എന്റെ ദേവത
Ente Devatha | Author : Mikey San
ഹലോ ഗയ്‌സ് ഇത് പോലെയുള്ള കഥക്കൾ നേരത്തെയും ഈ സൈറ്റെയിൽ വന്നിട്ടുണ്ട്.. വേറെ കഥകളിൽ നിന്നെ കുറച്ചു ഇൻസ്പിറേഷൻസ് ഉണ്ട് 😌വെറുതെ ഒരു ത്രെഡ് കിട്ടിയപ്പോ എഴുതാംഎന്ന് വിചാരിച്ചേ ആണ്.. ഇത് മെയിൻ ആയിട്ടു ഒരു ലവ് സ്റ്റോറി ആണ് എന്നാലും കമ്പി ആഡ് ചെയ്യാൻ ശ്രെമിക്കാം.. ഫസ്റ്റ് പാർട്ട് ആയോണ്ട് കമ്പി കാണില്ല… സ്പെല്ലിങ് മിസ്റ്റേക്സ് കാണും… വായിച്ചിട്ടു അഭിപ്രായം പറയുക…. 🫶🏻🤍
𝘺𝘰𝘶 𝘢𝘯𝘥 𝘐,𝘐
𝘙𝘪𝘥𝘪𝘯 𝘩𝘢𝘳𝘭𝘦𝘺𝘴 𝘪𝘯 𝘏𝘢𝘸𝘢𝘪𝘪-𝘪-𝘪……
𝘐’𝘮 𝘰𝘯 𝘵𝘩𝘦 𝘣𝘢𝘤𝘬 ,𝘐’𝘮 𝘩𝘰𝘭𝘥𝘪𝘯 𝘵𝘪𝘨𝘩𝘵,𝘪
𝘸𝘢𝘯𝘵 𝘺𝘰𝘶 𝘵𝘰 𝘵𝘢𝘬𝘦 𝘮𝘦 𝘧𝘰𝘳 𝘢 𝘳𝘪-𝘪𝘥𝘦, 𝘳𝘪𝘥𝘦
𝘞𝘩𝘦𝘯 𝘪 𝘩𝘶𝘭𝘢-𝘩𝘶𝘭𝘢
𝘚𝘰 𝘨𝘰𝘰𝘥 ,𝘺𝘰𝘶’𝘭𝘭 𝘵𝘢𝘬𝘦 𝘮𝘦 𝘵𝘰 𝘵𝘩𝘦 𝘫𝘦𝘸𝘦𝘭𝘦𝘳 -𝘫𝘦𝘸𝘦𝘭𝘦𝘳,𝘫𝘦𝘸𝘦𝘭𝘦𝘳
𝘛𝘩𝘦𝘳𝘦𝘴 𝘱𝘪𝘯𝘬 𝘢𝘯𝘥 𝘱𝘶𝘳𝘱𝘭𝘦 𝘪𝘯 𝘵𝘩𝘦 𝘴𝘬𝘺-𝘺-𝘺
𝘸𝘦’𝘳𝘦 𝘳𝘪𝘥𝘪𝘯 𝘩𝘢𝘳𝘭𝘦𝘺𝘴 𝘪𝘯 𝘏𝘢𝘸𝘢𝘪𝘪 -𝘪-𝘪…………
എയർഫോണിൽ പാട്ടു കേട്ട് ഉറങ്ങുന്നു എന്നേ അവൻ ആണ് ഉണർത്തിയത്……എന്റെ ചങ്ക് അമൽ
.
.
എന്താടാ പട്ടി കുറച്ചു നേരം മയങ്ങാൻ സമ്മതിക്കില്ല…
അമൽ :ഡാ മൈരേ സ്ഥലം എത്താറായി…..അതാ നിന്നെ വിളിച്ചേ
ഞാൻ :ആണോടാ ബ്രുന്നോ…
ബ്രുന്നോ : ഹാ ഒരു 5 മിനിറ്റ് കൂടെ ഒള്ളു അങ്ങോട്ടു…
ഞാൻ :ഹ്മ്മ്….
.
നിങ്ങൾ ഇപ്പോൾ വിചാരിക്കും ഇവന്മാർ എങ്ങോട്ടു പോന്ന കാര്യം ആണ് പറയുന്നേ ഇന്ന്……
അതിനു മുമ്പ് ഞാൻ എന്നേ പരിചയപെടുത്താം…..
എന്റെ പേര് അരവിന്ദ്…. ഇരുനിറം. 5″9 അടി പൊക്കം ഫിറ്റ് ബോഡി ആണ് പണ്ട് കിക്ക് ബോക്സിങ് ഇന് പോകുമായിരുന്നു… Ufc കണ്ട് ഇൻസ്പിറെ ആയതാണ്… അത്യാവിശം ഫുട്ബോൾ കളിക്കും…….. കുട്ടുകാർ എല്ലാം അച്ചു എന്ന് വിളിക്കും… പക്ഷെ എപ്പോളും അങ്ങനെ അല്ലെ അവന്മാർ വിളിക്കുന്നെ…. അവന്മാർക്ക് തോന്നുന്നത് ആണ് വിളിക്കാറ്……. എനിക്ക് ഇപ്പോൾ 23 വയസ് ആയി… ജോലിയും ഇല്ല കുളിയും ഇല്ല വെറുതെ നടക്കുന്നു… പണ്ടേ പേരിനു മാത്രം പഠിച്ച BCA ഡിഗ്രി ഉണ്ട്…..
അതും അമ്മയുടെ നിർബന്ധം കൊണ്ട് മാത്രം കംപ്ലീറ്റ് ആക്കിയത്.. ഇനി എന്റെ വീട്ടുകാരെ കുറിച് പറയാം… എന്റെ വീട്ടിൽ അമ്മയും ഞാനും മാത്രമേ ഒള്ളു….. അച്ഛൻ 3 വർഷം മുമ്പ് മരിച്ചു…. ആക്‌സിഡന്റ് ആയിരുന്നു… അച്ഛന്റെ മരണത്തിനു ശേഷം….. ഞാനും അമ്മയും വല്ലാതെ തളർന്നു പോയിരുന്നു…. അമ്മയുടെ വിഷമം…. എന്റെ പഠിപ്പിന് പറ്റി ആയിരുന്നു…………. പക്ഷെ അച്ഛൻ അതിനു മുമ്പ് തന്നെ അച്ഛൻ ഗൾഫിൽ പോയി ആവിശ്യത്തിന്ക്യാഷ് ഉണ്ടാക്കിട്ടുണ്ട്…. നാട്ടിൽ ഒരു ബിൽഡിംഗ് വാങ്ങഇയിരുന്നു… ഇപ്പോൾ അതിന്റെ വാടക കൊണ്ട് വീട്ടിലെ കാര്യങ്ങൾ നടന്നു പോവുന്നു….
.
.
അച്ഛന്റെ മരണത്തിനു മുമ്പ് വേറെ ഞാൻ പൈസ ദൂർത് അടിക്കുകയാരിരുന്ന….ആവിശ്യം ഉള്ളതും ഇല്ലാത്ത കാര്യങ്ങൾക്കും പൈസ ചിലവാക്കി കൊണ്ട് ഇരുന്നു……
ബട്ട് അച്ഛന്റെ മരണത്തിനു ശേഷം അമ്മയുടെ അവസ്ഥ കണ്ട് എനിക്ക് വിഷമം തോന്നി…. അതിനു ശേഷം ഞാനും ഓരോ ചെറിയ ജോലികൾ ചെയ്തു തുടങ്ങി…. എന്റെ ആവിശ്യത്തിന് ഞാൻ തന്നെ പൈസ കണ്ട് എത്താൻ തുടങ്ങി……..
.
.
ആ സമയം എന്റെ ചങ്ക്‌സ് ആണ് എന്നേ ഹെല്പ് ചെയ്തത്…. അവന്മാരും എൻെറ കൂടെ ഓരോ ജോലികൾക്കു വന്നു തുടങ്ങി….
ഇവന്മാരെ ഞാൻ പരിചയ പെടുന്നത് +1യിൽ പഠിക്കുമ്പോൾ ആണ്…. പഠിത്തതിന് ആവറേജ് ആയത് കൊണ്ടും.. ICSE സിലബസ് ആയത്കൊണ്ടും എനിക്ക് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ല…. അങ്ങനെ എന്നേ നാട്ടിൽ നിന്ന് 20km ദുരെ ഉള്ള ഒരു സ്കൂളിൽ ആണ് കൊണ്ട് ആക്കിയത്…. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല… സ്കൂളിൽ പോവാൻ തന്നെ മടി ആയിരുന്നു… ഞാൻ ക്ലാസ്സിൽ ഫസ്റ്റ് ബെഞ്ചിൽ ആയിരുന്നു ഇരുന്നത്…. 🥲.. എങ്ങനെ ഇരുന്നപ്പോൾ ആണ് അവന്മാർ രണ്ടും എന്നേ വന്നു പരിചയപ്പെട്ടത്…. അങ്ങനെ ഞാൻ അവന്മാരും ആയി ലാസ്റ്റ് ബെഞ്ചിൽ ഇരിക്കാൻ തുടങ്ങി…. അമൽ എന്നേ പോലെ ആവറേജ് ആയിരുന്നു പഠിത്തത്തിൽ…. പക്ഷെ അവനു ഭയങ്കര ലുക്ക് ആയിരുന്നു… ഞങ്ങടെ ഇടയിൽ അവനു മാത്രമേ ലൈൻ ഉണ്ടായിരുന്നോളൂ 🥲… ബ്രുന്നോ നല്ല പഠിപ്പി ആയിരുന്നു…. അവനു പ്ലസ് ടുയിൽ നല്ല മാർക്ക് ഉണ്ടായിരുന്നു……. അങ്ങനെ ഞങ്ങൾ ബിടെക് ഇണ് പോവാം എന്ന് വിചാരിച്ചു…… അങ്ങനെ എൻട്രൻസ് എക്സാം എരുത്തി…….. ഞാനും അമലും ഊമ്പി… ബട്ട് ബ്രൂനോക്ക് റാങ്ക് കിട്ടി….. അങ്ങനെ അവൻ ആറന്മുള യുള്ള ഒരു കോളേജിൽ ചേർന്നു….. അങ്ങനെ ഞാനും അമലും ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ഇരുന്നു…. അങ്ങനെ ഇരുന്നപ്പോൾ ആണ് ബ്രുന്നോ കോഴ്സ് ഡ്രോപ്പ് ആക്കി എന്ന് അറിഞ്ഞത്… അതിന്റെ മെയിൻ കാരണം ഫീസ് ആയിരുന്നു…… അങ്ങനെ ആണ് ഞങ്ങൾ bca ക്ക് പോയത്…….
.
.
.
.
.
ഇനി പ്രേസേന്റ് കഥയിലേക്ക് തിരിച്ചു വരാം…..
.
.
ഞങ്ങൾ ഇപ്പോൾ പോവുന്നത് അമലിന്റെ ഒരു കസിൻ ചേച്ചിയുടെ ഒരു കല്യാണത്തിന് ആണ്…. പടിവ് പോലെ കല്യാണത്തിന് പോയി.. സദ്യ കഴിച്ചു… കളക്ഷൻ എടുത്ത്,കുറച്ചു കള്ളും കുടിച് വരാം എന്നാണ് വിചാരിച്ചേ…. പക്ഷെ ഈ കല്യാണം എന്റെ ജീവിതം മാറ്റി മരിക്കും എന്നേ ഞാൻ ഒരിക്കലും വിചാരിച്ചില്ല…….
.
. അങ്ങനെ കാർ ഓഡിറ്ററിയത്തിന് മുമ്പിൽ നിർത്തി…. ബ്രുന്നോ കാർ പാർക്ക് ചെയ്തു വരാം എന്ന് പറഞ്ഞു… പാർക്കിൽ പോയി…
.
ഞാനും അമലും അകത്തേക്ക് നടന്നു…..
” ദിവ്യ വെഡ്സ് ശ്രീജിത്ത് “അവിടെ വെച്ചിരുന്ന. അർച്ചിൽ നിന്നു ഞാൻ വായിച്ചു…
കൊള്ളാം അല്ലെ അമൽ ചോദിച്ചു….
ഞാൻ :അതെ…. അതെ
ഞാനും അവനും അവിടുത്തെ ഡെക്കറേഷൻ ഒക്കെ നോക്കി നിന്നു…. കണ്ണിനു കുളിർമ നൽകാൻ അവിടെ പെൺകുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടു നടക്കുന്നത്.. കണ്ട് അവിടെ 2 lകസേരകൾയിൽ ഇരുന്ന് സ്കാൻ ചെയ്യാൻ തുടങ്ങി…. ഞാൻ അവനു ഞങളുടെ പണി തുടർന്നു…. ഈ സമയത്ത് ബ്രുന്നോ അങ്ങോട്ടു വന്നു.
എന്തുവാടെ… എങ്ങനെ നോക്കാതെ… നീ ഒന്നും പെൺപിള്ളേരെ കണ്ടിട്ടില്ലേ….. അവൻ ഞങ്ങടെ അടുത്ത വന്ന് ഇരുന്നു…..
ഞാൻ :ഓ… നാണമായോളി വന്നാലോ… ഞാൻ അമൽനോട് പറഞ്ഞു…
ബ്രുന്നോ :ഒന്ന് പോടാ മൈരേ…..
അങ്ങനെ അവനും ഞങ്ങടെ കൂടെ കൂടി….
ഞങ്ങൾ ഓരോ കുട്ടികളെ കുറിച് കമന്റ് അടിച്ചു കൊണ്ട്.. ഇരുന്നു…. അവൾക്കു അത് പോരെ… അത് കൊള്ളാം എന്ന്… ഇല്ലേലും ഒരേ വൈബ് ഉള്ള കുട്ടുകാർ ഒന്നിച്ചാൽ എങ്ങനെ ആണെല്ലോ….
.
.
അങ്ങനെ ഇരുന്നപ്പോൾ ആണ് അങ്ങോട്ടു ഒരു ചെറുപ്പക്കാരൻ നടന്നു വന്നത്….. ഒരു 6അടി പൊക്കവും നല്ല ബോഡിയും ഉള്ള ഒരാൾ…… ഞങളുടെ നേർക്ക് വരുന്നു….
ബ്രുന്നോ :പെട്ട് പെട്ട്…. നമ്മൾ നോക്കുന്നത് അയാൾ കണ്ട് എന്നാ തോന്നുന്നേ….
അമൽ :ഒന്ന് മിണ്ടാതെ ഇരി മൈരുകളെ
ഞാൻ :ശെരി തമ്പുരാനെ
.
.
. ഡാ അമലേ എന്താടാ വന്നിട്ടു എവിടെ നില്കുന്നത്… അകത്തേക്ക് വാ….
ഞാൻ :ഓ അപ്പം ഇവനും അറിയാവുന്ന ആരോ അന്ന്.. ഞാൻ ബ്രൂനോയോട് പറഞ്ഞു…
അമൽ :ഡാ ഇത് ദേവൻ ചേട്ടൻ…. കല്യാണ പെണ്ണിന്റെ ചേട്ടൻ ആണ്
ഞാൻ :”ഹലോ ” എന്ന് പറഞ്ഞു
കൈ കൊടുക്കുക…. അങ്ങനെ ഞങ്ങൾ കൈ കൊടുത്തു പുള്ളിക്കാരൻ ബാംഗ്ലൂർ ഒരു IT ഫിർമിൽ വർക്ക് ചെയുന്നു… കല്യാണം കഴിഞ്ഞ്… ഒരു വയസ് ഉള്ള ഒരു കുട്ടിയും ഉണ്ട്….
.
ചേട്ടാ മുഹൂർത്തം ഇപ്പോൾ ആ…. അമൽ ചോദിച്ചു
ദേവൻ 11:30 12:30 ഇടയിൽ ആണ്
അമൽ :എന്നിട്ടും ചെക്കന്റെ ആളുകൾ ഇത് വേറെ എത്തില്ലേ
ദേവൻ :ഇല്ലടാ… നല്ല ട്രാഫിക് ഉള്ളെ അല്ലെ പിന്നെ വർക്കിംഗ് ഡേയും… പിന്നെ പറയണ്ടല്ലോ…. ഈ കല്യാണം എങ്കിലും നടന്നാൽ മതിയായിരുന്ന….
അമൽ : എന്നാൽ ഞങ്ങൾ അകത്തോട്ട് പോട്ടെ… അമ്മായിനെ ഒക്കെ കാണണം… ഞങ്ങൾ ഓഡിറ്ററിയത്തിന് അകത്തേക്ക് കേറി…..
എന്താടാ പുള്ളിക്കാരൻ ലാസ്റ്റ് അങ്ങനെ പറഞ്ഞെ… ഞാൻ അമൽനോട് ചോദിച്ചു…..
എടാ അതു ദിവ്യ ചേച്ചിക് ജാടകദോഷം ഉള്ളത് കൊണ്ട് ഒരു പ്രൊപോസലും ഇത് വേറെ സെറ്റ് ആയിട്ടില്ല…. കല്യാണം ഉറപ്പിച്ചാൽ.. പിന്നെ ജാടകം നോക്കുമ്പോ അതാണ്…. ഇതാണ് എന്ന് പറഞ്ഞു മിക്കവാറും ഒഴിഞ്ഞു മാറും….. അങ്ങനെ ഇരുന്നപ്പോൾ ആണ് ശ്രീജിത്ത് ചേട്ടന് അത് പ്രശ്നം അല്ലെ എന്ന് പറഞ്ഞെ……
ഞാൻ :ഈ കാലത്തും വിശ്വസിക്കുന്നവർ ഉണ്ടോ 😏
ബ്രുന്നോ : അതെ ആളുകൾ ഇപ്പോളും പണ്ടത്തെ കാലത്ത് ആണ്….
അമൽ : ഡാ നിങ്ങൾ അങ്ങനെ ഒന്നും കളി ആകേണ്ട ഇതിൽ കൊറേ ഒക്കെ സത്യം ആണ്
ബ്രുന്നോ : മൈര് ആണ് സാറിനു വെറുതെ തോന്നിയത് ആയിരിക്കും……
.
ഞങ്ങൾ അങ്ങനെ അവന്റെ റിലേറ്റീവ്സിനെ പരിചയപെടാൻ പോയി….
അവൻ ഒരു ആളുകളെ പരിചയപ്പെടുത്തി…. ആദിയം കല്യാണ പെണ്ണിന്റെ അച്ഛനെ ആണ് പരിചയ പെടുത്തൊയത്…. പേര് പ്രസാദ്… മിലട്ടറിയിൽ ആയിരുന്നു….. പിന്നെ അമ്മയെ പരിചയപെട്ടു… പേര് സീത… അമ്മ എന്റെയും ബ്രൂണോടെയും ഓരോ കാര്യങ്ങൾ ചോദിച്ചു… അതിന്റെ ഇടയിൽ അമ്മ എന്നോട് എന്റെ നാൾ ഏതാ എന്ന് ചോദിച്ചു….. എന്നാൽ അത് ചോദിച്ചത് എന്തിനാ എന്ന് എനിക്ക് മനസിലായില്ല… ഓർമ ശക്തി നല്ലത് ആയത് കൊണ്ട്… എനിക്ക എന്റെ നാൾ ഓർക്കാൻ പറ്റില്ല…… ഞാൻ ഓർത്തത് പറഞ്ഞു…. കാർത്തിക ആണ് എന്ന്….
.
.
കാർത്തികയോ അമ്മ ഞെട്ടി ചോദിച്ചു
ഞൻ അതെ എന്ന് തല ആട്ടി…
ഞാൻ എന്താ എന്ന് ചോദിച്ചു…. അമ്മ ഒന്നും ഇല്ല എന്ന് പറഞ്ഞു….
ഞങ്ങൾ അങ്ങനെ കല്യാണ പെണ്ണിനെ പരിചയ പെടാൻ പോയി…..
ഞങ്ങൾ അങ്ങനെ ഗ്രീൻ റൂമിലേക്ക് പോയി….
കല്യാണപെണ്ണിനെ കാണാൻ ആണ് അങ്ങോട്ട് പോയത്..
അവിടെ ഒരുപാട് സുന്ദരികളെ കണ്ടു പക്ഷേ എന്റെ കണ്ണുകൾ പതിഞ്ഞത് മേഘപാളികൾക്കിടയിൽ നിലാവുദിച്ചപോലെ നിന്നിരുന്ന ഒരു ദേവതയിലാണ്… എൻ്റെ നോട്ടം കണ്ടിട്ടാവണം അവൾ മുന്നോട്ട് നോക്കി എതിരെ നിന്ന പെണ്ണിനോട് എന്തോ പറഞ്ഞു..
ആ നിമിഷം ഞാനേതോ മായാലോകത്ത് എത്തിയപോലെ തോന്നി.
“…പെണ്ണുങ്ങളിൽ ഇത്രയും സുന്ദരികൾ ഉണ്ടാവുവോ…. അപ്പോൾ മനസിലായി അതാണ് കല്യാണ പെണ്ണ് എന്ന്….” പിന്നെ അത് വേറെ ആരേലും ആണോടാ പൊട്ടാ ” എന്ന് മനസ്സ് മലരൻ പറഞ്ഞു….
… ഡാ മലരേ.. എന്ത് നോട്ടം ആണ്…. അതു കല്യാണ പെണ്ണാണ്… നീ അടി വാങ്ങി തരുമോ…. ബ്രുന്നോ ആണ് അത് പറഞ്ഞത്….
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു
അവൻ എന്നേ ഒരു പുച്ഛ ഭാവത്തിൽ നോക്കി 😏
.
.
അമൽ :ഹലോ ചേച്ചി… അവൻ അവളെ ഗ്രീറ് ചെയ്തു..
അവൻ ഞങ്ങളെ പരിചയ പെടുത്തി… ഒരു കാര്യങ്ങൾ ചോദിച്ചു… പുള്ളിക്കാരി ഞങ്ങൾ പോവാൻ ഇരിക്കുന്ന കോളേജിൽ പ്രൊഫസർ ആണ് എന്ന് പറഞ്ഞു….
എങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോളും എന്റെ ശ്രെദ്ധ അവളിൽ ആയിരുന്നു….ആവിശ്യത്തിന് വണ്ണം ഉള്ള ശരീരമായിരുന്നു അവൾക്ക് എന്റെ ഒപ്പം ഉള്ള നീളം…മനോഹരമായ വിടർന്ന കണ്ണുകൾ. നല്ല ഭംഗിയുള്ള മൂക്ക്. ചുവന്നു തുടുത്ത ചുണ്ടുകൾ. അവളുടെ ചിരി കണ്ടാൽ ആരും മയങ്ങി വീഴും. ചിരിക്കുമ്പോൾ ഒത്ത നിരയിലുള്ള പല്ലുകളും, കവിളത്ത് വിടരുന്ന നുണ കുഴികളും കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. നല്ല ഇടതൂർന്ന മുടിയായിരുന്നു അവൾക്ക്. അത് വിടർത്തിയിട്ടാൽ അവളുടെ നിതംബത്തോളം വരും എന്ന് ഞാൻ ആലോചിച്ചു . നല്ല ഒതുങ്ങിയ അരക്കെട്ടായിരുന്നു അവൾക്ക് എന്നേ എന്റെ സ്കാനിൽ നിന്ന് മനസിലായി . നല്ല വടിവൊത്ത നിതംബങ്ങൾ. ഹോ.. എന്തൊരു സുന്ദരിയാണ്….. എനിക്ക് അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല…….. അങ്ങനെ അവിടുന്ന് പാചകം ചെയ്യുന്ന ഏരിയയിലേക്ക് പോയി…..
ഞാൻ :”നല്ല ഒരു ചേച്ചി അല്ലെ….”
ബ്രുന്നോ :എന്നേ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു
അമൽ :കെട്ടുന്ന പുള്ളിക്കാരന്റെ ഭാഗ്യം…
ഞങ്ങൾ അങ്ങനെ പാചകം ചെയുന്ന ഏരിയയിൽ എത്തി.. അവിടെ അമലിന്റെ കസിൻസ് നില്കുന്നുണ്ടായിരുന്നു… വെള്ളം അടി ആണ് എന്ന് തോന്നുന്നത്… അമൽ ഞങ്ങളെ പരിചയപ്പെടുത്തി…. എന്റെ സംശയം തെറ്റില്ല അവർ വെള്ളമടി ആയിരുന്നു… എനിക്ക് വേണോ എന്ന് ചോദിച്ചു.. പക്ഷെ അടിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു… അമലും ബ്രൂനോയും 2പെഗ് അടിച്ചു… ഞാൻ ഒരു സിഗരേട്ടെ വലിച്ചു ആ സമയം കൊണ്ട്….. ഞാൻ ഓഡിറ്റോറിയത്തിൽ പോവുവാ എന്ന് പറഞ്ഞു അകത്തു പോയി സ്കാനിങ് പരുപാടി തുടർന്നു… സത്യം
അപ്പോൾഒരു വയസായ അപ്പുപ്പൻ എന്നോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി… വീട് എവിടെ ആണ്… ആരുടെ കൂടെ വന്നു അങ്ങനെ പലതും….
പുള്ളി പെണ്ണ് വീട്ടുകാരുടെ ഒരു അടുത്ത ബന്ധു ആണ്….
പുള്ളി ദിവ്യയുടെ കല്യാണ കാരിയങ്ങള് പറ്റി പറഞ്ഞു കൊണ്ട് ഇരുന്നു
.
. അവൾക്ക് ഈ മുഹൂർത്തത്തിൽ കല്യാണം നടന്നില്ലേൽ പിന്നെ മംഗല്യ ഭാഗ്യം ഉണ്ടാവില്ല…. ഒരു കാർത്തിക നക്ഷത്രം ഉള്ള ആൾ കല്യാണം കഴിച്ചാലേ.. നല്ലോണം ജീവിക്കാൻ പറ്റു എന്ന് പുള്ളിക്കാരൻ പറഞ്ഞു……. ഹോ അപ്പൊ അതാണ് അവളുടെ അമ്മ ചോദിച്ചടിന്റെ കാര്യം…… അങ്ങനെ കൊറേ നേരം സംസാരിച്ചു…
.
. ഈ ചെക്കന്റെ വീട്ടുകാർ എവിടെ ആണ് മുഹൂർത്തത്തിനു സമയം ആയല്ലോ….. ഞാനും അത് ആലോചിച്ചു….. അപ്പോൾ ആണ് ഞാനും ദേവൻ ചേട്ടനെ ശ്രെദ്ധിക്കുന്നത്.. പുള്ളിയുടെ മുഖത്തു എന്തോ വെഷമം ഉണ്ട് എന്ന് എനിക്ക് മനസിലായി….. ഞാൻ എന്താ എന്ന് അറിയാൻ പുള്ളിക്കാരന്റെ അടുത്ത ചെന്നു
.
എന്താ ചേട്ടാ… പ്രശ്നം.. ചേട്ടൻ നല്ലോണം വിയർത്തല്ലോ… ഞാൻ ചോദിച്ചു.
. ഒന്നുമില്ലടാ.. ദേവൻചേട്ടൻ മറുപടി നൽകി….
എന്തായാലും പറ ചേട്ടാ….
ദേവൻചേട്ടൻ :എടാ അത്… ചെക്കൻ വീട്ടുകാർക്ക് ഈ കല്യാണത്തിന് തല്പര്യം ഇല്ല എന്ന് പറയുന്നേ… അവർ ജാടകം നോക്കിയപ്പോൾ… ചെക്കന് അപകടം സംഭവിക്കും എന്നാ പറയുന്നേ…. ഞാൻ എന്ത് ചെയ്യും… എന്റെ അനിയത്തി…. ദേവൻചേട്ടന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു….
ഞാൻ :ചേട്ടാ കരയാതെ ആൾക്കാർ ശ്രദ്ധിക്കും…. നമ്മൾക്കു വഴി ഉണ്ടാക്കാം.. ചേട്ടൻ അവരെ ഒന്നുടെ വിളിച്ചു നോക്ക്…..ഞാൻ ഇപ്പം വരാം….എന്ന് പറഞ്ഞു അമൽ നിൽക്കുന്ന സ്ഥലത്തേക്ക് പോയി…. ഞാൻ നോക്കുമ്പോ എല്ലാരും എന്തോ സമരിക്കുകയാണ്…. അപ്പൊ എനിക്ക് തോന്നി കല്യാണ ചെക്കൻ വരാത്തത് കൊണ്ട് ആണ്… ഞാൻ ഓടി അമലിന്റെ അടുത്ത എത്തി…. ഡാ എന്താ എപ്പോ ചെയ്യുക ഞാൻ അവനോട് ഞാൻ ചോദിച്ചു…. അറിയില്ല അളിയാ… എന്റെ ചേച്ചി….. ഞങ്ങൾ പണ്ടലിനു അടുത്തേക്ക് ചെന്നു…. അവിടെ ദിവ്യ ഇരുന്നു കരയുക ആണ്…. അവളുടെ കൂട്ടുകാരികൾ ആശ്വാശിക്കൻ നോക്കുന്നുണ്ട്…. അവളുടെ അച്ഛൻ അവിടെ ഒരു കസേരയിൽ തല കുനിഞ്ഞു ഇരിക്കുന്നുണ്ട്….ഞങ്ങൾ അടുത്ത ചെന്നപ്പോൾ… അദ്ദേഹം…. മോനെ അമലേ അവർ എന്ത് പണി അട കാണിച്ചേ…. അവർക്ക് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ… പവൻ എന്റെ മോൾ…… അവൾ എത്ര ആശിച്ച ആണ് എന്ന് അറിയാമോ… എന്റെ കുട്ടിയോട് ഞാൻ എന്ത് പറയും…. അദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നിരുന്നു…..
അമൽ :അച്ഛാച്ച നമ്മൾക്കു എന്തേലും വഴി ഉണ്ടാക്കാം…
… അപ്പോൾ അങ്ങോട്ടു ദേവൻ ചേട്ടൻ വന്നു….. അമൽ :ചേട്ടാ എന്ത് ആയി അവർ വരുമോ….
ദേവൻചേട്ടൻ : ഇല്ലട അവർ വരില്ല…. എന്ത് ചെയ്യും ഡാ
അമൽ : ചേട്ടൻ….. എന്തായാലും ഈ സമയം കല്യാണം നടന്നിലേൽ പിന്നെ ഒരിക്കലും നടക്കില്ല… അവൻ പറഞ്ഞു… നമ്മുടെ ബന്ധത്തിൽ ആരേലും തയാറാണ് എന്നേ ചോദിച്ചോ….
ദേവൻചേട്ടൻ : അവർക്ക് ആർക്കും ചൊവ്വദോഷം ഉള്ള പെണ്ണിനെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നേ….. എന്ത് ചെയ്യും ഡാ നമ്മൾ … മുഹൂർത്തത്തിനു സമയം അവർ ആയി….
ഞങ്ങൾ അമലിനെ കൊണ്ട് അവിടെ ഇരുന്നേ…. അവനെ ആശ്വഷിച്ചു…..
ഞാൻ : ഡാ എന്തേലും വഴി തെളിയും… ആരെങ്കിലും മുന്നോട്ട് വെറും
അമൽ :എന്നേ നോക്കി ഒന്ന് ചിരിച്ചയെ ഒള്ളു…
.. അപ്പോൾ അവനെ ദേവൻ ചേട്ടൻ വന്ന് വിളിച്ചോണ്ട് പോയി…. എന്തോ കാര്യം ആയി സമരിക്കുവാന്… ഞാനും ബ്രൂനോയും അവരെ നോക്കി ഇരുന്നു….
.
.
കുറച്ചു കഴിഞ്ഞു അമൽ എന്നേ അവന്റെ അടുത്തേക്ക് വിളിച്ചു…. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു…..
ഞാൻ :എന്തടാ ആരേലും റെഡി ആയോ….?
അമൽ :എടാ ഒരാൾ റെഡി ആണ്…. പക്ഷെ
ഞാൻ : ആണോ…… എന്നാൽ വേഗം വിളിക്ക് അവനെ… മുഹൂർത്തിനു സമയം ആയില്ലേ… അല്ല ആരാ ആള് നിന്റെ ഫ്രണ്ട് വല്ലോം ആണോ….?
അമൽ :അതെ എന്റെ ഒരു ഫ്രണ്ട് ആണ്… ബട്ട് അവന്റെ വീട്ടുകാർ സമദിക്കുവോ എന്ന് അറിയില്ല….അവനു അവന്റെ അവന്റെ അമ്മ മാത്രമേ ഒള്ളു….
ഞാൻ :ആരാടാ അത് ഞാൻ ആലോചിച്ചു…. കുറച്ചു കഴിഞ്ഞപ്പോ എനിക്കു മനസിലായി….. ഡാ അത് ഞാൻ അല്ലെ….
അമൽ : അതെ നീ തന്നെ…. നോ പറയല്ല് പ്ലീസ്….
ആ സമയം ഞാൻ നേരെ ഒരു കുഴിയിൽ വീരുന്ന അവസ്ഥ ആയിരുന്നു… ഞാൻ അവിടെ അങ്ങനെ തന്നെ നിന്ന് പോയി….
ഞാൻ :അത് ഒന്നും നടക്കില്ല…. വീട്ടിൽ സമ്മദിക്കില്ല…. എന്റെ കാര്യം നിനക്ക് അറിയാവുന്നെ അല്ലെ…. പിന്നെ അവൾ എന്നെക്കാൾ 3 വയസ് മുത്തത് അല്ലെ… അത് ഒന്നും നടക്കില്ല… വീട്ടിൽ അമ്മ അറിഞ്ഞാൽ എന്നേ കൊല്ലും….
അമൽ : അത് ഒന്നും കുഴപ്പം ഇല്ല… അങ്ങനെ നോക്കുവാണേൽ. ഫഹദ് ആൻഡ് നസ്രിയ എത്ര വയസ് ഡിഫറെൻസ് ആണ്… നീ ഒന്ന് സമ്മതിക്കണം അളിയാ പ്ലീസ്…
ഞാൻ :എടാ പറ്റില്ല… നീ വേറെ ആരേലും നോക്ക്… ഞാൻ ഒഴിഞ്ഞു മാറി…
അപ്പോൾ ബുർന്നോയും അങ്ങോട്ട് വന്ന് കാരിയങ്ങള് മനസിലാക്കി… ഡാ നീ സമ്മതിക്കു…. ബ്രുന്നോ പറഞ്ഞു… ഞാൻ “പോടാ അതൊന്നും നടക്കില്ല “…
..
.
ഞാൻ അവിടുന്ന് മാറി ഒരു കസേരയിൽ പോയി ഇരുന്നു.. എന്ത് തീരുമാനിക്കണം എന്നേ അറിയാതെ….
.
.
അങ്ങനെ ഇരുന്നപ്പോൾ ആരോ എന്റെ അടുത്ത് വരുന്നത് ഞാൻ ശ്രെടിച്ചു…. അതെ അവളുടെ
അമ്മയാണ്…. അവരുടെ കണ്ണിൽ നിന്ന് കണ്ണീർ വീണുകൊണ്ട് ഇരുന്നു…. അവർ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു…”
മോന് ഈ കല്യാണം ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം , വെറുതെ മറ്റ് ആളുകളുടെ വാക്
കേട്ട് മോൻ ഒന്നും തീരുമാനം എടുക്കേണ്ട.. ഇത് അവളുടെ
വിധിയാണെന്ന് കരുതി അവൾ ജീവിച്ച് കൊള്ളാം
അവർ കരഞ്ഞു കൊണ്ട് അവിടെ ഇരുന്നു…. അമ്മേ എന്റെ മാത്രം സമ്മതം പോറല്ലോ.. ചേച്ചിടെ സമ്മതം കൂടെ വേണ്ടേ… മോനെ.. “അവൾക്ക് സമ്മതമാണ്… മോൻ ആലോചിച് ഒരു തീരുമാനം എടുക്ക് അവർ വിക്കി വിക്കി പറഞ്ഞു…..”
ചെകുത്താന്റെറെ യും കടലിൻ്റെ യും നടുക്ക് പെട്ടത് പോലെ ആയി എന്റെ കാര്യം….
അതിനെ കുറിച് ആലോചിക്കുമ്പോ അമ്മയുടെ മുഖമാണ് ഓർമ്മ വരുന്നത്… പിന്നെ അവളുടെയും….
.
.
.
“”എനിക്ക് സമ്മതമാണ് “”
തുടരണോ…..
Responses (0 )