എന്റെ ഡോക്ടറൂട്ടി 28
Ente Docterootty Part 28 | Author : Arjun Dev
[ Previous Parts ] | [ www.kkstories.com ]
..എല്ലാത്തരം സിംഗിൾസിനും എന്റെ ഹൃദയംനിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ.!
തിരിച്ചുള്ളയാത്രയിൽ
ജോക്കുട്ടനെന്തൊക്കെയോ കലപിലവെച്ച് സ്വയം ചിരിയ്ക്കുന്നുണ്ടായ്രുന്നെങ്കിലും അതിൽപകുതിയും ഞങ്ങൾ കേട്ടിരുന്നില്ല…
വിലമതിയ്ക്കാനാവാത്തതെന്തിനേയോ കൊതിതീരെ ആസ്വദിയ്ക്കുന്നതിനു മുന്നേ നഷ്ടപ്പെട്ടാലുള്ള അവസ്ഥയായ്രുന്നൂ ഞങ്ങളിരുവർക്കും…
അവടെനിന്നും സ്വന്തം വീട്ടിലേയ്ക്കു പറിയ്ക്കപ്പെടുന്നതോർക്കുമ്പോൾ വണ്ടീന്നെടുത്തു ചാടിക്കളഞ്ഞാലോന്നു പോലും ഒരുനിമിഷം ഞാൻ ചിന്തിച്ചുപോയി…
അതിനിടയിലും പലയാവർത്തി മീനാക്ഷിയുടെ മുഖത്തേയ്ക്കു കണ്ണെറിഞ്ഞയെനിയ്ക്ക് അവൾടെ നിസ്സംഗഭാവമല്ലാതെ മറ്റൊന്നും കണ്ടറിയാൻ സാധിച്ചുമില്ല…
“”…സിദ്ധൂ…
ബസ്സ്സ്റ്റാൻഡെത്തീട്ടാ..!!”””_ വണ്ടിചവിട്ടിക്കൊണ്ട് ജോക്കുട്ടൻപറയുമ്പോൾ ഇത്രപെട്ടെന്നോന്ന മട്ടിൽ ഞാനൊന്നു ചുറ്റുപാടുംനോക്കി…
…ശെരിയാണ്.! ബസ്സ്സ്റ്റാൻഡെത്തീട്ടുണ്ട്.!
അപ്പോളിത്രേന്നേരം കണ്ടതും കഴിഞ്ഞതുമൊന്നും സ്വപ്നമായ്രുന്നില്ലല്ലേ..??!!
…ആഹ്.! അല്ലേലും നമ്മളത്രമേൽ ആഗ്രഹിയ്ക്കുന്നതല്ലേ മൂപ്പര് സ്വപ്‌നമായൊതുക്കിക്കളയുള്ളൂ.!
“”…എടാ… നിങ്ങളെന്തിനായിങ്ങനെ മുഖവുംവീർപ്പിച്ചു നിൽക്കുന്നേ..?? നിങ്ങൾക്കെപ്പൊ വേണേലും ഇങ്ങോട്ടേയ്ക്കു പോരാല്ലോ…
അല്ലേല് ഞങ്ങളങ്ങോട്ടുവന്നാലും പോരേ..?? അതുകൊണ്ട് നിങ്ങളു സന്തോഷത്തോടെ പോയ്ട്ടുവാ പിള്ളേരേ..!!”””_ വണ്ടിയിൽനിന്നും പുറത്തേയ്ക്കിറങ്ങീതും ഞങ്ങളെരണ്ടിനേയും ചേർത്തുപിടിച്ചുകൊണ്ടവൻ പറഞ്ഞു…
അതിനു മനസ്സില്ലാമനസ്സോടെ തലകുലുക്കുമ്പോൾ,
“”…അതേ… നിങ്ങളിവടെനിൽക്ക്… ഞാമ്പോയി സ്നാക്സെന്തേലും മേടിച്ചേച്ചുവരാം… ഇവൾക്കങ്ങു തിരുവനന്തപുരംവരെ എത്താനുള്ളതല്ലേ..!!”””_
ഒരുചിരിയോടെ ജോക്കുട്ടനതുപറഞ്ഞതും ഞാൻതലകുലുക്കി…
എന്നാൽ,
“”…ഏയ്.! അതൊന്നുംവേണ്ട ജോക്കുട്ടാ… എനിയ്ക്കു വിശക്കുന്നൊന്നുവില്ലാ..!!”””_ ന്നുമ്പറഞ്ഞ് മീനാക്ഷിയവനെ തടഞ്ഞു…
ഉടനെ,
“”…ഏഹ്..?? ഇതെന്തുപ്രതിഭാസം..?? മീനാക്ഷിയ്ക്കു വിശക്കുന്നില്ലാന്നോ..?? സ്നാക്സൊന്നും വേണ്ടാന്നോ..??”””_ മീനാക്ഷിയെ കിലുത്തിക്കൊണ്ടവൻ ചോദിച്ചശേഷമവൻ ഉറക്കെച്ചിരിച്ചു…
എന്നിട്ടെന്നെയൊന്നു തോണ്ടീതും ഞാനുമൊന്നു പല്ലിളിച്ച് മീനാക്ഷിയെനോക്കി…
അതിനിടയിൽ അവളുമെന്നെ പാളി നോക്കുന്നുണ്ടായ്രുന്നു…
“”…ആഹ്.!
അതെന്തേലുമായ്ക്കോട്ടേ… ഞാനിപ്പൊവരാം..!!”””_ പറഞ്ഞശേഷം അവനടുത്തുകണ്ടൊരു കടയിലേയ്ക്കുകേറി…
പരസ്പരമൊന്നും
മിണ്ടീലേൽപ്പോലും ഞാനുംമീനാക്ഷിയും അടുത്തടുത്തായിത്തന്നെ നിന്നിരുന്നു…
അതിനിടയിലെപ്പോഴോ അവളെന്റെ മുഖത്തേയ്ക്കുനോക്കീതും,
“”…നിനക്കു കഴിയ്ക്കാനെന്തേലും വാങ്ങണോ..??”””_ ന്നു ചോദിയ്ക്കാതിരിയ്ക്കാൻ എനിയ്ക്കുമായില്ല…
അതെന്തുകൊണ്ടാണെന്നും
അറിയില്ല.!
“”…വേണ്ടടാ…
എനിയ്ക്കുവിശപ്പില്ല…
നിനക്കെന്തേലും വാങ്ങണോ..??”””_ അവൾടെയാച്ചോദ്യത്തിന് വേണ്ടെന്നു തലകുലുക്കുമ്പോഴേയ്ക്കും ഒരുകവറിൽ എന്തൊക്കെയോ സ്നാക്സുമായി ജോക്കുട്ടനെത്തി…
അതു മീനാക്ഷിയ്ക്കുനേരേ നീട്ടീതും സാധാരണ കവിഴ്ന്നുവീഴുന്നവൾ ഇപ്രാവശ്യം വാങ്ങാൻപോലും മടികാണിച്ചു…
അതിനാലാ കവറുപോലുംവാങ്ങി കയ്യിൽപ്പിടിച്ചതു ഞാനായ്രുന്നു…
“”…ദേ… അതു തിരുവനന്തപുരത്തേയ്ക്കാന്നാ തോന്നണേ… വാ..!!”””_ ഒരു ഫാസ്റ്റിലേയ്ക്കു ചൂണ്ടിക്കാണിച്ചശേഷം മീനാക്ഷിയുടെ ബാഗുമെടുത്തവൻ ബസിനുനേരേ വേഗത്തിൽ നീങ്ങിയപ്പോൾ ബാക്കിയുള്ളതൊക്കെയെടുത്ത് ഞങ്ങളും പിന്നാലേചെന്നു…
“”…അതേ… പറഞ്ഞതൊക്കെയോർമ്മയുണ്ടല്ലോ… ഓരോന്നൊക്കെച്ചിന്തിച്ച് മുഖവും വീർപ്പിച്ചിരിയ്ക്കാതെ നല്ലകുട്ടികളായ്ട്ട് പോയിവരാൻ നോക്ക്..!!”””_ ബസ്സിന്റെ സ്റ്റെപ്പിനുതാഴെനിന്ന് ഒരിയ്ക്കൽക്കൂടിയവൻ ഓർമ്മിപ്പിച്ചപ്പോൾ അതിനൊന്നു തലകുലുക്കി…
അപ്പോഴേയ്ക്കും
അവൻ ബാഗെടുത്ത് വണ്ടിയിലേയ്ക്കുവെച്ചു…
“”…എന്നാശ്ശെരി മക്കളേ… ഇനി കല്യാണത്തിനു കാണാം..!!”””_ ബസ്സിലേയ്ക്കുകേറീതും അവൻ കൈവീശിക്കാണിച്ചു…
അതിനൊന്നു ചിരിച്ചെന്നുവരുത്തി ബാഗുമായി ഞങ്ങൾ ഒഴിഞ്ഞയൊരു സീറ്റിലേയ്ക്കുനീങ്ങി…
വിൻഡോസീറ്റ് വേണമോയെന്ന ഭാവത്തിലുള്ള മീനാക്ഷിയുടെനോട്ടത്തിനു മറുപടികൊടുക്കാതെ മാറിക്കൊടുക്കുമ്പോൾ ചുറ്റുംനടക്കുന്ന പലതും ഞാനറിയാതെ പോയിരുന്നു…
യാത്രയ്ക്കിടയിൽ ഞങ്ങൾപരസ്പരം അധികമൊന്നും സംസാരിച്ചില്ല…
അവൾചോദിച്ചതിനൊക്കെ ഞാനും, ഞാൻചോദിച്ചതിനൊക്കെ അവളും മൂളുകമാത്രംചെയ്തു…
അതിനിടെ പലപ്രാവശ്യമെന്റെ കണ്ണുകൾ മീനാക്ഷിയുടെ മുഖത്തേയ്ക്കു വലയംവെച്ചെന്നു മാത്രം…
“”…അതേ… ആർക്കേലുമെന്തേലും കഴിയ്ക്കുവോമറ്റോ ചെയ്യണമെങ്കിലാവാം… കുറച്ചുകഴിഞ്ഞേയിനി വണ്ടിയെടുക്കൂ..!!”””_ ഡ്രൈവറോടെന്തോ
സംസാരിച്ചശേഷം കണ്ടക്ടർ വിളിച്ചുപറഞ്ഞു…
അതുകേട്ടതും പലരും ബസ്സിൽനിന്നുമിറങ്ങുവേം ചെയ്തു…
“”…നിനക്കെന്തേലും
വേണോ..??”””_ വിൻഡോയിലൂടെ പുറത്തേയ്ക്കുനോക്കിയിരുന്ന മീനാക്ഷിയോടായി ഞാൻചോദിച്ചു…
“”…മ്മ്മ്മ്..??”””
“”…അല്ല.! നിനക്കു കഴിയ്ക്കാനെന്തേലും
വേണോന്ന്..??”””_ ഞാനാവർത്തിച്ചു…
“”…നിനക്കുവേണോങ്കി മതി… അല്ലാതെനിയ്ക്കു വേണ്ട..!!”””_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷമായ്രുന്നൂ മറുപടി…
അതിന്, ഇതു മീനാക്ഷിതന്നല്ലേന്ന ഭാവത്തിൽ ഞാനുമവളെ നോക്കിപ്പോയി…
പിന്നെ ജോക്കുട്ടൻ മേടിച്ചുതന്ന സ്നാക്സിന്റെ പാക്കറ്റു പൊട്ടിയ്ക്കുവായ്രുന്നു…
അതിനിടയിൽ പലപ്രാവശ്യമായി ചേച്ചിവിളിച്ച് കാര്യങ്ങൾ അന്വേഷിയ്ക്കുന്നുമുണ്ടായ്രുന്നു…
അങ്ങനെ പൊട്ടിച്ചപായ്ക്കറ്റ് കഴിച്ചെന്നോ കഴിച്ചില്ലെന്നോ വരുത്തി ബസിൽ പരസ്പരംചാരിയിരുന്ന് നാട്ടിലെത്തീതും ഒരു ടാക്‌സിപിടിച്ചു വീട്ടിലേയ്ക്കു പോന്നതുമെല്ലാം തികച്ചും യാന്ത്രികമായ്ട്ടായ്രുന്നു…
ടാക്സിയിലേയ്ക്കവൾടെ ബാഗുകൾപോലും ഞാനാണെടുത്തുവെച്ചത്…
എന്നിട്ടും പരസ്പരമൊന്നു മിണ്ടാൻപോലും മനസ്സ് മടികാണിയ്ക്കുവായ്രുന്നു…
അന്നത്യാവശ്യം നന്നായിത്തന്നെ ഇരുട്ടുവീണശേഷമാണ് ഞങ്ങൾ വീടെത്തുന്നത്…
വീടിന്റെഗെയ്റ്റുകടന്ന് വണ്ടിയകത്തേയ്ക്കു കേറുമ്പോൾ മനസ്സുമുഴുവൻ ഒരുതരം വല്ലായ്കയായ്രുന്നു…
…എത്രയോ
ദിവസങ്ങൾക്കുശേഷമാണ് വീട്ടിലേയ്ക്കു തിരിച്ചുവരുന്നത്…
എന്നിട്ടുമാരേയും കാണണമെന്നോ സംസാരിയ്ക്കണമെന്നോ
എനിയ്ക്കു തോന്നാത്തതെന്താ..??
വീട്ടിനുമുന്നിൽ വണ്ടിനിർത്തീതും അങ്ങനെയുംചിന്തിച്ചു ഞാൻ ഡോറുതുറന്നിറങ്ങി…
നേരേ ഡിക്കിയോപ്പണാക്കി ബാഗുകൾ പുറത്തെടുക്കുമ്പോഴാണ്,
“”…ആഹ്.! വഴിതെറ്റിപ്പോയ ആത്മാക്കള് തിരിച്ചെത്തിയോ..??”””_ ന്നുള്ള ചെറിയമ്മേടെ ചോദ്യംകേൾക്കുന്നത്…
ഉടനെ വണ്ടിയുടെ മറവിലൂടെ ഞാനങ്ങോട്ടേയ്ക്കു നോക്കി…
അപ്പോഴേയ്ക്കും അമ്മേം
ചെറിയമ്മേം ഒരുചിരിയോടെ സിറ്റ്ഔട്ടീന്ന് പുറത്തേയ്ക്കുവന്നിരുന്നു…
പിന്നാലേവന്ന കീത്തുവാവട്ടേ വാതിൽക്കൽ നിന്നതേയുള്ളൂ…
അതുകൂടിക്കണ്ടതും പെട്ടെന്നെന്റെ തലച്ചോറിലെവിടെയോ ഒരു വെള്ളിടിവെട്ടി…
ചെറിയമ്മേടേം കീത്തൂന്റേമൊക്കടുക്കെ അമ്മാതിരി വീരവാദോം മുഴക്കിനടന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തിൽ മീനാക്ഷിയുടെ തോളേക്കയ്യിട്ടു കേറിച്ചെന്നാൽ എന്താവുമവർടെ പ്രതികരണം..??
അല്ലേത്തന്നെ അവരെന്നെക്കുറിച്ച് എന്താവുംചിന്തിയ്ക്ക..??
വാക്കിനു വിലയില്ലാത്തനാറി എന്നാവില്ലേ..??
സംശയമുണ്ടോ..??!!
ആ ഒരുനിമിഷംകൊണ്ടെന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളായ്രുന്നത്…
പിന്നെ വൈകിയില്ല, മീനാക്ഷിയുടെ ബാഗെടുക്കാനായിനീട്ടിയ കൈ തിരിച്ചെടുത്ത് എന്റെബാഗുമാത്രം തോളത്തേയ്ക്കിട്ടു ഞാൻ വീട്ടിലേയ്ക്കുനടന്നു…
“”…അവളെന്തിയേടാ..??”””_ തിരിഞ്ഞുപോലും നോക്കാതുള്ള എന്റെപോക്കുകണ്ട് അമ്മചോദിച്ചതിന്,
“”…പോയന്വേഷിയ്ക്ക്..!!”””_ ന്നുംപറഞ്ഞ് ഒറ്റനടത്തമായ്രുന്നൂ ഞാൻ…
അതിനിടയിൽ,
“”…ഇവനിത്രേങ്കാലമായ്ട്ടും ഒരുമാറ്റോമില്ലേ..??”””_ ന്ന ചെറിയമ്മേടെ നിശ്വാസസ്വരവുംകേട്ടു…
…ഹാവൂ.! സമാധാനം.!
സംഗതിയേറ്റു.!
ഒരു നെടുവീർപ്പോടെ റൂമിലേയ്ക്കുകേറി ബാഗുംവെച്ച് കട്ടിലിലേയ്ക്കു മലക്കുമ്പോഴും ചിന്ത മീനാക്ഷിയെക്കുറിച്ചായ്രുന്നു…
…അവളിപ്പെന്താവും കരുതിക്കാണുക..??
ഇനിയെന്റെ ഉടായിപ്പെന്തേലും മനസ്സിലായ്ക്കാണോ..??
എന്നാ മൂഞ്ചി.!
അങ്ങനേം മനസ്സിൽപ്പറഞ്ഞു കിടക്കുമ്പോൾ ബാഗുംകിടിതാപ്പുകളുമായി മീനാക്ഷിയും റൂമിലേയ്ക്കു കേറിവന്നു…
യാത്രാക്ഷീണത്തിന്റെകൂടെ ബാഗുംകെട്ടിവലിച്ചു കേറിവന്നതിന്റെ മടുപ്പുംകൂടിയായപ്പോ ചത്തേ ചതഞ്ഞേന്ന മട്ടിലായ്രുന്നു കക്ഷി…
വന്നപാടെ,
“”…ഹോ.! നിനക്കീ വല്യബാഗെങ്കിലും എടുത്തിട്ടു പോരായ്രുന്നില്ലേടാ..?? ഇതും ചുമന്നുകേറ്റിയെന്റെ നടുവൊടിഞ്ഞു..!!”””_ ന്നും പറഞ്ഞ് ബെഡിലേയ്ക്കൊറ്റയിരുത്തം…
“”…പിന്നേ… നിന്റെ കോപ്പുചൊമക്കാൻ ഞാനാരാടി നിന്റപ്പനോ..?? അതോ റെയിൽവേപോർട്ടറോ..??”””_ ചാടിയെണീറ്റുകൊണ്ടുള്ള എന്റലർച്ചയിൽ മീനാക്ഷിയുടെ കിളിപോയി…
അവള് ഉണ്ടക്കണ്ണുകൾ മിഴിച്ചെന്നെ പകച്ചു നോക്കുന്നതുകണ്ടതും പണിയേറ്റുതുടങ്ങി എന്നെനിയ്ക്കു മനസ്സിലായി…
ഇത്രേന്നേരം കട്ടയ്ക്കുകൂടെനിന്ന എനിയ്ക്ക് പെട്ടെന്നിതെന്താ പറ്റീതെന്നു ചിന്തിയ്ക്കുവാരിയ്ക്കും പാവം…
അതുമനസ്സിലാകുംമുമ്പേ
ബാക്കി ഡയലോഗുകൂടിവിട്ടാൽ പണിയേറ്റോളുമെന്ന് എനിയ്ക്കുറപ്പായ്രുന്നു…
“”…കൊറേനേരവായി ഞാൻ സഹിയ്ക്കുന്നു… എന്റെകൂടെ ഒരുവഴിയ്ക്കുവന്നതല്ലേ… ഒരുപെണ്ണല്ലേ… പരുന്തുംകാലേൽ പോവണ്ടല്ലോന്നൊക്കെക്കരുതി ഞാനൊന്ന് താന്നുതന്നപ്പോ തലേക്കേറുന്നോടീ നീയ്..??
അവൾടെ കോപ്പു ചൊമക്കാത്തതെന്താന്ന്..?? നിന്റെ തന്തേവിളിച്ചു ചുമപ്പിയ്ക്കെടീ..!!”””_ പഴേ ഫോമിലെത്തിയ്ക്കാനായി ഞാനൊന്നാഞ്ഞു ശ്രെമിച്ചെങ്കിലും പകച്ചയാഭാവത്തോടെ നിന്നതല്ലാതവൾ മറുപടിയൊന്നും പറഞ്ഞില്ല…
അതോടെ ഞാൻ വീണ്ടുംതുടർന്നു;
“”…ദേ… മര്യാദയ്ക്കു ഞാനൊരു കാര്യമ്പറഞ്ഞേക്കാം… അവടെവെച്ചു ഞാനൊന്നു താന്നുതന്നതേ, വല്ലോന്റേം വീടല്ലേ… അവിടെക്കിടന്നു കന്നന്തിരിവുകാണിച്ചാ അതെന്റെ സ്റ്റാൻഡേർഡിനെ ബാധിക്കുവല്ലോന്നുകരുതി മാത്രവാ… അവടുന്നുപോന്നതും അതവിടെതീർന്ന്… ഇനിയതും മനസ്സിലിട്ടോണ്ട് എന്നെയങ്ങോട്ടൊണ്ടാക്കാവെന്നു വല്ലമോഹോം മനസ്സിലുണ്ടെങ്കി അതങ്ങോട്ടെട്ടാക്കിമടക്കി നിന്റെ കാലിന്റെടേലോട്ടു വെച്ചോണം… ഇല്ലെങ്കിലറിയാലോ, സിദ്ധുന്റെ തനിക്കൊണം നീ കാണും..!!”””_ എടുത്തടിച്ചതുപോലെ ഞാനെന്റെ മാസ്സ് ഡയലോഗുകളങ്ങോട്ടു വിട്ടിട്ടും അവടെന്നു മറുപടിയൊന്നും വന്നില്ല…
പകരം കുറച്ചുനേരമങ്ങനെ എന്നെത്തന്നെ നോക്കിനിന്നിട്ട് താഴേയ്ക്കിറങ്ങി ഒറ്റപ്പോക്കായ്രുന്നു…
അതുകണ്ടപ്പോൾ ഒരുസംശയം;
…ഇനിയിപ്പോ സംഗതി ഏറ്റിട്ടുണ്ടാവില്ലേ..??
…ഏയ്.! കാര്യങ്കഴിഞ്ഞപ്പോൾ ഞാനെന്റെ തനിക്കൊണം കാണിച്ചൂന്ന് കരുതിക്കാണും…
അല്ലാന്നു വിശ്വസിയ്ക്കാനുള്ള ബോധമൊന്നും മീനാക്ഷിയ്ക്കുണ്ടെന്ന് തോന്നുന്നില്ല.!
അപ്പൊപ്പിന്നെ സ്വല്പം ജാഡയിൽത്തന്നെ മുന്നോട്ടുപോകാം…
എന്തായാലും ചേച്ചിയുടെമുന്നിൽ അവളുകാണിച്ച ഷോവെച്ചുനോക്കുമ്പോൾ വെറുതേ തള്ളീതാവാൻ വഴിയില്ല…
മൊത്തമൊന്നുമില്ലേലും കുറച്ചെങ്കിലും ഇഷ്ടമൊക്കെന്നോടു കാണാണ്ടിരിയ്ക്കില്ല…
മാത്രോമല്ല,
ഇടയ്ക്കൊക്കെ ചേച്ചിവിളിച്ചെന്തേലുമൊക്കെ
മൂപ്പിച്ചുകൊടുക്കാനും സാദ്ധ്യതയുണ്ട്…
അതോണ്ടെങ്ങനേലും എന്നെ ചാക്കിലാക്കാൻ ശ്രമിയ്ക്കാണ്ടിരിയ്ക്കില്ല…
അപ്പൊ വീട്ടുകാരുകാൺകേ പതുക്കെപ്പതുക്കെ അയഞ്ഞയഞ്ഞു കൊടുക്കുന്നതായി അഭിനയ്ക്കുകകൂടി ചെയ്താൽ
നമ്മടെകാര്യം സേഫാവും…
ഞാനിട്ടങ്ങോട്ടുപോയതല്ല, ഇങ്ങോട്ടേയ്ക്കു വന്നതാണെന്നുമാത്രം തെളിയിച്ചുകൊടുത്താൽ മാനമ്പോവോന്നുള്ള പേടീംവേണ്ട.!
അങ്ങനോരൊന്നൊക്കെ ഓർത്തോർത്തുകിടന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല…
പക്ഷേയാ ഉറക്കമെന്റെ സർവപ്ലാനുംമുടിച്ച് മൂഞ്ചിച്ചുതരാനുള്ളതായ്രുന്നൂന്ന് മനസ്സിലായത് പിറ്റേന്നെണീറ്റു കഴിഞ്ഞപ്പോളാണ്…
എന്താന്നല്ലേ..??
കാലത്തെണീറ്റതേ കാണുന്നത്,
കുളിച്ചു കുറിയുംതൊട്ട് ഒരുങ്ങിക്കെട്ടിയിരിയ്ക്കുന്ന മീനാക്ഷിയെയായ്രുന്നു…
ചുവന്ന ചുരിദാറുമിട്ട് മുടിയൊക്കെ വാരിക്കെട്ടിയിരിയ്ക്കുന്ന അവളെക്കണ്ടതും, ഇവളെന്താ പാർട്ടീമീറ്റിങ്ങിന് പോവുന്നുണ്ടോന്ന ഭാവത്തിൽ എഴുന്നേൽക്കുന്നതിനിടേ
ക്ലോക്കിലേയ്ക്കുനോക്കി സമയമുറപ്പിയ്ക്കാനും ഞാൻമറന്നില്ല…
“”…എങ്ങോട്ടേയ്ക്കാണാവോ
രാവിലേതന്നെ കെട്ടിയൊരുങ്ങി..??”””_ എഴുന്നേറ്റുബെഡ്ഡിലിരുന്ന് കണ്ണുതിരുമ്മിക്കൊണ്ട് ഞാനൊന്നു കിലുത്തിനോക്കി…
ഉദ്ദേശം വേറൊന്നുമല്ല, ഉറങ്ങിയെണീറ്റാലും നമ്മടെ സ്വഭാവംമാറിയിട്ടില്ലാന്ന് ഒന്നുതെളിയിയ്ക്കണം…
അത്രതന്നെ.!
എന്നാലതിനു തുറിച്ചൊരു നോട്ടംമാത്രമായ്രുന്നു മീനാക്ഷിയുടെമറുപടി…
പിന്നെ ഞാൻവിടുവോ..??
…ഒരു ഗ്യാപ്പുകിട്ടിയാൽ, സൂചികേറുന്നിടത്ത് ഉലക്ക കുത്തിക്കേറ്റുന്ന നമ്മളോടാണ് അവൾടെകളി.!
“”…എന്താടീ..?? വായില് നാക്കില്ലേടീ നെനക്ക്..?? അതോ.. അതുപറയാനിനി നിന്റപ്പൻ രാജാവ് വരുവോ..?? പറേടീ… എടീ പറയാൻ..!!”””_ ബെഡ്ഡേലിരുന്ന് കട്ടിലിനുപുറത്തായിനിന്ന അവൾടെ തുടയ്ക്കിട്ട് ചവിട്ടിക്കൊണ്ട് ഞാൻചൊറിഞ്ഞു…
“”…ദേ ചെർക്കാ… വെറുതേന്റെ പപ്പേ പറഞ്ഞാലുണ്ടല്ലോ..!!”””_
എന്റെ കാലുംതട്ടിമാറ്റി ചുരിദാർടോപ്പൊന്നു
തൂത്തുകൊണ്ടവൾ ഭീഷണിപ്പെടുത്തീതും ഞാൻ ചെറുതായൊന്നു ചാർജ്ജായി…
“”…എന്നാ നിന്റച്ഛനെയല്ല,
അവന്റച്ഛനുപറയാടീ ഞാൻ… നീ രാവിലേ കെട്ടിയെഴുന്നള്ളി എങ്ങോട്ടാടീപോണേ..?? നിന്റെ കള്ളത്തന്തേടെ തന്തയ്ക്കു ബീഡിവാങ്ങാനാ..?? പറേടീ..!!”””_ കുറച്ചോവറായാലേ വീട്ടുകാര് ശ്രെദ്ധിയ്ക്കൂന്നുള്ള പ്രിൻസിപ്പിളും കക്ഷത്തുവെച്ച് ഞാനിരുന്നുചിതറി…
…ശ്ശൊ.! കുറച്ചുളുപ്പോടെ വല്ലതും ദൈവമെന്നെ സൃഷ്ടിച്ചിരുന്നെങ്കി എന്നെയൊക്കെ എന്തിനുകൊള്ളായ്രുന്നു..??!!
എന്നാലെന്റെ ചോദ്യത്തിനപ്പോഴും
വല്ലാത്തൊരുനോട്ടം
നോക്കിയതല്ലാതെ മീനാക്ഷി വാതുറന്നില്ല…
പിന്നെ വെറുതേന്റെ വായീന്നുകേൾക്കണ്ടാന്ന് കരുതിയിട്ടാകും, കുറച്ചുകഴിഞ്ഞപ്പോൾ ആർക്കോവേണ്ടി പറയുന്നപോലെ ഞാൻ ഹോസ്പിറ്റലിലേയ്ക്കാന്നു മാത്രം പറഞ്ഞതും…
എന്നാലതുകേട്ടതും,
“”…ഓ.! തമ്പ്രാട്ടി പഠിച്ചു കളക്ടറാവാനിറങ്ങീതാണോ..?? ഞാനോർത്തൂ, നിന്റപ്പാപ്പനു തൊട്ടുനക്കാൻ അച്ചാറുമെടുത്തിട്ടു പോകുവാന്ന്..!!”””_ സകലമാനപുച്ഛവും വാരിത്തേച്ചുകൊണ്ടങ്ങനെ പറഞ്ഞതിനും
നിന്നുപല്ലുകടിച്ചതല്ലാതെ മീനാക്ഷിയൊന്നും മൊഴിഞ്ഞില്ല…
അതോടെ തൽക്കാലം ഞാനൊന്നടങ്ങാമെന്നു വെച്ചു…
…കൂടുതൽ ഓവറാക്കി
ചളമാക്കിയാൽ
ചിലപ്പോൾ ഉള്ളയിഷ്ടങ്കൂടി പോയാലോ..??
അതുകൊണ്ടിനി ആരേങ്കിലുമൊക്കെ കാണുമ്പോ ഡയലോഗുവിടാം…
അങ്ങനെ ഓരോന്നൊക്കോർത്തു പോയി കുളിച്ചിട്ടുവരുമ്പോഴും വീട്ടുകാരുടെമുന്നിൽ കാണിയ്ക്കാൻപോകുന്ന പട്ടിഷോയെക്കുറിച്ചായ്രുന്നു
എന്റെ പ്ലാനിങ്ങുമുഴുവൻ…
…എങ്ങനെയെങ്കിലും, നിനക്കൊന്നു താഴ്ന്നുകൊടുത്തൂടേടാന്ന് അമ്മേക്കൊണ്ടോ ചെറിയമ്മേക്കൊണ്ടോ ഒന്നുരണ്ടുതവണയെങ്കിലും ചോദിപ്പിച്ചുകിട്ടിയാൽ മതിയായ്രുന്നു…
പിന്നെ സീനില്ല…
അവരുപറഞ്ഞിട്ടു ഞാനൊന്നൊതുങ്ങീതാന്ന് കരുതുന്നവിധത്തിൽ പയ്യെപ്പയ്യെ മാറിക്കൊടുക്കായ്രുന്നു.!
…എന്നാലതു വർക്കൗട്ടാവണമെങ്കിലും ആ നാശങ്ങളതു പറയണോല്ലോ…
ആം.! നോക്കാം.!
ഒന്നുംനടന്നില്ലേൽ രണ്ടിനേംപിടിച്ചുനിർത്തി ഇടിച്ചുപറയിപ്പിയ്ക്കണം.!
അങ്ങനെ വമ്പൻപ്ലാനിങ്ങോടെ കുളികഴിഞ്ഞിറങ്ങിയ എന്നെയെതിരേറ്റത് എന്റെ കിടുക്കുതെറിയ്ക്കുന്ന ഏറ്റപണിയായ്രുന്നു…
പോകാൻ തയ്യാറായിനിൽക്കുന്ന മീനാക്ഷിയെയൊന്നു തുറിച്ചുനോക്കി ആറ്റിറ്റ്യൂഡ് മെയ്ന്റൈൻചെയ്ത ഞാൻ, അവൾ കയ്യിലെടുത്ത ബാഗുകൾകണ്ടൊന്നു ഞെട്ടി…
ജോക്കുട്ടന്റെ വീട്ടിന്നുവന്നപ്പോൾ കൊണ്ടുവന്ന ട്രോളീബാഗും ബാഗ്പാക്കുമെല്ലാം അതേപടി എടുത്തുപിടിച്ചു നിൽക്കുവാണവൾ…
“”…ഇതെല്ലാം ചുമന്നുകെട്ടി
നീയെന്താ പെറ്റുകിടക്കാൻ പോകുന്നോ..??”””_ ഞെട്ടലുവിട്ടുമാറാതെ ഞാൻതിരക്കി…
“”…അതേ… എനിയ്ക്കിന്നുമുതൽ നൈറ്റാ..!!”””
“”…നൈറ്റോ..??”””
“”…ആം.! എനിയ്ക്കിന്നുമുതൽ രാത്രീലാ പോവണ്ടേ..!!”””_
അവൾടെയാ മറുപടികേട്ടതും അത്രേംനേരമുണ്ടായ്രുന്ന എന്റെ മുഴുവൻ കടിയുമങ്ങുതീർന്നു…
“”…അതിന് നൈറ്റ്ക്ലാസിനുപോവാൻ നീയെന്താ പത്താംക്ലാസിലാണോ പഠിയ്ക്കുന്നേ..??”””
“”…ഹലോ.! പത്താംക്ലാസ്സിനു മാത്രമൊന്നുമല്ല നൈറ്റ്ക്ലാസ്സുള്ളത്..!!”””_ എന്നെ പുച്ഛിച്ചോണ്ടവളതു പറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞു…
“”…ചോദിയ്ക്കുമ്പൊ തർക്കുത്തരംപറയുന്നാടീ..??”””_ ന്നുംചോദിച്ച് അവൾടടുത്തേയ്ക്കു പാഞ്ഞ ഞാൻ,
“”…ദേ… ക്ലാസ്സെന്നും കോപ്പെന്നുമ്പറഞ്ഞ് കണ്ടേടം
നിരങ്ങാമ്പോയാലുണ്ടല്ലോ..!!”””_ ന്നുംപറഞ്ഞ് ഒന്നുചാടുവേംചെയ്തു…
“”…അതിന് ഞാനേതിലേപോയാലും നിനക്കെന്താ..?? നിനക്കെന്നെ കാണാതിരിയ്ക്കുന്നതല്ലേ സൗകര്യം..??”””_ അവളും വിടുന്നുണ്ടായില്ല…
ഇങ്ങനവൾ പോയിന്റുകൾ തിരിച്ചടിയ്ക്കാൻനിന്നാൽ ഞാൻ വലിച്ചു പോവത്തേയുള്ളൂന്ന് മനസ്സിലായതും ഒന്നു യുടേണെടുത്തേക്കാന്നു കരുതി…
“”…അത്… അതു പിന്നങ്ങനൊക്കാണേലും
നീയീ കണ്ടെടത്തൂടൊക്കെ തെണ്ടിത്തിരിഞ്ഞു നടക്കുന്നൂന്നുപറഞ്ഞാ അതിന്റെ നാണക്കേടെനിയ്ക്കുങ്കൂടല്ലേ..??”””_ ഒന്നെറിഞ്ഞുനോക്കി; കൊണ്ടാലൂട്ടി… ഇല്ലേലൂമ്പി…
“”…ആ.! തൽക്കാലം നീ നാണിയ്ക്കേണ്ടതായ്ട്ടൊന്നും ഞാനിപ്പോ ചെയ്യുന്നില്ല… ഞാനെന്റെ
കോളേജിലേയ്ക്കുതന്നാ പോണേ..!!”””_ വലിയ താല്പര്യമില്ലാത്തമട്ടിലുള്ള അവൾടെമറുപടികേട്ടതും,
“”…കോളേജിലേയ്ക്കുപോവാൻ നെനക്കെന്തിനാ ഇത്രേംബാഗ്..?? വല്ലതും താങ്ങിക്കൊണ്ടു വരാന്തന്നേടീ..??”””_ എന്റെസംശയം ഞാനതേപടി തിരക്കി…
“”…ആണെങ്കി..?? എന്തേയ്..?? നിനക്കെന്തേലും വേണോ..??”””
“”…ആം.! പോക്കിങ്ങനാണേൽ എനിയ്ക്കുടനേയൊരു ശവപ്പെട്ടിവേണ്ടിവരും… കിട്ടോ ഒരെണ്ണം..??”””_ എന്റെചോദ്യംകേട്ടതും അവളെന്നെ കണ്ണുതുറിപ്പിച്ചൊരുനോട്ടം…
“”…നീയതിന്
ഉണ്ടക്കണ്ണുരുട്ടുവൊന്നും വേണ്ട… അതെന്റച്ഛനു വേണ്ടീട്ടാ… കാര്യങ്ങളിങ്ങനാണു പോണേങ്കിൽ ഉടനേയൊരെണ്ണത്തിന്റെ ആവശ്യംവരും..!!”””_ ശബ്ദംതാഴ്ത്തി പറയുന്നതിനിടയിലും ഞാനാ ബാഗിലേയ്ക്കു രൂക്ഷമായി നോക്കുന്നുണ്ടായ്രുന്നു…
“”…നോക്കി ഗർഭമുണ്ടാക്കണ്ട… ഇതിനകത്തെന്റെ ഡ്രെസ്സാ… ഞാനിന്നുമുതൽ
ഹോസ്റ്റലിലേയ്ക്കു മാറുവാ..!!”””
“”…ഹോസ്റ്റലിലേയ്ക്കോ..??
എന്തിന്..??”””_ മോങ്ങാൻനിന്ന പട്ടീടെതലേലേയ്ക്കു തേങ്ങാവീണപോലായി
ഞാൻ…
ബാഗുമായിനിന്നപ്പോളേ ഒന്നുഞെട്ടിയ ഞാൻ, ഹോസ്റ്റലിലേയ്ക്കു
പോകുവാന്നുകൂടി അറിഞ്ഞപ്പോൾ കിടുങ്ങിയില്ലാന്നുപറഞ്ഞാൽ നുണയായ്പ്പോവും…
“”…ങാ… നൈറ്റാവുമ്പോ അവടുന്നുപോകുന്നതാ സൗകര്യം… എന്നുമിവടെവന്നിട്ടു
പോകുന്നതൊക്കെ പാടല്ലേ..??”””_ കയ്യിലിരുന്നബാഗൊന്നു താഴെവെച്ച് നെഞ്ചിൽക്കിടന്ന ഷോളൊന്നുകൂടി വലിച്ചിട്ടുകൊണ്ടവൾ ചോദിച്ചതും,
“”…ആർക്കുപാട്..?? ഇവടാർക്കുമൊരുപാടുമില്ല… നീയിവടെന്ന് പോയേച്ചാമതി..!!”””_ പറയുമ്പോൾ ഉള്ളിലുണ്ടായ്രുന്ന വെപ്രാളം ശബ്ദത്തിൽ പ്രതിഫലിച്ചോന്നൊരു സംശയം…
…ഓ.! ഇനിയിപ്പൊ പ്രതിഫലിച്ചാലും പറിയാണ്.!
“”…അതു നീയാണോ തീരുമാനിയ്ക്കുന്നെ..??”””_ അടീന്നുവെള്ളംകേറി വള്ളം മുങ്ങിക്കൊണ്ടിരിയ്ക്കുമ്പോഴും അവൾടെ സ്ട്രോയിട്ടുള്ള വലിപ്പുനിർത്തീല…
അതോടെനിയ്ക്കു പിന്നുംപൊളിഞ്ഞു…
“”…പിന്നല്ലാണ്ടാര് നിന്റച്ഛൻവന്നു തീരുമാനിയ്ക്കോ..?? എന്നാലിങ്ങോട്ടുവരാമ്പറേടീ… കുടുംബത്തുകേറിയാ
നായിന്റെമോന്റെ കാലുഞാൻ കരിമ്പുചെത്തുന്നപോലെ ചെത്തും..!!”””_ പിടിവിട്ടുപോയ ഞാൻ നിന്നലറിയശേഷം,
“”…നീയിവടുന്നു പോയാമതി…
നിന്നെ ഞാങ്കൊണ്ടു വിട്ടോളാം..!!”””_ ന്നൊരു തീരുമാനവുമറിയിച്ചു…
പക്ഷേ, ഏറ്റില്ല.!
“”…എന്നിട്ടു നിനക്കെന്നെ വിടാണ്ടിരിയ്ക്കാനല്ലേ..??
അന്നെന്നെ കോളേജിന്നുകൂട്ടാൻ വരാണ്ടിരുന്നപോലെ നീയെന്തേലും ഉടായിപ്പുപറഞ്ഞൊഴിയും… അതോണ്ടതൊന്നും പറ്റൂല… ഞാൻ ഹോസ്റ്റലീന്നുതന്നെ പൊയ്ക്കോളാം..!!”””_ അവൾടെയാ വാക്കുകൾക്കു കുറച്ചുറപ്പ് കൂടുതലായ്രുന്നു…
ഉടനെ,
“”…അയ്ന് നിന്നെയാര് ഹോസ്റ്റലിക്കേറ്റുന്നു..??”””_ എന്നുംചോദിച്ചു ഞാനൊന്നു പുച്ഛിയ്ക്കാനായി ശ്രെമിച്ചെങ്കിലും നടന്നില്ല…
“”…അതൊക്കിന്നലെത്തന്നെ നിന്റച്ഛൻവിളിച്ചു റെഡിയാക്കി… എന്നോടിന്നുമുതൽ ചെല്ലാനുമ്പറഞ്ഞിട്ടുണ്ട്..!!”””_ ഒന്നാക്കിയമട്ടിൽ അവളതുപറഞ്ഞതും എന്റെ പെരുവിരലീന്നങ്ങട് ഇരച്ചുകേറി…
…മൈര്.! ഈ കാലമാടനെന്റെ കാലനായ്ട്ടുതന്നെ ഇറങ്ങിയേക്കുവാണല്ലോ…
എങ്ങനേങ്കിലുമൊന്നു സെറ്റാക്കാൻനോക്കുമ്പഴാ
അങ്ങേർടെ കോപ്പിലെയൊരു സഹായമനസ്കത…
സ്വന്തംതന്ത ചാവാൻകിടന്നപ്പോപ്പോലും ആംബുലൻസിനു മിസ്കോളടിച്ച ആ ഊളയ്ക്കിത്രയ്ക്കൊക്കെ ചെയ്തുസഹായിയ്ക്കാൻ എന്തിന്റെകഴപ്പെന്നാണ് അറിയാമ്മേലാത്തത്…
…അതെങ്ങനാ സ്വന്തംമോനിട്ട് എങ്ങനൊക്കെ പണിയാമെന്നാലോചിച്ചാണല്ലോ ഓരോദിവസോം എണീയ്ക്കണതുപോലും…
ഇതിപ്പോ കുറേനാളായ്ട്ട് മോൻ മരുമോൾടെകൂടെക്കിടന്നു സുഖിയ്ക്കുവാന്നുകരുതി രണ്ടിനേം രണ്ടു വഴിയ്ക്കാക്കാനുള്ള ശ്രമമായ്രിയ്ക്കും… ചെറ്റ.!
“”…ഓ.! ഏതേലുമലവലാതി വിളിച്ചുപറയുന്നതുംകേട്ട് നിന്നെയങ്ങോട്ട് കെട്ടിയെടുപ്പിയ്ക്കുവാല്ലേ…
അല്ലാ.. ഈ പാതിരാത്രിയ്ക്കു നിനക്കൊക്കേതവനാ
ക്ലാസ്സുവെച്ചത്..?? അതെനിയ്ക്കൊന്നറിയണോല്ലോ… പിന്നെയീക്ലാസ്സ് എല്ലാവർക്കുമുണ്ടോ..?? അതോ നിന്നെപ്പോലെ കാണാൻകൊള്ളാവുന്ന പീസുകൾക്കു മാത്രവേയൊള്ളോ..?? ദേ… ഒന്നു ഞാമ്പറഞ്ഞേക്കാം, അവസാനം ക്ലാസ്സുംകഴിഞ്ഞ് വയറുംവീർപ്പിച്ചോണ്ടീ
പടികേറിവന്നാ കൊന്നു ഞാൻ പുരപ്പുറത്തുവെയ്ക്കും… ങ്ഹാ..!!”””_ കലിതുള്ളിനിന്നു ഞാൻ വിറച്ചപ്പോൾ,
“”…പ്ഫാ.! ഒന്നുപോടാ വൃത്തികെട്ടവനേ… നിന്റെ പറച്ചിലുകേട്ടാൽ ഞാനവിടെ മറ്റേപ്പണിയ്ക്കു പോകുവാന്ന് തോന്നുവല്ലോ..??”””_ ന്നും പറഞ്ഞവളെന്നെ ആട്ടി ഒതുക്കാൻനോക്കി…
ആരൊതുങ്ങാൻ..??!!
“”…അല്ലാന്നാര് കണ്ടു..??
പിന്നെവടുന്നാ ഇത്രേം നാളുമില്ലാത്തൊരു നൈറ്റ്ക്ലാസ്സു നെനക്ക്..?? അതും വീട്ടീന്നുപോയാൽ പഠിയ്ക്കാമ്പറ്റാത്തത്ര തിരക്കുള്ള ക്ലാസ്സ്..??”””
“”…അതേ… ഇതു നൈറ്റ്ക്ലാസല്ല, ഡ്യൂട്ടിയാ… അതു പണ്ടുമുണ്ടായ്രുന്നു… പിന്നന്നത്തെയാ ഇഷ്യു കഴിഞ്ഞപ്പോത്തൊട്ട് എന്നെയതിനിടുന്നില്ലാന്നേ ഒണ്ടാരുന്നുള്ളൂ..!!”””_ മീനാക്ഷി വിശദീകരിച്ചു…
“”…ഓ.! അങ്ങനെ… അപ്പയിതു സ്ഥിരംപരിപാടിയാ ല്ലേ..?? പകലുകാണുന്നതു പോരാഞ്ഞിട്ട് അവന്മാർക്കു കാണാൻകൊള്ളാവുന്ന ചരക്കുകളെ രാത്രീങ്കൂടെ കാണാനുള്ള സ്‌പെഷ്യൽക്ലാസ്സ്… ഊം.! ഇപ്പഴല്ലേ കാര്യമ്പിടികിട്ടീത്..!!”””_ ഞാൻ നിന്നുതെറിച്ചു…
അതോടെ മീനാക്ഷീടേം പിടിവിട്ടുതുടങ്ങി…
“”…ഇവനെയിന്നു ഞാൻ… നൈറ്റെന്നുപറഞ്ഞാ ക്ലാസ്സിക്കേറി കുത്തിയിരിപ്പല്ലടാ നാറീ… ഇതു നൈറ്റ് ഹോസ്പിറ്റലിൽവരുന്ന രോഗികളെയൊക്കെ നോക്കണം… അത്രതന്നെ… മെയിൻ ഡോക്ടർമാരൊക്കെ എമർജൻസി സിറ്റുവേഷൻസിലേ വരൂ… രോഗികളെനോക്കി ഞങ്ങൾക്കു പ്രാക്ടീസ് കിട്ടുന്നതൊക്കെ മെയിൻലി ഈ ടൈമിലാ..!!”””_ അവളെന്നെ അടിയ്ക്കാനായി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു…
“”…എന്നുംവെച്ച് തോന്നുമ്പഴാണോ ഇവാന്മാരൊക്കെ ക്ലാസ്സു വെയ്ക്കണത്..?? ഇനിയിപ്പോ വെച്ചാത്തന്നെ ഹോസ്റ്റലിപ്പോയി കിടക്കേണ്ട കാര്യവെന്താ..?? നിന്നെ ഞാൻ കൊണ്ടുവിട്ടാപ്പോരെ..??”””
“”…അതിനു ഞാമ്പോവുന്നേന് നിനക്കെന്തായിത്ര വെഷമം..??”””_ അതുകേട്ടതും അവളെന്നെ ചുഴിഞ്ഞുനോക്കി…
“”…എനിയ്ക്കു വെഷമമൊണ്ടെടീ… നെനക്കങ്ങോട്ടുപോയി കെട്ടിക്കിടന്നാമാത്രംമതി…
ഹോസ്റ്റൽഫീസടയ്ക്കേണ്ടത് ഞാനല്ലേ..??”””_ ഫ്ളോകളയാതെ വായിൽവന്നതൊക്കെ തുപ്പിത്തെറിപ്പിയ്ക്കുമ്പോൾ അതിലെന്തൊക്കെയുണ്ടായെന്നു ശ്രെദ്ധിയ്ക്കാനാർക്കു സമയം.!
“”…എന്താന്ന്..??
എന്റെ ഹോസ്റ്റൽഫീസ് ആരാടയ്ക്കുന്നേന്ന്..?? നീയോ..??”””_ ഞെട്ടിപണ്ടാരമടങ്ങി വെള്ളമിറങ്ങാതെനിന്ന് മീനാക്ഷിചോദിച്ചതിന്,
“”…പിന്നല്ലാണ്ടാര് നിന്റച്ഛൻവന്നടയ്ക്കോ..?? അതേ… ഫീസടയ്ക്കാണ്ടിരുന്നാലേ… ആ പേട്ടപ്രിൻസിപ്പാള് എന്നെവിളിച്ചേ ചോദിയ്ക്കൂ… അന്നേരം ഞാൻവേണം കിടന്നോടാൻ..!!”””_ അവൾടെ ഹോസ്റ്റൽഫീസും കോളേജ്ഫീസുംമൊത്തം ഞാനാണടയ്ക്കുന്നതെന്ന മട്ടിൽ ഞാൻനിന്നു സീൻപിടിച്ചെങ്കിലും അതുമൂമ്പിപ്പോയി…
എന്റെ പ്രശ്നമെന്തെന്ന് ഇതുവരെയായ്ട്ടും മനസ്സിലാകാത്ത മീനാക്ഷി,
എന്റെഫീസ് ഞാനടച്ചോളാമെന്ന ഒറ്റഡയലോഗിലെന്നെ തളർത്തിക്കളഞ്ഞു…
ഉടനെ ഞാൻ പ്ളേറ്റുതിരിയ്ക്കുവേം ചെയ്തു…
“”…ആം.! അടയ്ക്കുവല്ലോ… ആരെന്തുപറഞ്ഞാലും കയ്യിലിച്ചിരി കാശുളേളന്റഹങ്കാരവല്ലേടീ നെനക്ക്..?? നീകണ്ടോടീ… അവന്മാരെല്ലാങ്കൂടി ഓരോ കള്ളക്കണക്കും പറഞ്ഞുണ്ടാക്കി നിന്റെകയ്യിലെ സർവ്വപൈസേം ഊരിയെടുക്കും… എന്നിട്ടു പഠിത്തോമില്ല ജോലീമില്ലാന്നുമ്പറഞ്ഞ് നിന്നെപ്പിടിച്ചു പൊറത്താക്കും… നോക്കിക്കോ നീ… അപ്പൊഴേ… അപ്പൊയീ ഞാമ്മാത്രേ കാണുള്ളൂട്ടാ..!!”””_ ദേഷ്യോം സങ്കടോമെല്ലാങ്കൂടി പ്രാക്കായി പുറത്തുവന്നപ്പോൾ മീനാക്ഷി വല്ലാത്തൊരുഭാവത്തിൽ എന്നെനോക്കുന്നുണ്ടായ്രുന്നു…
അപ്പോൾ ഞാൻതുടർന്നു;
“”…അവൾക്കേ… അവൾക്കു ഹോസ്റ്റലിനിന്നാലേ പഠിത്തംവരൂപോലും… പോടീ… നീപോയി കേറിക്കൊട്… എന്നിട്ടൂമ്പിത്തെറ്റിയിങ്ങോട്ടു വാ… അപ്പഴാ… അപ്പഴാ സിദ്ധുവാരാന്ന് നീ ശെരിയ്ക്കറിയാമ്പോണേ… ഓരോ കോണാത്തിലെ കോളേജുകളും അവടത്തെക്കൊറേ ഊമ്പിച്ചനിയമങ്ങളും..!!”””_ വായിൽവന്നതൊക്കെ വിളിച്ചുപറഞ്ഞശേഷം അലമാരയിലേയ്ക്കു കയ്യിട്ട് ഷർട്ടെടുക്കുന്നതിനിടയിൽ ഞാൻവീണ്ടും നിന്നുതെറിച്ചു…
“”…ങും.! നൈറ്റ്ക്ലാസ്സുപോലും നൈറ്റ്ക്ലാസ്.! എന്നാ കോപ്പിലെ നൈറ്റ്ക്ലാസ്..?? ഡോക്ടറാവാൻ പഠിയ്ക്കുന്നോർക്കല്ലേ നൈറ്റ്ക്ലാസ്സുവെയ്ക്കുന്നത്…
പത്താംക്ലാസ്സിൽതോറ്റ ഏതേലും പൊട്ടനായ്രിയ്ക്കും പഠിപ്പിയ്ക്കുന്നത്… അതായ്രിയ്ക്കും നൈറ്റ്ക്ലാസ്സൊക്കെ വെയ്ക്കുന്നത്… അതുങ്കേട്ട് കെട്ടിയൊരുങ്ങിപ്പോവാൻ ഇവളെപ്പോലുള്ള കൊറേപാഴുകളും… വെറുതെയല്ല നാടുനന്നാവാത്തെ…
പാതിരാത്രിയ്ക്കു പ്രായമായപെണ്ണുങ്ങളെ ഇവനൊക്കേതർത്ഥത്തിലാ നൈറ്റ്ക്ലാസ്സെന്നുമ്പറഞ്ഞു വിളിച്ചുവരുത്തുന്നേന്ന് നമ്മക്കറിയരുതോ..??”””_ സ്വയമേനിന്നു
ചിലച്ചതാണെങ്കിലും എല്ലാംകേട്ടോണ്ടു മീനാക്ഷി പിന്നിൽനിൽപ്പുണ്ടായ്രുന്നു…
അവള് പോകുവാന്നോർത്തപ്പോൾ എനിയ്ക്കുവീണ്ടും പൊളിഞ്ഞുകേറി…
“”…നിന്നയേത്
നായ്ക്കുപെറന്നോനാടീ നൈറ്റ്ക്ലാസ്സിവിളിച്ചേ..?? പകലുപഠിപ്പിയ്ക്കാനെന്താ അവനു കണ്ണുകാണത്തില്ലേ..?? അവനാര് മൂങ്ങയ്ക്കൊണ്ടായതോ..??”””_ ചവിട്ടിത്തെറ്റിച്ചുകൊണ്ട് ഒരിയ്ക്കൽക്കൂടി മീനാക്ഷിയ്ക്കുനേരേ ചെന്നെങ്കിലും അവൾടെയാ തുറിച്ചുള്ള നോട്ടത്തിനുമുന്നിൽ ഞാനടങ്ങി…
“”…അതെങ്ങനാ… കേൾക്കുന്നപാടെ ഇവടോരോരുത്തിമാര് ചെല്ലാൻമുട്ടിനിയ്ക്കുവല്ലേ… പിന്നെപ്പോട്ടെ… എങ്ങോട്ടാന്നുവെച്ചാ പോട്ടെ… എനിയ്ക്കെന്താ..??”””_ അങ്ങനെ തീർത്തും നിരായുധനായ്പ്പോയതിന്റെ സങ്കടത്തിൽ എന്തൊക്കെയോകൂടി വിളിച്ചുപറഞ്ഞെങ്കിലും അതിലെല്ലാമടങ്ങിയിരുന്നത്, ഞാനിത്രയൊക്കെ കാണിച്ചുകൂട്ടീട്ടും അവൾക്കുമാത്രമിതൊന്നും മനസ്സിലാകുന്നില്ലല്ലോന്ന സങ്കടംകൂടിയായ്രുന്നു…
അതുകൊണ്ടാവും പിന്നെ തടയാനൊന്നും നിൽക്കാണ്ടിരുന്നതും…
പക്ഷേ കോളേജിൽക്കൊണ്ടാക്കി ഒരുവാക്കുപോലും മിണ്ടാൻനിൽക്കാതെ ഒരുനോക്കുപോലും കാണാൻനിൽക്കാതെ തിരിച്ചുപായുവായ്രുന്നൂ ഞാൻ…
മനസ്സിൽമുഴുവൻ ആരോടൊക്കെയോ ഉള്ള ദേഷ്യമിങ്ങനെ നുരഞ്ഞു പൊന്തുന്നുമുണ്ടായ്രുന്നു…
പണ്ടുമുതലേ ആരും മനസ്സിലാക്കാൻ മെനക്കെടാത്തതുകൊണ്ട് ആർക്കുമിട്ട് മനസ്സിലായില്ലെന്നുമാത്രം…
ആ ദേഷ്യമെങ്ങനെ തീർക്കുമെന്നറിയാതെ ഞാൻ വീർപ്പുമുട്ടി…
ഒരുദിവസംകൊണ്ട് ഞാനങ്ങൊറ്റയ്ക്കായ പോലെ…
അത്രയുംനാൾ പോണിടത്തും വരുന്നിടത്തും കിടക്കുന്നിടത്തുമെല്ലാം കൂടുണ്ടായ്രുന്ന നിഴലുപോലൊന്നിനെ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ…
ജോക്കുട്ടന്റെവീട്ടിൽനിന്നും തിരികെവന്നതിന്റെ സങ്കടമൊന്നു വിട്ടുമാറുന്നതിനുമുന്നേ മീനാക്ഷികൂടിപോയപ്പോൾ ചായയരിച്ചുകിട്ടിയ
ചണ്ടിപോലെയായി ഞാൻ…
ആർക്കും വേണ്ടാത്തപോലെ…
ആ മുറിയിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോൾ പലയാവർത്തി ചിന്തിച്ചുപോയി, മീനാക്ഷി കൂടെയുണ്ടായ്രുന്നെങ്കിലെന്ന്…
എത്രയൊക്കെ ചൊറിഞ്ഞാലും തല്ലുണ്ടാക്കിയാലും എന്തിനൊന്നു മിണ്ടീലേൽപ്പോലും അവളെന്നെ ഒറ്റപ്പെടുത്തില്ലായ്രുന്നു…
അല്ലേലുമതങ്ങനാ…
ടോമുംജെറിയും ഒന്നിച്ചുണ്ടായാലേ അതവരാകുള്ളൂ… അല്ലേലേതോ ഒരുപൂച്ചയും എലിയുമാ…
അതുപോലായി എന്റെകാര്യവും…
മീനാക്ഷികൂടില്ലാതെ സിദ്ധുവില്ലാണ്ടാകുന്ന പോലെ…
…അതിന്… അതിനിത്രയ്ക്കും വേണ്ടിയൊക്കെ ഞാനവളെ സ്നേഹിച്ചിരുന്നോ..??
…അറിയില്ല.! പക്ഷേ, അവളുകൂടെയില്ലാതെ ഒന്നിനുംപറ്റുന്നില്ല…
ആകെയൊരു വെപ്രാളമ്പോലെ…
കവിഴ്ന്നുകിടക്കുമ്പോൾ കണ്ണൊക്കെനിറയുവാ…
ഒന്നുമങ്ങട് സഹിയ്ക്കാമ്പറ്റുന്നില്ല…
അതിൽ പലതോന്നലുകളും ആദ്യമായ്ട്ടായ്രുന്നു…
…എന്നുവരെയാ
നൈറ്റെന്നവള് പറഞ്ഞായ്രുന്നോ..??
ഓർമ്മകളിൽ പലവുരുതിരഞ്ഞിട്ടും മറുപടിയുണ്ടായില്ല…
…കൊണ്ടു വിട്ടപ്പോഴെങ്കിലുമൊന്നു ചോദിയ്ക്കായ്രുന്നില്ലേ..??
പലപ്രാവശ്യം ആ ചോദ്യമെന്നോടുതന്നെ
തിരിച്ചുംമറിച്ചും ഞാൻചോദിച്ചു…
…അതെന്താ ഈബുദ്ധി എനിയ്ക്കുമാത്രം സമയത്തു തോന്നിപ്പിയ്ക്കാത്തെ..??
എല്ലാരേംപോലെ ഞാൻ നിങ്ങൾക്കുമൊരു തമാശയായ്രുന്നോ..??
മലർന്നുകിടന്ന് മേലേയ്ക്കുനോക്കി
ചോദിയ്ക്കുമ്പോൾ അതിനുമുത്തരമൊന്നും
കാണില്ലാന്ന് ഊഹിയ്ക്കാവുന്നതേ ഉണ്ടായ്രുന്നുള്ളൂ…
പിന്നീടുള്ളദിവസങ്ങൾ
എങ്ങനെയാണു കടന്നുപോയതെന്നുപോലും അറിയുന്നുണ്ടായില്ല…
ഇടയ്ക്കെപ്പോഴൊക്കെയോ കോളേജിലേയ്ക്കുപോയി…
ആരോടും മിണ്ടാനില്ലാത്തതു മെച്ചമായി…
ഇടയ്ക്കിടെ ശ്രീവന്ന് ഓരോന്നൊക്കെ ചോദിയ്ക്കും…
അവനെങ്ങോട്ടേലുമൊക്കെ കൂട്ടിക്കൊണ്ടുപോവും…
അവന്റെകൂടെ ചുമ്മാനടക്കും…
വീട്ടിൽവന്നാലും അവസ്ഥ മറിച്ചായ്രുന്നില്ല…
അമ്മയോ ചെറിയമ്മയോ നിർബന്ധിയ്ക്കുമ്പോൾ എന്തേലും കഴിച്ചെന്നുവരുത്തും… അത്രതന്നെ…
…സത്യത്തിൽ എനിയ്ക്കിതെന്താ പറ്റിയെ..?? മീനാക്ഷി മരിച്ചുപോയിട്ടൊന്നുമില്ലല്ലോ… പിന്നെന്താ..?? കുറച്ചുദിവസം കഴിയുമ്പോൾ അവളിങ്ങുവരില്ലേ..??
പലയാവർത്തി ഞാനാച്ചോദ്യങ്ങൾ എന്നോടുതന്നെ ചോദിച്ചു…
…പക്ഷേ… പക്ഷേ
എന്നെക്കൊണ്ട് പറ്റില്ലായ്രുന്നു…
എത്രയെന്നുമ്പറഞ്ഞാ അവളന്നെടുത്ത സെൽഫിയിൽനോക്കി കിടക്കുക..??
അവളില്ലാത്ത ഓരോദിവസവും ഓരോ യുഗങ്ങൾപോലെയായ്രുന്നു എനിയ്ക്കനുഭവപ്പെട്ടത്…
കല്യാണം കഴിഞ്ഞിട്ടിത്രനാളും അവളടുത്തില്ലാതെ കിടന്നുറങ്ങിയിട്ടില്ലാത്തതിനാൽ ഉറക്കംപോലും വരാത്തപോലെ…
തെറിയായിരുന്നു പറഞ്ഞിരുന്നതെങ്കിലും അവളോടൊന്നുമിണ്ടാത്ത ദിവസങ്ങളില്ലാത്തതിനാൽ, ഇപ്പൊ നാവുപോലും ചത്തതുപോലെ തോന്നുവാ…
ഒരിയ്ക്കലും വിട്ടുപോവില്ലാന്ന് കരുതിയതെന്തോ നഷ്ടപ്പെട്ടതുപോലൊരു തോന്നൽ…
ഓരോദിവസവും അവൾ തിരിച്ചുവന്നുകാണണമേയെന്ന പ്രാർത്ഥനയോടെയാണ് വീട്ടിൽ വന്നുകേറുന്നതുപോലും…
അവസാനമവള് വന്നിട്ടില്ലാന്നറിയുമ്പോൾ
ഉള്ളൊന്നു നീറും…
ആ നിമിഷങ്ങളിൽ പലപ്പോഴും അവളെപ്പോയി തിരിച്ചുവിളിച്ചോണ്ടു വന്നാലോന്നുപോലും ചിന്തിച്ചിട്ടുണ്ട്…
ചെയ്തുകൂട്ടിയതുവെച്ച് അവളുകൂടെവന്നില്ലേൽ,
എല്ലാമേറ്റുപറഞ്ഞു കരഞ്ഞു കാലുപിടിച്ചിട്ടാണെങ്കിലും കൂട്ടിക്കൊണ്ടുവരണമെന്നൊക്കെ തോന്നും…
കുറച്ചുകഴിയുമ്പോൾ
അതങ്ങുമാറിയിട്ട് അവൾക്കെന്നെ വേണ്ടെങ്കിപ്പിന്നെ എനിയ്ക്കെന്തിനാന്നൊരു ചോദ്യംവരും…
അല്ലെങ്കിപ്പിന്നെ അവൾക്കിങ്ങോട്ടു വന്നലെന്താന്നുള്ള ചോദ്യംകൂടിയുയരുമ്പോൾ പൂർത്തിയാകും…
അങ്ങനെ അവൾക്കെന്നോടിഷ്ടമില്ലാന്ന് സ്വയംപറഞ്ഞു വിശ്വസിപ്പിച്ച്
ഞാനെന്റെ മാനംകാക്കും…
അങ്ങനെ ആകെമൊത്തത്തിൽ നീറിപ്പുകഞ്ഞിരുന്നൊരു ദിവസം വൈകിട്ടാണ് പതിവില്ലാതെന്റെ ഫോണൊന്നടിച്ചത്…
മീനാക്ഷിപോയിട്ടന്ന് മൂന്നാലു ദിവസംകഴിഞ്ഞിരുന്നു…
പോയെപ്പിന്നെ ഒരുവിവരോമില്ല…
അതുകൂടിയായപ്പോൾ
ക്രിക്കറ്റ്മാച്ചുപോലും സൈഡാക്കിയിരിയ്ക്കുമ്പോളാണ് ഫോണടിയ്ക്കുന്നത്…
മീനാക്ഷി വിളിയ്ക്കുന്നതാവുമെന്നു മനസ്സിലാരോപറഞ്ഞതിന്റെ ബലത്തിൽ ഓടിച്ചെന്നെടുത്തു നോക്കുമ്പോൾ ആരതിയേച്ചി എന്നെഴുതിക്കാണിയ്ക്കുന്നു…
കണ്ടതും എനിയ്ക്കങ്ങട് വിറഞ്ഞുവന്നു…
…ഈ പെണ്ണുമ്പിള്ളയ്ക്കാ കെഴങ്ങനേംമണപ്പിച്ച് അവടങ്ങാനും കെടന്നാപ്പോരേ..?? എന്തിനാ എന്നെക്കിടന്നു വിളിയ്ക്കുന്നെ..??
…ഇവരുണ്ടല്ലോ, ഇവരൊറ്റൊരുത്തി കാരണവാ ഞാനിപ്പയിങ്ങനെ വലിച്ചോണ്ടിരിയ്ക്കുന്നെ…
ഒരു കുഴപ്പോമില്ലാതെ മര്യാദയ്ക്കു തന്തയെത്തെറിയുംപറഞ്ഞ്
നടന്നെയെന്നെ പറഞ്ഞുതിരിപ്പിച്ചത്
ഈ പെണ്ണുമ്പിള്ള ഒറ്റൊരുത്തിയാ…
അവൾക്കെന്നോട് ഇഷ്ടമുണ്ടെന്നൊക്കെ പറഞ്ഞുവിശ്വസിപ്പിച്ച് എന്റെ മനസ്സിലേയ്ക്കവളെ തിരുകിക്കേറ്റീട്ട് എനിയ്ക്കിട്ടൊണ്ടാക്കി…
ഇവരുപറഞ്ഞതുംകേട്ട് അവളേംതാങ്ങിപ്പിടിച്ചുനടന്ന ഞാനിപ്പാരായി..??
എന്നോടുള്ള പ്രേമം മൂത്തിരിയ്ക്കുവാന്നു പറഞ്ഞവള് അവൾടൊടുക്കത്തെ പോക്കുപോയ്ട്ട് ദിവസംനാലായി…
അവളവടെ പഠിച്ചു സുഖിയ്ക്കുന്നുണ്ടാവും…
ഞാനവിടെ മൂഞ്ചിക്കുത്തി ചിറിയുംതുടച്ച് നടക്കുന്നു…
എന്നിട്ടിപ്പൊ എല്ലാമുണ്ടാക്കിവെച്ചിട്ട് വിളിയ്ക്കുവാ…
എന്തു മൊണയ്ക്കാൻ..??
മനസ്സിലങ്ങനൊക്കെ പറഞ്ഞെങ്കിലും കോളെടുക്കാതിരിയ്ക്കാനായില്ല…
കാണിച്ച സ്നേഹത്തിനും നൽകിയ പരിഗണനയ്ക്കുംമുന്നിൽ മനസ്സങ്ങു വീണുപോയി…
രണ്ടാമതു ബെല്ലടിച്ചുതുടങ്ങിയതും അറിയാതെ കൈ അൻസർബട്ടണിലമർന്നു…
കോളെടുത്തതേ കേട്ട സിദ്ധൂട്ടാന്നുള്ളവിളിയിൽ സ്വയംമറന്നുപോയി…
അത്രയുംനേരം മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നതൊക്കെയും മറന്നു…
പക്ഷേ മനസ്സുവായിച്ചതുപോലെ,
“”…നിനക്കെന്നാടാ
സുഖമില്ലേ..??”””_ ന്ന ചോദ്യം പെട്ടെന്നുവന്നപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു…
അത്രയകലത്തുനിന്നും എന്റെ മനസ്സുപിടയുന്നത് മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ ഉള്ളിലൊരുപിടച്ചിൽ…
ഒരുപക്ഷേ, ആ പിടച്ചിലിന്റെ കാഠിന്യംകാരണമാവണം വേറൊന്നുംപറയാൻ പറ്റിയില്ല…
“”…ഏയ്.!
കുഴപ്പമൊന്നുമില്ല..!!”””_ ന്നു മാത്രംപറഞ്ഞു…
പക്ഷേ
അതെന്തോ അവിടെ വിശ്വാസമാകാത്തതു പോലെ…
അതുകൊണ്ടാവും വീണ്ടുംവീണ്ടും കുത്തിക്കുത്തിച്ചോദിച്ചത്…
എന്നാലെത്ര കുത്തിച്ചോദിച്ചിട്ടും ഞാനൊന്നും പറയുന്നില്ലാന്നുകണ്ടതും,
“”…എന്നാപ്പിന്നെ മീനൂനെവിളിച്ചേ… ഞാനവളോടു ചോദിച്ചോളാം..!!”””_ എന്നായി ചേച്ചി…
അവളു പോയവിവരം പറയാതിരിയ്ക്കാൻ കുറേനേരം ശ്രമിച്ചെങ്കിലും അവസാനമായപ്പോൾ പിടിവിട്ടുപോകുവായ്രുന്നു…
അവളോടുള്ളദേഷ്യവും ഒറ്റയ്‌ക്കിട്ടിട്ടുപോയതിന്റെ സങ്കടവുമെല്ലാംകൂടി അറിയാതെ പുറത്തേയ്ക്കുചാടിയപ്പോൾ സീൻപൊളിഞ്ഞു…
പോയപ്പോൾമുതലുള്ള എല്ലാപരാതിയുംനിരത്തി ഞാൻതർക്കിച്ചെങ്കിലും, അവളിങ്ങോട്ടു വിളിച്ചില്ലെങ്കിൽ നിനക്കങ്ങോട്ടു വിളിയ്ക്കത്തില്ലേന്നുള്ള ചോദ്യമായ്രുന്നൂ മറുപടി…
നീ വിളിയ്ക്കുമെന്നോർത്താണെങ്കിലോ അവളിങ്ങോട്ടു വിളിയ്ക്കാത്തതെന്നുകൂടി ചോദിച്ചപ്പോൾ മനസ്സൊന്നുചാഞ്ചാടി…
ആ ചാഞ്ചാട്ടമവസാനം ചേച്ചിയുടെ കോളുംകട്ടാക്കി മീനാക്ഷിയെ വിളിയ്ക്കുന്നതിലാണ് പോയവസാനിച്ചത്…
വിളിയ്ക്കാനായി ഫോണെടുക്കുമ്പോഴും അവൾടെ സ്വരമൊന്നു കേൾക്കണമെന്നു മാത്രമായ്രുന്നു മനസ്സിലെങ്കിലും അവൾകോളെടുത്തതും,
അവൾടെയാ ശബ്ദംകേട്ടതും
ഞാൻ പഴയ ഞാനായി…
“”…നീ പോയവഴിയ്ക്ക് ഒടുങ്ങിയോ..??അതോ ഒരുപ്പോക്കു പോയതാണോടീ മറ്റവളേ..??”””
“”…എന്താടാ..?? എന്തുപറ്റി..??”””_ ഒന്നുമറിയാത്തപോലുള്ള
തിരിച്ചുള്ളയാ ചോദ്യം…
അതിന്,
“”…എടീ കോപ്പേ…
ഞാൻ നിന്റാരാടീ..??
നിനക്കെന്നൊന്നു വിളിച്ചാലെന്താ മുത്തുകൊഴിയോ..?? അതോ ഇപ്പോൾത്തെ മാപ്പള കളഞ്ഞിട്ടുപോവോ..??
ഓരോരുത്തരുവിളിച്ച് നീയെവിടാന്നു ചോദിയ്ക്കുമ്പോ ഞാനെന്തു മൈരെന്നാ പറയേണ്ടത്..?? പോയവഴിയ്ക്കു പെറ്റുപോയെന്നോ..??”””_ എത്രയടക്കാനായി ശ്രെമിച്ചിട്ടും ഉള്ളിൽക്കെടക്കണ ഫ്രോഡുകളിങ്ങനെ നുളച്ചുവന്നാൽപ്പിന്നെ എന്തോചെയ്യാനാ..??
“”…എടാ… ഞാൻ… ഞാനമ്മേ വിളിക്കാറുണ്ടായ്രുന്നല്ലോ..?? പിന്നെന്താ..??”””_ അവൾടെ തിരിച്ചുള്ള ചോദ്യം…
“”…ഓ.! അതു നല്ലതുതന്നെ.!
എന്നാപ്പിന്നെ വിളിയ്ക്കുന്നോരോടൊക്കെ ഞാമ്പറയാം ആ തള്ളേ വിളിച്ചുചോദിച്ചോളാൻ… അതേ… നിന്നെയിവടെ കെട്ടിക്കൊണ്ടുവന്നത് ഞാനാ… അതുപോലെ നീ പറഞ്ഞടുത്തൊക്കെ കെട്ടിച്ചുമന്നോണ്ടു നടന്നതും ഞാനാ… അല്ലാതെ നിന്റെയാ കുമ്മയല്ല..!!”””_ ഇത്രേംദിവസം നെഞ്ചിൽ തീയുമായിനടന്നതിന് ഒരു വിലേമില്ലെന്നു തോന്നിയപ്പോൾ അറിയാതെ പറഞ്ഞുപോകുവായ്രുന്നു…
“”…അതുപിന്നെ നീ ഫോണെടുത്തില്ലേലോന്നോർത്താ ഞാൻ..”””_ അവൾ വാക്കുകൾ മുറിച്ചു…
“”…ഓ.! അപ്പൊയിത്രേന്നാള് നീ വിളിച്ചപ്പോഴെല്ലാം ഫോണെടുത്തിട്ടിരുന്നത് രാജീവായ്രുന്നോ..?? അതോ… വെറുതേ എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്…
…അല്ല, എന്നാടീ മറ്റവളേ…
നീ വിളിച്ചപ്പോ ഞാൻ ഫോണെടുക്കാണ്ടിരുന്നത്..??
ഇതിപ്പതൊന്നുവല്ല, നിനക്കെന്നെ വിളിയ്ക്കാൻ കൊറച്ചിലായ്ക്കാണും… അതുതന്നെ കാര്യം… അങ്ങനാണേലത്രയ്ക്കു
കഷ്ടപ്പെട്ട് എന്നെയാരും ചുമക്കണോന്നുമില്ല..!!”””_ ശ്വാസമെടുക്കാൻപോലും മറന്നുകൊണ്ട് ഞാൻനിന്നിരച്ചു…
“”…എടാ… അല്ലെടാ… സത്യായ്ട്ടും നീ ഫോണെടുത്തില്ലേലോന്നോർത്താ ഞാൻ വിളിയ്ക്കണ്ടിരുന്നെ… ഗോഡ്പ്രോമിസ്..!!”””
“”…ഉവ്വ.! വിശ്വസിച്ച്.! നീ നിനക്കു സൗകര്യമുണ്ടെങ്കിമാത്രം വിളിച്ചാമതി… കഴിഞ്ഞല്ലോ..!!”””_
അങ്ങനെ റൊമാന്റിയ്ക്കാവാൻ വിളിച്ചകോള് ആംഗ്രിബേഡാക്കി കട്ടാക്കിയെങ്കിലും ഞാൻ വിളിച്ചപ്പോളവൾ കോളെടുത്തല്ലോന്നുള്ള സന്തോഷമായ്രുന്നൂ മനസ്സുനിറയെ…
അവളോടൊന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു ഉണർവ്വുപോലെ…
അതേസമയംതന്നെ ചെറിയൊരു കുറ്റബോധവുംവന്നു…
ദേഷ്യപ്പെട്ടു ഫോൺ വെയ്ക്കണ്ടായ്രുന്നൂന്നൊരു തോന്നൽ…
ഇതിന്റെപേരിലിനിയവള് വിളിച്ചില്ലെങ്കിലോ..??
ഇനിയിപ്പൊ വിളിച്ചില്ലെങ്കിലും ചേച്ചിയുടെ പേരുമ്പറഞ്ഞ് വീണ്ടും വിളിയ്ക്കാനുള്ള പ്ലാനൊക്കെ മനസ്സിലിട്ടാണ് അന്നു ഞാൻ കിടന്നുറങ്ങിയത്…
പക്ഷേ, അതൊന്നും വേണ്ടിവന്നില്ല…
എന്റെ മനസറിഞ്ഞതുപോലെ
പിറ്റേന്നു ഞാനവളേക്കുറിച്ചോർത്ത സമയത്തുതന്നെ അവൾടെ കോളുവന്നു…
ജീവിതത്തിൽ ഞാനേറ്റവുംകൂടുതൽ സന്തോഷിച്ചനിമിഷങ്ങൾ…
അവൾപറഞ്ഞ വിശേഷങ്ങളൊക്കെയും
ഞാൻ ചെവികൊണ്ടല്ല കേട്ടത്, മറിച്ച് ഹൃദയംകൊണ്ടായ്രുന്നു…
അന്നുമാത്രമല്ല, ബാക്കിയുള്ള ദിവസങ്ങളിലും…
പിന്നെപ്പിന്നെ അവളെന്നെ വിളിയ്ക്കുന്ന സമയത്തിനായി ഞാൻ കാത്തിരിയ്ക്കാൻ തുടങ്ങി…
അവസാനം, നാളെഞാൻ തിരിച്ചുവരും… എന്നെ വിളിയ്ക്കാൻവരുമോന്ന ചോദ്യംകേട്ടനിമിഷം, ഞാൻ ആകാശത്തും ഭൂമിയിലുമല്ലാത്ത അവസ്ഥയിലായിരുന്നു….
അങ്ങനെ പിറ്റേന്നുരാവിലേ
അവളെ ഹോസ്റ്റലിൽനിന്നുംകൂട്ടി തിരികെവരുമ്പോൾ ആ യാത്രയിൽമുഴുവൻ എന്തോഒന്ന് വീണ്ടുകിട്ടിയ സന്തോഷമായ്രുന്നൂ എനിയ്ക്ക്…
അന്നേവരെ ഒരുമിച്ച് ബൈക്കിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും അതൊരനുഭവമായി, അനുഭൂതിയായിത്തോന്നീതും അന്നത്തെയാ ദിവസമായ്രുന്നു…
എന്തിനേറെ, തോളിൽവെച്ചിരുന്ന അവൾടെയാക്കയ്യുടെ സ്പർശനസുഖംപോലും എന്റെയുള്ളിൽ അളവില്ലാത്തുന്മാദമുണർത്തി…
സത്യത്തിൽ വണ്ടി ഗെയ്റ്റുകടന്നകത്തേയ്ക്കു കേറുന്നവരെ നൂലുപൊട്ടിയ പട്ടംകണക്കെ നിയന്ത്രണമില്ലാതെ പാഞ്ഞുനടക്കുവായ്രുന്നൂ എന്റെമനസ്സ്…
“”…വേണ്ട… ബാഗ് ഞാനെടുത്തോളാം..!!”””_ വണ്ടിയിൽനിന്നുമിറങ്ങി ബാഗുമായി അകത്തേയ്ക്കു കേറാൻതുടങ്ങിയ മീനാക്ഷിയെ ഞാൻതടഞ്ഞതും അവളെന്നെ തിരിഞ്ഞുനോക്കി…
“”…അല്ല, ഉറക്കമൊക്കെ ഒത്തിരിയൊഴിഞ്ഞതല്ലേ… കിടന്നോ… ബാഗ് ഞാൻ കൊണ്ടുവന്നേക്കാം..!!”””_ പറയുന്നതിനൊപ്പം ഞാനൊന്നു ചിരിയ്ക്കാനായും ശ്രെമിച്ചു…
“”…സാരമില്ല..!!”””_ മറുപടി ഒറ്റവാക്കിലൊതുക്കി
അവൾ ബാഗുമായി കേറിപ്പോയി…
…കൂടെപ്പോണോ..??
പോയാലും ഞാനെന്തുപറയും..??
എന്തേലുമൊക്കെ ചോദിയ്ക്കണമെന്നുണ്ടേലും പറയാനോ ചോദിയ്ക്കാനോ ഒന്നുമില്ല…
ഫോണിലെന്തൊക്കെയോ ഡെയ്ലി സംസാരിച്ചിരുന്നെങ്കിലും നേരിട്ടുവന്നപ്പോൾ ആകെയെന്തോപോലെ…
സൂര്യനുകീഴെ ചർച്ചചെയ്യപ്പെടാനായി ഒത്തിരിവിഷയങ്ങളുണ്ടായ്ട്ടും എനിയ്ക്കുമാത്രം ഒന്നുമില്ലാതെപോയി…
“”…ഡാ… നീയെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞത്..?? വരുന്നില്ലേ അകത്തേയ്ക്ക്… ഡെക്കറേഷനൊക്കെ ഇപ്പോഴും പെന്റിങ്ങിലാട്ടാ..!!”””_ എവിടെന്നോ പൊട്ടിമുളച്ചതുപോലെ അങ്ങോട്ടേയ്ക്കു പാഞ്ഞുവന്ന ശ്രീയുടെ ചോദ്യത്തിനുമുന്നിൽ ഒരുനിമിഷം ഞാനെന്റെ കിളിയെമറന്നു…
“”…ഡെക്കറേഷനോ..?? എന്തിന്റെ ഡെക്കറേഷൻ..??”””_ വായുംപൊളിച്ചുവെച്ച് അവന്റെ മുഖത്തേയ്ക്കുനോക്കി ചോദ്യമിട്ടതും,
“”…ഏഹ്.! അപ്പൊ നീയൊന്നുമറിഞ്ഞില്ലേ..?? നാളെ മീനൂന്റെ ബെഡ്ഡെയല്ലേ… അതിനിന്നുവൈകിട്ടൊരു സർപ്രൈസ്പാർട്ടി സെറ്റാക്കിയേക്കുവാ നിന്റെതന്തപ്പടി..!!”””_ അവനടുത്തേയ്ക്കു വന്നുകൊണ്ട് പറഞ്ഞു…
“”…എന്നിട്ടെന്നോടാരുമൊന്നും പറഞ്ഞില്ലല്ലോ..!!”””
“”…പിന്നേ… അങ്ങേരുടെ തലയ്ക്കകത്തിരിയ്ക്കുന്ന കൊനഷ്ടൊക്കെ തോണ്ടിയെടുത്ത് നെനക്കു കാണിച്ചരാൻ ഞാൻ ദൈവോന്നുവല്ല… ഇതുതന്നെ രാവിലേവന്ന് ഏതേലുംകാറ്ററിങ്ങാരെ മുട്ടിച്ചുതരാൻ പറഞ്ഞോണ്ട് ഞാനറിഞ്ഞതാ..!!”””
“”…നല്ലത് തന്ന.! അല്ല, ഇപ്പൊപ്പെട്ടെന്നു മരുമോൾടെ ബെഡ്ഡെ ആഘോഷിയ്ക്കാൻ ഇങ്ങേരുടെ തലേലിടിവെട്ടിയോ..??”””
“”…എടാ… ഇതതൊന്നുവല്ല…
നിന്റെ കല്യാണത്തിനോ പുള്ളിയ്ക്കു പത്രാസുകാണിയ്ക്കാൻ പറ്റീലല്ലോ… അതോണ്ടവൾടെ ബെഡ്ഡെ ഗ്രാന്റായ്ട്ട്നടത്തി മരുമോളും ഡോക്ടറാന്ന്കീച്ചി പട്ടിഷോ കാണിയ്ക്കാനുള്ള പുറപ്പാടാ… എന്നിട്ടതിന്റെകൂട്ടത്തിൽ ചുളുവിന് കീത്തൂന്റെകല്യാണവും അനൗൺസ് ചെയ്യാലോ… അതാവാനേ വഴിയുള്ളൂ… ആം.! പറഞ്ഞിട്ടുകാര്യവില്ല.!
നിന്റെതന്തയല്ലേ, അപ്പൊപ്പിന്നെ പുള്ളിയെക്കൊണ്ട് ചിന്തിയ്ക്കാൻപറ്റുന്നേനും ഒരുപരിധിയൊക്കെയില്ലേ..!!”””_ അത്രയുംപറഞ്ഞ് ആക്കിയൊരു ചിരിയുംചിരിച്ച് അവനവന്റെ വീട്ടിലേയ്ക്കുനടന്നു…
…ശ്ശെ.! എന്നാലും നാളെയവൾടെ ബെഡ്ഡേയാണെന്ന് ഒരുവാക്കവളു പറഞ്ഞില്ലല്ലോ…
എന്നാലും ഇങ്ങേരിതൊക്കെ എങ്ങനെ കണ്ടുപിടിയ്ക്കുന്നൂന്നാണ്… കോപ്പ്.!
…അല്ല.! ഇനീപ്പോ ഞാനെന്താ ചെയ്യേണ്ടേ..??
ചുമ്മാ ചെന്നങ്ങു കേറിയാൽമതിയോ..??
അതോ തക്കുടൂന്റെ ബെഡ്ഡെയ്ക്ക് അവരൊക്കെ കൊണ്ടുവന്നപോലെ ഗിഫ്റ്റെന്തേലും കൊണ്ടുപോണോ..??
ഇതിപ്പാരോടാ ഒന്നുചോദിയ്ക്ക..??!!
ഒരെത്തുംപിടിയുമില്ലാതെ നിൽക്കുമ്പോൾ ആദ്യം മനസ്സിലേയ്ക്കുവന്നത് ജോക്കുട്ടന്റെമുഖമാണ്…
അവനാവുമ്പോൾ കണ്ട കിളുന്തുകൾക്കെല്ലാം ബെഡ്ഡെവിഷുംചെയ്തു
നടക്കുവല്ലേ…
പക്ഷേ, ഇതെന്തോ അവനോടോ ചേച്ചിയോടോ ചോദിയ്ക്കാനെന്റെ മനസ്സനുവദിച്ചില്ല…
അവർക്കെന്തേലും ഡൌട്ടടിച്ചാൽ അതുനേരേ മീനാക്ഷിയറിയും…
പിന്നെന്താവഴി..??
…അച്ചു.!
…അതേ… അവളാവുമ്പോൾ നമ്പാം.! അതുമതി.!
മനസ്സിൽ തീരുമാനമെടുത്തുടൻ ഫോണെടുത്ത് ഞാനച്ചുവിനെ വിളിച്ചു…
മൂന്നു റിങ്ങടിച്ചിട്ടുണ്ടാവും, അപ്പോഴേയ്ക്കുമവൾ ഫോണെടുത്തു…
“”…മ്മ്മ്..?? എന്താടാ..?? പതിവില്ലാതെ ഇങ്ങോട്ടേയ്ക്കൊരു വിളി… നിന്റെ ചേച്ചിക്കാളി ചത്തിട്ടൊന്നുവില്ല..!!”””_ കോളെടുത്തതേ ഒരു താല്പര്യവുമില്ലാത്തമട്ടിൽ മറുപടിയെത്തി…
“”…ഡീ കോപ്പേ… പരാതിയൊക്കെ പിന്നെ… ഞാനിപ്പോൾ അർജന്റായ്ട്ടൊരു കാര്യംചോദിയ്ക്കാനായി വിളിച്ചതാ..!!”””
“”…മ്മ്മ്..?? എന്താ..??”””_ അവൾടെ ശബ്ദമൊന്നു മയപ്പെട്ടു…
“”…അതേടീ… ഈ ബെഡ്ഡെ ഫങ്ഷനൊക്കെ പോവുമ്പോൾ പ്രത്യേകിച്ചെന്തേലും സിസ്റ്റമുണ്ടോ..??””
“”…ഉണ്ടല്ലോ… ഇതൊന്നും നിനക്കറിയില്ലേ..??”””_ അവൾ തിരിച്ചുചോദിച്ചു…
അതിന്
“”…ഇല്ല… അതോണ്ടല്ലേ
ചോദിച്ചത്..!!'””_ എന്നു ഞാൻ തിരിച്ചടിയ്ക്കുവേം ചെയ്തു…
“”…എന്നാ പറഞ്ഞുതരാം…
മാക്സിമം മുതലാക്കിക്കോണം… അതാ ചടങ്ങ്..!!”””
“”…മനസ്സിലായില്ല..!!”””
“”…എടാ പൊട്ടാ…
കേറിച്ചെന്നാൽ മാക്സിമം തിന്നുമുടിപ്പിച്ചിട്ടു പോരണംന്ന്..!!”””
“”…അല്ലാ… അതിനു ചുമ്മാതങ്ങു കേറിച്ചെന്നാൽ മതിയോന്നാ ഞാൻചോദിച്ചത്..!!”””
“”…ഏയ് പോരാ… മിനിമം രണ്ടുദിവസമെങ്കിലും പട്ടിണി കിടന്നിട്ടുവേണം പോകാൻ..!!”””
“”…എടീ കോപ്പേ… അതല്ല… ഇതത്യാവശ്യം സ്റ്റാൻഡേഡായ്ട്ടുള്ള സെറ്റപ്പാ… അതുകൊണ്ട് ചുമ്മാ കേറിയിരുന്ന് തിന്നാനൊരുമടി… അതാ നിന്നോടുചോദിച്ചേ..!!”””
“”…ആരുടെയാ..??
ഫ്രണ്ട്സിന്റെയാണോ..??
എന്നാക്കുറച്ചു മീൻവെള്ളമോ ചീമുട്ടയോ ഒക്കെ കൊണ്ടുപൊയ്ക്കോ…
തീറ്റയൊക്കെക്കഴിഞ്ഞിട്ട് അവരെയൊന്നു
കുളിപ്പിച്ചേച്ചുംപോര്..!!”””
“”…ദേ… എന്റെ മൂഡുവേറെയായ്പ്പോയി… അല്ലായ്രുന്നേല് ഇതിനുള്ളമറുപടി ഞാനങ്ങടു നിരത്തിപ്പിടിച്ചു തന്നേനെ…
എടീ കോപ്പേ… ഇതു ഫ്രണ്ട്സിന്റേം റിലേറ്റീവിന്റേമൊന്നുമല്ല…. അത്യാവശ്യം കാശുകാരൊക്കെ വരുന്നൊരു ടീമിന്റെ ബെഡ്ഡേഫങ്ഷനാ… അതിനിപ്പെന്താ ചെയ്യേണ്ടേന്ന് പറ..!!”””
“”…ഓഹ്.! എന്നാ
നീയെന്തേലുമൊരു ഗിഫ്റ്റെടുത്ത് റാപ്പറിൽ പൊതിഞ്ഞോണ്ടു പോ… അല്ലാതെ വേറൊന്നുംചെയ്യാനില്ല..!!”””_ അവൾ വെറൈറ്റിയായ്ട്ടൊരു ഐഡിയപറഞ്ഞുതന്നു…
എന്നിട്ടും എന്റെസംശയം തീർന്നില്ല…
“”…എടീ… ഞാനിപ്പെന്തുഗിഫ്റ്റാ മേടിയ്ക്ക..??”””
“”…അതിപ്പൊ… നീയൊരു കാര്യംചെയ്, വീട്ടില് പൊട്ടിയ്ക്കാണ്ടു വെച്ചേക്കുന്ന ഏതേലും ഡിന്നർസെറ്റെടുത്ത് കൊടഡാ..!!”””
“”…ഉവ്വ.! അതു നിന്റച്ഛൻപെറുമ്പോൾ കെട്ടിപ്പൊതിഞ്ഞയച്ചു തരാം… അപ്പൊപ്പിന്നെ അതീത്തന്നെ കുഞ്ഞിനു ചോറുംകൊടുക്കാം..!!”””_ അവൾടെ വലിച്ച വർത്താനംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നു…
“”…എടാ ചക്കരേ… നീ കോപിയ്ക്കാതെ… ഞാനൊരു തമാശപറഞ്ഞതല്ലേ… നീയൊരു കാര്യംചെയ്… അടുത്തുള്ളേതേലും ഷോപ്പിൽപോയി നോക്കടാ..!!”””
“”…ഡീ… എന്നാലും നീയൊരു ഐഡിയപറ… ഞാനിപ്പെന്താ മേടിയ്ക്കേണ്ടേ..??”””
“”…അതിപ്പോ… ഡാ… ഈ ബെഡ്ഡേ ആരുടേതാ..??'””
“”…എന്താ..??”””
“”…ഡാ… കുഞ്ഞുപിള്ളേരുടേതോ
മറ്റോ ആണോന്ന്..??”””
“”…ഏയ്.! അത്യാവശ്യം പ്രായമുള്ളോരുടെയാ…
എന്താ..??”””
“”…അല്ലാ… നമ്മടെ ഏയ്ജൊക്കെയാണെങ്കി വല്ല ഡ്രെസ്സുമെടുത്തു കൊടുത്താൽ മതിയായ്രുന്നു… ഇതിപ്പോ… നീ ഏതെങ്കിലും ഗിഫ്റ്റ്ഷോപ്പിൽചെന്നിട്ടൊരു ബെഡ്ഡേഗിഫ്റ്റ്തരാൻ പറഞ്ഞാൽമതി..!!”””_ ന്നും പറഞ്ഞവൾ കോൾ കട്ടാക്കുമ്പോഴാണ് ഞാനാസാധ്യതയെക്കുറിച്ച് ചിന്തിയ്ക്കുന്നതുതന്നെ…
പിന്നൊട്ടും വൈകിയില്ല, നേരേ വണ്ടിയുമെടുത്ത് ഒറ്റവിടീലായ്രുന്നു…
ജംഗ്ഷനിലെ സകലമാനകടകളും നോക്കി അതിൽനിന്നും ഗിഫ്റ്റ്ഷോപ്പ് കണ്ടുപിടിയ്ക്കുകയായ്രുന്നു ആദ്യത്തെനടപടി…
ഒടുക്കം കണ്ണിൽപിടിച്ച ഒരെണ്ണംകണ്ടപ്പോൾ മറ്റൊന്നും ചിന്തിയ്ക്കാതെ വണ്ടിയുമൊതുക്കി അവിടെത്തന്നെ കേറുവായ്രുന്നു…
“”…ചേച്ചീ..!!”””_ കേറിയപാടെ അവിടെനിന്ന ചേച്ചിയെ
വിളിച്ചുകൊണ്ട് ഞാൻതുടർന്നു…
“”…ഇവടെ ഒരു ഇരുപത്തിയഞ്ച്- ഇരുപത്തിയാറ് വയസ്സൊക്കെവരുന്ന പെൺകുട്ടികൾക്കു കൊടുക്കാമ്പറ്റിയ ഗിഫ്‌റ്റേതുണ്ട്..??”””_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയാദ്യമൊന്നു കുഴങ്ങി…
ശേഷം എന്നെയുംവിളിച്ചോണ്ട് അടുത്തൊരു സെക്ഷനിലേയ്ക്കുവിട്ടു…
“”…ദേ… ഇവിടെ നോക്കിയ്ക്കോ… സാധാരണയിതൊക്കെയാണ് ലേഡീസിനു ഗിഫ്‌റ്റായ്ക്കൊടുക്കുന്ന ഐറ്റംസ്..!!”””_ കൊറേ ലൊട്ടുലൊടുക്ക് സാനങ്ങള് ചൂണ്ടിക്കൊണ്ടവരു പറഞ്ഞു…
സത്യത്തിലതിൽപ്പലതും എന്താണെന്നുകൂടി എനിയ്ക്കു മനസ്സിലായ്ട്ടില്ലായ്രുന്നു…
“”…ഇതിലേതാ വേണ്ടത്..??”””_
എന്റെ കിളിപറന്നുള്ള നോട്ടങ്കണ്ടവരുചോദ്യമിട്ടു…
“”…ഇതിനൊക്കെന്തു വിലവരും..??”””
“”…ഇതെല്ലാം ആയിരത്തിയഞ്ഞൂറ് രണ്ടായിരംറേഞ്ചാണ്..!!”””_ അവരതെടുത്തു മറിച്ചുനോക്കിക്കൊണ്ട് പറഞ്ഞതും ഞാനറിയാതെന്റെ പോക്കറ്റിൽ കൈവെച്ചുപോയി…
ജോലീംകൂലീമില്ലാത്തോരെ കളിയാക്കുന്നോന്ന മട്ടിൽ…
…കോപ്പ്.! ഇങ്ങനൊരു പുലിവാലുണ്ടെന്നറിഞ്ഞിരുന്നേൽ അന്നുവന്നപ്പോൾ ചേച്ചിതന്നകാശ് തല്ലിപ്പൊളിച്ചു കളയില്ലായ്രുന്നു…
ഇനീപ്പെന്തുചെയ്യും..??
ഒന്നാലോചിച്ചശേഷം
ഞാൻചോദിച്ചു;
“”…ചേച്ചീ… വേറൊന്നുമില്ലേ..?? കുറച്ചൂടെ റേറ്റുകുറഞ്ഞത്..?? ഒരു അഞ്ഞൂറുരൂപ റേഞ്ചിൽവരുന്നത്..!!'””_ ചോദിയ്ക്കുമ്പോൾ മനസ്സിൽചെറിയ ചമ്മലൊക്കെണ്ടായാലും മുഖത്തതു തെളിയാണ്ടിരിയ്ക്കാനായി ഞാൻപരിശ്രമിച്ചു…
ഒന്നുവില്ലേലും എന്റെപേര് സിദ്ധൂന്നായ്പ്പോയില്ലേ.. ഏത്..??!!
“”…ഓ.! അതുപിന്നെ ആദ്യമേ പറഞ്ഞൂടായ്രുന്നോ..?? വാ… ആ സെക്ഷനിൽ നോക്കിയാമതി..!!”””_ അവർക്കു വലുതായ്ട്ടൊന്നും തടയാനുള്ള സാധ്യതയില്ലെന്നു കണ്ടിട്ടാവും കാണിച്ചുതന്നിട്ട് അവരുമാറിപ്പോയി…
അതൊന്നും നമുക്കൊരു വിഷയമേയല്ലാത്തതുകൊണ്ട് അവിടംമുഴുവൻ അരിച്ചുപെറുക്കിത്തപ്പി…
എന്നിട്ടുമെന്തോ മനസ്സിൽപ്പിടിച്ചൊരു സാമാനവും കയ്യിൽക്കിട്ടീല…
എല്ലാംകുറേ ഉടായിപ്പുമാത്രം…
എങ്കിൽപ്പിന്നെ വേറേതെങ്കിലും ഷോപ്പിലേയ്ക്കു വെച്ചുവിടാമെന്നുകരുതി ഇറങ്ങാൻനേരമാണ്
തൊട്ടടുത്തകടയിൽ മഞ്ഞനിറത്തിലെ വലിയൊരു
ടെഡ്ഡിബിയറെന്റെ കണ്ണിൽത്തെളിഞ്ഞത്…
അതുകണ്ടതും സ്റ്റോക്ക്ക്ലിയറൻസ് സെയിലെന്നെഴുതി വെച്ചിരുന്ന ആ കടയിലേയ്ക്കു പാഞ്ഞുകയറാനൊട്ടും സമയമെടുത്തില്ല…
തക്കുടൂന്റെ കയ്യിലുണ്ടായ്രുന്നതിനെക്കാൾ കുറച്ചുകൂടി വലുതൊരെണ്ണം…
ഒരുൾപ്രേരകശക്തിയിൽ അതു കയ്യിലേയ്ക്കെടുക്കുമ്പോൾ തക്കുടൂന്റെ പാവയേംകൊണ്ട് മീനാക്ഷിനടന്നയാച്ചിത്രങ്ങൾ എന്റെചിന്തയെയുണർത്തി…
പിന്നെ വൈകോ..??
“”…ചേച്ചീ… ചേച്ചിയേ..!!”””_ ആ കടയിലേയ്ക്കു കേറിയപാടേ ദോസ്തിൽ മണിച്ചേട്ടൻ വിളിച്ചുകൂവുമ്പോലെ ഒറ്റവിളിയായ്രുന്നു…
എന്റെയാ വിളികേട്ടതും എവടെയോനിന്നയാ പെണ്ണുമ്പിള്ള അപ്പവിടെ പാഞ്ഞുവന്നു…
“”…ചേച്ചീ… ഇതിനെന്തു വിലവരും..??”””_ ആ പാവയെ കയ്യിലെടുത്തുപിടിച്ചുനിന്ന് തിരക്കുമ്പോൾ അവരെന്നേയും പാവയേയും മാറിമാറിനോക്കി…
ശേഷം,
“”…ഇതിനോ..?? ഇതിന്… ആയിരത്തിയിരുന്നൂറു രൂപയാകും… ഇവിടിപ്പോ ഡിസ്‌കൗണ്ട്സെയിൽ നടക്കുവാ…
അതുകൊണ്ടൊരഞ്ഞൂറു
രൂപയ്ക്കു തരാം..!!”””_ അവരുപറഞ്ഞു…
“”…അഞ്ഞൂറോ..?? അതിച്ചിരി കൂടുതലല്ലേ ചേച്ചീ..??”””_ തലപ്പൊക്കം വലിപ്പമുള്ളയാ പാവയേമെടുത്ത് ഇടുപ്പത്തുവെച്ച് ഞാൻചോദിച്ചതും അവരുടെ മുഖമൊന്നുവലിഞ്ഞു…
ഇവനൊക്കെ എവടെന്നു വരുന്നെടാന്നഭാവത്തിൽ അവരെന്നെ നോക്കുമ്പോൾ,
“”…വെറുതേ നോക്കിനിന്ന് സമയംകളയാതെ വല്ല പത്തോയിരുപതോ കുറ ചേച്ചീ..!!”””_ കണ്ണൊക്കെ ചെറുതാക്കി കെഞ്ചുന്നമട്ടിൽ പറഞ്ഞതും വേറെ വഴിയില്ലാണ്ടവരു സമ്മതിയ്ക്കുവായ്രുന്നു…
“”…താങ്ക്സ് ചേച്ചീ…
വല്യുപകാരം..!!”””_ ന്നുംപറഞ്ഞ് ആ ടെഡ്ഡിയെ അവർടെകയ്യിലേയ്ക്കു കൊടുത്തല്ലാതെ എനിയ്ക്കു സമാധാനംകിട്ടീല…
“”…ഇത് ബെഡ്ഡേയ്ക്കു കൊടുക്കാനാ… പൊതിഞ്ഞൊക്കെ തരത്തില്ലേ..??”””_ ബില്ലിങ്സെക്ഷനിലേയ്ക്കു നീങ്ങിയ അവരുടെപിന്നാലെ നടന്നുകൊണ്ട് ഞാൻ സംശയരൂപേണ ചോദിച്ചതിനവരു ആദ്യമൊന്നു കണ്ണുമിഴിച്ചു…..
“”…ഇതോ..??”””_ ഒരാക്കിയമട്ടിലുള്ളയാ ചോദ്യത്തിന് തലകുലുക്കുമ്പോൾ ഇതിൽപ്പരമൊരു സന്തോഷമെനിയ്ക്കു കിട്ടാനില്ലായ്രുന്നു…
“”…ഇതെങ്ങനെ പൊതിഞ്ഞുതരാനാ..?? ഇതിനു വേറെ കവറൊന്നുമില്ല… സാധാരണയെല്ലാരും വെറുതേ കയ്യിൽപ്പിടിച്ചുപോകാറാ പതിവ്..!!”””_ അവര് ഒഴിയാൻശ്രെമിച്ചു…
“”…എന്റെ പൊന്നുചേച്ചീ…
നിങ്ങളീ പതിവൊന്നും നോക്കിക്കൊണ്ടുനിൽക്കാതെ ഏതേലും കാർട്ടൂണിലിട്ട് കെട്ടിപ്പൊതിഞ്ഞിങ്ങു താ… ഞാങ്കൊണ്ടു പൊക്കോളാം..!!'””_
എന്റെമഹത്തായ ഐഡിയകേട്ട് ഒന്നാലോചിച്ചുനിന്ന ആ പെണ്ണുംപിള്ള കുറച്ചുകഴിഞ്ഞൊന്ന് തല കുലുക്കിയപ്പോഴാണ് എനിയ്ക്കു പൂർണ്ണമായൊരു സമാധാനംകിട്ടീത്…
സർപ്രൈസ് പെട്ടെന്നൊന്നും പൊളിയൂലല്ലോ…
“”…അതേ… മേലെ എന്തേലുമെഴുതണോ..??”””_
റാപ്പറിൽ കവർചെയ്യുന്നതിനിടെ അവരുചോദിച്ചതിന് ഞാൻതലകുലുക്കി…
“”…ഹാപ്പി ബെഡ്ഡേ മീനാക്ഷീന്നെഴുതിയ്ക്കോ..!!”””_ ന്നു മറുപടിയുംകൊടുത്ത് അവരതെഴുതുന്നത് ഞാൻ
വായുംപിളർത്തിവെച്ച് നോക്കിക്കൊണ്ടുനിന്നു…
എന്നാൽ ഹാപ്പിബെഡ്ഡേയെഴുതി മീനാക്ഷീന്നെഴുതുന്നതിനു മുന്നേ ഞാനവരെത്തടഞ്ഞു…
“”…മീനാക്ഷീന്നുവേണ്ട ചേച്ചീ… അത് മിന്നൂസേന്നാക്കിയാ മതി..!!”””_ പറഞ്ഞതു ചങ്കേൽനിന്നായതു കൊണ്ടാവും തലച്ചോറിനവിടെ ചിന്തിയ്ക്കാനൊരവസരം കിട്ടാതെപോയത്…
“”…ഇതുമതിയോ..??”””_ ഗിഫ്റ്റ് റാപ്പറിനുമുകളിൽ ഞാൻപറഞ്ഞപോലൊക്കെ എഴുതിയശേഷം അവരെന്നെക്കാണിച്ചതിനു തലകുലുക്കി സമ്മതിച്ചു…
പിന്നെ കാശുംകൊടുത്ത് ഗിഫ്റ്റുമെടുത്ത് വണ്ടിയിലേയ്ക്കു കേറുമ്പോഴാണ് അടുത്തകിടു…
പെട്രോൾടാങ്കിനുമീതെ ഗിഫ്റ്റ്ബോക്സുവെച്ചാൽ അതിന്റെപിന്നില് ഞാനിരിയ്ക്കുന്നത് കാണാമ്പറ്റൂല…
എനിയ്ക്കാണേൽ റോഡുംകാണില്ല…
അതോടെയാ ഗിഫ്റ്റെനിയ്ക്കൊരു റീത്താവാൻ സാധ്യതയുണ്ടെന്നു മനസ്സിൽക്കണ്ടതും ആ കടയിൽത്തന്നെ തിരികെക്കേറി രണ്ടുമൂന്നുകഷ്ണം വള്ളിവാങ്ങി ബൈക്കിന്റെ പിന്നിൽവെച്ചുകെട്ടി…
എന്റെയാ ചെയ്തികളൊക്കെ കടയിലെചേച്ചി വല്ലാത്തൊരുഭാവത്തോടെ നോക്കിക്കൊണ്ടു നിന്നെങ്കിലും നമ്മള് പട്ടിവില കൊടുത്തില്ല…
…അല്ലേത്തന്നെ ഇവളല്ലല്ലോ എനിയ്ക്കുതിന്നാൻ തരുന്നെ…
പിന്നേ… തിന്നാൻതരുന്നവരെ മൈൻഡ്ചെയ്യുന്നില്ല…
അപ്പോഴായിവളെയൊക്കെ…
പോടീ മറ്റവളേന്നു മനസ്സിൽപറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കു കേറി…
എന്നാൽ വീടെത്താനാവുന്തോറും എന്തെന്നില്ലാത്തൊരു ടെൻഷൻ എന്റെമനസ്സിനെ ഉലയ്ക്കാനായിത്തുടങ്ങി…
…അല്ല, മീനാക്ഷിയ്ക്കീ ഗിഫ്റ്റിഷ്ടപ്പെടോ..??
ഫുൾബ്രാൻഡെഡ് സാനങ്ങൾമാത്രം ഉപയോഗിയ്ക്കാറുള്ള അവളിനി ഇതുവാങ്ങി മോന്തയ്ക്കിട്ടെറിഞ്ഞുതരോന്നാ..??
അല്ല, മോന്തയ്ക്കിട്ടെറിയാനാണെങ്കിലും കയ്യീന്നു മേടിയ്ക്കണ്ടേ..??
ഞാങ്കൊണ്ടോയ്ക്കൊടുത്താൽ അവളുവാങ്ങോ..??
ആലോചിയ്ക്കുന്തോറും ഒരാധി മനസ്സിനെക്കാർന്നു…
…ഒരുകാര്യംചെയ്യാം,
ആരുംകാണാതെ ഇതുങ്കൊണ്ട് റൂമിക്കേറാം…
പിന്നെ സമയമ്പോലെ അവൾടേൽക്കൊടുത്താൽ മതീലോ…
അതാവുമ്പോൾ എടുത്തെറിഞ്ഞാലും ഞാൻമാത്രമല്ലേ കാണുള്ളൂ…
ആരുടേംമുന്നിൽ നാണംകേടൂന്നുള്ള പേടീംവേണ്ട…
ആ ഐഡിയ നൈസായിത്തോന്നീപ്പോൾ അതുമതിയെന്നും ഉറപ്പിച്ചുഞാൻ വീട്ടിലേയ്ക്കു പായുവായ്രുന്നു…
പക്ഷേ, വണ്ടി വീട്ടിലേയ്ക്കു കേറ്റുമ്പോളാണ് ഞാനാസത്യം മനസ്സിലാക്കുന്നത്, ഞാൻവീണ്ടും മൂഞ്ചുവായ്രുന്നു…
സാധാരണ ഇതുപോലുള്ള ഫങ്ഷൻസൊക്കെ രാത്രിയേ നടക്കുള്ളൂന്നുള്ള ധാരണയിൽക്കേറിവന്ന ഞാൻ, വീട്ടിനുമുന്നിലായി നിരന്നുകിടന്ന വണ്ടികൾകണ്ടു ഞെട്ടി…
…കോപ്പ്.! ഈ കാലൻ രണ്ടുംകൽപ്പിച്ചാണോ..??
പ്രീമിയംകാറുകൾടെ ഷോറൂംപോലെ നിരന്നുകിടന്ന വണ്ടികൾക്കിടയിലൂടെ ബൈക്കു ഞാൻ പോർച്ചിലേയ്ക്കുകേറ്റുമ്പോൾ എന്റെവണ്ടിയുടെ ശബ്ദംകേട്ടിട്ടെന്നോണം മുന്നിലെ ഡോറുതുറക്കപ്പെട്ടു…
അങ്ങോട്ടേയ്ക്കൊന്നു പാളിനോക്കുമ്പോൾ തന്തപ്പടിയാണ്…
കോട്ടുംസ്യൂട്ടുമൊക്കെ വലിച്ചുകേറ്റി തനി അൽപ്പന്റെകൂട്ട് നിൽക്കുവാ…
എടുത്തിട്ടുപോയി പാടത്തുവെച്ചാൽ കാക്ക ചിലപ്പോൾ വരില്ലായ്രിയ്ക്കും, പക്ഷേ വവ്വാലുവന്ന് ഇണചേരാൻ സാധ്യതയുണ്ട്…
…ഇയാൾക്കിതിന്റെയൊക്കെ
വല്ല കാര്യോമുണ്ടോ..?? നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട്.!
മനസ്സിൽ പുച്ഛിച്ചുകൊണ്ട് ബൈക്കിൽനിന്നുമിറങ്ങുമ്പോൾ കോട്ടിട്ട മൂന്നുനാല് തെണ്ടികൾകൂടിവന്നു…
…ഏഹ്.! ഇതെന്താ റെയ്മണ്ടിന്റെ ആഡോ..??
ആഡിലഭിനയ്ക്കാൻ
പറ്റിയ സ്ട്രക്ച്ചറെല്ലാത്തിനും ഉള്ളതുകൊണ്ടുപിന്നെ കുഴപ്പമില്ല…
വയറേലൊന്നുകുത്തിയാൽ മൂട്ടിക്കൂടെ കാറ്റുപോയിത്തീരാൻ കുറഞ്ഞത് മൂന്നു ദിവസമെങ്കിലുമെടുക്കും.!
അപ്പോഴേയ്ക്കും അമ്മയും മീനാക്ഷിയും ശ്രീയുമെല്ലാം വാതിൽക്കലേയ്ക്കെത്തിയിരുന്നു…
“”…ദേ… നിങ്ങളൊക്കെ
തിരക്കീലേ… ഇതാണെന്റെ ഇളേസന്തതി… ഇവൾടെ കെട്ടിയോൻ..!!”””_ പുച്ഛത്തോടുള്ള കാർന്നോരുടെ ആക്കുകേട്ടെങ്കിലും തിരിഞ്ഞുനോക്കാതെ ഞാനാ ഗിഫ്റ്റ്ബോക്സ് അഴിയ്ക്കാനായിത്തുടങ്ങി…
“”…അല്ല, എന്തുചെയ്യുവാ പുള്ളി..??”””_ ന്ന് കൂടെനിന്ന ആരോചോദിച്ചതിന്,
“”…ഓ.! എന്തുചെയ്യാൻ..?? നാടിനുംവീടിനും കൊള്ളാതിങ്ങനെ നടക്കുന്നു… ഇങ്ങനൊരു മോനുള്ളതുകൊണ്ട് ഞങ്ങൾക്കോ, ഭർത്താവുള്ളതുകൊണ്ട് ഇവൾക്കോ ഒരുപയോഗോമില്ലന്നേ… ചുമ്മാതൊരെണ്ണം… ഇപ്പത്തന്നെ കെട്ടിയോളുടെ ബെഡ്ഡേപാർട്ടിയ്ക്കുവന്ന സമയംകണ്ടില്ലേ..?? അത്രയ്ക്കു തിരക്കാ..!!”””_ എന്നെ നല്ല വൃത്തിയ്ക്കു പുച്ഛിച്ചുകൊണ്ടുള്ള എന്റച്ഛന്റെമറുപടി…
…അതിനിന്നിങ്ങനൊരു സെറ്റപ്പുണ്ടെന്ന് താനെന്നോടു പറഞ്ഞാരുന്നോടോ ഊളേന്ന് ചോദിക്കാനൊരുങ്ങീതാണ്…
പിന്നെ വേണ്ടെന്നുവെച്ചു…
ഒരുപക്ഷേ കേട്ടുതഴമ്പിച്ചതിനാലാവും അതൊന്നുമെനിയ്ക്കൊരു വിഷയമാകാതിരുന്നത്…
“”…വല്യച്ഛാ… മതി… ഇതു കുറച്ചോവറാവുന്നുണ്ട്..!!”””_
ഗിഫ്‌റ്റഴിച്ചു കയ്യിലെടുക്കുമ്പോൾ ശ്രീയുടെസ്വരം ഞാൻകേട്ടു…
തിരിഞ്ഞുനോക്കുമ്പോൾ
അമ്മയും എന്തൊക്കെയോപറഞ്ഞ് പുള്ളിയെ അടക്കാനായി ശ്രെമിയ്ക്കുന്നതും കണ്ടു…
അപ്പോഴേയ്ക്കും ഗിഫ്റ്റുമായി ഞാനവർക്കടുത്തായി എത്തിയിരുന്നു…
ഓറഞ്ചിൽ ഗോൾഡൻബോർഡറുള്ള ലഹങ്കയുംധരിച്ച് അതിനുപാകമായ ഓർണ്ണമെൻസുമിട്ട് കണ്ണുചിമ്മിപ്പിയ്ക്കുമാറ് നിന്ന മീനാക്ഷിയുടെനേരേ
ഗിഫ്റ്റുനീട്ടുമ്പോൾ അവളൊന്നു വാങ്ങണേന്ന പ്രാർത്ഥനയായ്രുന്നു മനസ്സുനിറയെ…
അതെന്തായാലുമേറ്റു…
മീനാക്ഷി എന്റെകയ്യീന്നതു മേടിച്ചു…
മേടിയ്ക്കുമ്പോൾ ആ മുഖത്തൊരു ഞെട്ടലോ, അതിശയമോ ഒക്കെയുണ്ടായ്രുന്നെന്നത് മറ്റൊരുകാര്യം…
എന്നിൽനിന്നും ഇത്തരമൊരു ചെയ്തിയവളു പ്രതീക്ഷിച്ചുകാണില്ല…
ഗിഫ്റ്റുകൊടുത്തെങ്കിലും ഒരുവിഷ്പോലുംചെയ്യാതെ ഞാനകത്തേയ്ക്കു
കേറുവായ്രുന്നു…
കൂടുതൽനേരം അവരുടെയിടയിൽനിന്ന് പുഴുങ്ങാതെ ജീവൻരക്ഷിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ പിന്നിൽനിന്നും ഞാനെന്റെ തന്തപ്പടിയുടെശബ്ദം വൃത്തിയായികേട്ടു;
“”…ആഹാ.! ഗിഫ്റ്റൊക്കെണ്ടോ..??
ഒന്നു തുറന്നേമോളേ… കെട്ടിയോനെന്താ ഇത്രകഷ്ടപ്പെട്ടു ചുമന്നോണ്ടു വന്നേക്കുന്നതെന്ന് എല്ലാരുമൊന്നു കാണട്ടേ..!!”””_ കേട്ടതും ലിവിങ്റൂമിന്റെ സെന്ററിലായി സഡൻബ്രേക്കിട്ടപോലെ ഞാൻനിന്നുപോയി…
കാരണമങ്ങനൊരുപണി ഞാൻ പ്രതീക്ഷിച്ചതല്ലല്ലോ…
ചുറ്റും നോക്കിനിൽക്കുന്ന ഹൈക്ലാസ്സ് ടീംസിനിടയിൽ ഞാനൊന്നുമല്ലാതാവാൻ പോകുവാണെന്ന തിരിച്ചറിവിന്മേലും എന്നെക്കുഴക്കിയത് ആ പാവ കണ്ടുകഴിയുമ്പോളുള്ള മീനാക്ഷിയുടെ പ്രതികരണമായ്രുന്നു…
എല്ലാരും നല്ലവിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തിട്ടുണ്ടാവുമെന്നുറപ്പ്…
അതിനിടയിൽ ഞാനിതവളെ കളിയാക്കുവാണെന്ന് കരുതോ..??
പൊട്ടിച്ചുനോക്കിയുടനേ വലിച്ചുകീറി മുഖത്തേയ്ക്കുവല്ലതും എറിഞ്ഞുതന്നാൽ അവിടെത്തീരും സിദ്ധു…
അങ്ങനെയുമാലോചിച്ചു നിൽക്കുന്നതിനിടയിൽ പിന്നിൽ ഗിഫ്റ്റ്കവർ പൊട്ടിയ്ക്കുന്ന ശബ്ദംഞാൻകേട്ടു…
ഒരുനിമിഷം ഇറങ്ങിയോടിയാലോന്നുപോലും ഞാൻചിന്തിച്ചുപോയി…
ജീവിതത്തിലാദ്യമായാണ്
ഒരാൾക്കൊരു ഗിഫ്റ്റു വാങ്ങിക്കൊടുക്കുന്നത്…
അതുതന്നെ ഇങ്ങനായിപ്പോയല്ലോന്നോർത്തപ്പോൾ എന്തോ ഒരുസങ്കടം…
അപ്പോഴേയ്ക്കും പാക്ക്ചെയ്തതു മുഴുവനായി കീറിയെറിയുന്നത് ഞാനറിഞ്ഞു…
ആ കൂട്ടത്തിലെന്റെ പാവയേയും അവള് കീറിയിട്ടുണ്ടാവോ..??
“”…ആ.! പസ്റ്റ്.! കണ്ടോ..??
കെട്ടിയോൻ ഡോക്ടറായഭാര്യയ്ക്കു മേടിച്ചുകൊടുത്ത പിറന്നാൾസമ്മാനം കണ്ടോ..?? പാവ… അതാവുമ്പോൾ ജീവിതകാലംമുഴുവൻ ഇവൾക്കുപകാരപ്പെടുകേം
ചെയ്യും..!!”””_ ഗിഫ്റ്റ്റാപ്പർ തുറന്നുകഴിഞ്ഞതും പുള്ളിയുടെസ്വരം
വീണ്ടും ഞാൻകേട്ടു…
അതിന്,
“”…അതുപിന്നെ ഗോവിന്ദ്ഡോക്ടറ് മരുമോൾക്കു പോളോ പ്രസെന്റുചെയ്യുമ്പോൾ
ഹസ്ബെന്റൊരു പാവയെയെങ്കിലും കൊടുക്കണ്ടേ..??”””_ അവിടെനിന്നൊരു വാണം അതേറ്റുപിടിച്ചെന്നെ വാരി…
അതുകേട്ടതും ആകെയൊരു മുറുമുറുപ്പും ചിരിയുമൊക്കെ കേൾക്കാനുംതുടങ്ങി…
“”…സ്വന്തംഭാര്യേടെ പിറന്നാളിന് പാവയെക്കൊണ്ടു കൊടുക്കാൻ നാണമില്ലല്ലോടാ നിനക്ക്..??
മനുഷ്യന്റെ മാനംകളയാനുണ്ടായ സന്താനം… ഇവരൊക്കെ കൊണ്ടുക്കൊടുത്ത ഗിഫ്റ്റെന്താന്നുകണ്ടോ നീ..??”””_ തന്ത പിന്നിൽനിന്നും ചോദിച്ചതും എനിയ്ക്കുപിന്നെ പിടിച്ചുനിൽക്കാനായില്ല…
“”…അതു നിങ്ങടേല് കാശുള്ളോണ്ട് വല്യവല്യ ഗിഫ്റ്റൊക്കെക്കൊടുത്തു…
എന്റേലാകെ അഞ്ഞൂറു രൂപയേണ്ടായ്രുന്നുള്ളൂ…
അതില് മുപ്പതുരൂപയ്ക്കു ഞാൻ പെട്രോളടിച്ചു… ബാക്കി നാന്നൂറ്റെഴുപതിന്റെ
സാധനമായിത്..!!”””_ പൊട്ടിത്തെറിച്ചപോലെ അത്രയുംപറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞിരുന്നു…
കയ്യിലുണ്ടായ അവസാനത്തെ പൈസയായ്രുന്നു…
ആ വെയിലത്തു കിടന്നലഞ്ഞിട്ട് ഒരുകുപ്പി വെള്ളംപോലും മേടിച്ചു കുടിയ്ക്കാതെ, അതിനത്രേം പ്രതീക്ഷയോടെ നിറഞ്ഞമനസ്സോടെ ഒരുസമ്മാനം മേടിച്ചിട്ട് അവസാനംകിട്ടീത് കുറേ പട്ടിത്താറ്റെന്നോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല…
എന്നാലെന്റെയാ അലറുന്നപോലുള്ള ശബ്ദംകേട്ടിട്ടാവണം ആ വലിയ ഹാളിനെ നിറച്ചുകൊണ്ട് നിശബ്ദതപടർന്നത്…
“”…കാശുള്ളോരു മാത്രേ വരാമ്പാടുള്ളൂന്ന് എനിയ്ക്കറിയില്ലായ്രുന്നു..!!”””_ ഒന്നു വിറച്ചുപോയ ശബ്ദത്തിൽ ആരോടെന്നില്ലാതെ സ്വയമങ്ങനെ പിറുപിറുക്കുകകൂടി ചെയ്തതും പിന്നെന്തോ പിന്നൊരുനിമിഷമവിടെ നിൽക്കാൻതോന്നിയില്ല…
തിരിഞ്ഞുനടന്നു…
“”…സിത്തൂ..!!”””_ പെട്ടെന്നാണ് ഇടറിയ ശബ്ദത്തോടെയുള്ള ആ വിളി ഞാൻകേട്ടത്…
എന്നാൽ കേട്ടഭാഗത്തേയ്ക്കു തിരിഞ്ഞുനോക്കുന്നതിനു മുന്നേ ഏങ്ങലടിയോടെ പാഞ്ഞുവന്നയാ ശബ്ദം എന്റെ കൈയ്ക്കുപിടിച്ചു നിർത്തിയിരുന്നു…
എന്താണെന്നറിയാതെ ഞാനൊന്നു തിരിയുമ്പോഴേയ്ക്കും സർവ്വശക്തിയോടുങ്കൂടവൾ
എന്നെ കെട്ടിപ്പുണരുകയായ്രുന്നു,
അതും അത്രയുംപേരുടെ മുന്നിൽവെച്ച്…
എന്റെ.. എന്റെ ഡോക്ടറൂട്ടി.!
…തുടരും.!
…ഇതാണ് ആദ്യത്തെ അദ്ധ്യായം… കഥ ഇനിയാണ് ആരംഭിയ്ക്കുന്നത്.!
❤️അർജ്ജുൻ ദേവ്❤️
Responses (0 )