-50% Intro price for the next 72 hours only!. Buy now →

Kambi stories

ദേവാദി 6 ❤😍 [അർജുൻ അർച്ചന]

ദേവാദി 6 Devadi Part 6 | Author : Arnjun Archana  [ Previous Parts ]   ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി….. മൈൻ ❤ കാളിങ്…………… ആദി പെട്ടെന്നുള്ള എന്റെ ഭാവമാറ്റത്തിൽ ഒന്ന് പകച്ചു…. ഞാനപ്പോ ആദിയെ നോക്കി…. എന്താണെന്നുള്ള ഭാവത്തിൽ അവളെന്റെ അടുത്തേക്ക് വന്നു ഫോൺ നോക്കി…….. അതപ്പോഴേക്കും ബെല്ലടിച്ചു നിന്നിരുന്നു……. ആദി ‘ എന്താ ‘ എന്ന് ചോദിക്കാൻ വരുന്നതിനു മുൻപേ തന്നെ എന്റെ ഫോൺ […]

0
1

ദേവാദി 6

Devadi Part 6 | Author : Arnjun Archana 

Previous Parts ]


 

ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി…..

മൈൻ ❤

കാളിങ്……………

ആദി പെട്ടെന്നുള്ള എന്റെ ഭാവമാറ്റത്തിൽ ഒന്ന് പകച്ചു…. ഞാനപ്പോ ആദിയെ നോക്കി….

എന്താണെന്നുള്ള ഭാവത്തിൽ അവളെന്റെ അടുത്തേക്ക് വന്നു ഫോൺ നോക്കി……..
അതപ്പോഴേക്കും ബെല്ലടിച്ചു നിന്നിരുന്നു…….

ആദി ‘ എന്താ ‘ എന്ന് ചോദിക്കാൻ വരുന്നതിനു മുൻപേ തന്നെ എന്റെ ഫോൺ വീണ്ടും റിങ് ചെയ്തു…..

ആദി ഡിസ്പ്ലേയിലെ പേര് നോക്കിയതും
‘ ഋതുവാണോ ‘
എന്നു ചോദിച്ചു……

അതെ എന്നുള്ള എന്റെ യാന്ത്രികമായ ഉത്തരത്തിനൊപ്പം ഫോൺ എടുക്കണോ വേണ്ടയോ എന്നുള്ള ചിന്തയിൽ മുഴുകി ഇരിക്കാൻ തുനിഞ്ഞതും ആദി എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി ആൻസർ ബട്ടൻ പ്രെസ്സ് ചെയ്തു കഴിഞ്ഞിരുന്നു…….
ലൗഡ്സ്പീക്കർ ഇട്ട് അവൾ സംസാരിക്കാൻ തുടങ്ങി……

” ഹലോ….. ”

ഒരു വർഷത്തിലേറെ ഞാൻ കാത്തിരുന്ന സ്വരം എന്റെ കാതിൽ വീണു…..

” ഹലോ ദേവ് ഇല്ലേ…… ”

” ഉണ്ടല്ലോ കുളിക്കുവാ…… “

എനിക്ക് ചിരി പൊട്ടി… ചുണ്ടുക്കൊണ്ട് മിണ്ടല്ലേ എന്നൊരു ആംഗ്യം അപ്പോഴേക്കുമവൾ പാസ്സാക്കി ……..

” ആഹ് വരുമ്പോ എന്നെയൊന്നു വിളിക്കാൻ പറയോ….. ”

” പറയാം…. ബട്ട്‌ പേരെന്താണ്…….? ”

” ഋതു…. ഇതാരാ സംസാരിക്കുന്നെ…….? ”

” ശെരി പറഞ്ഞേക്കാം…… ”

അവൾ ചോദിച്ചത് തീരെയും ശ്രദ്ധിക്കാതെ ആദി ഫോൺ കട്ട് ചെയ്തു…….

” എന്തിനാണെടോ കള്ളം പറഞ്ഞെ…… ”

ഇത്തവണ എനിക്ക് നേരെ മറുപടി തരാതെ വേറെങ്ങോ നോക്കി പറഞ്ഞു …….

” വായിച്ചു തീർന്ന പുസ്തകത്തിൽ വായിക്കാൻ ഒന്നും തന്നെ കാണുകയില്ല….. വാ കഴിക്കാൻ പോകാം…… ”

അവൾ പറഞ്ഞത് ശരിയാണല്ലോ എന്നോർത്തു കൊണ്ട് ഞാൻ അവളുടെ പുറകെ കഴിക്കാൻ പോയി……
എന്നാൽ അപ്പോഴും ഋതു എന്തിനാവും ഇങ്ങനെ പെട്ടന്ന് വിളിക്കാൻ എന്ന സംശയം എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു……..

*********************

ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ ആദിയുടെ റൂമിലെത്തി….. അവൾ താഴെ ടീവി കാണാൻ ഇരുന്നു….. ഞാനെന്റെ ഫോൺ എടുത്തു………

വെറുതെ വാട്സ്ആപ്പ് തുറന്ന് നോക്കിയ എന്റെ കണ്ണിലാദ്യം ഉണ്ടാക്കിയ പേര് ” മൈൻ ” എന്നായിരുന്നു……

എന്തിനെന്നു അറിയാതെ എന്റെ ഹൃദയം പെരുമ്പറ കൊട്ടുവാൻ തുടങ്ങി……
ഒരു ഫോട്ടോയും കൂടെ ‘ ഇതെന്താണ് ” എന്ന ചോദ്യവും…….

ഞാനാ ഫോട്ടോ ഡൗൺലോഡ് ചെയ്തു…… ആ ഫോട്ടോ കണ്ട മാത്രയിൽ എനിക്ക് പക്ഷെ ലോകം കീഴടക്കിയ ഒരു തരം ഉന്മാദമായിരുന്നു……
അത് മറ്റൊന്നുമല്ല ആദി ഇട്ട എന്റെ ഫോട്ടോയുടെ സ്റ്റാറ്റസ് ആണ് ………

ഞാൻ അത് കണ്ടിട്ടും റിപ്ലൈ ഒന്നും തന്നെ അയച്ചില്ല…
എനിക്കറിയാമായിരുന്നു വെടി കൊണ്ട പന്നിയെ പോലെ അവളിതറിയാൻ പ്രാണവെപ്രാളം കാട്ടുന്നുണ്ടാകും……..അതുകൊണ്ട് തന്നെയാണ് ഞാൻ റിപ്ലൈ അയക്കാത്തതും……..

കാരണം പോലും പറയാതെ എന്നെ ബ്ലോക്ക്‌ ചെയ്തു പോയ ആളല്ലേ എന്ന് ഞാൻ മനസിലോർത്തു ….. ഇപ്പൊ ദേ എന്റെ വിവരം അറിയാൻ വന്നേക്കുന്നു……….
സത്യത്തിൽ പഴയ ഞാൻ ആയിരുന്നെങ്കിൽ അവൾ വിളിച്ച ആ സെക്കന്റ്‌ തന്നെ കാൾ എടുക്കുമായിരുന്നു….. പക്ഷെ ഇന്ന് അവിടെ നിന്നും തിരികെ പോരുമ്പോൾ ഋതുവെന്ന പുസ്തകത്തെ കൂടി മനഃപൂർവം അവിടെ ഉപേക്ഷിച്ചു വന്നതാണ് ഞാൻ….. അവളെ മറന്നെന്നു പലപ്പോഴും പല ആവർത്തി ഞാൻ തന്നെ പറഞ്ഞു നടന്നു എങ്കിലും ഉള്ളിൽ അവൾ മാത്രമായിരുന്നു….. അവളൊഴികെ മറ്റെല്ലാം ഞാൻ മറന്നു എന്നു പറയുന്നതാണ് ശരി ….

പക്ഷെ ഇത്തവണ ആദി എന്ന ആരതി അവളുടെ കഥ അത്രയും പോന്നതല്ലല്ലോ എന്റേതെന്നു ഓർത്തപ്പോൾ എല്ലാം മണ്ടത്തരങ്ങൾ ആയിരുന്നുവെന്നു തോന്നി എനിക്ക്…. അവൾക്കു വേണ്ടി മാത്രം ഞാൻ നഷ്ടപ്പെടുത്തിയ എന്റെ സന്തോഷങ്ങൾ അതൊക്കെയും ഓർത്തപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നിയിരുന്നു….. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ഋതുവെന്ന എന്റെ പകുതി മുറിഞ്ഞ പ്രണയത്തെ ചെറായി കടപ്പുറത്ത് പൂർണമായും ഉപേക്ഷിച്ചായിരുന്നു എന്റെ ഇങ്ങോട്ടേക്കുള്ള വരവ് തന്നെ……..

ഇതൊക്കെയും ചിന്തിച്ചു കൂട്ടവേയാണ് ഋതുവിന്റെ കോൾ എന്റെ മൊബൈലിലേക്ക് വരുന്നത്……
അൽപനേരം ഒന്നു ശങ്കിച്ചു എങ്കിലും ഞാനത് എടുക്കാൻ തന്നെ തീരുമാനിച്ചു…… അവൾക്ക് ചോദിക്കാനുള്ളത് കേൾക്കണമല്ലോ…….

” ഹലോ ”

” ഹലോ ”

” ദേവ് ”

” മ്മ് ന്താ….. ”

ഞാൻ അവളെ തിരിച്ചറിഞ്ഞു എന്ന് മനസിലായികാണണം അവൾ നേരെ കാര്യം എടുത്തിട്ടു……

” ആരതി ടീച്ചർ എന്തിനാണ് നിന്റെ ഫോട്ടോ സ്റ്റാറ്റസ്
ഇട്ടേക്കുന്നത്…… നിങ്ങൾ തമ്മിൽ എന്താണ് ബന്ധം. ”

” അത് അറിഞ്ഞിട്ട് നിനക്കെന്തിനാ ”

” അ…… അത്….. അത് പിന്നെ പിള്ളേരൊക്കെ എന്നോട് ചോദിക്കുന്നു……”

” നിന്നോട് എന്തിനാണ് ചോദിക്കുന്നത്…… ചോദിക്കേണ്ടത് ടീ….. ആദിയോട് അല്ലേ….. ”

” ആദിയോ..”

” അതെ ആരതി ആദി……. അതിനി വിളിക്കാൻ നിന്നോട് ചോദിക്കേണ്ട ആവശ്യമില്ലല്ലോ….. “.

” അത് പിന്നെ നീയും ഞാനും നല്ല കൂട്ടായത് കൊണ്ട് പിള്ളേരൊക്കെ എന്നോട് ചോദിക്കുന്നു “

” കൂട്ടായ അല്ല ആയിരുന്നു……. നിന്നോടു ചോദിച്ചാൽ അറിയില്ല എന്ത് പറയണം അല്ലാതെ എന്നെ വിളിച്ചു ചോദിക്കുന്നത് എന്തിന് അതുമല്ല നിന്റെ ടീച്ചറുടെ സ്റ്റാറ്റസ് അല്ലേ അപ്പൊ പിന്നെ അവളോട് ചോദിക്ക് എന്നെ മേലിൽ വിളിക്കരുത് ”

അവൾക്ക് മറ്റൊന്നും തിരിച്ചു പറയാൻ അവസരം നൽകാതെ ഞാൻ കാൾ കട്ട്‌ ചെയ്തു…..

തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്ന ആദിയെ കണ്ടു……

” ന്തേ…..”

” നിനക്ക് ഇങ്ങനെ ദേഷ്യപ്പെടാനും അറിയോ….. ”

” സാഹചര്യം അല്ലെ… ”

” അവളെന്താ ചോദിച്ചേ….. ”

” നമ്മൾ തമ്മിൽ എന്ത് ബന്ധം ന്ന്….. ”

” എന്നിട്ട്…. ”

” എന്നിട്ടെന്താ …. ഞാൻ തന്നോട് തന്നെ ചോയ്ക്കാൻ പറഞ്ഞു….. അത്ര തന്നെ…… ”

” ആഹാ അപ്പൊ ബന്ധം പറഞ്ഞില്ലേ….. ”

” ഇല്ലല്ലോ പറയണമായിരുന്നോ…..”

” ഓ…. വല്ല പ്രേമവും ആണെന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്…… ”

” ഓ പിന്നെ അത് വിശ്വസിക്കാൻ മാത്രം മണ്ടിയല്ല അവൾ….. ”

” അവൾ വിശ്വസിക്കേണ്ട ഞാൻ വിശ്വസിക്കുമല്ലോ……. ”

ഞാനവളെ തുറിച്ചു നോക്കി യാതൊരു ഭാവഭേദവുമില്ല…..

” നീയെന്തൊക്കെയാണ് വിളിച്ചു പറയുന്നത് ആദീ….. ”

പെട്ടന്ന് അവളെ നീയെന്ന് കേറി വിളിച്ചുപോയി……അതിനപ്പോ തന്നെ ഞാനൊരു സോറിയും പാസ്സാക്കി…..

” ഓ അതിലൊന്നും കാര്യമില്ല…. അല്ലേലും എന്നെ കണ്ടാൽ നിന്നെക്കാൾ പ്രായമുണ്ടെന്ന് പറയോ ഇല്ലല്ലോ അതോണ്ട് അത് നല്ലതാണ്…… ”

അവളുടെ തലയ്ക്കു അടികിട്ടിയോ എന്ന് വരെ ഞാൻ സംശയിച്ചു….. ഒടുവിൽ ഞാൻ പറഞ്ഞു പോയി….

” തനിക്ക് വട്ടാടോ പോയി കെടന്ന് ഉറങ്ങിക്കേ ….. നിക്ക് നാളെ പോകണം…….”

അതൊരു ചൂണ്ട ആയിരുന്നു…. അവളെന്നെ വിടുമോ ഇല്ലയോ എന്നുള്ള സംശയം…….

“ഓടി വന്നെന്നെ തള്ളി ബെഡിലിട്ടിട്ട് എന്റെ അടുത്തിരുന്നു എന്റെ നെഞ്ചത്ത് ചൂണ്ടു വിരൽ കുത്തി എന്നോട് മുഖമടുപ്പിച്ചു കൊണ്ടവൾ പറഞ്ഞു…….

” നീ വെക്കേക്കേഷൻ തീരുന്നതിന്റെ തലേന്ന് എന്നേം കൊണ്ട് മാത്രമേ ഈ കൊച്ചി വിടൂ മനസ്സിലായോ…… ഇപ്പോ എനിക്കൊരു നൈറ്റ്‌ റൈഡ് പോണം വാ…….. ”

അവൾ തന്നെ എന്നെ വലിച്ചെണീപ്പിച്ചു…. എന്നേം വലിച്ചുകൊണ്ട് താഴോട്ട് പോയി….

അപ്പോഴേക്കും അവിടെ ബാക്കി രണ്ടു പേർ ഉറങ്ങി കഴിഞ്ഞിരുന്നു……
അവളുടെ ഓരോ കാര്യങ്ങൾക്ക് കൂട്ട് നില്കുന്നത് എനിക്ക് കുറച്ച് ത്രില്ലിംഗ് ആയി തോന്നി…. അതുകൊണ്ട് തന്നെ ഞാൻ അവളോട് ഗേറ്റ് തുറക്കാൻ പറഞ്ഞു……

വണ്ടി അവിടെ വെച്ച് സ്റ്റാർട്ട്‌ ആക്കാതെ പുറത്തേക്ക് തള്ളിക്കൊണ്ട് പോയി പുറത്ത് വെച്ചു ഞാൻ സ്റ്റാർട്ട്‌ ചെയ്തു…. പുറകെ അവളും കയറി……

ഒരു കാര്യവും പറയാതെ ഒന്നും മിണ്ടാതെ കൊച്ചിയുടെ രാത്രി സൗന്ദര്യവും ആസ്വദിച്ചു അങ്ങനെ പോകാൻ നല്ല ഒരു ഫീൽ തന്നെ ആയിരുന്നു….. ഒരു നിമിഷം ബാക്കിൽ ഇരിക്കുന്ന മുതൽ എന്റെ കാമുകി ആയിരുന്നെങ്കിൽ എന്ന് വരെ ഞാൻ ചിന്തിച്ചുപോയി…… 😂

അങ്ങനെ യാത്ര തുടങ്ങി പത്ത് മിനിട്ടോളം പിന്നിട്ടിരിക്കുന്നു എന്നാൽ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല…….

എനിക്കാണേൽ അപ്പൊ ഒരു കട്ടൻ ചായ കുടിക്കാൻ തോന്നി…..
സമയം പതിനൊന്നു മണിയായിരുന്നു …….

“ആദീ…..”

“മ്മ്”

“കട്ടൻ ചായ കുടിക്കുന്നോ……”

“ആഹ്…….”

അങ്ങനെ കറങ്ങി കറങ്ങി ഞാനൊരു കട കണ്ടെത്തി…..ബൈക്ക് ഒതുക്കി വെച്ച് അവളെ ശ്രദ്ധിക്കാതെ ഞാൻ പോയി രണ്ട് മിന്റ് ടീ പറഞ്ഞു …..
രാത്രി ആണെങ്കിലും അവിടെ ആളുകൾ അത്യാവശ്യം ഉണ്ടായിരുന്നു… ഒടുവിൽ രണ്ട് കപ്പുകളിൽ ചായയുമായി ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി…..

ഒരു കപ്പ്‌ അവൾക്ക് നേരെ നീട്ടി ഞാൻ ബൈക്കിൽ ചാരി ഇരുന്നു….. അവളും എന്നോട് ചേർന്നു എന്റെ തോളിൽ തല ചായ്ച്ചു ചായ കുടിക്കാൻ തുടങ്ങി…..

“ദേവ്…..”

“മ്മ്….”

“നീ ഋതുവിനെ മിസ്സ്‌ ചെയ്യുന്നുണ്ടോ…..”

“ഇല്ലാലോ…..”

“അതെന്താ….”

“ആവോ…. ആർക്കറിയാം…..”

“ആദീ….”

“മ്മ്”

“താനത് ഇതുവരെ വീട്ടില്ലല്ലേ … .”

“ഏത്”

“മറ്റേ ചേച്ചി…..”

“ഇപ്പോ തോന്നുന്നില്ല……”

“എന്ത്…..”

“ഏയ്‌ ഒന്നുമില്ല…. പോയി പൈസ കൊടുത്തിട്ട് വാ….”

അവളപ്പൊ അങ്ങനെ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസിലായിരുന്നില്ല…..( അത് മനസിലായത് ഒരുപാട് വൈകി ആണെന്ന് മാത്രം…..)

അങ്ങനെ കട്ടൻ ചായ ഒക്കെ കുടിച് പിന്നേം രണ്ട് റൗണ്ട് കറങ്ങിയതിന് ശേഷം ഞാൻ നേരെ വീട്ടിലോട്ടുള്ള വഴിയേ വെച്ചു പിടിച്ചു…..

പന്ത്രണ്ടര സമയത്തിന് ഞങ്ങൾ വീടെത്തി പുറത്തിറങ്ങിയ പോലെ അകത്തു കയറി……
ക്ഷീണം കാരണം ഞാൻ അവളുടെ മുറിയിൽ തന്നെ കിടന്നു ………

പിന്നെയുള്ള എട്ട് ദിവസം ഇതാന്ന് പറഞ്ഞു കടന്നു പോയി….. ഞങ്ങളുടെ സ്ഥലം ചുറ്റി കാണലും എല്ലാം മുറപോലെ നടന്നു പോന്നു…..
ഋതു അതിന് ശേഷം യാതൊന്നും അയച്ചില്ല എങ്കിൽ കൂടിയും അവളെന്റെ സ്റ്റാറ്റസുകൾ എല്ലാം കൃത്യമായി കാണുന്നുണ്ടായിരുന്നു…….അങ്ങനെ എട്ടാം ദിവസം വൈകുന്നേരം ചുറ്റൽ എല്ലാം കഴിഞ്ഞ് ഫുഡൊക്കെ കഴിച്ചു ആദിയുടെ മടിയിൽ തലവെച്ച് ഫോണും നോക്കി കിടക്കുമ്പോഴാണ് അവൾ ഓർക്കപ്പുറത്ത് എന്നോട് ഒരു കാര്യം പറയുന്നത്…..

” ദേവ്…. ”

“ഓ…..”

” നാളെ കഴിഞ്ഞാൽ നമ്മൾ പോകുമല്ലേ….”.

“അതെ….”

“പിന്നെ നീ നിന്റെ വീട്ടിലും ഞാൻ എന്റെ വീട്ടിലും….”

“അതെ അതെ……”

പെട്ടന്ന് അവളെന്നെ ചവിട്ടി താഴെ ഇട്ടു…..

ഉരുണ്ട് പിരണ്ട് എഴുന്നേറ്റ് ഇതെന്താ സംഭവം എന്നറിയാതെ പാവമാം ഞാൻ അവളെ മിഴിച്ചു നോക്കവേ അവളുടെ മുഖം ആണ്ടേ കടന്നൽ കുത്തിയ പോലിരിക്കുന്നു..

” എന്തോന്നാടീ വല്ലതും ഉണ്ടേൽ പറഞ്ഞു തീർത്താൽ പോരായിരുന്നോ ഉഫ് എന്റെ നടു പോയി…. ”

” ഞാനെന്റെ നടുവിൽ കൈ വെച്ച് പറഞ്ഞു …….”

എനിക്ക് അവളോടുണ്ടായിരുന്ന ഒരു ഫോർമാലിറ്റി ഈ എട്ടു ദിവസത്തിൽ അവൾ മാറ്റിയെടുത്തിരുന്നു…. പിന്നെ ടി ടാ എന്നൊക്കെ ഞാൻ വിളിച്ചു തുടങ്ങി…. മെന്റലി ഞങ്ങൾ ഒരുപാട് അടുത്തിരുന്നു…. പക്ഷെ ഇപ്പോഴും അത് വേറൊരു അർത്ഥത്തിലും ആയിരുന്നില്ല….. അവളുടെ ബെസ്റ്റ് കംഫർട് സോൺ ഞാനും എന്റെ ബെസ്റ്റ് കംഫർട് സോൺ അവളുമായി പരിണമിച്ചിരുന്നു…..

ഇത്രയും വർഷനിടയ്ക്ക് ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടിയ ബെസ്റ്റ് പാർട്സ് ആണ് തമ്മിലെന്ന് തിരിച്ചറിഞ്ഞു…. പരസ്പരം ഒന്നും മറച്ചു വെയ്ക്കാൻ ഇല്ലാതെ എട്ടു രാത്രികളും ഉറക്കം കളഞ്ഞു കഥകൾ പറഞ്ഞു നാട് ചുറ്റി അങ്ങനെ അങ്ങനെ ഞങ്ങൾ ഒരുപാട് അടുത്ത നാളുകൾ….അതുകൊണ്ട് ആണല്ലോ ഞാനിപ്പോ താഴെ വീണതും …………..v

“അതേ നമ്മൾ നേരെ പോകുന്നത് എന്റെ വീട്ടിലേക്കാണ് ഇനി നിന്റെ പഠിത്തം കഴിയുന്ന വരെ നീ എന്റെ കൂടെയാണ് താമസം…..എല്ലാം നിന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട് നിന്റെ എല്ലാ സാധനങ്ങളും നാളെ രാവിലെ എന്റെ വീട്ടിലോട്ട് ഷിഫ്റ്റ്‌ ചെയ്യുന്നു…..”

“ഇതൊക്കെ എപ്പോ….. ”

“ആഹ് അതൊക്കെ ചെയ്തു…. നല്ലതാണ് എന്ന് നിന്റെ അമ്മയും പറഞ്ഞു…. നിന്റെ പഠിത്തം നോക്കാൻ ഒരാളായി എന്ന് പറഞ്ഞിട്ടുണ്ട്……”

“ഇതെന്താ പെട്ടന്ന് നിനക്ക് തോന്നാൻ….”

“പെട്ടന്നല്ല മൂന്ന് നാല് ദിവസായി……. എനിക്കെന്തോ നിന്നേ പിരിയുന്നത് ഉൾകൊള്ളാൻ ആവാത്ത പോലെ… എനിക്ക് നിന്റെ കൂടെ ഉണ്ടാവണം….. നീ ഉള്ളപ്പോൾ ഞാൻ ഒന്നും ഓർക്കാറില്ല ….. അപ്പോ നീ ഇങ്ങനെ പെട്ടന്ന് പോയാൽ… ഞാൻ വീണ്ടും പഴയത് പോലെ ആകും….. അതുകൊണ്ടാ നിന്നോട് പോലും ചോദിക്കാതെ ഇങ്ങനൊരു…..
നിനക്ക് ഇഷ്ടമായില്ലെങ്കിൽ വേണ്ട…..”

ആദിയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു….

ഞാൻ അവളുടെ അടുത്തിരുന്നു……

” ആദൂ……നിന്റെ കൂടെ ഞാനുണ്ടാകും….. ട്ടാ…… ”

അവൾ ചിരിച്ചു….. പിന്നെ പതിവുപോലെ തന്നെ കാര്യം പറഞ്ഞു പറഞ്ഞു നേരം വെളുപ്പിച്ചു……..

അങ്ങനെ അവസാന രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞു…..വെക്കേഷൻ തീരുന്ന അന്ന് രാവിലെ അഞ്ചു മണിക്ക് തന്നെ ഞങ്ങൾ കുളിച് ഫ്രഷ് ആയി അപ്പച്ചിയോടും അങ്കിളിനോടും യാത്ര പറഞ്ഞു പുറപ്പെട്ടു…….

അവളുടെ വീട്ടിൽ ആയതുകൊണ്ട് തന്നെ അവിടെ ചെന്ന് ബാഗൊക്കെ വെച്ചിട്ട് നേരെ കോളേജിലേക്ക് പോകാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ… വഴിക്ക് വെച്ചു ഫുഡ് ഒക്കെ കഴിച്ചു ഏഴരയോട് കൂടി ഞങ്ങൾ ആദിയുടെ വീട്ടിലെത്തി…..
ഒരു വീടിന്റെ മുകൾ നിലയിൽ ആണ് അവളുടെ താമസം….
കാഴ്ച്ചയിൽ നല്ല ഭംഗിയുള്ള വീടാണത്……

ഞങ്ങൾ അകത്തേക്ക് കയറി….. ഒരു ഹാൾ ഒരു റൂം ബാത്റൂം…. പിന്നെ അടുക്കള സെറ്റപ്പ്…..

ഞാൻ നോക്കുമ്പോ എന്റെ ഒരു ഷെൽഫും ബാക്കി സാധനങ്ങളും ഒക്കെ അവിടെയുണ്ട് ……..

ഇനി ഇവിടമാണ് എന്റെ ലോകം…. ഞാൻ മനസിലോർത്തു…….

“വീടെങ്ങനെ ഉണ്ട്…..”

“മ്മ് അടിപൊളി…..”

” നീ മാത്രേ ഇവിടുള്ളൂ…..”

“ആഹ് വേറൊരു ടീച്ചർ ഉണ്ടായിരുന്നു…. സ്ഥലം മാറി പോയി….”

” ഹ്മ്മ് ”

അങ്ങനെ അവൾ ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ മാറ്റി സാരീ ഉടുത്തു വന്നു…. അപ്പോഴേക്കും എട്ടര ആയിരുന്നു…… ഞങ്ങൾ ഇരുവരും കോളേജിലേക്ക് പുറപ്പെട്ടു…….

ഞങ്ങളുടെ വരവ് കണ്ട് കുറച്ചു പിള്ളേരൊക്കെ കമന്റ്‌ അടിക്കുന്നുണ്ടായിരുന്നു കുറച്ചുപേരൊക്കെ ഞങ്ങളെ തന്നെ നോക്കി നിപ്പുണ്ടായിരുന്നു അതും പെൺകുട്ടികൾ…..
ആക്കൂട്ടത്തിൽ ഋതു ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസിലായത് ആദി എന്റെ കൈ കോർത്തു നടന്നപ്പോ ആണ്……

” എന്തെ…. ”

പെട്ടന്നുള്ള അവളുടെ പെരുമാറ്റത്തിൽ എനിക്കല്പം ലജ്ജ തോന്നി….. കോളേജ് ആയതുകൊണ്ട് മാത്രം ……..

” ദേ നിന്റെ മറ്റവൾ നോക്കുന്നുണ്ട് ഒരു ഓളം ആയിക്കോട്ടെ…. ”

എന്റെ കൈയുടെ ഇടയിലൂടെ കൈയിട്ടു അവൾ നടന്നപ്പോൾ ഉള്ള ഋതുവിന്റെ ഭാവം ഞാൻ നോക്കിയില്ല എങ്കിൽ കൂടിയും ആദി എനിക്ക് പറഞ്ഞു തന്നു……

അങ്ങനെ അകത്ത് കയറി ഞങ്ങൾ രണ്ടു വഴിക്കായി….

പിന്നെയും ഒരാഴ്ച കൂടി കടന്നു പോയി….

അങ്ങനെ ഒരു ശനിയാഴ്ച…. കോളേജ് ഇല്ലാത്തതിനാൽ ഞാനും ആദിയും വീട്ടിൽ കുറച്ച് പാചക പരീക്ഷണം ആകാമെന്ന് വെച്ചു……

അങ്ങനെ പരീക്ഷണങ്ങൾ തകൃതി ആയി നടക്കുമ്പോൾ ഡോറിൽ ആരോ തട്ടി…..

” ദേവാ പോയി ഒന്ന് നോക്കിക്കേ….. ”

” ഓക്കേ മാഡം…… ”

ഞാൻ പോയി ഡോർ തുറന്നു…..

പുറത്ത് നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു…..

ഋതു……..!

a
WRITTEN BY

admin

Responses (0 )



















Related posts