ദേവാദി 8
Devadi Part 8 | Author : Arnjun Archana | Previous Parts
കാതിൽ എന്തോ വീണു പൊള്ളിപ്പോയപോലെ എനിക്ക് തോന്നി……
അഖില…….!
ആഹ് പേര് ഞാൻ ഒന്നുകൂടെ ഉരുവിട്ടു………….
ഇനി അഖില ആരെന്നല്ലേ…… പറയാം…..
അഖില എന്നെ പഠിപ്പിക്കുന്ന ടീച്ചർ ആണ്…. നല്ല കമ്പനി ആണ് പുള്ളികാരിയുമായി….. പക്ഷെ ഋതുവുമായുള്ള ബ്രേക്കപ്പിന് ശേഷം വല്യ മിണ്ടാട്ടം ഇല്ലെങ്കിലും എന്നെ കാണുമ്പോഴൊക്കെയും അവരെന്നെ പിടിച്ചു നിർത്തി ഓരോന്ന് ചോയ്ക്കും …..
എന്നോട് മിണ്ടാൻ കക്ഷിക്ക് വല്യ താല്പര്യമാണ് എന്ന് സാരം……
ഈ അഖില മിസ്സിനെ പറ്റിയാണ് ഇവളീ പറയുന്നേ…..
” നിനക്ക് വട്ടായോ പൊന്നൂ എന്തൊക്കെയാ പറയണേ …… ”
” സത്യമാണ് പറഞ്ഞത്… അവർ പറഞ്ഞതൊക്കെ നുണയാണെന്ന് തെളിയാൻ ആരതി ടീച്ചർ ആണ് കാരണം…… ”
“എന്ത് കൊണ്ട്… ”
എന്റെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് അവൾ പറഞ്ഞു…..
” അതേ ഞാനെ അന്ന് നിന്നെ വിളിച്ചതിനു ശേഷം അമ്മയെ വിളിച്ചിരുന്നു …. അപ്പോ കുടുംബ ഡീറ്റെയിൽസ് മൊത്തവും കിട്ടി… പിന്നെ നീ അവരോട് മിണ്ടുന്നുമില്ല അങ്ങനെ ഒക്കെ ചേർത്ത് നോക്കിയപ്പോ മനസിലായി ഇതിനു പിന്നിൽ വേറെന്തോ കാര്യം ഉണ്ടെന്ന്…..”
അവളുടെ പണ്ടേ ഉള്ള ശീലമാണ് എന്നെ വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ അമ്മയെ വിളിക്കും… വിളിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഔട്ട് ആണ്…..അതാണ് അവർ തമ്മിലുള്ള ബന്ധം….അവൾ പോയതിനു ശേഷം അമ്മ ഋതുവിനെ പറ്റി ചോദിക്കുമ്പോഴൊക്കെ ഞാൻ ന്തേലും പറഞ്ഞു ഒഴിയാറാണ് പതിവ്…. പക്ഷെ അവൾ വിളിച്ച കാര്യം അമ്മയെന്തേ പറയാത്തത്………
” കൂടുതൽ അങ്ങോട്ട് ചിന്തിക്കണ്ട ഞാനാ പറഞ്ഞെ നിന്നോട് പറയണ്ടാന്നും നിന്നോട് ഞാൻ നേരിട്ട് സംസാരിക്കുമെന്നും………… ”
എന്റെ മനസ്സറിഞ്ഞെന്നപോലെ അവൾ പറഞ്ഞു….
” കാഞ്ഞ വിത്ത് തന്നെ….. എന്തിനാണ് എന്നെ ഇത്ര ഡൗട്ട്…. യൂ പ്രിറ്റി ഡെവിൾ……..”
” പിന്നെ നോക്കണ്ടേ വല്ലോരും അടിച്ചോണ്ട് പോയാലോ…. ”
” ഒറ്റ ചവിട്ട് തരും കുന്തമേ ……. എന്തേലും അറിഞ്ഞാൽ എന്നോട് കൂടെ ചോദിക്കണ്ടേടി കോപ്പേ….. അഞ്ച് മാസം ഞാൻ അനുഭവിച്ചത്… മര ഭൂതം…. ”
“ഓ പിന്നേ ഇയാള് മാത്രേ അനുഭവിച്ചോള്ളൂ ഞാൻ അടിച്ചുപൊളി ആയിരുന്നല്ലോ…. തെറി വിളിച്ചേന് കണക്കില്ല നിനക്ക് അറിയോ……”
അതും പറഞ്ഞവൾ ചിരിച്ചു എന്നാൽ അടുത്ത നിമിഷം തന്നെ അവൾ നിശബ്ദയായി…..
” എന്തേ ”
“എന്നാലും നിന്നോട് ഒരു വാക്കുപോലും പറയാതെ ഞാൻ എല്ലാം അവസാനിപ്പിച്ചില്ലേ……. നിന്നോട് പറയാമായിരുന്നു……”
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…
“ഹാ ചിൽ ബേബി ചിൽ…ഇപ്പോ നോ ഇഷ്യൂസ്……. നീ അവർ പറഞ്ഞതെന്താണ് എന്ന് പറയൂ….”
“ഹ്മ്മ്.”
അവൾ ഒരു നിമിഷം കണ്ണടച്ചിരുന്നു……..
അവളുടെ ഓർമ്മകൾ അഞ്ചുമാസം പുറകിലേക്ക് പോയി……
****************************
അഞ്ചു മാസങ്ങൾക്ക് മുൻപുള്ള ഒരു കോളേജ് ഡേ…….
ദേവിനെ കാണാനില്ലല്ലോ…. വിളിച്ചാലൊട്ട് എടുക്കേം ഇല്ല… ഏത് നേരോം ഒരു വണ്ടീം എടുത്ത് ഊര് തെണ്ടലല്ലേ ഇവിടൊരാൾ കാത്തിരിപ്പുണ്ടെന്ന ഏഹേ… വല്ല വിചാരവും ഇണ്ടോ ന്ന് നോക്ക്…. വരട്ടെ ശരിയാക്കാം……..
“ഹായ് ഋതൂ……. ”
” ആഹ് ടീച്ചർ…… ”
അഖില ടീച്ചർ ആണ്…. ദേവിനെ പഠിപ്പിക്കുന്ന ടീച്ചർ….. നല്ല കമ്പനി ആണ് പുള്ളികാരിയുമായിട്ട്….
” എന്താണ് ദേവിനെ നോക്കി ഇരിപ്പാകും.. ല്ലേ….. ”
“ആഹ് അതേ ടീച്ചർ……”
“ആഹ്…..”
അവരെന്തോ ആലോചിക്കുന്നത് പോലെ തോന്നി….
ഞാൻ ആണെങ്കിൽ ആ കഴുതയെ വിളിച്ചുകൊണ്ടിരിക്കുവാണ്……..
” ഋതു എനിക്കൊരു കാര്യം പറയാൻ ഉണ്ട്… ”
അവർ പെട്ടന്നത് പറഞ്ഞപ്പോൾ ഞാനൊന്ന് മെല്ലെ തലയുയർത്തി നോക്കി …….
” ആഹ് പറഞ്ഞോളൂ ടീച്ചർ….. ”
“ഏയ് ഇവിടെ വെച്ച് ശേരയാക്കില്ല ”
” എന്താ ടീച്ചർ ദേവ് എന്തെങ്കിലും……? ”
” ഹേയ് നോ നെവർ… അതൊന്നുമല്ല…. പക്ഷെ അവളെ പറ്റിയുള്ളത് തന്നെ.. അതാണ് പറഞ്ഞത് നമുക്ക് വേറെ എവിടെ നിന്നെങ്കിലും സംസാരിക്കാം എന്ന്….. ”
എനിക്കെന്തോ വല്ലാത്ത പേടി തോന്നി….. അവർ മാറ്റിനിർത്തി പറയാൻ തക്ക എന്താണാവോ കുരിപ്പ് ഒപ്പിച്ച് വെച്ചേക്കുന്നേ…….
” വരൂ…. ”
വളരെ സംശയത്തോടെ തന്നെ ഞാൻ അവരുടെ പുറകെ പോയി…….
നടന്നവർ നേരെ പോയത് ബോട്ടണി ലാബിലേക്കായിരുന്നു….ചാരിയിരുന്ന വാതിൽ തള്ളി തുറന്നുകൊണ്ടവർ അകത്തേക്ക് കയറി……
അകത്തു കയറാൻ മടിച്ചു നിന്ന എന്നോടായവർ പറഞ്ഞു….
“അകത്തേക്ക് വരൂ…… ”
ഞാനകത്ത് കയറിയതും അവർ വാതിൽ പഴയ പോലെ തന്നെ അകത്തുനിന്നും ചാരി…..
ദൈവമേ…..!
എന്റെ ഹൃദയം നിർത്താതെ മിടിച്ചുകൊണ്ടിരുന്നു…. ഇത്രയും സീക്രെട്ട് മാറ്റർ എന്താവും…. കുരിപ്പേ നിന്നെ കൈയിൽ കിട്ടട്ടെ ട്ടാ…..
” കുട്ടീ നീയും ദേവും പ്രണയത്തിലാണോ……. ”
ഞെട്ടി തരിച്ചു ഞാൻ ടീച്ചറേ നോക്കി….. എന്റെ ഹൃദയം പൊട്ടി പുറത്ത് വരുംപോലെ തോന്നി….
ഞാൻ മിണ്ടാതെ നിക്കുന്നത് കണ്ടപ്പോൾ അവർ വീണ്ടും പറഞ്ഞു…..
“അല്ല വേറെ ആർക്കും അറിയില്ല പേടിക്കണ്ട…. എനിക്കത് മനസിലായി….. തെറ്റല്ല കുട്ടീ…പ്രണയിക്കുന്നതൊക്കെ നോർമൽ ആണ്… പക്ഷെ അതല്ല ഞാൻ പറയാൻ വന്നത് …….”
തെല്ലൊരു ആശ്വാസം വീണെങ്കിലും എന്താണവർ പറയാൻ പോകുന്നതെന്ന് എനിക്ക് അപ്പോഴും പിടിത്തമില്ല…..
” ഋതൂ…. നീ ദേവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം……. ഇല്ലെങ്കിൽ എനിക്ക് അവളെ നഷ്ടപെടും…. എനിക്കത് ചിന്തിക്കാൻ പോലും ആകില്ല…. നീ കാരണം ദേവെന്റെ അടുത്തേക്ക് വരാറുപോലുമില്ല…. ഞങ്ങളെ അകറ്റരുത്…. നിനക്ക് കേൾക്കുമ്പോ തമാശ ആയിട്ട് തോന്നാം… പക്ഷെ നിന്നെക്കാൾ മുൻപേ ഞാൻ എന്റെ ദേവിനെ ആഗ്രഹിച്ചതാണ്…..നിന്നോട് ഇപ്പോൾ പറയാം ഞങ്ങൾ ശരീരം കൊണ്ടുപോലും ഒന്നായവർ ആണ്….. ഒരു ടീച്ചർ എങ്ങനെ ഇങ്ങനെയൊക്കെ തോന്നാം എന്ന് നീ ചിന്തിക്കാം…. പക്ഷെ എല്ലാത്തിലുമുപരി ഞാനൊരു മനുഷ്യനല്ലേ….. സ്നേഹിച്ചുപോയി എന്റെ ദേവിനെ ഒരുപാട്….പക്ഷെ അവളെന്നെ വെറും സുഖത്തിനു വേണ്ടി മാത്രം………”
അവർ അത് പറയുമ്പോഴേക്കും വിതുമ്പി തുടങ്ങിയിരുന്നു……
” നീ കാരണം എനിക്ക് ദേവിനെ നഷ്ടപ്പെടുത്താൻ വയ്യ ….. അതുകൊണ്ട് ഋതൂ നീ മാറി തരണം… എന്റെ ദേവിനെ മാറ്റിയെടുക്കണം എനിക്ക് ”
അപ്പോൾ അവിടെ വീണു പോയേക്കുമെന്ന് തോന്നിയപ്പോൾ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ ഞാനിറങ്ങിയോടി.. എത്രയും പെട്ടന്ന് എനിക്ക് അവിടെ നിന്നും രക്ഷപെട്ടാൽ മതിയായിരുന്നു…. അവിടെ നിന്ന് ആഹ് കോളേജിൽ നിന്ന്……
*****************************
എനിക്ക് എന്ത് ചെയ്യണമെന്ന് കൂടി അറിയാതെ ഞാൻ ബെഞ്ചിൽ തന്നെ ഉറഞ്ഞു പോയി….. അവളാണെങ്കിൽ എന്റെ മുഖത്തേക്ക് നോക്കി ഇരിപ്പാണ് ഞാനെന്തുപറയുമെന്ന് അറിയാൻ……
രക്തം പോലും വാർന്നു പോയ എന്റെ മുഖത്ത് നോക്കിയാൽ ഞാൻ എന്ത് പറയാൻ ആണ്…..
എന്നെ തട്ടിവിളിച്ചുകൊണ്ടവൾ പറഞ്ഞു….
” കണ്ടോ ഞാൻ പറഞ്ഞു കേട്ടപ്പോൾ നീ ഇങ്ങനെ….. അപ്പൊ ന്റെ അവസ്ഥ ഊഹിച്ചൂടെ നിനക്ക്… അത്രയ്ക്ക് നാച്ചുറൽ ആയിരുന്നു അവർ…..
അന്ന് ഒരുദിവസം മുഴുവൻ ഇതായിരുന്നു ആലോചന…. എന്തായാലും ഒരു ടീച്ചർ എന്നോട് കള്ളം പറയേണ്ട ആവശ്യം ഇല്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു,……. അതും ഇങ്ങനെ ഒന്ന്…… അവരുമായി നീ നല്ല കമ്പനി….. ചിരി കളി…. ഒരു നിമിഷം അവർ പറഞ്ഞത് സത്യമാണെന്ന് തോന്നി…..ആ ഒരു നിമിഷത്തിന്റെ ബലത്തിലാണ് ഞാൻ നിന്നെ വേണ്ടാന്ന് വെച്ചത്……പക്ഷെ പോകെ പോകെ എനിക്ക് അവർ പറഞ്ഞതിൽ സത്യമുണ്ടോ എന്ന് സംശയമായി….. ഞാൻ നിന്നെയും അവരെയും കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി …… അപ്പൊ മനസ്സിലായി നിനക്ക് അവരുമായിട്ട് വലിയ ബന്ധമില്ലെന്ന്…… നീ അവരെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുന്നു അവോയ്ഡ് ചെയ്യുന്നു…….
ഇങ്ങനെയൊക്കെ സംശയം ഇട്ടു നടക്കുമ്പോൾ തന്നെയാണ് ആരതി ടീച്ചറുടെ സ്റ്റാറ്റസ് വന്നത്….. മാത്രവുമല്ല പിള്ളേര് എന്നോട് ചോദിക്കാനും തുടങ്ങി…. അങ്ങനെയാണ് ധൈര്യം സംഭരിച്ച് നിന്നെ വിളിച്ചത്….. നിന്റെ സംസാരം കേട്ടപ്പോൾ എന്റെ പകുതി ജീവൻ പോയി…. എന്തായാലും അമ്മയെ കൂടെ വിളിച്ച് കളയാമെന്ന് കരുതി വിളിച്ചപ്പോൾ സത്യങ്ങളൊക്കെ അറിഞ്ഞു….. പിന്നെ നീ വരാൻ വേണ്ടി വെയിറ്റിംഗ് ആയിരുന്നു…… നിന്നെ കോളേജിൽ വച്ച് കാണുമ്പോഴേ ഓടി വന്ന് സംസാരിക്കാൻ തോന്നാറുണ്ട് കെട്ടിപ്പിടിച്ചു മാപ്പുപറയണമെന്ന് കരുതാറുണ്ട്…… പക്ഷേ ഞാൻ തീരുമാനിച്ചിരുന്നു ഇതൊന്നും കോളേജിൽ വെച്ച് വേണ്ടാന്ന്…… അതുകൊണ്ടാണ് ടീച്ചറുടെ വീട്ടിലോട്ടു തന്നെ വന്നത്….. വന്നപ്പോൾ ബോധ്യമായി ഒരണുവിൽ പോലും നീയെന്നെ ചതിച്ചിട്ടില്ല എന്ന്……..”
അവൾ നിറക്കാണുകളോടെ ചിരിച്ചുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു…..
പക്ഷെ ഞാനപ്പോഴും അഖില ടീച്ചർ എന്തിനങ്ങനെ പറഞ്ഞെന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു….. അവരോട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. പിന്നെ എന്തിന് എന്നോട് ഇങ്ങനെ ഒരു ദ്രോഹം ചെയ്തു…… എന്റെ പെരുവിരലിൽ നിന്നൊരു തരിപ്പ് ഉയർന്നു…….
ഉടനെ ഫോണെടുത്ത് ഞാൻ അശ്വതിയെ വിളിച്ചു…… കാരണം അഖില ടീച്ചറുടെ വീടിനടുത്താണ് അശ്വതിയുടെ വീട്……
അവളോട് ടീച്ചറിന്റെ വീട്ടിൽ ആരൊക്കെ താമസം ഉണ്ടെന്ന് ചോദിച്ചു മനസ്സിലാക്കി…. ഒപ്പം അവരുടെ വീട്ടിലേക്കുള്ള വഴിയും…..
അറിഞ്ഞതു പ്രകാരം ആദിയെ പോലെ തന്നെ അവരും ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് താമസം…….. കൂടെ ജോലി ചെയ്യുന്ന രണ്ട് മൂന്ന് പേരുണ്ടെങ്കിലും തൊട്ടടുത്ത ജില്ലകൾ ആയതിനാൽ അവരൊക്കെ ഇന്നേ ദിവസം നാട്ടിൽ പോയിരിക്കുകയാണ്…… അതുകൊണ്ട് ടീച്ചർ മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ………
ആദിയുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ ബൈക്കിൽ കൊണ്ടിരുത്തി..,….. നേരേ ബൈക്കുമെടുത്തു അവരുടെ വീട്ടിലേക്ക് പാഞ്ഞു…….
ഋതുവിന് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യം ഏകദേശം പിടികിട്ടിയിരുന്നു……..
ഞാൻ ആ കണക്കിന് പാഞ്ഞത് പ്രകാരം പത്തുമിനുറ്റിൽ അവരുടെ വീടെത്തി………
അശ്വതി കറക്റ്റ് ആയി പറഞ്ഞത് കൊണ്ട് വീട് ഞങ്ങൾ വേഗം കണ്ടുപിടിച്ചു…….
ഒരുമിച്ച് പോയാൽ അവരിൽനിന്നും ഒന്നും കിട്ടില്ലെന്ന് എനിക്ക് തോന്നി…..
ഗേറ്റിന് വെളിയിൽ നിന്ന് അല്പമൊന്നു എത്തിനോക്കിയപ്പോൾ ഫ്രണ്ട് ഡോർ തുറന്ന് കിടപ്പുണ്ട്……….
ഞാൻ ആദിയോട് അവളുടെ ഫോൺ ആവശ്യപ്പെട്ടു…….
അവളൊരു മടിയും കൂടാതെ അതെടുത്തു നൽകി…..
” നീ എന്തെയ്യാൻ പോവാ….. ”
എന്റെ നിൽപ്പും ഭാവവും കണ്ടവൾ ചോദിച്ചു……
” നിൽക്ക്…. ”
ഞാൻ എന്റെ ഫോണിൽ നിന്നും അവളുടെ ഫോണിലേക്ക് കാൾ ചെയ്തു…. അത് ആൻസർ ചെയ്ത് അവളുടെ കൈയിലേക്ക് തന്നെ തിരിച്ചു കൊടുത്തു……
” നോക്ക് നീയാണ് ആദ്യം പോകുന്നത്… ഞാൻ പുറകിൽ വരാം… അതിന് മുൻപ് അവർ ഇപ്പോളും എന്താണ് പറയുന്നതെന്ന് എനിക്ക് അറിയണം….ഇത് കൈയിൽ തന്നെ വെച്ചേക്ക്……
ബാഗിലൊന്നും ഇടേണ്ട…. ഓക്കേ… ധൈര്യമായിട്ട് പൊയ്ക്കോ………നിനക്ക് എന്താണോ തോന്നുന്നത് അത് വേണം അവരോട് പറയാൻ….ഞാനും നീയും ഒന്നിച്ചെന്ന് മാത്രം അവർക്ക് യാതൊരു ക്ലൂവും കൊടുക്കാൻ പാടില്ല ഓക്കേ… പൊയ്ക്കോ…. ”
ഞാൻ അവളെ പറഞ്ഞു അവരുടെ വീട്ടിലേക്ക് വിട്ടിട്ട് ഫോൺ എന്റെ ചെവിയോട് ചേർത്തു…….
അല്പമൊന്നു ചെരിഞ്ഞു നോക്കുമ്പോൾ അവൾ പോയി ബെൽ അടിക്കുന്നുണ്ട്… അതെനിക്ക് ഫോണിൽ കേൾക്കാം….
” ആ ആരിത് ഋതുവോ… വാ വീടൊക്കെ എങ്ങനെ കണ്ടുപിടിച്ചു….വാ കുട്ടി അകത്തേക്ക് വരൂ…..
ഇരിക്കെ ഞാൻ കുടിക്കാൻ എടുക്കാം….. ”
“വേണ്ട ടീച്ചർ……ഞാൻ ഒരു കാര്യം അറിയാൻ ആണ് വന്നത്… കുറച്ച് കഷ്ടപ്പെട്ടു ഇങ്ങോട്ടേക്ക് എത്താൻ….. നേരിട്ട് കണ്ട് ചോദിക്കണം എന്ന് തോന്നി അതുകൊണ്ട് മാത്രം….. ”
അവർ ഹാളിൽ ആയിരുന്ന ഈ സമയം കൊണ്ട് തന്നെ ഫോൺ വഴി അവരുടെ സംസാരം കേട്ടുകൊണ്ട് ഞാൻ പതുങ്ങി വരാന്ത വരെ എത്തിയിരുന്നു…..ഏത് നിമിഷവും അകത്തേക്ക് കയറാം എന്നുള്ള ഒരു ഉറപ്പിന്മേൽ അവിടെ പതുങ്ങി ഇരുന്നുകൊണ്ട് തന്നെ ഞാൻ അവരുടെ സംസാരത്തിനു കാതോർത്തു…. ഇപ്പോൾ എനിക്ക് ഫോണിന്റെ സഹായം ഇല്ലാതെ തന്നെ അവരുടെ സംസാരം കേൾക്കാമെന്നായി….
“നിങ്ങളന്നു പറഞ്ഞതൊക്കെ നുണയല്ലേ…. എന്റെ ദേവിനെ എന്നിൽനിന്ന് അകറ്റാൻ …..”
” ഹ്മ്മ് ഞാനൂഹിച്ചു….ഇതിനാകും വന്നതെന്ന്… ഞാൻ തന്നോട് ആദ്യമേ പറഞ്ഞില്ലേ താൻ വരുംമുന്നെ ഉള്ള ബന്ധം ആണ് ഞങ്ങളുടേത്….. ഞാനും എന്റെ ദേവും ശരീരം…….!!!”
അത് പറഞ്ഞു പൂർത്തിയാക്കാൻ ഞാനവരെ അനുവദിച്ചില്ല അതിന് മുന്നേ എന്റെ സകല നിയന്ത്രണവും തെറ്റി ഞാൻ ഹാളിൽ എത്തിയിരുന്നു……
” ആരുടെ പതിനാറിനാണ് ഞാൻ നിങ്ങളുടെ കൂടെ കിടന്നത്……. പറ….. “!!!!!
ഹാൾ മുഴുകെ ഒരു നിശബ്ദത പടർന്നു…..
തുടരും…..
ലോജിക് ഒന്നും നോക്കല്ലേ ചങ്കുകളെ കഥയെ കഥയായി കാണുക ട്ടാ …… ❤
Responses (0 )