ദേവാദി 9
Devadi Part 9 | Author : Arnjun Archana | Previous Parts
” ആരുടെ പതിനാറിനാണ് ഞാൻ നിങ്ങളുടെ കൂടെ കിടന്നത്……. പറ….. “!!!!!
ഹാൾ മുഴുകെ ഒരു നിശബ്ദത പടർന്നു…..
” ഓഹോ… അപ്പൊ നീയൊക്കെ വീണ്ടും ഒന്നിച്ചോ….. സമ്മതിക്കില്ല ഞാൻ…..”
അത്രയും നേരം ശാന്തയായിരുന്ന അവരുടെ സ്വരത്തിലെ വ്യത്യാസം ഞാൻ തിരിച്ചറിഞ്ഞു…..
അവർ തുടർന്നു….
“നിന്നെ ആദ്യം മുതലേ സ്നേഹിക്കുന്നത് ഞാനാണ്… അതിനിടയ്ക്ക് ആര് വന്നാലും ഞാൻ സമ്മതിച്ചു തരില്ല….. അതുകൊണ്ടാ ഇത്രേം ചെയ്തു ഇവളെ ഒഴിവാക്കിയത്…..നിന്നോട് പലവട്ടം ഞാൻ പറയാതെ പറഞ്ഞിട്ടുണ്ട്…. എന്നിട്ടും നിനക്കത് എന്തുകൊണ്ട് മനസിലായില്ല…..എനിക്ക് നിന്നെ വേണം അതിനി ആര് തടസം നിന്നാലും…….”
അവർ ഭ്രാന്തിയെ പോലെ അലറി വിളിച്ചത് പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും അതുൾക്കൊള്ളാനയില്ല… അതൊരു പക്ഷെ അവരെന്റെ ടീച്ചർ ആയതുകൊണ്ടല്ല…. അവരെ ഞാൻ വെറുത്തു പോയത് കൊണ്ടാണ്…… എന്നേയും അവളെയും അകറ്റിയതുകൊണ്ടുള്ള വെറുപ്പ്………അവരുടെ സ്നേഹം എനിക്ക് മനസിലാകും പക്ഷെ അതുളവാക്കുന്ന പ്രവർത്തി……..
“മതി.. ഇതിവിടെ നിർത്തിക്കോ എനിക്ക് നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല… അത് നിങ്ങൾ എന്റെ ടീച്ചർ ആയതുകൊണ്ടല്ല…. ഇവളെ ഞാൻ അത്രയും ഇഷ്ടപെടുന്നതുകൊണ്ട്…ഇവൾക്ക് മാത്രമാണ് എന്റെ മേൽ അവകാശം ഉള്ളത്… നിങ്ങളിനി എത്ര കണ്ട് തെറ്റിക്കാൻ നോക്കിയാലും അത് നടക്കില്ല…..”
അവളെ ഒരു കൈ കൊണ്ട് ചേർത്തു നിർത്തി ഞാൻ പറഞ്ഞു….
“നിങ്ങൾ ഒരു ടീച്ചറല്ലേ….. ഇത്രയ്ക്കും സ്വാർത്ഥ ആകുന്നതെന്തിന്….. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്….. ഇപ്പോ ഞാൻ പറയുകയാണ്…. ഐ ഹേറ്റ് യൂ…. നിങ്ങളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്……”
അത്രയും പറഞ്ഞു കൊണ്ട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…..
എന്നിൽ നിന്നും അത്തരം ഒരു പ്രതികരണം അവർ പ്രതീക്ഷിച്ചു കാണില്ലെന്നു തോന്നുന്നു അവർ സകലതും മറന്ന് ജീവശവം പോലെ സോഫയിലേക്ക് തളർന്നിരുന്നത് കണ്ടു…..
പിന്നൊന്നും നോക്കിയതും ഇല്ല തിരിഞ്ഞതും ഇല്ല…..
എല്ലാം അവസാനിച്ചെന്ന സമാധാനത്തോടെ അവളെയും കൊണ്ട് വീട്ടിലാക്കി നേരെ എന്റെ ടീച്ചറൂട്ടിയുടെ അടുത്തേക്ക് വെച്ചു പിടിച്ചു…..
എല്ലാം അവളുടെ ഐശ്വര്യം ആണെന്ന് പറഞ്ഞു ഋതുവിനോട് പറഞ്ഞിട്ടാണ് മാസങ്ങൾക്ക് ശേഷം ഒരുമിച്ചിട്ടും വേറൊന്നിനും മുതിരാതെ ഇതെല്ലാം അവളെ അറിയിക്കാനുള്ള വ്യഗ്രതയിൽ
ഞാനിങ്ങു ഓടി പിടഞ്ഞു വന്നത് ………
ബൈക്ക് വെച്ച് സ്റ്റെപ് കയറി കാളിങ് ബെല്ലമർത്തി…..
അൽപ സമയത്തിന് ശേഷം വാതിൽ തുറക്കപ്പെട്ടു…..
മുഖം ഇത്തിരി കടുപ്പത്തിലാണ്…. അത് പോയിട്ട് വിളിക്കാത്തത് കൊണ്ടാണെന്നു എനിക്ക് മനസിലായി…..
എവിടെ വിളിക്കാൻ പോയിട്ട് അവളെ ഓർക്കാൻ പോലും എനിക്ക് നേരം കിട്ടിയില്ലല്ലോ…….
വാതിൽ തുറന്നു തിരിഞ്ഞു നടന്ന അവളെ വാതിലടച്ചിട്ട് ഞാൻ വട്ടം ചുറ്റി പിടിച്ചു നേരെ ബെഡ്‌റൂമിൽ കൊണ്ട് പോയി അവിടെ പിടിച്ചിരുത്തി….
“ന്റെ ടീച്ചറൂട്ടി നിന്റെ ദേഷ്യം എനിക്ക് മനസിലാകും പക്ഷെ നമുക്കത് പിന്നെ പരിഹരിക്കാം…….
നീയാദ്യം ഇത് കേൾക്ക്…..”
ഞാൻ ഉണ്ടായത് മുഴുവൻ അവളോട് പറഞ്ഞു….
കേട്ടത് മുഴുവൻ വിശ്വസിക്കണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ എന്നെ തന്നെ തുറിച്ചു നോക്കുന്ന അവളെ ഞാൻ കുലുക്കി വിളിച്ചു….
“ആദി……”
“ഏഹ്…..എന്നാലും അഖില അങ്ങനെ….നോ… ഐ കാന്റ് ബിലീവ് ഇറ്റ്….”
“ആഹ് ബെസ്റ്റ്… ഞാൻ എന്റെ ചെവികൊണ്ടും കണ്ണുക്കൊണ്ടുമൊക്കെ കേട്ടിട്ടും കണ്ടിട്ടുമാണ് വരുന്നേ….”
“മ്മ്… കഴിഞ്ഞല്ലോ വിട്ടേക്ക്…അവരിനി പ്രശ്നത്തിന് വരില്ലായിരിക്കും…..”
“വരാണ്ട് ഇരുന്നാൽ അവർക്ക് നല്ലത്….ആട്ടെ നീ ന്തേലും കഴിച്ചോ…..”
തലയ്ക്കിട്ടൊരു കൊട്ട് തന്നിട്ടവൾ പറഞ്ഞു…..
” കഴുത വിളിക്കേം ഇല്ല വിളിച്ചാലൊട്ട് എടുക്കേം ഇല്ല വിശന്ന് ജീവൻ പോകുന്നു മനുഷ്യന് അപ്പോഴാ ഉളുപ്പില്ലാത്ത ചോദ്യം കഴിച്ചൊന്നു… ഒറ്റയ്ക്ക് കഴിക്കാൻ ആയിരുന്നേൽ സർ നെ വിളിച്ചു ശല്ല്യം ചെയില്ലായിരുന്നല്ലോ….. പന്നീ വന്നു കഴിക്ക്….. ഒരോ ചോദ്യങ്ങൾ…..”
ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു…. അവളെനിക്ക് ചോറ് വാരി തരുകയും ചെയ്തു…അങ്ങനെ വളരെ സന്തോഷത്തോടെ ഞങ്ങൾ മൂന്ന് പേരും കഴിഞ്ഞു പോന്നു…..
അഖില ടീച്ചർ ലോങ്ങ് ലീവ് എടുത്ത് പോയതായി ആദി അറിയിച്ചു……..
ആദിയുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതായി എനിക്ക് തോന്നിയിരുന്നു എങ്കിലും ഋതു ഉള്ളത്കൊണ്ട് എനിക്ക് കൂടുതൽ ഒന്നും അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാലും അവളെ അവോയ്ഡ് ചെയ്തുമില്ല….ഒരുമിച്ച് ആയതുകൊണ്ടുതന്നെ ആദിയുമായിട്ട് ഞാൻ നല്ല രീതിയിൽ തന്നെ സംസാരിക്കാൻ ശ്രദ്ധിച്ചിരുന്നു…..പിന്നെ ഫൈനൽ ഇയർ എക്സാമിനു എന്നെ നല്ലവണം പ്രിപയർ ചെയ്യാൻ സഹായിച്ചുകൊണ്ടിരിന്നു… അതായിരുന്നു വീട്ടിൽ വന്നുകഴിഞ്ഞാൽ ഉള്ള ഞങ്ങളുടെ പണി…….
അവസാന വർഷം ആയതുകൊണ്ട് തന്നെ എന്റെ മേൽ ഇപ്പൊ പൂർണ്ണ അധികാരമുള്ള സാക്ഷാൽ ആരതി ഋതുവുമായുള്ള എന്റെ കറക്കത്തിനും ഒക്കെ ശക്തമായ ബാൻ ഇട്ടിരുന്നു…..ഫോൺ തന്നെ പരിമിതമായിരുന്നു ….. പിന്നെ കോളേജിൽ ഉള്ള കണ്ടുമുട്ടലുകളും സംസാരങ്ങളും ഒക്കെയായി ഞങ്ങൾ അങ്ങ് അഡ്ജസ്റ്റ് ആയി…ഇതിനിടയിൽ ഫൈനൽ ഇയർ എക്സാമും കഴിഞ്ഞു വൈവയും തീർന്നു…. ഇനി റിസൾട്ടും കിട്ടിയാൽ ഡിഗ്രി പോക്കറ്റിൽ ഇരിക്കും എന്ന സന്തോഷത്തോടെ ഞാൻ ഋതുവിനോട് എന്നാ പിന്നെ നമുക്കൊരു സിനിമയ്ക്ക് വിട്ടാലോ എന്ന ചോദ്യം ഉന്നയിച്ചപ്പോൾ ഇടിത്തീ പോലെ അവൾ മറുപടി പറഞ്ഞു അവളുടെ പ്രൊജക്റ്റ് സബ്‌മിഷൻ വൈവ ഒന്നും കഴിഞ്ഞിട്ടില്ല അതോണ്ട് അടുത്ത ആഴ്ചയിലേക്ക് മാറ്റി വെയ്ക്കുവാൻ ആവശ്യപെട്ടു…..
ശരിയെന്നു പറഞ്ഞു വളരെ നിരാശയോടെ വീട്ടിലെത്തിയപ്പോൾ ദേ ആദി അതേ ചോദ്യം എന്നോട് ചോദിച്ചിരിക്കുന്നു……
ആയിക്കോട്ടെ ന്ന് ഞാൻ മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ അവൾ ടിക്കറ്റും ബുക്ക് ചെയ്തിരിക്കുന്നു…..
അങ്ങനെ എക്സാം തീർന്ന സന്തോഷത്തിൽ ഞാനും ഡ്യൂട്ടി തീർന്ന സന്തോഷത്തിൽ അവളും കഴിച്ചതിനു ശേഷം ബെഡ്റൂമിലേക്ക് വന്നു……ഫസ്റ്റ് ഷോയ്‌ക്ക് ആയിരുന്നു അവൾ ബുക്ക് ചെയ്തിരുന്നത്… അതുകൊണ്ട് തന്നെ രാവിലെ മുതൽ വൈകിട്ട് വരെയുള്ള പരുപാടിയുടെ ചാർട്ടിങ് എനിക്ക് വിട്ടു തന്നുകൊണ്ട് അവൾ ബെഡിലേക്ക് വീണു…..
ഉച്ച വരെയുള്ള സെക്‌ഷൻ മാളിലും ബാക്കി ഉള്ളത് ബീച്ചിന്റെ തണലിലും തീർക്കാം എന്നാശ്വസിച്ചുകൊണ്ട് ഞാനും ബെഡിലേക്ക് വീണു…. ഋതുവിനെ ഇനി വൈവ കഴിഞ്ഞു നോക്കിയാൽ മതി എന്നുത്തമ ബോധ്യം ഉള്ളതുകൊണ്ട് തന്നെ അവളെ ശല്യപെടുത്താതെ ഞാൻ നേരെ ഉറക്കത്തിലേക്ക് വീണു……
പിറ്റേന്ന് രാവിലെ എണീറ്റ് ഞങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിച്ചു റെഡി ആകാൻ പോയി…. ആദ്യം ഞാൻ പോയി കുളിച്ചു ഒരു ബ്ലാക്ക് ടി ഷർട്ടും ലൈറ്റ് ബ്ലൂവും വൈറ്റും ഇട കലർന്ന ജീൻസും ധരിച്ചു ഹാളിലേക്ക് ചെന്നിരുന്നു ആദിക്ക് വേണ്ടി വെയിറ്റ് ചെയ്തു…… സമയം പോകാൻ ഞാൻ മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരുന്നു…….
ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ആദിയുടെ ശബ്ദം കേട്ടു….
” ഇറങ്ങാം….”
ശബ്ദം കേട്ട ഭാഗത്തേക്ക് തല ചെരിച്ചു നോക്കിയപ്പോ അവിടെ ഡോർ തുറക്കപ്പെട്ടു……
വാതിക്കൽ പ്രത്യക്ഷപെട്ട അവളെ കണ്ട് എന്റെ കൈയിലിരുന്ന ഫോൺ പോലും തറയിൽ വീണു…..
അതുപോലും അറിയാതെ പുറകിലാരോ തീ വെച്ചത് പോലെ ഞാൻ എഴുന്നേറ്റു ……
കറുത്ത ഒരു സ്ലീവ്ലെസ്സ് ടോപ്പും അതിന് മാച്ചിങ് ആയിട്ടൊരു ജീൻസും….. മുഖത്ത് ഇത്തിരി പോന്ന ഒരു കുഞ്ഞു പൊട്ട് തുടുത്ത ചുണ്ടിലെ ചുവന്ന ചായം അത് വളരെ നേർപ്പിച്ചു ഇട്ടിരിക്കുന്നു നീട്ടി വരച്ച കണ്ണുകൾ…..വിടർത്തിയിട്ടിരിക്കുന്ന മുടി…..
മുൻപ് അവളെ ഇത്രേം സുന്ദരി ആയിട്ട് ഒരിക്കൽ പോലും കണ്ടിട്ടില്ല….അവൾ അല്ല അത്ര ഭംഗിയിൽ ഞാൻ ആരെയും അന്ന് വരെ കണ്ടിട്ടില്ല… ബ്യൂട്ടി ഈസ് നോട്ട് എ ബിഗ് തിങ് എന്ന് പറഞ്ഞാലും ചില സമയം ആഹ് തിയറിയും പ്രേമിക്കുന്ന പെണ്ണിനേയും നമ്മൾ മറന്നു പോകില്ലേ 😂😂😂… എനിക്കും അത് തന്നെ സംഭവിച്ചു…..
അതുമല്ല ഇതുവരെ കാണാത്ത മറ്റൊന്ന് കൂടെ ഞാൻ അവളുടെ മുഖത്തു കണ്ടു…..
മൂക്കുത്തി……. ❗️
വെള്ള കല്ല് പതിച്ച കുഞ്ഞു മൂക്കുത്തി….. അതിന്റെ തിളക്കമാണ് അവളുടെ മുഖത്തിന് എന്നെനിക്ക് തോന്നി….
തൊണ്ടയിലെ വെള്ളം പോലും വറ്റി നിന്ന എന്നോട് അവൾ ചോദിച്ചു….
” നീയെന്തിനാണ് ഇങ്ങനെ നോക്കുന്നത്……….”
” നിനക്ക് മൂക്കുത്തിയുണ്ടോ…..? ”
യാന്ത്രികമെന്നോണം ഞാൻ ചോദിച്ചു……
” ആഹ് ഉണ്ട്… കുത്തിയതായിരുന്നു പിന്നെ ഇടയ്ക്കത് കളഞ്ഞു പോയി… ഇപ്പോ കമ്മൽ തപ്പിയപ്പോ കിട്ടിയതാ ആഹ് ബോക്സിൽ ഉണ്ടായിരുന്നു… ഇട്ട് നോക്കിയപ്പോൾ ആ ഹോൾ അടഞ്ഞിട്ടില്ല…. അതുകൊണ്ട് ഇട്ടു എന്താ കൊള്ളില്ലേ…..? “
ഞാൻ നടന്നു അവളുടെ അടുത്തേക്ക്….. അവളുടെ അടുത്തെത്തി അവളുടെ ഇടുപ്പിൽ ഒരു കൈ കൊണ്ടമർത്തി എന്നിലേക്ക് ചേർത്തു അവളുടെ കണ്ണിലേക്കു നോക്കി……
അവളത് ഒട്ടും പ്രതീക്ഷിച്ചതല്ല…. എന്നിട്ടും അവളെന്റെ കണ്ണിലേക്കു നോക്കി…..
കുറച്ച് നേരം അങ്ങനെ തന്നെ ഞാൻ നിന്നു….. എന്നിട്ട് അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു….
“ഐ ആം ടൂ അൺലക്കി……. ”
അത്രേം പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മൂക്കുത്തിയിട്ട മൂക്കിലൊരു കടി കൊടുത്തു…. പതുക്കെ…വളരെ പതുക്കെ……
എനിക്ക് പണ്ടേ മൂക്കുത്തിയിട്ട പെൺപിള്ളേരെ ഭയങ്കര ഇഷ്ടമാണ്…. പ്രതേകിച്ചു ചെറിയ മൂക്കുത്തി…..
ഋതുവിന് പക്ഷെ അതിഷ്ടമല്ല ഞാൻ പറഞ്ഞിട്ടുമില്ല……..
ഇവിടെ എനിക്കെന്ത് സംഭവിച്ചു എന്നത് വല്യ നിശ്ചയം ഇല്ല……മൂക്കുത്തി എഫക്ട് ആണെന്ന് തോന്നുന്നു… എന്തായാലും അത്രേം കഴിഞ്ഞ് ഞാൻ ഓടി താഴെ വന്നു….
താഴെ വന്നതിനു ശേഷം ആണ് എനിക്ക് പൂർണ്ണ ബോധം വന്നത് തന്നെ……
“അയ്യേ ഞാനെന്താ ഈ കാട്ടിയെ…. ഒരു മൂക്കുത്തിക്ക് ഇത്ര പവർ ആണോ…. അവളെന്താ കരുതികാണുക …… അയ്യേ…. ആ ന്റെ ആദിയല്ലേ അവളോട് ഒരു സോറി പറയാം അവൾക്ക് മനസിലാകും…..”
ഇത്രേം ആലോചിച്ചു വളരെ സ്ട്രോങ്ങ് ആയി നില്കുമ്പോ ദേ സ്റ്റെപ് ഇറങ്ങി അവൾ വരുന്നു…..
അത് കണ്ട് മനസ്സ് മൈരൻ വേറേതോ ലോകത്തേക്ക് പോകുന്നു……
കുന്തം പ്രാകികൊണ്ട് ഓൾ ഈസ് വെൽ എന്ന് പറഞ്ഞു പറഞ്ഞു ഒരു വിധം പിടിച്ചു നിർത്തി…..
അവൾ അടുത്തെത്തിയതും ഒരു സോറി പൊട്ടിച്ചു… ഒപ്പം മൂക്കുത്തി വീക്നെസ് കഥയും പറഞ്ഞു….
“നിനക്ക് നൊന്തോ…….”
അവളുടെ മൂക്ക് പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു…..
അവൾ പൊട്ടിച്ചിരിച്ചു….
“നന്നായി നിനക്ക് മൂക്കുത്തി വീക്നെസ് ആയത് പല്ലിൽ കമ്പി വല്ലതും ആയിരുന്നേൽ എന്റെ ചുണ്ട് പോയേനെ…….”
“പോടീ കുരുപ്പേ ”
ന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടിയിൽ കയറി….. അവളും കയറി…. ഹിമാലയൻ ബോയ് തിരുവനന്തപുരം സിറ്റി ലക്ഷ്യമാക്കി കുതിച്ചു…..
മാളിലും ബീച്ചിലുമായിട്ട് സമയം കളഞ്ഞിട്ടു 6 മണിക്ക് തന്നെ നേരെ തിയേറ്ററിലേക്ക് വെച്ചു പിടിച്ചു…ഏറ്റവും അവസാനം ‘A’ റോയിൽ ഉള്ള സീറ്റ് ആണ് അവൾ ബുക്ക് ചെയ്തിരിക്കുന്നത്..സിനിമ ഇറങ്ങി കുറച്ച് നാൾ ആയതുകൊണ്ട് . വല്യ തിരക്കും ഇല്ലായിരുന്നു അവിടെ അവിടെ ഒന്ന് രണ്ട് പേരായിട്ട് ആകപ്പാടെ ഒരു 6 പേര്…. അവരും അങ്ങ് താഴെ ആയിട്ടാണ് ഇരുപ്പ് അതും കപ്പിൾസ് ആണ്… അതുകൊണ്ട് തന്നെ ഞങ്ങൾ ഇരിക്കുന്ന റോയിലും അതിന് താഴോട്ടുള്ള ഒരു നാല് റോ വരെ കാലി ആണ്….. എന്തായാൽ എന്ത് പടം കണ്ടാൽ പോരെ എന്ന് വെച്ച് ഞാൻ അത് ശ്രെദ്ധിച്ച് ഇരിക്കാൻ തുടങ്ങി…. ലൈറ്റുകൾ എല്ലാം അണഞ്ഞു സ്ക്രീനിലെ വെട്ടം മാത്രമായി…… പടം തുടങ്ങി ആദ്യത്തെ അര മണിക്കൂർ കഴിഞ്ഞു ആദി തണുക്കുന്നു ന്ന് പറഞ്ഞു എന്റെ കൈയിലേക്ക് ചുറ്റി പിടിച്ചു ഇരുന്നു……ഞങ്ങൾ സിനിമയ്ക്ക് ഇതദ്യമായിട്ടാണ് പോകുന്നത്…..
അവളുടെ ഇരുപ്പിൽ ഞാൻ അത്ര കംഫർട്ട് അല്ലാത്തത് കൊണ്ട് ഞാൻ അവളുടെ തോൾ വഴി കയ്യിട്ടു എന്നിലേക്ക് ചേർത്ത് പിടിച്ചു…. നടുക്കുള്ള കമ്പി ഒരു പ്രശ്നം ആയതുകൊണ്ട് അവൾക്ക് വേദനിക്കണ്ടന്ന് കരുതി ഞാൻ അവളുടെ സൈഡിലേക്ക് കൂടുതൽ ചാഞ്ഞു അവളെ ചേർത്തു പിടിച്ചിരുന്നു……
കുറച്ച് കഴിഞ്ഞു എനിക്കും തണുക്കാൻ തുടങ്ങി…….
ഇത്തവണ അവളെ കുറച്ചൂടെ അമർത്തി ചേർത്ത് പിടിച്ചു…..
പെട്ടന്നാണ് എന്റെ തോളിൽ കിടന്ന അവൾ തല “സ്സ്” ന്ന് പറഞ്ഞു എന്റെ നെഞ്ചിലേക്ക് അമർത്തി…..
എനിക്ക് ഒന്നും മനസിലായില്ല എങ്കിലും എന്റെ കൈ ഇരുന്ന സ്ഥലം ഞാൻ ഒന്നുകൂടി അമർത്തി…. അപ്പോഴും അവൾ ഇതേ പ്രവർത്തി ആവർത്തിച്ചു……
ഈ സമയം ആണ് എന്റെ കൈ ഇരുന്ന സ്ഥലം ഭയങ്കര സോഫ്റ്റ് ആണല്ലോ ന്ന് എനിക്ക് തോന്നിയത്….. അത് കയ്യല്ല എന്നെനിക്ക് മനസിലായി…. സ്ക്രീനിന്റെ വെട്ടത്തിൽ എത്തി നോക്കിയപ്പോ എന്റെ കൈ അവളുടെ മുലയിൽ അമർന്നിരിക്കുന്നു…..
ഇടി വെട്ടേറ്റത് പോലെ ഞാൻ കൈ വലിച്ചു…..
അതറിഞ്ഞിട്ടാണോ അവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി……
“സോറി… ആദീ …ഞാൻ…..”
ഞാൻ ആകെ വല്ലാണ്ട് ആയി……
അവൾ അപ്പോഴും എന്നെ നോക്കിയിരിക്കുവാണ്………
കണ്ണിലായിരുന്ന എന്റെ നോട്ടം പിന്നെ പോയത് അവളുടെ മൂക്കുത്തിയിലേക്കും അവളുടെ തുടുത്ത ചുണ്ടിലേക്കുമായിരുന്നു…..
- എനിക്ക് ന്തൊക്കെയോ തോന്നി തുടങ്ങിയിരിക്കുന്നു……. സ്ക്രീനിന്റെ വെട്ടത്തിൽ മൂക്കുത്തി കൂടുതൽ തിളങ്ങി എന്റെ കണ്ട്രോൾ കളഞ്ഞു കൊണ്ടിരുന്നു…..അവളുടെ നോട്ടവും…..
എന്തിന്റെ പ്രലോഭനം ആണോ വലിച്ചെടുത്ത കാന്തം പോലെ ഞാൻ അപ്പോഴേക്കും അവളുടെ ചെഞ്ചുണ്ട് വായിലാക്കിയിരുന്നു……….
( തുടരും )
Responses (0 )