എന്റെ ഡോക്ടറൂട്ടി 04
Ente Docterootty Part 4 | Author : Arjun Dev | Previous Part
അന്നവളുടെ വീട്ടിൽനിന്നും കരഞ്ഞുംകൊണ്ട് ഇറങ്ങിയോടിയ എന്റെ പിഞ്ചുമുഖം മനസ്സിൽ ഒരിയ്ക്കൽക്കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു;
…നിഷ്കളങ്കനായൊരു കുഞ്ഞിനെ നീ കരയിയ്ക്കുമെല്ലടീ പന്നീ..??_ ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പാവാടയ്ക്കു മുകളിലൂടെ മീനാക്ഷിയുടെ തുടയിൽ അമർത്തിയൊരു പിച്ചുകൊടുത്തു…
“”…ആാാഹ്..!!”””_ ഒന്നു മയങ്ങിത്തുടങ്ങിയ പെണ്ണ് എന്റെ നുള്ളുകിട്ടീതും ഞരങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റു…
കരയ്ക്കുപിടിച്ചിട്ട മീനിനെപ്പോലെ കക്ഷിനിന്നു പിടഞ്ഞപ്പോൾ അതുകണ്ട സന്തോഷത്തിൽ ഞാനട്ടഹസിച്ചു ചിരിച്ചു…
അതു മറ്റൊരുസന്തോഷം.!
“”…എന്താടാ പട്ടീ..??”””_ കാലുഴിയുന്നതിനിടയിൽ അവൾ വീറോടെ ചോദിച്ചതിനുമറുപടിയായി;
“”…ഞാങ്കഷ്ട്ടപ്പെട്ടു കൊണ്ടേത്തന്ന പായിസന്നീ കുടിയ്ക്കൂലല്ലെടീ കോപ്പേ..?? നെനക്ക്… നെനക്കെന്നെ കണ്ടപ്പോൾ പുച്ഛമല്ലേ..??”””_ ആക്രോശിച്ചുകൊണ്ട്
ചൂരൽകസേരയിൽ നിന്നും ഞാനെഴുന്നേറ്റപ്പോളും ഒന്നും മനസ്സിലാവാതെ അവളെന്നെ കണ്ണുമിഴിച്ചു നോക്കുവായ്രുന്നൂ…
അതിനൊപ്പം പാവാടയുയർത്തി വെണ്ണത്തുടയിൽ തടവുന്നുമുണ്ട്
“”…നീ… നീയെന്റെ പായസം കുടിക്കൂല്ലല്ലേ..??”””_ കണ്ണുംതുറുപ്പിച്ചുകൊണ്ട് വീണ്ടുംചെന്നതും,
“”…പായസമോ..?? ഏതുപായസം..?? ആരടെ പായസം..??”””_ മീനാക്ഷിനിന്നു കണ്ണുമിഴിച്ചു…
“”…ഏത് പായസോന്നാ..?? ആരടെ പായസോന്നാ..?? നെനക്കറിയണോടീ ആരടെ പായിസോന്ന്..!!”””
“”…ദേ… ചെക്കാ… വെറുതെനിന്നു കളിയ്ക്കല്ലേ… അല്ലേലും ഞാനുറങ്ങിയെന്നുകണ്ടാ നെനക്കുള്ളതാ ഈ കൃമികടി… എന്തേലും കൊനഷ്ടും പൊക്കിക്കൊണ്ടുള്ള ഈ വരവ്..!!”””_ അവളെന്റെ നേരേ വിരൽചൂണ്ടി…
“”…ഞാനന്നത്രേം പാടുപെട്ടോടിപ്പാഞ്ഞു കൊണ്ടുവന്ന പായസം കഴിയ്ക്കാത്തതും പോരാഞ്ഞിട്ട് കൈചൂണ്ടി സംസാരിയ്ക്കുന്നോ..??”””_ ഒന്നു തുറിച്ചുനോക്കിക്കൊണ്ടതു പറഞ്ഞശേഷം,
“”…എന്താടീ അന്നെന്നെ കണ്ടപ്പോൾ നെനക്കും നിന്റെതള്ളയ്ക്കുമൊരു പുച്ഛം..?? ഞാനെന്താപ്പൊ തുണിയുടുത്തിട്ടില്ലാർന്നോ..??”””_ എന്നുകൂടി കൂട്ടിച്ചോദിച്ചുകൊണ്ട് അവൾടടുത്തേയ്ക്കു ചെല്ലുമ്പോഴാണ് നുള്ളിയതിന്റെ യഥാർത്ഥ കാരണമവൾക്കു മനസ്സിലായത്…
“”…എടാ… അതു ഞാൻ…”””_ പറഞ്ഞുവന്നതു മുഴുവിപ്പിയ്ക്കാതെ കള്ളലക്ഷണത്തിൽ നോക്കിയിട്ട് എന്നെപ്പിടിച്ചൊരു തള്ളുംതള്ളി അവളൊറ്റയോട്ടമായ്രുന്നു…
കൂട്ടത്തിൽ,
“”…കുടിയ്ക്കാഞ്ഞതേ… കുടിയ്ക്കാഞ്ഞതു മനഃപൂർവ്വമാടാ തെണ്ടീ… നീയെന്നെന്തോ ചെയ്യും..??”””_ എന്നു വിളിച്ചുകൂവുകയും ചെയ്തു…
…ഇതിപ്പെന്താ പറ്റിയെ..?? ഞാനായ്രുന്നല്ലോ തല്ലീട്ടോടേണ്ടിയെ..??_ സാധാരണ ഇമ്മാതിരി ഉഡായ്പ്പൊക്കെ കാട്ടുമ്പോൾ അവളുപിടിച്ചു രണ്ടെണ്ണംതരാറാണ് പതിവ്…
ഇപ്പോൾ സ്ക്രിപ്റ്റിൽ മാറ്റംവന്നപ്പോൾ ഞാനൊന്നറച്ചു…
“”…എടാ പൊട്ടാ… നീയിനി പായസംകൊണ്ടോന്നു തന്നാലും ഞാൻ വേണ്ടന്നേപറയൂ… നിന്നെക്കണ്ടാൽ ഞാൻ പുച്ഛിയ്ക്കുവേംചെയ്യും… നീയെന്നെന്തോ ചെയ്യും..??”””_ ബാൽക്കണിയിൽനിന്നും അകത്തേയ്‌ക്കുകയറിയ മീനാക്ഷി വാതിൽപ്പാളിയിൽ പിടിച്ചുനിന്ന് ചോദിച്ചു…
…വെർതേ എന്നെ മൂപ്പിയ്ക്കുവാന്നേ… പിന്നതു മനസ്സിലാക്കാനുള്ള ബുദ്ധികൂടുതലായതുകൊണ്ട്, ചുറ്റിക നെറുകംതലേൽ വീഴുമ്പോൾ ടോമണ്ണൻ ബോധംവീണ് ജെറിയുടെ പിന്നലെ പോകുമ്പോലെ ഒറ്റപ്പാച്ചിലായ്രുന്നൂ ഞാൻ…
…എന്തിനോ ഏതിനോ..??
“”…നിയ്ക്കടീ ശവമേ..!!”””_ പിന്നാലെ വിളിച്ചുംകൊണ്ടു ചെന്നപ്പോഴേയ്ക്കും അവള് ഡയനിങ് ടേബിളിന്റെ അങ്ങേത്തലയ്ക്കലെത്തിയ്രുന്നു…
“”…മിന്നൂസേ… കളിയ്ക്കാതെ വാ… വന്നു മര്യാദയ്ക്കു കീഴടങ്ങ്… എന്നാ വെറുതേവിടാം… ഇല്ലേലറിയാലോന്നെ..!!”””_ ടേബിളിന്റെ ഇപ്പുറത്തുനിന്ന് ഞാനൊരു ഭീഷണിമുഴക്കി… പക്ഷേ കാര്യമുണ്ടായില്ല,
“”…അയ്ന് നീയാരാ..??”””_ എന്നും ചോദിച്ചവൾ വീണ്ടും പുച്ഛിച്ചിട്ട് വാപൊത്തി ഒറ്റച്ചിരിയായ്രുന്നു…
എന്റെ ഭീഷണിയ്ക്കവൾ മൈരുവിലതന്നതും എനിയ്ക്കുപൊളിഞ്ഞു…
പിന്നെയും ഞാൻ വാശിയോടെ പിന്നാലെയോടിയെങ്കിലും പെണ്ണ് പാഞ്ഞുനിന്നു…
…ഇങ്ങനെ കുതിച്ചുകുതിച്ചു നിൽക്കാൻ ഇവള് റബ്ബറിൻപാല് വല്ലതും കട്ടുകുടിച്ചോ..??
എന്നാലവൾക്കൊരു കൂസലുമില്ലായ്രുന്നു… എന്നെവെട്ടിച്ചുകൊണ്ട് ഡയനിങ്ങ് ടേബിനുചുറ്റും ഓടുന്നതിനിടയിലും ഫ്ളാറ്റിൽ മുഴുവനായുമവളുടെ പൊട്ടിച്ചിരി മുഴങ്ങിക്കേട്ടു…
അന്നേരം ഞാൻകാണിച്ച കസർത്തുവല്ലതും ടോമണ്ണൻ കണ്ടെങ്കിൽ, പറ്റത്തില്ലേൽ നിർത്തീട്ടു വല്ലപണിയ്ക്കും പോടാന്നു പറഞ്ഞേനെ…
അവസാനം മറ്റുരക്ഷയൊന്നുമില്ലെന്നു തോന്നിയപ്പോൾ;
“”…മിന്നൂസേ… ദിസീസ് ടു മച്ച്.! എന്നെയന്നു കരയിപ്പിച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ ചോദിയ്ക്കാൻ വന്നപ്പോൾ ഇങ്ങനെയിൻസൾട്ട് ചെയ്യുന്നതൊട്ടും ശെരിയല്ല..!!”””_ മുഖത്തു വിഷമംനടിച്ച് ഞാനൊന്നെറിഞ്ഞുനോക്കി…
…കുറച്ചു കണ്ണീരൂടെയുണ്ടായേൽ സംഗതിയൊന്നു കൊഴുത്തേനെ… കുറച്ചു തുപ്പലുതൊട്ടലോ..??
…ങ്ഹൂം.! വേണ്ട.! തിന്നിട്ട് വാ കഴുകീട്ടില്ല… പണികിട്ടും… പിന്നെ ഒറിജിനലായ്ട്ട് കരയേണ്ടിവരും.!
“”…നീയെന്താ ആലോചിയ്ക്കുന്നേ..?? സങ്കടായോ..??”””_ ആദ്യമൊന്നു സംശയിച്ചെങ്കിലും പിന്നെ ടേബിളിന്റെയോരത്തു വിരൽചേർത്തു വലിച്ചുകൊണ്ട് അവളെന്റടുത്തേയ്ക്കു വന്നു…
“”…അന്നങ്ങനൊക്കെ പറഞ്ഞൂന്നുവെച്ച് അതിന്റെ പേരിലെന്നെ കുട്ടൂസെന്തോരം കടിയ്ക്കേം മാന്തേം പിച്ചുവൊക്കെ ചെയ്തൂ… അപ്പഴെന്തേലും ഞാന്തിരിച്ചു ചെയ്തോ..?? കുട്ടൂസ് പറ… അന്നറിഞ്ഞോണ്ടല്ലല്ലോ… അപ്പഴ്ത്തെ ദേഷ്യത്തിനല്ലേയങ്ങനെ പറഞ്ഞേ… അതിനു സോറീമ്പറഞ്ഞല്ലോ… എന്നിട്ടും എടയ്ക്കെടേ ഓരോന്നോർത്തോണ്ടിരുന്നിട്ടുള്ള ഈയുപദ്രവന്തീരൂലാന്നു വെച്ചാ..!!”””_ പറഞ്ഞശേഷമവളൊന്നു തൊണ്ട തെളിയ്ക്കുകകൂടി ചെയ്തപ്പോൾ, അതിനി തൊണ്ടയിടറീട്ടാണോന്നൊരു സംശയമായെനിയ്ക്ക്…
…ഈശ്വരാ.! എപ്പോഴ്ത്തേമ്പോലെ കളിപ്പിയ്ക്കാൻ നോക്കീതിപ്പോൾ കാര്യമായോ..??_
ഊർജ്ജ്വസ്വലതമുഴുവൻ നഷ്ടമായതുപോലെയവൾ പതിയെ നടന്നെന്റെടുക്കെ വരുന്നതുകണ്ടപ്പോൾ എനിക്കും വിഷമമായി;
…ശ്ശെടാ.! ഞാനെന്തൊരു പാപിയാണ്… ഞാനൊരിയ്ക്കലും അങ്ങനൊന്നും ചെയ്യാൻപാടില്ലായ്രുന്നു.. ഡോണ്ട്ഡൂ..!!_ എന്ന മുഖഭാവത്തോടെ നോക്കിനിന്നതും, അവളെന്നോടു ചേർന്നുനിന്ന് എന്റെനെഞ്ചിലേയ്ക്കു തലചായ്ച്ചു…
ശേഷം;
“”…സോറി..!!”””_ എന്നവൾ പതിഞ്ഞസ്വരത്തിൽ പറയുകകൂടി ചെയ്തപ്പോൾ ഐസ്ക്രീമലിയുമ്പോലെ ഞാനങ്ങോട്ടലിഞ്ഞു, അന്നേരമൊരു പാത്രവുമായിവന്നെങ്കിൽ നിങ്ങൾക്കെന്നെ കരണ്ടിയ്ക്കു കോരിയെടുക്കായ്രുന്നു…
“”…മിന്നൂസല്ലല്ലോ… ഉറങ്ങിക്കിടന്ന മിന്നൂസിനെ നുള്ളിയുണർത്തി സങ്കടപ്പെടുത്തിയത് ഞാനല്ലേ..?? അപ്പൊ ഞാനല്ലേ സോറിപറയേണ്ടേ..??”””_
പൂച്ചക്കുഞ്ഞിനെ തലോടുമ്പോലെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ഞാൻചോദിയ്ക്കുമ്പോൾ, നെഞ്ചിലേയ്ക്കു തലചേർത്തുപിടിച്ചു നിന്നവൾ എന്റെ ഇടത്തേമാറിൽ വിരലുകളാൽ ചിത്രപ്പണി നടത്തുവായ്രുന്നു…
ഞാനാ പറഞ്ഞതുകേട്ടതും അവൾ കണ്ണുകളുയർത്തി എന്റെ മുഖത്തേയ്ക്കു നോക്കി…
“”…ഞാനതിനൊന്നുവല്ലല്ലോ
കുട്ടൂസിനോടു സോറിപറഞ്ഞേ..!!”””_ ഒരു ഭാവമാറ്റവുമില്ലാതെന്റെ കണ്ണുകളിലേയ്ക്കു നോക്കിയതു പറയുമ്പോൾ എനിക്കൽഭുതമായി… അതിലുപരി ആകാംഷയായി…
“”…പിന്നെ..??”””
“”…പിന്നെയോ..?? പിന്നെയിതിനാടാ പട്ടീ..!!”””_ നീട്ടിവിളിച്ചതു പറഞ്ഞതിനൊപ്പം എന്റെ മുലഞെട്ടിൽ ആഞ്ഞൊരു കടിയുംതന്നിട്ട് ഒറ്റയോട്ടവുമായ്രുന്നു…
“”…ആആഹ്..!!”””_ നെഞ്ചും പൊത്തിപ്പിടിച്ച് വന്ദേമാതരവുംപറഞ്ഞ് ജഗതിച്ചേട്ടൻ സിഐഡി മൂസയിൽ നിൽക്കുന്നതിന്റെ ക്ലോസ് ഇനഫുമായി നിൽക്കുമ്പോൾ മീനാക്ഷി ഒരിയ്ക്കൽക്കൂടി ആവർത്തിച്ചു;
“”…ഇതിനാടാ പട്ടീ ഞാന്നേരത്തേ സോറി പറഞ്ഞേ..!!”””_ അതു പറയുമ്പോളവൾ ലിവിങ്റൂമിലെത്തിയിരുന്നെന്നത് മറ്റൊരുസത്യം…
…എടാ… മരവാഴേ… ഇത്രയുംനാള് കൂടെക്കിടന്നിട്ടും അവൾടെ തനിസ്വഭാവം നിനക്കു മനസ്സിലായിട്ടില്ലെന്നു പറയുമ്പോൾ… കഷ്ടം തന്നെ.!_ അവൾക്കുപുറമേ എന്റെ മനസ്സാക്ഷിപോലുമെന്നെ പുച്ഛിച്ച നിമിഷമായ്രുന്നത്…
എന്നാലപ്പോഴേയ്ക്കും എനിയ്ക്കു കയ്യെത്താത്ത
അകലത്തിലേയ്ക്കവൾ മാറിയതിനാലും പെട്ടന്നൊരു ചെയ്‌സിനുള്ളവസ്ഥയിലല്ലായിരുന്നതിനാലും വേദനകൊണ്ടു കണ്ണുനിറഞ്ഞ ഞാൻ ടീഷർട്ടു വലിച്ചുതാഴ്ത്തി കടികൊണ്ടഭാഗം പരിശോധിച്ചു…
മുലക്കണ്ണിനെ ഓണത്തപ്പനാക്കിവെച്ച് അത്തപൂക്കളമിട്ടപോലെ നാലുവശത്തും അവളുടെപല്ലുകൾ ആഴ്ന്നിരിയ്ക്കുന്നു.!
ഒരാവശ്യവുമില്ലാതെ സ്നേഹം കാണിയ്ക്കാൻ പോയതിനുകിട്ടിയ പ്രതിഫലത്തെയും തൊട്ടുതടവി ഞാൻ ലിവിങ്റൂമിലേയ്‌ക്കു ചെന്നപ്പോൾ എന്നെയുംകാത്തുനിന്ന് മുഷിഞ്ഞഭാവത്തിൽ ആ സാധനം സോഫയുടെ ഹാൻഡ്റെസ്റ്ററിൽ ചാരിനിൽപ്പുണ്ടായ്രുന്നു…
എന്റെതലവെട്ടം കണ്ടതും അവളുടെ കണ്ണുകൾവിടരുന്നതും അതിൽ കുസൃതിപടരുന്നതും ഒരു നിമിഷമറിഞ്ഞെങ്കിലും,
ഞാനതിനു വിലകൊടുക്കാതെ ദേഷ്യഭാവത്തിൽതന്നെ അടുത്തേയ്ക്കു ചെന്നപ്പോൾ മീനാക്ഷിയോടി സോഫയുടെ പിന്നിലേയ്ക്കു മാറിനിന്നു…
ഞാനടുത്തേയ്ക്കു ചെല്ലുന്നതിനൊപ്പം അവളെതിർഭാഗത്തേയ്‌ക്കോടി എന്നെ കളിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ നാവു പുറത്തേയ്ക്കിട്ടു കൊഞ്ഞനംകാട്ടാനും തള്ളവിരൽ മാത്രമുയർത്തിപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് ഗോഷ്ടികൾ കാണിയ്ക്കാനുംമറന്നില്ല…
“”…തീർന്നെടീ… നീ തീർന്നു..!!”””_
കടികൊണ്ട ദേഷ്യത്തിൽ അവളുടെ നേരേ ചീറിക്കൊണ്ട് പാഞ്ഞുചെന്നെങ്കിലും കിലുകിലെ ചിരിച്ചുകൊണ്ട് സോഫയുടെ ഓപ്പോസിറ്റു നിന്നവളങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു…
“”…മിന്നൂസേ… ഞാമ്മര്യാദയ്ക്കു പറയുവാ… വാ… വന്നു കീഴടിങ്ങിയാ നെനക്കുകൊള്ളാം… ഇല്ലേ സത്യായ്ട്ടും ഞാൻ നെലന്തൊടീയ്ക്കില്ല നിന്നെ..!!”””_ വീണ്ടും ഭീഷണിയുടെസ്വരം
സ്വീകരിച്ചെങ്കിലും അതിനും പുല്ലുവിലതന്ന്, എന്നെനോക്കിയൊരു കൊഞ്ഞനവുംകാട്ടി ബെഡ്റൂമിലേയ്ക്കു പായുവായ്രുന്നവൾ…
സംഗതി ബെഡ്റൂമിൽക്കേറി ഡോറടയ്ക്കാനായ്രുന്നൂ കക്ഷീടെപ്ലാനെങ്കിലും വാതിൽക്കൽവെച്ചുതന്നെ പിന്നാലെയോടിയ ഞാനവളുടെ പാവാടയ്ക്കുമേൽ പിടുത്തമിടുകയായിരുന്നു…
പലപ്രാവശ്യം പുള്ളിക്കാരി കുതറിമാറാനും തൊഴിയ്ക്കാനുമൊക്കെ ശ്രെമിച്ചെങ്കിലും ഞാൻവിട്ടില്ല…
“”…എന്താടീ..?? കൊഞ്ഞനംകുത്തടീ… കുത്ത്നീ… കാണട്ടേ… അപ്പൊഴേ ഞാമ്പറഞ്ഞൂ, കളിയ്ക്കല്ലേ കളിയ്ക്കല്ലേന്ന്… അപ്പൊ നെനക്കഹങ്കാരം… എന്നിട്ടിപ്പെന്താ നെനക്കൊന്നും പറയാനില്ലേ..??”””_ വിജയശ്രീലാളിതനായതിന്റെ കിരുകിരുപ്പിൽ ഞാനൊന്നു ഞെളിഞ്ഞതും അവൾ വീണ്ടമെന്നെ ചവിട്ടാനായി കാലുപൊക്കി…
“”…മിന്നൂസിനെന്നെ ജെയിയ്ക്കണോ അതോ മാനമ്മേണോ..??”””_ ഉടനെ ഞാനൊരു വെകിടച്ചിരിയോടെ ചോദ്യമിട്ടു…
ശേഷം,
“”…ദേ… അടങ്ങിനിന്നില്ലേല്
സത്യായ്ട്ടും ഞാൻ പാവാട വലിച്ചൂരും… പിന്നെ തുണിയില്ലാണ്ടിവടൊക്കെ നടക്കേണ്ടിയുംവരും… അതുവേണോ..??”””_ എന്നുകൂടി ഞാന്‍ ചോദിച്ചതുകേട്ടിടും അവളൊരിയ്ക്കൽക്കൂടി വെട്ടിത്തിരിയാനും എന്റെ പിടി വിടുവിയ്ക്കാനുമൊക്കെ ശ്രെമിച്ചുനോക്കി…
അതോടെ ഞാനവൾടെ പാവാട ബലമായി പിടിച്ചൊന്നു താഴ്ത്തുവായ്രുന്നു…
അരയിൽ ഇലാസ്റ്റിയ്ക്കായതിനാൽ പിടിച്ചപിടിയേ പാവാട ഊർന്നിറങ്ങി…
അവൾടെ വെള്ളയിൽ ഇളംനീലപ്പൂക്കളുള്ള നൈലോൺജട്ടി അതോടെന്റെ കണ്ണുകളിൽ തെളിയുകേം ചെയ്തു…
ഞാനത് ഊരുമെന്നുറപ്പായതും മീനാക്ഷി പെട്ടെന്നെന്റെ കയ്യിലും പാവടയിലുമായി കേറിപ്പിടിച്ചു…
“”…ഡാ… പ്ളീസ്… വലിയ്ക്കല്ലേ… വലിയ്ക്കല്ലേ..!!”””
“”…മ്മ്മ്.! ഊരുമെന്ന് ഞാമ്പറഞ്ഞതല്ലേടീ പൊട്ടിമിന്നുസേ..!!”””_ വിജയീഭാവത്തില്‍ ഒരാക്കിയചിരിയോടെ നിന്ന എന്നെയവൾ ആദ്യമൊന്നു തുറിച്ചുനോക്കി…
പിന്നെ പാവാട വലിച്ചുകയറ്റിയിട്ട്
അടങ്ങിയൊതുങ്ങി നല്ലകുട്ടിയായ്ട്ട് എന്റടുക്കലേയ്ക്കു വന്നു…
ഞാനടുത്ത കടിയും പ്രതീക്ഷിച്ചാണ് നിന്നതെങ്കിലും അതുണ്ടായ്ല്ല…
പകരം,
“”…എനിയ്ക്കൊരു കാര്യമ്പറയാനുണ്ട്..!!”””_ എന്നുപറഞ്ഞ് അവളെന്നിലേയ്ക്കു ചേർന്നു…
“”…എന്താ..??”””
“”…നീയിപ്പോഴും പഴേതൊന്നും മറന്നിട്ടില്ലാല്ലേ..??”””_ ന്നൊരു ചോദ്യമായ്രുന്നു…
വിഷയം മറ്റാനാണെങ്കിലും അവള്‍ മുലക്കുടങ്ങളെ എന്റെനെഞ്ചിലേയ്ക്ക് അമര്‍ത്തിക്കൊണ്ട് കണ്ണുകളില്‍ നോക്കിയങ്ങനെ ചോദിച്ചതും കടികൊണ്ട വാശിതീര്‍ക്കാന്‍നിന്ന ഞാനൊന്നുരുകി…
“”…എടാ… അന്നത്തെ ദേഷ്യത്തിലും വാശിയിലും പലതുംചെയ്തെന്നുവെച്ച് അതും മനസ്സിലിട്ടിങ്ങനെ നടക്കല്ലേടാ… അത്… അതെനിയ്ക്കു സഹിയ്ക്കാൻ പറ്റൂല… എനിയ്ക്ക്… എനിയ്ക്കു നീ മാത്രേയുള്ളൂ..!!”””_ പറയുമ്പോൾ പെണ്ണിന്റെ കണ്ണുകൾനിറഞ്ഞിരുന്നു…
“”…ഏയ്.! ഇല്ലെടി പൊട്ടത്തീ… പെട്ടെന്നെന്തൊക്കെയോ ഓർത്തപ്പോളൊരു നുള്ളു തരണോന്നുതോന്നി… അല്ലാതെ… ഛെ..!!”””_ ഒരു പുഞ്ചിരിയോടെപറഞ്ഞ് അവളുടെ സീമന്തരേഖയിൽ ചുണ്ടുകളമർത്തിയതും അവളെന്നോടു കൂടുതൽച്ചേർന്നു…
“”…ഒരു പായസത്തിന്റെ കാര്യത്തിൽ നീയെന്നെ നുള്ളിയെങ്കിൽ ബാക്കിവല്ലതുമൊക്കെ ആലോചിച്ചാൽ നീയെന്തൊക്കെന്നെ ചെയ്യും..??”””_ അവളൊന്നമർത്തി ചിരിച്ചു…
…ശെരിയാണ്.! അതൊക്കെയാലോചിച്ചാൽ ഞാനവളെ എന്തൊക്കെ ചെയ്യണം..??
…ഇനിയവള് തിരിച്ചാലോചിച്ചാലോ..??
ആം.! കൊടുവാളിനേം മൺവെട്ടിയേയുമൊക്കെ ഇന്നുതന്നെയിവടന്ന് ഒഴിപ്പിയ്ക്കണം…
എന്തിനാണ് ആവശ്യമില്ലാത്തോരോരോ സാധനങ്ങള്..??!!
“”…എന്താ കുട്ടൂസേ… നീയാലോചിയ്ക്കുന്നേ..??”””
“”…ങ്ഹൂം.! അല്ല, നിനക്കുനാളെ ഹോസ്പിറ്റലീപ്പോണ്ടേ..?? എന്നിട്ടുനീയിവടെ കളിച്ചുനടക്കുവാണോ..??
പോയിക്കിടന്നുറങ്ങെടീ..!!”””
“”…ദേ ഒന്നങ്ങടു വെച്ചുതന്നാലുണ്ടല്ലും… ഒറക്കമ്പിടിച്ചയെന്നെ നുള്ളിയെണീപ്പിച്ചിട്ട് ആജ്ഞാപിയ്ക്കുന്നോ..?? ശ്ശെ.! നല്ലൊരുറക്കമ്പോയി..!!”””_ അവൾ പരിഭവപ്പെട്ടങ്ങനെ പറഞ്ഞതും,
“”…മിന്നൂസേ… ഉറക്കമ്പോയ സ്ഥിതിയ്ക്ക് നമുക്ക് രണ്ടുറൗണ്ടൂടി ഷൂട്ട്ചെയ്താലോടീ..??”””_ ചോദിച്ചുകൊണ്ട് ഞാനമർത്തിയൊന്നു ചിരിച്ചു…
ഉടനെയവളെന്നെ തള്ളിമാറ്റി…
ശേഷം;
“”…പ്ഫ.! നാറീ… പോടാ അവടുന്ന്..!!”””_ എന്നൊരാട്ടായ്രുന്നു…
എന്നിട്ടുനേരെ റൂമിലേയ്ക്കു നടക്കുവേം ചെയ്തു…
എന്നാലാ ചുണ്ടുകളിലൊരു കള്ളച്ചിരിയില്ലായ്രുന്നോ..??
…ങ്ഹൂം.! ഇവടെ നമ്മളങ്ങനൊന്നും ചിന്തിയ്ക്കാൻ പാടില്ല ദാമൂ..!!_ ഞാനെന്റെ മനസ്സിനെ ശാസിച്ചുകൊണ്ട് അവൾടെപിന്നാലെ റൂമിലേയ്ക്കു കയറുമ്പോൾ, മീനാക്ഷി ബെഡ്ഷീറ്റൊക്കെ എടുത്തുവെച്ച് കിടക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു…
“”…മിന്നൂസേ… അന്നു നീ പായസംമേടിച്ചു കുടിയ്ക്കാത്തേല് വെഷമമുണ്ടോന്നു ചോദിച്ചില്ലേ..??”””_ ഞാൻ കട്ടിലിനോടു ചേർന്നുനിന്നു…
“”…ഞാനങ്ങനെ ചോദിച്ചോ..??”””
“”…ആം.! നീ ചോദിച്ചു… നീ മറന്നോയതാ..!!”””
“”…ഓ.! ശെരി.! ചോദിച്ചു… അതിന്..??”””_ ബെഡ്ഡൊക്കെയൊരുക്കി, അതിലേയ്ക്കുകേറി ക്രാസിയിൽ ചാരിയിരുന്നുകൊണ്ടവൾ തിരിച്ചുചോദിച്ചതും,
“”…അത്… എന്റെയാ വെഷമം മാറണോങ്കിൽ…”””_ പറഞ്ഞു മുഴുവിയ്ക്കാതെ ഞാൻവീണ്ടും കള്ളനോട്ടംനോക്കി…
അവൾക്കതു കൃത്യമായി മനസ്സിലാവുകേംചെയ്തു…
“”…ഓ.! വേണ്ട.! ആ വെഷമമവിടിരുന്നോട്ടേ… അല്ലേത്തന്നെ എത്രദിവസായെന്നോ നേരേചൊവ്വേയൊന്നുറങ്ങീട്ട്… ഹോസ്പിറ്റലീച്ചെന്നാ ഓരോരുത്തര് കളിയാക്കുവാ..!!”””
“”…എന്തിന്..??”””
“”…ഞാനവടിരുന്നുറങ്ങുന്നേന്..!!”””
“”…അതുശെരിയാ… അല്ലേലും നിനക്കിച്ചിരി ഉറക്കംകൂടുതലാ… അതെങ്ങനാ സമയത്തിനും കാലത്തിനും കിടന്നുറങ്ങൂലല്ലോ..!!”””_ എന്നുപദേശിയ്ക്കാൻ നോക്കി, പണിപാളി…
അതിനവളെന്നെ തുറിച്ചൊരുനോട്ടംകൂടി നോക്കിയപ്പോൾ പിന്നെ ഞാനൊന്നും പറയാൻപോയില്ല…
“”…കുട്ടൂസേ..??”””_ കുറച്ചുകഴിഞ്ഞിട്ടും ഞാൻ നിന്നിടത്തുനിന്ന് അനങ്ങാതെവന്നപ്പോൾ മീനാക്ഷിയുടെ വിളിയെത്തി…
പക്ഷേ മൈൻഡുചെയ്തില്ല…
“”…എടാ… പെണങ്ങിയോടാ..??”””_ വീണ്ടും ചോദ്യമെത്തി…
അതിന്,
“”…ഞാൻ പെണങ്ങിയാലും ഇല്ലേലും നെനക്കെന്താ..?? നെനക്കെപ്പോഴും നിന്റെ കാര്യോല്ലേള്ളൂ..!!”””_ അതുപറയുമ്പോൾ ജന്മനാകിട്ടിയ കള്ളത്തരം മുഖത്തുവരല്ലേന്ന് അറിയാവുന്ന ദൈവംടീംസിനെ മുഴുവൻ വിളിച്ചുഞാൻ പ്രാർത്ഥിച്ചു…
“”…ഓ.! ശെരി.! എന്നാ താനിനിയെന്നോടു മിണ്ടണ്ട… ഞാനും മിണ്ടൂല..!!”””_ കെറുവോടെ പറഞ്ഞവൾ എനിയ്ക്കു മുഖംതിരിഞ്ഞുകിടന്നു…
ഞാൻ കട്ടിലിന്റെ ഓരത്തായ്രിയ്ക്കുവേം ചെയ്തു…
ഒരു പത്തുമിനിറ്റങ്ങനെ ഇരുന്നിട്ടുണ്ടാവും, അപ്പോഴേയ്ക്കുമവൾടെ മുരടനക്കംകേട്ടു…
ശേഷം,
“”…എന്റെ ജൂലിക്കുട്ടീ… നീപോയി നിന്റെ പപ്പയോടുപറ, മര്യാദയ്ക്കുവന്ന് എന്റോടെമിണ്ടാൻ… ഇല്ലേലെന്റെ സ്വഭാവംമാറുംന്നും പറേണം..!!”””
ജൂലിക്കുട്ടി മഞ്ഞനിറത്തിലുള്ള ഒരു വലിയ ടെഡ്ഡിബിയറാണ്…
ഫുൾടൈം ഞങ്ങൾടെ തലയിണകളുടെ നടുക്കാണ് പുള്ളിക്കാരിയുടെ സ്ഥാനം…
ഇപ്പോളെന്നെ സോപ്പിടാനായി അതിനെയെടുത്തുവെച്ച് വർത്താനംപറയുവാ…
അതുകേട്ടു തിരിഞ്ഞുനോക്കിയതും അവള് ചുണ്ടുകടിച്ചുപിടിച്ച് ചിരിയടക്കാൻ ശ്രെമിയ്ക്കുവായ്രുന്നു…
ആ ചിരികൂടിക്കണ്ടതും എന്റെ ദേഷ്യമിരട്ടിച്ചു…
ഉടനെതന്നെ ലൈറ്റുമോഫ്‌ചെയ്ത് ബെഡ്ഡിലേയ്ക്കു കേറുവായ്രുന്നൂ ഞാൻ…
“”…ദാ… പൊതച്ചോ..!!”””_ അവളു പുതയ്ക്കാനെടുത്ത പുതപ്പിന്റെ ബാക്കിഭാഗമെടുത്ത് എന്റെ മേലേയ്ക്കുവെച്ചതും ഞാൻ തട്ടിയെറിഞ്ഞു;
“”…നിന്റച്ഛന് കൊണ്ടോയി കൊടടീ..!!”””
“”…ന്റെ ദൈവമേ… ഇങ്ങനേം കൊതിക്കെർവ്വുള്ള മനുഷ്യമ്മാര് കാണോ..?? അയ്യേ.! ഇതൊക്കെയാരേലുമറിഞ്ഞാൽ… ശ്ശൊ.! നാണക്കേടുതന്നെ..!!”””_ ആത്മഗതംപോലെ പറഞ്ഞവൾ എന്നോടു ചേർന്നുകിടന്ന് വീണ്ടും പുതപ്പെടുത്തെന്റെ നെഞ്ചത്തേയ്ക്കുവെച്ചു…
“”…അത്രയ്ക്കു നാണക്കേടുള്ളോരൊന്നും ന്നെ തൊടണ്ട… മാറിക്കെടേടീ..!!”””_ അവൾക്കെതിർവശം ചെരിഞ്ഞു കിടന്നയെന്റെ ഇടുപ്പിലൂടെകൈയിട്ട് എന്നോട് ചൊതുങ്ങിക്കിടക്കാനൊരുങ്ങിയ മീനാക്ഷിയുടെ കൈതട്ടിമാറ്റി പറയുന്നതിനൊപ്പം, ഞാൻ കുറച്ചുകൂടി നീങ്ങിക്കിടന്ന് ഞങ്ങൾക്കിടയിലെ ഗ്യാപ്പുവലുതാക്കി…
“”…ഓഹോ.! അപ്പൊ മുടിഞ്ഞ പെണക്കാണല്ലേ..??”””_ അവളുടെ സ്വരമുയർന്നതിനൊപ്പം, അടുത്ത ഫ്ലാറ്റുകളിൽനിന്നും ജനാലയിലൂടെ അരിച്ചുകയറിയ പ്രകാശത്തിൽ കമിഴ്ന്നു കിടന്നുകൊണ്ട് തലയുയർത്തിയെന്നെ നോക്കുന്ന മീനാക്ഷിയുടെനിഴലും എനിയ്ക്കുവ്യക്തമായി കാണാമായിരുന്നു…
“”…ആ.! പെണക്കന്തന്നാ… അതിനിപ്പാർക്കാ നഷ്ടം..??”””
“”…ആർക്കുമൊരു നഷ്ടോമില്ല… പിന്നിത്രേക്ക ഡിമാൻഡായ സ്ഥിതിയ്ക്ക് ഞാനുറങ്ങുമ്പോളെന്റെ അമ്മിഞ്ഞേപ്പിടിയ്ക്കാൻ വാട്ടാ… അപ്പൊ കാണിച്ചുതരാം..!!”””_ പറഞ്ഞതും അവള് വാശിതീർക്കുംപോലെ തിരിഞ്ഞുകിടന്ന് എന്റെ മേത്തുകിടന്ന ബ്ലാങ്കെറ്റുകൂടി വലിച്ചെടുത്തുമൂടി…
മറ്റേ തൊമ്മനുംമക്കളിലെ രാജാക്കണ്ണ് പറയുമ്പോലെ, അതെനിക്കിഷ്ടായില്ല…
ഞാൻ തിരിഞ്ഞു കിടന്നവളെ ചവിട്ടിത്തള്ളിക്കൊണ്ട് ബ്ലാങ്കെറ്റ് വലിച്ചെടുത്ത്, കിടന്നകിടപ്പിൽ രണ്ടുമൂന്നു ചുറ്റുതിരിഞ്ഞു…..
പ്രസവശേഷം നേഴ്സുമാര് കുഞ്ഞിനെ വെള്ളകോട്ടനിൽ പൊതിഞ്ഞോണ്ടു വരുമ്പോലെ മുഖംമാത്രം പുറത്തു വരത്തക്കവിധത്തിൽ ചുറ്റിപൊതിഞ്ഞ് ഞാൻ മിണ്ടാതെകിടന്നു…
തൊഴികിട്ടി രണ്ടുമലക്കം മറിഞ്ഞ ഡോക്ടറൂട്ടി ചാടിയെഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ പണി വരുന്നുണ്ടവറാച്ചാന്ന് മനസ്സുപറഞ്ഞെങ്കിലും ഞാനനങ്ങീല…
“”…വിടാട്ടാ… നിന്നെയിപ്പൊത്തന്നെ ചന്ദ്രനിലേയ്ക്ക് വിടാമേ..!!”””_ വെള്ളബ്ലാങ്കെറ്റും വരിഞ്ഞുമുറുക്കി ബഹിരാകാശ സഞ്ചാരികളെപ്പോലെ കിടന്നയെന്നെനോക്കി പറഞ്ഞിട്ടാനാറി ടീഷേർട്ടിന്റെസ്ലീവ് മുകളിലേയ്ക്കുയർത്തുന്നതു കണ്ടതും എന്റെ ചങ്കിടിയ്ക്കാൻതുടങ്ങി…
“”…ഇതെന്റെ ബ്ലാങ്കെറ്റാ… താടാ പട്ടീ..!!”””_ ബെഡിലേയ്ക്ക് മുട്ടിലിഴഞ്ഞുകേറിയ പെണ്ണ് ബ്ലാങ്കെറ്റിന്ററ്റത്തു പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു…
സത്യത്തിൽ അതുതിരികെക്കൊടുത്ത് കിട്ടാമ്പോണ ഇടിയുടെയെണ്ണം കുറയ്ക്കണോന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു…
…ബട്ട് ആം ഹെല്പ്ലെസ്സ്.!
കയ്യുംകാലും അതിനുള്ളിലായതു കൊണ്ട് ഒന്നനങ്ങണോങ്കിൽ കൂടി പരസഹായം വേണമെന്നവസ്ഥയാ…
സംഗതിയുടെകിടപ്പ് അവളോടു വിവരിയ്ക്കണമെന്നാഗ്രഹമുണ്ടേലും ഈഗോ സമ്മതിയ്ക്കാത്തോണ്ട് ആർക്കും ശല്യമുണ്ടാക്കാതെ മിണ്ടാതെ കിടക്കുവാന്നേ.!
“”…ന്റെ ബ്ലാങ്കെറ്റ് താടാ ശവമേ..!!”””_ വീണ്ടും അതിന്മേൽ പിടിച്ചു വലിച്ചതിനൊപ്പം എന്റെമുതുകിൽ രണ്ടിടി കൂടിതന്നു…
“”…ഇല്ലടീ… തരത്തില്ല… നീയിനിയെന്നെ എന്തൊക്കെ ചെയ്താലും ഇതു ഞാന്തരാമ്പോണില്ല..!!”””_ എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലെന്ത്, വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു…
“”…ആഹാ.! അത്രയ്ക്കായോ… എന്നാ കാട്ടിത്തരാമേ..!!”””_ എന്റെ വെല്ലുവിളികേട്ടതും അവളുവാശിയോടെ പറഞ്ഞ് മുട്ടിലിഴഞ്ഞെന്റെ മുതുകിലേയ്ക്കു കയറി…
പിന്നെ കറ്റതല്ലുമ്പോലെ രണ്ടുകൈയും കൂട്ടിപ്പിടിച്ചിടിയ്ക്കാൻ തുടങ്ങി… ഇടിയൊന്നും ബ്ലാങ്കെറ്റും കടന്നുള്ളിലേയ്ക്ക് വന്നില്ലെങ്കിലും ശരീരമനക്കാൻ കഴിയാതെ വീർപ്പുമുട്ടിയ എന്റെമേത്ത് തടിച്ചീടെ വെയിറ്റുകൂടിയായപ്പോൾ ശ്വാസംമുട്ടാൻ തുടങ്ങി…
എന്റെ മുക്കലും മൂളലുമെല്ലാം അവൾടെ പീഞ്ഞയിടികൊണ്ടിട്ടാണെന്നുള്ള അഹങ്കാരത്തിൽ പുള്ളിക്കാരിയപ്പോഴുമങ്ങ് തകർക്കുവായ്രുന്നു…
“”…മി… മി… മിന്നൂ.. സേ..!!”””
“”…എന്ത്ടാ പട്ടീ..??”””
“”…മേത്ത്ന്ന്… മേത്ത്ന്ന് മാറിയേ… ശ്വാസം… ശ്വാസമ്മുട്ടുന്നു..!!”””_ ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു…
സാധാരണ മുട്ടട്ടേ… ചാവടാ പട്ടീന്നൊക്കെ പറയുന്നതാ…
പക്ഷേ ഇന്നു സംഗതി സീര്യസ്സാന്നു തോന്നിയതു കൊണ്ടാവണം പെട്ടെന്നെഴുന്നേറ്റു മാറി…
“”…മ്മ്മ്.! ഇനി കളിയ്ക്കാണ്ടെന്റെ ബ്ലാങ്കെറ്റു താ ചെക്കാ…!!”””_ ബെഡിൽ ചമ്രംപടഞ്ഞിരുന്ന് പെണ്ണുപറഞ്ഞപ്പോൾ ഞാൻ നിസ്സഹായമായി അവളെ നോക്കിക്കിടന്നു…
“”…എണീയ്ക്ക് ചെക്കാ… ബ്ളാങ്കെറ്റു താ… എനിയ്ക്കുറങ്ങണം..!!”””_ അവള് ചെറിയൊരു ദേഷ്യസ്വരത്തിൽ വീണ്ടുമതിന്റെ തുമ്പിൽ പിടിച്ചുവലിച്ചു…
“”…എന്നെ… എന്നെക്കൊണ്ടു പറ്റോന്നു തോന്നുന്നില്ല ഷാജിയേട്ടാ..!!”””_ ഞാൻ നിസ്സഹായമായൊരു ചിരിയോടെപറഞ്ഞപ്പോൾ കാര്യം മനസ്സിലാകാതെ അവളെന്നെനോക്കി…
“”…മ്മ്മ്..?? എന്തോ പറ്റിയബൂ..??”””_ അവള് ഇരട്ടപ്പല്ലുകാട്ടി ചിരിച്ചുകൊണ്ടെന്നോട് ചേർന്നിരുന്നു…
“”…അത്… അതനങ്ങാമ്പറ്റണില്ല..!!”””_ എന്റെമുഖം ദയനീയമായി…
ശെരിയ്ക്കുമപ്പോഴാണ് അവളെന്റെയവസ്ഥ മനസ്സിലാക്കുന്നത്…
“”…ഓഹോ.! അപ്പൊയിതാണല്ലേ ഞാന്തല്ലിയപ്പോ വെറുതെകൊണ്ടോണ്ട് കെടന്നേ…. അപ്പൊഴേ ആലോയ്ച്ചതാ ഇതെന്തോ പറ്റിയേന്ന്..!!”””_ അവൾ ബ്ളാങ്കെറ്റിന്റെ അറ്റത്തു പിടിച്ചുവലിച്ചു…
ശേഷം,
“”…മ്മ്മ്.! ടിങ്… ടിങ്… വണ്ടിയങ്ങോട്ടുരുണ്ട് പോട്ടേ..!!”””_ എന്നുപറഞ്ഞെന്നെ തള്ളുകകൂടി ചെയ്തപ്പോൾ, കേൾക്കാനിരുന്നതുപോലെ ഞാൻ മറുവശത്തേയ്ക്കുരുണ്ടു…
“”…മതി… മതി… ഇനീമുരുണ്ടാ വണ്ടി കൊക്കേവീഴും… അങ്ങനെ വണ്ടീടെ പെയിന്റാറ്റം പോയാൽ ഓണർക്കതു വെഷമാവും…. അതോണ്ടിനിയെണീറ്റോ..!!”””
അപ്പോഴേയ്ക്കും രണ്ടു ചുറ്റഴിഞ്ഞ് കൈയും കാലുമൊക്കെ കുറച്ചുഫ്രീയായ്രുന്നു…
കൈരണ്ടും ബ്ലാങ്കെറ്റിനകത്തു നിന്നും പുറത്തെടുത്തശേഷം കൈകുത്തി എഴുന്നേറ്റതും വാടികൊഴിയാൻ കാത്തുനിന്ന ഇലപോലെ അതു കാലിലേയ്ക്കൂർന്നു വീണു…
“”…അവൾടമ്മേടൊരു പൊതപ്പ്..!!”””_ കലിപ്പടക്കാൻ കഴിയാതെ പുതപ്പെടുത്ത് ഹോളിലേയ്ക്കു വലിച്ചെറിഞ്ഞുകൊണ്ട് ചീറിയതും മിന്നൂസെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ബെഡിൽ നിന്നുമെഴുന്നേറ്റു…
“”…കഷ്ടോണ്ട് കുട്ടൂസേ… എന്റെ മമ്മിതന്ന ബ്ലാങ്കെറ്റാത്..!!”””_ അവൾ ബെഡിൽനിന്നുമിറങ്ങി ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞതും,
“”…ആഹ്.! എനിയ്ക്കപ്പൊഴേ തോന്നി… അതോണ്ടല്ലേ എന്നെ കൊല്ലാന്നോക്കീത്..!!”””_ ഞാൻ മുഖംകൂർപ്പിച്ചു…
“”…കൊല്ലാന്നോക്കീന്നോ..?? ആരു കൊല്ലാന്നോക്കീന്ന്..?? നീയോരോന്നൊക്കെ കാട്ടിക്കൂട്ടീട്ടിപ്പെന്റെ പൊതപ്പിനായോ കുറ്റം..??”””_ അവള് ബ്ലാങ്കെറ്റെടുക്കുന്നതിനിടയിൽ എന്നെ നോക്കിച്ചോദിച്ചതും ഞാനൊന്നും മിണ്ടാതെ കട്ടിലിലേയ്ക്കിരുന്നു…
അങ്ങനെ കലിപ്പൊടുങ്ങാതെ കട്ടിലിലിരുന്ന് കിതയ്ക്കുമ്പോഴാണ് ചാർജിങ്ങിലിരുന്ന മീനാക്ഷിയുടെ ഫോൺ ചിലയ്ക്കാൻ തുടങ്ങിയത്…
“”…ആരാന്നു നോക്കിയേടാ..!!”””_ അവൾ പറഞ്ഞതും ഞാൻ കൈയെത്തിച്ചു ഫോണെടുത്തു…
“”…ആരാടാ..??”””_ അവള് ബ്ലാങ്കെറ്റ് ബെഡിലേയ്ക്കിട്ടുകൊണ്ട് ചോദിയ്ക്കുന്നതിനിടയിൽ ഞാനാ കോള് സൈലന്റാക്കി മേശയിലേക്കിട്ടു…
ഞാനത് കട്ടാക്കിവിട്ടതു കണ്ട് വല്ല റോങ്നമ്പറുമാവുമെന്ന ചിന്തയിലായിരുന്നു ഡോക്ടറ്…
“”…ഇവളുമാർക്കൊന്നും രാത്രി ഒറക്കോമില്ലേ..??”””_ ഫോൺ മേശയിലേയ്ക്കിട്ടുകൊണ്ട് പിറുപിറുത്തപ്പോഴാണ് വന്ന കോള് റോങ്നമ്പറല്ലാന്ന് മീനാക്ഷിയ്ക്കു മനസ്സിലായത്…
“”…ആരായ്രുന്നൂടാ..?? ഐഡിയക്കാരാണോ..?? മനുഷ്യന് രാത്രീം സ്വൈര്യംതരില്ലേ അവറ്റകള്..??””
“”…ഇതൈഡിയക്കാരൊന്നുവല്ല… ആരെയൂറ്റണമെന്ന്
ഒരൈഡിയേമില്ലാത്ത നിന്റാശൂത്രീക്കാരാ..!!”””_
പൊട്ടിച്ചിരിയോടെ കാട്ടിലിന്റപ്പുറത്തേയ്ക്കു ചാടിയിറങ്ങിക്കൊണ്ട് ഞാനാ മറുപടി പറഞ്ഞതും,
“”…എടാ പട്ടീ..!!”””_ ന്നൊരലർച്ചയോടെ പാഞ്ഞുവന്ന മീനാക്ഷി പെട്ടെന്നു ഫോണെടുത്തെങ്കിലും അപ്പോഴേക്കും കോള് കട്ടായിരുന്നു…
അതിനെന്നെയൊന്നു തുറിച്ചുനോക്കി എന്തോപറയാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഫോൺമുഴങ്ങി…
അതോടെ വായിലുവന്നതു തുപ്പാതെ അവളാ കോളറ്റന്റ്ചെയ്തു;
“”…യെസ്.! ഡോക്ടർ മീനാക്ഷീസിദ്ധാർഥ് ഹിയർ..!!”””
അവളാപ്പറഞ്ഞതെനിയ്ക്കത്ര സുഖിച്ചില്ല;
“”…പിന്നേ… ഒരു മീനാച്ചീ ചിത്താത്ത്… ഈ മീനാച്ചീടെ തനിസ്വഭാവമവരു കാണണം, അപ്പൊഴായിരിയ്ക്കുന്നേ..!!”””_ ഞാനൊരുലോഡ് പുച്ഛം വാരിവിതറിയതവള് കേട്ടെങ്കിലും അപ്പുറത്തുനിന്ന് പറഞ്ഞോണ്ടിരുന്നത് അതിലും അർജന്റുള്ള കാര്യമേന്തോ ആയതിനാൽ എന്നെ നോക്കിയൊന്നു കണ്ണുരുട്ടുക മാത്രമാണ് ചെയ്തത്…
“”…നോക്കിപ്പേടിപ്പിക്കാതെടീ ഉണ്ടക്കണ്ണീ… കൂടുതല് കളിച്ചാ പിടിച്ചു പീഡിപ്പിച്ചുവിടും പറഞ്ഞേക്കാം..!!”””_ ഈ സമയത്തവൾ കോളും കട്ട്ചെയ്തുവന്ന് പൊതിയ്ക്കില്ലാന്നുള്ള നല്ലയുറപ്പുണ്ടായതിനാൽ ഞാനവളെ മാക്സിമം വെറുപ്പിക്കാൻനോക്കി…
എന്റെ ഗോഷ്ടികാണിയ്ക്കലും, അവളുടെ മറുപടികളുംമൂളലും അതേപടി തിരിച്ചു പറഞ്ഞുകൊണ്ടുള്ള വെറുപ്പിയ്ക്കലും കൂടിയായപ്പോൾ മീനാക്ഷിക്കൊച്ചിന്റെ തലയ്ക്കുപ്രാന്തായി…
അവൾ ഫോണും ചെവിയിൽ വെച്ചുകൊണ്ട് എന്നെയൊന്നു നോക്കിപ്പേടിപ്പിച്ചിട്ടു പുറത്തേയ്ക്കുപോയതും ഞാൻ കട്ടിലിലേയ്ക്കു മലർന്നുകിടന്നു…
അവള് വാതിൽക്കൽ നിൽക്കുന്നുണ്ടോന്ന് പാളി നോക്കിയശേഷം കാലുകൊണ്ടുപതിയെ എന്റെ ശത്രുവിനെ നീക്കി താഴെയിട്ടു…
…അവൾട മമ്മീടൊരു പൊതപ്പ്…. ത്ഫൂ..!_ നീ തല്ക്കാലമവിടെ കിടന്നാമതിയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കണ്ണുകളടച്ചപ്പോഴേയ്ക്കും മീനാക്ഷി തിരികെവന്നു…
“”…കുട്ടൂസേ… ഒരർജെന്റ് കേസുണ്ട്…. എനിയ്ക്കു ഹോസ്പിറ്റലു വരെയൊന്നു പോണം..!!”””_ അവൾ ധൃതിയിൽപറഞ്ഞു ബാത്ത്റൂമിലേയ്ക്കു കയറിയതും ഞാൻ വീണ്ടും കട്ടിലിലെഴുന്നേറ്റിരുന്നു…
ബാത്‌റൂമിൽനിന്നും തിരികെയിറങ്ങിയപ്പോഴും ഞാനതേയിരുപ്പിയ്ക്കിരിയ്ക്കുന്നതു കണ്ടപ്പോൾ അവളെന്നെയൊന്നു തുറിച്ചു നോക്കി…
“”…ഹ.! ഞാമ്പറഞ്ഞ കേട്ടില്ലേ… എനിയ്ക്കു ഹോസ്പിറ്റലീപ്പോണോന്ന്… പെട്ടെന്നൊരുങ്ങ്..!!”””_ മീനാക്ഷി ടവലെടുത്തു മുഖംതുടച്ചു…
“”…നീ ഹോസ്പിറ്റലീ പോണേന് ഞാനെന്തോത്തിനാ ഒരുങ്ങുന്നേ..??”””_ അവളുകേൾക്കേ താല്പര്യമില്ലാത്തമട്ടിലാണ് പറഞ്ഞതെങ്കിലും മനസ്സിൽപോകാനുള്ള ഒരുക്കങ്ങളൊക്കെ ഞാനെടുത്തു കഴിഞ്ഞിരുന്നു…
“”…എന്തു വർത്താനാടാ പറേണെ..?? പെട്ടെന്നു വരാന്നോക്ക്..!!”””
“”…മ്മ്മ്..?? എന്തോപറ്റി..?? ആർക്കേലും പെട്ടെന്നു പെറാൻമുട്ടിയോ..??”””
“”…ദേ ചെക്കാ… വെറുതെ കളിയ്ക്കല്ലേ… പോയൊരുങ്ങ്… എന്നിട്ടെന്നെ ഹോസ്പിറ്റലിലൊന്നു ഡ്രോപ്പുചെയ്..!!”””_ വാഡ്രോബ് തുറന്ന് സാരികൾ മറിച്ചുനോക്കിയാണ് മീനാക്ഷി ഓഡറിട്ടത്…
“”…ന്റ മിന്നൂസേ… നീയീ സാരിയൊക്കെ വാരിച്ചുറ്റി അങ്ങെത്തുമ്പോഴേയ്ക്കും കുഞ്ഞിന്റെ നൂലുകെട്ട്കഴിയും… അതോണ്ട് വല്ല ചുരിദാറാണമെടുത്തിട്..!!”””_
സാരിയെടുത്തതിഷ്ടപ്പെടാതെ ഞാൻപ്രതികരിച്ചതും പെണ്ണ് കയ്യിലിരുന്ന സാരികളെല്ലാം തിരികെവെച്ച്, സ്കൈബ്ലൂ ഷോൾലെസ്സായുള്ള ചുരിദാറും ബോട്ടവും ബെഡ്ഡിലേയ്ക്കിട്ട് എന്നെനോക്കി;
“”…മ്മ്മ്..??”””_ ഇതുപോരേ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും ഞാൻ തലകുലുക്കി…
ഉടനെ,
“”…ആം.! എന്നാ പുറത്തുപോ… ഡ്രെസ്സുമാറട്ടേ..!!”””_ പുറത്തേയ്ക്കു വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞെങ്കിലും ഞാൻ മൈന്റ്ചെയ്തില്ല…
“”…എനിയ്ക്കേ… എനിയ്ക്കു നിന്നോടു കളിച്ചോണ്ടിരിയ്ക്കാൻ നേരോല്ല… ഞാൻ റെഡിയായി വരുമ്പഴേയ്ക്കും പൊറത്തുണ്ടാവണം.. കേട്ടല്ലോ..!!”””_ ആജ്‌ഞപോലെ പറഞ്ഞ് അവൾ തുണിയെല്ലാം വാരിയെടുത്ത് ബെഡ്റൂമിൽനിന്നുമിറങ്ങി…
“”…ഞാമ്മരൂലാ… എനിയ്ക്കു രാവിലെ പ്രാക്ടീസുണ്ട്… അതോണ്ടു സമയത്തിനുറങ്ങണം..!!”””_ ഞാൻ ബെഡിലിരുന്നു വിളിച്ചുപറഞ്ഞതും അവളോടി വാതിൽക്കലെത്തി;
“”…ദേ… ചെക്കാ… മറ്റേ വർത്താനമ്പറയല്ലും… ന്റെ സ്വഭാവമ്മാറും… മര്യാദയ്ക്കെന്റൊപ്പം വരാൻനോക്കിയ്ക്കോ..!!”””_ കൈയിലിരുന്ന ടീഷേർട്ടെന്റെ നേരേ
വലിച്ചെറിഞ്ഞ് തിരികെപോകുമ്പോഴും എന്റെമുഖത്തെ പുഞ്ചിരിമാറിയിരുന്നില്ല…
“”…ഇല്ലാ… എനിയ്ക്കു വരാമ്പറ്റൂലാ… നാളെ മാച്ചുള്ളതാ… അതോണ്ടെനിയ്ക്കുറങ്ങിയേ പറ്റുള്ളൂ..!!”””
“”…അതിനു നീവന്ന് ഓപ്പറേഷനൊന്നും ചെയ്യണ്ട… ജസ്റ്റവിടെവരെയൊന്നു ഡ്രോപ്പുചെയ്യണം… അത്രേയുള്ളൂ… ഞാൻ രാത്രി ഡ്രൈവ്ചെയ്താൽ ശെരിയാവില്ല..!!”””_ അവളപ്പുറത്തുനിന്നും വിളിച്ചുപറഞ്ഞു…
“”…ഉവ്വ.! അല്ലാണ്ട് തമ്പ്രാട്ടിയ്ക്ക് ഇരുട്ടുപേടിയായോണ്ടല്ല..??!!”””_ പറഞ്ഞു നാവു വായിലേയ്ക്കിട്ടതും പെണ്ണ് ഡ്രെസ്സ്മാറി വാതിൽക്കലെത്തിയിരുന്നു…
“”…ഇരുട്ട് പേടി നിന്റമ്മയ്ക്കാടാ നാറീ..!!”””_ കയ്യിലിരുന്ന പാവാടകൊണ്ട് മുതുകിലൊന്നു തന്നിട്ട് അവൾ കണ്ണാടിയ്ക്കുമുന്നിൽ നിന്നും മുടികെട്ടാൻ തുടങ്ങി…
പിന്നെ ഞാനൊന്നും മിണ്ടിയില്ല…
പണ്ടൊരുദിവസം രാത്രിയച്ഛനെ ഉറങ്ങാൻ സമ്മതിയ്ക്കാതെ ചെവിയ്ക്കലിരുന്ന് ആരുടെയൊക്കെയോ പരദൂഷണം പറഞ്ഞേന് അമ്മയെ ആ രാത്രി അച്ഛൻ പിടിച്ചോണ്ടോയി വീട്ടിന് പുറത്തുനിർത്തി…
ഇരുട്ടുകണ്ട് പേടിച്ചതും പുള്ളിക്കാരി നിലവിളിതുടങ്ങി…
അതോടെ ആളുകൂടുകയും അമ്മയും ഇരുട്ടുമായുള്ളകൂട്ട് നാട്ടുകാര് മുഴുവനറിയുകയും ചെയ്തു…
അതീശവത്തിനും അറിയാം…. അല്ലായിരുന്നെങ്കിൽ ഞാനെന്നേ മിനാക്ഷിയുടെ ഇരുട്ടുപേടിയെ മുതലെടുത്തേനെ…
“”…എടാ… ചെക്കാ… വെറുതേയോരോന്ന് ആലോചിച്ചിരിയ്ക്കാണ്ട് വരണുണ്ടോ നീയ്..??”””_ മുടിയും പോണിടെയിൽ സ്റ്റൈലിൽവെച്ചു ക്ലിപ്പിട്ട് മുഖത്തൊരു ടച്ച്അപ്പും കഴിഞ്ഞാണ് അവളെന്നെ തട്ടിവിളിച്ചത്…
“”…ഞാമ്മരണോ വാവേ..?? പ്ലീസൊറ്റയ്ക്ക് പോവൂലേ..??”””_ ഞാൻ കെഞ്ചുന്നപോലെ അവളുടെ മുഖത്തേയ്ക്കു നോക്കിയതും പിന്നെയവളെന്നെ നിർബന്ധിച്ചില്ല…
“”…മ്മ്മ്.! ശെരീന്നാ.! ഉറങ്ങിയ്‌ക്കോട്ടോ… പിന്നെ ഞാമ്മരാൻവൈകിയാലും പ്രാക്ടീസിനുപോവണം…. അതോണ്ട് അലാംവെച്ചിട്ടേ കിടക്കാവൂ..!!”””_ എന്നെയെല്ലാം പറഞ്ഞേപ്പിച്ചിട്ട് പുറത്തേയ്ക്കിറങ്ങി പോകുമ്പോഴും പെണ്ണിനുനല്ല സങ്കടമുണ്ട്…
സംഗതി കാര്യംകൊണ്ട് ഒരുപയോഗോമില്ലേലും എന്റൊപ്പം എവിടെയെങ്കിലുമൊക്കെ പോകാൻ ഇപ്പോൾ കണ്ണും നിറച്ചിറങ്ങിപോയ സാധനത്തിന് നല്ല ഉത്സാഹമാ… പണ്ടുമതേ.!
അവള് ഡോറും ചാരിക്കൊണ്ട് പുറത്തേയ്ക്കിറങ്ങിയതും
ഞാൻ പെട്ടെന്നു കട്ടിലിൽനിന്നുമെഴുന്നേറ്റ് അലമാരയിൽനിന്നൊരു ബലൂൺഫിറ്റുമെടുത്ത് ട്രാക്സിന്റെ മേലേ വലിച്ചുകയറ്റി, മൊബൈലും ബുള്ളറ്റിന്റെ കീയും കൈയ്ക്കുള്ളിലാക്കി പുറത്തേയ്ക്കിറങ്ങി…
ശേഷം, ഫ്ലാറ്റും ലോക്ക്ചെയ്ത് ലിഫ്റ്റെടുത്ത് താഴെയെത്തുമ്പോൾ മീനാക്ഷി കാർപാർക്കിങ്ങ് സെക്ഷനിലേയ്ക്ക് കയറാൻ തുടങ്ങിയിരുന്നു…
പിന്നൊന്നുമാലോചിയ്ക്കാതെ ഞാൻവേഗം വണ്ടിയിലേയ്ക്കു കയറി…
“”…അതേ ഡോക്ടറേ… ഇങ്ങുപോര്..!!”””_ അവള് കാറിന്റെ ഡോറുതുറന്നതും ഞാൻ ബുള്ളറ്റ്സ്റ്റാർട്ടാക്കി വിളിച്ചുപറഞ്ഞു….
സംശയത്തോടെ തിരിഞ്ഞുനോക്കി എന്നെക്കണ്ടതും പൂനിലാവുദിച്ചതുപോലെ എന്റെചക്കരയുടെ മുഖംവിടർന്നു…
ഒന്നു കൈകാട്ടി വിളിയ്ക്കേണ്ട താമസം, അവളോടി അടുത്തേയ്ക്കുവന്നു;
“”…എനിയ്ക്ക്… എനിയ്ക്കപ്പഴേയറിയാർന്നൂ, നീ വരോന്ന്… അതോണ്ടല്ലേ ഞാമ്പയ്യെ നടന്നേ..!!””” _ കിതച്ചുകൊണ്ടതു പറയുമ്പോഴും പെണ്ണിന്റെ കണ്ണിലെ സന്തോഷമത്രയ്ക്കുണ്ടായ്രുന്നു…
അതവൾക്കു വിലപിടിപ്പുള്ള സമ്മാനങ്ങൾ വെച്ചുനീട്ടിയതിനല്ല, പകരം കൂടെയൊന്നു ചെല്ലുന്നതിനാണ്…
അതാണെന്റെ മീനാക്ഷി…
പക്ഷേ, അതുമാത്രമല്ല എന്നത് മറ്റൊരുവസ്തുത…
“”…ഉവ്വ.! ഞാങ്കണ്ടായ്രുന്നു, കണ്ണീരുമൊലിപ്പിച്ചോണ്ടിറങ്ങി പോന്നത്..!!”””_ ഞാനൊന്നു ചിരിച്ചു…
“”…അതോ… അതു ഞാനാക്റ്റ് ചെയ്തതല്ലേ..!!”””_ നിറഞ്ഞുതുളുമ്പുന്ന പുഞ്ചിരിയോടെ വന്നെന്റെ കവിളിൽനുള്ളിക്കൊണ്ട് കക്ഷി പിന്നിലേയ്ക്കു ചാടിക്കയറി…
“”…ന്റെ പൊന്നേ… തടിച്ചീടെ വെയിറ്റ്… വണ്ടീടെ ഫ്രണ്ട്കൊണ്ട് പൊങ്ങി..!!”””
“”…എന്നാ സയിച്ചോണം… ഞാനാഹാരം കഴിയ്ക്കുന്നില്ലെന്നാണല്ലോ നിന്റെപരാതി..!!”””_ പറഞ്ഞതും അവളൊറ്റ ചിരിയായ്രുന്നൂ…
“”…മ്മ്മ്.! ഇതിനൊക്കെ ഞാൻ മറുപടിപറയാൻ നിന്നാൽ പിന്നെ ചോദ്യോത്തരോന്നുമുണ്ടാവില്ല… പെരുമാറലേയുണ്ടാവൂ… അതോണ്ട് ആ വായുംവെച്ച് മിണ്ടാണ്ടിരുന്നോ..!!”””_ ഞാനതുപറയുമ്പോഴും പിന്നിലിരുന്നവൾ അടക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു…
അപ്പോഴേയ്ക്കും ഹോസ്പിറ്റലിൽനിന്നും വീണ്ടും ഫോൺവന്നു… കാര്യമൊന്നും കൃത്യമായി അറിയില്ലെങ്കിലും സംഗതിയെന്തോ സീരിയസ്സാണെന്നു മനസ്സിലായി…
അല്ലെങ്കിൽ ഓൾറെഡി ഡോക്ടർസുണ്ടായ്ട്ടും രാത്രിതന്നെ മീനാക്ഷിയെ വിളിച്ചു വരുത്തില്ലായിരുന്നല്ലോ…
പിന്നെ കൂടുതലായവളോട് സംസാരിക്കാൻനിൽക്കാതെ ഞാൻ ആക്‌സിലെറേറ്റർ തിരിച്ചു…
“”…എന്നാ ഞാമ്പൊക്കോട്ടേ….??”””_ ഹോസ്പിറ്റലിന്റെ ഗേറ്റിനുമുന്നിൽ വണ്ടി നിർത്തിക്കൊണ്ടാണ് ഞാൻചോദിച്ചത്…
“”…നീയിപ്പപ്പോയാപ്പിന്നെ ഞാനെങ്ങനെ തിരിച്ചുവരും..??”””_ വണ്ടിയിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു വന്നയവൾ തിരക്കി…
അതിന്,
“”…ന്റെ മിന്നൂസേ… നീയിപ്പോ അത്യാവശ്യപ്പെട്ടങ്ങു വന്നിട്ടവിടെ മലമറിയ്ക്കാനൊന്നുമില്ല… എനിയ്ക്കിനി നിന്നെ നാളെരാത്രീല് മതി… അപ്പൊവേണേല് ഞാമ്മന്നു കൂട്ടിക്കൊണ്ടുപോവാം… എന്തേ..??”””_ ഞാനൊരു കള്ളച്ചിരി ചിരിച്ചു…
“”…അച്ചോടാ… അതൊക്കെന്റെ കുട്ടൂസിന് വെഷമാവൂലേ… അതോണ്ട് മര്യാദയ്ക്കിപ്പോ ചേച്ചിയ്‌ക്കൊപ്പം വാട്ടാ..!!”””_ അവളെന്റെ ടീഷർട്ടിന്റെകഴുത്തിൽ പിടിച്ചുവലിച്ചതും വണ്ടിയോടെ ഞാനൊന്നുവേച്ചു…
വീഴുമെന്നുതോന്നിയതും പെട്ടെന്നുപിടിവിട്ട അവളെ കലിപ്പിച്ചൊന്നു നോക്കിയിട്ട് ഞാൻ ബൈക്ക് സ്റ്റാന്റിലിട്ടു… എന്നിട്ടു കീയുമെടുത്ത് കൂടെയിറങ്ങിച്ചെന്നു…
അപ്പോഴേയ്ക്കും റിസെപ്ഷനിലേയ്ക്കു കയറിയ മീനാക്ഷിയെക്കണ്ട് അവിടെയിരുന്ന് ചെറുതായി ഉറക്കം തൂങ്ങുകയായിരുന്ന രണ്ടുപെൺകുട്ടികളും പെട്ടെന്നെഴുന്നേറ്റു…
“”…ഗുഡ് മോർണി… ഓ സോറി… ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ്..!!”””_ മീനാക്ഷിയവരെ കൈകാണിച്ചു കൊണ്ടങ്ങോട്ടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും ഞാനവരെ അത്യാവശ്യം വൃത്തിയായിതന്നെ വിഷ്ചെയ്തു…
അതോടെ പെൺപിള്ളേരുരണ്ടും വാപൊത്തി ചിരിയ്ക്കാനുംതുടങ്ങി…
അതുകണ്ടതും മീനാക്ഷിയെന്നെ തിരിഞ്ഞുനിന്ന് രൂക്ഷമായൊന്നുനോക്കി;
“”…മനുഷ്യനെ നാണങ്കെടുത്താതെ ഒന്നു മിണ്ടാണ്ടിരിക്കാവോ..!!”””_ മുഖംചെരിച്ച് നെറ്റിയിൽ കൈചേർത്തുപിടിച്ച് അവളുമാരുകാണാതെയാണ് അതുപറഞ്ഞത്…
അതോടെ നമ്മുടെവാക്കിനൊരു വിലയുമില്ലെന്നു മനസ്സിലായതും പിന്നെ ഞാനൊരക്ഷരം മിണ്ടാൻപോയില്ല…
അതിനിടയിലവൾ അവരോടെന്തൊക്കെയോ ചോദിയ്ക്കുന്നതും മറുപടിയായി തലകുലുക്കുന്നതുമൊക്കെ നോക്കി ഞാനനങ്ങാതെ നിന്നു…
സംസാരമൊക്കെ കഴിഞ്ഞ് തിരിച്ചുനടന്നെന്റെ അടുത്തെത്തിയതും എന്തോ ഓർത്തിട്ടെന്നപോലെ അവൾ തിരിഞ്ഞുനോക്കി…
“”…പിന്നെ മിസ്സ്…”””_ എന്തോ പറയാൻതുടങ്ങിയ മീനാക്ഷി ആ പെൺപിള്ളാരുടെ പേരറിയാത്തതുകൊണ്ട് വാക്കുകൾമുറിച്ചതാണെന്ന് മനസ്സിലായതും എന്റെയുള്ളിലുറങ്ങി കിടന്ന സഹായമനസ്കത ചവിട്ടിത്തുള്ളിക്കൊണ്ട് പുറത്തേയ്ക്കുചാടി…
“”…അപ്പറെ നിയ്ക്കുന്നത് ജ്യോതി… ഇപ്പറത്തേത് അനഘ..!!”””_ ഞാൻ കുറച്ചു ഗമയോടെ പറഞ്ഞുനിർത്തിയതും മിന്നൂസെന്നെ ഏതോ അന്യഗ്രഹജീവിയെപ്പോലെ മിഴിച്ചുനോക്കി…
ആ പെൺപിള്ളേരാണെങ്കിൽ പൂരചിരിയും…
ഉടനെ,
“”…ഇങ്ങോട്ടു വാടാ കാട്ടുകോഴീ..!!”””_ ന്നും പറഞ്ഞ് അവളെന്നെ കൈയിൽ പിടിച്ചുവലിച്ച് റിസെപ്ഷനിൽനിന്നും പുറത്താക്കി…
“”…അപമാനം.! അതു ഞാൻ സയിയ്ക്കത്തില്ല മിന്നൂസേ..!!”””
“”…നീ വീട്ടില് വാട്ടാ… ഞാങ്കാണിച്ചു തരാം..!!”””_ അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചിട്ട് വീണ്ടുമകത്തേയ്ക്കു കേറി…
…കുറച്ചോവറായിപ്പോയോന്നൊരു സംശയം… ഏയ്… ഇല്ല… മീറ്ററിലാ… ഞാൻ സ്വയമാശ്വസിപ്പിച്ചു കൊണ്ടു നിന്നപ്പോഴേയ്ക്കും മീനാക്ഷി ഡോറ് വലിച്ചു തുറന്നുകൊണ്ട് പുറത്തേയ്ക്കിറങ്ങി…
“”…അടുത്തതെങ്ങനെ നാണങ്കെടുത്താന്ന് ആലോയിച്ചോണ്ട് നിയ്ക്കുവാവും… വായിങ്ങട് നാശമ്പിടിച്ചതേ..!!”””_ പുറത്തിറങ്ങിയ മീനാക്ഷി ഇടത്തേ കൈത്തണ്ടയിൽ പിടിച്ചു വലിച്ചുകൊണ്ട് വേഗത്തിൽ നടന്നു…
“”…എങ്ങടാ എന്നേങ്കൊണ്ട് പോണേ..??”””_ ഞാൻ നിഷ്കളങ്കത വരുത്താൻ ശ്രെമിച്ചുകൊണ്ടു ചോദിച്ചു…
“”…അച്ചോടാ… എന്തൊരു പാവം… മിണ്ടാണ്ട് വന്നോണമെന്റൊപ്പം..!!”””_ നടക്കുന്നതിനിടയിൽ അവൾപറഞ്ഞു…
പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല….
അവള് നേരേചെന്ന് അവളുടെ റൂം തുറന്നകത്തുകയറി…
എന്നിട്ടവടെക്കിടന്ന കസേരയിലെന്നെ കൊണ്ടിരുത്തി…
“”…ദേ മര്യാദയ്ക്കിവിടിരുന്ന് കളിച്ചോണം…. വെറുതെ ഒരലമ്പിത്തരത്തിനും വായ്നോട്ടത്തിനുമൊന്നും പോവരുത് കേട്ടല്ലോ…. ഞാനോറ്റിവരെ പോയിട്ട് ടപ്പേന്നുവരാം… ദേ… ഇതുങ്കൂടിവെച്ചോ..!!””” _ അവളാ റൂമിന്റെ മൂലയിൽക്കിടന്ന പഴയൊരു സിഗ്മോയെടുത്ത് എന്റെനേരേ നീക്കിവെച്ചുകൊണ്ട് കുട്ടികളോടു പറയുന്നതുപോലെ പറഞ്ഞശേഷം പുറത്തേയ്ക്കിറങ്ങി…
അവളു പോയിക്കഴിഞ്ഞതും വല്ലാത്തൊരൊറ്റപ്പെടൽ ഫീൽചെയ്യാനായി തുടങ്ങി…
ആ റൂമിന്റെ ഭിത്തിയിൽ ഘടിപ്പിച്ച സിസിടിവി കണക്ട്ചെയ്തിരുന്ന എൽഇഡി ഡിസ്പ്ലേയിലൂടെ വൈറ്റ്കോട്ടും സ്റ്റെതുമായി നടന്നുനീങ്ങുന്ന മീനാക്ഷിയേം നോക്കി ഞാനാകസേരയിലിരുന്നു…
സത്യത്തിൽ അവളടുത്തുള്ളപ്പോഴുള്ള ചാട്ടവും കളിയുമൊക്കെയേ എനിയ്ക്കുമുള്ളൂ… അവള് കണ്ണകന്നാൽ എന്റെ ഗ്യാസ്സുപോകും… പിന്നെ വെറും തവിഞ്ഞ ബലൂണാ ഞാൻ… അതുകൊണ്ടാണല്ലോ കോഴിയെന്നൊക്കെ എന്നെ കളിയാക്കിവിളിച്ചാലും തക്കംകിട്ടിയാല്‍ ഞാനിങ്ങോട്ടേയ്ക്ക് പാഞ്ഞുവരുന്നതും…
എന്തായാലും മീനാക്ഷി സീസിടീവിയിൽനിന്ന് മറഞ്ഞ് ഓപ്പറേഷൻ തിയേറ്ററിലേയ്ക്കു കയറിയതും ആ കാഴ്ചയുംനിലച്ചു…
ഓപ്പറേഷൻ തിയേറ്ററിനുമുന്നിൽ അക്ഷമരായി കാത്തിരിക്കുന്ന ആൾക്കാരെയും നോക്കി കുറെ സമയമിരുന്നു…
ബോറടിച്ചപ്പോൾ കുറച്ചുസമയം ഫോണിലുംപണിതു…
കുറേസമയം കഴിഞ്ഞിട്ടും മീനാക്ഷിവരുന്ന ലക്ഷണമൊന്നും കാണാതായതോടെ അവളുവരുന്നതുവരെ പതിയെയൊന്നുമയങ്ങാനുള്ള പരിപാടിയിലായി ഞാൻ….
കസേരയിലേയ്ക്ക് തല ചായ്ച്ചിരുന്ന് ഉറക്കത്തെ പുല്‍കാന്‍ശ്രമിക്കുമ്പോള്‍ പകുതിയില്‍ മുറിഞ്ഞുപോയ ബാല്യകാലസ്മരണകള്‍ വീണ്ടുമെന്നിലേക്ക് പരന്നൊഴുകാന്‍ തുടങ്ങി…
അവയുടെ മധുരസ്മരണയിൽ മുഴുകി ഞാനാ കാഴ്ച്ചകളിലേയ്ക്ക് വീണ്ടും കണ്ണോടിച്ചു…
അന്ന് മീനാക്ഷിയുടെ വീട്ടിൽനിന്നും പായസംകൊണ്ടുപോയ തൂക്കുപാത്രംപോലും തിരികെവാങ്ങാതെ കരഞ്ഞു കൊണ്ടിറങ്ങിയോടിയ ഞാനേകദേശം ചെറിയമ്മയുടെ വീടെത്തുന്നതുവരെ കരഞ്ഞിട്ടുണ്ടാവും…
കരഞ്ഞുമെഴുകി വീട്ടിൽ ചെന്നുകയറണ്ടെന്നു കരുതി ഷർട്ടിന്റെ കീഴ്ഭാഗം വലിച്ചുയർത്തി കണ്ണുകൾ തുടച്ചുകൊണ്ടാണ് പിന്നവിടുന്ന് വീട്ടിലേയ്ക്കു നടന്നത്…
“”…ആഹാ… സാറിന്നു പോയിട്ടു പെട്ടെന്നുതന്നെ വന്നല്ലോ… എന്തുപറ്റി..??”””_ വീടിന്റെ പിൻവശത്തുകൂടി ആടിയുലഞ്ഞുകൊണ്ട് ചെന്ന എന്നെനോക്കി ചെറിയമ്മ ചോദിച്ചപ്പോൾ അതിനു മറുപടി കൊടുക്കാമ്പോലും തുനിയാതെ ഞാനവരെയും തള്ളിമാറ്റിയകത്തേയ്ക്കു കയറി…
“”…സിത്തൂന് പായസന്തരട്ടേടാ..??”””_ അമ്മ പിന്നിൽനിന്നും വിളിച്ചുചോദിച്ചെങ്കിലും ഞാനതുകേട്ടഭാവം നടിച്ചില്ല…
അപ്പോഴത്തെയെന്റെ നിഷ്കു മനസ്സുനിറയെ സങ്കടമായിരുന്നു…
കൊണ്ടോയിക്കൊടുത്ത പായസം മീനാക്ഷിയൊന്നു ടേസ്റ്റു ചെയ്തുപോലും നോക്കീലല്ലോ…
അമ്മയും ചെറിയമ്മയും എന്തൊക്കെയോ പറയുകയും എന്നെയടുത്തേയ്ക്കു വിളിയ്ക്കുകയുമൊക്കെ ചെയ്തെങ്കിലും ഞാന്തിരിഞ്ഞുപോലും നോക്കാതെന്റെ മുറിയിലേയ്ക്കു കയറി കട്ടിലിലേയ്ക്ക് കവിഴ്ന്നുകിടന്നു…
“”…അമ്മേ… സിത്തുഎവിടെ..??”””_ കുറച്ചു കഴിഞ്ഞെന്നെയും തിരക്കിയുള്ള ചോദ്യവുമായി കീത്തുവേച്ചി ക്ഷേത്രത്തിൽ നിന്നുമെത്തിയതറിഞ്ഞപ്പോൾ വീണ്ടുമെന്റെ മനസ്സിലൊരു ഭീതി പൊട്ടിമുളച്ചു…
“”…അവന്മുറിയിലേയ്ക്കു പോയല്ലോ… എന്താടീ..??”””_ അതിനു ചെറിയമ്മയാണ് മറുപടിപറഞ്ഞത്…
പക്ഷേ അവരുടെ മറുചോദ്യത്തിനുത്തരം പറയാതെ അവൾ മുകളിലേയ്ക്കുള്ള സ്റ്റെയറോടിക്കയറിയ ശബ്ദമെന്റെ കാതുകളിൽ മുഴങ്ങിയപ്പോൾ കീത്തുവേച്ചിയെല്ലാം അറിഞ്ഞിട്ടുണ്ടെന്നുള്ള സത്യം ഞാനൊരു ഞെട്ടലോടെ മനസ്സിലാക്കി…
“”…സിത്തൂ..??”””_ സ്റ്റെയറു കയറിക്കഴിഞ്ഞെന്റെ മുറി ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ അവളുടെ തൊണ്ടകാറിയുള്ള വിളി കൂടിയായപ്പോൾ ഞാനെല്ലാമുറപ്പിച്ചു…
പായസംകൊണ്ടു കൊടുത്തതിനെന്നെ കരയിപ്പിച്ചതും പോരാഞ്ഞിട്ടെല്ലാം കീത്തുവേച്ചിയോട് പറഞ്ഞു കൊടുക്കുകയും കൂടി ചെയ്തുവെന്നു തോന്നിയപ്പോൾ സങ്കടമാണോ ദേഷ്യമാണോ തോന്നിയതെന്നെനിയ്ക്ക് നിശ്ചയമില്ല…
“”…സിത്തൂ..??”””_ വാതിലിനൊപ്പമെത്തി കതകു തള്ളിത്തുറന്നു കൊണ്ടവൾ സംശയംകലർന്ന സ്വരത്തിൽ വിളിച്ചു…
അതിനും ഞാൻ മറുപടിപറയാതെ കിടന്നപ്പോൾ
ചേച്ചിയടുത്തു വന്നിരുന്നെന്നെ തട്ടിനോക്കി, ഞാനപ്പോഴുമനങ്ങാൻ കൂട്ടാക്കിയില്ല…
തലയിണയിൽ മുഖം പൂഴ്ത്തിപ്പിടിച്ചു കിടന്നയെന്റെ തോളിൽ ബലമായി വലിച്ചുകൊണ്ട് ചേച്ചിതിരിച്ചതും എന്റെകണ്ണുകൾ നിറഞ്ഞൊഴുകുന്നതാണവൾ കണ്ടത്…
“”…എന്താ… എന്താപറ്റിയേ..?? എന്തോത്തിനാന്റെ കുഞ്ഞാവ കരയണേ..??”””_ ചേച്ചി പരിഭ്രമത്തോടെ ഒറ്റശ്വാസത്തിൽ ചോദിയ്ക്കുമ്പോഴാണ് ഇനി ഇവളൊന്നുമറിഞ്ഞില്ലേന്ന ചിന്തവരുന്നത്…
“”…ഞാങ്കരഞ്ഞൊന്നുമില്ല… വിരല് കണ്ണിക്കൊണ്ടപ്പം കണ്ണീന്നു വെള്ളമ്മന്നയാ..!!”””_ ഞാനൊന്നു ചിരിയ്ക്കാൻ ശ്രെമിച്ചുകൊണ്ട് ചൂണ്ടുവിരലുയർത്തി കാട്ടി…
“”…സിത്തൂ… നീയെന്നോടു കള്ളമ്പറയണ്ടാട്ടോ… ഞാനമ്പലത്തീന്നുവന്നപ്പൊ മ്മടെ കൗസല്യാമ്മ പറഞ്ഞൂലോ നീ കരഞ്ഞോണ്ടോടിപ്പോണ കണ്ടൂന്ന്… പറ എന്തോത്തിനാ കരഞ്ഞേ..??”””_ ചേച്ചിയെന്റെ അടുത്തേയ്ക്കു ചേർന്നിരുന്ന് ചുരിദാറിന്റെ ഷോളുപിടിച്ചെന്റെ കണ്ണും മുഖവുമൊക്കെ തുടച്ചുകൊണ്ട് ചോദിച്ചു…
കുട്ടിക്കാലം മുതലേയങ്ങനെയാ… എന്നെ വളർത്തുന്നതിൽ ആരെക്കാളും നോട്ടവും വേവലാതിയുമൊക്കെ കീത്തുവേച്ചിയ്ക്കായിരുന്നെന്ന് അമ്മയും ചെറിയമ്മയുമൊക്കെ പറയാറുണ്ട്…
അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞ് മതിയെന്നായിരുന്നെന്നും എന്നാൽ കീത്തുവേച്ചീടെ നിർബന്ധമൊന്നുകൊണ്ടു മാത്രമാണ് എന്നെപ്പറ്റിയവർ ചിന്തിച്ചതെന്നുമൊക്കെ വീട്ടിൽ പറയും…
…ആഹ്.! അതുവിട്… നമുക്ക് കാര്യത്തിലേയ്ക്കു വരാം…
അങ്ങനെ കരഞ്ഞതിന്റെ കാരണമറിയാൻ ചേച്ചി ആവുന്നത്രയും ശ്രെമിച്ചെങ്കിലും ഞാൻ കല്ലുപോലിരുന്നു…
അവസാനം വേറെ വഴിയില്ലെന്നോണം കീത്തുവേച്ചി, അവളുടെ കുഞ്ഞു ഹാൻഡ്ബാഗിൽ കരുതിയിരുന്ന ഫോണെടുത്തു…
“”…നീയിവടന്നു നല്ലോണമല്ലേ പോയെ… അപ്പോ അവടെന്തോ ഇണ്ടായിട്ടുണ്ട്… മീനൂനെ വിളിച്ചുനോക്കാം… അവക്കറിയോന്നറിയാലോ..!!”””_ ചേച്ചി ഫോണിൽനോക്കി ഡയൽ ചെയ്യുന്നതിനിടയിലങ്ങനെ പറയുമ്പോളെന്റെ നെഞ്ചൊന്നുകാളി…
…മീനാക്ഷിയെ വിളിച്ചുചോദിച്ചാൽ അവളുറപ്പായും നടന്നസംഭവങ്ങൾ മുഴുവൻപറയും… അതോടെ ചേച്ചിയെന്നെക്കൊല്ലും… അന്നെനിയ്ക്കതൊക്കെ ആലോചിച്ചപ്പോഴേ പേടിയായി…
അതുകൊണ്ടുതന്നെ ചേച്ചിയെ തടയാനുള്ള ശ്രെമമെന്നോണം ഞാൻ ചേച്ചിയുടെ കയ്യിലിരുന്ന ഫോൺ തട്ടിയെടുക്കാൻ നോക്കിയെങ്കിലും അവൾ കൈ പിന്നിലേയ്ക്കൊതുക്കി കൊണ്ട് ഫോണിനെ ഭദ്രമാക്കി…
“”…വേണ്ട.! മീനുവേച്ചീനെ വിളിയ്ക്കണ്ട.! ചേച്ചിയ്‌ക്കൊന്നുമറിയാമ്പാടില്ല..!!”””_ ഞാൻവീണ്ടും കീത്തുവിന്റെ കൈയിൽനിന്നും ഫോൺവാങ്ങാനായി ശ്രെമിച്ചെങ്കിലും അവളെന്നെ തല്ലാനോങ്ങിയിട്ട് ബെഡിൽ നിന്നുമെഴുന്നേറ്റു…
“”…ചേച്ചീ വേണ്ട… വിളിയ്ക്കണ്ട..!!”””_ ഞാങ്കരയുന്നമട്ടിൽ പറഞ്ഞതും ചേച്ചി കോള്കട്ടു ചെയ്തശേഷം സംശയഭാവത്തിലെന്നെ നോക്കി…
“”…എന്തേ..?? എന്തേ വിളിച്ചാല്..??”””_ അവളു കണ്ണുതുറിപ്പിച്ചെന്നെ നോക്കിയതുമെന്റെ മുഖംവിളറി…
“”…എന്തേ..?? മീനുവെന്തേലുമ്പറഞ്ഞോ..?? അവളു കുറച്ചുദിവസായ്ട്ട് നിന്നോടൊരകൽച്ച കാണിയ്ക്കുന്നുണ്ടോന്ന് എനിയ്ക്കൊരു സംശയന്തോന്നീതാ… അതോണ്ടാ ചോദിച്ചേ… അവള് വാവേനെന്തേലുമ്പറഞ്ഞോ..?? അതിനാണോ കരഞ്ഞേ..??”””_ എന്റെതലമുടി മാടിയൊതുക്കിക്കൊണ്ട് കീത്തുചോദിച്ചതിന് ഒന്നുംമിണ്ടാതെ തലകുനിച്ചിരിയ്ക്കുവാണ് ഞാൻചെയ്തത്…
അപ്പോഴേയ്ക്കും താഴെനിന്നും അമ്മയുടെ വിളിവന്നു;
“”…സിത്തൂ… പായിസങ്കൊണ്ടോയ തൂക്കുപാത്രമെവിടെ..??”””_ എന്നുംചോദിച്ച്…
“”…അയ്യ്യോ.! അതുമേടിയ്ക്കാമ്മറന്നോയി..!!”””_ ഞാൻ നാവുകടിച്ച് കീത്തുവിനെ നോക്കുമ്പോഴേയ്ക്കും കയ്യിലിരുന്നവളുടെ ഫോൺ മുഴങ്ങിയിരുന്നു…
“”…ങ്ങാ.! അവളാ… മീനു..!!”””_ കീത്തു സ്വയംപറഞ്ഞെഴുന്നേറ്റതും തലച്ചോറിൽനിന്നൊരു വൈദ്യുതപ്രവാഹമെന്റെ നെഞ്ചിലേയ്ക്കു പാഞ്ഞതും ഒരുമിച്ചായിരുന്നു…
ഞെട്ടലോടുകൂടി കട്ടിലിൽ നിന്നെഴുന്നേൽക്കുമ്പോൾ കീത്തുവേച്ചി ഫോൺ അറ്റൻഡ് ചെയ്തിരുന്നു…
“”…ആടീ… വിളിച്ചിരുന്നു.!
…അതേ… സിത്തു കരഞ്ഞോണ്ടാ അവിടുന്ന് തിരിച്ചുവന്നതേ… അപ്പൊ അതിന്റെ കാരണമെന്താന്നറിയാമ്മേണ്ടി വിളിച്ചയാ.!
…മ്മ്മ്.! നീയിനിയെന്തേലുമെന്റെ കൊച്ചിനെ പറഞ്ഞോ..??
…ആ.! ആ.! ശെരി..!!”””_ മറുതലയ്ക്കൽ മീനാക്ഷിയെന്തൊക്കെയോ പറയുന്നതും കീത്തുവേച്ചി അതൊക്കെ ശ്രെദ്ധാപൂർവ്വം കേട്ടു തലകുലുക്കുന്നതും ഇടയ്ക്കിടയ്ക്കെന്നെ തുറിച്ചുനോക്കുന്നതുമെല്ലാം കണ്ടപ്പോൾ ശരീരം തളരുന്നുണ്ടെന്നുപോലും തോന്നിപ്പോയി…
“”…ആ.! ശെരി… ശെരി… പിന്നേ… നീ വരുമ്പോളാ പാത്രങ്കൂടിയെടുത്തോട്ടാ… മ്മ്മ്..!!”””_ അവസാനത്തെയാ മൂളലോടുകൂടി ഫോൺ കട്ടുചെയ്തശേഷം കീത്തുവേച്ചിയൊന്നുമ്പറയാതെ മുറിയിൽനിന്നും പുറത്തേയ്ക്കുനടന്നു…
അതോടവളെല്ലാം ചേച്ചിയോടു പറഞ്ഞെന്നെനിക്കുറപ്പായി…
“”…മീനുവേച്ചി പറഞ്ഞേക്കെ കള്ളവാ..!!”””_ നിലത്തേയ്ക്കു മുഖങ്കുനിച്ചിരുന്ന് ഞാൻ മുൻകൂറായി എറിഞ്ഞു നോക്കിയെങ്കിലും അതു മൈന്റുപോലുംചെയ്യാതെ കീത്തു ഇറങ്ങിപ്പോയി…
ചേച്ചിയിപ്പത്തന്നെയെല്ലാം പോയി എല്ലാരോടും പറയോന്നും പോരാത്തതിന് മീനാക്ഷി വരുമ്പോളുറപ്പായും ഞാൻകൊടുത്ത കത്തുകൂടി കൊണ്ടുവന്നെല്ലാരേം കാണിയ്ക്കുമെന്നുമൊക്കെ മനസ്സിലേയ്ക്കു വന്നപ്പോൾ തല കറങ്ങുന്നതുപോലൊരു തോന്നലാണുണ്ടായത്…
എല്ലാരുടെയും മുന്നിലിട്ട് അച്ഛൻ തല്ലുന്നതൊക്കെ ആലോചിച്ചപ്പോൾ ആത്മഹത്യ മാത്രമായിരുന്നുയെന്റെ മനസ്സിലെ പോംവഴി…
ഫാനിൽകെട്ടാനായി കൈയ്യെത്താത്തതുകൊണ്ടും സിനിമയിലൊക്കെ കാണുമ്പോലെ കയറിന്റെ അറ്റത്തു കുടുക്കിടാനറിയാത്തതു കൊണ്ടും തൂങ്ങി മരിയ്ക്കണ്ടെന്നുറപ്പു വരുത്തിക്കൊണ്ടാണ് പോയി ഡോറകത്തുനിന്നുമടച്ചത്…
കീത്തുവേച്ചി പറഞ്ഞെല്ലാരും അറിയുന്നേനുമുന്നേ മരിയ്ക്കണം…
അതിനായി നേരേ കട്ടിലിലേയ്ക്കു മലർന്നു കിടന്നശേഷം തലയിണയെടുത്ത് മൂക്കിലേയ്ക്കമർത്തി പിടിച്ചു…
…ചാവട്ടേ… ശാസമ്മുട്ടി ചാവട്ടേ..!!
മനസ്സിലങ്ങനെ കരുതിയാണ് തലയിണ മൂക്കിലമർത്തിയതെങ്കിലും ശ്വാസം മുട്ടുന്നതിനനുസരിച്ച് പതിയെ തലയിണയുയർത്തി ഞാൻ മൂക്കിനെ സ്വതന്ത്രമാക്കിക്കൊണ്ടിരുന്നു…
“”…എടീ കീത്തൂ… ദേ മീനു വന്നുനിൽക്കുന്നു… ഒന്നിങ്ങോട്ടു വന്നേ..!!”””_ അമ്മ അലമുറയിടുന്നതുപോലെ വിളിച്ചുപറഞ്ഞതും ഞാൻ വ്യാപൃതനായിരുന്ന ഉദ്യമമുപേക്ഷിച്ചുകൊണ്ടു കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു…
പിന്നെ ഡോറുംതുറന്ന് സ്റ്റെയറിന്റെ ഭാഗത്തുപോയിനിന്ന് ചെവി വട്ടംപിടിച്ചെങ്കിലും താഴെനിന്നും കുശുകുശുപ്പുകളല്ലാതെ ഒന്നും വ്യക്തമായി കേൾക്കാൻ സാധിച്ചില്ല…
തിരികെ റൂമിലേയ്ക്കു കയറിയ ഞാൻ കൂട്ടിലടച്ച വെരുകിന്റെമാതിരി അങ്ങറ്റമിങ്ങറ്റം നടക്കാൻതുടങ്ങി…
…താഴെയവളെല്ലാം പറഞ്ഞിട്ടുണ്ടാവോ..?? ഇപ്പൊ ലെറ്ററെടുത്തു കാട്ടീട്ടുണ്ടാവോ..?? ഇപ്പോളെല്ലാരുങ്കൂടിങ്ങോട്ടേയ്ക്കു വരുവോ..??
എന്നൊക്കെയുള്ള ചിന്ത മനസ്സിലുദിച്ചപ്പോൾ ഒന്നും വേണ്ടിയിരുന്നില്ലയെന്നു തോന്നിപ്പോയി…
“”…സിത്തു മേലെയുണ്ടോ ആന്റീ..??”””_ കുറച്ചുകഴിഞ്ഞ് സ്റ്റെയറിന്റെ താഴെനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നപ്പോൾ ഉണ്ടെന്നുള്ള അമ്മയുടെ മറുപടികേട്ടതും ഞാൻ കട്ടിലിൽനിന്നും എഴുന്നേറ്റോടി മേശയിൽനിന്നൊരു നോട്ട്ബുക്ക് വലിച്ചെടുത്തു…
അവള് സ്റ്റെയറു കയറിവരുന്ന കാലൊച്ചയറിഞ്ഞതും ഞാൻ ബുക്കുമെടുത്ത് കസേരയിലേയ്ക്കിരുപ്പുറപ്പിച്ചു…
“”…ഹലോ… ഞാനകത്തേയ്ക്കു വന്നോട്ടേ..??”””_ ചെറുചിരിയോടെ വാതിൽക്കൽനിന്നെത്തി നോക്കിക്കൊണ്ട് മീനാക്ഷിചോദിച്ചതും ഞാൻ മുഖംകുനിച്ചു നോട്ട്ബുക്കിലെ അക്ഷരങ്ങളിലേയ്ക്കു കണ്ണുകളെ പൂഴ്ത്തി…
ആദ്യത്തെയാ ഞെട്ടൽ മീനാക്ഷിയുടെ മുഖത്തെ ചിരിയോടെ മാഞ്ഞെങ്കിലും പായസം കുടിയ്ക്കാഞ്ഞതിലുള്ള ദേഷ്യമെന്റെയുള്ളിലുണ്ടായിരുന്നു…
അതുകൊണ്ടുതന്നെ ഒന്നു പാളിനോക്കിയശേഷം ഞാൻ മുഖം കുനിച്ചിരുന്നു…
“”… ആഹാ.! നല്ല ദേഷ്യത്തിലാണല്ലോ… എന്തോപറ്റി… അമ്മ വഴക്കുപറഞ്ഞോ..??”””_ അവളൊരീണത്തിൽ ചോദിച്ചു കൊണ്ടകത്തേയ്ക്കു വന്നതും ഞാൻ ദേഷ്യത്തിൽ ബുക്കുമെടുത്ത് കസേരയോടെ തിരിഞ്ഞിരുന്നു…
“”…അതേ… കൊറേ നേരായ്ട്ട് എനിക്കിച്ചിരി പായിസങ്കുടിയ്ക്കാനൊരു കൊതി… കൊറച്ചു പായിസോണ്ടാവോ തരാൻ..??”””_ അവൾ ചുണ്ടുകളെകടിച്ചുപിടിച്ചു ചിരിയടക്കാൻ ശ്രമിയ്ക്കുമ്പോൾ ഞാൻ കണ്ണുകൾ തുറിച്ചവളെയൊന്നു നോക്കി…
എന്റെ നോട്ടംകണ്ടതും അവൾവീണ്ടും തന്റെ ചോദ്യമാവർത്തിച്ചു… അതും ചിരിയോടെ, എന്നെ കളിയാക്കാമ്മേണ്ടിത്തന്നെ… അതെനിക്കങ്ങോട്ടു പിടിച്ചില്ല…
“”…പോടീ പട്ടീ..!!”””_ ഞാനെന്റെ സർവദേഷ്യവും പുറത്തുകാണിച്ചു ചീറിയതും,
“”…പട്ടീന്നോ..?? ആരെയാടാ നീ പട്ടീന്നു വിളിച്ചേ..??”””_ ന്നും ചോദിച്ചവൾ എന്റെനേരേ വന്നു…
അതുകണ്ടതും ഞാൻ മുഖംകുനിച്ചിരുന്നു…
“”…ആഹാ.! സിത്തൂട്ടനെന്നോടു പെണക്കാ..?? അയ്യയ്യേ… മോശം മോശം..!!”””_ എന്റെയപ്പോഴത്തെ മുഖഭാവംകണ്ടതും പെട്ടെന്നൊന്നടങ്ങിയ മീനാക്ഷി, മൂക്കിൽ വിരലുവെച്ചുകൊണ്ടൊരു പ്രത്യേകതാളത്തിൽ നിന്നെന്നെനോക്കി വീണ്ടും കളിയാക്കിയതും എന്റെ മുഴുവൻദേഷ്യവും ഒറ്റയടിയ്ക്കു പുറത്തുവന്നു…
കസേരയിൽനിന്നും പാഞ്ഞിറങ്ങി, നേരേയോടിച്ചെന്ന് മീനാക്ഷിയെ അരക്കെട്ടിൽ കൈചുറ്റി കെട്ടിപ്പിടിച്ചത് സെക്കന്റുകൾക്കുള്ളിൽ കഴിഞ്ഞു…
എന്താണ് സംഭവിക്കുന്നതെന്ന് മീനാക്ഷി മനസ്സിലാക്കുംമുന്നേ അമ്മയോടും ചെറിയമ്മയോടും കീത്തുവേച്ചിയോടുമൊക്കെ അടിയുണ്ടാക്കുമ്പോൾ പ്രയോഗിയ്ക്കുന്നയെന്റെ രഹസ്യവജ്രായുധം ഞാനവൾക്കുമേൽ പ്രയോഗിച്ചു കഴിഞ്ഞിരുന്നു…
ചെറുതായിട്ടൊന്നഡ്ജസ്റ്റു ചെയ്തുനിന്നവൾടെ വയറ്റിൽതന്നെയൊരൊറ്റ കടി…
ക്ഷണത്തിൽ മീനാക്ഷിയുടെ വായിൽനിന്നുതിർന്ന നിലവിളി റൂമിൽനിന്നും പുറത്തുപോയില്ലെങ്കിലും അതു മൂന്നു ചുവരുകൾക്കുള്ളിൽ കിടന്നലയടിച്ചു…
എന്നിരുന്നാലും ഇനിയൊരിക്കലും മറക്കാനാവാത്തവിധമാ വയറിലെന്റെ മുപ്പത്തിരണ്ട് പല്ലും ചേർന്നെന്നുറപ്പായതിന് ശേഷമാണ് ഞാനവളെ വിട്ടത്…
എന്നെ തള്ളിമാറ്റാനവൾ നോക്കുന്തോറുമെന്റെ പല്ലുകൾ കൂടുതലാ വയറിലെ മാംസത്തിലേക്ക് തുളച്ചുകയറിയിരുന്നു…
അവളുടെ നിലവിളിയാകട്ടെ എന്നെയവൾ കരയിച്ചതിനുള്ള പ്രായശ്ചിത്തമ്പോലെയാണെനിയ്ക്ക് തോന്നിയത്…
അതുകൊണ്ടുതന്നെ അവളോടുള്ളയെന്റെ ദേഷ്യം തീരുന്നതുവരെ ഞാനാക്കടി വിട്ടതുമില്ല…
പിന്നെ കടി വിട്ടപ്പോഴേയ്ക്കും വേദനകൊണ്ടവശയായ മീനാക്ഷി വയറിൽ കൈപ്പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേയ്ക്കിരുന്നുപോയി…
അവളുടെ കരച്ചിലും വേദനകൊണ്ടുള്ള തിരുമ്മലുമൊക്കെ കണ്ടിട്ടും എനിയ്ക്കൊട്ടും സഹതാപം തോന്നിയില്ല…
അതുകൊണ്ടുതന്നെ അവളവിടെക്കിടന്നു ശബ്ദമുണ്ടാക്കാതെ കരഞ്ഞതും ഞാനൊരു വല്ലാത്ത നിർവൃതിയോടെയാണ് നോക്കിക്കണ്ടത്…
കുറച്ചുകഴിയുമ്പോൾ ചേച്ചിയെപ്പോലെ മീനാക്ഷിയുമെണീറ്റുപോകുമെന്നുള്ള കടുത്തവിശ്വാസത്തിൽ ഞാൻ വീണ്ടുമാ ബുക്കും തുറന്നുവെച്ച് കഠിനമായ പഠിത്തന്തുടങ്ങി…
നോട്ടം ബുക്കിലേയ്ക്കായിരുന്നെങ്കിലും മനസ്സവളെന്താ എണീറ്റു പോകാത്തതെന്നതിലായിരുന്നു… അതുകൊണ്ട് കണ്ണുകൾ പലപ്പോഴുമവളുടെ നേരെ പാളിക്കൊണ്ടിരുന്നു…
പക്ഷേ കുറേസമയം കഴിഞ്ഞിട്ടും മുഖംകുനിച്ചിരുന്നു കരയുന്നതല്ലാതെ മീനാക്ഷിയെഴുന്നേറ്റു പോകുന്നില്ലാന്നു കണ്ടപ്പോഴാണെന്റെ കിളിയൊന്നു പാറിയത്…
ആ അമ്പരപ്പോടെത്തന്നെ അവളുടനെ എണീയ്ക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് കുറച്ചുസമയം കൂടി ഞാൻ വെയ്റ്റ് ചെയ്തു…
പക്ഷേ ഇപ്രാവശ്യം ബുക്കിലേയ്ക്ക് നോക്കാതെ അവളെത്തന്നെയാണ് നോക്കിയിരുന്നതെന്നു മാത്രം…
എന്നാലാ കാത്തിരിപ്പും വെറുതെയായതോടെയെന്റെ ഇടനെഞ്ചിലൊരു വെള്ളിടിവെട്ടി… കൂട്ടത്തിൽ രണ്ടിന്റേം ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോന്നോ മറ്റോ അമ്മ ചേച്ചിയോടു ചോദിയ്ക്കുന്നതു കൂടിയറിഞ്ഞതോടെ എന്റെ നല്ലജീവനങ്ങു പോവുവേംചെയ്തു…
ഉടനെ പാഞ്ഞുചെന്ന ഞാൻ മീനാക്ഷിയെ വിളിച്ചെഴുന്നേല്പിയ്ക്കാനൊരു ശ്രെമവുംനടത്തി…
“”…മീനുവേച്ചീ… വായെണീറ്റേ… ദേയമ്മ വിളിയ്ക്കുന്നുണ്ട്..!!”””_ ഞാനവളെ കുലുക്കി വിളിച്ചെങ്കിലുമവളനങ്ങിയില്ല…
കുറേപ്രാവശ്യം കൂടി വിളിച്ചിട്ടുമൊരനക്കവുമില്ല…
വയറുംപൊത്തിപ്പിടിച്ച് അതേയിരിപ്പ്…
ഞാൻനല്ല വൃത്തിയ്ക്കു ഞെട്ടി…
ചെവിയോർത്തു നോക്കിയപ്പോൾ കരയുന്നയൊച്ചയുമില്ല…
മുട്ടുമടക്കി കൈയാ മുട്ടുകളിൽചുറ്റി, അതിലേയ്ക്കു മുഖം പൂഴ്ത്തിയിരിക്കുന്നതിനാൽ മുഖവും കാണാൻപറ്റുന്നില്ല…
ഇരുന്നയിരിപ്പിലവളുടെ ബോധം പോയെന്നാണ് ഞാനപ്പോൾ കരുതിയത്…
അതോടൊറ്റ നിമിഷംകൊണ്ട് ഞാനാകെ വിയർത്തുകുളിച്ചു, ആരെയും പിടിച്ചു കടിയ്ക്കരുതെന്നുള്ള അച്ഛന്റെ ഉഗ്രശാസനമുള്ളതാണ്…
എന്നാലതും തെറ്റിച്ചാണിപ്പോൾ മീനാക്ഷിയെ കടിച്ചു ബോധം കെടുത്തിയിരിയ്ക്കുന്നത്…
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പകച്ചുനിന്നു…
പിന്നെ രണ്ടുംകൽപിച്ചു വീണ്ടുമവളെ കുലുക്കി എണീപ്പിയ്ക്കാൻനോക്കി…
ആദ്യമൊക്കെ അത്യാവശ്യം ധൈര്യത്തോടെയാണ് വിളിച്ചതെങ്കിലും അവളനങ്ങാതെ വന്നതോടെ അതുപിന്നൊരേങ്ങലടിയും കരച്ചിലുമൊക്കെയായി മാറി…
“”…എന്നെ കളിയാക്കിയ കൊണ്ടല്ലേ ഞാങ്കടിച്ചേ… അച്ഛനെന്നോടാരേം കടിക്കല്ല്ന്ന് പറഞ്ഞയാ… അറിയാണ്ടാ ഞാങ്കടിച്ചോയെ… എണീര് മീനുവേച്ചീ..!!”””_ ന്നൊക്കെ പതംപറഞ്ഞുള്ളയെന്റെ കരച്ചിലിന്റവസാനമാണ് മീനാക്ഷിയൊന്നു മുഖമുയർത്തിയത്…
അവളെന്നെനോക്കി കളിയാക്കി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റതെങ്കിലും എനിയ്ക്കപ്പോൾ ജീവൻ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു…
മാത്രവുമല്ല, ചിരിയോടെയിരുന്ന മീനാക്ഷിയെ പിടിച്ചെഴുന്നേൽപ്പിയ്ക്കാനും ഞാൻ ശ്രെമിച്ചു…
ആരെങ്കിലും പെട്ടെന്നുകയറി വരികയാണെങ്കിൽ അവളങ്ങനെ നിലത്തിരുന്നാൽ പണി പാളുമെന്നറുപ്പുള്ളതുകൊണ്ട്, പെട്ടെന്നുതന്നെ കക്ഷത്തിലൂടെ കൈകയറ്റിയവളെ വലിച്ചെഴുനേല്പിക്കാൻ ഞാൻ പരമാവധി നോക്കിയെങ്കിലും ഇക്കിളികൊണ്ടോ അതോ എന്നെ കളിയാക്കാനോന്നറിയില്ല അവളവിടിരുന്നു ചിരിച്ചുകൊണ്ട് ബലംപിടിച്ചു…
എനിയ്ക്കാണെങ്കിൽ എങ്ങനെയെങ്കിലും അവളെയൊന്നെഴുന്നേൽപ്പിച്ചാൽ മതിയെന്നായിരുന്നു…
അതിനായി അമ്മ വിളിയ്ക്കുന്നുണ്ട്…
കീത്തുവേച്ചിയിപ്പൊ വരുമെന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങൾ നിരത്തിനോക്കുവേം ചെയ്തു…
എന്നിട്ടൊന്നും മീനാക്ഷിയനങ്ങീല…
ഒടുക്കം, വീണ്ടുംഞാൻ കാറുമെന്നുള്ളവസ്ഥ വന്നപ്പോളാണ് അവളെഴുന്നേറ്റത്…
എന്റെയുദ്യമം വിജയിച്ച സന്തോഷത്തിൽ ഞാനുമപ്പോളൊന്നു ചിരിച്ചു…
പക്ഷേ, ആ സന്തോഷവുമധികം നീണ്ടുനിന്നില്ല…
“”…നീയെന്തോത്തിനാടാ എന്നെക്കടിച്ചേ..??”””_ അവള് വയറു തിരുമിക്കൊണ്ടെന്നെ നോക്കിയതും,
“”…മീനുവേച്ചിയെന്തോത്തിനാ എന്നെ കളിയാക്കിയെ..??”””_ ന്നു ഞാനും തിരിച്ചുചോദിച്ചു…
“”…കളിയാക്കിയെന്നുവെച്ച് നീയെല്ലാരേങ്കടിയ്ക്കുവോ..?? ആഹാ.! അതു കൊള്ളാലോ..!!”””_ മീനാക്ഷി വീണ്ടുംകലിപ്പായി… അതോടെന്റെ ട്യൂബുമഴിഞ്ഞു…
…ആരുമറിയാതിരിയ്ക്കാൻ ബോധംകെട്ടു കിടന്നവളെ വിളിച്ചെഴുനേല്പിച്ചതാണ്… അതിപ്പോൾ വീണ്ടും കുരിശായിരിയ്ക്കുന്നു..!!
പറഞ്ഞശേഷമവൾ വാതിലിനടുത്തേയ്ക്കു പോകാൻ കൂടിയാഞ്ഞതോടെ എന്റെ ഫുൾ ഫ്യൂസുംപോയി…
പിന്നെ അവസാനത്തെയടവെടുക്കാതെ മറ്റുമാർഗ്ഗമില്ലായ്രുന്നു…
ഓടിച്ചെന്നവളെ പിന്നീന്നു കെട്ടിപ്പിടിച്ചൊരു കരച്ചിലങ്ങു പാസ്സാക്കി…
അക്കൂട്ടത്തിൽ,
അച്ഛനോട് നടന്നതൊന്നും പറയരുതെന്നും അച്ഛനറിഞ്ഞാൽ തല്ലുമെന്നുമൊക്കെ എണ്ണിയെണ്ണി പറഞ്ഞു…
എന്തായാലുമതേറ്റു, ആദ്യമൊക്കെ ബലംപിടിച്ചെങ്കിലും ആരോടും പറയില്ലെന്നുറപ്പു പറഞ്ഞിട്ടാണ് ഞാങ്കരച്ചിലും കെട്ടിപ്പിടുത്തവും നിർത്തിയത്…
അവളുടെയുറപ്പു കിട്ടിയതും സ്വിച്ചിട്ടപ്പോലെ കരച്ചിലുംനിന്നു…
അതോടെയവളെന്നെ സംശയത്തോടെയൊന്നു നോക്കി;
“”…കള്ളക്കരച്ചിലാരുന്നോടാ..??”””
“”…ങ്ഹൂം.! സത്യായ്ട്ടും അച്ഛനറിഞ്ഞാലെന്നെ തല്ലും..!!”””_ ഞാൻ നിസ്സഹായനായി മറുപടികൊടുത്തതും,
“”…അത്രയ്ക്കു പേടിയുള്ളോരെന്തിനാ കടിയ്ക്കാമ്പോയേ..?? പിന്നെന്റെ വേദനയിപ്പോഴും മാറീട്ടില്ലാട്ടോ… അങ്കിളിനോടുപറഞ്ഞു രണ്ടെണ്ണം മേടിച്ചുതരുവാ വേണ്ടത്..!!”””_ അവളൊരു പുഞ്ചിരിയോടെ പറഞ്ഞു…
അതുകേട്ടതും ഞാൻ വീണ്ടുമൊന്നു ഞെട്ടി;
…ഇവളിനി വാക്കുമാറുമോ..?? മാറിയാലിന്നെന്റെ പുറംപൊളിയും.!
പണ്ടിങ്ങനെ അമ്മേക്കടിച്ചതിന് അച്ഛന്തല്ലിയതിന്റെ പാട് രണ്ടുദിവസം തൊടേലുണ്ടായ്രുന്നു…
ആഓർമ്മ മനസ്സിലേയ്ക്കു തികട്ടിവന്നതും ഞാനൊരു സന്ധി സംഭാഷണത്തിനൊരുങ്ങി…
സാധാരണ കടിവെച്ചു കൊടുക്കുമ്പോളമ്മയോടും ചേച്ചിയോടും കാണിക്കുന്ന അതേയടവ്, അല്ലെങ്കിൽ മറ്റാർക്കുമിതേവരെ പറഞ്ഞു കൊടുക്കാത്തയെന്റെയാ ഭീകര മെഡിസിൻ മീനാക്ഷിയ്ക്കും കൊടുക്കാൻ ഞാൻ തീരുമാനിച്ചു…
സാധാരണയത് ചെയ്തുകൊടുത്താൽ അമ്മയും ചെറിയമ്മയും കീത്തുവേച്ചീമൊന്നും കടിച്ചകാര്യം അച്ഛനോടുപറയാറില്ല… അങ്ങനെ ചെയ്താലുടനെ വേദന കുറയുന്നുമുണ്ട്…
രണ്ടുദിവസം മുന്നേയമ്മേപ്പിടിച്ചു കടിച്ചപ്പോഴുമാ മരുന്നിന്റെ റിസൾട്ടു ഞാനനുഭവിച്ചറിഞ്ഞതാണല്ലോ…
ആഉറപ്പിൽ ഞാനാ മരുന്നവൾക്കു കൊടുക്കാൻതന്നെ തീരുമാനിച്ചു…
“”…വേദന കുറച്ചന്നാലാരോടും പറയാണ്ടിരിയ്ക്കോ..??”””_ പ്രതീക്ഷയോടെ ഞാനവളെ നോക്കി…
“”…അതിനു വേദനകുറഞ്ഞാലല്ലേ..??”””
“”…വേദനേക്കെ കുറഞ്ഞോളും… ആരോടുമ്പറയാണ്ടിരുന്നാ മതി..!!”””
“”…ആരോടുമ്പറയാണ്ടിരുന്നാൽ വേദനകുറയോ..??”””_ അവളൊരാക്കിയ ചിരിയോടെ ചോദിച്ചതിന്,
“”…ങ്ഹൂം.! ഞാമ്മേദന കുറച്ചരാം… എന്നാലാരോടും പറയാണ്ടിരിയ്ക്കോ..??”””_ ഞാൻ കൂടുതൽ പ്രതീക്ഷയോടെ മീനാക്ഷിയെനോക്കി…
എന്റെ മരുന്നിന്റെ ഫലസിദ്ധിയിൽ എനിയ്ക്കു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ അവളൊന്നു സമ്മതിച്ചാൽമതിയെന്ന പ്രാർഥനയിലായ്രുന്നൂ ഞാൻ…
എന്തായാലും, വേദന കുറഞ്ഞാലാലോചിയ്ക്കാമെന്നൊരു അനുകൂല മറുപടി കിട്ടിയതുമെന്റെ മുഖമൊന്നുതെളിഞ്ഞു…
“”…എന്നാലുടുപ്പു പൊക്ക്… വേദന ഞാമ്മാറ്റിത്തരാം..!!”””
“”…ഉടുപ്പുപൊക്കാനോ എന്തിന്..??”””_ ഒരു ഡോക്ടറുടെഭാവത്തിൽ വളരെസീരിയസായി പറഞ്ഞയെന്നെനോക്കി അത്യധികമമ്പരപ്പോടെയാണവളത് ചോദിച്ചത്…
അവളെന്തിനാ അതുപറയുമ്പോൾ ഇത്രയ്ക്കങ്ങടു ഞെട്ടുന്നതെന്ന അമ്പരപ്പിലായ്രുന്നൂ ഞാനും…
കാരണമപ്പോളെന്റെ കുഞ്ഞുമനസ്സിൽ വേണ്ടാത്തൊരു ചിന്തയുമുണ്ടായ്രുന്നില്ല…
അതുകൊണ്ടവൾടെ മുഖത്തുണ്ടായ്രുന്ന അതേ അത്ഭുതത്തോടെയാണ് ഞാനും മറുചോദ്യമിട്ടത്;
“”…അപ്പോൾ വേദനമാറ്റണ്ടേ..??”””
“”…വേദന മാറ്റാനെന്തിനാ ഉടുപ്പു പൊക്കുന്നേ..??”””
“”…ഉടുപ്പുപൊക്കിയാലല്ലേ അവടങ്കാണാമ്പറ്റൂ..?? ഉടുപ്പ് പൊക്കീട്ടവടെ ഒന്നൂതിക്കൊടുത്താ മതി… വേദനയപ്പൊമാറിക്കോളും..!!”””_ ഞാനെന്റെമരുന്നും അതിന്റെപ്രയോഗവും നെഞ്ചുവിരിച്ചുനിന്നു പറഞ്ഞതുമവളൊരൊറ്റ ചിരിയായ്രുന്നു…
കൂട്ടത്തിൽ പൊട്ടനെന്നും പറഞ്ഞുകൊണ്ടെന്റെ തലയിലൊരുകൊട്ടും…
എന്നെവീണ്ടും കളിയാക്കിക്കൊണ്ടുതൊട്ട ആ കൈ തട്ടിയെറിഞ്ഞുകൊണ്ട് ഞാനാ മുഖത്തേയ്ക്കു ദേഷ്യത്തോടെനോക്കി…
ഇതിലെന്തായിപ്പെത്ര ചിരിയ്ക്കാനെന്നായ്രുന്നൂ അപ്പോളെന്റെ മനസ്സിൽ…
“”…ചിരിയ്ക്കുവൊന്നുമ്മേണ്ട… ഊതിയാ വേദനമാറും..!!”””
“”…എന്നാരുപറഞ്ഞു..??”””_ മീനാക്ഷി വാപൊത്തി ചിരിയ്ക്കുന്നതിനിടയിൽ ചോദിച്ചു…
“”…അമ്മേം കീത്തുവേച്ചീമ്പറഞ്ഞല്ലോ… പിന്നെന്താ..??”””
“”…അതെന്താ അവരേന്നീ പിടിച്ചു കടിച്ചോ..??”””_ ആകാംഷയോടുള്ള അവൾടെ ചോദ്യത്തിന് മുഖംതാഴ്ത്തിനിന്നൊരു മൂളലോടെ ഞാനാ സത്യമേറ്റുപറഞ്ഞതും ,അവൾ വീണ്ടുമാർത്തു ചിരിച്ചുകൊണ്ടു വാതിലിനു നേരെനീങ്ങി…
ഞാനാകെഭയന്നു… വേദന മാറീട്ടില്ല… ഇവളിനി അതുംകൂടെക്കൂട്ടിയച്ഛനോട് പോയി പറയാനാണോ..?? എങ്ങനെയെങ്കിലും അതൊന്നു മാറ്റിക്കൊടുത്താൽ പ്രശ്നം തീരുമല്ലൊന്നുകരുതി ഞാൻ പിന്നാലെയോടി…
ഓടുകമാത്രമല്ല ചെന്നാ ചുരിദാറിന്റെടോപ്പ് പിന്നിൽനിന്നു വലിച്ചങ്ങു പൊക്കുവേംചെയ്തു…
പെട്ടെന്നുള്ള എന്റെയാ പ്രവർത്തിയിൽ ഒന്നുഞെട്ടിയ മീനാക്ഷി,
“”…അയ്യോ..!!”””_ ന്നൊരു നിലവിളിയോടെ വെട്ടിത്തിരിയുകയും എന്റെകൈ തട്ടിമാറ്റുകയും ചെയ്തു…
“”…എന്തുവാടാ ഈകാണിയ്ക്കുന്നേ..??”””_ മീനാക്ഷി ദേഷ്യത്തോടെ ചോദിച്ചതുമെന്റെ മുഖംവിളറി….!
“”…ഞാനൂതിത്തരാം.! അച്ഛനോടുപോയി പറയല്ലേ പ്ലീസ്..!!”””_ അവൾടെ മുഖത്തേയ്ക്കുനോക്കി കണ്ണുകൾ ചെറുതാക്കി കെഞ്ചിയപ്പോൾ, എന്റെ മുഖഭാവംകണ്ടിട്ടാവണം മീനാക്ഷിയുടെ മുഖത്തുമൊരു സഹതാപംതെളിഞ്ഞത്…
എന്നാലും ഞാൻവീണ്ടും കൈക്കലാക്കിയ ചുരിദാറിന്റെമുൻവശം അവൾ തട്ടിതാഴേയ്ക്കിട്ടു…
അതോടെന്റെ മുഖമാകെമാറിയതും അവളൊന്നടങ്ങി;
“”…സാരോല്ല പോട്ടെ… എനിയ്ക്കു വേദനേന്നൂല്ല..!!”””_ മീനാക്ഷിയെന്നെ സാന്ത്വനിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും എന്റെസംശയം മാറിയില്ല…
അതുകൊണ്ട് ഇതാരോടുമ്പറയില്ലെന്ന് അവളെക്കൊണ്ടെന്റെ കയ്യിലമ്മസത്യമിടീപ്പിച്ചു…
അമ്മസത്യമിട്ടാൽപിന്നെ അതു മാറ്റരുതെന്നാണല്ലോ പ്രമാണം…
സത്യമിടുന്ന കൂട്ടത്തിൽ അവളെന്നെക്കൊണ്ടും ഇടീപ്പിച്ചുഒന്ന്…
അമ്മേനെയോ ചേച്ചീനെയോ ഇനി കടിയ്ക്കരുതെന്ന്… ഇനിഞാൻ കടിച്ചൂന്നറിഞ്ഞാൽ അവളെ കടിച്ചതുമവളച്ഛനോട് പറഞ്ഞുകൊടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ സമ്മതിയ്ക്കുകയല്ലാതെ എനിയ്ക്കുവേറെ നിവർത്തിയില്ലാതെ പോയി…
അതോടെന്റെ വജ്രായുധമന്നവളുടെ മുന്നിൽ ഞാനടിയറ വെയ്ക്കേണ്ടിയുംവന്നു…
എന്തായാലും ഞാൻ സത്യമിട്ടപ്പോൾ അവളെനിയ്ക്കൊരുമ്മ കൂടിതന്നു… കവിളിൽത്തന്നെ, അതും വിടർന്ന ചിരിയോടെ…
അന്നത്തെയാ സംഭവത്തിനുശേഷം അവൾക്കെന്നോടെന്തോ താല്പര്യമുണ്ടെന്ന് ഞാനുറച്ചുവിശ്വസിച്ചു…
അല്ലെങ്കിൽ ഉമ്മതരില്ലല്ലോ…
പോരാത്തതിന് കടിച്ചവിവരവും ലവ് ലെറ്ററു കൊടുത്തതുമൊന്നും ആരോടുംപറഞ്ഞതുമില്ല…
അതിൽപ്പിന്നെ ഓരോരോ കാരണങ്ങളുണ്ടാക്കി അവളുടെ വീട്ടിലേയ്ക്കു പോകാനുള്ളത്വരയും കൂടിവന്നു…
ആദ്യത്തെ ഒന്നുരണ്ടുതവണ കടിച്ചതിനു വേദനയുണ്ടോന്നറിയാനായ്രുന്നൂ പോക്ക്… ഇല്ലെന്നവൾ പറഞ്ഞെങ്കിലും വേണമെങ്കിൽ ഊതിത്തരാം എന്നുവരെ ഞാൻ വാഗ്ദാനംചെയ്തു…
കുറച്ചെങ്കിലും വേദന ബാക്കിനിൽപ്പുണ്ടെങ്കിൽ അതങ്ങുപോട്ടെ എന്നതായിരുന്നു എന്റെ മനസ്സിലിരിപ്പ്…
എന്തായാലും അതവൾ വേണ്ടാന്നു പറഞ്ഞെന്നെ ഒഴിവാക്കി…
പിന്നെപ്പിന്നെയവളെ കാണാനുള്ള ഒരവസരവും ഞാൻ പാഴാക്കിയില്ല…
ക്ഷേത്രത്തിലേയ്‌ക്കോ അല്ലെങ്കിലേതെങ്കിലും കല്യാണത്തിനോ ഒക്കെ പോകുമ്പോൾ കീത്തുവേച്ചിയ്ക്കും മീനാക്ഷിയ്ക്കും ഞാനെസ്‌കോർട്ടായി…
അവള് നോക്കി ചിരിയ്ക്കുന്നതും വാർത്താനംപറയുന്നതുമെല്ലാം എന്നോടുള്ള മുടിഞ്ഞ പ്രേമംകൊണ്ടാണെന്ന് കരുതിനടന്ന സമയം…
അങ്ങനെയെന്റെ പ്രണയത്തിന്റാഴമെത്രയാന്ന് അവളെ ബോധ്യപ്പെടുത്തുന്നതിനായി എന്തു ചെയ്യണമെന്നാലോചിച്ചു നടക്കുമ്പോഴാണ് ഓണാവധികഴിഞ്ഞ് ക്ലാസ്സിൽവന്നൊരു ചെക്കൻ കയ്യിൽ സ്വന്തംപേര് റ്റാറ്റു കുത്തിയതു കാണുന്നത്…
അതിൽപരം വേറൊരൈഡിയയില്ലല്ലോ…
ഇപ്പൊ നിങ്ങള് വിചാരിയ്ക്കുന്നുണ്ടാവും ഞാനുംപോയി റ്റാറ്റു അടിച്ചെന്ന്…
പക്ഷേ, ഇല്ല… അന്നെനിയ്ക്കു ഭയങ്കര ബുദ്ധിയായ്രുന്നു… റ്റാറ്റു അടിച്ചാൽ വീട്ടിൽപൊക്കോന്നും അതിന്റെകേസില് തല്ലുകൊള്ളോന്നുമൊക്കെയുള്ള വിവരമുള്ളോണ്ട് ആ പണി ചെയ്തില്ല…
പകരം വൈകുന്നേരം വീട്ടിലെത്തി പേനയും ബ്ലെയിഡുമെടുത്തു നേരേ റൂമിൽകയറി കതകടച്ച് കൊത്തുപണി തുടങ്ങി…
പേനകൊണ്ട് ബോഡറൊക്കെവരച്ച് അളവുതെറ്റാതെ അതിലൂടെ ബ്ലേഡുകൊണ്ട് വരഞ്ഞെഴുതുമ്പോഴുള്ള വേദനപോലും ഞാൻ കടിച്ചുപിടിച്ചു…..
സ്നേഹിയ്ക്കുന്ന പെണ്ണിനു വേണ്ടിയെത്ര വേദന സഹിയ്ക്കാനുമൊരുക്കമായിരുന്ന എന്റെ മനസ്സേ… ഹൊ.! പാവം ഞാൻ.!
ബ്ലേഡ്കൊണ്ടു വരഞ്ഞെഴുതിയിട്ടു തെളിച്ചംപോരെന്നു തോന്നിയപ്പോൾ എഴുതിയഭാഗം ഒന്നമർത്തിഞെക്കി രക്തംപൊടിയിച്ചെങ്കിലും ഒരു തൃപ്തിവന്നില്ല… അങ്ങനെ ചുവന്ന സ്കെച്ച് പെന്നുകൊണ്ട് ചെറിയൊരു ഡെക്കറേഷനൊക്കെ നടത്തി അവസാനമെത്തിയപ്പോൾ ചെറിയൊരു ഡൌട്ട്, മീനാക്ഷിയെന്നെഴുതുമ്പോൾ അവസാനം “ഐ” യാണോ “വൈ” യാണോന്ന്…
അപ്പോഴേയെന്റെ പ്രായോഗിക ബുദ്ധിയുണർന്നു…
മുകളിലത്തെ കുത്തിടാതെ “ഐ” ഇടാം… അങ്ങനെവരുമ്പോൾ ഇനി “വൈ” ആണേലും തിരുത്താലോ…
അന്നൊക്കെ സ്കൂളിലും വഴിയിലുമൊക്കെ അലച്ചിട്ടുവരുന്നതുകൊണ്ട് കുളിച്ചശേഷമേ അമ്മ വൈകുന്നേരത്തെ ചോറുതരുള്ളൂ…
കുളിയ്ക്കുവാണേൽ അടിച്ചിറക്കിയ റ്റാറ്റു മാഞ്ഞുപോയാലോന്നു കരുതി അമ്മകാണാതെ ഉമ്മറം വഴിയിറങ്ങിയോടി…
ഓടുമ്പോഴും ചെറിയമ്മയോ ശ്രീക്കുട്ടനോ പുറത്തില്ലെന്നുറപ്പു വരുത്താനുമൊക്കെ എന്നെയാരും പഠിപ്പിയ്ക്കേണ്ട കാര്യമില്ലെന്നു നിങ്ങൾക്കറിയാലോ… ല്ലേ..??
യൂണിഫോം ഷർട്ട് ഹാഫ്സ്ലീവായതു കൊണ്ട് കയ്യിലെ റ്റാറ്റു ആരെങ്കിലും കാണുമോന്നുള്ള പേടിയോടെ ഇടതുകൈയും പിന്നിലൊളിപ്പിച്ചു കൊണ്ട് ഞാനൂടുവഴിയോടി…
റോഡിലേയ്ക്കു കയറുമ്പോൾ കീത്തുവേച്ചിയോടൊപ്പം കഥയുംപറഞ്ഞ് ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ വയലറ്റ്കുടയും പിടിച്ചുവരുന്ന മീനാക്ഷിയെകണ്ടു…
അന്ന് ഒൻപതാംക്ലാസ്സിനൊക്കെ മൂന്നരയ്ക്കു ക്ലാസ്സ്കഴിയും പ്ലസ്ടുവിന് നാലരവരെ ക്ലാസ്സുണ്ട്…
ഞാൻ കീത്തുവേച്ചികാണാതെ ഇടതുവശത്തുള്ള പൊന്തയിലേയ്ക്കു കയറിനിന്നു…
സാധാരണ മീനാക്ഷിയെയും വീട്ടിലാക്കിയൊരു ചുറ്റുകഴിഞ്ഞ് വീട്ടിലേയ്ക്കു വരാറുള്ള കീത്തു മീനാക്ഷിയോടെന്തോ പറഞ്ഞിട്ട് അന്നിടവഴി പിടിച്ചു…
പൊന്തക്കാട്ടിലൊളിച്ചിരുന്ന എന്നെയും മറികടന്നു പോകുന്നതും നോക്കി ഞാനക്ഷമനായി അവിടെത്തന്നെനിന്നു….
കുറച്ചു മുന്നിലേയ്ക്കു നടക്കുമ്പോഴുള്ള മതിലിന്റെ ഓരംചേർന്നുള്ള വളവു കഴിയുന്നതുവരെ ചേച്ചിയെയും നോക്കിനിന്ന ഞാൻ, അവള് തിരിഞ്ഞു നോക്കില്ലെന്നുറപ്പായതും പൊന്തയിൽനിന്നും പുറത്തുചാടി…
റോഡിലൂടെ ഓരംചേർന്നു നടക്കുന്ന മീനാക്ഷിയുടെപിന്നാലെ ചെന്നപ്പോൾ പെട്ടെന്നോടിച്ചെന്ന് പിന്നിൽനിന്നും പേടിപ്പിച്ചാലോന്നൊന്ന് ആലോചിച്ചതാ…
പിന്നെ വേണ്ടെന്നുവെച്ചു… ആളത്ര വെടിപ്പല്ലാത്തോണ്ട് ചിലപ്പോൾ കുട മാറിപ്പിടിച്ചടിയ്ക്കും…
അടുത്ത വളവു കഴിയുമ്പോൾ കടകളൊക്കെയുള്ളതുകൊണ്ടും ആൾക്കാരൊക്കെ ശ്രെദ്ധിയ്ക്കുമെന്നുള്ളതു കൊണ്ടും ഞാൻ പിന്നാലെയോടി…
റോഡിലെന്റെ കാലടി കേട്ടിട്ടെന്നോണം പെട്ടെന്നവൾ തിരിഞ്ഞു നോക്കിയപ്പോഴേയ്ക്കും ഞാനവൾക്കടുത്തെത്തിയിരുന്നു…
“”…മ്മ്മ്..??”””_ എന്നെനോക്കി മീനാക്ഷി ചെറുചിരിയോടെ പുരികമുയർത്തി ചോദിച്ചപ്പോൾ ഞാനൊന്നുമില്ലയെന്നർത്ഥത്തിൽ ചുമൽകൂച്ചിക്കൊണ്ട് പരുങ്ങിനിന്നു…
അപ്പോഴും ഇടതുകയ്യിലെ റ്റാറ്റുവാരുംകാണാതെ കൈരണ്ടും പിന്നിലൊളിപ്പിച്ചിരുന്നു…
…തുടരും.!
❤അർജ്ജുൻ ദേവ്❤
Responses (0 )