-50% Intro price for the next 72 hours only!. Buy now →

Kambi stories

ചെകുത്താൻ 2 [Eren Yeager]

⚔️ചെകുത്താൻ 2⚔️  Chekuthan Part 2 | Author : Eren Yeanger An angle love with devil   പേജ് കുറവായ കാരണം അവസാനം പറഞ്ഞിട്ടുണ്ട്. എപ്പിസോഡ് 2     (സമയം ഉച്ച 12 മണിക്ക് ) രാവിലെ ആരോ തട്ടിവിളിച്ചപ്പോൾ ആണ് ഞാൻ കണ്ണുതുറന്നത് മമ്മി ആയിരുന്നു ഞാൻ : മമ്മി ഞാൻ കുറച്ചൂടെ കിടന്നോട്ടെ പ്ലീസ് മമ്മി : സമയം 12 ആയി എണീക് നിന്റെ തലവേദന എങ്ങനെ ഉണ്ട് […]

0
1

⚔️ചെകുത്താൻ 2⚔️ 

Chekuthan Part 2 | Author : Eren Yeanger


An angle love with devil


 

IMG-20231120-160956

പേജ് കുറവായ കാരണം അവസാനം പറഞ്ഞിട്ടുണ്ട്.

എപ്പിസോഡ് 2

 

 

(സമയം ഉച്ച 12 മണിക്ക് )

രാവിലെ ആരോ തട്ടിവിളിച്ചപ്പോൾ ആണ് ഞാൻ കണ്ണുതുറന്നത്

മമ്മി ആയിരുന്നു

ഞാൻ : മമ്മി ഞാൻ കുറച്ചൂടെ കിടന്നോട്ടെ പ്ലീസ്

മമ്മി : സമയം 12 ആയി എണീക് നിന്റെ തലവേദന എങ്ങനെ ഉണ്ട് ഹോസ്പിറ്റലിൽ പോണോ മോനെ

അപ്പോഴാണ് ഞാൻ ഓർത്തത് ഇന്നലെ നടന്നതും തറവാട്ടിൽ നിന്നും വന്ന് തലവേദന ആണെന്ന് പറഞ്ഞു കിടന്നതും ഇന്നലെ അവൾ കരണം നോക്കി പൊട്ടിച്ചത് എന്റെ കണ്ണിലൂടെ മിന്നി മറഞ്ഞു നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി

മമ്മി : ഡാ നീ ഇത് ഏത് ലോകത്താണ് ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ

ഞാൻ : ഏഹ് അഹ് അതോ തലവേദന കുറവുണ്ട് ഹോസ്പിറ്റലിൽ ഒന്ന് പോണ്ട മമ്മി

മമ്മി : എന്നാ എഴുന്നേറ്റു വാ വല്ലതും കഴിച്ചു തറവാട്ടിൽ ഒന്ന് പോയി നോക്ക് മുത്തശ്ശിയോട് ഇന്ന് വരാന്നു പറഞ്ഞേല്ലേ നീ പാവം നീ ഇന്നലെ അവിടെന്ന് പോയിട്ട് നല്ല വിഷമം ആയി കാണും നീ ഒന്ന് പോയി നോക്കി വാ…

ഞാൻ : ആഹ്ഹ് മമ്മി ഫുഡ്‌ എടുത്ത് വെക്ക് ഞാൻ വരാം

മമ്മി പിന്നെ ഒന്നും പറയാതെ അവിടെന്നും പോയി

ഞാൻ നേരെ ബാത്‌റൂമിൽ കേറി ക്ലോസെറ്റിൽ ഇരുന്നു കുറെ നേരം ആലോചിച്ചു പോണോ വേണ്ടെന്ന്…

പോയില്ലേൽ പിന്നെ അതിന് ഒരു പ്രശ്നം ആവും എന്തായാലും അവളെ കണ്ടു ഒരു സോറി പറയണം.. അന്നയോട് ഇനി ഇതുപോലെ ഒന്നും വേണ്ടന്ന് പറയാം ബാക്കിൽ വരുന്നിടത്തു വച്ചു കാണാം….

ഞാൻ ഒന്ന് ഫ്രഷ് ആയി വീട്ടിൽ നിന്നും ഫുഡ്‌ കഴിച്ചു ഇറങ്ങി നേരെ തറവാട്ടിലേക് വിട്ടു.

ഗേറ്റ് പുട്ടിയിട്ട് ആയിരുന്നു ഞാൻ അത് തുറന്ന് ബൈക്ക് പാർക്ക്‌ ചെയ്തു പുറത്ത് ആരെയും കാണാൻ ഇല്ല സാധാരണ മുത്തശ്ശി എപ്പോഴും കോലായിൽ ഉണ്ടാവും പക്ഷെ ആരെയും കാണുന്നും ഇല്ല ശബ്ദവും ഇല്ല ഞാൻ കാളിങ് ബെൽ അടിച്ചു നോക്കി പിന്നെയും അടിച്ചു ഒരു അനക്കവും ഇല്ല ആരെയും കാണാത്തത് കൊണ്ട് ഞാൻ തിരിച്ചു നടന്നു പെട്ടെന്ന് ആരോ വന്ന് വാതിൽ തുറന്നു..

അന്ന ആയിരുന്നു എന്നെ കണ്ടതും അവളുടെ കണ്ണ് കലങ്ങി ….

അവർ ആരും ഇല്ലെ ഇവിടെ

അന്ന : ഭാസ്കരേട്ടെന്റെ അമ്മ മരിച്ചു എല്ലാവരും അങ്ങോട്ട്‌ പോയി…

ഭാസ്കരൻ ഇവിടെ തറവാടിന്റെ അടുത്ത് തന്നെ ഉള്ള ആളാണ് പുള്ളിടെ അമ്മ കുറെ ആയി കിടപ്പിൽ ആയിട്ട്

ഞാൻ അകത്തേക്ക് കേറിയതും അവൾ വാതിൽ അടച്ചു ഓടിവന്നു എന്നെ പിറകിൽ നിന്നും കരഞ്ഞു കൊണ്ട് വന്നു കെട്ടിപിടിച്ചു…

ഞാൻ : ഡി വിട് നീ എന്താ ഈ കാണിക്കുന്നേ ഞാൻ ഇന്നലെ നടന്നതിന് ഒക്കെ സോറി പറയാനാ വന്നേ എന്നിട്ട് നീ..

ഞാൻ തിരിഞ്ഞു അവളെ പിടിച്ചു മാറ്റി

അവൾ വീണ്ടും എന്റെ നെജിലേക് വീണുകൊണ്ട് കരയാൻ തുടങ്ങി

അന്ന : നീ എന്തിനാ മാപ്പ് പറയുന്നേ എല്ലാ എന്റെ തെറ്റാ ഞാൻ കാരണം അല്ലേ നിന്നെ അവൾ തല്ലിയത് ഞാൻ കാരണം അല്ലേ നീ അവളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നത് എല്ലാം… എല്ലാം. എന്റെ തെറ്റാ സോറി….

അവൾ വാ വിട്ട് കരയാൻ തുടങ്ങി

ഞാൻ : ഡി നീ കരയാതെ അവരൊക്കെ ഇപ്പോ വരും

അന്ന : വന്നോട്ടെ എന്നാലും എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും….നിനക്ക് ഓർയുണ്ടോ നമ്മൾ അദ്യം ആയി ചെയ്തത് നീ ഓർക്കുണ്ടോ അന്നും നീ എന്നെ കുറെ പറഞ്ഞു മനസ്സിലാക്കി എന്നിട്ടും ഞാൻ കാരണം അല്ലേ നിന്നെകൊണ്ട് എന്നെ ചേ…. ഞാൻ ചിത്തയാ ഹർഷ ഈ ഞാൻ ചിത്തയാ… എന്നോട് ക്ഷമിക്കണം

അവൾ എന്നെ കരഞ്ഞു കൊണ്ട് വാരി പുണർന്നു…

ഞാൻ : അത് വിട് സാരം ഇല്ല കഴിഞ്ഞത് കഴിഞ്ഞു പോട്ടെ അലീന കണ്ടത് കൊണ്ട് അല്ലേ ഇപ്പോൾ ഇതൊക്കെ ഉണ്ടായേ…

ഞാൻ അവളുടെ മുടിയിൽ തലോടി…

അന്ന : ഈ ഒരു കാരണം കൊണ്ട് അവളെ വെറുക്കല്ലേ ഡാ ഞാൻ നിന്റെ കാലു പിടിക്കാം അവൾ ഒരു പാവം ആട പഞ്ചപാവം നിന്നെ അവൾക്കു വല്യ ഇഷ്ട്ടം ആണ് അതുകൊണ്ടാ പാവം ഇന്നലെ നമ്മളെ അങ്ങനെ കണ്ടപ്പോൾ സഹിച്ചു കാണില്ല… സ്വന്തം ചേച്ചി അല്ലെങ്കിലും എനിക്ക് അവൾ എന്നും സ്വന്തം തന്നെയാ ആ അവളെ മുന്നിൽ ഞാൻ ഷേ….അവൾക് നീ എന്ന് വച്ച ജീവനാ അതുകൊണ്ട് അവളെ അറിയാണ്ട് പോലും വെറുക്കല്ലേടടാ….

കുറെ നേരം ഞാൻ ഒന്നും മിണ്ടിയില്ല….

ഞാൻ : ഡി നീ പിടി വിട്ടേ അവരൊക്കെ ഇപ്പോൾ ഇങ്ങോട്ട് എത്തും

അവൾ കുറച്ചു മാറി എന്റെ കണ്ണിലേക്കു നോക്കി പെട്ടെന്ന് എന്റെ കവിൾ കോരി എടുത്ത് കവിളിൽ ചെറു ചുംബനം നൽകി തീരെ പ്രേതീക്ഷിക്കാതെ ആയിരുന്നു അത് ശേഷം അവൾ എന്റെ അടുത്ത് നിന്നും മാറി നടന്നു പിന്നീട് അവളുടെ കാലുകൾ നിശ്ചലമായി

അവൾ : ഇത് എന്റെ അവസാന ചുംബനം ആണ് ഇനി.. ഇനി..ഞാനും നീയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടാവാൻ പാടില്ല.. നീ അവളോട് മാപ്പ് പറയണം… നീ അവളോട് എന്നെ വെറുക്കല്ലേ എന്ന് പറയണം പറ്റിപ്പോയി….

ഞാൻ : ഡി നീ ഇത് എന്തൊക്കെയാ

അന്ന : മതി ഇനി ഇതിനെ കുറിച് സംസാരിക്കണ്ട എല്ലാത്തിനും സോറി

അതും പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് ഓടി റൂമിൽ കേറി വാതിൽ അടച്ചു

ഞാനും കുറെ ഡോറിൽ മുട്ടിയെങ്കിലും അവൾ തുറക്കാൻ കൂട്ടാകിയില്ല

ഞാൻ : ഡി വാതിൽ തുറക്ക്….

അന്ന : എനിക്ക് കുഴപ്പം ഒന്നും ഇല്ല ഇന്നലെ ഒന്ന് ഉറങ്ങാൻ പറ്റിയില്ല മനസ്സിൽ മുഴുവൻ ഒരു നീറ്റൽ ഇപ്പോൾ നിന്നോട് എല്ലാം പറഞ്ഞപ്പോ…എന്തോ ഒരു ഭാരം ഇറക്കി വച്ച പോലെ ഞാൻ ഒന്ന് കിടക്കെട്ടെ അവർ വന്നാൽ നീ വാതിൽ തുറന്നു കൊടുക്ക്……

പിന്നെ ഞാനും അവിടെ നിന്നില്ല ഹാളിൽ ഉള്ള സോഫയിൽ കുറെ നേരം ഇരുന്നു

എനിക്ക് എന്തിന്റെ കേടായിരുന്നു ഇങ്ങോട്ട് വന്നത് അലിനയോട് മാപ്പ് പറയാൻ എന്നിട്ടോ ഇവൾക്ക് പറയാൻ വേറെയും കുറെ കാര്യം ശെരിയാ അവൾ പറഞ്ഞതിലും കാര്യം ഉണ്ട് ഞങ്ങൾ രണ്ടു പേരുടെ ഭാഗത്തും തെറ്റ് ഉണ്ട്…

അങ്ങനെ ഓരോ കാര്യം എന്റെ മനസ്സിൽ മിന്നി മറഞ്ഞു പെട്ടെന്ന് ഇടിയും കാറ്റും വരാൻ തുടങ്ങി ഹാളിലെ ജനൽ ശക്തിയിൽ അടിച്ചു ഞാൻ ഞെട്ടി എണിച്ചു വാതിൽ തുറന്നു പുറത്തേക് ഇറങ്ങി നോക്കി നല്ല ഇരുണ്ട ആകാശം കാറ്റും ഇടിയും മിന്നലും പെട്ടെന്ന് എന്താ ഇങ്ങനെ ഞാനും ആലോചിച്ചു…

പെട്ടെന്ന് വാതിൽ തള്ളിക്കൊണ്ട് അന്ന പുറത്തേക്ക് ഓടി

ഞാൻ : ഡി നീ ഇത് എങ്ങോട്ടാ നല്ല മഴ ഉണ്ട് ഇങ്ങോട്ട് കേറിക്കെ…

അന്ന : ഡ്രസ്സ്‌ ഉണക്കാൻ വച്ചിരിക്കുവാ എന്നെ വന്നു ഒന്ന് സഹായിക്ക് ഇല്ലെങ്കിൽ അതൊക്കെ ഇപ്പോൾ നനയും

അവൾ അതും പറഞ്ഞു വീടിന്റെ ഒരു സൈഡിൽക് പോയി…ഞാനും പിന്നാലെ ചെരുപ്പ് ഇതുകൊണ്ട് ഓടി……

അവൾ ഓരോ ഡ്രസ്സ്‌ ആയി എടുത്ത് കുട്ടികൊണ്ടിരുന്നു ഞാനും കുറച്ചു ഡ്രസ്സ്‌ എടുത്തു അവൾ മഴ ശക്തിയാൽ നിലം പതിച്ചു പെയ്യാൻ തുടങ്ങി…..

(1:05 pm )സമയം 

അന്ന : ഡാ വേഗം എടുത്ത് വാ മഴ കൂടി വരുവാ…

അവൾ എന്നെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…ഞാൻ അവസാനത്തെ ഡ്രെസ്സും അയലിൽ നിന്നും എടുത്തു ഒരു ഷാൾ ആയിരുന്നു

പെട്ടെന്ന്

7:00 pm രാത്രി 

ഹലോ ഹർഷൻ കേൾക്കാമോ…

ഹലോ ഹർഷൻ…

ആരോ എന്റെ കവിളിൽ തട്ടി വിളിക്കുന്നു കണ്ണിലേക്കു വെളിച്ചം അടിക്കുന്നു  ഞാൻ പതിയെ കണ്ണ് തുറന്നു…….

ചുറ്റും ഒരു ബ്ലർ ആയപോലെ കാണാം കാഴ്ച മങ്ങിയിരിക്കുന്നു… ചുറ്റും കുറെ നിഴലുകൾ

ഞാൻ ഇത് എവിടെയാ…

ഞാൻ മനസ്സിൽ പറഞ്ഞു

കണ്ണുകൾ പതിയെ തിരുമി തുറന്നു കൊണ്ട് നോക്കി എന്റെ മുകളിൽ കറങ്ങുന്ന ഫാൻ അടുത്തായി ഇരിക്കുന്ന തറവാടിന്റെ അടുത്തുള്ള ലേഡി ഡോക്ടർ പ്രിയ. ഞാൻ മുത്തശ്ശിടെ റൂമിൽ കട്ടിലിൽ കിടക്കുകയാണ് . ഞാൻ എന്റെ ചുറ്റും നോക്കി അമ്മയും മുത്തശ്ശിയും ലിസി ആന്റിയും മരിയ ആന്റിയും അന്നയും അലിനയും എല്ലാവരുടേം കണ്ണുകൾ കലങ്ങിയിട്ടുണ്ട്….

മോനെ…എന്ത് പറ്റിയതാടാ….

അമ്മ കരഞ്ഞു കൊണ്ട് എന്റെ മുഖം കോരി എടുത്തു കൊണ്ട് ചോദിച്ചു….

എനിക്ക് ഒന്നും ഓർമയില്ല… ഞാൻ.. ഞാൻ പ്രിയ ഡോക്ടർ എന്താ ഇവിടെ….

പ്രിയ : നോക്ക് ഹർഷാ ഇന്ന് ഉചക്ക് നീ വീടിന്റെ സൈഡിൽ ആയി ബോധം ഇല്ലാതെ കിടക്കുകയായിരുന്നു അന്നയാണ് കണ്ടത് പിന്നെ ഇവർ എല്ലാവരും വന്നു നിന്നെ ഇവിടെ കൊണ്ട് കിടത്തി…എന്നിട്ട് എന്നെ വിളിച്ചു ഇപ്പോഴാണ് നിനക്ക് ബോധം വന്നത്…എന്താ സംഭവിച്ചത് എന്ന് ഒന്ന് ഓർത്തെടുക്കാമോ ഹർഷൻ….

ഞാൻ പതിയെ കണ്ണടച്ചു ഓർക്കാൻ തുടങ്ങി

ഞാൻ മഴ പെയ്തപ്പോൾ ഡ്രസ്സ്‌ എടുക്കാൻ ആയിപോയി….

ഞാൻ പതിയെ എന്റെ ഓർമ്മകൾ പറയാൻ തുടങ്ങി

***********ഫ്ലാഷ് ബാക്ക് ************

പെട്ടെന്ന് വാതിൽ തള്ളിക്കൊണ്ട് അന്ന പുറത്തേക്ക് ഓടി

ഞാൻ : ഡി നീ ഇത് എങ്ങോട്ടാ നല്ല മഴ ഉണ്ട് ഇങ്ങോട്ട് കേറിക്കെ…

അന്ന : ഡ്രസ്സ്‌ ഉണക്കാൻ വച്ചിരിക്കുവാ എന്നെ വന്നു ഒന്ന് സഹായിക്ക് ഇല്ലെങ്കിൽ അതൊക്കെ ഇപ്പോൾ നനയും

അവൾ അതും പറഞ്ഞു വീടിന്റെ ഒരു സൈഡിൽക് പോയി…ഞാനും പിന്നാലെ ചെരുപ്പ് ഇതുകൊണ്ട് ഓടി…… അവൾ ഓരോ ഡ്രസ്സ്‌ ആയി എടുത്ത് കുട്ടികൊണ്ടിരുന്നു ഞാനും കുറച്ചു ഡ്രസ്സ്‌ എടുത്തു അവൾ മഴ ശക്തിയാൽ നിലം പതിച്ചു പെയ്യാൻ തുടങ്ങി…..

(1:05 pm )സമയം 

അന്ന : ഡാ വേഗം എടുത്ത് വാ മഴ കൂടി വരുവാ…

അവൾ എന്നെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…ഞാൻ അവസാനത്തെ ഡ്രെസ്സും അയലിൽ നിന്നും എടുത്തു ഒരു ഷാൾ ആയിരുന്നു

പെട്ടെന്ന്

അത് എന്റെ കയ്യിൽ നിന്നും പറന്നു പോയി അവളുടെ മുഖത്തായി ചെന്നു വീണു അത് അവളുടെ മുഖവും അരയുടെ മുകൾഭാഗവും മറച്ചു ഞാനും അവൾക് നേരെ ഓടി

ഞാൻ : ഡി ആ ഷാൾ എടുത്ത് വേഗം വാ ഇല്ലെങ്കിൽ മിന്നൽ കൊണ്ട് ചാവും….

ഞാൻ ഷാൾ അവളുടെ മുഖത്തു നിന്നും മറ്റാതെ അവളെ മറികടന്നു വേഗം നടന്നു അത് അവൾ എടുത്തോളും എന്ന് ഞാൻ കരുതിയിരുന്നു

തിരിഞ്ഞു നോക്കിയപ്പോൾ അവൾ അതെ നിൽപ്പ് അനങ്ങുന്നില്ല ഞാൻ അവളുടെ നേർക്ക് നടന്നു അവളുടെ കൈ പിടിച്ചു വലിച്ചു അവൾ വരാൻ കൂട്ടാകിയില്ല… ഞാൻ എത്രെ ശ്രമിച്ചിട്ടും അവൾ ഒരു അടി പോലും അനങ്ങിയില്ല

ഞാൻ : ഡി നിനക്ക് എന്താ പ്രാന്തയോ ഇങ്ങ് വാ….. അകത്തേക്ക് കേറാൻ നോക്ക്

ഗർ ഗർ…. ർ……

അവളുടെ അടുത്ത് നിന്നും ഒരു ജീവിയുടെ ശബ്ദം കേട്ടു….

ഞാൻ : നിന്ന് മിമിക്രി കളിക്കാതെ വേഗം വാടി ഇങ്ങോട്ട്

അതും പറഞ്ഞു ഞാൻ അവളുടെ മുഖത്തു ഉള്ള ഷാൾ എടുത്തു മാറ്റി ഒരു നിമിഷം നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി തൊണ്ട വരണ്ടു കൈയും കാലും വിറച്ചു പോയി.. അത്… അത് അവൾ അല്ലായിരുന്നു അന്ന മറിച് മുഖം വികൃതമായ ഒരു വവ്വാൽ വെള്ള തൊലിയുള്ള വായയിൽ നിന്നും ചോര ഉറ്റി ഒലിക്കുന്ന ഒരു വവ്വാൽ ചുവന്ന കണ്ണുകൾ..ഒന്ന് ആർത്തു കരയാൻ കൂടെ പറ്റാത്ത അവസ്ഥ തൊണ്ടയിൽ കുരുങ്ങി പോയ ശബ്‌ദം പെട്ടെന്ന് ഞാൻ ബാക്കിലേക് തെറിച്ചു വീണു അവിടെ ഉള്ള കല്ലിൽ പോയി തല ഇടിച്ചു…

എത്രയും ആണ് എനിക്ക് ഓർമ്മയുള്ളത് ഡോക്ടർ.

ഞാൻ പറഞ്ഞു നിർത്തി എല്ലാവരും ഒരു അത്ഭുതത്തോടെ പരസ്പരം മുഖത്തേക്കു നോക്കി എന്തെന്ന് മനസ്സില്ലാതെ ഞാനും അവരുടെ മുഖത്തേക്ക് നോക്കി …..

അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

അതിന്….. അതിന്..ഇന്ന് ഉചക്ക്. ഒരു മഴപോലും ഇല്ലായിരുന്നു….

 

തുടരും

പേജ് കുറവായത് കുറച്ചു തിരക്കിൽ ആണ് അതുകൊണ്ട് ആണ് പിന്നെ കഥയുടെ ടച് നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി ആണ്  അതുകൊണ്ട് ഇപ്പോൾ പോസ്റ്റ്‌ ചെയ്തത് . അടുത്ത പാർട്ട്‌ പേജ് കൂട്ടി എഴുതാം നന്ദി 🫶💯❤️🫂

കഴിഞ്ഞ ഭാഗം ലൈക്‌ വളരെ കുറവായിരുന്നു 🥺

a
WRITTEN BY

admin

Responses (0 )



















Related posts