-50% Intro price for the next 72 hours only!. Buy now →

Kambi stories

ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

ദിവ്യാനുരാഗം 7 Divyanuraagam Part 7 | Author : Vadakkan Veettil Kochukunj [ Previous Part ]   പറഞ്ഞതുപോലെ എക്സാം ആയോണ്ട് ഇച്ചിരി വൈകി… പിന്നെ ചിപ്പിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം…. എന്തായാലും തുടർ ഭാഗങ്ങൾ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം…അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയുക…പിന്നെ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു… ഒരുപാട് സ്നേഹത്തോടെ വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്… അപ്പോ കഥയിലേക്ക് കടക്കാം… _________________________________   ” ഡാ പോത്തേ എഴുന്നേക്കടാ… ” അവളുടെ മെസേജ് കണ്ട് […]

0
1

ദിവ്യാനുരാഗം 7

Divyanuraagam Part 7 | Author : Vadakkan Veettil Kochukunj

Previous Part ]

 

പറഞ്ഞതുപോലെ എക്സാം ആയോണ്ട് ഇച്ചിരി വൈകി… പിന്നെ ചിപ്പിയെ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം…. എന്തായാലും തുടർ ഭാഗങ്ങൾ പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം…അപ്പൊ വായിച്ചിട്ട് അഭിപ്രായം പറയുക…പിന്നെ എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു…

ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…

അപ്പോ കഥയിലേക്ക് കടക്കാം…

_________________________________

 

” ഡാ പോത്തേ എഴുന്നേക്കടാ… ”

അവളുടെ മെസേജ് കണ്ട് റിലേ പോയപ്പോൾ വീണ്ടുമൊരു ഉറക്കത്തിലേക്ക് വഴുതി വീണ ഞാൻ അമ്മയുടെ ചവിട്ടും തൊഴിയും കേട്ടാണ് എഴുന്നേറ്റത്…

” എന്താണ് ഡോക്ടറെ ഇങ്ങക്ക് വേണ്ടെ… മനുഷ്യനെ സ്വസ്ഥായിട്ട് കിടക്കാനും സമ്മതിക്കൂലേ…? ”

ഞാൻ ഉറക്കചടപ്പിൽ കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു

” അയ്യോടാ… അമ്മേൻ്റെ കുഞ്ഞാവ ഒറങ്ങുവാർന്നോ…അമ്മ അറിഞ്ഞില്ലടാ…ആരും പറഞ്ഞൂല്ല്യ….ബാ അമ്മ തരാട്ട് പാടിത്തരാം… ”

എന്നെ ഊതികൊണ്ടുള്ള പുള്ളിക്കാരിയുടെ മറുപടി വന്നു

” ഡോക്ടറേ ഊതല്ലേ….ഊതിയാ തീപ്പൊരി പറക്കും… ”

കളിയാക്കൽ പിടിക്കാത്ത ഞാൻ കിടക്കയിൽ നിന്നെണീറ്റ് അതും പറഞ്ഞ് താഴോട്ട് നടന്നു…പുറകിൽ ഒരു ചിരിയോടെ കക്ഷിയും ഉണ്ട്… ഞാൻ നേരെ ഡൈനിംഗ് ടേബിളിൽ അടുത്തേക്ക് നടന്നു… പ്രതീക്ഷിച്ച പോലെ ചായ എടുത്തു വച്ചിട്ടുള്ള വിളിയാണ് മുകളിലെ കണ്ടത്…

” ദ്വാ…..ഇതെന്തോന്ന് ചായ…ചൂടുമില്ല…കടുപ്പവുമില്ല…. “

ചായ എടുത്ത് കുടിക്കുമ്പോൾ എൻ്റടുത്തേക്ക് നടന്ന് വരുന്ന അമ്മയെ ഒന്നിളക്കാൻ പുള്ളിക്കാരിയെ നോക്കി ഞാൻ പറഞ്ഞു

” ആണോ…എന്നാ തൽക്കാലം മോനത് മോന്തിയാ മതി… അല്ലേ പിന്നെ ചൂടാറുമ്പൊ പുതിയത് വേണേൽ വല്ല ഹോട്ടലിലും പോയി മോന്തിക്കോ… ”

എൻ്റെ മറുപടി പിടിക്കാത്ത അമ്മ കടുപ്പത്തിൽ അതും പറഞ്ഞ്… ഡൈനിങ് ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന പരിപാടിയിലേക്ക് കടന്നു…

” ഓ പിന്നേ… ജാഡ നോക്ക്… കുറച്ച് കാലം കൂടി കാണും ഇതൊക്കെ പിന്നെ എൻ്റെ കാര്യം നോക്കാൻ എനിക്കെന്റെ ഭാര്യ കാണും…. ”

തോറ്റ് കൊടുക്കാൻ മടിയില്ലാത്ത ഞാൻ അമ്മയെ നോക്കി പറഞ്ഞു…പക്ഷെ വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി….ചായ കുടിക്കുന്ന അമ്മ പെട്ടെന്ന് നെറുകം തലയിൽ കൊട്ടുന്നത് കണ്ടു…ചിരിച്ച് ചായ തലമണ്ടയിലേക്ക് കയറി എന്ന് സാരം….

” നീ എന്തുവാടാ പറഞ്ഞേ ഒന്നൂടി പറ…. ”

ചിരി നിർത്താതെ തന്നെ അമ്മ എന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ മറുപടി പറയാതെ കടുപ്പത്തിൽ ഒന്ന് നോക്കി…

” അല്ലേ നിൽക്ക്… നിൻ്റെ അച്ഛനെ കൂടി വിളിക്കട്ടെ…അങ്ങേര് ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ച് കാണില്ല…. ”

അമ്മ വീണ്ടുമൊരു പൊട്ടിചിരിയോടെ പറഞ്ഞു… അതോടെ ഞാൻ വേഗം സ്ഥലം കാലിയാക്കാം എന്ന ലക്ഷ്യത്തോടെ മുറിയിലേക്ക് വച്ച് പിടിച്ചു… അല്ലേൽ കളിയാക്കി തൊലി ഉരിച്ച് കളയും രണ്ടും….

” ഡാ പോവല്ലേ….വാ നമ്മുക്ക് മൂഹൂർത്തം നോക്കാൻ ജോത്സ്യൻ്റടുത്ത് പോക്കാം… ”

എൻ്റെ പോക്ക് കണ്ട് പുറകീന്ന് ചിരിയോടെ അമ്മ പറയുന്നത് കേട്ടു… പക്ഷെ ഞാൻ തിരിഞ്ഞു പോലും നോക്കാതെ ഒറ്റ പോക്ക്…

മുറിയിൽ എത്തിയതും വീണ്ടും ആശയ കുഴപ്പത്തിലായി… സാധാരണ ഹോസ്പിറ്റലിൽ പോകുന്ന സമയത്തേക്കാളേറെ വൈകിയിരിക്കുന്നു…നന്ദുവിനെ ഇന്ന് പിക്ക് ചെയ്യേണ്ട അതൊരു ആശ്വാസം ആണ്…അല്ലേൽ അവൻ്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമാർന്നു… പിന്നെ പ്രധാന പ്രശ്നം അതല്ല… ഹോസ്പിറ്റലിൽ പോയാൽ മറ്റേതിനെ കാണണമല്ലോ… ഇവിടെ ആണേൽ ഇന്നിനി കളിയാക്കല് കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റത്തില്ല…

” ഏത് ഗുളികൻ കേറിയ നേരത്താണോ ഓരോന്ന് പറയാൻ തോന്നിയിത്…. ”

കടലിൻ്റേം ചെകുത്താൻ്റേം നടുക്കായ ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു….

ഹോസ്പിറ്റൽ പോകാം അവിടെ അവന്മാരുണ്ടല്ലോ… പിന്നെ അവളോട് എന്തേലും പറഞ്ഞ് മുട്ടി നിക്കണം… ഇന്നിനി ചെന്നില്ലേൽ അവളെ പേടിച്ച് ഇവിടെ ഇരുന്നെന്ന് കരുതും ആ ശവം…

ഞാൻ മനസ്സിൽ ഓരൊന്നൊക്കെ ആലോചിച്ച് കൂട്ടി ഒടുക്കം തീരുമാനമെടുത്തു… പോകാം… അതോടെ വേഗം ഫ്രഷായി താക്കോലുമെടുത്ത് താഴേക്കിറങ്ങി…വിചാരിച്ചത് പോലെ തന്നെ രണ്ടാളും ഉമ്മറത്ത് തന്നെ ഉണ്ട്…

 

” ഹാ.. അജ്ജൂ നിൻ്റെ കല്ല്യാണം ആണെന്ന് കേട്ടു എന്നെ ക്ഷണിക്കുന്നില്ലേ… ”

ഉമ്മറത്തെത്തിയ എന്നെ നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു… പിന്നാലെ ഒരു പൊട്ടിച്ചിരിയും…വേറാരാ മാതാശ്രി തന്നെ…ഇവര് കള്ളിയൻകാട്ട് നീലിക്കൊരു ഭീഷണി ആകുമോന്ന് എനിക്ക് തോന്നി…

” മതി മതി…അത്രകൊന്നൂല്ല്യ… ”

അമ്മയുടെ ചിരി കണ്ട് ഞാൻ കടുപ്പത്തിൽ പറഞ്ഞു…

” എന്നാലും നിനക്കിത്ര പക്വത വച്ചുപോയീന്ന് ഞാൻ അറിഞ്ഞില്ലടാ… ”

അച്ഛൻ വിടില്ലാന്നുള്ളർത്ഥത്തിൽ വീണ്ടും തുടർന്നു…ഒപ്പം അമ്മയുടെ ചിരിയും….
ഇനി ഇങ്ങേര് വല്ല പൈസയും കൊടുത്ത് കാണുവോ പറയുന്ന എല്ലാ കോമഡിക്കും ചിരിക്കണം എന്ന് പറഞ്ഞ്…

” ഓ… രണ്ട് കമിതാക്കൾ വന്നിരിക്കുന്നും… ആളെ കളിയാക്കാൻ ഇറങ്ങിയതാണല്ലേ…നടക്കട്ടെ ഞാൻ എന്താലും പോവ്വാ…രണ്ടാളും കെട്ടിപിടിച്ച് ഒറ്റയ്ക്ക് ചിരിച്ചോ… ”

രണ്ടാളേം നോക്കി അതും പറഞ്ഞ് ഞാൻ ചെരുപ്പിടാൻ തുടങ്ങി…

” ആടാ ഞങ്ങള് കമിതാക്കള് തന്നെയെ എന്ത്യേ…. ”

എൻ്റെ മറുപടി കേട്ടതും അമ്മ അച്ഛനെ ഒന്ന് ചേർത്തുപിടിച്ച് പറഞ്ഞു

” ഓ പിന്നേ ഞാനാ ഫ്ലോവിൽ പറഞ്ഞതാ… അടുത്ത ചിങ്ങത്തിന് ഷഷ്ഠിപൂർത്തിയാ രണ്ടിൻ്റേം അപ്പോളാ… ”

ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… പക്ഷെ രണ്ടിനും വല്ല്യ പ്രായം ഒന്നും ആയിട്ടില്ല കേട്ടോ… പ്രേമിച്ച് കെട്ടിയതല്ലേ… പിന്നെ ഞാനും പെട്ടെന്ന് തന്നെ ഭുമിയിലേക്ക് കെട്ടി എടുത്തതാ… അതോണ്ട് തന്നെയാ ഈ കളിചിരിയും കളിയാക്കുന്ന സ്വഭാവവും ഇപ്പോളും രണ്ടാൾക്കും ഉള്ളത്… പിന്നെ അമ്മയുടെ കാര്യം പറയണോ…പിള്ളേരെ കാൾ കഷ്ടാ….

” ആയിക്കോട്ടെ…. പക്ഷെ അതിന് മുന്നേ നിന്റെ കൊച്ചിൻ്റെ ചോറൂണ് ഉണ്ടാവുമോ…. ”

എൻ്റെ കളിയാക്കലിന് തിരിച്ച് അതേ നാണയത്തിൽ ഡോക്ടറ് മറുപടി നൽകി… അതോടെ വണ്ടി വിട്ടോ മോനെ ദിനേശാന്ന് മുകളീന്ന് ആരോ പറയും പോലെ തോന്നി അതോടെ ഞാൻ ചമ്മിയ മുഖത്തോടെ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി…

” അതുപോട്ടെ.. അജ്ജൂ നിനക്ക് ഈ താടിയും മുടിയും ഒക്കെ ഒന്നൊതുക്കി പണ്ടത്തെ പോലെ നടന്നൂടെ… “

വണ്ടിയുടെ അടുത്തേക്ക് നടക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു

” തൽക്കാലം ഇത് മതി…മാറ്റാൻ ഉദ്ദേശിക്കുന്നില്ല…. ”

അമ്മയുടെ ചോദ്യത്തിന് ഒരൊഴുക്കൻ മട്ടിൽ ഞാൻ മറുപടി പറഞ്ഞു

” ഓ പറഞ്ഞൂന്നേ ഉള്ളൂ…പണ്ട് ഈനംപേച്ചിയെ പോലെ ആയിരുന്നു ഇപ്പൊ മരപ്പട്ടിയെ പോലെ ആയി… അത്രയേ ഉള്ളു മാറ്റം…പക്ഷെ എൻ്റെ അഭിപ്രായത്തിൽ ഈനാംപേച്ചിയാണ് കുറചൂടി നല്ലത് നിങ്ങളുടേയോ…. ”

എൻ്റെ മറുപടി കേട്ടതും കളിയാക്കി ചിരിച്ചുകൊണ്ടമ്മ അച്ഛനെ നോക്കി ചോദിച്ചു… അതിന് പുള്ളിക്കാരൻ ചിരിക്കാതിരികുവോ…ട്രൂ ലവ് അല്ലേ….ഇതൊക്കെ സഹിക്കാൻ ഈ പാവം ഞാനും….

” ഓ…. അപമാനിച്ച് മതിയായെങ്കിൽ ഈ പുത്രൻ പോയിക്കോട്ടെ…. ”

രണ്ടാളേം നോക്കി തൊഴുകൈയാലെ അതും പറഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു… അതിനും പുറകീന്ന് ചിരി മാത്രം… രണ്ടാൾക്കും ചിരിച്ച് പ്രാന്തായതാ….

” ഡാ പിന്നെ രാത്രി വലത്തും കഴിക്കണേ…. ”

 

വണ്ടി മുന്നോട്ട് എടുക്കുന്ന എന്നെ നോക്കി ചിരിയൊന്നടക്കി പുറകീന്നമ്മ വിളിച്ചു പറഞ്ഞു…

” വോ വേണ്ട….മതിയാവോളം കിട്ടി…വയറു നറഞ്ഞു….അത് വിട്ടേക്ക്…. മക്കള് പ്രേമിച്ചോ… ”

ഞാൻ വണ്ടി മുന്നോട്ട് എടുത്ത് തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു… പിന്നെ അവിടെ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…. കാര്യം എന്നെ ഊതുന്നതാണെങ്കിലും അച്ഛൻ്റേം അമ്മയുടേം കളിയും ചിരിയും കാണുന്നത് ഒരു രസാണ്….എന്താലും നല്ല ഒരു പ്രണയ ജോഡികളാണെൻ്റെ മാതാപിതാക്കൾ എന്നോർക്കുമ്പോൾ നല്ല സന്തോഷമുണ്ട്…അവരെ പോലെ സ്നേഹിക്കാൻ ഒക്കെ നമ്മുക്കൊരവസരം കിട്ടുമോ….എവിടുന്ന്…

അങ്ങനെ യാത്രയിൽ ഓരോന്നാലോചിച്ച് പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി….ഹോസ്പിറ്റൽ ഗേറ്റും കടന്ന് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ പതിയെ റൂം ലക്ഷ്യമാക്കി നടന്നു… പിന്നെ ഇവിടെ കാലെടുത്തുവച്ചപ്പോൾ മനസ് നിറയെ അവളെ എങ്ങനെ പറഞ്ഞ് നേരിടും എന്ന ചിന്തയിലായിരുന്നു… ലിംഫ്റ്റിറങ്ങി കണ്സൾട്ടൻസിയിലേക്ക് ഒന്ന് പാളി നോക്കി…

” ഭാഗ്യം ശവം അവിടില്ല…. ”

പിന്നെ റൂം ലക്ഷ്യമാക്കി ഒറ്റ വച്ചുപിടിക്കലായിരുന്നു… റൂമിൻ്റെ ഉള്ളിലേക്ക് കയറുമ്പോൾ ഒന്നു കൂടി ഞാൻ ചുറ്റും നോക്കി… പക്ഷെ അവിടൊന്നൂല്ല്യ…


” ആ നീ ആരുടെ കാലിൻ്റെ ഇടയിൽ ആയിരുന്നു മൈരേ… ”

മുറിയിൽ കേറിയ എന്നെ നോക്കി നന്ദു ചോദിച്ചു

” ഉറങ്ങി പോയെടാ…അതാ… ”

അവൻ്റെ ചോദ്യത്തിന് ഞാൻ ഒരൊഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് ബെഡിൽ ഇരുന്നു

” എന്താ നിനക്കൊരു പരുങ്ങല് പോലെ… ”

ശ്രീ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു

” എന്ത് പരുങ്ങല്….. ”

ഞാൻ അവനെ നോക്കി എന്തെന്നർത്ഥത്തിൽ ഗൗരവത്തിൽ മറുപടി ചോദിച്ചു

” ഒന്നൂല്ല…മറ്റെ നിന്റെ നേഴ്സ് പെണ്ണ് നിന്നെയും നോക്കി ഇവിടെ വന്നായിരുന്നു….അപ്പൊ ചുമ്മാ ഒന്നെറിഞ്ഞു നോക്കിയതാ… ”

അവൻ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി തന്നു…

” അവളോ…എന്നെ നോക്കിയോ… ”

ഞെട്ടലോടെ ഞാൻ അവനെ നോക്കി ചോദിച്ചു

” അല്ല നിൻ്റച്ഛനെ…. അങ്ങേരാണല്ലോ ഞങ്ങളോടൊപ്പം ഉണ്ടാവാറ്…. ”

ശ്രീ എന്തോ പറയും മുൻപേ നന്ദു കേറി പറഞ്ഞു

” അല്ല അതിന് നീയെന്തിനാ കെടന്ന് ഞെട്ടുന്നെ….സത്യം പറ മൈരേ വല്ല കണ്ണംതിരുവും കാണിച്ചോ… ”

അതു എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു

” പഫാ നാറി…അതൊന്നല്ല… ”

അവനെ ഒരാട്ടാട്ടിയതിന് ശേഷം ഞാൻ സംഭവം അവന്മാരോട് പറഞ്ഞു…

 

” അടിപൊളി…അവള് നിന്നേം കൊണ്ടേ പോകൂ… ”


ഞാൻ പറഞ്ഞ് തീർന്നതും ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

 

” സത്യം… വഴിയേ പോയ പണി എരന്ന് വാങ്ങിയതാ മൈരൻ…. ”

ഇത്തവണ നന്ദുവായിരുന്നു… പക്ഷെ എനിക്ക് തിരിച്ചൊന്നും പറയാൻ ഇല്ലായിരുന്നു.. കാരണം അവന്മാര് പറയുന്നതിലും കാര്യമുണ്ട്….

” ഒന്ന് പോടേയ്…. ഇതിനിപ്പൊ എന്താ ഇത്രയ്ക്കുള്ളേ…അവള് ചുമ്മാ പേടിപ്പിക്കുന്നതാ… അല്ലെങ്കിൽ പിന്നെ ഫോണ് ചെയ്യാൻ വണ്ടി ഒതുക്കിയതാന്ന് പറയണം… ”

അഭി എന്നെ നോക്കി ആ ആശ്വാസ വാക്കുകൾ പറഞ്ഞു തന്നപ്പോളാണ് ഞാനും അതോർത്തത്…ഇതിനും മാത്രം എന്താ ഇപ്പൊ ഇവിടെ…എൻ്റെ കൈയിൽ കുപ്പി ഒന്നും ഇല്ലല്ലോ… പിന്നെ അവള് എന്ത് പുളുത്താനാ…

 

” അഭീ നീയൊരു സംഭവാടാ… നിനക്കാടാ കൂട്ടത്തിൽ കുറച്ചെങ്കിലും വിവരം ഉള്ളവൻ…. ”

പറഞ്ഞു തന്ന ആശ്വാസ വാക്കുകൾക്ക് നന്ദി എന്നോണം ഞാൻ അവനെ ഒന്ന് പൊക്കി…

 

” പിന്നെ ഇയാള് കൈയ്യും കെട്ടി ഇരുന്നല്ലേ ഫോണ് വിളിക്കുന്നത്… ”

 

അഭിയെ നോക്കി ഞാൻ പറഞ്ഞ് തീർന്നതും നന്ദു ഫോണ് നീട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു… അപ്പോഴാണ് അവൻ പറഞ്ഞപോലെ ഫോട്ടോയിൽ കൈയ്യും കെട്ടി നിൽക്കുന്ന എന്നെ കണ്ടത്… അപ്പൊ ആ പ്ലാൻ മൂഞ്ചി…

 

” അതിനിപ്പൊ എന്താ വേറെ വല്ല കള്ളവും അങ്ങ് പറഞ്ഞാ പോരേ…അല്ലേലും ഞാൻ പറഞ്ഞില്ലേ അത്രക്കൊന്നൂല്ല്യ…ഇത് ചുമ്മാ അവളുടെ ഒരു ഷോ നീ പേടിക്കേണ്ടടാ… ”

 

അഭി വീണ്ടും ആശ്വാസ വാക്കുകൾ പറഞ്ഞു തന്നപ്പോൾ എന്നാ പിന്നെ വരുന്നടുക്കെ വച്ച് കാണാം എന്നായി ഞാനും… പിന്നെ സാധാരണ രീതിയിൽ പിള്ളാരോട് സംസാരിച്ച് ഭക്ഷണവും കഴിച്ച് സമയം തള്ളിനീക്കി…അന്ന് ഞാൻ മാത്രമടിച്ചില്ല…എന്തോ ഒരു മൂഡില്ലായിരുന്നു… പിന്നെ രാത്രി ആയപ്പോൾ അവന്മാര് കയറി കെടന്നു…എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….

അങ്ങനെ പിള്ളേരൊക്കെ ഉറങ്ങിയപ്പോൾ ഫോണിൽ തോണ്ടി കൂറേ നേരം സമയം തള്ളിനീക്കി… അപ്പോഴേക്കും ഏതാണ്ട് മാച്ച് തുടങ്ങാറായിരുന്നു… അപ്പോഴാണ് റൂമിലേക്ക് അവള് കയറി വന്നത്…

” മ്മ്….മ്മ്…. ”

റൂമിന്റെ ഡോറ് തുറന്നതും ഒരു ചിരിയോടെ അവളൊന്ന് ചുമച്ചു…അതിനൊന്ന് പാളി നോക്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല…അത് കണ്ടതും അവള് പെട്ടന്ന് അതുവിൻ്റെ അടുത്ത് പോയി ഇഞ്ചക്ഷൻ എടുക്കുന്ന പരിപാടിയിലേക്ക് കടന്നു…ഞാൻ ഫോണിൽ മാത്രമാക്കി എൻ്റെ ശ്രദ്ധ…

എതാണ്ടക്കയോ അവൻ്റെ കൈയ്യിലേക്ക് കുത്തി കേറ്റി അവളെന്റെ നേരെ തിരിഞ്ഞു…

 

” അല്ല സാറിനിന്ന് വല്ല്യ മൈൻ്റൊന്നുമില്ലല്ലോ… എന്നാപറ്റി… ”

എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവള് ചോദിച്ചു..

 

” മൈൻ്റാക്കാൻ നീയാരാ… ഉർവശിയോ… അതോ രംഭയോ… ”

 

ഞാൻ ഒരൊഴുക്കൻ മട്ടിൽ അവളെ നോക്കി മറുപടി പറഞ്ഞു

 

” ആ ചൂടിലാണല്ലോ…നേരത്തെ അയച്ച പിക്ക് കണ്ടിട്ടാണോ… ഈ കലിപ്പ്… ”

എൻ്റെ മറുപടി കേട്ടതും അവള് ഒരാക്കിയ ചിരിയോടെ പറഞ്ഞു…അവൾടെ പിക്ക്….അതെനിക്ക് അങ്ങ് പിടിച്ചില്ല…അപ്പൊ എങ്ങനാ തൊടങ്ങികൂടേ

 

” എടി പുല്ലേ… നിനക്കെന്തിൻ്റെ കഴപ്പാ…അവിശ്യമില്ലാതെ എന്നെ തട്ടികളിക്കാൻ ഞാൻ എന്താ മൈരേ നിന്റെ പാവയാണോ…അവൾടെ ഒരു പിക്ക്…നീ കൊറേ ഒണ്ടാക്ക്….ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി എന്നെ ഇവിടാരും ഒരു പറിയും ചെയ്യത്തില്ല… ”

 

ഉള്ളിലുള്ള ദേഷ്യവും അവളോടൊരിക്കലും തോറ്റുകൊടുക്കില്ല എന്നുള്ള എൻ്റെ വാശിയും മുഴുവനായും ഞാൻ ആ വാക്കുകളിൽ പ്രകടമാക്കിയിരുന്നു….എന്താലും എൻ്റെ സംസാരവും ഭാവവും കണ്ട് അവള് ഞെട്ടിയിട്ടുണ്ട്….പക്ഷെ സംഭവം ഏറ്റു എന്ന് കരുതിയ എന്നെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു പിന്നീട് നടന്നത്…

 

” ഡാ പട്ടി മിണ്ടിപ്പോകരുത്….ആളറിയാതെ ഒരു തെറ്റ് ചെയ്യ്ത് പോയപ്പോൾ ഒരു സോറി പറയാൻ വന്ന എൻ്റെ കൈയ്യും പിടിച്ച് തിരിച്ച്… രാവിലെ വേണ്ടാ വേണ്ടാന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരു കാര്യവുമില്ലിതെ ബൈക്കിൽ എന്നെ കൊല്ലാൻ നോക്കിയതും പോരാ ഇപ്പൊ കെടന്ന് വാചകം അടിക്കുന്നോ… ”

അവള് ചീറി കൊണ്ട് എൻ്റടുത്തേക്ക് വന്നപ്പോൾ സത്യം പറഞ്ഞാ ഞാൻ ഞെട്ടിപോയി…ഇനി ഇവക്ക് വല്ല ബാധയും കോറിയോ…അങ്ങനാണേൽ ഇന്നിവിടെ ദുർഗ്ഗാഷ്ടമി…ഈ പന്നീടെ മോളെന്നെ കൊല്ലും….അവന്മാരെ നോക്കിയപ്പോൾ ഇവിടൊരാള് ചത്താലും എണീക്കില്ലാന്നുള്ള മട്ടിലുള്ള കെടപ്പും…

 

” എന്താ…വായ അടഞ്ഞു പോയോ…. പിന്നെ നീയെന്താ പറഞ്ഞേ ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി നിന്നെ ആരും ഒന്നും ചെയ്യില്ലാന്നോ…എന്നാ ഇതും കൂടി കാണ് നീ…നാളെ മാഡത്തിന് രാവിലെ ഞാൻ കാണിക്കാൻ പോകുന്നത് ആ പിക്കല്ല… ഇതാ…. “

 

അവളെന്നെ നോക്കി ചീറികൊണ്ട് കൈയ്യിലിരുന്ന ഫോണെടുത്ത് ഒരു വീഡിയോ പ്ലേ ചെയ്യ്തു…അത് കണ്ടതും ഞെട്ടലിൻ്റെ കാഠിന്യം ഒന്നൂടി ഇരട്ടിച്ചൂന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും… ഏത്…നമ്മുടെ ചോദിച്ചു പോയവൻ ഊമ്പി….ആ ഐറ്റം.. ബാറിന്റെ ഉള്ളിൽ നിന്നും നന്ദു കുപ്പിയും വാങ്ങി വണ്ടിയിലേക്ക് കയറുന്നു… പിന്നാലെ ഞാൻ വണ്ടി എടുക്കുന്നു പോകുന്നു…ശുഭം…. കേൾക്കുമ്പോൾ ചെറിയ കാര്യം.. പക്ഷേ എനിക്കല്ലേ അറിയൂ റേഷൻകാർഡീന്ന് പേര് പോകൂന്ന്….

 

” എന്താ ഒന്നും പറയാനില്ലേ…. രണ്ട് തെറി കൂടി പറ…. ”

 

എൻ്റെ മിണ്ടാട്ടം കണ്ടതും അവള് കടുപ്പത്തിൽ പറഞ്ഞു…അപ്പൊ തെറി വിളിച്ചതാണ് ഈ കലിപ്പിന് മൊത്തം കാരണം….

 

” അത് പിന്നെ പെങ്ങളെ…. ”

” മിണ്ടിപ്പോകരുത്….അവൻ്റെ പെങ്ങള് വിളി….നീ എനി ഒന്നും പറയണ്ട ബാക്കി നാളെ രാവിലെ… ”

ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവള് അതും പറഞ്ഞ് നടക്കാൻ തുടങ്ങി…

” അയ്യോ…പോകല്ലേ…നില്ല്….സോറി… ”

അവളുടെ മുന്നിലേക്ക് വട്ടം നിന്ന് ഞാൻ തടഞ്ഞു…

 

” വഴീന്ന് മാറടോ… എനിക്ക് നിൻ്റെ സോറി വേണ്ടാ… ”

അവളെന്നെ തട്ടിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു

 

” എടോ പ്ലീസ് ഞാൻ അപ്പോളുള്ള ദേഷ്യത്തിൽ പറഞ്ഞതാ…അമ്മയെങ്ങാനും അറിഞ്ഞാ പിന്നെ എന്നോട് ജന്മത്തിൽ മിണ്ടത്തില്ല…. ”

 

ഞാൻ അവളെ വിടാതെ മുന്നിൽ നിന്ന് അവളെ നോക്കി പറഞ്ഞു

 

” അറിയണം… മകൻ്റെ കാര്യം മൊത്തമായിട്ട് അമ്മ അറിയട്ടെ… ”

അവള് വിടുന്ന പ്രശ്നമില്ല എന്നർത്ഥത്തിൽ പറഞ്ഞു…. അതോടെ എനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലാക്കിയ ഞാൻ ഒന്നും പറയാതെ അവളുടെ മുന്നിന്ന് മാറി നിന്നു…

പക്ഷെ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്റെ മടിക്കുത്തിന് പിടിച്ച് അവളോടടുപ്പിച്ചു…ഞാൻ ഞെട്ടി അവന്മാരെ നോക്കി ഭാഗ്യം എല്ലാം നല്ല ഉറക്കത്തിലാണ്… അല്ലേൽ ഞാനവളെ പെഴപ്പിച്ചൂന്ന് വരെ കളിയാക്കി പറയും….

” എന്നാൽ ഇനി മേലാൽ എന്നെ തെറി വിളിക്കരുത്… ”

 

കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവളെന്നെ നോക്കി പറഞ്ഞു… ഞാൻ യാന്ത്രികമായി ഇല്ലെന്ന് തലയാട്ടി…കാരണം കിളി ഒക്കെ സംസ്ഥാനം വിട്ടു മക്കളേ….അത് കണ്ടതും പിന്നേയും കുറച്ച് നേരം എൻ്റെ മുഖത്ത് നോക്കി നിന്ന ശേഷം അവള് പിടി വിട്ട് റൂമിൻ്റെ ഡോറ് കടന്ന് പുറത്തേക്ക് നടന്നു….ഞാനണെങ്കി പൊട്ടൻ പൂവെടി കണ്ട അവസ്ഥയിലും ( അതിവിടുത്തെ ഒരു നാടൻ പ്രയോഗാ വെടിക്കെട്ടാണ് ഉദ്ദേശിച്ചത് അതാണീ പൂവെടി )

അന്ന് പിന്നെ കളി ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല… കളിയും ശോകമായിരുന്നു തട്ടിക്കൂട്ടി ജയിച്ചു… പക്ഷെ മനസ്സ് മൊത്തം അവളുടെ നോട്ടമായിയുന്നു…

രാവിലെ പതിവുപോലെ ഗിരിജാൻ്റി വന്നപ്പോ എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ താഴോട്ടേക്ക് എറങ്ങിയപ്പൊ അമ്മയെ കണ്ടു…പിള്ളേര് അതോടെ അമ്മയേയും മൈൻ്റാക്കി മുന്നേ നടന്നു…

” അല്ല മണവാളാ ഫസ്റ്റ് നൈറ്റ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…. ”

ഞാൻ അടുത്തെത്തിയതും അമ്മ തലേന്നത്തെ കാര്യം ഓർത്ത് വീണ്ടും തുടങ്ങി…പിള്ളേര് പോയിട്ടാണ് പറഞ്ഞത്… ഭാഗ്യം അല്ലേൽ ബാക്കി അവന്മാരുടെ വകയായിരിക്കും…

 

” ഇങ്ങക്കെന്താണ്…വീട്ടിന്നുള്ളത് പോരാഞ്ഞിട്ടാണോ ഇവിടുന്നും തുടങ്ങിയത്… ”

ഞാൻ അമ്മയെ നോക്കി കപട ദേഷ്യത്തോടെ പറഞ്ഞു

” അതിന് സാറെന്തിനാ ചൂടാവുന്നെ… ചുമ്മാ നിന്നെ കാണുമ്പൊ ഒന്ന് കൊട്ടുന്നത് എൻ്റെ ഒരു ഹോബിയല്ലേ…മോൻ ക്ഷെമി… ”

അമ്മ ചിരിച്ചുകൊണ്ട് മറുപടി നൽകി

 

” മ്മ് പിന്നെ ഹോബി…ഞാൻ പോവ്വാ… ”

അതും പറഞ്ഞ് ഞാൻ അമ്മയെ കടന്ന് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു…അപ്പോഴേക്കും അവന്മാര് സ്ഥലം കാലിയാക്കിയിരുന്നു…അതോണ്ട് ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു…പക്ഷെ പെട്ടെന്ന് പിന്നിലെ സീറ്റിലേക്ക് ആരോ ഒരൊറ്റ കേറലായിരുന്നു…

” അപ്പൊ എങ്ങനാ പോയിക്കൂടേ…. ”

തിരിഞ്ഞു നോക്കും മുന്നേ ശബ്ദം കേട്ടതു കൊണ്ട് ആളെ മനസ്സിലായി…ആ ശവം തന്നെ ദിവ്യ…

” എങ്ങോട്ട്…നിൻ്റപനെ അംഗനവാടിയിൽ ചേർക്കാനോ… എറങ്ങടി പുല്ലേ… ”

ഞാൻ ഉള്ളിലുള്ള ദേഷ്യം പുറത്തു കാണിച്ചു കൊണ്ടുതന്നെ പറഞ്ഞു

” മര്യാദയ്ക്ക് വണ്ടി എടുക്കുന്നുണ്ടോ..അതോ ഞാനിപ്പോ തിരിച്ചിറങ്ങി ഹോസ്പിറ്റലിലേക്ക് നടക്കണോ… ”

അവള് ഒരു കൂസലില്ലാതെ ഇതും പറഞ്ഞ് ചുറ്റിലും കണ്ണോടിക്കുന്നത് കണ്ടു

” നീ ഏത് കാലിൻ്റെടേല് വേണേലും കെട്ടി എടുക്ക്…എൻ്റെ നെഞ്ചത്തോട്ട് കയറുന്നതെന്തിനാ… ”

അവള് പറഞ്ഞതിൻ്റെ പൊരുള് മനസ്സിലാകാത്ത ഞാൻ… ദേഷ്യത്തോടെ ചീറി…

” അങ്ങനെ ആണോ… എന്നാ ഒരു വീഡിയോ ഒരാൾക്ക് സെൻ്റ് ചെയ്യട്ടെ എന്നിട്ടിറങ്ങാം…ചേട്ടന് തിരക്കുണ്ടോ… ”

അവള് മിററിലൂടെ ഒരാക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു… അപ്പോഴാണ് തലേന്നത്തെ കാര്യം എനിക്ക് ഓർമ്മ വന്നത്

” ഇത് വല്ല്യ കുരിശായല്ലോ…നീയെന്താടി എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ… ”

ഞാൻ ദേഷ്യം അടക്കി പിടിക്കാൻ പാടുപെട്ടു…

 

” അങ്ങനൊന്നൂല്ല്യ…ഒരു ലിഫ്റ്റ് ചോദിച്ചതല്ലേ മാഷേ… എൻ്റെ വണ്ടി ശ്രദ്ധ കൊണ്ടുപോയി…അതോണ്ട് ഒന്ന് ഡ്രോപ്പ് ചെയ്യ് പ്ലീസ്…ഒരൊറ്റ തവണ…ഇനി അതും പറഞ്ഞ് ഞാൻ ശല്ല്യം ചെയ്യില്ല പ്രോമിസ്സ്… ”

അവള് പുറകീന്ന് പിള്ളാരെ പോലെ വാശി പിടിച്ചു… ഇതെന്തിൻ്റെ കുഞ്ഞെൻ്റെ പടച്ചോനേ…

” ശല്ല്യം…ആ വിഡിയോ മാത്രമാണ് നിന്റെ ആയുസ്സിന്റെ ബലം… ”

ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു…അതിനവള് ചിരിക്കുക അല്ലാതെ ഒന്നും പറഞ്ഞില്ല…

” പിന്നേ….ഇന്നലത്തെ പോലെ അല്ല പതുക്കെ പോവണം… ”

വണ്ടി ഹോസ്പിറ്റൽ ഗേറ്റ് കടന്നതും അവള് ഓർമ്മിപ്പിക്കാൻ എന്നോണം പറഞ്ഞു… അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല… പതിവിലും ഇച്ചിരി വേഗത കുറച്ചു…അവളെ പേടിച്ചിട്ടൊന്നുമല്ല… ഇന്നത്തോടെ ശല്ല്യം ഒഴിവായി കിട്ടും എന്ന് പറഞ്ഞത് കൊണ്ട് മാത്രം…

” എങ്ങോട്ടാ… ”

കുറച്ച് മുന്നോട്ടെത്തിയപ്പോൾ ഇന്നലെ പോയ വഴി തന്നെയാണോന്ന് അറിയാൻ വേണ്ടി ഞാൻ ചോദിച്ചു

” മണാലിക്ക് എന്ത്യേ… ”


അവള് എന്നെ ആക്കിചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

” മണാലി…. നിൻ്റണ്ണാക്കില് ഞാൻ മണല് കോരി ഇടുന്നത് വരെ ഉണ്ടാവും ഈ ഊതല്…. ”

 

അവളുടെ മറുപടി ദഹിക്കാത്ത ഞാൻ ഇത്തവണ പതിവ് കലിപ്പ് പുറത്തെടുത്തു…

 

” പിന്നെ ഞാനെന്താ പറയണ്ടേ…ഇന്നലേ പോയ വഴിയെല്ലെങ്കി ഞാൻ ആദ്യമേ പറയില്ലേ…ഇങ്ങനൊരു മണ്ടൻ… ”

അവള് പുറകീന്ന് പതിവ് ആക്കിചിരിയോടെ പറഞ്ഞു….അത് കേട്ടതും എനിക്ക് വിറഞ്ഞ് കേറി….മൈരിനെ എടുത്ത് ഭിത്തിയിൽ അടിക്കണം…പക്ഷെ അവസ്ഥ മറ്റൊന്നായി പോയി….

 

” ഡി പുല്ലേ… എനി വായി തോന്നുന്നത് വിളിച്ചാ ഞാൻ വല്ല ലോറിയുടെ എടയിലേക്കും ചെന്ന് കൊണ്ടോയി കേറ്റികൊടുക്കും…പറഞ്ഞേക്കാം ”

അവളുടെ മണ്ടൻ വിളി തീരെ ദഹിക്കാത്ത ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കി ചീറി…

” അപ്പൊ നീയും ചാവുമല്ലോ… എന്നാ പിന്നെ അങ്ങനായിക്കോട്ടേ… ”

അവളും വിട്ടു തന്നില്ല…

 

” ഞാൻ ഹെൽമെറ്റ് ഇട്ടിട്ടുണ്ട് അതോണ്ട് കഷ്ടിച്ച് ചെലപ്പൊ രക്ഷപെടും പുല്ലേ… പക്ഷെ നീ ചാവും…. ”

അവളോട് തോറ്റ് കൊടുക്കാൻ മനസ്സില്ലാത്ത ഞാൻ വായിൽ വന്ന പൊട്ടത്തരം വിളിച്ചു പറഞ്ഞു… അല്ലപിന്നെ ലോറിക്കടിയിൽ പെട്ടാ ഹെൽമെറ്റ് കൊണ്ട് എന്ത് കാര്യം…പക്ഷെ ലോക പാഴായത് കൊണ്ട് അവളത് വിശ്വസിച്ചൂന്ന് മിററിലൂടെ ഉള്ള പേടി കലങ്ങിയ അവളുടെ തിരുമോന്ത കണ്ടപ്പൊ എനിക്ക് മനസ്സിലായി…. അതോണ്ട് പിന്നെ ശല്ല്യം ഒന്നും ഉണ്ടായിരുന്നില്ല…

” ഡാ പൊട്ടകണ്ണാ…അല്ല ഡ്രൈവർ…ഒന്ന് വണ്ടി നിർത്ത്… ”

കുറച്ച് മുന്നോട്ടൊരു പാലത്തിന്റെ അടുത്തെത്തിയപ്പൊ അവള് പൊറകീന്ന് വിളിച്ചു

” പൊട്ടകണ്ണൻ നിന്റെ തന്ത….ഡ്രൈവറ് നിന്റെ തന്തേട തന്ത…ഈ രണ്ട് മലരന്മാര് കാരണാ നിന്നെ പോലുള്ള സാധനങ്ങൾ ഭൂമിയിൽ ഉണ്ടായത്… ”

അവളുടെ വിളികേട്ട് സഹിക്കവയ്യാതെ ഞാൻ ചീറി…മൈരിനെത്ര പറഞ്ഞാലും മനസ്സിലാവില്ല…ഇതിനെ ഒക്കെ ഒരു ഫ്രീ വിസ കൊടുത്ത് അങ്ങ് മേപ്പോട്ടെടുത്തൂടെ എൻ്റെ ദൈവമേ….ഇനി പൈസ തന്നാലേ കൊണ്ടോവൂന്നാണേൽ ഞാൻ തരാം…ഒന്നീ പാവത്തിന്റെ വിളി കേൾക്ക്…മനസ്സിൽ അതും ആലോചിച്ച് ഞാൻ വണ്ടി നിർത്തി…

” എന്താടി…. ”

വണ്ടി നിർത്തിയതും ചാടി എറങ്ങിയ അവളെ നോക്കി ഞാൻ കടുപ്പത്തിൽ ചോദിച്ചു

” എനിക്കൊരു ഐസ്ക്രീം വാങ്ങണം…ഇപ്പൊ വരാം…. ”

അവള് തൊട്ടടുത്തുള്ള ഒരു ഐസ്ക്രീം ഷോപ്പ് ചൂണ്ടിക്കാണിച്ച് തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു

” പഫാ….ഞാനാരാടി നിന്റെ തന്തയോ…അതോ നിന്റെ മറ്റവനോ…നീ പറയുന്നത് കേട്ട് തുള്ളാൻ… ഞാൻ പോവ്വാ…നീ നടന്ന് പോയിക്കോ… ”

അവളുടെ ആവിശ്യം കേട്ടതും തീ കേറിയ ദേഷ്യത്തോടെ ഞാൻ അതും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു

” ഹാ എന്നാ പൊക്കോ… പക്ഷെ മോൻ വീട്ടിൽ എത്തുനത്തിന് മുന്നേ ഒരു വീഡിയോ അമ്മയ്ക്ക് എത്തും…ഇവിടൊക്കെ 4G ആണേ… ”

എൻ്റെ മറുപടി കേട്ടതും തിരിഞ്ഞു നടക്കുന്ന അവൾ എന്നെ നോക്കാതെ തന്നെ വിളിച്ചു പറഞ്ഞു…
പെട്ടു…മൈരിൻ്റെ സ്ഥിരം ഭീഷണി….

അവൾടെ തന്തേടെ 4G… ഈ മൈരത്തി കാരണം ഈയുള്ളവൻ്റ ജീവിതം 3G….ഇവിടെ ഇട്ടിട്ട് പോയാലോ…അല്ലേ വേണ്ട… കുറച്ചു മുന്നേ ആയിരുന്നേൽ ടൗൺ ആയതുകൊണ്ട് വല്ല വണ്ടിയും പിടിച്ച് വീട്ടിലേക്ക് പോകുമായിരുന്നു…ഇതിപ്പൊ വണ്ടി ഒന്നും കിട്ടാത്ത കലിപ്പിൽ മൈരത്തി വേണേൽ പറഞ്ഞത് പോലെ ചെയ്യും….അത് പണിയാവും….ഹോ എന്തൊരു മൂഞ്ചിയ അവസ്ഥയാന്ന് നോക്കണേ…പന്നീടെ മോളെ കൊല്ലാൻ തോന്നുന്നുണ്ട്….

അവള് കേറിയ നേരെ ആ പാലത്തിന്ന് വണ്ടി ഇടിച്ച് പൊഴയിലേക്ക് വിട്ടതിനെ അങ്ങ് കൊന്നാലോ…?? അല്ലേ വേണ്ട വെറുതേ എന്തിനാ.. നല്ല ആഴം കാണാം ചെലപ്പൊ ഞാനും പടമാവും…പോരാത്തേന് പിറ്റേന്ന് പത്രത്തിൽ ഫോട്ടോസും വാർത്തയും വരും…അതിൻ്റൊപ്പം നാട്ടിലെ കുടുംബശ്രീ ചേച്ചിമാരുടേം എഴുപതുകളിലെ വസന്തങ്ങളുടേം വക കഥകളും എത്തും… എല്ലാം മറന്ന് സ്വപ്നം കണ്ട് യാത്ര ചെയ്യ്ത കമിതാക്കൾ നിയന്ത്രണം തെറ്റി പാലത്തീന്ന് പുഴയിലേക്ക് വീണ് വടിയായീന്ന്….അതാണല്ലോ നമ്മുടെ സമൂഹം….ഈ ശവത്തിൻ്റൊപ്പം അങ്ങനെയൊരു വാർത്തയോടെ വടിയാവുന്നതിനു പകരം വല്ല തേങ്ങയും തലയിൽ വീണ് ചാവുന്നതാ അന്തസ്സ്….

” അതേ…കിനവ് കണ്ടത് മതി…. പോകാം… ”

ഓരോന്ന് ആലോചിച്ചിരുന്ന ഞാൻ അവളുടെ വിളികേട്ടാണ് ചിന്തയിൽ നിന്ന് തിരിച്ചെത്തിയത്… നോക്കുമ്പൊ സാധനവും വാങ്ങി തമ്പുരാട്ടി തിരിച്ചെത്തിട്ടുണ്ട്… കയ്യിലൊരു കവറൊക്കെ കണ്ടു.. വീട്ടി പോയി ഞണ്ണാൻ ആയിരിക്കും….ശവം….ഞാൻ മനസ്സിൽ ഓർത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു… അതോടെ അവള് പിന്നാലെ കയറുകയും ചെയ്യ്തു.. പിന്നൊന്നും പറയാൻ നിൽക്കാതെ വേഗം വണ്ടി മുന്നോട്ടെടുത്തു… പത്തുമിനിറ്റ് യാത്രയ്ക്ക് ശേഷം അന്നത്തേ ഇടവഴിയിൽ എത്തി വണ്ടി നിർത്തി…


” എത്തിയല്ലോ…അപ്പൊ ശരി…മേലാൽ എനി എൻ്റെ നെഞ്ചത്തോട്ട് കയറാൻ വരരുത്… ”

വണ്ടീന്നിറങ്ങിയ അവളെ നോക്കി ഞാൻ പറഞ്ഞു…

” മ്മ്….. പരിഗണിക്കാം…. ”

പതിവ് ചിരിയോടെ തന്നെ അവളെനിക്ക് മറുപടി തന്നു…അത് ഒരൊഴുക്കൻ മട്ടിൽ തള്ളി നീക്കി ഞാൻ വണ്ടി തിരിക്കാൻ തുടങ്ങി..

” അതേ ഒരു ചായ കുടിച്ചിട്ട് പോവാം… ”

തിരിച്ച് പോകാൻ തുടങ്ങിയ എന്നെ നോക്കി അവള് ചോദിച്ചു

 

” ഓ….വേണ്ടേ…അതില് വല്ല വിഷവും കലക്കി തരാനായിരിക്കും…. നിന്റെമറ്റവന് കൊണ്ടുപോയി കൊടുക്ക്…. ”

ഞാൻ അവളെ നോക്കി പുച്ഛത്തോടെ മറുപടി പറഞ്ഞു

” ഹേയ് ഇല്ല… വിഷത്തിനൊക്കെ എന്താ വില…ഞാൻ തൽക്കാലം ഒരു വിമ്മിൽ ഒതുക്കാം എന്ന് കരുതിയതാ…വേണ്ടെങ്കിൽ വേണ്ട…. ”

എന്റെ മറുപടി കേട്ടതും ഒരു കുസൃതി കലങ്ങിയ ചിരിയോടെ അവള് പറഞ്ഞു…അതിന് കടുപ്പത്തിലൊന്ന് നോക്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല….മൈരത്തി ഐസ്ക്രീം തലമണ്ടയിൽ കേറി ചത്തുപോട്ടേന്ന് മനസിൽ പ്രാകാൻ മറന്നില്ല കേട്ടോ…. അത് എൻ്റെ ഒരു സമാധാനത്തിന്….ഏത് അങ്ങനയേലും ഞാനൊന്ന് ആശ്വസിക്കട്ടടേയ് ഈ മാരണത്തിൻ്റെ കൈയ്യീന്ന്….

തുടരും….

a
WRITTEN BY

admin

Responses (0 )



















Related posts