-50% Intro price for the next 72 hours only!. Buy now →

Kambi stories

ഡിറ്റക്ടീവ് അരുൺ 7 [Yaser]

ഡിറ്റക്ടീവ് അരുൺ 7 Detective Part 7 | Author : Yaser | Previous Part   കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്. എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ […]

0
1

ഡിറ്റക്ടീവ് അരുൺ 7

Detective Part 7 | Author : Yaser | Previous Part

 

കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല.

നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്.

എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

എത്രയും പെട്ടെന്ന് തന്നെ നന്ദൻ മേനോനെ അന്വേഷിച്ച് പോകുന്നതാണ് നല്ലതെന്ന് അരുണിന് തോന്നി. അവൻ വേഗം ഓഫീസ് പൂട്ടി ഇറങ്ങി. നന്ദൻ മേനോന് എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ എന്ന പേടിയായിരുന്നു അവനെ അലട്ടിയത്.

അരുൺ വേഗം തന്നെ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിലെത്തി. അവിടെയുണ്ടായിരുന്ന ആളുകളോട് അന്വേഷിച്ചപ്പോൾ നന്ദൻ മേനോൻ രാവിലെ ഏഴുമണിയോടെയാണ് അവിടെ നിന്നിറങ്ങിയത് എന്ന് അവന് മനസ്സിലാക്കാനായി. അത് അവന്റെ മനസ്സിനെ തണുപ്പിക്കാൻ പോന്ന വാർത്തയായിരുന്നു.

അരുൺ വീണ്ടും ഓഫീസിലേക്ക് തിരികെ എത്തി. മുമ്പ് വായിച്ച വെച്ചിരുന്ന ഭീഷണിക്കത്ത് എടുത്ത് അവൻ വീണ്ടും വായിച്ചു. അതോടെ അവൻ മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തു.

രശ്മിയുടെ കേസ് ഒഴിവാക്കാൻ തീരുമാനിച്ചതായിരുന്നു. ഇനിയിപ്പോൾ ഒഴിവാക്കുന്നില്ല. തന്നെ അവർ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്ന് അരുണിനു തോന്നി.

അരുൺ രശ്മി കേസിലെ തുടക്കം മുതൽ ഉള്ള കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി. പ്രേമചന്ദ്രൻ കേസ് ഏൽപ്പിക്കാൻ ആയി വന്നതും, കേസ് ഏറ്റെടുത്തതും, ഡെഡ്ബോഡി കിട്ടിയതുമെല്ലാം ഒരു സിനിമയിലെന്നപോലെ അവന്റെ മനസ്സിൽ തെളിഞ്ഞു.

ആ നിമിഷങ്ങളിൽ ആണ് അവന്റെ മനസ്സിലേക്ക് ചന്ദ്രികയുടെ മുഖം കടന്നുവന്നത്. അതോടെ മറ്റെല്ലാം വിസ്മരിച്ച് അവന്റെ ചിന്ത അവളെക്കുറിച്ച് മാത്രമായി. അവളുമായി സംസാരിച്ചു നിമിഷങ്ങൾ തന്റെ ഹൃദയം തരളിതമാക്കുന്നുണ്ട് അവന് തോന്നി.

എന്റെ സ്നേഹം വെറുമൊരു കമ്പം അല്ലെന്ന് ഞാൻ നിനക്ക് തെളിയിച്ചു തരാം എന്ന് ചന്ദ്രികയോട് പറഞ്ഞ ആ നിമിഷം അവന്റെ മനസ്സിലേക്ക് എത്തി. എന്നാൽ പിന്നെ ചന്ദ്രികയുടെ വീട് വരെ ഒന്ന് പോയി വരാം എന്ന തീരുമാനം അവൻ ആ നിമിഷങ്ങളിൽ ആണ് എടുത്തത്.

അരുൺ കണ്ണാടിയിൽ നോക്കി മുടി ഒന്ന് ചീകിയൊതുക്കി. ഷർട്ടിന്റെ കോളറും ഷർട്ടിന്റെ കയ്യും മടക്കി വെച്ചത് ശരിയാണെന്ന് ഒരിക്കൽകൂടി നോക്കി ഉറപ്പു വരുത്തി. ബൈക്കിന്റെ താക്കോലും കൂളിംഗ് ഗ്ലാസും മേശയിൽ നിന്ന് എടുക്കാൻ അവൻ മറന്നില്ല.

അരുൺ ബൈക്ക് കയറി സ്റ്റാർട്ട് ചെയ്തു. ഹെൽമെറ്റ് വെച്ചാൽ മുടി ചീകിയൊതുക്കിയതിന്റെ ഭംഗി നഷ്ടപ്പെടുമോ എന്ന് കരുതി അവൻ മനപ്പൂർവ്വം ഹെൽമെറ്റ് ഉപേക്ഷിച്ചു. (ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക)

ചന്ദ്രികയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി അറിയാത്തതിനാൽ വഴിയിലുള്ള ആളുകളോട് ചോദിച്ചറിഞ്ഞ് അരുൺ ചന്ദ്രികയുടെ വീട്ടിലെത്തി. ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയപ്പോഴേ കണ്ടു, സിറ്റൗട്ടിൽ ഇരുന്ന് പത്രവായനയിൽ മുഴുകിയിരിക്കുന്ന ചന്ദ്രികയുടെ അച്ഛൻ ശേഖരനെ.

അരുൺ ബൈക്ക് നിർത്തിയ ശബ്ദം കേട്ട് ശേഖരൻ വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നും മുഖമുയർത്തി. അയാൾക്ക് അരുണിനെ മനസ്സിലായില്ല. അയാൾ വീണ്ടും വീണ്ടും അവനെ തന്നെ നോക്കി.

അരുൺ ബൈക്ക് സ്റ്റാൻഡിൽ വച്ച് അതിൽ നിന്ന് ഇറങ്ങി. ആ നിമിഷം അവന് ചെറിയൊരു ഭയം തോന്നി. പക്ഷേ ഇത് തന്റെ ആവശ്യമാണെന്ന ചിന്ത അവന്റെ മനസ്സിൽ എത്തിയതോടെ ആ ഭയം അവനെ വിട്ടകന്നു. അവന്റെ ചുവടുകൾ യാന്ത്രികമായി സിറ്റൗട്ടിന്റെ സ്റ്റപ്പുകളെ സമീപിച്ചു.

“നിങ്ങളാരാ, എവിടുന്നാ, എനിക്ക് നിങ്ങളെ മനസ്സിലായില്ല കേട്ടോ, അതുകൊണ്ടാ.” ക്ഷമാപണത്തോടെ ഒപ്പമുള്ള ശേഖരൻ ചോദ്യശരങ്ങൾ അരുണിനു നേർക്ക് മുഴങ്ങി.

“അതൊക്കെ പറയാം അങ്കിളേ.. ഞാൻ അകത്തേക്ക് കയറിക്കോട്ടെ.” അരുൺ ചെരിപ്പുകൾ അഴിച്ചു വെച്ച ശേഷം ചെറു പുഞ്ചിരിയോടെ ചോദിച്ചു. തന്റെ തന്റെ ഹൃദയമിടിപ്പിന്റെ താളം വർദ്ധിച്ചത് അരുണിന് തന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു.

“ഓ… അതിനെന്താ മോനെ. കയറി ഇരിക്ക്. അയാൾ വിടർന്ന ചിരിയോടെ അരുണിനെ സിറ്റൗട്ടിലേക്ക് ക്ഷണിച്ചു. “ശാരദേ രണ്ട് ഗ്ലാസ് ചായ എടുക്ക്.” അയാൾ അകത്തേക്ക് നോക്കി ഭാര്യയോടായി വിളിച്ചു പറഞ്ഞു.

അരുൺ സിറ്റൗട്ടിലേക്ക് കയറി അവിടെയുണ്ടായിരുന്ന കസേരകളിലൊന്നിൽ ഇരുന്നു. അവൻ ശേഖരത്തിലെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ തന്നെത്തന്നെ നോക്കി നിൽക്കുന്നതാണ് അവൻ കണ്ടത്. താനാരാണെന്ന് അറിയാനുള്ള ആകാംക്ഷ അവൻ അയാളുടെ മുഖത്തു നിന്നും വായിച്ചെടുത്തു.

“അങ്കിൾ എന്റെ പേര് അരുൺ. ഞാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. കാണാതായ രശ്മി ചന്ദ്രന്റെ തിരോധാനം അന്വേഷിക്കുന്നത് ഞാനാണ്.” അരുൺ തന്നെ ശേഖരണം മനസ്സിലാക്കാൻ വേണ്ടി രശ്മിയുടെ തിരോധാന കേസ് കൂടി എടുത്തു പറഞ്ഞ് പരിചയപ്പെടുത്തി.

“ഓ… രശ്മിയെ കുറിച്ച് അറിയാൻ ചന്ദ്രികയോട് തിരക്കാൻ വന്നതായിരിക്കും അല്ലേ.” അരുൺ പരിചയപ്പെടുത്തിയതിൽ നിന്ന് അരുണിന്റ ലക്ഷ്യം അതാവുമെന്ന് ഊഹിച്ചു കൊണ്ട് ആശ്വാസത്തോടെ ശേഖരൻ അരുണിനോട് ചോദിച്ചു.

“അല്ല അങ്കിളേ, രശ്മിയുടെ കേസന്വേഷണത്തിന്റെ ഇടയിലാണ് അങ്കിളിന്റെ മകൾ ചന്ദ്രികയുടെ ഫോട്ടോ ഞാൻ കണ്ടത്. അപ്പോൾ മുതൽ എനിക്ക് അങ്കിളിന്റെ മോളെ കെട്ടിയാൽ കൊള്ളാം എന്നൊരു തോന്നൽ. അതിന്റെ അടിസ്ഥാനത്തിൽ ഒരു കല്യാണ ആലോചനയുമായാണ് ഞാനത്തിയത്.” ചെറിയൊരു ഭയത്തോടെയാണ് അരുണത് പറഞ്ഞ് അവസാനിപ്പിച്ചത്.

“അതിന് എന്റെ മകളിത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ മകളുടെ വിവാഹം ഞങ്ങളിപ്പോൾ നോക്കുന്നുമില്ല.” അൽപം ഗൗരവത്തിൽ തന്നെയായിരുന്നു ശേഖരന്റെ മറുപടി.

“സോറി അങ്കിൾ ആരും പറഞ്ഞിട്ടല്ല ഞാൻ വന്നത്. സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. അവളുടെ ഫോട്ടോ കണ്ടപ്പോൾ മുതൽ അവളെന്റേേേതാവണമെന്ന ഒരാഗ്രഹം. അതാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്. ചന്ദ്രികക്ക് പോലും ഞാനിവിടെ വരുമെന്ന കാര്യം അറിവുണ്ടാവില്ല.” അരുൺ താൻ വരാനുള്ള സാഹചര്യം ശേഖരനോട് വിശദീകരിച്ചു.

“തൽക്കാലം മോൻ ചെല്ല്. ഞാനിപ്പോ എന്റെ മോൾക്ക് കല്യാണം ഒന്നും നോക്കുന്നില്ല. നോക്കുമ്പോൾ അറിയിക്കാം.” പുച്ഛത്തോടെ ആയിരുന്നു ശേഖരന്റെ മറുപടി.

“പ്രണയിച്ചു നടക്കാനും വലിയ ആഗ്രഹമില്ല അങ്കിളേ. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നത്. അങ്കിളിന് താൽപര്യമില്ലെങ്കിൽ ഈ ആലോചനയുമായി മുന്നോട്ടു പോകാൻ എനിക്ക് താൽപര്യം ഇല്ല. സമയവുമില്ല.” അരുൺ പോകാൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവൻ സ്റ്റെപ്പിനു നേർക്ക് നടന്നു. അവന്റെ മനസ്സിനെ നിരാശ വല്ലാതെ കാർന്നു തിന്നുന്നുണ്ടായിരുന്നു.

“എടോ പോകാൻ വരട്ടെ. താൻ എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഞാൻ മോളോട് ഒന്ന് സംസാരിച്ചിട്ട് വരാം.” വീണ്ടുവിചാരം ഉണ്ടായതുപോലെ ശേഖരൻ അരുണിനോട് പറഞ്ഞു.

അരുൺ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് വീണ്ടും സിറ്റൗട്ടിലെ സ്റ്റെപ്പുകൾ കയറി. ശേഖരൻ അകത്തേക്ക് കയറുന്നത് നോക്കിക്കൊണ്ട് അരുൺ കസേരയിലേക്ക് ഇരുന്നു.

ശേഖരൻ സിറ്റൗട്ടിൽ നിന്നും തിരിഞ്ഞ് അകത്തേക്ക് കയറിപ്പോയി. സ്റ്റെപ്പുകൾ കയറി അയാൾ എത്തിയത് ചന്ദ്രികയുടെ മുറിക്കു മുന്നിൽ ആയിരുന്നു. ആ വാതിൽ അപ്പോഴും അടഞ്ഞു കിടക്കുകയായിരുന്നു. അയാൾ മൃദുവായി വാതിലിൽ മുട്ടി വിളിച്ചു. “മോളെ… തത്തേ.. വാതിൽ തുറക്ക്.”

ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം വായിച്ചു കൊണ്ട് കിടക്കുകയായിരുന്ന ചന്ദ്രിക അച്ഛന്റെ വിളികേട്ട് പുസ്തകം ഡിപ്പോയിലേക്ക് വെച്ചു. കണ്ണട ഊരി കണ്ണടയുടെ കവറിലേക്ക് വെച്ചശേഷം മുടി വാരി ചുറ്റി കൊണ്ട് അവൾ വാതിലിനടുത്തേക്ക് നടന്നു.

“എന്താ അച്ഛാ.” ചന്ദ്രിക വാതിൽ തുറന്നു കൊണ്ട് ശേഖരൻ ആയി ചോദിച്ചു.

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല മോളെ. നിനക്ക് കല്യാണം ആലോചിച്ചു കൊണ്ട് ഒരാൾ വന്നിട്ടുണ്ട്. അതിനായി വിളിച്ചതാണ്.”

“ഞാൻ അച്ഛനോട് പറഞ്ഞതല്ലേ എനിക്കിപ്പോൾ ഒന്നും കല്യാണം വേണ്ടാന്ന്. എന്റെ പഠനം ഒക്കെ കഴിയട്ടെ. അതുകഴിഞ്ഞ് ഒരു ജോലി കടി കിട്ടിയിട്ടും മതി എന്റെ കല്യാണം എന്നാണ് എന്റെ ആഗ്രഹം.”

“ഇത് ഞങ്ങൾ ആയി ആലോചിച്ച് ഉണ്ടാക്കിയ കല്യാണം ഒന്നും അല്ല മോളെ. നിന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ട് വിവാഹ ആലോചനയുമായി വന്നതാണ്. അരുൺ എന്നോ മറ്റോ ആണ് പേര് പറഞ്ഞത്.”

“ഓ… എന്റെ ദൈവമേ.. ആ കാലമാടൻ ഇവിടേം വന്നോ. എന്താണ് ദൈവമേ.. എല്ലാ മരണങ്ങളും കൂടി എന്റെ നെഞ്ചത്തോട്ട് ആണല്ലോ കെട്ടി എടുക്കുന്നത്.” അവൾ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

” എന്നാൽ ഞാൻ അയാളെ പറഞ്ഞു വിട്ടേക്കാം മോളെ. നീ നിന്റെ ജോലി തുടർന്നോളൂ.” ശേഖരൻ സ്റ്റെയർകേസിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.

“ഇല്ല അച്ഛാ. ഞാനും വരുന്നുണ്ട് താഴേക്ക്. എനിക്ക് അയാളോട് രണ്ട് വർത്തമാനം പറയാനുണ്ട്.” ചന്ദ്രിക ശേഖരനെ അനുഗമിച്ചു കൊണ്ട് പറഞ്ഞു.

ശേഖരനും ചന്ദ്രികയും സിറ്റൗട്ടിലേക്ക് ചെല്ലുമ്പോൾ അരുൺ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ശാരദയായിരുന്നു അവന് ചായ കൊണ്ടുപോയി കൊടുത്തത്.

” എന്ത് കാണാനാണോ തന്നെ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തത്.” ചോദ്യം സിറ്റൗട്ടിലേക്ക് എത്തിയ ചന്ദ്രികയുടെ വകയായിരുന്നു. അരിശത്തോടെ ആയിരുന്നു അവളുടെ ചോദ്യം.

അരുൺ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി. ചന്ദ്രികയെ കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു. “തന്നെ കാണാൻ ആയിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്.” അവൻ പുഞ്ചിരിയോടെ മറുപടി നൽകി.

“എടോ തനിക്ക് നാണം ആകുന്നില്ലേ.? ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു, ശബ്ദം കേട്ട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു പിന്നാലെ നടക്കാൻ. എന്നിട്ട് നേരെ വന്നിരിക്കുന്നു പെണ്ണ് ആലോചിക്കാൻ. തന്റെ മനസ്സിൽ തോന്നിയ ഇഷ്ടം എന്റെ മനസ്സിൽ ഉണ്ടോ എന്നുപോലും ആലോചിക്കാതെ. ഛെ..” പുച്ഛത്തോടെ യും അവജ്ഞയോടെയുമായിരുന്നു ചന്ദ്രികയുടെ മറുപടി.

“ഞാൻ വന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം. വളഞ്ഞ വഴികൾ ഒന്നും വലിയ പരിചയമില്ല. എനിക്ക് പകരം പറഞ്ഞയക്കാൻ അച്ഛനും അമ്മയും എനിക്കില്ല. താൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ ഇവിടെ ഇങ്ങനെ നിൽക്കാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. ഞാൻ ഇറങ്ങുകയാണ്.” അരുൺ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

അരുൺ പതിയെ സ്റ്റെപ്പുകൾ ഇറങ്ങി തിരിഞ്ഞുനോക്കാതെ തന്റെ ബൈക്കിനടുത്തെത്തി. അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു ബൈക്ക് മുന്നോട്ടെടുത്തു. ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയ ബൈക്ക് റോഡിലെ തിരക്കിൽ ലയിച്ചുചേർന്നു.

“അച്ഛാ ഞാൻ പറഞ്ഞത് അല്പം കൂടി പോയോ എന്നൊരു സംശയം. അയാൾ വല്ലാതെ സങ്കടപ്പെട്ട് ആണ് ഇറങ്ങിപ്പോയത് എന്നൊരു തോന്നൽ.” അരുൺ പോയതിനു ശേഷമാണ് ചന്ദ്രിക ശേഖരനോട് പറഞ്ഞത്.

“നീ പറഞ്ഞത് അല്പം കടുത്തുപോയി എന്ന തോന്നൽ എനിക്കും ഇല്ലാതില്ല. പക്ഷേ അവനിൽ എനിക്കൊരു താല്പര്യം തോന്നിയിട്ടുണ്ട്. ഞാൻ അവളെ കുറിച്ചൊന്നും അന്വേഷിക്കട്ടെ. നീ കാണുന്ന കാഴ്ച ആയിരിക്കില്ല എനിക്ക് അവനിൽ കാണാൻ കഴിയുക.”

“അച്ഛാ വേണ്ടാട്ടോ. എനിക്ക് കുറെ കാലം കൂടി അച്ഛന്റെ മോളായി ഇവിടെ ജയിച്ചതിനു ശേഷം മതി കല്യാണം. അതുകൊണ്ട് അച്ഛൻ തിരക്കിട്ട ഒരു തീരുമാനം എടുക്കരുത്. ഞാൻ ഏതായാലും മുകളിലേക്ക് പോകട്ടെ. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം പൂർത്തിയാക്കാനുണ്ട്.” ശേഖര നോട് അങ്ങനെ പറഞ്ഞശേഷം ചന്ദ്രിക തന്റെ മുറിയിലേക്ക് നടന്നു. അവൾ കയറി പോകുന്നത് നോക്കി ശേഖരൻ നിന്നു.

അരുൺ വളരെ നിരാശയോടെ ആയിരുന്നു വണ്ടിയോടിച്ചത്. ചന്ദ്രികയുടെ അച്ഛന്റെ പെരുമാറ്റം അവൻ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. എന്നാൽ ചന്ദ്രികയുടെ പെരുമാറ്റമായിരുന്നു അവന്റെ ചിന്തകളെ തകിടം മറിച്ചത്. അവൾ തന്നെ വല്ലാതെ നാണം കെടുത്തി എന്ന് അവനു തോന്നി. അവന്റെ മിഴികൾ തുളുമ്പിയില്ലെങ്കിലും നിറഞ്ഞു തന്നെ നിന്നു.

അവൻ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു. കുറേസമയം കടൽക്കരയിൽ തനിച്ചിരിക്കാൻ ആണ് അവനു തോന്നിയത്. സങ്കടങ്ങൾ തുടച്ചുമാറ്റാൻ കടലിന് ഒരു പ്രത്യേക കഴിവുണ്ടെന്ന് അവനു തോന്നി.

ഉച്ചസമയം ആയിരുന്നതിനാൽ ബീച്ചിൽ ആളുകൾ കുറവായിരുന്നു. അവൻ ഒരു കാറ്റാടി മരത്തിൻ ചുവട്ടിൽ സ്ഥാപിച്ചിരുന്ന സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. ആർത്തിരമ്പുന്ന കടൽ പോലെ തന്റെ മനസ്സും ആർത്തിരമ്പുന്നത് അവൻ തിരിച്ചറിഞ്ഞു.

കുറെ സമയം തനിച്ചിരുന്നപ്പോൾ ചന്ദ്രികയെ കുറിച്ചുള്ള ചിന്ത രശ്മി യിലേക്ക് വഴിമാറി. അപ്പോഴാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അസിസ്റ്റന്റ് കാണണമല്ലോ എന്ന് അവന് ഓർമ്മവന്നത്. അവൻ വേഗം എഴുന്നേറ്റു ബൈക്കിനു അടുത്തേക്ക് നടന്നു. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തണമല്ലോ എന്ന ചിന്തയായിരുന്നു അപ്പോൾ അവനെ ഭരിച്ചത്.

അരമണിക്കൂർ കൊണ്ട് അരുൺ മെഡിക്കൽ കോളേജിൽ എത്തി. താൻ മുമ്പ് പറഞ്ഞ ഏൽപ്പിച്ചിരുന്നു അസിസ്റ്റന്റ് പോസ്റ്റ്മോർട്ടം ഡോക്ടറുടെ കയ്യിൽനിന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരു കോപ്പി അവൻ കൈക്കലാക്കി. അതുമായി അവൻ മടങ്ങിയത് ഓഫീസിലേക്ക് ആയിരുന്നു.

തന്റെ ചെയറിൽ ഇരുന്നു അതിനു ശേഷം മാത്രമാണ് അരുൺ കവർ തുറന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് എടുത്തു വായിക്കാൻ തുടങ്ങിയത്.

രശ്മിയുടെ മരണം ഒരു ആത്മഹത്യയാണെന്ന് അടിവരയിടുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ആയിരുന്നു അത് മൃതദേഹത്തിന് വയറ്റിൽ കണ്ടെത്തിയ വെള്ളം സൂചിപ്പിക്കുന്നത് വെള്ളത്തിൽ വീണ ശേഷം ആയിരിക്കാം മരണം സംഭവിച്ചത് എന്നാണ്. ഒരുപക്ഷേ രക്ഷപ്പെടാൻ വേണ്ടി ആയിരിക്കാം വെള്ളത്തിലേക്ക് ചാടിയത് എന്നവൻ ഊഹിച്ചു.

അത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ അരുൺ കൂടുതൽ സംശയത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. രശ്മി ആത്മഹത്യ ചെയ്തതാണെങ്കിൽ എന്തിന് വീട്ടിൽ നിന്നിറങ്ങി പത്തുദിവസം കാത്തിരുന്നു. എന്തിന് തീ കൊളുത്തിയ ശേഷം വെള്ളത്തിൽ ചാടി. അതിനൊന്നും ഉത്തരം കിട്ടാതെ അവന്റെ മനസ്സ് ഉഴറാൻ തുടങ്ങി.

അരുൺ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മേശയിലേക്ക് വയ്ക്കാനായി വലിപ്പ് തുറന്നപ്പോഴാണ് രാവിലെ കിട്ടിയ കടലാസ് വീണ്ടും അവരുടെ ശ്രദ്ധയിൽപെട്ടത്. അവൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മേശയിലേക്ക് വെച്ച് ആ കടലാസ് വീണ്ടും പുറത്തേക്കെടുത്തു.

അവന്റെ മിഴികൾ ആ വരികൾക്കിടയിലൂടെ വീണ്ടും വീണ്ടും അരിച്ചിറങ്ങി. അത് വായിച്ച് കഴിഞ്ഞപ്പോഴാണ് അതിനെക്കുറിച്ച് ജോയ് ചേട്ടനോട് ചോദിച്ചില്ലല്ലോ എന്ന് അരുണിന് ഓർമ്മവന്നത്. അവൻ ജോയി ചേട്ടനെ കാണാൻ ഉള്ള തീരുമാനത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റു.

അരുൺ ഓഫീസിലെ വാതിൽ അടച്ച ശേഷം വേഗം തന്നെ സ്റ്റെപ്പുകൾ ഇറങ്ങി ജോയി ചേട്ടന്റെറൂമിന്റെ വാതിലിൽ തട്ടി വിളിച്ചു. “ജോയിച്ചേട്ടാ ഒന്ന് വാതിൽ തുറക്കൂ.”

“ഇപ്പോൾ തുറക്കാം മോനേ ഉറക്കച്ചടവോടെയുള്ള ജോയിച്ചേട്ടന്റെ ശബ്ദം അവനെ തേടിയെത്തി.

അരുൺ അക്ഷമനായി പുറത്ത് ജോയിച്ചേട്ടനെ കാത്തിരിക്കാൻ തുടങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ജോയിച്ചേട്ടൻ പുറത്തേക്കിറങ്ങി വന്നു. ഒരു ലുങ്കിയും പഴയ ഷർട്ടുമായിരുന്നു അയാളുടെ വേഷം. “എന്താ സാറെ വിളിച്ചത്.” അയാൾ ഉറക്കച്ചടവോടെ ചോദിച്ചു.

“ജോയിച്ചേട്ടാ ഇന്നലെയോ മിനിഞ്ഞാന്നോ എന്റെ ഓഫീസിലേക്ക് ആരെങ്കിലും വന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ ഒരു പക്ഷേ അത് രാത്രി ആവാം അല്ലെങ്കിൽ പകലുമാവാം.” അരുൺ നേരെ വിഷയത്തിലേക്ക് കടന്നു. ഉറക്കച്ചടവിൽ അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന തീരുമാനം കൊണ്ടായിരുന്നു അത്.

“ഉവ്വ് കുഞ്ഞേ. ഒരാൾ വന്നിരുന്നു. അയാൾ നിങ്ങളുടെ ഓഫീസിൽ വന്നതിനുശേഷം എന്റെ അടുത്തു വന്നിരുന്നു. നിങ്ങളുടെ ഓഫീസ് തുറക്കാത്തത് എന്തുകൊണ്ടാണ് എന്നന്വേഷിക്കാൻ ആണ് അയാൾ എന്റെ അടുത്ത് വന്നത്. ഞാൻ അയാൾക്ക് അറിയില്ലെന്നും മറുപടി നൽകി.”

“ജോയി ചേട്ടാ.. അങ്ങനെയല്ല. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും എന്റെ ഓഫീസിന്റെ പരിസരത്തെ കണ്ടിരുന്നോ.?”

“അങ്ങനെ ചോദിച്ചാൽ പറയാൻ അല്പം ബുദ്ധിമുട്ടുണ്ട്. എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുറെ ആളുകൾ വരാറുണ്ടായിരുന്നു. അവരോട് കാര്യങ്ങൾ ഒന്നും തിരക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. എല്ലാവരും ഒരുമാതിരി ക്രിമിനൽ ആണെന്നു തോന്നുന്നവരായിരുന്നു.”

“എന്നാൽ ശരി ചേട്ടാ ഞാൻ പിന്നെ വരാം.” അരുൺ പോകാനായി തിരിഞ്ഞു.

“എന്താ കുഞ്ഞേ. എന്തെങ്കിലും പ്രശ്നമുണ്ടോ.? കുറച്ചുദിവസം ആയല്ലോ നിങ്ങളിത് ഇടയ്ക്കിടെ തിരക്കുന്നുണ്ടല്ലോ.?”

“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ചേട്ടാ. കുറ്റാന്വേഷണം അല്ലേ.? അതിന്റേതായ ചില ഭീഷണിക്കത്തുകൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ അന്വേഷിച്ചു വരുന്നത്.” അസ്വസ്ഥമായ മനസ്സോടെ അവിടെനിന്നും മടങ്ങുന്നതിനിടയിൽ അരുൺ ജോയിചേട്ടന് മറുപടി നൽകി.

വൈകുന്നേരം ഓഫീസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അവന്റെ ഫോൺ ബെൽ അടിച്ചത്. അവൻ ബൈക്ക് സൈഡാക്കി ഫോണിൽ നമ്പർ നോക്കി. പരിചയമില്ലാത്ത നമ്പറാണ്. അവൻ ഒന്ന് സംശയിച്ചു നിന്നശേഷം ആ കോൾ അറ്റൻഡ് ചെയ്തു ചെവിയോടു ചേർത്തു. “ഹലോ.”

“ഹലോ അരുൺ. ഞാൻ നന്ദൻ മേനോനാണ്.” ഫോണിലൂടെ നന്ദന്റെ ശബ്ദം അരുണിന്റെ കാതുകളിലേക്ക് എത്തി.

“എവിടെയായിരുന്നു നന്ദേട്ടാ ഇതുവരെ.? ഞാൻ നിങ്ങളെ എവിടെയെല്ലാം തിരക്കി എന്ന് അറിയുമോ.? ഇന്ന് രാവിലെ ഒരു ഭീഷണിക്കത്ത് കിട്ടിയിരുന്നു. അത് കണ്ട് ഒരുപാട് ഭയന്നു. നന്ദേട്ടൻ വരാഞ്ഞപ്പോൾ.”

“അരുൺ ഞാനിപ്പോഴും നമുക്ക് ഭീഷണി കത്ത് ഇരുന്ന അവരുടെ പിന്നാലെ തന്നെയാണുള്ളത്. അതിൽ അതിലൊരാളെ പിന്തുടർന്ന് ഞാനിപ്പോൾ മദീന ഹോട്ടലിൽ ആണ് ഉള്ളത്. അയാൾ ഇവിടെ ആരെയോ കാത്തിരിക്കുകയാണെന്ന് തോന്നുന്നു.”

“നന്ദേട്ടാ അത് നിങ്ങൾക്കെങ്ങനെ മനസ്സിലായി.? അയാളുടെ സംസാരം വല്ലതും കേട്ടോ.?” ആകാംഷയോടെ അരുൺ ചോദിച്ചു.

“അയാളുടെ സംസാരം ഒന്നും ഞാൻ കേട്ടില്ല. അയാൾ ഇവിടെ എത്തിയിട്ട് ഏകദേശം പതിനഞ്ചോളം മിനിറ്റുകൾ ആയി. ഇതുവരെ സാധനം ഭക്ഷണമൊന്നും ഓർഡർ ചെയ്തിട്ടുമില്ല. ഞാനിവിടെ അയാളെ നിരീക്ഷിച്ചുകൊണ്ട് ഒരു കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ്.”

“നന്ദേട്ടൻ അയാളുടെ സംസ്കാരം വല്ലതും കേൾക്കാൻ കഴിയുന്നുണ്ടോ.”

“ഇല്ല തൊട്ടടുത്ത ഇരുന്നാൽ ഒരു പക്ഷേ അയാൾക്ക് സംശയം തോന്നിയാലോ എന്നൊരു പേടി നമുക്ക് അവരെ അറിയില്ലെങ്കിലും അവർക്ക് നമ്മളെ അറിയാമല്ലോ.”

“എങ്കിൽ നന്ദേട്ടൻ ഒരു കാര്യം ചെയ്യൂ. ചേട്ടന്റെ കയ്യിലുള്ള മൈക്രോ വോയിസ് റെക്കോർഡർ എങ്ങനെയെങ്കിലും അയാൾ ഇരിക്കുന്ന മേശക്കരികിൽ വെക്കാൻ പറ്റുമോ എന്ന് നോക്കൂ. എങ്കിൽ മാത്രമേ അയാൾ കാത്തിരിക്കുന്ന അയാളും അയാളും തമ്മിൽ ഉള്ള സംഭാഷണം നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.”

“ശരി അരുൺ അതിനുവേണ്ടി എനിക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കട്ടെ.” ശേഷം അരുണിനെ മറുപടിക്ക് കാത്തു നിൽക്കാതെ നന്ദൻ മേനോൻ ആ കോൾ ഡിസ്കണക്റ്റ് ചെയ്തു.

അതിനുശേഷം നന്ദൻ മേനോൻ കുറച്ചു സമയം ആ പരിസരം നിരീക്ഷിച്ചു. അപ്പോഴാണ് ഒരു സപ്ലയർ ടോയ്‌ലറ്റിന് സമീപത്തേക്ക് പോകുന്നത് അയാൾ കണ്ടത്. നന്ദൻ സമയം പാഴാക്കാതെ അയാൾക്കു പിന്നാലെ വച്ചുപിടിച്ചു.

സപ്ലയർ ടോയ്‌ലറ്റുകളിൽ ഒന്ന് പുറത്തുനിന്ന് കൂട്ടുന്നതാണ് നന്ദൻ മേനോൻ ചെന്നപ്പോൾ കണ്ട കാഴ്ച. നന്ദൻ വേഗം അയാൾക്ക് അരികിലേക്ക് നടന്നടുത്തു. എന്നിട്ട് ചോദിച്ചു. “എന്താ ചേട്ടാ പ്രശ്നം. എന്തിനാ ഈ ടോയ്‌ലറ്റ് പുറത്ത് ലോക്ക് ചെയ്യുന്നത്.”

“ഇതിന്റെ എക്സോസ് ഫാൻ കേട് ആണെന്നും അകം മുഴുവൻ ഭയങ്കര മണം ആണെന്നും ഒരു കസ്റ്റമർ പരാതി പറഞ്ഞു. അതുകൊണ്ടാണ് സാർ താൽക്കാലികമായി ഇത് പൂട്ടി ഇടുന്നത്. സാറിന് വേണമെങ്കിൽ അപ്പുറത്തെ ടോയ്ലറ്റ് ഉപയോഗിക്കാം.”

“വേണ്ട. ഞാൻ വന്നത് ടോയ്‌ലറ്റിൽ പോകാൻ അല്ല. അയാം ശിവഹരൻ ഐപിഎസ് ഒരു കേസിനെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ ഈ ഹോട്ടലിൽ എത്തിയിരിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സഹായം അത്യാവശ്യമായി വന്നിരിക്കുകയാണ്.” നന്ദൻ മേനോൻ പോക്കറ്റിൽ സാധാരണ സൂക്ഷിക്കാനുള്ള ഒരു ഐഡി കാർഡ് എടുത്തു സപ്ലയർക്ക് നേരെ നീട്ടി കൊണ്ടാണ് അത് പറഞ്ഞത്.

“സോറി സർ. എനിക്ക് താങ്കളെ സഹായിക്കാൻ കഴിയില്ല ഞാൻ മാനേജരെ കൂട്ടിക്കൊണ്ടു വരാം അദ്ദേഹത്തിന് മാത്രമേ താങ്കളെ സഹായിക്കാൻ കഴിയൂ.” സപ്ലയർ നിസ്സഹായാവസ്ഥയോടെ പറഞ്ഞു.

“ഓക്കെ നിങ്ങൾ എത്രയും പെട്ടെന്ന് മാനേജറെയും കൂട്ടി ഒന്ന് ഇവിടെ വരൂ. കൂടുതൽ ആളുകളെ ഈ വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ല.” നന്ദൻ മേനോൻ ശബ്ദം താഴ്ത്തി അയാളോട് പറഞ്ഞു.

“ഓക്കേ സർ ഞാനിപ്പോൾ വരാം.” നന്ദൻ മേനോൻ മറുപടി നൽകിയ ശേഷം അയാൾ മാനേജറുടെ അടുത്തേക്ക് നടന്നു.

അയാൾ പോയതിനു ശേഷം ഉള്ള അഞ്ചോളം മിനിറ്റുകൾ മേനോന് വിരസ പൂർണമായിരുന്നു. സപ്ലയറും മാനേജറും മടങ്ങിവരുന്നത് കണ്ടപ്പോഴാണ് നന്ദൻ മേനോന് ഉത്സാഹം ആയത്.

“ഐ ആം ശിവഹരൻ ഐപിഎസ്.” മാനേജർക്ക് ഷേക്ക് ഹാൻഡ് നൽകിക്കൊണ്ട് നന്ദൻ മേനോൻ തന്നെ അയാൾക്ക് പരിചയപ്പെടുത്തി.

“എന്ത് സഹായമാണ് സർ ഞങ്ങൾ നിങ്ങൾക്ക് ചെയ്തു തരേണ്ടത്.” മുഖവുര കൂടാതെ മാനേജർ വന്ന കാര്യത്തിലേക്ക് കടന്നു. അയാളുടെ മുഖത്ത് ചെറിയൊരു ഭയം തിങ്ങി നിന്നിരുന്നു.

മാനേജറുടെ മുഖത്ത് നിറഞ്ഞു നിന്ന ഭയം ആസ്വദിച്ചുകൊണ്ട് നന്ദൻ മേനോൻ രണ്ട് നിമിഷം നിന്നു അതിനുശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു. “പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോൾ ഈ ഹോട്ടലിൽ ഉള്ള ഒരാൾ ഇന്ത്യൻസ് തിരയുന്ന ഒരു കുറ്റവാളിയാണോ എന്ന് സംശയിക്കുന്നു. അയാളെ നിരീക്ഷിക്കുന്നതിനായി എനിക്ക് ഈ സപ്ലയറുടെ യൂണിഫോം ആവശ്യമുണ്ട്.” നന്ദൻ മേനോൻ നിസ്സാരമായി തന്റെ ആവശ്യം മാനേജർക്ക് മുന്നിൽ അവതരിപ്പിച്ചു.

“സർ. താങ്കളുടെ ഭാഗത്ത് നിന്ന് ഹോട്ടലിന്റെ റാപ്യുട്ടേഷനെ മോശമായി ബാധിക്കുന്ന ഒന്നും തന്നെ ഉണ്ടാവില്ലെന്ന് വിശ്വാസത്തോടെ ഞങ്ങൾ യൂണിഫോം തരാം സാർ.” നേരിയ ഭയത്തോടെ ആയിരുന്നു മാനേജറുടെ മറുപടി.

“തീർച്ചയായും. അയാളെ നിരീക്ഷിക്കുക മാത്രമാണ് എന്റെ ജോലി. അത് നിങ്ങളുടെ ഹോട്ടലിന്റെ റെപ്പ്യുട്ടേഷനെ ഒരിക്കലും മോശമായി ബാധിക്കാൻ സാധ്യത പോലുമില്ല. നന്ദൻ മേനോൻ അസന്നിഗ്ധമായി പറഞ്ഞു.

“താങ്ക്യൂ സാർ ഇയാളുടെ വസ്ത്രത്തിന് പകരം അലക്കി വെച്ച് മറ്റൊരു യൂണിഫോം എത്രയും പെട്ടെന്ന് എത്തിച്ചു തരാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം.” മാനേജർ ടെൻഷൻ അകന്ന സന്തോഷത്തോടെ മറുപടി നൽകി.

“നോ… അതുവേണ്ട. ഇത്രയും സമയം ഇവിടെ ജോലി ചെയ്തു ഒരാളുടെ ശരീരം വിയർക്കും എന്നും, അതുമൂലം വസ്ത്രത്തിന് ചെറിയ വിയർപ്പ് മണം ഉണ്ടാകുമെന്നും തീർച്ചയായും അവർ ഊഹിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തൽക്കാലം അത്തരമൊരു സാഹസത്തിന് ഞാൻ മുതിരുന്നില്ല.” നന്ദൻ മേനോൻ ഉറച്ച ശബ്ദത്തിൽ മറുപടി നൽകി.

“നിങ്ങൾ ഇതിനു വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു.” അഭിനന്ദിക്കും പോലെ മാനേജർ പറഞ്ഞു.

“തീർച്ചയായും ഇതെന്റെ ജോലിയായി പോയില്ലേ. പിന്നെ ഒരു കാര്യം ഇപ്പോൾ ഇവിടെ നടക്കുന്ന ഈ വിവരങ്ങൾ നമ്മൾ മൂന്നു പേരെ അല്ലാതെ നാലാമത് ഒരാൾ അറിയാൻ ഇടവരരുത്.”

“ഇല്ല സർ ഞങ്ങൾ ആരോടും പറയില്ല.” മാനേജറും സപ്ലയറും ഒരേ ശബ്ദത്തിൽ മറുപടി നൽകി. ശേഷം മാനേജർ അവിടെനിന്നു പോയി ഏതാനും നിമിഷങ്ങൾക്കകം സപ്ലയർക്ക് മാറാനുള്ള യൂണിഫോമുമായി മടങ്ങിയെത്തി.

സപ്ലയർ അതുമായി ടോയ്‌ലറ്റിൽ കയറി പുതിയ യൂണിഫോം ധരിച്ച് വന്നു പഴയത് നന്ദൻ മേനോന് കൈമാറി.

നന്ദൻ മേനോൻ സപ്ലയർ നൽകിയ യൂണിഫോമുമായി ടോയ്‌ലറ്റിൽ കയറി. ഡ്രസ്സ് മാറിയ ശേഷം തന്റെ വസ്ത്രം വൃത്തിയുള്ള ഒരു കവറിൽ പൊതിഞ്ഞെടുത്തു. ടോയ്‌ലറ്റിന് പുറത്ത് സ്ഥാപിച്ചിരുന്ന വേസ്റ്റ് പിന്നിൽ തന്റെ ഡ്രസ്സ് നന്ദൻ മേനോൻ നിക്ഷേപിച്ചു.

നന്ദന മേനോൻ സാധാരണ വയർ മാരെ പോലെ തന്നെ ഹോട്ടലിലെ കസ്റ്റമറുടെ ഇടയിലേക്ക് ഇറങ്ങി ഓർഡറുകൾ എടുക്കാനും എത്തിച്ചു കൊടുക്കാനും തുടങ്ങി. അപ്പോഴെല്ലാം അയാളുടെ ശ്രദ്ധ താൻ നിരീക്ഷിച്ചു വന്ന ആളെ തന്നെയായിരുന്നു.

പിന്നെയും പത്ത് മിനിറ്റിനു ശേഷമാണ് താൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആളുടെ അടുത്ത് മറ്റൊരാൾ വരുന്നത് നന്ദന മേനോൻ ശ്രദ്ധയിൽപ്പെട്ടത്. അയാൾ സമയം കളയാതെ പെട്ടെന്ന് തന്നെ അവർക്കരികിലേക്ക് എത്തി.

“എന്താണ് സർ വേണ്ടത്.” നന്ദൻ മേനോൻ വിനയാന്വിതനായി അവരോട് ചോദിച്ചു. ഈ സമയമത്രയും നന്ദൻ മേനോൻ തന്റെ കയ്യിലുള്ള വോയിസ് റെക്കോർഡർ പതിയെ അവതരിക്കുന്ന ടേബിളിലെ കാലിൽ ഒരു ബബിൾഗം വെച്ച് ഒട്ടിക്കുന്ന തിരക്കിലായിരുന്നു.

“രണ്ട് ചിക്കൻ ബർഗറും രണ്ട് ഫലൂദയും.” രണ്ടാമത് വന്നയാൾ ആവശ്യ സാധനങ്ങളുടെ ഓർഡർ കൊടുത്തു.

അതിനുശേഷമായിരുന്നു നന്ദൻ മേനോൻ ഓർഡർ തന്നയാളുടെ മുഖം കണ്ടത്. ഇയാളെ മുമ്പ് എവിടെവച്ച് കണ്ടിട്ടുണ്ടല്ലോ എന്ന് നന്ദൻ ഓർത്തു. അത് എവിടെയാണെന്ന് അയാൾക്ക് ഓർമ്മ വന്നില്ല.

നന്ദന മേനോൻ ഓർഡറുമായി ഹോട്ടലിന്റെ അടുക്കളക്ക് നേർക്ക് നടന്നു. അയാൾ അടുക്കളയിലെത്തി ഓർഡർ കൈമാറി. സാധനങ്ങൾ റെഡി ആയപ്പോൾ നന്ദൻ മേനോൻ അതുമായി വീണ്ടും അവർക്കരികിലേക്ക് എത്തി.

ഏതാണ്ട് ഇരുപതോളം മിനിറ്റ് നേരത്തെ കഴിക്കലും സംസാരത്തിനു ശേഷം അവർ മടങ്ങി.

നന്ദൻ മേനോൻ വേഗം തന്നെ താൻ ബബിൾഗം കൊണ്ട് ഒട്ടിച്ചു വച്ച വോയിസ് റെക്കോർഡറിന് അരികിലെത്തി. അയാൾ അത് വേഗം തന്നെ കൈക്കലാക്കി. വിവരങ്ങൾ മാനേജറെ ധരിപ്പിച്ച ശേഷം അയാൾ തന്റെ ഡ്രസ്സ് ധരിച്ച് അവിടെ നിന്നും മടങ്ങി. എത്രയും പെട്ടെന്ന് വോയിസ് റെക്കോർഡറിൽ ഉള്ള വിവരങ്ങൾ കേൾക്കണം എന്ന ചിന്തയായിരുന്നു അതിന് അയാളെ പ്രേരിപ്പിച്ചത്.

ഏതാണ്ട് ഏഴ് മണിയോടെ നന്ദൻ മേനോൻ തന്റെ മുറിയിലെത്തി. വോയ്സ് റെക്കോർഡർ തന്റെ ലാപ്ടോപുമായി കണക്ട് ചെയ്തശേഷം അതിലെ ഫയൽ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തു. ശേഷം അത് mp3 ലേക്ക് കൺവേർട്ട് ചെയ്തു കേൾക്കാൻ തീരുമാനമെടുത്തു.

മറീന ഹോട്ടൽ.
വൈകുന്നേരം

രാകേഷിന്റെ അരികിലേക്ക് ആണ് ഭഗീരഥൻ വന്നത്. അയാൾ രാകേഷിനു എതിരെയുള്ള കസേരയിലിരുന്നു.

“ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു.” രാകേഷ് കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഭഗീരഥനോട് പറഞ്ഞു.

“അങ്ങനെ പെട്ടെന്ന് വരാൻ പറ്റിയില്ല ചില പ്രത്യേക കാരണങ്ങളാൽ കുറച്ചു വൈകി.” കുറുകിയ സ്വരത്തോടെ ഭഗീരഥൻ മറുപടി നൽകി.

സപ്ലയർ വരുന്നുണ്ട്. ഒന്ന് മുരടനക്കി കൊണ്ട് പതിഞ്ഞസ്വരത്തിൽ രാകേഷ് പറഞ്ഞു. തങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്ന നന്ദൻ മേനോനെ നോക്കിയാണ് അയാൾ അത് പറഞ്ഞത്. അതോടെ ഇരുവരും നിശബ്ദരായി.

“എന്താണ് സർ വേണ്ടത്.” നന്ദൻ മേനോൻ വിനയാന്വിതനായി ചോദിച്ചു.

“രണ്ട് ചിക്കൻ ബർഗർ രണ്ട് ഫലൂദയും.” ഭഗീരഥൻ കുറച്ചൊന്ന് ആലോചിച്ചശേഷം മറുപടി നൽകി. അപ്പോഴാണ് രാകേഷ് സപ്ലയറുടെ മുഖത്തേക്ക് നോക്കിയത്. അവന് ആ മുഖം നല്ല പരിചയം തോന്നി. ഓർഡർ എടുത്തശേഷം നന്ദൻ മേനോൻ അവർക്കരികിൽ നിന്നും മടങ്ങി. സപ്ലൈ അൽപമകലെ എത്തിയതിനുശേഷമാണ് രാകേഷ് പിന്നെ സംസാരിച്ചത്.

“ഇപ്പോൾ വന്ന ആളെ കണ്ടിട്ട് എനിക്ക് നല്ല പരിചയം തോന്നുന്നു. ഭഗീരഥേട്ടന് അങ്ങനെ തോന്നിയോ.?”

“ഇല്ല. മറ്റു ചില പ്രധാന കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ് ഞാനിപ്പോൾ വന്നത്. ഇന്നേക്ക് അഞ്ചാം നാൾ, അതായത് പന്ത്രണ്ടാം തീയതി ഭായി കൊച്ചിയിൽ വരുന്നുണ്ട്. അന്നത്തേക്ക് അവളെ ഒന്ന് ഒരുക്കി നിർത്തിയേക്ക്. ഭായിക്ക് ഒരു പൂതി തോന്നിയതുകൊണ്ടാണ് അവൾ ഇന്നും ജീവിച്ചിരിക്കുന്നത് അല്ലെങ്കിൽ എന്നേ അവളെ കയറ്റി വിട്ടേനെ.”

“അതിനെന്താ അവളെ വേണമെങ്കിൽ ഇന്ന് തന്നെ എത്തിയതേയുള്ളൂ. അതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല.”

“ഈ പോലീസിന്റേയും അന്വേഷണത്തിന്റേയും കണ്ണുവെട്ടിച്ച് ഈ നഗരത്തിൽ തന്നെ എങ്ങനെ നിങ്ങൾക്ക് അവളെ ഒളിപ്പിച്ചുവയ്ക്കാൻ കഴിയുന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. വലിയ റിസ്ക് ആണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.”

“അറിയാം ഭഗീരഥേട്ടാ. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് പണത്തിന് അത്യാവശ്യമുണ്ട്. നിങ്ങൾ എത്രയും പെട്ടെന്ന് ഭായിയുമായുള്ള മീറ്റിംഗ് അറേഞ്ച് ചെയ്യൂ. കൂടുതൽ കാര്യങ്ങൾ നമുക്ക് അവിടെ വച്ച് ഡിസ്കസ് ചെയ്യാം.”

“പന്ത്രണ്ടാം തീയതി ഭായി വരുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും നമുക്ക് അന്ന് തന്നെ ഉത്തരം കാണാം.” എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ ഭഗീരഥൻ പറഞ്ഞു.

“ഉം… നമ്മുടെ സപ്ലയർ വരുന്നുണ്ട്. ” നന്ദൻ മേനോൻ ഒരു ട്രേയിൽ അവർ ആവശ്യപ്പെട്ട വിഭവങ്ങളുമായി അവിടേക്ക് വരുന്നത് കണ്ട രാകേഷ് ഭഗീരഥനോടായി പറഞ്ഞു.

രാകേഷ് മുഖമുയർത്തി നന്ദൻ മേനോനെ തന്നെ നോക്കി ആ മുഖം ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി. എവിടെയോ കണ്ടെന്ന തോന്നലല്ലാതെ അത് എവിടെയാണെന്ന് പോലും അയാൾക്ക് ഓർമ്മ വന്നില്ല.

നന്ദൻ മേനോൻ തന്റെ കയ്യിലെ ട്രേയിലുള്ള വിഭവങ്ങൾ അവരിരുവർക്കും മുന്നിലായി നിരത്തിയശേഷം ചോദിച്ചു. “ഇനി എന്തെങ്കിലും വേണോ സർ.”

“വേണ്ട.” ഭഗീരഥൻ മറുപടി നൽകി.

അത് കേട്ടതോടെ നന്ദൻ മേനോൻ അവിടെ നിന്ന് തിരിഞ്ഞ് അടുത്ത ആളുടെ അടുത്ത് ഓർഡർ എടുക്കാൻ പോയി.

ആ സമയമത്രയും രാകേഷ് ആലോചനയിലായിരുന്നു. ആ സപ്ലയറെ താൻ എവിടെയാണ് കണ്ടതെന്നതിനെ കുറിച്ചായിരുന്നു അയാൾ ആലോചിച്ചത്. പെട്ടന്ന് തന്നെ അയാൾക്ക് ആളെ ഓർമ്മ വന്നു.

“ഭഗീരഥേട്ടാ ഇയാളെ മുമ്പ് എവിടെയാണ് കണ്ടതെന്ന് എനിക്കോർമ്മ വന്നു. ഇയാളെ നിങ്ങളുടെ പങ്കാളിയുടെ മകന്റെ കൂടെയാണ് ഞാനിതിന് മുമ്പ് കണ്ടത്.”

“ആരുടെ… വിശ്വനാഥന്റെ മോന്റെ കൂടെയോ.?” ഒരു ഞെട്ടലോടെയായിരുന്നു ഭഗീരഥന്റെ ചോദ്യം. അയാളുടെ പുരികം ചോദ്യ ഭാവത്തിൽ മുകളിലേക്കുയർന്നിരുന്നു.

“അതേ. ഇയാളിങ്ങനെ വേഷം മാറി നടക്കുന്നത് കൊണ്ടാണ് പെട്ടന്നെനിക്കാളെ മനസ്സിലാക്കാൻ കഴിയാതിരുന്നത്.” പല്ലുകൾ ഞെരിച്ചു കൊണ്ട് രാകേഷ് മറുപടി നൽകി.

“അത് ശരി. അപ്പോഴിനി വിശ്വനാഥന്റെ മോന് ഭിഷണി കത്തിന്റെ ആവശ്യമില്ല. അവൻ കളിക്കുന്നത് ആരോടാണെന്ന് അവന് ശരിക്കറിയില്ല. അവനൊരു അടി അനിവാര്യമായിരിക്കുന്നു. അത് നിങ്ങൾ കൊടുക്കുന്നോ അതോ ഞാൻ കൊടുക്കണോ.?” ചോദ്യഭാവത്തിൽ പുരികങ്ങൾ മുകളിലേക്കുയർത്തിക്കൊണ്ട് ഭഗീരഥൻ രാകേഷിനെ നോക്കി.

“ഞങ്ങൾ കൊടുത്തോളാം.”

“വൈകിക്കുന്നത് അപകടമാണ്.”

“ഇല്ല ഏറിയാൽ നാളെ പുലർച്ചക്ക് മുമ്പ്.”

“എങ്കിൽ അതിനു ശേഷം നമുക്ക് നാളെ ഇതേ സ്ഥലത്ത് ഇതേ സമയം കാണാം.” ഇതിനിടെ ഓർഡർ ചെയ്ത് വരുത്തിയ ഫലൂദയും ബർഗ്ഗറും കഴിച്ചു കഴിഞ്ഞ ഭഗീരഥൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

“ശരി ബോസ്. ” രാകേഷും അയാൾക്കൊപ്പം എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു. കൈകൾ വൃത്തിയാക്കിയ ശേഷം അവർ ടേബിളിനടുത്തെത്തിയപ്പോൾ അവിടെ ഒരു ബുക്കിൽ ബില്ലുമുണ്ടായിരുന്നു. രാകേഷ് അതെടുത്ത് ബിൽ കൗണ്ടറിൽ അടച്ചു.

അയാൾ ഭഗീരഥനോടൊപ്പം പുറത്തേക്ക് നടന്നു. അയാളെ കാറിൽ കയറ്റി യാത്രയാക്കിയ ശേഷം രാകേഷ് മറ്റൊരു കാറിന്റെ മറവിലേക്ക് പതുങ്ങി. അയാൾ നന്ദൻ മേനോൻ പോവാനായി കാത്തിരിക്കുകയായിരുന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ നന്ദൻ മേനോൻ മറ്റൊരു ഡ്രസ് ധരിച്ച് ഇറങ്ങിപ്പോകുന്നത് രാകേഷിന്റെ ശ്രദ്ധയിൽ പെട്ടു. നന്ദൻ അയാളുടെ വണ്ടിയിൽ കയറിപ്പോകുന്നത് വരെ അയാൾ കാത്തിരുന്നു.

നന്ദൻ മടങ്ങിയ ശേഷം രാകേഷ് വീണ്ടും ഹോട്ടലിലേക്ക് തന്നെ കയറി. നേരെ മാനേജറുടെ അടുത്തേക്കാണവൻ ചെന്നത്.

“സത്യം പറയെടോ സപ്ലയറുടെ വേഷത്തിൽ ഞങ്ങൾക്ക് ഭക്ഷണം എത്തിച്ചതന്ന് ഇപ്പോൾ പുറത്തേക്കിറങ്ങ പോയതാരാണ്.” മാനേജറുടെ കോളറിനു കുത്തി പ്പിടിച്ചു കൊണ്ട് രാകേഷ് അട്ടഹസിച്ചു.

“അത് ഇവിടുത്തെ സപ്ലയർ തന്നെയാണ് സാർ.” നന്ദൻ മേനോന്റെ ഉപദേശം ഓർത്ത് കൊണ്ട് ഭയത്തോടെ മാനേജർ പറഞ്ഞു. പേടി കൊണ്ട് അയാൾ വിയർത്തൊഴുകാൻ തുടങ്ങിയിരുന്നു.

“എങ്കിൽ അയാളുടെ അഡ്രസും ഫോൺ നമ്പറും എടുക്ക്. ഇല്ലെങ്കിൽ ഇത് വെച്ച് നിന്റെ ജാതകം ഞാൻ മാറ്റി കുറിക്കും.” പോക്കറ്റിൽ നിന്നെടുത്ത റിവോൾവർ അയാളുടെ വയറിലേക്കമർത്തിക്കൊണ്ട് രാകേഷ് പറഞ്ഞു.

“അയ്യോ… സാറേ… അയാളിവിടുത്തെ സപ്ലയറൊന്നുമല്ല അയാളുടെ പേര് ശിവഹരൻ എന്നാണ് പറഞ്ഞത്. അയാളൊരു ഐ പി എസ് കാരനാണെന്ന് പറഞ്ഞപ്പോൾ ഞങ്ങളയാളെ അനുസരിക്കാൻ നിർബന്ധിതരായതാണ് സാറേ…” മാനേജർ വാവിട്ട് നിലവിളിച്ചു കൊണ്ട് പറഞ്ഞു.

“എന്നാലിതങ്ങ് നേരത്തെ പറഞ്ഞിരുന്നേൽ എനിക്കിത്രേം റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ.?” അയാൾ റിവോൾവർ പോക്കറ്റിലിട്ട ശേഷം കൈ വീശി മാനേജറുടെ മുഖത്തടിച്ചു കൊണ്ട് ചോദിച്ചു.

ചുറ്റും ആളുകൾ കുടുന്നത് കണ്ട രാകേഷ് അവിടെ നിന്നും വേഗം പുറത്തിറങ്ങി. ഒരു കോണിൽ നിർത്തിയിട്ടിരുന്ന തന്റെ ബൈക്കിൽ കയറി അത് മുമ്പോട്ടെടുത്തു.

കുറച്ചുദൂരം ചെന്നപ്പോൾ ഒഴിഞ്ഞ ഒരു ഏരിയയിൽ ബൈക്ക് നിർത്തി അയാൾ ഫോണെടുത്ത് ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു. കോൾ അറ്റൻഡ് ഉടനെ അയാൾ പറഞ്ഞു.

“ഹലോ. ഏട്ടാ രാകേഷ് ആണ്.”

“എന്താടാ കാര്യം ഭഗീരഥനെ കണ്ടില്ലേ.?”

“കണ്ടു മറ്റൊരു കാര്യം കൂടിയുണ്ട് ആ മറ്റവന്റെ കൂടെയുള്ളവൻ നമ്മുടെ പിന്നാലെ തന്നെയുണ്ട്. അവരെ ഇന്ന് ഹോട്ടലിൽ സപ്ലയറുടെ വേഷത്തിൽ കണ്ടിരുന്നു.”

“ആര് അരുണിന്റെ കൂടെയുള്ളവനോ.?”

“അതെ.”

“എങ്കിൽ അവന്റെ കാര്യത്തിൽ ഇന്ന് രാത്രി തന്നെ ഒരു തീരുമാനം എടുക്കാം.”

“ശരി ഏട്ടാ ഭഗീരഥേട്ടനോട് നമ്മൾ ചെയ്തോളാം എന്നു പറഞ്ഞതാണ്. നാണം കെടുത്തരുത്.”

“ശരി ഞാൻ ചില ഒരുക്കങ്ങൾ നടത്തിയശേഷം വിളിക്കാം.”

“ശരി ഏട്ടാ കഴിഞ്ഞിട്ട് വിളിക്കണേ.”

“വിളിക്കാം.” രാജേഷ് കോൾ ഡിസ്കണക്ട് ചെയ്തശേഷം ഫോൺ പോക്കറ്റിലിട്ട് ബൈക്ക് മുന്നോട്ടെടുത്തു. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അവന്റെ ബൈക്ക് മുന്നോട്ടു കുതിച്ചു.

വോയിസ് റെക്കോർഡർ ഇലെ സംഭാഷണങ്ങൾ കേട്ടു കഴിഞ്ഞ നന്ദൻ മേനോന് ഭയം തോന്നി. ശത്രുക്കൾ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്തായിരിക്കും അവരുടെ തിരിച്ചടി എന്നാലോചിച്ചു അയാൾക്ക് ഒരു ഉത്തരം കിട്ടിയില്ല.

ഇനി അരുണിനെ വിളിച്ചു കാര്യമൊന്ന് ഓർമ്മിപ്പിക്കണം എന്ന് ഒരു മാത്ര അയാൾ ചിന്തിച്ചു. ഈ സമയത്ത് അരുണിനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട കാര്യങ്ങൾ രാവിലെ പറയാം എന്ന തീരുമാനത്തിലേക്ക് ആയിരുന്നു അയാൾ അവസാനം എത്തിയത്.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ലോഡ്ജിന്റെ പരിസരത്ത് ആരുടേയോ കാൽ പെരുമാറ്റം അയാൾ കേട്ടു.ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ രണ്ട് മൂന്ന് നിഴൽ രൂപങ്ങൾ പുറത്ത് നിൽക്കുന്നത് അയാൾ കണ്ടു. അവരുടെ കൈകളിൽ ആയുധങ്ങളുമുണ്ടായിരുന്നു.

അവർ വന്നത് തന്നെ കൊല്ലാനാണെന്ന് ഊഹിക്കാൻ നന്ദൻ മേനോന് പ്രയാസമുണ്ടായില്ല. കുറച്ചപ്പുറത്തേക്ക് മാറി ഒരാൾ ഫോൺ ചെയ്യുന്നത് നന്ദൻ മേനോൻ കണ്ടു. അയാൾ ആ സംഭാഷണത്തിലേക്ക് കാത് കൂർപ്പിച്ചു.

“ഹലോ ഏട്ടാ ഞങ്ങളിപ്പോൾ ഇവിടെ എത്തിയതേയുള്ളു.”

………………

“ഉണ്ട്. ഇവിടെ തന്നെയുണ്ട്.”

……………….

“ഇല്ല അവിടെയും ആളുകൾ നിൽക്കുന്നുണ്ട്.”

……………….

“ശരി ഫോൺ ചെയ്യുന്നത് കേട്ടാൽ അപ്പോൾ തന്നെ പണി കൊടുത്തോളാം.”

………………

“ഇല്ല അവനുമായി സന്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല.”

അത്രയും കേട്ടപ്പോഴേക്കും നന്ദൻ മേനോന് ഭയം കൂടി. അയാൾ പിൻവത്ത് പോയി നോക്കി. അവിടെ ഒരു നിമിഷം ശ്വാസമടക്കി നിന്നപ്പോൾ പുറത്ത് നിന്ന് ശ്വസിക്കുന്ന ശബ്ദം അവൻ കേട്ടു. പുറത്തും ആളുണ്ടെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ വേഗം മൊബൈലെടുത്ത് അരുണിന്റെ നമ്പറിലേക്ക് ഒരു മെസേജ് ടൈപ്പ് ചെയ്തു. I have enemies around me. If anything happens to me, Find out my voice recorder and laptop അയാളത് അയച്ച ശേഷം പെട്ടന്ന് തന്നെ അത് ഡിലീറ്റ് ചെയ്തു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആരോ വാതിലിൽ പതിയെ മുട്ടുന്നത് നന്ദൻ കേട്ടു. ഭയത്തോടെയാണെങ്കിലും അയാൾ ചെന്ന് വാതിൽ തുറന്നു. ആയുധങ്ങൾ ഏന്തിയ ഇരുപതോളം യുവാക്കളുടെ സംഘമാണ് പുറത്ത് നിൽക്കുന്നതെന്ന് അയാൾ കണ്ടു. അവരുടെ നേതാവ് രാകേഷ് തന്നെയായിരുന്നു.

അവർ തന്നെ ആക്രമിക്കാൻ തുനിയാത്തത് കണ്ട് നന്ദൻ മേനോന് ചെറിയ ധൈര്യമൊക്കെ തോന്നി. അയാൾ തിരിഞ്ഞ് അകത്തേക്ക് കടന്നു. പുറകേ ആ സംഘവും.

“എന്നെ മനസ്സിലായിക്കാണുമല്ലോ അല്ലേ.?” അകത്തേക്ക് കയറിയ രാകേഷിന്റേതായിരുന്നു ആ ചോദ്യം.

“രാകേഷ്.” നന്ദൻ മേനോൻ പതിയെ പറഞ്ഞു.

“അപ്പോൾ ചേട്ടന് എന്റെ പേരൊക്കെ അറിയാം അല്ലേ. അപ്പോൾ ഞങ്ങളെന്തിനാ വന്നതെന്ന് അറിയുമോ.?”

“വ്യക്തമായി അറിയില്ല. എന്നെ കൊല്ലാനാണെന്ന് തോന്നുന്നു.”നന്ദൻ മേനോൻ തല താഴ്തിക്കൊണ്ട് മറുപടി പറഞ്ഞു.

“അത് ശരി കൊച്ച് കള്ളൻ എല്ലാം അറിഞ്ഞിട്ടാണല്ലേ ഇങ്ങനെ ഇരിക്കുന്നത്. ഒരു പേനയും പേപ്പറും എടുത്ത് ഐശ്യര്യമായി ഒരു ആത്മഹത്യാ കുറിപ്പ് എഴുതിക്കോളൂ.”

നന്ദൻ നിസ്സഹായതയോടെ അവരെ ഓരോരുത്തരെയും മാറി മാറി നോക്കി. അകത്തേക്ക് കയറിയവർ അതിനോടകം നന്ദന് ചുറ്റും ഒരു വലയം തീർത്തിരുന്നു. കൂട്ടത്തിലൊരാൾ പേനയും പേപ്പറും മേശപ്പുറത്ത് വെച്ചു.

രാകേഷ് ഒരു സ്റ്റൂൾ മേശക്കരികിലേക്ക് നീക്കിയിട്ട് നന്ദനെ അതിലേക്ക് പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു. “ഉം … എഴുതിക്കോ എന്റെ മരണം എന്റെ തീരുമാനമാണ്. അതിലാർക്കും യാതൊരു വിധ പങ്കുമില്ല.

നന്ദന് അനുസരിക്കുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. രാകേഷ് പറഞ്ഞത് പോലെ അയാൾ പേപ്പറിൽ എഴുതി. രാകേഷിന്റെ നിർബന്ധ പ്രകാരം അതിനടിയിൽ ഒപ്പുമിട്ടു.

തുടർന്ന് രാകേഷിന്റെ കൂടെ വന്നവർ ടേബിൾഫാനിന്റെ ചുവട്ടിലേക്ക് നീക്കി വെച്ച് സ്റ്റൂളെടുത്ത് അതിന് മുകളിൽ വെച്ചു.

നന്ദൻ മേനോൻ അവരുടെ ആജ്ഞ പ്രകാരം അതിൻമേൽ കയറി നിന്ന് ഫാനിൽ ഒരു കയർകൊണ്ട് കെട്ടി കുരുക്ക് തന്റെ കഴുത്തിൽ മുറുക്കി.

“ഏട്ടാ ഒന്ന് വരൂ. അവസാനമായി ഇയാളൊന്ന് നിങ്ങളെ കണ്ടോട്ടെ.” രാകേഷ് പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

അകത്തേക്ക് കയറി വന്ന ആളെ കണ്ട നന്ദൻ മേനോൻ ശക്തമായി നെടുങ്ങി. അത് സൂര്യനായിരുന്നു.

സൂര്യന്റെ മിഴികൾ മുറിയിലാകമാനം കറങ്ങി നടന്നു.അപ്പോഴാണ് ലാപ്ടോപ്പ് ബാഗ് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവൻ അത് കയ്യിലെടുത്ത് ലാപ്ടോപ്പ് പുറത്തേക്കെടുത്തു

അയാളത് തുറന്ന് Enter ബട്ടൺ പ്രസ് ചെയ്തപ്പോൾ തന്നെ സ്ക്രീൻ ഓൺ ആയി. വിൻഡോസ് മീഡിയ പ്ലയറിന്റെ ഐകൺ താഴെ മിനിമൈസ് ആയി കിടക്കുന്നത് കണ്ടപ്പോൾ അയാൾ അത് ഓപ്പൺ ചെയ്ത് പ്ലേ ചെയ്തു.

രാകേഷിന്റയും ഭഗീരഥന്റെയും ശബ്ദം ലാപ് ടോപ്പിൽ നിന്ന് പുറത്തേക്ക് വന്നു.

“പന്ന നായിന്റെ മോനെ നിന്നെ ഞാനിന്ന് കൊല്ലുമെടാ.” രാകേഷ് അലറിക്കൊണ്ട് നന്ദനെ അടിക്കാനാഞ്ഞു.

“വേണ്ടെടാ ബയാൾ ആത്മഹത്യയാണ് ചെയ്യുന്നത്. മറ്റ് ക്ഷതങ്ങളുണ്ടായാൽ സംശയം നമ്മുടെ നേരെ നീളും.”പെട്ടന്ന് തന്നെ സൂര്യൻ അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.

ശേഷം നന്ദൻ മേനോന്റ മുഖത്തേക്കൊന്ന് നോക്കി കൊണ്ട് അനുയായികളോട് പറഞ്ഞു. “ഇതിന്റെ ഹാർഡ് ഡിസ്ക് ഊരിയെടുക്കണം ഡിലീറ്റ് ആക്കിയാലും ഒരു പക്ഷേ ഇത് വീണ്ടെടുക്കാം.”

ഒരാൾ തല കുലുക്കിക്കൊണ്ട് പുറത്തേക്ക് പോയി അയാൾ മടങ്ങി വന്നത് ഒരു സ്ക്രൂ ഡ്രൈവറുമായിട്ടാണ് അയാൾ ലാപ്ടോപ്പ് അഴിക്കാൻ തുടങ്ങി.

അതൊന്ന് നോക്കിയ ശേഷം വികാര രഹിതനായി സൂര്യൻ നന്ദൻ മേനോന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പരിഹാസപൂർവ്വം പറഞ്ഞു. “അപ്പോൾ സാറിനി സ്വർഗത്തിൽ ചെന്ന് സേതുരാമയർ സി ബി ഐ കളിക്ക്.”

പറഞ്ഞ് തീർന്നതും നന്ദൻ ചവിട്ടി നിന്നിരുന്ന സ്റ്റൂൾ സൂര്യൻ ചവിട്ടിമറിച്ചതും ഒരുമിച്ചായിരുന്നു. കുരുക്ക് കഴുത്തിൽ മുറുകി നന്ദൻ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.

“ഏറിയാൽ പത്ത് മിനുട്ട് അതിനുള്ളിൽ ഇയാളുടെ മരണമുറപ്പിച്ച് ഹാർഡ് ഡിസ്കുമായി വേണം വരാൻ.” സൂര്യൻ രാകേഷിനോടായി പറഞ്ഞു.

അയാൾ തല കുലുക്കി.

സൂര്യൻ തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് നടന്നു.

തുടരും……..

അപ്പോൾ അഭിപ്രായങ്ങളെഴുതാൻ തുടങ്ങിക്കോളൂ. അത് വായിച്ച് ഞാൻ ദൃത പുളഗാത്രികനാവട്ടെ.

a
WRITTEN BY

admin

Responses (0 )