-50% Intro price for the next 72 hours only!. Buy now →

Kambi stories

കോമിക് ബോയ് 9 [Fang leng] [Climax]

കോമിക് ബോയ് 9 Comic Boys Part 9 | Author : Fang leng [ Previous Part ]     ഈ പാർട്ട്‌ താമസിച്ചതിൽ ആദ്യം തന്നെ എല്ലാ വരോടും ക്ഷമ ചോദിക്കുന്നു ഞാൻ വളരെ നേരത്തേ തന്നെ എഴുതി കഴിഞ്ഞതാണ് പക്ഷെ പല കാരണങ്ങൾ കൊണ്ട് അപ്‌ലോഡ് ചെയ്യാൻ പറ്റാത്തതാണ് സോറി കോളേജിനു ശേഷം ജൂലി വീട്ടിൽ പീറ്റർ :എന്താ ജൂലി ഇത്ര താമസിച്ചത് ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു ജൂലി :ക്ലാസ്സ്‌ […]

0
1

കോമിക് ബോയ് 9

Comic Boys Part 9 | Author : Fang leng

Previous Part ]

 

 

ഈ പാർട്ട്‌ താമസിച്ചതിൽ ആദ്യം തന്നെ എല്ലാ വരോടും ക്ഷമ ചോദിക്കുന്നു ഞാൻ വളരെ നേരത്തേ തന്നെ എഴുതി കഴിഞ്ഞതാണ് പക്ഷെ പല കാരണങ്ങൾ കൊണ്ട് അപ്‌ലോഡ് ചെയ്യാൻ പറ്റാത്തതാണ് സോറി

കോളേജിനു ശേഷം ജൂലി വീട്ടിൽ

പീറ്റർ :എന്താ ജൂലി ഇത്ര താമസിച്ചത് ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു

ജൂലി :ക്ലാസ്സ്‌ കഴിയണ്ടേ ചെറുക്കാ ഞാനും നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു

ഇത്രയും പറഞ്ഞ് ജൂലി പീറ്ററിനെ കെട്ടി പിടിച്ചു

ജൂലി :ഇനി നീ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാകണം പീറ്റർ

പീറ്റർ :ഇതെന്തിനാ ജൂലി എപ്പോഴും ഇങ്ങനെ പറയുന്നത് എന്ത് വന്നാലും ഞാൻ നിന്നെ വിട്ട് ഒരിടത്തേക്കും പോകില്ല പോരെ

ജൂലി :അതെനിക്കറിയാം പീറ്റർ ശെരി ഞാൻ പോയി ഡ്രെസ്സൊക്കെ മാറി കഴിക്കാൻ എന്തെങ്കിലും എടുക്കാം

പീറ്റർ :വേണ്ട ജൂലി കുറച്ചു നേരം കൂടി ഇങ്ങനെ നിൽക്ക്

ജൂലി :നീ ഒന്ന് പോയെ ഇപ്പോൾ നിന്റെ കൊഞ്ചൽ വല്ലാതെ കൂടുന്നുണ്ട് ചെറുക്കാ എന്നെ വിട്ടേ എനിക്ക് ഒരുപാട് ജോലിയുണ്ട്

ഇതും പറഞ്ഞു ജൂലി റൂമിലേക്ക്‌ കയറി

ജൂലിയും പീറ്ററും രാത്രി ഭക്ഷണത്തിനു ശേഷം

ജൂലി :പീറ്റർ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വിട്ടുപോയി

പീറ്റർ :എന്താ ജൂലി

ജൂലി :അടുത്ത ആഴ്ച്ച നമ്മുടെ സിറ്റിയിൽ ഒരു കാർണിവൽ നടക്കുന്നുണ്ട്

പീറ്റർ :കാർണിവലോ

ജൂലി :അതേ പീറ്റർ മൂന്നു വർഷത്തിൽ ഒരിക്കൽ വരുന്നതാ ഒരുപാട് റൈഡുകളും ഗെയിംസും ഫയർ വർക്സുമൊക്കെ ഉണ്ടാകും ഇത്തവണ നമുക്ക് ഒന്നിച്ച് കാർണിവലിനു പോകാം പീറ്റർ

പീറ്റർ :ശെരി ജൂലി നമുക്ക് അടിച്ചു പൊളിക്കാം

ജൂലി :എന്നാൽ ശെരി പീറ്റർ ഒരുപാട് സമയമായി വാ നമുക്ക് കിടക്കാം

ജൂലിയും പീറ്ററും റൂമിനുള്ളിൽ കയറി വാതിലടച്ചു

*******************************************

ഒരു ആഴ്ചക്കു ശേഷം കാർണിവൽ ഡേ വൈകുന്നേരം 6മണി

ജൂലി :പീറ്റർ വേഗം സമയം കുറേ ആയി ഇപ്പോൾ പോയില്ലെങ്കിൽ നമുക്ക് എല്ലാ സ്ഥലവും കാണാൻ പറ്റില്ല

പീറ്റർ :ഞാൻ എത്തി ജൂലി ഒരു രണ്ട് മിനിറ്റ്

ജൂലി :(ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ) ശെരി പീറ്റർ നീ കതക് പൂട്ടി പുറത്തേക്ക് വാ ഞാൻ ടാക്സി പിടിക്കാം

ജൂലി വീടിനു പുറത്തേക്കെത്തി ടാക്സി പിടിച്ചു

ജൂലി :ഇവൻ ഇതെവിടെ പോയി കിടക്കുന്നു

വേഗം തന്നെ പീറ്റർ ജൂലിയുടെ അടുത്തേക്കെത്തി

പീറ്റർ :വാ ജൂലി പോകാം

ഇരുവരും ടാക്സിയിലേക്ക് കയറി

ജൂലി :എന്തൊരു ഒരുക്കമാടാ ഇത് ഞാൻ പോലും ഇത്ര സമയം എടുത്തില്ലല്ലോ

പീറ്റർ :സോറി ജൂലി ഏത് ഡ്രസ്സ്‌ ഇടണമെന്ന് കൺഫ്യൂഷൻ ആയിപോയി

ജൂലി :ശെരി ശെരി എല്ലാ റൈഡിലും കയറാൻ പറ്റിയാൽ മതിയായിരുന്നു

അല്പസമയത്തിനു ശേഷം ജൂലിയും പീറ്ററും കാർണിവൽ ഗ്രൗണ്ടിനു മുൻപിൽ

ജൂലി :കണ്ടോ പീറ്റർ എന്ത് മാത്രം സ്റ്റാളുകളും റൈഡുകലുമാണ് ഇവിടെയുള്ളതെന്ന്

പീറ്റർ :ശെരിയാ ജൂലി ഇത് മുഴുവൻ കണ്ട് തീർക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല

ജൂലി :പറ്റുന്നിടത്തോളം നമുക്ക് ശ്രമിക്കാം നീ വാ പീറ്റർ നമുക്ക് ആദ്യം ഈ റൈഡുകളിൽ മുഴുവനും കയറാം

ജൂലിയും പീറ്ററും ഗ്രൗണ്ടിനുള്ളിലേക്ക് പ്രവേഷിച്ചു

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

ജൂലി :വാ പീറ്റർ ഇനിയും കുറെ റൈഡുകളിൽ കയറാനുണ്ട്

പീറ്റർ :എനിക്കിനി വയ്യ ജൂലി ഇപ്പോൾ തന്നെ ഞാൻ ചാവാറായി ഇതൊക്കെ മനുഷ്യനെ കൊല്ലാനുള്ള റൈഡുകളാണൊ എന്റെ തലയൊക്കെ ചുറ്റിയിട്ട് വയ്യ

ജൂലി :നീ എന്താ പീറ്റർ ചെറിയ കുട്ടികളെപോലെ വാ നല്ല രസമുണ്ട് പീറ്റർ

പീറ്റർ :എനിക്ക് ഒരു രസവും വേണ്ടേ ജൂലി വേണമെങ്കിൽ പൊക്കോ

ജൂലി :ശെരി ശെരി റൈഡ് വേണ്ട നമുക്ക് ഈ സ്റ്റാളുകളിലൊക്കെ കയറാം

ജൂലിയും പീറ്ററും ഓരോ സ്റ്റാളുകളിലായി കയറികൊണ്ട് മുന്നോട്ട് നടന്നു

പീറ്റർ :ജൂലി അതെന്താ അവിടെ കുറേ കുട്ടികൾ കൂടിനിൽക്കുന്നത്

ജൂലി :അതെന്തോ മത്സരമാണെന്ന് തോനുന്നു

പീറ്റർ :എങ്കിൽ നമുക്ക് അങ്ങോട്ട്‌ പോകാം

ജൂലിയും പീറ്ററും ആ സ്റ്റാളിനു മുൻപിലെത്തി

ജൂലി :പീറ്റർ ഇത് ഷൂട്ടിംഗ് മത്സരമാ

പീറ്റർ :അതെന്താ

ജൂലി :നമ്മൾ 50രൂപ അങ്ങോട്ട്‌ കൊടുക്കണം അവർ ഒരു തോക്കും മൂന്നു ബുള്ളറ്റും തരും മൂന്നും കൃത്യസ്ഥലത്ത് കൊള്ളിച്ചാൽ നമുക്ക് ഇഷ്ടമുള്ള സമ്മാനം കിട്ടും

പീറ്റർ :അത് കൊള്ളാം ജൂലി എനിക്ക് അത് കളിക്കണം

ജൂലി :അത് വേണോ പീറ്റർ ഇതൊക്കെ തട്ടിപ്പാ ആർക്കും ജയ്ക്കാനൊന്നും പറ്റില്ല വെറുതെ കാശ് പോകും

പീറ്റർ :വെറുതേ പിശുക്ക് കാണിക്കാതെ 50രൂപ കൊടുക്ക് ജൂലി

ജൂലി :ശെരി ശെരി നിനക്ക് പറഞ്ഞാൽ മനസ്സിലാകിലല്ലോ

ജൂലി കടക്കാരനിൽ നിന്ന് തോക്കും ബുള്ളറ്റും വാങ്ങി

കടക്കാരൻ :മൂന്ന് ബുള്ളറ്റും ആ ചെറിയ വൃത്തത്തിനുള്ളിൽ കൊള്ളിക്കണം എങ്കിൽ മാത്രമേ പ്രൈസ് കിട്ടുള്ളു

ജൂലി :അതൊക്കെ അറിയാം ചേട്ടാ

പീറ്റർ :ജൂലി ആ ചെറിയ വൃത്തമാണോ ലക്ഷ്യം

ജൂലി :അതേ ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന് ഏതായാലും കാശ് കൊടുത്തില്ലേ നീ കളിച്ചു നോക്ക്

പീറ്റർ പതിയെ തോക്ക് കയ്യിലെടുത്ത് ഉന്നം പിടിച്ചു ആദ്യ വെടി വച്ചു

പീറ്റർ :ജൂലി കണ്ടോ അത് കൊണ്ടു

ജൂലി :ഒന്നോക്കെ എല്ലാവർക്കും കൊള്ളും നീ ബാക്കി കൊള്ളിക്കാൻ നോക്ക്

പീറ്റർ :ഓഹോ എന്നാൽ കണ്ടോ

പീറ്റർ അടിപ്പിച്ചു രണ്ട് വെടി കൂടി വച്ചു രണ്ടു ലക്ഷ്യസ്ഥാനത്തു തന്നെ

പീറ്റർ :എന്താ ജൂലി വായും പൊളിച്ചു നിൽക്കുന്നത് എന്റെ ഷൂട്ടിംഗ് എങ്ങനെയുണ്ട്

ജൂലി :നീ എങ്ങനെയാ പീറ്റർ ഇത് ചെയ്തത്

പീറ്റർ :അതൊക്കെയുണ്ട് ജൂലി ആദ്യം ഇഷ്ടപെട്ട സമ്മാനം വാങ്ങിച്ചോ

ജൂലി :എനിക്കാ പാവ മതി ജൂലി കടയിലുണ്ടായിരുന്ന പാവ വാങ്ങിച്ചെടുത്തു

പീറ്റർ :നമുക്ക് ഒന്ന് കൂടി നോക്കിയാലോ

ജൂലി :വേണ്ട വെടിക്കെട്ടിനു സമയമായി നീ ഒന്ന് വന്നേ

ജൂലി പീറ്ററുമായി മുൻപോട്ട് നടന്നു

പീറ്റർ :ജൂലി പറഞ്ഞതു കൊണ്ടാ അല്ലെങ്കിൽ ഞാൻ ആ കട കാലിയാക്കിയേനെ

ജൂലി :സാരമില്ല പീറ്റർ നമുക്ക് അടുത്ത തവണ കളിക്കാം ഇപ്പോൾ നീ എന്റെ കൂടെ വാ

ജൂലിയും പീറ്ററും ഉയരമേറിയ ഒരു സ്ഥാലത്തെത്തി

ജൂലി :പീറ്റർ ഇവിടെ നിന്നാണ് ഞാൻ എപ്പോഴും ഫയർ വർക്സ് കാണുന്നത് എല്ലാ തവണയും എന്റെ കൂടെ അച്ഛനും അമ്മയും ഉണ്ടാകും പക്ഷെ ഇത്തവണ

പീറ്റർ :ഇത്തണ ഞാൻ കൂടെ ഉണ്ടല്ലോ പിന്നെന്താ ഇനി എല്ലാ തവണയും നമ്മൾ ഒരുമിച്ച് ഇവിടെ വന്ന് കാർണിവൽ കാണും എന്താ പോരെ

ജൂലി പതിയെ പീറ്ററിനെ നോക്കി പുഞ്ചിരിച്ചു അതോടൊപ്പം തന്നെ മുകളിൽ പല നിരത്തിലുള്ള ഫയർ വർക്കുകൾ തെളിയാൻ തുടങ്ങി ജൂലിയും പീറ്ററു പരസ്പരം കൈകൾ കോർത്ത് അത് ആസ്വദിച്ചു

കാർണിവലിനു ശേഷം ജൂലിയും പീറ്ററും വീട്ടിലേക്ക് തിരികെ നടന്നു

പീറ്റർ :ജൂലി ഓട്ടോയോ ടാക്സിയോ ഒന്നും കാണുന്നില്ലല്ലോ

ജൂലി :കാർണിവൽ അല്ലേ എല്ലാവരും തിരക്കിലായിരിക്കും വാ നമുക്ക് കുറച്ച് നടക്കാം

ജൂലിയും പീറ്ററും മുൻപോട്ട് നടന്നു

പീറ്റർ :നിനക്ക് കാർണിവൽ ഇഷ്ടപ്പെട്ടോ

ജൂലി :ഈ ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല പീറ്റർ ഞാൻ ഇന്ന്‌ ഒരുപാട് സന്തോഷിച്ചു എല്ലാത്തിനും നന്ദി പീറ്റർ

പീറ്റർ :എന്നോടെന്തിനാ നന്ദി പറയുന്നത്

ജൂലി :നീ വന്നില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിൽ ഇതൊന്നും നടക്കില്ലായിരുന്നു പീറ്റർ

പീറ്റർ :അങ്ങനെയൊന്നുമില്ല ജൂലി വാ നമുക്ക് നടക്കാം ഒരുപാട് നേരമായി

ജൂലി :പീറ്റർ ഞാൻ നിനക്ക് ഒരു സമ്മാനം വച്ചിട്ടുണ്ട്

പീറ്റർ :സമ്മാനമോ

ജൂലി വേഗം പോക്കറ്റിൽ നിന്ന് ഒരു ബോക്സ്‌ പീറ്ററിനു നൽകി

പീറ്റർ പതിയെ ബോക്സ്‌ അഴിച്ചു നോക്കി

പീറ്റർ :ജൂലി ഇത് ഞാൻ നിനക്ക് തന്ന വാച്ചല്ലേ

ജൂലി :ഇത് അതല്ല പീറ്റർ

ജൂലി വാച്ച് വാങ്ങി പീറ്ററിന്റെ കയ്യിൽ അണിയിച്ചു

ജൂലി :ഇത് ഞാൻ നിനക്ക് വേണ്ടി പണിയിച്ചതാ നീ തന്നത് പോലെ ഒന്ന് അതിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ എന്ന് നോക്ക് പീറ്റർ

പീറ്റർ :ഇതിൽ എന്താ j എന്ന് എഴുതിയിട്ടുണ്ടല്ലോ

ജൂലി :അത് എന്റെ പേരാണ് മണ്ടാ j ഫോർ ജൂലി ഇനി ഇത് നോക്കിക്കെ ജൂലി തന്റെ കയ്യിലെ വാച്ച് പീറ്ററിനു കാണിച്ചു

പീറ്റർ :ഇതിലെ p എന്റെ പേരായിരിക്കുമല്ലേ

ജൂലി :അതേ p ഫോർ പീറ്റർ

പീറ്റർ :ഇതൊക്കെ എപ്പോൾ ചെയ്തു

ജൂലി :അതൊക്കെ ചെയ്തു എന്താ ഇഷ്ടമായോ

പീറ്റർ ജൂലിയെ നോക്കി പതിയെ ചിരിക്കുക മാത്രം ചെയ്തു

ജൂലി :എന്താ ചിരിക്കുന്നത് നിനക്ക് ഇതൊക്കെ കളിയായിട്ടു തോന്നുന്നുണ്ടോ

പീറ്റർ :അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ഇത് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്സ് ജൂലി

ജൂലി :ഇത് മാത്രമല്ല ഞാൻ നമ്മുടെ ജീവിതത്തെ പറ്റി ഒരുപാട് പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്

പീറ്റർ :ഞാൻ അറിയാതെയോ ഉം കൊള്ളാം എന്തായാലും പറ കേൾക്കട്ടെ

ജൂലി :നമ്മുടെ കല്യാണത്തെ പറ്റിയാ ഞാൻ ആദ്യം ചിന്തിച്ചത് പക്ഷെ നീ ഈ ലോകത്ത് ഉള്ള ആൾ അല്ലാത്തത് കൊണ്ട് നമുക്ക് ഒഫീഷ്യലായി വിവാഹം കഴിക്കാൻ പറ്റില്ല അതുകൊണ്ട് നമ്മൾ കല്യാണം കഴിക്കാതെ ഒന്നിച്ച് താമസിക്കും എന്നലും നമ്മൾ ഭാര്യ ഭർത്താക്കൻമാർ തന്നെ ആയിരിക്കും

പീറ്റർ :ഉം കൊള്ളാം ബാക്കി പറയ്‌

ജൂലി :പിന്നെ നമുക്ക് രണ്ട് കുട്ടികൾ മതി പിന്നെ നീയും ഞാനും ചേർന്ന് എന്റെ അച്ഛന്റെ കമ്പനികളെല്ലാം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കും അങ്ങനെ ബിസ്നെസ്സ് ചെയ്തു നമ്മൾ വലിയ പണക്കാരാകും പിന്നീടുള്ള കാലം കുട്ടികളുമൊത്ത് സുഖമായി ജീവിക്കും എങ്ങനെയുണ്ട് പീറ്റർ എന്റെ ലൈഫ് പ്ലാൻ

പീറ്റർ :ഇതൊക്കെ നിന്നെ കൊണ്ട് മാത്രമേ പറ്റു ജൂലി ഗംഭീരമായിട്ടുണ്ട്

ജൂലി :എന്താ പീറ്റർ നീ അങ്ങനെ പറഞ്ഞത് നീ എന്റെ കൂടെ നിൽക്കില്ലേ

പീറ്റർ :പിന്നെന്താ ഞാനും കൂടെ ഉണ്ടാകും വേണമെങ്കിൽ കുട്ടികളുടെ കാര്യത്തിൽ ഞാൻ ഇന്ന്‌ തന്നെ മുൻകൈ എടുക്കാം

ജൂലി: എന്താ മോൻ പറഞ്ഞത് ഞാൻ നല്ലത് പോലെ കേട്ടില്ല

പീറ്റർ :ഞാൻ ജൂലിയെ സഹായിക്കുന്ന കാര്യമാ പറഞ്ഞത്

ജൂലി :ഓഹ് നിന്റെ അസുഖം ഞാൻ ഇന്ന്‌ മാറ്റിതരാം മോൻ ഇങ്ങ് വന്നേ

ഇത് കേട്ട പീറ്റർ മുന്നോട്ട് ഓടാൻ തുടങ്ങി ജൂലി താഴെ നിന്നും ഒരു വടി എടുത്ത് പീറ്ററിനു പിന്നാലെ ഓടി

ജൂലി :നിന്നെ ഞാൻ ഇന്ന്‌ ശെരിയാക്കും അവിടെ നിൽക്ക് പീറ്റർ മര്യാദയ്ക്ക് നിന്നോ

“പറ്റുമെങ്കിൽ എന്നെ പിടിച്ചോ ”

ഇതും പറഞ്ഞു പീറ്റർ മുൻപോട്ട് തന്നെ ഓടി പെട്ടെന്നായിരുന്നു പീറ്ററിന്റെ തല ചുറ്റാൻ തുടങ്ങിയത്

“ഇതെന്താ എന്റെ തല കറങ്ങുന്നത് പോലെയുണ്ടല്ലോ ”

വേഗം തന്നെ പീറ്ററിന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി പീറ്റർ പതിയെ നിലത്തിരുന്ന് കണ്ണുകൾ ഇറുക്കി അടച്ചു

പെട്ടെന്ന് തന്നെ ജൂലി പീറ്ററിനടുത്തേക്ക് ഓടിയെത്തി

ജൂലി :എന്താ പീറ്റർ എന്താ പറ്റിയത്

പീറ്റർ പതിയെ കണ്ണ് തുറന്ന് ജൂലിയെ നോക്കി

പീറ്റർ :ഒന്നുമില്ല ജൂലി ഒരു തലകറക്കം പോലെ

ജൂലി :വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം വാ പീറ്റർ

പീറ്റർ :ഹേയ് സാരമില്ല ഇപ്പോൾ ശെരിയായി ഒരുപാട് റൈഡിൽ കയറിയതല്ലേ അതായിരിക്കും

ജൂലി :സോറി പീറ്റർ ഞാനല്ലേ നിന്നെ നിർബന്ധിച്ചു റൈഡിൽ കയറ്റിയത് എന്നോട് ഷെമിക്ക്

ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

പീറ്റർ :എന്തിനാ കരയുന്നത് എനിക്കൊന്നുമില്ല വാ ജൂലി നമുക്ക് പോകാം

പീറ്റർ പതിയെ എഴുനേറ്റു

ജൂലി :ഇനി നടക്കേണ്ട നമുക്ക് ഓട്ടോ പിടിക്കാം

ജൂലിയും പീറ്ററും അവിടേക്ക് വന്ന ഒരു ഓട്ടോയിൽ കയറി

അല്പസമയത്തിനു ശേഷം ജൂലിയും പീറ്ററും വീടിനു മുൻപിൽ

പീറ്റർ :അയ്യോ ജൂലി ഞാൻ തളർന്നു എനിക്ക് എങ്ങനെ യെങ്കിലും ഒന്ന് കിടന്നാൽ മതി

ജൂലി :ഞാനും തളർന്നു പീറ്റർ ഞാൻ വേഗം കതക് തുറക്കാം

ജൂലിയും പീറ്ററും കതക് തുറന്ന് വീടിനുള്ളിലേക്ക് കയറി

ജൂലി :പീറ്റർ ആ ലൈറ്റ് ഒന്നിട്ടേ

പീറ്റർ പതിയെ ലൈറ്റിന്റെ സ്വിച്ച് ഓൺ ആക്കി

പീറ്റർ :ജൂലി ലൈറ്റ് കത്തുന്നില്ലല്ലോ കരന്റപോയെന്നാ തോന്നുന്നത്

ജൂലി :അങ്ങനെ വാരാൻ വഴി യില്ല നമ്മൾ വന്നപ്പോൾ അടുത്ത വീട്ടിലൊക്കെ ലൈറ്റ് കണ്ടതല്ലേ

പീറ്റർ :അത് ശെരിയാണല്ലോ എന്തായാലും നമുക്ക് പുറത്തു പോയി നോക്കാം

ജൂലിയും പീറ്ററും പുറത്തേക്കു പോകാൻ ഒരുങ്ങി” ടപ്പ് “എന്നാൽ വീടിന്റെ വാതിൽ ഉടൻ തന്നെ തനിയെ അടഞ്ഞു

ജൂലി :ഇതെന്താ പറ്റിയത് ഈ വാതിൽ എന്താ തുറക്കാത്തത് ഈ ഇരുട്ടത്ത് ഒന്നും കാണാനും പറ്റുന്നില്ലല്ലോ

പെട്ടെന്ന് തന്നെ ജൂലിയും പീറ്ററും വീടിനുള്ളിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടു

പീറ്റർ :ജൂലി ഈ വീടിനുള്ളിൽ ആരോ ഉണ്ട്

ജൂലി :ശെരിയാ പീറ്റർ ഞാനും എന്തൊ ശബ്ദം കേട്ടു വല്ല കള്ളൻ മാരുമായിരിക്കും ഞാൻ പോലീസിനെ വിളിക്കാം

ജൂലി ഫോൺ കയ്യിലെടുത്ത് പോലീസിനെ വിളിക്കുവാൻ ശ്രമിച്ചു എന്നാൽ ഫോൺ നിശ്ചലമായിരുന്നു

ജൂലി :പീറ്റർ ഈ ഫോൺ വർക്ക്‌ ആകുന്നില്ല

പെട്ടെന്നായിരുന്നു ഇരുളിൽ നിന്നും അവർ ഒരു ശബ്ദം കേട്ടത്

“ഫോൺ മാത്രമല്ല ഈ വീട്ടിലേ ഒന്നും ഇനി പ്രവർത്തിക്കുകയില്ല ഈ വീട്ടിൽ നിന്ന് ഒരു ശബ്ദവും പുറത്തേക്കു പോകുകയുമില്ല ”

ജൂലിയും പീറ്ററും സംസാരം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു

ഇരുളിൽ നിന്നും രണ്ട് രൂപങ്ങൾ അവർക്കു മുന്പിലേക്ക് കടന്നുവന്നു

അന്ധകാരത്തിനു പകരം ആ വീട്ടിൽ മുഴുവനും നീല നിരത്തിലുള്ള പ്രകാശം നിറഞ്ഞു

ആ വെളിച്ചത്തിൽ പീറ്റർ തന്റെ മുന്നിൽ നിൽക്കുന്ന വരെ തിരിച്ചറിഞ്ഞു കോമിക് മാസ്റ്ററും പടയാളിയും

ജൂലി :ആരാ നിങ്ങൾ എന്തിനാ എന്റെ വീട്ടിൽ കയറിയത്

മാസ്റ്റർ :ഞങ്ങളിൽ ഒരാൾ നിന്നോടൊപ്പംമുണ്ട് അവനു വേണ്ടിയാണ് ഞങ്ങൾ വന്നത്

ജൂലി പരിഭവത്തോടെ പീറ്ററിന്റെ മുഖത്തേക്ക് നോക്കി

എന്നാൽ ഒന്നും മിണ്ടാതെ നിശ്ചലനായി നിൽക്കുന്ന പീറ്ററിനെയാണ് ജൂലി കണ്ടത്

മാസ്റ്റർ :എന്താ പീറ്റർ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് നീ എന്ത് കരുതി ഞാൻ നിന്നെ കണ്ടെത്തില്ലെന്നൊ നിന്റെ കയ്യിൽ കോമിക് കോയിൻ തന്നപ്പോൾ തന്നെ എനിക്കറിയാമായിരുന്നു നീ ഒരിക്കലും തിരിച്ചു വരാൻ തയ്യാറാകില്ലെന്ന് നീ ഒരിക്കലും എന്നെ ഇവിടെ വരുത്താൻ പാടില്ലായിരുന്നു പീറ്റർ

ജൂലി :അപ്പോൾ നിങ്ങൾ പീറ്ററിനെ കൊണ്ടുപോകാനാണോ വന്നത് ഇല്ല ഒരിക്കലും ഞാൻ സമ്മതിക്കില്ല എന്റെ വീട്ടിൽ നിന്ന് അവനെ കൊണ്ട് പോകാൻ നിങ്ങൾക്കാകില്ല അവൻ എന്റേതാണ്

മാസ്റ്റർ :ഓ അപ്പോൾ ഇവളാണൊ നീ ഇവിടെ നിൽക്കാനുള്ള കാരണം ഹ ഹ കൊള്ളാം കോമിക് കഥാപാത്രത്തിനു മനുഷ്യനോട്‌ പ്രണയം

ജൂലി :പീറ്റർ എന്തൊക്കെയാ ഇത് ഇവർ ഏന്തോക്കെയാ ഈ പറയുന്നത് എന്തെങ്കിലും ഒന്ന് പറ പീറ്റർ

ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

പീറ്റർ :പേടിക്കണ്ട ജൂലി ഞാൻ നിന്നെ വിട്ട് ഒരിടത്തും പോകില്ല

മാസ്റ്റർ :അത് നീയല്ല പീറ്റർ തീരുമാനിക്കേണ്ടത്

പീറ്റർ :എന്റെ ജീവിതം ഞാൻ തന്നെ തീരുമാനിക്കും അതിൽ നിങ്ങൾക്ക് യാതൊരു കാര്യവുമില്ല

മാസ്റ്റർ :നിനക്ക് നിന്റേതായ ഒരു ജീവിതം ഇല്ല പീറ്റർ നീ എഴുത്ത് കാരന്റെ ഒരു ഭാവന മാത്രമാണ്

ജൂലി :നിങ്ങൾ മര്യാദക്ക് എന്റെ വീട്ടിൽ നിന്ന് പൊക്കോ പീറ്റർ ഒരിടത്തേക്കും വരില്ല

മാസ്റ്റർ :മനുഷ്യരുമായി സംസാരിച്ചു നിൽക്കാൻ എനിക്ക് സമയമില്ല വേഗം എന്നോടൊപ്പം വരാൻ നോക്ക് പീറ്റർ നിന്റെ നല്ലതിനാണ് ഞാൻ പറയുന്നത്

പീറ്ററിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി

പീറ്റർ :മാസ്റ്റർ ദയവ് ചെയ്ത് എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കണം എനിക്ക് ഒരിക്കലും ജൂലിയെ പിരിയാൻ സാധിക്കില്ല

മാസ്റ്റർ :നീ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണ് പീറ്റർ നിന്റെ സമ്മതം ഇല്ലാതെയും എനിക്ക് നിന്നെ കൊണ്ട് പോകാൻ അറിയാം

“അവനെ പിടിച്ചുകൊണ്ട് വാ “

മാസ്റ്റർ പാടയാളിയോട് ഉത്തരവിട്ടു പടയാളി പീറ്ററിനു നേരെ നടന്നടുക്കുവാൻ തുടങ്ങി

ഉടൻ തന്നെ ജൂലി കരഞ്ഞു കൊണ്ട് മാസ്റ്ററുടെ അടുത്തേക്ക് ഓടി

ജൂലി :ഞാൻ നിങ്ങളുടെ കാലുപിടിക്കാം ദയവ് ചെയ്ത് അവനെ കൊണ്ട് പോകല്ലേ എനിക്ക് ഈ ലോകത്ത് വേറാരുമില്ല ഞാൻ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തരാം എന്റടുത്തുള്ള എല്ലാ സ്വത്തുക്കളും നിങ്ങൾ എടുത്തോ അവനെ മാത്രം എനിക്ക് വിട്ടുതന്നാൽ മതി

ജൂലി മാസ്റ്ററുടെ കാലിൽ വീണു കരയാൻ തുടങ്ങി

“അവനെ വിട്ടേക്ക് ഭടാ “മാസ്റ്റർ ഭടന് നിർദ്ദേശം നൽകി

മാസ്റ്റർ :എഴുന്നേൽക്ക് കുട്ടി

മാസ്റ്റർ പതിയെ ജൂലിയെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ചു

ജൂലി :അവനെ കൊണ്ട് പോകല്ലേ പ്ലീസ്

മാസ്റ്റർ പീറ്ററിനെ നോക്കി സംസാരിക്കാൻ തുടങ്ങി

മാസ്റ്റർ :കോമിക് വേൾഡിൽ നിന്ന് പുറത്തേക്കു വന്നതിനേക്കാൾ വലിയ തെറ്റാണ് നീ ഈ കുട്ടിക്ക് പ്രതീക്ഷകൊടുത്തതി ലൂടെ ചെയ്തിരിക്കുന്നത് ഒരു കോമിക് കഥാപാത്രം ആണെന്നറിഞ്ഞിട്ടും നീ ഈ കുട്ടിയെ പ്രണയിച്ചു നിന്നെ ഇവിടെ നിന്നുകൊണ്ട് പോകുന്നതിലൂടെ നിന്നെ തന്നെയാണ് ഞാൻ രക്ഷിക്കാൻ ശ്രമിച്ചത് എന്നാൽ ഈ കുട്ടിയുടെ മുൻപിൽ വച്ച് ഞാൻ നിസ്സഹായനാണു പീറ്റർ നീ ആദ്യം തിരിച്ചറിയേണ്ടത് നിനക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല എന്നതാണ് കാരണം ഇത് നിന്റെ ലോകമല്ല ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നീ ഇവിടെ നിന്നാൽ നിന്റെ ശരീരം പൂർണമായും നശിച്ചു നീ ഇല്ലാതാകുന്നതാണ് ഇപ്പോൾ തന്നെ നിന്റെ ശരീരം അതിനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ടാകും ഒരു മാസ്റ്റർ എന്നനിലയിൽ നിന്റെ നാശത്തിൽ നിന്ന് നിന്നെ രക്ഷിക്കാനാണു ഞാൻ ശ്രമിച്ചത് പക്ഷെ ഇപ്പോൾ ഞാൻ നിസ്സഹായനാണു 12മണിയാകാൻ ഇനി 2മണിക്കൂർ കൂടി ബാക്കിയുണ്ട് അതാണ് നിനക്ക് തിരികെ വരുവാനുള്ള അവസാന അവസരവും അത് കഴിഞ്ഞാൽ ഞാൻ തന്ന കോയിൻ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല എന്തായാലും തീരുമാനം നീ എടുക്കുക നിനക്ക് എത്ര നാൾ ഈ ലോകത്ത് നിൽക്കാനാകും എന്ന് എനിക്കറിയില്ല നിനക്ക് എത്ര ദിവസം കൂടി ഉണ്ടെന്നും എനിക്കറിയില്ല ഇനി നിനക്ക് തീരുമാനിക്കാം പറ്റുന്നത്ര കാലം ഈ കുട്ടിയോടൊപ്പം നിൽക്കണോ അതോ തിരികെ വരണോ എന്ന്

ഇത്രയും പറഞ്ഞു മാസ്റ്ററും ഭടനും അവിടെ നിന്നുമറഞ്ഞു വീടിനുള്ളിലേ നീല പ്രകാശം മാറി വീണ്ടും ലൈറ്റ് തെളിഞ്ഞു കേട്ടതോന്നും വിശ്വസിക്കാൻ പറ്റാതെ ജൂലി നിശ്ചലമായി നിന്നു

പീറ്റർ വേഗം തന്നെ ജൂലിയുടെ അടുത്തേക്കെത്തി ജൂലിയെ കെട്ടിപിടിച്ചു

ജുലി :അവർ പറഞ്ഞതൊക്കെ സത്യമാണോ പീറ്റർ

ജൂലി കരഞ്ഞു കൊണ്ട് ചോദിച്ചു

പീറ്റർ :അവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ എന്ത് വന്നാലും ഞാൻ നിന്നെ വിട്ട് പോകില്ല ജൂലി

ജൂലി :നിനക്ക് എന്തെങ്കിലും സംഭവിക്കുമോ പീറ്റർ

ജൂലിയുടെ ശബ്ദം ഉച്ചത്തിലായി

പീറ്റർ :ഇവിടെ നിൽക്കുന്നത് എനിക്ക് മരണമാണ് നൽകുന്നതെങ്കിൽ ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കും ജൂലി എന്റെ മരണം വരെ ഞാൻ നിന്നോടൊപ്പം ഉണ്ടാകും

പീറ്ററിന്റെ കണ്ണുകളും നിറഞൊഴുകാൻ തുടങ്ങി

ജൂലി വേഗംതന്നെ പീറ്ററിനെ തന്നിൽ നിന്ന് തള്ളിമാറ്റി

പീറ്റർ :എന്താ ജൂലി എന്ത് പറ്റി

ജൂലി :നീ ഇവിടെ നിന്ന് പോകണം പീറ്റർ

പീറ്റർ :എന്താ ജൂലി ഇങ്ങനെ പറയുന്നത് ഞാൻ എന്ത് തെറ്റാ ചെയ്തത്

ജൂലി :നീ ഒരു തെറ്റും ചെയ്തിട്ടില്ല പീറ്റർ ഞാനാണു ചെയ്തത് ഞാൻ നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു

ജൂലി കൂടുതൽ ഒച്ചത്തിൽ പൊട്ടിക്കരയാൻ തുടങ്ങി

പീറ്റർ :കരയാതെ ജൂലി എനിക്ക് ഒന്നും സംഭവിക്കില്ല

ജൂലി :ഇല്ല പീറ്റർ ഇത് എന്റെ വിധിയാണ് ഞാൻ സ്നേഹിക്കുന്നവരെയെല്ലാം എനിക്ക് നഷ്ട്ടപെടും

പീറ്റർ :ഇല്ല ജൂലി അങ്ങനെയൊന്നും നടക്കില്ല

ജൂലി :ഇല്ല പീറ്റർ നീ ഇനി ഇവിടെ നിൽക്കാൻ പാടില്ല നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല

പീറ്റർ :നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിന്ന് പോകില്ല ഞാൻ പോയാൽ നിനക്കത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ

അല്പനേരം നിശബ്ദയായ ശേഷം ജൂലി പീറ്ററിന്റെ മുഖം തന്റെ കൈകുള്ളിലാക്കി സംസാരിക്കാൻ തുടങ്ങി

ജൂലി :നീ പോകുന്നതിനേക്കാൾ വേദനയായിരിക്കും പീറ്റർ എന്റെ മുൻപിൽ വച്ച് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്കുണ്ടാകുക അതെനിക്ക് സഹിക്കാനാകില്ല പീറ്റർ എനിക്ക് നീ എവിടെയെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി പീറ്റർ

പീറ്റർ :എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഞാൻ നിനക്ക് ഒരു ശല്യമായോ

ജൂലി :എന്തിനാ പീറ്റർ ഇങ്ങനെയൊക്കെ പറയുന്നത് നമുക്ക് വേറൊരു വഴിയും ഇല്ല പീറ്റർ എന്നോട് അല്പമെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ പോകണം പീറ്റർ പ്ലീസ് പീറ്റർ

പീറ്റർ :ഞാൻ പോയാൽ എല്ലാം ശെരിയാകുമെങ്കിൽ ഞാൻ പോകാം ജൂലി നീ പറയുന്നത് എന്തായാലും ഞാൻ അനുസരിക്കും കാരണം നിന്നെ എനിക്ക് അത്രയും ഇഷ്ടമാണ്

പീറ്ററിനു തന്റെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൻ ഉറക്കെ കരയുവാൻ തുടങ്ങി ജൂലി പതിയെ പീറ്ററിനടുത്തേക്ക് എത്തി അവന്റെ കണ്ണുകൾ തുടച്ചു

ജൂലി :കരയല്ലേ പീറ്റർ നമുക്കിനി കുറച്ച് സമയമേ ഉള്ളു അത് നമുക്ക് സന്തോഷമായി പങ്കിടാം

ജൂലി പീറ്ററിനെ സോഫയിൽ ഇരുത്തി

ജൂലി :പീറ്റർ ഞാൻ നിനക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം നിനക്ക് എന്താ വേണ്ടത്

പീറ്റർ :എനിക്ക് വിശപ്പില്ല ജൂലി

ജൂലി :അതൊന്നും പറഞ്ഞാൽ പറ്റില്ല നിനക്ക് ഞാൻ ഉണ്ടാക്കുന്നതൊക്കെ വലിയ ഇഷ്ടമല്ലേ

പീറ്റർ :ജൂലി..

ജൂലി :ഞാൻ ഭക്ഷണം കൊണ്ട് വരാം

ജൂലി അടുക്കളയിലേക്ക് കയറി

അല്പസമയത്തിനു ശേഷം

ജൂലി :ഇതാ പീറ്റർ കഴിക്ക് അപ്പവും മുട്ടയും നിനക്ക് ഇഷ്ടമല്ലേ

ജൂലി പത്രം പീറ്ററിനു നേരെ നീട്ടി പീറ്റർ ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി

ജൂലി :എന്താ പീറ്റർ നീ ഒന്നും മിണ്ടാത്തത് ഇല്ലെങ്കിൽ എപ്പോഴും മിസ്സ്‌ ജൂലിയുടെ ഭക്ഷണം സൂപ്പറാ പൊളിയാ എന്നൊക്കെ പറയാറുള്ളതല്ലേ നിന്റെ മിസ്സ്‌ ജൂലി വിളി ഞാൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്

പീറ്റർ :നന്നായിയിട്ടുണ്ട് മിസ്സ്‌ ജൂലി

പെട്ടെന്ന് തന്നെ ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

പീറ്റർ :എന്നോട് കരയരുത് എന്ന് പറഞ്ഞിട്ട് ജൂലി കരയുകയാണോ

ജൂലി :ഹേയ് ആരുപറഞ്ഞു ഞാൻ കരഞ്ഞേന്ന് നീ വേഗം കഴിക്ക് പോകാൻ സമയമായി

അല്പസമയത്തിനു ശേഷം

ജൂലി :പീറ്റർ നീ പോകുമ്പോൾ ഈ ഡ്രസ്സ്‌ ഇട്ടാൽ മതി ഇതാണ് നിനക്ക് കൂടുതൽ ചേരുക പെട്ടെന്ന് ഡ്രെഡ്ഡ് ഇട്ടിട്ട് വാ

പീറ്റർ വേഗം ഡ്രസ്സ്‌ മാറി വന്നു

ജൂലി :ഉം ചുള്ളനായിട്ടുണ്ട് പിന്നെ ഒരു കാര്യം അവിടെ ചെന്നിട്ട് വല്ല പെൺപിള്ളേരുരുടെയും പുറകേ നടന്നാലുണ്ടല്ലോ ബാക്കി ഞാൻ പറയുന്നില്ല അയ്യോ സമയം പോയി ഇനി 10 മിനിറ്റ് കൂടിയേ ഉള്ളു അല്ലേ നീ എന്താ ഇങ്ങനെ നിൽക്കുന്നേ എന്തെങ്കിലും പറ ഇനി ചിലപ്പോൾ എന്നോട് സംസാരിക്കാൻ പറ്റിയെന്ന് വരില്ല കേട്ടോ

പീറ്റർ :ഞാൻ പോകണോ ജൂലി

ജൂലി :എന്താ പീറ്റർ ഇത് നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ ഇതാ പിടിക്ക്

ജൂലി പീറ്ററിന് കോമിക് ബുക്ക്‌ നൽകി

ജൂലി :ഞാൻ നിന്നെ ആദ്യമായി കണ്ട ദിവസം ഓർക്കുകയായിരുന്നു പീറ്റർ എത്ര പെട്ടെന്നാ ദിവസങ്ങൾ കടന്നു പോയത് അല്ലേ പിന്നെ ഞാൻ നേരെത്തെ പറഞ്ഞത് കാര്യമാക്കണ്ട അവിടെ അവിടെ നല്ല പെൺകുട്ടികൾ വല്ലതും ഉണ്ടെങ്കിൽ വിട്ട് കളയണ്ട കേട്ടോ

പീറ്റർ പതിയെ ചിരിക്കുക മാത്രം ചെയ്തു

പീറ്റർ :ജൂലി നീ എനിക്ക് ഒരു വാക്ക് തരണം എങ്കിലേ ഞാൻ പോകു

ജൂലി :എന്താ പീറ്റർ

പീറ്റർ :ഞാൻ പോയികഴിഞ്ഞാൽ നീ പഴയത് പോലെ ഒറ്റപെട്ടു കഴിയരുത് നീ പഠിത്തം പൂർത്തിയാക്കണം അച്ഛന്റെ കമ്പനികൾ ഏറ്റെടുത്തു നടത്തുകയും ചെയ്യണം സമയമാകുമ്പോൾ കല്യാണവും കഴിക്കണം സമ്മതമാണോ

ജൂലി :ശെരി സമ്മതിച്ചു

പീറ്റർ പതിയെ കോമിക് ബുക്ക്‌ തുറന്ന് തന്റെ കയ്യിൽ ഉണ്ടായിരുന്ന കോയിൻ അതിനു പുറത്ത് വച്ചു

ജൂലി :നീ ഇവിടെ ഉണ്ടായിരുന്ന ഓരോ നിമിഷവും നീ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു എല്ലാത്തിനും നന്ദി പീറ്റർ

പീറ്റർ :ഞാൻ നിന്നെ ഒരിക്കലും മറക്കില്ല ജൂലി

ജൂലി വേഗം തന്നെ പീറ്ററിന്റെ ചുണ്ടിൽ മൂത്തമിട്ടു പെട്ടെന്ന് തന്നെ ക്ലോക്കിൽ 12 മണി മുഴങ്ങി കോമിക് കോയിൻ പെട്ടെന്ന് ചലിക്കുവാൻ തുടങ്ങി റൂം മുഴുവൻ മഞ്ഞ നിറത്തിലുള്ള പ്രകാശം പരന്നു അല്പനേരത്തിനുനുള്ളിൽ പ്രകാശത്തിന്റെ തീവ്രത കുറഞ്ഞു ജൂലി പതിയെ കണ്ണുകൾ തുറന്നു പീറ്ററിന്റെ സ്ഥാനത്ത് കോമിക് ബുക്ക്‌ മാത്രം അവശേഷിച്ചിരുന്നു ജൂലി വേഗം ബുക്ക്‌ കയ്യിലെടുത്ത് തുറന്നുനോക്കി കോമിക് ബുക്കിനുള്ളിലേ ചിത്രങ്ങൾക്ക് മാറ്റം വന്നിരുന്നു പുതിയ തരത്തിലുള്ള ഡ്രസ്സുകൾ ആയിരുന്നു പീറ്റർ ധരിച്ചിരുന്നത് പീറ്ററിന്റെ കയ്യിൽ ജൂലി കൊടുത്ത വാച്ചും ഉണ്ടായിരുന്നു

ജൂലി :ഇനി നമ്മൾ എന്നെങ്കിലും കാണുമോ പീറ്റർ

ജൂലി കോമിക് ബുക്ക്‌ നെഞ്ചോട് അടക്കി കരയുവാൻ തുടങ്ങി

അവസാനിച്ചു..

ക്ലൈമാക്സ് എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല ഇതുവരെ ഈ കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി

2 വർഷങ്ങൾക്ക് ശേഷം ജൂലിയുടെ വീട്

ജോൺ :ജൂലി ഇപ്പോൾ നിനക്ക് നമ്മൾ കൂട്ടുകാരെ കാണാൻ പോലും സമയം ഇല്ലല്ലോ

റോസ് :അതെങ്ങനെയാ ജോൺ ഇവൾ ഇപ്പോൾ വലിയ ബിസ്സിനെസ്സ് കാരിയായില്ലേ

ജൂലി :ഓഹ് തുടങ്ങി രണ്ടെണ്ണവും നിങ്ങളുടെ പരാതി തീർക്കാനല്ലേ ഇന്ന്‌ എന്റെ ബർത്ത് ഡേ നിങ്ങളോടൊപ്പം ആഘോഷിക്കുന്നത്

ജോൺ :ശെരി ശെരി 12 മണിയായി വാ നമുക്ക് കേക്ക് കട്ട്‌ ചെയ്യാം

അവർ കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങി

പെട്ടെന്നാണ് ജൂലിയുടെ റൂമിൽ നിന്ന് എന്തൊ ശബ്ദം കേട്ടത്

റോസ് :എന്താ ജൂലി അത്

ജൂലി :അറിയില്ല വാ നോക്കാം

അവർ പതിയെ റൂമിന്റെ വാതിലിനടുത്തെത്തി ജൂലി പതിയെ വാതിൽ തുറന്നു

റോസ് :റൂമിൽ ആരോ ഉണ്ടല്ലോ ജൂലി നീ ലൈറ്റ് ഇട്ടേ

ജൂലി പതിയെ ലൈറ്റ് ഓൺ ചെയ്തു റൂമിനുള്ളിൽ നിൽക്കുന്ന ആളുടെ മുഖം ലൈറ്റിന്റെ വെട്ടത്തിൽ ജൂലി നന്നായി കണ്ടു

ജൂലി :പീറ്റർ.. നീ തിരിച്ചു വന്നോ ഇത് എങ്ങനെ ഇത് നീ തന്നെ യാണോ പീറ്റർ

പീറ്റർ :ഓഹ് ഈ മിസ്സ്‌ ജൂലിയുടെ ഒരു കാര്യം കഥയൊക്കെ നമുക്ക് പിന്നീട് പറയാം എനിക്ക് ഇപ്പോൾ വല്ലാതെ വിശക്കുന്നു വല്ലതും കഴിക്കാൻ താ മിസ്സ്‌ ജൂലി…

Peter will return in comic boy the master of safron

 

 

a
WRITTEN BY

admin

Responses (0 )



















Related posts