-50% Intro price for the next 72 hours only!. Buy now →

Kambi stories

ചാരുലത ടീച്ചർ 3 [Jomon]

ചാരുലത ടീച്ചർ 3 Charulatha Teacher Part 3 | Author : Jomon [ Previous Part ] [ www.kkstories.com ]   കോളേജിലെ പരുപാടികളൊക്കെ അവസാനിപ്പിച്ചു ഞങൾ തിരിച്ചിറങ്ങി….പതിവിലും ഞാൻ സന്തോഷവാനായിരുന്നു…പക്ഷെ ഉള്ളിന്റെയുള്ളിലൊരു ആശങ്ക….ഒന്നുവല്ലെങ്കിലും അവളെന്റെ ടീച്ചറല്ലേ…..ടീച്ചറെ കേറിയൊക്കെ പ്രേമിക്കുവായെന്ന് പറയുമ്പോൾ…സിനിമയല്ലല്ലോ ജീവിതം….ഒരുപാട് പ്രശ്നങ്ങൾ മുൻപിലുണ്ടാവും…….   ഒന്നിന് പിറകെ ഓരോന്നായി ആലോചിച്ചു ഞാനെന്റെ ഉള്ള സന്തോഷം കൂടി കളഞ്ഞെന്ന് പറയുന്നതാവും ശെരി………   “എന്തെങ്കിലും പ്രശ്നം ഉണ്ടോടാ…?   വൈകുന്നേരം വീടിനടുത്തുള്ള […]

0
1

ചാരുലത ടീച്ചർ 3

Charulatha Teacher Part 3 | Author : Jomon

[ Previous Part ] [ www.kkstories.com ]


 

കോളേജിലെ പരുപാടികളൊക്കെ അവസാനിപ്പിച്ചു ഞങൾ തിരിച്ചിറങ്ങി….പതിവിലും ഞാൻ സന്തോഷവാനായിരുന്നു…പക്ഷെ ഉള്ളിന്റെയുള്ളിലൊരു ആശങ്ക….ഒന്നുവല്ലെങ്കിലും അവളെന്റെ ടീച്ചറല്ലേ…..ടീച്ചറെ കേറിയൊക്കെ പ്രേമിക്കുവായെന്ന് പറയുമ്പോൾ…സിനിമയല്ലല്ലോ ജീവിതം….ഒരുപാട് പ്രശ്നങ്ങൾ മുൻപിലുണ്ടാവും…….

 

ഒന്നിന് പിറകെ ഓരോന്നായി ആലോചിച്ചു ഞാനെന്റെ ഉള്ള സന്തോഷം കൂടി കളഞ്ഞെന്ന് പറയുന്നതാവും ശെരി………

 

“എന്തെങ്കിലും പ്രശ്നം ഉണ്ടോടാ…?

 

വൈകുന്നേരം വീടിനടുത്തുള്ള കലുങ്കിലിരുക്കുമ്പോ അജയൻ ചോദിച്ചു…

 

”എന്ത് പ്രശ്നം…“

 

ഒന്നുമറിയാത്തത് പോലെ ഞാൻ ചോദിച്ചു

 

”ഏയ്യ് ചുമ്മ….കപ്പ് പോയ കളിക്കാരനെപോലെ ഇരിക്കുന്നത് കണ്ടു ചോദിച്ചതാ…..“

 

”കപ്പ് പോയ കളിക്കാരനോ….സാധാരണ അണ്ടിപോയ അണ്ണാനല്ലേ…?

 

അന്തരീക്ഷമൊന്നു തണുപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു

 

“അത് അണ്ണാന്റെ കാര്യത്തിൽ….നിനക്കിപ്പോ ഒരു കളിയല്ലേ മിസ്സ്‌ ആയത്…”

 

അവനൊരു വെകിട ചിരിയോടെ പറഞ്ഞു…തമ്പുരാനാണെ എനിക്കങ്ങു പൊളിഞ്ഞു കേറിയതാ…വേറൊരു ദിവസം ആയിരുന്നെ ഈ പന്നിയെ പിടിച്ചു ഞാനീ കാനയിലെറിഞ്ഞേനെ…പക്ഷെ ഇന്നവൻ പറഞ്ഞതിലും കാര്യമുണ്ടല്ലോ…

 

“എടാ അങ്ങനെ അല്ലേട…പഠിപ്പിക്കുന്ന ടീച്ചർ എന്നൊക്കെ പറയുമ്പോ…പോരാഞ്ഞിട്ട് പ്രായവും എന്നേക്കാൾ കൂടുതൽ ആയിരിക്കും…”

 

ഞാനെന്റെ മനസ്സിൽ തോന്നിയ ആശങ്കയവനോട് പറഞ്ഞു

 

അത് കേട്ടവനൊരു ചിരിയോടെ പോക്കറ്റിൽ നിന്നൊരു ഗോൾഡ് എടുത്തു കത്തിച്ചു

 

“നിർത് മൈരാ നിന്റെ ഒടുക്കത്തെ വലി…വന്നു വന്നിപ്പോ കഞ്ചാവെന്ന പേരുകൂടിയേ കിട്ടാനുള്ളു…”

 

അവന്റെ വലിക്കണ്ടു ഞാൻ പറഞ്ഞു…..ബാക്കിയെല്ലാ തല്ലുകൊള്ളിത്തരത്തിനും ഞങ്ങൾ മുൻപിലുണ്ടെ

 

“പിന്നേയ്…ഒരു സിഗ് വലിച്ചതിനു പിടിച്ചെന്നെ കഞ്ചാവാക്കിയാൽ എത്തി പിടിച്ചൊരു ഊമ്പ് വെച്ചുകൊടുക്കാൻ പറയും ഞാൻ…”

 

അവൻ വലിയവായിൽ പറഞ്ഞു…..കേട്ടിട്ടെനിക്കൊരു പുച്ഛം തോന്നാതിരുന്നില്ല….അരിയേതാ പറിയേതാ എന്നറിയാത്ത നാട്ടിലെ അമ്മച്ചിമാർക്ക് സിഗരറ്റല്ല കുറ്റിബീഡി കണ്ടാലും കഞ്ചാവാണ്…അഹ് പുരോഗതിയില്ലാത്തൊരു നാട്

 

“പിന്നെ മോനെ കുട്ടാ…നീയിങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ല…അവളൊരു ടീച്ചർ ആണ് സമ്മതിച്ചു….”

 

അവൻ വട്ടത്തിൽ പുക വിട്ടുകൊണ്ട് പറഞ്ഞു

 

“നീ ഇതിങ്ങനെ ഇടക്കിടെ ഓർമ്മിപ്പിക്കണമെന്നില്ല…എനിക്കറിയാം അവളു ടീച്ചറാണെന്ന്..”

 

“അഹ് പറഞ്ഞു തീർക്കട്ടെ മൈ ഡിയർ മോനെ……അവളു ടീച്ചർ ആണ്…പക്ഷെ നിനക്ക് ഇഷ്ടം തോന്നി കഴിഞ്ഞ ശേഷമല്ലേ ടീച്ചർ ആണെന്ന് അറിഞ്ഞത്….അപ്പൊ നിന്റെ ഭാഗത്തു തെറ്റ് ഒന്നുമില്ല…”

 

അവനങ്ങനെ പറഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു വഴി തെളിഞ്ഞത് പോലെ…..

 

“ആണോടാ….”

 

ഞാനല്പം ആവേശത്തോടെ ചോദിച്ചു

 

“ആന്നെ…പിന്നെ പ്രായം…അതൊക്കെ ഇപ്പോളത്തെ കാലത്തൊരു പ്രശ്നം ആണോടാ…ഒന്നുവില്ലേലും നിങ്ങളെ കാണാൻ ഏതാണ്ട് ഒരുപോലെ അല്ലെ…”

 

“നേരാ നേരാ…ഞങ്ങളൊരുമിച്ചു നിന്നാൽ ഇത്രയും പ്രായവ്യത്യാസംമുണ്ടെന്നു ആരും പറയുകേല…ഫിറ്റ്‌ ആയ പെണ്ണാ അവൾ…”

 

അല്പം സന്തോഷത്തോടെ ഞാൻ പറഞ്ഞു

 

“ആഹാ വെള്ളമടിയുമുണ്ടോ…അപ്പോ ഫിക്സ്…”

 

അവൻ ഫിറ്റ് ആണെന്ന് കേട്ടതെ വിളിച്ചു പറഞ്ഞു…

 

“എന്റെ പൊന്ന് മൈരാ ഫിറ്റ്‌ എന്ന് പറഞ്ഞാ ആ ഫിറ്റ് അല്ല…ബോഡി ഒക്കെ പക്കയായി കൊണ്ടു നടക്കുന്ന കൊച്ചാണെന്ന്…”

 

“ഓ അതായിരുന്നു…”

 

ഷെയർ ഇടാൻ ആളില്ലെന്ന വിഷമം ആണോ എന്തോ അവന്റെ മുഖത്തു നിഴലിച്ചു കിടന്നു….

 

“അല്ലെടാ അജയാ അവളുടെ വീട്ടുകാർ പ്രശ്നം ആകൂലെ…?

 

”പിന്നെ ആക്കണ്ടേ…കിളന്തു പോലൊരു പയ്യൻ വന്നവരുടെ മോളെ തരുവോന്ന് ചോദിച്ചാ വേറെന്തു ചെയ്യാനാ അവർ…“

 

അവൻ വളരെ നിസ്സാരമായി പറഞ്ഞു…തെണ്ടി…എങ്ങനെലും ഒന്ന് ആശ്വസിച്ചു വരുമ്പോ ഫുണ്ട പിന്നേം പേടി തരും

 

”പക്ഷെ നീ പേടിക്കണ്ട കുട്ടാ..അവളുടെ വീട്ടുകാരെക്കുറിച്ചു ഇപ്പോളെ ബേജാറാവണ്ട…ആദ്യം നീ നിന്റെ ടീച്ചറെ വശത്താക്ക്…പിന്നെ നീയാരെയും പേടിക്കണ്ട….“

 

”മമ്…അത് തന്ന എന്റെ പ്ലാനും….ആദ്യം ചാരുവിനോട്‌ എന്റെയിഷ്ടം അറിയിക്കണം..ബാക്കിയൊക്കെ വരുന്നത് പോലെ…“

 

അതും പറഞ്ഞുഞാനെണീറ്റു

 

”നീ നാളെ പോയി അഡ്മിഷൻ എടുക്കൂലേ…“

 

നടക്കാൻ തുടങ്ങിയ ഞാൻ അജയനെ തിരിഞ്ഞു നോക്കി…നാറിയാ സിഗരറ്റിന്റെ പഞ്ഞിയെ പോലും വെറുതെ വിടുമെന്ന് തോന്നുന്നില്ല

 

”ആ എടുക്കും എടുക്കും..“

 

പഞ്ഞിയിലെ അവസാന തുള്ളി പുകകൂടി ഊറ്റിയെടുത്തു കൊണ്ടവൻ പറഞ്ഞു…പിന്നൊരു ബൈയും പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു….

 

നേര് പറഞ്ഞാൽ വൈകുന്നേരം ചൂട് മങ്ങിയ നേരത്തീ പാടവരമ്പിലൂടെയൊക്കെ നടക്കാൻ നല്ല രസമാ….എവിടുന്നോ വീശുന്ന കാറ്റും കൊണ്ടു ഞാനാ നടപ്പ് നീട്ടിയങ്ങു നടന്നു വീട്ടിലേക്ക്

 

അപ്പോളാണ് പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചത്….

 

”നമ്പറോ….ട്രൂ കോളറിൽ പോലുമില്ലാത്ത ഏത് നാറിയ ഇത്…“

 

അവസാന റിങ് അടിച്ചു തീരാറായപ്പോളേക്കും ഞാനാ ഫോൺ എടുത്തു ചെവിയോടെ ചേർത്തു

 

”ഹലോ…“

 

ഒരു ഹലോ കൂടി പറഞ്ഞിട്ടും തിരിച്ചു സംസാരിക്കാത്തവനിത് ഏതാണോ….

 

”ഹലോ..“

 

ഞാൻ വീണ്ടും വിളിച്ചു…ഇത്തവണ ആരോ ശ്വാസം വിടുന്ന ശബ്ദമൊക്കെ കേൾക്കുന്നുണ്ട്….പറി ഫോണ് അടിച്ചു പോയോ

 

വീണ്ടുമൊരു ഹലോ പറയുന്നേനു മുൻപേ അപ്പുറത്തു നിന്നൊരു സ്ത്രീ ശബ്ദമെത്തി

 

”ഹെലോ…ആദിത്യനാണോ……….?

 

ഞാനാ വയലിനു നടുവിൽ ഒരല്പം നേരം സ്ഥമ്പിച്ചു നിന്നുപോയി….അവൾ….ചാരു…..ചാരുലതയുടെ ശബ്ദം………………..

 

“ചാരു…..”

 

അല്പം പേടി നിറഞ്ഞ സ്വരത്തിൽ ഞാൻ വിളിച്ചു….ഇല്ല മറുപടിയില്ല….ഇനിയിപ്പോ ആളുമാറിയോ….വന്നു വന്നിപ്പോ ആരുടെ ശബ്ദം കേട്ടാലും ചാരുവായി തോന്നുന്നത് ആണോ

 

ഞാൻ എന്റെ തന്നെ തലക്കൊരു അടി കൊടുത്തുകൊണ്ട് പറഞ്ഞു

 

“അതേ ആദിത്യനാണ്…ഇതാരാ…?

 

”ആദി ഞാൻ ചാരുലത തന്നെയാ..“

 

വീണ്ടുമാ കിളിനാദം……..ദൈവമേ ഇതവള് തന്നെയാ ഞാനിപ്പോ എന്താ ചോദിക്കുവാ….ആകെയൊരു വെപ്രാളത്തോടെ ഞാൻ ചുറ്റിനും നോക്കി…

 

”ഹലോ ആദി..പോയോ…?

 

അവിടെനിന്നു സംശയത്തോടെയുള്ള സ്വരം വീണ്ടും

 

“ഇല്ലില്ല…പോയിട്ടില്ല…മിസ്സ്‌ എന്താ വിളിച്ചത്….?

 

കൈ വിട്ടു പോയ ധൈര്യം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു….മിസ്സ്‌ എന്ന് വിളിച്ചത് കൊറച്ചു കൂടിപ്പോയോ

 

”അഹ് ഞാൻ വിളിച്ചതൊരു കാര്യമറിയാനായിരുന്നു….?

 

“ചോദിച്ചോളൂ…?

 

ഞാനിനി ഇവളുടെ പിറകെ നടക്കുന്നത് ആണെന്ന് മനസിലാക്കി വിളിക്കുന്നതാണോ…ക്ലാസ്സിൽ കേറുന്നതിന് മുൻപേ സസ്‌പെൻഷൻ വാങ്ങേണ്ടി വരോ…..

 

”ഞാനിന്ന് ആദിത്യന്റെ ഫോണിലൊരു ഫോട്ടോ കണ്ടിരുന്നു…നിനക്കൊരു ബുദ്ധിമുട്ട് ആവില്ലെങ്കിൽ എനിക്കാ ഫോട്ടോയൊന്നു അയച്ചു തരാമോ…?

 

ഒരപേക്ഷാ സ്വരത്തിലവളുടെ ആവശ്യം കേട്ടപ്പോളെനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്….അവളുടെ ഫോട്ടോ എന്നോട് ചോദിച്ചിരിക്കുന്നു…അതും ബുദ്ധിമുട്ട് ഇല്ലെങ്കിൽ അയച്ചു തരുമോ എന്ന്….ഹഹാ..ഹാ….

 

“തരാമല്ലോ…”

 

ശബ്ദമൊന്ന് മയപ്പെടുത്തികൊണ്ട് ഞാൻ പറഞ്ഞു….ചോദിച്ചാൽ ഫോട്ടോയല്ല എന്റെ ജീവിതം തന്നെ തന്നേക്കാം ടീച്ചറെ….ഉള്ളിൽ നിറഞ്ഞ സന്തോഷം കൊണ്ടു ഞാനെന്തു ചെയ്യണമെന്നറിയാതെ നിന്നു

 

“ശെരി…ഇതെന്റെ പേർസണൽ നമ്പർ ആണ്…ഇതിലൊന്നു whatsapp ചെയ്താൽ മതിയാകും…എങ്കിൽ ഞാൻ വെക്കട്ടെ…”

 

“അയ്യോ പോകുവാണോ…?

 

പെട്ടെന്നുള്ള ആക്രാന്തത്തിൽ ഞാൻ കേറി ചോദിച്ചു…ശെയ്യ് എന്തൊരു മണ്ടനാ ഞാൻ….പക്ഷെ എന്നെ ഞെട്ടിച്ചത് അതല്ല….നല്ലൊരു തെറിക്കു പകരം മറുവശത്തു നിന്നുള്ള അടക്കിപ്പിടിച്ച ചിരിയുടെ ശബ്ദമാണ് കേട്ടത്……………..

 

”എന്താ ആദി ഞാൻ പോവണ്ടേ…?

 

വീണ്ടുമൊരു മറുചോദ്യം…..പ്രതീക്ഷിച്ചില്ല അത്….എന്ത് പറയും….ഹ്മ്മ്….ഇത് തന്നെ പറ്റിയ അവസരം

 

“ചാരു എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”

 

അന്നാദ്യമായി ഞാനവളെ യാതൊരു പേടിയും കൂടാതെ ചാരുവെന്ന് വിളിച്ചു…ഇതിനൊക്കെയുള്ള ധൈര്യം എനിക്കാ നിമിഷം എവിടെ നിന്നായിരുന്നെന്ന കാര്യം ഇന്നും ആക്ഞാതമാണ്….

 

“പറയ് ആദി…എന്താണ് തനിക്ക് പറയാനുള്ളത്…?

 

പടച്ചോനെ പെട്ടു….i love you എന്ന് പറഞ്ഞാലോ…അല്ലെങ്കിൽ മലയാളത്തിൽ പറയണോ……ഈശ്വരാ ഞാനിപ്പോ എന്തോ ചെയ്യും…വല്യ കാര്യത്തിൽ പറയാൻ ഉണ്ടെന്നും പറഞ്ഞു പോയി

 

”അത് മിസ്സേ…എനിക്ക്….അത്….“

 

ഞാൻ കിടന്ന് തപ്പികളിക്കുന്നത് കണ്ടാണോ അതോ എന്റെ അവസ്ഥ കണ്ടു പാവം തോന്നിയിട്ട് ആണൊന്നും അറിയില്ല…അവളെന്നോടൊരു ചോദ്യം ചോദിച്ചു

 

”ആദി…ഇതൊക്കെ പോസ്സിബിൾ ആണോ….ഞാനുമീ പ്രായം കഴിഞ്ഞു വന്നത് കൊണ്ട് ചോദിക്കുവാ….വെറുമൊരു അട്ട്രാക്ഷൻ മാത്രമാണെങ്കിൽ….?

 

–ബീപ്പ് ബീപ്പ് ബീപ്പ്——-

 

 

അതും പറഞ്ഞാ കാൾ അവസാനിച്ചു…………ചാരു…..അവൾക്ക് അറിയാമായിരുന്നു എന്റെയോരോ നോട്ടത്തിലും എനിക്കവളോട് തോന്നിയ ഇഷ്ടത്തേ….ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ കണ്ണുകളത് അവളോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു…അതുകൊണ്ടാണോ ഇന്ന് ഓഫീസിൽ വച്ചവളെന്റെ കണ്ണുകളിലേക്ക് നോക്കാൻ ഭയപ്പെട്ടത്…..പിടിതരാത്ത ഒരായിരം ചോദ്യങ്ങൾ എന്നിലേക്ക് വന്നു

 

“പക്ഷെ അവളെ മറക്കാൻ എനിക്ക് പറ്റുകേല…..അതുറപ്പാ…..കൊല്ലമിത്രയും കഴിഞ്ഞു എന്നിട്ടും വേറൊരു പെണ്ണിനോടും തോന്നാത്തയൊരിഷ്ട്ടമാ അവളോട് തോന്നിയത്….അതൊക്കെ വെറും അട്ട്രാക്ഷൻ കൊണ്ടാണോ…..അല്ല….ശെരിക്കും ഇഷ്ടം ആയത് കൊണ്ടാ…..”

 

ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു…ഇനിയിപ്പോ മേലും കീഴും നോക്കാനില്ല….ആദ്യത്തെയാ പേടിയും പോയി…..

 

“അമ്മാ……!!!!

 

വീട്ടിലേക്ക് കയറി ചെന്നതും ഞാൻ അലറി വിളിച്ചു…….പെട്ടന്ന് എവിടെനിന്നോ അമ്മയോടി വന്നു

 

”എന്നതാടാ…?

 

ദേവിയെ എന്റെ ദേവീകാമ്മ ചൂലും പിടിച്ചാണല്ലോ വന്നേക്കണത്

 

“എന്തിനാടാ ചെറക്ക നീയിങ്ങനെ നിന്ന് തൊള്ള പൊളിക്കണത്…”

 

ചൂലിന്ററ്റം മറുകയ്യിൽ കുത്തി കൊണ്ടമ്മ ചോദിച്ചു

 

“അമ്മയിങ് വന്നേ ഒരു കാര്യം ചോദിക്കാനുണ്ട്…ആ ചൂലും കൊണ്ട് വരല്ലേ….”

 

അതും പറഞ്ഞു ഞാൻ സോഫയിലിരുന്നു…..പതിവില്ലാത്തയുള്ള എന്റെയീ ഷോ മുഴുവൻ കണ്ടിട്ടമ്മ ഒരു സംശയ നോട്ടത്തോടെ ചൂലും കളഞ്ഞിട്ട് എന്റടുത്തു വന്നിരുന്നു

 

“എന്താടാ പറയാൻ ഉള്ളെ…?

 

എന്റടുത്തു വന്നിരുന്നു മുടിയിലൂടെ വിരലോടിച്ചു കൊണ്ടമ്മ ചോദിച്ചു

 

”അമ്മ ഞാൻ സീരിയസ് ആയിട്ടൊരു കാര്യം ചോദിക്കാം….ഇപ്പോളത്തെ കാര്യമല്ല…എനിക്ക് കൊറച്ചു കൂടി പ്രായമായിട്ട് സ്വന്തം കാലിൽ നിന്നൊരു ജോലി ഒക്കെ ആയിട്ട് നടക്കുന്നൊരു കാര്യമാ….അപ്പോ ഞാൻ ഇപ്പോളെ ഒന്ന് അഭിപ്രായം ചോദിക്കുന്നന്നെ ഉള്ളു…“

 

വളരെ വിധക്തമായി എല്ലാ പഴുതുകളുമടച്ചു ഞാൻ ചോദിച്ചു

 

”നീ കാര്യം തെളിയിച്ചു പറ കുട്ടാ…“

 

അമ്മക്കും ഞാനെന്താ പറയാൻ പോണതെന്ന് കേൾക്കാനുള്ള ആകാംഷ കൂടി

 

”ഒന്നുമില്ല അമ്മ…അമ്മക്ക് ഓരോ ആഗ്രഹങ്ങൾ കാണില്ലേ ഞാൻ കല്യാണം കഴിച്ചു കൊണ്ടു വരുന്ന കുട്ടി എങ്ങനെ ആവണമെന്ന്…?

 

“ഹാഹാ…..ഹഹആആ…..”“”“”

 

മറുപടി പ്രതീക്ഷിച്ചിടത്തു നല്ലൊരു പൊട്ടിച്ചിരിയാണ് എന്റമ്മയെനിക്ക് തന്നത്….

 

“ദേ തള്ളേ ചുമ്മാ കിണിച്ചോണ്ട് ഇരിക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം താ…?

 

ചെറുതായി ദേഷ്യം വന്ന ഞാൻ പറഞ്ഞു

അത് കണ്ടിട്ടാണെന്ന് തോന്നുന്നു അമ്മ ചിരി നിർത്തി താടിയിലും കൈ കുത്തി വല്ലാത്തൊരു ആലോചനയിലേക്ക് കടന്നു

 

ദൈവമേ പണിയായോ…..പേടിയോടെ നോക്കിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ടമ്മ ഒരു ചിരിയോടെ സോഫയിൽ നിന്നെണീറ്റു….

 

”അമ്മയൊന്നും പറഞ്ഞില്ല…..“

 

എന്തേലുമൊക്കെ പറയുമെന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു….

 

”ഞാൻ എന്ത് പറയാനാ കുട്ടാ…നീ ആരെ കെട്ടിയാലും അമ്മക്ക് സന്തോഷമേ ഉള്ളു…..അമ്മക്കറിയാം നീ തെറ്റായ ഒരു തീരുമാനം എടുക്കുകേലാന്ന്…“

 

അതും പറഞ്ഞമ്മ അടുക്കളയിലേക്ക് തിരിഞ്ഞു………ഇത്രേ ഉണ്ടായിരുന്നുള്ളു….എത്ര സിമ്പിളായ മറുപടി……..എവിടെയും തൊടാതെയുള്ളയ മറുപടിയെനിക്ക് തന്ന മൈലേജ് എത്രയാണെന്ന് വേറെയാർക്കും മനസ്സിലാവുകേല….ഈ ഒരൊറ്റ മറുപടിയുടെ ധൈര്യത്തില ഇനി ഞാൻ ചാരുവിന്റെ മുൻപിൽ പോയി നിൽക്കാൻ പോകുന്നത്…..

 

“കുട്ടാ നീ അച്ഛനോട് ചോദിക്കുന്നില്ലേ ഇതേ ചോദ്യം….?

 

പെട്ടന്ന് അടുക്കളയിൽ നിന്നമ്മ തലയിട്ടു നോക്കി ചോദിച്ചു….പക്ഷെ മറുപടിയായി ഇല്ലെന്ന ഭാവത്തിൽ ഒരു ചിരിയോടെ തലയാട്ടി കൊണ്ടു ഞാനെണീറ്റ് എന്റെ മുറിയിലേക്ക് നടന്നു….ബാക്കി എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു….ഇതേ ചിരി അമ്മയുടെ മുഖത്തും കാണും….കാരണം എന്റെയൊരു തീരുമാനത്തിനും അമ്മയെതിര് നിന്നാലും അച്ഛൻ നിൽക്കില്ല എന്ന ഞങ്ങളുടെ രണ്ടു പേരുടെ വിശ്വാസം…..

 

റൂമിലെത്തിയതേ ഞാനോടിപ്പോയെന്റെ ഐപാഡ് എടുത്തു കഴിഞ്ഞ ദിവസം വരച്ചയവളുടെ ഫോട്ടോയെടുത്തു നോക്കി

 

“നിന്നെ ഞാൻ കെട്ടും….ഞാനേ കെട്ടു….കേട്ടോടി മോളേ…”

 

അവളുടെ കണ്ണുകൾ zoom ചെയ്തു നോക്കിക്കൊണ്ടു ഞാൻ പിറുപിറുത്തു….വട്ട് അല്ലാണ്ട് എന്ത്….

 

“കവിളും കൊള്ളാം….ദേഷ്യം വരുമ്പോഴും നാണം വരുമ്പോഴും തക്കാളികണക്കാ ചുവന്നു വരുന്നേ…..മിക്കവാറും നിന്നെപ്പിടിച്ചു ഞാൻ ടൊമാറ്റോ സോസ് ഉണ്ടാകുമെടി….”“”

 

എന്റെയോരോ വട്ടും പറഞ്ഞു ഞാനാ ദിവസം തള്ളി നീക്കി….

 

കാത്തിരിപ്പ് ആയിരുന്നു…പിറ്റേന്ന് നേരം പുലരാൻ വേണ്ടി….ക്ലാസ്സ്‌ തുടങ്ങാനൊരാഴ്ച്ച കൂടി കഴിയുമെന്ന് പറഞ്ഞിരുന്നു…പക്ഷെ എന്തെങ്കിലും ഒരു കള്ളം പറഞ്ഞിന്നാ കോളേജിൽ കയറി ചെല്ലാൻ ആയിരുന്നു എന്റെ പ്ലാൻ…അതിനു പറ്റിയൊരു കാരണവും കണ്ടുപിടിച്ചു…..അജയൻ….

 

അവനിന്ന് അഡ്മിഷൻ എടുക്കാൻ പോകും…കൂടെയൊരു വഴിപോക്കനെപ്പോലെ ഞാനും ചെല്ലും…ഹൈവാ…ഇതുപോലൊരു പ്ലാൻ ഇടാൻ ഈ നാട്ടിലെന്നെ കഴിഞ്ഞേ വേറാള് കാണൂ……………മുടി ചീകികൊണ്ടാണ് എന്റെയീ പ്ലാനിങ് മുഴുവൻ….

 

പിന്നധികം വൈകാതെ തന്നെ ഞാൻ വണ്ടിയും കൊണ്ടിറങ്ങി…വീടിനു മുൻപിൽ തന്നെ അജയൻ കാത്തിരിപ്പുണ്ടായിരുന്നു

 

“വാടാ വന്നു കേറ്…”

 

പതിവില്ലാതെയുള്ള എന്റെ ദിർദി കണ്ടവനൊരു ചിരിയോടെ വന്നു പിന്നിൽ കയറി…..

 

“അളിയാ പതിയെ പോയാ മതി…എന്റെ അഡ്മിനു വേണ്ടിയാ പോണത് അതൊന്ന് ഓർമ്മ വെക്കണേ..”

 

ഒരുമാതിരി കളിയാക്കി ചിരിയോടെ അവൻ പറഞ്ഞു..പക്ഷെ ഞാനതെല്ലാം ആസ്വദിക്കുകയായിരുന്നു കെട്ടോ…അല്ലേലും നമ്മളെല്ലാം ഒരുപോലല്ലേ ഇക്കാര്യത്തിൽ…ഇഷ്ടപെട്ട പെണ്ണിനേയും ചേർത്തു നമ്മളെ പറയുമ്പോ പുറമെ ദേഷ്യം കാണിച്ചാലും ഉള്ളിലൊരു സന്തോഷം ആയിരിക്കും….ഞാനുമൊരു മനുഷ്യനല്ലേ..so ഞാനും ഈ നിമിഷങ്ങളെല്ലാം ആസ്വദിക്കാൻ തുടങ്ങി

 

പിന്നൊട്ടും വൈകാതെ തന്നെ ഞങ്ങൾ കോളേജിലേക്ക് കയറി….

 

“അജയാ നീ ദേ അവിടെ പോയി അഡ്മിഷന്റെ കാര്യങ്ങളൊക്കെ റെഡി ആക്കിക്കോ ഞാനൊന്ന് സ്റ്റാഫ് റൂം വഴി പോയി നോക്കട്ടെ…”

 

കണ്ണാടിയിൽ നോക്കി മുടിയൊന്നൊതുക്കി വക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു

 

“ഉവ്വ…അല്ലേലും കുറുകന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിൽ തന്നെ ആയിരിക്കുമല്ലോ…”

 

എന്നെയൊന്നു തളർത്താൻ ശ്രമോച്ചുകൊണ്ടവൻ വരാന്തയിലേക്ക് കേറി നടന്നു…..

 

“കുറുക്കനെങ്കിൽ കുറുക്കൻ…ഞാൻ പോയിട്ടെന്റെ കോഴികുഞ്ഞിനെ തപ്പട്ടെ…”

 

ഒരുക്കമെല്ലാം കഴിഞ്ഞ ഞാൻ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു….വളരെ ആത്മവിശ്വാസത്തോടെ വന്നിരുന്ന എന്റെയുള്ളിലെ ധൈര്യമെല്ലാം ഓരോ സ്റ്റെപ്പ് മുൻപോട്ട് വെക്കുമ്പോളും എതിലൂടെയൊക്കെയോ ചോർന്നു പോകുന്നത് പോലെ…

 

“ആദി…don’t worry…just ആ റൂമിനു മുൻപിലൂടെ ചെല്ലുന്നു ഉള്ളിലേക്കൊന്നു നോക്കുന്നു..ആളവിടെ ഉണ്ടെങ്കിൽ നല്ലൊരു ചിരിയും കൊടുത്തു തിരിച്ചു പോരുന്നു…സിംപിൾ….”

 

ഞാനവിടെ നിന്ന് എന്നെത്തന്നെ പ്ലാൻ എല്ലാം പറഞ്ഞു പഠിപ്പിച്ചു….

 

“ഒക്കെ…സെറ്റ്…”

 

ഒന്നൂടെ ശ്വാസം നീട്ടി വിട്ടുകൊണ്ട് ഞാൻ പറഞ്ഞു….ഉള്ളിലെല്ലാം വല്ലാത്തൊരു ധൈര്യം വന്നത് പോലെ

 

“എല്ലാം സെറ്റ് ആയെങ്കിൽ കുറച്ചൊന്നു മാറി നിൽക്കാമോ….?

 

അതെന്താ പിറകിൽ നിന്നൊരശരീരി……

 

പെട്ടന്ന് പ്രതീക്ഷിക്കാത്തൊരു സാനിധ്യം മനസിലാക്കിയ ഞാൻ തിരിഞ്ഞു നോക്കി

 

ചാരു……….അന്നിട്ട അതേ കളർ ചുരിദാറുമിട്ട് കൈ രണ്ടും മാറിൽ കെട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു….ഇറങ്ങിയോടിയാലോ….

 

”എന്ത്…എന്താ മിസ്സ്‌…?

 

ഒരുവിധം വിക്കി തടഞ്ഞു കൊണ്ടു ഞാൻ ചോദിച്ചു….ധൈര്യം തന്ന തെണ്ടിയൊക്കെ എവിടെയോ പോയി ഒളിച്ചിരുന്നു

 

“നീയെന്താ ആദിത്യാ നിന്ന് വിയർക്കുന്നത്…?

 

ചുണ്ടിൽ പൊട്ടിവിരിഞ്ഞ ചിരിയുമൊതുക്കി വച്ചുകൊണ്ടവൾ ചോദിച്ചു….വിയർക്കുവല്ല ശെരിക്കും ഞാൻ…നിന്നുരുകി ഒലിച്ചു പോയിക്കൊണ്ടിരിക്കുവാ….

 

”അത് പുറത്തു നല്ല ചൂടല്ലേ മിസ്സ്‌…“

 

തലചൊറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു…എവടെ ആൾക്കതു കേട്ടിട്ടൊരു വിശ്വാസമില്ലാത്തത് പോലാണ് നിൽപ്പ്…കവിളൊക്കെ ചുവന്നിട്ടുണ്ട്…അവൾക്കറിയാം അവളെ മുൻപിൽ കണ്ടാൽ എന്റെ ധൈര്യമെല്ലാം പോകുമെന്ന്….അത് മനസ്സിൽ വച്ചുകൊണ്ടുള്ള നിൽപ്പാണ്……മോനെ ആദിത്യാ….ഇത്രയേ ഉള്ളോടാ നീ…ഞാൻ എന്നെത്തന്നെ പുച്ഛിച്ചുകൊണ്ട് ധൈര്യം കൊടുക്കാൻ ശ്രമിച്ചു….കുറച്ചൊക്കെ ഫലം കണ്ടുകെട്ടോ

 

”മിസ്സിനും ചൂടെടുക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ…തേണ്ടേ കവിളൊക്കെ ചുവന്നു വരുന്നു…“

 

ജന്മന കിട്ടിയ നല്ല ടോപ്പ് ക്ലാസ് ചിരിയോടെ ഞാൻ പറഞ്ഞു…ഇനി നീ കുറച്ചു നേരം നിന്ന് വിയർക്ക് മോളെ ചാരുലതെ….

 

എന്റെ ചോദ്യം കേട്ട പാടെ കെട്ടിവച്ചിരുന്ന കൈകൊണ്ടവൾ കവിളൊന്ന് തലോടി നോക്കി….പിന്നെ ചുണ്ടിൽ വിരിഞ്ഞ ചിരി ഞാൻ കാണാതിരിക്കാൻ ചുണ്ടുകൾ രണ്ടും ഒന്നുമറിയാത്ത വിധം മൂടി വച്ചു കൈ പത്തി കൊണ്ടു

 

എന്തായാലും മുൻപിൽ വന്നു പെട്ടു…ഇനി  വിടില്ല എന്ന വാശിയിൽ ആയിരുന്നുഞാൻ

 

“പിന്നെ ചാരു മിസ്സേ…എനിക്കൊരു കാര്യം ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു…”

 

വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന വിധത്തിൽ ഞാൻ പറഞ്ഞു…അല്ലെങ്കിൽ എന്റെ അഭിനയം കൊണ്ടവളെ വിശ്വസിപ്പിച്ചു

 

ക്ലാസ്സുമായി ബന്ധപ്പെട്ട എന്തെങ്കിലും ആയിരിക്കുമെന്ന് കരുതിയ പാവമെന്റെ ചാരു പെട്ടെന്ന് തന്നെ അധ്യാപകയായി മാറി…അല്ലെങ്കിലാ ബാധ കയറി എന്ന് പറയുന്നത് ആവും ശെരി

 

“പറയു…”

 

അറിയാനുള്ള ആകാംഷയിലവളുടെ നീളൻ കണ്ണുകളിലെ കറുത്ത കൃഷ്ണമണിയുടെ വലുപ്പം കൂടി വന്നു

 

“ഇന്നലെ ഞാൻ കൊറേ ആലോചിച്ചു……ഇതുവരെ തോന്നിയതൊരു അട്ട്രാക്ഷൻ മാത്രമാണ് ഞാൻ പറയില്ല….വേറാരൊടും തോന്നാത്തൊരിഷ്ടമായിരുന്നു…അതിനെ അട്ട്രാക്ഷൻ എന്നൊരു പേരു പറഞ്ഞു വില താഴ്ത്തി കാണാൻ എനിക്ക് പറ്റില്ല….പിന്നെ പോസ്സിബിൾ ആണോന്നുള്ള ചോദ്യം….ഞാൻ ഇന്നലെയെന്റെ അമ്മയോട് ചോദിച്ചു ഇതിനെപ്പറ്റി….അമ്മക്ക് എന്നെ വിശ്വാസമാ…എന്റെ തീരുമാനങ്ങൾ ഒരിക്കലും തെറ്റില്ലെന്ന വിശ്വാസം….അച്ഛനും എന്നെ വിശ്വസിക്കും……….ഇനി ചോദിക്കാനുള്ളത് ചാരുവിനോടാ…”

 

വളരെ സാവധാനം ഞാനെന്റെ മനസ്സിലപ്പോ തോന്നിയ കാര്യങ്ങൾ അവളോട് പറഞ്ഞു….മനസ്സിലുള്ളത് പറയുമ്പോളും എന്റെ കണ്ണുകൾ അവളുടെ മുഖത്തു തന്നെ ആയിരുന്നു…..ആദ്യമൊരു അത്ഭുതത്തോടെയും പേടിയോടെയുമെന്റെ വാക്കുകൾ കേൾക്കുകയായിരുന്നെങ്കിലും പിന്നീട് അമ്മയുടെയും അച്ഛന്റെയും കാര്യങ്ങളിലേക്ക് എത്തിയപ്പോ അവിടെയുള്ള പേടിമാറി പകരം നാണം കൊണ്ടാ കവിളുകൾ പിന്നെയും ചുവന്നു വന്നത് ഞാൻ കണ്ടിരുന്നു…ആ ഒരൊറ്റ വിശ്വാസത്തിലാ ഇവളോട് ഞാനിപ്പോ ഈ കാര്യം ചോദിക്കാൻ പോണത്

 

“എന്താ ചോദിക്കാനുള്ളത്…?

 

പതിഞ്ഞ സ്വരത്തിൽ അല്ലെങ്കിൽ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ എന്ന് പറയുന്നത് ആണ് ശെരി… ചെറിയൊരു കാറ്റടിക്കുന്നത് പോലവൾ ചോദിച്ചു……അപ്പോളുള്ള അവളുടെ ഭാവം….ഞാനിപ്പോ അതെങ്ങനാ നിങ്ങൾക്ക് പറഞ്ഞു തരിക….ആ നമ്മുടെ നിവിൻ പോളിയുടെ തട്ടത്തിൻ മറയത്തിൽ   വിനോദ് ആദ്യമായി ആയിഷയെ കാണുന്നൊരു സീനില്ലേ…..പരസ്പരമറിയാതെ ഓടിവന്നു തട്ടിതടഞ്ഞു ആയിഷ കോണിപ്പടിയിൽ നിന്നു താഴേക്ക് വീഴുമ്പോൾ അവളുടെയൊരു നോട്ടമുണ്ട്…..ആ നോട്ടം….അതുപോലൊരു ചങ്കിൽ പിടിച്ചു വലിക്കുന്നത് പോലൊരു നോട്ടത്തോടെയാ അവളെന്നോട് ചോദിച്ചത്……ശെരിക്കും വിനോദ് പരിസരം പോലും മറന്നവളെ നോക്കി നിന്നത് പോലെയാണ് എന്റെയും അവസ്ഥ….അതുപോലെയാണ് എന്റെ ചാരുവിന്റെ കണ്ണുകൾ…..ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷമുഴുവനും അവിടെ കാണാം…..

 

“ചാരുവിന് എന്നെ വിശ്വാസമുണ്ടോ….എന്റെ പ്രണയത്തിൽ വിശ്വാസമുണ്ടോ…..അതോ എട്ടും പൊട്ടും തിരിയാത്ത പയ്യന്റെ വെറുമൊരു തമാശ മാത്രമായിട്ടാണോ നിനക്കിപ്പോഴും തോന്നുന്നത്…”

 

കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നയവളുടെ കൈകളിൽ കയറി ഞാൻ പിടിച്ചു…പിടിച്ചെന്ന് പറഞ്ഞാൽ ബാലൻ കെ നായര് സ്റ്റൈൽ പിടിയല്ല…വളരെ സാവധാനം സമയമെടുത്തു വളരെ വളരെ മൃതുലമായി എന്റെ വിരലുകൾ അവളുടെ സോഫ്റ്റ്‌ ആയ വിരലുകൾക്ക് ഇടയിലേക്ക് ഇറക്കി പിടിച്ചു……പാവം…ഞാൻ കയ്യിൽ പിടിച്ചത് പോലുമറിഞ്ഞിട്ടില്ല….ഇത്ര പെട്ടന്ന് പ്രധീക്ഷിച്ചു കാണില്ല ഞാൻ കേറി ഇഷ്ടമാണെന്ന് പറയുമെന്ന്….ഞാനും പ്രധീക്ഷിച്ചില്ലല്ലോ സത്യത്തിൽ

 

“ആദി….നീ എന്തൊക്കെയാ ഈ പറയുന്നേ…..”

 

എന്റെ മാത്രം ചാരുവിൽ നിന്നവൾ പെട്ടെന്നൊരു ഉത്തരവാദിത്ത ബോധമുള്ള ടീച്ചറായി മാറി…പക്ഷെ കൈ ഇപ്പഴും എന്റെ കയ്യിൽ തന്നെ ആണേ…..തലക്കുള്ളിലെ ബുദ്ധിയും ബോധവും എന്റെ വാക്കുകളുമായി പൊരുത്തപ്പെടാൻ തയ്യാറായില്ലെങ്കിലും മനസ്സുകൊണ്ടവൾ സമ്മതം മൂളിയതായിട്ട് ആണെനിക്ക് തോന്നിയത്…അതിന്റെ തെളിവാണ് ഇപ്പഴും പിടിവിടാതെ എന്റെ വിരലുകളോട് ചേർന്നിരിക്കുന്ന അവളുടെ കൈ……അത്രയും മതിയായിരുന്നു എനിക്ക്……മറുത്തൊന്നും പറയാതെ എപ്പോഴോ ചുണ്ടിൽ വിരിഞ്ഞയതേ ചിരിയോടെ ഞാനവളുടെ കൈകളെ സ്വാതന്ത്രമാക്കികൊണ്ട് തിരിഞ്ഞു നടന്നു

 

അപ്പോളും എന്താ നടക്കുന്നതെന്ന് മനസിലാവാത്ത പോലെ നിൽക്കുന്ന ചാരുവിനെ തിരിഞ്ഞു നോക്കി ഞാൻ പറഞ്ഞു

 

“ഇഷ്ടവാടോ ഇയാളെ…ഒരുപാട്….എന്റെ ടീച്ചർ ആണെന്ന് അറിയുന്നതിനും മുൻപേ തോന്നിയ ഇഷ്ടമാ…അതങ്ങനെയൊന്നും വേണ്ടെന്ന് വക്കാൻ വയ്യാത്തത് കൊണ്ട ഇപ്പൊ പറഞ്ഞത്….”

 

അപ്പോളും ചാരുവൊരു ശില കണക്കെ നിൽക്കുകയായിരുന്നു…പാവത്തിനെ ഇങ്ങനെയൊരു അവസ്ഥയിലാക്കി പോകാനെന്നിക്ക് തോന്നീലാ….ഉള്ളിലെവിടെയോ ഒരിഷ്ടം എന്നോട് ഉണ്ടവൾക്ക്…അല്ലെങ്കിൽ എത്രയോ മുന്നേ തന്നെയാ കൈയെന്റെ കവിളിൽ പതിഞ്ഞേനെ……

 

അവളെന്നെ തല്ലിയില്ല ഇത്രയൊക്കെ ആയിട്ടും…ആ ഒരു വിശ്വാസമായിരുന്നു വീണ്ടും എന്നെ അവളുടെ മുൻപിലേക്ക് നടക്കാൻ പ്രേരിപ്പിച്ചത്…..

 

“ചാരു…!

 

ഞാനവളുടെ കവിളിലെന്റെയൊരു കൈ ചേർത്തു വെച്ചു കൊണ്ടു വിളിച്ചു

 

”ഏഹ്…!!!!

 

ഉറക്കത്തിൽ ഞെട്ടിയെണീറ്റത് പോലവളെന്റെ കണ്ണിലേക്കു നോക്കി വിളിക്കേട്ടു

 

“നിന്നെ ഞാൻ നിർബന്ധിക്കില്ല ഒരിക്കലും…പക്ഷെ ഉള്ളിന്റെയുള്ളിലെവിടെയെങ്കിലും….ഒരു തരിയെന്നോട് സ്നേഹമുണ്ടെങ്കിൽ മുൻപെന്നെ കാണുമ്പോ തന്നുകൊണ്ടിരുന്നയാ ചിരിയുണ്ടല്ലോ….അതെനിക്കു തരണം….പോട്ടെ….”

 

അതും പറഞ്ഞു ഞാൻ തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങി……ഹോ….ഇഷ്ടം തോന്നിയ പെണ്ണിനോട് വളരെ ആത്മാർത്ഥമായി പ്രണയം തുറന്നു പറയുമ്പോ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ…അല്ലെങ്കിലാ സന്തോഷം….അത് പറഞ്ഞറിയിക്കാൻ പറ്റുകേല…ഒരിക്കലെങ്കിലും ജീവിത്തിലത് അനുഭവിച്ചറിയണം…….ഇന്നെനിക്കതു പറ്റി………ഒരിഷ്ടം തുറന്നു പറഞ്ഞതിനിത്രയും സന്തോഷിക്കാൻ ഉണ്ടോയെന്നു ചോദിച്ചാൽ…ഉണ്ട്….എനിക്കുണ്ട് ആ സന്തോഷം…കാരണം യാതൊരുവിധ തയ്യാറെടുപ്പുമില്ലാതെ വന്നാണ് ഞാൻ പറഞ്ഞത്…എന്റെ ഹൃദയം കൊണ്ടു….

 

തിരിഞ്ഞു നോക്കണമെന്നുണ്ട്..പക്ഷെ വേണ്ട….അവളുടെ കണ്ണിൽ എന്നോട് ഉള്ള ഇഷ്ടം പലപ്പോഴായി ഞാൻ കണ്ടതായിട്ടാണ് എനിക്ക് ഓർമ്മ….അതുകൊണ്ട് തന്നെ ആളിപ്പോ എന്റേയൂഹം ശെരിയാണെങ്കിൽ തക്കാളിപ്പഴം പോലെ ചുവന്നു തുടുത്ത കവിളുമായി ലിയനാർഡോ ഡാ വിഞ്ചി വരച്ച ചിത്രം കണക്കെ നില്കുവായിരിക്കും……………..

 

ഓരോന്ന് ആലോചിച്ചു വന്നപ്പോളേക്കും അജയനുണ്ട് എന്നേം കാത്തു നിൽക്കുന്നു…..

 

“നീയെന്നാ മൈരെ കൊത്തു തേങ്ങ കിട്ടിയ എലിയെ പോലെ ചിരിക്കണേ…?

 

എന്റെ ചിരിച്ചുകൊണ്ടുള്ള വരവും കണ്ടവൻ ചോദിച്ചു…ഞാനൊന്നും പറഞ്ഞില്ല…പറയാൻ തോന്നിയില്ല….എന്തോ ചുറ്റിനുമുള്ളതിനൊക്കെ വല്ലാത്തൊരു സൗന്ദര്യമുള്ളത് പോലെ….എല്ലാം ആസ്വദിച്ചു കൊണ്ടു ഞാൻ വന്നു വണ്ടിയിൽ കയറി…പിറകെ തന്നെ അജയനും…

 

”ഇനിയിപ്പോ അടുത്തയാഴ്ച്ച മുതൽ ക്ലാസ്സിൽ കേറണമല്ലേ…“

 

നിരാശയോടെ അവൻ പറഞ്ഞു….ഇവനോടൊക്കെ ഞാനെന്തു തിരിച്ചു പറയാനാ…

 

”ഡാ കുട്ടാ…നീയെന്താ ഒന്നും പറയത്തെ…ദേ ഇവിട വന്നു പഠിക്കാം എന്നൊരു ഉദ്ദേശം ഉണ്ടേൽ നടക്കുകേല കെട്ടോ….ആദ്യമേ പറഞ്ഞേക്കാം…“

 

അവനെന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു….

 

”മമ്…..“

 

ഒരു മൂളലിൽ ഉത്തരമൊതുക്കികൊണ്ട് ഞാൻ വണ്ടി തിരിച്ചു……അവനെ വീട്ടിലാക്കി ഞാൻ നേരെയെന്റെ വീട്ടിലേക്ക് വിട്ടു

 

 

“എന്താടാ വല്യ സന്തോഷത്തിലാണല്ലോ..?

 

വീടിനുള്ളിലൂടെ ഓടി ചാടി നടന്ന എന്നെ കണ്ടമ്മ പറഞ്ഞു…..പാവം ഒറ്റക്കിരുന്നു സവാളയുടെ തൊലി കളയുകയായിരുന്നു….

 

”പിന്നേയ്….നമുക്ക് ഒക്കെ എന്ത് സന്തോഷമാണമ്മേ….“

 

അല്പം നിരാശാ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഞാനടുത്തു കിടന്ന കസേരയിലിരുന്നു

 

”ഉവ്വ…കൊല്ലം കൊറച്ചായെടാ മകനെ നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട്…“

 

എന്റെ അഭിനയത്തിന് പുല്ലു വില കൽപ്പിച്ചു കൊണ്ടമ്മ പറഞ്ഞു….

 

”ഹ്മ്മ്…..അല്ലമ്മ ഞാൻ കൊറേ ആയില്ലേ ചോയ്ക്കുന്നു നിങ്ങടെ ലവ് സ്റ്റോറി ഒന്ന് പറഞ്ഞു തരാൻ…..ഇന്നെങ്കിലും പറയന്നെ….“

 

ഞാൻ തൊലി കളഞ്ഞു വെച്ചൊരു സവാളയെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു….ഇതങ്ങടെ രണ്ടും ലവ് മാര്യേജ് ആയിരുന്നന്നാ കുടുംബക്കാരിൽ നിന്നും കിട്ടിയ റിപ്പർട്ട്…ഒരുത്തരവാദിത്തമുള്ള മകനെന്ന നിലയിൽ അതിലെന്തെങ്കിലും സത്യമുണ്ടോയെന്ന് അന്വേഷിക്കണമല്ലോ….

 

”അയ്യോടാ…ഇതൊക്കെ അറിയാനൊള്ള പ്രായമെന്റെ കൊച്ചിനായോ…“

 

”ദേ തള്ളേ കളിക്കാതെ കാര്യം പറ…..എങ്ങനെ…എവിടെ വച്ചു…എപ്പോ….പറയ്….“

 

വിനോദിനോട് മനോജ്‌ കെ ജയൻ ചോദിച്ചപോലെ ഞാനും ചോദിച്ചു എന്റെമ്മയോട്….അതാണ്ടേ അവിടെ നാണം കൊണ്ടു പൂത്തു നിൽകുവാ എന്റെ ദേവി…

 

”പറയമ്മ…അച്ഛൻ എങ്ങന ഇഷ്ടം പറഞ്ഞെ…?

 

കസേര കൊറച്ചു കൂടെ അടുപ്പിച്ചിട്ട് ഞാൻ ചോദിച്ചു…

 

“അതിന് അച്ഛനാ ഇഷ്ടം പറഞ്ഞതെന്ന് നിന്നോടാരാ പറഞ്ഞെ…”

 

അടുത്ത സവാളയെടുത്തു തൊലി കളയുന്നതിനിടയിൽ അമ്മ പറഞ്ഞു….ഏഹ് അപ്പൊ അച്ഛനല്ലേ പറഞ്ഞെ…..

 

“പിന്നേയ്….അമ്മ പറഞ്ഞോ അച്ഛനോട്‌….?

 

ആ ചോദ്യം കേൾക്കേണ്ട താമസം കയ്യിൽ പിടിച്ച സവാള തിരിച്ചു പത്രത്തിലേക്ക് ഇട്ടു മുഖവും പൊത്തി ഒരൊറ്റ ഇരിപ്പായിരുന്നു അമ്മ……എടി കള്ളി…..

 

”അത് ശെരി….നിങ്ങളാള് കൊള്ളാമല്ലോ തള്ളേ….പറ എങ്ങനെ ആണെന്ന് മുഴുവനും പറ…?

 

അറിയാനുള്ള ത്വര കൂടി കൂടി ഞാൻ അമ്മയെ ഇട്ടു നിർബന്ധിപ്പിച്ചു ഒടുക്കം പുള്ളിക്കാരി മനസ്സ് തുറക്കാൻ തീരുമാനിച്ചു…..

 

“നിനക്ക് കേശവൻ മാമ്മയുടെ പഴയ വീട് ഓർമ്മയുണ്ടോ കുട്ടാ…?

 

അമ്മയെന്നോട് ചോദിച്ചു….ഈ കേശവൻ എന്ന മനുഷ്യൻ വകയിലെന്റെയൊരു മാമനായി വരും…പണ്ടവരുടെ വീടൊരു മലമുകളിലായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

 

”ആ മലയുടെ മേളിലല്ലേ..?

 

“ആഹ് അത് തന്നെ….അന്നെനിക്കൊരു പതിനെട്ടു വയസ്സ് കഴിഞ്ഞു നിക്കുന്ന സമയമാ…..സ്കൂളിലെ പടുത്തവും പരീക്ഷയും കഴിഞ്ഞാൽ ഞാനും അമ്മയുമെല്ലാം കേശവൻ മാമന്റെ വീട്ടിൽ പോയി കൊറച്ചു ദിവസം നിക്കുന്നൊരു പതിവ് ഉണ്ടായിരുന്നു…..ആ വർഷവും ഞങ്ങളങ്ങനെ പോയി…..എനിക്കെന്നും അവിടേക്ക് പോകാൻ വല്യ ഉത്സാഹമാ…!

 

പഴയതൊക്കെ ഓർത്തു കൊണ്ടമ്മ പറഞ്ഞു…

 

”ഹ്മ്മ്…നല്ല ഉത്സാഹം കാണും…മേമയെ കാണാനല്ലേ ആ പോക്ക്…“

 

അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ പോലെ ആണ് മേമ….ഹരിത എന്നാണ് പേര്…ഞാനാണേൽ പുള്ളിക്കാരിയെ എപ്പോ കണ്ടാലും അരിതാ അരിതാ എന്ന് പറഞ്ഞു കളിയാക്കും…എന്നെ വല്യ കാര്യമാ എന്തൊക്കെ പറഞ്ഞാലും

 

”ആഹ് അവളെ കാണാൻ തന്നെ….ഞാനുമായി ഏറ്റവും കൂട്ട് അവളാ…എപ്പോ അവിടെ ചെന്നാലും കവലയിലുള്ള ലൈബ്രറിയിൽ പോയി ബുക്ക്‌ എടുക്കും എന്നിട്ട് അടുത്ത് തന്നെയുള്ള മൊട്ട കുന്നിന്റെ മേളിൽ പോയിരുന്നു ഒരുമിച്ചു വായിക്കും…അതായിരുന്നു ഞാനങ്ങളുടെ ശീലം….അന്ന് പോയപ്പോളും പതിവുകളൊന്നും തെറ്റിച്ചില്ല….പുസ്തകശാലയിൽ നിന്നൊരു ബുക്കും വാങ്ങി ഞങ്ങൾ മല കയറാൻ തുടങ്ങി…“

 

”എന്നിട്ട്…?

 

“വൈകുന്നേരസമയമാ…മല കയറി കയറി ഞങ്ങളെന്നും ഇരിക്കാറുള്ള അത്തിമരത്തിന്റെ ചുവട്ടിലെത്തിയപ്പോ ഉണ്ടവിടൊരുത്തൻ കിടന്നുറങ്ങുന്നു…..”

 

“ആര് അച്ഛനാ…?

 

അത്ഭുതത്തോടെ ഞാൻ ചോദിച്ചു…അതേ എന്നൊരു രീതിയിൽ ചിരിയോടെ അമ്മ തലയാട്ടി…

 

”എന്നിട്ട് എന്ത് ചെയ്തമ്മ..“

 

”ഞാൻ എന്ത് ചെയ്യാനാ കുട്ടാ….അന്ന് ആണുങ്ങളെ കണ്ടാൽ മുഖം തിരിച്ചു നടക്കുന്ന സ്വഭാവം ആയിരുന്നെന്റെ…പക്ഷെ നിന്റെ മേമ ഉണ്ടല്ലോ..അവളാരാ മോള്…ഇവള് പോയിട്ട് നിന്റച്ഛനെ പിടിച്ചെണീപ്പിച്ചിട്ട് പറയുവാ ഇത് ഞങ്ങടെ സ്ഥലമാ അപ്പുറത്തെങ്ങാനും പോയി കിടക്കാൻ…“

 

”അല്ലമ്മേ അച്ഛനെന്തിനാ അവിടെ വന്നു കിടന്നത്….?

 

ഉള്ളിൽ തോന്നിയൊരു സംശയം ഞാൻ ചോദിച്ചു…

 

“ഇതേ സംശയം എനിക്കും ഉണ്ടായൊരുന്നെടാ പിന്നെയാ അറിഞ്ഞേ നിന്റെ അച്ചാച്ചനുമായി വഴക്ക് ഉണ്ടാവുമ്പോ പിണങ്ങി വന്നു കിടക്കുന്നത് ആണെന്ന്…രാത്രി വരെ അവിടെ വന്നിരിക്കും…എന്നിട്ട് വീട്ടിൽ പോകും…”

 

അച്ഛനും അച്ചാച്ചനും തമ്മിലുള്ള വഴക്കിന് ഇപ്പോളും ഒരു മാറ്റവും വന്നിട്ടില്ല……എനിക്ക് ഒമ്പതോ പത്തോ വയസ്സുള്ളപ്പോളാണ് അവരെയൊക്കെ അവസാനമായി കാണുന്നത്…പിന്നേം എന്തോ വഴക്ക് ആയിട്ട് അച്ഛനാ വഴിക്ക് പോയിട്ടില്ല തിരിച്ചും അങ്ങനെ തന്നെ….ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വാശി ആണ് ഇരുവർക്കും….

 

“ബാക്കി പറയമ്മ…”

 

ഞാൻ വീണ്ടും തിരിച്ചു കഥയിലേക്ക് വന്നു…

 

“ആഹ്…അങ്ങനെ ഒന്ന് രണ്ടു തവണ രാമേട്ടനെ അവിടെ വച്ചു കാണാൻ ഇടയായി…ഓരോ തവണ ഞങ്ങൾ അവിടെ പോയി ഇരിക്കുമ്പോളും കൊറച്ചപ്പുറം മാറി വിദൂരതയില്ലേക്ക് നോക്കിയിരിക്കുന്ന നിന്റച്ഛനിലേക്ക് എന്റെ കണ്ണു പോകും…അന്ന് കാണാൻ ഒക്കെ നല്ല ഭംഗിയായിരുന്നു ആ മനുഷ്യനെ..ഇപ്പോളും മോശമല്ല പക്ഷെ ചെറുപ്പക്കാരൻ അല്ലായിരുന്നോ…അതിന്റെതായ ഓരോ പ്രത്യേക ഭംഗി ഉണ്ടായിരുന്നു…ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ അവിടെ വന്നിരുന്നിട്ടും അനാവശ്യമായൊരു നോട്ടം പോലും നോക്കിയിട്ടില്ല….ഇത്രയൊക്കെ പോരെടാ ആ മനുഷ്യന്റെ സ്വഭാവം മനസിലാക്കാൻ…പിന്നെ പിന്നെ ഞാൻ മേമ ഇല്ലാത്തപ്പോ ഒറ്റക്ക് പോകാൻ തുടങ്ങി…പക്ഷെങ്കി പാവം നിന്റച്ഛൻ മേമ ഇല്ലാതെ ഒറ്റക്ക് എന്നെ കണ്ടാൽ പേടിയോ നാണമോ ഒക്കെ ആണ്….ഒടുക്കം ഞാൻ തന്നെ പോയി കൂട്ട് കൂടാമെന്ന് വച്ചു ചെന്നു സംസാരിച്ചു…അപ്പോ തേണ്ടേ പേടിയും നാണവും കൂടാഞ്ഞിട്ട് വിറയലും….ഹഹ…ഹ്ഹആആ…“

 

ഇതെല്ലാം ഒരിക്കൽ കൂടി മുൻപിൽ കണ്ടത് പൊലിരുന്നമ്മ ചിരിച്ചു

 

വെറുതെയല്ല ചാരുവിനെ കാണുമ്പോ എനിക്ക് പേടിയും തലക്ക് അടി കിട്ടിയ ഫീലും….പാരമ്പര്യം ആണല്ലേ……

 

”എന്നിട്ട് കമ്പനി ആയോ നിങ്ങൾ…?

 

“ആദ്യമൊന്നും നിന്റച്ഛൻ അടുത്തില്ല…പിന്നെ ഞാനാരാ മോള്…ഒടുക്കം പിടിച്ച പിടിയാലേ ഞാനൊരു ദിവസം ചെന്നു പറഞ്ഞു”

 

“എന്തോന്ന്..?

 

വായും പൊളിച്ചിരുന്നു ഞാനത് ചോദിച്ചു…അമ്മ വളരെ ഫാസ്റ്റ് ആയിരുന്നല്ലോ അച്ഛന്റെ കാര്യത്തിൽ,..ആഹ് ഞാനും മോശമല്ലോല്ലേ

 

”ദേ മനുഷ്യ നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാൻ പറ്റുമോന്ന് ചോദിച്ചു…അത് കേട്ടപ്പോളെ നിന്റച്ഛന്റെ ഒള്ള ബോധവും പോയി…അങ്ങനെ പതിയെ പതിയെ ആളും സമ്മതിച്ചു….പിന്നെ കല്യാണം കഴിഞ്ഞപ്പോളാ ഞാൻ അറിയണേ എന്നേക്കാൾ മുൻപേ ആളെന്നെ പ്രേമിക്കാൻ തുടങ്ങിയിരുന്നെന്ന്…പറയാൻ ഉള്ള പേടി കാരണം വേണ്ടന്ന് വച്ചിരുന്നത….“

 

”എന്നിട്ട് അപ്പൊ തന്നെ കല്യാണം കഴിച്ചോ…?

 

“ഇല്ലെടാ…അച്ഛനന്ന് ബോംബെയിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു….ഒരുദിവസം എന്നെക്കാണാൻ എന്റെ നാട്ടിൽ വന്നിരുന്നു..അന്ന് പറഞ്ഞു ജോലി നോക്കി പുറത്തു പോകുവാണ് എനിക്ക് വേണ്ടി കാത്തിരിക്കുമോയെന്ന്…..അഹ്…അങ്ങേർക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാൻ ഞാൻ റെഡി ആയിരുന്നു…പിന്നെ എന്തോ ഞങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കും ജോലിയും മറ്റും ശെരിയായി ചെറിയൊരു കമ്പനി കൂടി തുടങ്ങി ഒന്ന് പച്ച പിടിച്ചപ്പോ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു……അച്ഛനും അമ്മക്കും വല്യ എതിർപ്പ് ഇല്ലായിരുന്നു…അന്നത്തെ കാലത്തു കിട്ടാവുന്നതിൽ വച്ചു നല്ലൊരു ബന്ധമായത് കൊണ്ടു മാമന്മാരും സമ്മതം തന്നു…….അതിൽ പിന്നെ ഞങ്ങളൊരുമിച്ചാ…ദേ ഈ നിമിഷം വരെ…“

 

അഭിമാനത്തോടെ അമ്മ പറഞ്ഞു നിർത്തി…..കേട്ടിട്ട് എനിക്ക് തന്നെ സന്തോഷം തോന്നിപ്പോയി…ഇവരുടെയൊക്കെ മകനായി ഞാൻ ജനിക്കാണെങ്കിൽ കഴിഞ്ഞ ജന്മത്തിൽ എന്തോ വല്യൊരു പുണ്യം ഞാൻ ചെയ്തിരിക്കണം….പക്ഷെ എന്ത് ചെയ്യാൻ സ്നേഹം ഉള്ളവരെ ചൊറിയുന്ന സ്വഭാവമുള്ള ഞാൻ അമ്മയേയുമൊന്ന് ചൊറിഞ്ഞു നോക്കാൻ തീരുമാനിച്ചു

 

”എന്നിട്ട് എന്തിയെ സ്നേഹ നിധിയായ നിങ്ങളുടെ ഭർത്തു…സവാള അരിയാൻ മാത്രം കൂടെ വന്നില്ലേ…?

 

ഒരു പുച്ഛംചിരിയോടെ ഞാൻ ചോദിച്ചു…എവിടന്ന് ഇതൊന്നും അമ്മയുടെ രോമത്തിൽ ഏൽക്കുകില്ലെന്ന് എനിക്ക് അറിയാലോ

 

“അങ്ങേരെയും കൂടെ പിടിച്ചു ഉള്ളിയരിയാൻ ഇരുത്തിയാൽ മീൻ വറുക്കാൻ നീ വേറെയാരെയെങ്കിലും കൊണ്ടു വരുമോ….?

 

സവാള അരിയാൻ തുടങ്ങി കൊണ്ടമ്മ ചോദിച്ചു….ഏഹ്….മീൻ വറുക്കാനോ…

 

ഞാനപ്പോ തന്നെ എണീറ്റ് അടുക്കളയിലേക്ക് നടന്നു….അതാ നിൽക്കുന്നു കഴുകി വൃത്തിയാക്കിയ മീനിൽ മസാല തേച്ചുകൊണ്ടെന്റെ അച്ഛൻ……

 

”അഹ് നീ വന്നോ…ആ ഫ്രയിങ് പാനിങ് എടുത്തേ കുട്ടാ…“

 

ഞാൻ വന്നതറിഞ്ഞ അച്ഛൻ എന്നോട് പറഞ്ഞു….അവിടുന്ന് ചമ്മി നാറിയിട്ട എങ്ങോട്ട് വന്നേ..ഇനി ഇവിടന്നു കൂടെ പ്ലിങ് ആവാൻ താല്പര്യമില്ലാതിരുന്ന ഞാൻ അച്ഛൻ പറഞ്ഞപോലെ ഫ്രയിങ് പാൻ തേടി കണ്ടുപിടിച്ചു കഴുകി കൊടുത്തു മാതൃകാ പുരുഷനായി…..

 

അന്നത്തെ കുക്കിംഗ്‌ അച്ഛന്റെ വകയായിരുന്നു…ഗുരു ആകട്ടെ അമ്മയും…വയറു നിറയെ തട്ടിയ ശേഷം ഞാൻ മേളിലേക്ക് കേറി ഒന്ന് മയങ്ങാൻ….മനസ്സ് നിറയെ ഈ ഒരാഴ്ച എങ്ങനെ തള്ളി നീക്കുമെന്ന ചിന്ത മാത്രമായിരുന്നു….ചാരു….അവളെ കാണണം…നാളെയും കോളേജിൽ പോയാലോ…ഏയ്യ് വേണ്ട… ഇപ്പൊ ഇഷ്ടം തുറന്നു പറഞ്ഞതല്ലേ ഉള്ളു….അല്പം സമയം കൊടുക്കണ്ടേ….ഇത്രയൊക്കെ ചിന്തിച്ചിട്ടും ഒരിക്കൽ പോലും അവളെന്റെ ഇഷ്ടം സ്വീകരിക്കില്ല എന്നൊരു ചിന്തയെന്റെ മനസിലേക്ക് വന്നില്ല…കാരണം എന്താണെന്ന് ചോദിച്ചാൽ….ആവോ…അറിയില്ല….ചില ജന്മങ്ങൾ അങ്ങനെ ആയിരിക്കും….എന്തൊക്കെ  തടസ്സങ്ങൾ  വന്നാലും ഒന്നിക്കാൻ വേണ്ടി മാത്രം ജനിച്ചവർ….

 

———-*****———******———–

 

 

“ചാരു എന്ത് പറയുന്നെടി നിന്റെ പൂച്ചക്കണ്ണൻ ചങ്ങാതി…?

 

രാത്രിയിൽ ബാൽക്കണിയിലേക്ക് അടിച്ചു കയറുന്ന കാറ്റും കൊണ്ടു ബീൻ ബാഗിലിരുന്ന ചാരുവിന്റെ അടുത്തേക്ക് നീതു വന്നു…..

 

നീതുവിന്റെ ചോദ്യം കേട്ടിട്ടും മറുപടിയൊന്നും പറയാതെ ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്ന ചാരുലതയെ കണ്ടയവൾക്ക് ഉള്ളാലെ ചിരിപൊട്ടി…

 

“കൈ വിട്ടു പോയല്ലോ മാതാവേ എന്റെ കൊച്ചിന്റെ മനസ്സ്…”

 

ചിന്തായിലാണ്ടിരുന്ന ചാരുവിന്റെ തോളിൽ ശക്തിയായി നീതുവൊന്നടിച്ചു

 

“അയ്യോ…. ഏഹ് നീയായിരുന്നോടി പട്ടി…”

 

പെട്ടെന്നുള്ളയാക്രമണത്തിൽ തിരിഞ്ഞു നോക്കിയ ചാരു ഇളിച്ചോണ്ട് നിക്കുന്ന നീതുവിനെ നോക്കി പല്ലിറുമി….

 

“ആഹ് അടിപൊളി… അപ്പൊ ഞാനിവിടെ വന്നതും നിന്നോട് ചോദിച്ചതൊന്നും നീ കേട്ടില്ലായിരുന്നോ…?

 

“നീയെന്തു ചോദിച്ചെന്നാ ഈ പറയണേ…”

 

ഒന്നുമേ മനസിലാവാതെ ചാരു ചോദിച്ചു..

 

“ഒന്നുല്ലെടാ.. എന്റെ കുട്ടിക്ക് ഒന്നുമില്ല.. ബാ അകത്തേക്ക് ഇരിക്കാം… അല്ലെങ്കിലീ കാറ്റടിച്ചുള്ള ബോധവും പോകും..”

 

അതും പറഞ്ഞവൾ ചാരുവിനെ പിടിച്ചു വലിച്ചകത്തേക്ക് കയറ്റി…

 

“നിനക്കെന്താ പ്രാന്തായോ പെണ്ണേ…?

 

അരിച്ചു കയറിയ ദേഷ്യത്തിലവൾ നീതുവിനോട് ചോദിച്ചു…

 

“അയ്യേ നീയിങ്ങനെ ചൂടാവല്ലേ… അതേണ്ടേ കവിളും മൂക്കുമൊക്കെ ചുവന്നു വരുന്നു…”

 

നീതുവതും പറഞ്ഞവളെ മറികടന്നു പോയപ്പോ ചാരുവിനും ഒരു സംശയം.. അവളപ്പോൾ തന്നെ തന്റെ മുറിയിലേക്ക് ഓടി…അലമാരയിൽ തന്നെ ചേർത്തു പിടിപ്പിച്ച വലിയ കണ്ണാടിയുടെ മുൻപിൽ പോയി നിന്നവൾ സ്വയമൊന്ന് പരിശോധിച്ചു…..

 

“ചുവന്ന കവിൾ…!

 

സ്വന്തം കവിളിലൂടെയൊന്നു വിരലോടിച്ചു കൊണ്ടവൾ പറഞ്ഞു. അതേ സമയം തന്നെയവളുടെ മനസ്സിലേക്ക് ആദിത്യൻ പറഞ്ഞ വാക്കുകളും കടന്നു വന്നു………….

 

എല്ലാം കൂടെയായപ്പോ ചാരുവിനു സ്വയമേ തന്നെ നാണം വന്നു മുഖം താഴ്ത്തി…..

 

“ദേ പിന്നേം ചുവപ്പിക്കുന്നു അവളിരുന്നു…”

 

പൊട്ടിച്ചയൊരു പാക്കറ്റ് ലയ്‌സും കൊണ്ടു മുറിയിലേക്ക് കയറിവന്ന നീതു പറഞ്ഞു

 

“ശെരിക്കും ചുവന്നു വരുവോടി…?

 

ഇരു കൈകളും കൊണ്ട് കവിളുമറച്ചുകൊണ്ട് ചാരു ചോദിച്ചു

 

“പിന്നല്ലാണ്ട്… നീ കവിളിൽ വല്ല LED ലൈറ്റും കൊണ്ടാണോടി നടക്കുന്നെ.. നാണം വന്നാലും ദേഷ്യം വന്നാലും ചിരി വന്നാലുമപ്പോ ചുവപ്പിച്ചോളും…നമുക്കുമുണ്ട് ഒരു തേഞ്ഞ കവിള്…. എന്തിനാണോ എന്തോ…”

 

സ്വന്തം കവിളിലൊന്ന് കുത്തി കൊണ്ടവൾ വന്നു ബെഡിലിരുന്നു

 

“ദേ അവിടെ അതിന്റെ പൊടിയൊന്നും ഇട്ടേക്കല്ലേ.. എന്നെകൊണ്ട് വയ്യ രാത്രി മൊത്തമിരുന്നു ഉറുമ്പുകടി കൊള്ളാൻ..”

 

ബെഡിൽ കേറിയിരുന്നു ലൈസ് കൊറിക്കുന്ന നീതിവിനെ നോക്കി ചാരു പറഞ്ഞു… എന്നാലവളുടെ വാക്കുകളെ അപ്പാടെ കാറ്റിൽ പറത്തി പുച്ഛിച്ചുകൊണ്ടവളവിടെയിരുന്നു ബാക്കി കഴിപ്പ് തുടർന്നു

 

“അല്ല നിന്റെ പൂച്ചക്കണ്ണനെ പിന്നെനി കണ്ടോ…?

 

ആദിയെ കുറിച്ചവൾ ചോദിച്ചപ്പോ എവിടെനിന്നോ അരിച്ചു കയറിയ നാണത്തെ മറക്കാൻ എന്നവണ്ണം ചാരു വീണ്ടും തന്റെ കവിളുകളെ പൊതിഞ്ഞു പിടിച്ചു..

 

“മ്മ്… ഇന്നുമവൻ കോളേജിൽ വന്നിരുന്നു…”

 

നീതുവിന് മുഖം കൊടുക്കാതെയവൾ പറഞ്ഞു..

 

“ഓഹോ… അതായിരുന്നല്ലേ ടീച്ചറു കൊറച്ചു മുന്നേ ബാൽക്കണിയിൽ പോയി നിന്ന് സ്വപ്നം കണ്ടോണ്ട് നിന്നത്…. ഞാൻ കരുതിയാ ചെക്കൻ വന്നു നിന്നെ പ്രെപോസ് ചെയ്‌തെന്ന്….അതിന്റെ ഹാങ്ങോവറിൽ നിൽക്കുവാണെന്നല്ലേ ഞാൻ വിചാരിച്ചത്…”

 

വലിയ താല്പര്യമില്ലാത്ത രീതിയിൽ നീതു പറഞ്ഞുകൊണ്ട് ബാക്കി കഴിപ്പ് തുടർന്നു… അവളെടെയാ സംസാരമൊക്കെ കേട്ട് ചാരുവിനു ഉള്ളാലെ ചിരി വന്നെങ്കിലും പെണ്ണിനെയിട്ടൊന്നു കറക്കാമെന്ന് കരുതിയവൾ

 

“ആഹ് ഞാനും ഇന്നവനെയവിടെ കണ്ടപ്പോ ഇതൊക്കെ തന്നാ പ്രതീക്ഷിച്ചത്… പക്ഷെയെന്നെ കണ്ട ഭാവം നടിച്ചില്ലെടി അവൻ..”

 

മുഖത്തൽപ്പം വിഷമം നിറച്ചുകൊണ്ട് ചാരു പറഞ്ഞു

 

“സാരമില്ലെടി… നീ ടീച്ചർ അല്ലേയെന്ന് കരുതികൊണ്ടാവും…”

 

അടുത്തു വന്നിരുന്ന ചാരുവിനെ ആശ്വാവസിപ്പിച്ചു കൊണ്ടു നീതു പറഞ്ഞു

 

“മ്മ് ഉവ്വ… ടീച്ചറെ തന്നെ കേറി പ്രെപ്പോസ് ചെയ്ത മൊതലാ അത്…”

 

സ്വയം പിറുപിറുത്തുകൊണ്ടവൾ പറഞ്ഞു…

 

“നീയെന്തെങ്കിലും പറഞ്ഞൊ..?

 

ചാരുവിന്റെ കുനിഞ്ഞിരുന്നുള്ള മുറുമുറുപ്പ് കേട്ട നീതു ചോദിച്ചു

 

“ഏയ്യ് ഇല്ല…”

 

“എങ്ങീ ഞാനൊരു കാര്യം ചോദിക്കട്ടെടാ…?

 

അല്പം കൂടെ ചാരുവിനടുക്കലേക്ക് ചേർന്നിരുന്നുകൊണ്ട് നീതു ചോദിച്ചു

 

എന്താ ചോദിക്കാനുള്ളതെന്ന ഭാവത്തിൽ ചാരുവവളെ നോക്കി

 

“എന്തായാലുമാ പൂച്ചക്കണ്ണൻ നിന്നെ വിട്ടത് പോലെയാ…. അങ്ങനെയാണേൽ എനിക്കൊന്നും സെറ്റ് ആക്കി തരുവോയെന്ന് അറിയാനാ..”

 

പതിവിലും നാണത്തോടെ നീതു പറഞ്ഞു നിർത്തി… എന്നാലും ചാരുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് പുള്ളിക്കാരിയുടെ ഇരുത്തം…. നിലത്തൊരുപറ അരിയിട്ടു കൊടുത്താലവളതിൽ കാൽ വിരലുകൊണ്ട് കോലം വരക്കുമെന്ന് വരെ ചാരുവിനു തോന്നിപ്പോയി… അത്രക്കും നാണം

 

“എന്ത് ചെയ്യാനാടി ഞാൻ… അവനെന്തായാലും നിന്നെ നോക്കുമെന്ന് പോലുമെനിക്ക് തോന്നുന്നില്ല…”

 

വല്ലാത്തൊരു ദീർഘനിശ്വാസമെടുത്തുകൊണ്ട് ചാരു പറഞ്ഞു… എന്നാൽ നീതുവാകട്ടെ ഇവളിതെന്ത് തേങ്ങയാ പറയുന്നതെന്ന ഭാവത്തിലവളെ നോക്കി…

 

“അതെന്നാടി എന്നെക്കാണാൻ കൊള്ളില്ലേ.  നിന്നെപ്പോലെ ലൈറ്റ് പിടിപ്പിച്ച കവിളൊന്നും ഇല്ലന്നെ ഉള്ളു… ബാക്കിയെല്ലാം ഒരുപോലല്ലേ…”

 

സ്വയം സംശയത്തോടെ നെഞ്ചും തള്ളി പിടിച്ചവൾ ചോദിച്ചു…

 

“കണ്ടോ…ഞാൻ ഒന്നെണീറ്റ് നിന്നാൽ നമ്മടെ രണ്ടു പേരുടെയും ഒരേ സൈസ് ആണെന്നേ തോന്നു…”

 

വിരിച്ചു പിടിച്ച മുലയുടെ തള്ളിച്ചയും നോക്കി നീതു പറഞ്ഞു

 

“പൊക്കോണം അസത്തെ..  അവനെന്റെ മൂടും മുലയും നോക്കിയാ പ്രൊപോസ് ചെയ്‌തെന്ന് നിന്നോടാരാ പറഞ്ഞെ…”

 

സ്വന്തം മാറിടത്തിലേക്ക് ഒന്ന് നോക്കിക്കൊണ്ട് ചാരു ചോദിച്ചു…

 

“പ്രൊപ്പോസൊ…. ഇതൊക്കെ എപ്പോ… ഏഹ്   പറയെടി തക്കാളിക്കുരുവി… ഞാനറിയാത്ത എന്താ ഇന്ന് കോളേജിൽ നടന്നെ. ?

 

ചാരുവിനെ പിടിച്ചു ബെഡിലേക്ക് തള്ളി കൊണ്ടവൾ ചോദിച്ചു… പെട്ടെന്നുള്ള നീതുവിന്റെയാ പ്രവർത്തിയിൽ ചാരു ബെഡിലേക്ക് വീണു..  അതേ സമയം തന്നെ നീതു ചാടി ക്കേറിയവളുടെ അരക്കെട്ടിൽ കയറിയിരുന്നു…..

 

“ദേ കളിക്കല്ലേ പെണ്ണേ എനിക്ക് ശ്വാസം മുട്ടുന്നുണ്ടേ..”

 

നീതുവിന്റെ ഇരുത്തവും നോക്കിയൊരു ചിരിയോടെ ചാരു പറഞ്ഞു… എവടെന്ന്… നീതുവതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ലായെന്ന ഭാവത്തിൽ ഇരിക്കുവാണ്

 

“പറയെടി മോളെ… നിന്റെ ചെക്കനെന്താ പറഞ്ഞെയിന്ന്..?

 

ചുണ്ട് രണ്ടും കടിച്ചു പിടിച്ചു വല്ലാത്തയൊരു ഭാവത്തോടെ നീതുവവളെ നോക്കി ചോദിച്ചു

 

“നീയെന്നെ തിന്നുമോടി…?

 

നീതുവിന്റെ കാളിമൊത്തം കണ്ട ചാരു ചിരിയോടെ ചോദിച്ചു

 

“വേണ്ടി വന്നാൽ കൊന്നെന്നുമിരിക്കും…ഇരുപത്തഞ്ചാമത്തെ വയസ്സിലേ ചത്തു മണ്ണടിയണ്ടായെങ്കിൽ പറ… ഇന്നെന്താ കോളേജിൽ വച്ചു നടന്നെ…”

 

എന്നാലിതൊന്നും കേട്ടിട്ടും വെറും ചിരിയോടെ കിടക്കുന്ന ചാരു അവളെ നോക്കി ഇടം കണ്ണടച്ചു പറഞ്ഞു

 

“സീക്രട്ടാ…!!!!!

 

“അവളടൊരു സീക്രട്ട്… പറയടി തെണ്ടീ…”

 

എന്നലറിക്കൊണ്ട് നീതു താഴെ കിടക്കുന്ന ചാരുവിന്റെ വലത്തേ മുലയിൽ കേറി അമർത്തി

 

“അയ്യോ..!!!!

 

പെട്ടെന്നുള്ളയ പിടിയിലൊന്ന് ഞെട്ടിത്തരിച്ചു പോയ ചാരു ബെഡിൽ നിന്നെണീക്കാൻ ശ്രമിച്ചു…

 

“നീ പണഞ്ഞിട്ട് പോയാ മതി…”

 

അട്ടഹസിച്ചു ചിരിച്ചുകൊണ്ട് നീതുവളെ വീണ്ടും പിടിച്ചു കിടത്താൻ നോക്കി

 

“പറയാം.. പറയാം…..”

 

ഒടുക്കം ഗതികെട്ടതു പോലവൾ പറഞ്ഞു

 

“Good girl… വേഗന്ന് പറഞ്ഞാൽ നമുക്ക് വേഗന്ന് തന്നെ കിടന്നുറങ്ങാം…”

 

ചാരുവിനൊരു പ്രോത്സാഹനം നൽകികൊണ്ട് നീതു പറഞ്ഞു…എന്നാൽ ചാരുവാകട്ടെ പെട്ടെന്നെന്തോ ഓർത്തത് പോലെ സീലിങ്ങിലേക്ക് നോക്കി കിടന്നുകൊണ്ട് പറഞ്ഞു

 

“എനിക്കുറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ലെടി….”

 

“അതെന്ന…?

 

സംശയത്തോടെ നീതുവവളെ നോക്കി

 

“അറിയില്ല… എന്റെയുറക്കമെല്ലാം അവൻ കൊണ്ടു പോയെടി…”

 

ആദിയെ കുറിച്ചുള്ള ഓർമ്മയിലവളുടെ കണ്ണുകൾ നാണത്തോടെ കൂമ്പിയടഞ്ഞു

 

“ചാരുവേ… നീ കാര്യമായിട്ടാണോടി…?

 

പെട്ടെന്ന് അവളുടെ ദേഹത്ത് നിന്നറങ്ങി മാറി കിടന്നുകൊണ്ട് നീതു ചോദിച്ചു… പിറകെയൊരു പയ്യൻ നടക്കുന്നുണ്ടെന്ന് മാത്രമേ നീതുവും അതുവരെ ചിന്തിച്ചിരുന്നുള്ളു.. പക്ഷെ ചാരുവിനും തിരിച്ചൊരിഷ്ടം തോന്നുമെന്ന് ഒരിക്കൽ പോലുമവൾ കരുതിയിരുന്നില്ല….

 

“മ്മ്… ഇന്നവൻ കോളേജിൽ വന്നിരുന്നു… എന്നെ കാണാൻ വേണ്ടി മാത്രം… സ്റ്റാഫ് റൂമിന്റെ വെളിയിൽ കിടന്നവൻ പരുങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയത കക്ഷിയെന്നെ തന്നെ തേടി വന്നതാണെന്ന്…”

 

“എന്നിട്ടോ…?

 

ബാക്കിയറിയാനുള്ള ത്വരയോടെ നീതു ഒരു കൈകൊണ്ടു തലക്ക് താങ്ങു കൊടുത്തിട്ട് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു

 

“എന്തൊക്കെ പറഞ്ഞാലും ഞാനവന്റെ ക്ലാസ്സ്‌ ടീച്ചർ അല്ലേ… അതുകൊണ്ട് തന്നെ വായിനോക്കാൻ മാത്രമായിരിക്കും അവന്റെയുദ്ദേശമെന്ന് കരുതിയാ ഞാനവിടേക്ക് ചെന്നത്… പാവത്തിനാണേൽ എന്നെ കാണുമ്പോളെ വിയർക്കാനും വിറക്കാനുമൊക്കെ തുടങ്ങുമെടി… ഒന്ന് കളിപ്പിച്ചു വിടാമെന്ന് കരുതി ഞാനും നിന്നു…”

 

“എന്നിട്ടു കളിപ്പിച്ചോ…?

 

ഒരാക്കി ചിരിയോടെ നീതു ചോദിച്ചു…

 

“ഹ്മ്മ്… അവനെ പറ്റിക്കാൻ ചെന്ന എന്റെ മനസ്സെടുത്തവനൊരു കളി കളിച്ചു…!

 

നാണം നിറഞ്ഞ മുഖവുമായി മുകളിലേക്ക് തന്നെ നോക്കി കിടന്ന ചാരുവിനെ കണ്ട നീതും പിന്നേം ചോദിച്ചു

 

“തെളിച്ചു പറയെടി പോത്തേ…?

 

“തെളിച്ചും മറിച്ചും പറയാൻ ഒന്നുമില്ല… അവൻ വന്നെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… ഒരുപാട് ഇഷ്ടമാണെന്ന്….. ആള് വീട്ടിലൊക്കെ ചോദിച്ചെന്ന പറഞ്ഞെ… അവർക്കൊക്കെ സമ്മതമാണെന്ന് ഇവനാരെ ഇഷ്ടപ്പെട്ടാലും….”

 

“ന്നിട്ട് നീയെന്തു പറഞ്ഞു..?

 

“ഞാൻ എന്ത് പറയാനാ നീതുവെ.. വായിൽ നാവു കിടക്കുന്നുണ്ടോ എന്ന് പോലുമെനിക്ക് അറിയാത്ത പോലെയായി…. അവനെന്റെ കയ്യിൽ പിടിച്ചതൊന്നും ഞാനറിഞ്ഞില്ല…. പിന്നെ നീ പറഞ്ഞത് പോലെ തന്നെ തക്കാളി പോലെ ചുവന്ന കവിളാണെന്ന് പറഞ്ഞവിടെയും തലോടി….”

 

“ആഹ് ബെസ്റ്റ്… ബസ്സില് വച്ചു പുറത്തു തട്ടിയെന്ന് പറഞ്ഞല്ലെടി നീ കഴിഞ്ഞമാസമൊരുത്തന്റെ അണപ്പല്ലടിച്ചു പറിച്ചത്… എന്നിട്ടിപ്പോ എങ്ങു നിന്നോ വന്നൊരുത്തൻ കവിളും പിടിച്ചു പോയെന്ന് പറഞ്ഞിരുന്നു കുളിരു കോരുന്നു… ഇതേ.. ഇതൊണ്ടല്ലോ അസുഖം മറ്റേതാ..”

 

“മറ്റേതോ…?

 

സംശയം നിറഞ്ഞ കണ്ണുകളുമായി ചാരു അവളെ നോക്കി

 

“ആ മറ്റേത് തന്നെ… പ്രേമം… പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ആണെന്ന വല്യ വല്യ ആൾക്കാരൊക്കെ പറയണത്… ഒള്ള ബോധവും പോയി ഏത് നേരവും സ്വപ്നലോകത്തായിരിക്കുമവർ…”

 

എല്ലാം അറിയുന്നൊരു ഞ്യാനിയെപ്പോലെ നീതു പറഞ്ഞു… ഇതെല്ലാം കേട്ടിട്ടും ചാരുവിനു മാത്രമൊരു കൂസലുമില്ലാത്തത് ഇടയ്ക്കവൾ ശ്രദ്ധിക്കുകയും ചെയ്തു…

 

“ചാരു… നീ ഇപ്പൊ നടക്കുന്നത് മാത്രം ചിന്തിക്കല്ലേ… ഭാവിയെ കുറിച്ച് കൂടിയൊന്ന് ആലോചിക്ക്… നിന്റെ profession, വീട്ടുകാർ, അങ്ങനെ ഉള്ളതെല്ലാം… ഇതൊക്കെ ചിലപ്പോളവന്റെ പ്രായത്തിന്റെ തോന്നലുകൾ ആണെങ്കിലോ….?

 

വളരെ പക്യതയെത്തിയ ആളെപ്പോലെ അവൾ പറഞ്ഞു… നീതുവിന്റെ വാക്കുകളിൽ കഴമ്പുണ്ടെന്ന് തോന്നിയ ചാരു വാടിയ മുഖവുമായി ബെഡിൽ എണീറ്റിരുന്നു….

 

അത് കണ്ട നീതുവിനും വിഷമമായി…

 

“എടാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…”

 

“അറിയാം നീതു… ഞാനും ആദ്യമേ ഇങ്ങനെയൊക്കെ ചിന്തിച്ചതാ… അതവനോട് പറയുകയും ചെയ്തു… വെറുമൊരു അട്ട്രാക്ഷൻ മാത്രമാണ് ഇതെങ്കിലോ എന്ന്…. പക്ഷെ ഇന്നവനെന്നെ കാണാൻ വന്നത് പോലും എന്റെയാ ചോദ്യങ്ങൾക്കുള്ള മറുപടിയും കൊണ്ടാടി….എനിക്ക് ഒറപ്പ് ആയിരുന്നു അവനിന്നാ ഇഷ്ടം തുറന്ന് പറഞ്ഞത് പോലും യാതൊരു മുന്നൊരുക്കം പോലുമില്ലാതെ ആണെന്ന്.. പക്ഷെ അറിയില്ലെടി എന്താണെന്ന്… ഞങ്ങൾ പരസ്പരം അടുത്തു നിൽകുമ്പോ പോലും നീ മുന്നേ പറഞ്ഞയാ ബോൾഡ് ആയ ചാരുലതയായിട്ടല്ല ഞാനവിടെ നിൽക്കുന്നത്…. അവന്റെയാ ചാരുവെന്ന വിളി കേൾക്കാൻ മാത്രം കൊതിക്കുന്നൊരു പെണ്ണായിട്ട.. വെറുമൊരു പെണ്ണായിട്ട്…. അവനും അങ്ങനെയാ… ആ കണ്ണിലെനിക്ക് കാണാൻ പറ്റുമെടി എന്തോരം സ്നേഹം എന്നോട് ഉണ്ടെന്ന്…. ഇതുകൊണ്ടൊക്കെയാ എല്ലാം മറന്നു ഞാനവിടെ നിന്ന് പോകുന്നത്…”

 

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ചാരു പറഞ്ഞു….

 

“പക്ഷെ…”

 

എന്തോ പറയാനായി വന്ന നീതുവിനെ ചാരു തലയുയർത്തി നോക്കി…. നിറഞ്ഞ കണ്ണുകളും ചുവന്നു വിറക്കുന്ന ചാരുവിന്റെ അധരങ്ങളും കണ്ട നീതുവിന് പിന്നൊന്നും പറയാൻ തോന്നിയില്ല

 

“എനിക്കറിയാം നീതു നീ പറയാൻ വന്നത് എന്താണെന്ന്… ഞാൻ.. ഞാൻ ടീച്ചർ ആയത് അവന്റെ തെറ്റ് ആണോടി…. എനിക്കവനെക്കാൾ പ്രായം കൂടിയത് എന്റെ തെറ്റാണോ… ഒരു മണിക്കൂറിലധികം പോലും ഞങ്ങൾ സംസാരിച്ചിട്ടില്ല… പക്ഷെ അവന്റെ കണ്ണിൽ ഞാൻ കണ്ട സ്നേഹം മാത്രം മതിയെടി എത്രത്തോളം അവനെന്നെ ഇഷ്ടമാണെന്ന് തെളിയിക്കാൻ… അങ്ങനെയുള്ള ആദിയെ എങ്ങനാടി ഞാൻ വേണ്ടെന്ന് വെക്കുവാ….. എനിക്ക് പറ്റില്ലെടി….”

 

വീണ്ടും നിറഞ്ഞു വന്ന കണ്ണുകൾ കണ്ടതെ നീതു അവളെ കെട്ടിപ്പിടിച്ചു..

 

“നീയൊന്ന് കൂൾ ആയിക്കെ ചാരുവേ….നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ പിന്നെ വേറെയാർക്ക ഇവിടെ പ്രശ്നം…. നിന്റെ തീരുമാനങ്ങൾ അങ്ങനെ തെറ്റാറില്ലെന്ന് എനിക്കറിയാം…. അങ്ങനെ നോക്കുമ്പോളീ തക്കാളി പെണ്ണിന് ചേർന്നതാ പൂച്ചക്കണ്ണൻ പയ്യൻ തന്നെയാ…”

 

നീതു കൂടി തന്റെ ഭാഗം പറഞ്ഞപ്പോൾ ചാരുവിനു വല്ലാത്തൊരു ആശ്വാസം തോന്നി…. മുൻപേ ബാൽക്കണിയിൽ നിന്നും മനസ്സിൽ തോന്നിയ ഒരായിരം ചോദ്യങ്ങളുമായുള്ള കൂട്ടിക്കിഴിക്കലുകൾ ആയിരുന്നു…ശെരിയായൊരു ഉത്തരം കണ്ടെത്താനാവാതെ അവളുടെ മനസ്സവിടെ അസ്വസ്ഥതമായിരുന്നു…. പക്ഷെയിപ്പോ എല്ലാം കലങ്ങി തെളിഞ്ഞത് പോലവൾക്ക് തോന്നി…. ജീവിതത്തിൽ ആദ്യമായി ആകർഷണം തോന്നി നോക്കി നിന്നു പോയൊരു ജോഡി കണ്ണുകൾ… അതായിരുന്നു അവൾക്ക് അവനോട് ആദ്യമേ തോന്നിയൊരു വികാരം….പിന്നീടത് രാത്രി ഉറക്കത്തിലും വന്നു ശല്യം ചെയ്യാൻ തുടങ്ങിയപ്പോ പേരറിയാത്തൊരു തോന്നലായി മാറി.. ഒടുക്കമാ വികാരത്തെ തിരിച്ചറിഞ്ഞത് പിറ്റേന്നവൻ തനിക്ക് മുൻപിൽ വന്നിരുന്നപ്പോളാണ്…. അപ്പോളും തോന്നി മറ്റൊരു സംശയം… അവനിതൊരു കുട്ടിക്കളി മാത്രമാണെങ്കിൽ…. ഇരുപതാമത്തെ വയസ്സിൽ തോന്നുന്നൊരു വികൃതിയാണെങ്കിൽ….പക്ഷെ ആധാർ കാർഡ് നമ്പറെടുക്കാനായി ഫോൺ വാങ്ങിയ ശേഷം… ഫോണിന്റെ വോൾപേപ്പറായി അവൻ സ്വയം വരച്ചെടുത്തെയാ തന്റെ ചിത്രം……… കോളേജ് വരാന്തയിൽ ആരെയോ തേടുന്ന കണ്ണുകളുമായിരിക്കുന്ന തന്റെ മുഖമുള്ളയാ ചിത്രം കണ്ടപ്പോ മുതൽ ഉള്ളിലൊരൊറ്റ ചിന്തയായിരുന്നു…എങ്കിലും ഉറപ്പിക്കാനാവാതെ അവളുടെ മനസ്സവിടെ നിന്നിടറി…. അതുകൊണ്ട് തന്നെ ആണ് അന്നേ ദിവസം വൈകുന്നേരം അവളവന്റെ നമ്പർ തേടി പിടിച്ചു വിളിച്ചു സംസാരിച്ചത്… വെറുമൊരു അട്ട്രാക്ഷൻ മാത്രമാണെങ്കിൽ അതിവിടം കൊണ്ടു തീരട്ടെ എന്നവൾ കരുതി…. വീണ്ടുമുറക്കം കിട്ടാത്തൊരു രാത്രി കൂടി കടന്നു പോയി…. ഒടുക്കം അവളുടെ സംശയത്തിനുള്ള ഉത്തരവും മനസ്സിനുള്ളിലെ പ്രണയവും തുറന്നു പറഞ്ഞു കൊണ്ടവൻ അവൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു…………. ഇപ്പൊ ഇതാ… ഈ നിമിഷം ചാരുവിന്റെ കടലുപോലിരമ്പികൊണ്ടിരുന്ന മനസ്സിപ്പോ ശാന്തമാണ്….. എല്ലാത്തിനും വേണ്ടിയുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു….. ചാരുവവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു……………

 

കണ്ണുകളടച്ചാലാദ്യമോടി വരുന്നത് വെള്ളാരം കല്ലുപോലുള്ള രണ്ടു കണ്ണുകളാണ്…….അതേ സമയം തന്റെ മുറിയിൽ നിന്നും തുറന്നിട്ട ജനാലവഴി മാനത്തു കണ്ട പൂർണ്ണചന്ദ്രനെയും നോക്കിക്കിടക്കുകയായിരുന്നു ആദി….. ഇടവിട്ടിടവിട്ടടിക്കുന്ന ഇളം കാറ്റിൽ അവനു സ്വയമേ വല്ലാത്തൊരു സന്തോഷം ഉള്ളാകെ നിറയുന്നത് പോലെ തോന്നി………….. കണ്ണടച്ചാൽ ഒരേയൊരു മുഖം മാത്രം…. ചാരു…..എന്നെങ്കിലും അവന്റെ മാത്രമാകുമെന്ന് സ്വപ്നം കാണുന്ന ചാരുലതയുടെ മുഖം……………………

 

———————–

 

 

എന്റേയീ ചെറിയ കഥക്കു നിങ്ങളു തരുന്ന സപ്പോർട്ടിനു വളരെ വലിയൊരു നന്ദി…….. എന്ത് തന്നെ അഭിപ്രായങ്ങൾ ആണെങ്കിലും കുറ്റങ്ങൾ ആണെങ്കിലും താഴെ കമന്റ്‌ ആയി എഴുതിയിടാൻ മറക്കല്ലേ എന്ന് ഇത്തവണയും ഓർമ്മിപ്പിക്കുന്നു………. അപ്പൊ അടുത്ത പാർട്ടുമായി ഞാൻ മറ്റൊരു ദിവസം വരാം……കമ്പിയായി എന്തെങ്കിലും എഴുതി തുടങ്ങണമെങ്കിൽ അടുത്ത പാർട്ട് മുതലേ കാണൂ….

 

a
WRITTEN BY

admin

Responses (0 )



















Related posts