-50% Intro price for the next 72 hours only!. Buy now →

Kambi stories

എന്റെ അനൂട്ടി 2 [Zoro]

എന്റെ അനൂട്ടി 2 Ente Anootty Part 2 | Author : Zoro [ Previous Part ] [ www.kkstories.com]   ഡാ അഭി നിൻ്റെ കുളി ഇതുവരെ കഴിഞ്ഞില്ലേ….”” സനു കുളിമുറിയുടെ ഡോറിൽ തട്ടിയുള്ള മുട്ടുക്കൊണ്ട് ഓർമ്മകളിൽ നിന്നും ഞാൻ തിരികെയെത്തി …. ഒരു കാക്കകുളിയും പാസാക്കി ഞാൻ വേഗമിറങ്ങി….. എന്തിനാടാ ഇങ്ങനെ തോള്ള തോറക്കണെ നിൻറച്ചൻ പെറ്റോ…??? എൻ്റെ തന്ത പെറ്റില്ല ഇനി നിൻ്റെ തന്തക്ക് അങ്ങനൊരു പൂതിയുണ്ടേ അതങ്ങ് നടത്തി […]

0
1

എന്റെ അനൂട്ടി 2

Ente Anootty Part 2 | Author : Zoro

[ Previous Part ] [ www.kkstories.com]


 

ഡാ അഭി നിൻ്റെ കുളി ഇതുവരെ കഴിഞ്ഞില്ലേ….””

സനു കുളിമുറിയുടെ ഡോറിൽ തട്ടിയുള്ള മുട്ടുക്കൊണ്ട് ഓർമ്മകളിൽ നിന്നും ഞാൻ തിരികെയെത്തി ….

ഒരു കാക്കകുളിയും പാസാക്കി ഞാൻ വേഗമിറങ്ങി…..

എന്തിനാടാ ഇങ്ങനെ തോള്ള തോറക്കണെ നിൻറച്ചൻ പെറ്റോ…???

എൻ്റെ തന്ത പെറ്റില്ല ഇനി നിൻ്റെ തന്തക്ക് അങ്ങനൊരു പൂതിയുണ്ടേ അതങ്ങ് നടത്തി കൊടുത്തേക്ക്….”””

ദേ എൻ്റെ നാക്ക് ചെറിഞ്ഞു വരുന്നുണ്ട് വിളിച്ച കാര്യം പറയട മോരടെ….”””

നീ ശരിക്കും പോവാണോ അവരുടെ കൂടെ ….”””

പോവാതെ പിന്നെ…..”””

നിൻ്റെ സ്വഭാവം വച്ചു അവിടെ പോയാൽ എന്ത് സംഭവിക്കുമെന്നതൊക്കെ എനിക്കറിയാം , വെറുതേ പോയി സീനാക്കണോ……”””

നിയെന്ത് വിചാരിച്ച് ഞാൻ പൂതികൊണ്ട് പോവണന്നോ…. ഗതികേട് കൊണ്ടാടാ…. എല്ലാറ്റിനും കാരണം നിൻ്റെ തള്ളയാ….”””

നിങ്ങള് രണ്ടും അടയും ചക്കരയുമല്ലെ അനുഭവിച്ചോ….”””. രാവിലെ തന്നെ വന്നു അവൻ്റെ വക ഒരു ലോഡ് പുച്ഛം തന്നു..

ദേ രാവിലെ തന്നെ എൻ്റെ വായിന്നു മലയാളം കേട്ടാലേ നിനക്കു മതിയാവൂന്നാണെ മോനെ സനുക്കുട്ടാ നീ താങ്ങില്ല…”””

സ്വന്തം നാവിനെ ഇത്ര കോൺഫിഡൻസുള്ള വേറെരുലവലാതിയും ഈ നാട്ടിലില്ല….””” അവൻ വീണ്ടും എന്നെ ഊതി

നീ എനികിട്ട് അധികം ഉണ്ടാകണ്ട , ചെന്ന് നിൻ്റെ വല്യച്ഛൻ്റെ കാലിൻറിടയിൽ കേറി കൊട്…”””

നീയും നിൻ്റെ തന്തയും കണക്കാ…””” അതേ നാണയത്തിൽ അവൻ പ്രതികരിച്ചു

അതും പറഞ്ഞവൻ റൂമിന് നിന്നും പുറത്തിറങ്ങി കോണിപ്പടി ഇറങ്ങാനായി നീങ്ങി.

അതേയ് ഈ ഒറ്റ തന്തക്കു പിറന്ന ഗുണമാണ് …. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല…””” അവൻ പോവുന്നതും നോക്കി ഞാൻ വിളിച്ച് കൂവി… അവനതിന് മറുപടിയൊന്നും തന്നില്ല വെറും പുച്ഛം മാത്രം അവൻ്റെ മുഖത്തുണ്ടായിരുന്നു.

അലമാര തുറന്ന് ഒരു വെള്ള ടീ ഷർട്ടും കാക്കി കളർ കാർഗോ പാൻ്റും, ടീ ഷർട്ടിന് പുറമേ ജാക്കറ്റ് മാതിരി ഡെനിം ബ്ലൂ ജീൻസ് ഷർട്ടും ധരിച്ചു ഒരു വിജയ് സ്റ്റൈൽ… മുടിയും താടിയും ഒതുക്കി നിർത്തി ഞാൻ താഴെ വച്ചുപ്പിടിച്ചു….

താഴെ മേശയ്ക്ക് ചുറ്റും എൻ്റെ തന്തയും കൂടെ പോരാളിയും ഡ്രസ്സോക്കെ മാറ്റി ഇരുപുണ്ട്… കീതുവെച്ചിയെ നോക്കിയെങ്കിലും കണ്ടില്ല….. ഒരുങ്ങുവായിരിക്കും….. നേരെ പോയി ഹാളിലുള്ള സോഫയിൽ ഇരുന്നു…

നീ കഴിക്കുന്നില്ലേ….”” അമ്മയ്ക്കും അച്ഛനും വിളമ്പുന്നിടക്ക് ചെറിയുടെ ചോദ്യം….

ഏയ് വിശപ്പില്ലാന്നെ പിന്നെ കഴിക്കാം….”” വയറ് തന്തയ്ക്കു വിളിക്കുന്നത് കാര്യമാക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു….

അപ്പോഴാണ് സനു ഒരു പ്ലേറ്റിൽ അഞ്ച് ഇഡലി യുമായി എൻ്റെടുക്കൽ വന്നിരുന്നത്. കറിയായി സാമ്പറുമുണ്ട്

എന്ത്യേ അവിടെയൊന്നും സീറ്റ് കിട്ടിയില്ലേ ഇവിടെ വരാൻ…..”””

ഇത് നിൻ്റെ കുണ്ടിക്ക് മാത്രം തീരെഴുതി തന്ന സ്ഥലമല്ല…. അങ്ങോട്ട് മാറിയിരി മലരേ…””

എന്നെ തള്ളി കൊണ്ടവൻ അടുത്തിരുന്നു….

നിനക്ക് വേണോ…””

ഒരു കഷണം ഇഡലി സാമ്പാറിൽ മുക്കികൊണ്ട് എൻ്റെ നേരെ നീട്ടി കൊണ്ടാണ് ചോദിച്ചത്….

വേണ്ടടാ….””” മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ നിലയും വിലയും കളഞ്ഞുള്ള ഒരു പരിപാടിയുമില്ല.

രാവിലെത്തോട്ടു നീ പച്ച വെള്ളം കുടിച്ചിട്ടില്ലാണ് ഇവിടെല്ലാവർക്കുമറിയാം , പിന്നെതിനാട ഈ ജാഡ… ഇത് എൻ്റെ വീട്ടിൽ നിന്നും ഉണ്ടാക്കിയതാ ഇവിടത്തെയല്ല. നീ ധൈര്യപൂർവ്വം കഴിച്ചോ….”” എൻ്റെ തന്തയെ നോക്കിയാണ് അവൻ്റെ ഡയലോഗ്

അവനവൻ്റെ പ്ലേറ്റ് മുഴുവൻ എൻ്റെ എനിക് നേരെ നീട്ടി…. കഴിക്കടാ എന്നാ ഭാവത്തിൽ എന്നെ നോക്കി പേടിപ്പിച്ചു….

അധികം മസ്സിൽ പിടിക്കാതെ ഞാനത് വാങ്ങി കഴിച്ചു… ഇത് കണ്ട് ചെറിയമ്മയുടെ കണ്ണു നിറഞ്ഞത് ഞാൻ കാന്നുണ്ടായിരുന്നു…. നിങ്ങള് കരുതുന്നുണ്ടാവും അവൻ്റെ മൊത്തം ഞാൻ ഒറ്റയ്ക്ക് വിഴുങ്ങുന്നത് തെറ്റെല്ലേന്ന് എന്നാല് കേട്ടോ ഇവൻ ഇവൻ്റെ തള്ളയുടെ നിർദേശപ്രകാരമാണ് അതുമായി എൻ്റെടുക്കൽ വന്നത് തന്നെ…. ഞാനെൻ്റെ വീട്ടിൽ നിന്നും ഒന്നും കഴിക്കില്ലെന്നുറപ്പുളളത് കൊണ്ട് ചെറിയമ്മ എനിക്ക് വേണ്ടി മാത്രം അവരുടെ വീട്ടിൽ നിന്ന് ഉണ്ടാക്കിയതാണ് ഈ ഇഡലി…. അതിൻ്റെ കരണമൊക്കെ വഴിയെ പറയാം.

കഴിച്ചുകൊണ്ടിരിക്കുമ്പോ….. മുകളിൽ നിന്നും ലൈറ്റ് മജന്ത കളറ് ചിക്കൻ കറി ചുരിതാറുമിട്ടു അതെൻ്റെ കൂടെ വെള്ള പാൻ്റും ജിമ്മിക്കി കമ്മലും മുത്ത് മാലയുമിട്ട് കീതുവെച്ചി പടികൾ ഇറങ്ങി വന്നു… ചേച്ചിയെ നോക്കി ഞാൻ ചിരിചെങ്കിലും എന്നെ മൈൻഡ് ചെയ്യാതെ അടുത്തുള്ള സനുവിനോട് പുരികം കൊണ്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു… അവൻ കൈ കൊണ്ട് സൂപ്പറെന്ന് കാണിച്ചു… അവനെ കടന്നവൾ ടേബിളിനടുത്തള്ള കസേര നീക്കി അതിലിരുന്നു ….

ചെറിയമ്മ അവള്ക്ക് പൂരിയും ചെറുപയറും വിളമ്പി കൊടുത്തു….

ഇതെന്താ ചെറി അവന് മാത്രമേ ഇഡലിയുള്ളു, എനിക്കൊന്നുമില്ലെ…””” എൻ്റെ പ്ലേറ്റിലേക്കും അവളൂടെ പ്ലേറ്റിലേക്കും മാറി മാറി നോക്കിയാണാ ചോദ്യം.

നിനക്ക് തരാൻ സൗകര്യമില്ല…. വേണേ ഇത് തിന്നിട്ട് പൊക്കൊ…”” ചെറി അവളെ നിഷ്ക്കരുണം തള്ളി കളഞ്ഞു….

അത് കെട്ട് സനു ചിരിച്ചെങ്കിലും. … എനിക്കൊരു വല്ലായ്മയായി , എൻ്റെ പ്ലേറ്റിൽ അവശേച്ചിരുന്ന ബാക്കി രണ്ട് ഇഡലി ഞാൻ അവളുടെ പ്ലേറ്റിൽ ഒന്നും പറയാതെ വച്ചു… .

അതിനവൾ എന്നെ രൂക്ഷമായി നോക്കി , ആ ഇഡലി അവളുടെ പ്ലേറ്റിൽനിന്നും തട്ടി താഴെയിട്ടു…..

എനിക്കാരുടെയും ഔദാര്യം ആവിഷ്യമില്ല…””” അവള് എന്നെ നോക്കാതെ മറ്റങ്ങോ നോക്കി പറഞ്ഞു….

ചേച്ചി ഞാൻ അങ്ങെയൊന്നും ഉദ്ദേശിച്ചിട്ടല്ല….””

ഞാനാരുടെയും ചേച്ചിയുമ്മല്ല എനിക്കൊന്നും കേൾക്കുകയും വേണ്ട…. മനുഷ്യനിവിടെ സ്വസ്തമായി ഭക്ഷണം കഴിക്കണം ഒന്നു ശല്യം ചെയ്യാതെ പോകുന്നുണ്ടോ….”””

ഇതൊക്കെ കണ്ട് അമ്മക്ക് എന്തോ പറയണമെന്ന് ഉണ്ടായിരുന്നു… പക്ഷെ ആ നാവ് ശബ്ദിചില്ല… തന്തപ്പടിയാവട്ടെ ഞാനീ നാട്ടുക്കാരനല്ല എന്ന മട്ടിൽ ഒന്നും സംഭവിക്കാത്ത പോലെയാണ് കുത്തി കേറ്റുന്നത്…..

നിക്ക് ഒരുപാട് സങ്കടമായെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ മുഖത്തൊരു ചിരി സെറ്റ് ചെയ്തു. നിലത്ത് വീണ ഇഡലി തിരികെ എൻ്റെ പ്ലേറ്റിൽ ഇട്ട് തിരിഞ്ഞപ്പോ എന്നെ നോക്കി മാളൂ നിൽക്കുന്നു. മാളുവത് വാങ്ങാനായി കൈ നീട്ടി…( മാളു സനുവിൻ്റെ അനിയത്തി….)

അത് ഞാൻ കളയാം അഭിയേട്ടാ…”””

കളയേണ്ട ആവശ്യമില്ല മാളു ഇതേട്ടൻ കഴിച്ചോള്ളാം…””

വേണ്ടേട്ടാ അത് ചീത്തയായിട്ടുണ്ടാവും….””

ഏയ്…. കുഴപ്പമൊന്നുമില്ലടി, എനികിതൊക്കെ കഴിച്ച് നല്ല ശീലമുള്ളതാ… വിഷപ്പിൻ്റെ വില അറിയുന്നവർക്ക് ഭക്ഷണത്തെ വലിച്ചെറിയാനാവില്ലടി…”””

അത് പറഞ്ഞപ്പോ അമ്മയുടെ കണ്ണ് നിറന്നോ ഒരു സംശയം …. ആ തോണിയതാവാം……

ആദ്യം ഇരുന്നിടത്ത് തന്നെ ഇരുന്ന് കഴിപ് വീണ്ടും തുടർന്നു…. ഇതൊക്കെ കണ്ട ചെറിയുടേ മുഖം കടന്നൽ കുത്തിയത് പോലെ ആയിട്ടുണ്ടായിരുന്നു….

ചെറി കുറച് വെളളം…”” ചേച്ചിയുടെ ഉത്തരവിന് ചെറി മൈൻഡ് ചെയ്തില്ല….

ചെറി ഞാൻ പറഞ്ഞത് കേട്ടില്ലേ…. എനിക്ക് കുറവ് വെള്ളം വെണെന്ന്…”” അവള് രണ്ടാമതും ശബ്ദം കൂട്ടി ചോദിച്ചു…

നിനക്ക് വേണേ പോയി എടുത്ത് കുടി… ഞാനിൻ്റെ വേലക്കരിയെന്നുമല്ല..”” ചെറി കടുപ്പത്തോടെ അവളോട് പറഞ്ഞു….

മോനെ അവകണിച്ചതിന് നൊന്തു കാണും..”””

അതേടി പെറ്റ വയറ്റിന് തോന്നിയില്ലെങ്കിലും പോറ്റിയ വയറ്റിനു വേദനിക്കും…. നിനക്ക് എന്തെങ്കിലും വേണേ നീ തന്നെ പോയി ഉണ്ടാക്ക്…”””

ആ പറഞത് എൻ്റെ തളളക്ക് ശരിക്കും കൊണ്ടു…. അതവരുടെ മുഖം കാണെ എനികത് വെക്തമായി…

കീർത്തു…. വെറുതേ വഴക്കിടാതെ നീയൊന്നടങ്ങി നിന്നെ…””

കാര്യങൾ കൈവിട്ട് പോകുന്നെതിന് മുന്നെ തന്തച്ചാറ് ഇടപെട്ടു പ്രശനം താത്കാലികമായി പരിഹരിച്ചു… അതിന്

കീത്തുവെച്ചി ചവിട്ടി തുള്ളി കൊണ്ട് അടുക്കളയിൽ പോയി…. ചെറി എൻ്റെ അടുക്കലേക്കും…..

അങ്ങനെയും അടുക്കള കാണട്ടെ ജന്തു…..”””

ചെറി എൻ്റെടുക്കൽ വന്നു പിറുപിറുത്തു….

എന്തിനാ ചെറി അവളെ ദേഷ്യം പിടിപ്പിച്ചെ പാവല്ലേയത്….”””

നിന്നൊടിങനെ പെരുമാറുമ്പോ ഞാപ്പിന്നെ എന്ത് ചെയ്യണം…”” സാരി തലപ്പ് കൊണ്ട് മുഖത്തുള്ള വിയർപ്പും കണ്ണീരും തുടച്ചു കൊണ്ട് ചെറിയമ്മ അവരുടെ സങ്കടം ബോധിപ്പിച്ചു.

അപ്പോഴേക്കും ബാക്കിയുള്ളവർ അവരവരുടെ കഴിപ്പ് മതിയാക്കി പോകാനായി തയ്യാറെടുത്തു…… ഞാനെൻ്റെ പാത്രവും കഴുകി വെച്ച്… വീട്ടിൽ നിന്നും ഇറങ്ങി. അവരെ കാത്ത് നിന്നു…

അമ്മ ഒരു പട്ടു സാരിയും അച്ഛൻ കറുത്ത കരയുള്ള വെള്ള ഡബിൾ മുണ്ടും കറുപ്പിൽ വെള്ള ലൈൻ വരുന്ന ഫുൾ സ്ലീവ് ഷർട്ടും ധരിച്ചിരുന്നു…. .

അമ്മയും കോ ഡ്രൈവർ സീറ്റിലും അച്ഛനും ഡ്രൈവിംഗ് സീറ്റിലും കയറി….. ഞാൻ പിന്നിൽ കയറാൻ നേരത്ത് കീതുവെച്ചി ഒപ്പോസിറ്റ് ഡോര് തുറന്ന് കയ്യിലൊരു ഗിഫ്റ്റുമായി അകത്ത് കേറി….

അമ്മെ ഇവനെന്തിനാ നമ്മളുടെ കൂടെ വരുന്നത്….””” ഞാൻ അവളുടെ കൂടെ കയറുന്നത് ഇഷ്ടപെടാതെ കീതുവെച്ചി അമ്മയോട് പരാതി പറഞ്ഞു..

ഇത് ഇവൻ്റെ വല്യച്ഛൻ്റെ മോളെ കൂടി കല്യാണമാണ് ഇവനും നിങ്ങളുടെ കൂടെ വരും…””” അവകുള്ള മറുപടി ചെറി കൊടുത്തു…. അതിനവൾ മുഖത്ത് ഗോഷ്ടി വരുത്തി….

അച്ഛാ ഇവൻ കാരണം അവരുടെയൊക്കെ മുന്നിൽ നമ്മിലൊരിക്കൽ ഒരുപാട് നാണം കെട്ടതാ…. ഇനിയും ഇവൻ്റെ കൂടെ പോയി അവരുടെ മുന്നിൽ പോയി വീണ്ടും നാണം കെടാൻ എനിക്ക് വയ്യ….””” മുഖത്തൊരു കണ്ണീരും ഫിറ്റ് ചെയ്ത് അവള് വണ്ടിയിൽ നിന്നും ഇറങ്ങി പോയി….

അത്രയും നാണക്കേടാണെ നീയൊരേട്ടോ പിടിച്ച് പൊക്കോണം അല്ലപിന്നെ….””

ചെറിയമ്മയും വിട്ടില്ല…

കീതുവെച്ചി കലിത്തുള്ളി വീടിൻ്റെ അകത്തേക്ക് പോയി…….

വിമലേ നീയെന്തിനാ അവളെ വഴക്ക് പറയുന്നേ….. അവള് പറഞ്ഞതിൽ എന്താ തെറ്റ്…. ആര് മാസം മുമ്പെ ഇതേ കുട്ടിയുടെ നിശ്ചയത്തിൻ്റെ അന്നാണ് ഇവൻ കാരണം എൻ്റെ എൻ്റെ ചേട്ടന്മാരുടെയും കുടുംബക്കാരുടെയും മുന്നിൽ എനിക്ക് തല കുനികേണ്ടി വന്നത്….. ആർക്കും ഒരുപകാരം ഇല്ലാത്ത ഇവനെ ഏത് നേരത്താണോ ഭഗവാനെ എനികുണ്ടാക്കാൻ തോന്നിയത്…..”””” പല്ലു മുറുക്കി കടിച്ച കൊണ്ടാണു പള്ളിയുടെ ഡയലോഗ്….. നമ്മുക്കിതെക്കൊ ഹല്ലി ബല്ലി….

എൻ്റെ തന്ത ചെറിയുടെ നേരെ ചീറി… അതിന് ഇടങ്കോലിട്ടത് എൻ്റെ പ്രൊഡക്ഷൻ ഹൗസായിരുന്നു

കൃഷ്ണേട്ടാ മതി നിർത്ത്…”””. കളത്തിൽ പോരാളി ഇറങ്ങി രംഗം ശാന്തമാക്കി

ഇവനില്ലെ ഇന്ന് വൈകിട്ടെ റിസപ്ഷന് ഞാനും എൻ്റെ മക്കളും വരില്ല…””” ചെറിയുടെ ദൃഢ പ്രഖ്യാപനം അവിടെ മുഴങ്ങി….

വിമലെ…..”””. അനിയത്തിയെ അനുനയിപ്പിക്കാൻ ചേച്ചിയുടെ ശ്രമം

കാറിൽ നിന്നും ഇറങ്ങി അമ്മ ചെറിയമ്മുടെ അടുത്തേക്ക് വന്നു…..

എനിക്കൊന്നും കേൾക്കേണ്ട ചേച്ചി,,,, ഇവനില്ലേ ഞങ്ങളില്ല അത്ര തന്നെ… “”””. ചെറി എൻ്റെ ചുമയിൽ പിടിച്ച് അവർഡെ അടുത്തേക്ക് ചേർത്ത് നിർത്തി.

ചെറിയമ്മേ….. വേണ്ട എനിക്ക് വേണ്ടി ചെറിയമ്മ വഴക്ക് കൂടണ്ട ഞാൻ സനൂട്ടൻ്റെ ബൈക്കിൽ പോയ്‌കോളാം…””

അതെങ്ങനെ ശിയാവും…..”””” ചെറി എൻറെ നേർക്ക് തിരിഞ്ഞു

ദേ പെണ്ണുമ്പിള്ളെ എൻ്റെ വായിൽ നിന്നും വല്ലതും കേൾക്കെ…. നിങ്ങളോന്ന് ചുമ്മായിരുന്നെ വെറുതേ പ്രശന്മുണ്ടാക്കാനായിട്ട്…”””.

നോമിൻ്റെ ഇടപടലിൽ ചെറി ക്ലോസ്….

അമ്മെ നിങ്ങള് അവളെയും കൊണ്ട് പൊയ്ക്കോ ഞാൻ പയ്യെ വരാം….””” അമ്മയുടെ മുഖത് നോക്കാതെ ഞാൻ പറഞ്ഞു എന്നിട്ട് സനൂട്ടൻ്റെ നേരെ തിരിഞ്ഞു…. ആ സമയത്തെല്ലാം ചെറി മുഖം വീർപ്പിച്ച് കുറച്ചു മാറി നിന്നു തേങ്ങുന്നുണ്ടായിരുന്നു…

ഡാ നീ നിൻ്റെ വണ്ടിയെടുത്തിങ്ങ് വാ…”” കേട്ട പാതി അവൻ വിട്ട്….

അവനും അമ്മയും കൂട്ടരും പോകുന്നതും നോക്കി ഞാൻ നിന്നു, കീതുവെച്ചി എന്നെ ഇത്രത്തോളം വെറുക്കാൻ മാത്രം ഞാനെന്ത് തെറ്റു ചെയ്തുവെന്ന് എനിക്കിപ്പോഴുമറിയില്ല, അവൾക്കും വേണ്ടി എൻ്റെ കണ്ണുകൾ അല്പം കലങ്ങിയിരുന്നു…. ആരും കാണാതെ അത് തുടച്ച് കൊണ്ട് ഞാൻ ചെറിയമ്മയുടെ അടുക്കൽ നീങ്ങി….

പുറകിൽ കൂടി കെട്ടിപ്പിച്ച് എൻ്റെ കവിൾ അവരുടെ കവിളുമായി പറ്റിച്ചു വച്ചു…..

എൻ്റെ സുന്ദരി പിണക്കത്തില്ലാ….”””

നീ പോയെ…. അവൻ സോപ്പിടാൻ വന്നെക്കുന്നു….””” ചെറി കൈ മുട്ട് കൊണ്ട് എനിക്കൊരു കുത്ത് തന്നു അതുമെൻ്റെ വയറ്റിൽ ……

ഓഹോ…. എൻ്റെ പള്ളാ…..””. വേദന ഇല്ലാഞ്ഞിട്ടു കൂടി വയ്‌റു കൂച്ചി പിടിച്ച് ഞാനഭിനയിച്ചു….

അയ്യോ….. എൻ്റെ കുട്ടിക്ക് നൊന്തോ…”” ആദിയോടെ ചെറി എൻറെ കൈ മാറ്റിക്കൊണ്ട് വയറ് തടവി തന്നു……

നോമ്പരത്തോടെ തടവുന്ന അവരുടെ നിഷ്ക്കളങ്കമായ മുഖം ഞാനെൻ്റെ കൈ കുമ്പിലെടുത്ത് എൻ്റെ നേരെയാക്കി…..

എന്തിനാ എൻ്റെ മുത്തു കരഞ്ഞത്….””” സ്‌നേഹം കൂടുമ്പോ എനിക്ക് തോന്നുന്നത് ഞാനവരെ വിളിക്കും അതെല്ലാവർക്കും നന്നായിറിയാം…..

ഏല്ലാവർക്കും മുന്നിൽ നിനക്ക് വേണ്ടി വാതികുമ്പോയും നിന്നെ സപ്പോർട്ട് ചെയ്യുമ്പോഴും നീയെന്നെ മനസ്സിലാകുന്നില്ലാലോ….. അതാനെൻ്റെ സങ്കടം…””” ചെറി എൻ്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു…

ആര് പറഞ്ഞു ഞാൻ മനസ്സിലാക്കുന്നില്ലേന്നു…. മറ്റാരേക്കാളും ഈ മനസു വായിക്കാൻ എനിക്ക് പറ്റും…. എന്നോടുള്ള സ്നേഹികൂടുത്തൽ കാരണം ചെറി മറ്റുള്ളവരുടെ മുന്നിൽ വഴക്കിടുന്നതും പിണങ്ങുന്നതും എനിക്കിഷ്ടമല്ല പ്രത്തേകിച്ച് അമ്മയോടും അച്ഛനോടും ചേച്ചിയോടും…. കേട്ടോ ഇനി നല്ലത് കുട്ടിയായി ചിരിച്ചേ……””” അവരുടെ കണ്ണുകള് ഞാൻ തുടച്ചു ചെറുതായി ചിരിച്ച ചെറിയമ്മയെ ഞാനെൻ്റെ നെഞ്ചോട് ചേർത്തു….

അത് കാണെ മാളുവും ഓടി വന്നു ഞങ്ങളെ കെട്ടിപിടിച്ചു…..

അതേയ് സ്നേഹ പ്രകടനം കഴിഞ്ഞിട്ടുണ്ടെ അടിയന് ഈ വാഹനം കൊടുക്കാമായിരുന്നു…””” മുറ്റത്ത് വണ്ടിയുമായി വന്ന സനുക്കുട്ടൻ്റെ കളിയാക്കലിലാണ് ഞങൾ വിട്ട് മാറിയത്……

ഞാൻ നേരെ അവൻ്റെടുക്കൽ പോയി ചാവി വാങ്ങി കൊണ്ട് ബൈക്കിൽ കയറി……..

മോനെ അഭികുട്ടാ നീയവിടെ ചെന്നു വഴക്കൊന്നും കൂടാൻ നിൽക്കണ്ട കേട്ടോ….””” ഹെൽമറ്റിടുന്ന എന്നെ നോക്കി ഉപദേശം പോലെ ചെറിയുടെ ശ്വാസന വന്നു…

അതെനിക്കൊന്നാലോചിക്കണം…”””

നീയധിക്കം തലപുണാകണ്ട തല്ക്കാലം ഞാൻ പറയുന്നത് അനുസരിച്ചാൽ മതി…”””

ദേ തള്ളേ രണ്ട് ദിവസം നിങ്ങള് പട്ടിണി കിടക്കുന്നത് കാണാൻ പറ്റാണിട്ടാ ഞാനീ ഒരുങ്ങി കെട്ടി പോകുന്നത് തന്നെ, അവിടെ ചെന്ന് ആരെങ്കിലും എന്നെ കിലുത്തിയാൽ ഞാനും തിരിച്ച് പറയും അതാരയാലും…”””. ഒരു വാശിയെന്ന മട്ടിൽ ഞാനും പറഞ്ഞു.

നിന്നേ നന്നാക്കാൻ നോക്കിയ എന്നെ പറഞ്ഞാ മതിയല്ലോ….””” ചെറി ഒരു നിശ്വാസതോടെ പറഞ്ഞു….

അഭിയേട്ടാ അമ്മ പറയുന്നതെന്നും കേൾക്കണ്ട ആരെങ്കിലും ചൊറിഞ്ഞാൽ കണ്ണും പൂട്ടി കൊടുത്തേക്കണം…””””

മാളുവിൻ്റെ ഗ്രൗണ്ട് സപ്പോർട്ടിന് ഞാൻ ഡബിൾ ഓക്കേ പറഞ്ഞു…

ഡീ ഡീ അല്ലെങ്കിൽ തന്നെ അവൻ ഒറ്റബുദ്ധിയാ അതിൻ്റെ കൂടെ ഇങ്ങനെ സപ്പോർട്ട് ചെയ്യല്ലടി….””” ചെറി മാളുവിനെ കെർവേടെ നോക്കി….

പിന്നെ അവസാനമായി ഞാൻ പറയുവാ. …. നീ അനുവിനെ കാണുവാണെ സംസാരിക്കാൻ നിൽക്കണ്ട കേട്ടോ…. നിൻ്റെ സ്വഭാവം വെച്ച് നീ അവളെ എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് പേടിയുണ്ട്.. അതാ ഞാൻ പറഞ്ഞത്…..”””

ഡാ മാക്സിമം ഒഴിഞ്ഞ് മാറിക്കോ…. എന്നിട്ടും വന്നാൽ ഒന്ന് പൊട്ടിച്ചോ ഞാനുണ്ടാവും നിൻ്റെ കൂടെ…””” സനൂട്ടൻ എനിക്ക് വീര്യം തന്നു….

നിന്നൊടാരെങ്കിലും അഭിപ്രായം ചോദിച്ചാ മാറിനിക്കട അങ്ങോട്ട്….””” ചെറി അവനെ തള്ളിക്കൊണ്ട് മാറ്റി നിർത്തി

സൂക്ഷിച്ച് പോണേടാ…. സ്പീടൊന്നും അധികം വേണ്ടാട്ടോ…””” ചെറി അതും പറഞ്ഞു എൻ്റെ കവിളിൽ ഉമ്മ വെച്ചു…. എന്നെ യാത്രയാക്കി…..

സത്യം പറ തള്ളേ നിങ്ങളെന്നെ പെറ്റതാനോ അതോ തവിട് കൊടുത്ത് വാങ്ങിയതാണോ…..””” പോകുന്ന പോക്കിൽ സനുവിൻ്റെയും ചെറിയമ്മയുടെയും സംസാരം ഞാൻ കേൾക്കുന്നുണ്ടായിരുന്നു…..

തവിടിനെക്കൊ വലിയ വിലയല്ലേ ഞാനിന്നെ ആക്രി പിറിക്കാൻ വന്ന നാടോടിയോട് വിലപേശി അവസാനം പത്ത് രൂപക്ക് വാങ്ങിയതാടാ നിന്നെ……”””” ചെറി അവനെ പിടിചാസാക്കി…..

അത് കെട്ട് മാളു കുലുങ്ങി ചിരിച്ചു…..ദേഷ്യം വന്ന സനു അവളുടെ തലകിട്ടൊരു കൊട്ട് കൊടുത്തു…. എന്നിട്ടവൻ ചെറിയേട്

വെറുതെയല്ല എനിക്കിച്ചിരി നിറം വന്നേ…… അലെങ്കിലും ആരെങ്കിലും വിശ്വസിക്കോ ഗൾഫിൽ പോയതിനു ശേഷം നാട് കാണാത്ത തന്തക്കും പൊട്ട കിണറ്റിലെ തവള പോലിരിക്കുന്ന ഈ തള്ളക്കും പിറന്നതണീ ഈ സുഗുമനും സുന്ദരനുമായ ഒരു ചെറുപ്പക്കാരണെന്ന്…””. സനുകുട്ടൻ ഒരു വീമ്പോടെ പറഞ്ഞു.

അതിനും മാളു കുലുങ്ങി ചിരിച്ചു…….

നീയധികം കിളിക്കണ്ട 2004 സുനാമിയിൽ ഏതോ പുഴയിൽ നിന്നും ഒലിച്ച് വന്നതാ നീ…. അന്ന് നിന്നെ കമ്പിൻ്റെയും ചവറിൻ്റെയും ഇടയിൽ നിന്നാണ് പെറുക്കിയെടുത്തത്….”””” അതേ നിമിഷം അവൻ പറയുന്നത് സത്യമാണെന്ന രീതിയിൽ മാളു നിശബ്ദമായി എന്തോ ആലോചിച്ചു…..

അവള് വീണെന് കണ്ടപ്പോ സനുകൂട്ടൻ വിട്ടില്ല വീണ്ടൂം കൊത്തി….

നീ തന്നെ നോക്കിയേ… നമ്മുടെ മുഖ ചായയും നിറവും അമ്മയും അച്ഛനുമായി എന്തെങ്കിലും സാദൃശ്യമണ്ടോ…. ???””””

സനുകുട്ടൻ്റെ ഈ ചോദ്യം മാളുവിനെ വല്ലാതെ കുഴപത്തില്ലാക്കി….. അവള് അവളൂടെ മേനിയും സനുവിനെയും അമ്മയെയും മാറി മാറി നോക്കി… എന്നിട്ട് ഇല്ലെന്നു തലയാട്ടി…

ആഹാ….. ഞാനപ്പോഴേ പറഞ്ഞില്ലേ…. നമ്മള് രണ്ടും അനാഥരാടി നമ്മുക്കാരുമില്ല….””” സനുകുട്ടൻ വിഷമം ഒക്കെ കൂടൂതൽ കാച്ചി അവളെ ചേർത്ത് പിടിച്ചു….

ഒരു വിതുമ്പലോടെ അവളവൻ്റെ മാറിൽ പൂഴ്‌ന്നു കരഞ്ഞു…….. ഇതുവരെ അവരുടെ സംസാരം കേട്ട് ചിരിച്ച ചെറി മാളു കരഞ്ഞതോടെ സനുകുട്ടനെ തല്ലി……

ഫാ…… പഹയാ എന്തിനാടാ എൻ്റെ കൊച്ചിനെ കരയ്യിച്ചേ….. “” അവൻ മാളുവിനെ വിട്ട് അടികിട്ടാതെ ഒഴിഞ്ഞു മാറി….

ചെറി അവളെ വാരി പുണർന്നു…. അമ്മയുടെ കുഞ്ഞു കരയണ്ടാട്ടോ ഈ പൊട്ടൻ നിന്നെ തമാശയാക്കിയതാ….. അത് വിശ്വസിക്കാൻ നീയും””””…

മാളൂ കോപത്തോടെ സനുകൂട്ടനെ നോക്കി അവനവൾക്ക് നേരെ ഇളിച്ചു കാണിച്ചു….

പോടാ പട്ടി…..””” എന്നും പറഞ്ഞു അവള് അകത്ത് കലി തുള്ളി കേറി……

നിങ്ങക്കിപ്പോൾ ഒരുപാട് സംശയങ്ങൾ കാണും ഓരോന്ന് പയ്യെ പയ്യെ പറഞു തരാം…..

ഇപ്പൊൾ ഞാൻ പോകുന്നതും എൻ്റെ അച്ഛനും അമ്മയും ചേച്ചിയും പോയതുമായ സ്ഥലo ഒരു കല്യാണ വീടാണ്…. പക്ഷെ ഇന്നു പരിപാടി മൊത്തം ഓഡിറ്റോറിയത്തിൽ നിന്നാണ്…..

എൻ്റെ അച്ഛൻ്റെ അച്ചൻ്റെ അനിയൻ്റെ മകൻറെ മകളുടെ കല്യാണമാണിന്ന്………….. കൺഫ്യൂഷൻ ആയിക്കാനും… എൻറെ അപ്പൂപ്പൻ്റെ അനിയൻ്റെ പേര കുട്ടിയുടെ കല്യാണം… അപ്പൂപ്പനും അനിയനും ഞാൻ ജനിക്കുന്നതിനു മുന്നേ തന്നെ ഔട്ടായിടുണ്ടായിരുന്നു…

അവരുടെ കാല ശേഷം കുടുംബം എല്ലാം ഒരുമിച്ച് എന്നും നില നിൽനിൽക്കണമെന്നു വാശിയായിരുന്നു അവരുടെ സന്താങ്ങൾക്ക്…. അതിനായി എൻ്റെ തന്തയും അങ്ങേരുടെ ഫാമിയും അപ്പൂപ്പൻ്റെ അനിയൻ്റെ ഫാമിലിയും ഇത്ര കാലം വരെ വിജയിച്ചു എന്ന് നൂറ് ശതമാനം ഉറപ്പ് പറയാം… പക്ഷെ ആറ് മാസങ്ങൾക്ക് മുന്നേ ഞാൻ കാരണം ഒരു കരടു ആ ബന്ധത്തിൽ വീണു…….

അതിന് ശേഷം പല വാക്ക് തർക്കങ്ങളും ഉണ്ടായി…. എല്ലാം അവസാനം എൻ്റെ തലയിൽ വീണു….. ഞാൻ നല്ലവരാണെന് കരുതിയ പലരും എന്നെ കരുവാക്കി…. അതൊക്കെ പിന്നെ പറയാം….

ആ സംഭവത്തിന് ശേഷം മക്കളിൽ നിന്നും എൻ്റെ തന്തയെ മാത്രം അവർ പുറത്താക്കി…. അതെൻ്റെ തന്തയുടെ അഹങ്കാരത്തിന് മേൽ ഏറ്റ വലിയൊരു ക്ഷതമായിരുന്നു…. എനിക്കത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു…. ഞാൻ പല തവണ ശ്രമിച്ചിട്ട് നടക്കാത്തത് ഞാനിയാതെ ആണെങ്കിലും സംഭവിച്ചപ്പോ ഞാൻ ഹാപ്പിയായിരുന്നു…

പക്ഷെ അതിൻ്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു…. തന്തയ്ക്കു ഞാൻ ആജന്മ ശത്രുവായി മാറി…. എനിക്കത് വിശയമല്ലെങ്കിലും പുള്ളികത്. ഒരു കമ്പെട്ടീഷൻ പോലെയായിരുന്നു….. എന്നെ താഴ്ത്താൻ പറ്റിയ ഒരു അവസരവും പുള്ളി പഴാകാറില്ല…. കൊല്ലാൻ പറ്റാത്തോണ്ട് കൊന്നിലെന്നിയുള്ളൂ…. പുള്ളിക്ക് ഞാനിപ്പോ ഒരു മകനെയല്ല….

എന്നാലും പുള്ളി പറയുന്നതൊക്കെ ഞാൻ അനുസരിക്കുo ട്ടോ….. വെറുതേ എൻ്റെ മെല്ലുള്ള ദേഷ്യം പാവം എൻ്റെ അമ്മയോട് തീർകണ്ടല്ലോ എന്ന് കരുതി പലതും ഞാൻ കണ്ടില്ലെന്നു വെക്കും……. പക്ഷെ സഹികെട്ടാൽ ഞാനും എനിക്ക് വായി തോന്നിയത് വിളിച്ച് പറയും…..

അപ്പൊ നമുക്ക് വിഷയത്തിലേക്ക് കടക്കാം…. അതിന് ശേഷം എല്ലാവരും ഇടപെട്ട് ആ പ്രശ്നത്തിന് ഒരു പരിഹാരം വച്ചു….. അതെൻ്റെ ജീവിതം വെച്ചുള്ള പരിഹാരമാണെന്ന് ആരും എന്നോട് പറഞ്ഞില്ല….

ആ വട്ടമേശ സമ്മേളനത്തിൽ ഈ വിഷയം ഞാൻ അറിയാണ്ടിരിക്കാൻ എന്നെ മനപൂർവം ഒഴിവാക്കിയിരുന്നു…. ആത് കഴിഞ്ഞ് എല്ലാവരും നല്ല രീതിയിൽ പിരിഞ്ഞു പോയി…. തന്ത എന്നെ കൊട്ടുന്നതിൽ നിന്നും. കുറച്ചു റെസ്റ്റഡുത്തു…. അപ്പോഴേ എനിക്ക് സംശയം വരേണ്ടതാണ് …. ആഹാ പറഞ്ഞിട്ട് കാര്യമില്ല അത് ചിന്തിക്കാനുള്ള ബുദ്ധി പോലും എനിക്കില്ല……

ചുരുക്കി പറഞാൽ ആ സംഭവത്തിന് ശേഷം എന്നെ റേഷൻ കാർഡിൽ നിന്നു തട്ടിയ പോലെയാണ്…. വീട്ടിൽ ഞാനുണ്ട് പക്ഷെ ആർക്കും എന്നെ വേണ്ട…. ചെയ്യാത്ത കാര്യത്തിന് എന്നെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ ഞാനാകെ തകർന്ന അവസ്ഥയിൽ ആയിരുന്നു….. ചെറിയും സനുകുട്ടനും പോലും എന്നെ സംശയിച്ചിരുന്നു…. അല്ല എൻ്റെ കയ്യിലിരിപ്പ് അതാണെ…. അവസാനം ഞാൻ കരഞ്ഞ് കാലു പിടിച്ചിട്ടാണ് അവർക്ക് കുറച്ചെങ്കിലും എന്നെ നമ്പിയത്….

അതിനു ശേഷം കീതുവെച്ചി എന്നോട് മിണ്ടാതായി….. അമ്മ എന്നെ ഭക്ഷണ കഴിക്കാൻ പോലും വിളിക്കാതെയായി… ചെറി വഴിയാണ് അമ്മ പലതും എന്നോട് പറഞ്ഞത്…. തന്തയാണെ എന്നെ തരം താഴ്ത്താൻ കിട്ടുന്ന അവസരം ഒന്നും പഴാക്കാറില്ല….. വീട്ടിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥ….

രാവിലെ സനുകൂട്ടൻ്റെ കൂടെ കോളേജിൽ പോകും അവിടുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കും….. വൈകിട്ട് ഒരു തട്ടുകടയിൽ ജോലിക്ക് കേറും രാത്രിയിലേക്കുള്ള ഫുഡ് അവിടുന്ന് കിട്ടും…. പിന്നെ സൺഡേ കാറ്ററിംഗ് പോകും…. അങ്ങനെയാണ് ഈ കഴിഞ്ഞ ആറ് മാസം എൻ്റെ ജീവിതം…..

കല്യാണത്തിൻ്റെ രണ്ട് ദിവസം മുമ്പ് തന്നെ ഞാനൊഴികെ ബാക്കി എല്ലാവരും അവരുടെ വീട്ടില് പോയിരുന്നു…. ഞാൻ ചെറിയമ്മയുടെ കൂടെയായിരുന്നു താമസിച്ചത്…. കല്യാണ വീട്ടിൽ പലരും എന്നെ ചോദിച്ചതോടെ അമ്മയ്ക്ക് മാനസാന്തരം വന്ന് അമ്മ ചെറിയമ്മയെ വിളിച്ച് കാര്യം പറഞ്ഞു…. ആ പെറ്റച്ചിയുടെ വാക്കും കേട്ട് ഈ പൊറ്റച്ചി പട്ടിണി കിടന്നു ബഹളം വച്ചിട്ടാണ് ഇന്ന് പോകുന്ന കാര്യം തന്നെ ഞാൻ സമ്മദിച്ചത്……

ഇപ്പൊ കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശം മനസ്സിലായിക്കാണുമല്ലോ… എന്നാ ഓക്കേ ബൈ…. പിന്നെ കാണാം….

Again I request not compare. This is for only those 100+ ,people who loves first part.

a
WRITTEN BY

admin

Responses (0 )