോയി നാട്ടുകാരറിഞ്ഞാ കുടുംബത്തിനു നാണക്കേടുണ്ടാവുന്ന മാത്രമാണോ, ഇവൾടെ കല്യാണങ്കൂടി വരുവല്ലേ..?? ഇതിന്റെപേരിലതുകൂടി മുടങ്ങുവാണേ ഇവൾടെ കണ്ണീരുംകാണണ്ടേ..?? അതൊക്കെയോർത്തിട്ടാ ഇവനാണെന്റെ റൂമി വന്നേന്നെന്റെ വീട്ടിലറിഞ്ഞപ്പോ ഇങ്ങോട്ടു ചോദിയ്ക്കാമ്മരാനൊരുങ്ങിയ പപ്പയോട് ഞാനിവനെക്കൊണ്ട് ഫുഡ്മേടിപ്പിച്ചെന്നും അതുംകൊണ്ടുവന്നപ്പോൾ പിടിച്ചതാണെന്നുമൊക്കെ നുണപറഞ്ഞേ… എന്റെ പക്ഷത്താണ് തെറ്റെന്നു ബോധ്യമായപ്പോഴാ പപ്പയടങ്ങിയേ..!!”””_ മീനാക്ഷി സങ്കടവും ദേഷ്യവുമിടകലർന്ന ഭാവത്തിൽ പറഞ്ഞതും എന്റെ തന്തപ്പടിയതിൽ ഫ്ളാറ്റ്…
പിന്നങ്ങേരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല, പുള്ളിയുടെ ഏറ്റവുംപ്രിയപ്പെട്ട മകളുടെ ഭാവിയോർത്തൊക്കെയാണ് ഇങ്ങനെചെയ്തതെന്ന് തട്ടിവിട്ടാൽ പിന്നെന്താ ചെയ്യുന്നേ..??
“”…സത്യമാണോടാ ഈകൊച്ചു പറയുന്നേ..??”””
“”…എന്ത്..??”””_ പുള്ളി ചീറിക്കൊണ്ടെന്റെ നേരേ വന്നപ്പോൾ ഞാൻ പൊട്ടൻ കളിയ്ക്കുകകൂടി ചെയ്തപ്പോൾ അയാളുടെ ദേഷ്യംകൂടി…
“”…നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്..??”””_ അയാൾ വീണ്ടുംചീറിയതും എനിയ്ക്കെന്തോ പറയണമെന്നറിയാതായി…
വീണ്ടും നിഷേധാത്മകമായി തലയാട്ടാനൊരുങ്ങിയപ്പോൾ കരണമടച്ച് പുള്ളീടെ വകകൂടിയൊന്നുകിട്ടി…
“”…കള്ളമ്പറഞ്ഞാ കൊന്നുകളയും നായേ..!!”””_ അച്ഛൻ വീണ്ടുംമുരണ്ടതും എനിയ്ക്കെന്തോ ചെയ്യണമെന്നറിയാതായി…
പിടിവള്ളികളൊന്നുമില്ലാതെ തിരമാലയിൽപെട്ട അവസ്ഥ…
പുള്ളി വീണ്ടുമെന്തോ പറയാനാഞ്ഞുകൊണ്ടെന്റെ നേരേവന്നപ്പോൾ അത്രയുംനേരം നോക്കുകുത്തിയായിനിന്ന അമ്മ ഞങ്ങളുടെ ഇടയിലേയ്ക്കുവീണു…
“”…ഒന്നാതേ അവൻ വയ്യാണ്ടുനിയ്ക്കുവാ… ഇനി നിങ്ങളെല്ലാരുങ്കൂടി അവനെ തല്ലിക്കൊല്ലോ..??”””_ അമ്മ എന്റെപക്ഷം പിടിയ്ക്കാനെന്നോണം വന്നെങ്കിലും വിലപോയില്ല…
അമ്മയുടെ വാക്കുകൾക്ക് തന്തപ്പടി വില കൊടുത്തില്ലയെന്നു പറയുന്നതാവും കൂടുതൽശെരി…
“”…പറേടാ… നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ..?? സത്യമ്പറഞ്ഞോണം..!!”””_ അത്രയുംനേരം കല്ലുപോലെനിന്നെങ്കിലും തന്തസെർ ടെററായെന്നുകണ്ടപ്പോൾ നോം നിന്നു തവിയാൻതുടങ്ങി…
എന്തു പറയണമെന്നറിയാതെ കുഴങ്ങിക്കൊണ്ട് എല്ലാരേം മാറിമാറി നോക്കുമ്പോൾ വായിൽനിന്നും വീഴാമ്പോണ പൊന്നിൻകട്ടയെ ചാടിപ്പിടിയ്ക്കാനായി കണ്ണുംകാതും കൂർപ്പിച്ച് എല്ലാംകൂടിയെന്നെ നോക്കിനിന്നു…
“”…നിന്നോട് ചോദിച്ചകേട്ടില്ലേ… നീ പോയിരുന്നോന്ന്..??”””
“”…അച്ഛാ… അതു പിന്നെ…”””
“”…എനിയ്ക്കു വേറൊന്നുങ്കേൾക്കണ്ട… നീ പോയോന്ന് പറേടാ..!!”””
“”…മ്മ്മ്.! പോ… പോയി..!!”””_ അച്ഛന്റെ വാക്കുകളുടെ ശൗര്യംകൂടിയപ്പോൾ ഞാനങ്ങ് സമ്മതിച്ചുപോയി…
“”…നിന്നെയവിടെല്ലാരും കണ്ടോ..??”””
“”…അത്… അതുപിന്നെ…””””
“”…ഞാമ്പറഞ്ഞു നിന്നോട്, നിന്നെ കണ്ടോ ഇല്ലയോ..?? അതുമാത്രമ്പറഞ്ഞാ മതി..!!”””
“”…കണ്ടു..!!”””_ അങ്ങോരുടെ ആജ്ഞയ്ക്കുമുന്നിൽ സമ്മതിയ്ക്കാതെ മറ്റൊരുപോംവഴി ഞാൻകണ്ടില്ല…
“”…അപ്പൊയിതൊക്കെ അവടന്നുകിട്ടിയ തല്ലിന്റെപാടാണോ..??”””_ അതിനുള്ള മറുപടി വാക്കുകൾകൊണ്ടു പറയാതെ തലകുലുക്കിയതും എന്റീശ്വരാന്ന് തലയിൽകൈവെച്ചു കരഞ്ഞുകൊണ്ട് അമ്മ സെറ്റിയിലേയ്ക്കിരുന്നു പോയി…
ഓടിച്ചെന്നു കൂടെയിരിന്നമ്മയെ ചേർത്തുപിടിച്ചു സമാധാനപ്പിയ്ക്കുന്നതിനിടയിലും കീത്തുവെന്നെ ദഹിപ്പിയ്ക്കാനെന്നോണം ഒരു നോട്ടംനോക്കി…
ആ കണ്ണുകളെ നേരിടാനാകാതെ ഞാൻ മുഖംകുനിയ്ക്കുമ്പോൾ അച്ഛനും അമ്മയ്ക്കരികിലായി ഇരുന്നിരുന്നു…
“”…എന്നാലുമേട്ടാ… ഈ… ഈ പരനാറിയെങ്ങനാ ന്റെ വയറ്റിവന്നു പെറന്നേ..?? കുടുംബത്തിന്റെ… കുടുംബത്തിന്റെ പേരുകളയാനുണ്ടായ തലതെറിച്ച സന്താനം..!!”””_ അമ്മ കരച്ചിലിനും മൂക്കുപിഴിച്ചിലിനുമിടയിൽ പതംപറഞ്ഞുകൊണ്ടച്ഛനോട് ചോദിച്ചതും മീനാക്ഷിയെന്നെനോക്കി കണ്ണുകൾ തുറിപ്പിച്ചു…
…നിനക്കിത്രേക്കെയായിട്ടും മതിയായില്ലേടീ കുണ്ടിച്ചിമോളേ…
ഇതൊക്കെയൊന്നങ്ങോട്ട് കഴിഞ്ഞിട്ട് നീ പുറത്തേയ്ക്കിറങ്ങേട്ടാ… തരുന്നുണ്ട് ഞാൻ.!
അവളെനോക്കി മനസ്സിൽ പിറുപിറുത്തുകൊണ്ട് നിൽക്കുമ്പോഴാണ് അമ്മയുടെസ്വരം വീണ്ടുമുയർന്നത്…
“”…ഇനിയിതൊക്കെ ആളോളറീമ്പയെങ്ങനാ ഈശ്വരാ ഞാനവറ്റോൾടെ മൊഖത്തുനോക്കുക..?? ഇതൊന്നും കാണാനുങ്കേൾക്കാനും നിയ്ക്കാണ്ടങ്ങ് ചത്തുകളഞ്ഞാ മതിയായ്രുന്നു..!!”””
“”…എടീ നീയൊന്നടങ്ങ്… നീതന്നെ ചെക്കനെവളത്തി വഷളാക്കീട്ട് ഇനി കരഞ്ഞിട്ടെന്താകാര്യം..?? കഴിഞ്ഞത് കഴിഞ്ഞു.! ഇനിയെന്താ ചെയ്യേണ്ടേന്നെനിയ്ക്കറിയാം… നീപോയി പെട്ടെന്ന് വേഷമ്മാറിവാ..!!”””_ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞ അച്ഛന്റെ വാക്കുകളിലെന്തോ തീരുമാനിച്ചുറച്ചഭാവം കണ്ടപ്പോൾ ഞങ്ങളെല്ലാം പുള്ളിയെ ഉറ്റുനോക്കി…
“”…ഇന്നേരത്തെങ്ങോട്ടാ പോണേ..??”””_ അമ്മ സംശയഭാവത്തിൽ തിരക്കിയതും ഞാനും കാതുകളെകൂർപ്പിച്ചു…
“”…ഇനി നാട്ടുകാരറിഞ്ഞ് കൂടുതൽ പേരുദോഷമുണ്ടാകുന്നേന് മുന്നേ നമുക്കിതങ്ങ് നടത്താന്നോക്കാം… അതുകൊണ്ട് വേഗന്ന് റെഡിയായിവാ..!!”””_ സംഗതി പെണ്ണുചോദിയ്ക്കാനാണ് പോകാൻപോണതെന്ന ബോധ്യം മനസ്സിലേയ്ക്കുവന്നതും ഞാനൊന്നുഞെട്ടി…
…ഈശ്വരാ.! ഈ വണ്ടിയിതെങ്ങോട്ടേയ്ക്കാ പോണേന്നഭാവത്തിൽ ഞാൻ മുഖമുയർത്തി മീനാക്ഷിയെനോക്കുമ്പോൾ, അതുവരെയെന്നെ തല്ലിപിരുത്തിട്ടും കലിയടങ്ങാതെ പല്ലുംകടിച്ചുനിന്നവൾ ഒരുപകപ്പോടെ കണ്ണുമിഴിച്ചുപോയി…
“”…മോളൊന്നുകൊണ്ടും വിഷമിയ്ക്കണ്ട… ഇനിയിപ്പമിത്രയുമായ സ്ഥിതിയ്ക്ക് നിങ്ങടെയിഷ്ടന്തന്നെ നടക്കട്ടേ… നമ്മള് വന്നു മോൾടെവീട്ടിൽ സംസാരിയ്ക്കാം..!!'”””_ കാർന്നോരവളെ ആശ്വസിപ്പിയ്ക്കാനായി അങ്ങനെ പറയുമ്പോളാണ് ഇത്രയുംനേരം മെനക്കെട്ടുനിന്ന് ഇരുന്നകൊമ്പ് മുറിയ്ക്കുവായ്രുന്നെന്ന് ആ ബ്ലഡിഫൂളിന് മനസ്സിലായത്…
എന്തുപറയണമെന്നറിയാതെ മീനാക്ഷി കിടുമ്പനടിച്ച് നിൽക്കുമ്പോൾ അമ്മയിടയ്ക്കു കയറി…
സ്വാഭാവികം.!
“”…നിങ്ങളിതെന്തോ മനുഷ്യാപറയുന്നേ..?? കല്യാണോ..?? അതിനവൻ പഠിച്ചോണ്ടിരിയ്ക്കുവല്ലേ..?? പോരാത്തേന് കല്യാണങ്കഴിയ്ക്കാനുള്ള പ്രായോന്നുമവനായില്ലല്ലോ..??”””_ അമ്മയുടെ ക്ലീഷേവാദമൊന്നും തന്തപ്പടിയ്ക്കു മുന്നിലേൽക്കില്ലെന്ന് ബോധ്യമുണ്ടേലും ഞാൻ നിരുൽസാഹപ്പെടുത്തിയില്ല..
ചിലപ്പോൾ ബിരിയാണി കിട്ടിയാലോ..??
“”…മിണ്ടരുത് നീ.! വളത്തിവഷളാക്കി വെച്ചിട്ട് അഭിപ്രായമ്പറയാമ്മന്നേക്കുന്നു…
ഇവനെക്കാരണം തലകുനിയ്ക്കാനീ പഞ്ചായത്തില് വേറെ മനുഷ്യമ്മാരില്ല… എന്നിട്ട്… കല്യാണങ്കഴിയ്ക്കാനുള്ള പ്രായമായില്ലപോലും…
പ്രായപൂർത്തിയാവാഞ്ഞിട്ടാണോടീ ഇവനെയിവൾടെ… എന്നെക്കൊണ്ടൊന്നും പറയിയ്ക്കല്ലും… ഇനിയിതില് കൂടുതല് ചർച്ചയൊന്നുമ്മേണ്ട… ഞാനെന്താണോ തീരുമാനിച്ചേ അതേനടക്കൂ… നാട്ടുകാരുകൂടി ഇനി കട്ടിലന്റടീന്ന്പിടിച്ചു കെട്ടിയ്ക്കുന്നേലുംഭേദം നമ്മള് വീട്ടുകാരായ്ട്ട് കെട്ടിച്ചു കൊടുക്കുന്നതുതന്നാ..!!”””_ പുള്ളിയവസാനമായി മുനവെച്ചൊന്നുകുത്തിയതും അമ്മയുടെ നാവടഞ്ഞു…
നമ്മക്ക് പണ്ടേയ്ക്കുപണ്ടേ മുണ്ടാട്ടമ്മുട്ടിയോണ്ട് ആ ഒരു പ്രശ്നമുണ്ടായേമില്ല…
“”…അങ്കിളേ… അത്… അതങ്ങനല്ലങ്കിളേ…
അത്… അതൊന്നും… അതൊന്നും ശെരിയാവത്തില്ല… ഞാൻ… ഞാമ്പിന്നെ…”””_ അച്ഛനോടൊരുവിധം പറയാൻശ്രെമിച്ചെങ്കിലും ഏൽക്കാതെവന്നപ്പോൾ മീനാക്ഷി വാവടുത്ത പശുവിന്റെമാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി…
പിന്നിലേയ്ക്കിട്ടിരുന്ന ഷോള് ഇടുപ്പിന്റെവശത്തൂടെ മുന്നിലേയ്ക്കെടുത്ത് തെറുക്കുവേം പിന്നുകയുമൊക്കെചെയ്ത് വിരലിൽ ചുറ്റിക്കെട്ടിക്കൊണ്ടെന്നെ നോക്കി…
…ഇതെന്താടാ നിന്റെ തന്തയിങ്ങനെ..??_ എന്നാണോയിനി അവളുടെനോട്ടത്തിന്റെ ഉദ്ദേശിച്ചമെന്നെനിയ്ക്ക് സംശയമില്ലാതില്ല…
“”…എന്നാലുമേട്ടാ… നമ്മളിതൊക്കെ ചെയ്തേച്ച്… അതു കീത്തൂന്റെ ചെക്കൻവീട്ടുകാരറിഞ്ഞാ മോശമല്ലേ..?? അവരൊക്കെന്തു വിചാരിയ്ക്കും..??”””_ അമ്മ അവസാനശ്രെമംപോലെ പറഞ്ഞുനോക്കിയപ്പോൾ എനിയ്ക്കുവേണ്ടി കഷ്ടപ്പെടുന്ന അമ്മയോടെനിയ്ക്ക് വല്ലാതെ സ്നേഹംതോന്നിപ്പോയി…
“”…വേണ്ട.! അതിനെക്കുറിച്ചൊന്നുമാലോചിയ്ക്കണ്ട… അവരോടെ ഞാമ്പറഞ്ഞോളാം… എന്നിട്ടുമുൾക്കൊള്ളാൻ പറ്റുകേലാന്നാണേൽ നമ്മുക്കാബന്ധം വേണ്ടന്നുവെയ്ക്കാം… എന്തായാലും എന്റനിയൻകാരണം ഒരു പെണ്ണിന്റെകണ്ണീരും വീഴാമ്പാടില്ല..!!”””_ അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അച്ഛൻ മൊഴിയുന്നതിനുംമുന്നേ മൊത്തത്തിൽ ഇല്ലാണ്ടായ അവസ്ഥയിലിരുന്ന കീത്തുവാണ്പറഞ്ഞത്…
ചങ്കിനുള്ളിൽ കൊണ്ടുനടന്ന കൂട്ടുകാരിയും മറ്റെന്തിനുംമീതെ അവൾസ്നേഹിച്ച അനിയനുംചേർന്ന് അവളെ വഞ്ചിയ്ക്കുവായ്രുന്നെന്നുള്ള തിരിച്ചറിവ് എന്റെചേച്ചിയെ വല്ലാത്തൊരു മാനസ്സികാവസ്ഥയിൽ കൊണ്ടോയി എത്തിച്ചിരുന്നു…
“”…അതേ… കീത്തുമോള് പറഞ്ഞതാശരി… ഈ വീട്ടുമുറ്റത്തൊരു പെണ്ണിന്റെയും കണ്ണീരുവീഴാൻ ഞാൻ സമ്മതിയ്ക്കത്തില്ല… നിങ്ങള്പോയി റെഡിയായിവാ… ഇപ്പോത്തന്നെ പോവാം..!!”””_ കീത്തുവിന്റെ വാക്കുകളെ ഏറ്റുപിടിച്ചുകൊണ്ട് തന്ത സിനിമാഡയലോഗ് തട്ടിവിടുമ്പോൾ എല്ലാമൊരു നിസ്സഹായതയോടെ നോക്കിനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ…
സത്യത്തിലെന്റെ മുന്നിലെന്തൊക്കെയാ നടക്കുന്നതെന്ന് എനിയ്ക്കൊരു ബോധ്യവുമുണ്ടായിരുന്നില്ല…
…ഈ മൈരുകളൊക്കെ ഇതെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്..??_ എന്ന ചോദ്യവുമായി ഞാൻ വായുംപൊളിച്ചു നിൽക്കുവായ്രുന്നു അപ്പോഴെല്ലാം…
“”…അങ്കിളേ… നിങ്ങള്… നിങ്ങളിതു കാര്യായ്ട്ട് തന്നെയാണോ..??”””_ അത്രയുംനേരം നോക്കുകുത്തിപോലെ നിന്ന മീനാക്ഷി ദൈന്യതയോടെ ചോദിച്ചതിന്, അങ്കിള് സോറി എന്റെതന്തപ്പടി ഒരുമാതിരി നോട്ടംനോക്കി…
“”…നീയെന്താ അങ്ങനെ ചോദിച്ചേ..?? ഇതിന്നത്തോടെയൊരു തീർപ്പാക്കണം… നമ്മളെല്ലാങ്കൂടി ദാ.. നിന്റെ വീട്ടിലേയ്ക്കുവരുവാ..!!”””_ പുള്ളി അവളുടെതോളിൽതട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും കളികാര്യമായെന്നവൾക്കു മനസ്സിലായി…
അതോടെ കക്ഷി ഇപ്പോൾകരയുമെന്ന അവസ്ഥയിലുമെത്തി…
“”…അങ്കിളേ… വേണ്ടങ്കിളേ… ഇപ്പൊ വീട്ടിലൊന്നുമ്പറയല്ലേ… വീട്ടുകാരറിഞ്ഞാ എന്നെക്കൊല്ലും… അതോണ്ടിപ്പോളൊന്നുമ്പറയണ്ട… എന്റെ പിജി കഴിയുന്നവരെ പ്ലീസ് വീട്ടിലറിയിയ്ക്കല്ലേ..!!””””_ അവൾ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയാതെതന്നെ മീനാക്ഷിയിത് തല്ക്കാലമൊതുക്കി തീർക്കാനായി കെഞ്ചുന്നഭാവത്തിൽ അച്ഛനോടപേക്ഷിച്ചെങ്കിലും നോ രക്ഷയായിരുന്നു ഫലം…
“”…ഇല്ല മോളേ… ഇനിയും നിങ്ങളെയിങ്ങനെ കയറൂരിവിട്ടാ ശെരിയാവില്ല… അതുപിന്നെ രണ്ടുകുടുംബത്തിനും മാനക്കേടാവും..!!”””_ അച്ഛൻ അവസാനവാക്കുമ്പറഞ്ഞ് പുറത്തേയ്ക്കുനടക്കുമ്പോൾ അമ്മയുംകീത്തുവും ഡ്രെസ്സ് മാറിയങ്ങോട്ടുവന്നു…
അമ്മയെന്നെ ഇരുത്തിയൊന്നുനോക്കി അച്ഛന്റെപിന്നാലെ പുറത്തേയ്ക്കുനടന്നപ്പോൾ കീത്തുവെന്നെ മൈന്റ്പോലും ചെയ്തില്ല…
…എങ്ങനെ ചെയ്യാനാ..?? അവൾടെമനസ്സിൽ ഞാനമ്മാതിരിചെയ്ത്തും ചെയ്തിട്ടു നിൽക്കുവല്ലേ…
“”…കീ… കീത്തൂ..??”””_ എന്നെയുംകടന്ന് മീനാക്ഷിയ്ക്കരികിലെത്തിയപ്പോൾ അവൾ അവസാനാശ്രയത്തിനായി കീത്തുവിനെ ശരണം പ്രാപിയ്ക്കാൻശ്രെമിച്ചു…
“”…എടീ… ഒന്നു നിയ്ക്ക്.! ഞാമ്പറേണ മുഴോനുംകേട്ടിട്ട് നിങ്ങളോരോന്നൊക്കെ കാട്ട്..!!”””_ അവൾക്കു മുഖംകൊടുക്കാതെ പോകാനൊരുങ്ങിയ കീത്തുവിന്റെ കൈപിടിച്ചുനിർത്തി അൽപ്പംദേഷ്യത്തിലും സങ്കടത്തിലുമായി മീനാക്ഷിപറഞ്ഞപ്പോൾ കീത്തുവേച്ചീടെമുഖം
ദേഷ്യംകൊണ്ടു ചുവന്നു…
“”…കൈയെടുക്കടീ.! ഞാൻ നിങ്ങളെയൊന്നുമിങ്ങനല്ല കരുതിയിരുന്നേ… ഇനിമേലിൽ മിണ്ടാമ്മന്നേക്കരുതെന്റോടെ..!!”””_ പറഞ്ഞുകഴിഞ്ഞ് എന്നെയൊന്നു തിരിഞ്ഞുകൂടി നോക്കിയപ്പോൾ അതെനിയ്ക്കും ബാധകമാണെന്ന് അവളുടെ മുഖഭാവത്തിൽ വ്യക്തമായ്രുന്നു…
പെർഫെക്ട് ടൈമിങിൽ തേർഡ്മാനിലേയ്ക്ക് പെർഫെക്ട്പ്ലേസ്മെന്റ് നടത്തിയ ബോളിനുപിന്നാലെയോടി മണ്ടത്തരംകാണിയ്ക്കാതെ വെറുതെ നോക്കിനിൽക്കുന്ന വീരേന്ദർസേവാഗിന്റെ മാതിരി ഞാനെല്ലാംനോക്കി തൂണിന്മേൽ ചാരിനിൽക്കുമ്പോൾ മീനാക്ഷിയുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കീത്തു പുറത്തേയ്ക്കുനടന്നു…
“”…ഇങ്ങനെ ശവങ്കണക്കെ നിയ്ക്കാണ്ടെന്തേലും ചെയ്യടാ നാറീ… എല്ലാം ദേയിപ്പോ കയ്യീന്ന്പോവും..!!”””_ സഹികെട്ടമീനാക്ഷി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുമ്പോൾ എന്റെമുഖത്തൊരു പുച്ഛഭാവമായിരുന്നു…
“”…ആണാ..?? എന്നാപോയി നീട്ടിവലിച്ചൊരു മൂഞ്ചു മൂഞ്ചിക്കൊട്… തീരട്ടെ നിന്റെയാകഴപ്പ്..!!”””_ പൊളിഞ്ഞുകേറിയ കലിപ്പിലും പുച്ഛത്തോടെ ഞാനതുപറഞ്ഞപ്പോൾ എന്നെ കത്തുന്നൊരുനോട്ടം നോക്കിയശേഷം എന്തോ ആലോചിച്ചുറപ്പിച്ചമട്ടിൽ അവൾതിരിഞ്ഞോടി…
ഇവളിതെങ്ങോട്ടാണെന്ന ചിന്തയിൽ ഞാൻ സിറ്റ്ഔട്ടിലേയ്ക്കിറങ്ങുമ്പോൾ അച്ഛൻ വിളിച്ചതിനൊന്നു തിരിഞ്ഞുപോലും നോക്കാതെ കക്ഷി ഗേറ്റ്കടന്നിരുന്നു…
ഇവിടെയൊന്നും നടക്കാത്തകൊണ്ട് സ്വന്തം വീട്ടിൽപോയി മുടക്കുണ്ടാക്കാനുള്ള ഓട്ടമായ്രിയ്ക്കും…
എനിയ്ക്കുള്ളമാതിരി തിരിച്ചവൾക്കുമെന്നോട് കലിപ്പായതുകൊണ്ട് ഞാനൊന്നും ചെയ്തില്ലേലും അവളായ്ട്ടെല്ലാം മുടക്കിക്കോളുമെന്ന വിശ്വാസമായ്രുന്നു അപ്പോളെല്ലാമെനിയ്ക്ക്…
പിന്നെ നാട്ടിലത്യാവശ്യം പേരും പ്രശസ്തിയുമുള്ള എനിയ്ക്ക്, കടലിൽകൊണ്ടോയി കളഞ്ഞാലും അവളെ കെട്ടിച്ചുതരില്ലെന്ന വിശ്വാസവും.!
“”…നീയെന്തോ ചിന്തിച്ചു നിയ്ക്കുവാടാ..?? വന്നു വണ്ടീക്കേറ്..!!”””_ ഓരോരോ സാധ്യതകളെയും കല്പിച്ചുകൂട്ടി ഭിത്തിയിൽ ചാരിനിന്നയെന്നോട് അച്ഛനൊന്നു ചാടിയപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്…
“”…ഈ കോലത്തിലോ..??”””_ പുറത്തുനിന്നഅച്ഛനോട് കാറിന്റെ മുൻസീറ്റിലിരുന്ന് അമ്മചോദിച്ചതും പുള്ളിയുടെ മുഖംചുളിഞ്ഞു;
“”…ഓ.! ഇത്രേക്കെ ചെയ്തുവെച്ചിട്ടും
അവൾക്കു വേഷം മോശമായ്പ്പോയേലാണ് ദണ്ണം… ഇങ്ങോട്ടുവന്നു കേറടാ..!!”””_ അമ്മയേയുമൊന്നു പുച്ഛിച്ചിട്ട് ഡബിൾമൈന്റിൽ നിന്നയെന്നോടൊന്ന് കടുപ്പിച്ചപ്പോൾ ഞാനെങ്ങനെയൊക്കെയോ പഞ്ചറായബോഡിയുംകൊണ്ട് മുറ്റത്തേയ്ക്കു ചാടി…
അങ്ങനെയൊരു ഷോർട്ട്സുംടീഷേർട്ടുമിട്ട് പെണ്ണുകാണാൻ പോകാൻ തയ്യാറായിച്ചെന്ന എന്നെയൊന്നുകൂടി ഇരുത്തിനോക്കീട്ട് കാളപെറ്റെന്നു കേട്ട് കയറുമെടുത്തോടിയ എന്റെ മഹാനായതന്ത ഡ്രൈവിംഗ്സീറ്റിലേയ്ക്കു കയറിയിരുന്നു…
“”…ഒന്നിങ്ങോട്ടു പെട്ടെന്ന് കേറടാ..!!”””_ പുള്ളി വീണ്ടുംകലിപ്പിച്ചതും എനിയ്ക്കുമങ്ങട് പൊളിഞ്ഞുതുടങ്ങി…
പിന്നെ തന്തയായ്പ്പോയില്ലേന്നൊരു പരിഗണനമാത്രം കൊടുത്തുകൊണ്ട് ഞാൻപിന്നിൽ കീത്തുവിന്റെ കൂടെകയറി…
ഞാനടുത്തേയ്ക്കിരുന്നതും എനിയ്ക്കു മുഖംതരാതവൾ പെട്ടെന്ന് ഗ്ലാസ്സിലൂടെ പുറത്തേയ്ക്കുനോക്കി,
ഇടയ്‌ക്കൊന്നു കണ്ണു തുടയ്ക്കുന്നതുംകണ്ടു…
ആ ഒരവസ്ഥയിൽ ഞാനെന്തുപറഞ്ഞാലും അവള് വിശ്വസിയ്ക്കില്ലെന്നുറപ്പായ്രുന്നു…
അല്ലേൽതന്നെ പറഞ്ഞുതുടങ്ങിയാൽ ഒന്നുമെന്റെ കയ്യിൽനിൽക്കില്ലല്ലോ…
എങ്കിലും ഞാനൊന്നു പറയാൻനോക്കി, പക്ഷേ വാതൊറക്കാതെടാ നാറീന്നൊരലർച്ച മുന്നീന്നുവന്നതേ ഞാൻസൈലന്റായി…
അതോടെ എന്നാച്ചെന്നുകേറിക്കൊട് എന്നമട്ടിലുമായി ഞാൻ…
അങ്ങനോരോന്നൊക്കെ ആലോചിച്ച് ചാരിയിരിയ്ക്കുമ്പോൾ വണ്ടിയുടെ വേഗംകൂടുന്നറിഞ്ഞു…
…ഈശ്വരാ.! അവൾടെ തന്തേടെകയ്യീന്ന് തല്ലുകൊള്ളാനിത്രേം തിടുക്കോ..??
ഇനിയെന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നേന്നറിയാതെ മനസ്സുമുഴുവൻ ഒരു മരവിപ്പിലിരിയ്ക്കുമ്പോൾ ഞങ്ങൾ മീനാക്ഷിയുടെ വീടിന്റെ ഗേറ്റ്കടന്നു…
കാറുനിർത്തി പുറത്തിറങ്ങി കുരുക്ഷേത്രയുദ്ധം നടക്കാൻപോകുന്ന സൈറ്റൊന്നൂടി നോക്കുമ്പോളാണ് ഓടിപ്പിടഞ്ഞുകൊണ്ട് മീനാക്ഷിയെത്തുന്നത്…
ആകെ വിയർത്തൊഴുകി വല്ലാണ്ടായ അവൾടെമുഖത്ത് ഞങ്ങളെ കണ്ടപ്പോളുണ്ടായ ഞെട്ടലും പേടിയുംകൂടിയായപ്പോൾ എനിയ്ക്കൊരു ചവിട്ടു വെച്ചുകൊടുക്കാനാണ് തോന്നിയത്…
“”…നീയിങ്ങോട്ടായ്രുന്നേൽ നമുക്കൊപ്പം വന്നൂടായ്രുന്നോ..??”””_ കക്ഷിയെക്കണ്ടതും തന്തചോദിച്ചു…
എന്നാലതിനു മറുപടിയില്ലാണ്ട് എന്നെനോക്കിയ മീനാക്ഷിയ്ക്ക് മുഖംകൊടുക്കാതെ ഞാനവിടെനിന്നും മാറുകയായിരുന്നു…
“”…ആഹാ.! ഇതാര്..?? ഡോക്ടറോ..?? എന്താ ഡോക്ടറേ ഈവഴിയ്ക്ക്..?? വാ… കേറിവാ..!!”””_ പുറത്തെ സംസാരംകേട്ട് വരാന്തയിലേയ്ക്കിറങ്ങി വന്ന രേവുവാന്റി പടത്തലവന്റെമാതിരി മുന്നെനിന്ന അച്ഛനെക്കണ്ട് കാര്യമന്വേഷിയ്ക്കുമ്പോളാണ് അമ്മയുംകീത്തുവും കൂടി അച്ഛനടുത്തേയ്ക്ക് ചെല്ലുന്നത്…
“”…ഓ.! എല്ലാരുമുണ്ടല്ലോ… വാ… വാ കേറിവാ… വാ മോളേ..!!”””
സ്ഥിരം കണ്ടുപരിചയമുള്ള കീത്തുവിന്റെ കൈ കവർന്നുകൊണ്ട് എല്ലാരേമകത്തേയ്ക്കു ക്ഷണിയ്ക്കുമ്പോൾ, കുറച്ചുകഴിഞ്ഞും ഈ ആതിഥ്യമര്യാദയൊക്കെ കണ്ടാൽമതിയായ്രുന്നു എന്ന ഭാവത്തിൽ ഞാനുമവരുടെ പിന്നലെയായികയറി…
അപ്പോഴുമനങ്ങാമ്പാറപോലെ പുറത്തുനിന്ന മീനാക്ഷിയെ അവൾടമ്മ ശ്രെദ്ധിയ്ക്കുന്നതു കൂടിയില്ലെന്ന് കണ്ടപ്പോൾ എനിയ്ക്കുള്ളിൽ ചിരിയാണ് വന്നത്…
…അയ്യോ.! പാവം മീനാക്ഷി.! പുറത്തെ ജാഡയൊക്കെയേഉള്ളൂ…. നമ്മടെമാതിരി വീട്ടിൽ പട്ടിവെലതന്നെ.!
ആന്റിയെല്ലാരെയും ക്ഷണിച്ചിരുത്തുമ്പോഴേയ്ക്കും,
“”…എന്താടോ..?? എന്തായീവഴിയ്ക്ക്..?? മോൾടെ കല്യാണമ്മിളിയ്ക്കാൻ കൂട്ടത്തോടെ ഇറങ്ങിയതാല്ലേ..??”””_ ന്നും ചോദിച്ച് റൂമിൽനിന്നും കള്ളിമുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തുകൊണ്ട് അവൾടെ തന്തയിറങ്ങിവന്നു…
പിന്നെ എന്റെ തന്തസെർനോട് എന്തൊക്കെയോ കുശലംചോദിച്ച് ഞങ്ങടെതിരേകിടന്ന സെറ്റിയിലേയ്ക്ക് മൂടൂന്നുകേംചെയ്തു…
“”…ഏയ്.! അങ്ങനെ കാര്യമായവിളിയൊന്നും തുടങ്ങീട്ടില്ല… രണ്ടു ദിവസത്തിനകം ലെറ്ററടിച്ചുകിട്ടും… എന്നിട്ടുവേണം കാര്യമൊന്നുഷാറാക്കാൻ..!!”””_ അച്ഛനൊരു വരുത്തിചിരിയോടെ പറയുമ്പോൾ മീനാക്ഷി ആടിയാടി മുന്നിലെ വാതിൽപ്പടിയ്ക്കൽ വന്ന് ചാരിനിന്നു…
…ഇനി അടിതുടങ്ങുമ്പോൾ ആദ്യമേയിറങ്ങി ഓടാനാണോ ആവോ..??
“”…മീനൂ… നോക്കിനിയ്ക്കാണ്ട് പോയി കുടിയ്ക്കാനെന്തേലുമെടുക്ക്… മ്മ്മ്..!!”””_ രേവുആന്റി ഓഡറിട്ടതും പുള്ളിക്കാരി മനസ്സില്ലാമനസ്സോടെ എല്ലാരെയുമൊന്ന് പാളിനോക്കിയശേഷം ഷോളിൽ വിരല് ചുറ്റിയുമഴിച്ചുംകൊണ്ടകത്തേയ്ക്ക് ആടിയാടിത്തന്നെ പോയി…
“”…എന്താ മോളേ… കല്യാണമായ്ട്ട് ഒരുഷാറുമില്ലല്ലോ..?? എന്തുപറ്റി ടെൻഷനാണോ..??”””_ മീനാക്ഷിയുടച്ഛൻ കീത്തുവിനോടുചോദിച്ചതും അവൾമറുപടി കഷ്ടപ്പെട്ടുണ്ടാക്കിയ ചെറുചിരിയിലൊതുക്കി…
“”…ഇതിലൊന്നും ടെൻഷനാവേണ്ടകാര്യമില്ല മോളേ… ഇതൊക്കെ ഒറ്റത്തവണത്തെ എക്സ്പീരിയെൻസാണ്… പരമാവധി എൻജോയ്ചെയ്യണം… അല്ലേ ഡോക്ടറേ..??”””_ പുള്ളി പറഞ്ഞശേഷം അച്ഛനെ കൂട്ടുപിടിച്ചപ്പോൾ അച്ഛനുമൊന്നു ചിരിച്ചു…
“”…എന്തായാലും നിങ്ങടിഷ്ടത്തിന് മോള് നിന്നുതന്നില്ലേ… അതന്നെയൊരു ഭാഗ്യാ… ഇവിടേമുണ്ടൊരെണ്ണം, വയസ്സു പത്തിരുപത്തഞ്ചായി… എത്ര കല്യാണാലോചന വന്നെന്നറിയോ..?? പെണ്ണമ്പിനും വില്ലിനുമടുക്കുന്നില്ല..!!”””_ രേവുആന്റി കീത്തുവിനെപുകഴ്ത്തി മീനാക്ഷിയെതാറ്റുമ്പോൾ അച്ഛൻ തലചെരിച്ചെന്നെ തുറിച്ചൊന്നുനോക്കി…
അവള് കല്യാണത്തിനു സമ്മതിയ്ക്കാതെ നിൽക്കുന്നതിന്റെ കാരണം ഞാനാണെന്നാണ് പുള്ളിയുടെനിഗമനം…
പിന്നെയും കുറച്ചുസമയംകൂടിയാ സംസാരംതുടരുമ്പോൾ മീനാക്ഷി വലിയൊരു ട്രേയിൽ ജ്യൂസുമായിവന്നു…
“”…രാജീവേ… എന്നാ നമ്മളുവന്ന കാര്യമ്പറയാലോ..!!”””_ അച്ഛൻ പ്രധാനകാര്യത്തിലേയ്ക്ക് കടക്കാനൊരുങ്ങിയതും മീനാക്ഷി പെട്ടെന്ന് ട്രേയും ടേബിളിന്പുറത്തുവെച്ച് പിന്നിലേയ്ക്കു വലിഞ്ഞു…
“”…അപ്പൊ കാര്യമുണ്ടാഞ്ഞിട്ടാല്ലേ വന്നേ… മ്മ്മ്..?? എന്താ..?? എന്താണേലും ഡോക്ടറ് വളച്ചുകെട്ടാതെ പറയ്..!!”””_ എന്റെച്ഛനും അവള്ടച്ഛനും നല്ല ചങ്ങാത്തത്തിലാണെങ്കിലും നാട്ടുകാര്കൊടുക്കുന്ന ബഹുമാനം പുള്ളിയും അച്ഛന് കൊടുക്കാറുണ്ട്…
…ആഹ്.! അതുമിന്നത്തോടെ തീരും.!
“”…എടാ… വേറൊന്നുമല്ല… മീനുമോളെ ഇവന് കെട്ടിച്ചുകൊടുക്കാമോ എന്നൊരാലോചനയുമായി വന്നതാ..!!”””_
ഒരുളുപ്പുമില്ലാതെ എന്റെതന്ത എടുത്തവായ്ക്കങ്ങ് ചോദിച്ചപ്പോൾ സകലരും ഇരുന്നയിരുപ്പിൽ ഞെട്ടി…
മീനാക്ഷിയും അവള്ടെയമ്മയും നിന്നനിൽപ്പിലും…
അപ്പോഴാണ് കുണ്ണൻസെർനെ കുറിച്ച് ഞാനാലോചിയ്ക്കുന്നത്… പുള്ളിയെ ആ പരിസരത്തൊന്നും കണ്ടില്ല…
സംഗതി ഇനിയങ്ങോട്ട് നടക്കാൻപോണതിന്റെ ഏകദേശരൂപം മനസ്സിലാക്കിയ ഞാൻ സെറ്റിയിൽനിന്നും മെല്ലെ നിരങ്ങിയിറങ്ങാൻ തുനിയവേ കീത്തു തുടയിലമർത്തി പിടിച്ചെന്നെ രൂക്ഷമായിനോക്കിയാ ഉദ്യമംതടഞ്ഞു…
റെയിൽവേ പ്ലാറ്റ്ഫോംപോലെ നീണ്ടുപരന്നുകിടന്ന ലിവിങ്റൂമിൽ ഒരുനിമിഷം ഭീകരമായൊരു നിശബ്ദത കളിയാടുമ്പോൾ നടക്കാൻപോകുന്ന ഇടിമുഴക്കത്തെ പേടിച്ചിട്ടാവണം മീനാക്ഷി രണ്ടുകൈകളും ചെവിയോടു ചേർത്തുപിടിച്ച് കണ്ണുകളെ കൊട്ടിയടച്ചു…
“”…എന്റെ ഡോക്ടറേ, നിങ്ങളിതെന്തായീ പറയുന്നേ… മീനുനെ ഇവന് കെട്ടിച്ചുകൊടുക്കാനോ..?? നിങ്ങക്കെന്താ പ്രാന്തായോ..??”””_ അയാളെന്തോ തമാശകേട്ടഭാവത്തിൽ മറുചോദ്യംചോദിച്ചതും ഇങ്ങേരെന്താ തല്ലാഞ്ഞതെന്ന ചിന്തയിലായ്രുന്നു ഞാൻ…
“”…എടാ… ഞാൻ തമാശപറഞ്ഞതല്ല… സംഗതികാര്യായ്ട്ടാ… നിങ്ങൾക്കൂടി താല്പര്യമുണ്ടേൽ നമുക്കാലോചിയ്ക്കായ്രുന്നു… നിങ്ങളെന്തോ പറയുന്നു..??”””
“”…ഏയ്… അതൊന്നും നടക്കത്തില്ല ഡോക്ടറേ… ശെരിയാവത്തില്ല..!!”””_ അയാൾ ഒഴിഞ്ഞുമാറിയപ്പോൾ, അങ്ങനെ പറഞ്ഞുമനസ്സിലാക്കിക്കൊട് അങ്കിളേന്ന ഭാവമായിരുന്നു എനിയ്ക്ക്…
തന്തയെത്രയൊക്കെ പ്രെഷറുചെലുത്തിയാലും പുള്ളി സമ്മതിയ്ക്കത്തില്ലെന്ന് ഉറപ്പാക്കിയ ഞാൻ ഇതിൽപരമില്ലാത്ത സന്തോഷത്തോടെ മീനാക്ഷിയെനോക്കി…
അവിടെയും മുഖത്തൊരു തെളിച്ചം വീണിട്ടുണ്ട്…
“”…എടാ… ഞാനതുകൊണ്ട് മാത്രമല്ല, ഇന്നലെനടന്നതൊക്കെ നീയറിഞ്ഞുകാണോലോ… ഇവനെക്കാരണം നിന്റെമോൾക്കും ചീത്തപ്പേരായില്ലേ..?? അപ്പൊപ്പിന്നെ നാട്ടുകാരെക്കൊണ്ടതുമിതും പറയിയ്ക്കാതെ ഇതങ്ങു നടത്തുന്നതല്ലേ നല്ലത്..??”””_ അച്ഛന്റെ വാദംകേട്ടപ്പോൾ അങ്ങേരുടെ മുഖത്തുവന്ന ചിരിയെന്നെ അത്ഭുതപ്പെടുത്തി…
“”…ഓ.! അപ്പൊ അതുകൊണ്ടാണ് ഡോക്ടറിതും പൊക്കിപിടിച്ചിങ്ങ് പോന്നതല്ലേ..?? ഇന്നലെ രാത്രിതന്നെ കോളേജിന്നെന്നെ വിളിപ്പിച്ചിരുന്നു… മോൾടെ സ്വഭാവ സെർട്ടിഫിക്കേറ്റ്മുഴുവൻ അവരുനിരത്തിത്തന്നു, കൂട്ടത്തിലിതും… എന്തുപറയാൻ..?? നാണങ്കെടുത്താനുറച്ച് മക്കളിറങ്ങിയാ ഇതല്ല ഇതിനപ്പുറോംനടക്കും… ഇവിടെക്കൊണ്ടുവന്ന് രണ്ടു കൊടുത്തപ്പോളാണ് ആളിവനാണെന്നും മെസ്സിലെ ഫുഡ്‌മടുത്തിട്ട് ഇവനെക്കൊണ്ട് പുറത്തൂന്ന് ഫുഡ് മേടിപ്പിച്ചതാണെന്നുമൊക്കെ പറയുന്നത്… അതുകൊണ്ടാണ് ഞാമ്പിന്നതേകുറിച്ചൊന്നും പറയാണ്ടിരുന്നത്… നിങ്ങളറിഞ്ഞില്ലേപ്പിന്നെ പറഞ്ഞു വിഷമിപ്പിയ്ക്കണ്ടെന്നു കരുതി… എന്നാലുമെന്റെ ഡോക്ടറേ, നിങ്ങളിതിനൊക്കെ ഇങ്ങനൊരു തീരുമാനമെടുത്തു കളഞ്ഞല്ലോ..!!””””_ മീനാക്ഷി പുള്ളിയെ പറഞ്ഞു വിശ്വസിപ്പിച്ചതുമുഴുവൻ അയാള് ഛർദിച്ചശേഷം അച്ഛനിട്ടൊരു തട്ടുകൂടികൊടുത്തു…
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സംഗതിയൊക്കെ കലങ്ങിതെളിഞ്ഞ സന്തോഷത്തിൽ ഞാനൊരു ദീർഘനിശ്വാസമിട്ടു…
അതുകേട്ടതും കീത്തുവെന്നെ ചെറഞ്ഞൊരു നോട്ടംനോക്കി…
അതോടെ വീണ്ടും ഞാൻ മുഖംകുനിച്ചിരുന്നു…
“”…ഇതൊക്കെയിവള് നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചതല്ലേ..?? എന്നാലിതൊന്നുമല്ല സത്യം… പിള്ളേരുതമ്മിൽ വർഷങ്ങളായ്ട്ടിഷ്ടത്തിലാ… അതുകൊണ്ട്തന്നെ നാട്ടുകാരുടെമുന്നിൽ നാണങ്കെടാതെ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!”””_ അച്ഛൻ പിടിച്ചപിടിയിൽതന്നെ വീണ്ടുമതേ ആവശ്യമുന്നയിച്ചപ്പോൾ എനിയ്ക്ക് പെരുവിരളിൽ നിന്നുമങ്ങോട്ടിരച്ചു കയറാൻതുടങ്ങി…
…എടോ കോപ്പേ.! അവൾടെ തന്തയ്ക്കില്ലാത്ത എന്തോമാനക്കേടാ ഇനി തനിയ്ക്കുവരാമ്പോണേ..?? അയാൾക്കതിനൊന്നുമൊരു മൈരുമില്ല, തന്ന വെള്ളോങ്കേറ്റീട്ട് ഒന്നിറങ്ങിവാ മനുഷ്യാ… ഒള്ളനേരത്ത് കുടുംബംപിടിയ്ക്കാന്ന്..!!
സ്വന്തം തന്തയായ്പ്പോയോണ്ട് ഞാനപ്പോൾ മനസ്സിലത്രേ പറഞ്ഞുള്ളൂ…
വേറാരെങ്കിലുമായ്രുന്നു ആസ്ഥാനത്തെങ്കിൽ കൊന്നേനെഞാൻ…
അങ്ങനൊക്കെ മനസ്സിൽകരുതിക്കൊണ്ട് നോക്കിയപ്പോൾ നാക്കിറങ്ങിയപോലെ നിൽക്കുവാണാ മറ്റവള്…
നിന്റെ കഴപ്പൊക്കെ തീർന്നില്ലേടീന്ന മട്ടിലുള്ള എന്റെനോട്ടത്തിന് ദയനീയമായൊരു നോട്ടമായ്രുന്നു എനിയ്ക്കു മറുപടിയായിവന്നത്…
എല്ലാപ്രതീക്ഷകളും കണ്ണിനുമുന്നിൽ പൊലിയാൻ പോകുവാണോന്നൊരു ഭാവം…
“”…ഇഷ്ടോ..?? ഇവരുതമ്മിലോ..?? ഒന്നുപോയേടോ… പിള്ളേര്തന്നെ പറ്റിയ്ക്കാൻ പറഞ്ഞതാവും..!!”””_ പുള്ളി വീണ്ടുമെന്തോ തമാശകേട്ടമട്ടിൽ പ്രതികരിച്ചപ്പോൾ എനിയ്ക്കയാളോട് ബഹുമാനംതോന്നി…
…ഹോ.! എന്തുനല്ല മനുഷ്യൻ.!
“”…അതിനെന്റടുക്കെ നിന്റെ മോളുതന്നെയാ പറഞ്ഞത്, അവളുമിവനും തമ്മിലിഷ്ടാന്നും കല്യാണംനടത്തി കൊടുത്തില്ലേപ്പോയി ചത്തു കളയോന്നുമൊക്കെ..!!”””_ അത്രയുംനേരം വലിച്ചപാലത്തിലൂടെ മൈതന്ത ടിപ്പറുകയറ്റിയപ്പോൾ അമ്മാവനൊന്നു വലിഞ്ഞു…
പുള്ളിയുടെമുഖത്ത് അത്രയുംനേരമുണ്ടായ്രുന്ന സരസഭാവംമാറി പകരം ഗൗരവംനിറയുന്നത് ഞാനറിഞ്ഞു…
ഇതെല്ലാം സസൂക്ഷ്മംവീക്ഷിച്ചിരുന്ന ഞാൻ ഇനികിട്ടുന്നത് ഒറ്റയ്ക്കുമേടിച്ചോണം, പങ്കുപറ്റാൻ എന്നെകൊണ്ടാവില്ലന്ന മട്ടിൽ അച്ഛന്റടുക്കെനിന്നും കുറച്ചൊഴിഞ്ഞിരുന്നു…
“”…സത്യമാണോടീ..?? മീനൂ… നിന്നോടാചോദിച്ചേ..?? ഈ കേട്ടതൊക്കെ സത്യാണോന്ന്..??”””_ ഭാവിഅമ്മാവൻ ഗൗരവംപൂണ്ടുകൊണ്ട് സ്ഥിരം സിനിമാക്ലീഷേ ഡയലോഗിട്ടതും മീനാക്ഷി കൂടിയിരുന്ന ഓരോമുഖത്തേയ്ക്കും മാറിമാറി നോക്കി…
സത്യമാണെന്ന്പറഞ്ഞാൽ അവൾടെ തന്തേടെകയ്യീന്ന് കിട്ടും…
സത്യമല്ലെന്നുപറഞ്ഞാ എന്റെകാരണവരും കീത്തുവുംകൂടി അവൾടെ പപ്പുംപൂടേം പറിയ്ക്കും…
ആ ഒരവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന മീനാക്ഷിയുടെമൗനം എന്റച്ഛൻ മുതലെടുക്കുവായ്രുന്നു എന്നുതന്നെ പറയാം…
“”…കണ്ടില്ലേ..?? സത്യമതായോണ്ടല്ലേ അവള് മിണ്ടാണ്ട്നിയ്ക്കുന്നേ… അല്ലേലവളല്ലാന്നു പറയട്ടേ..!!””” _ എട്ടുമെട്ടും പതിനാറിന്റെപണിയും തലേലുവെച്ചുകെട്ടി മീനാക്ഷി ദയനീയമായി എന്റച്ഛനെ നോക്കുമ്പോൾ തന്തയും മോനുമെല്ലാം ഒരേ അച്ചിലുണ്ടായതാണോന്നവൾ ചിന്തിച്ചുകാണും…
“”…നീയെന്താടീ ഒന്നുംമിണ്ടാത്തെ..?? ഇവരീപറയുന്ന സത്യമാണോ..?? നീയുമിവനും തമ്മിലിഷ്ടത്തിലാണോന്ന്..??”””_ അവളുടെ അടുത്തേയ്ക്കു ചീറിക്കൊണ്ടുചെന്ന് രണ്ടു തോളിലുമായി പിടിച്ചുകുലുക്കി രേവുആന്റിചോദിച്ചതും ആണെന്നോഅല്ലെന്നോ പറയാനാകാതെ മീനാക്ഷി കിളിപാറിനിന്നു…
സത്യത്തിലന്നേരമെന്റെ കാലിന്റടിയിൽനിന്ന് മഞ്ഞുരുകിയൊലിയ്ക്കുന്നതറിഞ്ഞെങ്കിലും അവളുനിന്നുരുകുന്നതു കാണാനെന്റെ ഉത്സാഹംകൂടി…
മകൻചത്താലും സാരമില്ല, മരുമോൾടെകണ്ണിലെ കണ്ണീരുകണ്ടാമതിയെന്നൊക്കെ പറയൂലേ..?? ഏതാണ്ടങ്ങനെതന്നെ…
പിന്നെ, കുറച്ചുമുന്നേ എന്റെ വീട്ടിൽവെച്ചവള് കാണിച്ചതും മറ്റൊന്നായ്രുന്നില്ലല്ലോ…
“”…കണ്ടോ… അവളുപറയില്ല… രണ്ടുപേരുംതമ്മില് വർഷങ്ങളായുള്ളിഷ്ടമാ… നാട്ടുകാരറിഞ്ഞ് നാണംകെടുന്നതിനുമുന്നേ നമുക്കിതങ്ങ് നടത്തിക്കൊടുക്കാം..!!'””_ അച്ഛൻ കറങ്ങിതിരിഞ്ഞ് വീണ്ടും പിടിച്ചടുത്തു പിടിമുറുക്കിയപ്പോൾ നിറകണ്ണുകളിൽ കത്തുന്നകോപത്തോടെ അവളെന്നെനോക്കി…
ഇങ്ങേരെ നീ വിളിച്ചോണ്ട് പോവോ, അതോ ഞാൻ തല്ലിയിറക്കണോന്ന മട്ടിൽ…
“”…എടോ… താനിതെന്തൊക്കെയാ പറയുന്നേ..?? ഇനി പിള്ളേർക്കങ്ങനൊരാഗ്രഹമുണ്ടേൽതന്നെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാതെ അതിനു സപ്പോർട്ടുചെയ്കയാണോ വേണ്ടേ..?? താനൊക്കെ എന്തൊരുതന്തയാടോ..??”””_ പുള്ളിയും സ്വന്തം നിലപാടിലുറച്ചുനിന്നപ്പോൾ, അങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കൊടങ്കിളേന്ന മട്ടിൽ ഞാനൊന്നുഞെളിഞ്ഞു…
“”…എടോ… പറഞ്ഞു മനസ്സിലാക്കാനവരെന്താ കൊച്ചുകുട്ടികളാണോ..?? നമ്മടെയൊക്കെ കയ്യില് നിയ്ക്കുന്ന പ്രായമൊക്കെകഴിഞ്ഞു…
ഇനിയവരുടെ ഇഷ്ടത്തിന് വില കൊടുക്കുന്നേലെന്താ കുഴപ്പം..??”””
“”…ഒരു കുഴപ്പോമില്ലേ..?? ബാക്കിയെല്ലാംപോട്ടേ… ഇവളിവനെക്കാളും മൂന്നുനാലു വയസ്സിന് മൂത്തതല്ലേടോ..?? എന്തൊക്കെപറഞ്ഞാലും നമ്മളതൂടിനോക്കണ്ടേ..?? പിള്ളേർക്കോ ബോധമില്ല, താനുംകൂടങ്ങനായാലെങ്ങനാ..??”””_ സംഗതികൃത്യം കുറിയ്ക്കുകൊള്ളിച്ചുകൊണ്ടയാൾ നിർത്തിയതും അച്ഛനെന്തു പറയണമെന്നറിയാതെ അമ്മയുടെ മുഖത്തേയ്ക്കുനോക്കി…
ഞാനാണെങ്കിലന്നേരം അവൾടച്ഛന്റെ തലയ്ക്കുചുറ്റും ദിവ്യശോഭകണ്ട ത്രില്ലിലായ്രുന്നു…
കുറച്ചുനേരങ്കൂടി സമയംകിട്ടിയിരുന്നേൽ ഞാനങ്ങോർക്കൊരു രൂപക്കൂടുംപണിയിച്ച് മെഴുകുതിരിയും കത്തിച്ചേനെ…
അത്രയ്ക്കുണ്ടായ്രുന്നു എന്റെമനസ്സിലെ സന്തോഷം.!
“”…എടാ… ഇന്നത്തെക്കാലത്ത് ആരുമീ പ്രായത്തിനൊന്നും വലിയപ്രാധാന്യം കൊടുക്കത്തില്ല… അല്ലേത്തന്നെ നമ്മള് പ്രായോം കെട്ടിപ്പിടിച്ചിരുന്നിട്ടവസാനം പിള്ളേരവരുടെ ഇഷ്ടത്തിന്പോയാപ്പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ..?? അതുകൊണ്ടാ പറയുന്നേ, നമ്മുടെ മക്കളല്ലേ… അവരുടെയിഷ്ടമ്പോലെ ആയിക്കോട്ടേന്ന്..!!”””_ അച്ഛൻവീണ്ടും ഡിഫെൻസിന് ശ്രെമിയ്ക്കുന്നതു കണ്ടപ്പോൾ ഞാൻ കഴുത്തിന് കുത്തിപ്പിടിച്ചില്ലന്നേയുള്ളൂ…
ആ പാവപ്പെട്ടൻ നാവിലെവെള്ളം വറ്റിച്ചൊരുവിധം മുടക്കിക്കൊണ്ടുവരുമ്പോൾ ഇങ്ങേരിതെന്തോ കാണിയ്ക്കുവാ..??
…എടോ, പെണ്ണിനോ… ചെക്കനോ… പെണ്ണിന്റെ വീട്ടുകാർക്കോ ചെക്കന്റമ്മയ്‌ക്കോ ആർക്കുമിതില് താല്പര്യമില്ല… പിന്നെ തനിയ്ക്കു മാത്രമിതെന്തോത്തിന്റെ ഏനക്കേടാടോ..??
…ഈശ്വരാ.! ഇനിയീ കല്യാണംനടത്തിയാ പുള്ളിയ്ക്കാരേന്നെങ്കിലും ബ്രോക്കറ്ഫീസ് കിട്ടുവോ ആവോ..??
ഞാനൊരു വശത്തേയ്ക്ക് ചെരിഞ്ഞിരുന്ന് മനോവിചാരത്തിലേർപ്പെടുമ്പോൾ അവൾടച്ഛന്റെ സ്വരമുയർന്നു;
“”…ഇല്ല.! താനിതെന്തൊക്കെ പറഞ്ഞാലും ഞാനിതിന് സമ്മതിയ്ക്കത്തില്ല… ഇളയതാന്നുപറഞ്ഞ പോട്ടേ… പക്ഷേ ഇവനെപ്പോലെ ജോലീങ്കൂലീമില്ലാതെ വെറുതെ തെമ്മാടിത്തരംകാണിച്ചു നടക്കുന്നൊരുത്തന് എന്തുവിശ്വസിച്ചാ ഞാനെന്റെമോളെ കെട്ടിച്ചുകൊടുക്കുന്നത്..?? നീ പറ.! അതിനുവേണ്ടിയല്ല ഞാനവളെപഠിപ്പിച്ചു ഡോക്ടറാക്കീത്… അല്ലേലുമിവനൊക്കെ കൊടുക്കുന്നേലുംഭേദം കല്ലുകെട്ടി കടലിൽതാത്തുന്നതാ… മൊട്ടേന്നുവിരിയാത്തവൻ പെണ്ണുകെട്ടാൻമുട്ടി വന്നേക്കുന്നു..!!”””_ അങ്ങേര് സെറ്റിയിലേയ്ക്ക് ചാരിയിരുന്ന് മെനെക്കെട്ടെന്നെ കുത്തിക്കീറിയപ്പോൾ എനിയ്ക്കു ദേഷ്യവും സങ്കടവുമെല്ലാമൊരുമിച്ച് പൊന്തിവന്നു…
…അതെന്തു മൈര് വർത്താനാടോ താൻ പറഞ്ഞേ..??
…എന്തൊക്കെയായാലും നിങ്ങളാപറഞ്ഞത് ശെരിയായില്ല.!
ഒന്നൂല്ലേലും തനിയ്ക്കുവേണ്ടിയൊരു രൂപക്കൂട് പണിയാൻവരെ മനസ്സിലാലോചിച്ചവനല്ലേടോ ഞാൻ… എന്നിട്ടിങ്ങനൊക്കെ പറഞ്ഞത് മോശമായിപ്പോയി.!
ഞാനൊന്നു കൂടി ചെരിഞ്ഞിരുന്ന് അച്ഛനെനോക്കി, എന്നെ ദുഷിച്ചുകേട്ടപ്പോൾ അവിടത്തെ കല്ലിറങ്ങിയോന്നറിയണമല്ലോ… പക്ഷേ പുള്ളിയതിന് പ്രതികരിയ്ക്കാണ്ടിരുന്നതൊന്നുമില്ല കേട്ടോ…
“”…എടാ… നീയിത്രയൊക്കെന്റെ മോനെക്കുറിച്ച് കുറ്റമ്പറഞ്ഞ സ്ഥിതിയ്ക്കു പറയാലോ… അതേ, എന്റെമോന് വേറെയീനാട്ടില് പെണ്ണുകിട്ടാഞ്ഞിട്ടല്ല ഞാനീവന്നിരുന്ന് ഇരന്നത്… നിന്റെ മോളെക്കുറിച്ചോർത്തോണ്ട് മാത്രാ, അവളെയും എന്റെകീത്തൂനേം ഞാനൊരുപോലെ കണ്ടോണ്ട് മാത്രം..!!”””_ അച്ഛൻ വാക്കുകൾ മുറിച്ചുകൊണ്ട് ഗ്യാപ്പെടുത്തതും എല്ലാരും കണ്ണുംമിഴിച്ചച്ഛനെ നോക്കി…
ഇയാളിതെന്താ ഉദ്ദേശിയ്ക്കുന്നതെന്നറിയാൻ വയ്യല്ലോ…
“”…ഡോക്ടറിതെന്താ പറഞ്ഞു വരുന്നേ..??”””_ അത്രയുംനേരം മൗനവൃതത്തിലായ്രുന്ന രേവുആന്റിചോദിച്ചതും അച്ഛൻതുടർന്നു;
“”…അതേ, ഞാൻസത്യമാ പറയുന്നേ… നിങ്ങടെ മോളെക്കുറിച്ചോർത്തിട്ടാ ഞാനീ ആലോചനയ്ക്ക് മുതിർന്നതുതന്നെ… അല്ലാതെ പ്രായത്തിനുമൂത്തൊരു പെൺകുട്ടിയെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാൻവയ്യാത്തതു കൊണ്ടൊന്നുമല്ല..!!”””
“”…എടോ… എന്തേലുംപറയാനുണ്ടേൽ താൻ തെളിച്ചുപറ..!!”””
“”…എടോ… നിങ്ങളുകരുതുമ്പോലെ ഇവൻ ഭക്ഷണംമേടിച്ചു കൊടുക്കാൻവേണ്ടി അവൾടെഹോസ്റ്റലിൽ പോയതൊന്നുമല്ല… രണ്ടുങ്കൂടി അറിഞ്ഞുചെയ്തതാ… അല്ലേലിവൾടെ കട്ടിലിന്റടീൽനിന്നുമിവനെ പിടിയ്‌ക്കോ..?? നിങ്ങളിവള് പറയുന്ന പൊട്ടത്തരോം വിശ്വസിച്ചിരുന്നോ… അവസാനം പെണ്ണിന് വയറ്റിലുണ്ടെന്നുമ്പറഞ്ഞ് കരഞ്ഞുവിളിച്ചു വരാണ്ടിരിയ്ക്കാനാ ഞാനിത്രയുംനേരം കിടന്നുകെഞ്ചീത്… അല്ലാണ്ട് തന്റെഡോക്ടറുമോളെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചോളാനുള്ള നേർച്ചകൊണ്ടൊന്നുമല്ല..!!”””_ അച്ഛനൊറ്റശ്വാസത്തിൽ നാവുകൊണ്ടൊരു പേമാരി പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഒരുനിമിഷം സ്തബ്ധരായി…
മീനാക്ഷിപറഞ്ഞതിനെ പൊടിപ്പുംതൊങ്ങലും ചേർത്ത് പറഞ്ഞുഫലിപ്പിയ്ക്കാൻ പുള്ളികാണിച്ച മനസ്സ്, ആരേലുമൊരു കറുത്തതുണികൊണ്ടുവന്ന് പുള്ളിയെയൊന്നു മൂടോ..??
അല്ലേൽ ഈ പുത്തിയ്ക്ക് പുള്ളീനെ കാക്കകൊത്തും.!
“”…മീനൂ..!!!!!!””””_ ഇനിയെന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരൂഹവുമില്ലാതിരുന്ന എന്നെ ഒരുഞെട്ടലോടെ ഉണർത്തീത് രേവുആന്റീടെ തൊണ്ടകീറിയുള്ള വിളിയായ്രുന്നു…
“”…സത്യമാണോടീ..?? ഇവരീ പറയുന്നതൊക്കെ സത്യമാണോന്ന്..?? നീ… നീയിവനെ… ഛെ.! എങ്ങനെ… എങ്ങനെതോന്നീടീ നെനക്ക്… നെനക്കിത്രേം തരന്താഴാൻ..?? ഈശ്വരാ.! കൂട്ടത്തിലൊന്നുപോലുമില്ലല്ലോ ഇങ്ങനെയൊന്ന്… ഇതൊക്കെ കേൾപ്പിയ്ക്കാനാണോടി നിന്നെഞങ്ങള്… പൊക്കോ… പോവാൻ… കാണണ്ട…. കാണണ്ടെനിയ്ക്കു നിന്നെ പെഴച്ചവളേ..!!”””_ എന്തോ പറയാനാഞ്ഞുവന്ന മീനാക്ഷിയുടെ മുഖമടച്ചൊന്നു കൊടുത്തിട്ട് രേവുആന്റി കരച്ചിലിട കലർത്തിക്കൊണ്ട് പറഞ്ഞ് തള്ളിയെറിഞ്ഞപ്പോൾ അവള്മുട്ടിടിച്ചു നിലത്തേയ്ക്കുവീണു…
അവിടെനിന്നുമെഴുന്നേൽക്കാൻ പോലും കൂട്ടാക്കാതെ അത്രയുംപേരുടെമുന്നിൽ ഒരുതെറ്റുംചെയ്യാതെ അപമാനിതയാകേണ്ടിവന്ന സങ്കടം മുഖംപൊത്തിപ്പിടിച്ചു കരഞ്ഞുതീർക്കാൻ ശ്രെമിച്ചപ്പോൾ എന്റമ്മയാണ് പോയവളെ എഴുന്നേൽപ്പിച്ചത്…
എന്നാലെന്നെ ഞെട്ടിച്ചുകൊണ്ടവൾ അമ്മയുടെ നെഞ്ചിലേയ്ക്കു മുഖംപൂഴ്ത്തി അലറികരഞ്ഞപ്പോൾ ഞാനുമാകെവല്ലാതായി…
അതേസമയത്തുതന്നെ അവൾടച്ഛന്റെശബ്ദവും ഇടിമുഴക്കംപോലെ പുറത്തുവന്നിരുന്നു;
“”…ഡോക്ടറേ… എനിയ്ക്ക്… എനിയ്ക്കു സമ്മതവാ… നമ്മക്കിതങ്ങുനടത്താം..!!”””
…തുടരും.!
❤️അർജ്ജുൻ ദേവ്❤️
Responses (0 )