ഹലോ… വൈകിയാണ് ഈ വരവെന്ന് അറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ ഉടൻ ഏട്ടന്റെ കല്യാണവും വന്നു. സോ ഇത്രയും ദിവസം എഴുത്ത് നടന്നെയില്ല. അതുകൊണ്ട് തന്നെ ഞാൻ പ്രതീക്ഷിച്ച ഇടത്ത് ഒട്ട് എത്തിയുമില്ല. അതുകൊണ്ട് കുറച്ച് മാറ്റം വരുത്തി ഈ പാർട്ട് എഴുതി. ഈ പ്രാവിശ്യം കൂടി പേജിന്റെ കാര്യത്തിൽ എന്നോട് ക്ഷമിക്കണം. ആഗ്രഹമില്ലാഞ്ഞിട്ടല്ല… കൂടുതൽ എഴുതാൻ നിന്നാൽ ഇനിയും നിങ്ങളെ മുഷിപ്പിക്കണല്ലോ എന്നോർത്തപ്പോൾ…..
ഇതൊരു സാധാരണ കഥ ആണ്. ഞാനൊരു എഴുത്തുകാരൻ അല്ല. അതുകൊണ്ട് ഓവർ സ്‌പെക്റ്റേഷൻ ഇല്ലാതെ വായിക്കുക.
ദേവസുന്ദരി 6
Devasundari Part 6 | Author : Hercules | Previous Part
ഞാനേതാണ്ടൊരു കിടപ്പ് രോഗിയാണ് എന്നത് പോലെയായിരുന്നു അവളുടെ പെരുമാറ്റം. ഇടയ്ക്കിടെ ഉണ്ടാവുന്ന തലചുറ്റലും മേല് വേദനയുമൊഴിച്ചാൽ വേറെ കാര്യമായ കുഴപ്പമൊന്നും എനിക്കിപ്പോൾ തോന്നുന്നില്ല.
അവൾ പാത്രമൊക്കെ കഴുകിവച്ച് വീണ്ടും എന്റെ മുറിയിലേക്ക് തന്നെ വന്നു.
കുറേ നേരം എന്തൊക്കെയോ സംസാരിച്ചിരുന്ന ഞാൻ ക്ഷീണം കാരണം പയ്യെ മയക്കത്തിലേക്ക് ആഴ്ന്നുപോയി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടിയുള്ള ശബ്ദം കേട്ടാണ് ആ ഉറക്കത്തിൽനിന്ന് ഞാൻ മുക്തനാവുന്നത്. അല്പം ഒരു ഉണർവ് തോന്നുന്നുണ്ട്. എങ്കിലും ക്ഷീണം പൂർണമായി വിട്ടുമാറിയിട്ടില്ല.
അല്ല ജിൻസി ഇന്നലെ ഇവിടെയാണോ കിടന്നേ… ആഹ് എന്തേലുമാവട്ടെയെന്നും മനസില് ആലോചിച്ച് ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു.
നടക്കുമ്പോ ചെറിയ ഒരു സൈഡ് വലിവ് തോന്നിയെങ്കിലും ഞാനത് കാര്യമാക്കിയില്ല.
അടുക്കളയിൽ എത്തിക്കഴിഞ്ഞ് നോക്കുമ്പോൾ ഒരു കാസറോളിൽ നിന്ന് ഭക്ഷണം പാത്രങ്ങളിലേക്ക് സെർവ് ചെയ്യുകയായിരുന്നു ജിൻസി.
” ആഹാ… താനിവിടുത്തെ അടുക്കളഭരണം ഏറ്റെടുത്തോ… ”
ഞാനൊരു ചിരിയോടെ ചോദിച്ചു.
” ആണെന്ന് കൂട്ടിക്കോ…. അത് പോട്ടെ… തന്നോടാരാ എണീറ്റു നടക്കാൻ പറഞ്ഞേ…”
പെട്ടെന്നെന്റെ ശബ്ദം കേട്ടൊന്ന് ഞെട്ടിയെങ്കിലും എന്നെയൊന്ന് തുറിച്ചുനോക്കി അവളുടെ മറുചോദ്യം പിന്നാലെയെത്തി.
” അതിനെനിക്ക് കാലിന് പ്രശ്നമൊന്നുമില്ലല്ലോ… ഇപ്പൊ വലുതായിട്ട് ക്ഷീണവും തോന്നണില്ല… “
ഞാൻ നിഷ്കളങ്കമായി പറഞ്ഞതുകേട്ട് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു.
” എടാ ബുദ്ധൂസേ…. നിനക്കിടക്കിടെ തലച്ചുറ്റലുണ്ടാവും… അതോണ്ടാ എണീറ്റ് നടക്കണ്ടാന്ന് പറഞ്ഞേ… ”
അവളുടെ മറുപടി കേട്ടെനിക്ക് ചിരിയാണ് വന്നത്. അവൾക്ക് ഞാനുമായി 2 ദിവസത്തെ പരിചയം മാത്രമാണുള്ളത്. എന്നിട്ടും എന്റെയടുത്തു കാണിക്കുന്ന അടുപ്പവും കേറിങ്ങും ഒക്കെ ഞാൻ വല്ലാണ്ട് ആസ്വദിക്കുന്നുണ്ട്.
ആരുമായും അധികം ഇടപഴകാത്ത സ്വഭാവക്കാരനായ എന്നെ ബാംഗ്ലൂർ അല്പമെങ്കിലും മാറ്റിയെടുത്തു എന്ന് പറയണതാവും ശരി.
“തനിക്കിതൊരു ബുദ്ധിമുട്ടായല്ലേ ജിൻസീ..!”
അവൾ എനിക്കുകൂടെ ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊണ്ടുവന്നതോർത്തു ഞാൻ പറഞ്ഞു.
” ആഹ്‌ന്നെ… നിനക്കവിടെങ്ങാൻ ഇരുന്നാപോരെ…ഇവിടെനിന്നെന്നെ എന്തിനാ ബുദ്ധിമുട്ടിക്കണേ..? ”
ഞാൻ ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞതെന്ന് മനസിലായെങ്കിലും അവളെനിക്കിട്ടൊന്ന് കൊട്ടി. എന്നിട്ടെന്നെനോക്കിയൊരു തൊലിഞ്ഞ ചിരിയും.
ചോദിച്ചുവാങ്ങിയതാണെന്ന് എനിക്ക് തന്നെയറിയാവുന്നതുകൊണ്ട് ഒന്നിളിച്ചുകാണിച്ച് ഞാൻ തിരിച്ചുനടന്നു.
ജിൻസി പറഞ്ഞത് സത്യം തന്നെയായിരുന്നു. പാതിവഴിയിലെത്തിയപ്പോഴേ ചെറുതായി തലകറങ്ങുന്നത് പോലെ തോന്നി. ഹാളിന്റെ നടുവിലായതിനാൽ സപ്പോർട്ട് ചെയ്യാനൊന്നും കിട്ടിയതുവില്ല. വേച്ചുവീഴാൻ പോയ എന്നെ പെട്ടന്നൊരുകരം ചേർത്ത് പിടിച്ചു. ജിൻസിതന്നെയായിരുന്നു അത്. എന്റെ ഭാരം താങ്ങാനവളിത്തിരി ബുദ്ധിമുട്ടി.
അതോടെ അവളെന്നെ അവളുടെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചു.
എന്റെ കയ്മുട്ടമർന്നിരിക്കുന്നത് അവളുടെ മറിടത്തിലാണ് എന്നറിഞ്ഞതും ഞാനൊന്ന് ഞെട്ടി. എന്നാൽ ജിൻസിയിൽ ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.അവിടന്ന് മാറണം എന്ന് ആഗ്രഹിച്ചുവെങ്കിലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല.
ഞാൻ എങ്ങനെയൊക്കെയോ നേരെ നിന്നു. അടുത്ത് തന്നെയുള്ള സോഫയിലേക്ക് നടക്കാൻ തുനിഞ്ഞതും ജിൻസിയെന്റെ തോളിലൂടെ കയ്യിട്ട് എന്നെ സഹായിച്ചു.
അപ്പോഴുമെന്നേ പരീക്ഷിച്ചുകൊണ്ടെന്റെ നെഞ്ചിന്റെ വശത്തമർന്ന അവളുടെ മുഴുപ്പിന്റെ മാർദവം എന്റെ നെഞ്ചിടിപ്പ് കൂട്ടി.
സോഫയിലിരുന്ന ഞാൻ ആകെ വിയർത്തിരുന്നു. തലച്ചുറ്റലിന്റെ ആഫ്റ്റർ എഫക്ട്.
ജിൻസി വേഗം ഒരു ഗ്ലാസ് വെള്ളം എനിക്ക് കൊണ്ടുതന്നു. അപ്പോഴാണ് ഫ്ലാറ്റിന്റെ കാളിങ് ബെൽ ശബ്ദിച്ചത്.
ജിൻസി വേഗം തന്നെ ഡോറിനടുത്തേക്ക് നടന്ന് പീപ് ഹോളിലൂടെ നോക്കി. പിന്നേ സംശയത്തോടെ എന്നെനോക്കിയിട്ട് അവൾ ഡോർ തുറന്നു.
അമ്മു ആയിരുന്നു വന്നത്. സമയം 7 മണി കഴിഞ്ഞതേയുള്ളു. ഇത്രനേരത്തെ വരാനിവൾക്ക് തലക്ക് വല്ല അസുഖവുമുണ്ടോ എന്നാണ് ഞാനപ്പോ ആലോചിച്ചത്.
എന്നെ പ്രതീക്ഷിച്ചയിടത്ത് ജിൻസിയെക്കണ്ട്
ചെറുതായിട്ടൊന്ന് ഞെട്ടിയിട്ടുണ്ട് കക്ഷി. ഫ്ലാറ്റ് മാറിപ്പോയോ എന്ന സംശയത്തോടെ നിന്ന അവൾക്ക് ഹാളിലേ സോഫയിൽ ഇരിക്കുന്ന എന്നെ കണ്ടതും അല്പം ആശ്വാസമായെന്ന് തോന്നുന്നു.
” കേറിപ്പോരമ്മൂ… ഫ്ലാറ്റ് മാറീട്ടില്ല. ”
വന്നിരിക്കുന്നത് എനിക്ക് പരിചയമുള്ള ആളാണ് എന്ന് മനസിലായതും ജിൻസി ഒരു ചിരിയോടെ അവൾക്കായി ഡോർ മുഴുവനും തുറന്നുകൊടുത്തു.
” ജിൻസീ… ഇത് അമൃത എന്ന അമ്മു. ഞാനിന്നലെ പറഞ്ഞില്ലേ ഇവിടെ ഒരു ഫ്രണ്ട് ഉണ്ടെന്ന്… ഇതാണ് ആള്. പിന്നേ അമ്മൂ ഇത് ജിൻസി. ഇവിടെ ഓപ്പോസിറ്റ് ഫ്ലാറ്റിലാണ്. ഇവളാണെന്നെ ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ആള് ഡോക്ടർ ആണുട്ടോ.. ”
ഞാൻ രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തിക്കൊടുത്തു. അവർ പരസ്പരം നോക്കി ചിരിച്ചു.
” എടാ നിനക്ക് ഫുഡ് എടുക്കട്ടെ…അമ്മു കഴിച്ചതാണോ..?”
ജിൻസി എന്നോടും അമ്മുവിനോടുമായി ചോദിച്ചു.
” അതിന് ഞാനിനീം പല്ലേച്ചിട്ടില്ല. ”
അളിഞ്ഞ ഒരു ചിരിയോടെ ഞാൻ പറഞ്ഞതും ജിൻസിയൊന്ന് മുഖം വക്രിച്ചുകാട്ടി.
” ഞാൻ കഴിച്ചിട്ടാ പോന്നത് ചേച്ചി… ”
എന്ന അമ്മുവിന്റെ മറുപടിയും പിന്നാലെയെത്തി.
” അമ്മു ഒന്നിവന്റെ കൂടെ ചെല്ല്… ആൾക്ക് ഇടക്ക് തലകറക്കം ഉണ്ട്. ഞാനപ്പോഴേക്ക് ഫുഡ് എടുത്ത് വെക്കാം. ”
എന്നെ അമ്മുവിനെയേൽപ്പിച്ച് അവൾ അടുക്കളയിലേക്ക് തന്നെ തിരിച്ചുപോയി.
അതോടെ അമ്മു എന്നെപ്പിടിച്ചെഴുന്നേൽപ്പിച്ച് ഉന്തിത്തള്ളി ബാത്‌റൂമിലെ ബേസിനു മുന്നിൽ കൊണ്ട് ചെന്ന് നിർത്തി.
അവിടെ ഹോൾഡറിൽ കിടന്നിരുന്ന എന്റെ ബ്രെഷ് എടുത്ത് അതിൽ പേസ്റ്റ് പുരട്ടി എന്റെ നേരെ നീട്ടി അവളൊന്ന് ആക്കിചിരിച്ചു.
“എന്താടി പൊട്ടക്കണ്ണി ഒരാക്കിയ ചിരി… ”
അവളുടെ കയ്യിൽനിന്നും ബ്രഷ് വാങ്ങി ഞാൻ കണ്ണുരുട്ടി.
” ഏയ്… ഒന്നുല്ലേ…. മോൻ വേഗം പല്ലേക്കാൻ നോക്ക്… ഇല്ലേൽ ജിൻസിയേച്ചിയുടെ കയ്യീന്ന് കിട്ടും… ”
അപ്പോഴും അവളുടെ മുഖത്താ തൊലിഞ്ഞ ചിരി അതേപടി നിൽപ്പുണ്ടായിരുന്നു.
എന്നാൽ ഇപ്രാവിശ്യം അതിന് വല്യ മൈൻഡ് കൊടുക്കാതെ ഞാൻ പല്ല് തേപ്പ് തുടർന്നു.
തലചുറ്റലുണ്ടെന്ന് ജിൻസി പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു ഞാൻ പല്ല് തേച്ചുകഴിയുന്നത് വരെയും അവളെന്നേം നോക്കി ബാത്‌റൂമിന്റെ ഡോറിനടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞ് അവളുടെ തോളിലൂടെ കയ്യിട്ട് ഡൈനിങ് ഹാളിലേക്ക് നടക്കുമ്പോഴേക്കും ജിൻസി ഭക്ഷണമൊക്കെ വിളമ്പി വച്ചായിരുന്നു.
ചപ്പാത്തിയും ചിക്കൻ കറിയും. ഇതൊക്കെയുണ്ടാക്കാൻ ഇവൾക്കെപ്പോ സമയം കിട്ടിയെന്ന് ഞാനോർത്തു.
അമ്മു വേണ്ടായെന്നൊക്കെ പറഞ്ഞെങ്കിലും അവളെക്കൊണ്ട് കഴിപ്പിച്ചേ ജിൻസി അടങ്ങിയുള്ളു. നല്ല രുചിയുണ്ടെന്ന് അമ്മുവിന്റെ മുഖഭാവത്തിൽനിന്ന് മനസിലായെങ്കിലും പനികാരണം ആണെന്ന് തോന്നുന്നു എനിക്കതിന്റെ രുചി മനസിലായില്ല.
” ജിൻസി… പനിയൊക്കെ മാറി ഇതുപോലെ ഒരിക്കെക്കൂടി ഉണ്ടാക്കിത്തരണംട്ടോ… എനിക്ക് ടേസ്റ്റ് കിട്ടണില്ല… ”
കഴിക്കണതിനിടെ ഞാൻ പറഞ്ഞത് കേട്ട് അവളെന്നെയൊന്ന് തുറിച്ചുനോക്കി.
” ഉത്തരവിടുമ്പോ ഉണ്ടാക്കിത്തരാൻ ഞാനാരാ നിന്റെ വേലക്കാരിയോ…!”
അവളുടെ മറുപടികേട്ട ഞാനാകെ വിളറിപ്പോയി. അവളുടെ മറുപടി കേട്ട് അമ്മുവാകട്ടെ ചിരിയടക്കാൻ പാടുപെടുകയായിരുന്നു.
എന്റെ ഭാവം കണ്ട് ജിൻസിയുടെ മുഖത്തൊരു ചിരി പടർന്നു.
” ആഹ്… ഞാനൊന്ന് ആലോചിക്കട്ടെ… ”
അമ്മുവിനെ നോക്കിയൊന്ന് കണ്ണിറുക്കി ജിൻസി എന്നോടായി പറഞ്ഞു.
വാതുറന്നാൽ അത് കറങ്ങിത്തിരിഞ്ഞെന്റെ തലയിൽ തന്നെവന്ന് വീഴും എന്ന് ഏറക്കുറെ ഉറപ്പായത്തിനാൽ ഞാൻ പ്ലേറ്റിലോട്ട് കോൺസെൻട്രേറ്റ് ചെയ്തു. ഇടക്ക് തലയുയർത്തി നോക്കിയപ്പോൾ രണ്ടും എന്നെനോക്കി ചിരിച്ചോണ്ട് ഇരിക്കുന്നുണ്ടായിരുന്നു.
എന്നാലതിന് പട്ടിവിലകൊടുത്ത് ഇറച്ചികടിച്ചുപറിക്കാനാണ് ഞാൻ ശ്രെദ്ധിച്ചത്. വായക്ക് രുചിയില്ലാത്തതുകൊണ്ട് ഇടക്ക് വച്ച് എണീറ്റ് പോവാനൊരു ശ്രെമം നടത്തിയെങ്കിലും അത് ദയനീയമായിപ്പരാജയപ്പെട്ടു. ജിൻസിയുടെ തുറിച്ചുനോട്ടം മാത്രം മതിയായിരുന്നു ഞാൻ വീണ്ടുമവിടെയിരിക്കാൻ.
അവസാനം കഴിപ്പൊക്കെ കഴിഞ്ഞ് എനിക്കുള്ള മരുന്നുമെടുത്ത് തന്നശേഷം ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. ചെറുതായി ക്ഷീണം തോന്നുന്നുണ്ടായിരുന്നു. സോഫയിൽ എന്റൊപ്പമിരുന്നിരിന്ന അമ്മുവിന്റെ മടിയിലേക്ക് തലചായ്‌ച്ച് ഞാനവിടെത്തന്നെ കിടന്നുറങ്ങിപ്പോയി.
അമ്മുവിന്റെയും ജിൻസിയുടെയും ചിരിയും സംസാരവും കെട്ടാണ് ഞാനുണർന്നത്. ഞാനപ്പോഴും അമ്മുവിന്റെ മടിയിൽ തന്നെയായിരുന്നു കിടന്നിരുന്നത്. അമ്മുവിന്റെ വിരലുകൾ എന്റെ മുടിയിഴക്കിടയിലൂടെ ഓടിനടപ്പുണ്ടായിരുന്നു.
ഞാൻ കണ്ണുതുറന്നത് കണ്ട് ജിൻസി എന്നെനോക്കി ചിരിച്ചു.
” ആഹാ എണീറ്റോ കുംഭകർണൻ…! ”
അവളുടെ ചിരിയോടെയുള്ള ചോദ്യം ഞാൻ കേട്ടോ എന്ന് എനിക്ക് തന്നെ സംശയമായിരുന്നു.
കാരണം വൈകുന്നേര സൂര്യന്റെ പൊൻകിരണങ്ങൾ മാറ്റുകൂട്ടിയ അവളുടെ മുഖത്തിന്റെ കാന്തിയിൽ ഭ്രമിച്ചുപോയിരുന്നു ഞാൻ. തുറന്നിട്ടിരുന്ന ബാൽകണിയുടെ സ്ലൈഡിങ് വിൻഡോയിലൂടെ കടന്നുവന്ന സുഖമുള്ളൊരു കാറ്റ് അഴിച്ചിട്ടിരുന്ന അവളുടെ മുടിയിഴകളെ തലോടി കടന്നുപോയതും കണ്ണെടുക്കാതെ ഞാൻ നോക്കിനിന്നു.
എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു പെട്ടന്നവളുടെ മുഖത്തേക്കിരച്ചെത്തിയ നാണമവളെ ഒന്നുകൂടെ സുന്ദരിയാക്കി. രക്തമിരച്ചെത്തിയ കവിളിണകൾ ചുവക്കുന്നതൊക്കെ ആശ്ചര്യത്തോടെ ഞാൻ നോക്കിനിന്നുപോയി.
ഇതിനെല്ലാം മൂകസാക്ഷിയായി ഇരുന്ന അമ്മുവിന്റെ കൈകൾ അപ്പോഴുമെന്റെ മുടിയിഴയിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.
എന്നെയാ മായികലോകത്തുനിന്നും മോചിപ്പിച്ചത് ഫോണിലേക്ക് വന്ന താടകയുടെ കാൾ ആയിരുന്നു.
” ഇതാരാ താടക…! ”
സോഫയ്ക്ക് അടുത്തുതന്നെയുള്ള ടീപോയയിലേക്ക് കയ്യെത്തിച്ച് എന്റെ ഫോണെടുത്ത അമ്മു മനസിലാവാതെ എന്നെ നോക്കി ചോദിച്ചു.
താടക എന്ന് കേട്ടതും ഞാനെന്തിനെന്നില്ലാതെ ഒന്ന് ഞെട്ടി. അത് രണ്ടുപേരും നന്നായിട്ട് കാണുവേം ചെയ്തു.
അതുകണ്ട് ജിൻസി ഒരാക്കിചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
എന്റെ പ്രതികരണമൊന്നും കാണാത്തതുകൊണ്ട് അമ്മു ഫോണെടുക്കാൻ തുനിഞ്ഞെങ്കിലും മുഴുവൻ റിങ് ചെയ്യാതെ തന്നെ അത് കട്ട് ആയി.
“ആരായേട്ടാ താടക… വേഗം പറഞ്ഞോ… ”
കാൾ കട്ടായതും ഒന്ന് ചിണുങ്ങിക്കൊണ്ട് അമ്മു എന്നോട് ചോദിച്ചു. അവൾക്ക് അതാരാണ് എന്ന് അറിയാൻ അതിയായ ആഗ്രഹമുണ്ടെന്ന് അവളുടെ മുഖത്തെ ആകാംഷാ ഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.
ജിൻസിയുടെ മുഖത്തും അതാരാണ് എന്നറിയണം എന്ന ഭാവം തന്നെയായിരുന്നു.
പക്ഷേ അവളുടെ ഉറ്റസുഹൃത്ത് ആണതെന്ന് അവൾക്കറിയില്ലല്ലോ.
“അത്…. ഓക്കേ നിങ്ങൾ ഇത് വേറാരോടും പറയില്ലായെന്ന് പ്രോമിസ് ചെയ് ”
” ഞങ്ങളാരോടും പറയില്ല… അല്ലേയേച്ചി…!”
അമ്മു പെട്ടന്ന് തന്നെയതിന്റെ മറുപടി പറഞ്ഞു. അതുകേട്ട് ജിൻസിയും തലയിളക്കി.
” ജിൻസിക്കറിയുന്ന ആളാണ്… എന്റെ മാഡം… അഭിരാമി.!! ”
“ഏഹ്….!!!”
ഒരു ഞെട്ടലായിരുന്നു ജിൻസിയുടെ പ്രതികരണം.
അടുത്ത നിമിഷം അതൊരു പൊട്ടിച്ചിരിയായി പരിണമിച്ചു.
” ഹയ്യോ…. ഇനിയെനിക്ക് ചിരിക്കാൻ വയ്യേ… ആ പൊട്ടക്കണ്ണിയായിരുന്നോ താടക… ”
ചിരിച്ച് പള്ള വേദനിച്ചിട്ടാണെന്ന് തോന്നുന്നു ജിൻസി അവളുടെ ഇടുപ്പിലമർത്തിപ്പിടിച്ചായിരുന്നു അത് ചോദിച്ചത്.
എന്നാലിതൊക്കെക്കണ്ട് പൊട്ടൻ ആട്ടം കണ്ടപോലെ ഇരിക്കണ അമ്മുവിനെ കണ്ടപ്പോ എനിക്ക് ചിരിവന്നു.
” എടാ…. നീയെന്തിനാ അവളെ താടക എന്ന് വിളിക്കണേ…? ”
കുറച്ചുനേരം കഴിഞ്ഞ് ജിൻസിയുടെ ചോദ്യമെത്തി.
” അതിനെക്കൊണ്ട് വല്ലാത്ത ശല്യമാന്നെ… ഇന്നലത്തന്നെ താൻ കണ്ടതല്ലേ എന്നെക്കൊല്ലാൻ നോക്യത്… ഹോ…! താടക എന്നൊന്നുവല്ല അതിനെ വിളിക്കണ്ടേ… എന്റെ മാന്യതകൊണ്ട് അതിലൊതുക്കിഎന്നുമാത്രം. “
അതും പറഞ്ഞ് ഞാൻ നോക്കിയത് താടകയുടെ മുഖത്തേക്ക് ആയിരുന്നു.
തുറന്നിട്ടിരുന്ന വാതിലിനടുത്തായി നിന്നിരുന്ന അവൾ ഞാൻ പറഞ്ഞതെല്ലാം കേട്ടെന്ന് എനിക്കുറപ്പായിരുന്നു.
അവളുടെ മുഖത്ത് ദേഷ്യമിരച്ചെത്തുന്നത് ഞാൻ വ്യക്തമായി കണ്ടു. എന്റെ ഹൃദയമൊരുനിമിഷം മിടിക്കാൻ മറന്ന് പോയി.
ഞാൻ വാതിൽക്കലേക്ക് പകച്ചുനോക്കുന്നതുകണ്ട ജിൻസിയും അമ്മുവും തിരിഞ്ഞുനോക്കിയപ്പോഴാണ് അവളെ കാണുന്നത്.
ചിരിച്ചോണ്ടിരുന്ന ജിൻസിയുടെ മുഖമൊരുനിമിഷം കൊണ്ട് മ്ലാനമാവുന്നത് ഞാൻ കണ്ടു.
ഇന്നത്തോടെ എന്റേകാര്യത്തിലൊരു തീരുമാനമാവും എന്നെനിക്കുറപ്പായിരുന്നു.
എന്താണ് സംഭവിക്കുക എന്ന് ഇവളുടെ കാര്യത്തിൽ പ്രവചിക്കാനും കഴിയില്ല.
താടകയുടെ നോട്ടമൊരുനിമിഷം അവിടുള്ള ഫ്ലവർവേസിലേക്ക് നീളുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു. അത് വച്ചുതലക്കടിക്കാനുള്ള പ്ലാനാണോ എന്ന ചിന്ത മനസിലെത്തിയതും ഞാനൊന്നൂടെ ഞെട്ടി.
ഞെട്ടി ഞെട്ടി വട്ടായിപ്പോകുവോ എന്നെനിക്കാ നിമിഷം തോന്നിപ്പോയി. ഒരുമിനുട്ടിനുള്ളിൽ എത്രവട്ടം എന്ന് വച്ചാണ് ഞെട്ടുന്നത്.
എന്നാൽ ഒരക്ഷരം പോലും പറയാതെ തിരിഞ്ഞുനടന്ന അഭിരാമിയെ കണ്ട് ഞാനൊന്നൂടെ ഞെട്ടി.
എന്തൊക്കെയോ പ്രതീക്ഷിച്ചു ഒന്നും സംഭവിക്കാത്ത ആശ്വാസം അല്ലേ അവിടെ വേണ്ടേ എന്നെന്നോട് തന്നെ ചോദിച്ചപ്പോൾ
” താൻ പോടോ എനിക്കിഷ്ടമുള്ളത് അങ്ങ് തരും ” എന്നാണെന്റെ ഉള്ളിലിരുന്ന് മനസ് എന്ന തെണ്ടി പറഞ്ഞത്
ചിരിയും കളിയും നിറഞ്ഞിരുന്ന ഹാൾ ഒരുനിമിഷം കൊണ്ടായിരുന്നു നിശബ്ദമായത്.
ജിൻസിയുടെയും അമ്മുവിന്റെയും മുഖത്തും ഒരു പകപ്പ് ഞാൻ കണ്ടു.
” നിന്റെ കാര്യത്തിലിന്നത്തോടെ ഒരു തീരുമാനം ആകൂടാ… ”
കുറച്ചുനേരത്തെ നിശബ്ദത മുറിച്ചത് ജിൻസി എന്നോടായി ഇങ്ങനെ പറഞ്ഞപ്പോഴായിരുന്നു.
” തെണ്ടീ… പേടിപ്പിക്കല്ലേ…! ”
ഒന്ന് ആശ്വസിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ… അതിനിടെ അവളുടെ കോണച്ച വർത്താനം കേട്ട് അത് മാറിക്കിട്ടി.
ഇനിയുമവിടെ ഇരുന്നാ വട്ടായിപ്പോകൂന്ന് തോന്നിയതും രണ്ടിനേം വിളിച്ച് താഴെ ഫ്ലാറ്റിന്റെ തന്നെ പാർക്കിലേക്ക് ചെന്നിരുന്നു.
നല്ല രസമാണ് അവിടെ. കുറേ മരങ്ങൾ ഓക്കെ ആയി അതിനിടയിൽ മരത്തിന്റെ തണലുപറ്റി കുറേ ഇരിപ്പിടങ്ങളും.
അങ്ങനെയൊന്നിൽ ഞങ്ങൾ ഇരുന്നു. ഓരോന്നൊക്കെ സംസാരിച്ച് ഇരുന്ന് സമയം പോയതറിഞ്ഞില്ല. അത്രേം നേരം കൊണ്ട് എന്റെ താടകയെപ്പേടി ഒന്ന് കുറഞ്ഞിരുന്നു.
പെട്ടന്നായിരുന്നു പാർക്കിങ്ങിലേക്ക് കയറിവരുന്ന ഒരു ബ്ലാക്ക് എന്റവർ എന്റെ ശ്രെദ്ധയിൽ പെട്ടത്. വീട്ടിലെ കാർ ആയിരുന്നു അത്. ഞാൻ വേഗം എണീറ്റ് അങ്ങോട്ട് നടന്നു.
” ഡാ പയ്യെ… ”
എന്നും പറഞ്ഞ് ജിൻസിയുമെന്റെ പിന്നാലെയെത്തി.
ഇന്നലെ എനിക്ക് വയ്യാന്ന് പറഞ്ഞപ്പോൾ ഇങ്ങട് വരുവാണെന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും ഇന്ന് തന്നെവരുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.
കാറിൽ നിന്നിറങ്ങിയ അല്ലിയോടിവന്നെന്നെ കെട്ടിപ്പിടിച്ചു. അവളെന്നെവിട്ട് ഇത്രയും നാൾ ഇതുവരെ നിന്നിട്ടില്ല. അതിന്റെ വിഷമം ഓക്കെ എന്റെമേൽ തീർക്കുകയായിരുന്നു എന്റെ പൊന്നനിയത്തി.
അമ്മയും ഇറങ്ങിവന്നെന്നെ കെട്ടിപ്പിടിച്ചു.
” ഇപ്പോഴെങ്ങനെയുണ്ടെടാ… ”
അച്ഛനായിരുന്നു അത് ചോദിച്ചത്
” ഇപ്പൊ കുഴപ്പൊന്നൂല്ലാച്ചാ… ”
അമ്മ എന്റെ മുടിയിലൂടെയൊക്കെ കയ്യൊടിച്ചോണ്ടിരുന്നു.
” ഇവനങ്ങു ക്ഷീണിച്ചുപോയല്ലേയേട്ടാ… ”
അമ്മ എന്നെ നോക്കിയച്ഛനോട് പറഞ്ഞപ്പോൾ അവിടെ ഒരു പുഞ്ചിരി ആയിരുന്നു.
അതല്ലേലും വീട്ടിൽനിന്നും മാറിനിന്നിട്ട് പിന്നേ നമ്മളെ കാണുമ്പോൾ എല്ലാ അമ്മമാരും പറയണത് ആണല്ലോ.
ഇവർ വരുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ അമ്മുവിനോടും ജിൻസിയോടും ഞാനൊന്നും പറഞ്ഞില്ലായിരുന്നു. അവരുടെ മുഖത്ത് ഒരു പകപ്പ് ഉണ്ടായിരുന്നു.
ഞാനവരെ എല്ലാർക്കും പരിചയപ്പെടുത്തി.
ഞാൻ പറഞ്ഞ് അല്ലിക്ക് അമ്മുവിനെ നല്ല പരിചയമായിരുന്നു. അങ്ങനേ എല്ലാവരും തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ കയറി.
കുറച്ചുകൂടെ കഴിഞ്ഞ് അമ്മു യാത്ര പറഞ്ഞിറങ്ങി.
“എന്തേലും ആവിശ്യമുണ്ടേൽ വിളിച്ചാമതി അമ്മേ… ഞാൻ തൊട്ടടുത്ത ഫ്ലാറ്റിലുണ്ട്..” എന്ന് അമ്മയെ ഒന്ന് ഓർമിപ്പിക്കുക കൂടെ ചെയ്തിട്ടാണ് ജിൻസിയിറങ്ങിയത്.
അവർ രണ്ടും പോയതും സോഫയിലിരുന്ന എന്റെമേലേക്ക് അല്ലി വലിഞ്ഞുകേറി.
” ആഹ്… ഡീ പയ്യെ… ”
പ്രതീക്ഷിക്കാതെ അവൾ കേറിയപ്പോൾ ചെറുതായി വേദനിച്ച ഞാൻ അത് പറയുമ്പോഴേക്ക് എന്റെ മടിയിലവൾ ഇരിപ്പുറപ്പിച്ചിരുന്നു.
“കുറച്ച് മാറിയിരിക്കല്ലീ… ചുമ്മാ നീകൂടേ പനിവാങ്ങേണ്ട….”
ഞാൻ പറഞ്ഞത് മൈൻഡ് പോലും ചെയ്യാതെ ഒന്ന് ഇളകിയിടുന്നുകൊണ്ട് അവൾ കണ്ണടച്ചു.
” എടായേട്ടാ… നീയെന്നെ മിസ്സെയ്തായിരുന്നോ… ”
ഒന്ന് ചിണുങ്ങിയാണ് പെണ്ണ് അത് ചോദിച്ചത്.
” ഏയ്… ഒട്ടും മിസ്സെയ്തില്ല… ഇവിടെനിക്ക് കുറേ കൂട്ടുകാരെ കിട്ടിയല്ലോ… പിന്നെങ്ങനെ നിന്നെ മിസ്സെയ്യും. ”
അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനുറച്ചായിരുന്നു എന്റെ മറുപടി.
അവളുമായി തല്ലുപിടിച്ചിട്ട് കുറേ നാളായല്ലോ. അല്ലിയുടെ കുറുമ്പ് ഇല്ലാത്ത നാലു ദിവസം. ആദ്യമായാണ് ഇത്രയും ദിവസം ഞങ്ങൾ പിരിഞ്ഞിരിക്കുന്നത്.
കുറച്ച് മാസങ്ങൾക്കു മുന്നേ അവൾ NSS ക്യാമ്പിന് പോയി. രണ്ടാം ദിവസം കരഞ്ഞു ബഹളം വച്ച് ഒടുക്കം ഞാൻ ചെന്ന് കൂട്ടിക്കൊണ്ട് വരേണ്ടിവന്നു.
അതോക്കെ ഓർത്ത് എന്നിൽ ഒരു ചിരി ഉണർന്നു.
“ഹ്മ്മ് എനിക്കറിയായിരുന്നു… ന്നെയൊന്നും നീയോർക്കൂലാന്ന്..”
ഒരു മൂളലോടെ പറഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയത് കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി.
സാധാരണ ഞാനങ്ങനെ വല്ലോം പറഞ്ഞാൽ രണ്ട് അടിയെങ്കിലും അവളുടെ കയ്യീന്ന് കിട്ടേണ്ടതാണ്.
പക്ഷേ അങ്ങനെയുള്ളവള് ഇപ്പൊ കണ്ണ് നിറയ്ക്കണ്. അവളെന്നേ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്നെനിക്കപ്പോൾ മനസിലായി. അടിയുണ്ടാക്കി പിണങ്ങിയിരിക്കാനവൾക്ക് താല്പര്യമില്ല എന്ന് അവളുടെ സമീപനം കൊണ്ട് മനസിലായിരുന്നു.
” ഞാനിനി ഏട്ടനോട് വഴക്കിടില്ല… ”
എന്നും പറഞ്ഞ് എന്നെ ഇറുക്കെ പുണർന്ന അവളുടെ കണ്ണിൽനിന്ന് ഒഴുകി വീണ നീർതുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തുന്നുണ്ടായിരുന്നു.
” അയ്യേ കരയാണോ അല്ലീ നീ… ഞാഞ്ചുമ്മാ നിന്നെ ദേഷ്യമ്പിടിപ്പിക്കാൻ പറഞ്ഞേയല്ലേ…. നീയെന്റെ മുത്തല്ലേടാ… നിന്നെയങ്ങനെ മറക്കാനൊക്കുവോ. ”
” പോടാ… ”
എന്ന് പറഞ്ഞ് അവൾ ഒന്നൂടെ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു.
എന്റെ നെഞ്ചിൽ കിടന്ന അവളുടെ ശ്വാസോച്വാസത്തിന് പയ്യെ ഒരു താളം വന്നിരിക്കുന്നു. എന്റെ നെഞ്ചിൽ കിടന്നുറങ്ങിയ അവളെ മാറ്റി കിടത്താൻ ശ്രെമിച്ചെങ്കിലും ഞാൻ അനങ്ങുമ്പോഴേ ചിണുങ്ങണ അല്ലിയെ കണ്ടപ്പോൾ അവളുടെ ഉറക്കം കളയാൻ തോന്നിയില്ല.
ചെറിയൊരു മയക്കം കഴിഞ്ഞ് എണീറ്റ് വന്ന അമ്മയും അച്ഛനും പുഞ്ചിരിയോടെ ഞങ്ങളെ നോക്കി നിന്നു.
” കണ്ണാ… ഞങ്ങളൊന്ന് വല്യച്ഛന്റെ അത്രേടം വരെ പോയി വരാം… ആ കുട്ടിയോട് പറഞ്ഞേക്കാം ഇവിടെ വന്ന് നിൽക്കാൻ ”
അമ്മ ഒന്നെന്റെ തലയിലുഴിഞ്ഞുകൊണ്ട് പറഞ്ഞു.
ജിൻസിയെ പറഞ്ഞുവിടുന്ന കാര്യമാണ് പുള്ളിക്കാരി ഉദ്ദേശിച്ചത്.
” വേണ്ടമ്മേ… എനിക്കിപ്പോ കുഴപ്പൊന്നുല്ല… അവള് രാത്രി ഉറങ്ങിക്കാണാൻ വഴിയില്ല. ചിലപ്പോ ഉറക്കത്തിലാവും. നിങ്ങൾ പോയിട്ട് വാ ”
ഒരു ചിരിയോടെ അമ്മക്ക് മറുപടികൊടുത്തുകൊണ്ട് അച്ഛനോടും ഞാനൊന്ന് ചിരിച്ചു.
അച്ഛൻ എന്റെ എല്ലാ കാര്യത്തിലും മുൻപിലുണ്ടാകുമെങ്കിലും ഞാനമ്മയോട് ആണ് കൂടുതൽ കൂട്ട്. അമ്മ വഴിയാണ് എന്റെ ഓരോ ആവിശ്യവും ചെറുപ്പം തൊട്ടേ അച്ഛൻ അറിഞ്ഞിരുന്നത്.
അവർ ഇറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ജിൻസി അവിടേക്ക് വന്നു. ഡോർ ലോക്ക് ചെയ്യണ്ട എന്ന് അമ്മയോട് പറഞ്ഞത് ഏതായാലും ഉപകാരമായി.
എന്റെ പ്രതീക്ഷ പോലെ തന്നെ പുള്ളിക്കാരി ഉറക്കമുണർന്നുള്ള വരവാണ്. മുഖം കഴുകി എങ്കിലും അത് മുഖത്ത് പ്രകടമായിരുന്നു.
” അച്ഛനും അമ്മേം എവിടെ… ഇവിടെ കാണുന്നില്ലല്ലോ… ”
അടുക്കളവരെ കയറിപ്പോയ ജിൻസി തിരിച്ച് സോഫയിൽ വന്നിരുന്നുകൊണ്ട് എന്നോട് തിരക്കി.
“അവർ വല്യച്ഛന്റെ അവിടേക്ക് പോയതാ…തിരിച്ചുവരാൻ അധികം വൈകില്ലാന്ന് തോന്നണു.”
ഞാനൊരു പുഞ്ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു.
എന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന അല്ലിയിൽ തന്നെയായിരുന്നു അവളുടെ ശ്രെദ്ധ. എന്തോ കാര്യമായ ചിന്തയിൽ ആണെന്ന് തോന്നുന്നു. ഇടക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഞാനവളെത്തന്നെ നോക്കിയിരിക്കുകയാണ് എന്ന് കണ്ടപ്പോൾ ആ മുഖത്തേക്ക് ഇറച്ചെത്തിയ രക്തം അവളുടെ കവിളിണകൾക്ക് അരുണവർണം ചാർത്തിയത് തെല്ലൊരത്ഭുദത്തോടെയാണ് ഞാൻ നോക്കിനിന്നത്.
” എന്താടാ ഇങ്ങനെ നോക്കാൻ… ”
നാണത്തിൽ കുതിർന്ന ഒരു ചിരിയോടെ എന്നോടായി ചോദിക്കുമ്പോൾ അവൾക്ക് ഒരു കാമുകിയുടെ ഭവമായിരുന്നോ…?
” ഏയ്… ഈ സൗന്ദര്യം കണ്ട് നോക്കിപ്പോയതാണേയ്…. ”
ഞാനിത്തിരി തമാശ കലർത്തിയാണ് അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് വിടർന്ന പുഞ്ചിരി എന്നിൽ നിന്ന് മറച്ചുപിടിക്കാനെന്നോണം അവൾ മുഖം കുനിച്ചുകളഞ്ഞു.
” ഫോണെടുക്കാൻ മറന്നു… ഞാനിപ്പോ വരാം ”
എന്ന് പറഞ്ഞ് അവൾ വേഗം എണീറ്റു അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു.
എന്നിലേക്കും ആ സമയത്തിനുള്ളിൽ ഒരു ചിരി പടർന്നിരുന്നു.
” ദേ ഒലിക്കണു… അതങ്ങ് തൊടച്ചുകള… ”
എന്റെ നെഞ്ചിൽ കിടന്ന അല്ലിയത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.
ദൈവമെ ഈ കുരിപ്പെല്ലാം കേട്ടോ …..!
” നോക്കണ്ട…. ഞാൻ മൊത്തോം കേട്ടു… എന്തായിരുന്നു രണ്ടൂടെ…. ഇതൊന്നുവാർക്കും മനസിലാവൂ… ”
അത്രേം ആയപ്പോഴേക്കും ഞാനവളുടെ വായപൊത്തി.
” മിണ്ടാതിരിയെടി ശവമേ… അവളിപ്പോ കേറിവരും… നാറ്റിക്കരുത് പ്ലീസ്… ”
” ഓഹോ… നിങ്ങൾക്ക് കാണിക്കാം ഞാൻ പറഞ്ഞതായി കുറ്റം…. അച്ഛനും അമ്മേം വരട്ടെ…. ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കീട്ട് തന്നെ ബാക്കി കാര്യം.”
അവളുടെ കുണ്ണുരുട്ടിയുള്ള ഭീഷണിയിൽ ഞാൻ വീണുപോയി…
” എന്റല്ലി അതിനിപ്പോ ഇവിടെന്തുണ്ടായീന്ന…. ”
” അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…. ”
അവളമ്പിനും വില്ലിനും അടുക്കില്ല എന്ന് കണ്ടതോടെ ഞാൻ അവസാന അടവ് എടുത്തു.
” പറയാണ്ടിരുന്നാ ഡയറി മിൽക്ക് വാങ്ങിച്ചുതരും… ”
അതിലവൾ വീഴുമെന്ന് എനിക്കുറപ്പാണ്. കാരണം അവൾക്കതിലാരോ കൈവിഷം കൊടുത്തിട്ടുണ്ട്.
അവൾ എന്തൊക്കെയോ ചിന്തിക്കുന്നുണ്ട് അവസാനം അവൾ ഒരു ചിരിയോടെ എന്നെ നോക്കി.
” അതുമാത്രം പോരാ… ഇന്നെന്നെ കറങ്ങാൻ കൊണ്ടുപോണം… ”
“എടി എനിക്ക് വയ്യാത്തതാണ്….”
” ഓഹ് പിന്നേ…. നിനക്കൊരു വയ്യായ്കേം ഇല്ല…. ഇതുഡായിപ്പാണ്. കൊണ്ടോയില്ലേ ഞാൻ പറയും ”
അവളുടെ ബ്ലാക്‌മെയിലിൽ ഞാൻ കുടുങ്ങിപ്പോയി. അവസാനം അവളുടെ ഓരോ ആവിശ്യങ്ങളും സമ്മതിച്ചു കൊടുക്കേണ്ടി വന്നു.
അല്പം കഴിഞ്ഞ് ജിൻസി കയറി വന്നപ്പോൾ അല്ലിയുടെ മുഖത്തുണ്ടായിരുന്ന തൊലിഞ്ഞ ചിരികണ്ടപ്പോൾ അവളെയെടുത്തു ഭിത്തിയിലടിക്കാൻ തോന്നിപ്പോയി.
ഏകദേശം ഒരു അരമണിക്കൂർ കൂടെ കഴിഞ്ഞപ്പോഴേക്കും അച്ഛനും അമ്മയും തിരിച്ചെത്തി.
പുറത്തു പോകുന്ന കാര്യം പറഞ്ഞതെ അമ്മ ഒടക്കിട്ടു. അവസാനം ജിൻസി കൂടെ വരുവാണെങ്കിൽ പൊയ്ക്കോളൂ എന്നാക്കിയെടുക്കാൻ ഞങ്ങളുടെ കഠിന പ്രയത്നം കൊണ്ട് സാധിച്ചു.
വൈകീട്ടോടെ എന്റവറും കൊണ്ട് ഞങ്ങൾ മൂന്നും ഇറങ്ങി. പോകുന്നവഴി അമ്മുവിനെക്കൂടെ ഞങ്ങളുടെയൊപ്പം കൂട്ടി.
അങ്ങനേ ബാംഗ്ലൂർ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ ശേഷം
നന്ദി ഹിൽസ് പോകാം എന്ന ഉദ്ദേശത്തോടെ ഞാൻ കാറ് അവിടേക്ക് എടുത്തു.
വഴിയിലെ കാഴ്ച ആസ്വദിക്കുന്ന തിരക്കിലായിരുന്നു അല്ലി. ബാക്കി രണ്ടുപേർക്കും ഇവിടമൊക്കെ സുപരിചിതമാണല്ലോ. പോകും വഴി ഒരു കൃഷിയിടത്തിനു മുന്നിലായി മുന്തിരി വിൽക്കാനായി നിന്ന പെൺകുട്ടിയേക്കണ്ട അല്ലി മുന്തിരി വേണം എന്നും പറഞ്ഞുള്ള ബഹളം തുടങ്ങി. അവസാനം അത് വാങ്ങിക്കൊടുക്കാതെ നിവൃത്തി ഇല്ല എന്ന് കണ്ട് കാർ ഒതുക്കി. മൂന്ന് കുല മുന്തിരിയും വാങ്ങി അതിന്റെ പൈസയും കൊടുത്ത് വീണ്ടും മുന്നോട്ട് പോയി.
കുറച്ചുനേരത്തെ യാത്രക്കോടുവിൽ ഞങ്ങൾ നന്ദിഹിൽസിൽ എത്തി. വെയിൽ താണുതുടങ്ങുന്നേയുള്ളു. അതിനാലാവണം അധികം ആൾക്കാരെ കണ്ടില്ല. പാർക്കിന്റെ നടപ്പാതയിലൂടെ മുന്നോട്ട് നടന്ന് അവിടുള്ള അമ്പലത്തിൽ കയറി തൊഴുത് ഞങ്ങൾ കാഴ്ച കണ്ടുനടന്നു.
അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ കയറി ചായയും പലഹാരങ്ങളും ഒക്കെ കഴിച്ചപ്പോഴേക്കും വെയിൽ ചാഞ്ഞു തുടങ്ങി. അതോടൊപ്പം അന്തരീക്ഷത്തിൽ നേരിയ തണുപ്പും പടർന്നു തുടങ്ങിയിരുന്നു.
പാർക്കിലെ ഇരിപ്പിടത്തിൽ തമാശ പറഞ്ഞിരിക്കെയാണ് തീർത്തും അപ്രതീക്ഷിതമായി ഞാനൊരാളെ കാണുന്നത്.
മറ്റാരുമല്ല താടക…!
പക്ഷേ അവളോട് ചേർന്നിരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരനെക്കൂടെ കണ്ടതോടെ എന്റെ നെഞ്ചിലൊരു വിങ്ങൽ ഞാനറിഞ്ഞു. അതെന്തിനാണ് എന്ന് മാത്രമെനിക്ക് മനസിലായില്ല.
അവനോട് ചേർന്നിരുന്ന് അവൻ പറയുന്നതിനൊക്കെ ആർത്തുച്ചിരിക്കുന്ന അഭിരാമി എന്നിലേക്കൊരു നോവായി പടരുന്നത് എന്താണെന്ന് മനസിലാകാതെ ഉഴറിയ എന്റെ മനസിന്റെ കടിഞ്ഞാൺ തകർക്കപ്പെട്ടിരുന്നു.
അവളുടെ ഓരോ ചിരിയും കൂരമ്പുപോലെ എന്നെ കുത്തിനോവിക്കുകയായിരുന്നു.
താടക… അല്ല…അഭിരാമി… എന്നെ ഉപദ്രവിക്കുക മാത്രം ചെയ്തിട്ടുള്ള അവളോടെനിക്ക് തോന്നിയ വികാരമെന്താണ് എന്നുപോലും എനിക്ക് തിരിച്ചറിയാൻ പറ്റാതെ പോയോ…?!
ഇപ്പോൾ മറ്റൊരാളോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന അവളെക്കാണുമ്പോൾ പിടയുന്ന എന്റെ ഉള്ളം എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു… എനിക്കവളോട് തോന്നിയത് പ്രണയമാണെന്ന്… അതിനാലാണ് എനിക്ക് നോവുന്നതെന്ന്…
പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.
ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.
സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!
തുടരും
Responses (0 )