-50% Intro price for the next 72 hours only!. Buy now →

Kambi stories

ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ദിവ്യാനുരാഗം 8 Divyanuraagam Part 8 | Author : Vadakkan Veettil Kochukunj [ Previous Part ]   എല്ലാവരും മഴയൊക്കെ ആയി ബുദ്ധിമുട്ടുകയാണെന്നറിയാം…എല്ലാവരും സേഫ് ആയി ഇരിക്കുക…ദുരിതങ്ങളൊക്കെ മാറി പുത്തൻ പ്രതീക്ഷകളുടെ പൊൻപുലരി നമ്മുടെ കേരളത്തിലേക്ക് കടന്നു വരും എന്ന് പ്രതീക്ഷിക്കാം…. ഒരുപാട് സ്നേഹത്തോടെ 😘 വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്… _________________________________________   അവളേയും പ്രാകികൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…വീട്ടിലെത്തി പെട്ടന്ന് തന്നെയൊരു കുളിയും പാസാക്കി ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക് വിട്ടു… ” […]

0
1

ദിവ്യാനുരാഗം 8

Divyanuraagam Part 8 | Author : Vadakkan Veettil Kochukunj

Previous Part ]

 

എല്ലാവരും മഴയൊക്കെ ആയി ബുദ്ധിമുട്ടുകയാണെന്നറിയാം…എല്ലാവരും സേഫ് ആയി ഇരിക്കുക…ദുരിതങ്ങളൊക്കെ മാറി പുത്തൻ പ്രതീക്ഷകളുടെ പൊൻപുലരി നമ്മുടെ കേരളത്തിലേക്ക് കടന്നു വരും എന്ന് പ്രതീക്ഷിക്കാം….

ഒരുപാട് സ്നേഹത്തോടെ 😘

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…

_________________________________________

 

അവളേയും പ്രാകികൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…വീട്ടിലെത്തി പെട്ടന്ന് തന്നെയൊരു കുളിയും പാസാക്കി ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക് വിട്ടു…

” ഒരു ദിവസം എങ്കിലും നിനക്ക് എന്നെക്കാൾ നേരത്തെ വന്നൂടെ മൈരേ… ”

കോളേജിലെത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ മതിലിന് പുറത്തിരുന്ന നന്ദു എന്നോട് ചോദിച്ചു…അവൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ… ബാക്കി രണ്ടും ക്ലാസിൽ കേറി കാണണം…

” നേരത്തെ വന്നിട്ടിവിടെ ഹോമം നടത്താനൊന്നുമില്ലല്ലോ… വെറുതെ ഇവിടെ ഇരുന്ന് വായിനോക്കാനല്ലേ… ”

മതിലിലേക്ക് കയറി ഇരിക്കുമ്പോൾ ഞാൻ അവനോടായി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…

” അതല്ല മൈരെ എന്നും ഞാനല്ലേ ആദ്യം എത്തി പോസ്റ്റാവുന്നത്… ”

അവൻ എന്നെ നോക്കി ചെറിയപിള്ളാരെ പോലെ പരാതി പറഞ്ഞു…ഞാനതിന് എന്തോന്നടേയ് എന്നർത്ഥത്തിൽ അവനെ നോക്കി…

” അതിനിപ്പൊ നിന്നോട് കുളിക്കാതയും നനക്കാതയും വരാൻ ഞാൻ പറഞ്ഞോ… ”

ഞാൻ ചുമ്മാ അവനെ ആക്കാനെന്നോണം ചിരിച്ചുകൊണ്ട് പറഞ്ഞു

” ഓ കോമഡി…ചിരിക്കാൻ പറഞ്ഞതാണേൽ ഞാനൊന്ന് ചിരിച്ചു തരാം… ”

എന്റെ ഊഞ്ഞാലാട്ടൽ ഇഷ്ട്ടപെടാതെ അവൻ പുച്ഛത്തോടെ പറഞ്ഞു

” എന്റെ പൊന്നു മൈരേ അത് വിട്… പോസ്റ്റാക്കാൻ വിച്ചാരിച്ചതല്ല…ആ മറ്റവള് കാരണാ… “

ഞാൻ അവൻ്റെ മുഖഭാവം കണ്ടതും ചിരിച്ചുകൊണ്ട് പറഞ്ഞു

 

” ഏതവള്…മറ്റെ നേഴ്സ് പെണ്ണോ..?? അവള് കാരണം എന്താ…? ”

ഞാൻ ഉദ്ദേശിക്കുന്നത് അവളെയാണെന്ന് മനസ്സിലായ അവൻ കാര്യം അറിയാൻ തിരക്ക് കൂട്ടി…

” അതിനെ ഒന്ന് ഡ്രോപ്പ് ചെയ്യേണ്ടി വന്നു…ആ… അതു പറഞ്ഞപ്പോളാ മോനൊന്നിങ്ങ് വന്നേ… ”

ഞാൻ വീഡിയോയുടെ കാര്യം ഓർമ്മ വന്നപ്പോൾ അവനെ നോക്കി പറഞ്ഞു… അത് കേട്ടതുമവൻ എൻ്റെ അടുത്തേക്ക് കുറച്ച് കൂടി നിരങ്ങി ഇരുന്നു…അപ്പൊ തന്നെ അവൻ്റെ തലക്കിട്ടൊരു കൊട്ട് ഞാൻ കൊടുത്തു…

” എന്നതാ മൈരേ…ആളെ കളിയാക്കുന്നോ…തിരിച്ച് ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ… ”

സാമാന്യം നല്ല രീതിയിൽ നൊന്ത അവൻ എന്നെ നോക്കി ചീറീ…

” മിണ്ടിപ്പോകരുത്… എല്ലാതിനും കാരണം നിൻ്റെ ഒറ്റൊരുത്തൻ്റെ ആക്രാന്താ… ”

ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു..

” ഞാൻ എന്തോന്ന് തൊലിച്ചൂന്നാ മൈരേ പറയുന്നേ… ”

എൻ്റെ മറുപടി കേട്ടതും കാര്യം പിടികിട്ടാത്തതു കൊണ്ട് അവനും വിട്ടു തന്നില്ല…

” പിന്നലാതെ നിന്നോട് ഞാൻ അപ്പോളെ പറഞ്ഞതല്ലേ അവൻമാര് വന്നിട്ട് ബാറിൽ പോകാന്ന്…അപ്പൊ തിരക്ക് കൂട്ടി ബാറിൽ കൊണ്ടുപോയത് കൊണ്ടല്ലേ അവള് കണ്ടതും ഇപ്പൊ അവള് പറയുന്നത് കേൾക്കേണ്ടി വരുന്നതും… ”

ഞാൻ കാര്യം കടുപ്പത്തിൽ തന്നെ വിവരിച്ചു കൊടുത്തു

” അതാണോ…അല്ല ഇയാളല്ലേ ഇന്നലെ കൊറേ തൊലിക്കും എന്നൊക്കെ പറഞ്ഞത്… എന്തൊക്കെയായിരുന്നു ഫോണ് ചെയ്യാൻ നിർത്തി… മൂത്രമൊഴിക്കാൻ നിർത്തി…അവൻ്റമായിക്ക് പട്ടുപാവാട വാങ്ങാൻ നിർത്തി…മൈരേ എന്നൊക്കെണ്ടൊന്നും പറയിപ്പിക്കണ്ട…എന്നിട്ടിപ്പൊ അവളുടെ മുന്നിൽ പൂച്ചയെ പോലെ നിന്നിട്ട് ഇവിടെ വന്ന് എന്നെ കുറ്റം പറയുന്നോ…. ”

അവൻ ഇന്നലത്തെ എൻ്റെ ഡയലോഗ് ഓർത്തെന്നെ നോക്കി ചീറീ…പക്ഷെ പൊട്ടനറിയുന്നിലല്ലോ നമ്മുടെ അവസ്ഥ…

” കഴിഞ്ഞോ…എന്നാ ഇതും കൂടി കേട്ടോ…അവള് നമ്മളെക്കാൾ വെളഞ്ഞ വിത്താ…ഫോട്ടോ മാത്രമല്ല നല്ല ഒന്നാന്തരം ഒരു വീഡിയോ കൂടി ഉണ്ട്…അതിലെ പ്രധാന ഹൈലൈറ്റ് നീയാണ് മൈരേ… നീ കുപ്പിയും വാങ്ങി വണ്ടിയിൽ കേറുന്നത് നല്ല എച്ച് ഡി ദൃശ്യ മികവോടെ അവളെടുത്തിട്ടുണ്ട്…. ”

ഞാൻ അവൻ്റെ പ്രകടനം കഴിഞ്ഞതും കാര്യങ്ങളുടെ കെടപ്പുവശം അവനെ നോക്കി പറഞ്ഞു…

” ഞാനോ…?? പോടാ…അവളത് ആൻ്റിയെ കാണിച്ചോ..?? ”

അവൻ ഞെട്ടികൊണ്ട് എന്നെ നോക്കി ചോദിച്ചു… കാരണം അവന് നന്നായിട്ടറിയാം അമ്മ കണ്ടാ കിട്ടും എന്നുള്ളത്… കൂട്ടത്തിൽ ഏറ്റവും വല്ല്യ കാര്യം ഈ തെണ്ടിയെ ആണ് പുള്ളിക്കാരിക്ക്…

” നിന്ന് പെടക്കാതെ മൈരേ…അവള് കാണിക്കില്ലാന്നാ പറഞ്ഞേ…പക്ഷെ പകരം എന്നെ നന്നായി ഉഞ്ഞാലാട്ടുന്നതാണ് ഇപ്പൊ മൈരത്തീടെ ഹോബി…… ”

അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് രാവിലെ അവൻമാര് പോയതിനുശേഷം നടന്ന കാര്യം കൂടി ഞാൻ അവനോട് വിവരിച്ചു കൊടുത്തു

” അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… പക്ഷേ ഇന്നത്തോടെ അതും പറഞ്ഞ് ശല്യം ചെയ്യില്ല എന്നവള് പറഞ്ഞില്ലേ പിന്നെന്താ പ്രശ്നം…. ”

കാര്യം മുഴുവനും കേട്ടതും അവൻ സംശയം എന്നോണം ചോദിച്ചു

” ആ ഒരൊറ്റ കാരണത്താല ഇന്നവളെ കൊല്ലാതെ ഞാൻ വിട്ടത്… ”

അവൻ്റെ ചോദ്യം കേട്ടതും ഞാൻ ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞു…അതിനവൻ ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല…

 

” ഡാ വാ… ഈ ഹവറ് ക്ലാസിൽ കേറാം ലാബായിരിക്കും…. ”

കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചിരുന്നതിനു ശേഷം ബെല്ലടിക്കുന്ന ശബ്ദം കേട്ടവൻ പറഞ്ഞു… അതിന് ഞാനും ശരിവെച്ചു ഏതാലും മറ്റേത് രണ്ടും ക്ലാസ്സിൽ ആണല്ലോ വെറുതെ അറ്റൻഡൻസ് പോകേണ്ട എന്ന് കരുതി ഞാനും അവനും ക്ലാസിലേക്ക് വിട്ടു….

” ഡാ പണി പാളി അവളാ ആര്യ…. എനി എന്തോ ചെയ്യും… ”

ക്ലാസിൻ്റെ മുന്നിലെത്തിയതും ഉള്ളിലേക്ക് നോക്കി അവൻ പറഞ്ഞു… പിന്നെ ആര്യ ഞങ്ങടെ ടീച്ചർ ആണ്…പ്രായം ഒന്നും അത്ര ഇല്ല…ആള് നല്ല ലുക്കാണ്..പക്ഷെ സ്വാഭാവം പെറ്റ തള്ള സഹിക്കൂല…ചെറുപ്പത്തിലേ കോളേജ് ലക്ക്ച്ചറർ ആയേൻ്റെ അഹങ്കാരം വേറെയും…

” മൈരേ നിനക്കല്ലേ ഇങ്ങോട്ട് വരാൻ തിടുക്കം.. എന്നിട്ടെന്നോടാണോ ചോദിക്കുന്നേ… ”

ഉള്ളിലേക്കൊന്ന് പാളിനോക്കുന്നതിനോടൊപ്പം അവനോട് ഞാൻ മറുപടി പറഞ്ഞു…അപ്പോഴേക്കും അവള് ഞങ്ങളെ കണ്ടിരുന്നു…

” അല്ല ഇതാരൊക്കെയാ… ഒരുപാട് യുഗങ്ങളായല്ലോ കണ്ടിട്ട്… എവിടെ നെറ്റിപ്പട്ടവും ആനയും ഘോഷയാത്രയുമൊക്കെ… ”

ഞങ്ങളെ കണ്ടതും മിസ്സ് കാളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…ഞങ്ങളൊന്നും മറുപടി കൊടുക്കാതെ പരുങ്ങി തന്നെ നിന്നു…

” അല്ല എനി വഴി മാറി വന്നതാണോ…??ഇങ്ങോട്ടേക്ക് ഇപ്പൊ കാണാതത്തു കൊണ്ട് ചോദിച്ചതാണേ… ”

ഞങ്ങളുടെ പരുങ്ങല് കണ്ട് അവള് വീണ്ടും ചൊറിയാൻ തുടങ്ങി…

 

” ഡാ നിന്ന് കഥകളി കാണിക്കാതെ എന്തേലും പറേടാ… ”

ഞാൻ നന്ദുവെ തട്ടിക്കൊണ്ട് പറഞ്ഞു

” ഞാൻ എന്തോന്ന് പറയാനാ…നിന്റെ കല്ല്യാണമായിരുന്നൂന്ന് പറയട്ടേ… ”

അവൻ ചിരി അടക്കി എന്നോട് മറുപടി പറഞ്ഞു

” എന്നെകൊണ്ടോന്നും പറയിക്കണ്ട മൈരേ… മര്യാദയ്ക്ക് അവിടെങ്ങാനും ഇരുന്നാ പോരായിരുന്നോ… ”

ഞാൻ ശബ്ദം താഴ്ത്തി പല്ലിറുമിക്കൊണ്ടവനോടായി പറഞ്ഞു

 

” എന്താ രണ്ടാളും പിറുപിറുക്കുന്നെ…മനസ്സിലെൻ്റെ തന്തയ്ക്ക് വിളിക്കുവായിരിക്കും…അല്ലേ… ”

ഞങ്ങടെ കുശുകുശുപ്പ് കണ്ട് മിസ്സ് ചോദിച്ചു

” കറക്ക്റ്റ്…. ”

നന്ദു പെട്ടന്ന് ബോധമില്ലാതെ ഉറക്കെ തന്നെ പറഞ്ഞു…അതോടെ ഞാൻ മിണ്ടാതിരി മൈരേന്ന് പറഞ്ഞവൻ്റെ വായ പൊത്തി…ഇതൊക്കെ കണ്ട് ലാബ് ചെയ്യുന്ന ക്ലാസിലെ ബാക്കി എല്ലാം കിണിക്കുന്നുണ്ട്…

” അത് പിന്നെ ടീച്ചറെ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇവൻ്റെ കൊച്ചിൻ്റെ ചോറൂണായിരുന്നു…അതാ രണ്ട് ദിവസം വരാഞ്ഞെ… ”

ഞാൻ പെട്ടന്ന് വായിൽ വന്ന കള്ളം വിളിച്ചു പറഞ്ഞു…പക്ഷെ ഉദേശിച്ചതല്ല പറഞ്ഞത് എന്ന് പറഞ്ഞു കഴിഞ്ഞപ്പോളായിരുന്നു മനസ്സിലായത്…

” ആരുടേ…ഇവൻ്റെയോ…? ”

എൻ്റെ മറുപടി കേട്ടതും മിസ്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.. ഒപ്പം ക്ലാസിലെ പിള്ളാരുടെ കിണി വേറെയും..നന്ദുവെ നോക്കിയപ്പോൾ അവനെന്നെ നോക്കി പല്ലിറുമ്മുന്നു…അപ്പോഴായിരുന്നു എനിക്കും അമളി പറ്റിയത് മനസ്സിലാക്കിയത്…

” അത് പിന്നെ മാറിപ്പോയി ഇവൻ്റെയല്ല…ഇവൻ്റെ ചേട്ടൻ്റെ… ”

ഞാൻ ചമ്മിയ മുഖഭാവത്തോടെ പറഞ്ഞൊപ്പിച്ചു…നന്ദു എന്നെ ഇപ്പൊ കൊല്ലും എന്നർത്ഥത്തിൽ നോക്കി ദഹിപ്പിക്കുന്നുണ്ട്…

” ഓ അങ്ങനെ..ഞാൻ കരുതി ഏതോ പാവപ്പെട്ട പെൺകുട്ടീടെ ജീവിതം തൊലഞ്ഞെന്ന്… ”

എൻ്റെ മറുപടി കേട്ടതും ടീച്ചറ് നന്ദുവെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് അവനെന്റെ കാലിനിട്ടൊരു ചവിട്ടു തന്നു…

” മ്മ് ശരി കേറിക്കോ…എനിക്കെന്താ… പഠിക്കാൻ ഉദേശമുണ്ടേൽ വല്ലപ്പോഴുമെങ്കിലും ഇങ്ങോട്ടേക്ക് വന്നോ… ”

മിസ്സ് ഞങ്ങളെ നോക്കി പറഞ്ഞു. എന്നിട്ട് കേറികോളാൻ കൈ കാട്ടി…അതോടെ ഞങ്ങള് രണ്ടും ഉള്ളിലേക്ക് കയറി…

” അതാ ആതിര… അവിടെ ചെയ്യുന്നുണ്ട് അവളാ നിങ്ങടെ ടീം മേറ്റ്…. ”

ഉള്ളിലേക്ക് കയറിയതും ആതിരയെ ചുണ്ടികാണിച്ച് ആര്യമിസ്സ് പറഞ്ഞു… അതോടെ എനിക്ക് വരേണ്ടിയിരുന്നില്ലാന്ന് തോന്നി…എനി അതിന്റെ ചൊറി സഹിക്കണ്ടേ…ഏത് നേരത്താണോ കെട്ടി എടുക്കാൻ തോന്നിയത്… പക്ഷെ നന്ദു അവളുടെ അടുത്തേക്ക് നീങ്ങി..ഒടുക്കം സഹിക്കെട്ട് ഞാനും…

 

” അല്ല രണ്ടാളും എവിടായിരുന്നു…ലാബ് ചെയ്യേണ്ട ബോധം ഒന്നൂല്ല്യേ… ”

ഞങ്ങളടുത്തെത്തിയതും ആതിര ഒരു ചിരിയോടെ ചോദിച്ചു

” ചന്ദ്രനിൽ ഒരു കിണറ് കുഴിക്കാൻ പോയതാ… എന്ത്യേ…നിന്ന് കിന്നരിക്കാണ്ട് ചെയ്യുന്ന കാര്യം എന്താന്ന് പറഞ്ഞ് താടി… ”

അവളുടെ ചോദ്യം കേട്ടതും നന്ദു അവളെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…ഞാൻ ആണെങ്കിൽ അധികം സംസാരിക്കാൻ നിന്നില്ല…

” ഉണ്ട…നേരോം കാലോം നോക്കാതെ കേറി വരും എന്നിട്ടെൻ്റെ നെഞ്ചത്ത് കേറിക്കോ… അല്ലപിന്നെ… ആ സർക്യൂട്ട് സെറ്റാക്ക്… ”

അവൻ്റെ കളിയാക്കല് പിടിക്കാത്തതു കൊണ്ടവള് കടുപ്പത്തിലാണ് മറുപടി പറഞ്ഞത്…ഒപ്പം ചെയ്യേണ്ട എക്സ്പിരിമെൻ്റിനെ പറ്റിയും പറഞ്ഞു…പിന്നൊന്നും നോക്കാതെ ഞാൻ വേഗം സർക്യൂട്ട് സെറ്റ് ചെയ്യാൻ തുടങ്ങി…

കുറച്ച് നേരത്തെ പണിക്കൊടുവിൽ സർക്യൂട്ട് സെറ്റാക്കി…പക്ഷെ വാല്ല്യു മാറുന്നില്ല…എവിടെയോ എന്തോ തകരാറുണ്ട്…

” ഡാ നീയാ കോപ്പർ വയറൊന്ന് തൊട്ടേ… ”

ഞാൻ നന്ദുവെ നോക്കി പറഞ്ഞു…പൊട്ടൻ അത് കേൾക്കേണ്ട താമസം തൊട്ട് നോക്കി…അടുത്ത നിമിഷം ഷോക്ക് കിട്ടി കൈ വലിച്ചു…

” ഡാ പട്ടീ…… ”

അവൻ എന്നെ നോക്കി ചീറി…

” അപ്പൊ കറൻ്റുണ്ട്… എവിടെയോ ലൂസ് കോണ്ടാക്റ്റായതാ പ്രശ്നം…. ”

ഞാൻ അവനെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു…പിന്നെ ചെറിയ എക്പിരിമെൻ്റായോണ്ട് അത്ര വല്ല്യ കറൻ്റൊന്നും ഇല്ല കേട്ടോ…ചെറിയ ഒരു തരിപ്പുണ്ടാവും….അതാ ഞാൻ ആ പൊട്ടനോട് തൊട്ടു നോക്കാൻ പറഞ്ഞത്…

” എന്താടാ അവിടെ…. ”

ഞങ്ങടെ ബഹളം കേട്ട് തൊട്ടടുത്തുള്ള മിസ്സ് ചോദിച്ചു…

” ഹേയ് ഒന്നൂല്ല്യ മിസ്സേ… ഒരു ലൂസ് കോണ്ടാക്റ്റ്… ”

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് മിസ്സിനോട് മറുപടി പറഞ്ഞു…

പിന്നെ കൊറച്ച് നേരം ലാബ് ചെയ്യ്തു…അതിനിടയ്ക്ക് ആതിരയുടെ കൊണ ഉണ്ടെങ്കിലും ഞാനതിനെ മൈൻ്റ് ചെയ്യാൻ പോയില്ല…

” ഡാ നീയാ വീഡിയോ ഒന്ന് എനിക്ക് കാണിച്ചേ… ”

കുറച്ച് നേരത്തെ ലാബ് ചെയ്യലിന് ശേഷം നന്ദു എന്നോട് ചോദിച്ചു…

” എൻ്റെ പൊന്നു മൈരേ ഇത് കഴിയട്ടെ…ഇപ്പൊ എന്നാത്തിനാ നിനക്കത്… ”

ഞാൻ അവൻ്റെ ചോദ്യത്തിന് ഒരൊഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു

” പിന്നേ… ഇയാളല്ലേ മൂലമറ്റത്തേക്ക് കറണ്ടെത്തിക്കുന്നത്….ഒന്ന് കാണാനാ മൈരെ ഇങ്ങ് താ… ”

അവൻ എൻ്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് കൊണ്ട് പറഞ്ഞു…എന്നിട്ട് എക്സ്പിരിമെൻ്റ് ചെയ്യുന്ന എന്നെ നിർബന്ധിച്ച് ലോക്കൊക്കെ തൊറപ്പിച്ച് വീഡിയോ എടുത്ത് നോക്കി…

” മൈര് നല്ല വെടിപ്പായിട്ടുണ്ട്…. ”

അവൻ വിഡിയോ കണ്ടതും എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞ് ഫോൺ മേശയ്ക്കു മീതേ വച്ചു… പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്തെ ദേ കെടക്കുന്നു അടുത്ത പണി…ആ പന്നിയുടെ കൈ തട്ടി അവളെ വീഡിയോ കോൾ പോയി… പണ്ടാരം എൻ്റെ നെറ്റ് ഓണും ആയിരുന്നു…

 

” നായിൻ്റെ മോനേ… ”

ഞാൻ കോൾ പോകുന്നത് കണ്ട് ഞെട്ടിക്കൊണ്ട് അവനെ നോക്കി ചീറി…പക്ഷെ എന്ത് കാര്യം…വാട്സാപ്പിൽ പോയ കോൾ പോയതാണല്ലോ…കട്ടാകീട്ട് കാര്യമില്ലല്ലോ…

” നീ എന്ത് പണിയാ മൈരേ കാണിച്ചത്…. ”

കോൾ കട്ടാക്കിയതിന് ശേഷം ഞാൻ അവനെ നോക്കി ചീറി….

 

” അളിയാ നീ ക്ഷമി… കൈ അറിയാണ്ട് തട്ടിപ്പോയതല്ലേ… ”

എൻ്റെ ചീറല് കണ്ടതും അവൻ ആതിരയ്ക്ക് പിന്നിൽ പോയി മറുപടി പറഞ്ഞു…അവളാണെങ്കിൽ എന്താ കാര്യം എന്നറിയാതെ ഇങ്ങനെ കിളി പോയ അവസ്ഥയിൽ നോക്കി ഇരിക്കുന്നുണ്ട്….

” എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട… ”

ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു…അപ്പോൾ തന്നെ അവളുടെ കോള് കൂടി വന്നതോടെ എനിക്ക് കേറി വന്നു…ഞാൻ നന്ദുവേയും ഫോണും മാറി മാറി നോക്കി…അത് കണ്ടവൻ ” എന്നെ കൊല്ലതിരിക്കാൻ പറ്റുവോ… ” എന്ന ഡയലോഗും പറഞ്ഞ് ചിത്രത്തിലെ നമ്മുടെ ലാലേട്ടൻ്റെ അവസ്ഥയിൽ എന്നെ ദയനീയമായി നോക്കി…അത് കേട്ടതും ഞാൻ അടുത്തുള്ള ഒരു പെന്നെടുത്തവനെ എറിഞ്ഞു…

” അർജ്ജുൻ ഗെറ്റൗട്ട്….. ”

എൻ്റെ ഏറ് കണ്ട മിസ്സെന്നെ നോക്കി ചീറി…അതോടെ അവനെ കലിപ്പിലൊന്ന് നോക്കി ഫോണും എടുത്ത് ക്ലാസിന് വെളിയിൽ വരാന്തയിലേക്കിറങ്ങി പോന്നു…അപ്പോഴേക്കും ഫോണ് കട്ടായിരുന്നു…പക്ഷെ അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും കോൾ വന്നു…

” എന്താടി പുല്ലേ നിൻ്റമായി ഇവിടെ പേറ്റ് നോവെടുത്ത് കെടക്കുന്നുണ്ടോ…ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ… ”

ഞാൻ കലിപ്പിൽ ഫോണെടുത്ത് അവളോട് ചീറി…

” അല്ല നിൻ്റമവാൻ തെങ്ങിൻ്റെ മണ്ടേന്ന് താഴോട്ട് വീണു…. പെട്ടന്നൊരു ആംബുലൻസുമായി വാ… എന്നിട്ട് പെറുക്കി എടുത്ത് പോ… ”

എൻ്റെ മറുപടിക്ക് ഇച്ചിരി മാസ്സ് കൂട്ടി അവള് അതേ നാണയത്തിൽ ഒരു കൗണ്ടറടിച്ചു…

” അല്ലപിന്നെ ഇങ്ങോട്ട് വിളിച്ചതും പോരാ…എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്… ”

അവള് ഞാൻ എന്തേലും പറയാൻ തുടങ്ങും മുന്നേ വീണ്ടും ചീറി…അപ്പോളായിരുന്നു തെറ്റ് നമ്മുടെ ഭാഗത്താണല്ലോന്ന് ഞാൻ ഓർത്തത്….

” അത് പിന്നെ അറിയാതെ കൈ തട്ടിയതല്ലേ…അപ്പൊ തന്നെ കട്ടാക്കിയല്ലോ… പിന്നെന്തിനാ വിളിച്ച് ശല്ല്യം ചെയ്യുന്നേ… ”

ഞാൻ കാര്യം പറഞ്ഞു കൊണ്ട് തിരിച്ചടിച്ചു…

” പിന്നേ…ശല്ല്യം ചെയ്യാൻ പറ്റിയ മൊതല്….ഞാൻ ജ്യോത്സ്യനൊന്നുമല്ല നീ കൈ തട്ടി വിളിച്ചതാണെന്ന് അക കണ്ണിൽ കാണാൻ… ”

എൻ്റെ വിശദീകരണം കേട്ടതും അവള് പുച്ഛത്തോടെ മറുപടി പറഞ്ഞു…

” അത് ചിന്തിക്കാൻ ജ്യോത്സ്യം ഒന്നും പഠിക്കണ്ടടി പുല്ലേ…സ്വയം ഒന്ന് കണ്ണാടിയിൽ നോക്കിയാ മതി…നിന്നെ പോലൊരു സാധനത്തിന്റെ ഒക്കെ ആര് വിളിക്കാനാ… ”

അവളുടെ മറുപടി പിടിക്കാത്ത ഞാൻ തിരിച്ചടിച്ചു…

” ദേ…വേണ്ടാട്ടോ…എനിക്ക് ചൂടാവുന്നുണ്ടേ… ”

എൻ്റെ ചൊറിഞ്ഞ തിരിച്ചടി കേട്ടതും അവള് ദേഷ്യത്തോടെ പറഞ്ഞു…

” ആണോ…എന്നാ ആ ചൂടിൽ കൊറച്ച് റേഷനരി വേവിച്ച് നിൻ്റണ്ണാക്കിലിട്ട് മൂടടി പുല്ലേ… ”

ഞാൻ അവളെ കളിയാക്കി പറഞ്ഞ് ഫോണ് കട്ടാക്കി…എന്തൊരാശ്വാസം….പക്ഷെ തിരിഞ്ഞ് നോക്കുമ്പോൾ ആര്യ മിസ്സ് കൈയ്യും കെട്ടി എന്നെ നോക്കി നിക്കുന്നു…. അതോടെ ഞാനൊന്ന് ചമ്മി…സംസാരിച്ചതൊക്കെ കേട്ട് കാണുമോ…??

 

” റേഷനരി ഇല്ല ബസുമതി അരി മതിയോ..?? ”

മിസ്സ് അതേ നിൽപ്പിൽ എന്നോട് ചോദിച്ചു…അപ്പൊ എല്ലാം കേട്ടു എന്ന് സാരം

” ഹേ എന്താ… ”

ഞാൻ കേട്ടിട്ടും കേൾക്കാത്ത പോലെ അഭിനയിച്ചു…

” അല്ല റേഷനരി ഇല്ല ബസുമതി അരി മതിയോന്ന്…നല്ല അരിയാ വേവും ഗുണവും ഒക്കെ ഉണ്ട്…എന്താ ഒരു ചാക്കെടുക്കട്ടെ… ”

മിസ്സെൻ്റെ പൊട്ടൻ കളി കണ്ട് വീണ്ടും എന്നെ നോക്കി ചോദിച്ചു..

” അത് പിന്നെ മിസ്സേ… അമ്മ… വരുമ്പൊ അരി വാങ്ങാൻ……. “

” മോനേ വേണ്ട ഞാൻ തുടക്കം മുതലേ കേട്ടു…സോ ബുദ്ധിമുട്ടെണ്ടാ… ”

ഞാൻ വായിൽ വന്ന കള്ളം എങ്ങനൊക്കയോ പറഞ്ഞൊപ്പിക്കുമ്പോഴേക്കും മിസ്സ് ചാടി കേറി പറഞ്ഞു… ഞാൻ ആണെങ്കിൽ ” അടിപൊളി ബാ പോവാം… ” ആ സീനിലും ആയി….

” എന്താടാ നീയൊക്കെ ഇങ്ങനെ… ഏതവളോടാ ഈ കെടന്ന് കീറുന്നെ…നിനക്ക് ഇതിനൊക്കെ പുറത്ത് സമയം കിട്ടില്ലേ…ക്ലാസിൽ വരുമ്പോളാണോ… ഇതിനൊക്കെ സമയം… ”

എൻ്റെ മിണ്ടാട്ടം കണ്ടിട്ട് മിസ്സ് കടുപ്പത്തിൽ തന്നെ ചോദിച്ചു

” അതിന് മിസ്സേ ക്ലാസിൻ്റെ വെളിയിലല്ലേ… ”

ഞാൻ പെട്ടന്ന് വന്ന ഒരു സംശയം അങ്ങ് ചോദിച്ചു… പക്ഷെ വേണ്ടായിരുന്നില്ല…അത് കേട്ടതും മിസ്സിന്റെ മുഖത്ത് കലിപ്പ് ഭാവം വരുന്നത് കണ്ടു….

 

” എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ…ക്ലാസീന്ന് പൊറത്താക്കിയത് അവനഭിമനത്തോടെ പറയുവാ…ഏത് നേരത്താണോ ഇതിനെ ഒക്കെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തേ…കേറി പോയി വാല്ല്യു എഴുതി കാണിക്കടാ… ”

മിസ്സ് ക്ലാസ്സിലേക്ക് വിരല് ചൂണ്ടി ചീറി… അതോടെ ഞാൻ വേഗം ഉള്ളിലേക്ക് കയറി അവൻ്റടുത്തേക്ക് വിട്ടു…അല്ലേൽ ഭദ്രകാളി എന്നെ കൊല്ലും…

” നിനക്ക് സമാധാനം ആയല്ലോ നാറീ… ”

അവൻ്റടുതെത്തിയതും ഞാൻ അവളുടെ ബുക്ക് നോക്കി വാല്ല്യു പകർത്തി എഴുത്തുന്ന അവനെ നോക്കി ചീറി…

 

” അയിന്…ഞാനിയാളെ എന്തോ ചെയ്യ്തു…എന്നെ പേനെയെടുത്തെറിയാൾ ഞാൻ പറഞ്ഞോ… ”

എഴുതുന്നതിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ അവൻ എനിക്ക് മറുപടി തന്നു…

” അണ്ടി… എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…. ”

അടുത്തൊരു പെണ്ണിരിക്കുന്ന ഓർമ്മ ഒന്നും ഇല്ലാതെ ഞാൻ മിസ്സിന് മുന്നിൽ നാറിയ കലിപ്പിൽ അവനോട് ചീറി… പിന്നെ അല്ലേലും അവളെ ആര് മൈൻ്റ് ചെയ്യാൻ പോകുന്നു..അവള് കേട്ടാ എനിക്ക് മൈരാ…

” ഹലോ… ഇവിടെ ഒരു പെണ്ണിരിക്കുന്ന കാര്യം ഓർമ്മ വേണം… ”

എൻ്റെ വിളി കേട്ട് അവളൊരാക്കിയ ചിരിയോടെ പറഞ്ഞു

” അയിന് ഞാനെന്താക്കണം നിൻ്റടിപ്പാവാട അലക്കി തരണോ…മിണ്ടതിരുന്നെഴുതീട്ട് പോടി… ”

അവളുടെ ചോദ്യത്തിന് ഉള്ളിലുള്ള കലിപ്പിൽ അവനു കൊടുത്ത അതേ നാണയത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു…

” ശെടാ….ഞാനെന്ത് ചെയ്യ്തിട്ടാ എൻ്റെ നെഞ്ചത്തോട്ട് കേറുന്നെ… ”

അവളെൻ്റെ മറുപടി കേട്ട് കടുപ്പത്തിൽ പറഞ്ഞു…

” രണ്ടും ഒന്ന് മിണ്ടാതിരിക്കുവോ…. മനുഷ്യനെ മെനക്കെടുത്താൻ… ”

ഞങ്ങളുടെ സംസാരം കേട്ട് നന്ദു ആരോടെന്നില്ലാതെ ചീറി…

” നീ മിണ്ടിപോകരുത്…നീ വാ തൊറക്കരുത്….പുറത്ത് എത്തീട്ട് ബാക്കി തരാം…

അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞ് ഞാനും വാല്ല്യു നോക്കി എഴുതാൻ തുടങ്ങി…

പിന്നെ കുറച്ച് നേരത്തെ എഴുത്തിന് ശേഷം അത് മിസ്സിനെ വിളിച്ച് കാണിച്ച് സൈൻ വാങ്ങി പോകാൻ ഒരുങ്ങി…. അപ്പോഴായിരുന്നു മറ്റവളുടെ കോൾ വീണ്ടും വന്നത്…നമ്പറ് സേവ് അല്ലെങ്കിലും എനിക്ക് കണ്ട് പരിചയം ഉണ്ട്….

” ഇവക്ക് കിട്ടിയതൊന്നും പോരെ… ”

ഞാൻ മേശയ്ക്കു മീതേ വച്ച ഫോണിൽ അവളുടെ കോൾ കണ്ടതും ആരോടെന്നില്ലാതെ പറഞ്ഞു…

പക്ഷെ ഞാൻ കോൾ കട്ടാക്കാൻ ഫോണെടുക്കും മുൻപേ നന്ദു കോളെടുത്ത് സപീക്കറിലിട്ടു… റെക്കോർഡ് ബട്ടണും ഞെക്കി എന്ന് തോന്നുന്നു…

” ഡാ നന്ദു വേണ്ട…. കട്ടാക്കിയേക്ക്… തമാശ കളിക്കല്ലേ… ഫോണിങ്ങ് താ…. ”

ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞ് ഫോൺ തരാൻ കൈ നീട്ടി…

” ഹലോ…നിനക്കെന്താ ഫോണെടുത്താ പ്രശ്നം…എത്ര നേരായി ഞാൻ കെടന്നു വിളിക്കുന്നു…അത്രയ്ക്കേ ഉള്ളു അല്ലേ എന്നോടുള്ള സ്നേഹം… ”

ഫോണിലൂടെ ദിവ്യയുടെ ശബ്ദം ഉയർന്നു…അതൊരു കൂട്ട ഞെട്ടലിന് വഴിയാക്കി…ഞാൻ ഞെട്ടിക്കോണ്ട് കണ്ണ് മിഴിച്ചു പോയി…നന്ദുവും ആതിരയും അതേ അവസ്ഥയിൽ…എനിക്കാണേൽ തൊണ്ടയിൽ ഉമിനീര് വറ്റിയ അവസ്ഥ… ശബ്ദം പുറത്തു വരുന്നില്ല…

” എന്താ ഒന്നും പറയാനില്ലേ…നീ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ പൊട്ടി….നീ രാത്രി ഹോസ്പിറ്റലിൽ കൂട്ടുകാരൊക്കെ ഉറങ്ങിയാൽ കൊഞ്ചാനും ചേർത്ത് പിടിക്കാനും വാ കേട്ടോ…കാണിച്ച് തരാം ഞാൻ…. ”

അത്രയും കൂടി പറഞ്ഞവള് ഫോണ് കട്ടാക്കിയതോടെ ഞാൻ നിന്നുരുകി…നായിൻ്റെ മോള് അവൻ കേൾക്കുന്നുണ്ട് എന്നറിഞ്ഞപ്പൊ എനിക്കിട്ട് വച്ചതാണ്….പക്ഷെ ഞാനിതെന്ത് പറഞ്ഞിവനെ വിശ്വസിപ്പിക്കും…

” കള്ളാ പരനാറി…നിന്റെ രാത്രിയിലെ കളികാണല് ഇതായിരുന്നല്ലേ… ”

അവനെൻ്റെ കള്ളി പിടിച്ച പോലെ പല്ലിറുമ്മി പറഞ്ഞു…

” ഡാ നീ കരുതും പോലെ ഒന്നുമല്ല…അവള് നീ കേൾക്കുന്നുണ്ടെന്നറിഞ്ഞ് തട്ടിവിട്ടതാ… ”

ഞാൻ അവൻ്റെ ചോദ്യം കേട്ട് ഞെട്ടിക്കോണ്ട് സത്യം ബോധിപ്പിക്കാൻ പറഞ്ഞു

” നീ എനി ഒന്നും പറയണ്ട…ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്…ബാക്കി പിള്ളാര് കൂടി കേട്ടിട്ട്… ”

എൻ്റെ ന്യായീകരണം പാടെ തള്ളിക്കൊണ്ടവൻ്റെ മറുപടി വന്നു… അതോടെ ഞാൻ പെട്ടു…

” ആരാ അത്… എന്താ സംഭവം…. ”

അത്രയും നേരം ഇതൊക്കെ കണ്ട് നിന്ന ആതിര ഇടയ്ക്ക് കേറി ഞങ്ങളെ മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു

” കാവ്യാ മാധവൻ….എന്ത്യേ…മിണ്ടാതിരി പെണ്ണുംപിള്ളേ….ആവിശ്യം ഉള്ള കാര്യത്തിൽ തലയിട്ടാ മതി…. ”

നന്ദു അവളുടെ ചോദ്യം കേട്ടതും കടുപ്പത്തിൽ തന്നെ മറുപടി പറഞ്ഞു…അതോടെ അവളുടെ വായടങ്ങി…

” ഡാ നന്ദു ഞാനൊന്ന് പറഞ്ഞോട്ടെ…. ”

ഞാൻ വീണ്ടും അവനെ നോക്കി പറഞ്ഞു

” നീയൊരു മൈരും പറയണ്ട…പറയണ്ടതൊക്കെ ഇതിലുണ്ട്… ”

അവനെൻ്റെ ഫോണ് കാണിച്ച് കടുപ്പത്തിൽ പറഞ്ഞു… എന്നിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി…പക്ഷെ തൊട്ടടുത്ത നിമിഷം ഞാൻ അവൻ്റെ കൈയിൽ നിന്നും ഫോണ് തട്ടിപറച്ചോടി….

” നിക്കടാ മൈരേ…അതിങ്ങ് താടാ… ”

എൻ്റെ പിന്നാലെ ചീറിക്കൊണ്ടവൻ ഓടി…

 

” നിക്കത്തില്ല മൈരേ…അവന് പറഞ്ഞാലും മനസ്സിലാവില്ല… ”

ഞാൻ ഓടുന്ന ഓട്ടത്തിൽ അവന് മറുപടി കൊടുത്തു… എന്നിട്ട് ഓട്ടത്തിന്റെ വേഗത ഒന്നൂടെ കൂട്ടി പുറകെ അവനും…

 

” ഡാ അഭി പിടിയടാ അവനെ…. ”

ഓട്ടം ബോട്ടണിയുടെ മുന്നിൽ എത്തിയപ്പൊ ഒരു പെണ്ണിനോട് സംസാരിച്ചിരിക്കുന്ന അഭിയെ നോക്കി നന്ദു വിളിച്ചു പറഞ്ഞു…പക്ഷെ അപ്പോഴേക്കും ഞാൻ അഭിയെ തള്ളി ആ പെണ്ണിൻ്റെ മേത്തേക്ക് ഇട്ടിരുന്നു…

” സോറി അളിയാ…. ”

ഞാൻ ഓടുന്ന ഓട്ടത്തിൽ ചിരിച്ചുകൊണ്ടൊന്ന് തിരിഞ്ഞു നോക്കി അഭിയോട് പറഞ്ഞു…എന്നിട്ട് വേഗം ഞങ്ങടെ മതിലിനടുത്തേക്ക് വിട്ടു…പക്ഷെ പുറകിൽ നന്ദുവും വച്ച് പിടിക്കുന്നുണ്ട്…

” ഡാ ശ്രീ പിടിയടാ ആ മൈരനെ…. ”

മതിലിനടുതെത്തിയതും അതിന്റെ പൊറത്തിരിക്കുന്ന ശ്രീയോടായിരുന്നു ഇത്തവണ കൽപന…അത് കേട്ട് ശ്രീ വേഗം ചാടിയിറങ്ങി എന്നെ പിടിക്കാൻ വട്ടം നിന്നു….

” ശ്രീ മാറടാ….ഒരു കുപ്പി ബിയറ്…. ”

ഞാൻ ഓടുന്ന ഓട്ടത്തിൽ അവനെ നോക്കി വിളിച്ചു പറഞ്ഞു…

” ഓക്കെ യൂ കാരിയോൺ… ”

എൻ്റെ ഓഫറ് കേട്ട് ശ്രീ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… എന്നിട്ട് മുന്നീന്ന് മാറി….അതോടെ ഞാൻ അവനേം കടന്ന് മുന്നോട്ടോടി…പക്ഷെ നന്ദു അവൻ്റെ അടുത്തെത്തിയതും ഓട്ടം നിർത്തി…മതിയായി കാണും…അതോടെ കുറച്ച് മുന്നോട്ടെത്തി ഞാനും നിർത്തി…പിന്നെ അതിക സമയം എടുക്കാതെ ആ മൈരത്തി വിളിച്ച കോൾ റെക്കോഡ് ഡെലീറ്റ് ചെയ്യ്തു….അതോടെ ഒന്ന് നെടുവീർപ്പിട്ട് അവന്മാരുടെ അടുത്തേക്ക് തിരിച്ചു നടന്നു…നന്ദു കുറച്ചു മുന്നേ പാസ്സ്‌വേർഡ് കണ്ടില്ലായിരുന്നെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമിലയിരുന്നു… അപ്പോഴേക്കും നന്ദു ശ്രീയോടെല്ലാം തുറന്ന് പറഞ്ഞ് കാണണം…

” ഡാ മൈരേ ഇവനെൻ്റോടെല്ലാം പറഞ്ഞു… വോയിസ് കേൾപ്പിക്ക് നാറീ…. ”

ഞാൻ അടുത്തെത്തിയതും ശ്രീ എന്നെ നോക്കി പറഞ്ഞു

” എൻ്റെ പൊന്നു മൈരേ നീയും അവനെ പോലെ ഒക്കെ വിശ്വസിച്ചോ… ”

ഞാൻ അവനെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു…

” പിന്നെ നീയെന്തിനാടാ ഫോണെടുത്ത് ഓടിയത്…അത് ഡിലീറ്റ് ചെയ്യാനല്ലേ… ”

എൻ്റെ മറുപടി കേട്ടതും നന്ദു ചീറി…

” ഓടിയത് അതിന് തന്നെയാ…വെറൊന്നും കൊണ്ടല്ല സത്യം അതെല്ലെങ്കിലും നീയൊക്കെ ആ വോയിസ് വെച്ച് പിന്നെ എന്നെ ഊക്കും…പക്ഷെ ഞാൻ നിങ്ങടെ മുന്നിൽ ഇപ്പൊ തന്നെ എൻ്റെ നിരപരാധിത്വം തെളിയിക്കാൻ പോകുവാ… ”

ഞാൻ അവന്മാരെ നോക്കി പുച്ഛത്തിൽ അതും പറഞ്ഞ് ഫോൺ എടുത്ത് അവളെ വിളിച്ചു… കുറച്ചു നേരത്തെ റിംഗിന് ശേഷം അവള് ഫോണെടുത്തു അതോടെ ഞാൻ അവന്മാരെ നോക്കി മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു…

” പൊലയാടി മോളെ നീ എന്തൊക്കെയാടി ഫോണിലുടെ നേരത്തെ വിളിച്ചു പറഞ്ഞേ…. ”

ഞാൻ ഫോണിലൂടെ അവളോട് കലിപ്പിൽ ചീറി…ഇതോക്കെ അവന്മാര് കാണുന്നും കേൾക്കുന്നും ഉണ്ടായിരുന്നു…

” ഹാ… ഹാ… ഹാ.. ”

എൻ്റെ ചീറലിന് മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി മാത്രം കേട്ടു…

” കാര്യം പറയുമ്പൊ ചിരിക്കുന്നോടി മൈരേ…നിന്നോടെപ്പാടി ഞാൻ കൊഞ്ചിയത്….നിന്നെ എപ്പാടി ഞാൻ ചേർത്തുപിടിച്ചേ….മേലാൽ അനാവിശ്യം പറഞ്ഞാലുണ്ടല്ലോ നിൻ്റെ വായിലെ സൺഷെയിഡ് വാർത്ത പോലുള്ള പല്ലുണ്ടല്ലോ അതൊറ്റൊന്നും ബാക്കി കാണില്ല പറഞ്ഞേക്കാം… ”

ഞാൻ വീണ്ടും കലിപ്പ് മൊത്തമായും പറഞ്ഞു തീർത്തു…

” എൻ്റെ പൊന്നു മോനേ ചൂടാവല്ലേ… ഇയാള് എന്നെ വിളിച്ച് ആവിശ്യമില്ലാതെ തെറി പറഞ്ഞപ്പൊ എന്തേലും തിരിച്ച് ഞാനും പറയണ്ടേ… അതിന് വിളിച്ചതാ…അപ്പോളാ കൂട്ടുകാരനാ ഫോണെടുത്തെന്ന് മനസ്സിലായത്… അതോടെ ചെറുതായിട്ട് ചേച്ചി ഒന്ന് പണി തന്നതല്ലേ… ”

എൻ്റെ ദേഷ്യപെടല് കൂടിയപ്പൊ അവള് ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞു… അതോടെ ഞാൻ അവന്മാരെ കേട്ടല്ലോ എന്നർത്ഥത്തിൽ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…

” അറിയാടി പുല്ലേ നീ അതിന് തന്നെയാ പറഞ്ഞതെന്നെനിക്കറിയാം…. ഇനി മേലാൽ ഇമ്മാതിരി പണിയും ആയിട്ട് വന്നാ നിൻ്റണാക്കില് ഞാൻ അമിട്ട് വച്ച് പൊട്ടിക്കും പറഞ്ഞേക്കാം….നിർത്തിക്കോണം….

ഞാൻ ഫോണിലൂടെ ഭീഷണി സ്വരം ഉയർത്തിയതിന് ശേഷം ഫോണ് കട്ടാക്കി…കാരണം കേൾക്കേണ്ടതൊക്കെ അവന്മാര് കേട്ടല്ലോ പിന്നെന്തിനാ ഇവളോടധികം സംസാരിക്കാൻ നിൽക്കുന്നേ…

” കേട്ടല്ലോ… സമാധാനമായല്ലോ…. ”

ഞാൻ അടുത്തതായി അവന്മാരെ നോക്കി ചീറി…അതിന് രണ്ടും എന്നെ നോക്കി ഇളിച്ചു കാട്ടി…

” എൻ്റെ മോനെ എന്നാലും പെട്ടെന്ന് അങ്ങനൊക്കെ കേട്ടപ്പോൾ ഞാനങ്ങ് ഞെട്ടിപ്പോയി…അവള് ആള് കൊള്ളാലോ… ”

നന്ദു മതിലിന് മുകളിൽ എൻ്റെ തൊട്ടടുത്തിരുന്ന് എന്നെ നോക്കി പറഞ്ഞു…

 

” ആ… രണ്ട് കൊള്ളാത്തേൻ്റെ സൂക്കേടുണ്ട്… മിക്കവാറും എൻ്റെ കൈയ്യീന്ന് തന്നെ ആയിരിക്കും…. ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…

” ഡാ പക്ഷെ നിനക്ക് ലാഭമല്ലേ…മറ്റെ ആതിരയും ഉണ്ടായിരുന്നു എന്നിവൻ പറഞ്ഞല്ലോ… അങ്ങനാണേൽ ആ തലവേദന ഒഴിഞ്ഞു മാറില്ലേ…. ”

ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…അപ്പോഴായിരുന്നു ഞാനും ആ കാര്യം ഓർത്തത്…

” പറഞ്ഞ പോലെ അത് ശരിയാണല്ലോ മോനേ…അന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവൾ ഇന്നെന്തായാലും വിശ്വസിച്ചു കാണുമല്ലോ…സത്യം നമ്മുക്കല്ലേ അറിയൂ… ”

ശ്രീ പറഞ്ഞു കഴിഞ്ഞതും നന്ദു എന്നെ നോക്കി ചോദിച്ചു…

” ശരിയാ…മൈരിനെ കൊണ്ടങ്ങനൊരു ഗുണം ഉണ്ടായല്ലേ… ”

 

ഞാൻ അവന്മാരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…അവന്മരും തിരിച്ച് പല്ലിളിച്ചു… അതെന്തായാലും എനിക്കിഷ്ടായി….

പിന്നെ എന്തൊക്കെയോ സംസാരിച്ച് സമയം തള്ളിനീക്കി… കുറച്ച് സമയം കഴിഞ്ഞപ്പോൾ അഭി വന്നിട്ടവനെ തള്ളിയിട്ടതിന് ഒന്ന് വയറ്റിനിട്ട് തന്നു… പിന്നെ നടന്ന കാര്യങ്ങൾ അവനോടും പറഞ്ഞ് അങ്ങനെ കാൻ്റീന്ന് ഭക്ഷണവും കഴിച്ചൊരു മൂന്ന് മണിയാവാറായപ്പൊ വീട്ടിലേക്ക് വിട്ടു…വീടെത്തിയതും എപ്പോഴെത്തേം പോലെ ഒറ്റ കിടത്തം…

പിന്നെ പതിവ് പോലെ അമ്മ വന്ന് വിളിച്ചപ്പോളായിരുന്നു എഴുന്നേറ്റത്… പിന്നെ ചായയും കുടിച്ച് നേരെ ഒന്ന് ഫ്രഷായി… അപ്പോഴാണ് ഫോണ് നിർത്താതെ അടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്..നോക്കുമ്പോൾ അറിയാത്ത ഒരു നമ്പറും…

” ഹലോ ആരാ….?? ”

ഞാൻ ഫോണെടുത്ത് ചെവിടോടടുപ്പിച്ചു കൊണ്ട് ചോദിച്ചു…

” ഞാൻ ആരേലും ആയിക്കോട്ടെ…നീയും ദിവ്യയും തമ്മിലെന്താ ബന്ധം… ”

മറുതലയ്ക്കൽ ഏതോ ഒരുത്തൻ എനിക്ക് മറുപടി തന്നു…

” ഇയാള് എന്തോന്നാ പറയുന്നെ… റോംങ്ങ് നമ്പർ… ”

ഞാൻ അവൻ്റെ ചോദ്യം കേട്ട് ആളുമാറി വിളിച്ചതാണെന്ന് കരുതി മര്യാദ കാണിച്ചു…

” പഫാ…. കളിക്കുന്നോടാ നീ…നീയല്ലേ അർജ്ജുൻ പ്രഭാകർ…നിനക്ക് നേഴ്സായി വർക്ക് ചെയ്യുന്ന ദിവ്യയെ അറിയത്തില്ല അല്ലേ… പിന്നെ അവളെന്തിനാടാ നീയും അവളും ഇഷ്ട്ടത്തിലാണെന്ന് പറഞ്ഞേ… ”

എൻ്റെ മറുപടി കേട്ടതും അവൻ ഫോണിലുടെ ചീറി കൊണ്ട് പറഞ്ഞു…അതോടെ ഇവൻ ആരുടെ കാര്യമാണെന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലായി…പക്ഷെ അവൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല അത് വേറെ കാര്യം….

” ആരെ ഇഷ്ടം… എന്തിഷ്ടം…നീ ഏതാ…കൊറേ നേരായല്ലോ…നീ പറയുന്ന ___മോളെ എനിക്കറിയാം പക്ഷെ നീ പറയുന്ന കാര്യങ്ങൾ എനിക്കറിയില്ല…അതോണ്ട് മോൻ ഫോണ് കട്ടാക്കി പോകുന്നതായിരിക്കും നല്ലത്… ”

ഞാൻ അവൻ്റെ വർത്താനം കേട്ട് ചൊറിഞ്ഞ് വന്നപ്പൊ കടുപ്പത്തിൽ പറഞ്ഞു…

” നീ കൂടുതൽ അഭിനയിക്കുവൊന്നും വേണ്ട അവളെന്നോടെല്ലാം പറഞ്ഞു… മര്യാദക്ക് ആ ബന്ധം നിർത്തിക്കോണം..ഇല്ലേൽ നീ നേരെ നിൽക്കില്ല പറഞ്ഞേക്കാം…. അവളെ ഞാൻ ആഗ്രഹിച്ചതാ… ”

അവൻ വീണ്ടും ഭീഷണി മുഴക്കി കൊണ്ട് പറഞ്ഞു…പക്ഷെ ഇത്തവണ ഞാൻ കടിച്ചു പിടിച്ച സകല നിയന്ത്രണവും പോയിരുന്നു…

” പട്ടി പൊലയാടി മോനെ…നി ആരെയാടാ ഈ കെടന്ന് ഭീഷണി പെടുത്താൻ നോക്കുന്നെ ഈ അർജ്ജുനേയോ…അവൻ നേരെ നിലക്കാൻ പറ്റാതാകും പോലും…നീ ഇങ്ങ് വാടാ… പിറ്റേന്ന് രാവിലെ ഒരു നീളൻ വാഴയെലയിൽ കുളിപ്പിച്ച് കോടിമുണ്ട് ചുറ്റി വീടിൻ്റെ ഉമ്മറത്തുണ്ടാവും നിന്റെ ശവശരീരം… ”

വിറഞ്ഞ് കേറിയ ദേഷ്യത്തിൽ ഞാൻ ഫോണിലൂടെ അലറി…പക്ഷെ അത് കേട്ട് പേടിച്ചിട്ടാണോ എന്തോ അവൻ്റെ മറുപടി ഒന്നും വന്നില്ല…

” നിന്നോട് ഞാൻ പറഞ്ഞതല്ലടാ ആ നായിൻ്റെ മോളുമായി എനിക്കൊരു ബന്ധവുമില്ലാന്ന്….അവളങ്ങനെ പല ഊമ്പിത്തരവും പറഞ്ഞ് കാണും അത് കേട്ട് ആളുംതരവും നോക്കാതെ കേറി മുട്ടാൻ വന്നാലുണ്ടലോ ഭിത്തിയിൽ ഒരു ഫ്രെയിമിൽ ഒതുങ്ങും നിന്റെ മോന്തയും ഒപ്പം കുറച്ച് നേരത്തെ മുന്നേ മോൻ കാണിച്ച ആവേശവുമൊക്കെ… അതോണ്ട് ഫോണ് കട്ടാക്കി പോടാ പൂറാ…. പിന്നെ അവക്കുള്ളത് ഞാൻ ഇപ്പൊ തന്നെ കൊടുക്കുന്നുണ്ട്…. ”

ഞാൻ ഫോണിലൂടെ അലറി… അതോടെ അവൻ ഫോണ് കട്ടാക്കി… പക്ഷെ എനിക്കെൻ്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…. ഞാൻ വേഗം തന്നെ വണ്ടിയുടെ ചാവിയും എടുത്ത് ഹോസ്പിറ്റലിലേക്കിറങ്ങി….അമ്മ പുറകീന്ന് വിളിച്ചെങ്കിലും അതൊന്നും മൈൻഡ് ആകാൻ ഞാൻ കൂട്ടാക്കിയില്ല… കാരണം ഉള്ള് നിറയെ അവളോടുള്ള കലിപ്പായിരുന്നു…

അങ്ങനെ നന്ദുവേയും പിക്ക് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിട്ടു… വരുന്ന വഴിയിൽ എൻ്റെ ഭാവമാറ്റം കണ്ട് അവൻ ചോദിച്ചെങ്കിലും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല… കാരണം എനിക്ക് ചോദിക്കാനും പറയാനും ഉള്ളതൊക്കെ അവളോടായിരുന്നു…. അങ്ങനെ ഹോസ്പിറ്റലിലെത്തി വണ്ടി പാർക്ക് ചെയ്തതും അവിടെവെച്ച് തന്നെ ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു…

” നീ എവിടെയാടി ഉള്ളേ…പെട്ടന്ന് തന്നെ പാർക്കിംഗ് ഏരിയയിലേക്ക് വരണം…ഇപ്പൊ കൂടൂതൽ ഒന്നും ഇങ്ങോട്ട് പറയണ്ട…. ”

അവൾ ഫോണെടുത്തതും ഒറ്റ സ്വരത്തിൽ പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി….

” എന്താടാ നാറി പ്രശ്നം…ആരെയാ നീ ഇപ്പൊ വിളിച്ചേ…. കുറെ നേരായി അവൻ റോക്കി ഭായ് കളിക്കുന്നു… കാര്യം പറയടാ പുല്ലേ…. ”

ഫോൺ കട്ടാക്കിയതും നന്ദു എന്നെ നോക്കി ചീറി…അതോടെ ഞാൻ ഉള്ളിലുള്ള ദേഷ്യം പ്രകടമാക്കി കൊണ്ട് നടന്നതൊക്കെ അവനോട് പറഞ്ഞ് കോടുത്തു….

” ഡാ നീ ചൂടാവാതെ…കാര്യം ഒന്ന് ചോദിച്ച് നോക്ക്…ചിലപ്പൊ മറ്റവൻ ഒരു ചൊറിയൻ ആയിരിക്കും…അതിൻ്റ കൈയ്യീന്ന് രക്ഷപെടാൻ അവള് ചുമ്മാ പറഞ്ഞതായിരിക്കും… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദു എൻ്റെ ദേഷ്യം തണുപ്പിക്കാൻ എന്നോണം പറഞ്ഞു…പക്ഷെ അത് കേട്ടപ്പോൾ എനിക്ക് ഒന്നൂടെ വിറഞ്ഞ് കേറുവാണ് ചെയ്തത്…

“പഫാ മൈരേ… അങ്ങനെ കണ്ടാവന്മാരോടൊക്കെ എൻ്റെ പേര് ചേർത്ത് ഇല്ലാതത് വിളിച്ചു പറയാൻ അവളാരാ….അവൻ അവളെ ന്യായീകരിക്കാൻ വന്നിരിക്കുന്നു….മാറി നിന്നോണം എൻ്റെ മുന്നീന്ന്… ”

ഞാൻ അവനെ നോക്കി ചീറി… അപ്പോഴേക്കും അവള് ഞങ്ങടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടു…മൈരിൻ്റെ വരവ് കണ്ടതും എൻ്റെ ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു…

 

” നീ കണ്ടവന്മാരോടൊക്കെ നിൻ്റെ പേരിനൊപ്പം എൻ്റെ പേരും ചേർത്ത് ഇല്ലാതത്ത് പറഞ്ഞ് നടക്കും അല്ലേടി കഴുവേറിടെ മോളെ….. ”

അവളടുത്തെത്തിയതും കരണം പൊളിച്ചൊന്ന് കൊടുത്തു കൊണ്ട് ഞാൻ അലറി….അടിയുടെ ആഘാതത്തിൽ അവള് ഒന്ന് വേച്ച് പോയി….കണ്ണീന്ന് നിർത്താതെ അണക്കെട്ട് പൊട്ടിയ തോതിൽ വെള്ളവും വരുന്നുണ്ട്…

” ഡാ നീയെന്ത് പ്രാന്താടാ അജ്ജൂ കാണിക്കുന്നേ… ”

എൻ്റെ പ്രവർത്തി കണ്ടതും ഒന്ന് ഞെട്ടിപ്പോയ നന്ദു ഉടനെ എന്നെ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു

” മാറി നിക്കടാ മൈരേ…എനിക്ക് ഇവളോട് രണ്ട് ചോദിക്കണം…. ”

അവൻ്റെ കൈയ്യിൽ നിന്ന് കുതറിമാറി ഞാൻ ചീറി…പക്ഷെ അപ്പോഴും അവളുടെ കണ്ണീര് തോരുന്നുണ്ടായിരുന്നില്ല…

” നീ കരയുന്നോടി മൈരേ…നിൻ്റെ മറ്റവൻ എന്നെ വിളിച്ചിരുന്നു… നീയും ഞാനും ഉള്ള ബന്ധം നിർത്തിക്കോണം ഇല്ലേൽ എന്നെ കീച്ചി കളയൂന്ന് ഭീഷണി പെടുത്താൻ…അങ്ങനെ ആ മൈരൻ പറയാൻ മാത്രം നീയും ഞാനും എന്ത് ബന്ധാടി ഉള്ളേ…നീ എപ്പേലും എനിക്ക് കാല് അകത്തി തന്നിട്ടുണ്ടോടി….പറയെടി പുല്ലേ… ”

ഞാൻ വീണ്ടും ദേഷ്യത്താൽ കോമരം തുള്ളിക്കൊണ്ട് പറഞ്ഞു…പക്ഷെ അത് കേട്ടതും അവളൊന്ന് ഞെട്ടിപ്പോയി…

” ഡാ അജ്ജൂ നീയൊന്ന് നിർത്തുന്നുണ്ടോ…എന്തൊക്കെയാ നീ പറയുന്നതെന്നുള്ള ബോധം നിനക്ക് വേണം… ”

എൻ്റെ സംസാരം കേട്ടതും നന്ദു ഇടയ്ക്ക് കേറി പറഞ്ഞു…

” നന്ദൂ നീ ഇതിലെടപെടണ്ടാ…. ”

ഞാൻ അവൻ്റെ വാക്കുകൾക്ക് പുല്ല് വില കൽപ്പിച്ചു കൊണ്ട് പറഞ്ഞു…

” എടപെട്ടാ നീ എന്തോ ചെയ്യും എന്നെ തല്ലുവോ….എന്നാ തല്ലടാ….അങ്ങനെയേലും നീ ഒന്നടങ്ങുവേൽ ഞാൻ നിന്ന് കൊണ്ടുതരാം… ”

എൻ്റെ മറുപടി കേട്ടതും നന്ദു ദേഷ്യത്തിൽ എൻ്റെ കോളറയിലേക്ക് പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു…അതോടെ ഞാൻ ഞെട്ടികൊണ്ടവനെ നോക്കി…

” അല്ല പിന്നെ… നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്താ സംഭവം എന്ന് അവളോട് ചോദിക്കാൻ…പക്ഷെ നീ കാണിക്കുന്നതെന്താ…ഒരു പെണ്ണിനെ തല്ലാനൊക്കെ എന്നാ നീ കൈ പൊക്കി തുടങ്ങിയെ….അതൊ നീ ആണത്തം കാണിക്കാൻ ആണോ ഇതൊക്കെ കാണിച്ചു കൂട്ടിയത്..അങ്ങനാണേൽ നിനക്ക് തെറ്റി…ആണായാൽ ആദ്യം വേണ്ടത് ഏത് മാനസികവസ്ഥയിലും മനോനില തെറ്റാതെ സന്ദർഭം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന സ്വബോധവാ….അത് നീ ആദ്യം മനസ്സിലാക്കണം… ”

നന്ദു വാക്കുകളാൽ എൻ്റെ ശൗര്യത്തെ ഇഞ്ചിഞ്ചായി കീറി മുറിച്ചു…

” അയ്യോ ഒന്നും പറയല്ലേ തെറ്റെൻ്റെ ഭാഗത്താ….എന്നെ കുറച്ച് നാളിയിട്ട് ഒരുത്തൻ ശല്ല്യം ചെയ്യുന്നുണ്ടായിരുന്നു…അപ്പൊ അവൻ്റെ കൈയ്യീന്ന് രക്ഷപെടാൻ ഞാൻ അറിയാതെ പറഞ്ഞതാ.. ”

നന്ദുവിൻ്റെ വാക്കുകൾ കേട്ടവൾ അവനേയും എന്നേയും മാറി മാറി നോക്കി പറഞ്ഞു…അതോടെ നന്ദു എന്നെ കലിപ്പായി ഒന്ന് നോക്കി…

” വെറുതെ തൻ്റെ പേരും കോളേജും പറഞ്ഞെന്നേ ഉള്ളൂ…അത് കേട്ട് അവൻ വിശ്വസിച്ച് പോകും എന്നാ കരുതിയെ…പക്ഷെ നമ്പറൊക്കെ തപ്പി പിടിച്ച് വിളിക്കൂന്ന് ഞാൻ കരുതിയില്ല…ഒക്കെ ഈ പൊട്ട ബുദ്ധിയിൽ തോന്നിപോയതാ….സോറി….ഒരായിരം വട്ടം സോറി….ഇനി എൻ്റെ ഭാഗത്ത് നിന്ന് ഒരു ശല്ല്യവും ഉണ്ടാവില്ല… ”

ഇടറിയ ശബ്ദത്തോടെ ഒരേങ്ങലടിയുടെ അകമ്പടിയിൽ അവളതും പറഞ്ഞ് തിരിഞ്ഞോടി….അത് കണ്ടപ്പൊ ഞാനും നന്ദുവും വല്ലാതായി…എന്തോ അരുതാത്തത് ചെയ്യ്ത പോലെ എൻ്റെ ഉള്ള് കിടന്ന് പിടഞ്ഞു….

” ഡാ കണ്ടോ…ഞാൻ അപ്പോളെ പറഞ്ഞില്ലേ…പാവം ശാപം കിട്ടുവെടാ നാറി….എന്തിനാ നീ അതിനെ…. ”

അവളുടെ പോക്ക് കണ്ട് നന്ദു എന്നെ നോക്കി സങ്കടത്തോടെ പറഞ്ഞു…

” ഡാ ഞാൻ പെട്ടന്ന് അങ്ങനൊക്കെ കേട്ടപ്പോൾ…ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ലടാ എനിക്ക്… ”

ഞാൻ അവനെ നോക്കി നിസ്സഹായതയോടെ അതിലേറെ കുറ്റബോധത്തോടെ പറഞ്ഞു…

” ദേഷ്യം എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സംഭവം ഇങ്ങനെ വല്ലതും ആയിരിക്കുമെന്ന്… പിന്നെ നീ വേറെ ഒരു കാര്യം കൂടി ചിന്തിക്കണം ഇതുപോലെ തന്നെയാ നീ കോളേജിൽ വച്ച് ആതിരയോട് ഇപ്പൊ പോയവളുടെ പേര് പറഞ്ഞതും…അത് ചെയ്യ്ത നിനക്ക് എന്ത് യോഗ്യത ഉണ്ട് ഇങ്ങനെ കാട്ടിക്കൂട്ടാൻ…ആ ബോധമെങ്കിലും നിനക്ക് വേണ്ടേ…. ”

നന്ദു എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…പക്ഷെ ആ വാക്കുകൾ എൻ്റെ ഹൃദയത്തെ കീറിമുറിക്കാൻ തക്ക മൂർച്ച ഉള്ളതായിരുന്നു….അവൻ പറഞ്ഞത് ശരിയാണ് അവള് ചെയ്യ്ത പോലെ ഒരുപക്ഷെ അത് തന്നെ താനും ചെയ്യ്തതാണ് ഒരുപക്ഷെ അവളെക്കാൾ മുന്നേ….എന്നിട്ടും ഞാൻ… കുറ്റബോധത്താൽ എൻ്റെ ഉള്ള് നീറി പൊകഞ്ഞു…

” ഡാ എനിക്കവളോട് മാപ്പ് പറയണം…. ”

ഞാൻ ഇടറിയ ശബ്ദത്തോടെ നന്ദുവെ നോക്കി പറഞ്ഞു…

” മ്മ് വാ…. ”

എൻ്റെ മുഖഭാവം കണ്ടതുകൊണ്ടാവണം അവനെൻ്റെ കൈപിടിച്ച് ഹോസ്പിറ്റലിൻ്റെ അകത്തേക്കു നടന്നു…പക്ഷെ അവളെ എങ്ങും കണ്ടില്ലാർന്നു….

” ഡാ അവള് വല്ല ഡ്യൂട്ടിയിലും ആയിരിക്കും… തൽക്കാലം നമ്മുക്ക് റൂമിൽ പോവാം… കുറച്ചു കഴിഞ്ഞാ അവള് കൺസൾട്ടൻസിയിൽ വരും. അപ്പൊ പറയാം…പിന്നെ പിള്ളേരോടൊന്നും ഇപ്പൊ കേറിയപാടെ പറയാൻ നിൽക്കണ്ട… ”

കുറച്ചു നേരത്തെ തിരച്ചിലിന് ഫലമില്ലാതായപ്പൊ നന്ദു എന്നെ നോക്കി പറഞ്ഞു…അതിന് ഞാൻ തലകുലുക്കി.. പിന്നെ നേരെ റൂമിലേക്ക് വിട്ടു…

” എന്താടാ രണ്ടും വൈകിയത്.. വല്ല ബാറിലും കയറിയുള്ള വരവാണോ… ”

റൂമിലേക്കെത്തിയതും ഞങ്ങളെ നോക്കി ശ്രീ ചോദിച്ചു… അതിന് നന്ദു ഒരു പുഞ്ചിരി സമ്മാനിച്ചു…ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ല…കാരണം മനസ്സ് മുഴുവനും ഒരു കാർമേഘത്താൽ മൂടപ്പെട്ടത് പോലെയായിരുന്നു…

” എന്താടാ നിനക്ക് പറ്റിയെ… ”

എൻ്റെ ഭാവത്തിൽ തളംകെട്ടിയ മൂകത കണ്ട് അഭി ചോദിച്ചു…പക്ഷെ അതിന് ഞാൻ ഒന്നും മിണ്ടിയില്ല… അപ്പോഴേക്കും അതുവിന് ഒരു കോള് വന്നു…അവൻ അത് എടുത്ത് ചെവിടോടടുപ്പിച്ചു…

” എന്താടി പറ…. ”

” ആ ഉണ്ട് കൊടുക്കാം… ”

ആരാണെന്നോ എന്താണെന്നോ അറിയില്ല… അതുവിൻ്റെ ഫോണിൽ കൂടെയുള്ള സംസാരം മാത്രം കേൾക്കാം…

” ഡാ നിനക്കാ…ശ്രദ്ധയാ…. ”

എൻ്റെ നേരെ ഫോണ് നീട്ടിക്കൊണ്ട് അതു പറഞ്ഞു… അതോടെ ഞാൻ ഒന്ന് ഞെട്ടി…. ഓരായിരം ചോദ്യങ്ങൾ മനസ്സിലാലോജിച്ച് ഫോണ് വാങ്ങി ചെവിടോടടുപ്പിച്ചു…ഇനി തല്ലിയ വിവരം അറിഞ്ഞ് വിളിക്കുന്നതായിരിക്കുവോ… ??

” ഹലോ അർജ്ജുനാ എന്താ…. ”

ഞാൻ കാര്യം എന്താണെന്നറിയാൻ വേണ്ടി ചോദിച്ചു…

” എടോ ഞാനാ ശ്രദ്ധ…താൻ എനിക്കൊരു ഹെൽപ്പ് ചെയ്യോ…ഞാൻ ഇന്ന് ലീവാ…ദിവ്യ വരുന്ന വഴി ഏതോ ബസ്സുകാരുമായി എന്തോ ഇഷ്യു ഉണ്ടായി ആകെ കരച്ചിലും പിടിച്ചലുമായിരുന്നു…ഇപ്പൊ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല…താൻ ഒന്ന് പോയി കാര്യം അന്വേഷിച്ച് അവളോട് ഒന്ന് സമാധാനായിട്ടിരിക്കാൻ പറയുവോ…തനിക്കല്ലേ കൊറച്ചേലും അവളെ ആ കൂട്ടത്തിൽ അറിയുന്നത്… ”

ശ്രദ്ധ ഒറ്റ ശ്വാസത്തിൽ ഫോണിലൂടെ ഗൗരവപൂർവം പറഞ്ഞപ്പോൾ ഞാനാകെ തരിച്ചുപോയി…

” അത് പിന്നെ ഞാൻ… “

മറുപടി എന്ത് പറയും എന്നറിയാതെ ഞാൻ വിക്കി…

 

” അയ്യോ ബുദ്ധിമുട്ടാണേൽ വേണ്ട…പെണ്ണ് ഇമോഷണൽ അയാൽ വലിയ സീനാ അതോണ്ട് പറഞ്ഞതാ…എന്നാ താൻ അവള് കൺസൾട്ടൻസിയിൽ ഉണ്ടേൽ ഒന്നെന്നെ വിളിക്കാൻ പറയുവോ… ”

എൻ്റെ മുറിച്ചു മുറിച്ചുള്ള മറുപടി കേട്ട് ശ്രദ്ധ പറഞ്ഞു…

” പ്രശ്നമൊന്നുമില്ല ഞാൻ സംസാരിക്കാം… ”

ഞാൻ അത്രയും മാത്രം പറഞ്ഞ് ഫോൺ അതുവിന് കൊടുത്ത് പുറത്തേക്ക് നടന്നു…പക്ഷെ എങ്ങും അവളെ കണ്ട് കിട്ടിയില്ല…അതോടെ അവസാന പ്രതീക്ഷ എന്നോണം ഞാൻ നേഴ്സിംഗ് റൂമിൻ്റെ അടുത്തേക്ക് പോയി…അവിടെ എത്തിയതും ഞാൻ ഫോണെടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു… റിംഗ് അടിയുന്ന ശബ്ദം ഞാൻ പുറത്ത് നിന്ന് കേട്ടു…

” ഹലോ ഞാൻ നേഴ്സിംഗ് റൂമിൻ്റെ പുറത്തുണ്ട്…ഒന്ന് പുറത്ത് വാ…… ”

ഫോണവളെടുത്തതും അത്രയും മാത്രം പറഞ്ഞ് ഞാൻ കട്ടാക്കി…അടുത്ത നിമിഷം തന്നെ കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് അവള് എൻ്റെ അടുത്തേക്ക് വരുന്നത് കണ്ടു…ആ കണ്ണീരിനാൽ പടർന്ന കണ്മഷിയും ചുവന്ന് തുടുത്ത കവിളും കണ്ടെൻ്റെ ഉള്ളിൽ ചെറുതായി ഒരു നീറ്റലനുഭവപ്പെട്ടു…

” പ്ലീസ് എനി എന്നെ തലല്ലേ…വേദനിച്ചിട്ടാ…. അറിയാതെ പറ്റിപ്പോയി… ”

എൻ്റെ അടുത്തെത്തിയതും എന്തേലും പറയാൻ തുടങ്ങും മുന്നേ സങ്കടപൂർവ്വം അവള് പറഞ്ഞു…

” ഡോ….അറിയാതെ പറ്റിപോയതാ…അപ്പോഴത്തെ ദേഷ്യത്തിൽ എത്ര വലിയ തെറ്റാ ഞാൻ ചെയ്യ്തേന്ന് എനിക്ക് മനസ്സിലാക്കാൻ എൻ്റെ കൂട്ടുകാരൻ്റെ സഹായം വേണ്ടി വന്നു….അല്ലേലും ദേഷ്യം കണ്ട്രോൾ ചെയ്യാൻ എനിക്ക് ഒരിക്കലും പറ്റാറില്ലായിരുന്നു…തന്നോടും ഞാൻ പലപ്പോഴായി അത് കാണിച്ചിട്ടുണ്ട്…പക്ഷെ ഇന്ന് ഞാൻ ചെയ്യ്തത് കേവലം ഒരു മാപ്പിൽ ഒതുങ്ങില്ല…പക്ഷെ പറായാതെ നിന്നാ ചെലപ്പൊ ചങ്കിൻ്റെ ഉള്ളിലെ നീറ്റല് കാരണം എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും പറ്റില്ല… ”

ഞാൻ ഇടറിയ ശബ്ദത്തിൽ അവളെ നോക്കി പറഞ്ഞു…

” അയ്യോ അതൊന്നും… ”

” വേണ്ട താൻ ഒന്നും പറയണ്ട…ഞാൻ തെറ്റ് ചെയ്യ്തെന്ന പൂർണബോധ്യം ഇപ്പോളെനിക്കുണ്ട്…സോറി…അറിയാതെ ആണേലും തൻ്റെ ദേഹത്ത് കൈവച്ച് പോയി… വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു പോയി… ക്ഷമിക്കണം…താൻ വേണേൽ ഇപ്പൊ ഇവിടെ വച്ചെന്നെ തിരിച്ച് തല്ലണെമെങ്കിൽ തല്ലിക്കോ… ”

ഞാൻ വാക്കുകളിൽ പൂർണമായും എൻ്റെ ക്ഷമാപണം അവൾക്ക് മുന്നിൽ തുറന്നു കാട്ടി…

” അയ്യോ…താനെന്തൊക്കെയാ ഈ പറേന്നെ… എനിക്ക് നൂറ് ശതമാനം അർഹതപ്പെട്ടതാ താൻ തന്നത്…എൻ്റെ ബുദ്ധിയില്ലായ്മയ്ക്ക് കീട്ടേണ്ട സമ്മാനം അത്രേ ഉള്ളൂ…അതിന് ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്… പിന്നെ വീണ്ടും ദേഷ്യം മാറാതെ തല്ലാൻ വന്നതാണെന്ന് കരുതിയ ഞാൻ ആദ്യം അങ്ങനെ പറഞ്ഞത്…അല്ലാതെ ഞാൻ അത് അപ്പോഴേ വിട്ടു… ”

 

അവളെന്റെ വാക്കുകൾ കേട്ട് ഞെട്ടികൊണ്ട് പറഞ്ഞു…

” എന്നാലും സോറി… ഞാൻ ചെയ്യ്ത തെറ്റ് തെറ്റലാതാവില്ല…അതൊന്ന് നേരിട്ട് പറയാൻ വന്നതാ…പിന്നെ ഇയാളുടെ കൂട്ടുകാരി വിളിച്ചിരുന്നു ഏതോ ബസ്സുകാരുമായി എന്തോ പ്രശ്നമുണ്ടാക്കി കരഞ്ഞിരിപ്പാണ് എന്നൊക്കെ പറഞ്ഞു…അത് ചോദിക്കാൻ വിട്ടു…എന്താ ഉണ്ടായെ…? ”

ഞാൻ ഒടുവിൽ എൻ്റെ ക്ഷമാപണവും പ്രശ്നത്തിൻ്റെ കാരണവും അവളോട് തിരക്കി…അത് കേട്ടതും അവളുടെ മുഖം ഒന്നൂടെ സങ്കടത്താൽ മാറുന്നത് ഞാൻ കണ്ടു…

” അത് പിന്നെ…ഞാൻ വരുന്ന വഴിക്കൊരു ബസ്സുമായി ആക്സിഡന്റായി…പാരഡൈസ് അതാണ് ബസ്സ്….അത് ഓവർ സ്പീഡിൽ വന്നതാ…പക്ഷെ ഭാഗ്യം കൊണ്ടൊന്നും പറ്റിയില്ല… ”

അവള് എന്നെ നോക്കി താഴ്ന്ന സ്വരത്തിൽ പറഞ്ഞു…

” ഒന്നും പറ്റിയില്ലല്ലോ പിന്നെന്തിനാ ഇയാള് കരഞ്ഞിരിക്കുന്നേ… ”

ഞാൻ സംശയ ഭാവത്തിൽ അവളോട് ചോദിച്ചു…

” അത് പിന്നെ ആ ബസ്സിലെ ഡ്രൈവർ ഞാൻ സ്പീഡിൽ വന്നതാണെന്നൊക്കെ പറഞ്ഞെന്നെ ഒരുപാട് ചീത്ത വിളിച്ചു…ഒരു പെണ്ണോടാണ് പറയുന്നതെന്ന ബോധം പോലുമില്ലാതെ കേട്ടാൽ അറക്കുന്ന വാക്കുകൾ…എൻ്റെ വീട്ടുകാരെ കൊണ്ടും ഒരുപാട് ചീത്ത പറഞ്ഞു…അതാ പിന്നെ എനിക്ക്… ”

അവള് സങ്കടത്തോടെ എന്നെ നോക്കി വിവരിച്ചു…

” പാവം എൻ്റമ്മ…മരിച്ചുപോയിട്ടും ഞാൻ സ്വസ്ഥത കൊടുക്കുന്നില്ലാന്ന് പറയുന്നുണ്ടായിരിക്കും അല്ലേടോ… ”

അത്രനേരം അടക്കിവെച്ച കണ്ണീരിന് അവളുടെ ആ വാക്കുകളെ തടുക്കാൻ കഴിഞ്ഞുകാണില്ല…അതായിരിക്കാം ഒരു ഏങ്ങലടിയോടെ അതും പറഞ്ഞവൾ ഉള്ളിലേക്കോടിയത്….ഒന്ന് സമാധാനിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…ആ വാക്കുകൾ കേട്ട് എൻ്റെ കണ്ണിൽ നിന്ന് പോലും രണ്ട് തുള്ളി കണ്ണീര് പൊടിഞ്ഞു…

കുറച്ചു നേരത്തെ നിൽപ്പിന് ശേഷം ഞാൻ റൂമിലേക്ക് തിരിച്ചു നടന്നു…കാരണം അവളെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകളില്ല….പക്ഷെ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നു…റൂമിലെത്തിയതും ഞാൻ അവന്മാരോട് കാര്യങ്ങളൊക്കെ പറഞ്ഞു…ഞാൻ പോയ സമയം നന്ദു മുന്നേ നടന്ന കാര്യവും അവന്മാരോട് പറഞ്ഞുകൊടുത്തിരുന്നു….

” പാവം ഡാ അവള്….നീ സോറി പറഞ്ഞത് നന്നായി…. ”

ഞാൻ പറഞ്ഞ് തീർന്നതും എൻ്റെ തോളിലൂടെ കൈയിട്ട് ശ്രീ പറഞ്ഞു…അഭിയും അതുവും അതിനെ പിൻതാങ്ങി… പക്ഷെ നന്ദു മാത്രം ഒന്നും പറഞ്ഞില്ല…

” ഡാ നന്ദു നിനക്കെന്നോട് ദേഷ്യാണോ… ”

അവൻ ഒന്നും സംസാരിക്കാത്തത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു…

” പോടാ അതൊന്നുമല്ല…മറ്റവനിട്ട് രണ്ട് പൊട്ടികണായിരുന്നു…ആ ബസ്സ് ഡ്രൈവറെ… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദുവിൻ്റെ മറുപടി വന്നു…

” അതാണോ…അത് ഞാൻ അവളുടെ ആ പോക്ക് കണ്ടപ്പോളെ തീരുമാനിച്ചതാടാ…നാളെ അവനെ നമ്മള് തൂക്കിയിരിക്കും… ”

ഞാൻ അവനെ നോക്കി ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു… അതോടെ അവന്മാർക്കും ആവേശമായി…

” എന്നാ പ്ലാൻ പറ മോനേ… ”

നന്ദു എൻ്റെ അടുത്ത് വന്നു ചിരിച്ചുകൊണ്ട് ചോദിച്ചു…

” പ്ലാൻ ഒന്നുമില്ല… നാളെ ഇവിടെ നിന്നും നമ്മൾ നേരത്തെ എറങ്ങി വീട്ടിലേക്ക് വിടുന്നു… പിന്നെ കുളിച്ച് മാറി നീ എന്നെ ഇവിടെ തട്ടുന്നു…അതിന് ശേഷം ഇവന്മാരും നീയുകൂടി നമ്മുടെ കോളേജിന്ന് ബാക്കി പിള്ളേരേം കൂട്ടി സ്റ്റാൻഡിലേക്ക് വിടുന്നു… പാരഡൈസ് ആണ് ബസ്സ് അതിന് രാവിലെ ഒരു ട്രിപ്പ് ഉണ്ട്…അതിനെ നിങ്ങള് അവിട് പിടിച്ച് വെക്കുമ്പോഴേക്കും ഇവിടെ നിന്ന് ഞാൻ അവളോട് കോളേജിലേക്ക് ഒരു ലിഫ്റ്റ് തരുവോന്ന് ചോദിച്ച് എങ്ങനെയേലും അവളേം കൂട്ടി അവിടെ എത്താം… എന്താ സെറ്റല്ലേ… ”

ഞാനെന്റെ കുഞ്ഞു തലയിൽ ആലോചിച്ചു വച്ച പ്ലാൻ അവന്മാരോട് പറഞ്ഞു…

” വോ…മതി അത് മതി….അപ്പൊ അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് ഞാനും അവനെ നോക്കി ചിരിച്ചു

” ഡാ എൻ്റെ ഒരു സംശയം എന്തിനാ നേരത്തെ വീട്ടിൽ പോകുന്നേ… ഇവിടുന്നു ഡയറക്റ്റ് പോയാൽ പോരെ… ”

ശ്രീ അവൻ്റെ സംശയം മുന്നോട്ട് വച്ചു…

” എൻ്റെ പൊന്നു മൈരേ അതല്ലേ പറഞ്ഞേ കോളേജിൽ പോയി പിള്ളേരെ കൂട്ടണമെന്ന്… അല്ലാതെ നമ്മള് മാത്രം പോയ സ്റ്റാൻഡിൽ ഉള്ള ബസ്സുകാരൊക്കെ കൂടി നമ്മളെ ചവിട്ടി കൂട്ടും…. ”

ഞാൻ അവൻ്റെ സംശയത്തിനുള്ള മറുപടി കൊടുത്തു…

” ആന്നേ…അവന്മാര് നെഞ്ചത്തൂടെ വണ്ടി കേറ്റു… പിന്നെ ആകെയുള്ള ഒരു പ്രശ്നം ഗിരിജാൻ്റി വരുന്നതിനു മുന്നേ ഇവനെ ഇവിടിട്ടുപോകുന്നതാ… ”

അഭി അതുവിനെ നോക്കി പറഞ്ഞു…

 

” ഓ പിന്നെ ഞാൻ പൈതലാണല്ലോ ഒന്ന് പോടാ…അമ്മ വരുമ്പൊ ഞാൻ പറഞ്ഞോളാം….പക്ഷെ ഡാ എൻ്റെ പേരിൽ ഒന്ന് പൊട്ടിക്കണേടാ… ”

അതു ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” അത് ഞാനേറ്റടാ… ”

” ഞാനും… ”

അഭിയും ശ്രീയുമായിരുന്നു അവന് മറുപടി കൊടുത്തത്… അതിന് ഞങ്ങളെല്ലാവരും ഒന്ന് പുഞ്ചിരിച്ചു…

പിന്നെ ഫുഡ് കഴിച്ച്… എന്തൊക്കെയോ സംസാരിച്ച് കുറച്ച് സമയം തള്ളി നീക്കിയ ശേഷം പതിവിലും നേരത്തെ കിടന്നുറങ്ങി… പിന്നെ പ്ലാൻ ചെയ്ത പോലെ ഇച്ചിരി നേരത്തെ എഴുന്നേറ്റ് വീട്ടിലേക്ക് വിട്ടു… വീട്ടിലെത്തിയതും ഇന്നലെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതിന് അമ്മയുടെ കൈയ്യിന്ന് കണക്കിന് കിട്ടി… പിന്നെ നേരത്തെ എത്തിയത് എന്താണെന്നും ചോദിച്ചു… അതിനൊക്കെ ഒരോ കള്ളങ്ങളും പറഞ്ഞ് പെട്ടെന്ന് തന്നെ ഒന്ന് കുളിച്ച് ഫ്രഷായി കോളേജിലേക്കുള്ള ഒരുക്കവും കഴിഞ്ഞ് പോകാൻ ഒരുങ്ങി… അമ്മ കഴിക്കാൻ നിർബന്ധിച്ചെങ്കിലും തിരക്കുണ്ട് കാൻ്റീനിൽ നിന്ന് കഴിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി… പിന്നെ വണ്ടിയുമെടുത്ത് പെട്ടെന്ന് തന്നെ നന്ദുവേയും പിക്ക് ചെയ്യ്ത് ഹോസ്പിറ്റലിൽ തന്നെ തിരിച്ചെത്തി… അപ്പോഴേക്കും സാധാരണ ഞങ്ങൾ ഇറങ്ങാറുള്ള സമയം ആവാറായിരുന്നു…അതോടെ എന്നെയും ഇറക്കി നന്ദു സ്റ്റാൻഡിലേക്ക് വിട്ടു… ബാക്കി രണ്ടും കോളേജീന്ന് പിള്ളേരെ കൂട്ടി അവിടെയെത്തികാണും…

അങ്ങനെ കുറച്ചു നേരത്തെ പാർക്കിംഗ് ഏരിയയിലെ കാത്തിരിപ്പിനൊടുവിൽ ദിവ്യ നടന്നു വരുന്നത് ഞാൻ കണ്ടു… അതോടെ ഞാൻ അവളുടെ വണ്ടിക്ക് അരികിലേക്ക് പതുങ്ങി നിന്നു…. ആളുടെ മുഖത്ത് സാധാരണയുള്ള ചിരിയും കളിയുമൊന്നുമില്ല…അവള് വണ്ടി തിരിച്ച് സ്റ്റാർട്ട് ആക്കിയതും ഞാൻ പെട്ടെന്ന് എവിടെനിന്നോ എന്നപോലെ പുറകിലേക്ക് ചാടി കേറി…

” പോവാം…. ”

ഞാൻ ഞെട്ടിക്കോണ്ട് തിരിഞ്ഞുനോക്കിയ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

” എങ്ങോട്ട്…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് മനുഷ്യൻ്റെ നല്ല ജീവൻ അങ്ങ് പോയി…. ”

എന്റെ പ്രവർത്തിക്കേണ്ടതും അവള് ഇച്ചിരി കലിപ്പോടെ പറഞ്ഞു…

” ചൂടാവല്ലടോ…ഒന്ന് കോളേജ് വരെ ഡ്രോപ്പ് ചെയ്യ്…. വീട്ടിൽ പോയി കോളേജിൽ പോകുമ്പോൾ ഇതുവഴി പോവേണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു…അപ്പോളാ വണ്ടിക്ക് ചെറിയ പണി… നന്ദു അതുകൊണ്ട് വർക്ക്ഷോപ്പ് വരെ പോയിരിക്കുവാ…എനിക്ക് നേരത്തെ ചെന്നൊരു പ്രോജക്ട് ചെയ്യാനുണ്ട്… ”

ഞാൻ അവളെ നോക്കി വായിൽ വന്നൊരു കള്ളം അങ്ങ് വെച്ചു കീച്ചി…. അതോടെ ഒന്ന് ഇരുത്തി മൂളിയതിന് ശേഷമവള് വണ്ടി മുന്നോട്ടെടുത്തു…പതുക്കെയാണ് വണ്ടി എടുത്തത്…

” അതേ കുറച്ച് സ്പീഡിൽ പോവ്വോ… ”

ഞാൻ അവളുടെ പോക്ക് കേട്ട് ചോദിച്ചു

” ഇല്ല…ഇത് ഇങ്ങനയെ പോകൂ…പറ്റുലേൽ നടന്നു പോയിക്കോ… ”

എൻ്റെ ചോദ്യം കേട്ടതും അവളുടെ കപടദേഷ്യത്തോടുള്ള മറുപടി വന്നു…

” ഓ…ഇതിലും ഭേദം അത് തന്നെയാ… പക്ഷെ ഷർട്ട് വിയർക്കും… ”

അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു

” ആണോ എന്നാ ഷർട്ടൂരി നടന്നോ…. ”

എൻ്റെ സംസാരം കേട്ടതും അവളുടെ അടുത്ത മറുപടി…

” അപ്പൊ എൻ്റെ കാല് വേദനിക്കില്ലേ… ”

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചൊറിഞ്ഞു…

” എന്നാ കൈയ്യും കുത്തി നടന്നോ…. ”

എൻ്റെ ചൊറിയലിന് പക്ഷെ അതേ നാണയത്തിൽ മറുപടി കിട്ടി… അതോടെ ഞാൻ സൈലൻ്റായി…. എനിയും എന്തിനാ ചോദിച്ചു വാങ്ങുന്നേ…

പിന്നെ മുന്നോട്ടേക്ക് ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല… കുറച്ച് കഴിഞ്ഞ് ബസ് സ്റ്റാൻഡ് പരിസരത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു…

” എന്താടോ… ”

വണ്ടി ഒതുക്കി കൊണ്ടവള് ചോദിച്ചു… അതോടെ ഞാൻ വണ്ടീന്നെറങ്ങി പെട്ടെന്ന് ചാവി വലിച്ചെടുത്തു…

” വാ ഒരു ടിക്കറ്റിൻ്റെ ബാക്കി പൈസ വാങ്ങാനുണ്ട്… ”

ഞാൻ ചാവി കൈയ്യിലിട്ട് കറക്കി തിരിച്ചുകൊണ്ടവളെ നോക്കി പറഞ്ഞു…എന്നിട്ട് തിരിഞ്ഞു നടന്നു…

” ഡോ വണ്ടീടെ ചാവി താ… താൻ എങ്ങോട്ടാ ഈ പോകുന്നെ… ”

വണ്ടി സ്റ്റാൻ്റിലിട്ട് അവളെന്റെ പുറകെ നടന്നുകൊണ്ട് ചോദിച്ചു…പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല…പിന്നെ മുന്നോട്ട് നടന്നതും നമ്മുടെ പിള്ളാരൊക്കെ പറഞ്ഞ ബസ്സിന്റെ അടുത്ത് കൂടി നിന്നത് കണ്ടു….അത് കണ്ടതും ദിവ്യ സ്വിച്ചിട്ടത് പോലെ നിന്നു…മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ…

 

” നിന്ന് നവരസം കാണിക്കാതെ വാടീ… ”

അവളുടെ മുഖം കണ്ട് ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു… എന്നിട്ട് അവന്മാരുടെ അടുത്തേക്ക് നടന്നു…അതോടെ പെണ്ണ് നൂല് പൊട്ടിയ പട്ടം കണക്കെ എൻ്റെ പിന്നാലെ പോന്നു…

” ആ മോനെ എത്തിയോ… ഇതാണ് ആള്…. പാവങ്ങളുടെ പോൾ വോക്കർ…. ”

നന്ദു അടുത്തുള്ള ഡ്രൈവറ് ചെക്കനെ പിടിച്ച് മുന്നോട്ട് തള്ളി കൊണ്ട് പറഞ്ഞു… പ്രായം അത്ര ഒന്നുമില്ല എന്ന് തോന്നുന്നു…

” ആ മോനെ നമസ്കാരം…ഞാൻ അർജ്ജുൻ… സ്നേഹം ഉള്ളവര് അജ്ജൂന്ന് വിളിക്കും… വീട്ടിലും നാട്ടിലും ഒക്കെ അത്യാവശ്യം നല്ല മോശമല്ലാത്ത ചീത്തപേരാണ്… പരിചയപ്പെട്ടതിൽ സന്തോഷം… പിന്നെയീ കൂടിക്കാഴ്ച നടത്തിയത് ഈ കൊച്ചുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലാണ്… ഇന്നലെ മോൻ കാണിച്ച എല്ലാ തെണ്ടിതരവും ഇവള് പറഞ്ഞു അതൊന്ന് ചോദിക്കാൻ വന്നതാ… ”

ഞാൻ അവനെ നോക്കി കളിയാക്കുന്ന രീതിയിൽ പറഞ്ഞു… പിന്നെ
പുറകിൽ നിന്ന ദിവ്യയെ പിടിച്ച് മുന്നിലേക്കിട്ടു…അത് അവളിൽ ഒരു ഞെട്ടലുണ്ടാക്കി എന്നത് എന്നെ അവള് നോക്കിയ നോട്ടത്തിൽ മനസ്സിലാക്കി…

” നിങ്ങളെന്താ കളിക്കുവാണോ…ഇന്നലെ ഈ പെണ്ണ് സ്പീഡിൽ മാനത്ത് നോക്കി വണ്ടി ഓടിച്ച് വന്ന് ബസ്സിനുള്ളിൽ കേറാൻ നോക്കിയതിന് ഞാനെന്തോ പെഴച്ചു… മര്യാദയ്ക്ക് എല്ലാം പോയിക്കോണം അല്ലേൽ വിവരം. അറിയും… ”

എൻ്റെ സംസാരം കേട്ടതും അവൻ ഭീഷണി സ്വരത്തിൽ ചീറി…

” ആഹാ…വിവരം അറിയിക്കാൻ നീയാരാടാ വിവരാവകാശ കമ്മീഷനാ… ”

അവൻ്റെ ചീറല് കേട്ട് നന്ദു കോളറിൽ കേറി പിടിച്ചുകൊണ്ട് പറഞ്ഞു…

” ഡാ നന്ദു വേണ്ട വിട്ടേടാ… വിട്… ”

ഞാൻ ബലമായി അവൻ്റെ കൈ പിടിച്ചു മാറ്റി… പിന്നെ തൊട്ടടുത്ത നിമിഷം ആ ഡ്രൈവറ് ചെക്കൻ്റെ കരണം നോക്കി ഒന്ന് കൊടുത്തു…അത് കണ്ട് ബസ്സിലുണ്ടായിരുന്ന യാത്രക്കാരായ കോളേജ് പിള്ളേരും മറ്റ് യാത്രക്കാരും പിന്നെ നമ്മുടെ ദിവ്യയും ഞെട്ടിപ്പോയി…

 

” ഇത് എന്തിനാണ് തന്നേന്ന് നിനക്ക് മനസ്സിലായോ… ”

ഞാൻ അടികൊണ്ട് കിറുങ്ങിയ അവനെ നോക്കി ചോദിച്ചു… അതിനവൻ ഇല്ലെന്ന് തലയാട്ടി…

” ഇപ്പൊ വരുമ്പൊ വരെ സ്കൂൾ പിള്ളേര് സൈക്കിളും കൊണ്ട് ഓവർട്ടേക്ക് ചെയ്യ്തു പോയ ഇവളെ കൊണ്ട് നീ സ്പീഡിൽ പോയെന്ന് എൻ്റെ മുഖത്ത് നോക്കി കള്ളം പറഞ്ഞതിന്… ”

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് ഞാൻ ദിവ്യയുടെ നേരേയ്ക്ക് തിരിഞ്ഞു

” അപ്പൊ ആചാര വെടി പൊട്ടിച്ച സ്ഥിതിക്ക് ഇന്നലെ ഇവൻ ചൊല്ലിയ സംസ്കൃത പദ്യങ്ങൾക്കുള്ള സമ്മാനദാനം അങ്ങ് കൊടുത്തേക്ക് മോളെ… ”

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

” ഏഹ് … ”

എന്റെ പ്രവർത്തി കണ്ട് തരിച്ച് നിന്ന ദിവ്യ ചോദ്യം മനസ്സിലാക്കാതെ എന്നെ നോക്കി പുരികമുയർത്തി ചോദിച്ചു…

” അവൻ്റെ കരണം നോക്കി പൊട്ടികടി… ”

ഞാൻ ഇത്തവണ കാര്യം വ്യക്തമാക്കി തന്നെ പറഞ്ഞു…പക്ഷെ പറഞ്ഞത് ഇത്തിരി ശബ്ദത്തോടെ ആയിരുന്നു… അതിൻ്റെ ഞെട്ടലിൽ തൊട്ടടുത്ത നിമിഷം അവൻ്റെ കരണത്ത് അവളുടെ കയ്യിൽ നിന്നൊരു പടക്കം പൊട്ടി… ( എവരി ആക്ഷൻ ദേർ ഈസ് എ ഇക്വവൽ ആൻ്റ് ഓപ്പസിറ്റ് റിയാക്ഷൻ എന്നാണല്ലോ നമ്മുടെ ന്യൂട്ടൻ അണ്ണൻ പറഞ്ഞത്… ) അതന്നെ ഇപ്പൊ നടന്നത്…

” ആഹാ അന്തസ്സ്…അപ്പൊ പരിപാടി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാം… ഈ ബസ്സിൽ കാണുന്ന തരുണീമണികളുടെ മുന്നിൽ അഭ്യാസം കാണിക്കാൻ ഇമ്മാതിരി പരിപാടിയായി ഇറങ്ങിയാൽ ഇതുപോലെ നല്ലത് കിട്ടും… കേട്ടോ കൂട്ടുകാരാ… ”

ഞാൻ ബസ്സിലെ പെൺപിള്ളേരെ ചൂണ്ടി കാണിച്ച് അവനെ ഒന്ന് കുലുക്കി കൊണ്ട് പറഞ്ഞു… പക്ഷെ അവന് തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല… ആകെ ചമ്മി നാറീല്ലെ…

” അപ്പൊ പോട്ടേ… ഭാഗ്യം ഉണ്ടേൽ വീണ്ടും കാണാം… ”

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ് തിരിഞ്ഞു നടന്നു…കൂടെ അവന്മാരും…പക്ഷെ ദിവ്യ അവിടെ നിന്ന നിൽപ്പ് തന്നെയാണ്…

” ഡീ നീ വരുന്നില്ലേ… ”

ഞാൻ അവളെ നോക്കി വിളിച്ചു ചോദിച്ചു… അതോടെ ഏതോ സ്വപ്നത്തിൽ നിന്ന് ഞെട്ടിയ പോലെ അവള് ഓടി ഞങ്ങടെ അടുത്തേക്ക് വന്നു…ഇതിന്റെ കിളിയൊക്കെ പോയീന്നാ തോന്നുന്നെ….

” ഡാ ഒരു മിനിറ്റ്… ”

തിരിച്ച് നടക്കാൻ തുടങ്ങിയതും അഭി എന്നെ നോക്കി പറഞ്ഞു… എന്നിട്ട് തിരിച്ച് പോയി ആ ഡ്രൈവറ് ചെക്കനിട്ടൊന്ന് ചെറിയ രീതിയിൽ പൊട്ടിച്ച് തിരിച്ച് വന്നു…

 

” അതു ഇന്നലെ കൊടുക്കാൻ തന്നുവിട്ടതാ… “

അഭി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” ഹോ ഞാനത് മറന്നു…ഇപ്പൊ വരാവേ… ”

അഭിക്ക് പിന്നാലെ ശ്രീയും പോയി…

” മോനെ ഒന്നും കരുതല്ലേടാ…നിനക്ക് ഞങ്ങടെ ചങ്ങായി സ്പെഷ്യൽ ആയിട്ട് തന്നതാ… തന്നില്ലൽ അവൻ പിണങ്ങും… ”

ഡ്രൈവർ ചെക്കനോട് ചിരിച്ചുകൊണ്ട് പറഞ്ഞ് ശ്രീയും ഒന്ന് ചെറുതായി പൊട്ടിച്ചു… അതോടെ വെടി വഴിപാട് നല്ല വെടിപ്പായി കഴിഞ്ഞതോടെ ഞങ്ങൾ വണ്ടി വച്ച സ്ഥലത്തേക്ക് തിരിച്ചു നടന്നു…ഇതൊക്കെ കണ്ട് ആൾക്കാര് ഞെട്ടുന്നുണ്ടായിരുന്നു… പിന്നെ ഞങ്ങടെ ഒപ്പം വന്ന പിള്ളേവർക്ക് ഇത് അത്ര വലിയ പുത്തരിയൊന്നുമല്ല എപ്പോഴും കാണുന്നതല്ലേ…പിന്നെ ദിവ്യയുടെ കിളി പണ്ടെങ്ങാനും പോയതാ…അതെനി പെട്ടെന്ന് വരൂന്ന് തോന്നുന്നില്ല….

കുറച്ച് മുന്നോട്ട് നടന്നതും നന്ദുവും പിള്ളേരും വേറെ ദിശയിലേക്ക് നടന്നു…അവന്മാര് അപ്പുറത്തെ ഭാഗത്താണ് വണ്ടി വച്ചത്… പിന്നെ കോളേജീന്ന് പിള്ളാരുള്ളോണ്ട് വണ്ടി ഒക്കെ ഫുള്ളാ… അതോണ്ട് അവള് തന്നെ ശരണം….

 

” നീയിതേത് ലോകത്താ…വന്ന് വണ്ടി എടുക്ക്… ”

വണ്ടിയുടെ അടുത്തെത്തിയതും കിളി പാറി നടക്കുന്ന അവളുടെ നേരെ ചാവി നീട്ടിക്കൊണ്ട് ഞാൻ ചോദിച്ചു…

അതോടെ അവള് പെട്ടെന്ന് ഞെട്ടിക്കൊണ്ട് ചാവി വാങ്ങി വണ്ടി കേറി…അതോടെ ഞാനും വണ്ടിയുടെ പുറകിൽ കേറി…

 

“മ്മ് പോവാം… ”

വണ്ടീ കേറിയതും ഞാൻ പറഞ്ഞു… അതോടെ അവള് വണ്ടി മുന്നോട്ടേക്കെടുത്തു… യാത്രയിൽ അവളൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല… ഞെട്ടൽ മാത്രേ ഇപ്പൊ ഈ സാധനത്തിനുള്ളൂ….

” ഡീ ഹമ്പ്…. ബ്രേക്കിഡ്…. ”

മുന്നിലൊരു ഹമ്പ് കണ്ടതും ഞാൻ പുറകീന്ന് വിളിച്ചു പറഞ്ഞു…പക്ഷെ എവിടുന്ന്… അപ്പോഴേക്കും വണ്ടി അത് ചാടി കേറിയിരുന്നു…ഞാൻ പുറകിലിരുന്ന് ചെറുതായി ഒന്ന് തുള്ളി പ്പോയി…ഭാഗ്യം ചെറിയ സ്പീഡിൽ ആയതോണ്ട് ഒന്നും പറ്റിയില്ല..അല്ലേൽ ഞാൻ പുറകീന്ന് പറന്നേനെ…

” നീയെന്നെ കൊല്ലുവോ….കിനാവ് കണ്ട് വണ്ടി ഓടിക്കാതെ നേരെ നോക്കി ഓടിക്ക്… ”

ഞാൻ പുറകിലിരുന്ന് കണ്ണാടിയിലൂടെ അവളെ നോക്കി ചീറി…

” സോറി ഞാൻ കണ്ടില്ല… ”

അവളെന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു…അതിന് ഞാൻ ഒന്ന് മൂളിയതല്ലാതെ പിന്നൊന്നും പറഞ്ഞില്ല…പക്ഷെ എന്റെ ഭാഗ്യത്തിന് അതിന് ശേഷം അവള് ശ്രദ്ധിച്ചാണ് വണ്ടി ഓടിച്ചത്…

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്കൊടുവിൽ കോളേജെത്തി…ഞാൻ അവളോട് ഉള്ളിലേക്ക് എടുത്തോന്ന് പറഞ്ഞു…അല്ലാതെ പുറത്തിറങ്ങി നടക്കാൻ ഒന്നും എനിക്ക് വയ്യാ…അതോടെ അവൾ വണ്ടി ഉള്ളിലേക്കെടുത്തു…

” പാട്ടൊക്കെ ഉണ്ടല്ലോ…അപ്പൊ എന്തോ ആർട്ട്സിൻ്റെ പരിപാടി ഉണ്ട്… ”

കോളേജീന്നുള്ള പാട്ട് കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… പിന്നെ കുറച്ച് മുന്നോട്ട് ഞങ്ങടെ സ്ഥലത്തിനടുത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു…അതോടെ അവള് വണ്ടി നിരത്തി…പിള്ളേരൊക്കെ മതിലിന് മുകളിൽ ഇരിക്കുന്നുണ്ട്… അതോണ്ട് ഞാൻ കുറച്ചു മാറിയാണ് വണ്ടി നിരത്താൻ പറഞ്ഞത്….

” അപ്പൊ താങ്ക്സ്… ”

ഞാൻ വണ്ടീന്ന് ഇറങ്ങിയതും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

” താങ്ക്സ് ഞാനല്ലേ പറയേണ്ടത്… എന്തിനാ ആ ഡ്രൈവറോട്…. ”

അത്രയും നേരം യാത്രയിൽ സംസാരിക്കാതെ ഇരുന്നവൾ എൻ്റെ വാക്കുകൾ കേട്ട് പറയാൻ വന്നത് പൂർത്തിയാക്കാതെ എന്നെ നോക്കി ചോദിച്ചു…

” അതിന്നലെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ ഇമോഷണൽ ആക്കുമ്പൊ ആലോചിക്കണം… ”

ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… അതോടെ അവളൊരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി…

” ഡോ… പിന്നെ ഇന്നലെ ഞാൻ അറിയാതെ തല്ലി പോയതാ…സോറി… ”

പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർത്ത ഞാൻ ഒന്നൂടെ അവളോട് ക്ഷമ ചോദിച്ചു…എന്ത് പറഞ്ഞാലും ഇന്നലെ ഞാൻ ചെയ്യ്തത് തെറ്റല്ലേ…

” ഹേയ് അതൊന്നു സരോല്ല്യ…ഞാൻ ഇന്നലേ പറഞ്ഞില്ലേ അതൊക്കെ ഞാൻ അപ്പോഴേ വിട്ടു… ”

അവളെന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…

” എന്തോ അത് ഓർത്തപ്പോൾ പറയാൻ തോന്നി…തൻ്റെ മുഖത്ത് സാധരണ ഉണ്ടാവുന്ന ആ ചിരിയും കളിയുമൊക്കെ ഇല്ലാതായപോലെ തോന്നി… ഒന്നാലോചിച്ചാ തന്നെ കൊല്ലാനുള്ള ദേഷ്യവുകൊണ്ട് നടന്നവനാ ഞാൻ…പക്ഷെ ഇന്നലെ നടന്ന സംഭവങ്ങളും താൻ പറഞ്ഞ കാര്യവും ഓർത്തപ്പോൾ മനസ്സിനൊരു നീറ്റലുണ്ടായി…അതാ ഇന്ന് തന്നെ മറ്റവനിട്ട് ഒരെണ്ണം കൊടുക്കാൻ തീരുമാനിച്ചേ… എന്റെ ഒരു പ്രായശ്ചിത്തമായി കൂട്ടിക്കോ…. ”

ഞാൻ അവളെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു…അതിന് അവൾ സങ്കടമോ സന്തോഷമോ എന്ന് മനസ്സിലാക്കാത്ത മുഖഭാവത്തോടെ എന്നെ തന്നെ നോക്കി നിന്നു…

” അപ്പൊ ശരി…താൻ വിട്ടോ… വണ്ടി നേരെ നോക്കി ഓടിക്കണം കേട്ടോ… ”

അവളുടെ നേരത്തെ ഉള്ള ഡ്രൈവിംഗ് ഓർത്ത് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവൾ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു…ആതോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…

” ഡോ പിന്നെ രാത്രി വരുമ്പൊ ആ പഴയ ദിവ്യയെ പോലെ വന്നാ മതി…ഈ പാവത്താൻ സ്വഭാവം ഒന്നും തനിക്ക് ചേരുന്നില്ല…എനിക്കാ ദേഷ്യക്കാരി ദിവ്യയെ ആണിഷ്ടം…അതാവുമ്പോഴെ തന്നോട് പഴയപോലെ അടിക്കൂടാൻ ഒക്കെ പറ്റൂ…. ”

കുറച്ചു മുന്നോട്ടു എത്തിയതും ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് മറുപടിക്ക് നിൽക്കാതെ വീണ്ടും തിരിഞ്ഞു നടന്നു…

” അജ്ജൂ…. ”

പക്ഷെ പെട്ടന്നുള്ള അവളുടെ വിളി കേട്ട് ഞാൻ ഞെട്ടി…ഞെട്ടലിന് കാരണം എനിക്ക് മനസ്സിലായില്ല… ഒരുപക്ഷെ അവളൂടെ വായീന്ന് ആ വിളി കേട്ടത് കൊണ്ടാണോ…?? അതോടെ സ്വിച്ച് ഇട്ട പോലെ നിന്നെ ഞാൻ തിരിഞ്ഞു നോക്കി…

 

അപ്പോഴേക്കും വണ്ടിയും സൻ്റാൻ്റിലിട്ട് ശരവേഗത്തിൽ ദിവ്യ എന്നെ വാരിപ്പുണർന്നിരൂന്നു…. എന്താണ് സംഭവിച്ചത് എന്ന് പോലും പെട്ടെന്ന് മനസ്സിലായില്ല… നെഞ്ചിലിരുന്ന് അവള് വിതുമ്പുന്നത് എൻ്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു… പക്ഷെ ഞാൻ ഒന്ന് പ്രതികരിക്കാൻ പറ്റാതെ ശില പോലെ നിൽക്കുകയായിരുന്നു…. ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അടിവയറ്റിൽ മഞ്ഞാണ് പെയ്തതെങ്കിൽ എനിക്ക് നേരെ മറിച്ച് തലമണ്ടയിലേക്ക് ഇടിമിന്നലേറ്റത് പോലെയായിരുന്നു….ആകെ ഞാൻ കേൾക്കുന്നത് കോളേജിൽ നിന്നുള്ള പാട്ടിന്റെ വരികളാ….നമ്മുടെ ബീട്ടെക്ക് മൂവിയീലെ പാട്ട്….അത് മാത്രം….

” ഒരേ… നിലാ……
ഒരേ… വെയിൽ…..
ഒന്നായിതാ ഉൾമൊഴി….
ഒന്നായിതാ കൺവഴി…. ”

 

തുടരും…..

a
WRITTEN BY

admin

Responses (0 )



















Related posts