-50% Intro price for the next 72 hours only!. Buy now →

Kambi stories

ചാരുലത [അശ്വത്ഥാമാവ്]

ചാരുലത Charulatha | Author : Aswadhamav “എന്നാത്തിനാ നീയിങ്ങനെ കെടന്ന് ചാടുന്നെ ” ദേഷ്യത്തിൽ ഉറഞ്ഞുതുള്ളി അവിടുത്തെ ഭിത്തിയിൽ ആഞ്ഞിടിച്ചു എന്നെ ബലമായി പിടിച്ചു മാറ്റി മുന്നോട്ട് നടത്തിക്കൊണ്ട് സാജൻ ചോദിച്ചു. “നിന്റെ ചത്തുപോയ തന്ത കുര്യൻ പേറാൻ കെടക്കണോണ്ട് മൈരേ ” ഞാൻ നിന്നങ്ങു ചൂടായി. അല്ലേൽ ചത്തുപോയ അവന്റെ തന്ത കുര്യനെ ആര് എന്ത് പറഞ്ഞാലും മുന്നും പിന്നും നോക്കാതെ ചാമ്പുന്ന ചെക്കൻ, അപ്പോളത്തെ എന്റെ മുഖഭാവവും അക്രമണോല്സുകതയും കണ്ടിട്ടാവണം അവൻ ഒന്നും […]

0
4

ചാരുലത

Charulatha | Author : Aswadhamav


“എന്നാത്തിനാ നീയിങ്ങനെ കെടന്ന് ചാടുന്നെ ”
ദേഷ്യത്തിൽ ഉറഞ്ഞുതുള്ളി അവിടുത്തെ ഭിത്തിയിൽ ആഞ്ഞിടിച്ചു എന്നെ ബലമായി പിടിച്ചു മാറ്റി മുന്നോട്ട് നടത്തിക്കൊണ്ട് സാജൻ ചോദിച്ചു.

“നിന്റെ ചത്തുപോയ തന്ത കുര്യൻ പേറാൻ കെടക്കണോണ്ട് മൈരേ ”

ഞാൻ നിന്നങ്ങു ചൂടായി.

അല്ലേൽ ചത്തുപോയ അവന്റെ തന്ത കുര്യനെ ആര് എന്ത് പറഞ്ഞാലും മുന്നും പിന്നും നോക്കാതെ ചാമ്പുന്ന ചെക്കൻ, അപ്പോളത്തെ എന്റെ മുഖഭാവവും അക്രമണോല്സുകതയും കണ്ടിട്ടാവണം അവൻ ഒന്നും മിണ്ടിയില്ല.

“രാജാ, എന്റെ ചത്തുപോയ തന്ത കുഴിന്ന് എണീച്ചു വന്നാലും, ഇനി ഇവിടെ പ്രേത്യേകിച്ചു ഒന്നും നടക്കാൻ പോണില്ല. അതുകൊണ്ട് എന്റെ പൊന്നുമോൻ വണ്ടില് അങ്ങോട്ട് കേറിക്കെ. നമ്മക് ബാലന്റെ കടയിലോട്ട് വിടാം.”
എന്നും പറഞ്ഞു വണ്ടിലോട്ട് കേറിയ അവന്റെ പിന്നിൽ, ഞാൻ ഇപ്പം തെറിവിളിച്ച അവന്റെ തന്തേടെ ഏക്കറു കണക്കിനൊള്ള പടത്തുന്നു കിട്ടിയ വെളവിന്ന് കിട്ടിയ കാശും കൊണ്ട് അവൻ വാങ്ങിയ RD350-ടെ പിറകിൽ ഒരു നാണവും ഇല്ലാതെ ചാടി കേറിയിരുന്നു.

അവൻ പിന്നൊന്നും മിണ്ടാത്ത വണ്ടി ചവിട്ടി എടുത്തോണ്ട് അങ്ങോട്ട് വെച്ചുപിടിച്ചു.

പട്ടണത്തിന്റെ കളങ്കം ഒന്നുമേൽക്കാത്ത ആ കൊച്ചു ഗ്രാമ വഴിയിലൂടി ആ പടക്കുതിര പാഞ്ഞു.

ഇടയ്ക്ക് ഇടയ്ക്ക് അവൻ ബ്രേക്ക് പിടിക്കുമ്പോൾ അവന്റെ ദേഹത്തു തട്ടി സ്വബോധത്തിലേക്ക് വന്നതൊഴിച്ചാൽ, എന്റെ മനസ്സ് വേറെവിഡോ ആയിരുന്നു.

ആകെ കലുഷിതം.

ഇനിയെന്ത് എന്നുള്ള ചിന്ത.

ജീവിതത്തിൽ താൻ ആകെ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു, അല്ല ആഗ്രഹിക്കാൻ തന്നെക്കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.

ആ ആഗ്രഹവും തന്നിൽ നിന്ന് പറിച്ചെറിയപെടുമ്പോൾ നിസ്സഹായൻ ആയി നോക്കിനില്ക്കാനല്ലാതെ തനിക്ക് ഒന്നും ചെയ്യാൻ ആകുന്നില്ലല്ലോ എന്ന ആ യാഥാർത്യം രാജന്റെ ആ കഠിനഹൃദയത്തെയും വൃണപ്പെടുത്തി………………………

“””തെരുവുനായ്ക്കൾക്ക് വെച്ചോണ്ടാക്കാനല്ല ഞാൻ എന്റെ മോളെ ഈ നിലയിൽ പഠിപ്പിച്ചു വളർത്തിയത്.
ഇനി നിന്നെ മേലാൽ എന്റെ കൊച്ചിന്റെ അടുത്ത് കണ്ടാൽ, കൊന്നുകളയും പന്നപൊലയാടിമോനെ നിന്നെ.
നിന്നെപോലെയുള്ള പൊലയാടി നായ്ക്കളെ നോക്കിയാൽ തന്നെ കുളിച്ച ശുദ്ധി വരുത്തണം,പിന്നെയാ അവന്റെ സംബന്ധം ചോദിക്കൽ, കഴുവേറി “””….
ശാന്തി ശാന്തൻ ശാന്തത ലവലേശം ഇല്ലാതെ ആ നടുറോഡിൽ എല്ലാരുടെയും മുന്നിൽ നിന്ന് അലറിയപ്പോൾ, അയാൾ തന്റെ അര കൈക്ക് ഇല്ല എന്നറിയാമായിരുന്നിട്ടും രാജൻ ഒന്നും മിണ്ടിയില്ല, മിണ്ടാൻ സാധിച്ചില്ല.
പിന്നെയും താൻ കണ്ടിട്ടുപോലുമില്ലാത്ത തന്റെ വീട്ടുകാരെ കൊറേ തെറിയും പറഞ്ഞിട്ട് അയാൾ പോയി.

ഉന്തിയ കൊടവയറും അഞ്ചടി പൊക്കവും മാത്രം ഒള്ള അയാൾ തന്റെ ഒരു മൈരും പറിയ്ക്കില്ലെന്നറിയാമായിരുന്നിട്ടും, രാജൻ എന്ന രാജപ്പൻ തലകുമ്പിട്ട് നിന്നതേ ഒള്ളു.
അല്ലെങ്കിൽ തന്നെ ഉയർന്ന ജാതിക്കാർ ആയ അവരോടു ആരോരുമില്ലാത്ത തനിക്കു വേണ്ടി ഉന്നതകുലജാതയും വിദ്യാഭ്യാസ സമ്പന്നയുമായ അവളെ ചോദിയ്ക്കാൻ,
തന്തയും തള്ളയും ജനിപ്പിച്ചിട്ട് ഉപേക്ഷിച്ചു പോയ, സ്വന്തം പേര് കൂടി എഴുതാൻ കഴിവില്ലാത്ത, നിറമില്ലാത്ത, കള്ളമണൽ വാരലും,വണ്ടി ഓടിയ്ക്കലും ആയി നടക്കുന്ന തനിയ്ക്ക് യോഗ്യതയില്ലെന്ന് താൻ മുന്നമേ മനസിലാക്കേണ്ടിയിരുന്നു.

അയാൾ വന്നതും തെറിവിളിച്ചു തന്നെ അപമാനിച്ചതും സാജൻ അറിഞ്ഞിട്ടില്ല, അറിഞ്ഞിരുന്നേൽ ശാന്തൻ ശാന്തിടെ പതിനാറടിയന്തിരം അവൻ നടത്തിയേനെ. ഇനിയവനോടും ഒന്നും പറയാൻ നിക്കുന്നില്ല.

പക്ഷെ അയാൾ പോയപ്പോൾ തനിക്ക് തോന്നിയ ആ ഒരു അമർഷവും ദേഷ്യവും എല്ലാം കൂടി വഴിയിൽ കിടന്ന ഒരു ബൈക്കിലോട്ട് ചവിട്ടി അങ്ങ് തീർത്തു. ആ തീർത്തത് SI രാമൻപിള്ളയുടെ ബൈക്കിലോട്ട് ആയിരുന്നുന്നു മാത്രം.
പിന്നെ എല്ലാം ഒരു പോകാമറയായിരുന്നു.
നല്ല കട്ടിയിരിമ്പു പിടിപ്പിച്ച ലാത്തികൊണ്ട് രാമൻപിള്ള നല്ലതുപോലെ പെരുമാറി.
നിക്കാനും വയ്യ ഇരക്കാനും വയ്യ എന്ന അവസ്ഥയിൽ സ്റ്റേഷനിൽ കിടക്കുമ്പോൾ ആണ്, സാജൻ SI രാമന്പിള്ളയ്ക്ക് മാസപ്പടി കൊടുക്കാൻ അങ്ങോട്ടേയ്ക്ക് കേറി വന്നത്.
പിന്നെ എന്നെ കണ്ടതും ഒന്ന് ആക്കിച്ചിരിച്ചിട്ട് SI-യോട് ചോദിച്ച എന്നെയും കൂട്ടിയിറങ്ങി…

എന്തോ സാജന് എന്നെ പണ്ടേ വലിയ കാര്യം ആയിരുന്നു.

അവന്റെ പാടത്തു പണിയ്ക്ക് വന്നിരുന്ന ഒരു പറയത്തി പെണ്ണാണ് എന്നെ ഗവണ്മെന്റ് ആശുപത്രിടെ വെസ്റ്റ് കൂട്ടിൽ നിന്ന് കണ്ടെത്തിയത്.

എന്നെ കൊറേ നാൾ മക്കൾ ഇല്ലാത്ത അവൾ സ്വന്തം മോനെപോലെ ആവുന്നത് പോലെ നോക്കി.എന്നെ പഠിപ്പിക്കാൻ വിടാൻ ആഗ്രഹം ഉണ്ടായിരുന്നേലും അതിനൊള്ള ഒള്ള സാമ്പത്തികം അന്നില്ലാതിരുന്ന അവർ, എന്നെ അവർക്കറിയാമായിരുന്നു പോലെ പണി പഠിപ്പിച്ചു, പിന്നെ പുഴയിൽ നീന്തലും പഠിച്ചു.

പത്തു പന്ത്രണ്ടു കൊല്ലം മുൻപ് എന്നെഒറ്റയ്ക്കാക്കി അന്നനാളത്തിൽ കാൻസർ വന്ന് അവർ അങ്ങ് പോയി.

അന്ന് ഒമ്പതാം വയസിൽ ആകെ നീന്ത്ലും കൈമുതൽ ആയ ഞാൻ ഇവന്റെ വീടിന്റെ പടിയ്ക്കൽ ചെന്ന് നിന്നപ്പോൾ, എന്നൊടാദ്യമായി കരുണയുള്ള മുഖം ഞാൻ ഇവന്റെ അമ്മച്ചി റേച്ചലിൽ കണ്ടു. എന്നെ വിളിച്ച ഇവന്റെ അടുക്കൽ ഇരുത്തി ചോറും കറികളും തന്നു ആ അമ്മച്ചി എന്നോട് കാണിച്ച സ്നേഹത്തിനു പ്രതിഫലമെന്നോണം ഞാൻ പിന്നെ എങ്ങോട്ടും പോയില്ല. അവിടെ ആ ചെറുപ്രായത്തിൽ തന്നെ പറമ്പിൽ പണി തുടങ്ങി.
അവരുടെ അടുപ്പുപോരെടെ പിന്നിലെ ചായ്പ്പിൽ താമസവും ശെരിയാക്കി തന്നു. അന്നവർ ഇത്രയ്ക്കും അങ്ങോട്ട് വളർന്നിട്ടില്ലായിരുന്നതിനാൽ അവന്റെ അപ്പൻ കുര്യക്കോന്ന് എന്നെ വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
ഒരു വയറുകൂടി താൻ നിറയ്‌ക്കേണ്ടി വരുമെല്ലോ എന്ന പേടിയാവാം കാരണം അതോ വളർന്ന വരുന്ന മോൾ ഉള്ളത് കൊണ്ടോ. ആവോ………..

എന്നേക്കാൾ ഒരു വയസിനു മൂത്ത സാജനും മൂന്ന് വയസിനു ഇളയ സജിയും ആയിരുന്ന് ആ വീട്ടിലെ എന്റെ പുതിയ കൂട്ടുകാർ.
രാവിലെ ഒന്നിച്ചിരുന്ന് തിന്നേച്ചും അവർ അവരുടെ സ്കൂളിലേക്കും ഞാൻ കുര്യക്കോന്റെ പാടത്തേക്കും നടക്കും.
കൂട്ടുകെട്ട് അത്ര പന്തിയല്ലാതിരുന്ന സാജൻ അക്കാലത്തു വലിയും കുടിയും നല്ലതുപോലെ പഠിച്ചു, കൂടെ വെടിവെപ്പും.

പതിനാറാം വയസ്സിൽ കിഴക്കേ രമണിയുടെ വീട്ടിൽ വെടി വെയ്ക്കാൻ കേറിയ സാജനെ, കട്ടിലിന്റെ അടിയിൽ നിന്ന് അവളുടെ കെട്ടിയോൻ പൊക്കി തല്ലി ഇഞ്ചപ്പരുവം ആക്കി,

റോഡിലൂടെ നഗ്നനായി നടത്തിച്ചപ്പോൾ,

കയ്യിൽ കിട്ടിയ പട്ടികയും ആയി ചെന്ന് അയാളുടെ തലതല്ലി അങ്ങോട്ടപൊളിച്ചു,

എനിക്ക് തന്ന ചോറിനു നന്ദി കാണിച്ചു.

പൊട്ടിയ തലയും ആയ തിരഞ്ഞ അയാൾ എന്റെ കഴുത്തിന് പിടിക്കുമ്പോളേക്കും അതുവരെ നോക്കി നിന്ന നാട്ടുകാർ തെണ്ടികൾ കേറി ഇടപെട്ടു പ്രെശ്നം പരിഹരിച്ചു.

അത്രെയും കാലം എന്നെ പൊറത്താക്കാൻ കാരണം നോക്കി നടന്ന കുര്യൻ,

അന്നെന്നെ തള്ളി പൊറത്താക്കി.
മോനെ ഞാൻ പെഴപ്പിച്ചു എന്നതായിരുന്നു കാരണം.

അത്രേം തല്ലു കൊണ്ടെങ്കിലും കരയാതിരുന്ന സാജൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. സജി അന്ന് അച്ഛന്റെ കാലു പിടിച്ചു കരഞ്ഞു.

സ്വന്തമല്ലെങ്കിലും കൂടപ്പിറപ്പിനെ പോലെ അവൾ എന്നെ കണ്ടല്ലോ എന്ന് ഓര്ത്തപ്പോ ഒരു സന്തോഷം.
അമ്മച്ചി അവരുടുത്തുതിരുന്ന മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണീർ തുടയ്ക്കുന്നതും,

എന്നെ ആ വീട്ടിലെ ഒരംഗത്തെ പോലെ അവർ മൂന്നുപേരും കണ്ടിരുന്നത് സഹിയ്ക്കാതിരുന്ന അവരുടെ കുറച്ച ബന്ധുക്കളുടെ മുഖത്തെ ഊമ്പിയ ചിരിയും കണ്ടു ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങി.

പിന്നീട് മൂന്ന് കൊല്ലം ഒരലച്ചില് ആയിരുന്നു,

എല്ലാ പണിയും പഠിച്ചു. എല്ലാ പണിയും ചെയ്തു.

സാജൻ ഇടയ്ക്ക് കാണും കൈമടക്ക് തരും,

താൻ കാരണം ആണല്ലോ ഞാൻ പൊറത്തായത് എന്ന വെഷമം ആയിരുന്നിരിക്കും. അതിനിടയ്ക്ക് അവളെയും കണ്ടു, ഇഷ്ടപ്പെട്ടു.

ഒരഞ്ചു മൈൽ മാറി കുറച്ചു സ്ഥലം മേടിച്ചു………

ആ സമയത്താണ് സാജന്റെ അപ്പൻ കുര്യൻ പാമ്പുകടിച്ചു പടം ആകുന്നത്. ഞാൻ എന്നും അങ്ങേരെ ബഹുമാനിച്ചിട്ടേ ഒള്ളു. കാരണം ആരോരും ഇല്ലത്ത എനിയ്ക്ക് ഭാര്യേടെ വാക്കുകേട്ടിട്ട് ആണേലും കിടക്കാൻ ഒരിടം തന്ന മനുഷ്യൻ അല്ലെ.
പോയി കണ്ടു, അവസാനം കുഴിച്ചിടാൻ കുഴിയും ഞാൻ തന്നെ വെട്ടി, സാജന്റെ ഒപ്പം അപ്പനെ കുഴിയിലേക്ക് ഇറക്കിയും വെച്ച്.

മാസങ്ങൾ കഴിഞ്ഞു
സാജന് കൃഷി മാത്രം പോരത്രേ. ഒനിന്നും തികയുന്നില്ലത്രെ.

പിന്നൊന്നും നോക്കിയില്ല, അവന്റെ അമ്മയുടെ കാലുപിടിച്ചുള്ള കരച്ചിലുകൾ വക വെയ്ക്കാതെ, അപ്പന്റെ 20 ഏക്കർ പാടം വിറ്റ് അവൻ ഒരു ചെറിയ വഞ്ചിയും ഒരു ലോറിയും മേടിച്ചു.
രാത്രിയുടെ മറവിൽ മറ്റു രണ്ടു പരിചയ സമ്പന്നരായ ചെറുപ്പക്കാരം കൂടി മണലുവാരി തുടങ്ങി.
കച്ചവടം കൂടി, വഞ്ചികളുടെയും ആളുകളുടെയും എണ്ണം കൂടി, വന്നു കൂടിക്കൊണ്ടിരുന്ന കാശിന്റെ കെട്ടുകളുടെയും എണ്ണം കൂടി.

അധികാരികളെ കാശുകൊടുത്തു വഴിക്കു കൊണ്ടുവന്നു.
വിറ്റത്തൊക്കെ സാജൻ തിരികെ വാങ്ങി ആ സാമാന്യം വലിയ വീട് പൊളിച്ചു അവൻ ഒരു വമ്പൻ കൊട്ടാരം പണിതു, കോണ്ടസ്സ കാറും വാങ്ങി.

എന്നോടും ചോദിച്ചു എന്താ വേണ്ടതെന്ന്.

പണി എടുത്തതിനു കാശ് മാത്രം മതിയെന്നായിരുന്നു എന്ടുത്തരം.

എന്നാലും അവൻ വന്നു വിളിക്കുമ്പോ അവനോടൊപ്പം പോയിരുന്നു മദ്യപിക്കും, മേല്പറഞ്ഞ ബാലൻചേട്ടന്റെ ഷാപ്പിൽ.

രണ്ടുകൊല്ലം കൊണ്ട് പണിയെടുത്ത കാശിനു ഞാൻ സ്വന്തം ആയൊരു വീടുവെച്ചു, രാത്രി മണലുവാരിയും പകൽ പണിക്കരുടെ കൂടി വീട് പണിയ്ക്ക് സഹായിച്ചും എല്ലു മുറിയെ പണിതു. എല്ലാം അവൾക്ക് വേണ്ടി………………………………………

“മോനെ പിഴപ്പിച്ചു ഈ പൊലയാടി” എന്നും പറഞ്ഞു സാജന്റെ അപ്പച്ചൻ ഇറക്കി വിട്ട അന്ന് ഞാൻ പകച്ചു പോയിരുന്നു.

അത്രേം കാലം വീടെന്ന് വിളിക്കാൻ ഉണ്ടായിരുന്നിടുത്തുന്നു ഇറക്കി വിട്ടപ്പോൾ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥ.

തെണ്ടിതിരിഞ്ഞു അവസാനം ചെന്നെത്തിയത് ഒരു ശിവക്ഷേത്രത്തിന് മുന്നിൽ.
2 ദിവസമായി തിന്നാത്തതുകൊണ്ട് നല്ല വിശപ്പു, പക്ഷെ തെണ്ടാൻ അഭിമാനം സമ്മതിച്ചില്ല മയങ്ങി വീണുപോയി.

നല്ല ഏലാം തണുപ്പുള്ള വെള്ളം മുഖത്തു വീണപ്പോൾ ഉണർന്നു.

മെല്ലെ കണ്ണുകൾ ചിമ്മിത്തുറന്നു, അതാ പാർവതിദേവി മുന്നിൽ.

“”ഏയ് അതെങ്ങനെ ശെരിയാവും പാർവതി ദേവിക്കെന്താ ഹൈസ്കൂൾ കുപ്പായത്തിൽ കാര്യം”” എന്നോർത്തു, ഒന്നോടെ മിഴിച്ചു നോക്കി.

കണ്ണ് തള്ളി പോയി,

ശരീരം നേരെ ചൊവ്വേ പ്രവർത്തിക്കുന്നില്ല .

ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ സൗന്ദര്യം അന്ന് കണ്ടു.
സങ്കൽപ്പങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു സർപ്പസൗന്ദര്യം.

ആ കണ്ണുകളിലേക്ക് നോക്കുംതോറും അവന്റെ നഷ്ടപെട്ട ഊർജം തിരിച്ചു വരുന്നത് പോലെ തോന്നി.
ചന്ദ്രശോഭയില്ലാ നിശയിലെ തമസ്സിനെ വെല്ലുന്ന ആ കറുത്ത മിഴികൾ എന്നെ തെന്നെ നോക്കികൊണ്ടിരുന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ “…………….കലുഷിതംആയ മനസ്സിനെ ശാന്തം ആകാനും പോന്ന ശക്തിയുള്ള ആ ശബ്ദം കാതിൽ വന്നിടിച്ചുപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ അനിയന്ത്രതിതം ആയി ഒഴുകുവാൻ തുടങ്ങി.
എന്തോ .

നിർത്താൻ കഴിയുന്നില്ല, ഈ നിന്ന നില്പിൽ ലോകം ഒന്നങ്ങു ഉറച്ച പോയിരുന്നേൽ എന്ന് തോന്നിപോയി.

ആ കാന്തം പോലുള്ള പവിഴ കണ്ണുകളിലേക്ക് തുറിച്ച നോക്കിനിന്നെ എന്നെ നോക്കി വീണ്ടും അവൾ ആ ചോദ്യം ആവർത്തിച്ചതും, ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ ഒന്നിനെ ആഗ്രഹിച്ചു.

അപ്പോളേക്കും അവിടേക്ക് വന്ന അവളുടെ അപ്പൻ ‘ശാന്തൻ ശാന്തി’ എന്നെ നോക്കി ദഹിപ്പിച്ചിട്ട് അവോൾട് നിന്ന് ചാടി.
“കണ്ട പെഴകളോട് നിന്ന് കിന്നരികാണ്ടു കേറിപ്പോടി ഒരുമ്പെട്ടോളെ .

അവൾ അവനെ ഉണർത്താൻ നടക്കുന്നു.

തന്തേം തള്ളേം ഇല്ലാത്ത നായ്ക്കളെ കാണുമ്പോ അവൾക്കൊരു അനുകമ്പ.”……….

ആ മനോഹരമായ മിഴികളെ നിറച്ചുകൊണ്ടവൾ തൊട്ടടുത്ത വീട്ടിലേയ്ക്ക് ഓടിപോകുന്നത് നോക്കി ഞാൻ നിന്ന്.

“”എടാ നായെ
നോക്കി നില്കാതെ എഴുനേറ്റ് പോടാ.
ദീപാരാധനയ്ക്ക് നേരായി
നിന്നെപോലുള്ള പട്ടികൾ ഇവിടെ കിടന്നാൽ ഭഗവാന് പോലും ഇറങ്ങി വരൻ തോന്നുല്ല””……

അത്രേം ആളുകളുടെ മുന്നിൽ വെച്ചങ്ങനെ ആക്ഷേപിച്ചെങ്കിലും അവളെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ എന്നോർത്തു ഞാൻ നടന്നു.

പിന്നെ എല്ലാം അവൾക് വേണ്ടി വെട്ടിപ്പിടിക്കാൻ ഒള്ള തത്രപ്പാടിൽ ആയിരുന്നു. വണ്ടി ഓടിച്ച തടി ചൊമന്നും ഒരു ആറു സെന്റു ഭൂമി വാങ്ങി, അതും അവളുടെ വീടിനടുത്തു.

സാജനിൽ നിന്നും അവളുടെ വിവരങ്ങൾ അറിയാൻ കഴിഞ്ഞു .

ചാരുലത……………

ചാരു
അതായിരുന്നു അവളുടെ പേര്.

+2 പഠിയ്ക്കുന്നു.

അതിനിടയിൽ പരിചയപെട്ടു,
ഇഷ്ട്ടം പറഞ്ഞു, മൗനസമ്മതം മൂളി അവൾ പുഞ്ചിരിതൂകി.
അവൾ എന്നേക്കാൾ രണ്ടു വയസിനു മൂത്തതാണ് എന്നുള്ളത് എനിക്ക് ഒരു പ്രെശ്നം അല്ലായിരുന്നു .

അന്നൊടുകയായിരുന്നു.

എല്ലാം അവൾക്ക് വേണ്ടി വെട്ടിയപിടിയ്ക്കണമെന്ന് എന്നോടാരോ പറയുന്നത് പോലെ.

കാലം കടന്നു പോയി.
പതിനഞ്ചാം വയസിൽ തുടങ്ങിയ ആ ഓട്ടം ഇന്ന് ഈ 22-ആം വയസിലും തുടർന്ന് കൊണ്ടേയിരുന്നു.

എന്റെ വീടിന്റെ പണി കഴിഞ്ഞു അഞ്ചാം ദിവസം കവലയ്ക്ക് വെച്ച ഈ മേല്പറഞ്ഞ ശാന്തിയെ കണ്ടു കാര്യം പറഞ്ഞു.
എനിക്കവളെ കെട്ടിച്ചു തരാമോ എന്ന്.
നടക്കില്ലന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും അത്ഭുതങ്ങളിൽ വിശ്വാസം അർപ്പിച്ചു ഞാൻ ചോദിച്ചു.

കൂടി പോയാൽ ഇല്ലെന്ന് പറയും.

അപ്പൊ എന്തായാലും അവളേം കൊണ്ടേ പോകുന്നു പറഞ്ഞു ശാന്തനെ ഒന്ന് വിരട്ടണം.
പക്ഷെ തന്റെ സമൂഹത്തിലെ വിലയും നിലയും പറഞ്ഞു തന്നെ എല്ലാരുടെയും മുന്നിൽ നിർത്തി അപമാനിയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

……………………………………………

“ഡാ”……

“ഡാ കോപ്പേ വണ്ടിന്ന്’ ഇറങ്ങ് ” സാജൻ വിളിക്കുമ്പോളാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

പിന്നെ ചാടി ഇറങ്ങി .
ഷാപ്പിന്റെ മൂലയ്ക്ക് ഒരു ബെഞ്ചിലോട്ട് ചന്തി ഒറപ്പിച്ച അവൻ “ബാലേട്ടാ രണ്ടുകുപ്പി ” എന്നും വിളിച്ച് പറഞ്ഞേച്ച് എന്നോടായി ശബ്ദം താഴ്ത്തി

“എന്നതിനെ മൈരേ നീ സ്റ്റേഷനിലോട്ട് കെട്ടിയെടുത്തെ”??ന്നൊരു ചാട്ടവും ….

ആദ്യം അവനോടു ഒന്നും പറയണ്ട എന്ന് കരുതിയ ഞാൻ അവന്റെ ആ കലിപ്പ് കണ്ട എല്ലാം മണിമണിയയായിട്ട് പറഞ്ഞു കൊടുത്തതും അവൻചാടി എഴുന്നേറ്റു.

“ആ കഴുവേറീടെ കഴുത്തു ഞാമെബെട്ടും “……………….

ഒരു ഫുൾ കുപ്പി പനങ്കള്ളു അകത്തു കേറിയപ്പോളേക്കും അവൻ ഉറഞ്ഞുതുള്ളി എഴുനേറ്റു.

എന്നാൽ അവനെ പിടിച്ചിരുത്തി ഞാനും അവനും ഇനിയെന്ത് എന്നുള്ള ഗഹനമായ ചിന്തയിൽ ആണ്ടു.

അവസാനം അവൻ ഒരു വഴി കണ്ടെത്തി.

മതില് ചാട്ടം.

പെണ്ണിനോട് ചോയ്ക്കാൻ ഒള്ള പേടിയും കൊറച്ചിലും കാരണം,

അവളുടെ തന്തേയോട് നേരിട്ട് ചെന്ന് ചോദിച്ച എനിയ്ക്ക് അതത്രയ്ക്കങ്ങോട്ട് ദെഹിച്ചില്ലേലും,

പിന്നെ കാര്യം എന്റെയായതു കൊണ്ടും,

ആ കഴുവേറി പച്ച തെറി വിളിച്ചത് കൊണ്ടും ഞാൻ അങ്ങോട്ട് സമ്മതിച്ചു.

അന്ന് രാത്രി അവനെ വീട്ടിൽ ആക്കി ഞാൻ വണ്ടി പറപ്പിച്ചു.

എങ്ങനെയും അവളോട് പറയണം,

സമ്മതം ആണേൽ നാളെ സജേനേം പിള്ളേരേം കൂടി പോയി വിളിച്ചിറക്കണം.

പറ്റുവാണേൽ അവളുടെ തന്ത ആ ശാന്തൻ കഴുവേറിനേം ഒന്ന് പൂശണം

എന്നൊക്കെ വിചാരിച്ച് ഞാൻ അവളുടെ വീടിനടുത്തെത്തി.

അമാവാസി ആയിരുന്നു,

നല്ല ഇരുട്ട്,

ഞാൻ ഒച്ചയുണ്ടാക്കാതെ പതുക്കെ മതിൽ ചാടി കെടന്നു,

എവിടെയും വെട്ടമില്ല,

പമ്മി പമ്മി വീടിന്റെ പിന്നാമ്പുറത്തെത്തി.

വാതിൽ മെല്ലെ തള്ളി നോക്കി.

തുറക്കുന്നില്ല.

അപ്പോളാണ് ഞാൻ നിൽക്കുന്നതിന്റെ മുകളിൽ കൊറച്ചു ഓടുകൾ സ്ഥാനം തെറ്റി ഇറുക്കുന്നത് കാണുന്നത്, ആരോഗ്യമുള്ള ശരീരം ആയതിനാൽ ഭിത്തിയുടെ വാരിപ്പിലൂടെ പിടിച്ചു കയറി ആ ഓടുകൾ ഇളക്കി അകത്തു കയറുവാൻ എനിക്കൽപപ്പo പോലും ബുദ്ധിമുട്ടുണ്ടായില്ല.

തുടരണോ ??……………….

പ്രിയപ്പെട്ട വായനക്കാരെ.

ചുമ്മാ ഇരുന്നപ്പോൾ എഴുതിയ ഒരു കഥയാണ്.

എങ്ങനെ ഇണ്ടാവും എനൊന്നും അറിയില്ല.
ഇനിയും ഒരു പാര്ട്ടൂടി എഴുതി ഇത് അവസാനിപ്പിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.
പേജുകളുടെ എണ്ണത്തെ കുറിച്ച വലിയ പിടിയൊന്നുമില്ല.
ഇപ്പ്രാവശ്യം കുറഞ്ഞു പോയാൽ അടുത്തതിൽ കൂട്ടിപിടിയ്ക്കാം.

a
WRITTEN BY

admin

Responses (0 )



















Related posts