എക്ലിപ്സ് 1
Eclipse Part 1 | Author : Sorrow
കാട്…. കൊടും കാട്… ജീപ്പ് പോകുന്ന ഇരു വശവും ഇരുണ്ട കാട്… കാണുമ്പോൾ തന്നെ എന്തോ പോലെ പേടി ആകുന്നു…
സാധാരണ കാടുകളിൽ കാണുന്ന പോലെ തന്നെ ഉള്ള മരങ്ങളും ചെടികളും എല്ലാം തന്നെ… കൂടുതൽ വ്യക്തമായി പറയുകയാണെങ്കിൽ കേരളത്തിലെ കാടുകളിൽ കാണുന്നത് പോലെ തന്നെ…
എന്നാലും എന്റെ അമ്മയും അച്ഛനും ഇങ്ങനെ ഒരു ഓടംകേറാ മൂലയിൽ നിന്നാണ് എറണാംകുളത്തു പോയി നല്ല ഫ്ലാറ്റ് എല്ലാം വാങ്ങി എന്നെയും എന്റെ ചേച്ചിയെയും വളർത്തിയ എന്ന് ആലോചിക്കുമ്പോൾ എന്ത് കൊണ്ടോ വിശ്വസിക്കാൻ പറ്റാത്ത പോലെ.ഇവിടുത്തെ കാടുകളെ വേറിട്ട് നിർത്തുന്ന ഒരു ഘടകം ഞാൻ ശ്രേദ്ധിച്ചത് നിശബ്ദഥയാണ്.
ഒരുമാതിരി സൈലന്റ് വാലിയിൽ പോയ അവസ്ഥ. ഏകദേശം 14000 കിലോമീറ്റർ എങ്കിലും കാണും എന്ന് തോന്നുന്നു. ഗൂഗിൾ അമ്മച്ചി ഇവിടെക്കുള്ള റോഡിൽ കയറിയപ്പോ തന്നെ ആക്‌സിഡന്റ് പ്രോൺ ഏരിയ ആണെന്ന് മെസ്സേജ് തന്നു.
പക്ഷെ എത്ര ആലോചിച്ചിട്ടും ഈ നീണ്ടു കിടക്കണ റോട്ടിൽ എന്ത് മാങ്ങാണ്ടി തട്ടിയിട്ടാണ് ആക്‌സിഡന്റ് ആവാൻ പോണേ ന്ന് മനസിലാവുന്നില്ല. കുറച്ചു കൂടി കാടിന്റെ ഉള്ളിൽ എത്തിയപ്പോൾ തന്നെ ഫോണിന്റെ നെറ്റ്‌വർക്കും ഹുദാഹവാ.പിന്നെ ഇവിടെ വേറെ റോഡ് ഒന്നും കാണാനില്ല ഒറ്റ റോഡ് മാത്രമേ ഒള്ളു അത് കൊണ്ട് വഴിയെ കുറിച്ച് ആലോചിച്ചു വിഷമമില്ല.
എങ്ങാനും പെട്രോൾ തീർന്നാലോ എന്ന് വിചാരിച്ചു ഞാൻ ഈ 140 കിലോമീറ്റർ സ്‌ട്രെച്ചിൽ കേറിയപ്പോ തന്നെ 3-4 ക്യാൻ പെട്രോളും വണ്ടിക്കു വേണ്ട അത്യാവശ്യം ടൂൾസും ഭക്ഷണവും എടുത്തിട്ടുണ്ട്. ഇവിടെ കേറിയപ്പോ എനിക്ക് കിട്ടിയ കുറച്ചു നിർദ്ദേശങ്ങൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകർശിച്ചത്. വെറും പൊട്ടത്തരം എന്നാലും അത് പറഞ്ഞു തന്ന ചായകടക്കാരനോട് ഞാൻ ഒന്നും പറഞ്ഞില്ല.
എല്ലാം കേട്ട് ഇരുന്നു ചായ കുടിച്ചു ഒരു 2000 രൂപ കയ്യിലും കൊടുത്തു. അത് കണ്ടപ്പോൾ അയാളുടെ മുഖത്തുണ്ടായ സന്ദോഷം മതി എല്ലാം കെട്ടിരുന്നതിനു തികയാൻ. പൈസ കൊടുത്തത് കൊണ്ടാണെന്നു തോന്നുന്നു എന്നോട് കൂടുതൽ നിർദ്ദേഷം ഒക്കെ തള്ളി വാണിംഗ് തന്നാണ് വിട്ടത്.
കാരണം ഒന്നുമല്ല ഈ റോഡ് ഇച്ചിരി വശപിശകാണെന്നാണ് എല്ലാരും പറയുന്നത്. അന്ധവിശ്വാസം അല്ലാതെ എന്ത് പറയാൻ. എന്തായാലും ഒരു ചാൻസ് എടുക്കാൻ ഞാൻ ഇല്ല. തന്ന നിർദേശം എല്ലാം പാലിക്കാൻ തന്നെയാണ് പോകുന്നത്.
എന്തൊക്കെയാണെന്ന് പറയാം അതിനു മുമ്പ് എന്നെ പരിചയപ്പെടുത്താം. എന്റെ പേര് പ്രത്യുഷ്. പ്രത്യുഷ് കെ മഹാദേവൻ. മഹാദേവൻ അവറുകളുടെയും ലക്ഷ്മിപ്രിയയുടെയും ഏക മകൻ.
പിന്നെ ഉള്ളത് ഒരു ചേച്ചി. പേര് ആനന്ദ കെ മഹാദേവൻ.ഇപ്പൊ ഞാൻ ഈ കാട്ടിലൂടെ പോകുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതം എന്ന ചുരുൾഅഴിയാത്ത കഥക്ക് അർത്ഥം കണ്ട് പിടിക്കാൻ വേണ്ടിയിട്ടാണ്.രണ്ടു പേരും നല്ല ഭംഗി ഉള്ളവരെയൊണ്ട് എനിക്കും ചേച്ചിക്കും ആവശ്യത്തിൽ അതികം വേണ്ടതെല്ലാം കിട്ടിയിട്ടുണ്ട് പ്രേത്യേകിച്ചു ചേച്ചിക്ക്.
ചേച്ചിക്ക് ശെരിക്കും അതൊരു വരാമായിട്ടല്ല മറിച്ചു ശാപമായിട്ടാണ് കിട്ടിയത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അവൾക്ക് വെള്ളാരംകല്ല് പൊട്ടിച്ചു ഉള്ളിൽ നോക്കിയാൽ ഉള്ള കളർ ആണ്. വെള്ള.സാധാരണ എല്ലാർക്കും ഉണ്ടാകുന്ന സ്കിൻ കോംപ്ലക്സ്ഷൻ അല്ല ഞങ്ങൾക്ക് രണ്ടു പേർക്കും ഉള്ളത്.
അവളുടെ കണ്ണുകളെ ആണ് എല്ലാവരും ആദ്യം ശ്രദ്ധിക്കുക.ഒരു തരം ഗ്രേ കളർ ആണ് എന്റെ അമ്മയുടെ പോലെ തന്നെ എനിക്ക്എന്റെ അച്ഛന്റെ ഡീപ് ബ്രൗണും. ഞാൻ ഒരു പാട് ചിന്തിച്ചിട്ടുണ്ട് എനിക്ക് എന്ത് കൊണ്ട് അത്രയും ഭംഗിയുള്ള കണ്ണുകൾ കിട്ടിയില്ല എന്ന്.
പക്ഷെ അത് അമ്മയോടോ അച്ഛനോടോ ചോദിച്ചാൽ പറയും എനിക്ക് ഒരു ഹണ്ടറിന്റെ കണ്ണും അവളുടെ ഒരു പ്രേയുടെ കണ്ണുകളും ആണെന്നാണ്. വളർന്നു വരുമ്പോൾ ഞങ്ങൾ രണ്ടു പേരും സ്കൂളിൽ എല്ലാം ഫേമസ് ആയിരുന്നു ലുക്ക് കൊണ്ടും സ്വഭാവം കൊണ്ടും.
ഞങ്ങളെ ഒരാളെ തൊട്ടാൽ അത് ഞങ്ങളെ രണ്ടു പേരെയും തൊട്ട പോലെ ആണ്. അവൾ ആണേൽ പാവം ഒരു പ്രേ തന്നെ ഞാൻ ആണേൽ നേരെ വിപരീതം ആയിരുന്നു ശെരിക്കും ഒരു ഹണ്ടറിന്റെ സ്വഭാവം തന്നെ ആയിരുന്നു അന്ന് എനിക്ക്.ആരെങ്കിലും ഞങ്ങളെ ആരേലും ഉപദ്രവിച്ചാൽ വേട്ടയാടി പ്രതികാരം ചോദിക്കുന്നത് പതിവായിരുന്നു അവസാനം ജയിലിൽ എല്ലാം കേറി തുടങ്ങിയപ്പോ അച്ചൻ പെട്ടെന്ന് എന്നേം അവളേം വേറെ വേർപിരിച്ചു അവളെ ബോംബെക്ക് പഠിക്കാൻ വിട്ടു.
എന്നെ പാറ്റ്‌നയിലേക്കും. എന്റെ സ്വഭാവം നല്ല ആയോണ്ട് അവിടുന്നു മൂന്നാമത്തെ മാസം ഡിസ്മിസ്സൽ അടിച്ചു കിട്ടി. അങ്ങനെ അങ്ങനെ അവർക്കൊക്കെ തലവേദന ആയി സുഗിച്ചു ജീവിച്ചോണ്ട് വരുമ്പോഴാണ് എന്റെ അമ്മ പെട്ടെന്ന് ഞങ്ങളെ വിട്ടു പോകുന്നത്.
ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല അമ്മക്ക്.വളരെ സുന്ദരിയും അതിനൊത്ത ബോഡിയും ആരോഗ്യവും ഉണ്ടായിരുന്നു പെട്ടെന്ന് കുഴഞ്ഞു വീണു മരണപെടുകയായിരുന്നു. അത് എന്നെ വല്ലാണ്ട് ബാധിച്ചു. എന്നെക്കാൾ അതു ബാധിച്ചത് അച്ഛനെ ആണ്. അച്ഛൻ അന്ന് തൊട്ടാണ് വിജിത്രമായി പെരുമാറാൻ തുടങ്ങിയത്.
അച്ഛൻ അത്യാവശ്യം ക്യാഷ് എല്ലാം സംഭാതിച്ചു വച്ചിരുന്നു അതെല്ലാം എത്രയും പെട്ടെന്നു എന്റെയും എന്റെ ചേച്ചിയുടെയും പേരിൽ മാറ്റി. എന്റെ അമ്മയുടെ കർമങ്ങൾ കാണാൻ പോലും ചേച്ചിയെ ബോംബയിൽ നിന്ന് വരാൻ സമ്മതിച്ചില്ല. എത്ര ചോദിച്ചിട്ടും എന്താണ് കാരണം എന്ന് പോലും പറഞ്ഞില്ല. പിന്നെ അങ്ങോട്ട് എന്റെ അച്ഛൻ ഉറങ്ങിയിട്ടില്ല.എന്നും എൻറെ റൂമിന്റെ വാതിലിൻറെ മുമ്പിൽ വന്നു ഒരു സീറ്റിൽ ഇരിക്കും.
എന്റെ അച്ഛനെ കുറിച്ച് പറയുവാണേൽ എന്റെ അമ്മയെ കാളും സുന്ദരൻ ആയിരുന്നു. ഒത്ത ശരീരവും അതിനെ വെല്ലുന്ന ശക്തിയും ആരോഗ്യവും മനോശക്തിയുമെല്ലാം ആയിരുന്നു അച്ഛൻ.അവരുടെ ഫ്രണ്ട്സഗ്രൂപ്പിൽ ഉള്ള മിക്ക പെണ്ണുങ്ങളും അച്ഛനെ ആലോചിച്ചു കൊറേ പ്രാവിശ്യം വിരൽ ഇട്ടിട്ടുണ്ടാവും എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് അവർ ഓരോരുത്തർ അച്ഛന്റെ മുമ്പിൽ കുണുങ്ങി പാടുന്നത് കാണുമ്പോ.
അമ്മയുടെ കാര്യം ആണെങ്കിൽ സുന്ദരി ആണേലും ആരും അങ്ങനെ നോക്കുന്നതോ ട്രൈ ചെയ്യുന്നതോ കണ്ടിട്ടില്ല.അച്ഛന്റെ എല്ല കൂട്ടുകാരന്മാർക്കും അമ്മയെ വലിയ ബഹുമാനം ആയിരുന്നു അമ്മയുടെ കൂട്ടുകാരന്മാർക്കും അതെ. പിന്നെയും അമ്മയെ നോക്കി വെള്ളമിറക്കുന്നവർ വഴിയിലൂടെ പോകുമ്പോ കാണുന്ന അമ്മാവന്മാരും ചെക്കന്മാരും ആണ്.
പക്ഷെ അത് അച്ഛനെ കാണുന്ന വരെ മാത്രം.പിന്നെ അമ്മേടെ ഏഴയലത് അവർ നോക്കില്ല.
അമ്മ പോയെ പിന്നെ അച്ഛന് എന്റെ കാര്യത്തിൽ വലിയ ആശങ്ക ആയിരുന്നു എന്നാൽ ചേച്ചിയുടെ കാര്യത്തിൽ അത്ര ആശങ്ക ഇല്ലായിരുന്നു. ശെരിക്കും തിരിച്ചാണ് ഉണ്ടാകേണ്ടത്. അങ്ങനെ ഞാൻ ഉറങ്ങുമ്പോൾ എന്നും എനിക്ക് എന്റെ അച്ഛൻ കാവൽ ഇരിക്കുവായിരുന്നു. എന്നാൽ ഒരു ദിവസം എന്റെ അച്ഛനെ അങ്ങനെ തന്നെ ജീവൻ ഇല്ലാണ്ട് കിടക്കുന്നതാണ് കണ്ടത്. രണ്ടു പേരുടെയും മരണം ഡോക്ടർമാർ ഹാർട്ട്‌അറ്റാക്ക് ആണെന്ന് പറഞ്ഞു തള്ളിയപ്പോളും എനിക്ക് ഉറപ്പായിരുന്നു അത് ഹാർട്ട് അറ്റാക്ക് അല്ല എന്ന് .
സധാ ധൈര്യശാലി ആയിരുന്ന എൻറെ അച്ഛൻ ആ നാളുകളിൽ എന്തിനീയോ ആലോചിച്ചു പേടിച്ചു ആണ് കഴിഞ്ഞിരുന്നത്. പ്രേത്യേകിച്ചു എൻറെ കാര്യത്തിൽ.അത് എന്താണെന്നു മനസിലാക്കാൻ അന്ന് തുടങ്ങിയ യാത്ര ആണ് ഞാൻ. ഇപ്പൊത്തേക്ക് ഒന്നര കൊല്ലത്തോളം ആകാനായി. ആദ്യം അച്ഛന്റെ ബിസിനസ് മുഖാന്തരം ഉള്ള ശത്രുക്കളിൽ നിന്ന് തുടങ്ങി എന്നാൽ ഫുഡ് റിലേറ്റഡ് ഇൻഡസ്ട്രിയിൽ വെന്റിങ്, ഹെൽപ്പിങ്, മേക്കിങ്,നോക്കെ യൂസ് ചെയ്യുന്ന മെഷീൻ മേക്ക് ചെയ്യുന്നതിൽ കേരളത്തിൽ ഏകദേശം മോനോപൊളി കളിച്ചോണ്ടിരുന്ന അച്ഛന് ആഹ് വകയിൽ അതികം ആരും ശത്രുക്കൾ ആയി ഉണ്ടായിരുന്നില്ല.
പിന്നീട് അമ്മയുടെ ശത്രുക്കളെ നോക്കി ഇറങ്ങി.അമ്മയ്ക്ക് വിചാരിച്ച പോലെ തന്നെ ശത്രുക്കൾ ആയി ആരും തന്നെ ഉണ്ടായിരുന്നില്ല എല്ലാർക്കും അമ്മയെ കുറിച്ച് പറയാൻ നൂറു നാവു ആണുണ്ടായിരുന്നത്. അതും നല്ലത് മാത്രം.ചെടികളിലും ഔഷദങ്ങളിലും ഒക്കെ നല്ല വിക്ജ്ഞാനം ഉണ്ടായിരുന്നത് കൊണ്ട് അമ്മ ഒരു ചെറിയ വൈദ്യർ കൂടെ ആയിരുന്നു ഞങ്ങൾ ഉള്ള കമ്മ്യൂണിറ്റിയിലെ. അതുകൊണ്ട് പലരെയും നന്നായി സഹായിച്ചിട്ടുണ്ട്.
ഡോക്ടർസ് തോറ്റിടത് അമ്മ എല്ലാരേം സഹായിച്ചു എന്നൊന്നും പറയുന്നില്ല എന്നാലും പലർക്കും കാലങ്ങളായി ഉള്ള അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ അമ്മ നല്ലവണ്ണം സഹായിച്ചിട്ടുണ്ട്. സ്വന്തമായി ക്ലിനിക് ഒന്നുമില്ലേലും അറിയുന്നവർ അറിയുന്നവർ പറഞ്ഞു അറിഞ്ഞു അമ്മയെ വീട്ടിൽ വന്നു കാണുന്നവർ അധികമായിരുന്നു. അങ്ങനെയുള്ള അമ്മയോട് ബഹുമാനം അല്ലാതെ ആൾക്കാർക്ക് വേറെ ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഒരറ്റവും ഇല്ലാണ്ട് നിക്കുമ്പോൾ ആണ് എന്റെ അമ്മയുടെയും അച്ഛന്റെയും എല്ലാം സർട്ടിഫിക്കറ്റ് എടുത്ത് നോക്കിയത്.അതിൽ നിന്നാണ് ഞങ്ങൾ കർണാടകയിൽ ഉള്ള ഒരു ഉൾപ്രദേശത്തുള്ള ഓടംകേറാമൂലയിൽ ഉള്ളവരാണെന്നു മനസിലായത്.അപ്പോഴാണ് ഞാൻ വേറൊരു കാര്യം ശ്രദ്ധിച്ചത് അമ്മയും അച്ഛനും ഞങ്ങളോട് പറഞ്ഞിരുന്നത് അവർ ചെറുപ്പം മുതൽ കേരളത്തിൽ തന്നെ ആണ് താമസിക്കുന്നെ എന്നും അവർക്ക് സ്വൊന്തം എന്ന് പറയാൻ ആരും ഇല്ല എന്നും അനാഥയായിരുന്നു രണ്ടു പേരും എന്നാണ് എന്നും .
എന്നാൽ ആഹ് സർട്ടിഫിക്കറ്റിൽ മുഴുവൻ കണ്ടിരുന്നതു അഗ്നിവേണി എന്നാ ഗ്രാമം ആണ്.അതുമല്ല അമ്മയുടെ സ്വൊന്തം വിവരങ്ങൾ അടങ്ങിയ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അമ്മയുടെ എല്ലാ ഡോക്യൂമെന്റ്സിലും അച്ഛന്റെ പേരും അഡ്രസ്സും ആണ് ഉള്ളത്.ആകെ daughter of:നാഗാർജുൻ എന്ന് മാത്രം അറിയാം അമ്മയുടെ മാത്രമായിട്ടുള്ള ഡീറ്റൈൽ ആയിട്ട്. ബാക്കിയുള്ളവയിൽ എല്ലാം wife of:മഹാദേവൻ എന്ന് കാണാം.ഞങ്ങളോട് എന്തിനാണ് ഇങ്ങനെ ഒരു സ്ഥലം മറച്ചു വച്ചതു എന്നറിയാനുള്ള ആകാംഷയിൽ ആണ് ഞാൻ ഇങ്ങോട്ടു പുറപ്പെട്ടത്. ചേച്ചിയോട് പറഞ്ഞപ്പോൾ അവൾ ഇതിനു കൂട്ടാക്കിയില്ല.
അച്ഛനും അമ്മയും അതു മറച്ചു വച്ചിട്ടുണ്ടെൽ അതിനു കാരണം ഉണ്ടാകുമെന്നാണ് അവളുടെ പക്ഷം.അങ്ങനെ ഞാൻ എൻറെ ഫേവറൈറ്റ് താറും എടുത്ത് ഇറങ്ങിയത് ആണ് ഇങ്ങോട്ട്. അഡ്രസ് എല്ലാം തപ്പിപിടിച്ചു അഗ്നിവേണി എന്നാ ഗ്രാമത്തിൽ എത്തി. എന്നാൽ അവിടെ പല രീതിയിൽ അന്വേഷിച്ചിട്ടു അമ്മേനേം അച്ഛനേം അറിയുന്നവർ ആരും ഉണ്ടായിരുന്നില്ല.അങ്ങനെ നിരാശയിൽ നിൽകുമ്പോൾ ആണ് ആഹ് പ്രദേശം അഗ്നിവേണി കിഴക്ക് ആണെന്നും അതെ പേരിൽ വടക്കു കാട്ടിൽ ഒരു ഗ്രാമം ഉണ്ടെന്നും പുറം നാട്ടുകാരുമായി അധികം ഇടപഴകാത്ത കുറച്ചു ഗോത്രക്കാർ അവിടെ താമസമുണ്ടെന്നും അറിയുന്നത്.
അമ്മയും അച്ഛനും ഗോത്രവർഗ്ഗക്കാരാണെന്നു വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്നാൽ ആഹ് ഭാഗത്തു ഒരു അമ്പലം ഉണ്ടെന്നും അവിടെ ഒരു പ്രതിഷ്ഠ ഉണ്ടെന്നും ആഹ് പ്രതിഷ്ടയെ ആരാധിക്കുന്നവരാണ് അവിടെ ഉള്ളവരും എന്നും അറിഞ്ഞപ്പോ എനിക്കു ചെറിയ കൗതുകം തോന്നി വേറെ ഒന്നും കൊണ്ടല്ല ആഹ് പ്രതിഷ്ടയുടെ പേര് നാഗാർജുൻ എന്നായിരുന്നു. ആഹ് പേരും എൻറെ അമ്മയുടെ അച്ഛന്റെയും പേരും തമ്മിൽ എന്തോ സാമ്യം. അവിടെ ഉള്ള ആരേലും ചിലപ്പോ എന്റെ അമ്മയുടെ അച്ഛൻ ആകാൻ സാധ്യത ഉള്ള പോലെ. അമ്മക്ക് ഔഷദങ്ങളിലുള്ള കഴിവ് എന്നെ എന്നും അമ്പരപ്പിച്ചിരുന്നു.
അതിനു കാരണം ചിലപ്പോൾ ഇതായേക്കാം. അങ്ങനെ അവിടെ നിന്ന് കാട്ടിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. എന്നാൽ ഇങ്ങോട്ടു വരുന്നതിൽ നിന്ന് എന്നെ പലരും വിലക്കുകയായിരുന്നു. ആ നാട്ടിലേക്ക് എത്തി പെടാൻ വളരെ കഷ്ടം ആണെന്നും ഇപ്പൊ ഈ പോയികൊണ്ടിരിക്കുന്ന കാട് വളരെ അപകടം പിടിച്ചതുമാണെന്നാണ് എല്ലാരും എന്നോട് പറഞ്ഞത്. ഈ കാട്ടിലേക്ക് പ്രവേശിക്കാനും ഈ കാട്ടിൽ നിന്ന് പുറത്തു പോകാനും ആഹ് നാട്ടിലുള്ളവരുടെ അനുവാദം വേണം അല്ലാണ്ട് പോയവർ ആരും ഇത് വരെ തിരിച്ചു ചെന്നിട്ടില്ല എന്നാണ് ഐദീഹ്യം.
എനിക്ക് അതൊന്നും അത്രക്ക് വിശ്വാസം ആയില്ല. അവിടേക്ക് ടാർ ഇട്ട റോഡ് ഉണ്ട് എന്നാണ് പറഞ്ഞത്. അവിടേക്ക് പോകുന്നത് അത്ര വലിയ റിസ്ക് ആണേൽ ആഹ് റോഡ് എല്ലാം ടാർ ചെയ്തത് കുട്ടിച്ചാത്തന്മാർ ആകണമല്ലോ. അങ്ങനെ വാണിംഗ് ഒന്നും വകവെക്കാതെയാണ് ഈ കാട്ടിലേക്കുള്ള യാത്ര തുടങ്ങിയത്.
കാട്ടിലേക്കുള്ള വഴിയിലേക്ക് കേറുന്നതിനു മുമ്പുള്ള ഒരു ചായക്കടയിൽ കയറിയപ്പോയാണ് ആ അപ്പൂപ്പൻ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു തന്നത്.കുറച്ചു കാലം മുമ്പ് അങ്ങോട്ട് ഗവണ്മെന്റ് അധികാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നു.
അവിടെയുള്ള ജനങ്ങളെ ബോധവൽക്കരിക്കാനും ആവിശ്യമുള്ള അടിസ്ഥാന സൗകര്യം എല്ലാം നൽകുവാൻ വേണ്ടി ആ നാട്ടിലുള്ളവരെ സമീപിച്ചപ്പോൾ അവർ കുറച്ചു മടിയോടെ ആണെങ്കിലും സമ്മതിക്കുകയിരുന്നു എന്ന്. അങ്ങനെ അവിടെക്കുള്ള ഭക്ഷണവും ആവശ്യമായ സാധനങ്ങളും എല്ലാം മാസത്തിൽ ഒരിക്കൽ കൊണ്ടുപോയി കൊടുക്കാൻ ഗവണ്മെന്റ് തുടങ്ങി.
അവിടെ ഉള്ള കുട്ടികളെ പഠിപ്പിക്കാൻ അവിടെ ഒരു ചെറിയ സ്കൂൾ പണിതു എന്നും പറയുന്നു അങ്ങനെയാണ് ആ റോഡ് എല്ലാം ഉണ്ടാക്കിയത്. അങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ലാണ്ട് പോയികൊണ്ടിരിക്കുമ്പോളാണ് ഗവണ്മെന്റ് അവരുടെ തനിസ്വഭാവം കാണിച്ചത്.
ആ സ്ഥലം ഗവൺമെന്റിന്റെ ആണെന്നും അവിടെ കയ്യേറി താമസിക്കുന്നത് നിയമവിരുദ്ധവുമാണെന്നും അവിടുന്ന് ഇറങ്ങി സഹകരിക്കുവാണെങ്കിൽ പുറത്തു ഇല്ല സൗകര്യങ്ങളുമുള്ള സ്ഥലങ്ങൾ വിട്ടു നൽകാമെന്നും പറയുന്നത്. അതിന്റെ പ്രധാന ലക്ഷ്യം അവിടെയുള്ള അമ്പലത്തിൽ ഉള്ള കോടാനു കോടിയുടെ നിധി നിക്ഷേപം ആണെന്നൊക്കെ പറയുന്നു. എന്നാൽ ഗവണ്മെന്റിന്റെ ഉദ്ദേശം ശരിയല്ലെന്ന് മനസിലായതോടു കൂടി ആഹ് നാട്ടിലുള്ളവർ അവരെ അടിച്ചു പുറത്താക്കി. പിന്നീട് പുറത്തുള്ള ആരെയും അകത്തേക്ക് ക്ഷണിച്ചിട്ടില്ല.
അവരെ ഒഴിപ്പിക്കാൻ പോയ പോലീസു കാരന്മാരൊന്നും തിരിച്ചു വന്നിട്ടും ഇല്ല.അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അപ്പൂപ്പന് പറയാൻ മടി ഉണ്ടായിരുന്നെകിൽ ഞാൻ ഒന്ന് കൊഞ്ചി കിണുങ്ങി സോപ്പ് ഇട്ടു ചോദിച്ചപ്പോ പറയാൻ തുടങ്ങി.ആഹ് കാടും ഗ്രാമവും വളരെ നികൂടത നിറഞ്ഞതാണെന്നും അവിടെയുള്ളവർക്ക് അമാനുഷികമായ ശക്തികൾ ഉണ്ടെന്നും എന്നാൽ അവരെ അല്ല ഭയക്കേണ്ടത് എന്നും ആഹ് കാടിനെ ആണെന്നും പറഞ്ഞു തന്നു.
മനുഷ്യന്മാരിൽ അവിടെ ക്ഷണത്തോടെ പോയി തിരിച്ചു വന്നവർ പറഞ്ഞത് അനുസരിച്ചു 5 കല്പനകൾ പാലിച്ചാൽ അവിടേക്ക് എത്താം എന്നാണ് പറഞ്ഞത് എന്നാൽ അവിടുന്ന് തിരിച്ചു വരണമെങ്കിൽ അവിടെയുള്ളവർ കനിയുക തന്നെ വേണം എന്നും .
അങ്ങനെ ആ അഞ്ചു കല്പനകളും എനിക്ക് പറഞ്ഞു തന്നു. ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ ആഹ് അപ്പൂപ്പന്റെ മുഖത്ത് സങ്കടമോ സഹതപമോ ഉള്ള പോലെ തോന്നി എന്നാലും പൈസ കിട്ടിയതിന്റെ സന്തോഷം എനിക്ക് വായിച്ചെടുക്കാൻ പറ്റി.
ഇപ്പൊ ഈ കാട്ടിലൂടെ ഒറ്റക്ക് ഇങ്ങനെ പോകുമ്പോൾ ചെറിയ പേടി ഉണ്ടെങ്കിലും ആ കേട്ടത് മുഴുവൻ വിശ്വസിക്കാൻ എനിക്ക് ആയിട്ടില്ല. എന്നിരുന്നാലും ആ റൂൾസിനെ പാലിക്കാൻ തന്നെ ആണ് പോകുന്നത്. വന്ദിച്ചില്ലേലും നിന്ദിക്കുന്നത് എന്റെ സ്വഭാവം അല്ല. ഇപ്പൊ വന്ദിക്കുന്നത് ചിലപ്പോൾ ഗുണം ചെയ്തെന്നു വരും.അങ്ങനെ പോയികൊണ്ടിരിക്കുമ്പോ ഇരു വശവും കൂടുതൽ ഇരുണ്ടു തുടങ്ങി.
മരങ്ങളുടെ കൂട്ടം റോഡിന്റെ രണ്ട് സൈഡിലും ഉയർന്നു പൊങ്ങി ചാഞ്ഞു ഒരു ടണ്ണൽ പോലെ രൂപ പെട്ട റോടാണ് ഇനി മുമ്പിലേക്ക്. അതിലേക്ക് പ്രവേശിക്കുമ്പോഴാണ് ആദ്യത്തെ റൂൾ പാലിക്കേണ്ടത്. ഞാൻ എങ്ങനെ ധൈര്യം സംഭരിച്ചു അയാൾ പറഞ്ഞതൊന്നും സത്യമല്ല എന്നെന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും സത്യമാണേൽ എന്ത് ചെയ്യും എന്നായിരുന്നു മനസു മുഴുവൻ.
ഇതിന്റെ ഉള്ളിലേക്ക് കയറിയാൽ പിന്നെ റിവേഴ്‌സ് അടിക്കാൻ പറ്റില്ല അതാണ് രണ്ടാമത്തെ റൂൾ.രണ്ടും കല്പിച്ചു കേറാം ബാക്കി വരുന്നോടുത്ത് വച്ചു കാണാം. ഞാൻ സകല ധൈര്യവും സംഭരിച്ചു ആ ഗുഹ പോലുള്ള എൻട്രൻസിലേക്ക് കടന്നു.
ഉള്ളിൽ കയറിയതും ഞാൻ ഹെഡ് ലൈറ്റ് ഓൺ ആക്കി.അർദ്ധരാത്രിയിൽ എങ്ങനെ ഇരുട്ട് ഉണ്ടാകുമോ അത്രയും ഇരുട്ട്. ഹെഡ്ലൈറ്റിനു പുറമെ ഞാൻ ഫോഗ് ലൈറ്റ് കൂടെ ഓൺ ചെയ്തു ഹെഡ് ബറൈറ്റില് ഇട്ടു എന്നിട്ടും മുമ്പിലേക്കുള്ളത് കുറച്ചു ദൂരം മാത്രം കാണുന്നു. അത്രയും ഇരുട്ട്.
എന്തായാലും ഞാൻ വണ്ടി സ്ലോ ആക്കാൻ തീരുമാനിച്ചു.ഇവുടുത്തെ ഇരുട്ടിനു എന്തോ പ്രേത്യേകത ഉള്ളത് പോലെ. സാധാരണ ഇരുട്ടിനേക്കാൾ കട്ടിയുള്ളത് പോലെ.അങ്ങനെ മെല്ലെ റോഡിലേക്ക് മാത്രം നോക്കി പോകുമ്പോൾ വണ്ടിയുടെ ബാക്കിലേക്ക് നോക്കാൻ എനിക്ക് പേടിയായിരുന്നു. അതാണ് ഒന്നാമത്തെ റൂൾ.പുറകിലേക്ക് നേരിട്ട് നോക്കരുത്. പെട്ടെന്ന് ജീപ്പിനുള്ളിലെ തണുപ്പ് ക്രമദീദമായി കൂടാൻ തുടങ്ങി.
അതും എൻറെ പുറകുവശം മാത്രം. എൻറെ പുറകു വശത്തു ആരോ കൂളർ ഓൺ ചെയ്ത പോലെ.ഞാൻ ഈശ്വരനെ വിളിച്ചാലോ എന്ന് വിചാരിച്ചു. പിന്നെ ആവിശ്യത്തിന് മാത്രം വിളിക്കുന്നത് മൂപ്പർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു വിളിച്ചില്ല.നിരീശ്വരവാദി ആണേ.
എന്നാലും പുറകോട്ടു നോക്കാതെ പോയികൊണ്ടിരുന്നപ്പോൾ ആഹ് തണുപ്പ് വീണ്ടും കൂടിയത് പോലെ. പുറകിലുള്ള ഏതു ബ്രാന്റിന്റെ കൂളർ ആണേലും അതു കുറച്ചൂടെ എന്റെ അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.
ഇനി എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല എന്താണേലും നേരിട്ടിട്ടു തന്നെ കാര്യം. ഞാൻ രണ്ടും കല്പിച്ചു റിയർവ്യൂ മിറർ എന്റെ പുറകിലെ സീറ്റിലേക്ക് അഡ്ജസ്റ്റ് ചെയ്തു.എന്റെ പെരുവിരൽ മുതൽ ചൂട് അരിച്ചു എന്റെ ദേഹം മുഴുവൻ 1നിറയുന്നത് ഞാൻ അറിഞ്ഞു. ശ്വാസം ഒരു കട്ട പോലെ എന്റെ നെഞ്ചിൽ തന്നെ തങ്ങി നിന്നു അവിടെ ചെറുതായി വേദനിക്കുന്ന പോലെ തോന്നി.
കയ്യും കാലും വെള്ളം ആകുന്ന പോലെ ഇപ്പൊ ബ്രേക്ക് ചവിട്ടാൻ പോലും എനിക്ക് പറ്റി എന്ന് വരില്ല.ഞാൻ കണ്ണ് അടച്ചു പിടിച്ചു ആഹ് അപ്പൂപ്പനെ വിശ്വസിച്ചു തിരിച്ചു പോകാത്തതിനെ മനസിൽ പ്രാകികൊണ്ട് ശ്വാസം വലിച്ചു വിട്ടുകൊണ്ടിരുന്നു. ശ്വാസം ചെറിയ ചെറിയ കട്ടകളായി നെഞ്ചിലൂടെ പോകുന്നത് വേദനയോടെ അറിയുന്നുണ്ട്. അയാൾ പറഞ്ഞതെല്ലാം ശെരിയാണ്. ഇനി എനിക്ക് ഒരു തിരിച്ചു പോക്കില്ല. ഒന്നെങ്കിൽ 5 റൂളും തീർത്തു ഗ്രാമത്തിൽ എത്തുക അല്ലെങ്കിൽ ഇവിടെ കിടന്നു മരിക്കുക. ഞാൻ ശ്വാസം വീണ്ടും വലിച്ചു വിട്ടു.
പുറകിലിരിക്കുന്നത് പേടിപ്പെടുത്തുന്ന രൂപം അല്ല. ഞാൻ അതു തന്നെ എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു എന്നാലും പേടിപ്പെടുത്തുന്ന രൂപത്തെക്കാൾ എന്നെ എന്ത് കൊണ്ടോ പേടിപ്പിച്ചത് ഈ രൂപം തന്നെയാണ്.
അവളുടെ മധുരമൂരുന്ന ചിരിയും. എന്റെ പുറകിലേക്ക് തന്നെ നോക്കി അവളുടെ ചെമ്പരത്തി ചുവപ്പുള്ള ചുണ്ട് ഒരു ഭാഗത്തേക്ക് ചരിച്ചു ചിരിക്കുന്ന ചിരി. ആഹ് കണ്ണുകളിൽ രക്ത ദാഹം അല്ല. പകരം വികാരം ആണ്. സന്തോഷം. എന്ത് കൊണ്ടോ ആഹ് ചിരി എന്നെ വല്ലാണ്ട് ഭയപ്പെടുത്തുന്നു.
അവളെ ഞാൻ നോക്കാൻ പാടില്ല. ഒന്നാമത്തെ റൂൾ. അവളെ ഞാൻ നോക്കാൻ പാടില്ല. ഞാൻ പിന്നെയും പിന്നെയും അതു തന്നെ ഉരുവിട്ടോണ്ടിരുന്നു. എന്നാലും അവളുടെ ആഹ് കൊലച്ചിരി നോക്കണ്ടിരിക്കാൻ എനിക്കായില്ല. ഞാൻ ശ്വാസം വലിച്ചു വിട്ടു ഒന്നൂടെ റീർവ്യൂ മിററിലേക്ക് നോക്കി. അവൾ അതെ നോട്ടം അതെ ചിരി.
എന്റെ പുറകു വശം നോക്കി ആഹ് കൊലച്ചിരി. ഞാൻ തിരിയുന്നതും കാത്തു.കുറച്ചു ദൂരം കഴിഞ്ഞപ്പോഴും അവൾ അതെ ഇരുപ്പു തുടർന്ന്. ഞാൻ ജീവൻ കയ്യിൽ പിടിച്ചു മെല്ലെ ഓടിച്ചു കൊണ്ടേ ഇരുന്നു. ഇനി ഈ സ്ഥലം കഴിയാൻ എത്ര ദൂരം കൂടെ ഉണ്ടെന്നു കണക്കു കൂട്ടി കൊണ്ടേ ഇരുന്നു. തണുപ്പ് അസഹിനീയമായപ്പോ ഞാൻ വണ്ടിയിലെ ഹീറ്റർ ഓൺ ചെയ്തു.
കുറച്ചു ദൂരം കൂടെ പോയി അപ്പോഴും അവളുടെ അടുത്ത് നിന്നും പ്രതികരണം ഒന്നുമില്ല. ഇത്രയും ഭംഗിയുള്ള പെണ്ണിനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അപകടമുള്ളതിന് ഭംഗി കൂടും എന്ന് പറയുന്നത് എന്ത് ശെരിയാണ്.ഹാഫ് സാരി ആണ് വേഷം. ഇവിടെ ഉള്ള പെൺകുട്ടികളുടെ സാധാരണ വേഷം.അനന്ദഭദ്രത്തിലെ കാവ്യയുടെ എല്ലാം പോലത്തെ ലുക്ക്.
ഞാൻ ഒന്നൂടെ റീർവ്യൂ മിററിലൂടെ അവളെ നോക്കി ഇപ്പോഴും അവളുടെ ചുണ്ടിൽ ആഹ് കൊല ചിരിയുണ്ട് പക്ഷെ ഇപ്പോൾ അവളുടെ കണ്ണിൽ സന്തോഷം അല്ല പകരം ദേഷ്യം ആണ്. കത്തുന്ന ദേഷ്യം. ഞാൻ തിരിഞ്ഞു നോക്കാത്തതിന്റെ ആണോ.
അവള് യക്ഷി അല്ലേൽ ഞാൻ കല്യാണം വരെ ഈ ടൈം കൊണ്ട് ഒറപ്പിച്ചേനെ ന്ന് ഈ വടയക്ഷിയെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കും.ഞാൻ അപ്പോഴും പിറകോട്ടു നോക്കാതെ വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു. കുറച്ചു കൂടെ ദൂരം കഴിഞ്ഞിട്ടു ഈ തുരംഗം കണക്കിന് റോഡ് കഴിയാത്തതു കൊണ്ട് പ്രാകി റീർവ്യൂ മിററിൽ നോക്കുമ്പോ അവളുടെ ചിരിയെല്ലാം മാഞ്ഞിട്ടുണ്ട്.
കണ്ണുകളെല്ലാം നിറഞ്ഞിട്ടുണ്ട്. അതിൽ നിന്നും ഇപ്പൊ കണ്ണുനീർ ചാടും എന്നുകണക്കിന് ടാം കെട്ടിനിർത്തിയ പക്കം വെള്ളം നിറഞ്ഞിട്ടുണ്ട്. മൂക്ക് ചുമന്നു ആപ്പിൾ പോലെയും ചുണ്ട് ചെറിയ കുട്ടികളെ പോലെ താഴത്തെ ചുണ്ട് പൊക്കി പിടിച്ചു ഇപ്പൊ പൊട്ടികരയും എന്നാ പോലെ ഇരിക്കുന്നുണ്ട്.
ഇതെന്തു പ്രേതം ഈശ്വര.ഞാൻ ഒന്നും തന്നെ ചെയ്യാതെ വീണ്ടും കാർ ഓടിച്ചു കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോ വീണ്ടും നോക്കി ഇപ്പോൾ എന്റെ പുറകുവശം തന്നെ നോക്കിയിരുന്നു കരയുന്നുണ്ട്. കണ്ണിൽ നിന്നും വെള്ളം അങ്ങനെ ഒലിച്ചു വീഴുന്നുണ്ട്.
വെളുത്തു തുടുത്ത കവിളിൽ അതു ഒലിച്ചിറങ്ങി കഴുത്തിലേക്ക് പോകുന്നുണ്ട്. ആ കണ്ണുകളിൽ മുഴുവൻ പരിഭവം ആണ്. ചുണ്ട് കിടന്നു വിറക്കുന്നുണ്ട് ചെറിയ കുട്ടികളെ പോലെ.
എനിക്ക് എന്തോ കണ്ടിട്ട് സഹിക്കാൻ ആയില്ല പെട്ടെന്ന് തിരിഞ്ഞു നോക്കാൻ തല ചെരിച്ചതും വണ്ടിയുടെ ടയർ ഏതോ കുഴിയിൽ ചാടി പെട്ടെന്ന് മുൻപോട്ടു നോക്കി. വണ്ടി കൺട്രോളിൽ വന്നതും എനിക്ക് അപ്പൂപ്പന്റെ വാക്കുകൾ ഓർമ വന്നു. പെട്ടെന്നു ഞാൻ തരിച്ചു ഇരുന്നു പോയി. ഇപ്പൊ തിരിഞ്ഞിട്ട് ഞാൻ എന്ത് ചെയ്യാൻ പോകുകയായിരുന്നു.
എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു.ഞാൻ പയ്യെ മിററിലൂടെ നോക്കിയപ്പോൾ അവൾ എന്നെ ആ മിററിലൂടെ തുറിച്ചു നോക്കുന്നു. ആഹ് കണ്ണുകളിലെ ദേഷ്യം എന്നെ കരിച്ചു കളയുന്ന പോലെ തോന്നി എന്നാ അവളുടെ കുലചിരി ആഹ് ചുണ്ടിൽ കണ്ടതും എന്റെ കൈ കാൽ വീണ്ടും വിറക്കാൻ തുടങ്ങി.ഇപ്പൊ എന്റെ പുറത്തേക്കല്ല. മിററിലൂടെ എന്നെയാണ് അവൾ നോക്കുന്നത്.
ആഹ് കുലചിരിയും.ഞാൻ റോഡിലേക്ക് സ്ട്രൈറ് നോക്കി വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു ഒടുക്കം ആ ടണ്ണലിന്റെ അവസാനം പതിയെ കാണാൻ തുടങ്ങി ഇപ്പോൾ തണുപ്പ് അധികമായി വരാൻ തുടങ്ങി. പല്ല് കൂട്ടിടിക്കുന്ന തണുപ്പ്.
ഞാൻ മിററിൽ നോക്കാതെ വണ്ടിയുടെ സ്പീഡ് കൂട്ടി .തണുപ്പ് കൂടുന്നതിനു അനുസരിച്ചു വണ്ടിയുടെ സ്പീടും കൂടി . അവസാനം ഐസ് പോലെ എന്തോ ഒന്ന് എന്റെ കഴുത്തിൽ തൊട്ടതും ഞാൻ കാറികൂകി ആ ഇരുട്ടിൽ നിന്നും പുറത്തേക്ക് വന്നു.
അപ്പൊ തന്നെ വണ്ടിയിലെ തണുപ്പ് പോകുകയും ചെയ്തു. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ എല്ലാം വരുന്നുണ്ട്.ഇത്രയും ആശ്വാസം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല ഒരു ഇരട്ട പ്രസവിച്ച ആശ്വാസം . ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിന് എങ്ങനെ എന്നെ ഇങ്ങനെ പേടിപ്പിക്കാൻ ആകും.
എന്തായാലും ജീവൻ തിരിച്ചു കിട്ടിയതിൽ വല്ലാത്ത ആശ്വാസത്തിൽ എത്ര പിടിച്ചു വെച്ചിട്ടും കണ്ണിൽ നിന്നും കണ്ണുനീർവന്നുകൊണ്ടേ ഇരുന്നു. ഞാൻ മെല്ലെ മിററിലേക്ക് നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. അവൾ ഇരുന്നിടത്തു ഒരു ചെമ്പരത്തി പൂ മാത്രം.വണ്ടി സ്ലോ ചെയ്തു മുമ്പോട്ട് തന്നെ പോയിക്കൊണ്ടിരുന്നു.
ഞാൻ പാസ്റ്റിൽ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തു വിലപിക്കാറില്ല ചെയ്തു പോയതിനെ കുറിച്ച് വിഷമിച്ചിട്ടു അതു മാറ്റൽ നടക്കില്ലലോ എന്നാണ് എന്റെ പക്ഷം എന്നാൽ ഇപ്പൊ ഇവിടെ എന്തിനു കേറി വന്നു എന്ന് ഞാൻ എന്നോട് തന്നെ ഒരുപാട് തവണ ചോദിക്കുന്നുണ്ട്.
ആ ഗ്രാമം എന്റെ അമ്മയുമായി ബന്ധമുള്ളതാണ് എന്നതിന് ഒരു തെളിവ് പോലും ഇല്ല. ഇപ്പൊ വണ്ടി പോകുന്നത് ഇച്ചിരി വെളിച്ചം ഉള്ള ഏരിയയിൽ കൂടെ ആണ് ഇവിടെ ആണ് മൂന്നാമത്തെ കല്പന പാലിക്കേണ്ടത്.
എനിക്ക് എന്റെ കയ്യും കാലും വിറക്കുന്നത് അറിയാമായിരുന്നു.കാരണം അപ്പൂപ്പൻ പറഞ്ഞെ അനുസരിച്ചു ഇനിയാണ് എന്റെ ജീവന് ഏറ്റവും ആപത്തു.എന്നാലും സകല ധൈര്യവും സംഭരിച്ചു ഞാൻ ആക്സെലേറ്റർ ചവിട്ടി മുൻപോട്ടു വിട്ടു. അല്ലാതെ ഇനി രക്ഷയില്ല.
തുടരും….
By…Sorrow…
ആദ്യ കഥയാണ് കമ്പി വൈകാതെ ഉൾപ്പെടുത്താം…
Responses (0 )