-50% Intro price for the next 72 hours only!. Buy now →

Kambi stories

ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

ഏലപ്പാറയിലെ നവദമ്പതികൾ 4 Elapparayile Navadambathikal Part 4 | Author : Aashan Kumaran [ Previous Part ] [ www.kkstories.com ] ആദ്യമേ മാപ്പ് ചോദിക്കുന്നു…… വളരെ വൈകിയതിനു…….കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നു വിചാരിക്കുന്നു….എഴുതുവാൻ സമയം കിട്ടാത്തതിനാലാണ് ഓരോ ഭാഗവും വൈകുന്നത്…. ജോലി തിരക്ക് അല്പം കൂടുതലാണ്…. അത് കൊണ്ട് സദയം ക്ഷമിക്കുക….. കഥ ഇഷ്ടമായാൽ ലൈകും കമന്റും നൽകുക….. ഇഷ്ടമായാൽ മാത്രം മതി…. നല്ല തണുപ്പിലും രാവിലെ അടുക്കളയിൽ നിന്നുള്ള തട്ടലും […]

0
1

ഏലപ്പാറയിലെ നവദമ്പതികൾ 4

Elapparayile Navadambathikal Part 4 | Author : Aashan Kumaran

[ Previous Part ] [ www.kkstories.com ]


ആദ്യമേ മാപ്പ് ചോദിക്കുന്നു…… വളരെ വൈകിയതിനു…….കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നു വിചാരിക്കുന്നു….എഴുതുവാൻ സമയം കിട്ടാത്തതിനാലാണ് ഓരോ ഭാഗവും വൈകുന്നത്…. ജോലി തിരക്ക് അല്പം കൂടുതലാണ്…. അത് കൊണ്ട് സദയം ക്ഷമിക്കുക…..

കഥ ഇഷ്ടമായാൽ ലൈകും കമന്റും നൽകുക….. ഇഷ്ടമായാൽ മാത്രം മതി….


നല്ല തണുപ്പിലും രാവിലെ അടുക്കളയിൽ നിന്നുള്ള തട്ടലും മുട്ടലും കാരണം രാജു എണീറ്റു….

സമയം 6. മണി….. ഇന്ന് തൊട്ട് പുതിയ ജോലിക്ക് കയറേണ്ടതാ…..

രാജു എണീറ്റു…. ഇന്നലെ ഒന്ന് സുഖായി ഉറങ്ങി..

അടുക്കളയിൽ റീന തിരക്കിലായിരുന്നു….ഇന്നലെ വാങ്ങി കൊടുത്ത സ്വെറ്റർ സാരിയുടെ മുകളിൽ അണിഞ്ഞു കിടപ്പുണ്ട്….രാജു അടുക്കളയിലേക്ക് നോക്കി നേരെ റീനയുടെ മുറിയിലേക്ക് പോയി പാച്ചുവിനെ നോക്കി…. നല്ല ഉറക്കമാണ്…..

അവന്റെ ചെറുവിരലുകളിൽ പതിയേ രാജു തൊട്ട് തലോടി…..

റീന : ചായ….

രാജു തിരിഞ്ഞു നോക്കിയതും കട്ടൻ ചായയുമായി റീന….

രാജു ചായ വാങ്ങി കുടിച്ചു….

റീന : വെള്ളം ചൂടായിട്ടുണ്ട്….

രാജു : ആഹ്….. നേരത്തേ എണീറ്റോ

റീന : മം….

റീനയതും പറഞ്ഞു അടുക്കളയിലോട്ട് പോയി….

രാജു വാതിൽ തുറന്നു മുന്നിലേക്ക് പോയി……

രാജു : എന്ത് മുടിഞ്ഞ തണുപ്പാ…..

വർക്കി ചേട്ടൻ എണീറ്റു കാണില്ല…വാതിൽ അടഞ്ഞു കിടക്കുന്നതായി കാണാം….. മേരിയുടെ വീട്ടിൽ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ട്….

രാജു ചായകുടിച്ചു ബാത്‌റൂമിൽ പോയി….

റീന നല്ല തിരക്കിലായിരുന്നു….. പുറത്തിറങ്ങിയ രാജു പിന്നിൽ ഇളകി കിടക്കുന്ന അലക്കു കല്ലും ഇന്നലെ ശരിയാക്കി ഒപ്പിച്ചു വെച്ച പൈപ്പും കണ്ടു….

പിന്നിൽ തന്നെ ഒരു ഭാഗത്തു കുറച്ചു മണലും മെറ്റലും കണ്ടു.

പാച്ചുവിന്റെ കരച്ചിൽ കേട്ടാണ് രാജു അകത്തേക്ക് കയറിയത്…. രാജു മുറിയിൽ എത്തുമ്പോൾ റീന കുഞ്ഞിനെ എടുത്തിരുന്നു….

രാജു : ഇങ്ങു താ….

കരഞ്ഞു കൊണ്ടിരുന്ന പാച്ചുവിനെ അടുപ്പത്തു വെച്ച കറിയോർത്തു രാജുവിന്റെ കയ്യിലെൽപ്പിച്ചു.

രാജു കുഞ്ഞിനെ എടുത്തതും അൽപ നേരം കൊണ്ട് തന്നെ കരച്ചിൽ നിർത്തി…

പാച്ചുവിന്റെ കരച്ചിൽ നിന്നത് അടുക്കളയിൽ നിന്നു റീന കണ്ടു ചിരിച്ചു…..

രാജുവിനാണെങ്കിൽ പാച്ചുവിനെ ഇപ്പൊ വലിയ കാര്യമാണ്….. അവന്റെ നിഷ്കളങ്കമായ മുഖവും ചിരിയും… പിന്നെ സ്വന്തം അനിയന്റെ കൂടെ ചിലവഴിക്കാൻ പറ്റാത്ത ബാല്യം ഇവന്റെ കാര്യത്തിൽ സംഭവിക്കരുത്…

കരച്ചിൽ നിർത്തിയതോടെ റീന കുഞ്ഞിനെ വന്നു വാങ്ങി….

റീന : കുളിച്ചോളൂ… നേരം വൈകണ്ട..

രാജു വേഗം ചൂടുവെള്ളവുമായി പോയി കുളികഴിഞ്ഞിറങ്ങി…..

റീന കുഞ്ഞിന് പാൽ കൊടുതു വീണ്ടും ഉറക്കി അടുക്കളയിലോട്ട് പോയി…

രാജു ഒരു മുണ്ടെടുത്തു നനഞ്ഞ തോർത്ത്‌ പിഴിഞ്ഞു തല കുടഞ്ഞു വരുന്നത് റീന അടുക്കളയിൽ നിന്നു കണ്ടു….

റീന ആ വരവോന്നു നോക്കി നിന്നു…. രാജുവും അതി ശ്രദ്ധിച്ചു…..

ഡ്രസ്സ്‌ മാറി വേഗം ഉമ്മറത്തു വന്നിരുന്നു….. ജീപ്പ് മുറ്റത് കിടപ്പുണ്ടായിരുന്നത് ഇന്നലെ കഴുകണം എന്നു വെച്ചതാ…. ഇന്നെങ്കിലും നോക്കണം….

സാറ ചേച്ചിയാണ് വാതിൽ തുറന്നത്…..

സാറ : ആഹാ നേരത്തേ റെഡി ആയോ

രാജു : ആഹ്… ചേട്ടൻ എവിടെ

സാറാ : നല്ല ഉറക്കമാ…. ഇന്നും കൂടി ഉള്ളൂ… നാളെ തൊട്ട് ആളും പോകും നേരത്തേ…

രാജു : മം…

സാറ : അവളെവിടെ….

റീന സാറയുടെ വർത്താനം കേട്ടു പുറത്തേക്ക് വന്നു…

രാജു : അടുക്കളയിൽ ആണ്…

സാറ : ആ വന്നല്ലോ

റീന ചേച്ചിയെ കണ്ടു ചിരിച്ചു….

സാറ : കഴിഞ്ഞോ പണികള്

റീന : ഓഹ് കഴിയുന്നു…

സാറ : പിന്നെ കാണാം…

റീന തലയാട്ടി…..

റീന : കഴിക്കാം…

രാജു : ആയോ

റീന : മം…

രാജു ചെന്നു മേശയിൽ ഇരുന്നു…. ദോശയും ചമ്മന്തിയുമായിരുന്നു…. കൂടെ കട്ടനും….

രാജു ദോശ കഴിച്ചു തുടങ്ങിയതും റീന ചോർ നിറച്ച പാത്രവുമായി വന്നു….അതിൽ പയർ ഉപ്പേരിയും ചോറും പിന്നെ മുട്ട പൊരിച്ചതും പരിപ്പ് കറിയും ഉണ്ടായിയുന്നു…കൂടെ ആറിയ ചൂട് വെള്ളം നിറച്ച ഒരു കുപ്പിയും….

രാജു കഴിക്കുന്നതിനിടയിൽ റീനയെ നോക്കി…

റീന : എന്തെ…

രാജു : ഇതാർക്ക് കഴിക്കാനാ ഇത്രയും…

റീന ചോറ്റുപാത്രത്തിൽ നോക്കി… പിന്നെ രാജുവിനെയും….

റീന : കുറച്ചേ ഉള്ളൂ…

രാജു : മം.. ഉവ്വ്….

രാജു കഴിച്ചു കൈ കഴുകി വന്നു… തോർത്ത്‌ കണ്ടില്ലേ…. റീന ഓടിച്ചെന്നു തോർത്ത്‌ കൊണ്ടു വന്നു….

രാജു കൈ തുടച്ചു റീനയ്ക്ക് തന്നെ കൈമാറി….

രാജു : അതേയ്… എനിക്ക് ഇത്ര അധികം വിഭവങ്ങളൊന്നും വേണ്ട….. രാവിലെ പലഹാര പണിയും ചോറും എന്തിനാ….

റീന : അതെന്താ…എനിക്ക് ബുദ്ധിമുട്ടാവും എന്നു വെച്ചാണോ

രാജു അതിനു ചിരിച്ചേയുള്ളൂ….

റീന :എനിക്ക് കുഴപ്പമില്ല…

രാജു : അങ്ങനല്ല…. എന്തായലും ചോറ് വെക്കുന്നുണ്ട്…. നാളെ തൊട്ട് കഞ്ഞി കിട്ടിയാലും മതി…. ഈ തണുപ്പത് കഞ്ഞിയ രാവിലെ ബെസ്റ്റ്….അപ്പൊ പിന്നെ എന്തിനാ വെറുതെ സമയം കളയുന്നെ

റീന : ആയിക്കോട്ടെ…..

റീനയുടെ മുഖം വാടി….അവളെത്ര കഷ്ടപ്പെട്ടു തയ്യാറാക്കിയതാ… രാജുവിന് ഒന്നും പറയേണ്ടായിരുന്നെന്നു തോന്നി…

രാജു : അല്ല റീനയ്ക്ക് പലഹാരം വേണം എന്നുണ്ടെങ്കിൽ ആവാം…. എനിക്ക് അങ്ങനെ നിർബന്ധം ഇല്ല എന്നു പറഞ്ഞതാ…

റീന : എനിക്ക് അങ്ങനെ നിർബന്ധം ഇല്ല….. എന്റെ ബുദ്ധിമുട്ട് ഓർത്തു പറഞ്ഞതാണെങ്കിൽ എനിക്ക് അങ്ങനെ ഇല്ല…

രാജു അവളുടെ സോഫ്റ്റായ സംസാരം കേട്ടു നിന്നു… അവൾ ചെന്നു ആ പാത്രവും കുപ്പിയും ബാഗിലാക്കി കൊടുത്തു…. രാജു ക്ലോക്കിലേക്ക് നോക്കി…. സമയം 8.30 ആവുന്നു…..

വീണ്ടും പാചുവിന്റെ അടുത്ത് ചെന്നു കുഞ്ഞു കൈകളിൽ ഉമ്മ കൊടുത്തു റീനയുടെ കയ്യിൽ നിന്നു ബാഗ് വാങ്ങി രാജുവിറങ്ങി….

രാജു : പേടിയുണ്ടോ ഒറ്റയ്ക്കിരിക്കാൻ…

റീന ചെറിയ പരുങ്ങലിലായിരുന്നു…. സത്യം പറഞ്ഞാൽ ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നു…. പക്ഷെ രാജുവിനോട് പറഞ്ഞില്ല….

പക്ഷെ തന്റെ മുഖം നോക്കി എങ്ങനെ ആൾക്ക് പിടി കിട്ടി എന്നെ ചിന്തയിലായിരുന്നു റീന….

റീന : ചെറുതായിട്ട്….

രാജു : തോന്നി…..എന്നാലേ താൻ പേടിക്കണ്ട… ഇവിടെ ആരും തന്നെ തേടി വരില്ല….

റീനയ്ക്ക് ചെറിയ സമാധാനമല്ല രാജുവിന്റെ വാക്കുകൾ നൽകിയത്…

രാജു : പിന്നെ ഓരോന്നോർത്തു കരയാൻ നിൽക്കരുത്….

റീന തലയാട്ടി….

രാജു : ചെടികൾക്ക് വെള്ളം ഒഴിക്കണം… പിന്നെ പിന്നിലും….

റീന : മം…

രാജു : എന്നാ ഞാൻ പോയിട്ട് വരാം…

റീന : മം…

രാജു ജീപ്പിൽ കയറി സ്റ്റാർട്ടാക്കി….വണ്ടി റിവേഴ്‌സ് എടുത്തതും വർക്കി ചേട്ടൻ മുറ്റത് നിൽക്കുന്നത് കണ്ടു…

രാജു : ചേട്ടാ… അങ്ങനെ ഇറങ്ങാണ്….

വർക്കി : പോയി വാ….

സാറ ചേച്ചിയും പിന്നാലെ വന്നു….

രാജു : ചേച്ചി ഇവിടെ ഒരു കണ്ണു വേണേ…

സാറ : നീ പേടിക്കണ്ട…..നിന്റെ പെണ്ണിനെ ആരും കൊത്തികൊണ്ട് പോകത്തില്ല……ധൈര്യമായി പൊക്കോ….

വണ്ടി റോഡിലേക്ക് ഇറങ്ങിയതും മേരിയുടെ പിള്ളേർ യൂണിഫോമിട്ട് സാറ ചേച്ചിയുടെ വീട്ടിലേക്ക് കയറി പോയി….

ബെന്നി : അങ്കിൾ പോവാണോ

രാജു : മം…

ബെന്നി : അപ്പൊ ഇന്നലെ പറഞ്ഞ ചോക്ലേറ്റ്…

രാജു : ശരിയാക്കാം….

ബിൻസി : മറക്കരുത്

രാജു : ഓഹ് ഇല്ല…

പിള്ളേരുടെ അടുത്ത് ചിരിച്ചു സംസാരിക്കുന്നത് കണ്ടു റീന നോക്കി നിന്നു…. ആദ്യമായാണ് അങ്ങനൊരു ചിരി കാണുന്നത്….

രാജു വണ്ടി തിരിച്ചു താഴോട്ട് നീങ്ങി….. വലതു വശത്തേക്ക് പിന്നിലേക്ക് നോക്കിയപ്പോൾ ഉമ്മറത്ത് തന്നെ നോക്കി നിൽക്കുന്ന റീനയേ കണ്ടു….

അവൻ കൈ വീശി ജീപ്പ് കടന്നു പോയി……

സാറ : കുഞെന്തിയെ…..

റീന : ഉറങ്ങുവാ….

ഓഫീസിലേക്ക് പോകാനൊരുങ്ങി മേരി മുറ്റത്തു വന്നു മുടി മെടഞ്ഞു കെട്ടുകയുയിരുന്നു….

റീന മേരിയെ നോക്കി ചിരിച്ചു….മേരി തിരിച്ചും……

സാറ : നേരത്തേ ആണല്ലോ പെണ്ണെ…

മേരി : അല്ലാതെ പറ്റില്ലല്ലോ…. ആ രണ്ടെണ്ണത്തിനെയും ഒരുക്കാൻ തന്നെ വേണം സമയം…. നേരത്തേ എണീറ്റില്ലങ്കിലെ ഉള്ള ജോലി കൂടി പോവും….

സാറയുടെ മുറ്റത് കസേരയിൽ ഇരുന്നു കളിക്കുകയായിരുന്നു അവർ.. അപ്പോഴേക്കും ഓട്ടോ വന്നു പിള്ളേരെ കയറ്റി….. എല്ലാവർക്കും റ്റാറ്റാ കൊടുത്തു ബെന്നിയും ബിൻസിയും യാത്രയായി….പിന്നാലെ മേരിയും ഇറങ്ങി….

മേരി പോയതും പിന്നാലെ തന്നെ ഇന്നലെ പോയ ആ ബുള്ളറ്റ് കാരൻ പോകുന്നത് റീന കണ്ടു….

ആരാണാവോ അത്….. ഇന്നലെ തന്നെ ചോദിക്കണം എന്നു വെച്ചതാ….

സാറ അവന്റെ പിന്നാലെ തന്നെ നോക്കി നിന്നു….

റീന മുറ്റത്തേക്കിറങ്ങി സാറയോട് അതാരാണെന്ന് ആംഗ്യം കാണിച്ചു….

സാറ : ഞാൻ കുറച്ചു കഴിഞ്ഞു വരുമ്പോ പറയാം….

തന്റെ ജോലികളൊക്കെ തീർത്തു ഉമ്മറത്തിരുന്നു ചായ കുടിക്കുകയായിരുന്നു റീന. അവൾ സമയം നോക്കി…9.30 ആവുന്നേ ഉള്ളൂ….

ഇനി വീടൊന്നു വൃത്തിയാക്കി പാച്ചുവിനെ കുളിപ്പിക്കണം പിന്നെ ഡ്രസ്സ്‌ അലക്കണം…. അതും കഴിഞ്ഞാൽ ജോലികൾ തീർന്നു…

പിന്നെ വൈകീട്ട് എന്തെങ്കിലും നോക്കണം…. വെറുതെ ഇരുന്നാൽ മനസ്സിൽ സങ്കടം വന്നു കുമിഞ്ഞു കൂടും….. ഈ സ്ഥലത്ത് വന്നേ പിന്നെ ചെറിയൊരു ആശ്വാസം ഉണ്ട്….

അധികം ആളുകൾ ഇല്ല…. ഉള്ളവർ തന്നെ നല്ല സ്നേഹമുള്ളവർ….. താൻ സുരക്ഷിതയാണെന്നു എന്നൊരു തോന്നലുണ്ട്‌

എന്നാലും ശ്രീജിത്തിന്റെയും അമ്മയുടെയും ഓർമ്മകൾ തന്നെ വേട്ടയാടുന്നുണ്ട്…

സാറ : കൊച്ചേ….. റീനേ…..

അല്പം ഉച്ചത്തിൽ വന്ന സാറയുടെ ശബ്ദം കേട്ടാണ് റീന സ്വബോധത്തിലേക്ക് വന്നത്…

സാറ : നീ ഏതു ലോകത്താണ്….

റീന : ഞാൻ എന്തോ ആലോചിച്ചു പോയി…

സാറ : കൊള്ളാം…..മോൻ എവിടെ….

റീന അപ്പോഴാണ് പാച്ചുവിന്റ കാര്യം ഓർത്തത്‌…

അവർ പാച്ചുവിന്റെ അടുത്ത് ചെന്നു അവനെ നോക്കി…ഉണർന്നു കളിക്കുകയായിരുന്നു

സാറ : പാച്ചു കുട്ടൻ എണീച്ചോടാ…… അച്ചോ….. ബ്ബാടാ…..

സാറ പാച്ചുവിനെ എണീപ്പിച്ചു….

സാറ : വെള്ളം ചൂടില്ലെടി…

റീന : ഉണ്ട് ചേച്ചി…

സാറ : എന്നാ നീ വെള്ളം എടുത്തു വെക്ക്….

റീന : മം….

റീന വെള്ളം എടുത്തു പുറത്തേക്ക് വെച്ചു….പാച്ചുവിനെ കുളിപ്പിക്കുന്നതിനിടയിൽ റീന ചേച്ചിയെ നോക്കി കൊണ്ടിരുന്നു…..

റീന : പണിയെല്ലാം കഴിഞ്ഞോ..

സാറ : രാവിലെക്ക് ഉള്ളതൊക്കെ കഴിഞ്ഞു….നാളെ ഇതിലും നേരത്തേ കഴിയും….. അങ്ങേർക്ക് പണിയുള്ളതാ….

റീന : എന്റെയും അതെ….. നേരത്തേ കഴിഞ്ഞു എല്ലാം….

സാറ : ഇവിടെ അങ്ങനാ…. ആണുങ്ങൾ പണിക്ക് പോയി കഴിഞ്ഞാൽ പിന്നെ പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല…..

പാച്ചുവിന്റെ കുളി കഴിഞ്ഞു അവനെ ഒരുക്കി പാൽ കൊടുത്തു റീന കിടത്തി ഉമ്മറത്തു ചെന്നിരുന്നു….

റീന : ചേച്ചി…. ആ ബൈക്കിൽ പോയ ആൾ ആരാണ്…

സാറ : അത് നമ്മുടെ അന്നമ്മ ചേച്ചിയുടെ വിത്താണ്….റോബിൻ

സാറ ചേച്ചി ആ മുകളിലെ വീട് ചൂണ്ടി പറഞ്ഞു…

സാറ : അതാണ്‌ അന്നമ്മ ചേച്ചിയുടെ വീട്…. ചേച്ചി ഇപ്പൊ അങ്ങനെ പുറത്തിറങ്ങാറൊന്നുമില്ല….ഇല്ലാത്ത രോഗങ്ങളില്ല…. പണ്ട് എന്നും പള്ളിയിലേക്ക് പോകുമായിരുന്നു….ഇപ്പൊ അതുമില്ല

റീന : അയാളെന്തിനാ മേരി ചേച്ചിയെ തടഞ്ഞു നിർത്തുന്നെ

സാറ : ഈ റോബിൻ പെണ്ണു കെട്ടിയിട്ടില്ല ഇത് വരെ….മേരിയുടെ കെട്ടിയോൻ പോയെ പിന്നെ അവനു അവളെ ഒരു നോട്ടമുണ്ട്….

റീന : ആണോ

സാറ : പക്ഷെ മേരിക്ക്‌ അവനെ കണ്ടു കൂടാ….

റീന : എന്താ ജോലി…

സാറ : അവറാച്ഛൻ മുതലാളിയുടെ വലം കൈയ്യാണ്.. കട്ടപ്പനയിലെ വലിയ എസ്റ്റേറ്റ് മുതലാളിയാണ് ഈ അവറാചൻ…. അയ്യാളുടെ ഡ്രൈവറും പിന്നെ അവിടത്തെ മേൽനോട്ടക്കാരൻ ഒക്കെയാണ്….

റീന : അപ്പൊ ഈ അന്നമ്മ ചേച്ചി….

സാറ : വീട്ടിലുണ്ടാവും… ഇടയ്ക്ക് ഞങ്ങൾ പോകും…. ഞാനും മേരി ചേച്ചിയും കൂടി….. പാവമാ…. എന്നെ കെട്ടി കൊണ്ടുപോരുമ്പോൾ എനിക്ക് വലിയ കൂട്ടായിരുന്നു…..

റീന : ഇപ്പൊ എനിക്ക് കൂട്ടുള്ള പോലെ…

സാറ ചിരിച്ചു…..

സാറ : ഇവന്റെ അപ്പൻ ചെറുപ്പത്തിലേ പണി വന്നു മരിച്ച ഇവന്റെ അപ്പൻ പോയത്… അതിൽ പിന്നെ ചേച്ചി കഷ്ടപ്പെട്ട് വളർത്തിയതാ….പക്ഷെ എന്ത് പറയാൻ… ഒരു മാതിരി സ്വഭാവം ആണ്….

റീന : പിന്നെ ഒരു വീടും കൂടി ഉണ്ടല്ലോ…. അതിലാര താമസിക്കുന്നെ…

സാറ : അതിൽ ആരുമില്ല…. അത് കേസിൽ നിൽക്കുന്ന വീടാ….. അതിന്റെ അവകാശികളൊക്കെ കൊച്ചിയിലാ… കേസ് കാരണം ആരും ഇങ്ങോട്ട് വരാറില്ല….

റീന : ചേച്ചി

സാറ : എന്നാ മോളെ

റീന : ഞങ്ങൾ വരുന്ന വഴിക്ക് ഒരു പള്ളി കണ്ടിരുന്നു…

സാറ : ആ…. ഏലപ്പാറ തിരുമല മാതാവിന്റെ പള്ളിയാണ്…

റീന : ഇനി പോകുമ്പോൾ എന്നേം കൂടി കൂട്ടുമോ

സാറ : ഓഹ് അതിനെന്താ….. നമ്മുക്ക് ഇന്ന് പോണോ

റീന : ഈ നേരത്തോ

സാറ : ഇപ്പോഴല്ല….. സന്ധ്യക്ക്‌ പോവാം… അപ്പോഴേക്കും നിന്റെ ഭർത്താവ് എത്തില്ലേ…

റീന തലയാട്ടി….

സാറ : അപ്പൊ കൊച്ചിനെ അവനെ ഏല്പിച്ചിട്ട് പോവാം…. നമ്മുക്ക് മേരിയോടും കൂടി ചോദിക്കാം…..

റീനയുടെ മുഖത്തു സന്തോഷം വിടർന്നു…. കുറെ നാളായി പള്ളിയിൽ പോയിട്ട്… നടന്ന കാര്യങ്ങളൊക്കെ ഒന്ന് ഏറ്റുപറയാനും പിന്നെ ഇപ്പൊ കളിക്കുന്ന നാടകത്തിനു ശക്തി പകരാനും വേണ്ടി പോകണമെന്ന് വെച്ചു…

സാറ ചേച്ചി പോയതോടെ റീന ബാക്കിയുള്ള വീട്ടു ജോലികളൊക്കെ തീർത്തു….പിന്നെ രാജു പറഞ്ഞ പോലെ പിന്നിൽ പച്ചക്കറി കൃഷിക്കും മുന്നിലെ ചെടികൾക്കും വെള്ളമൊഴിച്ചു കഴിഞ്ഞു കുളിക്കുവാനും കയറി….

കുളി കഴിഞ്ഞു അലമാര തുറന്നുഡ്രസ്സ്‌ മാറുന്നതിനിടയിൽ തന്റെ കല്യാണ ഫോട്ടോയും കുടുംബ ഫോട്ടോയും നോക്കി……കുറച്ചു നേരം കരഞ്ഞു….

പാച്ചു എണീറ്റത്തോടെ അവനു പാൽ കൊടുതു ഡ്രസ്സ്‌ ഒക്കെ മാറ്റി കിടത്തി…

പിന്നെ ഭക്ഷണം കഴിച്ചു കുറച്ചു നേരം കിടന്നു…. തണുപ്പുള്ളത് കൊണ്ട് അല്പം മയങ്ങിഎണീറ്റു …

സമയം 3 ആവുന്നേ ഉള്ളൂ….

ഇവിടെ സമയം പോകുന്നില്ല…

അവൾ കുഞ്ഞിനേയും എടുത്തു ആദ്യമായി സാറ ചേച്ചിയുടെ വീട്ടിലേക്ക് നടന്നു…. വർക്കി ചേട്ടൻ മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…

വർക്കി : എടിയേ…. തെ റീന വന്നിരിക്കുന്നു

സാറ : ങേ….. ആഹ്…

റീന : അയ്യോ ഉറങ്ങുവായിരുന്നോ

സാറ : അല്ല…. സീരിയൽ കാണുവായിരുന്നു

വർക്കി : ഉച്ചക്ക് ഉറങ്ങിയാൽ പണിയാണ്… പിന്നെ രാത്രി കിടക്കാൻ വൈകും….

റീന : അവിടെ സമയം പോകുന്നില്ല….

വർക്കി : നിങ്ങൾ ടീവി വാങ്ങിച്ചിട്ടുണ്ടോ…

റീന : ഇല്ല…

വർക്കി : എന്നാ പിന്നെ ഇവിടെ വന്നിരുന്നു കൂടെ… എന്തിനാ വെറുതെ അവിടെ ഇരുന്നു മുഷിയുന്നെ…. ഞാൻ നാളെ തൊട്ട് പോകും… അപ്പൊ പിന്നെ മോള് ഒറ്റയ്ക്കിരിക്കേണ്ട… ഇങ്ങോട്ടു പോരെ..

സാറ : അത് ഞാൻ അങ്ങോട്ട് പറയാൻ നിക്കുവായിരുന്നു….

റീനയുടെ കയ്യിൽ നിന്നു പാച്ചുവിനെ വാങ്ങി സാറ കൊഞ്ചിച്ചു…..

അൽപ നേരത്തിനുള്ളിൽ സ്കൂൾ വിട്ടു പിള്ളേരും എത്തി….

അതോടെ അവിടെ ബഹളമായ മായി….

സാറ : നീ ഇരിക്ക്… ഞാൻ ചായ എടുക്കാം…

ബെന്നിയും ബിൻസിയും പാച്ചുവിനെ കളിപിച്ചു കൊണ്ടിരുന്നു….

സാറ ചായയും പിള്ളേർക്ക് പഴം പുഴുങ്ങിയതും ബിസ്‌ക്കറ്റുമായി വന്നു…

എല്ലാവരും ചായ കുടിച്ചു വരുമ്പോഴേക്കും റീനയിറങ്ങി…

റീന : ഞാൻ ചെല്ലട്ടെ….. ആൾ എത്താറായി…

സാറ : എന്നാ നീ ചെല്ല്…. കുഞ്ഞിനെ താ….പിന്നെ വൈകുന്നേരം പള്ളിയിലേക്ക് പോകാം….

റീന തലയാട്ടി

റീന കുഞ്ഞിനെ ഏല്പിച്ചു വീട്ടിലോട്ട് പോയി…. മുറ്റമൊക്കെ നോക്കി, വീട്ടിൽ മറ്റു ആളനക്കമില്ലാത്തതിനാൽ എല്ലാം വൃത്തി ആയി തന്നെ കിടന്നിരുന്നു…

അവൾ ഉള്ളിലേക്ക് കടക്കാൻ ഒരുങ്ങിയതും ഒരു ദേവസ്സി ചേട്ടൻ സ്കൂട്ടറിൽ വന്നു നിന്നു…

സ്കൂട്ടർ റോഡിൽ നിർത്തി അകത്തേക്ക് കയറിയതും നോട്ടം മുന്നിലെ ചെടികളിലേക്കും പൂന്തോട്ടത്തിലേക്കും ചെന്നു….

ആളുടെ ചിരിയിൽ തന്നെ അതങ്ങു പിടിച്ചുവെന്നു റീനയ്ക്ക് മനസ്സിലായി…

ദേവസ്സി : ഇതാരുടെ പണിയാ… മോളുടെ ആണോ

റീന : അല്ല….. ചേട്ടൻ ചെയ്തതാ

ആദ്യമായാണ് ചേട്ടൻ എന്നു രാജുവിനെ വിളിക്കുന്നത്…..

ദേവസ്സി : ആഹാ അവൻ കൊള്ളാലോ

റീന : ചേട്ടനിരിക്ക്… ഞാൻ ചായ എടുക്കാം

ദേവസി : ആയിക്കോട്ടെ….

റീന അടുക്കളയിൽ കയറി ചായ ഇട്ടു…. ഭക്ഷണ പ്രിയനാണെന്നു അന്ന് തന്നെ ആൾ സൂചിപ്പിച്ചു… അതിനാൽ അവിടെ ഉണ്ടായിരുന്ന അവൽ നനച്ചു…

ചായ തിളക്കുന്നതിനിടയിൽ ദേവസ്സി പിന്നിൽ പോയി കൃഷിയും ഒക്കെ കാണുന്നത് റീന അടുക്കളയിൽ നിന്നു നോക്കി കണ്ടു….

ചായയുമായി റീന ദേവസ്സി ചേട്ടനെ അകത്തേക്ക് ക്ഷണിച്ചു. എങ്കിലും ആൾ പുറത്തു ഉമ്മറത്തു തന്നെ ഇരുന്നു….

ദേവസ്സി : ഭർത്താവ് എപ്പോഴാ വരാ…

റീന : വരാറായിട്ടുണ്ട്…..

റീന ചായ കൊടുത്തു ഒപ്പം അവലും…. ദേവസ്സി ചേട്ടൻ ആസ്വദിച്ചു തന്നെ കഴിച്ചു… ഒപ്പം വിശേഷങ്ങൾ ചോദിച്ചു….

ചായ കുടി കഴിഞ്ഞതോടെ ആൾ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…. സാറ ചേച്ചി പാച്ചുവിനെ അവിടെ കളിപ്പിക്കുകയായിരുന്നു…..

അപ്പോഴേക്കും രാജു വന്നു….. രാജു ജീപ്പ് കയറ്റുന്നതിനിടയിൽ തന്നെ വർക്കി ചേട്ടന്റെ വീട്ടിലിരിക്കുന്ന ദേവസ്സി ചേട്ടനെ കണ്ടു ചിരിച്ചു….

രാജു ജീപ്പിൽ നിന്നിറങ്ങി രാവിലെ കൊണ്ട് പോയ ബാഗ് റീനയെ ഏല്പിച്ചു….

രാജു : പാച്ചു എവിടെ

റീന സാറ ചേച്ചിയെ നോക്കി കാണിച്ചു… പിള്ളേരും ചേച്ചിയും കൂടെ പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു……

റീന : കുറച്ചു നേരമായി ആൾ വന്നിട്ട്

രാജു : ചായ കൊടുത്തോ

റീന : മം….

ദേവസ്സി വർക്കിയുമായി കൈ കൊടുതു രാജുവിന്റെ അടുത്തേക്ക് വന്നു…

രാജു : നമസ്കാരം ചേട്ടാ

ദേവസ്സി : ആഹ് നമസ്കാരം ശ്രീരാജ്…. എന്താ ജോലിയൊക്കെ ആയി എന്നു പറഞ്ഞു വർക്കി

രാജു : ആ ഇന്ന് തൊട്ട് കയറി

ദേവസ്സി : നല്ലത്…പിന്നെ ഞാൻ വന്നത് വാടക കരാർ എഴുതി…. അതൊന്നു ഒപ്പിട്ട് തരണം… പിന്നെ കോപ്പി ഒരെണ്ണം നിങ്ങളും വെച്ചോളൂ….

ദേവസ്സി അതു രാജുവിന് കൊടുത്തു ഒപ്പിട്ടു വാങ്ങി… പിന്നെ കൊപിയും കൊടുത്തു…

ദേവസ്സി : എന്നാ ഞാൻ പോട്ടെ

രാജു : ശരി ചേട്ടാ…

ദേവസ്സി : പിന്നെ നന്നായിട്ടുണ്ട്…

രാജു ആളെ നോക്കി…

ദേവസ്സി : ഈ കരവിരുതേ…

പൂന്തോട്ടം ചൂണ്ടികാട്ടിയാണ് പറഞ്ഞത്…

രാജു തിരിച്ചു ചിരിച്ചതേയുള്ളൂ…ദേവസ്സി എല്ലാരേയും കൈ വീശി കാണിച്ചു പോയി…. റീന ഉമ്മറത്തേക്ക് എത്തിയതും

റീന : പോയോ

രാജു : മം… ഇതാ

രാജു ഡോക്യൂമെന്റസ് റീനയുടെ കൈകളിലേക്ക് കൊടുത്തു

രാജു : എടുത്തു വെച്ചേക്ക്

റീന : മം….

രാജു നേരെ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു പിള്ളേർക്ക് കൊടുത്തു.. ബെന്നിയും ബിൻസിയും രാജുവിനെ കെട്ടി പിടിച്ചു….ചോക്ലേറ്റ് കിട്ടിയ അവസരത്തിൽ ബിൻസി ഒരു മുത്തം കൂടി രാജുവിന് കൊടുത്തു….

വർക്കി : മം…. രാജുവിന് ഇനി എന്നും പണിയാകും…..

രാജു : പിള്ളേരല്ലേ… ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെപ്പോഴാ

സാറ : പാച്ചുകുട്ടന്റെ അച്ഛൻ വന്നൂടാ… അച്ഛനെ കാണണ്ടേ….

രാജു ചെന്നു പാച്ചുവിനെ എടുത്തു.

സാറ : എങ്ങനുണ്ട് പുതിയ ജോലി

രാജു : മം… ഒന്നെന്നു തുടങ്ങണം… കുറച്ചു പണിയുണ്ട് … എന്നാലും ഒന്ന് ശരിയാക്കിയെടുത്താൽ നല്ല തിരക്കുണ്ടാകും…

വർക്കി : മം ശരിയാ…പ്രത്യേകിച്ച് ഈ ഭാഗത്തു നല്ലൊരു വർക്ക്‌ഷോപ്പില്ല….

രാജു : ഞാൻ ചെല്ലട്ടെ….

രാജു പാച്ചുവിനെ എടുത്ത് വീട്ടിലേക്ക് പോയി…… റീന ചായയുമായി കാത്തിരിപ്പുണ്ടയിയുന്നു

രാജു കുഞ്ഞിനെ റീനയുടെ കയ്യിൽ ഏല്പിച്ചു….

റീന അകത്തേക്ക് പോയി പാച്ചുവിന് പാൽ കൊടുത്തു…

റീന : ജോലി എങ്ങനുണ്ട്…

ഉള്ളിലിരുന്നു കൊണ്ട് തന്നെ ചോദിച്ചു..

രാജു : മം… കുറച്ചു അധ്വാനിക്കാനുണ്ട്….പണി ഇപ്പൊ കുറവാണു…. പക്ഷെ സ്ഥിരം ആൾ ഉണ്ടെങ്കിൽ നല്ല വർക്ക്‌ കിട്ടാൻ ചാൻസുണ്ട്….

പാച്ചുവിനെ കിടത്തി റീന അടുക്കളയിൽ പോയി രാജുവിന്റെ പാത്രങ്ങൾ കഴുകി എല്ലാ പണികളും കഴിച്ചു…. അപ്പോഴേക്കും രാജു ജീപ്പിൽ നിന്ന് സിമെന്റും പിന്നെ പണി സാമഗ്രികളും എടുത്തു അലക്കുകല്ലിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു….

രാജു മെറ്റലും മണലും സിമെന്റു എല്ലാം കൂട്ടി അലക്കു കല്ല് ശരിയാക്കുകയായിരുന്നു…

പിള്ളേരുടെ പുറത്തെ ബഹളം കേട്ടു ചെന്ന റീന മേരി വന്നതായി അറിഞ്ഞു…

മേരി : മോനെവിടെ

റീന : ഉറങ്ങുവാ

മേരി മുറ്റത് കിടക്കുന്ന ജീപ്പ് നോക്കി

മേരി : ആളു വന്നോ

റീന : മം… കുറച്ചു നേരായിട്ടുള്ളൂ…

സാറ : റീനേ… അവളും വരുന്നുണ്ട് പള്ളിയിലേക്ക്….നീ റെഡി ആയിക്കോ…

റീന : അയ്യോ ഞാൻ ആളോട് ഒന്ന് ചോദിക്കട്ടെ…

റീനയതും പറഞ്ഞു പിന്നിലേക്ക് എത്തി….രാജു അലക്കു കൽ ശരിയാക്കി കഴിഞ്ഞിരുന്നു… പിന്നെ പൈപ്പ് എടുത്തു ഇന്നലെ പൊട്ടിയ നോബ് ഊരുകയായിരുന്നു…

റീന : അതേയ്…

രാജു : മം.. എന്തെ…

റീന : ഞാനൊന്നു പള്ളിയിലേക്ക് പൊയ്ക്കോട്ടേ…

രാജു : എവിടെയാ അത്

റീന : നമ്മൾ വരുമ്പോൾ കണ്ടില്ലേ….

രാജു : ആഹ്…. ഒറ്റയ്ക്കാണോ

റീന : അല്ല… സാറെച്ചിയും മേരി ചേച്ചിയുമുണ്ട്…

രാജു : മം…പോയിട്ട് വാ…

റീന : കുഞ്ഞിനെ…..

രാജു : ഞാനില്ലേ… നീ പോയി വാ…

റീന വേഗം ചെന്നു കുളിച്ചു…. സമയം 6 ആവാറായി……

വേഗം തന്നെ ഒരുങ്ങി…..പാച്ചുവാണെങ്കിൽ നല്ല ഉറക്കവും…..

രാജു മുറ്റത്തു പൂന്തോട്ടം നനയ്ക്കുകയായിരുന്നു… സാറയും മേരിയും റെഡി ആയി മുറ്റത് നിൽപുണ്ടായിരുന്നു…

പിള്ളേർ വീട്ടിൽ ടീവിയുടെ മുന്നിലും…

സാറ : ആഹാ…. പെണ്ണാകെ മാറിയല്ലോ…

രാജു സാറയുടെ വാക്കുകൾ കേട്ടു തിരിഞ്ഞതും റീന ഒരു മഞ്ഞ ചുരിദാറുമിട്ടു ഷാൾ കൊണ്ട് തല മൂടി ഇറങ്ങി വന്ന ഒരു വരവുണ്ട്…. രാജുവിന്റെ ഹൃദയത്തിലേക്ക് ഉള്ള കടന്നു വരവായിരുന്നു അത്…. ഇത്രയും ഭംഗിയുള്ള പെണ്ണിനെ അവൻ കണ്ടിട്ടേ ഇല്ല….

മേരി : സ്വന്തം ഭാര്യയെ തന്നെ ഇങ്ങനെ കണ്ണു വെക്കല്ലേ രാജു…

രാജു മേരിയുടെ കളിയാക്കൽ കാരണം തിരിഞ്ഞു കളഞ്ഞു അപ്പോഴാണ് റീന രാജുവിനെ നോക്കിയത്….

സാറ : എന്നാ പോവാം…. ഇരുട്ടാവുന്നത് മുന്നേ പോരാം…

റീന രാജുവിനെ നോക്കി…. രാജു പോയിട്ട് വാ എന്നാ കണക്കെ തലയാട്ടി…

അവർ മൂവരും കൂടെ നടന്നു…

റീന അവിടം ആദ്യമായാണ് നടന്നു കാണുന്നത്…. പോകുന്നതിനിടയിൽ അവർ റീനയുടെയും രാജുവിന്റെയും കാര്യങ്ങൾ ചോദിച്ചു… ഒപ്പം നാട്ടുകാര്യങ്ങളും….

പള്ളിയിലേക്ക് കയറാനായി അല്പം കയറ്റം കയറണം…. നല്ല തണുപ്പും….

അങ്ങനെ റീന ആദ്യമായി മാതാവിന്റെ പള്ളിയിലെത്തി…

നല്ല വിശാലമായ പള്ളി… പഴമയുടെ പ്രൗടിയുണ്ട്….

റീന അകത്തു കയറി നന്നായി പ്രാർത്ഥിച്ചു….പ്രാർത്ഥനയോടൊപ്പം കണ്ണുകളും നിറഞ്ഞു കവിഞ്ഞു…

മേരിയത് ശ്രദ്ധിക്കുകയും സരയെ കാണിക്കുകയും ചെയ്തു…

പ്രാർത്ഥന കഴിഞ്ഞു സാറ തന്നെ റീനയെ പള്ളിയിലെ അച്ഛനെയും കപ്പിയാരെയും പരിചയപ്പെടുത്തി കൊടുത്തു.

റീനയ്ക്ക് പള്ളിയും അന്തരീക്ഷവും നന്നായി ഇഷ്ടപ്പെട്ടു…. ഒന്ന് പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ കയറി വന്നതിന്റെ ക്ഷീണവും മനസ്സിലെ ദുഖവും ഒന്ന് കുറഞ്ഞു….

നേരം ഇരുട്ടി തുടങ്ങിയതിനു തുടർന്ന് മടക്കം അവർ വേഗത്തിലാക്കി…..

7 മണി കഴിഞ്ഞിരുന്നു അവർ തിരിച്ചെത്തുമ്പോൾ….

മേരി : എന്നാ ഞാൻ ചെല്ലട്ടെ…. ഹോം വർക്കും പിന്നെ വീട്ടിലെ പണിയും ബാക്കിയുണ്ട്…

സാറയും റീനയും അങ്ങനെ അവരവരുടെ വീട്ടിലേക്ക് മടക്കമായി…

രാജു പാച്ചുവിന്റെ കൂടെ മുറിയിൽ കളിക്കുകയായിയുന്നു….

റീന : ആഹ് ഉണർന്നോ….

രാജു : ഉണർന്നു…പിന്നെ ആകെ അലങ്കോലമാക്കുകയും ചെയ്തു….

മൂലയ്ക്ക് മാറ്റിയിട്ട തുണി ചൂണ്ടിയാണു രാജു പറഞ്ഞത്…..

റീന : അയ്യോ പണി ആയല്ലേ

രാജു : ഏയ്‌…

റീന പാച്ചുവിനെ എടുത്തു….. അവന്റെ തുണി രാജു മാറിയിരുന്നു….

രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാനുണ്ടായിരുന്നു…. അതിനായി അടുക്കളയിൽ കയറി റീന …. രാജു പുറത്ത് പാപ്പിയോട് സംസാരിക്കുന്നതായി റീന കേട്ടു…..

റീനയ്ക് തന്റെ മമ്മയെയും ബാലേട്ടനെയും വിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു…. പക്ഷെ സാഹചര്യമോർത്തു മെനകെടാൻ നിന്നില്ല….

എന്തോ ആലോചനയിൽ നിൽകുമ്പോൾ ഒരു കെട്ടു വിറക് പിന്നിൽ കൊണ്ടു വന്നിട്ടത് റീനയറിഞ്ഞു…..

രാജു : ഗാരേജിന്റെ തൊട്ടപ്പുറത്തുള്ള കടയിൽ നിന്നു കിട്ടിയതാ….ചൂടുവെള്ളം വെക്കാനും ചോറിന്റെ പണിക്കും പുറത്തുള്ള അടുപ്പിൽ സെറ്റ് ആക്കാം….

റീന : ഞാനും അത് പറയണം എന്നു വെച്ചതാ….. ഗ്യാസ് മുതലാവില്ല….

രാജു : ഭക്ഷണം ആയോ….

റീന : ഇപ്പൊ ആവും….

8 മണിക്ക് മുന്നേ തന്നെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആയി റീന മേശയിൽ കൊണ്ട് വെച്ചു….

രാജു വന്നിരുന്നു അതിന്റെ ഒപ്പം തന്നെ റീനയും മാറിയിരുന്നു…

രാജു : എന്തായാലും പള്ളിയിൽ പോയതിന്റെ ഒരു സംതൃപ്തി മുഖത്തുണ്ട്…

കഞ്ഞി കോരി കുടിക്കുന്നതിനിടയിൽ രാജുവിനെ റീന നോക്കി…

റീന : അറിയില്ല… ഒന്ന് പ്രാർത്ഥിച്ചപ്പോൾ സമാധാനം… പക്ഷെ അതോടെ ദുഃഖം തീരില്ലല്ലോ…

രാജു : സമയം എടുക്കും….

റീന : സമയം എത്ര എടുത്താലും തീരുന്നതല്ല എന്റെ ദുഃഖവും…. പിന്നെ പകയും…

അത് പറയുമ്പോൾ റീനയുടെ മുഖം ചുമന്നിരുന്നു…. ഒരു പ്രത്യേക തരം തീക്ഷണതയും ആ കണ്ണുകളിൽ രാജു തിരിച്ചറിഞ്ഞു…

രാജു : നാളെ പാപ്പി വരും….

റീന : ആണോ…

രാജു : എപ്പോഴാ വരാ എന്നറിയില്ല… പക്ഷെ വരും…..

റീന : വിശേഷിച്ചു എന്തെങ്കിലും….

രാജു അതിനു ഉത്തരം പറഞ്ഞില്ല… പക്ഷെ എന്തോ ഉണ്ടെന്നാണ് രാജു തന്നെ നോക്കിയതിലൂടെ മനസ്സിലായത്…

രാജു : കഴിക്ക്…

റീന ചൂടി കഞ്ഞി കോരി കുടിച്ചു….ഒപ്പം രാജുവും…

അത്താഴം കഴിഞ്ഞു ബാക്കിയുള്ള പണികളൊക്കെ റീന തീർത്തു വെച്ചു…. രാജുവിന്റെ അലക്കിയ വസ്ത്രങ്ങൾ റീന അവന്റെ മുറിയിൽ കൊണ്ട് വെച്ചു…

രാജു ഉമ്മറത്തു കസേരയിലിരുന്നു എന്തോ കാര്യമായി ആലോചിക്കുകയായിരുന്നു…

റീനയും ഉമ്മറത്തു വന്നു… മേരിയുടെ വീട്ടിൽ നിന്നു കുട്ടികളെ പഠിപ്പിക്കുന്ന ശബ്ദം റീന കേട്ടു ചിരിച്ചു…

റീന : മഹാ വികൃതികളാ രണ്ടു പേരും…

രാജു : ങേ…

രാജു അപ്പോഴാണ് റീനയെ ശ്രദ്ധിച്ചത്

റീന : മേരി ചേച്ചിയുടെ പിള്ളേരെ…

രാജു : ആഹ്….

രാജു ചിരിച്ചു….

റീന : എന്തിനാ ഈ തണുപ്പത് ഇരിക്കുന്നത്… കിടക്കുന്നില്ലേ

രാജു : ഇത്ര നേരത്തെയൊന്നും കിടന്നു ശീലമില്ല….ഇനി ഞാൻ കിടന്നാലും ഉറക്കം വരില്ല…

റീന : ശരിയാ… നാട് പോലെയല്ല….

രാജു : റീനയിരിക്ക്….

റീന കസേരയെടുക്കാനായി തിരിഞ്ഞു നിന്നു കുനിഞ്ഞു…..മാക്സിയുടെ പുറത്തു നിന്നു അവളുടെ ചന്തികളുടെ വിരിവും അരക്കെട്ടിന്റെ ഒതുക്കവും രാജുവിനെ ആകർഷിച്ചു….

സൗന്ദര്യമുള്ള ഒരു പെണ്ണിന്റെ സാമീപ്യം അവനെ അവളിലേക്ക് ഓരോ നിമിഷവും അടുപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു….

റീന : എന്താ

രാജു : അല്ല ഇവിടെ സമയം പോകുന്നില്ല അല്ലെ…

റീന : സത്യം പറഞ്ഞാൽ ഇല്ല..

രാജു : നമ്മുക്കും ഒരു ടീവി വാങ്ങാം…

റീന : അയ്യോ… വെറുതെ എന്തിനാ കാശ് കളയണെ

രാജു : അതൊക്കെ ആവശ്യമല്ലേ…

റീന : നമ്മൾ കടം കയറി വന്നതാണെന്ന് അവരുടെ വിചാരം… അപ്പൊ ഇങ്ങനത്തെ ആർഭാടം ഒക്കെ ശ്രദ്ധിക്കില്ലേ…

രാജു : ഓഹ്… താൻ വിചാരിച്ച പോലെ അല്ലല്ലോ…

ഈ നാടകത്തിന്റെ ഒരു തിരിച്ചറിവ് റീനയ്ക്കുണ്ട് എന്നറിഞ്ഞതിൽ രാജുവിന് സന്തോഷമായി….

റീന : അതെന്താ

രാജു : ഒന്നൂല്ല…

റീന രാജുവിന്റെ ഒന്ന് നോക്കി…

രാജു : ഇവർ എങ്ങനെ…

സാറയുടെയും മേരിയുടെയും വീട് ചൂണ്ടി കാണിച്ചാണ് രാജു ചോദിച്ചത്…

റീന : പാവങ്ങളാ…. നല്ല സഹായമാണ് രണ്ടു പേരും….ബാലേട്ടനെയും ദേവിചേച്ചിയെ പോലെ…..

രാജു : എത്ര അടുപ്പമായാലും… എത്ര വിഷമത്തിലായാലും നമ്മുടെ കാര്യങ്ങൾ അറിയണ്ട…

റീന തലയാട്ടി….

രാജു : പിന്നെ നാട്ടിൽ ഇപ്പോഴും സ്ഥിതി ശാന്തമല്ല….നാട്ടുകാരും പിന്നെ ചില സംഘടനകളും കൂടി പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്….

റീന : അപകടത്തെ പറ്റിയാണോ..

രാജു : മം

റീന : പക്ഷെ അതൊക്കെ എന്റെ അപ്പനെ ബാധിക്കില്ല….അതൊക്കെ ഒതുക്കി തീർക്കാൻ അവർക്കറിയാം….

രാജു : അത് വിട്…… അതൊന്നും ഇപ്പൊ ചർച്ച ചെയ്യണ്ട….. എല്ലാം ശരിയാകുന്ന ഒരു കാലം വരും……. അത് വരെ നീ ക്ഷമിക്കണം…..

റീന രാജുവിനെ നോക്കി..

രാജു : പകരത്തിനു പകരം ഞാൻ ചോദിക്കാതിരുന്നിട്ടില്ല ഇന്നേ വരെ…..എന്റെ അച്ഛനോട് പോലും…. അങ്ങനെ ചെയ്തതിന്റെ ഫലമാണ് എന്റെ ഈ നശിച്ച ജീവിതം എന്നത് വേറെ കാര്യം…..

റീന രാജുവിന്റെ മുഖത്തെ സങ്കടം വായിച്ചറിഞ്ഞു….

രാജു : തൽകാലം നമ്മുക്കാ വിഷയം വിടാം….

രാജു : ഞാൻ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല.. എങ്ങനെയാ എന്റെ അനിയനുമായി കണ്ടു മുട്ടിയത്….

റീന തെല്ലോന്ന് നോക്കി….

രാജു : അല്ല പഴയ കാലം ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ….

റീന : ഏയ്‌…. അതൊക്കെ പറയുമ്പോ കണ്ണു നിറയും….. അത് സ്വഭാവികമല്ലേ…. പക്ഷെ ജീവിതത്തിലെ ആ നല്ല നാളുകൾ ഓർക്കാതിരിക്കാനും വയ്യ….

റീന തന്റെ ജീവിതം രാജുവിനെ ആ തണുത്ത രാത്രിയിൽ വായിച്ചു കേൾപ്പിച്ചു…… ഉമ്മറത്ത് കസേരയിലിരുന്നു രണ്ടു പേരും ഒരുപാട് നേരം വർത്തമാനം പറഞ്ഞിരുന്നു…….

നേരം പോയതറിഞ്ഞില്ല……. രണ്ടു പേരുടെയും മനസ്സിൽ ഉണ്ടായിരുന്ന ബഹുമാനം പതിയെ സൗഹൃദത്തിലേക്ക് കടന്നു പോകുന്ന നിമിഷങ്ങളായിരുന്നു അത്…

റീന തന്റെയും രാജു അവന്റെയും ജീവിതത്തിലെ നുറുങ്ങു കഥകൾ വിവരിച്ചു കൊണ്ടിരുന്നു…. രാജു തന്റെ അനിയന്റെയും അമ്മയെയും പറ്റിയുള്ള കഥകൾ റീനയിൽ നിന്നു കേട്ടു ചിരിക്കുകയും അവസാനം കണ്ണു നിറയുന്നതിലേക്കുമെത്തി……

റീനയും തന്റെ പ്രണയകഥ പറഞ്ഞവസാനം കണ്ണീർകഥയിൽ ചെന്നെത്തി…

പക്ഷെ അവളെ തടയുവാനോ അരുതെന്നു പറയാനോ രാജു മുതിർന്നില്ല…,

കരയട്ടെ…. അത്രയും ആശ്വാസം എങ്കിലും ലഭിക്കുമല്ലോ….ഒപ്പം അവനു നഷ്ടപെട്ട ജീവിതവുമോർത്തു മനസ്സിൽ വല്ലാത്ത സങ്കടവും വന്നു…

രാജുവിന്റെ കണ്ണുകൾ കലങ്ങിയത് റീനയ്ക്കും മനസ്സിലായി….. അവൾ തന്നെ ആ അവസാനം കഥയുടെ ഗതിയെ മാറ്റി….

രണ്ടു പേരും വിഷയം മാറ്റി… പിന്നെയും സംസാരിച്ചു….. രാജുവിന് റീനയുടെ സൗന്ദര്യം ഇപ്പോഴാണ് കൂടുതൽ മനസ്സിലായത്… പുറമെ കാണുന്ന ബാഹ്യ അവതരണത്തിലല്ല പക്ഷെ പെരുമാറ്റത്തിലും സംസാരത്തിലുമാണ് ഒരാൾ കൂടുതൽ സൗന്ദര്യം ആർജിക്കുന്നത്….

റീനയുടെ സംസാരവും പ്രത്യേക ശൈലികളും അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു തുടങ്ങി……

പല സ്ത്രീകളുടെ കൂടെ രാത്രി രതി ക്രീഡയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ സംസാരിച്ചിരുന്നിട്ടില്ല….

റീനയാണെകിൽ നല്ല രീതിയിൽ ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടു പോകുകയായിരുന്നു….

പക്ഷെ നേരം ഒരു പരിധി കഴിഞ്ഞപ്പോൾ രാജുവിന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി…..

റീന നല്ല ഫ്ലോയിൽ ഓരോ കാര്യങ്ങളും പറഞ്ഞു ഫലിപ്പിക്കുകയായിരുന്നു…. അതിനിടയിൽ രാജുവിനെ നോക്കിയതും അവൾ നിർത്തി…..

ഉറക്കം തൂങ്ങി ചാഞ്ഞു കിടന്ന രാജുവിന് പാച്ചുവിനെക്കാൾ നിഷ്കളങ്കത തോന്നി….

റീന രാജുവിനെ വിളിക്കാനായി എണീറ്റു തൊടാനായി നീങ്ങിയതും രാജുവിനെ നോക്കി നിന്നു…..

കാണുമ്പോൾ വലിയ കഠിന ഹൃദയനായി തോന്നുമെങ്കിലും വേദനിക്കുന്ന ഒരു മനസ്സുണ്ട് ഉള്ളിൽ….

ചെറുപ്പത്തിൽ പറ്റിയ തെറ്റിൽ അത്രമേൽ വേദനിക്കുന്നുണ്ട്…..

ശ്രീയേട്ടന്റെ പോലെ കുസൃതി നിറഞ്ഞ മുഖമല്ല…. നല്ല കാര്യഗൗരവമുള്ള, നല്ല പ്രാപ്തിയുള്ള മുഖമാണ് രാജുവിന്…എന്നാലും എവിടെയോ ഉള്ളിൽ ആ പന്ത്രണ്ടു വയസ്സുകാരനെ ഇപ്പോഴും കാണാം….

പക്ഷെ കൂടുതൽ നേരം നോക്കി നിൽക്കാനുമാകില്ല…. മനസ്സ് വഴുതി പോകും….. ശ്രീയേട്ടൻ അടുത്തുള്ള പോലെ….

റീന രാജുവിനെ ഒന്ന് തട്ടിയതും രാജു ഉറക്കത്തിൽ നിന്ന് ഉണർന്നു…

രാജു : മ്മം…..

രാജു ഉറക്കച്ചടവിൽ മൂളി…

രാജു : സോറി…. ഞാൻ ഉറങ്ങി പോയി….

റീന : ഓഹ്…..പോയി കിടന്നൊള്ളൂ ….. പുറത്ത് നല്ല മഞ്ഞുണ്ട്…

രാജു എണീറ്റു ഉള്ളിലേക്ക് നടന്നു….. ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി…. ആകെ ഇരുട്ടും മഞ്ഞും….. കോട കാരണം വഴി അത്ര വ്യക്തമല്ല…

അവസാനം റീനയും ഉള്ളിൽ കയറി വാതിൽ അടച്ചു…. ചൂട് വെള്ളം എടുക്കാനായി അടുക്കളയിൽ പോയി തിരിച്ചി വന്നപ്പോഴേക്കും രാജു നല്ല ഉറക്കമായി……

റീനയതും കണ്ടു രാജുവിന്റെ മുറിയുടെ വാതിൽ ചാരി മുറിയിലേക്ക് പോയി….

ബെഡിൽ ചെന്നു കിടന്നിട്ടും റീനയ്ക്ക് ഉറക്കം വന്നില്ല…. തൊട്ടടുത്തു കിടന്ന പാച്ചുവിനെ മാറോട് ചേർത്തി അവൾ അവളുടെ ജീവിതം ഒന്നുംകൂടെ റിവൈൻഡ് ചെയ്തു കിടന്നു… അവസാനം എപ്പോഴോ ഉറങ്ങി പോയി….

രാവിലെ പതിവ് പോലെ റീന നേരത്തേ എണീറ്റു….. നല്ല തണുപ്പ്… ഉറക്കം ശരിയായില്ല…. ഇന്നളെ നേരം വൈകി കിടന്നതും പിന്നെ പാച്ചു ഇടയ്ക്ക് മൂത്രമൊഴിച്ചു കഴിഞ്ഞു വിശന്നു കരഞ്ഞതും ഒക്കെ ഉറക്കത്തെ ബാധിച്ചു… എന്നാലും അവൾ അലാറം വെച്ച കാരണം നേരത്തേ തന്നെ എണീറ്റു….

റീന അടുക്കളയിൽ കയറി രാവിലെക്കുള്ള കാര്യങ്ങളുടെ പണി തുടങ്ങി….

പിന്നിലെ ലൈറ്റ് ഓൺ ചെയ്തു പുറത്തുള്ള അടുപ്പിൽ വിറക് കത്തിച്ചു വെള്ളം ചൂടാക്കാനായി വെച്ചു… തണുപ്പ് കാരണം കത്തി പടരാൻ അല്പം സമയം എടുത്തു….

റീന ഉള്ളിൽ ചെന്നു ബാക്കിയുള്ള പണികളിലേക്ക് കടന്നു….

നേരം പുലർന്നു വരുമ്പോഴേക്കും രാജു എണീറ്റു…… രാജു മുറിയിൽ നിന്നും പുറത്തേക്ക് കടന്നതും റീനയുടെ വരവും ഒന്നിച്ചായി…

ചൂട് കട്ടൻചായ അറിയാതെ അവന്റെ കയ്യിലേക്ക് അല്പം വീണു….

രാജു : അമ്മേ…… ഉഫ്ഫ്ഫ്….

റീന : സോറി….. സോറി…… ഞാൻ കണ്ടില്ല….

റീനയുടെ മുഖം മ്ലാനമായി…… രാജു അത് കണ്ടതോടെ രംഗം സ്വന്തമാക്കി…

രാജു : ഏയ്‌…. അത് സാരമില്ല……. അറിയാതെ അല്ലെ…

റീന : ഞാൻ ശരിക്കും കണ്ടില്ല….

രാജു : സാരല്ല്യ……

എന്നാലും രാജു കൈ നന്നായി കുടയുന്നുണ്ടായിരുന്നു…….

റീന വേഗം ചെന്നു ടൂത്പേസ്റ്റ് കൊണ്ടു വന്നു രാജുവിന്റെ കയ്യിൽ തേച്ചു…

രാജു : അതിനു മാത്രം ഇല്ലെടോ…

റീന : ഇപ്പൊ ഉണ്ടാവില്ല….. കുറച്ചു കഴിഞ്ഞാൽ പൊള്ളയ്ക്കും….

റീന വളരെ ശ്രദ്ധയോടെ രാജുവിന്റെ കയ്യിൽ പേസ്റ്റ് പുരട്ടി….. രാജു അത് നോക്കി നിന്നു…..

ഈ പെണ്ണു അവന്റെ മനസ്സിലേക്ക് കുടിയേറി കൊണ്ടിരിക്കുകയാണെന്നു അവനു മനസ്സിലായി…..

രാജു : മതി….. ഇനി നിന്നാലേ വൈകും…

റീന അവന്റെ കൈ വിട്ടു സമയം നോക്കി വീണ്ടും അടുക്കളയിലോട്ട് പോയി…

രാജു : അല്ല…

റീന തിരിഞ്ഞു നോക്കി…

രാജു : ചായ തരാനല്ലേ വന്നത്…

റീന : അതെ…

രാജു : എന്നിട്ട് അതെവിടെ…..

റീന : ഓഹ്… അത് മറന്നു….

രാജു : ബെസ്റ്റ്…..

റീന ചായ അവനു കൊടുത്തു…. രാജു കുടിച്ചു നോക്കി…

രാജു : ഇപ്പൊ ചൂട് ഓക്കേ ആണ്….

രാജു പാച്ചുവിനെ ചെന്നു നോക്കി… അവൻ എണീറ്റ് കയ്യും കാലുമിട്ട് കളിക്കുകയായിരുന്നു….

രാജു അവന്റെ കോരിയെടുത്തു…..

രാജു : അയ്യേ….. നീ പണി പറ്റിച്ചു കിടക്കുവായിരുന്നു ലെ

രാജു പാച്ചുവിനെ കിടത്തി നനഞ്ഞ തുണി മാറ്റി വേറെ ഉടുപ്പിച്ചു…..

പാച്ചുവിനെയും കൊണ്ട് ഉമ്മറത്തേക്ക് പോയി….പ്രകാശം പരന്നത്തോടെ ഏലപ്പാറ നല്ല ശാന്ത സുന്ദരമായി അവനു തോന്നി…..പക്ഷെ ഏലപ്പാറ ഇത്രയും സൗന്ദര്യമുള്ളതായി അവനു തോന്നാൻ ശരിക്കുള്ള കാരണം റീനയായിരുന്നു…..

അവളുടെ സാമീപ്യം നിറഞ്ഞ സ്ഥലം…… പക്ഷെ പെട്ടെന്നുൻ തന്നെ തങ്ങൾ ഇവിടെ വരാനായ കാരണവും കൂടെ ഓർത്തതോടെ മനസ്സിൽ നിന്നു ആ ചിന്ത തൽകാലത്തേക്ക് മാഞ്ഞു… മാത്രമല്ല ഇന്ന് പാപ്പി വരും….. അതിനെ പറ്റിയുള്ള ആകുലതയും അവന്റെ മനസ്സിലേക്ക് കടന്നു വന്നു….

റീന : വേഗം കുളിച്ചോളൂ ട്ടോ…. വെള്ളം ചൂടായി….

റീനയുടെ വിളി കേട്ടു രാജു തിരിഞ്ഞു….

രാജു : ആഹ്….

റീന വന്നു കുഞ്ഞിനെ എടുത്തു….

റീന : വെള്ളം ഞാൻ എടുത്തു വെച്ചിട്ടുണ്ട്…

രാജു : ഞാൻ എടുത്തേനേ…

റീന : കൈ പോള്ളിയതല്ലേ….

രാജു അകത്തേക്ക് കടക്കാൻ നോക്കിയതും വർക്കി ചേട്ടന്റെ വീട്ടിലെ വാതിൽ തുറന്നു വർക്കി ചേട്ടൻ റെഡി ആയി ജോലിക്ക് പോകാനിറങ്ങി….

രാജു : ങേ ഇത്ര നേരത്തേ പോണോ….

വർക്കി : ഓഹ്… ഇതാണ് എന്റെ ടൈം….

സാറ ചേച്ചിയും പിന്നാലെ വന്നു….

സാറ : ഇനി 6 മണി വരെ എനിക്ക് സമാധാനം…. അല്ലെങ്കിൽ ഇങ്ങേരെന്നെ വെറുതെ ഇരുത്തില്ല…. എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചു കൊണ്ടിരിക്കും….

വർക്കി : എന്നാ ഞാൻ ചെല്ലട്ടെ…..

വർക്കി ചേട്ടൻ ഞങ്ങൾക്കും സാറ ചേച്ചിക്കും കൈ വീശി നടന്നകന്നു….

സാറ : പണി കഴിഞ്ഞു കാണാമെടി….

റീന : ഓഹ് ചേച്ചി….

രാജു കുളിക്കാനായി പോയി….. റീന അകത്തേക്ക് കയറും മുന്നേ മേരിയുടെ വീട്ടിലേക്ക് നോക്കി…. രാവിലെ തന്നെ മേരി ചേച്ചിയുടെയും മക്കളുടെയും ബഹളം കേൾക്കാം….അറിയാതൊരു പുഞ്ചിരി അവളുടെ മുഖത്തു വന്നു…

പാച്ചുവിനെ മുറിയിൽ കൊണ്ട് പോയി പാൽ കൊടുത്തു കിടത്തി…..

അപ്പോഴേക്കും രാജു കുളി കഴിഞ്ഞു വന്നു വസ്ത്രങ്ങൾ നോക്കുന്നതിനിടയിൽ അലക്കി തേച്ച ഡ്രസ്സ്‌ മേശയിൽ കണ്ടു….

അതുമെടുത്ത അടുക്കളയിലേക്ക് എത്തി നോക്കി…

റീന അപ്പോഴേക്കും കഞ്ഞിയും പയറുപ്പേരിയും പപ്പടവും അച്ചാറും വിളിച്മ്പി വെച്ചിരുന്നു….

ജോലിയുടെ ചൂടിനിടയിൽ തണുപ്പ് അവൾക്ക് ഇന്ന് ബാധകമല്ലെന്നു തോന്നി…. അതിനാൽ തന്നെ സ്വെറ്റർ ഇട്ടിട്ടില്ല…..

വെള്ളം നിറച്ച കുപ്പിയും ചോറ്റ് പാത്രവും മേശയിൽ കൊണ്ട് വന്നു വെച്ചു….

രാജു കഴിച്ചു കഴിഞ്ഞു എണീറ്റു…. സമയം നോക്കിയപ്പോൾ 8 മണി കഴിഞ്ഞു…..

റീന : നേരത്തേ ആണല്ലോ…

രാജു : അത് നോക്കണ്ട… ഇന്നലത്തെ കുറച്ചു പണികളുണ്ട്….. നേരത്തേ എത്തിയാൽ നല്ലതാ….

രാജു മുറിയിൽ ചെന്നു ഉറങ്ങുന്ന പാച്ചുവിന് മുത്തം നൽകി റീനയോട് യാത്ര പറഞ്ഞു….. മുറ്റത്തെ ജീപ്പിൽ കയറി തിരിച്ചെത്തും റീന ഓടിയെത്തി….

റീന : അതേയ്… എന്തെങ്കിലും മരുന്നു വാങ്ങി പുരട്ടണെ…

രാജു : അതോ… അതൊക്കെ എപ്പോഴേ മാറി…

റീന : പ്ലീസ് പറയുന്നത് കേൾക്കു….

റീന കയ്യിലേക്ക് നോക്കിയാണ് പറഞ്ഞത്…. ശരിയാ ലേശം കരിവാളിച്ചിട്ടുണ്ട്…..

സാറ ചേച്ചിയാണെങ്കിൽ മുറ്റം അടിച്ചു വാരുകയായിരുന്നു….

രാജു ജീപ്പ് ഓണാക്കി….

രാജു : പിള്ളേരെ കണ്ടില്ലലോ….

റീന : രാവിലെ ബഹളം കേട്ടു…. എന്തായി ആവോ….

രാജു : പിന്നെ പാപ്പി ഉച്ചക്ക് മുൻപ് എത്തും… വിളിച്ചിരുന്നു…..

റീന : മം…

രാജു : എന്നാ ശരി….

രാജു ജീപ്പ് റോഡിലേക്ക് നോക്കി ഇറക്കിയതും പാഞ്ഞു വന്ന റോബിന്റെ ബുള്ളെറ്റ് മുന്നിൽ വന്നു ആഞ്ഞു ചവിട്ടി….

റോബിൻ : ഏത് മറ്റേടത്തു നോക്കിയാടാ ഇറക്കുന്നെ….

രാജു സഡൻ ചവിട്ടി…

തെറ്റ് പൂർണമായും റോബിന്റെ ഭാഗത്തായിരുന്നു… എന്നാലും രാജു അവനോട് ക്ഷമ ചോദിച്ചു…

രാജു : സോറി… കണ്ടില്ല….

റോബിൻ : അവന്റൊരു സോറി…… ഓരോന്ന് വന്നോളും…

രാജുവിനെ തെറിയും പറഞ്ഞു റോബിൻ വണ്ടോയെടിച്ചു പോയി…. റീനയ്ക്ക് അല്പം ടെൻഷൻ കയറി… കാരണം രാജു ആരാണെന്നു ശരിക്കും റോബിൻ എന്നു പറയുന്ന ആൾക്ക് അറിയില്ല…. എന്നാലും രാജുവിന്റെ സമനിലയോടുള്ള പെരുമാറ്റം റീനയ്ക്ക് ബോധിച്ചു….

സാറ ചേച്ചിയും അവരെ നോക്കി നിന്നു….

സാറ : മോനെ അവനുമായിട്ടൊന്നും ഉണ്ടാക്കാൻ നിക്കണ്ട….. കച്ചറയാ

രാജു : അത് സാരല്ല ചേച്ചി….

ജീപ്പ് ഇറക്കിയതും ബെന്നിയും ബിൻസിയും ഓടി വന്നു….

ബെന്നി : അങ്കിൾ റ്റാറ്റാ

രാജു അവർക്ക് കൈ വീശി പോയി…

റീന ആ പോക്കും നോക്കി നിന്നു….

സാറ : മോൻ ഉറങ്ങുവാണോ

റീന : രാവിലെ പാൽ കൊടുത്തു കിടത്തി…. അവൻ എണീറ്റാൽ പണികളൊന്നും നടക്കില്ല….

സാറ : ഇവിടെ ഇപ്പൊ എന്റെ കുളിയും നനക്കലും കഴിഞ്ഞാൽ പിന്നെ ഫ്രീ ആയി….

റീന : എന്റെയും കഴിഞ്ഞു ചേച്ചി..

അപ്പോഴാണ് മേരി ഒരുങ്ങി വന്നത്……

മേരി : ഓഹ് നിങ്ങടെ ഒക്കെ കഴിഞ്ഞല്ലോ… എന്റെ തുടങ്ങാൻ പോവുന്നെ ഉള്ളൂ….

സാറയും റീനയും ചിരിച്ചു….

മേരി : കൊച്ചെവിടെ

റീന ഉറങ്ങുകയാണെന്നു ആംഗ്യം കാട്ടി….

മേരി : എന്നാ പോയേക്കുവാ….

റീന : ചേച്ചി…

മേരി : ആഹ്…

റീന : രണ്ടു മാക്സി ഉണ്ടായിരുന്നു… അതൊന്നു ഷേപ്പ് ആക്കി തരണം….

മേരി : വൈകീട്ട് ആക്കാമെടി….

റീന തലയാട്ടി…

മേരി പിള്ളേർക്ക് ഉമ്മ കൊടുത്തു നടന്നു പോയി….. അൽപ സമയത്തിനുള്ളിൽ ഓട്ടോ വന്നു പിള്ളേരും പോയി….

അങ്ങനെ റീന വീണ്ടും തന്റെ പണികളിലേക്ക് കടന്നു…..

താൻ ഇന്നലെയോ ഇന്നോ മെൻസസ് ആവേണ്ടതായിരുന്നു… സാധാരണ ഇന്നലെ ആയിരുന്നു ഡേറ്റ്…..

എന്തായാലും കുളിച്ചു പള്ളിയിലേക്ക് പോകണമെന്ന് അവൾക്ക് തോന്നി…. ഇന്നലെ ശരിക്കൊന്നു പ്രാർത്ഥിക്കാനായില്ല…..

റീന വേഗം കാര്യങ്ങൾ തീർത്തു….വെള്ളം ചൂടുണ്ട്…. പാച്ചുവിനെ കുളിപ്പിച്ചു പാൽ കൊടുത്തിട്ട് പോകാം…. സാറ ചേച്ചി സാധാരണ വരാറുള്ളതാണല്ലോ… ഇന്ന് കാണുന്നില്ല….

റീന പാച്ചുവിനെ എടുത്തു….അവൻ ഉണർന്ന് കരഞ്ഞു തുടങ്ങിയിരുന്നു….

റീന : ഇന്ന് അമ്മ കുളിപ്പിച്ച മതിയോട…..

റീന വെള്ളം എടുത്തു വെച്ചു നീങ്ങിയതും സാറ ചേച്ചി വരുന്നത് കണ്ടു….

സാറ : പാച്ചുകുട്ടാ… എണീറ്റോടാ…

റീന : ചേച്ചി എത്തിയോ….

സാറ : ഞാൻ ചെറിയൊരു തിരക്കിൽ പെട്ടു… പിന്നെ ഇവന്റെ കരച്ചിൽ കേട്ടു

റീന : ഞാൻ കുളിപ്പിക്കാൻ നിക്കുവായിരുന്നു…

സാറ : ഞാനുള്ളപ്പോഴോ…..

പാച്ചുവിനെ നോക്കിയാണ് സാറ പറഞ്ഞത്…

സാറ : പാച്ചുകുട്ടനെ അമ്മമ്മ അല്ലെ കുളിപ്പിച്ചുന്നത്…. അല്ലേടാ…..

റീന ഓരത്തിരുന്നു… സാറ ചേച്ചി പാച്ചുവിനെ കുളിപ്പിച്ചു തുവർത്തി റീനയ്ക്ക് കൊടുത്തു….

റീന പാച്ചുവിന്നെ ഒരുക്കി റൂമിലിരുന്ന് പാൽ കൊടുത്തു…

സാറ : നീ അങ്ങോട്ട് വാ….ഞാനെ അപ്പോഴേക്കും അലക്കി കഴിയട്ടെ…

റീന : ചേച്ചി….

സാറ : മം

റീന : എനിക്കൊന്നു പള്ളിയിലേക്ക് പോണമായിരുന്നു

സാറ : ഇന്നലെ അല്ലെ പോയത്…

റീന : മം… ചേച്ചി മോനെ ഒന്ന് നോക്കാമോ..

സാറ : പിന്നെന്താ…. നീ കുളി കഴിഞ്ഞു വാ…

സാറ പോയി കഴിഞ്ഞു റീന വേഗം കുളിച്ചൊരുങ്ങി….

വീട് പൂട്ടി റീന പാച്ചുവിനേം കൊണ്ട് സാറ ചേച്ചിയുടെ വീട്ടിലേക്ക് പോയി…

റീന : ചേച്ചി…

സാറ : ഇങ്ങു പോരെടി.

റീന അകത്തേക്ക് കയറി… ആദ്യമായാണ് റീന സാറയുടെ വീട്ടിലേക്ക് ചെല്ലുന്നത്….

നല്ല വൃത്തിയുള്ള വീട്… ഉള്ളിൽ വർക്കി ചേട്ടന്റെയും സാറ ചേച്ചിയുടെയും ഫോട്ടോ… പിന്നെ മകൾ ഡെയ്സിയുടെയും കെട്ട്യോന്റെയും കല്യാണ ഫോട്ടോയും കണ്ടു….

റീന : ഇതാണല്ലേ മോള്

സാറ : മം…. അടുത്ത ആഴ്ച മിക്കതും വരും….

റീന : എന്നാ ഞാൻ ചെല്ലട്ടെ….

റീന പാച്ചുവിനെ അങ്ങ് കൈമാറി…കൂടെ രണ്ടു ജോഡി ഡ്രെസ്സുകളും കൊടുത്തു….

സാറ : നീ പോയി വാ…

റീന : മം.. വേഗം വരണം…. ചേട്ടന്റെ ചങ്ങാതി വരുമിന്നു….

സാറ : ആ പാപ്പിയാണോ…

റീന : ആ…എന്നാ ശരി ചേച്ചി….

റീന നേരെ നടന്നു പള്ളിയിലേക്ക്….. ഒന്ന് സമാധാനായി പ്രാർത്ഥിക്കണം….

___________________________

മക്കളെ പറഞ്ഞയച്ചു വീട്ടിൽ കയറിയ ശക്തി കണ്ടത് മധുര പലഹാരങ്ങൾ പാക്ക് ചെയ്യുകയായിരുന്ന മല്ലിയെയാണ് …..

ശക്തി : ടി അണ്ണനാണോ ഇത്രയും

മല്ലി : അവിടെ അയൽവക്കമോക്കെ ഉള്ളതല്ലേ….

ശക്തി : മം…

മല്ലി അവളുടെ സ്പെഷ്യൽ അച്ചാറും കൈപ്പക്ക വരട്ടിയതുമൊക്കെ കൂട്ടത്തിൽ പാക്ക് ചെയ്തു …

ശക്തി : ഈ പാപ്പി എവിടെ പോയി കിടക്കുവാ…

മല്ലി : അവൻ വന്നോളും….

കുളിച്ചു കഴിഞ്ഞു പാപ്പിയും എത്തിയിരുന്നു…..

അവർ ഒരുമിച്ചിരുന്നു ചായ കുടിച്ചു…… കൊണ്ടുപ്പോകാനുള്ള സാദനങ്ങളും പിന്നെ ടീവിയും വണ്ടിയിലേക്ക് ശക്തിയും പാപ്പിയുമെടുത്തു വെച്ചു….

ശക്തി : മറ്റേതു എവിടെ???

പാപ്പി : അത് ആദ്യം എടുത്തു വെച്ചു…. ഫ്രന്റ്റിൽ ഉണ്ട്…

ശക്തി : സൂക്ഷിച്ചു കൊണ്ടു പോണേ

മല്ലി : അണ്ണനോട് അന്വേഷണം പറ……

ശക്തി : നീ ഇന്ന് തന്നെ എത്തില്ലേ…

പാപ്പി : മം…. ഞാൻ വൈകിയാലും എത്തും…..

പാപ്പി നേരെ ഏലപ്പാറയിലേക്ക് വിട്ടു….

_____________________________

പള്ളിയിൽ പോയി പ്രാർത്ഥിച്ചു തിരിച്ചു വരുമ്പോൾ വലിയൊരു ആശ്വാസമുണ്ടായിരുന്നു റീനയുടെ ഉള്ളിൽ….. ഭാരങ്ങൾ കർത്താവിന്റെ മുമ്പിൽ ഇറക്കി വെച്ച പോലെ….

അവൾ സാറ ചേച്ചിയുടെ വീട്ടിൽ വന്നു കയറുമ്പോൾ ഉമ്മറത്ത് തന്നെ സാറ ചേച്ചി പാച്ചുവുമായി ഇരിക്കുകയായിരുന്നു…..

സാറ : ആഹാ മനസ്സ് നിറഞ്ഞോ പ്രാർത്ഥിച്ചിട്ട്

റീന : കുറെ നാളായി ചേച്ചി ……… ഇന്നലെ തന്നെ ഒന്ന് ശരിക്കും കാണാൻ പോലും കഴിഞ്ഞില്ല….

സാറ : വാ ഇരിക്ക്

റീന : ഇവൻ പ്രശ്നമുണ്ടാക്കിയോ….

സാറ : ഒരു ജോഡി നനച്ചു

റീന : ബുദ്ധിമുട്ടയോ ചേച്ചിക്ക്

സാറ : ഏയ്‌… ഒന്ന് പൊടി പെണ്ണെ……

റീന : ഓഹ് ഇവിടെ ഒന്ന് വിയർത്തു കിട്ടണമെങ്കിൽ പാടാണല്ലോ…..

സാറ : എന്താ….. നിനക്ക് വിയർക്കാൻ ഇഷ്ടമാണോ

റീന : അതല്ല ചേച്ചി…. ഇവിടെ ഇങ്ങനത്തെ തണുപ്പുള്ളപ്പോ എങ്ങനെ വിയർക്കാനാണ്…. ഞാൻ വന്നേ പിന്നെ വിയർത്തിട്ടില്ല…

സാറ : അത് സാരല്ല…… മൂന്ന് മാസം കഴിഞ്ഞില്ലേ…. ഇനി ഈ തണുപ്പത്ത് നിങ്ങൾക്ക് വിയർക്കാലോ

റീന ഒന്നും മനസിലാവാതെ സാറയെ നോക്കി….

സാറ : എടി പെണ്ണെ…… പ്രസവത്തിന്റെ ക്ഷീണം മാറിയില്ലേ…. ഇനി നിനക്കും ചെക്കനും കെട്ടി മറിയാലോ എന്നു..

റീനയ്ക്ക് കേട്ടിട്ടു എന്തോ പോലെ തോന്നി…. പക്ഷെ സാറയുടെ അടുത്ത് മറുത്തു പറയാൻ പറ്റില്ലാലോ…

റീന അത് കേട്ടു മുഖം തിരിച്ചു….

സാറ ::ഓഹ് പെണ്ണിന് നാണം വന്നു…

റീനയ്ക് നാണമല്ല പകരം എന്തോ വല്ലായ്മയാണ് അങ്ങനെ കേട്ടപ്പോൾ തോന്നിയത്……

ബോധപൂർവം വിഷയം മാറ്റാനായി അവൾ വേറെ കാര്യങ്ങൾ എടുത്തിട്ടു

റീന : ഇനിയെന്താ പരിപാടി…

സാറ : ഓഹ് എന്ത്…. എല്ലാം കഴിഞ്ഞു… ഇവൻ കിടന്നപ്പോൾ അലക്കും കഴിഞ്ഞു….

റീന : എനിക്കിനി ഉച്ചക്കുള്ളത് എന്തെങ്കിലും നോക്കണം….. പാപ്പി ചേട്ടൻ വരും….

സാറ : സമയം ഉണ്ടല്ലോ

റീന : മം…

സാറ : എന്നാലേ നമ്മുക്ക് ആ അന്നമ്മ ചേച്ചീടെ വീട് വരെ പോയാലോ….നീ കണ്ടിട്ടില്ലല്ലോ

റീന : ആ ബുള്ളറ്റ്കാരന്റെ വീട്ടിലേക്ക് ആണോ….

സാറ : മം…. ചേച്ചിയെ കണ്ടിട്ട് കുറച്ചു ദിവസായി…..

റീന : ഞാൻ വരണോ

സാറ: വാ….

റീനയും പോയേക്കാമെന്നു വെച്ചു…വീട്ടിൽ ചെന്നാൽ ബോറടി തന്നെ……

റീന : എന്നാ വാ….. വേഗം വരില്ലേ…

സാറ : പിന്നെ….

അങ്ങനെ റീനയും പാച്ചുവും സാറയും കൂടെ മുകളിലോട്ട് നടന്നു…. കഷ്ടി 200മ മുകളിലോട്ട് കയറണം…. അന്നമ്മ ചേച്ചിയുടെ വീടാണ് അവസാനമുള്ളത്….

മുകളിൽ നിന്നു റീന തങ്ങളുടെ വീട് കണ്ടു…. നല്ല കാഴ്ചയായി അവൾക്കതു തോന്നി…..അന്നമ്മ ചേച്ചിയുടെ വീട്ടിൽ നിന്നു പള്ളിയും കവലയും നന്നായി കാണാം……

സാറ : ചേച്ചിയെ…… അന്നമ്മച്ചി….

റീനയും പാച്ചുവും വാതിൽ തുറക്കുന്നത് പ്രതീക്ഷിച്ചു നിന്നു….

ഇത്തിരി വൈകിയാണെങ്കിലും വോക്കിങ് സ്റ്റിക്ക് പിടിച്ചു ഒരു വൃദ്ധ വാതിൽ തുറന്നു….

അന്നമ്മ : ആ നീയായിരുന്നോ പെണ്ണെ…

സാറ : ആ…..

അന്നമ്മാ : ഇതേതാ ഈ കൊച്ചു…

സാറ : നമ്മുടെ കുര്യൻ സാറിന്റെ വീട്ടിലെയാ….

അന്നമ്മാ : കയറി വാ രണ്ടാളും…

അകത്തു കയറിയ റീന വീടൊക്കെ വൃത്തിയാക്കി സാദനങ്ങളും ഒതൂക്കി വെച്ചത് കണ്ട് അത്ഭുതപ്പെട്ടു….

റീന : ഈ പ്രായത്തിലും ചേച്ചി എല്ലാം വളരെ വൃത്തി ആയി സൂക്ഷിക്കുന്നുണ്ട്..അല്ലെ

സാറ : ചേച്ചിയോ…

സാറ ചിരിച്ചു…

അന്നമ്മ : എന്നാടി രണ്ടു പേരും കൂടെ കുശുകുശുപ്പ്

സാറ : ഈ പെണ്ണും ചേച്ചി വീട് വൃത്തി ആക്കി വെച്ചത് കണ്ടു ഞെട്ടിയതാ

അന്നമ്മ : നന്നായി…. അതൊക്കെ എന്റെ ചെക്കന്റെ പണിയാ…….

റീനയ്ക്ക് അതാണ്‌ ശരിക്കും ഞെട്ടലുണ്ടാക്കിയത്….

അന്നമ്മ : ആ ഇരിക്കുന്നെ

റീനയുടെ മനസ്സിൽ റോബിൻ തല്ലിപൊളിയായിരുന്നു…. അതിനാൽ തന്നെ ഇങ്ങനെ പ്രതീക്ഷിച്ചില്ല….

ആ വീട്ടിൽ തന്നെ കുറെ ഗ്ലാസ്സ് ആർട്ട്‌ വർക്കുകൾ കണ്ടു…… പല തരം കുപ്പികളിൽ അഹങ്കരിച്ചു പെയിന്റ് അടിച്ചു വെച്ചത് കണ്ടു അത്ഭുത പെട്ടു…

റീന : ഇതും മകനാണോ…

അന്നമ്മ : മം….. അതെ….. എല്ലാ കുപ്പികളും അവൻ കുടിച്ചു തീർത്തതാ…. കളയാൻ സമ്മതിക്കില്ല… അപ്പൊ പിന്നെ ഇങ്ങനെ ഓരോന്ന് ചെയ്തു കൂട്ടും

പാച്ചുവിന്റെ നുണക്കുഴിയുള്ള ചിരി കണ്ടു അന്നമ്മ റീനയെ അടുത്തേക്ക് വിളിച്ചു…

അന്നമ്മ : നീ ഇവിടെ ഇരി….

റീന അടുത്ത് വന്നിട്ട് പാച്ചുവിനെ മുന്നിലോട്ട് ചായ്ച്ചു കിടത്തി…

അന്നമ്മ : എന്താ നിന്റെ പേര്

റീന : റീന

അന്നമ്മ : ഇവന്റെയോ

റീന : പാച്ചു എന്നാ വിളിക്കുന്നെ…..

അന്നമ്മ : പാച്ചു….. കൊള്ളാം… നിങ്ങളെവിടെത്തുകാരാ

റീന : കണ്ണൂരാണ്

അന്നമ്മ : ആഹാ….. എന്റെ അമ്മയുടെ നാടും കണ്ണൂരാണ്….. തളിപ്പറമ്പ്….

റീന : ആന്നോ….

അന്നമ്മ : എന്റപ്പൻ ചാടിച്ചു കൊടുന്നതാ കോട്ടയത്തേക്ക്….

റീന ചിരിച്ചു… അന്നമ്മ പാച്ചുവിന്റെ വിരലുകൾ പിടിച്ചു കളിപിച്ചു….

അന്നമ്മ : എന്താ കെട്ടിയോന്റെ പേര്…

റീന : ശ്രീ………. രാജ്…..

അന്നമ്മ : അതെന്താ അങ്ങനെ ഒരു നീട്ടൽ

റീന ഒന്നു പരുങ്ങി…. ശ്രീജിത്ത്‌ എന്നു പറയാനാണ് വന്നത്…..

റീന : അത് ഞാൻ രാജുവേട്ടൻ എന്നാണ് വിളിക്കുന്നത്…. ശ്രീരാജ് എന്നാ പേര് ഞാൻ തന്നെ മറക്കും….

അന്നമ്മ : എന്നാ ചെയ്യുന്നേ

റീന : ഇവിടെ മെക്കാനിക് ആയി ജോലി കിട്ടി…

അന്നമ്മ : അല്ല നിങ്ങൾ എങ്ങനെ ഇവിടെ എത്തി പെട്ടു

സാറ : ഓഹ് അത് വലിയ കഥയാ എന്റെ ചേച്ചി

റീന ദേവസ്സി ചേട്ടന്റെ മുന്നിൽ അവതരിപ്പിച്ച അതെ കഥ വീണ്ടും ഇറക്കി….

അന്നമ്മ എല്ലാം കേട്ടു നെടുവീർപ്പിട്ടു…

അന്നമ്മ : യോഗം അതാണെങ്കിൽ പിന്നെ രക്ഷയില്ല…എന്തായാലും മോൾക്ക് സ്ഥലം ഇഷ്ടപ്പെട്ടോ

റീന തലയാട്ടി…..

സാറ : ചേച്ചി കാലിനു എങ്ങനെ ഉണ്ട്….

അന്നമ്മ : ഓഹ്… അതങ്ങനെ പോണൂ… ചെക്കൻ പോകുന്നതിനു മുൻപ് എന്തെങ്കിലും കാണിച്ചു വെച്ചിട്ട് പോകും….

സാറ : കഴിച്ചോ വല്ലതും

അന്നമ്മ : രാവിലെ കഞ്ഞി കുടിച്ചു…ഉച്ചക്കുള്ളത് എടുത്തു വെച്ചിട്ടുണ്ട്….

സാറ : മം…

അന്നമ്മ : കുപ്പിയിലെ കരവിരുത് പോലെയല്ല അവന്റെ പാചകം…..വായിൽ വെക്കാൻ കൊള്ളില്ല….

അത് പറഞ്ഞു അന്നമ്മ ചേച്ചി കളിയാക്കി ചിരിച്ചു…..കൂടെ അവരും…

സാറ : ഞങ്ങള് കുറെയായി ചേച്ചിയെ കണ്ടിട്ട്…..

അന്നമ്മ : ഓഹ്… പഴയ ഉഷാരൊക്കെ പോയെടി…. ഷുഗർ കൂടുതലാ… ചെക്കനാണെങ്കിൽ ജോലിക്ക് പോവാൻ ടെൻഷനാ…. എന്നെ തനിച്ചാക്കി പോവാൻ പാടാ……ഓരോ അരമണിക്കൂർ കൂടുമ്പോൾ വിളിക്കും….

റീനയ്ക്ക് റോബിനിൽ നല്ലൊരു മകനുള്ളത് പോലെ തോന്നി….. അമ്മയെ ഇത്രയും സ്നേഹിക്കുന്ന ആൾ എങ്ങനെ മേരി ചേച്ചിയെ ഉപദ്രവിക്കും…..

റീനയും സാറയും അവിടെയിരുന്നു കുറെ നേരം സംസാരിച്ചു…..

അപ്പോഴേക്കും റോബിന്റെ കാൾ വന്നു….

അതിഥികൾ ഉള്ള കാര്യം അന്നമ്മ റോബിനോട് പറഞ്ഞു……

സാറ : എന്നാ ഞങ്ങൾ ചെല്ലട്ടെ ചേച്ചി…. പിന്നെ വരാം

അന്നമ്മ : ആ പോവാന്നോ….

സാറ : പിന്നെ വരാം….

അന്നമ്മ : മോളെ… നീയും ഇടയ്ക്ക് വാ….

റീന ചിരിച്ചു……

അന്നമ്മ : മേരിയെ കണ്ടിട്ടും കുറെ നാളായി….

സാറ : അവൾക്ക് ജോലിയില്ലേ ചേച്ചി…

അന്നമ്മ : മം… പിന്നെ ആകെ കിട്ടുന്നത് ഒരു ഞായറാഴ്ച്ചയും… അന്നാണെങ്കിൽ ഇവിടെ അവനും ഉണ്ടാവും……

സാറ : അവളെ അവളുടെ വഴിക്ക് വിട്ടൂടെ എന്നു അവനോട് ചേച്ചിക്കൊന്നു പറഞ്ഞൂടെ

അന്നമ്മ : ഈ ഞാൻ പറഞ്ഞാ അവൻ അനുസരിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്…. എന്ത് ചെയ്യാനാ….. അതങ്ങനെ ആയി പോയി…

പോകാനൊരുങ്ങിയ അവരോട് അന്നമ്മ ചേച്ചിയെണീറ്റ് കൊണ്ട് ചോദിച്ചു…..

അന്നമ്മ : ആദ്യായിട്ട് വന്നിട്ട് ഈ കൊച്ചിന് ഒരു ചായ ഇട്ടു കൊടുക്കാൻ പോലും സാധിച്ചില്ലലോ

സാറ : ഒന്ന് പോയെ ചേച്ചി….. ഞങ്ങൾ തൊട്ടടുത്തുണ്ട്…. അടുത്ത വട്ടം ചേച്ചി ചായ ഇടുമ്പോൾ വിളിച്ചാൽ മതി…..

അതും പറഞ്ഞു റീനയും സാറയും ഇറങ്ങി….

റീനയ്ക് അന്നമ്മ ചേച്ചിയെ ഒരുപാടിഷ്ടമായി…. ഒരു പാവം

വീടെത്തുന്ന വരെ ഇത് തന്നെ ആയിരുന്നു സംസാരവും……

അവർ പടിക്കൽ എത്തിയതും പരിചയമുള്ള ജീപ്പ് വീട്ടിലേക്ക് വന്നു നിന്നു…

പാപ്പി : നമസ്കാരം….

റീന ചരിച്ചു കൊണ്ട് അടുത്തേക്ക് വന്നു…

റീന : ഹലോ….. പാപ്പി ചേട്ടാ…..

പാപ്പി വണ്ടി ഉള്ളിലേക്ക് കയറ്റി….ജീപ്പിൽ ഒരുപാട് സാധനങ്ങൾ ഉള്ളത് സാറയും റീനയും കണ്ടു…..

സാറ : ഇതെന്താ വല്ല ആടി കച്ചോടം കഴിഞ്ഞു വരുവാണോ….

പാപ്പി : ആ ചേച്ചി…..വർക്കി ചേട്ടൻ എവിടെ…..

സാറ : പണിക്ക് പോയി…

റീന പാച്ചുവിനെ കൊണ്ട് പോയി കിടത്തി തിരിച്ചു വന്നു…. പാപ്പി ഓരോന്നോരോന്നായി വണ്ടിയിൽ നിന്നുബിടുത്തു വെക്കുകയായിരുന്നു….

കുറെ പച്ചക്കറികളും മധുരപലഹാരങ്ങളും അച്ചാറും കണ്ട് സാറ റീനയെ കണ്ണുകൊണ്ട് കാണിച്ചു…

റീന : പാപ്പി ചേട്ടാ… ഇതൊക്കെ ആർക്കാ

പാപ്പി : ഇതൊക്കെ നിങ്ങൾ എല്ലാവർക്കും കൂടിയ…

സാറ : ഇത്രയുമോ

പാപ്പി : മല്ലിയുടെ പണിയാ ചേച്ചി…..

മുറ്റത് പൂന്തോട്ടം കണ്ടു റീനയെ നോക്കി ചിരിച്ചു….

പാപ്പി : അണ്ണൻ ഇതിനിടയിൽ ഇതും സെറ്റ് ചെയ്തോ….

റീന : മം

TV, മിക്സി കുറച്ചു മൺ ചട്ടിയും പാത്രങ്ങളും ഉണ്ടായിരുന്നത് ഇറക്കി വെച്ചു പാപ്പി ഉമ്മറത്തു ഇരുന്നു….

റീന : ചായ എടുക്കട്ടെ

പാപ്പി : വേണ്ട…. വെള്ളം മതി….. ഇനിപ്പോ ഊണ് കഴിക്കാറായില്ലേ….

സാറ : എന്നാ ഞാൻ ചെല്ലട്ടെ കുറച്ചു കഴിഞ്ഞു വരാം…..

പാപ്പി തലയാട്ടി….

റീന അടുക്കളയിൽ ചെന്നു വെള്ളം കൊണ്ടു കൊടുത്തു അടുത്ത പണികളിലേക്ക് കടന്നു…..

പാപ്പി റീനയറിയാതെ വേറൊരു പെട്ടി വളരെ സൂക്ഷിച്ചു രാജുവിന്റെ മുറിയിൽ കൊണ്ട് പോയി വെച്ചു…..

പിന്നെ TV അവിടെയുള്ള ഭിത്തിയിൽ സ്വിച്ച് ബോർഡിനടുത് ഫിറ്റ്‌ ചെയ്തു….

മിക്സി അടുക്കളയിൽ കൊണ്ട് പോയി വെച്ചു….

റീനയ്ക്ക് മിക്സി ചെറിയ ആശ്വാസമായി തോന്നി… ആകെയുള്ള ചെറിയ ബുദ്ധിമുട്ട് അരയ്ക്കുന്നതായിരുന്നു…..

പണികളെല്ലാം കഴിഞ്ഞു പാപ്പി വന്നപ്പോഴേക്കും ഊണ് റെഡി ആയി കഴിഞ്ഞിരുന്നു…

പാപ്പി : നല്ല പസിയിറുക്ക്

റീന : ങേ

പാപ്പി : നല്ല വിശപ്പുയുണ്ടായിരുന്നു

റീന : ഞാൻ അധികം ഒന്നും ഒരുക്കിയില്ല…

പാപ്പി : അയ്യോ ഇതൊക്കെ ധാരാളം….

ഒരു തോരനും പപ്പടവും അച്ചാറും പിന്നെ പരിപ്പ് കറിയും……. എല്ലാം കൂട്ടി ഞെരിച്ചു പാപ്പി അസ്സലായി ഉണ്ടു…

റീന പാപ്പിയുടെ ആസ്വദിച്ചുള്ള കഴിപ്പ് നോക്കി നിന്നു

പാപ്പി : കഴിക്കുന്നില്ലേ…..

റീന : ഞാൻ പിന്നെ ഇരുന്നോളാം

പാപ്പി : അണ്ണൻ എപ്പോ വരും…

റീന : 5.30 ആവുമ്പോഴേക്കും എത്തും

പാപ്പി : ആഹ് വരട്ടെ

ഭക്ഷണം കഴിഞ്ഞു പാപ്പി രാജുവിന്റെ മുറിയിൽ പോയി വിശ്രമിച്ചു……

റീന ഭക്ഷണം കഴിച്ചു മുറിയിൽ പോയി മല്ലിയെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കു വെച്ചു….

നല്ലൊരു ഉറക്കം കഴിഞ്ഞു പാപ്പി എണീക്കുമ്പോൾ മുറ്റത് പിള്ളേരുടെ ബഹളം കേട്ടു….

ചെല്ലുമ്പോൾ പിള്ളേർ സാറ ചേച്ചിയുടെ വീട്ടിലിരുന്നു പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു….. പാപ്പി എഴുന്നേറ്റ് വരുന്നത് കണ്ട റീന സാറ ചേച്ചിയുടെ വീട്ടിൽ നിന്നു തിരിച്ചു വന്നു….

റീന : നല്ല ഉറക്കമായിരുന്നല്ലോ

പാപ്പി : ആ… രണ്ട് ദിവസം നല്ല ഓട്ടമായിരുന്നു….. ഉറങ്ങിയിട്ടില്ല…. ഇവിടെ എന്തു സുഖമാ കിടന്നുറങ്ങാൻ…. ബഹലങ്ങളില്ല… വളരെ ശാന്തം…

റീന : ഞാൻ ചായ എടുക്കട്ടെ….

പാപ്പി : വേണ്ട…..അണ്ണൻ വന്നിട്ടാകാം

റീന : മം…..

പാപ്പി അവിടെയിരുന്നു പിള്ളേരുടെ കളി കണ്ടിരുന്നു….

റീനയും അവിടെയിരുന്നു….

റീന : രവീണമോളും രഘുവും എന്ത് പറയുന്നു….

പാപ്പി : നിങ്ങള് പോയപ്പോൾ രവീണ വിഷമത്തിലായിരുന്നു…

റീന : പാവം…. ഒന്ന് യാത്ര പറയാനും പറ്റിയില്ല….

പാപ്പി : തങ്കച്ചി ഇവിടെ ഓക്കേ അല്ലെ…

റീന : ഓക്കേ എന്നു വെച്ചാൽ സമാധാനമുണ്ട്…… പിന്നെ ഇവരൊക്കെ നല്ല സ്നേഹമുള്ളവരാ….

പാപ്പി : മം… എല്ലാം ശരിയാകും….

പാപ്പി അണ്ണനെ വിളിച്ചു…… ദൂരെ മാറി നിന്നു ആയിരുന്നു അവരുടെ സംസാരം……എന്തോ കാര്യമുള്ള സംസാരമാണ് എന്നു റീനയ്ക്ക് തോന്നി…

റീന : എന്തായിരുന്നു

പാപ്പി : അണ്ണൻ എപ്പോ വരുമെന്ന് ചോദിച്ചതാ…..

റീന : സംസാരം കേട്ടിട്ട് അങ്ങനെ അല്ലാലോ

പാപ്പി : സത്യായിട്ടും….

അവർ അവിടെ ഇരുന്നു തേനിയിലെ വിശേഷങ്ങൾ പങ്കു വെച്ചു…

പാപ്പി : പിന്നെ ആ പലഹാരങ്ങളും ഒക്കെ ഇവർക്കും കൊടുക്കണേ

റീന : മം… ആ കുട്ടികൾക്ക് മധുരമെന്നു വെച്ചാൽ ജീവനാ

പാപ്പി : പിള്ളേർക്ക് ഈ പ്രായത്തിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കണം…. എനിക്കൊന്നും അങ്ങനെ സാധിച്ചു കിട്ടിയിട്ടില്ല….

പാപ്പിയുടെ ശബ്ദം ഇടറി……

പാപ്പി : ഓഹ്…. ഇവിടെ എന്തൊരു തണുപ്പാ… എങ്ങനെ പറ്റുന്നു….

റീന : പറഞ്ഞിട്ട് കാര്യമില്ല…. ശീലമായി വരുന്നു…

അൽപ നേരം കഴിഞ്ഞു മേരിയും എത്തിയതോടെ സ്ത്രീ ജനങ്ങൾ എല്ലാരും അവിടെ നിറഞ്ഞു…..

മല്ലി കൊടുത്തയച്ച പലഹാരങ്ങളും മറ്റു വിഭവങ്ങളും റീന സാറയ്ക്കും മേരിയ്ക്കും പങ്ക് വെച്ചു നൽകി….

ഒപ്പം പിള്ളേരും മധുരം കഴിച്ചു…..

__________________________

സമയം 6 മണി…… റോഡിൽ നിന്ന പാപ്പി താഴെ നിന്നു ജീപ്പ് കയറി വരുന്നതിൽ നിന്നും അണ്ണനാണ് വരുന്നതെന്ന് മനസ്സിലായി….

ജീപ്പ് വന്നു നിന്നത്തോടെ ഒപ്പമുണ്ടായിരുന്ന വർക്കി ചേട്ടനും ഇറങ്ങി….

പാപ്പി : ആഹാ വർക്കി ചേട്ടനും ഉണ്ടായിരുന്നോ…

വർക്കി : നീ എപ്പോ എത്തി…

പാപ്പി : ഉച്ചക്ക് മുന്പേ

 

രാജു ജീപ്പ് ഉള്ളിലേക്ക് കയറ്റി…. പുറത്തിറങ്ങി ഉമ്മറത്തു ചെന്നു റീനയുടെ കയ്യിൽ ബാഗും പച്ച കറിയും ഏല്പിച്ചു…… അപ്പോഴേക്കും പിള്ളേരും രാജുവിന്റെ അടുത്തെത്തി കുശലങ്ങൾ ചോദിച്ചു…..

എല്ലാരും കൂടെ കുറച്ചു നേരം വർത്താനം പറഞ്ഞു…. ഇരുട്ടായതോടെ എല്ലാരും വീട്ടിലേക്ക് മടങ്ങി….

പാപ്പിയും രാജുവും ഉമ്മറത്തിരുന്നു കുറെ സംസാരിക്കുകയും ഫോണിൽ കുറെ പേർക്ക് രാജു നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് റീന അടുക്കളയിൽ നിന്നു കേട്ടു…..

റീന : കുളിക്കുന്നില്ലേ

ഉമ്മറത്തു വന്നു റീന ചോദിച്ചു

രാജു : മം…..

റീന : വെള്ളം ചൂടുണ്ട്….

രാജു : താ വരുന്നു…

റീന : പാപ്പി ചേട്ടൻ നാളെയല്ലേ പോവുന്നുള്ളൂ

പാപ്പി : ഇല്ല….. ഞാൻ കുറച്ചു കഴിഞ്ഞു പോകും

 

റീന : ഈ രാത്രിയോ…. നാളെ പോയാ പോരെ….

പാപ്പി : ഞാൻ ഇന്ന് എത്തിയെ പറ്റൂ… നാളെ രാവിലെ തന്നെ തിരക്കുള്ള പണികളുണ്ട്…..

റീന രാജുവിനെ നോക്കി അകത്തേക്ക് പോയി….

രാജു കുളി കഴിഞ്ഞു വന്നതോടെ റീന ഭക്ഷണം റെഡി ആക്കുവാനായി അടുക്കളയിൽ ബിസി ആയിരുന്നു….

രാജു : റീന

റീന : ആ…..

റീന രാജുവിന്റെ വിളി കേട്ടു രാജുവിന്റെ അടുത്തേക്ക് പോയി…

പാപ്പിയും രാജുവും ഇരിപ്പുണ്ടായിരുന്നു…..

രാജു പാപ്പിയുടെ കയ്യിൽ നിന്നു കുട്ടി ഫോൺ വാങ്ങി ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് കൊടുത്തു….

റീന : ആരാ….

രാജുവിനോടായി ചോദിച്ചതും ഫോൺ രാജു കൈ മാറി…

റീന : ഹലോ….

ജോയ്: ഹലോ… ടി….. ഞാനാ ജോയ്മോൻ…..

റീനയുടെ കണ്ണുകൾ നിറഞ്ഞു…. തന്റെ പ്രിയപ്പെട്ട അനിയന്റെ ശബ്ദം കേട്ടു അവൾക്ക് വല്ലാത്ത സന്തോഷം തോന്നി…..ജോയ് റീനയെ കൂടാതെ മമ്മയെ കൂടി കോൺഫറൻസ് കാളിൽ എടുത്തു

റീനയുടെ സന്തോഷം രാജുവിനും പാപ്പിക്കും ഊഹികാവുന്നതേ ഉള്ളൂ….അവളുടെ മമ്മയുടെ സ്വരം കേൾക്കാനായി രാവിലെ പ്രാർത്ഥിച്ചതെ ഉള്ളൂ….. ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല…….അവർ കുറെ നേരം സംസാരിച്ചു…..

മമ്മ വീട്ടിലായതിനാൽ കൂടുതൽ നേരം തുടരേണ്ട ഇനി വേറൊരു അവസരത്തിൽ സംസാരിക്കാം എന്നു വെച്ചു റീന ജോയ്മോനോടും മമ്മയോടും ഫോണിലൂടെ യാത്ര പറഞ്ഞു ഫോൺ വെച്ചു……

റീനയുടെ കണ്ണുകൾ നിറഞൊഴുകി… ഫോൺ രാജുവിന് കൊടുക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ രാജുവിന്റെ കയ്യിൽ വീണു….

രാജു പക്ഷെ ഫോൺ വാങ്ങി വീണ്ടുമൊരു നമ്പറിലേക്ക് ഡയൽ ചെയ്തു റീനയ്ക്ക് ഫോൺ കൊടുത്തു….

രാജു : ബാലേട്ടനാണ്…..സംസാരിക്ക്

റീന ഫോൺ വാങ്ങി….ബാലേട്ടനോടും ദേവി ചേച്ചിയോടും കുറെ സംസാരിച്ചു….ബാലേട്ടൻ വിശേഷങ്ങൾ തിരക്കുന്നതിനു റീന മറുപടികൾ നൽകിങ്കൊണ്ടിരുന്നു….. മറു തലയ്ക്കൽ ദേവി ചേച്ചിയുടെ കരച്ചിൽ രാജുവിനു കേൾക്കാൻ പറ്റി…..

റീന സ്വസ്ഥമായി സംസാരിക്കാൻ തന്റെ മുറിയിൽ പോയി…..

രാജുവും പാപ്പിയും മുഖം നോക്കി ഇരുന്നു….

അര മണിക്കൂർ എങ്കിലും അവർ സംസാരിച്ചു… റീന മുറിയിൽ നിന്നിറങ്ങിയപ്പോൾ രാജുവും പാപ്പിയും ഭക്ഷണം കഴിക്കുകയായിരുന്നു……

പാപ്പി വേഗം തന്നെ ഭക്ഷണം കഴിച്ചു…… രാജു റീനയ്ക്കായി ഒരു കസേര നീക്കി കൊടുത്തു….

രാജു : കഴിക്ക്…..

റീന : എന്തോ അവരെയൊക്കെ വിളിച്ചപ്പോൾ കാണാനൊരു മോഹം….

റീനയുടെ സ്വരങ്ങൾ ഇടറിയിരുന്നു…

രാജു : ശരിയാണ്…. പക്ഷെ തന്റെ അപ്പന്റെ ശല്യം കൂടുതലാണ്….. ബാലേട്ടന്റെ രണ്ടു വട്ടം ചെന്നു ഭീഷണിപ്പെടുത്തി…..

റീന : പറഞ്ഞു….

രാജു : അത് കൊണ്ട് കുറച്ചു കഴിയട്ടെ….

റീന : മം

 

രാജു ഭക്ഷണം വിളമ്പി…… പാപ്പി ചെന്നു പാച്ചുവിനെ നോക്കി… നല്ല ഉറക്കമാണ്…..എന്നിട്ട് ഉമ്മറത്തു വന്നിരുന്നു….

 

രണ്ടാളും ഭക്ഷണം കഴിച്ചു. എല്ലാം വൃത്തി ആക്കി…റീന പാപ്പിക്ക് കൊണ്ട് പോകുവാനായി ചൂട് വെള്ളം കുപ്പിയിലാക്കുകയായിരുന്നു…അതിനിടയിലാണ് രാജു വിളിച്ചത്……..

രാജു : റീന

റീന : ആ

പാപ്പിയും രാജുവിന്റെ കൂടെ ഒരു പെട്ടിയുമായി നിൽപുണ്ടായിരുന്നു…..

റീനയ്ക്ക് ആ പെട്ടിയിൽ എന്തോ കാര്യമുള്ളതായി തോന്നി… വന്നപ്പോഴും പാപ്പി ആ പെട്ടി വളരെ സൂക്ഷിച്ചാണ് എടുത്തു വെച്ചത്…..

റീന : എന്താ ഇതിൽ…..

രാജു : പാപ്പി…..

പാപ്പി പാതി മനസ്സോടെ അത് തുറന്നു…..

പെട്ടി തുറന്നതും റീനയുടെ ഹൃദയം തകർന്നു….. ഇത്രയും നാൾ അവൾ കര കയറി വന്ന ദുഖത്തിന്റെ പടുകിഴിയിലേക്ക് തന്നെ വീണ്ടും വീണു പോകുമെന്ന് തോന്നി…

രാജുവും ഏതാണ്ട് അതെ അവസ്ഥയിൽ തന്നെ ആയിരുന്നു…..

റീന മുന്നോട്ട് നീങ്ങി പെട്ടിയുടെ അടുത്തെത്തി…… രണ്ട് മൺകുടത്തിൽ ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ ചിതാഭസ്മം…….

ഒന്നിൽ ശാന്തിയെന്നും ഒന്നിൽ ശ്രീജിത്തെന്നും എഴുതിയിരുന്നു……

റീന അതിൽ തൊട്ട് കരഞ്ഞു തുടങ്ങി…..പാപ്പി ഈ രംഗം മുൻകൂട്ടി കണ്ടു ആദ്യമേ വാതിൽ അടിച്ചിരുന്നു….

റീനയുടെ ശബ്ദം ഉയർന്നുതുടങ്ങിയപ്പോൾ രാജു ചെന്നു തോളത്തു തട്ടി…..

എന്ത് ചെയ്യണമെന്ന് അറിയാതെ പാപ്പി അടുത്ത് നിന്നു….

രാജു : ഇത് വാങ്ങുവാനായി പാപ്പി നാട്ടിൽ പോയിരിക്കുവായിരുന്നു….

റീന ദയനീയമായി പാപ്പിയെ നോക്കി…പാപ്പി രാജുവിനെ വിളിച്ചു പുറത്തേക്ക് പോയി…

പാപ്പി : അണ്ണാ നല്ല ഇരുട്ടായി….

രാജു : നീ വിട്ടോ…വൈകണ്ട….

പാപ്പി : കാശു വല്ലതും വേണോ

രാജു : വേണ്ട…. കയ്യിലുണ്ട് ……

റീനയെ അൽപ നേരത്തേക്ക് രണ്ടു പേരും വെറുതെ വിട്ടു….. കുറച്ചു കഴിഞ്ഞു അവളുടെ കരച്ചിൽ ശാന്തമായി…. പിന്നെ നിന്നു…..

ആ വേളയിൽ പാപ്പി അവളെ ചെന്നു കണ്ടു…..

പാപ്പി : ഞാൻ ഇറങ്ങുവാ….. പിന്നെ വരാം….

മറുപടി വരാത്തതോടെ പാപ്പി പുറത്തേക്ക് ഇറങ്ങി……

പാപ്പി : അങ്ങോട്ട് ഇനി എന്നാ…..

രാജു : അവളൊന്നും നോർമൽ ആയി വരുകയായിരുന്നു…. ഇനിപ്പോ വീണ്ടും സമയം എടുക്കും…. ഇവിടത്തു കാരാണെങ്കിൽ സ്നേഹമുള്ളവരാ…പേടിക്കാനില്ല… എന്നാലും ഇവളെ ഒറ്റക്കാക്കി വരാൻ ബുദ്ധിമുട്ട്…..

പാപ്പി : എന്തായാലും അവളെയും കൂട്ടി വാ….. എന്തായാലും മല്ലിയുടെ ഡേറ്റ് അടുത്ത മാസം അവസാനത്തേക്ക് ആവും…….

രാജു : ഞാൻ വരാം…..

പാപ്പി : ഞാൻ പോകുവാ….

പാപ്പി വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും റീന വെള്ളം കുപ്പിയുമായി വന്നു…. റിവേഴ്‌സ് എടുക്കുമ്പോൾ റീന പാപ്പിയുടെ അടുത്തെത്തി…

റീന : ഇത് വെച്ചോളൂ…. ചൂട് വെള്ളമാണ്….

പാപ്പി : പോട്ടെ…

റീന : ചേട്ടാ….. നന്ദി……..

പാപ്പി ചിരിച്ചേയുള്ളൂ….രാജുവിനെ നോക്കി തല കുലുക്കി പാപ്പി വണ്ടിയെടുത്തു വിട്ടു……

 

തിരിച്ചു കയറിയ റീന ചിതാഭസ്മം എടുത്തു പുറത്തു വെച്ചു….

രാജുവും അടുത്തേക്ക് വന്നു റീനയെ നോക്കി….

രാജു : എനിക്ക് ഈ ആചാരങ്ങൾ ഒന്നും അറിയില്ല….ബാലേട്ടൻ പറഞ്ഞു ഏതെങ്കിലും നദിയിലോ കടലിലോ ഒഴുക്കാൻ….

റീന : മം….. റീനയുടെ കണ്ണുകൾ കലങ്ങി….

രാജു : നിന്റെ അഭിപ്രായം എന്താ….

റീന : ഒഴുക്കണ്ട……

രാജു : പിന്നെ…..

റീന : അറിയില്ല…..പുഴയിൽ ഒഴുക്കിയത് കൊണ്ട് അമ്മയ്ക്കും ഏട്ടനും ശാന്തി കിട്ടുമോ….

രാജു അവളെ നോക്കി….

രാജു : വീട്ടിൽ വെക്കാൻ പറ്റില്ല….. അത് അപകടമാണ്… മാത്രമല്ല നിന്നെ അത് കൂടുതൽ ദുഖത്തിലാക്കുള്ളൂ…

റീന : മം… പിന്നെന്തു ചെയ്യും….

രാജു : അവർക്ക് ശാന്തി കിട്ടണമെങ്കിൽ ഇവരെ ഈ കുടത്തിലാക്കിയവരെ തീർക്കണം….. തീർക്കും ഞാൻ കൃത്യ സമയത്ത്….

റീന : പക്ഷെ ഇതെന്തു ചെയ്യും…

രാജു : നിന്റെ മതാചാര പ്രകാരം എന്താ ചെയ്യുക…..

റീന : മണ്ണിൽ മറവ് ചെയ്യും…..

രാജു ഒന്ന് ആലോചിച്ചു…..സമയം നോക്കി…. രാത്രി 9 ആവുന്നു…….

പിന്നിൽ ഡോർ തുറന്നു രാജു നോക്കി നിന്നു…. റീനയും പിന്നിൽ വന്നു നിന്നു….

രാജു പറമ്പിലുള്ള കല്ലറയിലേക്ക് നോക്കി നിന്നത്തോടെ റീനയ്ക്ക് കാര്യങ്ങൾ മനസ്സിലായി….

രാജു പിന്നിലിറങ്ങി നോക്കി… മേരിയുടെ വീട്ടിലൊന്നും അനക്കമില്ല….. ഒരു മുറിയിൽ മാത്രം. വെളിച്ചമുണ്ട്…. എന്നാലും ശബ്ദമില്ല…..വർക്കി ചേട്ടന്റെ വീട്ടിൽ നിന്നു പിന്നാമ്പുറത്തു നടക്കുന്നത് കാണാൻ കഴിയില്ല…..

റീനയും രാജുവും കുറച്ചു നേരം കൂടി അവിടെ കാത്തിരുന്നു….. റീന കുറെ നാളുകൾക്ക് ശേഷം വീണ്ടും കരഞ്ഞു…. രാജു നോക്കുമ്പോൾ കലങ്ങിയ കണ്ണുമായി റീന അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു….

നേരം കുറെ കടന്നു പോയി….11 മണി ആയതോടെ രാജു പിന്നിലേക്ക് ഇറങ്ങി….

മൺവെട്ടിയും എളാങ്കുമെടുത്തു കല്ലറയിലേക്ക് പോയി…. നോക്കുമ്പോൾ റീനയും പുറത്തിറങ്ങി….

രാജു : നല്ല മഞ്ഞുണ്ട്….. നീ അകത്തേക്ക് പോ

റീന : സാരല്ല്യ….

രാജു എളാങ്ക് കൊണ്ട് കുറെ നേരത്തെ പരിശ്രമത്തിനോടുവിൽ ഇളക്കി…..

തിക്കി തിക്കി സ്ലാബ് കുറച്ചു നീക്കി……. റീന പരിസരം നന്നായി വീക്ഷിക്കുന്നുണ്ടായിരുന്നു…..

രാജു : അത് കൊണ്ട് വാ…..

റീന അകത്തേക്ക് കൊണ്ട് പോയി രണ്ട് കുടങ്ങളും കൊണ്ട് വന്നു രാജുവിന് നൽകി….

റീന കരഞ്ഞുകൊണ്ട് കുരിശുവരച്ചു അവിടെ തന്നെ നിന്നു…. രാജു റീനയെ നോക്കി കല്ലറയിലേക്ക്‌ മെല്ലെ ഇറങ്ങി…..

അധികം താഴ്ച ഉണ്ടായിരുന്നില്ല….. അമ്മയുടെയും അനിയന്റെയും എല്ലും ചാരവും പൂർവികർ കിടക്കുന്ന മണ്ണിലേക്ക് വെച്ചു കയറി പോന്നു….

രാജു : അവർ ഇവിടെ വിശ്രമിക്കട്ടെ….

റീന : മം…..

രാജു : നീ വെള്ളം വെക്ക്… കുളിക്കണം….

റീന അകത്തേക്ക് ചെന്നു ഗ്യാസ് സ്റ്റവിൽ വെള്ളം വെച്ചു….

 

രാജു സ്ലാബ് പഴയ പോലെയാക്കി വെച്ചു… എന്നാലും ആരും അറിയാതിരിക്കാൻ ബാക്കി വന്ന സിമെന്റും മണലും ചേർത്ത് പെട്ടെന്ന് തന്നെ വെച്ചു തേച്ചു പിടിപ്പിച്ചു……

കല്ലറയുടെ പരിസരം വൃത്തിയാക്കി സ്ലാബ് ഒക്കെ തുടച്ചു രാജു വീട്ടിലേക്ക് കയറുമ്പോൾ റീന പിന്നിൽ നിന്നു കരയുന്നുണ്ടായിരുന്നു….

രാജു : മതി….ഒരായുസ്സിനുള്ളത് നീ കരഞ്ഞു തീർത്തില്ലേ….. ഇനി മതി….

റീന രാജുവിനെ നോക്കി…

രാജു : ഇനി കരയേണ്ടത് നിന്റെ അപ്പനും കൂട്ടരുമാണ്…..

രാജു വെള്ളവുമായി കുളിക്കുവാനായി കയറി….

റീന ആയുധങ്ങൾ ഒക്കെ ഒതുക്കി വെച്ചു കല്ലറയുടെ അടുത്ത് ചെന്നു നിന്നു…..

കുളി കഴിഞ്ഞു നെഞ്ചിൽ ഒരു തോർത്ത്‌ വിരിച്ചു റീനയുടെ പിന്നിൽ ചെന്നു നിന്ന രാജു…

രാജു : മതി….. ഇനി കിടക്കാൻ നോക്കൂ….

റീന : സഹിക്കാൻ പറ്റുന്നില്ല….

രാജു : പറ്റും …… നിനക്കെ കഴിയൂ…..

രാജു വിറച്ചു കയ്യുമായി അവളുടെ തോളിൽ തട്ടി….

തിരിഞ്ഞു നിന്ന റീന അവനെ നോക്കി…..

റീന : എനിക്ക് വാക്ക് താ……. എന്റെ കരയിച്ചവരെ വെറുതെ വിടില്ലെന്നു….

രാജുവിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല……നേരെ നീട്ടിയ റീനയുടെ കയ്യിൽ കൈ ചേർത്ത്….

രാജു : വാക്ക്…….നിനക്കും എനിക്കും നഷ്ടങ്ങൾ വാങ്ങി തന്നവരെ ഞാൻ വെറുതെ വിടില്ല……

റീന കരഞ്ഞു കൊണ്ട് തന്നെ അവന്റെ മാറിലേക്ക് വീണു…… ആ തണുത്ത രാത്രിൽ മഞ്ഞും കൊണ്ട് രാജു അൽപ നേരം അവളോടൊപ്പം ആ നിൽപ് തുടർന്നു….

പക്ഷെ അവളെ ആശ്വസിപ്പിക്കാൻ നിന്ന അവന്റെ ഉടുമുണ്ടിനിടയിൽ ഒരു ഇളക്കം വരുന്നതവൻ അറിയുകയുണ്ടായി……..

 

 

 

 

തുടരും….

 

 

ഈയൊരു ചെറിയ ഭാഗം എഴുതുവാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു… അതുകൊണ്ട് തന്നെ ഞാൻ ഉദ്ദേശിച്ചത് മുഴുവനും ഉൾകൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല….

സമയമാണ് പ്രധാന വില്ലൻ…… ജോലി ഭാരം വളരെ കൂടുതലാണ്…… അടുത്ത ഭാഗം ഉടൻ തന്നെ തരണമെന്നാണ് ആഗ്രഹം…. പക്ഷെ എന്നു സാധിക്കുമെന്ന് ഇപ്പൊ പറയാനാകില്ല….

 

വൈകിയതിനു മാപ്പ് ചോദിച്ചു കൊണ്ട്…..

 

 

 

ആശാൻ………….

a
WRITTEN BY

admin

Responses (0 )



















Related posts