-50% Intro price for the next 72 hours only!. Buy now →

Kambi stories

ദേവാദി 7 ❤😍 [അർജുൻ അർച്ചന]

ദേവാദി 7 Devadi Part 7 | Author : Arnjun Archana  [ Previous Parts ] ഞാൻ പോയി ഡോർ തുറന്നു….. പുറത്ത് നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു…..   ഋതു……..!   അവൾ എന്നെത്തന്നെ നോക്കുവാണ്…… ഒരുപാട് നാളുകൾക്ക് ശേഷമാണ് അവളുടെ ആ വെള്ളി കണ്ണുകൾ കൊണ്ട് എന്നെ ഉറ്റുനോക്കുന്നത്……   അപ്പോഴേക്കും ആദി അകത്തു നിന്നും വിളിച്ചു….   ” ആരാ ദേവ് …..” ?     […]

0
1

ദേവാദി 7

Devadi Part 7 | Author : Arnjun Archana 

Previous Parts ]


ഞാൻ പോയി ഡോർ തുറന്നു…..
പുറത്ത് നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു…..

 

ഋതു……..!

 

അവൾ എന്നെത്തന്നെ നോക്കുവാണ്……

ഒരുപാട് നാളുകൾക്ക് ശേഷമാണ് അവളുടെ ആ വെള്ളി കണ്ണുകൾ കൊണ്ട് എന്നെ ഉറ്റുനോക്കുന്നത്……

 

അപ്പോഴേക്കും ആദി അകത്തു നിന്നും വിളിച്ചു….

 

” ആരാ ദേവ് …..” ?

 

 

” തന്റെ സ്റ്റുഡന്റഡ് ആണ്…… ”

 

ഞാൻ അവളുടെ മുഖത്ത് നോക്കി തന്നെയാണത് പറഞ്ഞത്……

 

അവളുടെ കണ്ണുകൾ നിറഞ്ഞുവോ അതോ എനിക്ക് തോന്നിയതാകുമോ…..

അത് പിന്നെയും നോക്കാനിരിക്കവേ ആദി വന്നിരുന്നു….

 

” ആരാ…..”

 

ഋതുവിനെ കണ്ടതും അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം എന്താണെന്ന് എനിക്കൊട്ട് മനസിലായില്ല….എന്നിരുന്നാലും അവളത് എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവളോട് ചോദിച്ചു..

 

” എന്താ ഋതു….. ”

 

 

“ടീച്ചർ ഞാൻ ദേവിനെ ഒന്ന് കാണാൻ വന്നതാണ്…. ”

 

” ഓഹ് അതിനെന്താ സംസാരിച്ചോളൂ…… ”

 

അവളൊട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…….

 

എന്റെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ തിരിഞ്ഞു അടുക്കളയിലോട്ട് തന്നെ പോയി…

 

ഇതെന്താപ്പാ പെണ്ണിന് പറ്റിയെ എന്ന് ആലോചിച്ചു നിൽക്കവേ ഋതുവിന്റെ കൈ എന്റെ കൈയിലമർന്നു ….

 

അവളൊന്നു വിതുമ്പി എന്നിട്ട് മെല്ലെ പറഞ്ഞു

 

” എത്ര നാളായി ദേവാ….ഞാൻ…… ”

 

അവളെന്തോ പറയാൻ തുടങ്ങുന്നുണ്ട് പക്ഷെ പറഞ്ഞു തുടങ്ങിയതും അവൾ കരഞ്ഞു തുടങ്ങി…..

 

” അകത്തേക്ക് വാ ….. ”

 

അവളെ പുറത്ത് നിർത്തി സീനാക്കേണ്ട എന്ന് വെച്ച് അവളെ അകത്തേക്ക് വിളിച്ചു……

 

അവിടെ ഇരുന്ന ചെയറിൽ അവളിരുന്നു….. എതിരെ നിലത്തു ഞാനും…..

 

” എന്താണ് നിനക്ക് പറയാൻ ഉള്ളത്…… ”

ഒട്ടും താല്പര്യമില്ലാതെ ഞാൻ ചോദിച്ചു….

 

” ദേവാ….. ”

 

അങ്ങേയറ്റം ആർദ്രമായാണ് അവൾ എന്നെ വിളിച്ചത്……

 

അതുപക്ഷെ ഋതുവെന്ന പാഠം ഞാനൊരിക്കലും തുറക്കില്ലായെന്ന എന്റെ പ്രതിജ്ഞ ഭേദിക്കാൻ പോന്നതായിരുന്നു…….

 

ഞാൻ പിന്നെയും മാസങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു…..

 

 

*************************

 

” ദേവാ…. ”

 

 

” ഓ…… ”

 

 

” കഴിക്കണ്ടേ…. ”

 

 

” ഇത്തിരി നേരം കൂടി വാവേ……. ”

 

 

” ദേ കുറേ നേരം ആയീട്ടോ ഈ പ്ലീസ്….എഴുന്നേറ്റേ…. ”

 

 

” വാവേ പ്ലീസ്….. ”

 

 

” അതൊന്നും പറ്റില്ല വായോ…. കഴിക്കാണ്ടിരുന്നാൽ എങ്ങനെയാ…… ”

 

അവളെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകൾ മാറ്റികൊണ്ടവൾ എഴുന്നേറ്റു……അതേ വെള്ളാരം കണ്ണുകൊണ്ടെന്നെ ഒന്ന് നോക്കി ചിരിച്ച ശേഷം എനിക്കുള്ള ഭക്ഷണമെടുക്കാൻ അവളകത്തേക്ക് പോയി…..

 

ഓ നിങ്ങൾ നോക്കണ്ട ന്നേ…….ഇത് പതിവാണ്…… എല്ലാ കോളേജ് ദിവസങ്ങളിലും നിങ്ങൾക്ക് ഈ കാഴ്ച കാണാം…..(അല്ലാത്തപ്പോഴും കാണാട്ടോ…..) വൈകുന്നേരം കോളേജ് കഴിഞ്ഞ് വന്നുടനെ അവളെ ചുറ്റിപ്പിടിച്ച് കുറച്ച് നേരം എനിക്ക് കിടക്കണം… അതെനിക്ക് ഭയങ്കര ഇഷ്ടമാണ് … അപ്പൊ അവളെന്റെ മുടി തലോടികൊണ്ടിരിക്കും…… അതിനു ശേഷം അവളെനിക്ക് ഫുഡ്‌ തരും അവളുടെ കൈകൊണ്ട് തന്നെ വാരി തരും…..

 

 

 

ഋതുവിന്റെ ആദ്യത്തെ കുഞ്ഞാണ് ഞാനെന്നു അവളെപ്പോഴും പറയും….. എന്നെ കുളിപ്പിക്കുന്നത് പോലും അവളാണെന്നേ……..

പരസ്പരം കാണാതിരിക്കാൻ പോലും ഞങ്ങൾക്ക് പറ്റില്ല…..

അത്രയ്ക്ക് ഭ്രാന്തമായ ഇഷ്ടമാണ് ഞങ്ങൾ തമ്മിൽ……

 

അവളുടെ അച്ഛനും അമ്മയും വിദേശത്തു ആയതിനാൽ വീട്ടിൽ അമ്മുമ്മയും അപ്പൂപ്പനും മാത്രമാണുള്ളത്….. അതുകൊണ്ട് ഞാൻ മിക്കപ്പോഴും അവളുടെ വീട്ടിൽത്തന്നെ ആയിരിക്കും…..

 

 

” ദേവാ…. ദേ കഴിക്ക്…… ”

 

 

*****************

 

അറിയാതെ പഴയ ഹാങ്ങോവറിൽ ഞാൻ ചിരിച്ചു കൊണ്ട് വാ തുറന്ന് പോയി…..

 

ഋതുവിനത് മനസിലായി കാണണം അവളെന്നെ അത്ഭുതത്തോട് കൂടി നോക്കി…..

ശേഷം അവൾ കുനിഞ്ഞിരുന്നു മുഖംപൊത്തി കരയാൻ തുടങ്ങി…..

എനിക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യ…..അവളുടെ പ്രവർത്തികളിൽ സത്യമുണ്ടെന്ന് എനിക്ക് തോന്നി …..

കാരണം ഇത്രയും നാൾ എന്റെ ഭാഗം മാത്രമായിരുന്നല്ലോ എന്റെ ശെരി….. അവൾക്ക് എന്നോട് താല്പര്യമില്ലെന്ന് അറിഞ്ഞപ്പോ മുതൽ ഞാൻ ചിന്തിച്ചിരുന്നതും എന്റെ ഭാഗം മാത്രം ആണല്ലോ……

 

പെട്ടന്ന് അവൾ എന്നെ തലയുയർത്തി നോക്കി……

മിന്നലുപോലെ പാഞ്ഞെന്റെ അടുക്കലേക്ക് വന്നു….. മുട്ടുകുത്തി അവളെന്റെ മുഖം അവളുടെ കൈയിൽ കോരിയെടുത്തു…..

പതിയെ എന്റെ നെറ്റിയിൽ ഒരുമ്മ തന്നു…….

 

എന്റെ കണ്ണടഞ്ഞു പോയി…. എത്രയോ നാളുകൾക്ക് ശേഷമാണ്…… അവൾ…… എനിക്ക് അവളെ മുറുകെ പിടിച്ചു കരയണമെന്ന് തോന്നി……

എത്ര മായ്ച്ചാലും മായ്ക്കാൻ ശ്രമിച്ചാലും അവളെന്റെ ഉള്ളിൽ കൂടുതൽ ശക്തിയോടെ തെളിയുന്നു എന്നെന്നിക്ക് മനസിലായി…….

 

ആ ഉമ്മ നൽകി അവൾ എന്റെ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു പിന്നെയും കരയാൻ തുടങ്ങി…..

 

ഇപ്പോ ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്താണ്…… ഒന്ന് തല ചലിപ്പിച്ചാൽ എന്റെ ചുണ്ടിന് അതിന്റെ ഇണയെ തൊടാം എന്ന രീതിലായിരുന്നു ഞങ്ങളുടെ മുഖങ്ങൾ……

 

ആ കരയുന്നതിന്റ ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു……

 

” ദേവാ ഞാൻ വിശ്വസിച്ചു പോയതാ… നിന്നെ ഞാൻ തള്ളിപറഞ്ഞു എല്ലാം അവര് കാരണാ….. എന്റെ വാവ ഒന്നും ചെയ്തിട്ടില്ലന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ എന്റെ പൊന്നിനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു… എന്നോട് പൊറുക്കെടാ….. ”

 

ഇത്രയും ആയപ്പോഴേക്കും അവളൊരുമാതിരി ഭ്രാന്തമായി അലറാൻ തുടങ്ങിയിരുന്നു…. ഒപ്പം എന്നെ മുറുക്കി കെട്ടിപിടിക്കയും ചെയ്തു ……..

അവളുടെ രണ്ടു കൈകളും എന്റെ കഴുത്തിൽ ചുറ്റി ഭ്രാന്തമായി എന്നെ മുറുകെ പുണർന്നു കൊണ്ടവൾ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു….

ഒരു ഘട്ടത്തിൽ ഞാൻ ശ്വാസംകിട്ടാതെ മരിച്ചു പോകുമെന്നുവരെ തോന്നിപോയി.. അത്രയ്ക്കും ഭീകരമായിരുന്നു അവളുടെ പിടിത്തം…..

 

ഈ ബഹളമൊക്കെ കേട്ടു ആദി ഓടി ഹാളിൽ വന്നപ്പോൾ കണ്ട കാഴ്ച ഇതാണ്….. പക്ഷെ ഋതു അപ്പോഴേക്കും കുഴഞ്ഞു എന്റെ കൈയിലേക്ക് വീണിരിന്നു…..

 

ആദിയോട് കുറച്ചു വെള്ളമെടുക്കാൻ മാത്രം പറഞ്ഞുകൊണ്ട് ഋതുവിനെയും താങ്ങി ഞാൻ എന്റെയും ആദിയുടെയും മുറിയിലേക്ക് നടന്നു…..ഋതുവിനെ അവിടെ കിടത്തുമ്പോഴേക്കും ആദി വെള്ളവുമായി എത്തിയിരുന്നു……

 

അവളുടെ കൈയിൽ നിന്ന് വെള്ളം വാങ്ങി ഋതുവിന്റെ മുഖത്തേക്ക് തളിച്ചു…. വളരെ ആയാസപ്പെട്ടവൾ കണ്ണുകൾ തുറന്ന് ആദ്യം എന്റെയും പിന്നെ ആദിയുടെ മുഖത്തേക്കും നോക്കി……

 

ഞാൻ അവളെ നോക്കി ഹൃദ്യമായി ചിരിച്ചു….

എന്നെ നോക്കി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു……

 

 

” ദേവാ…… ”

 

എനിക്കപ്പോ ഞങ്ങൾ പഴയ ദേവും ഋതുവുമായിരുന്നു……..

 

അവൾക്കൊരു മുള്ളു കൊണ്ടാൽ പോലും നോവുന്ന അവൾക്ക് പനി വന്നാൽ ഉറങ്ങാതെ കണ്ണും നട്ട് ഇരിക്കുന്ന അവളുടെ ആ പഴയ ദേവ്…….

 

 

അവളുടെ കൈ കോർത്തു കൊണ്ട് ഞാൻ പറഞ്ഞു……

 

” ഒന്നും ഓർക്കേണ്ട ഞാനുണ്ട്…… കിടന്നോ എല്ലാം ശരിയാകും……”

 

അവൾക്ക് നല്ല ക്ഷീണം ഉള്ളതുകൊണ്ടായിരിക്കണം അവൾ വേഗം ഉറങ്ങി പോയി…. എന്റെ ബെഡ്ഷീറ്റ് കൊണ്ട് തന്നെ അവളെ നന്നായി പുതപ്പിച്ചു…..എനിക്കെന്തോ വല്ലാത്ത നിധി കിട്ടിയ സന്തോഷമായിരുന്നു…. നിധി തന്നെയാണല്ലോ അല്ലെ……. വളരെ സന്തോഷത്തോടെ ഉറങ്ങി കിടക്കുന്ന ഋതുവിനെ വിട്ട് ഞാൻ ഉണർന്നിരിക്കുന്ന ആദിയുടെ അടുക്കലേക്ക് പോയി…. പാവത്തിനെ ഹെല്പ് ചെയ്യണമല്ലോ…..

” ടീച്ചറേ…… ”

 

മറുപടിയില്ല……

 

” ടീച്ചറേയ്…… ”

 

ഒന്നൂകൂടെ ഉച്ചത്തിൽ വിളിച്ചുകൊണ്ടു ഞാൻ അടുക്കളയിലേക്ക് പ്രവേശിച്ചു…..

 

അവളെ ചുറ്റി പിടിച്ചുകൊണ്ടു ഞാൻ ചോദിച്ചു……

 

“എന്താണ് മാഡം ഇതുവരെ ഇല്ലാത്ത ഒരു ഗൗരവവും നോട്ടവും ഒക്കെ…..”

 

“നിനക്കവളെ തിരിച്ചു കിട്ടിയല്ലേ…..”?

 

” എന്ന് തോന്നുന്നുണ്ട്….”

 

വളരെ സന്തോഷതോടുകൂടി ഞാൻ പറഞ്ഞു…..

 

” മ്മ്”

 

” ന്തേ….. ആരിന്റ് യു ഹാപ്പി ഫോർ മീ മാഡം….. “??

 

” പിന്നില്ലാതെ……. ”

 

” പക്ഷെ അവളുടെ സ്വരം ഇടറിയത് എനിക്ക് മനസിലായില്ല…. എന്തോ ന്റെ സന്തോഷം കാരണമാകാം….. ”

 

” എടൊ ഞാനൊന്ന് അയാളേം കൊണ്ട് പുറത്ത് പോകാൻ ചാൻസ് ഉണ്ട്…. കുഴപ്പമില്ലല്ലോ അല്ലെ….. ”

 

അവളെ ചുറ്റിയിരുന്ന കൈകൾ മാറ്റികൊണ്ട് ഞാൻ ചോദിച്ചു….

” ഏയ്‌ താൻ പൊയ്ക്കോഡോ…. ഐ വിൽ മാനേജ്…… ”

 

അതൊക്കെ കേട്ട് ഞാൻ അവൾക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്ത് കൊടുത്ത് തിരിച്ചു ഋതുവിന്റെ അടുക്കലേക്ക് പോയി….

 

അവൾ അപ്പോഴേക്കും എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയിരുന്നു…….

 

പുറത്തിറങ്ങി എന്നെ കണ്ടതും അവൾ പറഞ്ഞു

 

” ദേവ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…..”

 

” എനിക്കറിയാം നീ കുറച്ച് നേരം വെയിറ്റ് ചെയ്……ഞാൻ റെഡിയായിട്ട് വരാം നമുക്ക് പുറത്തു പോയി സംസാരിക്കാം….. ഓക്കേ….”

 

‘ മ്മ് ഓക്കേ….. ”

 

പഴയ സന്തോഷം വീണ്ടെടുത്തു കൊണ്ട് അവൾ പറഞ്ഞു……

 

കുറച്ച് കഴിഞ്ഞു ആദിയോട് യാത്ര പറഞ്ഞു ഞങ്ങൾ നേരെ പോയത്……. ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ബീച്ചിലേക്ക് ആയിരുന്നു….. അവിടെ വെച്ച് തന്നെയാണല്ലോ ഞങ്ങൾ പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞതും …. അതുകൊണ്ട് അവിടെ നിന്നാകട്ടെ എന്ന് ഞാൻ കരുതി…..അല്ലെങ്കിലും ന്തെങ്കിലും തുറന്നുപറച്ചിലുകൾക്ക് ബെസ്റ്റ് സ്ഥലം കടൽക്കര തന്നെയാണ്…..

 

ബൈക്കിൽ അവളെന്നെ പറ്റി ചേർന്നിരുന്നപ്പോ എനിക്ക് എന്തെനില്ലാത്ത ഒരു ഉന്മാദം തോന്നി……

 

ബീച്ചിലെത്തി ബൈക്കൊക്കെ ഒതുക്കി ഞങ്ങൾ അധികം ആളില്ലാത്ത ഒരു സ്ഥലം നോക്കി അവിടുള്ള ഒരു ബെഞ്ചിലിരുന്നു ……..

 

അവൾ എന്നെയും ചാരി കടലും നോക്കി ഒരേയിരുപ്പാണ്…..

” പൊന്നാ കൊറേ നേരായമായല്ലോ നിനക്ക് എന്താണ് പറയാനുള്ളത്……. ”

 

അവൾ നോട്ടം മാറ്റി എന്റെ മുഖത്തേക്ക് നോക്കി…..

 

“ഒരുപാട് കരയിപ്പിച്ചല്ലേ ഞാൻ…..”

 

ന്റെ കവിൾ തലോടി കൊണ്ടവൾ ചോദിച്ചു…….

 

 

“ശേ അതൊക്കെ കഴിഞ്ഞു… അത് നീ ആലോചിക്കയെ വേണ്ടാ……എന്താണ് പറയാൻ ഉള്ളെ അത് പറ…..”

 

അവളുടെ തോളത്തൂടെ കൈയിട്ടു ഞാൻ പറഞ്ഞു……

 

 

“ഹ്മ്മ്….. ”

 

അവളൊന്നു നെടുവീർപ്പെട്ടു……..

 

” നിന്നേ പഠിപ്പിക്കുന്ന ടീച്ചർ അല്ലേ അഖില……. ”

 

” ആഹ് നിനക്ക് അറിയാല്ലോ….. നമ്മൾ നല്ല കമ്പനി അല്ലേ ടീച്ചറോട് മറന്നു പോയോ….. ”

 

“ഓർമയുണ്ട് അത്കൊണ്ടാണ് ചോദിച്ചേ…… ”

 

” ആഹ് അതിനെന്താണ്….. ”

 

ആകാംഷയോടെ ഞാനിരുന്നു……

 

” അവരും നീയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ…… ”

 

“പിന്നില്ലാതെ…… ”

 

അവളൊന്നു. ഞെട്ടിയെന്റെ മുഖത്തേക്ക് നോക്കി….

” ടീച്ചർ സ്റ്റുഡന്റ് ബന്ധമാണ്….. അല്ലപ്പാ നീ ന്തിനാണ് ടീച്ചേഴ്സിന്റെയും എന്റെയും ബന്ധങ്ങൾ അളക്കാൻ നടക്കുവാണോ…….. ”

 

ഞാൻ പൊട്ടിച്ചിരിചച്ചു….

 

“കോപ്പ്…. അതല്ല…. ”

 

അവളെന്റെ കൈയിലടിച്ചു കൊണ്ട് പറഞ്ഞു…..

 

” വട്ടാക്കല്ലേ… കാര്യം പറയ് നീ….. ”

 

” അവരാണ് എന്നോട് പറഞ്ഞത്….. നീയും അവരും തമ്മിൽ പല ബന്ധങ്ങൾ ഉണ്ടെന്നും… ഞങ്ങൾക്ക് ഇടയിൽ നീ നിൽക്കരുതെന്നും…… “.

 

‘എന്ത്……”!!!!!!!

 

“ആഹ് നിന്റെയാ ടീച്ചർ തന്നെ…….”

 

 

കാതിൽ എന്തോ വീണു പൊള്ളിപ്പോയപോലെ എനിക്ക് തോന്നി……

 

അഖില…….!

 

ആഹ് ഞാൻ ഒന്നുകൂടെ ഉരുവിട്ടു………….

 

തുടരും…….!!”!!!!!!

 

 

 

 

 

a
WRITTEN BY

admin

Responses (0 )