ദിവ്യ പ്രണയം
Divya Pranayam | Author : Eros
ഹലോ ഫ്രണ്ട്‌സ്…..
ഞാൻ ഒരു കഥ എഴുതുന്നത് ആദ്യമായിട് ആണ്… ഒരുപാട് തെറ്റ് ഉണ്ടാവും ക്ഷമിക്കുക…. അഭിപ്രായങ്ങൾ അറിയിക്കുക …
ചുറ്റും ഉള്ളവരുടെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങിയപ്പോൾ ആണ് ചിന്തയിൽ നിന്ന് വെളിയിൽ വന്നത് … ഇന്ന് എന്റെ കല്യാണം ആയ്യിരുന്നു …. ഞാൻ തിരഞ്ഞു നോക്കി അവിടെ അമ്മയും അച്ഛനും മാമനും കലി തുളി നീക്കുകയാണ് . കല്യാണമണ്ഡമ്പത്തിൽ ഇരിക്കുക ആണ് ഞാൻ . ഫ്രോന്റിൽ ഒരുപാട് പേർ അവർ ഒക്കേ എന്നെ നോക്കി ചിരിച് അടക്കം പറയുന്നുണ്ട് .
കല്യാണപെണ്ണ് ഇന്ന് രാവിലെ ആരുടെയോ കൂടേ ഇറങ്ങി പോയ്യി . അതായിരുന്നു അവിടുത്തെ സിറ്റുവേഷൻ . ഞാൻ തല താഴ്ത്തി ഇരികുകയാണ് മുമ്പിൽ ഉള്ളവർക് ഒരു പരിഹാസ പാത്രമായി . അപ്പുറത്ത് അമ്മയും അച്ഛനും കലി പൂണ്ടു നിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ നിശബ്ദത പലർക്കും അത്ഭുദമായിരുന്നു . എന്റെ ഫ്രണ്ട്‌സ് എന്റെ ആ ഇരുപ്പ് കണ്ട പകച്ഛ് നീക്കുക ആണ് .
എന്റെ സ്വഭാവം വെച്ച് പെൺകുട്ടിയുടെ വീട്ടുകാരെ കുത്തിനിപിടിച്ചു അടി ഉണ്ടാകേണ്ട ഞാൻ എന്ത് കൊണ്ട് ഇങ്ങനെ ശാന്തനായ്യി ഇരിക്കുന്നു എന്ന ആണ് അവർ ചിന്തിക്കുന്നത്
ഞാൻ എന്നൈ പരിചയപ്പെടുത്താം ഞാൻ കാർത്തിക് മോഹൻ , എല്ലാവരുടെയും കാർത്തി . റിട്ടയേർഡ് പ്രൊഫെസർ മോഹൻ കുമാറിന്റയും രാജ ലക്ഷ്മിയുടെയും ഒരേ ഒരു പുത്രൻ . ഞാൻ ഒരു അസിസ്റ്റന്റ് പ്രൊഫസർ അയ്യിട് വർക്ക് ചയ്യുന്നു .
ഞാൻ കല്യാണമേ വേണ്ടാ എന്ന് പറഞ്ഞു നടന്ന ഒരാൾ ആയ്യിരുന്നു . അമ്മയുടെ വാശി ആയ്യിരുന്നു ഞാൻ ഒരു കല്യാണം കഴിക്കണം എന്ന് ഉള്ളത് . അമ്മയേ കുറ്റം പറയാൻ പറ്റില്ല 28 വയസായ മോനെ പിടിച്ചു കെട്ടിക്കുക എന്ന് ഉള്ളത് അവരുടെ കടമായല്ലൈ .
. വീട്ടിലെ അവസാന വാക്ക് ആണ് അമ്മയുടേത് ,രാജാമാതാ ശിവകാമിദേവിയെപോലെ . അതേ ഗാംഭേര്യവും പ്രൗഢിയുമുള്ള ഒരു സ്ത്രീ തന്നയായിരുന്നു ‘അമ്മ . ഞാൻ അമ്മക് മൗനസമ്മദം കൊടുത്തു . എന്നിക് ഉള്ളതിനേക്കാൾ കൂടുതൽ കോൺസെപ്റ്സ് അമ്മക് ആയിരുന്നു . അങ്ങനെ ഒരു കുട്ടിയേ ‘അമ്മ കണ്ടുപിടിച്ചു.
ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ഈ കല്യാണം മുടകങ്ങിയത്തിൽ എനിക്ക് ഒരു ചെറിയ സന്തോഷം ഉണ്ട്. എന്നാലും ഞാൻ വിഷമം നാടിച്ഛ് ഇരുന്നു
പെട്ടന്ന് ഒരാളുടെ ശബ്ദം അവിടെ ഉയരുന്നത് ഞാൻ കണ്ടു. അത് ആ പെണ്ണിന്റ മാമൻ ആയ്യിരുന്നു. അയാൾ എന്റെ അമ്മയോട് ആണ് ദേഷ്യപെടുന്നത്. എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ കതിര്മണ്ഡമ്പത്തിൽ നിന്നു ഞാൻ എഴുനെറ്റ് അയാളുടെ അടുത്തേക്ക് നടന്നു.
ഞാൻ അയാളുടെ അടുത്തേക്ക് പോകുന്നത് സ്നേഹിക്കാൻ അല്ല എന്ന് മനസിലായ എന്റെ കൂട്ടുകാർ എന്നെ തടയ്യാൻ ശ്രമിച്ചു…. ഒരിക്കലും നിറഞ്ഞു കണ്ടിട്ടില്ലാത്ത എന്റെ അമ്മയുടെ കണ്ണുകൾ ഇന്ന് നിറഞ്ഞു ഇരിക്കുന്നു. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടാൽ ഒരു മകനും അത് കണ്ടു നിൽക്കാൻ കഴിയില്ല. ഞാൻ അച്ഛനെ അവിടെ നോക്കി അവിടെ എങ്ങും കാണുന്നില്ല. അയാളുടെ അടുത്ത് എത്തിയപ്പോൾ ആണ് അച്ഛൻ വന്നു എന്നെ തടഞ്ഞത്.
പെൺകുട്ടിയുടെ അച്ഛൻ എന്റെ കൈയിൽ വന്നു പിടിച്ചു. ഞാൻ അയാളുടെ മുഖത്തേക് നോക്കി.
മോനെ…. നിനക്കും നിന്റെ വീട്ടുകാർക്കും നാണക്കേട് ഉണ്ടാക്കിയത് എന്റെ മകൾ ആണ്.എനിക്ക് ഇനി അങ്ങനെ ഒരു മകൾ ഇല്ല.എന്റെ മനസിൽ അവൾ മരിച്ചു കഴിഞ്ഞു. എവിടെ വെച്ച് മോനും മോന്റെ വീട്ടുകാർക്കും ഉണ്ടായ നാണക്കേടിന് ഞാനും നിന്റെ അച്ഛനും ഒരു പരിഹാരം കണ്ടുപിടിച്ചിട് ഉണ്ട്. എത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ ആണ് പറഞ്ഞു നിർത്തിയത്
ഞാൻ അച്ഛനെ നോക്കി അവിടെ ഒരു ചെറു ചിരി ആണ് കണ്ടത്. പെൺകുട്ടിയുടെ അച്ഛൻ വീണ്ടും തുടർന്നു.. എന്റെ ചേട്ടന്റ മകൾ ദിവ്യയെ വിവാഹം മോൻ തയ്യാർ ആണോ?
?
ആ ചോദ്യം എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. എല്ലാരും എന്റെ മറുപടിക്കു വേണ്ടി കാത്ത് നിക്കുക ആണ്. എനിക്ക് ദിവയോട് സംസാരിക്കണം… ഞാൻ മറുപടി പറഞ്ഞു.
അമ്മയുടെ മുഖത് നോക്കിയപ്പോൾ എന്തൊക്കെയോ പ്രതീക്ഷിക്കുന്നത് ഞാൻ കണ്ടു. അച്ഛൻ എന്നെ ഒരു റൂം കാണിച്ചു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ റൂമിലേക്കു കയറി. അവിടെ ദിവ്യ ഉണ്ടായിരുന്നു. അവൾ ജനലിലൂടെ പുറത്തേക് നോക്കി നിക്കുകയാണ്.അപ്പോൾ ആണ് ഞാൻ ശരിക്കും ശ്രദ്ധിക്കുന്നത്
അവളുടെ വേഷം ഹാഫ് സാരീ ആയിരുന്നു.. തലയിൽ മുല്ലപ്പൂവ്. നിതംബം വരെ നീളത്തിൽ ഉള്ള മുടി. ഞാൻ വരുന്നത് കണ്ടിട്ട് ആവണം അവൾ തിരിഞ്ഞു എനിക്ക് ആഭിമുഖ്യത്തിൽ നിന്നു.
അവളുടെ മുഖം ശെരിക്കും ഞാൻ അപ്പോൾ ആണ് കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകൾ, കരി മഷി പടർന്നു കിടക്കുന്നു.
ഞാൻ ആവളെ ഒരു നിമിഷം ഞാൻ നോക്കി നിന്നു. ശരിക്കും ഒരു ദേവിയെ പോലെ എനിക്ക് തോന്നി. അത്രക് സുന്ദരി ആയ്യിരുന്നു അവൾ.
മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഞാൻ സംസാരിച്ച തുടങ്ങി. ദിവ്യ…. ഈ വിവാഹത്തിന് താൻ സ്വയം തയ്യാർ ആയത് തന്നെ ആണോ??…..
അവൾ ഒന്ന് മൂളുക മാത്രം ച്യ്തു. ഞാൻ തുടർന്നു… വീട്ടുകാർക്ക് വേണ്ടി ഒരു ത്യാഗം അയ്യിട് ആണെങ്കിൽ എവിടെ വെച്ച നമുക്ക് നിർത്തണം ,നിന്നെ ആരും ഒന്നും പറയില്ല . കഷ്ടപ്പെട്ട് ഇഷ്ടപെടാനുള്ളത് അല്ല ജീവിതം . മാനസി അറിഞ്ഞു ഇഷ്ടപ്പെടാൻ ഉള്ളത് ആണ്
എനിക്ക് ചേട്ടനെ ഇഷ്ടമായി അതുകൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മദിച്ചത് . ഇത് ഞാൻ ആർക്കും വേണ്ടി ചെയുന്ന ത്യാഗം അല്ല , അവൾ തലതാഴ്ത്തി മറുപടി പറഞ്ഞു . ഞാൻ ഒന്ന് മൂളുക മാത്രംചയ്തു റൂമിൽ നിന്നു വെളിയിലേക്ക് പോയ്യി.
പിന്നെ എല്ലാം പെട്ടന്ന് ആയ്യിരുന്നു…. 15മിനിറ്റ് കൊണ്ട് കഴിഞ്ഞു. ഒരിക്കലും പ്രധീക്ഷിക്കാത്ത ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ദിവ്യകും അങ്ങനെ തന്നെ ആയ്യിരിക്കും. കല്യാണം നല്ല രീതിയിൽ തന്നെ സമ്പൂർണം ആയ്യി. വീട്ടുകാരെ പിരിയുന്നതിൽ അവൾക് നല്ല വിഷമം ഉണ്ടായിരുന്നു. എല്ലാരോടും യാത്ര പറഞ്ഞു അവൾ എന്നോട് ഒപ്പം വീട്ടിലെക്ക് യാത്രയായി…
ഞാൻ വളരെ ക്ഷീണിതാൻ ആയ്യിരുന്നു. വീട്ടിൽ എത്തി കുറച്ചു ചടങ്ങ് കൂടെ ഉണ്ടായിരുന്നു. രാജ ലക്ഷ്മി അമ്മ മരുമോൾക് നിലവിളക്ക് കൊടുത്ത് സ്വീകരിച്ചു. ഞാൻ നേരെ റൂമിൽ പോയി കിടന്ന് ഉറങ്ങി. അവളെ അമ്മ കൂട്ടി കൊണ്ട് പോയി..
ഡോറിൽ മുട്ട് കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്നു ഉണർന്നത്. സമയം 4 മണി ആയ്യിരുന്നു. ഞാൻ റിസപ്ഷൻ വേണ്ട എന്ന് അച്ഛനോട് കല്യാണം കഴിഞപ്പോൾ പറഞ്ഞു. ഞാൻ ബെഡിൽ നിന്നു എണീറ്റു ഡോർ തുറന്നു.
കല്യാണ ചെറുകൊയ്….. എന്ത് ഉറക്കമാണിത്… എല്ലാരും താഴെ വെയിറ്റ് ചയ്യുന്നു വേഗം വായോയ്…. ആര്യ എന്റെ കസിൻ സിസ്റ്റർ ആയ്യിരുന്നു അത്.. ഞാൻ ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞു അവളെ പറഞ്ഞു അയച്ചു..
ഞാൻ ഡ്രസ്സ് മാറി ബാത്‌റൂമിൽ കയറി ഷോവർ തുറന്ന് അതിന്റ കീഴിൽ നിന്നു. ഞാൻ ഇന്ന് നടന്ന എല്ലാ കാര്യങ്ങളും മനസ്സിൽ കടന്നു വന്നു. എന്തൊക്കെ ആണ് എന്റെ ജീവിത്തിൽ സംഭവിക്കുന്നത്..
ഇനി ആണ് ഒരു വലിയ പ്രണയത്തിന്റെ തുടക്കം എന്ന് ഞാൻ അന്ന് അറിഞ്ഞിരുന്നില്ല…..
ഡോറിൽ മുട്ട് കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്നു ഉണർന്നത്. സമയം 4 മണി ആയ്യിരുന്നു. ഞാൻ റിസപ്ഷൻ വേണ്ട എന്ന് അച്ഛനോട് കല്യാണം കഴിഞ്ഞപ്പോൾ പറഞ്ഞിരുന്നു . ഞാൻ ബെഡിൽ നിന്നു എണീറ്റു ഡോർ തുറന്നു.
കല്യാണ ചെറുകൊയ്….. എന്ത് ഉറക്കമാണിത്… എല്ലാരും താഴെ വെയിറ്റ് ചയ്യുന്നു വേഗം വായോയ്…. ആര്യ എന്റെ കസിൻ സിസ്റ്റർ ആയ്യിരുന്നു അത്.. ഞാൻ ഫ്രഷ് ആയിട്ട് വരാം എന്ന് പറഞ്ഞു അവളെ പറഞ്ഞു അയച്ചു..
ഞാൻ ഡ്രസ്സ് മാറി ബാത്‌റൂമിൽ കയറി ഷോവർ തുറന്ന് അതിന്റ കീഴിൽ നിന്നു. ഞാൻ ഇന്ന് നടന്ന എല്ലാ കാര്യങ്ങളും മനസ്സിൽ കടന്നു വന്നു. എന്തൊക്കെ ആണ് എന്റെ ജീവിത്തിൽ സംഭവിക്കുന്നത്..
ഇനി ആണ് ഒരു വലിയ പ്രണയത്തിന്റെ തുടക്കം എന്ന് ഞാൻ അന്ന് അറിഞ്ഞിരുന്നില്ല.
കുറച്ച സമയം ഞാൻ ഷവറിന്റെ ചുവട്ടിൽനിന്നശേഷം ഞാൻ പുറത്തിറങ്ങി . ഞാൻ അലമാരയിൽനിന്ന് ഒരു ഷർട്ടും മുണ്ടും ഉടുത്തു ഞാൻ താഴേക്ക് ചെന്നു. അവിടെ വളരെ കുറച്ച് പേരെ മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ . എന്നെ കണ്ടപ്പോൾ എല്ലാരും ഒന്ന് ചിരിച്ചു .
കല്യാണം കഴിഞ്ഞദിവസം ആയിട്ട് ഉച്ചക്ക് കിടന്ന് ഉറങ്ങിയിട്ടു വന്ന് നിക്കുന്നത് കണ്ടില്ലേ….. അച്ചു ആയ്യിരുന്നു അത് പറഞത്, ഇടുപ്പിൽ കൈകൊടുത് എന്നെ രൂക്ഷമായി നോക്കി നീക്കുകയാണ് അവൾ . അർച്ചന എന്റെ അച്ചു ,എന്റെ ആത്മാർത്ഥ സുഹൃത്തും സഹോദരിയും എല്ലാം ആണ് അവൾ . പുള്ളിക്കാരി എന്നെ മനസിലാക്കിയത് പോലെ വേറെ ആരും എന്നെ മനസിലാക്കിയിട്ട് ഇല്ല. അമ്മയുടെ ചേട്ടന്റെ മകളാണ് അച്ചു .
എന്താ ഡി കോപ്പേ വന്ന ഉടനേ ചൊറി ആണോ …. കല്യാണം കഴിഞ്ഞു പന്തലും പൊളിച്ചൂ…..ഇപ്പോൾ ആണോ മഹതി എഴുന്നള്ളുന്നത് … നിന്റ ക്ണാപ്പൻ ബാങ്ക് മാനേജർ കെട്ടിയോൻ വന്നിലെ….. ഞാൻ ചോദിച്ചു.
ഇല്ലടാ പട്ടി പുള്ളിക്കാരൻ ഭയൻഗ്ര തിരക്കിലാണ്. നീ ഇങ്ങ് വന്നേ കുറച്ച സംസാരിക്കാൻ ഉണ്ട് .. അവൾ അതും പറഞ്ഞു എന്നെകൂട്ടി മുകളിലേക്ക് പോയി….
നമ്മുടെ ഈ സംസാരം കേട്ട് നിന്നവർ നമ്മളെ നോക്കി ചിരിക്കുന്നുണ്ട് .
ഡാ… നിന്റ പെണ്ണിനെ ഞാൻ കണ്ടു . സുന്ദരിയാണ് ….. മറ്റേ ശവത്തിനേക്കാളും നിനക്കു ചേരുന്നത് ഇവൾതന്നെയാണ് .അച്ചു പറഞ്ഞു .
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു .
അവൾ എന്റെ മുഖം അവളുടെ കയ്യിലാക്കി പറഞ്ഞു .
…. എനിക്ക് നിന്നെ മനസിലാവും ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന ഒരു തോന്നൽ മാത്രം ആണ് ഇത്.. പതുകെ പതുകെ എല്ലാം നേരെയാവും .
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു …
എന്റെ മനസ്സ് മനസിലാക്കാൻ പ്രതേക കഴിവാണ് പെണ്ണിന്…
ഞാനും അവളും ഒരുമിച്ച് താഴേക്ക് ചെന്നു.. അവിടെ ദിവ്യയുടെ അച്ഛൻ ശേഖരൻ അങ്കിലും അമ്മ ശോഭന ആന്റിയും വന്നിരുന്നു.
ശേഖരൻ അങ്കിൾ…. എപ്പോൾ എത്തി.. ഞാൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു
അങ്കിളോ….. അച്ഛാ എന്ന് വിളിക്കട …. അടുത്ത നിന്നെ അച്ചു ആണ് അത് പറഞ്ഞത് .
അങ്കിൾ എന്നെ നോക്കി ചിരിച്ചു …. . മോൻ ഒന്ന് വന്നേ എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട് … അങ്കിൾ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു …
എന്താ അങ്കിൾ മുഖത് ഒരു വിഷമം … ഒരുപാട് സമയം മൗനമായി നിന്നെ അംങ്കിളിനോട് ഞാൻ ചോദിച്ചു….
അങ്കിൾ പറഞ്ഞു തുടങ്ങി ……
മോനെ.. നിനക് എന്നെ വർഷങ്ങൾ അയ്യിട് അറിയാല്ലോ . ഞാൻ ഒരു സാധാരണ ഗവണ്മെന്റ് ജീവനകാരനാണ്.
ഒട്ടും പ്രധീക്ഷിക്കാതെയാണ് ദിവ്യയുടെ കല്യാണം ഇന്ന് നടന്നത് … എന്റെ കുട്ടിക് എനിക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല… മോൻ എനിക്ക് ഒരു മാസത്തെ സാവകാശം തരണം .. ഒരു 70 പവൻ സ്വർണം ഞാൻ സ്ത്രീധനം ആയിട്ടു നൽകാം . എന്നെ കൊണ്ട് അത്രേ കൂട്ടിയാൽ കൂടു ……
അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുന്നുണ്ടായിരുന്നു …
കുറച്ചു സമയം മൗനമായി നിന്നശേഷം ഞാൻ സംസാരിച്ചു തുടങ്ങി ..
അച്ഛാ…. ഞാൻ ഒരു അധ്യാപകനാണ് , ഞാൻ എന്റെ കുട്ടികളോട് പറയുന്ന ഒരു കാര്യം ഉണ്ട് , സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രം വിവാഹം കഴിക്കാവൂ എന്ന്. അത് കൊണ്ട് എന്റെ പിള്ളേർ ആരും സ്ത്രീധനം കൊടുത്തോ വാങ്ങിയോ വിവാഹം കഴിക്കില്ല . അത് എനിക്ക് ഒറപ്പാണ് .
അവരുടെ ആ അധ്യപകനോടാണ് ഇപ്പോൾ അച്ഛൻ സ്ത്രീധനം ഓഫർ ചെയ്‌തത് . എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……
നിറകണ്ണുകളോടെ അദ്ദേഹം എന്നെ ഓടി വന്ന് കെട്ടിപിടിച്ചു….
മോനെ…. ഈ അച്ഛന് സന്തോഷമായി….എന്റെ കുട്ടിയെ ഞാൻ സുരക്ഷിതമായ കൈകളിലേക്കാണ് നൽകിയത് എന്ന് എനിക്ക് ബോധ്യമായി…. നീ എന്നെ അച്ഛാ എന്ന് വിളിച്ചലോ… ഈ അച്ഛന്റെ മനസ് നിറഞ്ഞു മോനെ ….. അദ്ദേഹം നിറകണ്ണുകളോടെയാണ് അത് പറഞ്ഞത്.
ഒരച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തം മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കുകന്നുള്ളത്…. അത് ഞാൻ തിരിച്ചറിഞ്ഞു…
വരൂ അച്ഛാ… വീട്ടിലേക് പോകാം അവിടെ എല്ലാരും തിരക്കുന്നുണ്ടാവും …. ഞാൻ അച്ഛനെ കൂട്ടി വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് കയറിയ ഞാൻ കാണുന്നത് അച്ചുവിന്റെ അടുത്തിരുന്ന് സംസാരിക്കുന്ന ദിവ്യയെ ആണ്.. നമ്മളെ കണ്ടതും അവൾ അവിടെ നിന്ന് എഴുനേറ്റു…
ഒരു നിമിഷം എന്റെ ഹൃദയം നിലച്ചതുപോലെ തോന്നി …. കല്യാണ സാരി മാറ്റി ഇപ്പോൾ ഒരു സെറ്റ് സാരിയാണ് അവൾ ഉടുത്തിരുന്നത് . ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി നിന്നു. അതിസുന്ദരിയാണ് അവൾ. കരച്ചിലൊക്കെ മാറി ഇപ്പോൾ മുഖം തെളിഞ്ഞിട്ടുണ്ട് . എന്റെ നോട്ടം കണ്ടിട്ടാവണം അവൾ മുഖത് നോക്കാതെ തല താഴ്ത്തി നിന്നു .
അമ്മായിയപ്പനും മരുമോനും എവിടെ ആയ്യിരുന്നു ഇത്രയും നേരം???. അച്ചുവിന്റെ വകയായിരുന്നു ആ ചോദ്യം .
നമ്മൾ അച്ഛനും മോനും പല രഹസ്യങ്ങൾ കാണും അതൊക്കെ എല്ലാരോടും പറയാൻ പറ്റില്ല മോളെ….. അച്ഛൻ കുറച്ച ഗൗരവമിട്ട് മറുപടി കൊടുത്തു ..
ഓ .. ഒരു അച്ഛനും മോനും…. അച്ചു കൊഞ്ഞനം കാട്ടി മറുപടി പറഞ്ഞു.
എന്താ അവിടെ ഒരു ചർച്ച നമുക്കും പങ്കെടുക്കാമോ..??.. അമ്മയാണ് ചോദിച്ചത് കൂടെ ശോഭമ്മയുമൊണ്ട്….
പിന്നെന്താ…. അപ്പച്ചി വരണം … അച്ചു അമ്മയെ പിടിച്ചു ദിവ്യയുടെ അടുത്തിരുത്തി …
ആഹ്ഹ എന്താ ഒരു ചേർച്ച അപ്പച്ചിയെയും ദിവ്യയെയും കണ്ടാൽ അമ്മയും മോളും അല്ല എന്ന് പറയില്ല …… അച്ചു ഒരു കള്ളചിരിയോടെ പറഞ്ഞു .
ഇവൾ എന്റെ മകൾ തന്നെയാണ് അച്ചു …. എന്റെ കാർത്തിയുടെ ഭാര്യ പിന്നെ എന്റെ മകൾ അല്ലാതെ പിന്നെ ആരാ …
‘അമ്മ അതുംപറഞ്ഞു ദിവ്യയുടേ മുടിയിൽ തലോടാൻ ആരംഭിച്ചു .. അവൾ അതിനനുസരിച്ച അമ്മയോട് പറ്റിച്ചേർന്നു ഇരിക്കുന്നുണ്ട് .. ഞാൻ അവളെ തന്നെ കുറച്ചു സമയം നോക്കി ഇരുന്നു . എത്ര പെട്ടന്നാണ് അവൾ എല്ലാരുമായി അടുത്തത്. ഇവൾ എനിക്ക് വേണ്ടി ജനിച്ചവളാണ് എന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നത്പോലെ… ഞാൻ അവളെ തന്നെ നോക്കി ഇരികുന്നത് കണ്ടിട്ടാവണം അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിയുന്നുണ്ട് …..
കാർത്തി….. പെട്ടന്ന് അമ്മ പേര് വിളിച്ചപ്പോൾ ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റി .
എന്താ അമ്മേ …. ഞാൻ അമ്മയോട് ചോദിച്ചു
ഡാ നിന്റെ കോളേജിൽ മോൾക്ക് പി.ജിക്ക് ഒരു അഡ്മിഷൻ ശെരിയാക്കി കൊടുക്കണം.. ..
ശരിയമ്മേ … ഏതാ സബ്ജക്ട് ? …. ഞാൻ ദിവ്യയെ നോക്കി ചോദിച്ചു ….
MATHEMATICS …… ദിവ്യ പറഞ്ഞു ..
ഞാൻ ഒന്ന് ഞെട്ടി ….
പെട്ടന്ന് അവിടെ ഒരു പൊട്ടിച്ചിരിയാണ് അരങ്ങേറിയത് …. അച്ചു തുടക്കമിട്ടു… അമ്മയും ചിരിക്കുന്നുണ്ട്…
എന്താ നടകുന്നത് എന്ന് മനസിലാവാതെ ദിവ്യ കണ്ണുമിഴിച്ചു നോക്കി ഇരിക്കുകയാണ് …..
പെട്ടന്ന് അച്ഛൻ പുറത്തു നിന്നു കയറി വന്നു ….. എല്ലാവരും ചിരിക്കുന്നത് കണ്ട് എന്താ കാര്യം എന്ന് തിരക്കി ആരും ഒന്നും മിണ്ടിയില്ല….
മോളെ ദിവ്യയെ… നിന്റെ അഡ്മിഷൻ ശരി അയ്യിട് ഉണ്ട് . കാർത്തിയുടെ കോളേജിലാണ് അവന്റെ അതെ ഡിപ്പാർട്മെന്റ്.
അടുത്ത ആഴ്ച്ച ചെന്ന് അഡ്മിഷൻ എടുത്താൽ മതി ഞാൻ എല്ലാം പറഞ്ഞു ശരിയാക്കിയിട്ട് ഉണ്ട് .. അച്ഛൻ പറഞ്ഞു..
ഇതിനാണ് മാമാ നമ്മൾ എല്ലാരും ചിരിച്ചത് . ഭർത്താവ് സാറും ഭാര്യ സ്റ്റുഡന്റും… നല്ല രസമായിരിക്കും …… അച്ചു ചിരി അടക്കാനാവാതെ പറഞ്ഞു.
കാര്യം മനസിലായ ദിവ്യയും ചെറുതായിട്ടു ചിരിക്കുന്നുണ്ട് ..
സമയം ഒരുപാടായി ഞങ്ങൾ ഇറങ്ങുന്നു ശോഭമ്മയാണ് പറഞ്ഞത് … അച്ഛനും അമ്മയും എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അവര് പോയതിൽ ദിവ്യക് നല്ല വിഷമം ഉണ്ടായി എന്ന് എനിക്ക് മനസിലായി ..
അടുത്ത് അല്ലെ മോളെ നമുക്ക് എപ്പോൾ വേണോ അങ്ങൂട് പോവാല്ലോ … ‘അമ്മ അവളെ സമാധാനിപ്പിക്കുകയാണ്….
രാത്രി എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഞാൻ റൂമിലേക്കു പോയി ..
ആദ്യരാത്രിയുടെ പേരുംപറഞ്ഞു ഒരു തരത്തിലുള്ള ഒരുക്കങ്ങളും റൂമിൽ പാടില്ല എന്ന് ഞാൻ നേരത്തെ നിർദേശം നൽകിയിരുന്നു.. അതികൊണ്ട് ആരും അതിനു മുതിർന്നില്ല ..
ഞാൻ ബെഡിൽ കയറി ചാരി ഇരുന്ന് whatsapp നോക്കാൻ തുടങ്ങി ..
കുറച്ചു സമയം കഴിഞ്ഞു ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ആ ഭാഗത്തേക്കു നോക്കി … ദിവ്യയായിരുന്നു അത് കൂടെ അമ്മയും അച്ചും ഉണ്ട് …
ദിവ്യയുടെ കൈയിൽ ഒരു ഗ്ലാസ് പാലും .. അവളെ റൂമിലാക്കിയ ശേഷം അമ്മയും അച്ചും ഡോർ അടച്ചു പോയി ..
ദിവ്യ പേടിച്ചു ഡോറിന്റെ അടുത്തുതന്നെ നിക്കുകയാണ്….
ദിവ്യ…. താൻ എന്താ അവിടെ തന്നെ നിക്കുന്നത് ഇവിടെ വന്നിരിക്ക്…. ഞാൻ അവളെ വിളിച്ചു …
അവൾ എന്തോ കണ്ടു പേടിച്ചത്പോലെ അവിടെ തന്നെ നിക്കുകയാണ് ….
ഒരു മിനിറ്റോളംഅവൾ ഒന്നും സംസാരിക്കാതെ നിന്നു.
എനിക്ക് … പേടിയാ….. അവൾ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു ..
അതുകേട്ടപ്പോൾ എനിക്ക് എന്തൊപോലെയായി …… ഞാൻ പോലും അറിയാതെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ….
ആ ഇഷ്ടം അവൾക്ക് എന്നോട് ഇല്ലായെന്ന് ഞാൻ മനസ്സിലാക്കി…
മൗനം ഭേദിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി …..
എനിക്ക് നിന്നെ മനസ്സിലാവും ദിവ്യ … ഒരു മുൻപരിചയമില്ലാത്ത ഒരാളോടൊപ്പം ഒരു മുറിയിൽ ചിലവഴിക്കാൻ തനിക്ക് ബോധിമുട്ട് ഉണ്ടാവും … തന്റെ അതേ മനസികാവസ്ഥയിൽ തന്നെയാണ് ഞാനും.
താൻ പേടിക്കണ്ട ഞാൻ തന്നെ കേറി പിടിക്കാൻ ഒന്നും വരില്ല …
, ഒട്ടും പ്രധീക്ഷിക്കാത്ത ഒരാൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഉണ്ടാവുന്ന പ്രശ്നം തന്നെയാണ് ഇത്.
എന്ന് പരസ്പരം മനസിലാക്കുന്നോ … അന്ന് നമുക്ക് ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങാം….
അതുവരെ നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും ….
ദിവ്യ എന്നെ കണ്ണും മിഴിച്ചു നോക്കിനിക്കുകയാണ്…
എന്താടോ … ഇനിയും തന്റെ പേടിമാറി ഇല്ലേ…
അവൾ ഒന്ന് പുഞ്ചിരിച്ചു ……
ദിവ്യ ബെഡിൽ കിടന്നോളു ഞാൻ ആ സോഫയിൽ കിടന്നോളം ..
ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു…
ദിവ്യ എന്തോ പറയാൻ വന്നപ്പോൾ ഞാൻ അവളെ തടഞ്ഞു … എന്ത് ഉണ്ടങ്കിലും നാളെ സംസാരിക്കാം . ഗുഡ് നൈറ്റ് ..
ഞാൻ അലമാരയിൽ നിന്ന് ഒരു പിൽലോയും ബ്ലാങ്കറ്റും എടുത്തു ലൈറ്റ് ഓഫ് ചെയ്തു സോഫയിൽ വന്ന് കിടന്നു ..
അതേ…. ദിവ്യ എന്നെ വിളിച്ചു ….
എന്താടോ??…. ഞാൻ ചോദിച്ചു …..
എനിക്ക് ഇരുട്ട് പേടിയാ…. അവൾ പതുകെ പറഞ്ഞു….
എനിക്ക് ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത് …
ഞാൻ സോഫയിൽ നിന്ന് എണീറ്റു ലൈറ്റ് ഓൺ ചെയ്തു …
എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്?? …. ഞാൻ അവളോട് തമാശരൂപേണ ചോദിച്ചു
പുള്ളിക്കാരി ബെഡിൽ ഇരുന്ന് ഇളിച്ചു കാണിക്കുകയാണ് ….
അഹ് ഒന്ന് ചിരിച്ചു കണ്ടല്ലോ ആശ്വാസം . കിടന്ന് ഉറങ്ങാൻ നോക്ക് …
അതുംപറഞ്ഞു ഞാൻ സോഫയിൽ വന്ന് കിടന്നു
അവൾ എന്റെ ഭാഗത്തേക്കു ചരിഞ്ഞു എന്നെ നോക്കി കിടക്കുകയാണ്
അതെ ….. ഏട്ടാ …. ദിവ്യ വീണ്ടും വിളിച്ചു …
മ്മ്… എന്താ ദിവ്യ… ഞാൻ അവളുടെ അഭിമുഖമായി കിടന്നു….
ഏട്ടൻ ആരെ എങ്കിലും പ്രേമിച്ചിട്ട് ഉണ്ടോ?? …. അവൾ എടുത്ത് അടിച്ചപോലെ ചോദിച്ചു.
ഇല്ല എന്താ ?…. ഞാൻ അവളെ ഒന്ന് നോക്കി..
ഒരു കള്ള ചിരിയാണ് പെണ്ണിന്….
വെറുതെ ചോദിച്ചതാ ഏട്ടാ .. പിന്നെ… എന്നെ ദിവ്യാന്ന് വിളിക്കണ്ട ദേവു എന്ന് വിളിച്ചാൽ മതി …
ശരി ദേവു … ഇനി ദേവൂന് വേറെ എന്ത് എങ്കിലും എന്നെ പറ്റി കൂടുതൽ അറിയണം എന്ന് ഉണ്ടോ? .. ഞാൻ അവളോട് ചോദിച്ചു ..
ഉണ്ട് ഏട്ടാ .. പക്ഷെ എനിക്ക് ഉറക്കം വരുന്നു.. ബാക്കി നാളെ .. ഗുഡ് നൈറ്റ് ഏട്ടാ …. അവൾ അതുംപറഞ്ഞു പുതച്ചു മൂടി കണ്ണടച്ചു കിടന്നു ….
ഗുഡ് നൈറ്റ് …
അവൾ എത്ര പെട്ടന്നാണ് ഞാനുമായിട്ട് കൂട്ടായത് . അതോ ഞാൻ അവളുമായിട്ടാണോ കൂട്ടായത് … എന്തായാലും അവളെന്നോട് പേടികൂടാതെ സംസാരിച്ചല്ലോ ആശ്വാസം … ഞാൻ മനസിൽ പറഞ്ഞു .
ഞാൻ അവളെ നോക്കി … ഒരു പൂച്ചക്കുട്ടി കണ്ണടച്ചു കിടന്നുറങ്ങുന്നത്പോലെ അവൾ ഉറങ്ങുകയാണ് . ഞാൻ അവളെ തന്നെ നോക്കി കിടന്നു .. മണിക്കൂറുകൾ മാത്രമേ പരിജയം ഉള്ളു ഞാനും അവളും തമ്മിൽ . പക്ഷെ എനിക്ക് അവളുമായി കഴിഞ്ഞ ഏതോ ജന്മത്തിൽ ബന്ധം ഉണ്ടായിരുന്നത്പോലെ പ്രധീതമാവുന്നു.
എന്താ ഏട്ടാ ഉറങ്ങുന്നില്ലേ?….. ഒരു കള്ളാ ചിരിയോടെയാണ് അവൾ എന്നോട് ചോദിച്ചത്
ഞാൻ ഒന്ന് ഞെട്ടി ….. അവൾ ഉറങ്ങി എന്ന് കരുതിയാണ് ഞാൻ അവളെ തന്നെ നോക്കി കിടന്നത് .. അവൾ അത് കണ്ടു എന്ന് മനസിലായി…
അഹ് ഉറങ്ങുന്നു ….
അവൾ ഒന്ന് മൂളുക മാത്രം ചയ്തു
ശെയ്…… … അവൾ എന്ത് കരുതിക്കാണും …..മോശമായിപ്പോയി… ഞാൻ മനസിൽപറഞ്ഞു .. തിരിഞ്ഞു കിടന്നു ….
രാത്രിയിലെ ഏതോയമത്തിൽ ഞാൻ ഉറക്കത്തിലേക്ക് വീണു.
(തുടരും )…..
സ്നേഹത്തോടെ EROS 🖤
Responses (0 )