-50% Intro price for the next 72 hours only!. Buy now →

Kambi stories

ദേവാദി 5 ❤😍 [അർജുൻ അർച്ചന]

ദേവാദി 5 Devadi Part 5 | Author : Arnjun Archana [ Previous Part ] നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ……….” ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു……… “എന്താ…. “ ഞാൻ ശെരിക്ക് കേൾക്കാത്ത പോലെ ചോദിച്ചു………. ഇത്തവണ അവളെന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു…… “നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ എന്ന്…… “ ” അ….. അത്…… “ ആഹ് കടൽത്തീരത്തിരുന്നു ഞാൻ വെട്ടി വിയർത്തു……അവിടത്തെ […]

0
1

ദേവാദി 5

Devadi Part 5 | Author : Arnjun Archana

Previous Part ]

നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ……….”

ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കവേ യാതൊരു ഭാവവേദവും ഇല്ലാതെ അവളും അതെ കടലിന്റെ വിദൂരതയിൽ നോക്കിയിരിക്കുകയായിരുന്നു………

“എന്താ…. “

ഞാൻ ശെരിക്ക് കേൾക്കാത്ത പോലെ ചോദിച്ചു……….

ഇത്തവണ അവളെന്റെ മുഖത്ത് നോക്കി തന്നെ ചോദിച്ചു……

“നീയും ഋതുവും ഇഷ്ടത്തിലായിരുന്നല്ലേ എന്ന്…… “

” അ….. അത്…… “

ആഹ് കടൽത്തീരത്തിരുന്നു ഞാൻ വെട്ടി വിയർത്തു……അവിടത്തെ കാറ്റിനൊന്നും എന്നെ തണുപ്പിക്കാൻ ആയില്ല… എന്ത് വേണമെന്ന് ആലോചിച്ചിരിക്കെ വെടിയുണ്ടപോലെ അവൾ പറഞ്ഞു……

” പോകാം……… “

മറ്റൊന്നും പറഞ്ഞില്ലവൾ എനിക്കെന്തോ പേടി തോന്നി അറിഞ്ഞു വെച്ചു ചോദിച്ചതായിരിക്കാം …. എന്തായാലും സത്യം പറയണമെന്ന് തന്നെ തീരുമാനിച്ചു ……..

പോകാനെഴുന്നേറ്റ അവളുടെ അവളുടെ കൈ പിടിച്ചുകൊണ്ടു ഞാൻ വിളിച്ചു……

” ആദി…… നിക്ക്….. പറയാം……. “

എന്റെ ദയനീയ ഭാവം കണ്ടിട്ടാണോ എന്തോ അവൾ എഴുന്നേറ്റ പോലെയിരുന്നു………

” നീ ചോദിച്ചത് സത്യമാണ്…… ആയിരുന്നു…… ഋതു എനിക്കിപ്പോ ഒരു ക്ലോസ്ഡ് ചാപ്റ്റർ ആണ്…… അതിൽകൂടുതൽ ഒന്നുമില്ല…….സോറി….. നേരത്തെ പറയാത്തതിന്….. “

” വെറുതെ അല്ല കഴുത എപ്പോഴും ചിന്തിച്ചിരിക്കുന്നേ……
അവൾ പോയല്ലോ പിന്നേം നീയെന്തിനാ വെറുതെ ചിന്തിച്ചു കൂട്ടണെ…… “

” നീയെന്തിനാ ഇപ്പോൾ എന്നോട് ഇത് ചോദിച്ചേ…….. “

” ആവോ നിങ്ങൾ ഒരുമിച്ച് നടക്കുന്നത് ഒരുപാട് വട്ടം കണ്ടിട്ടുണ്ട് സാദാരണ പിള്ളേർ നടക്കുപോലെ അല്ലല്ലോ കപ്പിൾസ് നടക്കുന്ന പോലെ…അന്നേ ഒരു സ്മെൽ അടിച്ചതാ…..പിന്നെ പെട്ടന്നു അതങ്ങു നിക്കുന്നു…….നിന്റെ ചിന്ത കൂടി ആയപ്പോ എനിക്ക് സംഗതി മനസിലായി 😂 “

” ചിരിച്ചോ തനിക്ക് ചിരി…. ശെരി അത് വിട്… ക്ലോസ്ഡ് ചാപ്റ്റർ……”

” അതൊക്കെ ഓകെ ഇതുപോലെയുള്ള പറയാത്ത കഥകൾ ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോ….എനിക്ക് എല്ലാം അറിയണം…. ഇല്ലേൽ ഞാൻ നിന്നേ കൊല്ലും……… “

ഞാൻ ചിരിച്ചു…….

“നിർബന്ധം ആണോ……. “

” അതെ…. “

” ന്നാ പറയാം……താനും പറയണം… തന്റെ കഥകൾ ……… “

ഞാൻ അവളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു…. എന്റെ പഴയ പ്രണയങ്ങൾ ഉൾപ്പടെ….. എനിക്കപ്പോ ആദിയെ ശെരിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു…. അവൾക്ക് മാത്രം ഞാനൊരു തുറന്നപുസ്തകം ആയിരിക്കണമെന്നത് അതവളുടെ ആഗ്രഹം പോലെ എനിക്ക് തോന്നി…..

എല്ലാം പറഞ്ഞു തീർന്നപ്പോൾ എനിക്കെന്തോ വല്ലാത്തൊരു ആശ്വാസം തോന്നി…….
വെറുതെ ഒരു കാര്യവും ഇല്ലാതെ അവളുടെ തോളിൽ ഞാൻ തല ചായ്ച്ചു….. എനിക്ക് അവൾ മറ്റാരൊക്കെയോ ആയി മാറിയതിനുള്ള  തുടക്കമായിരുന്നു അത്……

”  എന്തേ “

” ഒന്നുമില്ല വല്ലാത്തൊരു ആശ്വാസം തോന്നുന്നുണ്ട് ഇപ്പോൾ…. “

” ആദി “

” മ്മ് “

“ഞാൻ ചെയ്തത് തെറ്റാണെന്ന് തോന്നിയോ ”
…..

” എന്ത് “

” അല്ല ഈ പ്രണയം ഒക്കെ “

” അതിലെന്താ തെറ്റ് ഇരിക്കുന്നേ “

” അല്ല അത് ഒരു പെണ്ണ്…… “

ദേവ് പ്രണയമെന്നത് രണ്ടു വ്യക്തികൾ തമ്മിൽ ഉള്ളതാണ്…. അത് ഇന്ന ജെൻഡർ എന്നൊന്നില്ല…. ലവ്  ഈസ് ലവ്…. അതിന് അതിൽ കൂടുതൽ ഡെഫനിഷൻ ഒന്നുമില്ല…… പ്രണയത്തിൻ ജെൻഡർ ഇല്ല അതൊക്കെ മനുഷ്യനുണ്ടാക്കിയത് മാത്രമാണ് നമുക്ക് ആരെ വേണമോ പ്രണയിക്കാം അതിൽ ഒരു തെറ്റും ഇല്ല…..

അവളത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്തൊരു എനർജി വന്നത് പോലെയായിരുന്നു….പക്ഷെ അടുത്ത നിമിഷം ഞാൻ ആദിയുടെ മുഖത്തേക്ക് നോക്കിയപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. എന്നെപോലെ വിദൂരതയിലേക്ക് കണ്ണും നട്ട് അവളെന്തോ ഓർക്കുന്ന പോലെ ഇനിയെന്റെ തോന്നൽ ആണോന്ന് അറിയില്ല…….
ഞാൻ അവളുടെ തോളിൽ നിന്നുമെന്റെ തല മാറ്റിയതും അവൾ തിരികെ അവളുടെ തല എന്റെ തോളിലേക്ക് ചായ്ച്ചു……

” ദേവ്…… “

” മ്മ് “

അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് മനസിലായി…..

” ആരാണ് ദേവ് പ്രണയത്തിന് ഈ ജൻഡർ ഉണ്ടെന്ന് പറഞ്ഞത്……അതില്ലായിരുന്നുവെങ്കിൽ എത്ര എത്ര മനോഹര പ്രണയങ്ങൾ ലോകം കണ്ടേനെ അല്ലെ….. “

” അതെ ആദി….. പക്ഷെ നമ്മൾ ഇനിയും മാറേണ്ടിയിരിക്കുന്നുവല്ലോ…… ഇപ്പോഴും പലതിനും മേൽകൊയ്മ ഉള്ള നാട്ടിൽ അല്ലെ നമ്മൾ ജീവിക്കുന്നെ…… അപ്പൊ ഇതൊക്കെ എന്ന് വരാനാ……. “

” മ്മ്…… “

അല്പനേരത്തേക്ക് ഞാനും അവളും ഒന്നും മിണ്ടിയില്ല …….

” ദേവ്…… “

” മ്മ് “

” എനിക്കുമുണ്ടായിരുന്നു നിന്റേത് പോലെ ഒരു പ്രണയം….. “

എനിക്ക് പ്രതേകിച്ച്‌ ഒന്നും തോന്നിയില്ല അവളത് പറഞ്ഞപ്പോൾ ഞാനത് അവൾ അതൊക്കെ പറഞ്ഞ നിമിഷത്തിൽ തന്നെ ഊഹിച്ചിരുന്നു  …..

” ഞങ്ങൾ അത് പറഞ്ഞില്ല എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു…”

അവളെന്റെ മുഖത്തേക്ക് നോക്കി ചെറിയ ചിരിയോടു കൂടി പറഞ്ഞു.

” നിന്നേ പോലെയായിരുന്നു അവളും എന്തിനുമുള്ള ധൈര്യം…..തന്റേടം….. നല്ല കണ്ണുകളാണവൾക്ക്….. കുറച്ച് നേരം അതിൽ നോക്കിയാലെ നമ്മൾ വീണു പോകും…… അങ്ങനെ ഒരുപാട് പ്രതേയ്കതകൾ ഞാൻ അവളിൽ കണ്ടു……അവളുടെ അടുത്ത് ഞാൻ ഭയങ്കര സെക്യൂഡ് ആയിരുന്നു……… ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടർന്നു….. എപ്പോഴും ഒരുമിച്ചു നടന്നു……….
പക്ഷെ എനിക്കും അവൾക്കും അതിനുമപ്പുറം എന്തോ തോന്നിയിരുന്നു…. പറഞ്ഞില്ല ഞങ്ങൾ…. പക്ഷെ പറഞ്ഞു എപ്പോഴാന്നോ….. അവളുടെ കല്യാണത്തിന്റെ അന്ന്…… രാവിലെ…… അത്….. അത്…… ഇഷ്ടമില്ലാതിരുന്നിട്ടും….. അവൾ……. ആ കല്യാ……..”

അവൾ എന്റെ തോളത്തു കിടന്നു വിതുമ്പി തുടങ്ങിയിരുന്നു……. ബാക്കി കേൾക്കാൻ ഉള്ള താല്പര്യം എനിക്കോ പറയാൻ ഉള്ള മാനസികാവസ്ഥ അവൾക്കോ ഉണ്ടായിരുന്നില്ല……

” ആദി വാ പോകാം…….”

“വേണ്ട ഇത്തിരി നേരം കൂടി……  “

അവൾ അങ്ങനെ തന്നെ എന്റെ കൈ ചുറ്റി പിടിച്ചു….ഞാനും ഒന്നും മിണ്ടിയില്ല…..

കുറച്ചു കഴിഞ്ഞു അവൾ തന്നെ ഓക്കേ ആയി  …… പോകാം ന്ന് എന്നോട് പറഞ്ഞു….അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു……..ഞങ്ങൾ അവിടെ നിന്നും ബൈക്കിന്റെ അടുത്തേക്ക് നടന്നു…. അവൾ മുന്നിലും ഞാൻ പുറകിലുമായാണ് നടന്നിരുന്നത്…… അവളെ ആഗമിക്കവേ പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു…….

”  ദേവ് നിനക്ക് ബാക്കി കഥ കേൾക്കണ്ടേ…… “

” വേണ്ട “

ഉറച്ചതായിരുന്നു എന്റെ സ്വരം………

പിന്നെ അവളൊന്നും ചോദിച്ചില്ല……

ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു………
അവളും കയറി….യാത്രയിലുടനീളം അവളെന്റെ
ബാക്കിൽ തല ചായ്ച്ചു എന്നെ ചുറ്റി പിടിച്ചിരുന്നു…….
ഇത്ര നാളായിട്ടും അവളുടെ ഉള്ളിൽ ആ മുറിവ് അതുപോലെയുണ്ടെന്ന് എനിക്ക് മനസിലായി…….

പാവം…. ഞാൻ മനസിലോർത്തു…….

യാത്ര കഴിഞ്ഞ് 7 മണിയോടെ ഞങ്ങൾ വീടെത്തി…… പോയ സന്തോഷം തിരിച്ചു വന്നപ്പോ രണ്ടു പേർക്കും ഇല്ലായിരുന്നു…..

അതുകൊണ്ട് തന്നെ അപ്പച്ചി ചോദിച്ചു…..

എന്താണ് രണ്ടാളും ഇഞ്ചി കടിച്ചത് പോലെ…..
ആദി ചോദ്യം മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി പോയി……

അത് അപ്പച്ചി സ്പീഡിന്റെ പേരിൽ ചെറിയ ഒരു വഴക്ക് സാരല്ല….
ആദിയെ ഞാൻ പറഞ്ഞു ഓക്കേ ആക്കിക്കോളാം……
അമ്മായി ചെന്ന് ഫുഡ്‌ എടുത്ത് വെയ്ക്കു…. നല്ല വിശപ്പുണ്ട്…… ചെന്നേ……..

ഞാൻ അപ്പച്ചിയെ തള്ളി അടുക്കളയിലോട്ട് വിട്ടു……

നേരെ മുകളിലേക്ക് പോയി….. ആദിയുടെ റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു….
ഞാൻ തുറന്നു അകത്ത് കയറിയപ്പോൾ അവൾ കമിഴ്ന്നു കിടപ്പുണ്ട്……

ആദി…

ബെഡിൽ ഇരുന്നുകൊണ്ട് ഞാൻ മെല്ലെ വിളിച്ചു…..

തല ചെരിച്ചു എന്നെയൊന്നു നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല….കണ്ണൊക്കെ കലങ്ങി ഇരിപ്പുണ്ട്…..

എടൊ അതൊക്കെ കഴിഞ്ഞു വർഷങ്ങൾ ആയി… നീയിപ്പോ ഒരു ടീച്ചർ അല്ലെ… വിട്ടുകളയ്…..ഓക്കേ ആക് ആദി….. നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇതുവരെ വന്നത്…. നിന്നേ പരിചയപ്പെട്ട ശേഷമാണ് ഞാൻ ഓക്കേ ആയത്… എന്നിട്ടിപ്പോ നീ ഇങ്ങനെ ഇരിക്കാൻ ആണ് ഭാവമെങ്കിൽ ഞാൻ തിരിച്ചു പോവുകയാണ്…. എനിക്ക് ഇനി ഇവിടെ നിൽക്കണ്ട …….

ഞാൻ അതും പറഞ്ഞു എഴുന്നേറ്റു

അവൾ ചാടി എഴുനേറ്റ് എന്നെ ബെഡിലേക്ക് വലിച്ചിട്ടു…… എന്നിട്ടെന്റെ പുറത്ത് കേറി ഇരുന്നിട്ട് പറഞ്ഞു…..

” നീ എങ്ങും പോകുന്നില്ല കഴുതേ പോയാൽ നിന്റെ മുട്ടുകാല് ഞാൻ തല്ലി ഒടിക്കും…. “..

ഞാൻ ചിരിച്ചു….. അവളും… അവൾ തന്നെ എന്റെ പുറത്തുനിന്നും താഴെ ഇറങ്ങി….. ഞാൻ അങ്ങനെ തന്നെ കിടന്നു…….
അവൾ നേരെ ഫ്രഷ് ആകാൻ കയറി…a. ഞാനപ്പോ വെറുതെ വാട്സ്ആപ്പ്  തുറന്ന് സ്റ്റാറ്റസുകൾ നോക്കി…….
ആദിയുടെ ഒരു സ്റ്റാറ്റസ് അതും എന്റെ ഫോട്ടോയും കൂടെ റൗഡി എന്ന ക്യാപ്ഷനും ഒരു ലവ് സ്മൈലിയും…….

ഉച്ചയ്ക്ക് ഇട്ടതാണ്……

ഞാൻ ഒന്ന് ചിരിച്ചു……

അപ്പോഴേക്കും ആദി ഇറങ്ങി വന്നു….. അതെ സമയം എന്റെ ഫോൺ റിങ് ചെയ്തു…

ഡിസ്പ്ലേ നോക്കിയ ഞാൻ കിടന്ന കിടപ്പിൽ നിന്നും ചാടി എഴുനേറ്റു പോയി…..

മൈൻ ❤

കാളിങ്……………

തുടരും……….

a
WRITTEN BY

admin

Responses (0 )



















Related posts