-50% Intro price for the next 72 hours only!. Buy now →

Kambi stories

എക്ലിപ്സ് 2 [Sorrow]

എക്ലിപ്സ് 2 Eclipse Part 2 | Author : Sorrow [ Previous Part ] [ www.kambistories.com ]   ഇപ്പൊ പോയികൊണ്ടിരിക്കുന്നത് അത്രക്ക് ഇരുട്ടുള്ള പ്രദേശം അല്ലാത്തത് കൊണ്ട് കുറെയൊക്കെ ധൈര്യം പോകെ പോകെ കൈവന്നു. എന്നാലും ഇങ്ങനെ ഒക്കെ നടക്കുന്നതിൽ നന്നായി ആശ്ചര്യമുണ്ട്. ഇങ്ങനെ ഒരു കാട് ഒരു ഗ്രാമത്തെ സംരക്ഷിക്കണം എന്നുണ്ടെങ്കിൽ അതിനു എന്തോ കാര്യമുണ്ട്. എന്റെ അമ്മയും അച്ഛനും അവിടെ നിന്നാണ് വന്നിരുന്നത് എങ്കിൽ എന്റെയും ചേച്ചിയുടെയും ബാക്കി […]

0
1

എക്ലിപ്സ് 2

Eclipse Part 2 | Author : Sorrow

[ Previous Part ] [ www.kambistories.com ]


 

ഇപ്പൊ പോയികൊണ്ടിരിക്കുന്നത് അത്രക്ക് ഇരുട്ടുള്ള പ്രദേശം അല്ലാത്തത് കൊണ്ട് കുറെയൊക്കെ ധൈര്യം പോകെ പോകെ കൈവന്നു. എന്നാലും ഇങ്ങനെ ഒക്കെ നടക്കുന്നതിൽ നന്നായി ആശ്ചര്യമുണ്ട്. ഇങ്ങനെ ഒരു കാട് ഒരു ഗ്രാമത്തെ സംരക്ഷിക്കണം എന്നുണ്ടെങ്കിൽ അതിനു എന്തോ കാര്യമുണ്ട്.

എന്റെ അമ്മയും അച്ഛനും അവിടെ നിന്നാണ് വന്നിരുന്നത് എങ്കിൽ എന്റെയും ചേച്ചിയുടെയും ബാക്കി കുടുംബം അവിടെ ഉണ്ടായേക്കാം.

അങ്ങനെ ആഹ് വഴി പൊക്കൊണ്ടിരിക്കുമ്പോൾ മൂന്നാമത്തെ കല്പനക്കനുസരിച്ചു റോഡിന്റെ സൈഡിൽ നിൽക്കുന്നുണ്ട് ഒരു പെൺകുട്ടി. വളരെ സുന്ദരിയായ ആര് കണ്ടാലും കൊഞ്ചിച്ചു പോകുന്ന ഒരു ക്യൂട്ട് കുട്ടി. എനിക്ക് ഇപ്പൊ ആഹ് അപ്പൂപ്പൻ പറഞ്ഞു തന്നതൊന്നും അറിവില്ലാഞ്ഞതന്നെങ്കിൽ ഞാൻ എന്തായാലും ആഹ് കുട്ടിയെ കണ്ടു വണ്ടി നിർത്തി എന്താ ഈ കാട്ടിൽ ഒറ്റയ്ക്ക് നില്കുന്നത് എന്ന് തിരക്കിയെനെ.

എന്നാൽ ഇപ്പൊ എനിക്ക് കൂടുതൽ അറിയാം. നിർത്തുന്നത് എന്റെ ജീവന് ആപത്താണ്. ഞാൻ ആഹ് കൊച്ചിനെ മുമ്പിൽ വണ്ടി നിർത്താതെ നേരെ ഓടിച്ചു കൊണ്ടിരുന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോയെക്കും വീണ്ടും ആ കൊച്ചിനെ തന്നെ കണ്ടു എന്നാൽ ഈ പ്രാവിശ്യം അവളുടെ കൂടെ അവളുടെ അമ്മ ഉണ്ടായിരുന്നു. ദാവനി തന്നെ വേഷം. ഞാൻ ആഹ് പെണ്ണിന്റെ ഭംഗി ഒന്നും ആസ്വദിക്കാൻ നിക്കാതെ വീണ്ടും അവരെ താണ്ടി വണ്ടി ഓടിച്ചു പോയികൊണ്ടിരുന്നു. കുറെ കൂടി ദൂരം താണ്ടിയപ്പോൾ അവരെ വീണ്ടും കണ്ടു. എന്നാൽ ഇപ്പ്രാവഷ്യം ആ തള്ളയുടെ കയ്യിൽ ഒരു കത്തി ഉണ്ടായിരുന്നു.

ഞാൻ അവരുടെ മുമ്പിൽ കൂടി പോകുന്ന സമയം ആഹ് തള്ള കത്തി എടുത്ത് ആഹ് കുട്ടിയുടെ കഴുത്തു മുറിക്കാൻ തുടങ്ങി.പെട്ടെന്ന് കണ്ടതിൽ ജീപ്പ് കയ്യിൽ നിന്നു ഒന്ന് പാളിയെങ്കിലും ഞാൻ പെട്ടെന്ന് സ്വായബോധം വീണ്ടെടുത്തു. ആഹ് കുട്ടിയുടെ തല മുഴുവനായിട്ടു ആഹ് പെണ്ണ് അറുതോണ്ടിരിക്കുവാണ്. ചോര കൊണ്ട് രണ്ടു പേരും കളിച്ചിട്ടുണ്ട്. അവരുടെ തൊട്ടു മുമ്പിൽ എത്തിയതും എന്റെ വണ്ടി ഓഫ്‌ ആയി.

എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. ഈ സമയം കൊണ്ട് ആ പെണ്ണ് ആ കുട്ടിയുടെ തല മുഴുവനായും അറുത്തെടുത്തിട്ടുണ്ട്. ആ കുട്ടിയുടെ കരച്ചിൽ ഇപ്പോഴും ചെവിയിൽ മുഴങ്ങി കേൾക്കാം. എന്റെ നെഞ്ചിടിച്ചിട്ടു രക്തം ബോഡിയിൽ ഒഴുകുന്നത് ശെരിക്ക് അറിയുന്നുണ്ടായിരുന്നു.

ഓരോ നെഞ്ചിടിപ്പിനും ബോഡി മുഴുവനായും പൾസ് ചെയ്യുന്ന പോലെ. ആഹ് കൊച്ചിന്റെ തലയും കത്തിയും കയ്യിൽ പിടിച്ചു ചോരയിൽ വാർന്നു കുളിച്ചു അവൾ എന്റെ പാസ്സന്ജർ സീറ്റിന്റെ അടുത്തേക്ക് നടന്നു വന്നു അതിന്റെ സൈഡിൽ നിന്നു കത്തി വച്ചു ഗ്ലാസിൽ മുട്ടി. എന്നാൽ ഞാൻ അവളെ നോക്കാനോ അങ്ങോട്ട്‌ തിരിയാനോ നിന്നില്ല. സത്യത്തിൽ എനിക്ക് സാധിക്കുന്നില്ല എന്ന് വേണം പറയാൻ.

പെട്ടെന്ന് ഗ്ലാസിലുള്ള തട്ടലിന്റെ ഫോഴ്സ് കൂടി കൂടി വന്നു.ടക്… ടക്… ടക്… എന്റെ വണ്ടിയുടെ ഗ്ലാസിനു എത്ര നേരം പിടിച്ചു നിലക്കാൻ ആകും എന്നറിയില്ല .ഞാൻ കയ്യിലെയും കാലിലെയും ശക്തി പണിപ്പെട്ടു വീണ്ടെടുത്തു ഇഗ്നിഷൻ കിടന്നു കറക്കാൻ തുടങ്ങി.വണ്ടി ആണേൽ സ്റ്റാർട്ട്‌ ആവുന്നില്ല.എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല.

അവസാനം വണ്ടിയുടെ ഗ്ളാസ്സിന് വിള്ളൽ വീഴാൻ തുടങ്ങി.അപ്പോഴും ഞാൻ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. അവസാനം അതും സംഭവിച്ചു. വണ്ടിയുടെ ഗ്ലാസ്‌ ഒരു വലിയ ശബ്ദത്തോടെ പൊട്ടി ചിതറി.

കുറെ ഗ്ലാസ്‌ സീറ്റിലും പുറത്തും ആയി ചിന്നിചിതറി കിടക്കുന്നു.ഇറങ്ങി ഓടിയാലോ എന്നൊരു ചെറിയ ചിന്ത മനസ്സിൽ വന്നെങ്കിലും എനിക്ക് റിയാക്ട് ചെയ്യാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല. അവൾ ഉള്ളിൽ കൈ ഇട്ടു ഡോർ തുറന്നു എന്റെ പാസ്സന്ജർ സീറ്റിൽ കയറി ഇരുന്നു വാതിൽ അടച്ചു. ആഹ് കൊച്ചിന്റെ തല ഇപ്പോഴും അവളുടെ ഇടത്തെ കയ്യിൽ ഉണ്ട്. അതിൽ നിന്നും ചോര ഒലിച്ചു അവളും വണ്ടിയുടെ ആഹ് ഭാഗവും മുഴുവൻ ചോര.

എന്നെ നോക്കാതെ അവൾ മുൻപോട്ടു തന്നെ നോക്കി ഇരിക്കയാണ്. ആഹ് തലയെ മടിയിൽ വച്ചു ഇപ്പോൾ തലോടി കൊണ്ട് മു മ്പോട്ട് തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട്‌ ആയി. പെട്ടെന്ന് ആയോണ്ട് തന്നെ ഞാൻ പേടിച്ചു ചാടി കൂകി പോയി. എന്നാലും പുറത്തേക്കിറങ്ങാൻ ഞാൻ കൂട്ടാക്കിയില്ല.4 മത്തെ റൂൾ.

ചത്താലും പുറത്തിറങ്ങരുത്.ചാവുന്നതിനേക്കാൾ ഭീകരമായിരിക്കും പുറത്തിറങ്ങിയാലുള്ള അവസ്ഥ. വണ്ടി സ്റ്റാർട്ട്‌ ആയതും ഞാൻ വിറക്കുന്ന കൈകൾ കൊണ്ട് വണ്ടി മുൻപോട്ടു എടുത്തു. അവൾ ഇപ്പോഴും ആഹ് ജീവനറ്റ കൊച്ചിന്റെ തലയിൽ തലോടി മുൻപോട്ടു നോക്കി ഇരിക്കിവാണ്. ആഹ് കൊച്ചിന്റെ കണ്ണ് ഇപ്പോഴും തുറന്നു തന്നെ ആണ് ഇരിക്കുന്നത്. ആ കണ്ണുകൾ എന്റെ നേരെയും. എന്നെ ഒന്നും ചെയ്യാത്തത്തിൽ ചെറിയ സംശയം തോന്നിയെങ്കിലും ഞാൻ ഇരുമ്പ് പോലെ ഇരുന്നു വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു.

ഇതും കൂടി താണ്ടി പോയാൽ പിന്നെ എനിക്ക് ഒരു കൽപന കൂടെ താണ്ടിയാൽ മതി.പക്ഷെ എങ്ങനെ ഇതിനെ താണ്ടും എന്ന് അറിയില്ല. പുറത്തിറങ്ങുന്നത് അസാധ്യമാണ്. അപ്പൂപ്പൻ വീണ്ടും വീണ്ടും പറഞ്ഞതാണ്. പുറത്തിറക്കാൻ വേണ്ടി കാട് പലവിധം ശ്രെമിക്കുമെന്ന്. എന്ത് വന്നാലും പുറത്തിറങ്ങരുത് എന്നും മരിക്കുവാനേൽ കാറിന്റെ ഉള്ളിൽ കിടന്നു മരിക്കുന്നതായിരിക്കും ഇവിടെ കിട്ടാൻ പോകുന്നതിൽ ഉത്തമ മരണം എന്ന്.

അങ്ങനെ ധൈര്യം സംഭരിച്ചു മുൻപോട്ടു പോയിക്കൊണ്ടേ ഇരുന്നു ഒടുക്കം ആ പെണ്ണ് കത്തി കൊണ്ട് വഴിയുടെ ഒരു അറ്റത്തേക്ക് ചൂണ്ടി കാണിച്ചു. എനിക്ക് എന്താണെന്നു മനസ്സിലായില്ലെങ്കിലും അവൾ ചൂണ്ടിയ ഇടത്തു വണ്ടി സൈഡ് ആക്കി. കയറിയ പോലെ തന്നെ താടക തിരിച്ചും ഇറങ്ങി ഒന്നും പറയണ്ട് കാട്ടിലേക്ക് നടന്നു പോയി. അപ്പോഴാണ് ശെരിക്കും ശ്വാസം നേരെ വീണത്. പാവത്തിന് ഒരു ലിഫ്റ്റ് മാത്രമേ വേണ്ടീരുന്നുള്ളു.

പിന്നെന്തിനാ ആ കൊച്ചിനെ കൊന്നത് എന്നാലോചിച്ചു വണ്ടിയെടുത്തപ്പോഴാണ് ശ്രെദ്ധിക്കുന്നത് ആ താടക കൊച്ചിന്റെ തലയും വണ്ടിയിൽ ഇട്ടിട്ടാണ് ഇറങ്ങി പോയത്. ആഹ് കൊച്ചാണെൽ ഇപ്പൊ എന്നെ നോക്കി ചിരിച്ചു തല മാത്രമായി സീറ്റിൽ കിടക്കുന്നുണ്ട്. പോയ ഭയമൊക്കെ അതേപടി തിരിച്ചു വന്നു.ആ കൊച്ചിന്റെ ചുണ്ടിലും ആഹ് കൊലച്ചിരി ഉണ്ടായിരുന്നു ഇപ്പൊ. ബോഡി മൊത്തം പോയിട്ടും അഹങ്കാരം പോയിട്ടില്ല എന്ന് തോന്നുന്നു.

ഇതിനെ എന്ത് ചെയ്യും എന്നാലോചിച്ചു പോയികൊണ്ടിരുന്നപ്പോൾ ആണ് വണ്ടിയുടെ പെട്രോൾ കാലിയായത്. ഈ കാട്ടിൽ ഇറങ്ങി വണ്ടിയുടെ പെട്രോൾ നിറക്കുന്നതിലും വലിയ അപകടം വേറെ ഒന്നുമില്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ ആ കൊച്ചിന്റെ മുഖത്തേക്ക് നോക്കി. ഇപ്പൊ അവളുടെ കൊലച്ചിരിക്കു പകരം മുഖത്ത് ഭയമായിരുന്നു.

വെറും തല മാത്രം ഉള്ള ഇവളെ പേടിപ്പിക്കാൻ മാത്രം എന്ത് സാധനമാണ് ഇവിടെ ഉള്ളത് എന്നെനിക്കു ഊഹിക്കാൻ പോലും ആയില്ല.ഞാൻ മെല്ലെ പുറകോട്ടു തിരിഞ്ഞു ഒരു ക്യാൻ കയ്യിൽ എടുത്തു. എന്ത് വന്നാലും നേരിടുക തന്നെ.

ഇനിയുള്ള ആപത്തിനെ നേരിടാനുള്ള വഴിയും അപ്പൂപ്പൻ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഞാൻ പയ്യെ വണ്ടിയുടെ ലോക്ക് തുറന്നു ഡോർ തുറന്നു പുറത്തേക്ക് പാളി നോക്കി. അവിടെ ആരും ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം ഞാൻ ആഹ് കൊച്ചിനെ അല്ല അവളുടെ തലയെ നോക്കി ഇപ്പഴും അവളുടെ മുഖത്ത് ഭയമുണ്ട്. എന്തോ പെട്ടെന്ന് എനിക്ക് പാവം തോന്നി.തല മാത്രല്ലേ ഒള്ളൂ. ഇനി എങ്ങനെ ഇവൾ ഭക്ഷണം കഴിക്കും. “ഇപ്പൊ വരാട്ടോ ” ന്നും മെല്ലെ പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.ചുറ്റും ആരും തന്നെ ഇല്ല. വെറും കാട്. കടുത്ത നിശബ്ദതയും. പക്ഷെ ഇത് വരെ ഉള്ള എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി ഇവിടെ ഉള്ളതിനെ ഒന്നും കണ്ണ് കെട്ടി വിശ്വസിക്കരുത് എന്ന്.

പതിയെ ഇറങ്ങി നേരെ ചെന്ന് പെട്രോൾ ടാങ്ക് തുറന്നു ക്യാൻ എടുത്തു ഒഴിക്കാൻ തുടങ്ങി. അല്ലേലും എന്തേലും അത്യാവശ്യത്തിനു ചെയ്യുന്ന കാര്യങ്ങൾ എല്ലാം പാളിപോകുമല്ലോ അതുപോലെ തന്നെ ഒഴിച്ച പെട്രോൾ മുഴുവൻ പോകുന്നത് പുറത്തേക്കാണ്. ഒരു വിധം ശെരിക്കു പിടിച്ചു മുക്കാൽ ഭാഗം ടാങ്കിൽ എത്തിയതും പുറത്തു നിന്നും എന്തോ ഒരു ശബ്ദം കേട്ടു. എനിക്ക് അതോടെ മനസിലായി എന്റെ കാര്യം പോക്കായി എന്ന്.

എന്നാലും ധൈര്യം സംഭരിച്ചു കയ്യിൽ ബാക്കി ഉണ്ടായിരുന്ന പെട്രോൾ എടുത്തു ദേഹത്തൂടെ ഒഴിച്ച്. മെല്ലെ മെല്ലെ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞു നോക്കുമ്പോൾ ദേ നില്കുന്നു മാടൻ. ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ ശ്വാസം തന്നെ നിലച്ചു പോയ്. അത്രക്കും ഭയാനകമായ രൂപം. പെട്ടെന്ന് സ്വായബോധം തിരിച്ചെടുത്തു ആഹ് തങ്ങി നിന്ന ശ്വാസം അദ്ദേ പടി പിടിച്ചു വച്ചു.

അപ്പൂപ്പൻ പറഞ്ഞതനുസരിച്ചു മാടന് കണ്ണ് ഇല്ല.കേട്ടും മണത്തും ആണ് ഇരകളെ കണ്ടു പിടിക്കുന്നത്.ഞാൻ ശ്വാസം പോലും വിടാതെ അതിനെ തന്നെ നോക്കി നിന്നു. പെട്രോൾ ദേഹത്തു വീണതോടെ എന്റെ മണം അതിനു നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ കല്പന ഞാൻ തെറ്റിച്ചു. മാടന്റെ മുമ്പിൽ പെടരുത്. അതിനു ആഹ് കൊച്ചിന്റെ രക്തത്തിന്റെ മണം കിട്ടുന്നില്ലേ എന്ന് ഞാൻ സംശയിച്ചു. ഇപ്പൊ മൈന്റിലൂടെ പല പ്ലാനും ഓടി കൊണ്ടിരിക്കുന്നുണ്ട്. ഒരു വിചിത്ര രൂപമാണ് മാടന്. നീണ്ട കൈകൾ. എൻറെ അത്രയും നീളം കാണും ഒരു കയ്യിനു.

അങ്ങനെ രണ്ടു കൈകളും അതിന്റെ പകുതി സൈസിലുള്ള കാലുകൾ. എല്ലാം മെലിഞ്ഞിട്ട്. എന്റെ രണ്ടിരാട്ടോയോളം നീളം ഉണ്ട്. ദേഹത്തൊന്നും രോമമോ മറ്റോ ഒന്നും തന്നെയില്ല.

ഞാൻ പയ്യെ ഒരു കല്ല് എടുത്തു എതിർവശത്തേക്ക് ഒരേറു കൊടുത്തു അതു ചെന്ന് വീണെടുത്തേക്ക് അതു പെട്ടെന്ന് തിരിഞ്ഞു എന്നാൽ അങ്ങോട്ട്‌ ഒന്ന് നോക്കിയ ശേഷം അതു പയ്യെ തല തിരിച്ചു എന്നെ തന്നെ നോക്കി.

നിമിഷനേരം കൊണ്ട് അതെന്റെ ദേഹത്തേക്ക് ചാടിയതും ഞാൻ പേടിച്ചു നിലത്തു വീണു. എന്റെ വീഴലും അതിന്റെ ചാട്ടവും ഒന്നിച്ചയത് കൊണ്ട് അതു നേരെ വന്നു തട്ടിയത് ജീപ്പിലും.

അതു മുഖം ഇടിച്ചു ഒന്ന് പുറകോട്ടു വലിഞ്ഞതെ ഞാൻ ഓടി ഡോർ തുറന്നു അകത്തു കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പെട്രോൾ മുഴുവൻ തീർന്നെന്നോണം വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. ഞാൻ ട്രൈ ചെയ്യുന്നതിന്റെ സൗണ്ട് കേട്ടു മാടൻ ജീപ്പിന്റെ ബോണറ്റ്റിന്റെ മുകളിലേക്ക് ചാടി വീണു.

അതു അതിന്റെ മേലെ ഇരുന്നു അലമുറ ഇടാൻ തുടങ്ങി. ഒരുമാതിരി ഇരുമ്പ് ഇട്ടുരക്കുന്ന ശബ്ദം. ഒടുവിൽ വണ്ടി സ്റ്റാർട്ട്‌ ആയതും ഒന്നും നോക്കാതെ ആക്സിലിറേറ്റർ ഫുൾ ചവിട്ടി താത്തി പറപ്പിച്ചു എടുത്തു. താറിന് എന്ത് കുറ്റങ്ങളുണ്ടേലും 4×4 ഇലെ ഇനിഷ്യൽ ടോർക് പോളിയാണ്.

അതു കൊണ്ട് തന്നെ അതിനെ തട്ടിത്തെറിപ്പിച്ചു വണ്ടിയെടുത്ത് മുൻപോട്ടു കുതിച്ചു. മാടനന്നെ വിടാൻ ഉദ്ദേശമില്ലഎന്ന് തോന്നുന്നു വിടാതെ പുറകെ പിടിക്കുന്നുണ്ട്. ഞാൻ ആഹ് കൊച്ചിന്റെ തലയിലേക്ക് നോക്കിയപ്പോ അതു പേടിച്ചു അവിടെ തന്നെ നിക്കുന്നുണ്ട്. വണ്ടി സ്പീഡ് കൂടിയത് കൊണ്ടാണെന്നു തോന്നുന്നു തല കിടന്നു ആടുന്നുണ്ട്.

ഇപ്പൊ എനിക്കതിന്റെ ഗൗനിക്കാനുള്ള നേരം ഇല്ലാത്തതു കൊണ്ട് ഞാൻ മുൻപോട്ടു നോക്കി ഒട്ടും സ്പീഡ് കുറക്കാതെ തന്നെ ഓടിച്ചു. ദൂരെ റോഡിനു ഒരാറ്റം ചെറുതായിട്ട് കാണുന്നുണ്ട് അതു കണ്ടതും ഇരട്ട അല്ല ഒരു മുരട്ട പെറ്റ ആശ്വാസം. എന്നാൽ ആഹ് ആശ്വാസം ഏറെ നേരം നീണ്ടു നിന്നില്ല.മാടൻ എന്റെ സൈഡിൽ എത്തി കഴിഞ്ഞു.

എത്ര തന്നെ സ്പീഡ് കൂട്ടിയിട്ടും അതിന്റെ സൈഡിൽ നിന്നും മാറാൻ എനിക്ക് കഴിയുന്നില്ല. അവസാനം അതു ഒറ്റ ചാട്ടത്തിന് എന്റെ വണ്ടിയുടെ മുകളിൽ എത്തി. അതിനു എന്നെ അല്ല ഇപ്പോൾ വേണ്ടത് എന്റെ വണ്ടിയെ ആണ്. അതാണ്‌ ഇപ്പോൾ അതിന്റെ മുമ്പിൽ ഇര. കാരണം കിടന്നു ഒച്ചയുണ്ടാക്കുന്നത് എന്റെ പുന്നാര വണ്ടി തന്നെ ആണ്. പുല്ല് വല്ല എലെക്ട്രിക് കൊണ്ട് വന്ന മതിയായിരുന്നു എന്ന് ചെറുതായി ചിന്തിച്ചു കൊച്ചിനെ നോക്കിയപ്പോൾ അവളെ കാണാൻ ഇല്ല.

അവൾ ഉരുണ്ട് താഴേക്ക് ചാടിയിട്ടുണ്ട്. പാവം. ഇപ്പൊ എൻറെ അവസ്ഥയും അതായിരിക്കും എന്ന് ആലോചിച്ചപ്പോൾ നട്ടെല്ലിന്റെ ഇടയിൽ കൂടെ ഒരു പുളിപ് കേറിയത്‌ പോലെ. ഇപ്പൊ മാടൻ കിടന്നു എന്റെ വണ്ടിയുടെ ബോണറ്റ്റിൽ തട്ടുന്നുണ്ട്.വണ്ടിയുടെ ബോണറ്റ്റ് എല്ലാം ഞെളുങ്ങി ആകെ തകിടം ആയിട്ടുണ്ട് എന്നാലും ഞാൻ വണ്ടി സ്ലോ ചെയ്തില്ല. മാടൻ എഞ്ചിനിൽ എത്തിയാൽ പിന്നെ എനിക്ക് മരണം തന്നെയാണ് വിധി.

അതിനു മുമ്പ് ഈ റോഡ് കടക്കണം.എന്നാൽ എനിക്ക് അതിനു പറ്റും എന്ന് തോന്നുന്നില്ല. ഞാൻ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കാൻ തുടങ്ങി. അതിൽ മാടന്റെ ആക്രമണം ഇച്ചിരി കുറഞ്ഞു. അതിനു വണ്ടിയുടെ മേൽ നിക്കാനുള്ള ശ്രമം കൂട്ടേണ്ടി വന്നു. എന്നാലും അധികം വെട്ടിക്കാൻ എനിക്ക് പേടി ആയിരുന്നു.

എങ്ങാനും വെയ്റ്റ് ഡിസ്ട്രിബുഷൻ അണീക്വൽ ആയി മറിഞ്ഞാൽ തീർന്നു. അങ്ങനെ ഒരു വിധം റോഡ് കഴിയാനായിരുന്നു. എന്നാൽ അപ്പോൾ ഒരു വലിയ ഇരുമ്പ് ഉരക്കുന്ന ശബ്ദത്തോടെ

മാടൻ എന്റെ ഡ്രൈവർ സീറ്റിന്റെ ഡോർ വലിച്ചു പൊട്ടിച്ചു എറിഞ്ഞു. എങ്ങനെയോ അതു മനസിലാക്കിയിട്ടുണ്ട് ഞാനാണ് ഇതിനെ കണ്ട്രോൾ ചെയ്യുന്നത് എന്ന്.അതു സൈഡിൽ അള്ളിപ്പിടിച്ചു അങ്ങോട്ട്‌ ഇറങ്ങി ഇപ്പോൾ അതിന്റെ മുഖവും എന്റെ മുഖവും തമ്മിൽ രണ്ടടിയോളം വ്യത്യാസം ഒള്ളൂ. ഞാൻ ശ്വാസം അടക്കി പിടിച്ചു വണ്ടി നേരെ തന്നെ പിടിച്ചു സ്പീഡ് കൂട്ടികൊണ്ടിരുന്നു.

പെട്ടെന്ന് മാടൻ എന്നെ നോക്കി കുതിച്ചതും സൈഡിൽ കണ്ട വീണു കിടന്ന മരക്കൊമ്പിലേക്ക് ഞാൻ കാറികൂകി വണ്ടി ചാരിച്ചതും ഒപ്പമായിരുന്നു.അതു അതിൽ തട്ടി അതെ ഇരുമ്പുരക്കുന്ന ശബ്‌ദം ഉണ്ടാക്കി തെറിച്ചതും ഞാൻ വണ്ടി നേരെ ആക്കി പറപ്പിച്ചു വിട്ടു. ഒരുവിധത്തിൽ ആഹ് റോട്ടിൽ നിന്നും കൂടുതൽ വെളിച്ചമുള്ള റോട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി. പുറകിലോട്ട് നോക്കിയപ്പോൾ ആ റോഡിന്റെ അറ്റത് കിതച്ചു കൊണ്ട് മാടൻ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. അതിന്റെ മുഖത്ത് എന്തോ പ്രോമിസ് ഉള്ളത് പോലെ.

നിന്നെ ഞാൻ എടുത്തോളാം എന്ന് പറയുന്നത് പോലെ. ഞാൻ വീണ്ടും വണ്ടി ഓടിച്ചു മുൻപോട്ടു പോയി. ഇപ്പൊ പോകുന്നത് ഒടുക്കത്തെ സ്പീഡിൽ ആണ്. സന്ധ്യ ആകാൻ ആയിട്ടുണ്ട്. അതിനു മുമ്പ് ഗ്രാമത്തിൽ എത്തണം രാത്രി ഈ കാട്ടിൽ എന്തൊക്കെ ഉണ്ടാകുമെന്ന് എനിക്ക് ഊഹിക്കാൻ പോലും ആകുന്നില്ല. അങ്ങനെ പോകുന്ന വഴിക്ക് ദൂരെ ഒരു ഒരു ഗേറ്റ് പോലെ എന്തോ കണ്ടു. ചുറ്റും മരങ്ങൾ കൊണ്ട് മതിൽ പോലെ കെട്ടിയിട്ടുണ്ട്.

അതികം ബലം ഉള്ളതൊന്നും അല്ല ഈ സ്പീഡിൽ പോയി ഇടിച്ചാൽ പൊളിച്ചു അകത്തു കടക്കാം. അതു ഗ്രാമമാകണേ എന്ന് മനസ്സിൽ ആഗ്രഹിച്ചു വണ്ടി സ്പീഡിൽ വിട്ടു കൊണ്ടിരിക്കുമ്പോൾ സൈഡിലെ സീറ്റിൽ നിന്നും എന്തോ അനക്കം കേട്ടു തിരിഞ്ഞു നോക്കിയത് ആ കൊച്ചു പൂർണ രൂപത്തിൽ ഇരിക്കുന്നു കയ്യിൽ ആ കത്തിയും ചുണ്ടിൽ വല്ലാത്തൊരു ചിരിയും കണ്ണിൽ അതിയായ സന്തോഷവും ഉണ്ട്.

വേറൊന്നു ചിന്തിക്കുന്നതിനു മുമ്പേ അതെന്നിലേക്ക് കുതിച്ചു കഴിഞ്ഞിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ സൈഡിലേക്ക് വലിഞ്ഞ ഞാൻ സൈഡിലെ ഡോർ ഇല്ലാത്തതിനാൽ പുറത്തേക്ക് തെറിച്ചു വീണു.

കിടന്നു മണ്ണിൽ ഉരുളുമ്പോൾ അവസാനമായി കണ്ട കാഴച്ച എന്റെ വണ്ടി ആ ഗേറ്റും പൊളിച്ചു ഉള്ളിലേക്ക് കുതിക്കുന്നതായിരുന്നു ഞാൻ ഇല്ലാതെ….!

By sorrow…

തുടരും…
അടുത്ത ഭാഗം മുതൽ കമ്പി ആഡ് ചെയ്യുന്നതാണ്….

a
WRITTEN BY

admin

Responses (0 )