-50% Intro price for the next 72 hours only!. Buy now →

Kambi stories

ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

ദിവ്യാനുരാഗം 15 Divyanuraagam Part 15 | Author : Vadakkan Veettil Kochukunj [ Previous Part ] വൈകിയെന്നറിയാം…കാരണങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്…അതുകൊണ്ട് കാത്തിരിപ്പിച്ചതിൽ വിഷമം ഉണ്ട്…കൂടുതൽ ഒന്നുമില്ല…എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…   ഒരുപാട് സ്നേഹം…😘😘 അവിടുന്ന് വീട്ടിലേക്കുള്ള യാത്രയിലും അവളെന്റെ കൂടെയുള്ള ഫീൽ തന്നെ ആയിരുന്നു എനിക്ക്…ഈ പെണ്ണെൻ്റെ തലയ്ക്ക് പിടിച്ച മട്ടാണ്…ഒരു വഴക്കിൽ തുടങ്ങിയ ബന്ധം ഇവിടം വരെ എത്തിയത് ആലോചിക്കുമ്പൊ എനിക്കും ഇച്ചിരി കൗതുകം തോന്നുന്നുണ്ട്… പിന്നെ എൻ്റെ കാര്യമല്ലേ കൗതുകം ലേശം […]

0
2

ദിവ്യാനുരാഗം 15

Divyanuraagam Part 15 | Author : Vadakkan Veettil Kochukunj

Previous Part ]


വൈകിയെന്നറിയാം…കാരണങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്…അതുകൊണ്ട് കാത്തിരിപ്പിച്ചതിൽ വിഷമം ഉണ്ട്…കൂടുതൽ ഒന്നുമില്ല…എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു…

 

ഒരുപാട് സ്നേഹം…😘😘


അവിടുന്ന് വീട്ടിലേക്കുള്ള യാത്രയിലും അവളെന്റെ കൂടെയുള്ള ഫീൽ തന്നെ ആയിരുന്നു എനിക്ക്…ഈ പെണ്ണെൻ്റെ തലയ്ക്ക് പിടിച്ച മട്ടാണ്…ഒരു വഴക്കിൽ തുടങ്ങിയ ബന്ധം ഇവിടം വരെ എത്തിയത് ആലോചിക്കുമ്പൊ എനിക്കും ഇച്ചിരി കൗതുകം തോന്നുന്നുണ്ട്… പിന്നെ എൻ്റെ കാര്യമല്ലേ കൗതുകം ലേശം കൂടുതൽ ആണ്… മാപ്പാക്കണം മക്കളേ…

 

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി വീട് എത്തുമ്പോൾ അച്ഛനും അമ്മയും നേരത്തെ ഹാജരിട്ടിരുന്നു…അതോടെ വണ്ടിയും കേറ്റിയിട്ട് ഞാനും അകത്തേക്ക് കയറി…

 

” ഹാ വന്നോ… ഈയിടെയായി കറക്കം ഒക്കെ കൂടുന്നുണ്ടല്ലോ മോനേ…. ”

അകത്തേക്ക് കാലെടുത്ത് വെക്കേണ്ട താമസം അമ്മയുടെ ചോദ്യം തേടി എത്തി…അതിന് ആ ഭാഗത്തേക്ക് നോക്കുമ്പോൾ ചായ ഊതി കുടിക്കുന്ന തന്തപടിയുടെ അടുത്ത് എന്നേയും നോക്കി ഇളിച്ചുകൊണ്ടിരിക്കുന്ന പുള്ളിക്കാരിയുടെ തിരുമുഖവും കണ്ടു…

 

” കറക്കമോ…ഞാൻ കോളേജിൽ തന്നാർന്നു…അതിനുമാത്രം സമയം ഒന്നും ആയില്ലല്ലോ… ”

ഞാൻ അതിന് വല്ല്യ വില കൽപ്പിക്കാതെ അകത്തേക്ക് നടക്കാനൊരുങ്ങി…

 

” പിന്നേ…മണി 6 വരെ നിനക്ക് ആരാടാ അവിടെ പാഠം എടുക്കുന്നേ…? ”

ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും പുള്ളിക്കാരിയുടെ ചോദ്യം വന്നുകൊണ്ടേ ഇരിക്കും…ഇനി ഇവരിത് നേരത്തെ പേപ്പറിൽ എഴുതി വെച്ച് ചോദിക്കുന്നതാണോ…??

 

” ഒന്ന് ചുമ്മാ ഇരിയടി…6 മണിയൊക്കെ ഞങ്ങൾ ആമ്പിള്ളേർക്ക്… കോളേജ് ടൈം തന്നെയാ… ”

എൻ്റെ അവസ്ഥ കണ്ടത് കൊണ്ടാണോ അതോ പുള്ളിയുടെ ജീവിതത്തിൽ നിന്നും ചികഞ്ഞെടുത്തത് ആണോന്നൊന്നും അറിയില്ല.. എനിക്കും മുന്നേ മറുപടി കൊടുത്തത് അച്ഛനായിരുന്നു…അതിന് അങ്ങേരെ നോക്കി വെൽഡൺ വാസു വെൽഡൺ…എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു…

 

” ആണോ കോളേജ് കുമാരാ…ദേ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ…ചെക്കനോട് നേരത്തേം കാലത്തേം വീട്ടിൽ കേറാൻ പറയാതെ അവന് വളം വെച്ച് കൊടുക്കുവാ അങ്ങേര്….അതെങ്ങനാ വിത്തു ഗുണം പത്ത് ഗുണം… “

പ്രിയതമൻ എന്നെ സപ്പോർട്ട് ചെയ്തത് കക്ഷിക്ക് തീരെ ദഹിച്ചില്ലാന്ന് തോന്നുന്നു…

 

” ഞാനൊരു സത്യം പറഞ്ഞതാണെൻ്റമ്പോ… പിന്നെ എൻ്റെ ഗുണം ഒന്നും ഇവന് കിട്ടിട്ടില്ല…ഉണ്ടായിരുന്നേൽ ഈ സമയത്തും അവനെത്തി കാണില്ലായിരുന്നു… ”

അച്ഛൻ എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞത് കണ്ടപ്പൊ എനിക്കാകെ കൺഫ്യൂഷൻ ആയി…അല്ല സാധരണ രണ്ടും ഒറ്റക്കെട്ടാണ് ഇന്നിപ്പൊ എന്നോടിത്ര സിമ്പതിക്ക് കാരണം എന്തായിരിക്കും…ഇനിയിപ്പൊ വല്ല കിഡ്നിയും വേണായിരിക്കുവോ…?? അതോ നാളെ തൊട്ട് പുള്ളിക്കാരൻ പണിക്ക് പോകാതെ ഇവിടിരുന്ന് എന്നോട് പണിക്ക് പോയി കുടുംബം നോക്കാൻ പറയുവോ…ഹോ ആലോചിക്കാൻ വയ്യ… കിഡ്നി ആണെങ്കിൽ ഒന്നുകൂടെ നോക്കാർന്നു…പണിക്ക് പോവേണ്ട കാര്യം ആലോചിക്കാൻ വയ്യ…

 

“എന്താടാ പോത്തേ നിന്ന് സ്വപ്നം കാണുന്നേ… ”

ചിന്തകൾ കാട് കേറിയപ്പോൾ അത് വെട്ടിത്തെളിച്ച് കൊണ്ടുള്ള അമ്മയുടെ ചീറല് കേട്ടതും സ്വബോധത്തിൽ വന്ന ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച ശേഷം ഞാൻ റൂമിലേക്ക് വെച്ച് പിടിച്ചു…

 

പിന്നെ പതിവ് പോലെ സമയം കളയാതെ കുളിച്ച് ഫ്രഷായി ഹോസ്പിറ്റലിലേക്ക് വെച്ച് പിടിക്കാൻ തീരുമാനിച്ചു…അങ്ങനെ ഒടുക്കം ഒരുങ്ങി ഇറങ്ങി ചായ കുടിക്കാൻ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ നല്ല ചൂട് കല്ലുമ്മക്കായ നിറച്ചത് എൻ്റെ മുന്നിലേക്ക് അമ്മ കൊണ്ട് വെച്ചു…ഓ…അല്ലേലും ഞമ്മള് തലശേരിക്കാർക്ക് ഒരു വികാരമാണല്ലോ ഈ സാധനം…അതിൽ നിന്ന് ഒരണ്ണം എടുത്ത് കഴിച്ചു കൊണ്ട് അമ്മയെ നോക്കി കലക്കി എന്ന് ആംഗ്യംകാണിക്കുമ്പോഴായിരുന്നു അച്ഛൻ്റെ എൻട്രിയും…

 

” അല്ല എന്നിട്ട് എന്താ ഇന്ദുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻസ്സ്… ”

മൂപ്പര് തൊട്ടടുത്തിരുന്ന് നരസിംഹത്തിലെ തിലകൻ കളിച്ചതോടെ എൻ്റെ കഴിക്കാനുള്ള മൂഡ് അങ്ങ് പോയി…അല്ലേലൂം ഈ തൊലിഞ്ഞ ചോദ്യം നേരിടാത്ത ആമ്പിള്ളേരുണ്ടോ കേരളത്തിൽ…??

 

” അങ്ങനെ ഒന്നുമില്ല… ഇങ്ങനെ ജീവിച്ച് പോയാൽ മതി… ”

ഞാൻ പ്രതേകിച്ച് ഒരു ഭാവ വ്യത്യാസവും വരാതെ മൂപ്പർക്ക് മറുപടി കൊടുത്ത ശേഷം കഴിപ്പ് തുടരാൻ തീരുമാനിച്ചു…

 

” വേറൊന്നുമല്ല… കോഴ്സ് കഴിയാറായല്ലോ അതുകൊണ്ട് ചോദിച്ചതാ…നിനക്ക് ഏത് മേഖലയിൽ ആണ് താൽപര്യം… “

ഇങ്ങേരെന്നെ ഇത് കഴിക്കാൻ സമ്മതിക്കില്ല… ഇതൊക്കെ കണ്ട് അമ്മ കിണിക്കുന്നുണ്ട്…അത് കണ്ടപ്പൊ മനസ്സിലായി വായ മാത്രേ ഇങ്ങേരുടെ ഉള്ളൂ…ഡയലോഗും സംവിധാനവും ഒക്കെ അവിടുന്നാണെന്ന്…

 

” അങ്ങനെ എനിക്ക് പ്രതേകിച്ച് ഒരു മേഖലയോടും വല്ല്യ താൽപര്യം ഒന്നുമില്ലാന്നെ…ബാക്കി ഒക്കെ വഴിയെ നോക്കാം…ഇപ്പൊ ഇതൊന്ന് കേറ്റിക്കോട്ടെ… ”

ഞാൻ രണ്ടാളെയും മുഖത്ത് നോക്കി ഒന്ന് ഇളിച്ച ശേഷം മുന്നിലുള്ള പ്ലേറ്റിലേക്കാക്കി പൂർണ്ണ ശ്രദ്ധ…അത് കേട്ടതും രണ്ടാളും ചെറിയ ചിരിയോടെ എൻ്റെ കഴിപ്പും നോക്കി നിന്നു…അങ്ങനെ ഒടുക്കം ചായയും കുടിച്ച് രണ്ടാളോടും യാത്ര പറഞ്ഞ് വീട്ടിന്നിറങ്ങി…

 

വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ അവിടെ എത്താറായപ്പൊ 2-3 തവണ ദിവ്യയുടെ കോൾ വന്നിരുന്നു…പക്ഷെ ഞാൻ വണ്ടിയോടിക്കുന്നതിനാൽ എടുത്തില്ല…ഒടുക്കം പാർക്കിംഗ് ഏരിയയിൽ വണ്ടി വെച്ചപ്പോൾ ഞാനവളെ തിരിച്ചു വിളിച്ചു…

 

” ഹലോ എന്താടോ…ന്താ പറ്റിയേ… ”

ഞാൻ കാര്യം എന്താണെന്നറിയാൻ തിരക്കി…

 

” ഹേയ് ഒന്നൂല്ല്യ…ചുമ്മാ വിളിച്ചയാ… ”

അവൾ ഒരു കൊഞ്ചലോടെ മറുപടി തന്നു…

 

” ഒന്നങ്ങ് തന്നാലുണ്ടല്ലോ…അവൾടെ വിളി കണ്ടാ പേറ്റുനോവെടുത്ത് ഇരിക്കുമ്പോലാ…ചുമ്മാ വിളിച്ചതാ പോലും… ”

അവൾടെ കൊഞ്ചല് കേട്ടതും ഞാൻ ഒരു കപട ദേഷ്യം അഭിനയിച്ചു…പക്ഷെ അതിന് മറുപടിയായി വന്നത് അവൾടെ കുണുങ്ങി ചിരി ആയിരുന്നു…

 

” കിണിക്കല്ലേ പെണ്ണേ… ”

ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്നും റൂം ലക്ഷ്യമാക്കി അവളോട് സംസാരിച്ച് കൊണ്ട് നടന്നു…

 

” ന്താ എനിക്ക് ചിരിച്ചൂടേ…അല്ല ഹോസ്പിറ്റൽ എത്തിയോ… ”

മറുതലയ്ക്കൽ അതേ ചിരിയുടെ അകമ്പടിയോടെ അവൾടെ മറുചോദ്യം

 

” ഇതാ ഇപ്പൊ കയറുന്നേ ഉള്ളൂ… പിന്നെ ഇയാള് സത്യത്തിൽ വെറുതേ വിളിച്ചതാണോ… ”

2-3 തവണ വിളിച്ചത് കൊണ്ടായിരിക്കാം എൻ്റെ ഉള്ളിൽ നിന്നും ആ ചോദ്യം വന്നത്…

 

” ഹാ മോനേ…എനിക്കെന്റെ ചെക്കനെ ചുമ്മാ വിളിച്ചൂടെ… ”

അവൾടെ കൊഞ്ചികോണ്ടുള്ള സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു….

 

” അയ്യോ…വിളിച്ചോ വിളിച്ചോ…മാഡം അല്ലാതെ നമ്മളെ ഒക്കെ വേറെ ആര് വിളിക്കാനാ… “

ഞാനും തിരിച്ച് അതേ രീതിയിൽ മറുപടി കൊടുക്കാൻ തുടങ്ങി…

 

” പിന്നേ…. ആർക്കറിയാം….എത്ര പേര് കോണ്ടാക്റ്റ് ലിസ്റ്റിൽ ഉണ്ടെന്ന്… ”

ഇത്തവണ കൊഞ്ചലിൽ ഇത്തിരി ആക്കലിൻ്റെ ടേസ്റ്റ് കൂടി ഉണ്ടായിരുന്നു…

 

” വേണ്ടാട്ടോ…മോളെ ദിനേശാ…ഊതല്ലേ… ”

ഞാൻ അതിന് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…പിന്നേയും ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു… അങ്ങനെ ഒടുക്കം ഞാൻ റൂമിനടുത്തേക്ക് എത്തിയപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ടാക്കി…അതിന് ശേഷമാണ് റൂമിൽ കേറിയത്…

 

” ഹാ വന്നോ…ഇന്നെന്താ ഇങ്ങ് വരാം എന്ന് കരുതിയത്… ”

റൂമിൽ കേറിയതും നന്ദുവിൻ്റെ ആക്കിയുള്ള ഒരു ചോദ്യം…

 

” അതെന്താടാ അങ്ങനൊരു ടെല്ലിഗ്… ”

ഞാൻ അവനെ നോക്കി ഒന്ന് പുരികം ഉയർത്തിയ ശേഷം ശ്രീയുടെ അടുത്തായിരുന്നു…

 

” അല്ല ഇയാൾക്ക് വേണ്ടപെട്ടവർ ഇന്ന് ലീവ് ആയത് കൊണ്ട് ചോദിച്ചതാണേ… ”

നന്ദു വീണ്ടൂം ഇളിച്ചുകൊണ്ട് കാര്യം വ്യക്തമാക്കിയപ്പോഴായിരുന്നു എനിക്കങ്ങ് കത്തിയത്…അതോടെ ഞാനവനെ എപ്പോഴത്തേയും പോലെ തലയണ വെച്ചൊരു ഏറ് കൊടുത്തു…ഇതിപ്പൊ പതിവായ സ്ഥിതിക്ക് നടയടി എന്ന് പറയുന്ന പോലെ നമ്മുകിതിനെ നടയേറ് എന്ന് വിളിച്ചാലോ…??

 

” എന്നാലും എൻ്റെ ആക്സിഡന്റ് കാരണം ഇവിടൊരാക്ക് ജീവിതം കിട്ടി…നന്ദി വേണം മൈരേ… നന്ദി… ”

അതുല് കൂടി എന്നെ ഊക്കാൻ ഉള്ള രീതിയിൽ മുന്നോട്ട് വന്നു…

 

” കാലത്ത് പോയി വാങ്ങിച്ച് കൊണ്ടുതന്നാ മതിയോ മൈരേ നിനക്ക് നന്ദി…?? മിണ്ടാതിരുന്നോണം അല്ലേൽ ആ മറ്റേ കാലും ഞാൻ അടിച്ചൊടിക്കും… ”

ഞാൻ അവനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും അവിടൊരു കൂട്ട ചിരി മുഴങ്ങി…അങ്ങനെ കളി ചിരിയും ഒക്കെ ആയി ഭക്ഷണവും ഒക്കെ കഴിച്ച് സമയം തള്ളി നീക്കി…ദിവ്യയെ പിന്നെ വിളിക്കാൻ പറ്റിയില്ല… ഒടുക്കം രാത്രി ഒരു 12:15 അങ്ങനെ ആയപ്പൊ അവൾടെ കോൾ വന്നു…അതോടെ ഞാൻ ഫോണും എടുത്ത് വരാന്തയിലേക്കിറങ്ങി..അപ്പോഴേക്കും അതുവും നന്ദുവും ഒഴിച്ച് ബാക്കി രണ്ടും കിടന്നിരുന്നു…

 

” ന്താ… പിന്നെ വിളിക്കാഞ്ഞെ… “

ഫോണെടുത്തതും മറുതലയ്ക്കൽ നിന്നും ഒരു ചീറൽ ആയിരുന്നു…

 

” ഹോ…അത് പിള്ളാരുടെ എടയിൽ നിന്ന് ഇപ്പാടൊ ഒന്ന് മാറിയത് അതാ…നീ കിടന്നില്ലായിരുന്നോ… ”

ഞാൻ എൻ്റെ ഭാഗം അവൾക്ക് മുന്നിൽ വ്യക്തമാക്കി…

 

” ഓ…അല്ലേലും കൂട്ടുകാരെ ഒക്കെ കിട്ടായാ നമ്മളെ ഒന്നും വേണ്ടാലോ… ”

എൻ്റെ മറുപടി കേട്ടതും മറുതലയ്ക്കൽ ഒരു ചിണുങ്ങൽ ആയിരുന്നു…

 

” ദേ ഒരെണ്ണം തരും കേട്ടോ കുഞ്ചൂസെ… പിള്ളാരുടെ മുന്നീന്ന് ഇങ്ങനെ കൊഞ്ചാൻ പറ്റുവോ…അതോണ്ടല്ലേ…നീ ക്ഷമി… ”

ഞാൻ അവളെ കയ്യിൽ എടുക്കാൻ ഇത്തിരി റൊമാന്റിക് മോഡിൽ സംസാരിച്ചു…

 

” ഓ പിന്നേ…അല്ലാതെ എന്നോട് സ്നേഹം ഇല്ലാതോണ്ടല്ല… ”

അവൾ വീണ്ടും പിള്ളാരെ പോലെ സംസാരിക്കുന്നത് കേട്ടതും എനിക്ക് ചിരിയാണ് വന്നത്…

 

” എൻ്റെ പെണ്ണേ…നിന്നെയല്ലാതെ വേറാരയാ ഞാൻ സ്നേഹിക്കണ്ടേ…നിനക്ക് ഇത് ഇപ്പോഴും വിശ്വാസമില്ലേ… ”

ചിരിയടക്കി പിടിച്ച് ഞാൻ കപട സങ്കടം കലർന്ന രീതിയിൽ മറുചോദ്യം ചോദിച്ചു…

 

” അയ്യോ…ഉണ്ട്…ഞാൻ ചുമ്മാ പറയുന്നതല്ലേ…ൻ്റെ ചെക്കൻ്റെ വായീന്ന് അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് കേൾക്കുന്നത് ഒരു സുഖമല്ലേ…അതിന് വേണ്ടിയാ… ”

മറുപടി പറഞ്ഞ ശേഷം പെണ്ണിൻ്റെ കുണുങ്ങി ചിരി കൂടി ഉയർന്നതോടെ എൻ്റെ അവസ്ഥ മറ്റേതായി…ഏത്… നമ്മുടെ ” വരുന്നടാ റൊമാന്റിക് വരുന്നടാ…ൻ്റെ പെണ്ണിനെ ഇപ്പൊ കാണണം… ” അതെന്നെ…

 

” നീ ഇങ്ങനെ ഓരോന്ന് പറഞ്ഞെന്നെ പിരി കേറ്റല്ലേ…എനിക്ക് കാണാൻ തോന്നുവാ…ഞാൻ ഇപ്പൊ അങ്ങോട്ടേക്ക് വരും… ”

ഞാൻ ചിരിച്ചുകൊണ്ട് എൻ്റെ അവസ്ഥ അവളോട് പറഞ്ഞു…

 

” മ്മ് പിന്നേ…ഇപ്പൊ വരും… അന്ന് ഞാൻ വെയിറ്റിട്ട് നിന്നോണ്ട് ഈഗൊ അടിച്ച് സഹിക്കാൻ പറ്റാണ്ട് വന്നതല്ലേ…അല്ലാണ്ട് കാണാൻ കൊതിയായിട്ട് വന്നതൊന്നും അല്ലല്ലോ… ”

എൻ്റെ പറച്ചില് കേട്ടതും അവളൊരു അടക്കി ചിരിയോടെ പറഞ്ഞു…

 

” എന്ന് വെച്ചാൽ ഇപ്പൊ ഞാൻ വരത്തില്ലാന്നല്ലേടി അതിൻ്റെ ഉള്ളടക്കം… അത്രയ്ക്കായോ…ന്നാ വിത്തിൻ മിനിറ്റ്സ് നിന്റെ വീടിന്റെ മുറ്റത്ത് ഉണ്ടാവും ഈ ഞാൻ… “

ഞാൻ ഒടുക്കം അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു…ആഹാ…അങ്ങനങ്ങ് വിട്ടാൽ പറ്റത്തില്ലല്ലോ…

 

” വേണ്ടാട്ടോ…ഞാൻ ചുമ്മാ പറഞ്ഞതാ…ഇയാളൊന്നു പോയെ…എനിക്ക് പേടിയാ… ”

എൻ്റെ ആവേശം കണ്ടതും മറുതലയ്ക്കൽ അവൾക്ക് പരിഭ്രമം തുടങ്ങി…പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയില്ല…

 

” ഒന്നും പറയാണ്ടാ…ഞാൻ വരുവാ…പിന്നെ വന്നാൽ ഇയാൾ എന്ത് തരും… ”

ഞാൻ ഒരു ആക്കിയ രീതിയിൽ ചോദിച്ചു…

 

” ഒരു ഒലക്ക തരാം… എന്നെ കൊണ്ട് പറയിപ്പിക്കണ്ടാ…. ”

എൻ്റെ ചോദ്യം കേട്ടതും ഒരു ചിരിയോടെ അവൾ മറുപടി പറഞ്ഞു…

 

” അത് നിന്റെ തന്തയ്ക്ക് കൊടുത്തേക്ക്…എനിക്ക് വേണ്ട…എന്താലും അവിടെ എത്തി കാണാം… ”

ഞാൻ നൈസ് ആയി ലവൾടെ തന്തയ്ക്ക് ഒരു കൊട്ട് കൊടുത്ത ശേഷം ഫോണ് കട്ടാക്കാൻ തീരുമാനിച്ചു…

 

” ദേ…വേണ്ടാ… ”

അവൾ എന്തോ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ ഫോൺ കട്ടാക്കി…എന്നിട്ട് നേരെ റൂമിലേക്ക് നടന്നു… വേറെന്തിന് നമ്മുടെ മുത്തിനെ തൂക്കാൻ തന്നെ…നന്ദു സാർ ഇല്ലാതെ നമ്മുക്ക് എന്ത് പരിപാടി…

 

” അളിയാ നന്ദു… ഞാനൊരു കാര്യം പറഞ്ഞാ നീ എന്നെ തല്ലരുത്… ”

റൂമിൽ തിരിച്ചെത്തുമ്പോൾ പെസ്സും കളിച്ചിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് പോയി ഞാൻ ഒരു ചിരിയോടെ പറഞ്ഞു…അപ്പോഴേക്കും ബാക്കി ഉള്ളവന്മാരൊക്കെ കിടന്നിരുന്നു…

 

” എഴുതിയ ഇന്റേണലിൽ ഞാൻ തോറ്റ് നീ ജയിച്ച് എന്നാണ് പറയാൻ വരുന്നതെങ്കിൽ തല്ലില്ല.. കൊല്ലും മൈരേ… ”

അവൻ കളിയിൽ നിന്ന് ശ്രദ്ധ മാറ്റാതെ എനിക്ക് മറുപടി തന്നു…

 

” അയ്യേ…അതൊന്നുവല്ല…നീ ഇങ്ങോട്ട് നോക്ക്… ”

ഞാൻ അവൻ്റെ ഫോണ് തട്ടി പറിച്ച് എൻ്റെ പിന്നിലായി വെച്ചു…

 

” എന്തോന്ന് മൈരേ കുടുതൽ ഷോ ഇടാണ്ട് കാര്യം പറ… ”

എൻ്റെ കോപ്രായം കണ്ടവൻ പല്ല് കടിച്ചു…

 

” അത്പിന്നെ… നമ്മുക്ക് ഒരു നൈറ്റ് റൈഡിന് പോയാലോ… ”

ഞാൻ ഇളിച്ചു കൊണ്ട് കാര്യം ചോദിച്ചതും…

 

” പഫാ….നിന്റെ മറ്റവൾടെ വീട്ടിലേക്കായിരിക്കും…നിന്റെ തന്തയെ വിളിച്ചോ മൈരേ…ഞാനില്ല…ൻ്റെ ഫോണിങ്ങ് താ… “

അത് കറക്റ്റായിട്ട് കത്തിയ ലവൻ നിന്ന് കാറി…

 

” നായിൻ്റെ മോനല്ലെ…ച്ഛെ…. നല്ല മോനല്ലെ ഒന്ന് വാടാ…ഈ ഒരൊറ്റ തവണ കൂടി… ”

ഞാൻ ലവനെ നോക്കി ഒരു ഉളുപ്പും ഇല്ലാണ്ട് കെഞ്ചി…

 

” ഒന്ന് വേഷം കെട്ടെടുക്കാതെ പോടേയ്… ഫോണ് താ… ”

എൻ്റെ കെഞ്ചൽ ഒന്നും അവന് ഏശുന്നേ ഇല്ലാന്നുള്ള രീതിയിൽ ആയിരുന്നു അവൻ്റെ മറുപടി…പക്ഷെ നമ്മളോടാണോ കളി ഞാൻ ഒരുളുപ്പും ഇല്ലാണ്ട് കെഞ്ചി കെഞ്ചി അതിൻ്റൊപ്പം എല്ലാതവണെയും പോലെ ഇത്തിരി ഇമോഷണൽ ഡയലോഗ്സ് ഇട്ട് ഒടുക്കം ആശാൻ വരാന്ന് സമ്മതിച്ചു…അങ്ങനെ അവനെയും കൂട്ടി അവൾടെ വീട്ടിലേക്ക് വിട്ടു…വണ്ടി അവനായിരുന്നു ഓടിച്ചത്…ദിവ്യ അതിനിടയ്ക്ക് ഒന്ന് രണ്ട് വട്ടം വിളിച്ചിരുന്നു പക്ഷെ ഞാൻ കട്ടാക്കി കളഞ്ഞു…

 

” എന്നാലും എൻ്റെ പൊന്ന് മൈരേ ആ പെണ്ണിന് പേടി ഇല്ലെ ഇങ്ങനെ രാത്രി വരുന്നതിന്…? ”

യാത്രയിൽ അവൻ്റെ ഒരു കുഞ്ഞു സംശയം അവനെന്നോട് ചോദിച്ചു…

 

” പിന്നേ… അതിന് ഒടുക്കത്ത പേടിയാ… ”

ഞാൻ അതിനുള്ള മറുപടിയും കൊടുത്തു..

 

” പിന്നെ ആരെ കെട്ടിക്കാനാ നിന്നെ ഇത്ര തിടുക്കത്തിൽ അങ്ങോട്ട് കെട്ടിയെടുക്കുന്നെ… ”

എൻ്റെ മറുപടി കേട്ടതും അവൻ മുന്നിൽ നിന്നൊരു ചീറലായിരുന്നു…

 

” ഇതൊക്കെ ഒരു ഹരം അല്ലെ നന്ദു കുട്ടാ… ”

ഞാൻ ഇളിച്ചുകൊണ്ട് അവന് മറുപടി കൊടുത്തു…അതിനവന് എനിക്ക് വട്ടാണെന്നൊക്കെ പറയുന്നത് കേട്ടു…പക്ഷെ ഞാൻ അതൊന്നും കാര്യമാക്കിയില്ല…അല്ലേലും അവൻ പറഞ്ഞതും കാര്യമാണല്ലോ… പ്രണയം ഒരു തരം ഭ്രാന്താണല്ലോ…

 

” അളിയാ ഈ സെമിത്തേരി കണ്ടപ്പോഴാ ഓർത്തേ…ഇന്നൊരു ഹൊറർ മൂവി കണ്ടായിരുന്നു… ഒന്നൊന്നര പടം… ”

യാത്രയിൽ ഒരു പള്ളി സെമിത്തേരി കണ്ടതും ഞാൻ അവനോടായി പറഞ്ഞു…

 

” പഫാ…മിണ്ടാതിരി മൈരേ…ഓരോന്ന് പറഞ്ഞിനി പേടിപ്പിക്കാൻ… ”

എൻ്റെ സംസാരം കേട്ടതും ലവൻ മുമ്പീന്ന് പല്ല് കടിച്ചു…അവനെ പറഞ്ഞിട്ടും കാര്യമില്ല… ഒന്നാമത് ഈ ഭാഗത്ത് റോഡിൽ ഒരു മനുഷ്യൻ ഇല്ല…പിന്നെ പറ്റിയ സ്ഥലവും സെമിത്തേരി…

 

” അല്ല ഞാൻ പറഞ്ഞെന്നെ ഉള്ളൂ….പിന്നെ അളിയാ ഇപ്പൊ മുന്നിൽ ഒരു പ്രേതം വന്നാ നമ്മൾ എന്ത് ചെയ്യും… ”

ഞാൻ ചുമ്മാ അവനെ ഇളക്കാൻ വീണ്ടും ചോദിച്ചു…

 

” ഒരു കളി ചോദിക്കും…മിണ്ടാതിരി മൈരേ…അല്ലേ ഞാൻ ഇപ്പൊ വണ്ടി തിരിക്കും… ”

അവൻ ചീറി കൊണ്ട് വണ്ടി ഇച്ചിരി സ്പീഡ് കൂട്ടിയതോടെ ഞാൻ കെടന്ന് ചിരിച്ച് ചിരിച്ച് പണിയായി…ഒടുക്കം ആ ചിരി നിർത്തിയത് അവൾടെ വീടിനടുത്ത് എത്തിയപ്പോൾ ആയിരുന്നു…അപ്പൊ സമയം 1 മണി ഒക്കെ ഏതാണ്ട് ആവാറായിരുന്നു…

 

” എന്നാ ഞാൻ പെട്ടെന്ന് പോയി വരാം… ”

വീടിന് മുന്നിലെത്തിയതും ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി നന്ദുവിനോട് പറഞ്ഞു…

 

” മ്മ് വന്നാ മതി…ഇനി കഴിഞ്ഞ തവണത്തെ പോലെ ആണേൽ ഞാൻ തന്നെ നിന്നെ പിടിച്ച് അവൾടെ വീട്ടുകാരുടെ അടുത്ത് കൊടുക്കും മൈരേ.. ”

നന്ദു എന്നെ നോക്കി ചിരിയോടെ ഒരു താക്കീത് പോലെ പറഞ്ഞു…അതോടെ ലവനെ നോക്കി ഒരു തംസപ്പ് കാണിച്ച് ഞാൻ അകത്തേക്ക് നടന്നു…അങ്ങനെ ഉള്ളിലെത്തിയതും ഞാൻ നൈസ് ആയി ദിവ്യയെ കോൾ ചെയ്യ്തു…റിംഗ് പോയി അടുത്ത നിമിഷം തന്നെ അവൾ ഫോണെടുത്തു…

 

” ഉണ്ണിയമ്മേ…കുംബിടി എത്തി… ”

ഞാൻ പതുക്കെ ഒരാക്കിയ ട്യൂണിൽ പറഞ്ഞു…

 

” പോടാ…എത്ര തവണ വിളിച്ചു…ഞാനൊന്നും വരില്ല…വേഗം പൊക്കോ…”

അവളും പത്തിഞ്ഞ സ്വരത്തിൽ ദേഷ്യം കാട്ടി…

 

” അങ്ങനെ പറയല്ലെ പൊന്നേ…ചേട്ടൻ ഇത്രേം ദൂരത്ത് നിന്ന് കാണാൻ വന്നിട്ട്…ഇങ്ങ് ഇറങ്ങി വന്നേ…പേടിക്കണ്ട… ”

ഞാൻ കൊഞ്ചി കൊണ്ട് പറഞ്ഞു…

 

” പിന്നെ ഗൾഫിൽ നിന്നും വന്നതല്ലേ… മര്യാദയ്ക്ക് ആരേലും കാണുന്നേന് മുന്നേ പൊയ്ക്കോ… ”

ഇത്തവണ കക്ഷി പറയുന്നതിനോടൊപ്പം അടക്കി ചിരിക്കുന്നതും കേട്ടു…

 

” ആഹാ… അത്രയ്ക്കായോ…എന്നാ ഞാൻ കോണിങ്ങ് ബെല്ല് അടിക്കാം…എന്നിട്ട് ദിവ്യ വിളിച്ചിട്ട് വന്നതാ ഒന്ന് കാണാൻ പറ്റുവോന്ന് ചോദിക്കാൻ പോവ്വാ… ”

ഞാൻ മാക്സിമം ചിരി അടക്കി പിടിച്ചുകൊണ്ട് പറഞ്ഞു…

 

” ഈ കുരിപ്പിനെ ഞാനിന്ന്… അടങ്ങി അവിടെ നിന്നോണം ഞാൻ വരാം… ”

എൻ്റെ പറച്ചില് കേട്ടതും അവൾ ചിണുങ്ങി കൊണ്ട് ഫോണ് കട്ടാക്കി…അതോടെ എൻ്റെ കാമുകിയേം കാത്ത് ഞാൻ അക്ഷമനായി നിന്നു…അപ്പോഴായിരുന്നു കുറച്ച് പട്ടികളുടെ ഓരിയിടൽ വന്നത്… അതോടെ ഞാൻ ചുറ്റും ഒന്ന് കണോടിക്കാൻ മറന്നില്ല…അല്ല നന്ദുവിനെ കളിയാക്കി കളിയാക്കി ഒടുക്കം വല്ല യക്ഷിയും നമ്മുടെ പുറകെ വന്നോ…?ആ ചിന്ത മനസ്സിൽ വന്നതും “സാവിത്രിയമ്മേ… ന്നെ.. കൊല്ലരുത്… ” എന്ന ദ്രോണയിലെ സുരാജേട്ടൻ്റെ അവസ്ഥ ആയിരുന്നു എൻ്റേത്…അപ്പോഴായിരുന്നു മന്ദം മന്ദം ഫോണിലെ ഫ്ലാഷും കത്തിച്ച് ദിവ്യ എൻ്റടുത്തേക്ക് വരുന്നത് കണ്ടത്…വന്ന ഉടനെ പെണ്ണെന്നെ നന്നായി ഒന്ന് പിച്ചി…

 

” ഹാ… വേദനിക്കുന്നു പെണ്ണേ…. ”

ഞാൻ ഒന്ന് എരിവ് വലിച്ച ശേഷം പതിഞ്ഞ സ്വരത്തിൽ പരാതി പറഞ്ഞു…

 

” നന്നായി പോയി… മിണ്ടരുത് മനുഷ്യനെ തീ തീറ്റിക്കാൻ…ഞാനപ്പഴെ പറഞ്ഞതാ വരണ്ടാന്ന്… ”

എൻ്റെ മൂഖിൻ്റെ തുമ്പ് പിടിച്ച് തല ഒരുവശത്തേക്ക് തട്ടിയ ശേഷം അവൾ പറഞ്ഞു

 

” അങ്ങനെ പറഞ്ഞാ എങ്ങനാ എനിക്കെന്റെ കുഞ്ചൂസിനെ കാണാൻ കൊതി ആയിട്ടല്ലേ… ”

ഞാൻ അവളെ പിടിച്ച് എൻ്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച ശേഷം പറഞ്ഞു…അതോടെ എൻ്റെ നെഞ്ചിൽ കെടന്ന് പെണ്ണോന്ന് കുണുങ്ങി ചിരിച്ചു…

 

” അല്ല നീയെന്തിനാ വെറും ഫ്ലാഷിനു പകരം ഈ വീഡിയോവും ഓണാക്കി പിടിച്ച് വന്നത്…നൈറ്റ് വ്ലോഗാണോ മോളൂസേ… ”

അവളുടെ കൈയ്യിലിരിക്കുന്ന ഫോണിൽ വീഡിയോ ഓണായി ഇരിക്കുന്ന കണ്ടതും ഞാൻ സംഭവം എന്താണെന്നറിയാൻ തിരക്കി…

 

” അത് പിന്നെ ഇന്ന് പടം കണ്ടില്ലെ അതിൻ്റെ ഒരു ഹാങ്ങോവറാ…പുറത്തിറങ്ങുമ്പൊ പേടിച്ചിട്ട് എന്ത് ചെയ്യും എന്നാലോജിച്ചപ്പൊ കിട്ടിയ ഐഡിയ ആ… ”

അവൾ കാര്യം ഇങ്ങനെ പറയുമ്പോഴും എനിക്ക് ഒന്നും അങ്ങ് കത്തിയില്ല…അതോണ്ട് തന്നെ നീ ഇത് എന്ത് കോക്കനട്ട് ആണ് പറയുന്നതെന്ന രീതിയിൽ ഞാൻ അവളെ നോക്കി…

 

” അല്ല ഈ പ്രേതങ്ങളെ ഒക്കെ ക്യാമറയിൽ കാണുമല്ലോ…അതോണ്ട്… “

അവൾ മുഴുവിപ്പിക്കാതെ നാണത്തോടെ എൻ്റെ നെഞ്ചിൽ മുഖം പുഴത്തിയതും ഞാൻ ചിരിക്കണോ അതോ ഇതിന്റെ ഈ കോപ്രായങ്ങൾ ഒക്കെ കണ്ട് കരയണോ എന്ന കൺഫ്യൂഷനിലായി…പെണ്ണാണേൽ എന്നെ നാണം കൊണ്ട് നോക്കുന്നുമില്ല…

 

” മ്മ്… നിന്റെ ബുദ്ധി വിമാനം തന്നെ… അല്ല റോക്കറ്റ്…റോക്കറ്റ്… ”

ഞാൻ അവളുടെ ഇടുപ്പിൽ ഇക്കിളി ആക്കി പറഞ്ഞു…

 

” പോ അവിടുന്ന്…കളിയാക്കല്ലെ… ”

എൻ്റെ ഇക്കിളിന് പകരമായി കൈയ്യിനൊരു ചെറിയ തല്ല് കിട്ടി…അങ്ങനെ കുറച്ച് നേരം ഞങ്ങൾ ആ നിലാവിന്റെ വെളിച്ചത് ആ നിൽപ്പ് നിന്നു…

 

” എന്നാ എൻ്റെ മോളുടെ ഉറക്കം കളയണ്ട…പൊക്കൊ…ഒന്ന് കാണണം എന്നെ ഉണ്ടായിരുന്നുള്ളൂ… ”

ഒടുക്കം ഞാൻ അവളെ എൻ്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന് കളിപ്പാട്ടം തട്ടിമാറ്റിയപ്പോൾ ഉള്ള കുട്ടികളുടെ മുഖം ആയി…

 

” പോണോ…ഇപ്പൊ… ”

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു…

 

” എന്തേ പോണ്ടേ… ”

ഞാൻ അതേ നാണയത്തിൽ മറു ചോദ്യം ചോദിച്ചു…

 

” പോകണ്ടാന്ന് പറഞ്ഞാ ഇവിടെ നിൽക്കുവോ… ”

അവളെന്റെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് തിരക്കി…

 

” എൻ്റെ പെണ്ണേ…നീയെന്റെ മനസ്സ് മാറ്റല്ലേ…ആരേലും കണ്ട് പ്രശ്നം ആവണ്ട… തൽകാലം മോള് നടക്ക്…എന്നേം കാത്ത് നന്ദു പുറത്ത് നിൽപ്പുണ്ട്… ”

ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി ഉമ്മറം ലക്ഷ്യമാക്കി നടന്നു…

 

” മ്മ്…പാവം നന്ദു എപ്പോഴും പോസ്റ്റാണല്ലേ… ”

അവളെന്റെ ഷോൾഡറിൽ താങ്ങി നടന്നു കൊണ്ട് ചോദിച്ചു…അതിന് അവളെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം ഞാൻ അതിനെ ഉമ്മറതെത്തിച്ചു…

 

” അപ്പൊ ശരി…മോള് ചെന്ന് സുഖായിട്ട് ഉറങ്ങിക്കോ…ഗുഡ് നൈറ്റ്… ”

ഞാൻ യാത്ര പറയാൻ എന്നോണം അവളുടെ മുടിയിഴകളിൽ താലോടി കൊണ്ട് പറഞ്ഞു…അതിന് മറുപടി ആയി അവളുടെ കുഞ്ഞ് നുണക്കുഴി വിടർന്നുള്ള ചിരിയും വന്നു…

 

” അപ്പൊ ശരി… നാളെ കാണാം… ”

ഞാൻ യാത്ര പറഞ്ഞ് തിരിഞ്ഞ് നടക്കാനൊരുങ്ങി…പക്ഷെ തൊട്ടടുത്ത നിമിഷം എൻ്റെ കൈപിടിച്ച് വലിച്ച ദിവ്യ അവൾക്ക് അഭിമുഖമായി ചേർത്ത് നിർത്തി…ആ രാത്രിയുടെ ഇരുട്ടിൽ പൂത്തുലഞ്ഞ നിലാവിന്റെ ശോഭയിൽ ഞങ്ങളുടെ കണ്ണുകൾ ഒരുനിമിഷം പരസ്പരം തറച്ചു നിന്നു…കാര്യമെന്താണെന്ന് അറിയാൻ പുരികം ഉയർത്തിയ എനിക്ക് അവൾ മറുപടി തന്നത് എൻ്റെ ചുണ്ടിന് മീതേ അവൾടെ ചുണ്ടിനാൽ നൽകിയ ചുടു ചുംബനത്തിലൂടെയാണ്…ഒരു നിമിഷം 210 KV ലൈനിൽ ഊഞ്ഞാലാടിയ അവസ്ഥ ആയിരുന്നു എൻ്റേത്…ആകെ ഒരു തരിപ്പായിരുന്നു… ഒരുമാതിരി റംമിൽ കുരുമുളകിട്ട് അടിച്ചാൽ ഉള്ള അവസ്ഥ….

 

” ഇന്ന് വൈകിട്ട് തീയറ്ററിൽ മിസ്സായത്…ഇത്ര തിരക്കിട്ട് എന്നെ ഈ രാത്രി കാണാൻ വന്ന എൻ്റെ ഈ കള്ള ചെക്കന് ഞാൻ തരണമല്ലോ… ”

അവളെന്നെ നോക്കി നാണത്തോടെ പറഞ്ഞ ശേഷം തിരിഞ്ഞൊരൊറ്റ നടത്തമായിരുന്നു…വാതിൽ അടയ്ക്കുമ്പോൾ പ്രണയ പൂർവ്വത്തോടെയുള്ള അവൾടെ നോട്ടം കൂടി ആയതോടെ ഞാനിപ്പൊ അറ്റാക്ക് വന്ന് ചാകും എന്ന അവസ്ഥയിൽ എത്തി…ഓ…ഒരു ഉമ്മയുടെ പവറേ…ഒടുക്കം അവൾ വാതിൽ അടച്ചിട്ടും ഒരു രണ്ട് മിനിറ്റ് ആ ഉമ്മറത്ത് ആദ്യമായി തുണ്ട് കണ്ട ബാലകൻ്റെ അവസ്ഥയിൽ ഞാൻ കിളി പാറി നിന്നു…ഒടുക്കം ബോധം വന്നതും ഞാൻ രു ചിരിയോടെ ആ ഉമ്മറ വാതിലിലേക്ക് നോക്കിയ ശേഷം ഗേറ്റ് ലക്ഷ്യമാക്കി നടന്നു…

 

” എന്നതാ മൈരെ ഇത് റാമ്പ് വോക്കോ…ഒന്ന് ഓടി വാടേയ്… ”

ഗേറ്റിനടുത്തേക്കുള്ള എൻ്റെ ആടിയാടിയുള്ള വരവ് കണ്ട് നന്ദു ചോദിച്ചു…അപ്പോഴാണ് എൻ്റെ യഥാർത്ഥ കിളി വീണ്ടും എന്നിലേക്ക് എത്തിയത്…അതോടെ ഞാൻ വേഗം അവൻ്റടുതേക്ക് വെച്ച് പിടിച്ചു…

 

” എത്ര നേരായി മൈരേ പോയിട്ട്…ഞാനപ്പഴെ പറഞ്ഞതല്ലെ പെട്ടെന്ന് വരണമെന്ന്…ഈ റോഡീന്ന് ആരേലും എന്നെ കണ്ടിരുന്നെങ്കിൽ നിന്നെ കൊന്നേനെ… ”

ഞാൻ അടുത്തെത്തിയതും നന്ദു ശബ്ദം താഴ്ത്തി പല്ല് കടിച്ചു…

 

” എൻ്റെടാ ഒന്നും സംഭവിച്ചിലല്ലോ…പിന്നെ അങ്ങനെ ആരേലും കണ്ടാൽ നീ എനിക്ക് വേണ്ടി കള്ളനാവില്ലേ… ”

ഞാൻ ബൈക്കിന് പുറകെ കയറുമ്പോൾ അവനോട് ഒരു ചിരിയോടെ പറഞ്ഞു…

 

” ആടാ…ഞാൻ…ഞാൻ…ഞാനേക്കാടാ…എന്നെ കൊണ്ട് പറയിക്കല്ലേ… ”

അവൻ തൊരപ്പൻ കൊച്ചുണ്ണിയെ പോലെ എന്നോട് മറുപടി പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു…അപ്പോഴായിരുന്നു എൻ്റെ ഉള്ളിലൊരു സംശയം ഇനി അവിടെ നടന്നത് എന്തേലും മച്ചമ്പി കണ്ട് കാണുമോ….ഹേയ് ഇല്ല…ഇരുട്ടല്ലേ…അങ്ങനെ ആശ്വസിക്കാം…അപ്പോഴേക്കും നന്ദു വണ്ടി മുന്നോട്ട് എടുത്തിരുന്നു…അതോടെ ഞങ്ങൾ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു…

 

തിരിച്ച് ഹോസ്പിറ്റലിലേക്ക് എത്തിയപ്പോഴും എൻ്റെ ശരീരം മാത്രേ എൻ്റൊപ്പം ഉണ്ടായിരുന്നുള്ളൂ…മനസ് അപ്പോഴും അവളുടെ അടുത്ത് അവിടെ തന്നെ ആയിരുന്നു…ഈ പ്രണയം ഒരു തരം വിപ്ലവം തന്നെ ആണ്… തലയ്ക്ക് പിടിച്ചാ പിന്നെ അതിന് വേണ്ടി മാത്രം ജീവിക്കുന്ന പോലെ ആവും…അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് എപ്പോഴാണ് മയക്കത്തിലേക്ക് വീണതെന്ന് അറിയില്ല… പിറ്റേന്ന് പതിവിലും വിപരീതമായി ഞാനായിരുന്നു ആദ്യം എഴുന്നേറ്റത്…അങ്ങനെ ബാക്കി ഉള്ളതിനെ ഒക്കെ കുത്തി പൊക്കി…അന്ന് ഞങ്ങൾ ഇത്തിരി നേരത്തെ അവിടെ നിന്നും വീട്ടിലേക്ക് വിട്ടു…

 

” അല്ല ഇന്നിത്തിരി നേരത്തെ ആണല്ലോ… ”

പതിവിലും നേരത്തെ ഹോസ്പിറ്റലിൽ നിന്നൂം വീട്ടിലേക്ക് എത്തിയ എന്നെ നോക്കി ഉമ്മറത്ത് പേപ്പറിൽ തലപൂഴ്ത്തിയിരുന്ന അച്ഛൻ അതിൽ നിന്നും തലയെടുത്ത് എന്നെ നോക്കി ചോദിച്ചു…അതിന് അങ്ങേരെ നോക്കി നല്ല ഒരു ചിരി മാത്രം കൊടുത്ത് ഞാൻ ഉള്ളിലേക്ക് കയറി… പുള്ളി പണിക്ക് പോവാൻ റെഡി ആയിട്ടുള്ള കാത്തിരിപ്പാണ്…അപ്പൊ പതിവ് പോലെ ഇവിടുത്തെ ഐശ്വര്യ റായ് ഒരുങ്ങുന്നേ ഉണ്ടാവൂ…

 

” ഹാ എത്തിയോ… ”

ഹാളിലേക്ക് കയറി ചെന്നത് നേരെ അമ്മയുടെ മുന്നിലേക്കാണ്…അതോടെ ഞാൻ പുള്ളിക്കാരിയെ കെട്ടിപിടിച്ച് ഒരു ഉമ്മ അങ്ങ് കൊടുത്തു…

 

” എന്താണ് പതിവില്ലാതെ സ്നേഹം ഒക്കെ…വല്ലതും ഒപ്പിച്ചിട്ടുള്ള വരവാണോ… ”

എൻ്റെ സ്നേഹ പ്രകടനത്തിൽ ഇച്ചിരി സംശയം തോന്നിയ അമ്മ പുരികം ഉയർത്തി…

 

” ഇതെന്തൊരു കഷ്ടാ…എനിക്കൊന്ന് എൻ്റെ അമ്മയെ സ്നേഹിച്ചൂടെ… ”

ഞാൻ പുള്ളിക്കാരിയോട് ഒരു കപട ദേഷ്യം കാണിച്ചു…

 

” ആണോ…മോന് അമ്മയോടുള്ള സ്നേഹം തിളച്ച് മറിയുവാണോ… ”

അമ്മ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന ലഞ്ച് ബോക്സെടുത്ത് ബാഗിലേക്ക് വയ്ക്കുന്നതിനോടൊപ്പം എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…

 

” പിന്നല്ല…എനിക്കമ്മയോട് ഒടുക്കത്തെ ഐ ലവ് യു അല്ലേ… ”

ഞാൻ അമ്മയുടെ മൂക്കിൻ തുമ്പ് പിടിച്ചാട്ടികൊണ്ട് പറഞ്ഞു…

 

” ച്ഛി പോടാ…പ്രായം പത്തിരുപത്തിമൂന്നായി…ഇപ്പൊഴും കുഞ്ഞാവയെ പോലെ അവൻ കൊഞ്ചാൻ വന്നേക്കുന്നു… ”

അമ്മയെൻ്റെ തലയ്ക്കൊരു കൊട്ട് തന്ന ശേഷം കുണുങ്ങി ചിരിച്ചു…

 

” പിന്നേ…ഞാനിപ്പോഴും ഈ സുന്ദരി കോതയുടെ കുഞ്ഞാവ തന്നാ… ”

ഇത്തവണ അമ്മയെ വീണ്ടും കെട്ടിപ്പിടിച്ചാണ് ഞാൻ മറുപടി കൊടുത്തത്…

 

” അയ്യോടാ…എന്നാ അമ്മേൻ്റെ കുഞ്ഞാവ വേഗം പോയി റെഡിയായി കോളേജിൽ പോകാൻ നോക്കിയേ… അമ്മയ്ക്ക് ഡ്യൂട്ടിക്ക് പോണം… ”

അമ്മ എൻ്റെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു…അതോടെ ഞാൻ അമ്മയുടെ മേലിൽ നിന്നും അകന്നു…

 

” അമ്മയും വരുന്നോ…എൻ്റൊപ്പം കോളേജിൽ.. ”

ഞാൻ പുള്ളിക്കാരിയെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു…അതിന് അമ്മ എന്തിനെന്നർത്ഥത്തിൽ പുരികം ഉയർത്തി…

 

” അല്ല ഇപ്പോഴും കണ്ടാ ആ കോളേജ് കുമാരിയുടെ ലുക്കുണ്ട് എൻ്റെ ഡോക്ടറിന്…അതോണ്ട് വേണെ വന്നോ…പിന്നെ എനിക്ക് അല്ലേ അറിയൂ കെളവിയാന്ന്… ”

ഞാൻ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..അത് കേട്ട് അമ്മ ചിരിച്ചുകൊണ്ട് എനിക്ക് നേരെ കൈ ഓങ്ങുമ്പോഴേക്കും ഞാൻ ഓടി സ്റ്റയർ കേറിയിരുന്നു…പുറകീന്ന് ഭക്ഷണം കഴിക്കാൻ മറക്കരുത്… അവരിങ്ങുവാണ്.. എന്നൊക്കെ ഉള്ള പതിവ് പല്ലവികളും ഉണ്ടായിരുന്നു…

 

അങ്ങനെ റൂമിലെത്തിയതും ഒന്ന് മയങ്ങി എഴുന്നേറ്റപ്പോളേക്കും സമയം 10 കഴിഞ്ഞിരുന്നു…ഫോണെടുത്ത് നോക്കിയപ്പോൾ കാമുകിയുടെ 2 മിസ്ക്കോളും നൻപൻ നന്ദു സാറിൻ്റെ 5 മിസ്ക്കോളും… എന്നാ കൂടുതൽ തവണ വിളിച്ചവനെ ആദ്യം വിളിക്കാം എന്ന് കരുതി നന്ദുവിനെ വിളിച്ചു…

 

” അളിയാ മഴയല്ലേ…നീ കാറെഡുത്തിട്ട് വാ…ഞാൻ വീട്ടിലുണ്ട്… ”

ഫോണ് എടുത്തവാടെ അവൻ്റെ മറുപടി അതായിരുന്നു…അപ്പോഴാണ് പുറത്ത് മഴ പെയ്യുന്നത് ഞാനും ശ്രദ്ധിച്ചത്…

 

” മഴയോ…ഇതെപ്പോ…രാവിലെ ഒന്നുമില്ലായിരുന്നല്ലോ… ”

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് ജനാല തുറന്ന് പുറത്തേക്ക് നോക്കി..മ്മ്..തകർത്ത് പെയ്യുന്നുണ്ട്…

 

” രാവിലത്തെ ചെന്നൈ എക്സ്പ്രസിന് വന്നിറങ്ങിയാതാ മൈരേ… എന്തേ…നിന്ന് ചെലക്കാതെ വേഗം വാടേയ്…മണി പത്ത് കഴിഞ്ഞു…ലാബ് ആണ്… ”

എൻ്റെ പറച്ചില് ഫോണിൽ കൂടെ കേട്ടതും ലവൻ്റെ ചീറല് തൊടങ്ങി…

 

” നിന്ന് കാറാതെ മൈരേ വരുവാ… ”

ലവന് മറുപടിയും കൊടുത്ത് പെട്ടെന്ന് തന്നെ ഫ്രഷാവാൻ തീരുമാനിച്ചു…അങ്ങനെ ഫ്രഷായി പിന്നെ കഴിക്കാൻ ഇരുന്നപ്പോൾ ആണ് ദിവ്യയെ ഞാൻ അങ്ങോട്ട് വിളിക്കുന്നത്…

 

” ഹലോ മാഡം ഗുഡ് മോണിംഗ്… ”

ഞാൻ ഒരു കഷ്ണം ഇഡല്ലി സാമ്പാറിൽ മുക്കി അണ്ണാക്കിലേക്ക് ഇട്ടുകൊണ്ട് അവളോട് പറഞ്ഞു…

 

” ഗുഡ് മോണിംഗ്…എന്താണ് മാഷേ കുത്തി കേറ്റുന്നത്… ”

ഫോണിൽ കൂടി അവൾടെ ആ പതിവ് കുണുങ്ങി ചിരിയോടുള്ള മറുപടിയും വന്നു…

 

” ഹേയ് ഒന്നൂല്ല്യ ഇഡല്ലിയുമായി ചെറിയോരു യുദ്ധം… നീ കഴിച്ചോ… ”

 

” പിന്നേ…ഞാൻ നേരത്തെ കഴിച്ചു…അല്ല കോളേജിൽ പോണില്ലെ…നല്ല മഴയാണല്ലോ… “

 

” പോണം…കാറെടുത്ത് പോയി നന്ദുവിനെ പിക്ക് ചെയ്തിട്ട് വേണം പോകാൻ… ”

 

” ആണോ എന്നാ വൈകിക്കണ്ട…ഞാൻ പിന്നെ വിളിക്കാം… ”

കാര്യങ്ങൾ കേട്ടതും അവൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞു…അതിന് സമ്മതം മൂളി ഞാനും ഫോണ് കട്ടാക്കി…പിന്നെ കഴിച്ച പാത്രവും കഴുകി നേരെ കാറുമെടുത്ത് നന്ദുവിനേയും പൊക്കി കോളേജിൽ വിട്ടു…

 

” ലവന്മാരൊക്കെ എങ്ങനെ വന്ന് കാണും…നനഞ്ഞ് കുളിച്ച് കാണുമല്ലോ… ”

കോളേജിൽ എത്തിയതും മഴയുടെ കാഠിന്യം കണ്ട് ഞാൻ ശ്രീയേയും അഭിയേയും പറ്റി നന്ദുവോട് തിരക്കി…

 

” മിക്കവാറും നനഞ്ഞ് കുളിച്ച് കാണും…ഞാൻ പറഞ്ഞതാ ഒരുമിച്ച് വരാന്ന്…അപ്പൊ ശ്രീക്ക് എന്തോ എക്സാം ഉണ്ട് പോലും…അതോണ്ട് ലവന്മാർ നേരത്തെ പോന്നു.. ”

നന്ദു എൻ്റെ ചോദ്യത്തിനുള്ള മറുപടി നൽകി… അപ്പോഴേക്കും ഞങ്ങൾ ലാബിനടുത്തേക്ക് എത്തിയിരുന്നു…പിന്നെ ലാബിൽ ആയിരുന്നു ഉച്ചവരെ… ഒടുക്കം വെളിയിൽ ഇറങ്ങിയപ്പൊ അത്യാവശ്യം കാലാവസ്ഥ ഒക്കെ തെളിഞ്ഞിരുന്നു…അപ്പോഴാണ് അച്ഛൻ്റെ ഒരു കോൾ വരുന്നത്…

 

” ഡാ നീയെവിടാ… കോളേജിൽ ആന്നോ… ”

ഫോണെടുത്തതും മറുതലയ്ക്കൽ പുള്ളിയുടെ ചോദ്യം എത്തി…

 

” ഹാ…എന്താ മോനെ ദിനേശാ… ”

ഞാൻ ചിരിച്ചുകൊണ്ട് കാര്യം തിരക്കി…

 

” ഒന്നൂല്ലടാ…അമ്മ ചെറുതായി ഒന്ന് തലകറങ്ങി വീണു…അത് അറിയിക്കാനാ…കൊഴപ്പം ഒന്നുമില്ല കേട്ടോ… ”

അച്ഛൻ വിളിച്ച കാര്യം തിരക്കിയതും കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി…അമ്മ തലകറങ്ങി വീണെന്നോ…ഞാനാകെ പരവേശനായി…

 

” ന്താ…എന്താ പറ്റിയെ അമ്മയ്ക്ക് പെട്ടെന്ന്…എവിടാ അച്ഛനിപ്പൊ…അമ്മയുടെ അടുത്താണോ… ”

ഞാൻ വെപ്രാളം കൊണ്ട് ചോദ്യങ്ങൾ നിർത്താതെ ചോദിച്ചു കൊണ്ടിരുന്നു…

 

” ഒന്നൂല്ല്യടാ…നീയിങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം ഒന്നൂല്ല്യ….അവളിവിടെ അവൾടെ ഹോസ്പിറ്റൽ അവരുടെ ഡോക്ടേഴ്സിൻ്റെ സ്പെഷ്യൽ റൂമിൽ തന്നെ ഉണ്ട്…ഞാനും ഇവിടുണ്ട്… ”

അച്ഛൻ കാര്യങ്ങൾ വ്യക്തമാക്കിയതും ഞാൻ വരുവാന്ന് മാത്രം പറഞ്ഞ് മറുപടിക്ക് നിൽക്കാതെ ഫോൺ കട്ടാക്കി അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചു…

 

” എന്താടാ എന്താ പറ്റിയെ…ആരാ വിളിച്ചേ… ”

എൻ്റെ വെപ്രാളം കണ്ട് നിന്ന നന്ദു ഞാൻ ഫോൺ വെച്ചതും ഗൗരവത്തിൽ ചോദിച്ചു…

 

” അച്ഛനാടാ… അമ്മ തലകറങ്ങി വീണ് പോലും…കൊഴപ്പോന്നില്ല്യാന്നാ പറഞ്ഞെ…നമ്മുക്കൊന്ന് അവിടെ വരെ പോകാം… ”

ഞാൻ അവനോട് കാര്യം പറഞ്ഞതും അവിടെ നിന്നും ഞാനും അവനും വേഗം തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു…ഒരു 15 മിനിറ്റ് കൊണ്ട് ഞങ്ങൾ അവിടെ എത്തുകയും ചെയ്തു…വേഗം തന്നെ വണ്ടിയും പാർക്ക് ചെയ്ത് ഞങ്ങൾ സ്പെഷ്യൽ റൂം ലക്ഷ്യമാക്കി നടന്നു…

 

” ഹാ… ഞാൻ പറഞ്ഞില്ലെ ഇപ്പൊ ഇങ്ങെത്തൂന്ന്… എടാ ചെക്കാ നിനക്ക് വട്ടുണ്ടോ ഓടി കിതച്ചിങ്ങ് വരാൻ… ”

റൂമിലേക്ക് കയറിയതും അവിടെ ബെഡ്ഡിൽ ചാരി ഇരിക്കുന്ന അമ്മ എന്നെ നോക്കി കളിയാക്കി ചിരിക്കും പോലെ ചോദിച്ചു…പക്ഷെ ഞാൻ അതൊന്നും വക വയ്ക്കാതെ ഓടി അമ്മയുടെ അടുത്തേക്ക് ചെന്നു…

 

” എന്താമ്മെ പറ്റിയെ പെട്ടെന്ന്… രാവിലെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ… ”

കലങ്ങിയ കണ്ണുമായി ഞാൻ അമ്മയോട് വിവരം തിരക്കിയതും എൻ്റെ ഉള്ളിലെ മാതൃസ്നേഹം അളവില്ലാതെ പുറത്ത് വന്നു…

 

” ദ്ദേ ഈ ചെക്കൻ…കണ്ണ് തുടയ്ക്കടാ…എനിക്ക് ഒരു തേങ്ങയുമില്ല…ഇച്ചിരി ബ്ലഡ് കൗണ്ട് കുറവായിരുന്നു… അതുകൊണ്ട് ഒന്ന് തലകറങ്ങി വീണു…അതിപ്പൊ ഇച്ചിരി രക്തം കേറ്റിയപ്പൊ അങ്ങ് ശരിയായി…അല്ലാതെ ഒന്നൂല്ലടാ… ”

അമ്മ വാത്സല്യ പൂർവ്വം എൻ്റെ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു…

 

” സത്യാണോ…കുഴപ്പൊന്നുമില്ലാലോ… ”

അമ്മ കാര്യം മുഴുവനായി പറഞ്ഞെങ്കിലും ഞാൻ എൻ്റെ സമാധാനത്തിന് വീണ്ടും ചോദിച്ചു…

 

” ഒരു പ്രശ്നവുമില്ല…ഞാൻ പറഞ്ഞല്ലോ..എൻ്റെ മോൾ ഇവിടുണ്ടായിരുന്നു…അവൾടെ ബ്ലഡ് കുറച്ച് കേറിയപ്പൊ പതിവിലും ഉഷാറായി ഞാൻ…അല്ലേ മോളേ… ”

അമ്മ റൂമിലുണ്ടായിരുന്ന ദിവ്യയെ ചൂണ്ടി കാണിച്ച് പറഞ്ഞതും ഞാൻ ഒരു നിമിഷം ഞെട്ടി…ദിവ്യയും ശ്രദ്ധയും അച്ഛനും ഒക്കെ ആ റൂമിൽ ഉണ്ടായിരുന്നത് ഞാൻ അപ്പോഴായിരുന്നു ശ്രദ്ധിച്ചത്… അമ്മയുടെ വാക്കുകൾക്ക് ഞാൻ സ്നേഹ പൂർവ്വം ദിവ്യയെ ഒന്ന് നോക്കി ചിരിച്ചു…

 

” ഞാൻ പറഞ്ഞതല്ലേ അജ്ജുവേ കൊഴപ്പൊന്നുമില്ലാന്ന്…നീയിങ്ങനെ ടെൻഷൻ അടിച്ചാലോ… ”

അത്രയും നേരം മിണ്ടാതിരുന്ന അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

” മ്മ് നിങ്ങള് മിണ്ടല്ലേ…ഞാൻ പറഞ്ഞതാ അവനെ വിളിച്ച് പറയണ്ടാന്ന്…അല്ല ഇതാരാ ടെൻഷനെ പറ്റിയൊക്കെ പറയുന്നെ… ജോലിയും ലീവ് എടുത്ത് ഓടി പാഞ്ഞ് ഇങ്ങ് വന്ന നിങ്ങളോ… ”

എന്നെ ഉപദേശിക്കാൻ നോക്കിയ അച്ഛനെ നൈസ് ആയി അമ്മയൊന്ന് കളിയാക്കി വിട്ടു…അതോടെ അവിടെ ഒരു കൂട്ട ചിരി മുഴങ്ങി…അച്ഛൻ ആണേൽ ആകെ ചമ്മി നാറുകയും ചെയ്തു…

 

” പക്ഷെ ആൻ്റി നിങ്ങൾ ഇവൻ്റെ കാര്യം അറിഞ്ഞപ്പോൾ ഉള്ള മട്ടും ഭാവവും ഒക്കെ കാണണമായിരുന്നു….ഞാൻ തന്നെ പേടിച്ച് പോയി… ”

അച്ഛൻ നൈസ് ആയി ഒന്ന് സൈഡ് ആയപ്പൊ എനിക്കിട്ട് വെക്കാൻ നന്ദു മറന്നില്ല..

 

” അതല്ലേലും അങ്ങനാടാ ഈ ചെക്കൻ…എനിക്കൊരു പനി വന്നാ ഉറക്കം കളഞ്ഞ് കാവലിരിക്കുന്ന ടീമാ… ”

അമ്മ എൻ്റെ സ്വഭാവം എല്ലാർടേം മുന്നിൽ തുറന്ന് കാട്ടിയതും നേരത്തെ ഉള്ള അച്ഛൻ്റെ സ്ഥാനത്ത് ഇപ്പൊ ഞാനായി…ദിവ്യയെ നോക്കിയപ്പോൾ പെണ്ണ് വാ പൊത്തി എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്…

 

” അത് അല്ലേലും സ്നേഹം ഉള്ള മക്കൾ അങ്ങനെയാ… ”

ഞാൻ വാദം തള്ളി അമ്മയുടെ കൈയ്യുടെ മീതെ ഒരുമ്മ കൊടുത്തു…

 

” ആണോ…എന്നാ എൻ്റെ പൊന്ന് മോൻ തൽകാലം സ്നേഹിച്ചത് മതി…വേഗം കോളേജിലേക്ക് വിട്ടോ…ഞാൻ വീട്ടിലോട്ട് പോകാൻ ഇറങ്ങുവാ… ”

അമ്മയെൻ്റെ കവിളിനൊരു തട്ട് തന്ന ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു…

 

” അതെന്താ.. ഞാനും വരാം വീട്ടിലോട്ട്… ”

ഞാൻ പിള്ളാരെ കണക്കെ വാശിയിട്ടു…

 

” ഒരെണ്ണം അങ്ങ് തരും… മര്യാദയ്ക്ക് പോകാനാ പറഞ്ഞേ…എനിക്കൊരു കൊഴപ്പവുമില്ല…അവൻ കൂട്ട് വരാൻ നിക്കുന്നു… ”

അമ്മ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് എൻ്റെ നേരെ തിരിഞ്ഞു…ഞാനും വീട്ടിലേക്ക് വരാം എന്ന് എത്ര പറഞ്ഞിട്ടും പുള്ളിക്കാരി വഴങ്ങിയില്ല…ഒടുക്കം ഞാൻ തോൽവി സമ്മതിച്ചു കൊടുത്തു…അങ്ങനെ അച്ഛൻ്റെ ബൈക്കിന്റെ കീയും വാങ്ങി കാറ് പുള്ളിക്കാരന് കൊടുത്ത് അവിടുന്ന് ഇറങ്ങാൻ തീരുമാനിച്ചു…

 

” എന്നാ മാഡം ഞങ്ങളും ഇറങ്ങുവാ…നൈറ്റ് ഡ്യൂട്ടിക്ക് കേറണ്ടേ… “

ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയതും ശ്രദ്ധ അമ്മയോടായി പറഞ്ഞു…

 

” എന്നാ മക്കളും ഇറങ്ങിക്കോ…എൻ്റെ മോൾക്ക് ക്ഷീണം ഒന്നുമില്ലല്ലോ… ”

ശ്രദ്ധയോട് മറുപടി പറഞ്ഞ ശേഷം രണ്ടാമതായി അമ്മ ദിവ്യയുടെ കവിളിൽ വാത്സല്യപൂർവ്വം തലോടി കൊണ്ട് ചോദിച്ചു…അത് കണ്ടപ്പൊ എനിക്കിച്ചിരി കുശുമ്പ് തോന്നി…മനുഷ്യൻ അല്ലേ പുള്ളേ…

 

” ഹേയ് ഇല്ല മാഡം…ഞാൻ ഓക്കെയാ…മാഡം റെസ്റ്റ് എടുക്കണം… ”

അവൾ അമ്മയ്ക്ക് സ്നേഹത്തോടെ മറുപടി നൽകി…

 

” ഹാ…എന്നാ മക്കൾ എറങ്ങിക്കോ… ”

അമ്മ അവരെ നോക്കി പറഞ്ഞ ശേഷം എൻ്റെയും നന്ദുവിൻ്റേയും നേരെ തിരിഞ്ഞു…

 

” എന്നാ നിങ്ങളും വീട്ടോടാ…പിന്നെ രണ്ടും കോളേജിൽ തന്നെ എത്തണം…കേട്ടോ… ”

അമ്മ ഞങ്ങളുടെ രണ്ടിൻ്റേം സ്വഭാവം അറിയുന്നത് കൊണ്ട് ചിരിച്ചുകൊണ്ട് ഉപദേശം പോലെ പറഞ്ഞു…അതിന് ഞങ്ങള് രണ്ടും ഇളിച്ചുകൊണ്ട് ചോട്ടാ ഭീമിലെ ദോലു-ബോലുവിനെ പോലെ ഒരുപോലെ തലയാട്ടി…അങ്ങനെ ഞങ്ങൾ നാലും അവിടെ നിന്നും ഇറങ്ങി…അമ്മയും അച്ഛനും പ്രഷർ നോക്കിയതിൻ്റെ ടെസ്റ്റ് റിസൾട്ട് വാങ്ങി ഇറങ്ങും എന്ന് പറഞ്ഞു…

 

അവിടുന്ന് ഇറങ്ങി ഒപ്പം നടക്കുമ്പോൾ ഒന്നും നന്ദുവും ശ്രദ്ധയും ഉള്ളതുകൊണ്ട് ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല…ഒരു ചമ്മൽ അതുതന്നെ…ആദ്യം ആയത് കൊണ്ടാവാം..ഒടുക്കം ശ്രദ്ധയും നന്ദുവും പാർക്കിംഗിന് ഉള്ളിലേക്ക് വണ്ടി എടുക്കാൻ പോയപ്പോൾ ഞാനും ദിവ്യയും പുറത്ത് നിന്നപ്പോഴാണ് ഞാൻ ദിവ്യ കുട്ടിയെ മൈൻ്റാക്കിയത്…

 

” എന്താണ് ഒരു മിണ്ടാട്ടം… ”

ഞാൻ അവളെ തോണ്ടി കൊണ്ട് ചോദിച്ചു…

 

” ഇയാൾക്കല്ലെ നമ്മളെ ഒന്നും മൈൻ്റ് ഇല്ലാത്തത്….

അവൾ ഒരു കപട ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് മറുപടി പറഞ്ഞു…

 

” ശ്ശെടാ…അങ്ങനെ പറയല്ലേ…എൻ്റെ ദിവ്യ കുട്ടിയെ അല്ലാതെ ആരെയാ ഞാൻ മൈൻ്റ് ചെയുകാ…പിന്നെ അവരുടെ മുന്നിൽ മിണ്ടാനൊക്കെ ഒരു ചമ്മൽ… ”

ഞാൻ അവളുടെ കൈയ്യിൽ കൈ കൊർത്തു കൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന്റെ മുഖത്തൊരു നാണം വിരിഞ്ഞു…

 

” അല്ല ഇയാളെന്തിനാ ഇവിടേക്ക് വന്നേ…ഇയാൾ ഉണ്ടായിരുന്നോ അമ്മ തലകറങ്ങി വീഴുമ്പൊ… “

ഞാൻ അവളുടെ ഡ്യൂട്ടി ടൈം അല്ലാത്തത് കൊണ്ട് കാര്യം തിരക്കി…

 

” ഞങ്ങൾ ഡേ ഷിഫ്റ്റ് നൈറ്റ് ആക്കാൻ വേണ്ടി വന്നതാ…അപ്പോഴാ മാഡത്തിന് വയ്യാഞ്ഞെ… പിന്നെ ബ്ലഡ് ഒക്കെ കൊടുത്ത് മാഡത്തിൻ്റെ അടുത്ത് നിന്നു… ”

അവൾ എൻ്റെ സംശയത്തിനുള്ള മറുപടി ഒരു പുഞ്ചിരിയോടെ നൽകി…

 

” അപ്പൊ ഈ ഉണ്ണിയാർച്ചയുടെ രക്തം ആണല്ലേ എൻ്റെ അമ്മയുടെ ശരീരത്തിൽ ഓടുക…വീട്ടിലെ അവസ്ഥ എന്താകും എന്തോ…അല്ല നൈറ്റ് ഡ്യൂട്ടി ഒക്കെ ചോദിച്ചു വാങ്ങുന്നുണ്ടല്ലോ പൊന്നുമോൾ… ”

ഞാൻ പെണ്ണിനെ കിട്ടിയ തക്കത്തിന് ഒന്ന് കളിയാക്കാൻ ശ്രമിച്ചു…അതിന് പെണ്ണ് നന്നായി എന്നെ ഒന്ന് നുള്ളി വിടുകയും ചെയ്തു…

 

” ഹാ പെണ്ണേ…എൻ്റെ തൊലി പറിഞ്ഞ് പോകും… ”

ഞാൻ അവളുടെ നുള്ള് കിട്ടിയ ഭാഗത്ത് തടവിക്കൊണ്ട് എരിവ് വലിച്ച് കേറ്റി…

 

” ഓ നന്നായിപോയി… ”

അവളെന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് മുഖം തിരിച്ചു കളഞ്ഞു…അപ്പോഴേക്കും നന്ദു വണ്ടിയും എടുത്ത് പുറത്ത് എത്തിയിരുന്നു…പുറകെ ശ്രദ്ധയും…അതോടെ ഞാൻ ദിവ്യയോട് ചിരിച്ചുകൊണ്ട് രാത്രി കാണാം എന്ന് പറഞ്ഞ് അവിടെ നിന്നും ഞങ്ങൾ കോളേജിലേക്കും അവർ വീട്ടിലേക്കും തിരിച്ചു…

 

കോളേജിൽ എത്തിയതും ശ്രീയും അഭിയും കാര്യം തിരക്കിയതും അവന്മാരോട് ഒക്കെ പറഞ്ഞ് കൊടുത്തു…പിന്നെ എക്സാം ആണ് വരുന്നത് അൻ്റെൻ്റന്സ് മുഖ്യം ബിഗിലേ എന്നുള്ളത് കൊണ്ട് അന്ന് പിന്നെ ഫുൾ ക്ലാസിൽ കയറിയിരുന്നു…അത് കൊണ്ട് ചേട്ടത്തിയോടും കാര്യം പറയാൻ പറ്റി…അങ്ങനെ ഒടുക്കം പതിവ് പോലെ കോളേജ് കഴിഞ്ഞ് വീട്ടിലെത്തുമ്പൊ ദേ ഉമ്മറത്തിരിക്കുന്നു ഭാഫി അമ്മായിയപ്പൻ…അമ്മയുടെ സുഖ വിവരങ്ങൾ അന്വേഷിക്കാൻ വന്നതായിരിക്കും…അച്ഛൻ്റെ ദോസ്ത്ത് അല്ലേ…

 

” ഹാ എന്തൊക്കെയുണ്ട് മോനേ… ”

ഉമ്മറത്തേക്ക് കയറിയ എന്നെ നോക്കി അങ്ങേര് പരിചയം പുതുക്കി…

 

” അങ്ങനൊന്നൂല്ല്യ…സുഖം തന്നെ… ”

ഞാൻ പതിവിലും ഇച്ചിരി വിനയത്തോടെ മറുപടി കൊടുത്തു…ഒന്നൂലേൽ അങ്ങേരുടെ മോളെ പ്രേമിക്കുന്നതല്ലേ… ഇച്ചിരി ബഹുമാനം കൊടുത്തേക്കാം എന്ന് കരുതി…

 

” ആ… കോഴ്സ് ഒക്കെ കഴിയാറായില്ലേ…എന്താ ഇനി ഫ്യൂച്ചർ പ്ലാൻ… “

ഇന്നലെ തന്ത ചോദിച്ച സെയിം ഡയലോഗ് ഇന്ന് ഇങ്ങേരും ചോദിച്ചു…ഇവരൊക്കെ ടീം ആയിട്ട് കരിയർ ഗൈഡൻസിൻ്റെ ആൾക്കാരിണോ… ഫ്യൂച്ചർ പ്ലാൻ അറിയാൻ നടക്കുന്നു…തൻ്റെ മോളെ കെട്ടാൻ ആണ് പ്ലാൻ എന്ന് വെച്ച് കാച്ചിയാലോ..?? അല്ലേ വേണ്ട… എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ…

 

” അങ്ങനൊന്നും തീരുമാനിച്ചില്ല…എന്തേലും ഒക്കെ നോക്കണം…എന്നാ ഞാൻ ഫ്രഷായിട്ട് വരാം… ”

ഒടുക്കം നൈസ് ആയി ഊരിപോരാൻ എന്നോണം പറഞ്ഞ് ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി…ഹാളിൽ ഇരുന്നു…അമ്മ അടുക്കളയിലേക്ക് ആണെന്ന് തോന്നുന്നു അവിടെ നിന്നും സൗണ്ട് കേൾക്കുന്നുണ്ട്…

 

” അപ്പൊ നമ്മള് പറഞ്ഞ് വന്നത് എവിടാ… ആ.. നീ ഇങ്ങനെ ടെൻഷൻ അടിക്കാതെടാ…അങ്ങനൊന്നും നടക്കില്ല… ”

ഹാളിൽ സോഫയിൽ ഇരിക്കുമ്പൊഴും പുറത്ത് അച്ഛൻ സംസാരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു…പക്ഷെ ഞാനതിന് വല്ല്യ പ്രാധാന്യം ഒന്നും കൊടുക്കാൻ പോയില്ല…എന്തേലും ഊള കേസ് ആയിരിക്കും…

 

” അറിയില്ലടാ…ആകെ ഒരു ടെൻഷനാ…ഇതിൻ്റെ പേരിൽ അവന്മാരിനി എന്ത് ക്രൂരതയാ കാട്ടാൻ പോന്നേന്ന് അറിയില്ല…ഒരിക്കൽ ഒരു വേദന സഹിച്ചതാ ഞാനും എൻ്റെ കുടുംബവും… ”

അച്ഛന് മറുപടിയായി പുള്ളിയുടെ വായിൽ നിന്ന് വന്ന മറുപടി കേട്ടതും ഒരു നിമിഷം എൻ്റേയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി…അപ്പൊ വിചാരിച്ച പോലല്ല.. എന്തോ കാര്യമായ പ്രശ്നമുണ്ട്…

 

“നീ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ടാ…ഫ്രീ ആയിരിക്ക്… ”

അച്ഛൻ അങ്ങേരെ ആശ്വസിപ്പിക്കുന്നുമുണ്ട്…

 

” എൻ്റെ കൊച്ചിനെ ഓർത്താടാ എനിക്ക് പേടി… ദുഷ്ടന്മാരാ…എന്നോട് ഉള്ള പക എൻ്റെ മോളോട് തീർക്കാതിരുന്നാ മതി… ”

അങ്ങേര് ഭീതിയോടെ പറഞ്ഞ വാക്കുകൾ ഭയത്തിൻ്റെ ഒരു ആണി പോലെ എൻ്റെ നെഞ്ചിലാണ് വന്ന് തറച്ചത്…ഒരു നിമിഷം ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പോയി..

 

” ൻ്റെ ദിവ്യ…അവൾക്ക് അപകടമോ….ഒന്നും മനസ്സിലാകുന്നില്ല….ആരാ അവൾടെ അച്ഛൻ ഭയക്കുന്ന ആ ശത്രുക്കൾ…??എന്തിന് വേണ്ടിയാണ് അവർ…?? ”

 

ചോദ്യങ്ങൾ ഓരോന്നായി എൻ്റെ മനസ്സിനോട് ഞാൻ തന്നെ ചോദിച്ചു തുടങ്ങി…അല്ല എൻ്റുള്ളിലെ ഭയം എന്നെ കൊണ്ട് ചോദിപ്പിക്കുകയാണ്…അതേ നിമിഷത്തിൽ എൻ്റെ ഫോണും അടിഞ്ഞു…എടുത്ത് നോക്കിയപ്പോൾ ദിവ്യയുടെ കോൾ… സ്ക്രീനിൽ ചിരിച്ചിരിക്കുന്ന അവൾടെ ചിത്രം കണ്ടതും പൂർണമായും ഭയം എന്നെ വിഴുങ്ങും എന്ന രീതിയിൽ എത്തി….പക്ഷെ അടുത്ത നിമിഷം എവിടെ നിന്നോ ഒരു ശബ്ദം എൻ്റെ കാതുകളിലേക്ക് ഇരച്ചുകയറു പോലെ തോന്നി….അതെ…അതെന്നോട് എന്തോ പറയും പോലെ…ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ച് അത് പൂർണ്ണമായും ശ്രദ്ധിച്ചു….

 

” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… “

 

 

 

തുടരും….

a
WRITTEN BY

admin

Responses (0 )



















Related posts