-50% Intro price for the next 72 hours only!. Buy now →

Kambi stories

ഡിറ്റക്ടീവ് അരുൺ 9 [Yaser]

ഡിറ്റക്ടീവ് അരുൺ 9 Detective Part 9 | Author : Yaser | Previous Part   “സാർ. അവർ നന്ദൻ മേനോനെ ഹോട്ടലിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് നന്ദൻ മേനോൻ തിരിച്ചറിഞ്ഞത് വീട്ടിൽ വെച്ച് ഈ സംഭാഷണങ്ങൾ കേട്ട് കൊണ്ടിരിക്കുമ്പോഴാവാം. ശത്രുക്കൾ അത് കേട്ടത് കൊണ്ടാവാം ലാപ് ടോപ്പിലെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കാനുള്ള കാരണവും.” “എന്നിട്ടവർ എന്ത് കൊണ്ട് ഈ വോയ്സ് റെക്കോർഡർ കണ്ടെടുത്തില്ല. കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നവർക്ക് അറിയാതിരിക്കുമോ.?” […]

0
1

ഡിറ്റക്ടീവ് അരുൺ 9

Detective Part 9 | Author : Yaser | Previous Part

 

“സാർ. അവർ നന്ദൻ മേനോനെ ഹോട്ടലിൽ വെച്ച് തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് നന്ദൻ മേനോൻ തിരിച്ചറിഞ്ഞത് വീട്ടിൽ വെച്ച് ഈ സംഭാഷണങ്ങൾ കേട്ട് കൊണ്ടിരിക്കുമ്പോഴാവാം. ശത്രുക്കൾ അത് കേട്ടത് കൊണ്ടാവാം ലാപ് ടോപ്പിലെ ഹാർഡ് ഡിസ്ക് അഴിച്ചെടുക്കാനുള്ള കാരണവും.”

“എന്നിട്ടവർ എന്ത് കൊണ്ട് ഈ വോയ്സ് റെക്കോർഡർ കണ്ടെടുത്തില്ല. കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ല എന്നവർക്ക് അറിയാതിരിക്കുമോ.?”

“അതും ശരിയാണ്. ഒരു പക്ഷേ അവരീ കാര്യം ചിന്തിക്കാതിരുന്നതാണെങ്കിലോ.? കൊലപാതകവും നടത്തി തെളിവും നശിപ്പിച്ച് പെട്ടന്ന് മടങ്ങാനുള്ള ശ്രമത്തിനിടയിൽ ഇത് വിട്ട് പോയതായാലും മതിയല്ലോ.?

“അതും ശരിയാണ്.”

“അവിടെയും ഒരു പ്രശ്നം ഒളിഞ്ഞിരിക്കുന്നുണ്ട് സാർ.” ആലോചനയോടെ അലി പറഞ്ഞു.

“എന്ത് പ്രശ്നം.” അരുൺ പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു.

“സാറിപ്പോൾ എന്നോട് ചോദിച്ചില്ലേ, കമ്പ്യൂട്ടറിൽ റെക്കോർഡ് ചെയ്യാൻ കഴിയില്ലെന്ന് അവർക്കറിയില്ലേന്ന്. ഏതാണ്ട് ഈ സമയത്തിനകം തന്നെ അതവർ ചിന്തിച്ച് കാണും. അത് കൊണ്ട് തന്നെ ഇതിനായുള്ള തിരച്ചിലും അവർ തുടങ്ങിക്കാണും.”

“അവരിതിനായി എവിടെയായിരിക്കും തിരയുക.”

“എന്താ സംശയം നന്ദന്റെ വീട്ടിലായിരിക്കും. അവിടെയില്ലെങ്കിൽ മാത്രമാണ് അവർക്ക് അടുത്ത ഓപ്ഷൻ ഉള്ളു. ആ ഒപ്ഷൻ പോലീസ് സ്റ്റേഷനും നിങ്ങളും.”

“അപ്പോൾ നന്ദന്റെ ലോഡ്ജിലെ അവരുടെ അന്വേഷണം കഴിഞ്ഞാൽ അടുത്തത് ഇവിടെയായിരിക്കും അല്ലേ.?”

“അതേ എന്ന് തോന്നുന്നു. പോലീസിന്റെ കയ്യിൽ അതുണ്ടോ എന്ന് അറിയാൻ തക്ക സ്വാധീനമൊക്കെ അവർക്കുണ്ടാവുമെന്നാണ് എന്റെ വിശ്വാസം.”

“നമ്മളിപ്പോൾ എന്ത് ചെയ്യണമെന്നാണ് നീ പറയുന്നത്.”

“ഈ വോയ്സ് റെക്കോർഡർ നന്ദന്റെ ലോഡ്ജിൽ തന്നെ എത്തിക്കണം.”

“ഒരു പക്ഷേ അവർ ഇതിനോടകം തന്നെ അവിടെ തിരഞ്ഞിട്ടുണ്ടെങ്കിൽ ഇത് അവിടെ വെക്കുന്നത് വെറുതേയാവില്ലേ.”

“പകൽ പോലീസ് ഇൻക്വസ്റ്റ് നടക്കുന്നതിനാലും വൈകുന്നേരം അങ്ങാടിയിൽ ആളുകൾ കൂടുതൽ ഉണ്ടാവുന്നതിനാലും അതിനായി അവർ രാത്രിയേ തിരഞ്ഞെടുക്കൂ എന്ന് വിശ്വസിക്കാം.”

“ഓകെ. ഞാനെത്രയും പെട്ടന്ന് തന്നെ ഈ വോയ്സ് റെക്കോർഡർ അവിടെ എത്തിക്കാം.”

“അത് തന്നെയാണ് ആദ്യം വേണ്ടത്. അതിന് ശേഷം സാറിവിടേക്ക് വരണം. എനിക്കിപ്പോൾ നന്ദൻ മേനോന്റെ മരണം മാത്രമേ അറിയൂ. അത് പോരാ എനിക്ക് മുഴുവൻ കാര്യങ്ങളും അറിയണം.”

“ഓ.. അതിനെന്താ. ഇത് അവിടെ വെച്ച ശേഷം ഞാൻ പെട്ടന്ന് വരാം. ചിലപ്പോൾ അൽപം വൈകും ക്ഷമിക്കുക.” അരുൺ വോയ്സ് റെക്കോർഡർ കമ്പ്യൂട്ടറിൽ നിന്നും റിമൂവ് ചെയ്ത് കൊണ്ട് പറഞ്ഞു.

“ഓകെ സാർ. കഴിയുന്നതും നേരത്തെ വരിക.”

അനന്തരം അരുൺ അലിയോട് യാത്ര പറഞ്ഞ് വണ്ടിയുടെ താക്കോലുമെടുത്ത് പുറത്തിറങ്ങി. അലിയെ വീടിനുള്ളിൽ തന്നെ നിർത്തി വീട് പൂട്ടിയാണ് അരുൺ പോയത്.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

വൈകുന്നേരം അഞ്ചരയോടെയാണ് സി ഐ സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും നന്ദന്റെ ലോഡ്ജിലെത്തുന്നത്. സി ഐ സ്വാമിനാഥന്റെ മനസ്സിലായില്ല എന്താണെന്നതിനെക്കുറിച്ച് രാമന് ഊഹം പോലുമുണ്ടായിരുന്നില്ല.

“സാർ നമ്മൾ എവിടെ നിന്നാണ് തുടങ്ങുന്നത്. എങ്ങനെയാണ് രാവിലെ മുതൽ മൂന്ന് മണി വരെയുളള സമയത്തിനിടക്ക് ഇവിടെ വന്നവരെ കണ്ടെത്തുക.” ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങിക്കൊണ്ട് രാമൻ ചോദിച്ചു.

“അങ്ങനെ ഒരു പ്രത്യേക രീതിയിലുള്ള അന്വേഷണമൊന്നുമല്ല. ആ റൂമിന്റെ തൊട്ടടുത്തുള്ള റൂമുകളിൽ തിരക്കിയാൽ എന്തെങ്കിലും വിവരങ്ങൾ കിട്ടാതിരിക്കില്ല. മരണപ്പെട്ട നന്ദന്റെ അയൽവാസികൾക് എന്താണ് പറയാനുള്ളതെന്ന് നോക്കാം.”

“അതൊരു നല്ല ഐഡിയയാണ് സാർ.”

ഒരേ നിരയിൽ എട്ട് മുറികളായിരുന്നു ആ ലോഡ്ജിൽ ഉണ്ടായിരുന്നത്. അതിന്റെ കിഴക്ക് ഭാഗത്ത് നിന്നുള്ള മൂന്നാമത്തെ റൂമായിരുന്നു നന്ദൻ ഉയോഗിച്ചിരുന്നത്.

സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും കിഴക്ക് ഭാഗത്തുള്ള ആദ്യത്തെ മുറിയിലേക്കാണ് ആദ്യം പോയത്. സ്വാമിനാഥൻ ആ റൂമിന്റെ വാതിലിൽ പതിയെ തട്ടി.

“ദാ വരുന്നു.” അകത്ത് നിന്നൊരു സ്ത്രീ സ്വരം അവരെ തേടിയെത്തി.

കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നു. യൂണിഫോമിലുള്ള പോലീസുകാരെ കണ്ടപ്പോൾ അവർ ഒന്ന് പകച്ചു.

“എന്താ സാർ കാര്യം.” പേടിയോടെയായിരുന്നു അവരുടെ ചോദ്യം.

” ഞങ്ങൾക്കൊന്ന് അകത്തേക്കിരിക്കാമല്ലോ അല്ലേ.?”സ്വാമിനാഥൻ ചോദിച്ചു.

“അതിനെന്താ സാർ, അകത്തേക്കിരിക്കാം.” ആ സ്ത്രീ ഉള്ളിലേക്ക് നടന്നു. പുറകെ സ്വാമിനാഥനും രമേട്ടനും.

സ്വാമിനാഥൻ ആ സ്ത്രീ നൽകിയ കസാരയിലിരുന്നു. ഓപ്പോസിറ്റായി അവരും. മറ്റൊരു സ്റ്റൂളിലിരുന്ന് രാമൻ എഴുതാൻ തയ്യാറെടുത്തു.

“എന്താണ് നിങ്ങളുടെ പേര്.”

“ശാന്ത.”

“മരണപ്പെട്ട നന്ദൻ മേനോനെ ശാന്തക്ക് പരിചയമുണ്ടോ.?”

“രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടൊന്നുമില്ല.”

“അതെന്താ സംസാരിക്കാത്തത്.”

“ഒന്നാമത്തെ കാര്യം അയാൾക്ക് എന്നോടും എനിക്കയാളോടും സംസാരിക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. പിന്നെ അയാൾ ഇവിടെ താമസമാക്കിയിട്ട് കുറച്ച് ദിവസം മുമ്പാണ് അതിന് മുമ്പൊക്കെ വേറൊരാളായിരുന്നു.”

“രാവിലെ അയാളുടെ മുറിയിലേക്ക് വരുന്ന ആരെയെങ്കിലും അറിയുമോ.?”

“ഇന്നലെ അരുൺ എന്നൊരാൾ വന്നിരുന്നു…” എന്തോ ആലോചിച്ചു കൊണ്ട് ശാന്ത പറഞ്ഞു.

“ഞാൻ ഇന്നലെത്തെ കാര്യം മാത്രമായിട്ടല്ല ചേദിച്ചത്. സ്ഥിരമായി അതായത് പാൽ, പത്രം അത് പോലെ എന്തെങ്കിലും”

“പത്രവും പാലും പുറത്ത് നിന്നാണ് വാങ്ങിക്കാറുള്ളതെന്ന് തോന്നുന്നു. ആ… പിന്നെ സാവിത്രി വരാറുണ്ട്. അവർക്ക് അഞ്ചാം നമ്പർ മുറി തുടക്കലും നന്നാക്കലുമൊക്കെ രാവിലെയാണ്.” ആലോചിച്ചു കൊണ്ട് ശാന്ത പറഞ്ഞു.

“അത് ശരി. ഇന്ന് രാവിലെ അവർ വന്നിരുന്നോ.?”

“അതിപ്പോ ആ റൂമിലുള്ളവരോട് തന്നെ ചോദിക്കുകയാണ് സാറേ നല്ലത്. ഇന്ന് രാവിലെ അവരെ കണ്ടിരുന്നോ എന്ന് ഞാൻ ഓർകുന്നില്ല.”

“ഓകെ. ഞങ്ങൾ അവരെ കാണാം. നിങ്ങളുടെ വിലപ്പെട്ട ഇത്രയും സമയം എനിക്ക് വേണ്ടി ചിലവഴിച്ചതിന് നന്ദി.” സ്വാമിനാഥൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

അയാളോടൊപ്പം കോൺസ്റ്റബിൾ രാമനും ആ മുറി വിട്ടിറങ്ങി. അവരുടെ നടത്തം അവസാനിച്ചത് അഞ്ചാം നമ്പർ മുറിയുടെ മുന്നിലായിരുന്നു. ആ മുറിയുടെ വാതിലിലും സ്വാമിനാഥന്റെ കൈ താളത്തിൽ അമർന്നു.

തടിച്ചു കുറുകിയ ഇരുണ്ട നിറമുള്ള ഒരാളാണ് വാതിൽ തുറന്നത്. പുറത്ത് പോലീസിനെ കണ്ടപ്പോൾ അയാൾ ഒന്ന് വിരണ്ടു.

“ഞങ്ങൾക്ക് അകത്തേക്ക് ഇരിക്കാമല്ലോ അല്ലേ.?” പതറി നിൽക്കുന്ന അയാളോടായി സ്വാമിനാഥൻ ചോദിച്ചു.

“തീർച്ചയായും സർ, അകത്തേക്ക് വരൂ.” അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

“രമേ മൂന്ന് ക്ലാസ് ചായ കൊണ്ടുവരൂ.” അയാൾ അടുക്കളയുടെ വാതിൽകലേക്ക് ചെന്ന് കൊണ്ട് ഭാര്യയോട് ആയി പറഞ്ഞു.

അയാൾ തിരിച്ച് സ്വാമിനാഥന് അടുത്ത് എത്തുമ്പോഴേക്കും സ്വാമിനാഥനും രാമനും ഹാളിൽ ഉണ്ടായിരുന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു. രാമൻ റൈറ്റിംഗ് പേഡിൽ പേപ്പർ വെച്ച് എഴുതാൻ തയ്യാറെടുത്തു.

“എന്താണ് നിങ്ങളുടെ പേര്.? “

“സുന്ദരൻ എന്നാണ് സാർ. എന്താ സർ എന്തെങ്കിലും പ്രശ്നമുണ്ടോ.?”
അവർക്കരികിലേക്ക് ഒരു കസേര നീക്കിയിട്ടു കൊണ്ട് അയാൾ സ്വാമിനാഥനോട് ചോദിച്ചു. അയാളുടെ ശബ്ദത്തിന് പതർച്ച ഉണ്ടായിരുന്നു.

“പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല ഇന്ന് മരണപ്പെട്ട നന്ദൻ മേനോനെ കുറിച്ച് ചില വിവരങ്ങൾ ചോദിച്ചറിയാൻ ആണ് ഞങ്ങൾ വന്നത്.” സ്വാമിനാഥൻ തന്റെ ആഗമനോദ്ദേശം അവരോട് വെളിപ്പെടുത്തി.

“അത്രയേ ഉള്ളു അല്ലേ.? പോലീസുകാരെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി ആയിരുന്നു. അതാ ചോദിച്ചത്.” ആശ്വാസത്തോടെ അയാൾ പറഞ്ഞു.

“നിങ്ങൾ എന്തിനാ പോലീസിനെ പേടിക്കുന്നത്.? നിങ്ങൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ.?” വെറുതെ പോലീസുകാർ ആരെയും ഉപദ്രവിക്കാറില്ല. ആശ്വാസ രൂപേണ സ്വാമിനാഥൻ പറഞ്ഞു.

“കുറ്റം ഒന്നും ചെയ്തിട്ടില്ലെനങ്കിലും ചെറുപ്പം മുതലേ എനിക്ക് പോലീസിനെ പേടിയാണ് സാർ.”

“ഒകെ. നമുക്ക് വന്ന കാര്യത്തിലേക്ക് കടക്കാം. സ്ഥിരമായി ഇവിടെ വരുന്ന ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഒന്നാം നമ്പർ മുറിയിലെ ശാന്ത പറഞ്ഞത് ഇവിടെ സ്ഥിരമായി സാവിത്രി എന്നൊരു പെണ്ണ് ജോലിക്ക് വരുന്നുണ്ട് എന്നാണ് ശാന്ത പറഞ്ഞത്. അതേക്കുറിച്ചൊന്ന് അന്വേഷിച്ചറിയാൻ വന്നതാണ് ഞാൻ.”

“ഓക്കേ സർ. ഞാനും ഭാര്യയും സർക്കാർ സ്കൂളിലെ അധ്യാപകരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരു സഹായത്തിനായി ആണ് സാവിത്രി യോട് രാവിലെ വരാൻ പറഞ്ഞത്.”

“ഓക്കേ ഇന്ന് രാവിലെ സാവിത്രി വന്നിരുന്നോ എന്നറിയാനാണ് ഞങ്ങൾ ഇപ്പോൾ വന്നത്.”

“പതിവുപോലെ ഇന്നും സാവിത്രി വന്നിരുന്നു സർ.”

ഒരു സംശയം കൂടി. ഇന്നലെ രാത്രിയിലെ അതിനുശേഷമോ ഇവിടെ ആരെങ്കിലും വന്നതായി ഓർക്കാൻ കഴിയുന്നുണ്ടോ.?”

”അങ്ങനെ ചോദിച്ചാൽ….. രാത്രി ഒരു പത്ത് മണിക്ക് മുമ്പ് ഇവിടെ രണ്ടു വണ്ടികൾ വന്നിരുന്നു. പിന്നീട് അവർ മടങ്ങിയത് ഏകദേശം അരമണിക്കൂറിനു ശേഷം ആണ്. അവർ എന്തിനാണ് വന്നത് എന്ന് ഞങ്ങൾക്കറിയില്ല.”

“പകൽ സമയത്ത് ആരെങ്കിലും വന്നിരുന്നോ.? അതായത് നിങ്ങൾ ഇവിടുന്ന് സ്കൂളിലേക്ക് ഇറങ്ങുന്നതിനു മുമ്പ്.”

“സോറി സർ അങ്ങനെയാരും വന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.”

“വേറെ എന്തെങ്കിലും വിവരങ്ങൾ നിങ്ങളിൽ നിന്ന് അറിയാൻ ഉണ്ടെന്നു തോന്നുമ്പോൾ ഞങ്ങൾ വീണ്ടും വരാം.” സ്വാമിനാഥൻ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവർ പുറത്തേക്ക് നടന്നു.

“സർ നമ്മൾ ഇനി സാവിത്രിയുടെ വീട്ടിലേക്കാണ് പോകുന്നത്.?” സ്വാമിനാഥൻ ലോഡ്ജിന്റെ പുറത്തേക്കിറങ്ങിയപ്പോൾ കൂടെ ഇറങ്ങി കൊണ്ട് രാമൻ ചോദിച്ചു.

“അതെ രാമേട്ടാ. നേരത്തെ അവരിൽ നിന്നും വാങ്ങിയ അഡ്രസ് കയ്യിൽ ഉണ്ടല്ലോ അല്ലേ.?”

“ഉണ്ട് സർ.” അയാൾ മറുപടി നൽകി.

ആ സമയത്താണ് അരുണിന്റെ ബൊലേറോ ലോഡ്ജിന് മുറ്റത്ത് എത്തിയത്. നന്ദൻ മേനോന്റെ വോയിസ് റെക്കോർഡർ തിരിച്ചു വയ്ക്കാൻ വന്നതായിരുന്നു അരുൺ.

പോലീസ് ജീപ്പിന്റെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ ഒരുങ്ങിയ സ്വാമിനാഥൻ അരുണിനെ കണ്ടതോടെ വണ്ടിയിൽ കയറാതെ പുറത്തു തന്നെ നിന്നു.

വോയിസ് റെക്കോർഡർ തിരിച്ചു വയ്ക്കാൻ വന്നതായിരുന്നതുകൊണ്ട് തന്നെ എസ് ഐ സ്വാമിനാഥനെ അവിടെ കണ്ടപ്പോൾ അരുൺ ഒന്നു പതറി.

എങ്കിലും അവൻ ബൊലേറോയിൽ നിന്നിറങ്ങി സ്വാമിനാഥൻ റെ അടുത്തേക്ക് തന്നെ ചെന്നു. “ഹായ് സർ.” അരുൺ അയാളെ അഭിസംബോധന ചെയ്തു.

“ഹായ് എന്താ ഈ നേരത്ത് ഇവിടെ.?” സ്വാമിനാഥൻ അരുണിനെ ചുഴിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

“കൂട്ടത്തിലൊരാൾ മരണപ്പെട്ടതല്ലേ സർ. പരിസരത്തുള്ളവരോടൊക്കെ അതിനെക്കുറിച്ചൊന്നും തിരക്കാണെന്ന് കരുതി.” അരുൺ പെട്ടെന്ന് തന്നെ ഒരു നുണ തട്ടിക്കൂട്ടി എടുത്തു.

“അതൊരു ആത്മഹത്യയാണെന്ന് നിങ്ങളും വിശ്വസിക്കുന്നുണ്ടോ.?”

“ഇല്ല സർ. അതൊരു കൊലപാതകമാണെന്ന് എനിക്ക് വ്യക്തമായി അറിയാം.” അരുൺ സംശയലേശമന്യേ അയാളോട് പറഞ്ഞു.

“ഓ… അത് ശരി. എന്നിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ അതിനെക്കുറിച്ച് ഒരു പരാതി കൊടുത്തില്ലല്ലോ.?”

“ഈ കൊലപാതകം എല്ലാം എനിക്കുള്ള താക്കീതാണ് സാർ. ഇപ്പോൾ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിൽ നിന്ന് ഒഴിവാകാൻ. അതല്ലെങ്കിൽ അതിന്റെ അന്വേഷണം അവസാനിപ്പിക്കാൻ. അതിന്റെ ആദ്യ താക്കീത് ഈ കൊലപാതകം ആയിരുന്നില്ല. മൂന്നു ദിവസങ്ങൾക്കു മുമ്പ് മരണപ്പെട്ട പലചരക്ക് കടക്കാരൻ രാജനായിരുന്നു അവരുടെ ആദ്യത്തെ ഇര. ഇപ്പോൾ നന്ദൻ മേനോനും.” ഒരു നെടുവീർപ്പോടെ അരുൺ പറഞ്ഞു.

“എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ ഈ വിവരം പോലീസിൽ അറിയിച്ചില്ല.” ക്രോധത്തോടെ ആയിരുന്നു സ്വാമിനാഥന്റെ ചോദ്യം.
.
“സർ അവർ കൃത്യമായി പ്ലാൻ ചെയ്തു കരുക്കൾ നീക്കി ആണ് ഓരോ കൊലപാതകങ്ങളും നടത്തുന്നത്. അവരിലേക്ക് എത്താൻ സാധ്യതയുള്ള സാക്ഷികളെയും അത് കണ്ടെത്തുന്ന ആളെയുമാണ് അവർ ഇതുവരെ കൊലപ്പെടുത്തിയിരിക്കുന്നത്.”

“അത് ശരി. ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലേ.? നിങ്ങൾ ഒരു അരമണിക്കൂർ കഴിഞ്ഞ് സ്റ്റേഷനിലേക്ക് ഒന്നു വരാമോ.? ഒരല്പം കൂടുതൽ കാര്യങ്ങൾ എനിക്ക് നിങ്ങളിൽ നിന്നും അറിയാനുണ്ട്. ഇപ്പോൾ എനിക്ക് ചെറിയ ചില തിരക്കുകൾ ഉണ്ട്.”

“ഷുവർ സർ ഞാൻ അരമണിക്കൂർ കഴിഞ്ഞ സ്റ്റേഷനിലേക്ക് എത്താം.” അരുൺ അയാൾക്ക് മറുപടി നൽകി.

അരുണിനോട് യാത്ര പറഞ്ഞുകൊണ്ട് സ്വാമിനാഥൻ പോലീസ് ജീപ്പിന്റെ കോ- ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

കോൺസ്റ്റബിൾ രാമൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു റിവേഴ്സ് എടുത്തു കൊണ്ട് ലോഡ്ജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.

സ്വാമിനാഥൻ പോയതിനു ശേഷമാണ് അരുൺ മൂന്നാം നമ്പർ മുറിയുടെ നേർക്ക് ചെന്നത്. അവിടെ do not cross എന്നെഴുതിയ ബാരിക്കേഡുകൾ വലിച്ചു കിട്ടിയിരിക്കുന്നത് അരുൺ കണ്ടു. അതുവഴി അകത്തേക്ക് കയറുന്നത് ഇനി അബദ്ധമാണെന്ന് അവനു മനസ്സിലായി.

അവൻ ആ കെട്ടിടത്തിന്റെ മുകളിൽ വശത്തേക്ക് നോക്കി. ഓടിട്ട കെട്ടിടം ആണ്. പക്ഷേ റോഡിനു മുകളിൽ കയറണമെങ്കിലും രാത്രി ആവണം. ഈ സമയത്ത് ആളുകളുടെ ശ്രദ്ധയിൽ പെടാനുള്ള സാധ്യത കൂടുതലാണ്.

ഇനി എന്താണ് വഴി എന്ന് ആലോചിക്കുന്നതിനിടയിലാണ് രണ്ട് കഴുക്കോലുകൾക് ഇടയിലൂടെയുള്ള ഗ്യാപ്പ് അരുൺ ശ്രദ്ധിച്ചത്. അരുൺ ആ ഗ്യാപിലൂടെ വോയിസ് റെക്കോർഡർ അകത്തേക്ക് ഇടാൻ ശ്രമിച്ചു. ആദ്യത്തെ മൂന്നു തവണത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും നാലാമത്തെ ശ്രമം വിജയം കാണുക തന്നെ ചെയ്തു.

ആ സമയം സ്വാമിനാഥനും രാമനും സാവിത്രിയുടെ വീടിനുമുമ്പിൽ എത്തിയിരുന്നു. സാവിത്രി അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

കോൺസ്റ്റബിൾ രാമൻ സാവിത്രിയിൽ നിന്ന് അഡ്രസ്സിനോടൊപ്പം വാങ്ങിയിരുന്ന നമ്പറിൽ വിളിച്ച് എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് എത്തിച്ചേരാൻ ആവശ്യപ്പെട്ടു.

ഏകദേശം അരമണിക്കൂറോളം സമയം തന്നെ അവർക്കവിടെ കാത്തിരിക്കേണ്ടിവന്നു. അതുകഴിഞ്ഞാണ് സാവിത്രി അവിടെയെത്തിയത്.

“സോറി സർ. കുറച്ചു വൈകിപ്പോയി. ചെയ്യുന്ന ജോലി കഴിയാതെ വരാൻ കഴിയില്ലല്ലോ.?” അതുകൊണ്ടാണ് സർ. വാതിൽ തുറക്കുന്ന അതിനിടയിൽ ക്ഷമാപണത്തോടെ സാവിത്രി പറഞ്ഞു.

“സാരമില്ല. കാര്യങ്ങളെല്ലാം എനിക്കും മനസ്സിലാകും.” അയാൾ മറുപടി നൽകി.

“സാർ അകത്തേക്ക് ഇരിക്കാം. സാറിന് കുടിക്കാൻ എന്താ വേണ്ടത്.?” ആതിഥ്യ മര്യാദയോടെ സാവിത്രി ചോദിച്ചു.

“തൽക്കാലം കുടിക്കാൻ ഒന്നും വേണ്ട സാവിത്രി. കുറച്ചുമുമ്പ് ഞാൻ ചോദിക്കാൻ വിട്ട ചില കാര്യങ്ങളിൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്. അതിന്റെ ദൂരീകരണത്തിനാണ് ഇപ്പോൾ ഞാൻ വന്നിരിക്കുന്നത്.” സ്വാമിനാഥൻ ആഗമനോദ്ദേശം വെളിപ്പെടുത്തി.

സ്വാമിനാഥനും കോൺസ്റ്റബിൾ രാമനും ഹാളിലേക്ക് കയറി അവിടെയുണ്ടായിരുന്ന കസേരകളിൽ ഇരുന്നു. കോൺസ്റ്റബിൾ രാമൻ റൈറ്റിംഗ് പാഡ് എടുത്തു എഴുതാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

“സർ ചോദിച്ചോളൂ. എനിക്കറിയാവുന്നത് എല്ലാം ഞാൻ പറയാം.”

“സാവിത്രി ഇന്ന് രാവിലെ ലോഡ്ജിൽ പോയിരുന്നോ.?” സ്വാമിനാഥൻ നേരെ കാര്യത്തിലേക്ക് കടന്നു.

“ഉവ്വ് സാർ. രാവിലെ സുന്ദരൻ സാറിന്റെയും രമ ടീച്ചറുടെയും മുറി വൃത്തിയാക്കാൻ വേണ്ടി ഞാനവിടെ പോയിരുന്നു.”

“നിങ്ങൾ നന്ദൻ മേനോന്റെ മുറി വൃത്തിയാക്കാൻ സാധാരണയായി എപ്പോഴാണ് പോകാറുള്ളത്.”

“അങ്ങനെ പ്രത്യേക സമയം ഒന്നും ഇല്ല സർ. ചിലപ്പോൾ സുന്ദരൻ സാറിന്റെ മുറി വൃത്തിയാക്കിയതിനു ശേഷം അവിടെ വൃത്തിയാക്കും. അല്ലെങ്കിൽ വൈകുന്നേരം വീണ്ടും പോകും.” സാവിത്രി വിശദീകരിച്ചു.

“ഇന്ന് രാവിലെ നിങ്ങൾ നന്ദൻ മേനോന്റെ മുറി വൃത്തിയാക്കാൻ നോക്കിയിരുന്നോ.?”

“നോക്കിയിരുന്നു സാർ. രണ്ടും ഒരുമിച്ചു തീർന്നാൽ ഇനി അങ്ങോട്ട് പോകണ്ടല്ലോ എന്നുകരുതിയാണ് സാറെ നോക്കിയത്.”

“അപ്പോൾ രാവിലെ നന്ദൻ മേനോൻ അവിടെ ഉണ്ടായിരുന്നില്ലേ. സംശയത്തോടെ ആയിരുന്നു സ്വാമിനാഥന് ചോദ്യം.”

“അവിടെ നന്ദൻ മേനോൻ ആ സമയത്ത് ഇല്ലായിരുന്നു എന്നാണ് സാർ തോന്നുന്നത്.”

“നന്ദൻ മേനോൻ അവിടെ ഇല്ല എന്ന് നിങ്ങൾ എങ്ങനെയാണ് ഉറപ്പിച്ചത്.?” കടുത്ത മാനസിക സംഘർഷത്തോടെ സ്വാമിനാഥൻ ചോദിച്ചു.

“സർ ഞാൻ രാവിലെ ചെന്നപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടി കിടക്കുകയായിരുന്നു. അതുകൊണ്ടാണ് സാർ ഞാൻ അവിടെ നന്ദൻ മേനോൻ ഉണ്ടായിരുന്നില്ല എന്നു പറഞ്ഞത്.”

“രാവിലെ എത്ര മണിക്കാണ് നിങ്ങൾ അവിടെ പോയത്.?”

“ഒരു ഒമ്പതര ആയിക്കാണും സാറേ. ഏതാണ്ട് ഒമ്പതരയ്ക്ക് ആണ് സുന്ദരൻ സാറും രമ ടീച്ചറും സ്കൂളിലേക്ക് പോകുന്നത്. അതിന്റെ കൂടെ തന്നെയാണ് സാർ ഞാനും അവിടെ നിന്നിറങ്ങി നന്ദൻ സാറിന്റെ മുറിയുടെ വാതിൽ ഇന്ത്യ ഹാൻഡിൽ പിടിച്ച് തിരിഞ്ഞു നോക്കിയത്. അവിടെ ആൾ ഇല്ലെന്നു കണ്ടപ്പോൾ ഞാൻ അടുത്ത സ്ഥലത്തേക്ക് പോയി.”

“അപ്പോൾ രാവിലെ ഒമ്പതരയ്ക്ക് നിങ്ങളവിടെ ചെല്ലുമ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടി കിടക്കുകയായിരുന്നു അല്ലേ.?”

“സർ പുറത്തുനിന്ന് ആണോ അകത്തു നിന്നാണ് പൂട്ടിയത് എന്നൊന്നും പറയാൻ പറ്റില്ല. പുറത്തുനിന്നും അകത്തുനിന്നും ഒരുപോലെ പൂട്ടാവുന്ന ലോക്ക് ആണ് അതിന്റേത്. ഹാൻഡിൽ പിടിച്ച് തിരിച്ചിട്ടും തുറക്കാത്തത് കൊണ്ട് ആൾ അവിടെ ഇല്ലെന്നു കരുതി ഞാൻ മടങ്ങിപ്പോയി.”

“അപ്പോൾ നിങ്ങൾ വൈകുന്നേരം ചെയ്തപ്പോഴോ.?”

“വൈകുന്നേരം ചെന്നപ്പോൾ ആ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഹാൻഡിൽ പിടിച്ച് തിരിച്ചപ്പോൾ തന്നെ അകത്തേക്ക് തുറന്നു.”

“ഒക്കെ ഒരുപാട് നന്ദി സവിത്രി. ഇനിയും ചിലപ്പോൾ കാണേണ്ടിവരും.” സ്വാമിനാഥൻ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. കൂടെ രാമനും.

അവരിരുവരും സരിതയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് അടുത്തെത്തി. സ്വാമിനാഥൻ കോ- ഡ്രൈവിംഗ് സീറ്റിലേക്കും രാമൻ ഡ്രൈവിംഗ് സീറ്റിലേക്കും കയറി.

രാമൻ സമയം കളയാതെ ജീപ്പ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

“രാമേട്ടാ. രാവിലെ ഒമ്പതരയ്ക്ക് നന്ദൻ മേനോന്റെ മുറി പൂട്ടി കിടക്കുകയായിരുന്നു. വൈകുന്നേരം മൂന്നരക്ക് മുമ്പ് അതിന്റെ ലോക്ക് തുറക്കുകയും ചെയ്തിരിക്കുന്നു. ആ സമയത്തിനിടയിൽ അവിടെനിന്ന് ആ വാതിൽ തുറന്നു പോയ ആളെ കണ്ടെത്തിയാൽ നമ്മൾ നന്ദൻ മേനോൻ കൊലപാതകിയിലേക്കും എത്തിച്ചേരും. ഒരുപക്ഷേ തെളിവുകൾ നശിപ്പിക്കാൻ ആയിരിക്കാം അവർ അത്രയും സമയം അവിടെ ചിലവഴിച്ചത്.”

“അത് ശരിയായിരിക്കാം സർ.”

“രാമേട്ടാ നമുക്ക് എത്രയും പെട്ടെന്ന് സ്റ്റേഷനിൽ എത്തണം. ഡിറ്റക്റ്റീവ് അരുൺ അവിടെ കാത്തിരിക്കുന്നുണ്ടാവും. അയാളുടെ ഞാൻ അരമണിക്കൂർ കഴിഞ്ഞ് വരാനാണ് ആവശ്യപ്പെട്ടത്. പറഞ്ഞിട്ട് ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.”

“സർ ഒന്നാം നമ്പർ മുറിയിലെ ശാന്തയെ ഒന്നുകൂടി കണ്ടതിനുശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതല്ലേ ഉചിതം. രാവിലെ പത്ത് മണിക്കും മൂന്നു മണിക്കും ഇടയിൽ അവിടെ ആരെങ്കിലും വന്നിരുന്നോ എന്ന് അവർക്ക് അറിയാൻ കഴിയില്ലേ. ഇനി അവർ വാഹനത്തിലാണ് വരുന്നതെങ്കിൽ വാഹനത്തിന്റെ ശബ്ദം എങ്കിലും ശാന്ത കേട്ടിട്ടുണ്ടാവില്ല.”

“നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് രാമേട്ടാ. നമുക്ക് അവിടെ തന്നെയാണ് പോകേണ്ടത്. ഒരുപക്ഷേ മാറ്റിവച്ചാൽ പിന്നീട് സംഭവം മറന്നു പോകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വണ്ടി ലോഡ്ജിലേക്ക് തന്നെ വിടൂ.”

സ്വാമിനാഥനും രാമനും ലോഡ്ജിൽ എത്താൻ അധികം സമയം വേണ്ടി വന്നില്ല. സമയം അപ്പോഴേക്കും ആറര കഴിഞ്ഞിരുന്നു.

അവർ നേരെ പോയത് ശാന്ത താമസിക്കുന്ന ഒന്നാം നമ്പർ മുറിയിലേക്ക് തന്നെയായിരുന്നു. സ്വാമിനാഥൻ വാതിൽ കൈകൊണ്ട് മുട്ടി.

“ആരാ അത്.” എന്ന് ചോദിച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയത് ഒരു പുരുഷനായിരുന്നു. പുറത്തു നിൽക്കുന്ന പോലീസുകാരനെ കണ്ടു അയാളും ഒന്നു പതറി.

അത് ശാന്തയുടെ ഭർത്താവായിരിക്കും എന്ന് സ്വാമിനാഥൻ ഊഹിച്ചു.

“സുകുമാരൻ അല്ലേ.?” ശാന്ത പറഞ്ഞുകൊടുത്ത അഡ്രസ്സിലെ ഭർത്താവിന്റെ പേര് ഓർത്തുകൊണ്ട് രാമൻ ചോദിച്ചു.

“അതേ. എന്താ സാറേ കാര്യം.”

“ഇന്ന് ഈ ലോഡ്ജിലെ മൂന്നാം നമ്പർ മുറിയിൽ ഒരാൾ മരണപ്പെട്ടത് അറിഞ്ഞിരിക്കുമല്ലോ അല്ലേ.? അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിയാനായി വന്നതാണ് ഞങ്ങൾ. അകത്തേക്ക് കയറാമല്ലോ അല്ലേ.?” സ്വാമിനാഥൻ ചോദിച്ചു.

തീർച്ചയായും സാർ. അകത്തേക്കിരിക്കാം. സാറിനെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. അയാൾ ചിരിച്ചു കൊണ്ട് മറുപടി നൽകി.

സ്വാമിനാഥനും രാമനും സുകുമാരന്റെ ക്ഷണം സ്വീകരിച്ച് അകത്തേക്ക് കയറി. അവിടെ ടേബിളിനു ചുറ്റും നിരത്തിയിട്ടിരുന്ന കസാര കളിലായി അവർ മൂവരും ഇരുന്നു.

ഇന്ന് ഒമ്പതരക്ക് ശേഷം മൂന്നരക്ക് മുമ്പ് നടന്ന ചില കാര്യങ്ങളാണെനിക്കറിയേണ്ടത്.

അയ്യോ സാറേ ആ സമയത്ത് ഞാനിവിടെ ഉണ്ടാവാറില്ല.

അറിയാം. പക്ഷേ ആ സമയത്ത് നിങ്ങളുടെ ഭാര്യ ഇവിടെ ഉണ്ടായിരുന്നല്ലോ അവരിൽ നിന്ന് അറിഞ്ഞാലും മതി.
ആ പറഞ്ഞത് സുകുമാരന് അത്ര ഇഷ്ടപ്പെട്ടില്ല. അതിന്റെ നീരസം അയാളുടെ മുഖത്തുണ്ടായിരുന്നു. എങ്കിലും അയാൾ അടുക്കളയുടെ നേരെ തിരിഞ്ഞ് വിളിച്ച് പറഞ്ഞു. “ശാന്തേ,. ഒന്നിവിടെ വരെ വരൂ. എസ് ഐ സാറിന് എന്തോ കാര്യം ചേദിക്കാനുണ്ട്.”

ഏതാനും മിനുട്ടുകൾക്ക് ശേഷം ശാന്ത അടുക്കള വാതിൽ കടന്ന് ഉള്ളിലേക്ക് വന്നു.

“എന്താ സാർ കാര്യം. സാറ് കുറച്ച് മുമ്പല്ലേ വന്ന് ചോദിച്ചിട്ട് പോയത്.?”

“അതേ പക്ഷേ ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ട്.”

“സാറ് ചോദിച്ചോളൂ.”

“ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം മൂന്നരക്ക് മുമ്പ് മൂന്നാം നമ്പർ മുറിയിൽ ആരെങ്കിലും വന്നിരുന്നോ.?”

“അങ്ങനെ ചോദിച്ചാൽ ഉത്തരം പറയുന്നത് ദുഷ്കരമാണ്. അവിടെ വരുന്നവരെയും പോകുന്നവരെയും ശ്രദ്ധിക്കലല്ല എന്റെ പണി.”

“സോറി. നിങ്ങളിങ്ങനെ ചൂടാവേണ്ട കാര്യമില്ല. വാഹനങ്ങളിൽ ആരെങ്കിലും വന്നിരുന്നെങ്കിൽ അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുമല്ലോ അത് കൊണ്ട് ചോദിച്ചതാണ്.”

“സാർ ഒരു വണ്ടി മൂന്ന് മണിക്ക് മുമ്പ് വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ തിരിച്ചു പോവുകയും ചെയ്തു. പക്ഷേ അതിനുള്ളിലുള്ളവർ എങ്ങോട്ടാണ് വന്നതെന്നും പോയതെന്നുമറിയില്ല. വണ്ടി നിർത്തിയ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോൾ വണ്ടി മാത്രമേ കണ്ടുള്ളു. ആളെ കണ്ടിരുന്നില്ല.”

“എപ്പോഴാണ് ആ വണ്ടി വന്നതെന്നറിയാമോ.?”

“സാവിത്രി നന്ദൻ തൂങ്ങി മരിച്ച വിവരം പറയാൻ വരുന്നതിനും ഒരു മണിക്കൂറെങ്കിലും മുൻപാണ്.”

“പിന്നിട് അവരെപ്പോഴാണ് പോയത്.”

“ഇരുപത് മിനുട്ട് എടുത്ത് കാണില്ല സാർ.”

“ആ വണ്ടിയുടെ മോഡലോ കളറോ നമ്പറോ അങ്ങനെയെന്തെങ്കിലും ഓർമ്മയുണ്ടോ.?”

“സാർ അത് ജീപ്പിന്റെയൊക്കെ പോലെയുള്ള ഒരു വണ്ടിയാണ്. പക്ഷേ ജീപ്പല്ല. സൈഡുകളിലെല്ലാം ഗ്ലാസ് ഉണ്ടായിരുന്നു. കർട്ടൺ അല്ല. വെളുത്ത നിറമായിരുന്നു. നമ്പർ ഓർമ്മയില്ല സാർ.”

“ആ വണ്ടി ഇനി കണ്ടാൽ തിരിച്ചറിയുമോ.?”

“ഉവ്വ് സാർ. ഇനി ആവണ്ടി കണ്ടാൽ തിരിച്ചറിയും ജനാലയിലൂടെ ആ വണ്ടി ഞാൻ കണ്ടതാണ്.”

“അത് പോലെയുള്ള വണ്ടിയുള്ള വേറെ ആരെയെങ്കിലും അറിയമോ.?”

“സാർ ഇന്നലെ രാവിലെ അതുപോലെയുള്ള ഒരു വണ്ടിയിലാണ് നന്ദൻ മേനോനെ അന്വേഷിച്ച് ഒരാൾ വന്നത്. “

“ആര്.?”

“കൂടെ ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞത്.”

“അരുൺ എന്നാണോ പേര് പറഞ്ഞത്..?”

“അതേ.”

“അയാൾ തന്നെയാണോ ആ സമയത്ത് ഇവിടെ വന്നത്.? അതോ അതിനു ശേഷമോ.?” അരുണിനെ അതിനു ശേഷം കണ്ടത് അനുസ്മരിച്ച് കൊണ്ട് ചോദിച്ചു.

“ആളെ ഞാൻ കണ്ടിട്ടില്ല സാർ.”

“ഇന്നലെ രാവിലെ വന്ന വണ്ടിയും ഇന്ന് മൂന്ന് മണിക്ക് വന്ന വണ്ടിയും ഒരു വണ്ടി തന്നെയാണോ.?”

“അതേ എന്ന് തോന്നുന്നു സാർ.”

“നന്ദി മനോഹരൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വീണ്ടും വരാം.” കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.

സുകുമാരൻ തിരിച്ച് കൈ കൂപ്പിയതേയുള്ളു.
സ്വാമിനാഥനും രാമനും പുറത്തേക്ക് നടന്നു.

“രാമേട്ട നമുക്ക് എത്രയും പെട്ടന്ന് അരുണിനെ അറസ്റ്റ് ചെയ്യണം. അയാളാണ് കൊലപാതകി എന്നെനിക്ക് തോന്നുന്നു.” പോലീസ് ജീപ്പിന്റെ കോ- ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിക്കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.

“എന്ത് കൊണ്ടാണ് സാർ അങ്ങനെ ഒരു സംശയം.” ജീപ്പ് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്ത് കൊണ്ട് രാമൻ ചോദിച്ചു.

“രാമേട്ടാ, സാവിത്രി നന്ദന്റെ ബോഡി കാണുന്നതിന് മുമ്പ് അരുൺ വന്നിരിക്കുന്നു. പെട്ടന്ന് തിരിച്ച് പോയിട്ടുമുണ്ട് അയാൾ വന്നത് എന്തിന് എന്നറിയണം.”

“സാർ ഒരു പക്ഷേ അരുൺ വന്നപ്പോഴും വാതിൽ പൂട്ടിക്കിടക്കുകയായിരുന്നെങ്കിലോ.?”

“അങ്ങനെയെങ്കിൽ അയാളെന്തിന് ഇരുപതോളം മിനുട്ടുകൾ അവിടെ ചെലവഴിക്കണം. അതിൽ നിന്ന് എനിക്ക് മനസ്സിലാവുന്നത്, തെളിവ് നശിപ്പിക്കാനാണ് അരുൺ വന്നതെന്നാണ്.”

“ഇപ്പോൾ എനിക്കും അങ്ങനെ തോന്നുന്നു സാർ.”

ഏകദേശം പതിനഞ്ച് മിനുട്ട് കൊണ്ട് അവർ കയറിയ പോലീസ് ജീപ്പ് സ്റ്റേഷനിലെത്തി. സ്റ്റേഷന്റെ മുറ്റത്ത് തന്നെ അവരെയും കാത്തെന്ന പോലെ അരുണിന്റെ ബൊലേറോ കിടക്കുന്നുണ്ടായിരുന്നു.

തുടരും……..

നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ ക്ഷണിച്ചു കൊള്ളുന്നു. അത് മാത്രമാണ് ഇവിടെ എന്നെ പോലുള്ള എഴുത്തുകാർക്കുള്ള പ്രചോദനം.

a
WRITTEN BY

admin

Responses (0 )