ചതുരംഗ വേട്ട
Chathuranga Vetta | Author : Chuckcanon
സമയം പുലർച്ചെ മൂന്നു മണി!!!!!!
എറണാകുളം ജില്ലാ പോലീസ് മേധാവി രാജേന്ദ്ര വർമ്മയുടെ വസതിയിൽ നിന്നും ടെലഫോൺ ശബ്ദം മുഴങ്ങി കേട്ടു.
രാ. വർമ്മ: എന്താടോ പുലർച്ചക്ക് ശല്യം ചെയ്യുന്നത്?
മറുഭാഗത്ത് : സോറി സർ , ഒരു അത്യാവശ്യ കാര്യമാണ്
രാ. വർമ്മ : താൻ കാര്യം പറ
മറു ഭാഗം: സർ നമ്മുടെ ജോൺ പീറ്റർ മരണപ്പെട്ടു!!
രാ. വർമ്മ: ഏത് നമ്മുടെ ജെ പി ഗ്രൂപ്പിന്റെ ജോൺ പീറ്ററോ???
മറു ഭാഗം: അതേ സർ
രാ. വർമ്മ : അവൻ തീർന്നോ എന്നാൽ ഈ നഗരം രക്ഷപ്പെടും☺️☺️ എന്നാലും
ആ റാസ്കൽ ഇത്ര സിംപിൾ ആയി ചാവേണ്ടവനല്ലാ നരകിച്ച് മരിക്കണം
അത്രക്കും വലിയ വിഷമാണവൻ.
മറു ഭാഗം: പക്ഷേ സർ?
രാ. വർമ്മ: എന്താടോ ഒരു പക്ഷെ? എനി പ്രോബ്ളം?
മറു ഭാഗം: ഒഫ് കോഴ്സ് സർ. ദേർ ഈസ് എ പ്രോബ്ളം ഇൻ ദിസ് ഡെത്ത്
” ഇറ്റ്സ് എ മർഡർ!!! എ കോൾഡ് ബ്ലഡഡ് മർഡർ!!!
രാ. വർമ്മ : വാട്ട് ദ ഹെൽ! ആർ യു ഷുവർ സുധി? ഡിഡ് യു കൺഫോം?
സുധീഷ് : ഇറ്റ്സ് കൺഫോംമ്ഡ് സർ.
ഞാൻ ഇപ്പോൾ സംഭവ സ്ഥലത്താണള്ളത്.പിന്നെ സർ സാറിൻറെയും എന്റെയും ഈ നഗരത്തിന്റെയും ആഗ്രഹം പോലെ തന്നെയാണ് അയാളുടെ മരണവും അത്രക്കും മൃഗീയമായ കൊലപാതകമാണ് നടന്നത്.
രാ. വർമ്മ: ഓക്കെ ശരി ഞാൻ ഉടനെ സ്പോട്ടിൽ എത്താം
കൊച്ചിയിലെ ഒരു ആളൊഴിഞ്ഞ നഗരപ്രാന്തപ്രദേശത്ത്! മാലിന്യം നിറഞ്ഞ ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു മനുഷ്യന്റെ ജഢം കിടക്കുന്നു ആ ശരീരത്തിൽ വലത് കാലും ഇടത് കൈയ്യും അറുത്ത് മാറ്റിയ നിലയിൽ ആ ശരീരഭാഗങ്ങൾ കുറച്ചു മാറി കിടക്കുന്നു. ചുറ്റും ധാരാളം പോലീസ്കാർ നിൽപ്പുണ്ട്. പുലർച്ചെ ആയതിനാൽ സാധാരണ ആളുകൾ കുറവാണ്.
അവിടേക്ക് സൈറൺ മുഴക്കി കൊണ്ട് കമ്മീഷണറുടെ വാഹനം പാഞ്ഞെത്തി. വാഹനത്തിനടുത്തേക്ക് C I സുധീഷ് പാഞ്ഞെത്തി എസ് പി രാജേന്ദ്ര വർമ്മ വാഹനത്തിൽ നിന്നും ഇറങ്ങി. അറുപതിനോടടത്ത പ്രായമുള്ള രാജേന്ദ്ര വർമ്മയെ ആരും ആദ്യം കാണുമ്പോൾ തന്നെ ബഹുമാനത്തോടെ നോക്കും കാരണം നല്ല ശരീരവും ഗാംഭീര്യവും പ്രൗഢിയും അയാൾക്കുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരോടുള്ള അയാളുടെ പെരുമാറ്റം ഏവരെയും ആകർഷിക്കും വളരെ മാന്യമായ പെരുമാറ്റം.
രാ. വർമ്മ : ആ സുധീ എന്തായി കാര്യങ്ങൾ?
സുധി: സർ ഫോറൻസിക് വിഭാഗം ഉടനെയെത്തും
രാ. വർമ്മ : ഓക്കെ അധികം പബ്ലിസിറ്റി നൽകണ്ടാ . വാ ഞാൻ ബോഡിയൊന്ന് കാണട്ടെ, എടോ തനിക്ക് ഇയാളുടെ കഥകൾ അറിയാമോ
സുധി : ഇല്ല സർ . സാറിന് ഇയാളെ കുറിച്ച് ധാരാളം കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു?
രാ. വർമ്മ : യു ആർ റൈറ്റ് നമ്മുടെ ആ ഇടപ്പള്ളി പീഡന കേസില്ലേ അതിലെ മുഖ്യപ്രതിയാണിവൻ. തനിക്കറിയാമോ ഇവനും കൂട്ടാളികളും ആ പെൺകുട്ടിയെ എന്താ ചെയ്തതെന്ന്? അവളുടെ ശരീരത്തിൽ കാമം തീർത്തതും പോരാഞ്ഞിട്ട് ആ പാവത്തിന്റെ രണ്ട് മാറിടങ്ങൾ പൊള്ളിച്ചു, കൂടാതെ അവളുടെ യോനിയിൽ ഇവൻമാർ പഴുപ്പിച്ച ഇരുമ്പു വച്ച് പൊള്ളിച്ചു ഇനി പറയാൻ എന്റെ മനസ്സ് അനുവദിക്കില്ല അത്രക്ക് ക്രൂരമായാണ് ഇവൻ ആ പാവത്തിനോട് പെരുമാറിയത്
എന്നിട്ട് അൽപ പ്രാണനായ ആ കൊച്ചിനെ നഗ്നയാക്കി അവൾ പഠിക്കുന്ന കോളേജിലെ ഗ്രൗണ്ടിൽ ഉപേക്ഷിച്ചു. അവിടെ ഉള്ളവർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവൾ ….
വർമ്മ പറഞ്ഞു തീരുമ്പോഴേക്കും അവിടേക്ക് ഫോറൻസിക് വിഭാഗം എത്തിച്ചേർന്നു അവർ ആ മൃതദേഹം പരിശോധിക്കാൻ തുടങ്ങി
വർമ്മയും സുധീഷും വീണ്ടും ആ കേസിനെ കുറിച്ച് വാചാലരായി
പെട്ടെന്ന്,
സാർ …….
വർമ്മ : എന്താ എന്തുപറ്റി
ഫോറൻസിക് വിഭാഗത്തിലെ ഒരാൾ ഓടി വർമ്മയുടെയും സുധീഷിന്റെയും അടുത്തെത്തി.
ഫോ. വി : സാർ പ്രശ്നമാണ് സാർ ഒന്നു ബോഡിയുടെ അടുത്തേക്ക് വരണം
വർമ്മ : എന്നാ വാ…
അവർ മൃതദേഹത്തിന് അടുത്തെത്തിയതും ഫോറൻസിക് വിദഗ്ദ ഡോക്ടർ നിർമ്മല സംസാരിക്കാൻ തുടങ്ങി
നിർമ്മല : സർ മൃതശരീരത്തിൽ നിരവധി ടോർച്ചറിംഗ് പാടുകൾ ഉണ്ട് എനിക്ക് തോന്നുന്നു ഇയാൾക്ക് ജീവനുള്ളപ്പോഴാണ് ഇയാളുടെ കണ്ണും കാതും കൈകാലുകളും അറുത്ത് മാറ്റിയത് എന്നൊരു സംശയം ഞങ്ങൾക്കുണ്ട്, ബട്ട് അത് കൺഫോം ചെയ്യാൻ കൂടുതൽ ഡീറ്റയൽഡായ പരിശോധന വേണം പക്ഷേ എനിക്ക് മറ്റൊരു കാര്യമാണ് സർ നോട് പറയാനുള്ളത്
വർമ്മ: ദെൻ ടെൽ മീ ഡോക്ടർ
നിർമ്മല : സർ ഈ … ഈ കൈയ്യും കാലും അത് ഈ മരിച്ച ആളുടെതല്ല
അ .. അത് മറ്റൊരാളുടേതാണ്!!!!
വർമ്മ& സുധീഷ് : വാട്ട്?!!!!!
Tags:ക്രൈം ത്രില്ലർ, പ്രണയം,
തുടരും….
കൂട്ടുകാരെ ഞാൻ ഇതിനു മുൻപ് എഴുതിയ കഥയുമായോ അതിന്റെ തീമുമായോ യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു കഥയാണിത് ഈ കഥയെ ഒരു കമ്പി കഥയായി കാണാനേ കഴിയില്ല. ഈ കഥയിൽ പ്രണയമുണ്ട് വിരഹമുണ്ട് പ്രതികാരമുണ്ട്. പിന്നെ ഈ കഥയുടെ ത്രെഡ് മനസിൽ വന്നപ്പോൾ കുത്തി കുറിച്ചു നടത്തിയ ഒരു ശ്രമം അത്രമാത്രം..
നിങ്ങൾക്കു ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും അത് കമന്റ് ആയി അറിയിക്കണേ…..
Responses (0 )