എന്റെ ഡോക്ടറൂട്ടി 05
Ente Docterootty Part 5 | Author : Arjun Dev | Previous Part
“”…എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??”””_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി…
അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു…
കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ…
“”…ഡാ ചെക്കാ… നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!”””_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു…
“”…മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??”””
അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി…
“”…ഒന്നൂല്ല… ഞാ… ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!””” _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;
“”…എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??”””
“”…യ്യ്യോ.! അല്ല..!!”””
“”…പിന്നെ..??”””_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു…
റൊമാന്റിക് എക്സ്പ്രെഷനും പൊളിഞ്ഞ് അവളുടെഭാവവും മാറിയതോടെ റ്റാറ്റു ഇപ്പോൾ കാണിയ്ക്കണോ വേണ്ടയോന്നുള്ള ആശയക്കുഴപ്പത്തിലായി ഞാൻ… അതാണ് കൈ മറച്ചത്, ഇനി അബദ്ധത്തിൽ പോലും കാണരുതല്ലോ…
എന്നാലവൾടെ മുഖത്തുനോക്കി കള്ളലക്ഷണത്തോടെ കൈപിൻവലിച്ചത് അവളു കൃത്യമായുംകണ്ടു…
“”…എന്താടാ കയ്യേല്..?? എന്താ ഒളിച്ചുപിടിയ്ക്കണേ..?? കൈകാട്ട്..!!”””_ പറഞ്ഞുകൊണ്ട് മീനാക്ഷി, കൈപിന്നിലേയ്ക്കു കൊണ്ടുപോയെന്റെ കൈയ്യിൽ പിടിയ്ക്കാൻ ശ്രെമിച്ചെങ്കിലും ഞാൻ വെട്ടിച്ചുമാറി പിന്നിലേയ്ക്കു ചാടി…
എന്തൊക്കെയായാലും സർപ്രൈസായി കൊണ്ടുവന്നത് വെറുതെയങ്ങ് കാണിയ്ക്കാമ്പറ്റോ..??!!
“”…എന്താത്..?? കൈകാട്ട്… നിന്നോടു പറഞ്ഞകേട്ടില്ലേ..?? മര്യാദയ്ക്കു കൈകാട്ടാൻ..!!”””_ പിന്നിലേയ്ക്കു വലിയാൻനോക്കിയ എന്റെകയ്യിൽ കടന്നുപിടിച്ചുകൊണ്ടവൾ അടുത്തേയ്ക്കുവലിച്ചതും ഞാനറിയാതെ അവൾക്കൊപ്പം ചേർന്നുപോയി…
“”…എന്താ കയ്യേല്..?? എന്തോ കള്ളത്തരമുണ്ടല്ലോ..?? ഇനിയന്നത്തെപ്പോലെ വല്ല ലെറ്ററുമാണോ..??”””_ പിന്നിൽ മറച്ചുപിടിച്ചിരുന്ന കൈ മുന്നിലേയ്ക്കെടുക്കാനായി ശ്രെമിയ്ക്കുന്നതിനിടയിൽ അവളെന്നെ തുറിച്ചുനോക്കി ആരാഞ്ഞു…
“”…യ്യ്യോ.! ലെറ്ററൊന്നൂല്ല..!!”””
“”…പിന്നെന്തോന്നാ..??”””_ അവളെന്റെയിടതുകൈ ശക്തിയായി മുന്നിലേയ്ക്കുവലിച്ചതും, പിന്നെ പിടിച്ചുനിൽക്കാനാവാതെ ഞാൻകണ്ണുകൾ മുറുകെയടച്ചുകൊണ്ട് കൈയവൾക്കുനേരേ നീട്ടി…
കണ്ണുകൾ മുറുകെയടച്ചിരുന്നെങ്കിലും റ്റാറ്റു മീനാക്ഷി കണ്ടെന്നുറപ്പായപ്പോൾ അവളുടെ പ്രതികരണമെന്താവുമെന്നുള്ള ത്വര എന്നിലുണർന്നു…
എന്നാൽ കുറച്ചു നേരമവൾടെ ഭാഗത്തുനിന്നും യാതൊരനക്കവുമില്ലാതെ വന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയ എന്നിലെ റൊമാന്റിക്ഹീറോ വീണ്ടും പൊടിതട്ടിയെഴുന്നേൽക്കുവായ്രുന്നു…
നായികയോടുള്ള പ്രണയംമൂലം സ്വന്തംകൈമുറിച്ചു പേരെഴുതിയ നായകനെ നിറകണ്ണുകളുടെ അകമ്പടിയോടുകൂടി നോക്കിനിൽക്കുന്ന നായികാസങ്കൽപ്പം…
ആ ഒരു സിനിമാറ്റിക് വിഷ്വൽ മനസ്സിൽതെളിഞ്ഞതും വീണ്ടുമെന്റെ ചുണ്ടുകളിലൊരു പുഞ്ചിരിവിടർന്നു…
എന്നാൽ, കൈവീശിയുള്ള അവൾടെയടി തോളിൽ വീഴുന്നതുവരെ മാത്രമേ ആ പുഞ്ചിരിയ്ക്കായുസ്സുണ്ടായുള്ളൂ…
“”…എന്താടായിത്..?? എന്തായീ കാട്ടിവെച്ചേക്കുന്നേന്ന്..??”””_ തോളിൽത്തന്നെ ഒരടികൂടി തന്നിട്ടെന്റെ കയ്യിലേയ്ക്കു ചൂണ്ടിയവൾ ചോദിച്ചപ്പോൾ ഞെട്ടിത്തരിച്ചുകൊണ്ട് കണ്ണുകൾ തുറന്നയെനിയ്ക്ക് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത തരത്തിലാണ് സങ്കടംവന്നത്…
അതടികൊണ്ട വേദനമൂലമായിരുന്നില്ല, പകരം അത്രയുംകഷ്ടപ്പെട്ട് കൈയുംകുത്തിപ്പിന്നി ആ വേദനയും സഹിച്ചവിടെവരെ കൊണ്ടുവന്ന് അതുകാണിച്ചപ്പോൾ അടിയുംതന്ന് കൂടെ അപമാനിയ്ക്കുവേം ചെയ്തു എന്നൊക്കെ പറഞ്ഞാൽ…
“”…റ്റാറ്റൂ..!!”””_ മീനാക്ഷിയുടെ ചോദ്യത്തിന് ചെറിയശബ്ദത്തിൽ പരിഭ്രമത്തോടെ മറുപടിപറഞ്ഞതും അവളുടെ മുഖത്തൊരു പുച്ഛഭാവംകളിയാടി…
“”…അവന്റൊരു റ്റാറ്റു.! മ്മ്മ്.! കൈയിങ്ങോട്ട് നീട്ടിപ്പിടി..!!”””_ അവൾ കലിപ്പിൽത്തന്നെ കൈപിടിച്ചു വലിച്ചടുപ്പിച്ചിട്ട് ചുരിദാറിന്റെ ഷോളുകൊണ്ട് റ്റാറ്റു മായ്ക്കാൻ ശ്രെമിച്ചു…
അപ്പോഴാണ് ഇതുവരെ കൈമുറിച്ചതവള് കണ്ടിട്ടില്ലെന്നും സ്കെച്ചിട്ടെഴുതിയതു മാത്രമേ കണ്ണിൽപെട്ടിട്ടുളെളന്നും എനിയ്ക്കു ബോധ്യപ്പെടുന്നത്…
സ്കെച്ചിട്ടെഴുതിയതിനിത്രേം, അപ്പോൾ കൈ മുറിച്ചതുകൂടി അവളറിഞ്ഞാൽ എന്തായിരിയ്ക്കുമവസ്ഥ..??
ആ അവസ്ഥയെക്കുറിച്ച് ഏകദേശരൂപം മനസ്സിലുള്ളതുകൊണ്ട് മുറിവിൽ ഷോളമരുമ്പോഴുള്ള വേദന ഞാൻ പുറത്തു കാണിയ്ക്കാതെ കടിച്ചുപിടിച്ചുനിന്നു…
“”…സിത്തൂ.! ഇത്…. ഇതെന്തോന്നാടാ..?? കൈ.. കൈ നീ മുറിച്ചോ..?? ഈശ്വരാ..!!”””_ അവള് വല്ലാത്തൊരു ഭാവത്തിലെന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ഒരെണ്ണംകൂടി ശക്തിയ്ക്കുതന്നു…
അതെന്നെ നന്നായി നോവിച്ചെങ്കിലും ഞാനാവേദന കടിച്ചുപിടിച്ചു സഹിച്ചു…
മീനാക്ഷി പെട്ടെന്നെന്തോ ഓർത്തിട്ട് കയ്യിലിരുന്ന ബാഗും കുടയുമൊക്കെ റോഡിന്റോരത്തായി വെച്ചു…
പിന്നെ എന്നെയും പിടിച്ചുവലിച്ച് റോഡിൽനിന്നും നടപ്പാതയിലേയ്ക്കിറങ്ങി എന്റെ മുന്നിലേയ്ക്ക് മുട്ടുകാലിൽനിന്ന് കൈയിലെമുറിവ് പരിശോധിച്ചു…
സംഗതിയതിനെ മുറിവെന്നൊക്കെ വിളിച്ചാൽ മുറിവിനുപോലും മാനക്കേടാ… കാരണം ചെറിയൊരു കീറൽമാത്രമേ ഉണ്ടായിരുന്നുള്ളൂ… എന്നാലവള് ഷോളുകൊണ്ടമർത്തി തുടച്ചപ്പോൾ ചെറുതായി ചോരപൊടിയാൻ തുടങ്ങി അത്രമാത്രം…
ആദ്യമെന്തു ചെയ്യണമെന്നറിയാതെ പതറിയെങ്കിലും ആ പതർച്ചയെ മറികടന്നുകൊണ്ട് അവളുടെ മുഖമെന്റെ കൈയോടടുത്തു…
അവളുടെ ഇളം ചൂടോടുകൂടിയ ഉച്ഛോസം മുറിവിലേയ്ക്കമർന്നതും വേദനയ്ക്കു തെല്ലൊരു ശമനംകിട്ടി…
ആ ഒരാശ്വാസത്തിൻപുറത്ത് കണ്ണുകളെയും കൂമ്പിയടച്ചുകൊണ്ട് നിൽക്കുമ്പോഴാണ് അവളുടെ വിരലുകളെന്റെ തുടയിലമർന്നത്…
കാര്യം മനസ്സിലാകുന്നതിനുമുന്നേ തുടയിലെ തോലു പോയികിട്ടി… അതത്രയും സമാധാനം.!
“”…നിനക്കെന്തേലും പ്രാന്തുണ്ടോ ചെർക്കാ..?? ഈശ്വരാ.! ഇനിയിതിപ്പം വീട്ടുകാരു കാണുമ്പോളെന്താവുമോയെന്തോ..??”””_ആദ്യത്തെ ചോദ്യമെന്നോടും രണ്ടാംചോദ്യം ഈശ്വരനോടുമിട്ടവൾ എന്നെ തുറിച്ചൊന്നുനോക്കി…
അവൾടെനോട്ടം കണ്ടൊന്നുപേടിച്ചെങ്കിലും ഞാൻ കുറച്ചു വെയ്റ്റൊക്കെയിട്ടുനിന്നു…
നുള്ളുംപിച്ചുമൊക്കെ ആവശ്യത്തിനു കിട്ടിബോധിച്ചെങ്കിലും ആറ്റിറ്റ്യൂഡിന് ഒരുകുറവും വരുത്താൻ പാടില്ലല്ലോ…
“”…ഇങ്ങോട്ടു നീങ്ങിനിയ്ക്ക് ചെർക്കാ… ഓരോ വേണ്ടാത്തരോക്കെ കാട്ടിക്കൂട്ടീട്ടു വന്നനങ്ങാപ്പാറപോലെ നിയ്ക്കുന്ന കണ്ടില്ലേ..!!”””_ പിറുപിറുത്തുകൊണ്ട് എന്നെ പിടിച്ചടുത്തേയ്ക്കു വലിച്ച മീനാക്ഷി, നിലത്തുവെച്ചിരുന്ന ബാഗിൽനിന്നും വോട്ടർബോട്ടിൽ പുറത്തെടുത്തു…
അതിലെ കാൽഭാഗത്തോളമവശേഷിച്ച വെള്ളം കൈകുമ്പിളിലെടുത്തെന്നെയൊന്ന് തുറിച്ചുനോക്കിയിട്ട് റ്റാറ്റുവിലേയ്ക്കു തളിച്ചു…
“”…സ്സ്സ്സ്..!!”””_ വെള്ളംവീണു കൈനീറിയപ്പോൾ ഞാനൊന്നെരിവു വലിച്ചുകൊണ്ട് കൈ പിൻവലിയ്ക്കാനൊരു ശ്രെമം നടത്തിയെങ്കിലും കൈയ്യെ വിട്ടുതരാതെ കടന്നു പിടിച്ചുകൊണ്ടവളെന്നെ രൂക്ഷമായി നോക്കിയപ്പോൾ ഞാനടങ്ങി…
“”…എന്താടാ നീറുന്നുണ്ടോ..??”””
“”…മ്മ്മ്..!!”””_ ഞാനവൾടെ ചോദ്യത്തിനു മറുപടിയായൊന്നു മൂളിയതും മീനാക്ഷിയുടെ മുഖം ദേഷ്യങ്കൊണ്ട് ചുവന്നു…
“”…നീറുന്നുണ്ടെങ്കി കാര്യായ്പ്പോയി… ഓരോന്നൊപ്പിച്ചുവെച്ചിട്ടല്ലേ..!!”””_ അവളായിരുപ്പിലിരുന്ന് ഇടതുകൈ വലിച്ചുപിടിച്ചെന്റെ ചന്തിയ്‌ക്കൊരടികൂടി തന്നു…
…പ്രണയം വെളിപ്പെടുത്താൻ കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യീന്ന് ചന്തിയ്ക്കടികൊണ്ട ആദ്യത്തെ കാമുകനായി നടുറോഡിൽ നിൽക്കുമ്പോഴും കണ്ണുകൾമുഴുവൻ മീനാക്ഷിയിലായിരുന്നു…
റ്റാറ്റു മായ്ച്ചതിലവളോടു നീരസമുണ്ടായിയെങ്കിലും അത്രയും നേരമവൾടടുത്ത് നിൽക്കാൻ സാധിച്ചത് ഇതിൽപ്പരമില്ലാത്ത സന്തോഷവുമുളവാക്കി…
“”…ഇതു നോക്കിയ്ക്കാണ് ചെയ്തുവെച്ചേക്കുന്നെ..?? നിന്റ തലയ്ക്കെന്തേലുങ്കുഴപ്പമുണ്ടോ ചെർക്കാ..?? ങേ..??”””_ അവൾ വീണ്ടും കലിപ്പെടുത്തെന്നെ നോക്കിയതും ഞാനൊന്നുമ്മിണ്ടാതെ മുഖം കുനിച്ചു നിന്നു…
…അല്ലെങ്കിൽതന്നെ വേറെന്തു ചെയ്യാൻ..??!!
“”…ദൈവമേ… നല്ല മുറിവുണ്ടെന്നുതോന്നുന്നു… വാ… വീട്ടിപ്പോയി മരുന്നുവെയ്ക്കാം… മ്മ്മ്..!!”””_ മീനാക്ഷി വോട്ടർബോട്ടിലടച്ച് ബാഗിനകത്തുവെച്ച് സിപ്പിടുന്നതിനിടയിൽ പറഞ്ഞു….
പിന്നധികംതാമസിയാതെ റോഡിൽനിന്നെഴുന്നേറ്റ് ബാഗെടുത്തിടതു തോളിലിട്ട് അതേകൈയിൽ മടക്കിയനിലയിൽ വെച്ചിരുന്ന കുടയുമെടുത്തശേഷം വലതുകൈകൊണ്ടെന്റെ കൈപിടിച്ചു വലിച്ചു…
എന്നാൽ ഞാനവൾക്കൊപ്പം പോകാൻ കൂട്ടാക്കാതെ ബലംപ്രയോഗിച്ചു നിന്നതും അവളെന്നെ ചോദ്യഭാവേനെ നോക്കി;
“”…മ്മ്മ്.! വാ..!!”””
“”…വേണ്ട..!!”””
“”…എന്റേന്നിനീം തല്ലുവാങ്ങാതെ മര്യാദയ്ക്കു വന്നോട്ടോ നീയ്..!!”””
“”…വേണ്ട.! ഞാമ്മീട്ടിപ്പോയി മരുന്നോയ്ക്കാം..!!”””
“”…കൊഴപ്പോല… ഞാമ്മെച്ചുതരാടാ..!!”””
“”…ങ്ഹൂം.! വേണ്ട..!!”””_ ഞാൻ വാശി പിടിച്ചവൾടെ കൈതട്ടി മാറ്റി…
ഇതുംകൊണ്ടവൾടെ വീട്ടിൽചെന്നാൽ മീനാക്ഷിയുടമ്മയിതു കാണുകയോ ചോദിയ്ക്കുകയോ ചെയ്യുകയാണെങ്കിൽ അവിടെ തീരൂലേയെല്ലാം..??
അതാണെത്ര നിർബന്ധിച്ചിട്ടും സമ്മതിയ്ക്കാതിരുന്നത്…
“”…എന്നാ വീട്ടിപ്പോയി മരുന്നുവെയ്‌ക്കോ..??”””_ അവൾ മുഖംകുനിച്ചെന്നെനോക്കി ചോദിച്ചതും ഞാൻ തലകുലുക്കി സമ്മതിച്ചു…
“”…ഒറപ്പല്ലേ..?? മരുന്നു വെയ്ക്കോലോ..?? അതോ ഞാൻ വീട്ടിവിളിച്ചു പറയണോ..??”””
“”…വേണ്ട.! ഞാമ്പോയി വെച്ചോളാം..!!”””
“”…മ്മ്മ്.! എന്നാ പൊയ്ക്കോ… പിന്നൊരുകാര്യം, നാളെ മര്യാദയ്ക്കെന്നെ കൈ കൊണ്ടുവന്നു കാണിച്ചോണം… മരുന്നുവെച്ച് മുറുവുണക്കീതെനിയ്ക്കു കാണണം… കേട്ടല്ലോ..??”””_ മീനാക്ഷി പുരികമുയർത്തിയെന്നെ നോക്കിയതും ഞാനെല്ലാം തലകുലുക്കി സമ്മതിച്ചുകൊണ്ട് വീട്ടിലേയ്‌ക്കോടി…
“”…നീ വന്നിട്ടിതെവിടെ പോയതാടാ ചെക്കാ..??”””_ അമ്മയുള്ളതോർക്കാതെ അടുക്കളവഴി വന്നുകേറിയതും പിന്നാലെ അമ്മയുടെ ചോദ്യവുമെത്തി…
അമ്മയപ്പോഴേയ്ക്കും കുളിയൊക്കെകഴിഞ്ഞ് മുടിയിൽ തോർത്തുവെച്ചു കെട്ടി നിന്ന് പച്ചക്കറികൾക്കൊക്കെ വെള്ളമൊഴിയ്ക്കുകയായിരുന്നു…
അടുക്കളവശത്തു കുറച്ചുമാറി അമ്മയൊരു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കിയിട്ടുണ്ട്… അതിപ്പോഴും നല്ല വൃത്തിയായി കൈകാര്യം ചെയ്യുന്നുമുണ്ട്…
“”…ഞാൻ… ഞാങ്കീത്തുവേച്ചീനെ വിളിയ്ക്കാൻ..!!”””_ അമ്മയുടെ ചോദ്യത്തിലൊന്നു ഞെട്ടിയെങ്കിലും ഞാൻ പെട്ടെന്നു വായിൽവന്നൊരു കള്ളമങ്ങ് തട്ടിവിട്ടു…
“”…പിന്നേ… നീചെന്നു വിളിയ്ക്കാതെ അവളിങ്ങു വരത്തില്ലല്ലോ… അല്ലേത്തന്നെ അവളെപ്പോഴേയെത്തി..!!”””_ അമ്മയുടെ പറച്ചിൽ കേട്ടപ്പോൾതന്നെന്റെ കള്ളം പൊളിഞ്ഞെന്നുറപ്പായി…
പിന്നെ നേരേ അമ്മയുടെ അടുത്തേയ്ക്കു വെച്ചുപിടിച്ചു, സോപ്പിടലാണുദ്ദേശം…
“”…എന്നോടൊന്നും പറയാണ്ട് എവിടേയ്ക്കാ പോയേ..??”””_ അടുത്തുചെന്ന് പുള്ളിക്കാരിയുടെ ഇടുപ്പിന്റെഭാഗത്തെ നൈറ്റിത്തുണിയിൽ കൈകോർത്തു പിടിച്ചുകൊണ്ട് ചൊതുങ്ങിയതും അമ്മ പയറു ചെടിയിലേയ്ക്കു വെള്ളം കുടയുന്നതിനിടയിൽ എന്നോടുതിരക്കി…
“”…സത്യായ്ട്ടും കീത്തുവേച്ചീനെ വിളിയ്ക്കാമ്മേണ്ടി പോയെയാ… മുട്ടായി വേണോ..??”””_ പറഞ്ഞശേഷം വിഷയംമാറ്റാനായി അമ്മയുടെ മുഖത്തേയ്ക്കുനോക്കി…
മിഠായിയാണമ്മയുടെ വീക്ക്പോയിന്റെന്ന് നമ്മളെയാരും പഠിപ്പിയ്ക്കേണ്ടതില്ലല്ലോ…
സംഗതിയേറ്റമാതിരി അമ്മ കൈനീട്ടിയതും സ്കൂളിൽവെച്ചൊരു കൂട്ടുകാരൻ വാങ്ങിത്തന്ന രണ്ടുമിഠായിലൊരെണ്ണം പോക്കറ്റിൽനിന്നുമെടുത്ത് അമ്മയ്ക്കുകൊടുത്തു…
അതോടെ ആ വിഷയമവിടെ സോൾവ്…
അതാണ് ഞാനുമമ്മയും തമ്മിലുള്ള ഇരിപ്പുവശം…
“”…അതേ… വാവപോയി കുളിച്ചേച്ചു വാ… നമുക്കു ചോറുകഴിയ്ക്കാം..!!”””_ മിഠായിയുടെ തോലുകളഞ്ഞു വായിലേയ്ക്കിട്ടമ്മ പറഞ്ഞതും ഞാനോടി അകത്തേയ്ക്കുകയറി…
വലിയ മുറിവൊന്നുമല്ലെങ്കിലും കൈ നനയ്ക്കാതൊരുവിധത്തിൽ കുളികഴിഞ്ഞ് തോർത്തുമുടുത്ത് റൂമിൽവന്ന ഞാൻ, അലമാരയിൽ നിന്നുമൊരു ഷോർട്ട്സും ഒരു ഫുൾസ്ലീവ് ടീഷർട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി…
ടീഷേർട്ടിന്റെ സ്ലീവ് കൈത്തലത്തോളം വലിച്ചുതാഴ്ത്തി വിരലുകൾമുറുക്കി പിടിവിടാതെ പിടിച്ചിട്ടുണ്ടായിരുന്നു…
റ്റാറ്റുപുറമേ കാണാതിരിയ്ക്കാനുള്ള പെടാപ്പാടേ…
“”…സിത്തൂ… വാ… ചോറ് കഴിയ്ക്കാം..!!”””_ അമ്മമാര് വിളിയ്ക്കുന്ന സ്ഥിരമീണത്തിൽ അമ്മയുടെ വിളിവന്നപ്പോൾ ഇപ്പൊ വരാന്നൊക്കെപ്പറഞ്ഞ് നേരേ താഴെ അച്ഛന്റെയുമമ്മയുടെയും ബെഡ്റൂമിലേയ്ക്കു പതുങ്ങിക്കയറി…
അവിടുത്തെ ഷെൽഫിൽനിന്നും ഫസ്റ്റ്എയ്ഡ് ബോക്സൊക്കെ ചൂണ്ടിയെങ്കിലും കുറേയേറെ ഓയിൻമെന്റ്സും മരുന്നുകളുമൊക്കെ കണ്ടപ്പോൾ ഫുൾ കൺഫ്യൂഷനായി…
നമുക്കുവേണ്ടിയ സാധനമേതാണെന്ന് ഒരു പിടീമില്ല…
“”…സിത്തൂ… നീയെവിടാ..?? കുറേനേരായി ഞാഞ്ചോറിട്ടുവെച്ചിട്ടീ നിൽപ്പു തുടങ്ങീട്ട്… വരുണുണ്ടോ നീയ്..??”””
“”…ആ.! വരണു..!!”””_ അമ്മയുടെ അടുത്ത വിളിവന്നതും ഞാനൊന്നുമോർക്കാതെ അവിടിരുന്നു വിളികേട്ടു…
പിന്നെയാണബദ്ധം മനസ്സിലായത്… പക്ഷേ പറഞ്ഞിട്ടെന്തുകാര്യം..??
അമ്മയപ്പോഴേയ്ക്കും പാഞ്ഞങ്ങെത്തിയിരുന്നു;
“”…എന്താ..?? എന്താ നെനക്കിതിനകത്തു കാര്യം..??”””_ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പുരികമുയർത്തിയെന്നെ നോക്കി കക്ഷിചോദിച്ചതും,
“”…ഒന്നൂല്ല.! ഞാനീ മരുന്നൊക്കെ…”””_ ഞാൻ കട്ടിലിലേയ്ക്കു വിരൽചൂണ്ടി വാക്കുകൾമുറിച്ചു…
എന്നാലെന്റെ കൈപോയ ഭാഗത്തേയ്ക്കുനോക്കീതും
അമ്മയുടെ കണ്ണുനിറഞ്ഞു…
കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരെപ്പോലെ അങ്ങോളമിങ്ങോളം ചിതറിക്കിടന്ന
സാധനസാമഗ്രഹികൾ…
എന്റീശ്വരാന്ന് നെഞ്ചിൽ കൈയുംവെച്ചു വിളിച്ചോണ്ടോടിവന്ന് എന്റെ കയ്യിലിരുന്നതും കട്ടിലിൽകിടന്നതുമെല്ലാം വാരി ബോക്സിനകത്താക്കുന്നതിനിടയിൽ അമ്മയെന്നെയൊന്നു തുറിച്ചു നോക്കി;
“”…എന്റെ കൊച്ചേ… നെനക്കിതെന്തോത്തിന്റെ സൂക്കേടാ..?? വെറുതെയങ്ങേരുടെ കയ്യീന്നെനിയ്ക്കു തല്ലുവാങ്ങിത്തരാൻ മെനക്കെട്ടിറങ്ങിയേക്കുവാല്ലേ..?? എന്റെ താലിമാലയറുക്കാനുണ്ടായ സന്താനം..!!”””_
അമ്മ ബോക്സോടുകൂടി അതെടുത്തു ഷെൽഫിലേയ്ക്കുവെച്ചിട്ട് എന്നെനോക്കുമ്പോൾ ഞാൻ മുഖം വീർപ്പിച്ചുകൊണ്ട് തലകുനിച്ചു…
“”…ഓ.! പെണങ്ങിയോ..?? അതൊക്കെയെടുത്ത് വലിച്ചുവാരിയിട്ടാൽ അച്ഛൻവന്നു വഴക്കു പറയോന്നറിഞ്ഞൂടേ..?? ഇവടെക്കിടന്നീ വഴക്കൊക്കെ കേക്കുന്നതും തല്ലുകൊള്ളുന്നതും മൊത്തം നീയല്ലേ..?? പിന്നെന്തോത്തിനാ വേണ്ടാത്ത പണിയ്ക്കുപോണേ..??”””_ എനിയ്ക്കു വിഷമമായെന്നുകണ്ടതും അമ്മ അടുത്തുവന്നിരുന്ന് ആശ്വസിപ്പിയ്ക്കുന്നതിനിടയിൽ ചോദിച്ചു…
“”…ഞാനതൊക്കെ ഏതിന്റെ മരുന്നാന്ന് നോക്കുവായ്രുന്നു..!!”””
“”…അറിഞ്ഞിട്ടെന്തിനാ…??”””_ അമ്മയൊരു കള്ളച്ചിരിയോടെചോദിച്ചപ്പോൾ ആദ്യമൊന്നു പെട്ടെങ്കിലും കള്ളത്തരം കൂടെപ്പിറപ്പായ നോമിന് ഐഡിയകൾക്കാണോ ക്ഷാമം..??!!
പെട്ടെന്നുതന്നെ കാലുനിവർത്തി കൊതുകുകടിച്ച് ചൊറിഞ്ഞു പൊട്ടിയിടത്തെ പാട് അമ്മയെകാണിച്ചു…
“”…ഇതിമ്മേല് മരുന്നുവെയ്ക്കണ്ടേ..?? അതിനാ നോക്കിയേ..??”””_ അതിനുമറുപടിയായി എന്തോ പറയാൻതുടങ്ങിയ അമ്മയെ വിലക്കികൊണ്ട് പുറത്തുനിന്നും ചെറിയമ്മയുടെ വിളിവന്നു…
അതുകൊണ്ട് പറയാൻതുടങ്ങിയ മറുപടിയുംവിഴുങ്ങി പെട്ടെന്ന് ബീറ്റഡിനെടുത്തു കയ്യിൽത്തന്നിട്ടമ്മ പുറത്തേയ്‌ക്കുനടന്നു…
അമ്മപോയ തക്കത്തിന് ഞാനാ ഓയിൻമെന്റിനേം കിഡ്നാപ്പുചെയ്ത് റൂമിലേയ്ക്കും വലിഞ്ഞു…
പിറ്റേദിവസംതന്നെ മരുന്നുപുരട്ടി മുറിവുണക്കിയതവളെ കാണിയ്ക്കാനും ഞാൻമറന്നില്ല…
അന്ന് കൈയൊക്കെ കൊണ്ടുപോയി കാണിച്ചെല്ലാം സെറ്റാക്കിയേപ്പിന്നെ കൂടുതലായി അടുത്തുകാണാനോ മിണ്ടാനോ ഒന്നുംസാധിച്ചിരുന്നില്ല…
എപ്പോഴെങ്കിലുമൊക്കെയൊന്നു കാണുമ്പോൾ ചിരിയ്ക്കുവോ എന്തെങ്കിലുമൊക്കെ ചോദിയ്ക്കുകയോ അല്ലാതെ കൂടുതൽ വർത്താനവുമില്ല…
എങ്കിലും സ്ഥിരമവൾടെ വീട്ടിനു മുന്നിലൂടെയുള്ളനടപ്പും ഏന്തിവലിഞ്ഞുള്ള നോട്ടവുമെല്ലാം പുരോഗമിച്ചുകൊണ്ടിരുന്നു…
അങ്ങനെയിരിയ്ക്കേ ഫൈനലെക്സാം നടക്കുന്ന സമയത്തൊരുദിവസം മീനാക്ഷി വീട്ടിലേയ്ക്കുവന്നു…
അവള് ഗേറ്റും തള്ളിത്തുറന്നുള്ളിലേയ്ക്കു കയറുമ്പോൾ ഞാൻ സിറ്റ്ഔട്ടിലെ അത്യാവശ്യം നല്ലവീതിയുള്ള സോപാനത്തിലിരുന്ന് പഠിയ്ക്കുവായിരുന്നു…
സംഗതിയവിടെ വന്നിരിയ്ക്കുന്നതിന്റെ പ്രധാനകാരണം റോഡിലൂടെപോകുന്ന വണ്ടിയൊക്കെ കാണാനും കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനം പറയാനുമൊക്കെയാണ്…
അന്ന് ആകാശനീലനിറത്തിലുള്ള ചുരിദാർടോപ്പും അതേ നിറത്തിൽതന്നെയുള്ള പാന്റും ഷോളുമൊക്കെയായി പൊന്മാന്റെമാതിരി വന്നുകയറിയ മീനാക്ഷിയെനോക്കി ഞാനുൾപ്പുളകത്തോടെ തന്നൊന്നു ചിരിച്ചുകാട്ടി…
“”…ഓ.! സാറ് പഠിയ്ക്കുവായ്രുന്നോ..??”””_ അവള് കുടമടക്കി മൂലയിലേയ്ക്കു ചാരിവെച്ചശേഷം സ്റ്റെപ്പിനോടുചേർത്ത് ചെരുപ്പൂരിക്കൊണ്ടെന്നോട് ചോദിച്ചു…
ഞാനതിനും പുഞ്ചിരി മറുപടിയായിനല്കിയപ്പോൾ അവളകത്തേയ്ക്കുകയറി എന്റെ അടുത്തായിവന്നിരുന്ന് എന്തൊക്കെയോ കുശലമായിചോദിച്ചു…
അതോടെ വീണ്ടുമെന്റെ മനസ്സിൽ ലഡ്ഡുപൊട്ടി…
എന്നോടിഷ്ടമില്ലെങ്കിൽ ചേച്ചീനെ കാണാൻവന്നവള് അവളെ കാണുംമുന്നേ എന്റടുത്ത് വന്നിരിയ്ക്കില്ലല്ലോന്ന ചിന്തയായ്രുന്നൂ എനിയ്ക്ക്…
അവളുടെ ചോദ്യത്തിനൊക്കെ മൂളുകമാത്രം ചെയ്യുമ്പോൾ അകത്തുനിന്നുമവളുടെ ശബ്ദം കേട്ടിട്ടെന്നോണം കീത്തുവേച്ചിയിറങ്ങി വരുകയും അവളെയും കൂട്ടിയുള്ളിലേയ്ക്കു പോകുകയുംചെയ്തു…
അതോടെ വീണ്ടുമൊറ്റയ്ക്കായ ഞാൻ കയ്യിലിരുന്ന നോട്ട്ബുക്കിന്റെ പേജുകൾമറിച്ച് ഏറ്റവും പിന്നിലെപേജെടുത്തു…
എന്തായാലും മീനാക്ഷിയുമായുള്ള ബന്ധമിത്രത്തോളം വളർന്നസ്ഥിതിയ്ക്ക് അതു കല്യാണത്തിലെത്തുമോ എന്നറിയാണമല്ലോ…
അതായിരുന്നു അടുത്ത ഉദ്ദേശം…
വരച്ചുകുറിച്ച് നാശമാക്കിയ അവസാനപേജിന്റെ മൂലയിലെ ഒഴിഞ്ഞവശത്തായി എന്റെപേരും അവൾടെപേരും ചേർത്തെഴുതി ഫ്ലെയിംസ് നോക്കുകയായിരുന്നു മനസ്സിലിരിപ്പ്…
മീനാക്ഷിയുടെ സ്പെല്ലിങ് കൃത്യമായി അറിയാത്തതുകൊണ്ടോ അതോ എണ്ണമെടുത്തതിലുള്ള പിഴവുകൊണ്ടോ എന്നറിയില്ല സംഗതി മേരേജൊന്നും വന്നില്ല…
അതോടെനിയ്ക്കു ദേഷ്യവുംവന്നു….
പിന്നെയങ്ങോട്ടുമിങ്ങോട്ടുമൊക്കെ അക്ഷരങ്ങളെ മാറ്റിയും മറിച്ചുമൊക്കെയിട്ടു നോക്കിയെങ്കിലും ഭാഗ്യദേവതയെന്നെ തുണയ്ക്കില്ലെന്ന വാശിയിലായ്രുന്നൂ…
ഫുൾകലിപ്പിലായ ഞാൻ പിന്നൊന്നുമാലോചിച്ചില്ല, ബുക്ക് വലിച്ചൊരൊറ്റയേറായിരുന്നു…
എന്തു പറയാൻ..?? കഷ്ടകാലം ചങ്ങാത്തംകൂടാനായി പിന്നാലെയുള്ളതുകൊണ്ടാവണം നോട്ട്ബുക്ക് ചെന്നുവീണത് പുറത്തേയ്ക്കിറങ്ങിവന്ന മീനാക്ഷിയുടെ കൃത്യം കാൽചുവട്ടിൽ… അതും ഭാഗ്യംപരീക്ഷിച്ച പേജുതന്നെ മുകളിൽ വരത്തക്കവിധത്തിലും…
കാര്യംമനസ്സിലാകാതെ മീനാക്ഷി എന്നെയും ബുക്കിനെയും മാറിമാറി നോക്കിക്കൊണ്ട് നോട്ട്ബുക്ക് കുനിഞ്ഞെടുത്തു…
പിന്നൊരുനിമിഷമാ പേജിലേയ്ക്കു കണ്ണുപൂഴ്ത്തുന്നതും അവൾടെമുഖം വലിഞ്ഞുമുറുകുന്നതും ഞാനായിരിപ്പിടത്തിലിരുന്നു തന്നെ വീക്ഷിയ്ക്കുവായ്രുന്നു…
അവൾ കലിതുള്ളി എന്റെനേരേ പാഞ്ഞടുത്തപ്പോൾ ഞാൻ സംഭ്രമത്തോടെ ചുറ്റുംനോക്കി…
“”…ഇങ്ങോട്ടു വാടാ..!!”””_ തോളിലൊന്നു നുള്ളിക്കൊണ്ടെന്റെ കൈയ്ക്കു പിടിച്ചവൾ പുറത്തേയ്‌ക്കിറങ്ങിയ ശേഷം,
“”…എന്താടാ..?? എന്തായീ കാണിച്ചുവെച്ചേക്കുന്നേ..??”””_ ന്ന് ചുറ്റുംനോക്കി ആരുമില്ലെന്നുറപ്പു വരുത്തിയിട്ട് അമർഷത്തോടെന്നോട് ചോദിച്ചു…
അതിനൊപ്പമെന്റെ തോളിലൊരടി കൂടി പൊട്ടിച്ചു…
“”…പറേടാ.! നിനക്കിതെന്തോത്തിന്റെ സൂക്കേടാ..?? നീ കൊറേ നാളായ്ട്ടോരോ കോപ്രായങ്ങള് കാണിയ്ക്കാൻ തുടങ്ങീതാ… കൊച്ചല്ലേ… വേണ്ടാ വേണ്ടാന്നു കരുതുമ്പോ… പറേടാ… ഇതെന്തായിത്..?? എന്തോയീ കാണിച്ചു വെച്ചേക്കുന്നേന്ന്..??”””_ ചോദിച്ചതിനൊപ്പം എന്റെ വലതുതോളിൽ രണ്ടടികൂടി തന്നിട്ടവൾ നോട്ട്ബുക്കിലെ കുത്തിവരയിലേയ്ക്കു വിരൽചൂണ്ടി…
ആദ്യമേതന്നെ ഭാഗ്യദേവത കനിയാതിരുന്നതിലുള്ള ദേഷ്യവും അതിനൊപ്പമവൾടെ തല്ലും വഴക്കും കൂടിയായപ്പോളെന്റെ കണ്ണുകൾനിറഞ്ഞു…
“”…എന്താടാ ഒന്നുമ്മിണ്ടാതെ നിയ്ക്കുന്നേ..?? നിന്നോടു ചോദിച്ചകേട്ടില്ലേ..?? ഇപ്പെന്റെസ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നു വന്നു കണ്ടിരുന്നേങ്കിലോ..??”””_ തുറിച്ചുനോക്കിക്കൊണ്ടവൾ അടുത്ത
ചോദ്യമിട്ടപ്പോഴും ഞാനൊന്നുംമിണ്ടാതെ തലകുനിച്ചുനിന്നു…
പിന്നെയുമവളെന്തൊക്കെയോ പറഞ്ഞെന്നെ ശകാരിച്ചെങ്കിലും ഞാനതൊന്നും കേട്ടില്ല…
ഒടുക്കമവളൊന്നടങ്ങിയെന്നു തോന്നിയപ്പോൾ ഞാൻവീണ്ടും മുഖമുയർത്തി അവളെനോക്കി…
“”…എന്താടാ നോക്കുന്നേ..??”””_ എന്റെ നോട്ടമിഷ്ടമാകാതെ അവൾ ചീറിയപ്പോളൊന്നു പേടിച്ചെങ്കിലും ഞാൻ മുഖംമാറ്റിയില്ല…
“”…മീനുവേച്ചീ… ആരോടുമ്പറയല്ലേ… അച്ഛനറിഞ്ഞാ ന്നെ അടിയ്ക്കും..!!”””_ പേടിയോടെയാണെങ്കിലും ഞാനൊരുവിധത്തിലതു പറഞ്ഞൊപ്പിച്ചു…
കേട്ടതുമവളറിയാതെ വലതുകൈ നെറ്റിയിൽ താങ്ങിപ്പോയി;
“”…എന്റെ ദൈവമേ.! എന്നിട്ടിത്രേമ്പേടിയുള്ള നീ പിന്നെന്തിനാ വേണ്ടാത്ത പണിയ്‌ക്കൊക്കെ പോണെ..?? ഇപ്പൊ ഞാങ്കണ്ടതുകൊണ്ടു കൊള്ളാം… ആന്റിയോ… കീത്തുവോആണിതു കണ്ടേങ്കിലോ..?? അപ്പൊ തല്ലു കിട്ടില്ലായ്രുന്നോ..??”””
“”…മ്മ്മ്..!!”””_ അവൾടെ ചോദ്യത്തിന് മുഖം കുനിച്ചുനിന്നു ഞാൻ തലകുലുക്കി…
“”…മ്മ്മ്.! പോട്ടേ.! ചേച്ചി പെട്ടെന്നുള്ള ദേഷ്യത്തിനങ്ങ് തല്ലീതാ… സോറി.! ഇനിയിതേപോലുള്ള വേലത്തരങ്ങളൊന്നും കാണിയ്ക്കരുതൂട്ടോ..!!”””_ എന്റെ പാവത്തം നിറഞ്ഞുതുളുമ്പിയുള്ള നിൽപ്പുകണ്ടിട്ടാവണം മീനാക്ഷിയുടെ മനസ്സൊന്നുതണുത്തു…
കുനിഞ്ഞുനിന്നെന്റെ കവിളിൽമെല്ലെ തട്ടിക്കൊണ്ടവൾ
അങ്ങനെപറഞ്ഞതും,
“”…ഇല്ല.! ഞാങ്കാണിയ്ക്കും.! എന്നെയിതുവരെ ഇഷ്ടാന്നുപറഞ്ഞില്ലല്ലോ… കല്യാണങ്കഴിയ്ക്കാന്നും പറഞ്ഞില്ല… അപ്പൊങ്ങനെ പറേണവരെ ഞാങ്കാണിയ്ക്കും..!!””” _ മീനാക്ഷിയെനോക്കി കുറച്ചുവാശിയോടതു പറയമ്പോൾ പെട്ടെന്ന് അവളൊന്നമ്പരന്നു…
“”…എന്താ..?? എന്താ നീ പറഞ്ഞേ..?? കല്യാണങ്കഴിയ്ക്കണോന്നോ..??”””_ അതുചോദിച്ചതുമവള് പെട്ടെന്നുറക്കെ ചിരിച്ചുപോയി… പിന്നെ പരിസരമൊന്നു വീക്ഷിച്ചശേഷമെന്റെ ചെവിയോടു മുഖമടുപ്പിച്ചു…
“”…ആം.! എന്താ..?? എന്നെ കല്യാണങ്കഴിയ്ക്കാന്നു പറാ… എന്നാ ഞാമ്പിന്നിങ്ങനൊന്നും കാണിയ്ക്കൂല..!!”””
“”…മോനേ ഡാ… ഈ കല്യാണോം പ്രേമോന്നും കുട്ടിക്കളിയല്ല… അതോണ്ടെന്റെ കുട്ടനാ ചിന്തേക്കെവിട്ടേച്ച് നന്നായ്ട്ടു പഠിയ്ക്കാന്നോക്കൂട്ടോ..!!”””_ പറഞ്ഞതിനൊപ്പം കവിളിലൊന്നുതട്ടി തിരിഞ്ഞുനടക്കാനായി തുടങ്ങീതും എന്റെ മനസ്സാകെയിടിഞ്ഞു…
ഞാൻ കടുത്തസങ്കടത്തോടെ മനസ്സിലുദിച്ച സംശയമതേപടി ചോദിച്ചു;
“”…അപ്പൊ… അപ്പൊന്നെ ഇഷ്ടല്ലേ..??”””
“”…ഇഷ്ടാണല്ലോ… ഒരുപാടിഷ്ടാ..!!”””_ മീനാക്ഷിയുടെ വായീന്നതുകേട്ടതുമെന്റെ മനസ്സിൽ വീണ്ടുമൊരു പ്രത്യാശവിരിഞ്ഞു;
“”…അപ്പൊപ്പിന്നെന്താ കല്യാണങ്കഴിച്ചാല്..??”””
“”…ന്റെ സിത്തൂ… ഇതു കല്യാണങ്കഴിയ്ക്കണ ഇഷ്ടല്ല… അതു വേറെയിഷ്ടം… ഇതു വേറെയിഷ്ടം..!!”””_ അവളു വിവരിച്ചെങ്കിലും അതൊന്നും കൃത്യമായി മനസ്സിലാകാത്തതുകൊണ്ട് ഞാൻ വായും തുറന്നുപിടിച്ചുനിന്ന് കേട്ടു… ശേഷം,
“”…അപ്പൊ… അപ്പൊന്നെ… അപ്പൊന്നെ കല്യാണങ്കഴിയ്ക്കൂലേ..??”””_ ഞാനിടറിയസ്വരത്തിൽ ചോദിച്ചതും മീനാക്ഷിയുടെമുഖവും വല്ലാതായി…
“”…സിത്തൂ… മോനേ നീ സങ്കടപ്പെടാതെ… അല്ലേത്തന്നെ അതൊക്കെങ്ങനെ ശെരിയാവോന്ന് നീയൊന്നാലോയിച്ചേ… ഒന്നൂല്ലേലും ഞാന്നിന്റെ ചേച്ചീടെ കൂട്ടുകാരിയല്ലേ… അതായത് ചേച്ചിയല്ലേ..?? അല്ലേലും പ്രായത്തില്മൂത്ത പെൺകുട്ട്യോളെയൊന്നും ആമ്പിളേളര് കെട്ടിക്കൂട… അതൊക്കെ നാണക്കേടാടാ… അതോണ്ടു മോൻ ചീത്തക്കാര്യോക്കെ മനസ്സീന്നുകളഞ്ഞിട്ട് നല്ലകുട്ടിയായി പോയി പഠിയ്ക്ക്..!!”””_ അവൾവീണ്ടും പുഞ്ചിരിയോടെ ഉപദേശിച്ചിട്ടും എനിയ്ക്കുകാര്യമായ മാറ്റമൊന്നുംവന്നില്ല…
അതുകൊണ്ടുതന്നെ ഞാനതേചോദ്യം വീണ്ടുംചോദിച്ചു, അവളതേ മറുപടിയുംതന്നു…
കൂട്ടത്തിൽ ചേച്ചീടെപ്രായമുള്ള ആരേയുമെനിയ്ക്കു കല്യാണംകഴിക്കാൻ പറ്റില്ലെന്ന പ്രപഞ്ചസത്യവും പറഞ്ഞു മനസ്സിലാക്കി…
അതോടെ പ്രേമിയ്ക്കുന്നതിനുമുന്നേ പ്രായംപണിതന്ന കാമുകനായി ഞാൻ…
എല്ലാം പറഞ്ഞവസാനിപ്പിച്ച് മീനാക്ഷിപോണതുംനോക്കി തിട്ടപ്പുറത്തുനിന്ന ഞാൻ, തിരികെ മുറിയിൽപ്പോയിക്കിടന്നു കുറേനേരം കരഞ്ഞു…
അന്നത്തെ മീനാക്ഷിയുടുപദേശവും പ്രായത്തിനുമുതിർന്ന പെൺകുട്ടികളെ കല്യാണംകഴിയ്ക്കാൻ പാടില്ലെന്നുള്ള ന്യായവുമൊക്കെ കേട്ടപ്പോൾ അവൾക്കെന്നോടു വലിയ താല്പര്യമൊന്നുമില്ലെന്ന് ബോധ്യമായി…
പിന്നെയാകെ തോന്നിയൊരു ആശ്വാസമെന്നുപറയുന്നത് കുറച്ചുകൂടി വലുതാവുമ്പോൾ വേറെ നല്ല പെൺകുട്ടികളെ കിട്ടുമെന്നുള്ള അവളുടെ വാക്കുകളായിരുന്നു…
അതിനുശേഷം മീനാക്ഷിയെ കാണാനോ മിണ്ടാനോ ഒന്നുംതന്നെ ഞാൻശ്രെമിച്ചില്ല…
കാണുമ്പോൾ അവളുവന്നു മിണ്ടാൻശ്രെമിച്ചാലും ഞാനൊഴിഞ്ഞുമാറി നടന്നു…
ദേഷ്യവും സങ്കടവുമൊക്കെയായിരുന്നു അതിനുപിന്നിലെന്നു കൂട്ടിക്കോളൂ…
അങ്ങനെയൊക്കെ
ജീവിതമോരോദിവസവും മുന്നിലേയ്ക്കു തള്ളിനീക്കുമ്പോഴാണ് ഗൾഫിൽനിന്നും ലീവിനുവന്ന സജീഷേട്ടനും പുള്ളിക്കാരന്റെ ഉറ്റചങ്ങാതിയായ അഭിലാഷെന്ന അഭിയേട്ടനുംചേർന്ന് ഒഴിഞ്ഞുകിടന്നൊരു ഇരുമുറികെട്ടിടം വാടകയ്ക്കെടുക്കുന്നത്…
അവിടെ നവഭാവനയെന്ന പേരിലൊരു ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബായിരുന്നു അവരുടെയുദ്ദേശം…
ഒരുമുറി പൂർണ്ണമായും ലൈബ്രറിയും മറ്റേമുറിയിൽ ടിവിയും സ്പോർട്സ് എക്വുപ്പ്മെന്റ്സുമായി അത്യാവശ്യം വലിയൊരുക്ലബ്…
സാധനസാമഗ്രഹികളുടെ മുതൽമുടക്ക് തിരിച്ചു പിടിയ്ക്കാനെന്നോണം മെംബർഷിപ്പിന് ഒരു നിശ്ചിത തുകയീടാക്കാൻ ശ്രെമിച്ചപ്പോൾ അമ്മയോട് കരഞ്ഞുപറഞ്ഞ് ഞാനും ശ്രീയുംകൂടി ക്ലബിൽകയറിപ്പറ്റി…
രാവിലെസ്കൂളിലും വൈകുന്നേരം ക്ലബ്ബിലുമായി സമയംചിലവഴിച്ച ഞാൻ മീനാക്ഷിയെപൂർണ്ണമായും മനസ്സിൽനിന്നും പറിച്ചെറിയുവാനുള്ള ശ്രെമത്തിലായിരുന്നു…
അച്ഛൻ ഹോസ്പിറ്റലിലെ തിരക്കൊക്കെക്കഴിഞ്ഞു ഫ്രീയാകുമ്പോൾ നേരമിരുട്ടും…
അച്ഛൻ വീട്ടിൽകയറുന്നതിനുമുന്നേ എത്തിക്കോളണമെന്ന അമ്മയുടെ ഉഗ്രശാസനയുടെ പുറത്താണ് ക്ലബ്ബിലെപ്പോക്ക്…
അങ്ങനെയിരിയ്ക്കേ ഒരുദിവസമാണ് തന്നെക്കാൾ മുതിർന്നപെണ്ണിനെ കല്യാണംകഴിയ്ക്കുന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന എനിയ്ക്ക് അതും പോസിബിളാണെന്ന് മനസ്സിലായത്…
അതോടെ മീനാക്ഷിയുടെമുഖം വീണ്ടും മനസ്സിൽ പതിയുകയുംചെയ്തു…
അതൊരു ഇന്ത്യാ-ബംഗ്ലാദേശ് ടൂർണമെന്റ് നടക്കുന്ന സമയമായിരുന്നു…
ക്ലബ്ബിലെ ചേട്ടൻമാർക്കൊപ്പമിരുന്ന് മാച്ച് വീക്ഷിയ്ക്കുമ്പോഴാണ് സച്ചിന്റെ സ്ട്രെയിറ്റ്ഡ്രൈവ് കണ്ട് ഗ്യാലറിയിലിരുന്ന അഞ്ജലിമാം കൈകൊട്ടുന്നതും ക്യാമറാകണ്ണുകൾ പുള്ളിക്കാരിയെ ക്ലോസ്അപ്പിൽ ഒപ്പിയെടുക്കുന്നതും ശ്രെദ്ധയിൽപ്പെടുന്നത്…
അതുകണ്ടതും എന്റെ ക്രിക്കറ്റ്‌ഗുരുവായ അഭിയേട്ടൻ, ദേ… അതാണ് സച്ചിന്റെഭാര്യയെന്നും അവര് സച്ചിനെക്കാളും നാലഞ്ചുവയസ്സിന് മൂത്തതാണെന്നുമൊക്കെ ഞങ്ങളോടുപറയുന്നത്…
“”…അപ്പൊ ആണിനെക്കാ മൂത്ത പെണ്ണിനെയൊക്കെ കേട്ടാവോ..??”””_ എന്റെ മനസ്സിലുദിച്ചചോദ്യം ശ്രീക്കുട്ടൻചോദിച്ചതും അതിന്റെ മറുപടിയ്ക്കായി ഞാനുമവനൊപ്പം കാതോർത്തു…
“”…അങ്ങനൊരു നാട്ടുനടപ്പൊന്നൂല്ല… പിന്നെ സച്ചിനൊക്കെ വല്യ ക്രിക്കറ്റ്‌കളിക്കാരനല്ലേ… അവർക്കൊക്കെ എന്തുവേണേലുമാവാലോ…. ആരു ചോദിയ്ക്കാൻ..??”””_ അന്നുവരെ പെണ്ണുകിട്ടാത്തവിഷമം സച്ചിനെ പഴിച്ചുകൊണ്ടയാൾ മറക്കാൻശ്രെമിച്ചപ്പോൾ എനിയ്ക്കതൊരു പിടിവള്ളിയായി…
…അപ്പൊ ക്രിക്കറ്റ് കളിക്കാരനായാൽ മൂത്തപെൺകുട്ട്യോളെ കെട്ടാം, ആരും ചോദിയ്ക്കാനുംവരൂല… അതുകൊള്ളാം.!
അന്നു രാത്രിയിലുറക്കംവരാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നതിനിടയിലും എന്റെ ചിന്ത മുഴുവനതായിരുന്നു…
അതുവരെയും ക്രിക്കറ്റ് ഇഷ്ടമാണെങ്കിലും ഇത്തരത്തിലൊരടങ്ങാത്ത ആഗ്രഹമായി മാറിയിരുന്നില്ല…
മുന്നേപറഞ്ഞപോലെ പൊക്കം കുറവായതുകൊണ്ടും ക്ലാസ്സിലെ കോമഡിപീസായതുകൊണ്ടും നമ്മളെയാരും കളിയ്ക്കാൻ കൂട്ടില്ല…
ശ്രീയൊക്കെ കളിയ്ക്കുമ്പോൾ കാട്ടിൽപോണ ബോളു പെറുക്കാൻനിൽക്കും… അപ്പോളൊക്കെ ആരേലും അടിച്ചുകളയുന്ന ബോള് കയ്യിൽകിട്ടുന്നതുപോലും പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷമാണ്…
കളിച്ചു കഴിഞ്ഞശേഷം ക്രിക്കറ്റ്‌കിറ്റ് തിരികെ സ്റ്റോർറൂമിൽ വെയ്ക്കാൻപോകുമ്പോൾ ആ ബാറ്റിലൊന്നു പിടിച്ചുനോക്കാൻപോലും കെഞ്ചിയിട്ടുണ്ട്…
അതുകൊണ്ടുതന്നെ സ്കൂൾടീമിൽ കളിയ്ക്കാൻ കഴിയില്ലെന്നുറപ്പാണ്…
പിന്നെയുള്ളൊരു വഴി ക്ലബ്ബുമാത്രം…
എങ്ങനെയെങ്കിലും അഭിയേട്ടനെ ചാക്കിട്ടുപിടിച്ച് ടീമിൽകേറണം…
അന്നൊന്നും ഞങ്ങടെക്ലബ് വലിയമാച്ചുകളൊന്നും പിടിച്ചുതുടങ്ങിയിരുന്നില്ല…
വലിയ കളിയ്ക്കുപറ്റിയ ഗ്രൗണ്ടുകളും കുറവായിരുന്നു…
ഉളള ചെറിയൊരുപാടത്ത് വൈകുന്നേരങ്ങളിൽ ചേട്ടന്മാർവന്ന് ഡിഫെൻസിങ് ഷോട്ട്സ് പ്രാക്ടീസ്ചെയ്യും പോകും ഇതായിരുന്നു ആകെയുള്ളപതിവ്…
അങ്ങനെ സമയംനോക്കി ഒരുവിധം നേരംവെളുപ്പിച്ചശേഷം വീട്ടിലാരുമറിയാതെയിറങ്ങി അഭിയേട്ടന്റെ വീട്ടിലേയ്‌ക്കോടി…
എങ്ങനെയെങ്കിലും ക്രിക്കറ്റ് കളിയ്ക്കാൻ പഠിപ്പിച്ചുതരണമെന്നും വേണമെങ്കിൽ അമ്മയോടുപറഞ്ഞ് പൈസമേടിച്ചു തരാമെന്നുമൊക്കെ പറഞ്ഞപ്പോൾ പുള്ളിക്കാരന് ചിരിവന്നു…
അതോടെപഠിത്തവും ക്ലബ്ബിൽപോക്കുമൊക്കെ സൈഡാക്കി ക്രിക്കറ്റിലും അതുവഴി മീനാക്ഷിയിലുമായി എന്റെ മുഴുവൻശ്രദ്ധയും…
അങ്ങനെ മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നതിനിടയിൽ ആ അധ്യയന വർഷവുമവസാനിച്ചു…
ആ അവധി കഴിയുമ്പഴേ ഇന്ത്യൻടീമിൽ കയറിപ്പറ്റി പിറ്റേന്നുതെന്നെ മീനാക്ഷിയെ കെട്ടണമെന്ന തീരുമാനത്തോടെ തുള്ളിച്ചാടി വീട്ടിലെത്തുമ്പോഴാണ് വിധി വാക്കത്തിയുമായി എന്നെയും കാത്തുനിന്നത്…
ചേച്ചിയുടെയൊക്കെ ക്ലാസ്സ്കഴിഞ്ഞെന്നും ഇനിയവർക്ക് ആ സ്കൂളിൽ പഠിയ്ക്കാൻ പറ്റില്ലാന്നുമുള്ള മഹാസത്യമുൾക്കൊള്ളുന്നതിനു മുന്നേയറിഞ്ഞു, മീനാക്ഷി എൻട്രൻസ്കോച്ചിങ്ങിനായി പോകുകയാണെന്നും ഇനിമുതൽ ഹോസ്റ്റലിൽനിന്നുമാണ് പഠിയ്ക്കുന്നതെന്നും…
“”…അപ്പൊയിനി… അപ്പൊയിനി മീനുവേച്ചീനെ കാണാമ്പറ്റൂലേ..??”””_ മുഖമുയർത്തി കീത്തുവേച്ചിയോടങ്ങനെ ചോദിയ്ക്കുമ്പോൾ കണ്ണുകൾനിറഞ്ഞിരുന്നു…
“”…യ്യ്യോടാ.! മീനുവേച്ചിയോടത്ര സ്നേഹായ്രുന്നോ ന്റെ വാവയ്ക്ക്..??”””_ കീത്തുവെന്നെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചതിനു മറുപടിപറയാതെ നിൽക്കുമ്പോൾ അവൾതുടർന്നു;
“”…മീനുവേച്ചിയിടയ്ക്കു വരും… നമുക്കപ്പപ്പോയി കാണാട്ടോ..!!””” _ അവളെന്നെ ആശ്വസിപ്പിയ്ക്കാൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻകഴിയാതെ ഞാൻ റൂമിലേയ്‌ക്കോടി…
ബെഡ്ഡിലേയ്ക്കു കവിഴ്ന്നുവീണ് തലയിണയെ കടിച്ചുപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു…
അന്നു മീനാക്ഷിയെ എൻട്രൻസ്കോച്ചിങ്ങിനായി പറഞ്ഞുവിടുമ്പോൾ യാത്രയയയ്ക്കാനായി കീത്തുവേച്ചിയ്ക്കൊപ്പം ഞാനുംപോയിരുന്നു…
അന്നെനിയ്ക്കു റ്റാറ്റയൊക്കെപ്പറഞ്ഞു പോയ മീനുവേച്ചിയുടെ മുഖവുമോർത്ത് രണ്ടുദിവസം നടന്നിട്ടുണ്ടാവും…
എന്നാൽ കണ്ണകന്നാൽ മനസ്സകന്നൂന്നു പറയുമ്പോലെ അതൊക്കെ മെല്ലെ ഞാൻ മറക്കാൻതുടങ്ങി…
അതിനൊരു മുഖ്യകാരണം ക്രിക്കറ്റു തന്നായ്രുന്നു…
ആദ്യം അഭിയേട്ടനൊപ്പം തുടങ്ങിയ കളി
മെല്ലെമെല്ലെ ഗ്രൗണ്ടിൽവരുന്ന വല്യചേട്ടന്മാർക്കൊപ്പമായി…
അവരു കാശുതരുമ്പോൾ വെള്ളവും സിഗരറ്റുമൊക്കെ മേടിച്ചുകൊടുക്കുന്നതുകൊണ്ട് ചുമ്മാതെയാണെങ്കിലും അവരു ടീമിലിട്ടേക്കും…
…എങ്ങനെയെങ്കിലും കളിപഠിച്ചിട്ട് മീനാക്ഷി ലീവിനുവരുമ്പോൾ പോയി ഇഷ്ടംപറയണം… ക്രിക്കറ്റുകളിക്കാർക്ക് മൂത്തപെൺകുട്ട്യോളെ കെട്ടുന്നത് പ്രശ്നമല്ലെന്നു മീനുവേച്ചിയെ പറഞ്ഞു മനസ്സിലാക്കുവേം വേണം…
അതിനായി, അന്നേവരെ ഒന്നിനോടും കാണിച്ചിട്ടില്ലാത്ത ആത്മാർത്ഥത ഞാൻ ക്രിക്കറ്റിനോടു കാണിയ്ക്കാനായി തുടങ്ങി…
അതിനിടയിൽ അമ്മയുംകീത്തുവും കഷ്ടപ്പെട്ടു പഠിപ്പിച്ചതുകൊണ്ട് പത്താംക്ലാസ്സെന്ന കടമ്പകടന്നെങ്കിലും, മോനെ ഡോക്ടറാക്കണമെന്ന കാർന്നോരുടെ അത്യാഗ്രഹത്തിനുമുന്നിൽ
ചുവപ്പുവരവീണു…
പ്ലസ്ടുവിന് ബയോളജി സയൻസെടുക്കാതെ കമ്പ്യൂട്ടർകൊമേസിലേയ്ക്കു കാലെടുത്തുചവിട്ടീതും തന്തപ്പടിയെന്നെ പൂർണ്ണമായും ഡ്രൈവാഷ്ചെയ്തു…
“”…ഇനി ഇവനായി ഇവന്റെപാടായി… ഞാനിവന്റെ കാര്യത്തിലിനി ഇടപെടില്ല..!!”””_ എന്നുംപറഞ്ഞു പുള്ളി കൈകഴുകിയത് പിന്നീടു ഞാനങ്ങോട്ട് ആസ്വദിയ്ക്കുവായ്രുന്നു…
അത്രയുംനാൾ കൂട്ടിലിട്ടുവളർത്തിയ കിളിയെ ഒരു സുപ്രഭാതത്തിൽ പൂർണ്ണസ്വാതന്ത്ര്യംകൊടുത്തു തുറന്നുവിട്ടാൽ എങ്ങനിരിയ്ക്കും..?? അതായ്രുന്നൂ പിന്നീടുസംഭവിച്ചത്…
പ്ലസ്സ് വണ്ണിലും പ്ലസ്ടൂവിലും ഓരോലൈനിട്ടു… രണ്ടും നല്ലന്തസ്സായി പൊട്ടിയപ്പോൾ ഇനിലൈഫിൽ പെണ്ണേയില്ലെന്ന ദൃഢപ്രതിജ്ഞയോടെയാണ് സ്പോർട്സ്ക്വാട്ടയുടെ മെച്ചത്തിൽ കോളേജിലെത്തുന്നത്…
എന്തായാലും ദൃഢപ്രതിജ്ഞയേറ്റു; ചില പ്രത്യേകസാഹചര്യത്തിൽ ഫസ്റ്റിയറിൽ ഒരേസമയം രണ്ടെണ്ണത്തിനെ വളയ്ക്കേണ്ടിവന്നു; ലെക്ഷ്മിയും ദിവ്യയും…
ഒരെണ്ണംപോയാൽ മറ്റൊന്നു കാണുമല്ലോന്നുകരുതിയ എനിയ്ക്ക് രണ്ടുംകൂടി തമ്മിത്തമ്മിക്കാണോന്നു ചിന്തിയ്ക്കാനുള്ള ചിന്തപോയില്ല…
കൂട്ടത്തിൽ ഒരേസമയം രണ്ടുലൈനിട്ട കാട്ടുകോഴിയായി ഞാൻ കോളേജിൽമൊത്തം അറിയപ്പെടുകകൂടി ചെയ്തതോടെ പിന്നെന്നെ കാണുന്നതേ പെമ്പിളേളര് ആക്കിച്ചിരിയ്ക്കാനും തുടങ്ങി…
അങ്ങനെഞാൻ വീണ്ടുമൊരു മൊരട്ടുസിംഗിളായി, അലമ്പാണെങ്കിൽ അതിന്റെ പരമോന്നതിയിലും…
അങ്ങനെമൊത്തത്തിൽ മൂഞ്ചിക്കുത്തി നിൽക്കുമ്പോഴാണ് വീണ്ടും കഥാനായികയുടെ പ്രവേശനം, അതും തികച്ചുമാകസ്മികമായി…
അന്ന് എൻട്രൻസെഴുതി മെഡിസിനു ചേർന്നതിൽപിന്നെ ഞാനങ്ങനെ മീനാക്ഷിയെ കണ്ടിട്ടൊന്നുവില്ല…
ഇടയ്ക്കൊക്കെ കീത്തുവും അമ്മയുംകൂടി സംസാരിയ്ക്കുന്നതിനിടയിൽ മീനാക്ഷിയുടെ വിഷയങ്ങൾ കടന്നുവന്നിരുന്നെങ്കിലും ഞാനതിനും ചെവികൊടുക്കാൻ പോയിട്ടില്ലെന്നതാണ് സത്യം…
സമയംപോകാൻ മറ്റു വഴിയില്ലാത്തപ്പോൾമാത്രം കോളേജിലുംകയറി ബാക്കിസമയങ്ങളിൽ കുറേ അലവലാതികളുമായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ അന്തസ്സിന് ഒരു ഡോക്ടറൊന്നും മതിയാകില്ലെന്ന് തോന്നിയതുകൊണ്ടാകണം അവൾടെ ഡീറ്റെയിൽസൊന്നും തിരക്കിയറിയാനും തോന്നാതിരുന്നത്…
പോരാത്തതിന് മീനാക്ഷിയുടനിയൻ ഞങ്ങൾടെ ആജന്മശത്രുവും…
അതുകൊണ്ടുതന്നെ മീനാക്ഷിയുമായി യാതൊരുവിധ അടുപ്പവും ആക്കാലത്തില്ലായ്രുന്നു…
പറഞ്ഞുവന്നത്, അങ്ങനെ ആറേഴുവർഷങ്ങൾക്കുശേഷം അന്നു മീനാക്ഷിയെ കണ്ടദിവസം…
മെഡയ്ക്കൽകോളേജിൽ പഠിയ്ക്കുന്നൊരു നാറി ബസ്സിലുവെച്ച് ഞങ്ങടെ കോളേജിലെയൊരു പെണ്ണിനെ ശല്യംചെയ്തു…
അതിനവനെ അവന്റെകോളേജിക്കേറി ഇടിയ്ക്കാൻ പോയതായ്രുന്നൂ ഞങ്ങൾ…
എന്നാൽ ചുമ്മാ കേറിച്ചെന്നാൽ അവന്മാരു പഞ്ഞിയ്ക്കിടുമെന്നറിയാവുന്നതു കൊണ്ട് ഒതുക്കത്തിലിട്ട്, എന്നാൽ പബ്ലിയ്ക്കായിതന്നെ ചാമ്പാൻ ഞങ്ങളു പ്ലാനിട്ടു…
ഞങ്ങളെന്നു പറയുമ്പോൾ ഞാനും ശ്രീയുമടക്കം ഒരെട്ടൊമ്പതെണ്ണം വിത്ത് ടൂൾസുമായി കോളേജിനുമുന്നിൽ പലയിടത്തായി, ആർക്കും സംശയംതോന്നാത്തവിധത്തിൽ തമ്പടിച്ചുനിന്നു…
അവനെക്കണ്ടാൽ സിഗ്നൽതരാനായി ശ്രീയെ ഗെയ്റ്റിനുമുന്നിലേയ്ക്കു പറഞ്ഞുവിട്ടശേഷം കൈയിലിരുന്ന ക്രിക്കറ്റ്‌ബാറ്റും തോളിലേയ്ക്കുചായ്ച്ചു ഞാൻ വെയ്റ്റിങ്ങ് ഷെഡ്ഡിലേയ്ക്കുകേറി…
അവിടെയാണെങ്കിൽ ബസ്സുകാത്തുനിന്ന രണ്ടുമൂന്നു ആന്റിമാരേ ആകെയുണ്ടായ്രുന്നുള്ളൂ…
അങ്ങനെയാ ഷെഡ്ഡിന്റെ നടുക്കായി കയറിയിരിയ്ക്കുമ്പോഴാണ് ക്ലാസ്സുകഴിഞ്ഞു പിള്ളേരെല്ലാം കൂട്ടമായങ്ങോട്ടേയ്ക്കു വന്നത്…
ഞൊടിയിടയിൽ അതിനകത്തുമുഴുവൻ പെൺപിള്ളേരുകൂടി, അതിന്റെ ഒത്തനടുക്ക് ഞാനും…
എനിയ്ക്കാണെങ്കിൽ ഇറങ്ങിപ്പോവാനും വയ്യ, അവിടെയിരിയ്ക്കാനും വയ്യാത്തവസ്ഥ…
അതിനിടയിൽ രണ്ടുമൂന്നുപിള്ളേരെന്നെ നോക്കി തമ്മിൽതമ്മിൽ കുശുകുശുക്കാനും ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ തല്ലാൻപോയിരുന്ന എന്റെമനസ്സിനും ഇളക്കംതട്ടി…
നാണോമ്മാനോം തൊട്ടു തീണ്ടിയിട്ടില്ലാത്തതു കൊണ്ടാവണം ഞാനും പാളിനോക്കാനും അവറ്റകളെയൊക്കെ നോക്കി ചിരിയ്ക്കാനുമൊക്കെ തുടങ്ങി…
“”…എന്താ ചേട്ടന്റെ പേര്..??”””_ ആക്കൂട്ടത്തിലൊരുത്തി ഇങ്ങോട്ടുവന്ന് കൊത്തിയതോടുകൂടി എനിയ്ക്കും ത്രില്ലായി…
അങ്ങനവളുമാരെ പരിചയപ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് ഒരുത്തി എവിടെനിന്നോ പൊട്ടിമുളച്ചതുപോലെ എന്റെമുന്നിൽ പ്രത്യക്ഷപ്പെട്ടത്…
“”…ആഹാ.! മോനപ്പൊ ഒതുക്കത്തിലിരുന്ന് സീമ്പിടിയ്ക്കുവാല്ലേ..?? എന്നാലും ഇത്രേന്നാളായ്ട്ട് നിന്റെ സ്വഭാവത്തിനൊരു മാറ്റോമില്ലല്ലോ മോനെ..??”””_ ആക്കിയചിരിയോടെ അവളതുചോദിച്ചതും ഞാനൊന്നു ചുഴിഞ്ഞുനോക്കി…
ഇളംചുവപ്പുനിറത്തിലുള്ള ചുരിദാർടോപ്പും കടുംപച്ചലെഗ്ഗിൻസും ധരിച്ചിരുന്ന അവൾടെ ഇടതുകൈത്തണ്ടയിൽ വൈറ്റ്കോട്ട് രണ്ടായി ഫോൾഡുചെയ്തിട്ടിരുന്നു… വലതുകൈയിലൊരു സ്റ്റെത്തുമുണ്ട്…
…ഇവളേതടാ..?? ഇനി ആളുമാറിയതാവോ..??_ ഞാനൊന്നു സംശയിച്ചു…
“”…ഹലോ.! ഞാൻചോദിച്ചതു മോൻ കേട്ടില്ലാന്നുണ്ടോ..?? അതോയിനി സീൻപിടിച്ചു കഴിഞ്ഞില്ലേ..??”””_ അവളൊന്നുകൂടി ചുണ്ടിന്റെകോണിൽ ചിരിയമർത്തിക്കൊണ്ട് ചോദിച്ചതും കൂടിനിന്ന പുന്നാരമക്കളെല്ലാംകൂടി നിന്നൊറ്റ ചിരിയായ്രുന്നു…
അവൾടെ തൊലിഞ്ഞഡയലോഗും ബേക്ക്ഗ്രൗണ്ടിലുള്ള അവളുമാരുടെ ചിരിയുമെല്ലാംകൂടിയായപ്പോൾ ഞാനിരുന്നുരുകി…
അതിനിടയിൽ ഞാനെത്രയൊക്കെ ആലോചിച്ചിട്ടും അവളേതാണെന്നു മനസ്സിലായില്ല, എവിടെയോ കണ്ടൊരോർമ്മ… അതീക്കൂടുതൽ ങേഹേ.!
…അല്ലേത്തന്നെ ടെൻഷനായാൽ സ്വന്തം തന്തേപ്പോലും മറന്നുപോണ ഞാൻ ആറേഴുവർഷം കഴിഞ്ഞുകാണുന്ന അവളെയെങ്ങനെ ഓർത്തെടുക്കാണ്..??!!
“”…എന്താണ്..?? പണ്ടത്തെപ്പോലെ കൊത്തിപ്പെറുക്കലു തന്നാണോ സാറിന്റുദ്ദേശം..??”””_ അവൾ ചൊറിതുടർന്നപ്പോൾ ഞാൻപോലുമറിയാതെ ഇല്ലെന്നൊന്നു തലയാട്ടിയുംപോയി…
അതോടെ അവൾ വീണ്ടുംതുടങ്ങി;
“”…എന്നിട്ടിത്രേന്നേരായ്ട്ട് ഏതേലുമൊന്നു സെറ്റായോ മോനേ..??”””_ എന്റെ വാക്കാലുള്ള മറുപടിയൊന്നും കിട്ടാതായ്ട്ടും അവൾക്കെന്നെ വിടാനൊരുദ്ദേശവുമില്ലായ്രുന്നു…
“”…അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, നിനക്കാ നാട്ടിലൊന്നും പെണ്ണുങ്ങളെ കിട്ടാഞ്ഞിട്ടാണോ ഇങ്ങോട്ടു വെച്ചുപിടിച്ചേ… മ്മ്മ്..??”””_ അവൾടെയാചോദ്യവും അതിനൊപ്പം റെക്കോഡ് ചെയ്തുവെച്ചതുപോലെ കൂടെനിന്ന മറ്റവൾമാരുടെ ചിരികൂടിയായപ്പോൾ മറുത്തെന്തുപറയണംന്നറിയാത്ത അവസ്ഥയായ്പ്പോയെനിയ്ക്ക്…
ഒരു പരിചയോമില്ലാത്തൊരു പെണ്ണ് അത്രേം പെൺകുട്ടികളുടെ മുന്നിൽവെച്ച് കൊത്തിപിന്നിയപ്പോൾ നോമിന് മറുപടിപോയിട്ട് വായ്ക്കുള്ളിൽ നാവുണ്ടോന്നു തപ്പിനോക്കേണ്ടി വന്നു…
കൂട്ടത്തിൽ, തലയൊക്കെ കറങ്ങുന്നുണ്ടോന്നൊരു ഡൌട്ടും…
“”…ആരാടീത്..?? നീ കൊറേനേരായല്ലോ ഇവനെയിങ്ങനിട്ട് വാട്ടാൻതുടങ്ങീട്ട്..?? നോക്കിയ്ക്കേ അവനുപോലും നിന്നെ മനസ്സിലായില്ലെന്നാ തോന്നണേ..??”””_ അവൾടെ കൂടെനിന്നവൾ ഞാനാരെന്നറിയാനുള്ള ആഗ്രഹത്തിൻപുറത്തു ചോദിച്ചതും ഞാനുമവളെയൊന്നു പാളിനോക്കി, എനിക്കുമറിയണോലോ ഞാനാരാണെന്ന്…
“”…ഇവനോ..?? ഇവനെന്നെ മനസ്സിലായില്ലെന്നോ..?? അതിനിത്തിരി പുളിയ്ക്കുമ്മോളേ…!!”””_ കീകൊടുക്കുമ്പോൾ തലയാട്ടുന്ന പാവയെപ്പോലെ അവള് തലയാട്ടിപ്പറഞ്ഞതും എന്റെയൊപ്പംവന്ന കാർത്തിക് അങ്ങോട്ടേയ്ക്കു കേറിവന്നു…
എന്നെ കവച്ചുവെയ്ക്കുന്ന കോഴിയായതുകൊണ്ട് എന്റെചുറ്റും പെണ്ണുങ്ങള് കൂടിനിൽക്കുന്നകണ്ട് ഈഗോയടിച്ചതു കൊണ്ടാണ് പുള്ളിയിങ്ങ്പോന്നത്…
“”…എന്താടാ..?? എന്താ പ്രോബ്ലം..??”””_ അവൻ ചോദിച്ചുകൊണ്ട് എന്റടുത്തേയ്ക്കുവന്നതും അവളെന്നെനോക്കി വീണ്ടും തലകുലുക്കി ചിരിച്ചു;
“”…ഓ.! അപ്പൊ ഒറ്റയ്ക്കല്ല.! കൂട്ടാരനേങ്കൊണ്ടാ വന്നേക്കണേ ല്ലേ..??”””
എന്നാലവൾടെ നോട്ടവും ചിരിയും പറച്ചിലുമൊന്നും മനസ്സിലാകാതെ കാർത്തിയെന്റടുത്തേയ്ക്കു ചേർന്നുനിന്നു;
“”…ഇതെന്താടാ പ്രശ്നം..??”””
“”…ആ..?? അറിയത്തില്ല… ഇനി വട്ടാണാന്തോ..??”””_ മറ്റാരും കേൾക്കാതെ ഞാനവനോടു പറയുമ്പോൾ, അവൾടെ കൂട്ടുകാരി അവളെതോണ്ടി;
“”…ആരാടീദ്..?? ചെറുക്കൻ പേടിച്ചു വിയർത്തുനാറിയൊരു പരുവമായെടി… ഇനിയെങ്കിലും പറഞ്ഞോടെടീ നീയാരാന്ന്… അല്ലേ നീയെന്നോടേലുമ്പറ..!!”””_ ഞാനാരാണെന്നറിയാനുള്ള കൂട്ടുകാരിയുടെ ത്വരകണ്ടതും അവളുവീണ്ടും മറ്റേടത്തെ തൊലിഞ്ഞ ചിരിചിരിച്ചു…
ശരീരം തളന്നുപോയി, അല്ലേ പന്നീന്റെ തലമണ്ട തല്ലിപൊളിച്ചേനെ…
“”…എന്റാതിരേ… ഇവനേതാ മൊതലെന്നറിയാവോ നെനക്ക്..??”””_ സിനിമയിൽ, നായകന് മാസ് ഇൻട്രോകൊടുക്കുന്ന നായകന്റെ സഹായിയെമാതിരി അവളൊരു ചോദ്യമിട്ടുനിർത്തിയപ്പോൾ കൂട്ടുകാരിയും അവിടെ കൂടിനിന്നു ചിരിച്ചവൾമാരും എന്റൊപ്പംനിന്ന കോപ്പനും എന്തിന് ഞാൻവരെ കാതുകൂർപ്പിച്ചു…
“”…ഞാനന്നു നിന്നോടുപറഞ്ഞില്ലേ, പ്ലസ്ടൂന് പഠിയ്ക്കുമ്പം എനിയ്ക്കൊരുമൊതല് ലവ് ലെറ്റർ തന്നട്ടുണ്ടെന്ന്..??”””_ അവളൊരു ചോദ്യഭാവേനെ ആതിരയെന്നുപറഞ്ഞ സാധനത്തിനെ നോക്കി…
“”…ആ.! നമ്മടെ ഒമ്പതാംക്ലാസ്സിലെ ഹീറോ..!!”””
“”…ആ.! അതുതന്നെ.! ആ ഹീറോയാണ് ഈയിരിയ്ക്കണ ഹീറോ..!!”””_ അവൾടെ കളിയാക്കുന്നടോണിലുള്ള പരിചയപ്പെടുത്തൽ കഴിഞ്ഞതും സ്വിച്ചിട്ടമാതിരി എല്ലാംകൂടി നിന്നൊരുചിരി…
ആക്കൂട്ടത്തിലാ കാർത്തി മൈരനുമുണ്ടോന്നെനിയ്ക്കു സംശയമില്ലാതില്ല…
എന്നാലതിലും കൂടുതലായ്രുന്നു വന്നത് മീനാക്ഷിയാണെന്നറിഞ്ഞതിലുള്ള ഞെട്ടലും പരിഭ്രമവും…
മറ്റേ കൊച്ചീരാജാവ് സിനിമയിൽ കാവ്യയെ പെണ്ണുകാണാൻ ചെന്നുകയറി അവൾടെ അമ്മാവമ്മാരെ കാണുമ്പോൾ ദിലീപേട്ടൻ ചിരിയ്ക്കുന്നൊരു ചിരിയുണ്ടല്ലോ…
ആ അതന്നെ… അതും ചിരിച്ചോണ്ട് ഞാൻ നൈസിന് ഇരുന്നിടത്തുനിന്നങ്ങെഴുന്നേറ്റു…
“”…ഹീറോ എവിടെപ്പോണു..?? ഹീറോയ്ക്ക് പോവാറായ്ട്ടില്ല… ചോദിയ്ക്കട്ടേ..!!”””_ പോകാനെഴുന്നേറ്റ എന്നെ വീണ്ടുമവിടെ പിടിച്ചിരുത്തിക്കൊണ്ട് ആതിരതുടർന്നു;
“”…അന്നീദുഷ്ട ഇഷ്ടോല്ലെന്നു പറഞ്ഞപ്പോ ഹീറോ കരഞ്ഞെന്നൊക്കെ ഇവള് പറഞ്ഞല്ലോ… അതൊക്കെയിവള് തള്ളീതാണോ..??”””_ അവളെന്റെ അടുത്തിരുന്നുചോദിച്ചതും മീനാക്ഷി ഇടതുകൈകൊണ്ട് ആതിരയുടെ വലതുതോളിനൊരടി കൊടുത്തു…
“”…പോടീ.! ഞാന്തള്ളീതൊന്നുവല്ല.! സത്യാ പറഞ്ഞേ..!!”””
“”…ഉവ്വ.! നീ പറഞ്ഞതൊക്കെ വെള്ളന്തൊടാതെ വിഴുങ്ങാൻ ഞാനത്ര പൊട്ടിയൊന്നുവല്ല… അല്ലേത്തന്നെ ഇത്രേംഗ്ലാമറുള്ള ഒരു ചെക്കൻ വന്നിഷ്ടാന്നുപറഞ്ഞാൽ ആരേലും വേണ്ടെന്നുപറയോ..?? ഞാനൊക്കെയായ്രുന്നേൽ ഇപ്പൊയിവന്റൊപ്പം പൊറുതീം തുടങ്ങിയേനെ..!!”””_ ആതിരയുടെ പരിഹാസിച്ചുകൊണ്ടുള്ള വർത്താനംകൂടിയായപ്പോൾ അവിടെവീണ്ടും വാപൊത്തിയുള്ള ചിരിതുടങ്ങി…
അതിന്റെകൂടെ മീനാക്ഷിയും പങ്കുചേരുന്നതു കണ്ടപ്പോൾ ഒന്നുടുപ്പൂരി പിഴിഞ്ഞാൽമതിയെന്ന അവസ്ഥയിലായി ഞാൻ…
അങ്ങനെയെങ്ങാനും പിഴിഞ്ഞിരുന്നേൽ എന്റെ വിയർപ്പിലവളുമാര് മുങ്ങിച്ചത്തേനെ…
“”…അളിയാ സിത്തൂ..!!”””_ മൊത്തത്തിൽ വെന്തുരുകിയിരിയ്ക്കുന്ന അവസ്ഥയിലാണ് അടുത്തുനിന്ന് കുറച്ചുറക്കെയായി കാർത്തി വിളിയ്ക്കുന്നത്…
ഞാൻ കാര്യമറിയാനായി അവന്റെ മുഖത്തേയ്ക്കു നോക്കിയതും,
“”…ദേ നിന്റെ മുഖത്ത്…”””_ എന്നുംപറഞ്ഞു പെട്ടെന്നുനിർത്തി… ഞാനൊരു ഞെട്ടലോടെ കൈ മുഖത്തേയ്ക്കു കൊണ്ടുപോയതും അവന്റെ ഭാവവുംമാറി;
“”…കുറച്ചു ഗ്ലാമറ്..!!”””_ അവൻ മെല്ലെപറഞ്ഞ് ഉറക്കെച്ചിരിച്ചതും മീനാക്ഷിയും ആതിരയും അവിടെകൂടിനിന്ന സകല സാമാനങ്ങളുമൊരുമിച്ചങ്ങ് ആർപ്പിട്ടു…
അതോടെ പൊള്ളിച്ച പപ്പടത്തിനുമീതെ പരിപ്പൊഴിച്ച പാകത്തിലായി ഞാൻ…
…ആരെങ്കിലുമെന്നെ കൊണ്ടോയൊന്നു കെടത്തോ..??_ ന്നു ചോദിയ്ക്കേണ്ട അവസ്ഥയിലായെങ്കിലും പെണ്ണുങ്ങടെമുന്നിൽ പട്ടിഷോകാണിച്ച മൈരനെ ഞാനൊന്നുനോക്കി; നീ വാട്ടാ തരാം..!!_ എന്നർത്ഥത്തിൽ…
“”…അതുവിട്..!!”””_ മൊത്തത്തിൽ വിയർത്തഞാൻ വലതുകയ്യുയർത്തി ഷർട്ടിന്റെസ്ലീവിൽ മുഖംതുടയ്ക്കുന്നകണ്ടതും ആതിരയെന്നെ സമാധാനപ്പെടുത്താനെന്നപോലെ പറഞ്ഞ് മീനാക്ഷിയ്ക്കു നേരേതിരിഞ്ഞു;
“”…എന്നാലും നീയെന്തു പൊട്ടത്തിയാടീ… ഇത്രേം ചുള്ളനായിട്ടുള്ളൊരു ചെക്കൻവന്നിഷ്ടാന്നു പറഞ്ഞിട്ട് നീ വേണ്ടെന്നുപറഞ്ഞില്ലേ..?? ഛെ..!!”””
“”…ഒന്നു പോടീ.! അതിനു ഞാനറിയുന്നോ, ആ കൊച്ചു ഗുണ്ടുമണിയ്ക്ക് വലുതാവുമ്പോ ഇത്രേംഹൈറ്റും ഗ്ലാമറുമൊക്കെ വരുന്നെന്ന്..?? അല്ലേ ഞാനന്നേ അങ്ങക്സെപ്റ്റ് ചെയ്യില്ലായ്രുന്നോ..??”””_ അതുകേട്ടതും ആതിരയെന്റെ നേരേ മുഖംചെരിച്ചു;
“”…പിന്നെ ഹീറോ… ഇവളിപ്പഴും കമ്മിറ്റഡൊന്നുമല്ലാട്ടോ… ഇവടെക്കിടന്ന് വില്ലത്തി കളിയ്ക്കുന്നോണ്ട് ബോയ്സിനൊക്കെ ഈ ശവത്തിന്റെ നിഴലിചവിട്ടാമ്പേടിയാ… അതോണ്ട് വേണോങ്കിൽ ഹീറോയ്ക്കിപ്പഴുമൊരു ചാൻസുണ്ട്..!!”””
…അതിനുനിന്റെ തന്ത ഫ്രീയല്ലേ..?? ന്നു ചോദിയ്ക്കണംന്നുണ്ടായ്രുന്നൂ മനസ്സിൽ… പക്ഷേ, വാർദ്ധക്യപെൻഷന് എഴുതിക്കൊടുക്കാൻ അക്ഷയകേന്ദ്രത്തിൽ പോയിരിയ്ക്കുമ്പോലെ ഇരിയ്ക്കുന്ന ഞാനെന്തോ മിണ്ടാൻ..??
അങ്ങനെ വാടിത്തളർന്ന പൂപോലെ ഞാൻ മുഖംകുമ്പിട്ടിരിയ്ക്കുമ്പോൾ തട്ടമിട്ടഒരുത്തിവന്ന് മീനാക്ഷിയേയും ആതിരയേയും രണ്ടു കൈകളിലായി പിടിച്ചുവലിച്ചു;
“”…കോളേജിനകത്തുവെച്ച് ബോയ്സിനെ ടോർച്ചർചെയ്യുന്നതു പോരാഞ്ഞിട്ടാണോ പുറത്തിറങ്ങിയും തുടങ്ങിയേക്കുന്നേ..?? വായിങ്ങട്..!!”””_അവളാ രണ്ടുസാധനങ്ങളേയും പിടിച്ചുവലിച്ചുകൊണ്ട് വെയിറ്റിങ്ഷെഡിൽ നിന്നുമിറങ്ങിയപ്പോഴാണ് എന്റെശ്വാസമൊന്നു നേരേവീണത്…
എങ്കിലും അവളുപറഞ്ഞതിന്റെ ഇമ്പാക്ട് അവിടെകൂടിനിന്ന പിള്ളേരുടെമുഖത്തൊരു ആക്കിയചിരിപോലെ നിഴലിച്ചപ്പോളെന്റെ തല വീണ്ടുംകുനിഞ്ഞു…
പിന്നൊന്നു മുഖമുയർത്തി ആരേയും നോക്കാനാവാതെ ഞാനിവിടെ പതുങ്ങിയിരിയ്ക്കുവാണ് ചെയ്തത്…
കോളേജിനുമുന്നിലൂടെയുള്ള രണ്ടു മെയിൻ റൂട്ട്ബസ്സുകൾ വന്നുപോയതോടെ അന്തരീക്ഷമേതാണ്ടൊക്കെ ശാന്തമായിയെന്നുപറയാം…
പിന്നവിടവിടെയായി രണ്ടോമൂന്നോ കുട്ടികൾ മാത്രമേയുണ്ടായ്രുന്നുള്ളൂ…
അതോടെ വിളറിവെളുത്തിരുന്ന എന്റെയടുത്തേയ്ക്ക് കാർത്തിക് നീങ്ങിയിരുന്നു…
“”…എടാ അവള്മാര് പറഞ്ഞതു സത്യാണോ..??”””_ ആ ചോദ്യംകേട്ടതും ഞാൻ മുഖമുയർത്തി അവനെയൊന്നുനോക്കി…
പിന്നെ ചുറ്റുമൊന്നുവീക്ഷിച്ചശേഷം അവന്റെ കഴുത്തിൽപ്പിടിച്ചു മുന്നിലേയ്ക്കു കുനിച്ചുനിർത്തി പെരുമ്പറപോലെ മുതുകിൽ നാലഞ്ചിടിപൊട്ടിച്ചു…
ഇടിയൊന്നൊതുങ്ങിയതും മുതുകും തടവിക്കൊണ്ട് ഞെളിഞ്ഞെഴുന്നേറ്റ അവന്റെ കഴുത്തിനുകുത്തിപ്പിടിച്ച് വെയിറ്റിങ്ഷെഡ്ഡിന്റെ തൂണിലേയ്ക്കുചേർത്തു;
“”… നീ കണ്ട പൂറീമ്മക്കളെ മുന്നിലിട്ടെന്നെ കളിയാക്കുമല്ലെടാ തായോളീ..!!”””_ ന്നൊന്നു മുരണ്ടതും ശ്രീക്കുട്ടനുൾപ്പെടെ തല്ലാനായി കൂട്ടുവന്നവന്മാരെല്ലാം അടുത്തേയ്‌ക്കോടിവന്നെന്നെ പിടിച്ചുമാറ്റി….
“”…എന്താടാ..?? എന്താ പ്രശ്നം..?? നീയെന്തോത്തിനാ ഇവനെത്തല്ലുന്നേ..??”””_ രണ്ടു വശത്തുനിന്നുമായി പിടിച്ചു വെച്ചിരുന്നവന്മാരുടെ കൈവിടുവിയ്ക്കാനായി കുതറിക്കൊണ്ടാഞ്ഞ എന്റെനെഞ്ചിൽ കൈവെച്ച് പിന്നിലേയ്ക്കു തള്ളുന്നതിനിടയിൽ ശ്രീചോദിച്ചെങ്കിലും ഞാനതിന് മറുപടി കൊടുക്കാൻ പാകത്തിനായിരുന്നില്ല…
മൊത്തത്തിൽ നാറിയ കലി ആരുടെയെങ്കിലും നെഞ്ചത്തു തീർക്കണമെന്നേ എനിയ്ക്കപ്പോളുണ്ടായിരുന്നുള്ളൂ…
“”…കാര്യമെന്താടാ..?? എന്തിനായിവൻ നിന്നെ തല്ലിയെ..??”””_ എന്റെ പക്ഷത്തുനിന്നും മറുപടികിട്ടാതായതും ശ്രീ കാർത്തിയുടെനേരേ തിരിഞ്ഞു…
“”…ഈ കോപ്പന് പ്രാന്താടാ… വെറുതെയവളുമാരെല്ലാങ്കൂടി വാട്ടിയേന് എന്റെ നെഞ്ചത്തുകേറുവാ..!!”””_ ചാരിനിന്ന തൂണിൽനിന്നൊന്നു വിട്ടുമാറിയശേഷം ഷേർട്ടൊക്കെ നേരേയാക്കിക്കൊണ്ടവൻ എന്റെനേരേ ചാടി…
“”…എടാ മൈരേ… നീ കൂടുതലിട്ട് മൂഞ്ചാതെ… അവള്മാരിട്ടു വാട്ടിയെങ്കിൽ കണക്കായിപ്പോയി… അതിനു നീയാരുടെ മുടികളയാനാ അവൾമാർക്കൊപ്പം ചേർന്നെന്നെയിട്ടു തൊലിച്ചെ..??”””_ ഞാനും വിട്ടുകൊടുക്കാതെ ചീറിക്കൊണ്ടവന്റെ നേരേയാഞ്ഞതും ശ്രീയെന്നെ വീണ്ടും പിന്നിലേയ്ക്കു വലിച്ചുതള്ളി…
“”…ഒന്നടങ്ങ് മൈരുകളേ… എന്നിട്ടു കാര്യമെന്താന്ന് തെളിച്ചുപറ..!!”””_ ഞങ്ങളെ രണ്ടുപേരെയും മാറിമാറിനോക്കി ശ്രീ ശബ്ദമുയർത്തിയതും ഞാനൊന്നയഞ്ഞു;
“”…അതൊന്നുവില്ലടാ… രണ്ടുമൂന്നു പെമ്പിളേളര് ഇവടിരിയ്ക്കുന്നേനെന്നെ കളിയാക്കി… അതിനിടയിലീ നാറിവന്നവൾമാർക്കൊപ്പം ചേർന്നെന്നെ വാട്ടാൻനോക്കി… അത്രേയുള്ളൂ..!!”””_ എന്റെ പഴയ വീരസാഹസ്യങ്ങളൊന്നും ശ്രീക്കുട്ടനറിവില്ലാത്തതുകൊണ്ട് ഞാൻ സംഗതിയുടെകിടപ്പൊന്ന് വളച്ചൊടിച്ചു…
“”…അതു മാത്രവല്ലെടാ… അവൾക്കിവനെ നേരത്തേയറിയായ്രുന്നു… ഇവമ്പണ്ടാണ്ടെ ലവ് ലെറ്റർ കൊടുത്ത കേസൊക്കെ പറഞ്ഞാണ് കളിയാക്കിയെ..!!”””_ ഞാനൊരുവിധത്തിൽ അവനെയൊന്നു പറഞ്ഞു റെഡിയാക്കിയതായ്രുന്നു…
അപ്പോഴേയ്ക്കും കാർത്തിക്കോപ്പൻ എന്റെ നെഞ്ചത്താണിയടിയ്ക്കാനുള്ള തുടക്കമിട്ടു…
“”…ലവ് ലെറ്ററൊക്കെ ഇവനിഷ്ടമ്പോലെ കൊടുത്തതാ… പക്ഷേ… അതിലിപ്പോളാരാടാ ഇവിടെ..??”””_ ശ്രീ ചുറ്റുമൊന്നു കണ്ണോടിച്ചിട്ടെന്നെ നോക്കി…
ഞാനാണെങ്കിൽ എന്തുപറയണമെന്നറിയാതുള്ള ആശയക്കുഴപ്പത്തിലുമായി…
“”…മുനിയെപ്പോലിരിയ്ക്കാതെ വാതുറന്നു പറ മൈരേ..!!”””_ എന്റെമൗനം അലോസരപ്പെടുത്തിയതും അവൻ വീണ്ടുമെന്റെനേരേ ചാടി…
“”…അതുടായ്പ്പൊന്നുമല്ലടാ.. പഴയേതോ കേസാ… ഒൻപതിലോ മറ്റോ പഠിയ്ക്കുമ്പോഴുള്ള… അവൾടെ പേരുമെന്തോ പറയണകേട്ടായ്രുന്നു, മീനാക്ഷീന്നോ മറ്റോ..!!”””_ കാർത്തി തെല്ലൊരു നിമിഷമാലോചിച്ചശേഷം അവൾടെ പേരുകൂടി പറഞ്ഞവസാനത്തെ ആണികൂടിയടിച്ചപ്പോൾ നിനക്കിത്രേക്കെയായിട്ടും മതിയായില്ലല്ലേന്ന ഭാവത്തിൽ ഞാനവനെയൊന്നു നോക്കി…
“”…മീനാക്ഷിയോ..?? ഏതു മീനാക്ഷി..??”””_ കാർത്തിയുടെ മുഖത്തുനിന്നും എന്റെ മുഖത്തേയ്ക്കു നോട്ടംമാറ്റുന്നതിനിടയിൽ അവൻ ചോദിച്ചു…
ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ കൂടെയുള്ളവന്മാരും അതാരാന്നറിയാൻ നോക്കിനിൽപ്പുണ്ട്…
എന്നാൽ ശ്രീയുടെ തനിസ്വഭാവമറിയുന്നതുകൊണ്ട് എന്തെങ്കിലും കള്ളംപറഞ്ഞു തടിയൂരാനുംപറ്റില്ല…
സംശയംതോന്നിയാൽ അവൻ കോളേജിൽകേറി ചികയാൻപോലും മടിയ്ക്കത്തില്ല…
“”…എടാ.! അത്… അതു പഴേ…”””_ ഞാൻ പറഞ്ഞുപൂർത്തിയാക്കാതെ അവനെനോക്കി…
“”…ഇട്ടു ലാഗടിപ്പിയ്ക്കാതെ പറ കോപ്പേ..!!”””_ കൂട്ടത്തിലൊരുവൻ പറഞ്ഞതും ഞാൻ മൊത്തത്തിൽസെഡായി… ഇന്നേതു പൂറീമ്മോനെയാണാവോ കണികണ്ടത്..??
“”…എടാ… ഏത് മീനാക്ഷിയാന്ന്..??”””_ ശ്രീ വീണ്ടും നിർബന്ധിച്ചതോടെ ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്ന് ബോധ്യമായി…
അതോടെ,
“”…എടാ… അതു പഴേ… പഴേ മീനുവേച്ചിയാടാ… കീത്തൂന്റെ കൂട്ടുകാരി..!!”””_ എന്നുംപറഞ്ഞു ഞാൻ ലേശമൊന്നുപിന്നിലേയ്ക്കു മാറി… ഇനി കൈയോങ്ങിയാലും എത്തരുതെന്നെനിയ്ക്കു വാശിയുണ്ടായ്രുന്നു…
“”…ഡാ… അവളോ..??”””_ എന്റെ മറുപടികേട്ടതും അവൻ വിശ്വാസംവരാതെന്നെ നോക്കി…
“”…മ്മ്മ്..!!”””
“”…എടാ മൈ… നിന്നെ…”””_ വെയ്റ്റിങ് ഷെഡ്ഡിലേയ്ക്കാളുകൂടുന്നതുകണ്ടതും അവൻ പറയാനൊരുങ്ങിയ മലയാളം മുഴുവൻവിഴുങ്ങി മറുപടി ദഹിപ്പിയ്ക്കുന്നൊരു നോട്ടത്തിലൊതുക്കി…
“”…അതാരാടാ..?? മീനാക്ഷി..??”””_ ഞങ്ങടെ വർത്താനത്തിൽനിന്നും ആളെപിടികിട്ടാതെ വന്നതും കാർത്തിയും ഞങ്ങൾക്കൊപ്പമിരുന്നു…
“”…ഈ മീനാക്ഷീന്നു പറയുന്നത് ആ കുണ്ണന്റെ ചേച്ചിയാ..!!”””_
ഞങ്ങൾക്കൊപ്പം ക്ലബ്ബിൽ കളിയ്ക്കുന്നതിനാൽ കാർത്തിയ്ക്കും കണ്ണനെയറിയാം, കണ്ണനുമായുള്ള പണ്ടു മുതൽക്കേയുള്ള ഞങ്ങൾടെയുടക്കും…
“”…ആഹാ.! അടിപൊളി.! അപ്പൊ ശത്രൂന്റെപെങ്ങടെ പിന്നാലെയാണാടാ മൈരേ നീയൊലിപ്പിച്ചോണ്ടു നടന്നേ..??”””_ അവനങ്ങോട്ടു നെഞ്ചുവിരിച്ചതും എനിയ്ക്കു പൊളിഞ്ഞു;
“”… കൂടെ നിന്നിട്ടൊറ്റിയ പൂറീമോനേ…. നിന്നോടെനിയ്‌ക്കൊരു മൈരുമ്പറയാനില്ല..!!”””_ കാർത്തിയെയൊന്നു ചെറഞ്ഞു നോക്കിയശേഷം ഞാൻ ശ്രീയുടെനേരേ തിരിഞ്ഞു;
“”…ഡാ… അതു നീ കരുതുമ്പോലൊന്നുവല്ല… വെറുതെയൊരു അഫെക്ഷനടിച്ചതാ… അവളു പോയപ്പോളതുമ്പോയി… അല്ലാതതു നിന്നോടു പറയാമ്മേണ്ടിയൊന്നുമില്ലായ്രുന്നെടാ… അല്ലാതെ മനഃപൂർവ്വം പറയാഞ്ഞതൊന്നുവല്ല..!!”””
“”…ആം..!!”””_ ഞാൻപറഞ്ഞതിന് തീരെ താൽപര്യമില്ലാത്തമട്ടിൽ അവനൊന്നുമൂളി…
അതോടെ അവൻ കലിപ്പായെന്ന് എനിയ്ക്കുറപ്പുമായി…
അതൊന്നു തണുപ്പിയ്ക്കാൻ അവളെക്കുറിച്ചുള്ള എന്റെ സർവചരിത്രവും ആ നിമിഷംതന്നെ അവിടെ കുടഞ്ഞിടേണ്ടിയുംവന്നു…
എല്ലാംകേട്ട് അവൻ കുറേനേരം മിണ്ടാതിരുന്നു…
അവനിനി വല്ലോം പറയുമൊന്നുള്ളപേടിയിൽ ഞാനും… ആരുടെയോ ഭാഗ്യത്തിനെന്തായാലും അങ്ങനൊന്നുമുണ്ടായില്ല…
“”…ആ.! അതുവിട്.! എനിയ്ക്കതല്ല… മറ്റേ മൈരനിട്ട് രണ്ടു പൊട്ടിയ്ക്കാമ്പറ്റീലല്ലോന്നാണ്..!!”””_ വന്ന ഉദ്ദേശം നടക്കാഞ്ഞതിലുള്ള അമർഷം വാക്കുകളിൽ നിറച്ചുകൊണ്ട് ശ്രീ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു…
“”…അതു കളേടാ.! നമുക്കു നാളെയവനെ തൂക്കാം..!!”””_ ഞാനും ശ്രീയ്‌ക്കൊപ്പമെഴുന്നേറ്റു…
“”…അതിനു നാളെ സിത്തുവിങ്ങോട്ടു വരോടാ..??”””_ കാർത്തിയുടെ ആക്കിയുള്ള ചോദ്യംകേട്ടതും അവന്മാർ തമ്മിൽതമ്മിൽ കൈയടിച്ചു ചിരിയ്ക്കാൻ തുടങ്ങി…
“”…അതെന്ത്രാ മൈരേ… നീയങ്ങനെ പറഞ്ഞേ..??”””_ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുകേറിയതും ഞാനവന്റെനേരേ ചീറി…
“”…അല്ല… ഇനീപ്പൊ നാളേമവളുവന്നു മുന്നിച്ചാടിയാ നിന്റെ ഗ്യാസു പോവോലോ… അപ്പൊ കാർത്തിപറഞ്ഞപോലെ നീ വരാത്തതാ നല്ലത്..!!”””_ കാർത്തിയെ സപ്പോർട്ടുചെയ്ത് മഹേഷിന്റെ ശബ്ദംകൂടിയുയർന്നതും എനിയ്ക്കു മൊത്തത്തിൽ വിറഞ്ഞുകേറി…
“”…അതു ശെരിയാ.! ഇന്നീ നാറിയില്ലായ്രുന്നേ അവനേം പഞ്ഞിയ്ക്കിട്ടിട്ട് നാളെ അഞ്ജനയുടെമുന്നിൽ നെഞ്ചുംവിരിച്ചു പോയി നിയ്ക്കായ്രുന്നു… ശ്ശേ..!!”””_ കൂട്ടത്തിലൊരുത്തൻ അങ്ങനെപറഞ്ഞതും എല്ലാംകൂടിയതിന് യെസ്സു വെയ്ക്കുവേം ചെയ്തു…
അവന്മാരുടെ ഡിസ്കഷനൊടുക്കം നാളെയെന്നെ കൊണ്ടുവരണ്ടെന്നു വരെയായി…
ശ്രീയാണെങ്കിലൊന്നും മിണ്ടുന്നുമില്ല…
അവനു തല്ലാൻപറ്റാഞ്ഞതിനും മേലേ ഞാൻ മീനാക്ഷിയുടെകാര്യം ഇത്രയുംനാളായി ഒരു വാക്കുപോലും സൂചിപ്പിയ്ക്കാഞ്ഞതിലുള്ള വിഷമമാണെന്നെനിയ്ക്കു തോന്നി…
“”…നിർത്തിനെടാ മൈരുകളേ… ഇന്നു പെട്ടെന്നവളെയങ്ങനെ കണ്ടപ്പോളെങ്ങനെ പ്രതികരിയ്ക്കണോന്നറിയാതെയായിപ്പോയി എന്നതുസത്യാ… എന്നുകരുതി എപ്പഴുമങ്ങനെയാവണോന്നില്ല… ഇനിയവളെന്റെ മുന്നിവരട്ടേ… എന്റെ തനിക്കൊണമവള് കാണും..!!”””_ ടെംബറുകേറിയതും വായിൽവന്ന ഡയലോഗൊക്കെ അടിച്ചശേഷം ഞാൻതുടർന്നു;
“”…പിന്നെ നീയൊക്കെയെന്നെയങ്ങ് ഒഴിവാക്കിക്കളയോന്നു പറഞ്ഞില്ലേ… ഒരുകോപ്പും നടക്കാമ്പോണില്ല… വേണോങ്കി നിന്റെയൊന്നുമൊരു സഹായോമില്ലാതെ കോളേജിക്കേറിയവനെ തല്ലാനുള്ള മനസ്സും ധൈര്യോക്കെ എനിയ്ക്കുണ്ട്… അതുകൊണ്ട് വെറുതെ തൊലിയ്ക്കാൻ നിയ്ക്കല്ലേ..!!””” _ കട്ടകലിപ്പിൽ തന്നെന്റെ സ്വരമുയർന്നതും അവിടെനിന്നവരൊക്കെ ഞങ്ങളെ ശ്രെദ്ധിയ്ക്കാൻതുടങ്ങി…..!
“”…എടാ നീയതുകള.! അവന്മാരു വെറുതെ തമാശ പറഞ്ഞതല്ലേ.! ഇനി പറഞ്ഞു വഷളാക്കണ്ട… വാ പോവാം..!!”””_ എന്നെയൊന്നു സമാധാനിപ്പിയ്ക്കുന്നതിനൊപ്പം ശ്രീയെന്നെയും തള്ളിക്കൊണ്ട് വെയ്റ്റിങ് ഷെഡ്ഡിൽ നിന്നുമിറങ്ങിയതും അവന്മാരും കൂടെയിറങ്ങി…
“”…സിത്തൂ… അതൊക്കെ വിട്ടുകളയടാ… അപ്പൊ നാളെ കോളേജിക്കാണാം..!!”””_ ബൈക്കിൽകയറി യാത്രപറഞ്ഞവന്മാര് പലവഴിയ്ക്കുപോയതും ഞങ്ങളും വീട്ടിലേയ്ക്കുതിരിച്ചു…
“”…ഡാ… നീയതിതുവരെ വിട്ടില്ലേ..??”””_ തിരിച്ചുവരവിൽ പതിവിനുവിപരീതമായി ശ്രീ നിശബ്ദതനായപ്പോൾ ഞാൻ കാര്യമറിയാനായി ചോദിച്ചു…
“”…എന്തു വിട്ടില്ലേന്ന്..??”””
“”…മീനാക്ഷീടെ കേസ്..!!”””
“”…അതൊക്കെ ഞാനപ്പഴേവിട്ടു.! ഞാനതല്ല… മറ്റവനെ പഞ്ഞിയ്ക്കിടുന്ന കാര്യമാലോചിയ്ക്കുവായ്രുന്നു..!!”””_ അവൻ ബൈക്കു സ്ലോചെയ്ത് ഹമ്പു ചാടിച്ചതും,
“”…എടാ കോപ്പേ… നിനക്കീ പഞ്ഞിയ്ക്കിടുന്ന കേസല്ലാതെ വേറൊന്നുമ്പറയാനില്ലേ..?? എന്തു മൈരനാടാ നീ..??”””_ എന്നുംചോദിച്ചു ഞാനവന്റെ തോളിലേയ്ക്കു മുഖംചായ്ച്ചു…
“”…ആ.! ഞാൻ മൈരന്തന്നെ.! എന്നിട്ട് മൈരനല്ലാത്ത നിനക്ക് കണ്ടപെണ്ണുങ്ങടെ വായീന്ന് വയറുനിറയെ കിട്ടിയല്ലോ, നാണംകെട്ടവൻ.! ഞാൻ വല്ലതുമായ്രിയ്ക്കണമായ്രുന്നു… അവളാ നടുറോട്ടിൽ മലന്നുകിടന്നു നക്ഷത്രമെണ്ണിയേനെ..!!”””_ അവനൊന്നു കൊള്ളിച്ചത് അത്യാവശ്യം വൃത്തിയായിത്തന്നെ എനിയ്ക്കുകൊണ്ടു…
“”…അതിന്നല്ലേ..?? ഇനി മുന്നിക്കാണട്ടേ… അവളുനിന്ന് കുതിയ്ക്കും… നീ നോക്കിയ്ക്കോ..!!”””
“”…ഉവ്വേ.! നീയീ ഞായമ്മിടുന്നതുമുഴുവൻ ഇനിയവളെ കാണില്ലെന്നുള്ള ധൈര്യത്തിലല്ലേ..?? അവളു മുന്നിവരുമ്പോ നോക്കിയ്‌ക്കോ, നിന്റെ മുട്ടിടിയ്ക്കും..!!”””_ അവൻ തമാശമട്ടിലാണ് പറഞ്ഞതെങ്കിലും
അതൊരുപരിധിവരെ സത്യമായ്രുന്നു…
ബുദ്ധിയുറച്ച നാളുമുതല് പല അലമ്പും കാണിച്ചിട്ടുണ്ടെങ്കിലും അവളുടെമുന്നിൽ പ്ലിങ്ങിയപോലെ ജീവിതത്തിലതുവരെ ഞാൻ പ്ലിങ്ങിയിട്ടുണ്ടായ്രുന്നില്ല…
“”…നീ കൂടുതൽ ചെലയ്ക്കാണ്ട് നേരേ നോക്കിയോടിച്ചേ..!!”””_ ഉത്തരംമുട്ടിയ ഞാൻ, അവൻ പറഞ്ഞതിഷ്ടപ്പെടാതെ പുറത്തിട്ടൊരു കുത്തുകൊടുത്തു…
പിന്നീടവൻ കുറേനേരത്തേയ്ക്ക് കോളേജിലെയും ക്ലബ്ബിലെയുമൊക്കെ കാര്യങ്ങളും പറഞ്ഞിരുന്നാണ് വണ്ടിവിട്ടത്…
എന്നാലവൻ പറഞ്ഞതൊക്കെ മൂളിക്കേൾക്കുമ്പോഴും എന്റെ മനസ്സുമുഴുവൻ മീനാക്ഷിയായിരുന്നു…
…അറിവില്ലാത്ത പ്രായത്തിലെന്നോ പറ്റിയൊരു കയ്യബദ്ധം… അതു കൂട്ടുകാരികളോടൊക്കെ പറഞ്ഞെന്നെ കളിയാക്കിയത് പിന്നെയും ക്ഷമിയ്ക്കാം… എന്നാലത്രയും ആളുകൾടെ മുന്നിൽവെച്ച് അതും ഇത്രയുംവർഷം കഴിഞ്ഞതിനുശേഷം കൂട്ടുകാരിയ്‌ക്കൊപ്പം വന്നു കളിയാക്കുകയെന്നൊക്കെ പറഞ്ഞാൽ, ശ്ശേ.! ഓർക്കാൻകൂടി വയ്യ.!
എന്നോടൊപ്പം കളിയ്ക്കുകേം വർത്താനംപറയുകേം… ഒരിയ്ക്കൽ ലവ് ലെറ്റർകൊടുത്തപ്പോൾ കീത്തൂനോടുപോലും പറയാതിരുന്ന, റ്റാറ്റുവുംകുത്തി കൈയും മുറിച്ചുചെന്നപ്പോൾ നടുറോഡിൽവെച്ചെന്നെ ശുശ്രൂഷിച്ച, ഒടുക്കം കല്യാണം കഴിയ്ക്കണോന്നു വാശിപിടിച്ചപ്പോൾ മറ്റാരോടുംപറയാതെ
ഉപദേശിയ്ക്കാൻ തക്കപക്വതകാണിച്ച, ഇതിനെല്ലാം പുറമേ പിന്നെയും വന്നെന്നോടു കൂട്ടുകൂടിയ ആ മീനുവേച്ചിയെയായിരുന്നോ കുറച്ചുമുന്നേ ഞാൻകണ്ടത്..??
“”…ഡാ മൈരേ… ഞാഞ്ചോയ്ച്ച നീ കേട്ടോ..??”””_ശ്രീ കഴുത്തൊന്നു പിന്നിലേയ്ക്കുചെരിച്ച് എന്നെനോക്കി ശബ്ദമുയർത്തിയപ്പോൾ ഞാനൊന്നു ഞെട്ടി…
“”…എന്താ..??”””_ ഞാൻ വീണ്ടുമവന്റെ തോളിലേയ്ക്കു മുഖംചായ്ച്ചു…
“”…നീയെന്തോ ഉറങ്ങുവാണോ..??”””
“”…ങ്ഹൂം.! നീയെന്താ ചോയ്ച്ചേ..??”””
“”…എടാ ഞാനവളെ, ആ മീനാക്ഷീനെ കണ്ടിട്ടിപ്പൊൾ ഏതാണ്ട് ആറേഴു വർഷായ്ട്ടുണ്ടാവും… നീയിതിനെടേല് വല്ലോം കണ്ടിട്ടൊണ്ടോ..??”””
“”…പോ മൈരേ… നീ പറഞ്ഞു വരുന്നെന്താന്നൊക്കെ എനിയ്ക്കു മനസ്സിലായി… ഞാമ്പറഞ്ഞില്ലേ, അന്നവള് പോയേപ്പിന്നെ ഞാനുംകണ്ടിട്ടില്ല… മാത്രോമല്ല അന്നാവിഷ്യമവിടെ തീരുവേംചെയ്തു..!!”””_ അവന്റെ ചോദ്യത്തിനുള്ളമറുപടി കുറച്ചുകടുപ്പത്തിൽതന്നെ കൊടുത്തുകൊണ്ട് ഞനവനോട് ചേർന്നിരുന്നു…
“”…ഏ… ഏ… ഏയ്.! കാടുകേറാതെ… കാടുകേറാതെ.! ഞാനതല്ലുദ്ദേശിച്ചേ..!!”””
“”…പിന്നെന്തു മറ്റേതാ നീ ഉദ്ദേശിച്ചേ..??”””
“”…നീയവളെ ഇത്രേന്നാളായ്ട്ടു കണ്ടിട്ടില്ല… ഇനി കണ്ടപ്പോളിട്ട് നിനക്കവളെ മനസ്സിലായതുമില്ല… പിന്നെങ്ങനെ അവൾക്കുനിന്നെ ഒറ്റ നോട്ടത്തിൽ മനസ്സിലായി..?? ഐഫീൽ സംതിങ് ഫിഷി..!!”””_ അതുംപറഞ്ഞവൻ ആക്കിയമട്ടിൽ ചിരിയ്ക്കുന്നത് റിയർവ്യൂ മിററിലൂടെയെനിക്കു വ്യക്തമായികാണാമായിരുന്നു…
“”…നീയിട്ടൂമ്പിയൂമ്പി വരുന്നതെങ്ങോട്ടാന്നൊക്കെ എനിയ്ക്കുമനസ്സിലായി… ഞാനിത്രേന്നാളും കാണാത്തോണ്ട് അവളെയെനിയ്ക്കു മനസ്സിലായില്ല, എന്നാലൾക്കെന്നെ മനസ്സിലായി… അതിനർത്ഥം മോനുദ്ദേശിച്ചു കഷ്ടപ്പെടുന്നത് അവളെന്നിത്രേംനാളും ഫോളോ ചെയ്യുവായ്രുന്നെന്നല്ലേ..??”””
“”…എന്നുറപ്പിച്ചു പറയുന്നില്ല… മേബീ ആവാം..!!”””
“”…പൂറാണ് തായോളീ പൂവാണ്… പലവട്ടമായ്ട്ട് നീയിങ്ങനെയിട്ടെന്നെ തെന്നിയ്ക്കുന്നു… വല്ലവളും നോക്കിചിരിച്ചാലുടനെ പറഞ്ഞോണം പ്രേമമാന്ന്… അതുംകേട്ട് ഓരോരുത്തിമാരുടെ പെറകേ നടന്നുനടന്ന് നാട്ടുകാരുചേർന്നെന്റെ വീടിന് കോഴിക്കൂടെന്നു പേരുമിട്ടു… ഇനിയെങ്കിലും നിനക്കെന്നെ വെർതേവിട്ടൂടേടാ കാലാ..??”””_ ചോദിച്ചതും അവനൊറ്റ ചിരിയായ്രുന്നു…
ശേഷം,
“”…നീയതു വിട്.! എന്നിട്ട് പിന്നെങ്ങനാ അവൾക്കു നിന്നെമനസ്സിലായേ..?? അതുപണ… അവൾക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ..?? എന്തെന്നുപറഞ്ഞാലും അവളാ കുണ്ണന്റെ ചേച്ചിതന്നല്ലോ..??”””_ അപ്പോഴും നിർത്താതിരുന്ന ചിരിയോടെ അവനതുപറഞ്ഞപ്പോൾ, ആ പറയുന്നതിലെന്തേലും കാര്യമുണ്ടോന്നെനിയ്ക്കു സംശയമായി…
എന്നാലതിനുള്ള ഒരു സാധ്യതയുമില്ലെന്നുറപ്പായതുകൊണ്ട് അവന്റെ വാദഗതിയെ ഞാൻ നിഷ്കരുണം തള്ളുകയായ്രുന്നു…
“”…ഇല്ലടാ കോപ്പേ… അങ്ങനെയൊന്നുമ്മരില്ല… മിക്കവാറുമാ കീത്തൂന്റെഡിപിയോ അല്ലെങ്കിലവള് ബെർത്ത്ഡേയ്ക്കിട്ട സ്റ്റാറ്റസോ കണ്ടിട്ടുണ്ടാവും..!!”””_ ഞാനൊരു സാധ്യതപറഞ്ഞതും അവന്റെമുഖത്തൊരു നിരാശനിഴലിട്ടു…
അതിനൊപ്പം ശ്ശേന്നും പറഞ്ഞ് ഹാൻഡിൽബാറിൽ കൈകൊണ്ടൊരടിയും വെച്ചു…
“”…ഒന്നിളക്കാന്നോക്കീട്ട് നടക്കാഞ്ഞതിലുള്ള നിരാശയാണോ മൈരേ..??”””_ സംശയത്തോടെയാണ് ചോദിച്ചതെങ്കിലും അവന്റെ ഇളിച്ചചിരി അതുസത്യമാണെന്ന് തെളിയിച്ചു…
“”…പക്ഷേയൊരു കാര്യം… ഞാമ്പറയുന്നേങ്ങണം കേട്ട് നിന്റെമനസ്സുമാറി അവൾടെ പിന്നാലെയാണം പോയിരുന്നെങ്കി കൊന്നേനെ കോപ്പേ നിന്നെ… നീ വേറേതവളെവേണോ പ്രേമിയ്ക്കുവോ കെട്ടുവോചെയ്തോ… പക്ഷേ ഈ പുന്നാരമോളെമാത്രം നെഹി… നെഹീന്നുപറഞ്ഞാ നെഹീ..!!”””
“”…ഒന്നുപോടാ കുണ്ണേ… അത്രയ്ക്കു കഴച്ചു നിൽക്കുവൊന്നുമല്ല ഞാൻ..!!”””
“”…എന്നാൽ നിനക്കു കൊള്ളാം..!!”””_ അതുപറഞ്ഞവൻ അവസാനിപ്പിച്ചു…
അതോടെയാ വിഷയവുംവിട്ട് വേറെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു…
അന്നും വൈകുന്നേരം പതിവുപോലെ ക്ലബ്ബും ക്രിക്കറ്റ്മാച്ചുമായി സമയംകളഞ്ഞ് അച്ഛൻ തിരികെയെത്തുന്നതിനു മുന്നേ വീട്ടിലെത്തി ഫുഡുംകഴിച്ചു റൂമിൽകേറി കിടന്നു…
അതിനിടയിൽ വാട്സാപ്പൊന്നു തുറന്നപ്പോൾ നാളെയവനെ തല്ലേണ്ട പ്ലാനിനെക്കുറിച്ച് വാട്ട്സാപ്പ് ഗ്രൂപ്പിൽ ചർച്ചനടക്കുന്നു…
ഇടയ്ക്കിടയ്ക്ക് നാളെ സിത്തുവുണ്ടാവുമോ..??
അവനെ കൊണ്ടുപോണോന്നൊക്കെ വെറുതെയെന്നെ ഇളക്കാനായുള്ള മെസ്സേജസും വരുന്നുണ്ട്…
അതിനൊക്കെ വായിൽവന്ന കുറേ തെറിയുംപറഞ്ഞു കേറിക്കിടന്നു…
അടുത്തദിവസം രാവിലെതന്നെ കോളേജിലേയ്ക്കു വിട്ട് ഉച്ചകഴിഞ്ഞതോടെ അവിടെനിന്നും ചാടുകയായിരുന്നു…
“”…എടാ അപ്പൊയിന്നലെ പറഞ്ഞപോലെ… അവനിറങ്ങി വരുന്നു… നിങ്ങള് രണ്ടുപേരുങ്കൂടിയവനെ ഫോളോചെയ്യുന്നു… കൈവാക്കിനു കിട്ടുമ്പൊ ചാമ്പുന്നു… അപ്പൊ തടയാമ്മരുന്നോനെ ഞങ്ങള് നോക്കിക്കോളാം… അല്ലേടാ..??”””_ കാർത്തി ഒരിക്കൽകൂടി പ്ലാൻ വിസ്തരിച്ചശേഷം ശ്രീയെനോക്കി… അവനതെല്ലാം തലകുലുക്കി സമ്മതിയ്ക്കുകയും ചെയ്തു…
“”…അപ്പൊ ശെരി… ഇന്നലത്തെ സെയിംപ്ലെയിസ്… വിട്ടോ..!!”””_ കാർത്തി കൈവീശിയെല്ലാരെയും പറഞ്ഞുവിട്ടശേഷം എന്നെയൊന്നുനോക്കി…
“”…എന്തുപറ്റീടാ..?? ടെൻഷനുണ്ടോ..?? ഇവടെ നിയ്ക്കാനെന്തേലും ബുദ്ധിമുട്ടുണ്ടേ പറഞ്ഞാമതി… നമുക്കഡ്ജെസ്റ്റ് ചെയ്യാം..!!”””_ അവനൊരാക്കിയ ചിരിയോടെപറഞ്ഞതും എനിയ്ക്കുവീണ്ടും ചൊറിഞ്ഞുകേറി;
“”…എന്തേയ്..?? എനിയ്ക്കു ബുദ്ധിമുട്ടുണ്ടേല് നിന്റച്ഛൻ വന്നുനിയ്ക്കാന്നു പറഞ്ഞോ..??”””_ ഞാൻ തിരിച്ചുചോദിച്ചതും,
“”…വാഡേയ്… വാഡേയ്… വെറുതെയവന്റെ വായീന്നു മലയാളങ്കേൾക്കണ്ട..!!”””_ എന്നുംപറഞ്ഞ് ശ്രീ കാർത്തിയേയും പിടിച്ചുതള്ളി വെയിറ്റിങ്ഷെഡ്ഡിൽനിന്നും പുറത്തേയ്ക്കിറങ്ങി…
അവരിറങ്ങി സ്വന്തം സ്ഥാനംപിടിച്ചപ്പോൾ ഞാൻ വീണ്ടുമൊറ്റയ്ക്കായി…
തലേദിവസമതേ സമയമനുഭവിച്ച നാണക്കേടും അവളുമാരുടെ കൂട്ടച്ചിരികളും കൂടെവന്നവന്മാരുടെ ചൊറിയുമെല്ലാം ഓർമ്മവന്നപ്പോൾ എനിയ്ക്കു മൊത്തത്തിൽ വിറഞ്ഞുകേറി;
…ഇനിയാ കൂടിനിന്ന പെൺപിള്ളേരുടെമുന്നിലും അവന്മാരുടെ മുന്നിലുമൊക്കെ ഇമേജ് തിരിച്ചുപിടിയ്ക്കണമെങ്കിൽ മറ്റവനെ ഇവിടിട്ടു തല്ലണം… അതുകണ്ടെല്ലാരും പേടിയ്ക്കുവേം വേണം… അതുപോലെ തല്ലണമവനെ… രണ്ടുദിവസം അകത്തുകിടന്നാലും വേണ്ടില്ല, നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുത്തേപറ്റൂ… ആ സമയത്തെയെന്റെ ചിന്തയങ്ങനൊക്കെയാണ് പോയത്…
ഞാനോരോന്നൊക്കെ ചിന്തിച്ചുകൊണ്ട് കയ്യിലിരുന്ന ക്രിക്കറ്റ്‌ബാറ്റും നിലത്തിട്ടു കുത്തിക്കുത്തിയിരിയ്ക്കുമ്പോഴാണ് കോളേജുവിട്ട് പിള്ളേരിറങ്ങി വരുന്നതുകണ്ടത്…
ബസ് സ്റ്റോപ്പിലേയ്ക്കു വന്നുകയറിയതിൽ പലരും തലേദിവസവും അവിടെയുണ്ടായിരുന്നോ എന്നൊരു തോന്നലുമപ്പോൾ എന്നിലുണ്ടായി…
ആ ചിന്തയെ ശക്തിപ്പെടുത്താനെന്നോണം എന്നെക്കണ്ടപ്പോൾ അവറ്റകളുടെചുണ്ടുകളിൽ ഒരാക്കിയചിരിയും തെളിഞ്ഞു…
“”…ഇങ്ങേർക്കിന്നലെ കിട്ടീതൊന്നും മതിയായ്ല്ലെന്നു തോന്നുന്നല്ലോടീ..!!”””_ അതിലൊരുത്തി കൂടെനിന്നവളോട് പതിഞ്ഞസ്വരത്തിൽ പറഞ്ഞ രഹസ്യംപോലും ആ ഒരു മാനസ്സികാവസ്ഥയിലെനിയ്ക്കു പിടികിട്ടി… എന്തു ചെയ്യാനെന്ന് പറയാനേ…
“”…ചിലതൊക്കെയിങ്ങനാടീ… എത്രകേട്ടാലും ഒരു നാണോമ്മാനോം കാണില്ല..!!”””
“”…ഏയ്.! അങ്ങനൊന്നൂല്ല… ഇന്നൂടിയാച്ചേച്ചി വരുവാണേല് പുള്ളിയ്ക്കു നാണമ്മന്നോളും… കണ്ടിട്ടില്ലേ, ആ ചേച്ചി കോളേജിലിട്ട് ബോയ്സിനെയൊക്കെ പൊരിയ്ക്കുന്നത്..!!”””
“”…അതേ… വല്ലാത്തൊരു ജാതിയാ മോളേ….. അതിനാണുങ്ങടെ തന്റേടമാ..!!”””_ അവർതമ്മിൽ കുശുകുശുക്കുന്നതിനിടയിൽ അവളുമാരുടെ ശബ്ദമിടയ്ക്കുയരുന്നതും കണ്ണുകളെന്നിലേയ്ക്കു പാളുന്നതുമൊക്കെ ഞാനും ശ്രെദ്ധിയ്ക്കുന്നുണ്ടായ്രുന്നു…
എന്നാൽ പല്ലുകടിച്ചിരുന്നാ അപമാനംമുഴുവനും ഞാൻ സഹിച്ചു;
…നീയൊക്കെ നോക്കിക്കോടീ… ലവനിങ്ങുവന്നോട്ടേ… അപ്പോളറിയാം ഈ സിദ്ധാർഥാരാന്ന്… അപ്പോഴുമീ ചിരിയൊക്കെ കണ്ടാമതി..!!_ എന്നെ പേടിപ്പിച്ചു മൂത്രമൊഴിപ്പിയ്ക്കാനുള്ള ഉദ്ദേശമാണോന്ന് സംശയമുള്ളതിനാൽ ഞാനിരുന്നു മനസ്സിൽ പിറുപിറുത്തു…
അപ്പോഴാണ്,
“”…എടീ… ദേ… ദേ മീനാക്ഷിയേച്ചി വരുന്നു..!!”””_ എന്നൊരുത്തി നീട്ടിവിളിച്ചതു കേൾക്കുന്നത്…
അതുകേട്ടതും, മറ്റവൻവരുമ്പോൾ ഇടിച്ചു ഷൈൻചെയ്യണമെന്നു കരുതിയിരുന്ന എന്റെ പാവം നെഞ്ചൊന്നുപിടഞ്ഞു…
അപ്പോഴേയ്ക്കും അവിടെ നിന്നവൾമാരുടെ കണ്ണുമുഴുവൻ എന്റെമേലേയ്ക്കു വീണിരുന്നു…
നീയൊക്കെ ഇങ്ങനെനോക്കാൻ ഞാനെന്താടീ പെറ്റുകിടക്കുവാണോന്ന മട്ടിൽ അവളെയൊക്കെ ചുഴിഞ്ഞുനോക്കിയിട്ട് ഇതൊന്നുമൊരു വിഷയമേ അല്ലെന്നഭാവത്തിൽ ഞാൻ ലെവനേം വെയ്റ്റ്ചെയ്ത് അവിടെത്തന്നെയിരുന്നു…
“”…ദേ… ചേച്ചീ… ഇയാള് പിന്നേമ്മന്നു..!!”””_ അക്കൂട്ടത്തിൽ നിന്നയൊരുത്തി എന്നെ ചൂണ്ടിക്കൊണ്ടുപറഞ്ഞതു കേൾക്കുമ്പോഴാണ് നിലത്ത് ബാറ്റിന്റെയടിഭാഗമിട്ട് കുത്തിക്കളിച്ചുകൊണ്ടിരുന്ന ഞാൻ മുഖമുയർത്തിനോക്കുന്നത്…
അപ്പോഴേയ്ക്കും മീനാക്ഷി ആടിത്തുള്ളിയെന്റെ മുന്നിലെത്തിയിരുന്നു… അതിനർത്ഥം മീനാക്ഷിയോടാണവൾ ഞാൻ പിന്നെയുമെത്തിയെന്നുള്ള പരാതി ബോധിപ്പിച്ചിരുന്നതെന്നല്ലേ..??
“”…അതെന്താ ഇവനിന്നലെ കിട്ടീതൊന്നുമ്പോരേ..??”””_ തലേദിവസവും കൂടെയുണ്ടായിരുന്ന ആതിര, എന്നെ കാട്ടിക്കൊടുത്തവളോടതു ചോദിയ്ക്കുമ്പോൾ എനിക്കങ്ങ് വിറഞ്ഞുകേറി…
…നീ നിയ്ക്കേട്ടോ… തേങ്ങേമൊടച്ച് അതീന്നൊരു കഷ്ണമെടുത്തു വായിലുവെച്ചുതരുമ്പോഴും നീയീ വർത്താനന്തന്നെ പറേണം..!!_ ഞാനവളെയൊന്നു തുറിച്ചുനോക്കി മനസ്സിൽപറഞ്ഞു….!
“”…ആതിരേ… നീയൊന്നു ചുമ്മായ്രിയ്ക്കുന്നുണ്ടോ..?? ചിലപ്പോ ഹീറോയ്ക്കെന്നെ കാണാഞ്ഞിട്ടുറക്കം വരാതിങ്ങ് പോന്നതാവും… അതിനു നീയെന്തോത്തിനാ ചൂടാവുന്നേ..?? അല്ലേലും ഇത്രയ്ക്കസൂയേന്നും പാടില്ലാട്ടോ..!!”””_ മീനാക്ഷി പതിവുടോണിൽ ചുണ്ടുകോട്ടി ആക്കിയ ചിരിയോടെപറഞ്ഞതും ദിവസക്കൂലിയ്ക്കു നിയ്ക്കുമ്പോലെ ലവളുമാര് കിണിതുടങ്ങി…
“”…സത്യമാണോ ഹീറോ..?? അപ്പൊയിന്നും താനിവളെ കാണാനായ്ട്ടിങ്ങു പോന്നതാണോ..??”””_ മീനാക്ഷിയുടെ വാക്കുകളെ പിന്താങ്ങിയുള്ള ആതിരയുടെ ചോദ്യംകൂടിയായപ്പോൾ പിന്നവിടിരിയ്ക്കാൻ തോന്നീല്ല…
ഇന്നലെയവന്മാരുടെ മുന്നിൽ വീരവാദംമുഴക്കിയെങ്കിലും പെണ്ണൊരുമ്പെട്ടുവന്നാൽ പിടിച്ചുനിൽക്കാനൊക്കെ കുറച്ചു മനശക്തിവേണം…
അതുകൊണ്ടുതന്നെ തല്ക്കാലം അവളുമാരെ മൈന്റ്ചെയ്യാതെ മറ്റവനിട്ടു രണ്ടു പൊട്ടിച്ചശേഷം നമ്മുടെ ലെവലെന്താണെന്നീ പുന്നാരമക്കൾക്ക് കാട്ടിക്കൊടുക്കാമെന്നുറപ്പിച്ചു കൊണ്ട് ഞാനിരിന്നിടത്തുനിന്നെഴുന്നേറ്റ് ബാറ്റ് തോളിലേയ്ക്കു ചാരി…
“”…അയ്യോ.! ന്റെ ഹീറോ പോവാണോ..?? നിയ്ക്കൂന്നേ..??”””_ പോകാനൊരുങ്ങിയ എന്റെ കൈപിടിച്ചു തടഞ്ഞ് മീനാക്ഷി ചിണുങ്ങുന്നസ്വരത്തിൽ പറഞ്ഞതും പശ്ചാത്തലത്തിൽ മറ്റേ പൂറീമക്കൾടെ വാപൊത്തിയുള്ള ചിരിയുയർന്നു…
“”…അയ്യോടിയെ.! ഈ സ്റ്റൈലിൽനിയ്ക്കുമ്പം ഹീറോയെകാണാൻ ഹനുമാൻ ഗദയുംകൊണ്ടു നിൽക്കുന്നപോലെ തന്നുണ്ട്… അല്ലേടീ..??”””_ എന്റെകയ്യീന്നു പിടിവിടാതെ എന്നെയൊന്നുറ്റു നോക്കിയശേഷം ആതിരയോടവൾ ചോദിച്ചതും വീണ്ടും കൂട്ടച്ചിരിമുഴങ്ങി…
“”…ഹനുമാൻ ഗദയുമായല്ലടീ പോത്തേ മലയുമായാ നിയ്ക്കുന്നെ… ഇത് ഭീമസേനൻ… പുള്ളിയല്ലേ ഗദയുംകൊണ്ട് നടക്കുന്നേ..??”””_ മീനാക്ഷിയെ തിരുത്തിയശേഷം ആതിരയെന്റെനേരേ തിരിഞ്ഞു…
ഞാനാണെങ്കിലന്നേരം നിങ്ങളേതെങ്കിലുമൊന്നു തീരുമാനിയ്ക്കഡേയ്ന്ന മട്ടിൽ രണ്ടുപൂറികളേയും മാറിമാറിനോക്കി…
“”…എന്തായാലും ഹീറോയിവളെ കാണാമ്മന്നയല്ലേ..?? അപ്പൊ കുറച്ചുനേരങ്കൂടി നമുക്കു വർത്താനോക്കെ പറഞ്ഞിട്ടുപോവാന്നേ… വാ..!!”””_ മീനാക്ഷിയ്ക്കുപുറമേ ആതിരകൂടിയെന്റെ മറുകൈയിൽപിടിച്ചുവലിച്ച് ഇരുന്നിടത്തുതന്നെ തിരിച്ചു കൊണ്ടിരുത്തിയപ്പോൾ ഞാനൊന്നുംമിണ്ടാതെ അവിടെയിരുന്നു…
അപ്പോഴേയ്ക്കുമെന്റെ അപ്പുറവുമിപ്പുറവുമായി രണ്ടു മൈരുകളും ഇരുപ്പുമുറപ്പിച്ചിരുന്നു…
കൂടിനിന്ന മൈരുകളെല്ലാം ഞാൻ ശ്വാസംവിടുന്നുണ്ടോന്നറിയാനുള്ള കൗതുകത്തിൽ നോക്കിനിൽക്കുന്നുമുണ്ട്…
സത്യത്തിലന്നേരം ഞാനാകെ പൊളിഞ്ഞാണ് നിന്നിരുന്നതെങ്കിലും വായിൽവന്ന തെറിമുഴുവൻ അടക്കിപ്പിടിച്ചു വെച്ചിരിയ്ക്കുവായ്രുന്നു…
അവളുമാരുടെ കുത്തിക്കഴപ്പിത് എവിടെവരെ പോകുമെന്നറിയണോല്ലോ…
അതുകൊണ്ടാണ് ഹനുമാന്റെ ഫിഗറെന്നൊക്കെ വിളിച്ചിട്ടും ഞാനൊന്നും മിണ്ടാതിരുന്നത്…
പുന്നാരമക്കള് പറയാവുന്നത്രേം പറയട്ടെ…
എന്നിട്ടുവേണം എല്ലാത്തിന്റേം മുന്നിലിട്ട് ലവനെചാമ്പാൻ… അതും കൊല്ലുന്നയിടി ഇടിയ്ക്കണം… രണ്ടുദിവസം സ്റ്റേഷനിൽകിടന്നാലും കുഴപ്പമില്ല, ഇടിച്ചവന്റെ ആപ്പീസ്പൂട്ടിക്കണം…
അതുകണ്ടവള്മാര് നിയ്ക്കുന്നിടത്തുനിന്നും അനങ്ങാൻ പറ്റാണ്ടാവുകേം വേണം…
അങ്ങനെയൊക്കെയുള്ള ചിന്ത മനസ്സിൽകിടക്കുമ്പോൾ വെറുതെ അവൾടെയൊക്കെ മുന്നിൽ ഡയലോഗടിച്ച് ചളമാക്കാൻ നിൽക്കാതെ സർപ്രൈസ് ഹീറോയിസമാണല്ലോ നല്ലത്..??!!
“”…അതേ… ഹീറോ… ഇവളുപറഞ്ഞത് സത്യാണോ..?? ഇവളെക്കാണാമ്മേണ്ടിയാണോ ഇന്നുമ്മന്നേ..??'””_ എന്നെ ചുരണ്ടിവിളിച്ച് ആതിര വീണ്ടുംചോദിച്ചതും ഞാൻപുച്ഛത്തോടെ മീനാക്ഷിയെയൊന്നു നോക്കി, ഈ ചളുക്കിനേ എന്നർത്ഥത്തിൽ…
“”…അതിലെന്താടീയിത്ര ചോദിയ്ക്കാമ്മേണ്ടിയിരിയ്ക്കുന്നേ..?? എന്നെക്കാണാനല്ലാതെ പിന്നെ നിന്നെക്കാണാമ്മേണ്ടിയാണോ അവനവിടുന്നിങ്ങുവരെ വരുന്നേ..??”””_ കൃത്രിമദേഷ്യം ഭാവിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ ചോദ്യമുയർന്നതും ആതിരയും ചിരിയമർത്തുന്ന ശബ്ദം ഞാൻകേട്ടു…
“”…അതു നീ പറഞ്ഞാലെങ്ങനാ..?? നീ വെറുതെ തള്ളാ… അതുകൊണ്ടത് ഹീറോ പറയട്ടേന്ന്… എന്നാലേ ഞങ്ങളുവിശ്വസിയ്ക്കൂ… അല്ലേടീ പിള്ളേരേ..??”””_ മീനാക്ഷിയോടു പറഞ്ഞു മുഴുവിപ്പിച്ചശേഷം കൂടിനിന്ന പൂറിക്കൂട്ടത്തോടായി അവസാനചോദ്യമിട്ടതും അവറ്റകളൊറ്റശ്വാസത്തിൽ ആർപ്പുവിളിയ്ക്കുംപോലെ അതിന് യെസ്സുവെച്ചു…
അല്ലെങ്കിലേ പെണ്ണുങ്ങൾകൂടിയിരുന്ന് സംസാരിയ്ക്കുമ്പോഴുള്ള കലപിലശബ്ദം സഹിയ്ക്കാമ്പറ്റാത്ത എനിയ്ക്ക്, അവളുമാരുടെ ഒച്ചയിടിൽകേട്ടതും ദേഷ്യംകൊണ്ട് ശരീരംമൊത്തത്തിൽ വിറയ്ക്കാൻതുടങ്ങി…
“”…അങ്ങോട്ടു പറഞ്ഞോടടാ… എടാ എന്നെക്കാണാനാ വന്നേന്നങ്ങോട്ടു പറഞ്ഞോടുക്കാൻ..!!”””_ മീനാക്ഷിയെന്നെനോക്കി ചുണ്ടുകോണിച്ച ചിരിയോടെപറഞ്ഞതും ഞാനവൾടെ മുഖത്തുനിന്നും നിലത്തേയ്ക്കു കണ്ണുകളെപായിച്ചു…
ആഞ്ജനേയസ്വാമീ ശക്തിതരണേന്നൊരു ഭാവത്തിലായിരുന്നു ഇരിപ്പെങ്കിലും ഏതുനേരത്തും പൊട്ടിത്തെറിച്ചുപോണ അവസ്ഥയിലായിരുന്നു ഞാൻ…
“”…പറേടാ… എന്നെക്കാണാനാണോ വന്നേ..?? പറേടാ..!!”””_ അവൾ വീണ്ടുമെന്നെ ചുരണ്ടിക്കൊണ്ടു ചോദിച്ചതും ഞാൻ ദേഷ്യത്തോടെ കൈതട്ടിമാറ്റി…
“”…ഇവനെന്താടീ മിണ്ടൂലേ..?? ഇത്രേക്കെയായ്ട്ടും വാതുറന്നൊരക്ഷരമ്പോലും പറഞ്ഞില്ലല്ലോ..?? ഇനി പൊട്ടനാണോ..??”””_ ഇത്തവണ ആതിരയായിരുന്നില്ല… പകരം അവിടെനിന്ന മറ്റൊരുത്തിയായ്രുന്നു മീനാക്ഷിയോടങ്ങനെ ചോദിച്ചത്…
“”…മിണ്ടാതെ പിന്നെങ്ങനാ ഇവളോടുവന്നിഷ്ടാന്നു പറക..?? പൊട്ടത്തരമ്പറയാതെ പോയേടീ… ഇതുകാര്യം നമ്മളെല്ലാമറിഞ്ഞേലുള്ള ചളിപ്പാ..!!”””_ ആതിര മറ്റവൾടെചോദ്യത്തെ എതിർത്തുകൊണ്ടുതന്നെ വാദംപറഞ്ഞു മീനാക്ഷിയെ നോക്കി, സത്യമല്ലേന്നർത്ഥത്തിൽ…
“”…ആടി… ന്റെ ഹീറോയ്ക്ക് ചളിപ്പു ലേശംകൂടുതലാ… ഇളയമോനല്ലേ… അപ്പോളതിന്റെ കൊഞ്ചിപ്പുകൂടിയതിന്റെ പ്രശ്നമാ… നമ്മുടെ മറ്റേ പാൽക്കുപ്പി സെറ്റ്അപ്പ്..!!”””_ മീനാക്ഷിയൊന്നു നിർത്തിയിട്ട് എന്നെനോക്കി കണ്ണുകളിറുക്കിക്കാണിച്ചശേഷം വീണ്ടുംതുടർന്നു;
“”…അതുകള… എന്നിട്ടു വാവപറ… എന്നെ കാണാമ്മേണ്ടി വന്നയാണോ..??”””_ ചോദിച്ചുകൊണ്ടവള് വീണ്ടും കയ്യിലേയ്ക്കു പിടിത്തമിട്ടു;
“”…പറ… എന്നെക്കാണാമ്മേണ്ടി വന്നയല്ലേ..?? പ്ളീസ്… പ്ളീസ്… പ്ളീസ്… പറ..!!”””_ അവളെന്റെ കൈമുട്ടിന്റെഭാഗത്തായി രണ്ടുകയ്യും ചേർത്തുപിടിച്ചുകൊണ്ട് പിള്ളേരു ചിണുങ്ങുമ്പോലെ ചിണുങ്ങി…
അതുകണ്ടതും കൂടിനിന്നപിള്ളേരുടെ ആർത്തുള്ളചിരികളും മുഴങ്ങാൻതുടങ്ങി…
അതിൽ രസംപിടിച്ചിട്ടെന്നോണം എന്റെ കൈയുടെമേലുള്ള മീനാക്ഷിയുടെപിടുത്തവും കൊഞ്ചലിന്റെശബ്ദവും ഉറയ്ക്കുകകൂടി ചെയ്തതോടെ എന്റെക്ഷമയുടെ എക്സ്ട്രീംലെവലും താണ്ടിയെന്നുതന്നെ പറയാം…
“”…പറ… ന്നെ കാണാനാണോ വന്നേ..?? പ…””””
“”…ഛീ.! നിർത്തടീ മറ്റവളേ..!!”””_ അവൾടടുത്ത കൊഞ്ചലവസാനിയ്ക്കുന്നതിനു മുന്നേ എന്റെ ക്ഷമ ടൂറുപോകാനായി ബസ്സിലേയ്ക്കുകേറി…
ചീറിയതിനൊപ്പം ചാടിയെഴുന്നേറ്റ ഞാൻ, കൈയിലിരുന്ന ബാറ്റ് വെയ്റ്റിങ്ങ്ഷെഡ്ഡിന്റെ മൂലയിലേയ്ക്കു വലിച്ചെറിഞ്ഞു…
എന്റെ നിലമറന്നുള്ള അലറിച്ചയും ബാറ്റ് ഭിത്തിയിലേയ്ക്കു ചെന്നിടിച്ച ശബ്ദവുമെല്ലാംകൂടിയായപ്പോൾ വെയ്റ്റിങ്ഷെഡ്ഡ് നിശബ്ദമായി…
നോക്കുമ്പോൾ കിണിച്ചുമറിഞ്ഞ ഒറ്റൊന്നിന്റെമുഖത്ത് രക്തമില്ല…
എന്താണ് സംഭവിയ്ക്കുന്നതെന്നു മനസ്സിലാകാതെ പരിഭ്രമത്തോടെ ആതിരയെനോക്കിയ മീനാക്ഷിയെ, ഇരുന്നിടത്തുനിന്നും വലിച്ചു ഞാൻ വെയ്റ്റിങ്‌ഷെഡ്ഡിന്റെ നടുക്കായി എറിയുകയായ്രുന്നു…
ശേഷം,
“”…എന്താടീ പൊലയാടീ, നാവനക്കാണ്ട് നിയ്ക്കണേ..?? കൊഞ്ചടീ… വാടീ… കൊഞ്ചടീ..!!”””_ കുറേനേരം സഹിച്ചുപിടിച്ചിരിയ്ക്കുന്ന വികാരങ്ങൾ പുറപ്പെടുവിയ്ക്കാൻ തുടങ്ങിയാലത് പൊട്ടിയ അണക്കെട്ട് പോലെയാണെന്നാണല്ലോ പറയുക, ഒരുകണ്ട്രോളും കാണില്ല…
അതുകൊണ്ടായിരിയ്ക്കണം വായിൽനിന്നും ചാടിപ്പോയ വാക്കുകളെ അന്നെനിയ്ക്കു സെൻസർചെയ്യാൻ കഴിയാതെവന്നതും…
“”…ഇപ്പെന്താടീ മുണ്ടാട്ടം മുട്ടിയോ..?? ഞാനെന്തിനാ വന്നേന്ന് നിനക്കറിയണ്ടേ..?? അറിയണ്ടേടീ പന്ന…”””_ വീണ്ടും വായിലേയ്ക്കിരച്ചുവന്ന തെറി കടിച്ചുപിടിച്ചൊതുക്കിയ ഞാൻ;
“”…ആടീ… നിന്നെക്കാണാന്തന്നെയാ വന്നേ… എനിയ്ക്കു നിന്നോടു മുടിഞ്ഞപ്രേമാ… പ്രേമാന്നു പറഞ്ഞാലുണ്ടല്ലോ, മുടിഞ്ഞപ്രേമം… അതിപ്പൊനിന്റെ സൗന്ദര്യം കണ്ടിട്ടൊന്നുവല്ല… ഞാനെന്തായാലും അഞ്ചാറു ലൈനുംപൊട്ടി മൂഞ്ചിത്തെറ്റി നിയ്ക്കുവാ… അപ്പോപ്പിന്നെ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങാനും, സിനിമയ്ക്കൊക്കെ പോകുമ്പോ ഒന്ന് തൊട്ടുംപിടിച്ചുമിരിയ്ക്കാനും പറ്റ്യൊരു പീസ് വേണ്ടേടീ..?? ഇനീപ്പൊരുത്തിയെ സെറ്റാക്കിയെടുക്കാനൊക്കെ കുറച്ചു പാടാ… ഇതാവുമ്പോ നീയും ഫ്രീ, ഞാനും ഫ്രീ… എനിയ്ക്കുനിന്നോടു മുടിഞ്ഞപ്രേമവാന്ന് നിനക്കാണേ അറിയുവേംചെയ്യാം… അപ്പോപ്പിന്നെ സംഗതി എളുപ്പായില്ല്യേടീ..?? അതുകൊണ്ട് നീ മതി… നീയാകുമ്പോ എനിയ്ക്കു കേറിയൊന്നു പണിഞ്ഞുവിട്ടാലും വല്യപ്രശ്നമില്ല… അബോഷൻ ചെയ്യാനൊക്കെ നിനക്കുതന്നറിയാല്ലോ..??”””_ എന്നുകൂടി കൂട്ടിച്ചേർത്തതും, എന്റെ സംസ്കാരസമ്പന്നതയ്ക്കു മുന്നിൽ എന്തുപറയണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കാനേ മീനാക്ഷിയ്ക്കായുള്ളൂ…
പിന്നെ മുന്നിൽനിന്ന അവളേയുംതള്ളിമാറ്റി നിലത്തുകിടന്ന ബാറ്റുമെടുത്ത് വെയ്റ്റിങ്ഷെഡ്ഡിന്റെ പുറത്തേയ്ക്കിറങ്ങിയ ഞാനൊന്നു തിരിഞ്ഞു;
“”…പിന്നേ…”””_ എന്തു ചെയ്യണമെന്നറിയാതെ മുഖംകുനിച്ചുനിന്ന മീനാക്ഷിയെവിളിച്ചതും ഉണ്ടക്കണ്ണുകൾ മിഴിച്ചവളെന്നെ നോക്കി…
കണ്ണുകൾ നിറഞ്ഞതിനാലപ്പോൾ കാണ്മഷി ചെറുതായി പടർന്നുതുടങ്ങിയിരുന്നു…
“”…ഇവളുമാരൊക്കെ പറയുന്നകേട്ടു, നിനക്കെന്തോ ആണിന്റെ തന്റേടമാന്ന്… ആണുങ്ങള് നിന്റെ നിഴലിന്റെ മുന്നിവന്നാ പെടുക്കോന്നോന്ന്… അതോണ്ടെനിയ്ക്കുമൊന്നു കാണണം നിന്റെയാ പറിച്ചതന്റേടം… ആ… അത് നീയെന്റെ മുമ്പിൽ തുണിയില്ലാണ്ട് നിൽക്കുമ്പോ ഞാൻ കണ്ടോളാം… എന്തായാലും മോള് റെഡിയായി നിന്നോട്ടോ പ്രേമിയ്ക്കാൻ… അപ്പൊ ഹീറോ നാളെവരാം..!!”””_ സിനിമാസ്റ്റൈലിൽ അവസാനമൊരു വെല്ലുവിളിയുംനടത്തി ഞാൻ ബാറ്റുംചുഴറ്റിക്കൊണ്ട് ബസ് സ്റ്റോപ്പിനടുത്തായി വെച്ചിരുന്ന ശ്രീയുടെ വണ്ടിയിലേയ്ക്കുകയറി അവളോടുള്ള സകലകലിപ്പും കിക്കറിനുമേൽ തീർത്തുകൊണ്ട് ആഞ്ഞുചവിട്ടി…
…അവിടെയൊന്നും തീർന്നിരുന്നില്ല, മറിച്ച് തുടങ്ങുന്നേ ഉണ്ടായ്രുന്നുള്ളൂ…
…തുടരും.!
❤അർജ്ജുൻ ദേവ്❤
Responses (0 )