ഞാൻ വണ്ടി സ്റ്റാർട്ടുചെയ്യുന്നതു കണ്ടതും പലയിടങ്ങളിൽനിന്നവന്മാരെല്ലാം പാഞ്ഞെന്റടുക്കലെത്തി;
“”…എന്താടാ..?? എന്താ പറ്റിയേ..??”””_ ശ്രീ കാര്യമറിയാനായി എന്നോടു തിരക്കിയതുമെന്റെ കലിപ്പുകൂടി…
“”…നീ കേറുന്നുണ്ടേൽ കേറ് മൈരേ..!!”””_ ഞാൻ ചീറിക്കൊണ്ടവന്റെനേരേ നോക്കിയതും മറുത്തൊന്നും പറയാതെയവൻ പിന്നിലേയ്ക്കുകയറി…
അവൻ കയറിയെന്നുകണ്ടതും ഞാൻ വണ്ടിയുമിരപ്പിച്ചുകൊണ്ട് നൂറേനൂറിൽ വെച്ചുവിട്ടു…
ഇടയ്ക്കെപ്പോഴോ എങ്ങോട്ടാണുപോണതെന്ന് ശ്രീചോദിച്ചതിന് നിന്റച്ഛന്റെ വയറ്റുപൊങ്കാലയ്ക്കെന്നു മറുപടിയുംകൊടുത്തു…
പിന്നീടൊന്നും മിണ്ടാനായി അവൻ തുനിഞ്ഞില്ല…
സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾകൂടാറുള്ള കോളേജിന്റെമുന്നിലെ അടച്ചിട്ടിരിയ്‌ക്കുന്ന ഒരുമുറിക്കടയുടെ മുന്നിലെത്തിയപ്പോഴാണ് ഞാൻ വണ്ടിനിർത്തിയത്…
എന്താണുകാര്യമെന്നറിയാതെ ശ്രീ പിന്നിൽനിന്നുമിറങ്ങിയതും ഞാൻ മുഷ്ടിചുരുട്ടി പെട്രോൾടാങ്കിനു മുകളിൽ രണ്ടിടിവെച്ചു….
“”…എന്താടാ..?? എന്തിനായീ നാറി വാണംവിട്ടപോലിങ്ങു പോന്നേ..??”””_ പിന്നാലെ മൂന്നു ബൈക്കുകളിലായിവന്ന എല്ലാകോപ്പന്മാരും റോഡൊഴിച്ചു വണ്ടിനിർത്തിയശേഷം ശ്രീക്കുട്ടനോടായി തിരക്കിയപ്പോൾ അവൻ കൈമലർത്തിക്കൊണ്ടെന്നെ നോക്കി…
“”…എന്നെയുണ്ടല്ലോ… എന്നവൾക്കറിയില്ല..!!”””_ കലിപ്പടങ്ങാതെ ബൈക്കിൽനിന്നുമിറങ്ങിയ ഞാൻ വീണ്ടും പല്ലിറുമിക്കൊണ്ട് സീറ്റിൽശക്തിയായിടിച്ചു…
“”…ഡാ… നാറീ… നീ കാര്യമെന്താന്നു പറേടാ… നീയെന്തിനാ പെട്ടെന്നിങ്ങുപോന്നേ..??”””_ ശ്രീ എന്റെചുമലിൽ കൈവെച്ച് കാര്യമെന്താണെന്നു തിരക്കിയെങ്കിലും ഞാനവന്റെ കൈതട്ടിത്തെറിപ്പിച്ചവനെ രൂക്ഷമായൊന്നു നോക്കി;
“”…ഞാനേ… ഞാനാരാന്നവൾക്കറിയൂല… പെണ്ണായ്പ്പോയി, അല്ലേലാ നായിന്റമോൾടെ കരണമടിച്ചു പൊളിച്ചേനെ ഞാൻ… അവളാരാന്നാ അവളു കരുതിയേക്കുന്നേ..??”””_ ശ്രീയുടെ മുഖത്തുനോക്കി ചീറിയശേഷം കടയുടെമുന്നിൽനിന്ന ബദാംമരത്തിൽ ആഞ്ഞൊരു ചവിട്ടുകൂടികൊടുത്തിട്ട് ഞാൻ നാഗവല്ലിസ്റ്റൈലിൽ തെക്കുവടക്കുനടന്നു…..
“”…ഇവനെന്താടാ പ്രാന്തായാ..?? ഇവനിതേതവൾടെ കാര്യമാ പറയുന്നേ..??”””_ കേട്ടുനിന്ന കാർത്തി പതിഞ്ഞസ്വരത്തിൽ ശ്രീയോടു ചോദിച്ചതുകേട്ടെങ്കിലും അതിനു മറുപടിപറയാൻ തുനിയാതെ ഞാൻ കടത്തിണ്ണയിലേയ്ക്കു കയറിയിരുന്നു…
ഇത്തവണ അവന്മാരെന്റെ ചുറ്റും കൂടിനിന്നെങ്കിലും ആരുമെന്നോടൊന്നും ചോദിച്ചില്ല…
കുറച്ചു നേരത്തെയെന്റെ പല്ലുകടിയും പിറുപിറുപ്പും നോക്കിനിന്നശേഷം ശ്രീ വന്നെന്നോടു ചേർന്നിരിയ്ക്കുവായ്രുന്നു;
“”…എന്താടാ..?? എന്താകാര്യം..?? കുറേനേരായ്ട്ട് നിന്റെ ഷോ ഞങ്ങളുകാണുന്നു… ഇനി മതിയാക്കീട്ടു കാര്യമെന്താന്നുവെച്ചാ പറ..!!”””_ അവൻകുറച്ചു കലിപ്പിട്ടുതന്നെ പറഞ്ഞതും ഞാൻ മുഖമുയർത്തിയവനെ നോക്കി;
“”…അവളുണ്ടല്ലോ… അവള്… അവൾക്കെന്നെ അറിയൂല… ഞാൻ വേണ്ടാവേണ്ടാന്നു വെയ്ക്കുമ്പം തലേക്കേറാന്നോക്കിയാ കൊന്നുകളയും ഞാൻ..!!”””_ ഞാൻ സ്വരമൊന്നമർത്തി പറഞ്ഞശേഷം അവന്മാരെ മാറിമാറി കണ്ണെറിഞ്ഞു…
എന്നാലപ്പോഴും കാര്യമെന്താന്നു മനസ്സിലാകാതെല്ലാം തമ്മിൽതമ്മിൽ നോക്കിനിൽക്കുവാണ്…
“”…എടാ കോപ്പേ… നീ കൊറേ നേരായ്ട്ടൊണ്ടാക്കുന്നു… ആദ്യം ഏതവളാന്നു പറേടാ..!!”””_ ക്ഷമ നശിച്ചപോലെ മഹേഷ് കലിപ്പാക്കിയതും എന്റെകണ്ണുകൾ അവനിലേയ്ക്കു നീണ്ടു;
“”…ആ മറ്റവള്… മീനാച്ചി.! അവളെയെന്റെ കയ്യിക്കിട്ടിയാലുണ്ടല്ലും..!!”””_ ഞാൻ വെല്ലുവിളിച്ച് മുഷ്ടി ചുരുട്ടിക്കൊണ്ട് ശ്രീയെ നോക്കി….
“”…പ്ഫ.! നാറീ..!!”””_ എന്റെ വെല്ലുവിളിയവസാനിച്ചതും അവന്റെവായിലെ തുപ്പലുമുഴുവൻ മുഖത്തുവീഴുന്നമാതിരി ഒരാട്ടായിരുന്നുമറുപടി…
പിന്നെ ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റുകൊണ്ടവൻ
തുടർന്നു;
“”…എടാ മൈര് തായോളീ… അവളിട്ടൊണ്ടാക്കിയേനാണോ ഈ കണ്ടവമ്മാരെയൊക്കെ വിളിച്ചോണ്ട് നീ തിരിച്ചിങ്ങ് പോന്നേ..?? നമ്മളവിടെ അവളെക്കാണാനാണോടാ കോപ്പേ പോയേ..?? മറ്റവനെ തല്ലാനല്ലേ..?? എന്നിട്ടവൻ ഏതവളോ എന്തോ പറഞ്ഞേന് ചാടിത്തുള്ളിയിങ്ങ് പോന്നേക്കുന്നു… ഇങ്ങനൊരു പറിയനേം കൊണ്ടുപോയ എന്നെപ്പറഞ്ഞാ മതീലോ..!!”””_ ഒന്നുതുള്ളിയശേഷം നെറ്റിയിൽ കൈതാങ്ങിക്കൊണ്ടവൻ ബൈക്കിലേയ്ക്കു ചാരിനിന്നപ്പോഴാണ് സത്യത്തിൽ ഞാനതേക്കുറിച്ചു ചിന്തിയ്ക്കുന്നതുപോലും…
അവളെ രണ്ടു തെറിയുംപറഞ്ഞ് ഇറങ്ങിപ്പോന്നപ്പോൾ മനസ്സുമുഴുവൻ അവളോടുള്ള കലിപ്പായിരുന്നു…
തല്ലാനാണ് പോയതെന്ന കേസൊക്കെ നമ്മള് പണ്ടേയ്ക്കുപണ്ടേ വിട്ടായ്രുന്നു….
“”…എന്നാ നമ്മക്കൊന്നൂടി പോയാലോ..??”””_ കൂടി നിന്നവന്മാരെല്ലാം എന്നെയേതാണ്ട് പട്ടിത്തീട്ടത്തിൽ നോക്കുന്ന മട്ടു നോക്കിയപ്പോൾ ഒരിളിയോടെ ഞാൻചോദിച്ചു…
“”…ഈനേരത്ത് നിന്റച്ഛൻ കൊണ്ടുവെച്ചേക്കുവല്ലേ അവനെ… എടാ അവനൊക്കെപ്പോഴേ വീടു പിടിച്ചിട്ടുണ്ടാവും..!!”””_ ശ്രീ വീണ്ടുംകലിപ്പിട്ടതും സെന്റർഫ്രെഷ് കഴിയ്ക്കാതെതന്നെ ഞാൻ നാവിനുവിലങ്ങിട്ടു….
“”…ഞാനിന്നലെയേ പറഞ്ഞതാ, ഇവനെക്കൊണ്ടു പോവണ്ടാന്ന്… ഇപ്പയെന്തായി..?? എനിയ്ക്കപ്പഴേ അറിയായ്രുന്നൂ, ഇതിങ്ങനൊക്കെയേ വരൂന്ന്..!!”””_ കാർത്തി മറ്റേടത്തെ ക്ലീഷേ ഡയലോഗിറക്കീതും എനിയ്ക്കു പൊളിഞ്ഞു;
“”…നീ കൂടുതലിട്ടൂമ്പാതെ മൈരേ…
ഞാനപ്പോളിവനോടല്ലേ വരാമ്പറഞ്ഞുള്ളൂ… നീയൊക്കെന്തോത്തിനാ കൂടെയിങ്ങുപോന്നത്..?? നിന്റമ്മായിത്തളേളടെ മറ്റേടത്തെ മുടികളയാനോ..?? അവനിട്ടൊണ്ടാക്കാൻ വന്നേക്കുന്നു… അല്ല, ഇനി നിനക്കത്രയ്ക്കു ദണ്ണായിപ്പോയെങ്കി നിനക്കൊറ്റയ്ക്കങ്ങു തല്ലിയാപ്പോരായ്രുന്നോ..?? അതെങ്ങനാ, ഒറ്റയ്ക്കുനിന്നുതല്ലാൻ അണ്ടിയ്ക്ക് bബലോല്ലേലും ഞ്യായത്തിനൊരു കൊറവൂല്ല..!!”””_ ആ സമയത്തെ എന്റെ നിസ്സഹായതയും അവളോടുള്ളകലിപ്പും എല്ലാംകൂടിയായപ്പോൾ ഞാൻ കാർത്തിയോടു നിന്നുതുള്ളി…
“”…ആടാ.! എന്റണ്ടിയ്ക്ക് ബലം കുറച്ചുകുറവാ… എന്നിട്ടു ബലംകൂടിപ്പോയ നീയെന്തേ കൊണച്ചോണ്ടിങ്ങു തിരിച്ചുപോന്നേ..?? നിന്റെ മറ്റവളിവടെ പെറാങ്കെടക്കുവായ്രുന്നോ..??”””_ ഞാനും കാർത്തിയുംതമ്മിൽ പണ്ടേ ആരാണ് കൂടുതൽ തറയെന്നറിയാനുള്ള കോമ്പറ്റിഷൻ നടന്നുവരുന്നതുകൊണ്ട് അവനങ്ങനെയൊന്നും എന്നെ ജയിയ്ക്കാൻ വിടില്ല…
“”…കൊണച്ചോണ്ടാ വന്നേന്നാരാ പറഞ്ഞേ..?? ഞാമ്പിന്നേമവടെ നിന്നെങ്കി അവളെന്തേലും ചെയ്തുപോയേനെ… അതുകൊണ്ടാ പെട്ടെന്നിങ്ങു പോന്നേ..!!”””
“”…ഓ.! പിന്നടിയേ… നീയങ്ങൂമ്പിക്കളഞ്ഞേനെ… ഒന്നുപോടാ കോപ്പേ, പോയവൾടെ അടിപ്പാവാട കഴുകിക്കൊട്… നിന്നക്കൊണ്ടൊക്കെ അതിനേപറ്റൂ… അവനൊരടിക്കാരമ്മന്നേക്കുന്നു..!!”””_ മുഖംവക്രിച്ചുകൊണ്ട് അവനെന്നെയൊന്നുപുച്ഛിച്ചതും എന്റെ ടെമ്പറുതെറ്റി… പിന്നെ പറയാനും കേൾക്കാനുമൊന്നും നിന്നില്ല, ചാടിയെഴുന്നേറ്റവന്റെ ഷർട്ടിന്റെ കോളറിലും കഴുത്തിലുമൊക്കെയായി കുത്തിപ്പിടിച്ചുകൊണ്ട് അടുത്തുനിന്ന ബദാംമരത്തിലേയ്ക്ക് ചായ്ച്ചു…
പക്ഷേ ഇടി വീഴുന്നതിനുമുന്നേ എല്ലാംകൂടിയെന്നെ പിടിച്ചുമാറ്റി…
“”…എടാ മതി… നീയൊന്നടങ്ങ്..!!”””_ ശ്രീ എന്നെപ്പിടിച്ചു പിന്നേലേയ്ക്കു നിർത്തിയശേഷം കാർത്തിയുടെനേരേ തിരിഞ്ഞു;
“”…ഡാ നിർത്ത്.! നീയൊക്കിതു കുറേയാവുന്നുണ്ട്… തമ്മിക്കണ്ടാലൊരുമാതിരി കൊച്ചു പിള്ളേരെപ്പോലെ..!!”””
“”…അല്ലളിയാ… നീയൊന്നാലിച്ചുനോക്കിയേ… ഇതിപ്പൊ രണ്ടാത്തെദിവസാ തല്ലാമ്പോയ്ട്ട് പട്ടി ചന്തയ്ക്കുപോയപോലെ തിരിച്ചു വരുന്നേ… രണ്ടുമീനാറി കാരണം… പിന്നെ വിഷമങ്കാണൂലേ..??”””_ കാർത്തി കാര്യമായിത്തന്നെ പറഞ്ഞശേഷം എന്റടുത്തായി വന്നിരിന്നു…
അപ്പോളവന്റെ മുഖത്ത് മറ്റവനെ തല്ലാമ്പറ്റാത്തതിലുള്ള നിരാശനിറഞ്ഞിരുന്നു…
“”…അല്ല കാർത്തീ… ഇന്നലെയിവമ്പറഞ്ഞപ്പോ നമ്മളെല്ലാമതിനെ കളിയാക്കി വിട്ടില്ലേ… എന്നിട്ടിന്നുമതുതന്നെ പറയുമ്പോളതിലെന്തേലും കാര്യം കാണൂലേടാ..??”””_ മഹേഷെന്റെഭാഗം ന്യായീകരിച്ചുകൊണ്ട് കാർത്തിയെയും ശ്രീയെയും മാറിമാറിനോക്കി…
ഉടനെ,
“”…അതുശെരിയാ… ഈ തെണ്ടിയിതുവരെ ഒരു പെണ്ണിന്റെപേരുമ്പറഞ്ഞ് നിലന്തൊടാതോടീട്ടില്ല… അപ്പതിലെന്തോ കാര്യമുണ്ട്..!!”””_ ശ്രീയുമെന്റെവശം പറഞ്ഞതോടെ ഞാനൊന്നു ഞെളിഞ്ഞിരുന്നു….
“”…അങ്ങനെയെങ്കി ഇനിയവളെ വിടരുതെടാ… മറ്റവനെപൂട്ടുന്ന കൂട്ടത്തിൽ അവൾക്കൂടിട്ട് കൊടുക്കണം, നല്ല ചിമിട്ടൻപണി… ഞങ്ങടെ കൂട്ടത്തിലൊരുത്തനെ അവളങ്ങനെ ഞോണ്ടി സുഖിയ്ക്കണ്ട..!!”””_ പറഞ്ഞതിനൊപ്പം
കാർത്തിയുമെന്നോടൊപ്പം ചേർന്നിരുന്ന് എന്റെ
തോളിലേയ്ക്കു കൈയിട്ടു…
“”…അവനെയാണേൽ ചെന്നു രണ്ടെണ്ണം പൊട്ടിച്ചാത്തീർന്നു… പക്ഷേ അവളെയെന്തു ചെയ്യോന്നാണ്..??”””_ മഹേഷ് ഞങ്ങളെ മാറിമാറിനോക്കി സംശയംപ്രകടിപ്പിച്ചതും,
“”…മുഖത്താസിഡൊഴിച്ചാലോ..??”””_ ഞാൻ വളരെ സിംപിളായൊരുപായം
പറഞ്ഞു…
അതിനവന്മാരെന്നെ നികൃഷ്ടമായി നോക്കുമ്പോൾ,
“”…ഒന്നുപോടാ മൈരേ… വെർതേ എന്റെ വായിലിരിയ്ക്കുന്ന കേൾക്കാൻനിൽക്കരുത്..!!”””_ എന്നുംപറഞ്ഞ് ശ്രീ കലിപ്പിയ്ക്കുവേം ചെയ്തു…
“”…എന്നാനമുക്ക് പെട്രോളൊഴിച്ചിട്ട്…”””_ ഞാനടുത്ത ഓപ്ഷൻ പറയാനായിതുടങ്ങിയതും കാർത്തിയെന്റെ വാപൊത്തിപിടിച്ചു… അതിനുപുറമേ,
“”…ഇനി നീ വാപൊളിച്ചാൽ നിന്റെവായില് ഞാൻ പെട്രോളൊഴിയ്ക്കും..!!”””_ എന്ന ശ്രീയുടെ ഡയലോഗുകൂടിവന്നതും
എനിയ്ക്കു പൊളിഞ്ഞു;
“”…ഓ.! എന്റടുത്തിതൊക്കേയുള്ളൂ… വേണ്ടേ നിങ്ങളു തന്നാലോയ്ക്ക്..!!”””_ തോളിൽനിന്നും കാർത്തിയുടെകയ്യും തട്ടിമാറ്റി ഞാനെഴുന്നേറ്റു…
“”…എടാ… നീ മനുഷ്യമ്മാര് ചിന്തിയ്ക്കുമ്പോലെ ചിന്തിയ്ക്ക്..!!”””_ അതിന് ശ്രീയെന്നെ രൂക്ഷമായിനോക്കി പറയുമ്പോൾ,
“”…ഒരു കാര്യഞ്ചെയ്യാം, നമുക്കാദ്യം മറ്റവനെ തല്ലിപ്പിരുത്തിട്ട് അവൾടെ മുന്നിക്കൊണ്ടോയി രണ്ടുമുട്ടൻ ഡയലോഗങ്ങുവിടാം… വേണേലൊന്നു പേടിപ്പിയ്ക്കുവേം ചെയ്യാം… എന്താ..??”””_ ന്ന് കൂട്ടത്തിലുണ്ടായ്രുന്ന റോബിൻ ചോദിച്ചു…
ഇന്നലേ നമ്മുടെ മനസ്സിലുണ്ടായ്രുന്ന പ്ലാനായതുകൊണ്ട് എനിക്കുമതങ്ങു ബോധിച്ചു…
“”…അതുമാത്രംപോരാ… ആ കുണ്ണന്റെ കയ്യുംകാലുങ്കൂടി തല്ലിയൊടിയ്ക്കണം… അതുമവളുകാണണം… പൂറി..!!”””_ കൂട്ടത്തിൽ ഞാനൊരു പ്ലാൻകൂടി കൂട്ടിച്ചേർത്തപ്പോൾ അതിനവന്മാർക്കു മറിച്ചൊരഭിപ്രായമുള്ളതായി തോന്നിയില്ല…
“”…പ്ലാനൊക്കെ ഓക്കേ… പക്ഷേ സംഗതിനാളത്തന്നെ നടക്കണം… നാളെക്കഴിഞ്ഞാ പിന്നെസീനാണ്..!!”””_ എല്ലാരുടെമുഖത്തും സമ്മതമാണെന്നുകണ്ടതും ശ്രീയുടെ അഭിപ്രായവുമെത്തി…
“”…അല്ല.! നാളെക്കഴിഞ്ഞാ നിനക്കെന്താ മലമറിയ്ക്കാനുണ്ടോ..?? ചുമ്മാ വെർതെ വെയ്റ്റിടുവാന്നേ..??”””_ കിട്ടിയ തക്കത്തിന് ഞാൻ ശ്രീയ്ക്കിട്ടൊരു കൊട്ടുകൊടുത്തു…..
“”…എടാ പൂറാ… ഒരു ചവിട്ടങ്ങോട്ടു വെച്ചുതന്നാലുണ്ടല്ലോ… മറ്റന്നാളല്ലേടാ മൈരേ കീത്തൂന്റെൻഗേജ്മെന്റ്..??”””_ എന്നെ ചവിട്ടാനോങ്ങിക്കൊണ്ടു ചോദിച്ചതും ഞാൻ കൈകൾരണ്ടും ക്രോസ്സ്ചെയ്തു കവചമൊരുക്കി…
സത്യത്തിലപ്പോഴാണ് ഞാനുമക്കാര്യമോർത്തത്…
അതോടെന്റെമുഖത്ത് ജാള്യതയോടു കൂടിയൊരിളി വിരിഞ്ഞു… വേറെന്തു പറയാൻ..??!!
“”…എടാ നാറീ… സ്വന്തംചേച്ചീടെ എൻഗേജ്മെന്റ് മറന്നുപോയെന്നോ..?? ഇങ്ങനേമുണ്ടോടാ ശവങ്ങള്..?? അയ്യേ..!!”””_ കാർത്തി അറപ്പോടെന്നെനോക്കി ചോദിച്ചു….
“”…അതെന്റോടെ വ്യാഴാഴ്ചയെന്നാ പറഞ്ഞേ… മറ്റെന്നാള് വ്യാഴാഴ്ചയാന്ന് ഞാമ്മറന്നോയി..!!”””_ അല്ലേലും നമ്മളൊക്കെ ഒരു ദിവസമങ്ങടു മറന്നുപോയാൽ തെറ്റുപറയാനൊക്കുവോ..??
“”…മതിയുരുണ്ടത്… വായെഴുന്നേറ്റ്… പോവാം… പോണവഴിയ്ക്കവമ്മാരോട് പന്തലിന്റെ കാര്യങ്കൂടി
ഒന്നോർമ്മിപ്പിയ്ക്കണം..!!”””_ പറഞ്ഞുകൊണ്ട് ശ്രീ വണ്ടിയിലേയ്ക്കു കേറി…
അവന്മാരോടൊക്കെ ഒരിക്കൽകൂടി യാത്രയുംപറഞ്ഞ് പിറ്റേദിവസത്തെ പ്ലാനിങ്ങും ഒന്നുകൂടിയോർമ്മിപ്പിച്ചശേഷം ഞാനും കൂടെക്കയറി…
അന്നുവൈകുന്നേരവും ഗ്രൗണ്ടിലും ക്ലബ്ബിലുമൊക്കെയായി സമയം ചെലവഴിച്ച് രാത്രി എട്ടുമണിയോടടുക്കാറായപ്പോൾ വീട്ടിൽചെന്നു…
വീട്ടുമുറ്റത്തിരുന്ന് കീത്തുവിന്റെ എൻഗേജ്മെന്റുപ്രമാണിച്ച് ചെറിയമ്മയോടും ശ്രീക്കുട്ടിയോടും പിന്നടുത്തുള്ള രണ്ടുമൂന്നു ചേച്ചിമാരോടുമൊക്കെ കൊടികുത്തിയ ചർച്ചയിലായിരുന്ന അമ്മയെയും തോണ്ടിയിളക്കി വീട്ടിലേയ്ക്കുകയറി ചോറുമിടീപ്പിച്ചുകഴിച്ചിട്ട് നേരേ മുറിയിലേയ്ക്കു വെച്ചുപിടിച്ചു…
എൻഗേജ്മെന്റൊക്കെ ഉറപ്പിച്ചേപ്പിന്നെ കീത്തുവെപ്പോഴും റൂമിലിരുന്ന് പുള്ളിക്കാരനെ വിളിയ്ക്കലു തന്നെയായ്രുന്നു പരിപാടി…
“”…ഒരു പൊടിയ്ക്കു കുറച്ചാൽ കല്യാണങ്കഴിഞ്ഞും വല്ലതുമൊക്കെ മിണ്ടേംപറകേം ചെയ്യാം..!!”””_ ഡോറിനോടു ചേർന്നുനിന്ന് വിളിച്ചുപറഞ്ഞിട്ട് ഞാനോടി എന്റെ റൂമിൽക്കേറി…
ചെന്നപാടെ കുറച്ചുനേരം ഫോണിനെയും കുത്തിപ്പിന്നിയിട്ട് കേറിക്കിടന്നു…
പിറ്റേദിവസം അവനെതല്ലുന്നതും അവൾടെമുന്നിൽ ഒന്നാളാവുന്നതുമൊക്കെ സ്വപ്‌നം കണ്ടെപ്പോഴോ ഉറങ്ങിപ്പോവുകയായ്രുന്നു…
പിറ്റേന്നും ഉച്ചകഴിഞ്ഞതോടെ കോളേജിന്ന് കൂട്ടത്തോടെ വണ്ടിയുമെടുത്ത് പുറത്തുചാടിയ ഞങ്ങൾ കോളേജുവിടുന്ന സമയത്തോടടുത്തപ്പോൾ മൂന്നാമത്തെദിവസവും പതിവുപോലെ മെഡിക്കൽകോളേജിന് മുന്നിലെത്തി…
“”…മ്മ്മ്..?? എങ്ങോട്ടാ..??”””_ വണ്ടിയിൽനിന്നുമിറങ്ങി പതിവുപോലെ വെയ്റ്റിങ്ഷെഡ്ഡിലേയ്ക്കു നടക്കാനൊരുങ്ങവേ ശ്രീയെന്നോട് ചോദിച്ചു…
അതിന്, ഇതെന്തുകൂത്ത് എന്നഭാവത്തിൽ ഞാനവനെയൊന്നു നോക്കിയതും,
“”…വെയ്റ്റിങ്ഷെഡ്ഡിലിരുന്നുള്ള നിന്റെ പെരുത്തുസേവനങ്ങൾക്കു നന്ദി… നീയേ… നീയെന്റൊപ്പം വാ… അവിടെ വേറാരെങ്കിലും നിന്നോളും..!!”””_ ശ്രീ പറഞ്ഞതുകേട്ടതും കൂടെനിന്ന മൈരന്മാരാക്കിച്ചിരി തുടങ്ങി…
“”…എന്നാ ഞാനിന്നവിടെ നിയ്ക്കാം… എന്താ..??”””_ കാർത്തിയെല്ലാരുടെയും അഭിപ്രായമറിയാനായി ഓരോരുത്തരെയും മാറിമാറി നോക്കി…
“”…ബെസ്റ്റ്.! ഇവനായ്രുന്നപ്പൊ അവളുമാര് വളഞ്ഞിട്ടു കളിയാക്കിയെന്നേയുള്ളൂ… നിയാണെങ്കി എല്ലാങ്കൂടി തല്ലും… വേണ്ട… അതോണ്ട് നീയുംപോണ്ട… അവിടെ ഞാമ്പൊയ്ക്കോളാം..!!”””_ റോബിൻ കാർത്തിയെയൊന്നു ഞോണ്ടിക്കൊണ്ട് സ്വന്തം അഭിപ്രായമറിയിച്ചപ്പോൾ അതിന് കാർത്തിയ്‌ക്കൊഴികെ മാറ്റാർക്കും എതിരഭിപ്രായമില്ലായ്രുന്നു…
അങ്ങനൊരിയ്ക്കൽ കൂടി പ്ലാനൊക്കെ വിശദീകരിച്ചിട്ട് ഞങ്ങൾ സ്വന്തം സ്ഥാനത്തേയ്ക്കു നീങ്ങി…
ഞാനും ശ്രീയുംകൂടി കോളേജിന്റെ മെയിൻഗേറ്റിന്റെ ഭാഗത്ത് കുറച്ചുമാറിയാണ് നിന്നത്…
“”…ഡാ… നിനക്കവനെ അറിയാമോ..??”””_ നിന്നിടത്തുനിന്നും ഒന്നിനേംവിടാതെ ചൂഴ്ന്നുനോക്കി നിന്നയെന്നോട് ശ്രീചോദിച്ചതും ഞാനില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചി….
“”…പിന്നെ നീ…”””_ അതിനുമറുപടിയായി എന്തോ പറയാനൊരുങ്ങിയെങ്കിലും ചുറ്റുമൊന്നു കണ്ണോടിച്ചശേഷമവൻ പറയാൻവന്നത് സൗകര്യപൂർവ്വംവിഴുങ്ങി;
“”…ആളുകള് നോക്കുന്നു… അല്ലേലെന്റെ വായീന്നു നല്ലതുകേട്ടേനേ..!!”””_ അവൻ പല്ലിറുമിക്കൊണ്ട് വീണ്ടും ആളെത്തിരച്ചില് തുടങ്ങി, കൂട്ടത്തിൽ ഞാനും…
അത്രയുംനേരം ഗേറ്റുകടന്നു പുറത്തേയ്ക്കിറങ്ങിവരുന്ന പിള്ളേരെമാത്രം നോക്കിനിന്ന ഞാനിടയ്ക്കെപ്പോഴോ അകത്തേയ്ക്കു നോക്കിയപ്പോഴാണ് നമ്മുടെ മീനാക്ഷിവരുന്നത് കാണുന്നത്…
കടുംനീലയിൽ വെള്ളയിലയും പൂക്കളുമൊക്കെകൂടിയ ചുരിദാർടോപ്പും വെള്ളനിറത്തിലുള്ള ലെഗ്ഗിൻസും ധരിച്ചിരുന്ന അവളുടെ ഇടതുകയ്യിൽ പതിവുസ്റ്റൈലിൽ വൈറ്റ്കോട്ട് മടക്കിയിട്ടിരുന്നു…
വലതുകൈയിൽ സ്റ്റെത്ത് രണ്ടുമൂന്നു മടക്കായി കൂട്ടിപ്പിടിച്ച്, അതോടുകൂടി തന്നെയാ കൈ മുകളിലേയ്ക്കുയർത്തി കൂടെയുണ്ടായിരുന്ന ആതിരയോടെന്തൊക്കെ പറഞ്ഞു ചിരിച്ചുകൊണ്ടാണ് പുള്ളിക്കാരിയുടെവരവ്….
…ഈശ്വരാ.! ഈ പണ്ടാരോ..??_ പ്രതീക്ഷിയ്ക്കാതെ അവളെക്കണ്ടതും
ഞാൻ മനസ്സിൽപറഞ്ഞുകൊണ്ട് പരുങ്ങുന്ന അതേസമയംതന്നെ അവളെന്നെയും കണ്ടു…
…ഇന്നലെയവളെ പറഞ്ഞതിന്റെ വാശിതീർക്കാനായി നാശമിങ്ങോട്ടു വരോ..??
വന്നാലെന്തു ചെയ്യണമെന്നും പറയണമെന്നുമൊക്കെ കൊടികുത്തി ചിന്തിയ്ക്കുമ്പോൾ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് പുള്ളിക്കാരിയവിടെ ബ്രേക്കിട്ടു…
പിന്നെന്തോ ആതിരയോടു പറഞ്ഞശേഷം അവൾടെ കയ്യും പിടിച്ചുവലിച്ചുകൊണ്ട് തിരിച്ചുനടന്നു…
കുറച്ചുനേരം വായും തുറന്നുപിടിച്ചുനിന്ന് അതുംനോക്കിനിന്ന ഞാൻ,
…ഇതെന്താ പറ്റിയെ… തിരികെ പോകുന്നതെന്താ..?? ഇനിയെന്തേലുമെടുക്കാൻ മറന്നിട്ടുണ്ടാവോ..??
…എന്നൊക്കെ ചിന്തിച്ചുനിൽക്കുമ്പോൾ മീനാക്ഷി തലചെരിച്ചെന്നെയൊന്നു പാളിനോക്കുകയും ഞാനപ്പോഴും നോക്കി നിൽക്കുവാണെന്നറിഞ്ഞപ്പോൾ നടത്തത്തിന്റെ വേഗത കൂട്ടുകയുംചെയ്തു…
…ഓഹോ.! അപ്പതുശെരി.! ഇന്നലെ ഞാനങ്ങനൊക്കെ പറഞ്ഞതോണ്ട് പേടിച്ചിട്ടുള്ള ഓട്ടവാണല്ലേ..?? അങ്ങനേങ്കിൽ ഇപ്പൊ ശെരിയാക്കിത്തരാം…
മനസ്സിലങ്ങനെപറഞ്ഞ ഞാൻ, സെക്യൂരിറ്റി മുന്നീന്നുമാറിയ തക്കത്തിന് ഗെയ്റ്റിനകത്തേയ്ക്കു കേറി…
അവൾടെ പിന്നാലെ വെച്ചുപിടിച്ചു…
തിരിഞ്ഞുനോക്കി നടക്കുന്നതിനിടയിൽ ഞാൻ പിൻചെല്ലുന്നതുകണ്ടതും അവളുമാരുടെ സ്പീഡ് വീണ്ടുംകൂടി…
അവസാനമത് ആതിരയേയും പിടിച്ചുവലിച്ചുകൊണ്ടുള്ള ഓട്ടത്തിലാണ് ചെന്നുകലാശിച്ചത്…
…പിന്നെ ഞാൻവിടോ..?? ഞാനുമോടി പിറകേ…
അന്നേരമൊരു ഹരമായിരുന്നു, രണ്ടു ദിവസമായിട്ടെന്നെ വെള്ളം കുടിപ്പിച്ചോണ്ടിരുന്ന സാമാനം എന്നെക്കണ്ടിട്ടോടുന്നു എന്നൊക്കെ പറയുമ്പം…
പിന്നെ ഞാൻ വിടോന്നു തോന്നുന്നുണ്ടോ..??
“”…ന്റെ മീനുവേച്ചീ… ഒന്നു നിയ്ക്കോ… ങ്ങടെ ഹീറോനെ ഇങ്ങനിട്ടോടിയ്ക്കല്ലേന്ന്..!!”””_ ഞാൻ വിളിച്ചുപറഞ്ഞതും ക്ലാസ്സുകഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന പിള്ളേരും ജൂനിയർ ഡോക്ടർസും പിന്നെ കൂടിനിന്ന ആൾക്കാരുമൊക്കെ എന്നെ നോക്കാൻതുടങ്ങി…
പിന്നെ മീനാക്ഷിയുടെ പിന്നാലെയാണ് ഞാൻ വെച്ചുവിടുന്നതെന്ന് മനസ്സിലായതും അവർക്കൊക്കെയൊരു കൗതുകവുംതോന്നി…
കാരണം മീനാക്ഷിയൊരു ചെക്കനെകണ്ടിട്ട് പേടിച്ചോടുന്നത് അസംഭവ്യമാണല്ലോ…
“”…ഛെ.! അങ്ങനങ്ങുപോയാലോ മീനുവേച്ചീ..!!”””_ ഓടി കൂടെയെത്തിയതും ഞാനവൾടെ കൈപിടിച്ചുനിർത്തി…
അതോടെ പുള്ളിക്കാരി തിരിഞ്ഞുനിന്നെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കൈവിടുവിയ്ക്കാനുള്ള ശ്രെമവുംതുടങ്ങി….
“”…ങ്ങളെ കാണാനായ്ട്ട് ക്ലാസ്സുങ്കട്ടെയ്ത് ഇവടെവരെവന്നയെന്നെ മൈന്റുചെയ്യാതെ പോണത് ശെരിയാണോ മുത്തേ..??”””_ ഞാനൊന്നുകൂടി അവളെയെന്നിലേയ്ക്കു പിടിച്ചടുപ്പിച്ചുകൊണ്ടു ചോദിച്ചപ്പോഴും അവളു മറുപടിപറയാതെ ജാള്യതയോടെ ചുറ്റും നിൽക്കുന്നവരെനോക്കി ഇളിച്ചുകാട്ടി…
അതുകണ്ടതും എനിയ്ക്കുള്ളിന്റെയുള്ളിൽ എന്തൊക്കെയോ സന്തോഷമൊക്കെ ഫീൽ ചെയ്യാനുംതുടങ്ങി…
കാരണം റിവെഞ്ചടിയ്ക്കുവാണല്ല…
“”…ഇതാരാ മീനാക്ഷീ..?? അറിയുന്നയാളാണോ..??”””_ കോളേജിനുള്ളിൽക്കേറി അവൾടെ കൈയ്യിൽപിടിച്ചതു കണ്ടിട്ടാവണം ഒരുത്തനെന്നെ ചുഴിഞ്ഞുനോക്കിക്കൊണ്ട് മീനാക്ഷിയോടുചോദിച്ചു….
“”…അറിയുന്നയാളാണെങ്കിലെന്താ നിന്നെ ബോധിപ്പിയ്ക്കണോ..?? നീ നിന്റെ പാടുനോക്കി പോടാ..!!”””_ കൂടിനിന്ന ആൾക്കാരുടെമുന്നിലൊന്നു ഷോകാണിയ്ക്കാൻ നോക്കിയ അവനെ ഒരു ദാക്ഷിണ്യവുമില്ലാതെ മീനാക്ഷി തളിച്ചുവിട്ടതും പാവപ്പെട്ടവൻ ശവം കണക്കെയായി…
അവൻ ചുറ്റും നിന്നയെല്ലാരെയുമൊന്ന് ഇളിഭ്യതയോടെ നോക്കിയശേഷം ആൺകുട്ടികളുടെ ഇടയിലേയ്‌ക്കൊതുങ്ങി നിന്നു…
പാവം ചെക്കൻ.! ഹീറോയിസം കാണിയ്ക്കാനിറങ്ങീതാ… ഞാനെന്തെങ്കിലും നാറിത്തരം പറഞ്ഞലോയെന്ന പേടികൊണ്ടാവണം മീനാക്ഷിയവനെയിട്ടു താളിച്ചത്…
ഓ.! ആർക്കുമൊന്നും മനസ്സിലാവതിരിയ്ക്കാനുള്ള അടവുകൊള്ളാം…
അവനാരെങ്കിലുമൊരു കസേരയെടുത്തു കൊട്… ക്ഷീണം കാണും… ഇരിയ്ക്കട്ടേന്ന് പറയണോന്ന് എനിയ്ക്കുമുണ്ടായിരുന്നു….
“”…എന്താ മീനുവേച്ചീയിത്..?? അപ്പൊ ങ്ങളെന്നെക്കുറിച്ച് ഈ ആതിരയോടുമാത്രേ പറഞ്ഞിട്ടുള്ളൂ..?? എന്നിട്ടാണോ കോളേജിലെല്ലാരോടും പറഞ്ഞിട്ടുണ്ടെന്ന് വീരവാദം മുഴക്കിയേ..?? അപ്പെന്നെ പറഞ്ഞു പറ്റിയ്ക്കുവായ്രുന്നല്ലേ..??”””_ ഉള്ളിൽചിരിച്ചുകൊണ്ട് ദൈന്യതയോടെ പറയുമ്പോഴും അവളോടുള്ള കലിപ്പുമുഴുവൻ, പിടിച്ചുവെച്ചിരുന്ന അവൾടെ വലതുകൈയിൽ ഞാൻ തീർക്കുന്നുണ്ടായ്രുന്നു…
സാധാരണയെന്നു തോന്നിപ്പിയ്ക്കുന്നപിടി അവൾ വിടുവിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനൊപ്പം മുറുകിക്കൊണ്ടേയിരുന്നു…
“”…അപ്പൊ മീനാക്ഷീടെ ബോയ്ഫ്രണ്ടാണോ..??”””_ എന്റെപെരുമാറ്റവും അവൾടെ നിശബ്ദതയും കണ്ട് കൂട്ടത്തിലൊരുത്തനെന്നോട് ചോദിച്ചു….
“”…ഇവനാരെടാ..?? അല്ലാതെ കണ്ണിക്കണ്ട ഏതേലുമൊരുപെണ്ണിനെ കോളേജിക്കേറി ആളിന്റെ മുന്നിൽവെച്ചു കൈയിൽക്കേറി പിടിയ്ക്കാമ്പറ്റോ..?? അല്ലേലവളതിനു സമ്മതിയ്‌ക്കോന്ന് തോന്നുന്നുണ്ടോ..?? ഇതിനെക്കുറിച്ചൊന്നുമൊരു ധാരണയുമില്ലാണ്ടാണോ നീ ഡോട്ടറാവാമ്പടിയ്ക്കണേ..?? ഷായ്.! മോഷം..!!”””_ എന്റെ മറുപടികേട്ട് അവനൊന്നുചമ്മിയെങ്കിലും അവനുവേണ്ടിയിരുന്ന മറുപടി കിട്ടിയതുകൊണ്ടാവണം കൂട്ടച്ചിരിയിൽ അവനുംപങ്കാളിയായത്…
എന്നാൽ ഞാൻ മറുപടിപറയുമ്പോൾ മുഴുവൻ മീനാക്ഷിയെന്നെ ദഹിപ്പിയ്ക്കാൻ തക്കനോട്ടം നോക്കുന്നുണ്ടായ്രുന്നു…
സെപ്റ്റിക്ടാങ്കിനെക്കാളും മഹത്തായൊരുനാവ് നോമിന്റെ വായ്ക്കുള്ളിലുള്ളകാര്യം ഇന്നലയേ കക്ഷിയ്ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് മറുപടിവരാത്തത്…
കോളേജിലെ വില്ലത്തിഇമേജ് നഷ്ടമായാലോന്നുകരുതി ആരെയും സഹായത്തിനു വിളിയ്ക്കാനുംവയ്യ…
സഹായത്തിനുവന്നവന്റെ ഗതി നേരത്തേകണ്ടതുകൊണ്ട് ആരും സ്വയമതിനു മുതിരുകയുമില്ല…
പോരാത്തതിന് അവൾടെ വാലുമുറിയുന്ന കാണാൻ കാത്തുനിന്ന കൂട്ടുകാരികളും…
സാഹചര്യമേതാണ്ട് എല്ലാംകൊണ്ടും എനിയ്ക്കനുകൂലമായ്രുന്നു…
””…എന്നാ നമുക്കങ്ങ് പോയാലോ മീനുവേച്ചീ..?? ഒരു കോഫിയൊക്കെകുടിച്ചിട്ട് ഞാന്തന്നെ കൊണ്ടുവിട്ടേക്കാന്നേ..??”””_ ഞാൻ മുന്നോട്ടു വലിച്ചുകൊണ്ട് നടക്കാനൊരുങ്ങിയതും അവൾ കൈചുഴറ്റിക്കൊണ്ട് ബലംപിടിച്ചുനിന്നു…
“”…അയ്യേ.! ഗേൾഫ്രണ്ടിനെ ചേച്ചീന്നാ വിളിയ്ക്ക..??”””_ കൂട്ടത്തിലൊരുത്തി പുച്ഛത്തോടെന്നെ നോക്കി ചോദിച്ചു…
“”…പിന്നെന്നെക്കാളും വല്യതള്ളേനെ എടീ പോടീന്നു വിളിയ്ക്കാമ്പറ്റോ..??”””_ എന്റെ എടുത്തടിച്ചതുപോലുള്ള മറുപടികേട്ടതും അവിടെവീണ്ടുമൊരു കൂട്ടച്ചിരിമുഴങ്ങി…
അതോടെനിയ്ക്കും പുളകംകൊണ്ടു…
ഈക്കളി കൊള്ളാല്ലോ, അടുത്തതു പോരട്ടേന്നമട്ടിലായി ഞാനും…
“”…അപ്പൊ… അപ്പൊ തന്നെക്കാളും എൽഡറാണോ ഇയാള്..??”””_ അതിലൊരുത്തൻ ചിരിയടക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ ചോദിച്ചപ്പോൾ മറുപടികേൾക്കാൻ കൂടിനിന്നവർമുഴുവൻ ചെവികൂർപ്പിച്ചു….
“”…പിന്നില്ലാതെ… ആന്ന്… ന്റെ പൊന്നുചങ്ങായീ… ങ്ങളിത് കേക്കണം… ഞാനൊൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്നസമയം, ഈ മീനുവേച്ചിയന്ന് പ്ലസ്ടൂലോ മറ്റോ ആയിരുന്നു… അല്ലേ മീനുവേച്ചീ..??”””_ ഞാൻ തിരക്കഥയിറക്കുന്നതിനിടയിൽ അവളോടുചോദിച്ചെങ്കിലും മറുപടികിട്ടീല്ല…
ഉണ്ടക്കണ്ണുകളുരുട്ടിയൊന്നു തുറിച്ചുനോക്കി അത്രമാത്രം…
അതോടെ ഞാൻ കൂടിനിന്ന പിള്ളേരോടായി തുടർന്നു;
“”…അതൊന്നും മീനുവേച്ചിപറയൂല… മീനുവേച്ചിയ്ക്കതൊക്കെ ഓർക്കുമ്പഴേ നാണംവരും… അതോണ്ട് ഞാന്തന്നെപറയാം..!!”””_ ഒരിൻട്രോകൂടിയിട്ട് അവളെയാക്കിയചിരിയോടെ നോക്കിയതും, ഞാനെന്താണ് പറയാൻപോകുന്നതെന്ന ആശങ്ക അവളുടെമുഖത്തും നിഴലിച്ചു…
അവളുടെയാ പരിഭ്രമംകണ്ടപ്പോൾ കിട്ടിയ കിടുകിടുപ്പിൽ ഞാൻവീണ്ടും കഥ തുടരാനൊരുങ്ങി;
“”…ആ.! മീനുവേച്ചി പ്ളസ്ടൂല് തന്നായ്രുന്നു… അന്നൊക്കെയിവള്… സോറി… ഈ ചേച്ചി… എന്നെ സ്കൂളിപ്പോവാമ്പോലും സമ്മയിയ്ക്കാതെ പിന്നാലെനടന്നു ശല്യംചെയ്യോരുന്ന്… എന്നിട്ടു ഞാനിഷ്ടോന്നു പറയാമ്മേണ്ടി ലവ് ലെറ്ററുവായ്ട്ടൊക്കെ വരും… അന്നുപേടിച്ചിട്ട് ഞാൻ മറുപടിയൊന്നും കൊടുക്കാണ്ടിരുന്നപ്പോ പോയികയ്യേല് റ്റാറ്റുവൊക്കെ കുത്തിക്കൊണ്ടുവന്നെന്നെ കാണിച്ചു… എന്നിട്ടിനീം ഇഷ്ടാണെന്ന്പറഞ്ഞില്ലെങ്കി ഞരമ്പു മുറിയ്‌ക്കോന്നുമ്പറഞ്ഞു… അങ്ങനെ പാവംതോന്നീട്ട്… ഏയ്.! പാവന്തോന്നീട്ടെന്നു പറയാമ്പറ്റില്ല, പേടിച്ചിട്ട് ഞാൻ വീണോയതല്ലേ..!!”””_ അന്നു ചെയ്തുകൂട്ടിയതുമുഴുവൻ അവൾടെ നെഞ്ചത്തേയ്ക്കിട്ടതും കൂടിനിന്ന പിള്ളേരുമുഴുവൻ മീനാക്ഷിയെ അതിശയത്തോടെനോക്കി ചിരിയമർത്തുന്നുണ്ടായ്രുന്നു…
ആ കൂട്ടത്തിൽ ആതിരയുടെകണ്ണുകളും അവളെ വല്ലാത്തൊരുമട്ടിൽ വലംവെച്ചു…
കോളേജിനെ വിറപ്പിയ്ക്കുന്ന വില്ലത്തിയ്ക്ക് ഇങ്ങനെയൊരു പാസ്റ്റുണ്ടായിരുന്നോ എന്നായ്രുന്നിരിയ്ക്കണം അവരുടെയൊക്കെ ചിന്ത…
എന്തൊക്കെയായാലും എന്റപ്പോഴ്ത്തെ ഫീലോടികൂടിയ ഡയലോഗും മീനാക്ഷിയുടെ സ്വഭാവവുമൊക്കെ തട്ടിച്ചുനോക്കിയപ്പോൾ സംഗതിയിലെന്തോ കാര്യമുണ്ടെന്ന് അവർക്കും തോന്നിയിട്ടുണ്ടാവണം…
ഇനി തോന്നിയില്ലേലും നമുക്കെന്ത്..??
ഇങ്ങോട്ടുകിട്ടിയത് തിരിച്ചുകൊടുത്തല്ലോ… നമ്മക്കതുമതി…
അന്നേരമത്രയുമവള് എന്തുപറയണമെന്നറിയാതെ വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കി നിൽക്കുവായിരുന്നു…
ഒന്നൊതുക്കത്തിൽ കിട്ടിയിരുന്നേൽ അവളെന്നെ ഉറപ്പായും കടിച്ചുതുപ്പിയേനെ…
അത്രയ്ക്കു കലിപ്പുണ്ടെന്നോടെന്ന് ഉറപ്പാണല്ലോ…
ദേഷ്യവും നിസ്സഹായതയുംകൊണ്ട് ഒരുകൂട്ടത്തിന്റെമുന്നിൽ മിണ്ടാട്ടംമുട്ടിപ്പോണ അവസ്ഥയെന്താണെന്നുള്ള തിരിച്ചറിവ് പകർന്നുകൊടുത്ത ചാരിതാർത്ഥ്യത്തോടെ
ഞാനവളുടെ ചെവിയോട് ചുണ്ടുചേർത്തുകൊണ്ട് രഹസ്യമെന്നോണം പറഞ്ഞു;
“”…നീ നിന്റെ കോളേജിന്റെമുന്നിലിട്ട് നിന്റെ ഫ്രണ്ട്സൊക്കെ നോക്കിനിൽക്കേ എന്നെ ഞോണ്ടിക്കളിച്ചു… ഞാൻ നിന്റെകോളേജിക്കേറി നിന്റെകോളേജിലുള്ളോരു മുഴുവൻ നോക്കിനിൽക്കേ അതെല്ലാം തിരിച്ചുംവെച്ചു… ഇപ്പോളെന്റെ വില്ലത്തിക്കുട്ടീടെ നെഞ്ചിലെയാ കല്ലങ്ങോട്ടിറങ്ങിയെന്നു കരുതിക്കോട്ടേ..?? ബാക്കിനാളെ… ഇനി കഥമുഴുവൻ നിനക്കിട്ടുള്ളപണിയാ മോളേ… നല്ലസ്സല് പണി… നിന്നെക്കൊണ്ടാ നടുറോഡിൽ ക്ഷ… ത്ര… ഞ്ഞ… മ്മ… യൊക്കെ മൂക്കോണ്ടെഴുതിപ്പിയ്ക്കും… ഇനി മൂക്കോണ്ടുപറ്റീലേൽ നിന്റെയീ വീർത്തുതള്ളിയ കുണ്ടികൊണ്ടേലും എഴുതിച്ചിട്ടേ ഞാനടങ്ങൂ… എന്നാശെരി..!!”””_ മീനാക്ഷിയുടെ മുഖത്തുനോക്കി
മാസ്സ് ഡയലോഗൊക്കെയടിച്ച് തിരിച്ചുനടക്കുമ്പോൾ നെഞ്ചത്തുപൊട്ടാൻ കാത്തിരുന്ന ബോംബ് ചീറ്റിപ്പോയൊരു സമാധാനമായ്രുന്നെനിയ്ക്ക്…
അപ്പോഴുമവളെന്നെ നോക്കിനിൽപ്പുണ്ടാവുമെന്നൊക്കെ ചിന്തിച്ചപ്പോൾ തിരിഞ്ഞുനോക്കി വില കളയണ്ടെന്നുതോന്നി…
മാത്രോമല്ല, നടത്തമൊക്കെ കുറച്ചു സ്ലോമോഷനിലുമാക്കി…
അങ്ങനെ ഭയങ്കരപോസില്
തിരിച്ച് ഗേറ്റിനുമുന്നിലെത്തുമ്പോഴാണ്
അവിടൊരാൾക്കൂട്ടം കാണുന്നത്…
കാര്യമെന്താണെന്നറിയാനായി ഞാനുമതിന്റിടയിലേയ്ക്കു തലയെത്തിച്ചു നോക്കിയപ്പോൾ, രണ്ടുമൂന്നവന്മാരെ ഒരുകൂട്ടം പിള്ളേരും സെക്യൂരിറ്റിയുംചേർന്ന് താങ്ങിയെടുത്തു വണ്ടിയിലേയ്ക്കു കയറ്റുന്നു…
അവന്മാരുടെ മേലൊക്കെ ആകെമൊത്തം ചോരമയം…
…ഇതെന്താപറ്റിയെ..?? ഇനിവല്ല വണ്ടീമിടിച്ചതാണോ..??_ സ്വയംചിന്തിച്ചതിനൊപ്പം അടുത്തുനിന്നൊരുത്തനോട് കാര്യംതിരക്കിയപ്പോളാണ്, വണ്ടിയിടിച്ചതല്ല, മറിച്ച് ആരൊക്കെയോചേർന്ന് തല്ലിക്കൂട്ടിയതാന്നറിയുന്നത്…
അപ്പോഴാണെന്റെ ബൾബുകത്തീത്, ഒരുത്തനെ തല്ലിമറിയ്ക്കാനല്ലേ നമ്മളുമിങ്ങോട്ടു പോന്നത്..??!!
ചുറ്റുമൊന്നുനോക്കുമ്പോൾ കൂടെവന്ന ഒരുത്തന്റേം പൊടിപോലുമില്ല…
ഗെയ്റ്റിന്റെ ഫ്രണ്ടിലാണേൽ ശ്രീയുടേം പൂടയില്ലെന്നുകണ്ടതും മറ്റൊന്നുംചിന്തിച്ചില്ല, മാറിനിന്ന് ശ്രീയെവിളിച്ചു…
അവസാന ബെല്ലിനോടടുത്തപ്പോഴാണ് ആ നാറി ഫോണെടുത്തത്…
എടുത്തപാടെ;
“”…നീയിപ്പെവിടാ..?? എവടായാലും നേരേനമ്മടെ കോളേജിനുമുന്നിലേയ്ക്കു വാ… ഞാനും കാർത്തീമൊക്കെ ഇവടൊണ്ട്..!!”””_ അവനൊറ്റശ്വാസത്തിൽ പറഞ്ഞതും കാര്യമൊന്നുംമനസ്സിലാകാതെ എന്റെ വാ പൊളിഞ്ഞു;
…അപ്പൊയിതല്ലേ കോളേജ്..?? പിന്നെന്തിനാ ഇവമ്മാരെന്നെ ഇവിടെക്കൊണ്ടോന്നാക്കിയെ..??
“”…എടാ നിന്റോടാരാ ഒളേള..??”””_ തിരഞ്ഞുംമറിഞ്ഞും നോക്കിനിന്ന എന്നോടവൻ അടുത്തചോദ്യമിട്ടതും എന്റെ ടെംപറുതെറ്റി;
“”…നിന്റെ തന്ത..!!”””
“”…വെറുതേ തന്തയ്ക്കു വിളിയ്ക്കാതെ നീയെവിടെ നിയ്ക്കുന്നെന്നുപറ മൈരേ..!!”””
“”…ഡാ കോപ്പേ… ഞാനിപ്പഴും കോളേജിന്റെ മുന്നിനിൽക്കുവാ… നീയൊക്കാരുടെ മുടിമുറിയ്ക്കാൻ പോയതാടാ..??”””
“”…കോളേജിന്റെയോ..?? എന്നിട്ടെവിടെ..?? ഞങ്ങളുമിവടെ കോളേജിന്റെ മുന്നിലാ..??”””
“”…ന്റെ പൊന്നുപൂറേ… ആരടച്ഛന്റെ കോളേജിനുമുന്നില്..?? എവിടായാലും ഗെയ്റ്റിനുമുന്നിലെ വാകേടെചോട്ടിലോട്ടു വാ കുണ്ണേ..!!”””_ ഞാൻ ഫോണിൽകൂടി ചീറി….
“”…ഏതു വാകേടെചോട്ടില്..?? അതിനിവിടെവിടെയാ വാക..??”””
“”…നീയിങ്ങുവാ… വാക, ഞാൻ കാണിച്ചുതരാം… എടാ മറ്റവനേ, മതിലിന്റെ സൈഡിലുള്ള വാക… നമ്മളാദ്യംനിന്ന ഗെയ്റ്റിന്റടുക്കലത്തെ..!!”””
“”…ഏതു ഗെയ്റ്റിന്റെ കാര്യാ… ങ്‌ഹേ.! നീയപ്പവിടെന്നു പോന്നില്ലേ..??”””_ പെട്ടെന്നൊരു ഞെട്ടലോടെയവൻ ചോദിച്ചെങ്കിലും എനിയ്ക്കപ്പോഴും കാര്യംപിടികിട്ടീല;
“”…ഞാനിവടന്നുപോയെങ്കി പിന്നിവടെ നിയ്ക്കുന്നതാര് നിന്റെ കള്ളത്തന്തയാ..??”””
“”…ന്റെ പൊന്നു തായോളീ… നീയിതേതു മറ്റേടത്തു പോയിക്കിടന്നെടാ..?? ഇനീമവടെനിന്നു പണിമേടിയ്ക്കാതെ ഉള്ളനേരത്ത് സ്കൂട്ടാവാൻ നോക്കടാ..!!”””_ പരിഭ്രമത്തോടെ അവനത്രയുംപറഞ്ഞതും, എനിയ്ക്കു ദേഷ്യംവന്നു….
“”…അപ്പവനെ തല്ലണ്ടേ..?? അല്ലെങ്കിലും രണ്ടുദിവസം ഞാങ്കാരണം തല്ലാമ്പറ്റീലെന്നായ്രുന്നല്ലോ മറ്റേ ക്ണാണ്ടയ്ക്കു പരാതി… അതോണ്ടെന്തായാലും ഞാനിന്നവനെ തല്ലീട്ടേ വരുന്നുള്ളൂ… നിനക്കൊക്കെ പറ്റോങ്കി വാ… അല്ലേ ഞാനൊറ്റയ്ക്കവനെ പഞ്ഞിയ്ക്കിട്ടോളാം..!!”””_ ഞാൻ ദേഷ്യത്തോടെ മുഷ്ടിചുരുട്ടി മതിലിനിട്ടിടിച്ചു…
“”…എന്റടാവ്വേ… അവനെയൊക്കെയിടിച്ച്… ഇനിയവടെനിന്നു കൊണവതിയാരംപറഞ്ഞ് പിള്ളേരേന്നു തല്ലുകൊള്ളാതെ നീയിങ്ങ് പോര്, നിനക്കുള്ള ഞാന്തരാം..!!”””_ അവനൊരു ഭീഷണിയുടെസ്വരത്തിലങ്ങനെ പറഞ്ഞപ്പോഴാണ് അവന്മാര് വന്നകാര്യോം നടപ്പിലാക്കി പോയെന്നുള്ള വിവരമെനിയ്ക്കുവെച്ചത്…
പിന്നെയവൻ പറഞ്ഞപോലെ പിള്ളേരുടെ തല്ലുകൊള്ളാതെ അവിടെന്നെങ്ങനെയെങ്കിലും മുങ്ങിയാമതീന്നായി…
“”…എടാ നാറീ… നീയവടെ താറിനിയ്ക്കാതെ പെട്ടെന്നു സ്കൂട്ടാവെടാ..!!”””_ കുറച്ചുനേരമാലോചിച്ചു നിൽക്കുന്ന തിരക്കിലായതിനാൽ എന്റെയനക്കമൊന്നും കേൾക്കാണ്ടായപ്പോൾ ശ്രീ വീണ്ടുമെന്നെ ഓർമ്മിപ്പിച്ചു….
“”…എടാ അതിനിവടെ വണ്ടീം കുണ്ടീന്നുമില്ല..!!”””
“”…എന്നാവല്ല ബസ്സേലും കേറി വാടാനാറീ..!!”””
“”…ടിക്കറ്റിന്റെകാശ് നാളെത്തന്നാമതീന്നു പറഞ്ഞാ നിന്റച്ഛൻ സമ്മയ്‌ക്കോ..??”””
“”…ശെന്റ പൊന്നേ… ഇങ്ങനൊരു പാഴ്… എഡേയ്, ആരേന്നെങ്കിലും വാങ്ങടേയ്… അല്ലേലാ മീനാക്ഷിയവിടില്ലേ, അവളേച്ചെന്നു ചോയിയ്ക്ക്..!!”””
“”…ഊമ്പി.! അവളോടെ ടിക്കറ്റിന്റെകാശ്മാത്രം ചോദിച്ചാമതിയോ..?? ദേ… ഞാനിവടന്നങ്ങോട്ടു നടക്കുവാ… വേഗമിങ്ങോട്ടുവന്നെന്നെ കൊണ്ടുപോക്കോ..!!”””_ പറഞ്ഞുകൊണ്ടു ഞാൻ നടക്കാനായി തുടങ്ങീതും,
“”…ഓ.! ഇട്ടൊണ്ടാക്ക് മൈരേ..!!”””_ ന്നും മറുപടിതന്നവൻ കലിപ്പിൽ ഫോൺകട്ടാക്കി…
അവനെ തല്ലാൻപറ്റാഞ്ഞതിൽ ചെറിയവിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും അവളെ തിരിച്ചുനാണംകെടുത്തി വിട്ടതോർത്തപ്പോൾ ആ വിഷമത്തിനുമന്ത്യം വന്നു…
ഇന്നെന്തായാലും സ്വപ്‌നംകണ്ട് പായകുറേ ചവിട്ടിപ്പിന്നും…
അങ്ങനെയൊക്കെ ചിന്തിച്ച് കുറച്ചിങ്ങുനടന്നു…
അതിനിടയിൽ പലപ്പോഴായി ശ്രീക്കുട്ടന് കറന്റ്പ്ലേസ് അപ്പ്‌ഡേറ്റ് ചെയ്തുകൊണ്ടുമിരുന്നു…
ഇടയ്ക്ക് രണ്ടു ബസ്സ്സ്റ്റോപ്പുകണ്ടെങ്കിലും വീണ്ടുംവീണ്ടും ഹീറോയിസംകാണിയ്ക്കാൻ വയ്യാത്തതുകൊണ്ട് കേറിയില്ല…
…വന്നുവന്ന് ബസ്സ്സ്റ്റോപ്പെന്നു കേട്ടാലേ നെഞ്ചെരിച്ചിലാ.!
ഒടുക്കം ശ്രീക്കുട്ടന്റെ തലവെട്ടംകണ്ടപ്പോഴാണ് മുഖമൊന്നുതെളിഞ്ഞത്…
എന്നെക്കണ്ടതും അവൻ വണ്ടിയൊടിച്ചു…
“”…നീയേതവൾടെ വയറ്റുപൊങ്കാലയ്ക്കു അടുപ്പുകൂട്ടാൻ പോയിക്കിടന്നതാടാ പറിയാ..??”””_ വണ്ടിയെന്റെ മുന്നിൽതിരിച്ച് ഹെൽമെറ്റെന്റെ കയ്യിലേയ്ക്കുതന്നവൻ ചോദിച്ചതും ഞാനൊന്നിളിച്ചുകൊണ്ട്
പിന്നിലേയ്ക്കുകയറി…
“”…നീയിളിയ്ക്കാതെ കാര്യമ്പറേടാ… നമ്മളൊക്കെപ്പോയപ്പോ നീയാരെ വായിനോക്കിനിന്നെന്ന്..??”””_ വലതുകൈ ആക്സിലറേറ്ററിനെ തിരിയ്ക്കുന്നതിനിടയിൽ അവൻ കഴുത്തുചെരിച്ചുചോദിച്ചു….
“”…അതോ.! അതു ഞാനും നിങ്ങടൊപ്പമുണ്ടായ്രുന്നല്ലോ..?? പക്ഷേ നിങ്ങളുകേറിപ്പോയ ഞാങ്കണ്ടില്ല..!!”””_ അവന്റെചോദ്യത്തിന് ആദ്യമൊന്നുപകച്ചെങ്കിലും വായിൽവന്നതു ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു…
“”…ഉവ്വ… നീ വലിച്ച്… സത്യമ്പറ കോപ്പ, നീയാ അടിയ്ക്കിടയിലെങ്ങോട്ടാ മുങ്ങിയേ..??”””
“”…മുങ്ങിയെന്നോ… ഞാനോ… ഞാനുമുണ്ടായ്രുന്നടിയ്ക്കാൻ..!!”””
“”…നീ തൊലിയ്ക്കാനുണ്ടായ്രുന്നു… ഉണ്ടായിരുന്നേപ്പിന്നെ നീയവനെ തല്ലീട്ടേവരുള്ളൂന്നൊന്നും വീമ്പിറക്കില്ലായ്രുന്നല്ലോ..??”””_ അപ്പോഴാണ് ഞാനങ്ങനൊക്കെ പറഞ്ഞതോർക്കുന്നതു തന്നെ…
അതോടെ മൊത്തത്തിൽ പിടിവീണെന്നുറപ്പായി…
“”…സത്യമ്പറ സിത്തൂ നീയതിനിടയിലെങ്ങോട്ടോ പോയി… അതാണ് ഞങ്ങളുതല്ലീതൊന്നും നീയറിയാഞ്ഞതും ആളുകൂടിയപ്പോ പലവഴിയ്ക്കു വണ്ടീമെടുത്തുപോയത് നീയിട്ടുകാണാഞ്ഞതും..!!”””_ ഇത്തവണ ശ്രീ കാര്യമായിട്ടു പറഞ്ഞതാണെന്ന് അവനെന്റെ പേരുവിളിച്ചപ്പോൾതന്നെ ബോധ്യമായി…
അതുകൊണ്ടിനിയുരുണ്ടു കളിച്ചിട്ട് കാര്യമില്ല…
“”…എടാ അതു വേറൊന്നൂല്ല… നമ്മളവിടെനിന്നപ്പോളാ മറ്റവളുവന്നു… രണ്ടുദിവസായ്ട്ടെന്നെ കളിപ്പിയ്ക്കുവാണല്ലോ, അതോണ്ടൊന്നു പകരമ്മീട്ടാമ്മേണ്ടിപോയതാ..!!”””
“”…എങ്ങോട്ട്..?? എന്നിട്ടടി നടന്നതൊന്നും നീ കണ്ടില്ലേ..??”””_ അവൻ സംശയഭാവേനെ എന്നെനോക്കി….
“”…കോളേജിനകത്തിട്ടാ രണ്ടുപറഞ്ഞേ… അപ്പം പുറത്തു നടന്നതറിയാമ്പറ്റീല..!!”””_ ഞാൻ തെല്ലുനിരാശയോടെ പറഞ്ഞുനിർത്തിയതും വണ്ടി എഞ്ചിനടിച്ചുനിന്നു…
ഞാൻ പിന്നിൽനിന്നും ലേശമൊന്നു പൊങ്ങിയോന്നൊരു സംശയം…
“”…എന്തു തേങ്ങയാടാ കോപ്പേ കാണിയ്ക്കുന്നേ..??”””_ ഞാനവനെനോക്കി മുരണ്ടതും അവൻതിരിഞ്ഞു;
“”…ഇറങ്ങ്.! എടാ മൈരേ വണ്ടീന്നിറങ്ങാൻ..!!”””_ തുറിച്ചു നോക്കിക്കൊണ്ടവൻ കലിപ്പോടെപറഞ്ഞതും പിന്നീടൊന്നും പറയാൻനിൽക്കാതെ ഞാൻ വണ്ടിയിൽനിന്നുമിറങ്ങി…..
…ഇനി മീനാക്ഷിയോടു സംസാരിച്ചെന്നു പറഞ്ഞതിനെയീ കോപ്പൻ തെറ്റിദ്ധരിച്ചോ ആവോ..??_
മനസ്സിലങ്ങനെ കരുതിക്കൊണ്ടാണ് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ ഹെൽമെറ്റുംപിടിച്ചുകൊണ്ട് അവന്റെ മുന്നിലേയ്ക്കുനിന്നത്….
“”…ന്റെ പൊന്നു പൊന്നാരമോനേ… നെനക്ക് പത്തു പൈസേന്റെ വിവരമുണ്ടോടാ..??”””_ എന്നെ ചുഴിഞ്ഞുനോക്കി പല്ലിറുമിക്കൊണ്ടവൻ ചോദിച്ചതും ഞാൻ, പൊട്ടൻ പുണ്ണുകണ്ടമാതിരി അവനെനോക്കി…
“”…എടാ നാറീ… ഒരു കോളേജിനകത്തുകേറി അവിടപ്പഠിയ്ക്കുന്നൊരു പെണ്ണിനെ വായിത്തോന്നീതൊക്കെ പറയാൻ നിന്റെ തലയ്ക്കെന്താടാ ഓളമുണ്ടോ..?? അതും മെഡിയ്ക്കൽ കോളേജില്… അവളെയെന്തേലും പറയണകണ്ടിട്ട് ആളുകൂടി പഞ്ഞിയ്ക്കിട്ടിരുന്നേൽ നീയെന്തുചെയ്തേനെ..??”””_ അവൻ പുരികമുയർത്തിക്കൊണ്ട് ചോദ്യമിട്ടു…
“”…അവളെപ്പറഞ്ഞതു ആളോള് കാണേക്കെചെയ്തു… എന്നെ കുറേയാളിന്റെ മുന്നെയിട്ടല്ലേ പറഞ്ഞേ… അപ്പൊ ഞാനും കുറേയാളിന്റെ മുമ്പിലിട്ടുപറയണ്ടേ….. അതല്ലേ ഞായം..??”””
“”…ആം.! നല്ല ഞായം.! വീട്ടിലിരിയ്ക്കുന്നയാ തള്ളേടെ പ്രാർത്ഥനകൊണ്ടൊന്നും പറ്റീല… അല്ല നീയവളെ എന്തൊക്കെയാ പറഞ്ഞേ..?? അതുകേക്കട്ടേ..!!”””_ അവൻ ചോദ്യഭാവേന എന്നെനോക്കി…
“”…എന്തുപറയാൻ..?? അന്നവളെന്നെ പറഞ്ഞേക്കെ ഞാനെടുത്തുതിരിച്ചിട്ടു… കൂട്ടത്തി ഞാനൊമ്പതാംക്ലാസ്സി പഠിയ്ക്കുമ്പംതൊട്ട് അവളെന്റെപിന്നാലെ നടക്കുവാന്നൊക്കെ പറഞ്ഞു..!!”””_ ചെറിയൊരുനാണത്തോടെ പറഞ്ഞുനിർത്തിയതും പല്ലിറുമിക്കൊണ്ടെന്റെ കഴുത്തിനു കുത്തിപ്പിടിയ്ക്കാൻവന്ന അവൻ, എന്തോ ആലോചിച്ചിട്ടെന്നമാതിരി കൈയൊന്നു കുടഞ്ഞു…
ശേഷം,
“”…ഇതിനൊക്കെ നിന്നെ വിളിയ്ക്കേണ്ട തെറിയെനിയ്ക്ക് അറിയാമ്പാടില്ലാഞ്ഞിട്ടല്ല… നിന്റെ തള്ളയില്ലേ, അവരെനിയ്ക്കു കുറേ ചോറുവാരിത്തന്നിട്ടുണ്ട്… അതോണ്ടൊന്നും പറയുന്നില്ല ഞാൻ..!!”””_ അതുംപറഞ്ഞ് എന്നോടുള്ള കലിമുഴുവൻ അവൻ വണ്ടീടെ പെട്രോൾടാങ്കിലിടിച്ചുതീർത്തു…
ഇവനിത്രയ്ക്കു ദേഷ്യപ്പെടേണ്ട കാര്യമെന്താന്നറിയാതെ ഞാനുമവനെ കുറച്ചുനേരം നോക്കിനിന്നു….
“”…എനിയ്ക്കതല്ല, നീയവളെയിങ്ങനൊക്കെ പറഞ്ഞിട്ടും അവിടെ നിന്നവരാരും ഒന്നുംമിണ്ടീലേ..??”””_ അവനു പിന്നെയുംസംശയം…
“”…ഇല്ല..!!”””_ ഞാനതിനു മറുപടികൊടുത്തതും അവനെന്നെ വിശ്വാസംവരാതെ നോക്കി…
“”…ആടാ… ഞാൻ സത്യാപറഞ്ഞേ… അവൾക്കു കോളേജിലത്യാവശ്യം ഹേറ്റേസുണ്ടായ്രുന്നു… അതോണ്ട് പിള്ളേരൊക്കെയെന്നെയാ സപ്പോർട്ട്ചെയ്തേ… അങ്ങനൊരു സാഹചര്യത്തിലവളെ വെർതേവിട്ടുകളയണത് നമ്മടന്തസ്സിനുചേരുന്ന പണിയാണോ..??”””_ എന്റവസാന ചോദ്യംകേട്ടതും ശ്രീക്കുട്ടന്റെചുണ്ടിലൊരു പുഞ്ചിരിവിടർന്നു;
“”…ഏയ്.! അല്ലേഅല്ല… വാ വന്നുകേറ് മതി..!!”””_ അവൻ പിന്നിലെസീറ്റിലേയ്ക്കു കണ്ണുകാണിച്ചതും ഞാൻചാടിക്കയറി…
“”…എന്നാലും നിന്നെ സമ്മയ്ക്കണോടാ നാറീ… ആ കോളേജിനകത്തുകേറി അവളോടങ്ങനൊക്കെപ്പറഞ്ഞ നിന്റെതൊലിക്കട്ടി… ഈ വരുംവരായ്കയൊന്നും ചിന്തിയ്ക്കാതിങ്ങനൊക്കെ പെരുമാറാനെങ്ങനെ പറ്റുന്നെടാ..?? ഒറ്റബുദ്ധിയെന്നൊക്കെ പറഞ്ഞാ, അതിന്റവസാനവാക്ക് നീയാണ്..!!”””_ വണ്ടി റോഡു താണ്ടിക്കൊണ്ടിരിയ്ക്കേ അവൻ പിറുപിറുത്തു…
അതിന്,
“”…യൂനോ വൺതിങ്, ഐ ഹാവ് നോ റിഗ്രെറ്റ്സെബോട്ട് പാസ്റ്റ്… ആം നോട്ടാൻഷ്യസെബോട്ട് മൈ ഫ്യൂച്ചർ… ഐ ജസ്റ്റ് ലിവിൻപ്രെസെന്റ്… സൊ ഐ ക്യാൻഡു എനിത്തിങ് വിത്തൗട്ടെനി ഫിയർ..!!”””_ അവന്റെ ചെവിയോടു ചേർന്നിരുന്ന് മറുപടികൊടുത്തതും,
“”…വണ്ടീലാവശ്യത്തിനെണ്ണയുണ്ട്, വെർതേ തള്ളിത്തരണ്ട… പിന്നെ, പരിസരബോധമില്ലാണ്ടോരോന്ന് ചെയ്തിട്ടിരുന്ന് ഡയലോഗുവിട്ടാ തല തല്ലിപൊട്ടിയ്ക്കും പന്നീ..!!”””_ ന്നായ്രുന്നൂ അവന്റെമറുപടി….
“”…ഡാ കോപ്പേ..??”””_ കുറച്ചു നേരത്തേയ്ക്കെന്റെ അനക്കമൊന്നും കേൾക്കാതെവന്നതും അവനെന്നെയൊന്നു വിളിച്ചു….
“”…മ്മ്മ്..??”””
“”…എനിയ്ക്കൊരൈഡിയ..!!”””
“”…തൊലെയ്ക്ക്..!!”””_ പുച്ഛത്തോടെ അവനുപറയാനുള്ള അനുമതികൊടുത്തതും അവൻ വണ്ടിസ്ലോയാക്കി….
“”…നിനക്കവളെയങ്ങു
പ്രേമിച്ചൂടേടാ..??”””_ അവൻ മുഖമൊരുവശത്തേയ്ക്കു ചെരിച്ചുകൊണ്ടാണതു ചോദിച്ചത്…
“”…ആരെ..??”””
“”…ദേ… ആ നിയ്ക്കുന്ന ആന്റിയെ..!!”””_ റോഡ്സൈഡിൽ ബസ്സുകാത്തുനിന്ന ഒരാന്റിയെ ചൂണ്ടിയവൻപറഞ്ഞതും എനിയ്ക്കു പൊളിഞ്ഞുവന്നു…
പക്ഷേ ഞാനെന്തേലും പറയുംമുന്നേ അവൻചാടിക്കയറി പറഞ്ഞുതുടങ്ങി;
“”…എടാ പുണ്ടേ… ഞാൻ മീനാക്ഷീടെ കാര്യമാപറഞ്ഞേ… നെനക്കവളെയങ്ങു പ്രേമിച്ചൂടേന്ന്..??”””
“”…പ്ഫ.! പുന്നാരമോനേ… എന്റെ മുഖത്തുനോക്കിയിങ്ങനെ പറയാൻ നിനക്കെങ്ങനെ തോന്നീടാ..?? അവളെക്കാണുമ്പഴേ എനിയ്ക്കേതാണ്ടു തീട്ടത്തിൽ ചവിട്ടിയപോലാ… ആ അവളെ ഞാൻ പ്രേമിയ്ക്കാനോ..?? നടക്കുന്നകാര്യം വല്ലോമുണ്ടേപ്പറ കുണ്ണേ… ഇല്ലേലാ മൊണഞ്ഞ വായുംവെച്ചു മിണ്ടാണ്ടിരി..!!”””_ അവന്റെവർത്താനം കേട്ടതുമെനിയ്ക്കു പൊളിഞ്ഞുവന്നു…
വണ്ടിപ്പുറത്തല്ലായ്രുന്നേൽ സത്യായ്ട്ടും ഞാനവനെ പിടിച്ചിടിച്ചേനെ…
“”…എന്റപൊന്നേ… നീയൊന്നടങ്ങ്.! ആദ്യം മൊത്തംപറയുന്ന കേക്ക്… എന്നിട്ടിട്ടൊണ്ടാക്ക്..!!”””_ ആ പറഞ്ഞതും ഞാൻ സൈലന്റായി…
അപ്പോളവൻ വീണ്ടുംതുടർന്നു;
“”…ഡാ… നീയവളെ സീര്യസായി പ്രേമിയ്ക്കണോന്നല്ല ഞാമ്പറഞ്ഞേ… അങ്ങനെ ആക്ടുചെയ്യണം… അപ്പൊനിന്നെ പിള്ളേരുടെ മുന്നിലിട്ടൂഞ്ഞാലാട്ടിയതിനു പകരവുമാവും… നാട്ടുകാരറിഞ്ഞാ മൊത്തത്തിലൊന്നു നാറുവേംചെയ്യും… കുണ്ണനിട്ടുമൊരു പണിയുമാവും… ഒരുവെടിയ്ക്കു മൂന്നുപക്ഷി.! എന്തുപറയുന്നു..??”””_ ചില തമിഴ്സിനിമയിലൊക്കെ കാണുന്ന ക്ലീഷെപ്ലാൻ അവനെന്റടുക്കെ വിശദീകരിച്ചു….
“”…മൂന്നോ..?? മൂന്നാമത്തെയെന്താ..??”””
“”…എടാ… നീയവളെക്കേറി പ്രേമിക്കുവാന്നാ കുണ്ണനറിഞ്ഞാ അവനൊന്നു പൊളിയൂലേ..?? അതു ചോദിയ്ക്കാനവൻ വരുവേംചെയ്യും… അപ്പൊളന്നു ഗ്രൗണ്ടിലിട്ട് നമ്മളെചാമ്പിയതിന് തിരിച്ചും കൊടുക്കാലോ..??”””_ അവൻ പറഞ്ഞുനിർത്തി… സംഗതിയവന്റെ വിസ്താരമൊക്കെ എനിയ്ക്കുംസുഖിച്ചു…
എന്നാലുമെന്തോ ഒരു വല്ലായ്ക….
“”…എടാ സംഗതിയൊക്കെ എനിയ്ക്കുമിഷ്ടായി… എന്നാലും കരുതിക്കൂട്ടിയൊരു പെണ്ണിനെ നാണം കെടുത്തുവാന്നൊക്കെ പറയുന്നത് മോശവല്ലേ..??”””
“”…മോശമല്ലേന്നല്ല… ഏറ്റ ചീപ്പാണ്… എന്നാ നിന്നെ അവളെല്ലാരുടേം മുന്നിലിട്ട് തൊലിയുരിച്ചപ്പോ അവൾക്കങ്ങനെ തോന്നീലല്ലോ..?? പിന്നെ നീയെന്തിനാ കൺസിഡർ ചെയ്യുന്നേ..??”””
“”…ഏയ്.! കൺസിഡറേഷനും കോപ്പുവൊന്നുമല്ല… അവളെന്നെപ്പറഞ്ഞേന് ഞാന്തിരിച്ചുംകൊടുത്തില്ലേ..?? പിന്നെയിതിന്റേക്കെ ആവശ്യമുണ്ടോ..??”””
“”…അതിനു നീയല്ലേപറഞ്ഞേ, അവളെന്തോ ആനയാണ് പുലിയാണ് പൂറാന്നൊക്കെ… അപ്പൊപ്പിന്നെ നീയവൾടെ കോളേജിക്കേറി അത്രേമ്പേരുടെ മുന്നിലിട്ടവളെ തളിച്ചസ്ഥിതിയ്ക്ക് അവളു നിന്നെയങ്ങ് വെറുതെവിടോന്ന് തോന്നുന്നുണ്ടോ..?? പണിയും… ഉറപ്പായും പണിയും… ഒന്നൂല്ലേല്ലുമാ കുണ്ണൻതായോളീടെ ചേച്ചിയല്ലേ, ആ തന്തക്കൊണമവള് കാട്ടാതിരിയ്‌ക്കോ..?? അതാണ് ഞാമ്പറഞ്ഞേ, അവളടുത്ത പണി ചിന്തിച്ചുതൊടങ്ങുന്നേനു മുന്നേ തലയ്ക്കിട്ടുതന്നെ താങ്ങണോന്ന്..!!”””_ അവൻ വാക്കുകൾക്കു ഫുൾസ്റ്റോപ്പിട്ടുകൊണ്ട് വണ്ടിയുടെവേഗം കൂട്ടിയപ്പോൾ ഞാനതേ പറ്റിയുള്ള ചിന്തയിലേയ്ക്കാർന്നിരുന്നു….
…തുടരും.!
❤അർജ്ജുൻ ദേവ്❤
Responses (0 )