ക്രൈം ഫയൽ 1
Crime File Part 1 | Author : Moonknight
ആപ്പിൾ ഹോസ്പിറ്റൽ
അത്യാവശ്യം നല്ല രീതിയിൽ ആൾക്കാർ നിറഞ്ഞിട്ടുണ്ട് അവിടെ മുഴുവൻ…പോലീസുകാരും പത്ര പ്രവർത്തകരും ഒക്കെ കൊണ്ട് അവിടെ കാൽ കുത്താൻ ഇടമില്ലാത്ത അവസ്ഥ
സിറ്റി കമ്മിഷണർ ഓഫ് പോലീസ് അനുരാധ വിജയൻ അപകടത്തിൽ പെട്ടു എന്നാ വാർത്ത ന്യൂസ് ചാനലുകളിൽ ലൈവ് ആയി പോയ്കൊണ്ടിരുന്നു….
സിറ്റി അസിസ്റ്റന്റ് കമ്മിഷണർ മാധവും മറ്റു പോലീസുകാരും നല്ല ടെൻഷനിൽ ആയി അവിടെ ഐസുയുവിന് മുന്നിൽ നിന്നു
അപ്പോഴാണ് ഒരു ഡോക്ടർ പുറത്തേക് ഇറങ്ങി വന്നത്…ശേഷം മാധവ് നെ നോക്കി
“സർ…കുറച്ചു സംസാരിക്കാൻ ഉണ്ട്…കേബിനിൽ വന്നാൽ കാര്യങ്ങൾ പറയാം “
അത് കേട്ടതും മാധവ് ബാക്കി പോലീസുകാരെ അവിടെ നിർത്തി ഡോക്ടർടെ കൂടെ ചെന്നു
റൂം തുറന്ന ഡോക്ടർ അവരുടെ ടേബിളിൽ ഉള്ള ചയറിൽ വന്നിരുന്നു…അവരുടെ ടേബിളിൽ ശ്യാമ എന്ന പേര് എഴുതിയ ബോർഡ് ഉണ്ടായിരുന്നു
മാധവ് അവരുടെ മുന്നിൽ ഇരുന്നു
“അനുരാധ..”
മാധവ് അത് പറഞ്ഞപ്പോൾ അവർ അവനെ നോക്കി
“സീ മാധവ് നമ്മൾ ഡോക്ടർസ് ആണ്…നമ്മൾ മാക്സിമം ശ്രമിക്കാം…അത് മാത്രമേ എനിക്കിപ്പോൾ പറയാൻ കഴിയു…അനുരാധയുടെ കണ്ടിഷൻ വളരെ മോശം ആണ്…
തലയ്ക്കു ഉള്ള ഇഞ്ചുറി അത്യാവശ്യം നല്ല സീരിയസ് ആണ്…പിന്നെ മാധവിന് അറിയാലോ…വലത് കാൽ ഡാമേജ്ഡ് ആണ്…മൾട്ടിപിൾ ഫ്രക്ചർ ഉണ്ട്…പിന്നെ നല്ല രീതിയിൽ ആഴത്തിൽ ഉള്ള മുറിവുകളും ഉണ്ട്…ഇൻഫെക്ഷൻ ചെറുതായ് വന്നു തുടങ്ങിയിരുന്നു…സൊ കാൽ മുറിച്ചു കളയേണ്ട അവസ്ഥ വരില്ല എന്ന് പറയാൻ പറ്റില്ല…
പിന്നെ ഇടത് കയ്യും നല്ല രീതിൽ ഇഞ്ചുറിഡ് ആണ്…ഇൻഫെക്ഷൻ ഇല്ല എന്നതാണ് ആകെ ഉള്ള ആശ്വാസം…സൊ.. Lets hope for the best.. അനുരാധ ജീവനോടെ വന്നാലും പഴയ പോലെ ഒരു ലൈഫ്…അത് ഉറപ്പ് പറയാൻ പറ്റില്ല…
————-
ജനലിലൂടെ നല്ല വെയിൽ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അവളുടെ കണ്ണുകൾ മെല്ലെ തുറന്നത്.. എന്നാലും എണീക്കാൻ ഉള്ള മടിയിൽ ആ പുതപ്പിനു അടിയിൽ തന്നെ കുറച്ചു നേരം കൂടെ കിടന്നു നോക്കി…ഉറക്കം പൂർണമായും പോയെന്ന് മനസ്സിലായപ്പോൾ ആണ് അവൾ എഴുന്നേറ്റത്…
ബെഡിൽ എഴുന്നേറ്റ് ഇരുന്ന അവൾ കുറച്ചു നേരം പുറത്തേക് തന്നെ നോക്കി ഇരുന്നു…ശേഷം മുടി മെല്ലെ കെട്ടിവച്ചു…അപ്പോഴാണ് ബെഡിൽ തന്നെ ഉള്ള ഫോണിൽ ഒരു മെസ്സേജ് വന്നത്
അവൾ അതെടുത്തു നോക്കി…ഒരു മെസ്സേജ്…എന്നാൽ നമ്പർ കണ്ടപ്പോൾ തന്നെ അവൾക് അതൊരു ഓൺലൈൻ നമ്പർ ആണെന്നും ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നും മനസ്സിലായി
അത് തുറന്ന് നോക്കിയപ്പോൾ അതിൽ ഒരു വരി മാത്രം ഉള്ള മെസ്സേജ് ആയിരുന്നു
“Hope you are alive.. Looking forward for a wonderful game “
അവൾ ആ മെസ്സേജ് കുറച്ചു നേരം നോക്കി.. ശേഷം ഫോൺ ഓഫ് ആക്കി അത് കാര്യം ആക്കാതെ അവൾ ബെഡിന് സൈഡിൽ ആയി വച്ചിരുന്ന അവളുടെ വെപ്പുകാൽ എടുത്തു വലത് കാൽ തുടയിൽ ചേർത്ത് വച്ചു ലോക്ക് ആക്കി…ശേഷം അതിനു അടുത്ത തന്നെ വച്ചിരുന്ന സ്റ്റിക്ക് വച്ചു താങ്ങി എഴുനേറ്റു റൂമിലെ തന്നെ ബാൽക്കണി ലേക്ക് നടന്നു…..
———
രാവിലെ മുതൽ എല്ലാ ന്യൂസ് ചാനലുകളിലും ആ വാർത്ത മാത്രം ആയിരുന്നു…..
കുറെയധികം ആൾക്കാരെ കൊണ്ട് നിറഞ്ഞ ആ വീട്ടിലേക്കു മാധവ്നു എത്താൻ തന്നെ ബുദ്ധിമുട്ടി…
എന്നാൽ ക്രൈം സീൻ പോലീസ് സീൽ ചെയ്തത് കൊണ്ട് അകത്തേക്കു ആർക്കും പോകാൻ കഴിഞ്ഞിരുന്നില്ല
മാധവ് നേരെ വന്നു അവിടെ ഉള്ള സബ് ഇൻസ്‌പെക്ടർ ആയ മാത്യൂസ് നെ നോക്കി
“എന്തായി കാര്യങ്ങൾ.. ഫോറെൻസിക് കാർ വന്നില്ലേ “
“വന്നു സർ…എല്ലാവരും നോക്കികൊണ്ട് ഇരിക്കുവാണ്…ഫിംഗർ പ്രിന്റ്സ് പോലും ഇല്ല എന്നാണ് പറയുന്നത് “
അത് കെട്ട് മാധവ് ഒന്നും മിണ്ടാതെ അകത്തേക്കു കയറി.. എന്നാൽ ഹാളിലെ കാഴ്‌ച കണ്ടപ്പോൾ തന്നെ അയാളുടെ കാലുകൾ നിശ്ചലം ആയി…ആ കാഴ്ച കണ്ട അയാളിൽ ഒരു മരവിപ്പാണ് ഉണ്ടായത്
ഒരു സ്ത്രീയുടെ ശരീരം…എന്നാൽ പൂർണമായും വികൃതമാക്കിയ നിലയിൽ…കൈ കാലുകൾ എല്ലാം പലയിടതായി….
അയാൾ കണ്ണുകൾ അടച്ചു ഒരു നിമിഷം പുറത്തേക് നിന്നു…കേസ് കൈ വിട്ടു പോകുന്നത് പോലെ തോന്നി അയാൾക്ക്..
മലയാള സിനിമ നടി ശിവപ്രിയ ആയിരുന്നു ഇത്തവണ കൊല്ലപ്പെട്ടിരുന്നത്….
———–
സിറ്റിയിൽ നിന്നും വിട്ടു മാറി കുറച്ചു സമാധാനമായി അന്തരീക്ഷം…അവിടെ റോഡ് സൈഡിൽ തന്നെ ആയി ഒരു ഇരുനില്ല വീട്…. പൂക്കളും ചെടികളും കൊണ്ട് അത്യാവശ്യം നല്ല രീതിൽ അലങ്കരിച്ചിട്ടുണ്ട്….
മാധവിന്റെ പോലീസ് വണ്ടി ആ വീട്ടിലേക്കു കടന്നു ചെന്ന് അവിടെ മുറ്റത്തായി നിർത്തി
ഡ്രൈവറോട് കുറച്ചു സമയം ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞ ശേഷം അവൻ ഇറങ്ങി വന്നു കാളിങ് ബെൽ അടിച്ചു
കുറച്ചു നേരം കഴിഞ്ഞതും കുറച്ചു പ്രായമായ സ്ത്രീ ആണ് ഡോർ തുറന്നത്
“ആഹ് മോനോ…എന്താ ഈ നേരത്ത് “
“ഏയ് ഒന്നുമില്ല രമണിച്ചേച്ചി…. മാഡം നെ കാണാൻ വന്നതാ…ആൾ ഇല്ലേ ഇവിടെ…”
അത് പറഞ്ഞ് അവൻ അകത്തേക്കു കയറി വന്നു
“ഹാ രാവിലേ തന്നെ മുകളിൽ tv ടെ മുന്നിൽ ഇരിക്കുന്നുണ്ട്…ചെന്ന് നോക്ക്.. വിളിച്ചിട്ട് വരണ്ടേ ഭക്ഷണം പോലും കഴിച്ചിട്ടില്ല…. “
കുറ്റവും പറഞ്ഞു അവർ അടുക്കളയിലേക്ക് നടന്നു
“മോനു ചായ എടുക്കട്ടേ “
പോകുന്ന വഴി അവർ ചോദിച്ചപ്പോ അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്
അവൻ ഒന്നും പറയാതെ സ്റ്റെപ് കയറി മുകളിലേക്കു നടന്നു….
മുകളിൽ എത്തിയപ്പോൾ ആണ് അവിടെ സെറ്റപ്പ് ചെയ്തിരുന്ന ഒരു വലിയ ടിവിയുടെ മുന്നിൽ ഉള്ള സോഫയിൽ ന്യൂസിൽ ശ്രദ്ധിച്ചു ഒരു കയ്യിൽ ചായ കപ്പും പിടിച്ചു ഇരിക്കുന്ന ആളെ കണ്ടത്
അവൻ ഒന്നും മിണ്ടാതെ തന്നെ അവരുടെ സൈഡിൽ ആയി ചെന്ന് ഇരുന്നു
“മാഡം എല്ലാം അറിഞ്ഞു കാണുമല്ലോ അപ്പോൾ “
അപ്പോഴാണ് അടുത്ത ഇരിക്കുന്ന മാധവ് നെ അവൾ നോക്കിയത്.. അവൾ ഒന്ന് ചിരിച്ചു
“എന്തിനാ മാധവ് ഞാൻ ഇപ്പൊ ഫോഴ്‌സിൽ പോലും ഇല്ല…പിനേം ഈ മാഡം വിളി…. അനു എന്ന് വിളിക്കാൻ നിനക്ക് പറ്റിലെ “
ഒരു ചിരിയോടെ ആണ് അവൾ അത് ചോദിച്ചത്
“ശീലം ആയി പോയില്ലേ മാഡം അത് മാറ്റാൻ കുറച്ചു ബുദ്ധിമുട്ട് ആണ് “
അത് പറഞ്ഞു അവനും ചിരിച്ചു
അവൾ അപ്പൊ ഒന്ന് നേരെ ഇരുന്നു കപ്പ് സൈഡിൽ ആയി വച്ചു
“എന്താ ഇത്ര രാവിലെ…ഈ വഴിക്ക്…”
അത് പറഞ്ഞപ്പോൾ അവന്റെ മുഖം ഒന്ന് മാറി
“മാഡം…അറിയാലോ…ഇതിപ്പോൾ 4 മത്തെ കൊലപാതകം ആണ്…ഇത്രേം നാൾ ഉള്ളതുപോലെയല്ല…കുറച്ചു പ്രശ്നം ആണ്…നടി ഹരിപ്രിയ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്…മീഡിയ പ്രഷറും മുകളിൽ നിന്നുമുള്ള പ്രഷറും വേറെ…മാഡം നു അറിയാലോ…”
അതിനു അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
“അതിനിപ്പോ ഞാൻ എന്ത് ചെയ്യണം എന്നാണ് മാധവ് പറയുന്നേ…ഞാൻ ഇതിൽ എന്ത് ചെയ്യാൻ ആണ് “
അത് ചോദിച്ചപ്പോ അവൻ അവളെ ഒന്ന് നോക്കി
“അത്…. മാഡം നു ഈ കേസ് ഒന്ന് അന്വേഷിച്ചൂടെ…”
അത് കേട്ടതും അനു പൊട്ടി ചിരിക്കാൻ തുടങ്ങി
“കളി തമാശ പറയുവാണോ…ഞാൻ ഇപ്പൊ ഫോഴ്‌സിൽ പോലും ഇല്ലാത്ത ഒരാൾ ആണ്…ഫിസിക്കലി ഫിറ്റ് പോലും അല്ല ഞാൻ…ആ എന്നെ ആണോ നീ പറയുന്നേ “
അത് കേട്ടപ്പോൾ മാധവ് അവളെ ഒന്ന് നോക്കി
“ഫോഴ്‌സിൽ വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല…പക്ഷെ…ഇത് നമ്മൾ പണ്ട് പുറകെ പോയ കേസ് ആണോ എന്നൊരു സംശയം…മാഡം ഇങ്ങനെ ആകാൻ കാരണവും ആ കേസ് ആയിരുന്നില്ലേ…”
അത് കേട്ടപ്പോൾ അനു ഒന്നും മിണ്ടിയില്ല…അവൾ പെട്ടെന്നു സൈഡിലെ സ്റ്റിക്ക് കയ്യിൽ എടുത്തു അതിൽ താങ്ങി മെല്ലെ എഴുനേറ്റു എന്നിട്ട് മാധവ് നെ നോക്കി
“മാധവ്…അതൊക്കെ കഴിഞ്ഞ കാര്യമല്ലേ…എനിക്ക് ഇനി അതിനൊന്നും പറ്റില്ല…. നിനക്ക് അറിയാത്ത കാര്യങ്ങൾ ഒന്നും അല്ലല്ലോ…”
അത് പറഞ്ഞു അവൾ വലത് കാലിലെ പാന്റ്സ് മേലെ ഒന്ന് പൊക്കിയതും അവളുടെ മരക്കാൽ അവനു മുന്നിൽ കാണുന്ന പോലെ ആയി
“ഞാൻ ഇപ്പൊ സമാധാനം ആയി ജീവിക്കുവാണ്…ഇതിലേക്കു ഒന്നും തിരിച്ചു വരാൻ എനിക്ക് താല്പര്യം ഇല്ല…മാധവിനു പോകാം.. “
അത് പറഞ്ഞു അവളുടെ കയ്യിലെ സ്റ്റിക്കിന്റെ സഹായത്തിൽ അവൾ ബെഡ്‌റൂമിലേക്കു നടന്നു
റൂമിൽ എത്തിയ അവൾ ആ ബെഡിൽ ഇരുന്നു…ഒന്നും മിണ്ടാതെ പുറത്തേക് ജനലിലൂടെ നോക്കികൊണ്ട്….
ശേഷം അവൾ ആ റൂമിലെ ചുമരിലേക്ക് ഒന്ന് നോക്കി…ആ ചുമരിൽ ഒരു പോലീസ് യൂണിഫോം തൂക്കി ഇട്ടിരുന്നു…അതിൽ ഷർട്ടിൽ ആയി അവളുടെ പേരും ഉണ്ടായിരുന്നു
“അനുരാധ വിജയൻ “
തുടരും……
ഒരു തുടക്കം മാത്രമാണ്…പിന്നെ ഈ സൈറ്റിലെ സെൻസർ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഈ കഥ ഞാൻ വിചാരിച്ച രീതിയിൽ നിങ്ങളിലേക് എത്തിക്കാൻ ആകുമോ എന്ന് ഉറപ്പ് ഇല്ല.. എന്നാലും മാക്സിമം ഞാൻ ശ്രമിക്കാം…
ഇതിലെ കഥ പത്രങ്ങൾ ആയി ആരുടേയും മുഖം ഇത് വരെ എനിക്ക് വന്നിട്ടില്ല…നിങ്ങൾ ആരുടെ മുഖം ഓർത്താണ് വായിക്കുന്നത് എന്ന് പറയണേ…എനിക്ക് അത് കൂടുതൽ കഥ എഴുതാൻ ആവേശം തരും
എന്ന് സ്നേഹത്തോടെ moonknight
——–
Responses (0 )