ദിവ്യാനുരാഗം 9
Divyanuraagam Part 9 | Author : Vadakkan Veettil Kochukunj
[ Previous Part ]
പ്രിയപ്പെട്ട ചങ്ങാതിമാരെ വല്ലാതെ വൈകിപ്പോയി…കാരണങ്ങൾ ഞാൻ കമന്റ് ബോക്സിൽ പറഞ്ഞിട്ടുണ്ടായിരുന്നു…എന്ത് ചെയ്യാൻ പെട്ടുപോയി…പക്ഷെ കാത്തിരുന്ന എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം… പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…വൈറസ്സിൻ്റെ ഏതോ വേർഷൻ ഒക്കെ പൊട്ടിമൊളച്ചിട്ടുണ്ട് ആശങ്ക വേണ്ട ജാഗ്രത മതി എന്നൊന്നും ഞാൻ പറയത്തില്ല…വാര്യറ് പറയും പോലെ നിങ്ങടെ കാലല്ലേ…നിങ്ങള് തന്നെ തീരുമാനിച്ചോ എന്ത് വേണമെന്ന്..😂
അപ്പൊ കഥയിലേക്ക് കടക്കാം…
ഒരുപാട് സ്നേഹത്തോടെ
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️
________________________________
കുറച്ചു നേരത്തേക്ക് എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല…കാരണം എന്താ ഇപ്പൊ ഉണ്ടായേന്ന് ആദ്യം മനസ്സിലാക്കണല്ലോ… എന്നാലല്ലേ വല്ലതും ചെയ്യാൻ പറ്റൂ…അതോണ്ട് ഞാൻ അതേ നിൽപ്പ് തന്നെ നിന്നു…
” സോറി….ഞാൻ പെട്ടന്ന്… അറിയാതെ…!! ”
കുറച്ചു നേരത്തെ കെട്ടിപിടിച്ചുള്ള അവളുടെ തേങ്ങലിന് ക്ലൈമാക്സ് വീണൂന്ന് അറിയിച്ചു കൊണ്ടവളന്നെ വിട്ടുമാറി…പക്ഷെ ന്വാമ്മിൻ്റെ സ്വബോധം ഗെയ്യിൽ സിക്സിലേക്കടിച്ച ബോള് പോലെ എങ്ങോട്ടോ പോയില്ലേ…അതോണ്ട് മറുപടി ഒന്നും പുറത്തു വരുന്നില്ല…
” എന്നാ ഞാൻ പൊക്കോട്ടെ… ”
എൻ്റെ അവസ്ഥയും അതിലുപരി ചുറ്റുപാടുള്ള കണ്ണുകളേയും താങ്ങാൻ പറ്റാത്തതു കൊണ്ടവൾ സ്ഥലം വിടാൻ എന്നോണം എന്നോട് പറഞ്ഞു… അതിന് തലമണ്ടയിലെ ഏതോ ഏഴാം അറിവിൽ തെളിഞ്ഞ സീറോം വോൾട്ട് ബൾബിന്റെ പവറിൽ അറിയാതെ ഞാൻ തലകുലുക്കി…അതോടെ എനിക്ക് കാറ്റുണ്ട് ചത്തിട്ടില്ലാന്നവൾക്ക് മനസ്സിലായി… അല്ലെങ്കിൽ മൂക്കില് രണ്ട് പഞ്ഞിയും കുത്തിവച്ച് കീശയിൽ രണ്ട് ചന്ദനത്തിരിയും കത്തിച്ചവള് പോയേനെ…
എൻ്റെ തലക്കുലുക്കലിനൊരു ചിരിയും പാസാക്കി അവള് സ്ഥലം വിട്ടു…പക്ഷെ ഞാൻ ആ പോക്ക് നോക്കി നിൽക്കുക അല്ലാതെ ഒരടി മുന്നോട്ടോ പിന്നോട്ടോ വച്ചില്ല…
” ഡാ…. നീ ഏത് ലോകത്താ…. ”
നന്ദുവിൻ്റെ കുലുക്കിയുള്ള ചോദ്യം വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്… അതോടെ കോളേജാണെന്നും ഒരുപാട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു…
” ഡാ ഞാൻ…അവള്…പെട്ടെന്ന്… “
സൈക്കോസ്സിസ്സിൻ്റെ ഏറ്റവും ഭയാനകമായ അവസ്ഥയിൽ ആണ് മണിച്ചിത്രത്താഴിലെ ഗംഗ എങ്കിൽ നാണക്കേടിന്റെ ഏറ്റവും ഭയാനകമായ അവസ്ഥയിൽ നിൽക്കുകയാണ് ഇപ്പൊ ഞാൻ… അതോണ്ട് പറയാൻ വന്നത് മുഴുവിപ്പിക്കാൻ കഴിയാതെ ഞാൻ അവന്മാരെ നോക്കി വിക്കി…
” വേണ്ട… വേണ്ട…ഒന്നും പറയണ്ട…മോനൊന്നും പറയണ്ട… കാണേണ്ടതൊക്കെ എല്ലാരും കണ്ടു… ”
എൻ്റെ അവസ്ഥ കണ്ട് ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു…
” പിന്നല്ല…എന്തായിരുന്നു സീൻ… നമ്മുടെ ഷൈജു അണ്ണൻ്റെ ഭാഷയിൽ പറഞ്ഞാൽ ഘടികാരങ്ങൾ നിലച്ച സമയം…അല്ലേടാ നന്ദു… ”
ശ്രീക്ക് പുറമേ അഭിയും രംഗത്ത് വന്നു…പുറമേ കൂട്ട ചിരികൂടി മുഴങ്ങിയതോടെ ഒരു കാര്യം ഉറപ്പ് ഇനി ഞാൻ തന്നെ വില്ലൻ…അല്ല സോറി… എയറൻ…. മുകളിലേക്കുള്ള നല്ല ഫ്ലൈറ്റേതാ ഉള്ളത്…?? ചില ഫുഡ് വ്ലോഗർമാർ പറയുന്ന പോലെ ഒന്ന് കമന്റ് ചെയ്യോ…
” ഡാ എന്നാലും എന്താടാ ശരിക്കും ഉണ്ടായെ…കടിച്ചു കീറാൻ നടന്നവർ കെട്ടിപിടിച്ചിരിക്കാൻ മാത്രം നീ എന്താ അവളോട് സംസാരിച്ചേ… ”
നന്ദു സംഭവം അറിയാൻ ഉള്ള ആകാംക്ഷ പുറത്ത് കാട്ടി…പക്ഷെ ഞാൻ അപ്പോഴും ആരൊക്കെ കണ്ടു എന്നതിന്റെ ഒരു ഷോർട്ട് ലിസ്റ്റ് നോക്കുവായിരുന്നു…
” ഡാ പൊട്ടാ നിന്നോടാ ചോദിച്ചേ… ”
ചോദ്യത്തിന് മറുപടി കിട്ടാത്തതു കൊണ്ട് നന്ദു തലക്കൊരു കൊട്ടു തന്നു… അതോടെ ഞാൻ അവന് നേരെ തിരിഞ്ഞു…
” എനിക്കറിയാൻ പാടില്ല പൊന്നേ… അവളുടെ ഇന്നലത്തെ മുഖഭാവം കണ്ട് ഞാൻ രാത്രി ഹോസ്പിറ്റലിൽ വരുമ്പൊ പഴയ ദിവ്യയെ പോലെ വന്നോ അതാ എനിക്കിഷ്ടം അങ്ങനെ എന്തോ പറഞ്ഞതോർമ്മയുണ്ട്… പിന്നെ നടന്നത് എനിയും ഞാൻ പറയണോ…. ”
ഞാൻ അവനെ നോക്കി സംഭവം ഇച്ചിരി ചമ്മലോടെ ആണെങ്കിലും പറഞ്ഞൊപ്പിച്ചു…
” അങ്ങനെ പറേടാ മോനെ…അപ്പൊ അതാണ് കാര്യം… വെറുതെ അല്ല അവള്… ”
ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു…അവന്മാരും ആ ചിരിയിൽ പങ്ക് ചേർന്നു…പക്ഷെ എനിക്കൊന്നും കത്തിയില്ല…
” എന്ത് നീയെന്താ ഉദ്ദേശിക്കുന്നേ…?? ”
ഞാൻ ഗൗരവപൂർവം അവനെ നോക്കി…എന്താണ് ഇത്രയ്ക്കവൻ കാട് കയറി മനസ്സിലാക്കിയതെന്ന് അറിയണമല്ലോ…
” ഓ പിന്നേ ഒന്നും മനസ്സിലാവാത്ത ആള്…അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത്തിൻ്റെ റിയാക്ഷൻ ആണ് നടന്നതെന്ന് ഇനി ഞങ്ങടെ വായീന്ന് തന്നെ സാറിന് കേൾക്കണമായിരിക്കും അല്ലേ… ”
എൻ്റെ സംശയത്തിന് നന്ദുക്ക് മുന്നേ ശ്രീയുടെ വായീന്ന് മറുപടി വന്നത് കേട്ടതോടെ ഞാൻ ഞെട്ടിത്തരിച്ചു നിന്നു… നേരത്തെ തലയ്ക്കു മീതെ പറന്ന പരുന്തിനെ ചവിട്ടി താഴെയിട്ട് ഡ്രാഗൺ കുഞ്ഞുങ്ങൾ പറക്കാൻ തുടങ്ങി…
” ഡാ നീയെന്തൊക്കെയാ പറയുന്നേ…. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല…. ”
ഞാൻ ഞെട്ടല് വിടാതെ അവന് മറുപടി കൊടുക്കാൻ പാടുപെട്ടു…
” മതി മതി…എനി മികച്ച നടനുള്ള സംസ്ഥാന അവാർഡൊന്നും ഞങ്ങടെ കയ്യീന്ന് കിട്ടാൻ പോന്നില്ല… അതോണ്ട് അഭിനയം മതി… ”
എൻ്റെ ഭാവവും സംസാരവും കണ്ട് അഭി രംഗത്ത് വന്നു
” ഡാ നിങ്ങളൊന്ന് വിശ്വസിക്കടാ…എൻ്റെ അമ്മയാണേ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല അത് പറഞ്ഞത്…അവളുടെ ആ ക്യാരക്ടർ മാറിയതാ ഉദ്ദേശിച്ചത് അല്ലാതെ നിങ്ങള് കരുതുമ്പോലെ അല്ല… ”
ഞാൻ എങ്ങനേലും സത്യം അവന്മാരെ വിശ്വസിപ്പിക്കാൻ കടിഞ്ഞാണിട്ട് പരിശ്രമിച്ചു…
” ആണോ…എന്നാ നീ അങ്ങനെ ആയിരിക്കും ഉദ്ദേശിച്ചത് പക്ഷെ കേൾക്കുന്ന ആൾ അങ്ങനെ ആയിരിക്കില്ല എടുക്കുക…അതാ കെട്ടിപിടുതത്തിൽ മോൻ അറിഞ്ഞു കാണുമല്ലോ… ”
എൻ്റെ ന്യായീകരണം കേട്ട് നന്ദു കാര്യം വിവരിച്ചു…പക്ഷെ അവന് തിരിച്ചൊരു മറുപടി എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല…കാരണം ഇനി അവൻ പറഞ്ഞതിൽ കാര്യമുണ്ടായിരിക്കുമോ..?? അവളും അങ്ങനെ കരുതി കാണുമോ…?? അതുകൊണ്ടായിരിക്കുവോ പെട്ടെന്ന് അവളങ്ങനൊക്കെ കാട്ടി കൂട്ടിയത്…??
ഒന്നിനു പുറമേ ഒന്നായി എന്നെ ചോദ്യങ്ങൾ വരിഞ്ഞു മുറുക്കി…അവന്മാരാണേൽ ഈയുള്ളവൻ്റെ അവസ്ഥ കണ്ട് ചിരി അടക്കിപ്പിടിക്കാൻ പാടുപെടുന്നു…അങ്ങനെ ഓരോന്ന് ആലോചിച്ചും സംസാരിച്ചും സമയം കുറച്ച് തള്ളി നീക്കിയതിനു ശേഷം ഞാനും നന്ദുവും ഞങ്ങടെ ക്ലാസിലേക്ക് വിട്ടു പിരിഞ്ഞു…
” ഡാ ഒരുപാട് പേര് കണ്ടോ… ”
ഞാൻ ക്ലാസിലേക്ക് നടക്കുമ്പോൾ ചില പിള്ളാരുടെ ആക്കിയ ചിരിയും നോട്ടവും സഹിക്കാൻ വയ്യാതെ നന്ദുവിനോട് തിരക്കി…
” എന്ത് കണ്ടോന്ന്…?? ”
എൻ്റെ ചോദ്യത്തിന് എടുത്തിട്ടപ്പോലുള്ള അവൻ്റെ മറുപടി വന്നപ്പോൾ കലിപ്പങ്ങ് പാഞ്ഞു കേറി…
” നിൻ്റണ്ടി മുറിഞ്ഞ് വീണത് കണ്ടോന്ന്… അതാണല്ലോ ഇപ്പൊ ഇവിടുണ്ടായേ… ”
ദേഷ്യത്തോടെ അവന് മറുപടി നൽകി ഞാൻ മുന്നോട്ട് നടന്നു…
” ഡാ നില്ല് ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അത്യാവശ്യം കുറച്ച് പേരെ കണ്ടുള്ളു…നീ അത് വിട്ടേക്ക്…. ഇതിനൊക്കെ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നേ… ”
അവൻ എൻ്റെ ദേഷ്യം കണ്ട് മുന്നിലേക്ക് വട്ടം നിന്നു
” മാറി നിക്ക മൈരേ… നിനക്കത് പറയാം മാനം പോയത് എൻ്റെയല്ലേ… “
ഞാൻ അവൻ്റെ ആശ്വാസവാക്കുകളെ പാടെ തള്ളിക്കളഞ്ഞ് മുന്നോട്ട് നടന്നതും ഒരുകൂട്ടം പെൺപിള്ളേർ ചിരിച്ചുകൊണ്ട് എതിരെ നടന്നു വരുന്നത് കണ്ടു…
” എന്താലും റൊമാൻസ് കലക്കി അർജ്ജുൻ….ആരെയാ രാവിലെ തന്നെ കോളേജിൽ കൂട്ടി വന്ന് കെട്ടിപിടിച്ചോണ്ട് നിന്നത്… ”
എൻ്റെ മുന്നിൽ എത്തിയതും കുട്ടത്തിൽ ഒരുത്തി മൊഴിഞ്ഞു.. അതോടെ ബാക്കി ഒക്കെ നേരത്തെ പറഞ്ഞ് വച്ച പോലെ ഒരു കുട്ടചിരിയും… അതിനവളുടെ തന്തയ്ക്ക് രണ്ട് തെറി പറയാൻ ആഗ്രഹം ഉണ്ടായെങ്കിലും കലിപ്പോടെ നോക്കുക അല്ലാതെ ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതും എന്നെ ഞെട്ടിച്ചുകൊണ്ട് നന്ദു മുന്നോട്ട് വന്നു…
” എന്തായാലും നിന്റെ അമ്മയും പെങ്ങളുമൊന്നുമല്ലലോ എന്നാ പിന്നാ മോൾക്ക് അത്ര ശുഷ്കാന്തി വേണ്ട കേട്ടോ…. പിന്നെ കെട്ടിപിടിച്ചതാ പ്രശ്നമെങ്കിൽ മോളിങ്ങ് വാ ഞാൻ കുറച്ചു നേരം നിന്നെ കെട്ടിപ്പിടിച്ചിരിക്കാം… ”
അവൻ ഒരു കൂസലുമില്ലാതെ എന്നെ ഊക്കാൻ വന്നവളെ എടുത്ത് ഭിത്തിയിൽ ചേർത്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി… വെറുതെ അല്ല എൻ നൻപനെ പോൽ യാറുമില്ലേന്നൊക്കെ തൊണ്ട കീറി ഒരോ പാട്ട് ആൾക്കാര് പാടുന്നേന്ന്…. എന്തായാലും അവൻ്റെ ഡയലോഗിൽ അവളും കൂട്ടത്തിലെ വാലുകളും ഈച്ച പൂച്ചിയിട്ടപോലെ പെട്ടന്നങ്ങ് വലിഞ്ഞു…വയറ് നിറച്ച് കിട്ടിയല്ലോ…
” അളിയാ മുത്തേ അത് പൊളിച്ചു…. ”
ഞാൻ അവൻ്റെ തോളിലൂടെ കൈയിട്ടുകൊണ്ട് പറഞ്ഞു…
” ഒന്ന് പോടാ മതി നിന്റെ കൊണ…അല്ലപിന്നെ അവൻ ചമ്മി നാറി നടക്കുന്നു…അതിനുമാത്രം നിൻ്റേം അവളുടേം ക്ലിപ്പിറങ്ങിയല്ലോ… ”
അവൻ എൻ്റെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നു… പക്ഷെ ഞാൻ വിടാതെ പിടിച്ചു കാരണം അവൻ്റെ വാക്കുകൾ ഏറക്കുറെ എൻ്റെ മനസ്സ് ഉൾകൊണ്ട് കഴിഞ്ഞിരുന്നു…
” ഡാ എന്നാലും ആരായാലും ചമ്മിപോവില്ലേ അതാ ഞാൻ…. ”
” പിന്നെ രണ്ട് പേര് കെട്ടിപിടിച്ചാ ഇവിടെ ആകാശം ഇടിഞ്ഞു വീഴ്വോ..?? നീയൊക്കെ ഇപ്പോഴും 70കളിൽ ജീവിച്ചോ മൈരേ… ”
അവൻ എന്നെ നോക്കി ഒരു പുച്ഛ ചിരിയോടെ പറഞ്ഞു
” എൻ്റെ പൊന്നേ വിട്….ഞാൻ അവളുമാരുടെ കിണി കണ്ടോണ്ടാ… ”
” പിന്നെ അവളുമാരുടെ വീടിന്റെ തിണ്ണയിൽ കേറി നിന്നല്ലേ നീയും അവളും കെട്ടിപിടിച്ചിരുന്നെ…ഒന്ന് പോടേയ്…. ”
” എൻ്റെ പൊന്നു മൈരേ നിർത്ത്… ഞാൻ ഇപ്പൊ ഓക്കെയാ…ഇനി ഏതവള് വന്നാലും എനിക്കൊരു മൈരുമില്ല…പോരേ… ”
ഞാൻ അവസാനം സഹിക്കെട്ട് അവനെ നോക്കി കൈകൂപ്പി… അതോടെ ഒരു വളിച്ച ചിരി അവൻ്റെ മുഖത്ത് വന്നു… അപ്പോഴേക്കും ക്ലാസും എത്തിയിരുന്നു… ക്ലാസിലേക്ക് കയറുമ്പോൾ ആരുടെ മുഖത്തും വലിയ ഭാവമാറ്റം ഒന്നും കണ്ടില്ല അപ്പൊ തന്നെ ഞാൻ ഉറപ്പിച്ചു ഇവറ്റകളൊന്നും അറിഞ്ഞിട്ടിലെന്ന്…അല്ല എനി അറിഞ്ഞാൽ എന്താ…?? നന്ദു ഇസ് തി സീക്രട്ട് ഓഫ് മൈ എനർജി… അവനുണ്ടല്ലോ കൂടെ പിന്നെന്ത് പേടിക്കാൻ…
പിന്നെ ഒന്നും രണ്ടും ആലോചിച്ച് ക്ലാസിലങ്ങനെ ഇരുന്നു…മാഷ് ഇക്വേഷനുകൾ കൊണ്ട് ബോർഡിൽ സവാരി ഗിരി ഗിരി നടത്തുമ്പോൾ എൻ്റെ മനസ്സ് ദിവ്യയെ തേടി എപ്പോഴോ പോയിട്ടുണ്ടായിരുന്നു…എന്തോ ആ നിമിഷം കണ്ണിൽ നിന്ന് മായുന്നേ ഇല്ല അവളുടെ അജ്ജൂന്നുള്ള ആ വിളിയും ശരീരം വലിഞ്ഞ് മുറുക്കി ഉള്ള വാരിപ്പുണരലും ഓർത്തപ്പോൾ അറിയാതെ മുഖത്തൊരു ചീരി വന്നു…
” ഹലോ….ഏത് ലോകത്താ… ”
” അത് പിന്നെ സാർ ”
പെട്ടെന്നൊരു വിളി കേട്ട് ഞാൻ ഞെട്ടികൊണ്ട് കണ്ണ് മിഴിച്ചു…അപ്പോഴാണ് മനസ്സിലായത് മുന്നിൽ സാറുമില്ല ഒരു പൂറുമില്ലാന്ന് വിളിച്ചത് നന്ദുവായിരുന്നു…
” ഓ നീയായിരുന്നോ ഞാൻ കരുതി സാറാണെന്ന്… ”
ഞാൻ ചമ്മിയ മുഖഭാവത്തോടെ അവനെ നോക്കി
” നിനക്ക് തോന്നും…അത് നിൻ്റെ ഒറ്റയ്ക്കുള്ള കിണി കണ്ടപ്പോളെ എനിക്ക് തോന്നി… പിന്നെ പ്രേമം തോന്നിയാ ബോധം പോവുന്നത് സർവസാധാരണമാണല്ലോ… ”
അവൻ ഒരാക്കിയ ചിരിയോടെ എനിക്ക് മറുപടി തന്നു…അപ്പൊ എന്നെ ഇവൻ ശ്രദ്ധിച്ചിരുന്നൂന്ന് എനിക്ക് മനസ്സിലായി…
” പ്രേമോ നീയെന്തൊക്കെയാടാ പറയുന്നേ…. ”
” മലയാളം… മാതൃഭാഷ എന്ത്യേ…. അവൻ കെടന്ന് പൊട്ടൻ കളിക്കുന്നു…എൻ്റടുത്ത് വേണ്ട നിൻ്റെ കളി…മതി വാ പോകാം… ”
എൻ്റെ കള്ളി കയ്യോടെ പിടികൂടിയത് കൊണ്ട് കൂടുതൽ കള്ളം പറയും മുന്നേ മറുപടിയും തന്ന് കൈയ്യും വലിച്ചവൻ പുറത്തേക്ക് നടന്നു….അല്ല ഇനി അവൻ പറയുംപോലെ എനിക്കവളോട് പ്രേമം ആയിരിക്കുവോ…??ഈ കാതൽ.. പ്യാർ…മൊഹബത്ത്…?? ആ എനിക്കറിയില്ല….
” അർജ്ജുൻ ഒന്നിവിടെ വന്നേ… ”
പുറകീന്നൊരു വിളി കേട്ടാണ് ഞങ്ങൾ നിന്നത്…ആര്യമിസ്സായിരുന്നു…
” അളിയാ രാവിലെത്തെ കാര്യം ഇത് കണ്ട് കാണുവോ…അതായിരിക്കുവോ ഈ വിളിയുടുദ്ദേശം ”
ഞാൻ എൻ്റെ ഉള്ളിൽ വന്ന സംശയം നന്ദുവിനു നേരെ നീട്ടി….
” അണെങ്കിലിപ്പെന്താ…?? ”
എൻ്റെ സംശയത്തിന് പുല്ല് വില കൽപ്പിക്കാതെ അവൻ ഒറ്റവാക്കിൽ മറുപടി തന്നു…
” അണ്ടി…നിനക്കങ്ങനൊക്കെ പറയാം അന്നേ എൻ്റെ മാനം പോയതാ… വല്ല പെങ്ങളുമാണെന്ന് പറയാം…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് മിസ്സിനടുത്തേക്ക് നടന്നു…
” പിന്നെ രാവിലെ ആങ്ങളമാരുടെ കോളേജിൽ വന്ന് കെട്ടിപ്പിടിക്കുന്നതല്ലേ ഇപ്പൊ പെങ്ങമ്മാരുടെ പണി… ”
പുറകീന്ന് അവൻ്റെ ചിരിയോടുള്ള മറുപടി കേട്ട് തിരിഞ്ഞ് നിന്ന് ഞാനാ തെണ്ടിയെ ആംഗ്യഭാഷയിൽ തന്തയ്ക്ക് രണ്ട് വിളിച്ചു…എന്നിട്ട് വേഗം മിസ്സിനടുത്തേക്ക് വിട്ടു…
” എന്താ മിസ്സേ… ”
” ഒന്നൂല്ല്യ തൻ്റെ ഒബ്സർവേഷനിൽ ഒരു മിസ്റ്റേക്കുണ്ട് അത് കാണിച്ചു തരാനാ…. ”
എൻ്റെ ചോദ്യത്തിന് മിസ്സ് ഇന്നലെ സബ്മിറ്റ് ചെയ്യ്ത നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു…അതോടെ എനിക്ക് കുറച്ചാശ്വാസം തിരിച്ചു കിട്ടി…
” ഇതാ ഈ വാല്ല്യു മൊത്തം തെറ്റാ… ഒന്നുകൂടി കറക്ക്റ്റ് ചെയ്യണം… ”
മിസ്സ് എഴുതിയതിൽ തെറ്റുള്ള ഭാഗം ചൂണ്ടികാണിച്ചു…അതിന് ഞാൻ തലയാട്ടി…
” തലയാട്ടിയാൽ പോരാ… വേഗം കാണിക്കണം…അല്ലാതെ പുറത്ത് വല്ലവരേയും കെട്ടിപ്പിടിച്ചിരുന്നാൽ പോരാ… ”
മിസ്സ് ഒരാക്കിയ ചിരിയോടെ അത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി ചൂളിപ്പോയി… അപ്പൊ ഇതും കണ്ടോ…
” ഞെട്ടുവൊന്നും വേണ്ട..ഞാൻ കണ്ടായിരുന്നു… അത് തൻ്റെ ആരാ…?? ”
മിസ്സ് ചിരിയോടെ തന്നെ തിരക്കി…പക്ഷെ എനിക്ക് മറുപടി ഒന്നും വായിൽ വരുന്നുണ്ടായിരുന്നില്ല…അത് പിന്നെ അങ്ങനാണല്ലോ ആവിശ്യമുള്ളപ്പൊ ഒരു മൈരും വരില്ലല്ലോ…
” അത് പിന്നെ മിസ്സേ…ഫ്രണ്ട്… ”
ഞാൻ വാക്കുകൾ കിട്ടാതെ മിസ്സിനെ നോക്കി വിക്കി…കൂടെ എൻ്റെ ഓഞ്ഞ മോന്തയും….
” മതി മതി…നിന്നുരുകണ്ട…ഞാൻ കണ്ടുപിടിച്ചോളാം…മോൻ വിട്ടോ… ”
പുള്ളിക്കാരി എൻ്റെ അവസ്ഥ കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു… അതോടെ ഞാൻ സ്ഥലം വിട്ടു…
പക്ഷെ അപ്പോഴും ഞാൻ മനസ്സിൽ ആലോചിച്ച ഒരു കാര്യമുണ്ടായിരുന്നു…മിസ്സിന്റെ ആ ഡയലോഗ് ” ഞാൻ കണ്ടുപിടിച്ചോളാം ” എന്ന്… എന്തിനായിരിക്കും പുള്ളിക്കാരി അത് പറഞ്ഞത്….? ഓടി ചെന്ന് നന്ദുവിനോട് കാര്യം പറഞ്ഞപ്പോൾ അവനും ഒന്നും പിടികിട്ടിയില്ല… അതോടെ വല്ലാത്ത ഒരു ആശയകുഴപ്പത്തിലായി… പിന്നെ അത് തന്നെ ആലോചിച്ചാൽ വട്ടാകും എന്ന് തോന്നിയപ്പോൾ പിന്നീട് വിട്ടുകളഞ്ഞു…അങ്ങനെ കോളേജ് സാധാരണഗതിയിൽ ചിലവഴിച്ച ശേഷം വൈകിട്ട് വീട്ടിലേക്ക് തിരിച്ചു…..
വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് അമ്മയും അമ്മായിയും ഉണ്ടായിരുന്നു… പുള്ളിക്കാരി അമ്മയുടെ ചേട്ടൻ്റെ ഭാര്യയാണ് തൊട്ടപ്പുറം തന്നെയാണ് താമസം…അമ്മാവൻ ഗൾഫിലാണ്….
” ഹലോ മാഡം എന്തുണ്ട്… ”
ഞാൻ ഉമ്മറത്തിരുന്ന അമ്മായിയോട് കുശലം പറയാൻ എന്നോണം ചോദിച്ചു…
” വെറെന്ത് നിന്നേയും കാത്തിരുന്നത് തന്നെ… ഒരു കാര്യമുണ്ട്… “
അവരെന്നെ തൊട്ടടുത്തിരുത്തി മറുപടി പറഞ്ഞു… അതിന് ഞാൻ എന്താണെന്ന് പുരികം ഉയർത്തി….
” ഡാ സൂര്യയ്ക്ക് ഒരു ആലോചന…നാളെ ഒന്ന് പെണ്ണ് കാണാൻ പോകണം…ആ ചെക്കൻ അമ്പിനും വില്ലിനും അടുക്കുന്നില്ല…അവനിപ്പൊ കല്ല്യാണം വേണ്ടാന്നാ പറയുന്നേ…നീ ഒന്ന് സമ്മതിപ്പിക്കടാ മോനേ… ”
അമ്മായി അവരുടെ മകൻ്റെ കാര്യമാണ് പറയുന്നത്…എൻ്റെ കസിൻ ചേട്ടൻ സൂര്യജിത്തിനെ പറ്റി… പുള്ളിക്കാരൻ ഒരു പാവം എൻജിനീയറാണ്… ജീവിതം ഇങ്ങനെ അടിച്ചു പൊളിക്കുന്ന മൊതല്…നല്ല കട്ട കമ്പനി ആണ് ഞങ്ങൾ…അതാ എന്നോട് പുള്ളിക്കാരി ഇടപെടാൻ പറയുന്നത്…
” ഇത്രേ ഉള്ളൂ നിങ്ങടെ ബിൽഡപ്പ് കണ്ടപ്പോൾ ഞാൻ വലിയ ആനക്കാര്യം ആണെന്ന് കരുതി…ഇത് ഞാൻ ഏറ്റു… ”
ഞാൻ അവരുടെ ആവശ്യം നിസ്സാരം എന്ന രീതിയിൽ തുറന്നു കാട്ടി…
“നീ ഏറ്റോ….അത് മതി….അപ്പൊ നമ്മുക്ക് നാളെ പോകാല്ലേ…നീ പറഞ്ഞാ അവൻ വന്ന് കാണും…അതികം ദൂരമൊന്നുമില്ല ഇവിടടുത്ത് തന്നാ…പെണ്ണ് കോളേജ് ലക്ക്ച്ചററാ… ”
” മ്മ്….കൊള്ളാം…ഒരു ടീച്ചറ് കുടുംബത്തിന് നല്ലതാ…എന്താലും നാളെ പോകാൻ ഉള്ള സെറ്റപ്പ് റെഡി ആക്കിക്കോ ബാക്കി ഞാൻ ഏറ്റു… ”
പുള്ളിക്കാരിക്ക് ഒരിക്കൽ കൂടി ഒരുറപ്പ് നൽകി അമ്മയുടെ തലയ്ക്ക് ചുമ്മാ ഒരു കൊട്ടും വച്ച് കൊടുത്ത് ഞാൻ മുറിയിലേക്കോടി…
കുറച്ചു നേരം ചുമ്മാ ഒന്ന് മയങ്ങിയ ശേഷം ഹോസ്പിറ്റലിലേക്ക് പോകാനുള്ള സമയമായപ്പോൾ പതിവുപോലെ ഫ്രഷായി താഴേക്കിറങ്ങി…
” അച്ഛൻ വന്നില്ലേ ഡോക്ടറേ… ”
ഞാൻ ഡൈനിംഗ് ടേബിളിൽ വച്ച ചായ ഊതി കുടിക്കുമ്പോൾ ഹാളിലിരുന്ന് ടീവി കണ്ട് കൊണ്ടിരിക്കുന്ന അമ്മയോട് ചോദിച്ചു…
” ഇല്ല ഇപ്പൊ വരും…വൈകൂന്ന് പറഞ്ഞായിരുന്നു… ”
പുള്ളിക്കാരി ഏതോ ഹിന്ദി സീരീയലിൽ നിന്നുള്ള ശ്രദ്ധമാറ്റാതെ തന്നെ എനിക്ക് മറുപടി തന്നു…
” അപ്പൊ പുള്ളിക്കാരന് പണ്ടത്തെപ്പോലെ താങ്കളോട് സ്നേഹം ഇല്ലല്ലേ… നേരത്തെയും കാലത്തേയും ഒന്നും വീട്ടിൽ കേറാതായി… ”
ഞാൻ അമ്മയെ ഒന്നിളക്കാൻ തീരുമാനിച്ചു…ജസ്റ്റ് ഫോർ എ രസം….
” ഡാ വേണ്ടാട്ടോ… മര്യാദയ്ക്ക് കഴിച്ചിട്ട് വേഗം സ്ഥലം വിട്ടോ… ”
പ്രിയതമന് ഇഷ്ട്ടമല്ലാന്ന് പറഞ്ഞത് പുള്ളിക്കാരിക്ക് ഇഷ്ട്ടപെട്ടുകാണില്ല… അതുകൊണ്ട് ടീവിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ എന്നോട് കനത്തിൽ പറഞ്ഞു… അപ്പോഴേക്കും ഞാൻ കഴിച്ച് കഴിഞ്ഞ് ഹാളിലേക്ക് എത്തിയിരുന്നു…
” എന്നാ ഞാൻ പോവ്വാ…നന്ദുവിനേയും നാളെ കൂട്ടാം പെണ്ണുകാണലിന് ഒപ്പം വരാൻ… ”
ഞാൻ അമ്മയോട് യാത്രപറഞ്ഞ് മുറ്റത്തിറങ്ങി വണ്ടി എടുക്കുമ്പോഴേക്കും അച്ഛൻ എത്തിയിരുന്നു…പുള്ളിക്കാരനും ഒരു സലാം നൽകിയ ശേഷം വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…നന്ദു അവിടെ എത്താം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു… അതോണ്ട് അവനെ പിക്ക് ചെയ്യേണ്ട…
ഹോസ്പിറ്റലെത്തി വണ്ടിയും പാർക്ക് ചെയ്യ്തു ലിഫ്റ്റിലേക്ക് കയറാൻ നോക്കുമ്പോൾ അവിടെ ശ്രദ്ധയെ കണ്ടു…
” ഹാ ഇതാര്…തന്നെ കണ്ടൊരു താങ്ക്സ് പറയാൻ ആലോചിക്കുമ്പൊ മുന്നിൽ ആള് പ്രത്യക്ഷപ്പെട്ടല്ലോ… ”
ലിഫ്റ്റിന് അടുത്തേക്കെത്തിയ എന്നെ കണ്ട് ശ്രദ്ധ ചിരിച്ചുകൊണ്ടു പറഞ്ഞു
” എന്തിന്… ”
ഞാൻ കാര്യം മനസ്സിലാക്കാതെ അവളെ നോക്കി പുരികം ഉയർത്തി…
” എൻ്റെ കുഞ്ചുവെ ഇത്ര ഹാപ്പി ആക്കി തന്നതിന്…നടന്നതൊക്കെ രാവിലെ അവള് വിളിച്ചപ്പൊ പറഞ്ഞു… ”
അവളെനിക്ക് കാര്യം വിശദീകരിച്ചു…പക്ഷെ എനിക്ക് മനസ്സിലായിട്ടില്ല അത് വേറെ കാര്യം…
” സോറി ആരാ ഈ കുഞ്ചു…ദിവ്യയാണോ..? ”
ഞാൻ എൻ്റെ അടുത്ത സംശയം പുറത്തേക്ക് നീട്ടി…
” ആ അവളു തന്നെ…കുഞ്ചുന്ന് അതിനെ വീട്ടില് വിളിക്കുന്ന പേരാ… പെട്ടെന്ന് നാവിലതാ വന്നത്… ”
” ഓ അങ്ങനെ അത് പറ ഞാനും കരുതി ഇതേത് കുഞ്ചൂന്ന്… പിന്നെ തൻ്റെ കുഞ്ചുൻ്റെ കാര്യം ഒന്നും പറയണ്ട… ബാക്കിയുള്ളവനെ കോളേജ് മൊത്തം നാറ്റിച്ചു… ”
ഞാൻ ഒന്ന് പുഞ്ചിരിച്ച ശേഷം രാവിലെ കോളേജിൽ വച്ച് നടന്നത് അവളോട് പറഞ്ഞു കൊടുത്തു…അതോടെ അവള് കെടന്ന് ചിരിക്കാൻ തുടങ്ങി…
” അയ്യേ ഈ പെണ്ണ്…മോൻ അപ്പൊ കോളേജ് മൊത്തം നാറിക്കാണുമല്ലോ… ”
ലിഫ്റ്റിറങ്ങുമ്പോൾ അവൾ ചിരിയടക്കാതെ തന്നെ എന്നോട് ചോദിച്ചു…
” പറയാനുണ്ടോ…ടീച്ചർമാര് വരെ കണ്ടു…എന്നാ കരച്ചലായിരുന്നു കെട്ടിപിടിച്ച്…ഞാൻ തരിച്ചു നിന്നു പോയി… ”
ഞാൻ അവളുടെ ചോദ്യത്തിന് രാവിലത്തെ എൻ്റെ അവസ്ഥയെ പറ്റി പറഞ്ഞു കൊടുത്തു…
” മ്മ്…എന്നെ വിളിച്ച് ഒരുപാട് കരഞ്ഞു രാവിലെ..
ചോദിച്ചപ്പൊ സന്തോഷം കൊണ്ടാണ് എന്നൊക്കെ പറഞ്ഞ് നടന്നതൊക്കെ പറഞ്ഞിരുന്നു…പക്ഷെ ഇത് പറഞ്ഞില്ല കള്ളി… ”
” അവള് പറയത്തില്ല… മനുഷ്യനെ നാറ്റിച്ചിട്ട് എവിടെ പോയി ഇന്ന് വന്നില്ലേ… ”
നടന്നു നടന്നു സംസാരിച്ച് നേഴ്സിംഗ് കണ്സൾട്ടൻസ്സിക്ക് മുന്നിലെത്തിയിട്ടും അവളെ കാണാതായപ്പോൾ ഞാൻ ശ്രദ്ധയോട് ചോദിച്ചു…
” വന്നിട്ടുണ്ട്…ആള് ഫുൾ ഹാപ്പിയാ…ചാടി നടന്ന് വർക്ക് ചെയ്യുവാ… ”
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി…
” മ്മ് എന്നാ ശരി തൻ്റെ വർക്ക് നടക്കട്ടെ….. ”
ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു…പിന്നെ മുറിയിലെത്തിയതും അതുവിൻ്റെ വക കളിയാക്കൽ അൺസഹിക്കബിൾ…ബാക്കി മൂന്നും നടന്നതൊക്കെ പറഞ്ഞ് കൊടുത്ത് എല്ലാം കൂടി കളിയാക്കി കളിയാക്കി ഒരു പരുവം ആക്കി…പക്ഷെ എന്തോ ആ കളിയാക്കലിന് ഒരു സുഖം ഉള്ളപോലെ എനിക്ക് തോന്നി…
പിന്നെ പതിവ് പോലെ സമയം തള്ളി നീക്കി…നന്ദുവിനോട് നാളത്തെ കാര്യം പറയാൻ മറന്നില്ല…ഇനി രാവിലെ പോയി സൂര്യയെ പറഞ്ഞു സമ്മതിപ്പിക്കണം…അതാണ് ടാസ്ക്ക്…അങ്ങനെ ഭക്ഷണവും കഴിച്ച് പിള്ളാര് പെട്ടന്ന് തന്നെ കിടന്നുറങ്ങി…ഇന്ന് രാവിലെ എണീറ്റത് കൊണ്ടായിരിക്കാം… അതോടെ ഞാൻ ഫോണും നോക്കി ഇരിപ്പായി… കുറച്ചു കഴിഞ്ഞ് ഡോറ് തുറക്കുന്ന ശബ്ദം കേട്ടാണ് ഫോണിൽ നിന്ന് തലയെടുത്തത്…അതുവിനുള്ള മരുന്നുമായി നമ്മുടെ കഥാ നായികയുടെ രംഗ പ്രവേശനമായിരുന്നു…ഞാൻ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു…അത് മനസ്സിലാക്കിയ അവൾ പെട്ടെന്ന് തന്നെ ജോലി ചെയ്യ്തു പോകാൻ ഒരുങ്ങി…
” ഹലോ മാഡം അങ്ങനങ്ങ് പോയാലോ… ”
ഡോറ് തുറന്ന് പോകാൻ തുടങ്ങിയ അവളുടെ കൈയ്യിലേക്ക് കയറി പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
” അയ്യോ…വിട് ആരേലും കാണും… ”
അവളൊന്ന് കൈ കുടഞ്ഞ് മാറ്റാൻ ശ്രമിച്ചു..
” ഓ ഇപ്പൊ മോൾക്ക് അതൊക്കെ ഓർമ്മയുണ്ടല്ലേ… എന്നിട്ട് രാവിലെ ബാക്കിയുള്ളവനെ ആളുകളുടെ മുന്നിൽ നാറ്റിച്ചപ്പൊ ഇങ്ങനൊന്നും കണ്ടില്ലല്ലോ… ”
ഞാൻ ചിരിച്ചുകൊണ്ട് രാവിലത്തെ സംഭവം അവളെ ഓർമ്മിപ്പിച്ചു
” അത് പിന്നെ പെട്ടെന്ന്…അന്നേരം ഞാൻ അറിയാതെ… ”
അവൾ തല ഉയർത്താതെ താഴെ നോക്കി വിക്കി വിക്കി പറഞ്ഞു
” അറിയാതയോ…എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട ടീച്ചർമാര് വരെ കണ്ടു… മനുഷ്യനെ നാണം കെടുത്തിയിട്ട്… ”
ഞാൻ കപട ദേഷ്യം മുഖത്ത് വരുത്തി അവളുടെ കൈ വിട്ടു…
” ഞാൻ എന്ത് ചെയ്യാനാ പെട്ടെന്ന് ഓരോന്ന് തൻ്റെ വായീന്ന് കേട്ടപ്പൊ അങ്ങനെ പറ്റി പോയി…ക്ഷമി… തന്നത് ഞാൻ തിരിച്ചെടുക്കാം പോരേ… ”
പറഞ്ഞു തീർന്നതും അവളെന്നെ ഒന്ന് വരിഞ്ഞു മുറുക്കിയ ശേഷം തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു…ഞാൻ ഷോക്കടിച്ച കാക്കയെ പോലെ ഉറ്റ നിൽപ്പും…അവളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല….ഇവളെൻ്റെ കിളി ഇടയ്ക്കിടെ പറത്തുന്നുണ്ട്…എത്രനേരം ആ കിളി പോയ അവസ്ഥയിൽ നിന്നെന്ന് ഓർമ്മയില്ല…പിന്നെപ്പഴോ സ്വബോധം വന്നപ്പൊ കിടന്നുറങ്ങി…പിറ്റേന്ന് നന്ദുവിൻ്റെ വിളികേട്ടാണ് എഴുന്നേറ്റത്…
” ഡാ മൈരേ കിനാവ് കണ്ട് നിൽക്കാതെ എഴുന്നേറ്റ് വേഗം പോകാൻ നോക്ക്… “
അവനെന്റെ കവിളിൽ തട്ടി വിളിച്ചപ്പോൾ ഞാൻ മനസ്സില്ലാമനസ്സോടെ കണ്ണുതുറന്നു… ഇന്നലത്തെ ഹാങ്ങോവർ വേണ്ടുവോളം ഉണ്ട്…വെള്ളം അടിച്ചതിൻ്റെ അല്ല ഒരു പെണ്ണുപിടിച്ചതിൻ്റെ…പക്ഷെ ചെറിയ ഒരു തിരുത്തുണ്ട് ഞാനലല്ലോ അവളാണല്ലോ പിടിച്ചത്…അപ്പൊ ഇനി അത് ആണ്പിടിച്ചതാവ്വോ…??ഞാൻ ഓരോന്ന് മനസ്സിൽ ആലോചിച്ച് അവിടെ തന്നെ കിടന്നു..
” നീ സ്വപ്നം കണ്ട് തീർന്നില്ലേ…അവന്മാരൊക്കെ പോയി… ”
അതുവിൻ്റെ വിളി കേട്ടാണ് ഞാൻ വീക്ഷണകോണിൽ നിന്നും ഞെട്ടിയത്… അതോടെ ചാടി ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് വിട്ടു…
” ഈയിടെയായി വീണ്ടും ഞെട്ടലും സ്വപ്നം കാണലും ഒക്കെ വീണ്ടും തുടങ്ങിയിട്ടുണ്ടല്ലോ മോനെ…മനസ്സിലാവുന്നുണ്ട്…. ”
ബാത്റൂമിൽ നിന്നും തിരിച്ചിറങ്ങിയ എന്നെ തേടി അവൻ്റെ സംസാരവും രാവിലെ തന്നെ ഒരു ഊമ്പിയ ചിരിയും കിട്ടി…
” എന്ത്… ഒന്ന് പോടാ…ആൻ്റി വന്നില്ലേ… ”
” മ്മ്…മ്മ്…ആൻ്റി ഒക്കെ വന്നോളും മോൻ ചെന്ന് പെണ്ണ് കാണ്…സോറി പെണ്ണ് കാണാൻ കൂട്ട് ചെല്ല്… ”
എൻ്റെ ചോദ്യത്തിന് കിട്ടിയ ഉത്തരം അവനെനിക്കിട്ട് ഒന്ന് കുത്തി പറഞ്ഞപോലെ തോന്നി…
” അതെന്താടാ അങ്ങനൊരു ടെല്ലിങ്ങ്…. ”
ഞാൻ ചാവി എടുക്കുന്ന കൂട്ടത്തിൽ അവനെ നോക്കി പറഞ്ഞു
” അല്ല നീ ഓൾറെഡി കണ്ടുവച്ചല്ലോ….ഇനി ഉറപ്പിച്ചാ പോരെ… ”
അവൻ വീണ്ടും ആ ഊമ്പിയ ചിരിയോടെ എനിക്ക് മറുപടി തന്നു…ഇതിനു മാത്രം ഊമ്പിയ ചിരികൾ ഇവൻ്റെയൊക്കെ ഉള്ളിൽ എവിടെയാ ഒളിപ്പിച്ചു വെക്കുന്നത്…
” ഡാ മൈരേ നിനക്കെന്തിൻ്റെ കേടാ…ഇനിയും പിച്ചും പേയും പറഞ്ഞാ നിന്റെ മറ്റെ കാലും ഞാൻ തല്ലി ഒടിക്കും… ”
ഞാൻ അവൻ്റെ പോക്ക് മനസ്സിലായപ്പോൾ ഒന്ന് കടുപ്പത്തിൽ തന്നെ പറഞ്ഞു
” ഓ… അപ്പൊ പിന്നെ കുറേ കാലം കൂടി ഇവിടെ നിന്ന് അവളുടൊപ്പം സുഖിക്കാല്ലോ… ”
എൻ്റെ ഒരു ഭീഷണി അവൻ്റടുത്ത് വിലപ്പോകില്ല എന്ന് അടിവരയിട്ട് പറയുന്നതായിരുന്നു ആ തെണ്ടിയുടെ മറുപടി…
” ഈ മൈരനെ കൊണ്ട്… ”
ഞാൻ അടുത്തുള്ള ബെഡ്ഡിൽ നിന്നും ഒരു തലയണ എടുത്ത് അവൻ്റെ നേരെ എറിഞ്ഞ് തിരിഞ്ഞു നടന്നു…വാതിലിന്റെ പടിക്കലെത്തിയതും അവൻ്റെ പെങ്ങള് നീതു വരുന്നുണ്ടായിരുന്നു…
” ഇതാരെ കൊല്ലാൻ പോകുവാ അജ്ജുവേട്ടാ ഇത്ര ചൂടിൽ… ”
അവളെന്റെ വരവ് കണ്ട് ചോദിച്ചു
” കൊല്ലാനല്ല…രക്ഷപെടുവാ…നിന്റെ പ്രാന്തുള്ള ചേട്ടൻ്റെ കയ്യീന്ന്…. “
ഞാൻ അകത്തുള്ള തെണ്ടിയെ നോക്കി അവൾക്ക് മറുപടി കൊടുത്തു…അതിനവളുടെ വക ഒരു ചിരി ഫ്രീയായിട്ട് കിട്ടി…
” വല്ല പഞ്ഞിയും വാങ്ങി അവൻ്റണാക്കില് കേറ്റിക്കോ…അല്ലേൽ നിനക്കിവിടെ സ്വസ്ഥത കിട്ടില്ല… ”
ഞാൻ അവളെ നോക്കി ഒരു മുന്നറിയിപ്പ് കൊടുത്ത് പുറത്തേക്ക് നടന്നു…
” വേണ്ട..ഈ കഞ്ഞിയുടെ വായിൽ പഞ്ഞി കുത്തികേറ്റി ആ പഞ്ഞിയുടെ വില എന്തിനാ കളയുന്നേ… ”
അവനേയും ഊക്കി അവളെനിക്ക് തന്ന ആ മറുപടി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു…അതൊരും വൂമ്ചിക്കാ വാവാ ഷോട്ടായിരുന്നു…തിരിഞ്ഞവളെ നോക്കി ഒരു ചിരിയും പാസാക്കി…വേഗം പാർക്കിംഗിലേക്ക് വിട്ടു…
” അതേ എന്നെ കൂടി ഒന്ന് കൊണ്ടോവ്വോ… ”
വണ്ടി എടുക്കുമ്പോൾ പുറകീന്ന് ഒരു വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്
” ആ ഇതാര്… വീണ്ടും കെട്ടിപിടിക്കാനാണോ… ”
ദിവ്യയെ കണ്ടപ്പോൾ അവളെ ഒന്നിളക്കാൻ ഞാൻ തീരുമാനിച്ചു…
” ദേ…ഒരു ലിഫ്റ്റ് ചോദിക്കാൻ വന്നാ കളിയാക്കുന്നത് അത്ര നല്ല ശീലമല്ല… ”
നമ്മുടെ കളിയാക്കൽ അത്ര ദഹിച്ചില്ലെന്ന് തോന്നുന്നു… പുള്ളിക്കാരിയുടെ മുഖം ഒക്കെ ചെറുതായൊന്ന് ചുവന്നു…
” ആണോ…എന്നാ എനിക്കത്ര നല്ല സ്വഭാവം അല്ല…. ”
” അതെനിക്ക് അറിയാം… ”
അവളെന്നെയും കടന്ന് ദേഷ്യത്തോടെ മുന്നോട്ട് നടന്നു…
” മ്മ് പോവ്വാണോ…വാ കേറ്… ”
അവളുടെ ദേഷ്യപ്പെട്ടുള്ള പോക്ക് കണ്ട് ഞാൻ പുറകീന്ന് വിളിച്ചു…
” ഓ വേണ്ടാ…ഈ നാട്ടിൽ ബസ്സും ഓട്ടോയും ഒക്കെയുണ്ട്… ”
നടക്കുന്നതിൻ്റെ വേഗത കൂട്ടി തിരിഞ്ഞുനോക്കാതെ അവളെനിക്ക് മറുപടി തന്നു…അതോടെ വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടെടുത്ത് ഞാനവൾക്ക് കുറുകെ നിർത്തി…
” ബസ്സിലൊക്കെ പോകാൻ തീരുമാനിക്കുമ്പോൾ സൂക്ഷിക്കണം പണ്ടത്ത പോലെയല്ല മോൾക്ക് വേണ്ടപ്പെട്ടവർ ഒരുപാട് ഉണ്ടവും ഇപ്പൊ… ”
ഞാൻ ഒരാക്കിയ ചിരിയോടെ അവളെ ഇന്നലെ നടന്ന കാര്യം ഓർത്തൊന്ന് പേടിപ്പിച്ചു…അത് ഏതായാലും ഏറ്റു സ്വിച്ചിട്ടപോലെ നിന്ന ശേഷമവൾ ചാടി വണ്ടി കേറി…
” അല്ല ബസ്സിൽ പോന്നില്ലേ… ”
” ടിക്കറ്റെടുക്കാൻ പൈസയില്ല….എന്തൊക്കെ അറിയണം ഒന്ന് വണ്ടിയെടുക്കുവോ… ”
പുറകീന്ന് അവളുടെ പതിഞ്ഞ സ്വരത്തിൽ ഉള്ള മറുപടി വന്നപ്പോൾ ചിരിപൊട്ടിയെങ്കിലും കടിച്ചു പിടിച്ചു ഞാൻ വണ്ടി മുന്നോട്ടെടുത്തു… പിന്നെ കുറച്ച് നേരത്തേക്കൊന്നും ഞങ്ങൾ സംസാരിച്ചില്ല…
” അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ”
കുറച്ചു നേരത്തെ മൗനത്തിന് ഞാൻ കർട്ടനിടാൻ തീരുമാനിച്ചു…
” മ്മ്… ”
മറുപടിയായി പുറകീന്നുള്ള അവളുടെ മൂളലും വന്നു
” വല്ല ലൈനും ഉണ്ടോ… ”
ഞാൻ മടിച്ചു നിൽക്കാതെ കാര്യം ചോദിച്ചു…
” എന്ത്…. ”
ഞെട്ടികൊണ്ടുള്ള അവളുടെ മുഖം മിററിലൂടെ ഞാൻ കണ്ടു
” വല്ല ലൈനും ഉണ്ടോന്ന്…ന്താ ചെവി കേട്ടൂടെ… ”
ഞാൻ ഇത്തവണ കുറച്ച് ശബ്ദം കൂട്ടി ചോദിച്ചു
” എനിക്കങ്ങനൊന്നൂല്ല്യ… ”
അവൾ തലതാഴ്ത്തിയാണ് മറുപടി പറഞ്ഞത്…അതും മിററിലൂടെ ഞാൻ കണ്ടു…എന്താലും മിററ് കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായി…
” അതിന് തൻ്റെ കാര്യം ആർക്കറിയണം….ഞാൻ ഇയാളുടെ കൂട്ടുകാരി ശ്രദ്ധയുടെ കാര്യമാണ് ചോദിച്ചത്… ”
ഞാൻ ഒരു പൊട്ടിചിരിയോടെ പറഞ്ഞു… അതോടെ ആവളാകെ ചമ്മി നാറി…മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ….പക്ഷെ അവൾക്കറിയില്ലലോ ഇതെൻ്റെ ഒരുവെടിക്ക് രണ്ടു പക്ഷി കളിയാണെന്ന്….
” അതങ്ങ് ആദ്യേ പറഞ്ഞാൻ പോരേ…അവളുടെ കാര്യമാണെന്ന്… ”
പുറകീന്ന് ഇച്ചിരി കലിപ്പോടെ അവളുടെ ശബ്ദം ഉയർന്നു…
” അതിന് ഞാൻ തൻ്റെ കാര്യം ആണെന്നും പറഞ്ഞില്ലല്ലോ..താൻ ആർക്കാണെന്നൊട്ട് ചോദിച്ചുമില്ല…അതെന്റെ കുറ്റാണോ… ”
ഞാൻ പരമാവധി ചിരിയടക്കാൻ പാടുപെട്ടു… എന്നാലും കുറച്ചൊക്കെ പുറത്തു വന്നു…
” പോടാ പട്ടി… ”
പുറകീന്ന് അവളുടെ പതിഞ്ഞ വിളി പക്ഷെ ഞാൻ കേട്ടു…
” ഒക്കെ മനസ്സിൽ തീരുമാനിക്കുവേം ചെയ്യും… എന്നിട്ട് നമ്മളെ പട്ടീന്നും…എന്താല്ലേ… ”
ഞാൻ ആരോടെന്നില്ലാതെ പറയും പോലെ പറഞ്ഞു…പക്ഷെ അതവിക്കിട്ട് വച്ചതാണെന്ന് അവൾക്ക് മനസ്സിലായി…
” വണ്ടി നിർത്തിയേ…എനിക്കിറങ്ങണം…. “
എൻ്റെ ചൊറി സഹിക്കാൻ പറ്റാതെ വന്നപ്പൊ അവൾ പറഞ്ഞു…
“പറ്റില്ല…ഇതെന്താ താൻ പറയുമ്പൊ നിർത്താനും ഓടിക്കാനും ഞാനിയാളുടെ ഡ്രൈവറൊന്നുമല്ല… ”
വണ്ടിയുടെ വേഗത ഇച്ചിരി കൂട്ടി ഞാൻ മറുപടി കൊടുത്തു… അതോടെ ആ വായ അടങ്ങീന്ന് തോന്നുന്നു… കൊറച്ച് നേരത്തേക്ക് പിന്നെ തുറന്നിട്ടില്ല…
” ഇനിയിപ്പൊ പോകുന്ന പോക്കിൽ വല്ല ബസ്സുകാരും ബൈക്കിൽ ഇടിച്ച് കൊല്ലുവോ എന്തോ… ചിലരുടെ കാര്യത്തിന് വേണ്ടി തല്ലുണ്ടാക്കാൻ പോയ ബസ്സുകാരുടെ സ്ഥിരം റൂട്ടാണല്ലോ… ”
ഞാൻ കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും അവളെ ചൊറിയാൻ തീരുമാനിച്ചു…ഏത്
.. ഇതൊക്കെ ഒരു ഹരേല്ലടോ…
” അതേ നമ്മുക്ക് വല്ല ഷോർട്ട് കട്ടിലൂടേം പോയാലോ…. ”
എൻ്റെ ചൊറി അവൾടെ ഉള്ളിൽ ഭയമാണ് ഉണ്ടാക്കിയെതെന്ന് അവളുടെ മറുപടി കേട്ടപ്പോഴായിരുന്നു എനിക്ക് മനസ്സിലായത്…
” ഷോർട്ട് കട്ടിപ്പൊ… കുറച്ച് മുന്നോട്ട് പോയാൽ ഒരു പാലമുണ്ട്…അതീന്ന് താഴോട്ടിറക്കി നേരെ അറബിക്കടലിലേക്ക് വെച്ച് പിടിച്ചാലോ..?? ”
അവളുടെ പേടി ആലോചിച്ച് ഞാൻ ഊറിചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് മറുപടിയായി പുറത്തൊരു കുത്ത് കിട്ടി…നേരിയ വേദന ഉണ്ടായെങ്കിലും അതും എനിക്ക് ഒരു സുഖമുള്ള ഒന്നായി തോന്നി….
പിന്നെ അവളെ ഇറക്കേണ്ട സ്ഥലംമെത്തുവരെ ഒന്നും മിണ്ടാൻ പോയില്ല… അവിടെ എത്തിയതും അവള് ചാടി വണ്ടീന്നിറങ്ങി…
” ഡോ തൻ്റെ തറവാടല്ലേ ഇത്…അപ്പൊ ശരിക്കും വീടെവിടാ ഇതിന്റെ തൊട്ടടുത്താണോ… ”
ഞാൻ വണ്ടീന്നിറങ്ങിയ അവളെ നോക്കി ചോദിച്ചു
” അറിഞ്ഞിട്ടിപ്പൊ എന്തിനാ… ”
അത്രയും നേരം യാത്രയിൽ ചൊറിഞ്ഞതിലുള്ള കലിപ്പിലാണ് കക്ഷി…
” വേറൊന്നുമല്ല…എൻ്റെ ഒരു 70 വയസ്സുള്ള അമ്മാവനുണ്ട്…ആള് ക്രോണിക് ബാച്ചിലറാ…താൻ പുള്ളിക്കാരന് കറക്ക്റ്റാ…വേണേൽ വീട്ടിൽ വന്നാലോജിക്കാം… ”
ഒരാക്കിയ ചിരിയോടെ ഇത്തവണ അവളെ ചൊറിയാൻ നരസിംഹത്തിലെ ലാലേട്ടൻ്റെ ഡയലോഗ് കടമെടുത്തു…
അവള് മുഖത്ത് ശുണ്ഠി വരുത്തിയതല്ലാതെ അതിന് മറുപടി ഒന്നും തന്നില്ല….അത് കണ്ടെൻ്റെ ചിരി ഇത്തിരി കൂടി ഹൈലൈറ്റ് ആയി…
” അപ്പൊ ശരി പോട്ടേ…എനിയും നിന്നാ താൻ കേറി എന്നെ അങ്ങ് കെട്ടിപിടിച്ചാലോ… വഴിയേ പോകുന്നവരൊക്കെ കണ്ട് നണകേടാവും…. ”
ഞാൻ വണ്ടി വളയ്ക്കുന്ന കൂട്ടത്തിൽ അവളെ ഒന്നിളക്കാൻ പറഞ്ഞു…കാരണം അത് കേൾക്കുമ്പോൾ പെണ്ണിന് കലിപ്പിപ്പൊ കൂടുതലാണല്ലോ…
” പോടാ പട്ടീ… “
കലിപ്പിൽ തിരിഞ്ഞു നടന്ന അവളുടെ പോക്ക് കണ്ട് ചിരിയടക്ക വയ്യാതെ ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വെച്ചു പിടിച്ചു….
വീട്ടിലെത്തിയതും അമ്മ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നത് കണ്ടു…അച്ഛൻ്റെ വണ്ടിയില്ല…അമ്മയില്ലാത്തതു കൊണ്ട് അച്ഛന് നേരത്തേം കാലത്തേം ജോലിക്ക് കേറാം…
” എന്താടാ വൈകിയത്… ”
വണ്ടിയും സ്റ്റാൻ്റിരൾലിട്ട് ഉമ്മറത്തേക്കെത്തിയ എന്നെ നോക്കി പത്രത്തിൽ നിന്നും കണ്ണെടുത്ത് അമ്മ ചോദിച്ചു…
” നേരത്തെ വന്നിട്ടിവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലലോ… ”
ഞാൻ അമ്മയുടെ തലയ്ക്ക് ചെറിയ ഒരു കൊട്ട് കൊടുത്ത് ഉള്ളിലേക്ക് കയറി
” ഡാ ഇനി കയറി കിടക്കാൻ ഒന്നും നിൽക്കണ്ടാ…പോകാൻ ഉള്ളതാ… ”
ഞാൻ ഉള്ളിലേക്കെത്തിയതും പുറകെ കയറി വന്ന അമ്മ പറഞ്ഞു…
” ഒന്ന് പോ ഡോക്ടറേ…ഇത്ര തിടുക്ക പെട്ട് പോകേണ്ട കാര്യമില്ല…ആ പെണ്ണിന് ഒരുങ്ങേണ്ടേ…. പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ തന്നെ വേണം 3 മണിക്കൂർ… ”
ഞാൻ മുകളിലേക്ക് സ്റ്റെപ്പ് കയറുമ്പോൾ പുള്ളിക്കാരിയെ നോക്കി മറുപടി പറഞ്ഞു…
” അത് നിനക്കെങ്ങനെ അറിയാം… ”
” ഞാൻ ദിവസ്സവും കാണുന്നതാണല്ലോ എൻ്റെ മാതാശ്രീയെ…പാവം എൻ്റച്ഛനെ സമയത്തിന് ജോലിക്ക് പോലും പോകാൻ സമ്മതിക്കാതെ കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്നത്…. ”
പുള്ളിക്കാരിയെ നോക്കി ഒരാക്കിയ ചിരിയോടെ മറുപടി നൽകി മുകളിലേക്കോടി….അല്ലെങ്കിൽ കക്ഷി കൈയ്യിൽ കിട്ടിയത് വച്ചെറിയും…
” ഡാ വല്ലതും കഴിച്ചിട്ട് കുറച്ചു നേരം കിടന്നോ… ”
പോകുന്ന പോക്കിൽ പുള്ളിക്കാരിയുടെ താഴെ നിന്നുള്ള ചോദ്യം കേട്ടു…പക്ഷെ ഇപ്പൊ വേണ്ടാന്ന് വിളിച്ചു പറഞ്ഞ് വേഗം ചാടി കേറി കിടക്കയിലേക്ക് വീണു… കോളേജിൽ പോകേണ്ടല്ലോ അപ്പൊ ഇച്ചിരി മയങ്ങാം…
” ഡാ എണീക്കുന്നുണ്ടോ…അവരൊക്കെ കാത്ത് നിൽപ്പുണ്ടാവും… ”
അമ്മയുടെ കുലുക്കിയുള്ള അലർച്ചയിൽ ഞാൻ കണ്ണ് തുറന്നു…
” ആ കെടന്ന് കയറ് പൊട്ടിക്കാതെ ഡോക്ടറേ… പെണ്ണവിടുന്ന് ഓടി പോകത്തൊന്നുമില്ല… ”
ഞാൻ ഉറക്കച്ചടവോടെ എണീറ്റു…
” അല്ല ഇതാരാ ഇങ്ങോട്ട് പെണ്ണ് കാണാൻ വരുന്നത്…ഇങ്ങനെ അണിഞ്ഞൊരുങ്ങാൻ… ”
ഞാൻ പുള്ളിക്കാരിയുടെ അണിഞ്ഞൊരുങ്ങൽ കണ്ട് ചോദിച്ചു… അത്യാവശ്യം നല്ല മൊഞ്ചായിട്ടുണ്ട് കക്ഷി….
” മതി മോനെ മതി….ഇന്നത്തേക്കുള്ളതായി…വേഗം പോയി ഫ്രഷായിട്ട് വാ… “
എന്നെ ഉന്തി തള്ളി പുള്ളിക്കാരി ബാത്റൂമിലേക്ക് വിട്ടു…അതോടെ പെട്ടെന്ന് കുളിച്ച് മാറി ഡ്രസ്സും ഇട്ട് ഞാൻ താഴേക്കിറങ്ങി…
” ഡാ അവിടെ വെച്ചത് കഴിച്ചിട്ട് വേഗം വരണം കേട്ടോ…ഞാൻ അപ്പുറത്ത് ഉണ്ടാവും… ”
അമ്മ എന്നെ നോക്കി വിളിച്ച് പറഞ്ഞ് അപ്പുറത്ത് അമ്മായിയുടെ വീട്ടിലേക്ക് പോയി….പിന്നാലെ പെട്ടെന്ന് തന്നെ കഴിച്ച് ഞാനും…
” അല്ല നീയെന്തെടുക്കുവായിരുന്നു ചെക്കാ…വേഗം ചെല്ല് അവനെ ഒന്ന് ഒരുക്ക്…ചെക്കൻ റെഡി ആവുന്നില്ല… ”
എന്നെ കണ്ടതും അമ്മായി ഒറ്റവാക്കിൽ പറഞ്ഞു…
” ടെൻഷൻ അടിക്കാതെ മോളെ ഇതിപ്പൊ റെഡി ആക്കി തരാം… ”
ഞാൻ പുള്ളിക്കാരിയുടെ കവിളിൽ ഒരു തട്ട് വച്ച് കൊടുത്ത് മുകളിലേക്കുള്ള സ്റ്റെപ്പ് കയറി…
” മോനെ ചേട്ടാ ഇതെന്തോന്നാ പെട്ടെന്ന് റെഡി ആവ് നമ്മുക്ക് പോകണ്ടേ… ”
ഉള്ളിലേക്കെത്തിയതും കിടക്കയിൽ ഇരുന്ന് ഫോണിൽ തോണ്ടുന്ന സൂര്യയെ നോക്കി ഞാൻ പറഞ്ഞു
” ഓ അപ്പൊ നീയും കൂടെ ഒത്തിട്ടാണല്ലേ… ”
എൻ്റെ സംസാരം അവന് ദഹിച്ചില്ലാന്ന് ആ മറുപടിയിൽ എനിക്ക് വ്യക്തമായിരുന്നു…
” എൻ്റെ പൊന്നു മോനെ ഒരു പെണ്ണു കണ്ടെന്ന് കരുതി ഇപ്പൊ എന്താ…വയസെത്രയായീന്നാ വിചാരം… ഇവിടെ വേറെയും ആൺപിള്ളേരുണ്ട്… ചേട്ടന്മാരൊക്കെ എങ്ങനെ തുടങ്ങിയാൽ ഈ അനിയന്മാരൊക്കെ എന്ത് ചെയ്യും… ”
ഞാൻ അവനെ ദേഷ്യം പിടിപ്പിക്കാൻ കട്ടിലിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു…
” ഡാ മൈരേ വേണ്ടാട്ടോ…നീയും കൂടി തുടങ്ങണ്ടാ…എനിക്കിപ്പൊ കല്ല്യാണം വേണ്ട…ഞാൻ ഒന്ന് അടിച്ചു പൊളിച്ചു ജീവിക്കുന്നത് കൊണ്ട് നിനക്കൊക്കെ എന്താടാ… ”
പുള്ളിക്കാരൻ കടുപ്പത്തിൽ തന്നെ എന്നെ നോക്കി പറഞ്ഞു…
” എൻ്റെ പൊട്ടൻ ചേട്ടാ…അന്നും ഇന്നും എന്നും ഞാൻ ഇയാളുടെ ഒപ്പം അല്ലേ…പിന്നെ അമ്മായിയേയും അമ്മയേയും വെറുപ്പിക്കണ്ടാന്ന് കരുതി അല്ലേ പറഞ്ഞേ…നമ്മുക്ക് ജസ്റ്റൊന്ന് പോയി കാണാടാ… ”
ഞാൻ അവനെ കൂൾ ആക്കാൻ ശ്രമിച്ചു…
” എന്നാലും എനിക്കൊന്നും വയ്യ… ”
” ഒരു വയ്യായികയും ഇല്ല…പെണ്ണ് കോളേജ് ലക്ക്ച്ചററാ പോലും… ടീച്ചർമാർക്കൊക്കെ നല്ല ശമ്പളം ആടാ…നമ്മുക്ക് എന്നും ലോക്കൽ അടിക്കാതെ ബ്രാൻ്റൊക്കെ മാറ്റി ഒന്ന് റിച്ചായി അടിക്കണ്ടേ…. ”
ഞാൻ അവനെ സമ്മതിപ്പിക്കാൻ അടവുകൾ പുറത്തെടുത്തു…
” പിന്നെ ഉണ്ട നീ ഒന്ന് പോയെ ഇതൊന്നും നടക്കില്ല…വേണേൽ ജസ്റ്റൊന്ന് പോയി കാണാം… എനി അതും പറഞ്ഞ് നിൻ്റമ്മായിയുടെ വായീന്ന് എനിക്ക് കേൾക്കാൻ പറ്റില്ല… ”
അവൻ എൻ്റെ പ്രലോഭനങ്ങളെ എടുത്ത് ചവിറ്റു കൊട്ടയിൽ ഇട്ടു കളഞ്ഞു…പക്ഷെ പെണ്ണ് കാണാൻ വരാം എന്ന് പറഞ്ഞത് ആശ്വാസമായി…
” ആ അങ്ങനെ ആണേൽ അങ്ങനെ നീ പെട്ടെന്നൊന്ന് മൊഞ്ചായി താഴേക്ക് വാ…അവരൊക്കെ കാത്തു നിൽക്കുന്നുണ്ട്… ”
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് താഴേക്കിറങ്ങി…
” ഡാ അജ്ജൂ എന്തായി… ”
താഴെക്കിറങ്ങിയതും എന്തായി എന്നറിയാൻ അമ്മായി വട്ടം ചാടി…
” ഞാൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാ…ഒരു പത്ത് മിനിറ്റ് സൂര്യ റെഡി ആയി താഴേക്ക് വരും…ഇത് മകിഴ്മതി കോട്ടയാണേൽ സത്യം… ”
ഞാൻ പുള്ളിക്കാരിയെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു…
” ഹാവു സമാധാനമായി… ”
പുള്ളിക്കാരി ആരൊടെന്നില്ലാതെ പറഞ്ഞ് അമ്മയുടെ അടുത്തേക്ക് നടന്നു…
കുറച്ചു സമയങ്ങൾക്ക് ശേഷം സൂര്യ ഒരുങ്ങി വന്നു… അപ്പോഴേക്കും നന്ദുവും എത്തിയിരുന്നു…അതോടെ ഞങ്ങൾ പുറപ്പെട്ടു…സൂര്യയുടെ കാറിലാണ് പോയത്…ഞാനായിരുന്നു വണ്ടി ഓടിച്ചത്…അങ്ങനെ അത്ര ദൂരം ഒന്നും ഇല്ലാതതു കൊണ്ട് പെട്ടെന്ന് തന്നെ പറഞ്ഞ പെണ്ണിന്റെ വീടെത്തി….എല്ലാവരും കാറിന്റെ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി…ഞങ്ങളെ സ്വീകരിക്കാൻ പെണ്ണിന്റെ വീട്ടുകാർ ഉമ്മറതെത്തിയിരുന്നു…
” ഡാ എനിക്കെന്തോ പോലെ നമ്മുക്ക് തിരിച്ച് പോയാലോ… ”
വണ്ടിയിന്നിറങ്ങിയതും സൂര്യ എന്നോട് അവൻ്റെ അവസ്ഥ വെളിപെടുത്തി…
” ഒന്ന് പോടോ…ഇയാള് കള്ളവെട്ടിന് വന്നതൊന്നുമല്ലല്ലോ ഇത്ര ടെൻഷൻ അടിക്കാൻ… മര്യാദയ്ക്ക് വാ… ”
ഞാൻ അവൻ്റെ കൈപിടിച്ച് വലിച്ചു…
” അതെന്നെ ഒരു എൻജിനിയറല്ലേ സൂര്യേട്ടാ ഇങ്ങള്… കുറച്ച് ധൈര്യം വേണം… ”
നന്ദുവും പിൻതാങ്ങിയതോടെ സൂര്യ മനസ്സില്ലാ മനസ്സോടെ ഞങ്ങടൊപ്പം കയറി…
പിന്നെ പതിവ് പെണ്ണ് കാണൽ ചടങ്ങ് തന്നെ…അകത്തിരിക്കുന്നു പരിചയപെടുന്നു…ഒടുക്കം പെണ്ണിന്റെ അമ്മയോട് കുട്ടിയെ വിളിച്ചോന്നുള്ള ഏതോ കാരണവരുടെ ഡയലോഗും ഒക്കെ അടിപൊളിയായി നടന്നു…
പെട്ടെന്ന് ഒരു ട്രേയിൽ ചായയുമായി വരുന്ന പെണ്ണിനെ അതായത് സൂര്യ പെണ്ണ് കാണാൻ വന്ന കുട്ടിയെ കണ്ട് ഞാൻ ഞെട്ടി എണീറ്റു…ഒപ്പം നന്ദുവും…
” ഗുഡ് മോണിംഗ് മിസ്സേ… ”
ആര്യ മിസ്സ് ട്രേയിൽ ചായയുമായി വന്നത് കണ്ട് കിളി പാറിയ ഞാൻ പറഞ്ഞു… പ്രധാന പ്രശ്നം അതല്ല… കറക്ക്റ്റ് ടൈമിംഗിന് നന്ദുവും പറഞ്ഞു…അപ്പൊ അവൻ്റെ കിളിയും എൻ്റെ കിളിയും ഒരുമിച്ചൊളിചോടിന്ന് സാരം…പക്ഷെ ഞങ്ങടെ സംസാരം ഒരു കൂട്ട ചിരി ആ ഹാളിൽ ഒരുക്കി…
” എൻ്റെ പൊന്നേ
.. ഒന്നിരിക്കടാ രണ്ടും…ഇത് കോളേജല്ല… ”
അമ്മയുടെ കൈകൊണ്ടുള്ള ഒരു തട്ടല് കിട്ടിയപ്പോളാണ് ബോധം വന്നത്…അതോടെ ചമ്മി നാറിയ അവസ്ഥയായി…പിന്നെ ആകെയുള്ള സമാധാനം നന്ദുവും ഒപ്പമുണ്ടെന്ന് ഓർത്തപ്പോഴാ…
“മോളിവരുടെ കോളേജിലെ ടീച്ചറാണെന്ന് അറിയായിരിന്നു…അതിവന്മാരോട് പറഞ്ഞിട്ടില്ല… അതാ രണ്ടും ഒന്ന് ഞെട്ടിയത്… ”
ഞങ്ങടെ അവസ്ഥയെ ആര്യമിസ്സിനു മുന്നിൽ അമ്മ വെളിപ്പെടുത്തി… അതിന് മിസ്സും ബാക്കിയുള്ളവരും ഒക്കെ ചിരിച്ചു…പക്ഷെ ഞാൻ അമ്മയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…
പിന്നെ പതിവ് പോലെ ചായയും കൊണ്ട് വച്ച് മിസ്സ് കുറച്ച് മാറി നിന്നു…സൂര്യ മിസ്സിനെ തന്നെ നോക്കുന്നത് കണ്ടൂ…
” എന്താടാ സൂര്യ ഒരിളകം…നമ്മുക്കീ ബന്ധം വേണ്ടടാ…. ”
ഞാൻ ആര്യ മിസ്സായത് കൊണ്ട് എങ്ങനേലും ഒഴിവാക്കാൻ നോക്കി…
” ഒന്ന് പോടാ… എനിക്കിഷ്ടായി…. ”
അവൻ എന്നെ നോക്കാതെ തന്നെ മറുപടി തന്നു…
” എടാ സൂര്യ ഓടുന്ന ബസിൻ്റേം ചിരിക്കുന്ന പെണ്ണിൻ്റേം പുറകെ പോകരുത്…നീയല്ലേ കുറച്ചു നേരത്തേ മുന്നേ കെട്ടില്ല എന്നൊക്കെ വെച്ച് കാച്ചിയത്… ”
” എപ്പൊ… എനിക്കതൊന്നും ഓർമ്മയില്ല…നീയൊന്ന് പോയെ…ഇതെനിക്ക് ഒക്കെയാ… ”
തെണ്ടി മിസ്സിന്റെ സൗന്ദര്യത്തിൽ വീണെന്ന് എനിക്ക് പൂർണ്ണ ബോധ്യമായി…അവനെ തെറ്റ് പറയാൻ പറ്റില്ല…ആള് നല്ല ലുക്കായിട്ടുണ്ട് പെണ്ണ് കാണാൻ വന്ന ഒരുത്തനും വേണ്ടാന്ന് പറയത്തില്ല…
” ഡാ നന്ദു നിനക്കൊന്നും പറയാനില്ലേ… ”
സൂര്യയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലാന്ന് കണ്ടപ്പൊ ഞാൻ നന്ദുവിൻ്റെ അടുത്തേക്ക് തിരിഞ്ഞു…
” എനിക്കൊന്നും അറിയാൻ പാടില്ല പൊന്നേ…ആകെ കിളി പാറിട്ടാ ഉള്ളേ…വല്ലാത്തൊരു ട്വിസ്റ്റായി പോയി… ”
അവൻ എന്നെ നോക്കാതെ മിസ്സിനേം സൂര്യയേയും മാറി മാറി നോക്കി പറഞ്ഞു…
ഇനി ചെക്കനും പെണ്ണും എന്തേലും സംസാരിച്ചോട്ടേന്ന് ആ കാരണവര് പിന്നേയും പറഞ്ഞപ്പൊ അവര് രണ്ടാളും രംഗം ഒഴിഞ്ഞു…അതോടെ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ വീടിന്റെ പൊറത്തിറങ്ങി…അവിടെ നിന്നാ വട്ടായിപോവും…
” അതേ മോനെ… ഓർമ്മയുണ്ടോ ഈ മുഖം ”
നല്ല പരിചയമുള്ള ഒരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…അപ്പൊ ഞെട്ടികൊണ്ട് തലയിൽ അവശേഷിക്കുന്ന കിളിയും ഈയുള്ളവനെ ഇട്ടേച്ച് പോയി…കാരണം അതവളായിരുന്നു ദിവ്യ…
” നീയെന്താടി ഇവിടെ… ”
ഞാൻ ഉള്ളിലുള്ള ചോദ്യം അതികം നേരം അടക്കി വെക്കാൻ നിന്നില്ല…
” പിന്നെ എൻ്റെ ചേച്ചിയുടെ പെണ്ണ് കാണലിന് ഞാനല്ലാതെ ഇയാള് ഇവിടെ വന്നിരിക്കുവോ… ”
അവളെന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞപ്പോൾ ഇടിവെട്ടിയവനെ പാമ്പിന് പകരം മൊതല കടിച്ച അവസ്ഥയായി എൻ്റേത്…
” എന്തോന്നടീ ഇത് നോളൻ്റെ സിനിമയോ….നിനക്ക് വേറെ ആരേയും ചേച്ചിയാക്കാൻ കിട്ടിയില്ലേ… ”
ഞാൻ അവളെ നോക്കി പല്ലിറുമ്മി….
” ഇയാളെന്തിനാ അതൊക്കെ പറഞ്ഞ് ചൂടാവുന്നേ… ”
അവൾക്കെന്റെ തെളപ്പ് കണ്ട് ചിരിപൊട്ടി…
” നീ ചിരിക്കടി…നിന്റെ ചേച്ചി അതായത് എൻ്റെ മിസ്സ് ഇന്നലെ രാവിലെ നിലം തൊടാതെ ഓരോന്ന് പറഞ്ഞപ്പൊ എന്തോ പണി കിട്ടുമെന്ന് ഉറപ്പായിരുന്നു…പക്ഷെ ഈ കോലത്തിൽ ആണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…അങ്ങനാണേൽ ഇവിടെ വരില്ലായിരുന്നു… ”
ഞാൻ മിസ്സിന്റെ ഇന്നലത്തെ ഡയലോഗും ഇന്നത്തെ അവസ്ഥയും ഒക്കെ കൂടി മനസ്സിൽ കൂട്ടി കിഴിച്ചു…
” അതേ എനിക്കങ്ങോട്ടേക്ക് വരാവോ… ”
ആര്യ മിസ്സിന്റെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയത്…
” അല്ല എന്താണ് രണ്ടാളും പരിപാടി…ഞാനും കൂടെ അറിയട്ടെ… ”
മിസ്സ് ഞങ്ങളെ രണ്ടിനേം നോക്കി ഒരാക്കിയ ചിരി ചിരിച്ചുകൊണ്ട് രംഗപ്രവേശനം നടത്തി…
” ഒന്നൂല്യ ചേച്ചി…ഞങ്ങള് ചുമ്മാ… ”
അവള് മിസ്സിന് എന്തെക്കയോ മറുപടി കൊടുത്തു…പക്ഷെ എൻ്റെ നാക്ക് നേരത്തെ തന്നെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു…
” മ്മ്…എന്താ അർജ്ജുനേ…ആകെ മൊത്തം ഒരു വശപിശക്… ”
മിസ്സിത്തവണ എനിക്ക് നേരെ തിരിഞ്ഞു….പക്ഷെ ഈ ഹർത്താൽ എന്ത് വില കൊടുത്തും വിജയിപ്പിക്കുമെന്ന് എൻ്റെ നാക്ക് തീരുമാനിച്ചുറച്ചത് കൊണ്ട് ഓന്നുമില്ലെന്നുള്ളർത്ഥത്തിൽ തലയാട്ടുക അല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല…
” ഇവളേ ഇന്നലെ തന്നെ ഞാൻ പൊക്കിയിരുന്നു…കാര്യങ്ങളൊക്കെ അവള് പറഞ്ഞു… “
മിസ്സെൻ്റെ മിണ്ടാട്ടം കണ്ടത് കൊണ്ട് എന്നെ ഒന്ന് കൂളാക്കാൻ പറഞ്ഞു…അതിന് ഞാൻ ദിവ്യയെ ഒരു നോട്ടം നോക്കി…
” പിന്നെ ഇയാളുടെ ചേട്ടനെ എനിക്കിഷ്ടായി…ഞാൻ തൻ്റെ ചേട്ടത്തിയായി വരുന്നതിനോടെന്താ അഭിപ്രായം… ”
മിസ്സ് തൽക്കാലം വിഷയം മാറ്റാൻ തീരുമാനിച്ചു എന്ന് തോന്നുന്നു…
” വളരെ വളരെ നല്ല അഭിപ്രായം… സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേന്ന് പണ്ടേതോ കൊച്ച് ചെക്കൻ പരസ്യത്തിൽ പറയുന്ന അത്രത്തോളം സന്തോഷം…ചേട്ടത്തിയാണ്…അല്ല മിസ്സാണ് ഇനി ഞങ്ങടെ കുടുംബത്തിന്റെ ഐശ്വര്യം… ”
ഞാൻ ഉള്ളിലെ കിളിപാറലുകൾ പുറത്ത് കാട്ടാതെ ആദ്യമായി മറുപടി കൊടുത്തു…അതോടെ ഹർത്താൽ മൂഞ്ചിയിരിക്കുന്നു…ഓപസ്സിറ്റ് പാർട്ടികാര് സ്ട്രോങ്ങാണ്….
” മ്മ്… ”
എൻ്റെ മറുപടി കേട്ട് മിസ്സൊന്ന് മൂളിയ ശേഷം അവരും ദിവ്യയും ചിരി തുടങ്ങി…അതോടെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു…
” ജാങ്കോ… അല്ല നന്ദു…നീയറിഞ്ഞോ ഞാൻ പെട്ടു… ”
ഉള്ളിലേക്കെത്തിയതും ഞാൻ നന്ദുവിനോട് പുറത്ത് നടന്നത് പറയാനൊരുങ്ങി…
” വേണ്ട പറയേണ്ട…ഞാൻ കണ്ടാർന്നു അവളെ…ഇത് നല്ല ഒന്നാന്തരം ഒരു ട്വിസ്റ്റ് കഥയാ മോനെ…അവള് പറഞ്ഞിട്ടാ മിസ്സിനെ പറ്റി നിൻ്റമ്മ അറിയുന്നത്…അവളുടെ കസിനാത്രേ….അങ്ങനാ ഈ കല്ല്യാണാലോചന ഉണ്ടാവുന്നത്…ഒക്കെ ഞാൻ ഇവിടിരുന്നറിഞ്ഞു… ”
അവൻ കണ്ടതും കേട്ടതും വള്ളി പുള്ളി വിടാതെ എനിക്ക് വിളമ്പി തന്നു…
” സൂര്യാ…എന്താ നിന്റെ തീരുമാനം… ”
ഞാൻ അവസാന തീരുമാനം അറിയാൻ അവനോട് ചോദിച്ചു…
” അത് ഫിക്ക്സ്സാണ് മോനേ…നമ്മുക്ക് നീ പറഞ്ഞപോലെ ബ്രാൻ്റ് മാറ്റി അടിക്കാം ഇനി… ”
അവൻ ചിരിച്ചുകൊണ്ടെനിക്ക് മറുപടി നൽകി… രാവിലെ എന്തൊക്കെയായിരുന്നു ഈ ദുർവാസാവ് തെണ്ടി പറഞ്ഞത്…എന്നിട്ടിപ്പൊ അവൻ്റെ മനസ്സിളകി…
” ഞഞ്ഞായി….നിൻ്റെ ജീവിതം തൊലഞ്ഞെടാ… ”
അത്രമാത്രം ഞാൻ അവനോട് പറഞ്ഞു… പിന്നെ കുറച്ച് നേരം കഴിഞ്ഞ് ഇറങ്ങാൻ തീരുമാനിച്ചു…ഇറങ്ങുന്നത് വരെ അമ്മ ദിവ്യയോട് സംസാരിച്ചിരിപ്പായിരുന്നു…ഇവർക്ക് ഹോസ്പിറ്റലിൽ നിന്ന് സ്നേഹിച്ച് മതിയായില്ലേ… പോകാൻ നേരം ചെറുക്കനും പെണ്ണും നോക്കുന്നതും പോട്ടേന്ന് പറയുന്നതും സർവ്വസാധാരണം..
അത് സൂര്യയും ആര്യമിസ്സും വെടിപ്പായി നടത്തുന്നത് കണ്ടു… രണ്ടിനും പരസ്പരം നന്നായി ബോധിച്ചു എന്ന് തോന്നുന്നു…പക്ഷെ ഇറങ്ങാൻ നേരം ഞാൻ ദിവ്യയെ ഒന്ന് നോക്കാനോ യാത്രപറയാനോ നിന്നില്ല…കാരണം ഇതൊക്കെ നേരത്തെ അറിയായിരുന്നിട്ടും എന്നോട് പറയാത്തതിൽ ഉള്ള അമർഷം തന്നെ…അവളുടെ മുന്നിലൂടെ എറങ്ങിയിട്ടും ഞാൻ മുഖം തിരിച്ചതല്ലാതെ നോക്കാൻ പോയില്ല…
അങ്ങനെ യാത്രപറയലും ഒക്കെ കഴിഞ്ഞ് വേഗം എങ്ങനെയേലും വീടെത്തണം എന്ന ചിന്തയിൽ അത്യാവശ്യം സ്പീഡിൽ തന്നെ വണ്ടി വിട്ടു…അതിന് ബാക്കിയുള്ളവരുടെ തെറി കേട്ടെങ്കിലും അതൊന്നും വരവു വെക്കാതെ വേഗം തന്നെ വീട്ടിലെത്തി…എല്ലാലരും കുറച്ചു നേരം സംസാരിച്ചിരുന്ന് മുങ്ങാൻ ഒരു ചാൻസ് കിട്ടിയപ്പൊ ഞാൻ റൂമിൽ പോയി ഒറ്റ കിടത്തം….
” ഡാ എഴുന്നേറ്റ് വല്ലതും കഴിക്കുന്നുണ്ടോ…നേരം വൈകുന്നേരം ആയി…. ”
എന്നെ പിടിച്ചു കുലുക്കി കട്ടിലിലേക്ക് ഇരിക്കുമ്പോൾ അമ്മയുടെ സ്വരം കാതുകളിലേക്ക് ഇരിച്ചു കയറി…
” ഇത് വലിയ ശല്ല്യായല്ലോ..
ഓരോ പേരും പറഞ്ഞ് ലീവെടുത്ത് വീട്ടിലുള്ളവരെ മെനക്കെടുത്താതെ പണിക്ക് പോയിക്കൂടെ ഡോക്ടറേ ഇങ്ങക്ക്… ”
ഞാൻ നല്ലൊരു ഉറക്കിൻ്റെ ഫ്ലോ പോയതിൽ മുരണ്ടു…പക്ഷെ അടുത്ത നിമിഷം തലക്കിട്ടൊരു കൊട്ട് കിട്ടിയപ്പോൾ ഉറക്കത്തിന് ക്ഷതം പറ്റുന്ന കൂട്ടത്തിൽ തലച്ചോറിനും ക്ഷതം പറ്റിയെന്ന് തോന്നി പോയി…
” ആരാടാ ശല്ല്യം… എഴുന്നേറ്റ് വാടാ….നീ…. ”
കിട്ടിയ കൊട്ടിൻ്റെ ആഘാതത്തിൽ തല ഒന്നുയർത്തുമ്പോഴേക്കും കിട്ടി നല്ല ഒന്നാന്തരം ഒരു തൊഴി കൂടി…അതോടെ വെട്ടിയിട്ട ചക്കപോലെ നേരെ നിലത്ത് ലാൻ്റ് ചെയ്യ്തു…
” അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ…സത്യം പറയണം… അമ്മയ്ക്ക് തലയ്ക്ക് വല്ല ഓളവും ഉണ്ടോ…?? ”
ഞാൻ നിലത്ത് നിന്ന് എഴുന്നേറ്റ് ചീറി…പക്ഷെ മറുപടിയൊന്നും തരാതെ ചിരിക്കുകയാണ് കക്ഷി…
” ചിരിക്കാൻ പറഞ്ഞതല്ല… ഈയിടെയായി കൂടുന്നുണ്ട്… എപ്പോഴും ഞാനങ്ങ് സഹിച്ചെന്ന് വരില്ല… തമാശ നല്ലതാ പക്ഷെ എപ്പോഴും അത് നല്ലതിനായിരിക്കില്ല…ഈ വേദനയും കാര്യവും സഹിച്ചു പിടിക്കാൻ ഞാൻ കൊച്ച് കുട്ടിയൊന്നുമല്ല… ”
ഞാൻ കപട ദേഷ്യം അനുകരിക്കാൻ പരമാവധി ശ്രമിച്ചു….പക്ഷെ പൊടുന്നനേ അമ്മയുടെ ചിരി മങ്ങി മുഖത്തൊരും സങ്കടം വന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു…
” സോറി അജ്ജു അമ്മ തമാശയ്ക്ക്… ”
കിടക്കയിൽ നിന്നും എഴുന്നേറ്റ് അമ്മ അതേ സങ്കട മുഖഭാവത്തോടെ എന്നെ നോക്കി…
” അയ്യേ….ഇതെന്താ ഡോക്ടറേ പതിവില്ലാതെ ഇങ്ങനൊക്കെ… ഞാൻ ചുമ്മാ പറയുന്നതാന്ന് അറിയില്ലേ… ”
ഞാൻ അമ്മയെ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചു…അപ്പോഴും മുഖത്തിനൊരു മാറ്റാവുമില്ല…
” എന്നാലും ചില സമയത്ത് അമ്മ ഓവറാണല്ലേ… പ്രായത്തിന്റെ ഇത് പോലും ഞാൻ നോക്കാറില്ല…മോന് നൊന്തോ… ”
” നൊന്തു….നന്നായിട്ട് നൊന്തു… വേറൊന്നുമല്ല ഇപ്പൊ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ… ”
ഞാൻ പുള്ളിക്കാരിയുടെ മുഖം പിടിച്ചുയർത്തി…
” എൻ്റെ പൊന്നു ഡോക്ടറേ സത്യം പറഞ്ഞാ ഞാൻ ഭാഗ്യം ചെയ്യ്തവനല്ലേ…ഇങ്ങനെ ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരു മാതാപിതാക്കളെ കിട്ടിയതിൽ…നിങ്ങളെന്നെ മോനെ പോലെ അല്ലല്ലോ കൂട്ടുകാരനെ പോലെ അല്ലേ കാണുന്നേ…എത്ര പിള്ളേർക്ക് കിട്ടും ഈയൊരു ഭാഗ്യം… ”
ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ ജീവിതത്തെ മനോഹരമാക്കുന്ന വ്യക്തികളിൽ ഒരാളുടെ മുന്നിൽ അത് തുറന്ന് കാട്ടിയപ്പോൾ ആ മുഖത്ത് വിരിഞ്ഞ സന്തോഷം കാണണം എൻ്റെ സാറേ… ഏത് തട്ടമിട്ട പെണ്ണ് വന്നാലും ഇപ്പൊ ഈ ചിരിയല്ലാതെ മറ്റൊന്നും ഞാൻ നോക്കത്തില്ല…
” പിന്നെ അമ്മ പറഞ്ഞല്ലോ ചില സമയത്ത് ഓവറാണെന്ന്…ആ സ്വഭാവം ആണ് ഈ വീടിന്റെ ഏറ്റവും വലിയ സന്തോഷം അത് അമ്മയ്ക്കറിയോ…?? ഞാനും അച്ഛനും എത്ര മാത്രം അത് എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്…ഇനി ഏത് പെണ്ണ് ഈ വീട്ടിലേക്ക് കയറി വന്നാലും അമ്മയോളം വരില്ല ഇവിടെ ഒന്നും…അന്നും ഇന്നും എന്നും എനിക്ക് ഈ സ്വഭാവം ഉള്ള എൻ്റെ ഡോക്ടറെയാണിഷ്ടം…കേട്ടോ… ”
ഞാൻ പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചു കുലുക്കി ചിരിച്ചു…അടുത്ത നിമിഷം അമ്മയെന്നെ കെട്ടിപ്പിടിച്ചു…
” ഓരോന്ന് പറഞ്ഞ് കരയിപ്പിക്കല്ലെടാ ചെക്കാ എന്നെ… ”
അമ്മ ചിരിച്ചുകൊണ്ട് എൻ്റെ പുറത്ത് തഴുകി ആ മിഴികൾ എൻ്റെ വാക്കുകൾ കേട്ട് നനവു പടർത്തി എന്നത് എനിക്കൂഹിക്കാമായിരുന്നു…
” മ്മ് മതി… വാ വല്ലതും കഴിക്കാം നേരം ഒരുപാട് വൈകി… ”
പെട്ടെന്നെന്തോ ഓർത്തപോലെ എന്നേയും പിടിച്ച് പുള്ളിക്കാരി താഴോട്ടേക്ക് നടന്നു….പിന്നെ ഭക്ഷണവും കഴിച്ച് അമ്മയോട് ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കി… പുള്ളിക്കാരി എന്നെ കളിയാക്കി ഓരോന്ന് പറഞ്ഞ് സമയം തള്ളി നീക്കിന്ന് പറയുന്നതാണ് കുറച്ചൂടി നല്ലത്…അങ്ങനെ വൈകുന്നേരം ഹോസ്പിറ്റലിലേക്ക് പോകേണ്ട സമയം ആയപ്പോൾ കുളിച്ച് ഫ്രഷായി താഴേക്ക് വന്നു…അച്ഛൻ വന്നതോടെ പുള്ളിക്കാരനോട് ഒരു സലാം പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…
ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ ആദ്യം കണ്ടത് ദിവ്യയെ തന്നെയാണ്…പക്ഷെ ചെറിയോരു ട്വിസ്റ്റിന് അവളുടെ മുന്നിൽ ഒരു ചെറുക്കനേയും കണ്ടു…ഇവൻ ഏതാ ഈ വേട്ടാവളിയൻ എന്നാലോചിച്ച് വണ്ടിയും പാർക്ക് ചെയ്യ്ത് അങ്ങോട്ടേക്ക് നോക്കുമ്പോൾ പ്രതീക്ഷയോടെ എന്നെ നോക്കുന്ന ദിവ്യയെ ഞാൻ ശ്രദ്ധിച്ചു…ഒപ്പം ഒരു പരിചയവും ഇല്ലാത്ത എന്നെ ഒരുമാതിരി അവൻ്റെ പുതിയ ജോക്കി ഷഡ്ഡി അടിച്ചോണ്ട് പോയവനെ നോക്കുമ്പോലെ നോക്കുന്ന ആ ചെക്കനേയും ഞാൻ കണ്ടു…അതോടെ എനിക്ക് കാര്യം മനസ്സിലായി ഇത് മറ്റവനാ ആ ഫോണ് കോൾ വീരൻ…അല്ല വില്ലൻ…പക്ഷെ ഞാൻ അവരെ മൈൻ്റ് ചെയ്യാതെ നടക്കാൻ തീരുമാനിച്ചു…
അവരേയും കടന്ന് മുന്നോട്ട് നടക്കുമ്പോൾ ആലുവാ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ ഞാൻ പോകുന്നത് കണ്ട് അവളെന്റെ തന്തയെ എന്തുമാത്രം തെറി വിളിച്ചു കാണണം…അതിനൊപ്പം അവളുടെ എന്നെ തന്നെയുള്ള നോട്ടം കണ്ട് അവനും വിളിച്ചു കാണണം…പാവം എൻ്റെ തന്ത…
” അല്ല നീയല്ലേ പറഞ്ഞത് അവനും ആയിട്ട് നീ പ്രേമത്തിലാണ് ഇഷ്ട്ടത്തിലാണ് എന്നൊക്കെ… എന്നിട്ടെവിടടീ…ഞാൻ ഒന്നും കാണുന്നില്ലല്ലോ… ”
പുറകീന്ന് അവളോട് അവൻ പറയുന്നത് വ്യക്തമായി ഞാൻ കേട്ടു… പക്ഷെ ഇടപെടാതെ ഞാൻ നടത്തത്തിന്റെ വേഗത ഒന്ന് കുറയ്ക്കുക മാത്രമേ ചെയ്യ്തുള്ളൂ…അവളുടെ അപ്പോഴുള്ള മുഖഭാവം എനിക്ക് ഒന്ന് കാണണം എന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കാൻ നിന്നില്ല…
” അവനെന്നെ ഇഷ്ട്ടം അല്ലായിരിക്കും…എന്നെ വെറുക്കുന്നുണ്ടായിരിക്കും…പക്ഷെ ഈ ദിവ്യയ്ക്ക് അവനോട് മാത്രമേ മനസ്സിലൊരു ഇഷ്ടം തോന്നിയിട്ടുള്ളൂ…അത് നീയോ അവനോ എന്തൊക്കെ പറഞ്ഞാലും മാറാൻ പോന്നില്ല… ”
തിരിഞ്ഞു നടക്കുന്ന എന്നെ ഡിസ്ക്ക് ബ്രേക്ക് പിടിച്ച പോലെ നിർത്താൻ അവളുടെ വായീന്ന് വന്ന ആ ഡയലോഗ് മാത്രം മതിയായിരുന്നു…തിരിഞ്ഞ് നോക്കുമ്പോൾ അവനേയും അതിലേറെ എന്നേയും ദഹിപ്പിക്കാൻ എന്നോണം ശക്തിയുള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരന്നു…പക്ഷെ ആ ദേഷ്യത്തിലും എന്തോ സങ്കടം ആ മുഖത്തുണ്ടെന്ന് ആരോ എന്നോട് വിളിച്ചോതുമ്പോലെ തോന്നി…ഇനി ഞാൻ അവനോട് ഒന്നും പറയാതെ പോയത് കൊണ്ടാണോ…. അതോടെ ഞാൻ അവരുടെ അടുത്തേക്ക് തിരിച്ചുനടന്നു…എൻ്റെ വരവ് അവൻ നോക്കി നിൽപ്പുണ്ടെങ്കിലും അവളിൽ ഒരു ഭാവ മാറ്റവും വരുത്തിയില്ല…
” നിനക്കുള്ളത് ഇവള് തരും എന്ന ഉറപ്പുള്ളത് കൊണ്ടാടാ ഞാൻ കണ്ടില്ലാന്ന് നടിച്ച് പോയത്…പക്ഷെ ഇനി ഞാനെന്തെങ്കിലും പറഞ്ഞില്ലെങ്കിൽ നാളെ ഞങ്ങടെ പിള്ളേർക്കിവള് ഞങ്ങടെ പ്രണയ കഥ പറഞ്ഞു കൊടുക്കുമ്പോൾ അവരു ചോദിക്കും അച്ഛനെന്ത് നട്ടെല്ലില്ലാത്തവനാണെന്ന്….അതുകൊണ്ട് പറ നിനക്കെന്താ അറിയണ്ടേ… ”
ഞാൻ അവളുടെ മുന്നിൽ വട്ടം നിന്ന് അവനോടായി ചോദിച്ചു…അവനാണെങ്കിൽ മറുപടി ഒന്നും വായിൽ നിന്ന് വരുന്നുമില്ല…
” എന്തേ ഒന്നും അറിയണ്ടേ…എന്നാ കേട്ടോ…എനിക്കിവളെ ഇഷ്ട്ടാ…ഇവക്കെന്നേയും അങ്ങനെ ആണെന്നാ എൻ്റെ വിശ്വാസം…അതോണ്ട് ഇനി മേലാൽ ഇവളുടെ മേത്ത് നിന്റെ കണ്ണ് പതിഞ്ഞ…നല്ല ആട്ട് തൊട്ടിലിൽ നിന്നെ ഞാനങ്ങ് കെടത്തി ഒറക്കും…അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ടെന്ന് അന്ന് ഫോൺ വിളിച്ചപ്പോൾ നിനക്ക് മനസ്സിലായി കാണുമല്ലോ… ”
ഞാൻ പുറകിൽ നിന്ന ദിവ്യയെ മുന്നോട്ട് വലിച്ച് ചേർത്തു പിടിച്ച് അവനോടായി പറഞ്ഞു…അപ്പോൾ എൻ്റെ കൈക്കുള്ളിലിരിക്കുന്ന അവളെ ഒന്നു നോക്കി ആ വാക്കുകളെ എൻ്റെ മനസ്സിൽ തന്നെ ഒന്ന് ഉറപ്പിച്ചു വെക്കാൻ ഞാൻ മറന്നില്ല…അവളുടെ മുഖത്ത് സന്തോഷമോ സങ്കടമോന്ന് വായിച്ചെടുക്കാൻ എനിക്ക് പറ്റിയില്ല…
” അപ്പൊ നീയന്ന് ഫോണിലൂടെ എന്നോട് പറഞ്ഞതെന്താ… ”
ഞങ്ങടെ റൊമാൻസ് കണ്ട് നിക്കാൻ അവന് പറ്റി കാണില്ല…അതോണ്ടായിരിക്കണം അവൻ ഇടയ്ക്ക് കേറിയത്…തെണ്ടി ആ ഫ്ലോ അങ്ങ് പോയി….
” ഇവനെ കൊണ്ട്…. എൻ്റെ പൊന്നു മൈരേ ഞാനെൻ്റെ വായ കള്ളുകുടിക്കാനും കള്ളം പറയാനും മാത്രേ തുറക്കൂ…അതിന് നിനക്കിപ്പൊ എന്താ…നീ സഥലം കാലിയാക്ക് മോനെ ദിനേശാ…അല്ലേ കാലെ വാരി ഞാൻ നിലത്തടിക്കും… ”
എൻ്റെ വായിൽ നിന്ന് അവസാന മറുപടിയും അതിൽ അടങ്ങി കിടന്ന താക്കീതും കിട്ടിയതോടെ അവൻ രംഗം ഒഴിയാൻ തീരുമാനിച്ചു…വേഗം തന്നെ പല്ലും കടിച്ച് അവൻ സ്ഥലം കാലിയാക്കി…അതോടെ ഞാൻ അവളെ വിട്ട് മുന്നോട്ട് നടന്നു… കുറച്ചു മുന്നോട്ടെത്തിയതും ഞാനവളെ തിരിഞ്ഞു നോക്കി…. എവിടുന്ന് ക്ലൈമാക്സിൽ കാഞ്ചന മൊയ്തീനെ നോക്കി നിക്കുപോലെ പെണ്ണെന്നെ തന്നെ നോക്കി നിൽപ്പുണ്ട്…ഇനി കീറീയ പാൻ്റ് വല്ലതുമാണോ ഞാനുടുത്തത്… ഇങ്ങനെ നോക്കി നിൽക്കാൻ…
” അതേ കുഞ്ചു മാഡം വരുന്നില്ലേ…അതോ സ്വപ്നം കണ്ടിവിടിരിക്കാനാണോ തീരുമാനം… ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് ഇന്ന് രാവിലെ കിട്ടയ അവളുടെ ചെല്ലപേര് വിളിച്ചതും ഞെട്ടികൊണ്ട് കണ്ണും മിഴിച്ച് എന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ എവിടെ നിന്നോ വന്ന ഒരു ഇളംകാറ്റിനൊപ്പം ഒരു പുഞ്ചിരി എൻ്റെ മുഖത്ത് വിരിഞ്ഞു….
തുടരും….
Responses (0 )