കോൾ സെന്റർ 3
Call Center Part 3 | Author : Kamal | Previous Part
വൈകീട്ട് ബേബിച്ചേച്ചി സ്‌കൂളിലെ പണിയും കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ, ഉമ്മറത്തെ തിണ്ണയിൽ ഒരു കള്ളിമുണ്ട് മാത്രമുടുത്ത് കോഴിക്ക് കല്ലെറിഞ്ഞിരിക്കുന്ന ജോജോയെ കണ്ട് ഒന്ന് മുരടനക്കി.
“ഇന്നെന്താടാ പണിക്ക് പോയില്ലേ?”
മുറ്റത്തേക്ക് കയറിയ പാടെ പൈപ്പിൻ ചുവട്ടിൽ കാൽ നനച്ചു കൊണ്ട് ബേബിച്ചേച്ചി ചോദിച്ചു.
“ഇല്ല.”
ജോജോ ഒറ്റവാക്കിൽ ഉത്തരമേകി. അവന്റെ മുഖം മ്ലാനമായിരിക്കുന്നത് കണ്ട് അവനുള്ളിൽ എന്തോ വിഷമം വച്ചുകൊണ്ടിരിക്കുകയാണെന്ന് അവർക്ക് മനസ്സിലായി. ജോജോ പണിക്ക് പോകാതെ വീട്ടിലിരുക്കുന്നത് പാതിവില്ലാത്തതാണ്. അവന്റെ മുഖം മാറിയിരിക്കുന്നതിന് കാരണം താനാണോ എന്ന് ആ അംബ സംശയിച്ചു. ഈ ചെറിയ പ്രായത്തിലെ അവനെ കടുത്ത മനസ്സീക സമ്മർദത്തിലേക്ക് താൻ തള്ളി വിട്ടോ? വേറെ നിവർത്തിയില്ലായിരുന്നു എങ്കിൽ പോലും.
“ഹോ… എന്തൊരു ചൂട്… ആ പെണ്ണെന്തിയേടാ?”
ബേബിച്ചേച്ചി എളിയിൽ കുത്തിയിരുന്ന സാരിത്തലപ്പ് വലിച്ചെടുത്ത് കഴുത്തു തുടച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറി. തൽക്കാലം അവനെ കൂടുതലൊന്നും ചോദിച്ച് ടെന്ഷനാക്കണ്ട. വരട്ടെ. അവർ കരുതി.
“അവളകത്തിരുന്ന് മനോരമ വായിക്കണ്ട്.” ജോജോ കൂസലില്ലതെ പറഞ്ഞു.
“ഈ തല തെറിച്ചവള്… വേനപ്പരീക്ഷ ഇങ്ങെത്താറായി. ഇരുന്ന് നാലക്ഷരം പഠിക്കുവല്ല.”
“അമ്മിച്ചീ ഞാൻ ഇച്ചേരേ കഴിയുമ്പോ ഒന്ന് പൊറത്തോട്ട് പോവും.”
“നീ വല്ലോം കഴിച്ചതാണോടാ?”
“ആം. ചോറ് തിന്നതാ.”
“എന്നാ പോയിട്ട് വാ. ഒരുപാട് വൈകുന്നെന് മുന്നേ ഇങ്ങെത്തിയെക്കണം.”
“ഒരുപാട് ദൂരത്തേക്കൊന്നും പോണില്ല അമ്മിച്ചീ. ആ പഞ്ചായത്ത് കിണറിന്റെ അവടം വരെ പോയേച്ചും വരാം.”
“മം… എടി ജാൻസിയേ… ഒരു രണ്ട് ബക്കറ്റ് വെള്ളം കോരി വെച്ചേടീ…” കലിപ്പ് സ്വരത്തിൽ വിളിച്ചു കൊണ്ട് ബേബിചേച്ചി അകത്തേക്ക് കയറി.
ജോജോ കാത്തിരുന്നു. ആറു മണിയാവാൻ. ജിന്റോയുടെ കോൾ ഒന്നും കാണാഞ്ഞ് അവൻ മൊബീലും പെറുക്കി ഷ്ർട്ടുമിട്ടു പുറത്തിറങ്ങി.
പഞ്ചായത്ത് കിണറിന്റെ വക്കിൽ നഘവും കിള്ളിയിരിക്കുന്ന സമയം ജിന്റോയുടെ R15 അവനു മുന്നിൽ വന്നു നിന്നു.
“എത്ര നേരവായെടാ നോക്കിയിരിക്കാൻ തുടങ്ങീട്ട്?”
“ഒരുപാട് നേരമായോ? സോറി മുത്തേ… ജോലിത്തിരക്കായിട്ടല്ലേ? ഓഫീസ് വിട്ട ഉടനെ ഞാനിങ് പോന്നു. നീയാണ് സത്യം.”
ജിന്റോ വണ്ടിയുടെ മുകളിൽ നിന്നും കവച്ചിറങ്ങി അതിന് മുകളിൽ തന്നെ രണ്ടു കാലും ഒരു സൈഡിലാക്കി കുത്തിയിരുന്നു.
“ടാ മൈരേ, എന്റെ അമ്മിച്ചിക്കും പെങ്ങൾക്കും ഞാൻ മാത്രേ ഉള്ളു. നീ സത്യം ചെയ്ത് കളിച്ച് ഞാനെങ്ങാൻ കാഞ്ഞു പോയാൽ അവരോട് നീ സമാധാനം പറയോ?”
സോറി മുത്തേ… സത്യം ചെയ്യൽ, ഏത്തമിടൽ, ഇതൊക്കെ ശീലിച്ചു പോയി. അല്ല, നീയിന്ന് പണിക്ക് പോയില്ലേ?”
“ഞാൻ… ഞാൻ സംഗീതേട്ടന്റെ അവിടുത്തെ പണി നിർത്തിയെടാ.”
“ഏ… അതെന്തേ??”
ജിന്റോ കൈവിരലുകൾ തമ്മിൽ കോർത്ത് നെറ്റി കൂർപ്പിച്ചവനെ നോക്കി.
“അങ്ങനെ ഒരവസ്ഥ വന്നു.” ജോജോ അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി.
“ആ അവസ്‌ഥ എന്താന്നാ ചോദിച്ചേ.”
ജോജോ ചെറുതായി ഒന്ന് പരുങ്ങി. അവൻ നീട്ടിയൊരു ശ്വാസം അകത്തേക്കെടുത്തു.
“സംഗീതേട്ടന്റെ അമ്മയും പെണ്ണുമ്പിള്ളേം കൂടി എന്തോ കാര്യത്തിന് വഴക്കായി. അതൊന്ന് ഒത്തുതീർപ്പാക്കാൻ ഞാൻ ഇടക്ക് കയറി ഇടപെട്ടു. അത് സംഗീതേട്ടന് ഇഷ്ടപ്പെട്ടില്ല. അയാള് പറഞ്ഞു, ഇത് അവരുടെ കുടുംബ പ്രശ്നമാണ്, ഇതിൽ ഇടപെടേണ്ട എന്നൊക്കെ. അങ്ങനെ ഓരോന്ന് പറഞ്ഞു തർക്കമായി. തർക്കം മൂത്തപ്പോൾ ഒടുക്കം ഒന്നും രണ്ടും പറഞ്ഞ് പുള്ളിയായിട്ട് തെറ്റി. അവസാനം ഞാനിങ് ഇറങ്ങിപ്പോന്നു.” ജോജോ വായിൽ തോന്നിയ നുണ തട്ടിവിട്ടു.
“ആഹാ… അയാള് നിന്നെ കൈ വച്ചോ?”
“ഏയ്… അങ്ങനെ കയ്യാങ്കളി ഒന്നുമുണ്ടായില്ല.”
“എന്നാലും അങ്ങനല്ലല്ലോ… പണിയിൽ നിന്നും വെറുതെയങ് പറഞ്ഞു വിടുകാ എന്നൊക്കെ പറഞ്ഞാൽ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഹതൊന്ന് ചോദിക്കണമല്ലോ?”
“വേണ്ട വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. ഇനി ചോദിക്കാനും പറയാനും ഒന്നും നിക്കണ്ട.”
“മം… എന്നിട്ട് അമ്മിച്ചിയെന്തു പറഞ്ഞു?”
“അമ്മിച്ചി അറിഞ്ഞിട്ടില്ല.”
“ഇതുവരെ പറഞ്ഞില്ലേ നീ?”
“ഇല്ല. എടാ അമ്മിച്ചി അറിഞ്ഞാൽ പിന്നെ അവിടെച്ചെന്നു ചോദിക്കും.”
“ചോദിക്കട്ടെ. അതിനെന്താ?”
“അത് വേണ്ട. അത് ശെരിയാവൂല.”
ജോജോയുടെ നിപ്പും പരുങ്ങലും കണ്ട് ജിന്റോക്ക് സംശയമായി.
“ജോജോ…”
“എന്താടാ??” ജിന്റോയുടെ മുഖത്തു നോക്കാതെ ജോജോ വിളി കേട്ടു.
“നിന്നെ ഞാൻ ഇന്നും ഇന്നലേം കണ്ടു തുടങ്ങീതല്ല. അതോണ്ട് സത്യം പറ. എന്താ ഉണ്ടായത്?”
“ഞാൻ പറഞ്ഞല്ലോ ജിന്റോ…”
“നീ പറഞ്ഞതല്ല. സത്യമറിയണം എനിക്ക്.”
“ഞാൻ പറഞ്ഞതാണ് സത്യം. അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല. നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നോട് ഒരു സഹായം ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ….”
ജോജോ പോകാനൊരുങ്ങി. ജിന്റോ വണ്ടിയിൽ നിന്നും ചാടിയിറങ്ങി അവനെ വട്ടം പിടിച്ചു.
“ഹ, പോവല്ലേ മുത്തേ… എനിക്ക് നിന്നെ വിശ്വാസമാ. പറ, നിനക്കെന്തു സഹായം ചെയ്യണം ഞാൻ?”
ജിന്റോ ബൈക്കിലേക്ക് ചാരി കൈ കെട്ടി നിന്നു.
“എടാ, എനിക്കൊരു ജോലി വേണം.”
ജിന്റോ ജോജോയുടെ മുഖത്തു നോക്കി അല്പനേരം ആലോചിച്ചു നിന്നു.
“മം… നിനക്കെന്തു പണിയറിയാം?”
“വെൽഡിങ് അറിയാം, പിന്നെ അല്ലറ ചില്ലറ പ്ലംബിംഗ്, പിന്നെ ചെറുതായിട്ട് ഇലക്ട്രിക്കൽ….”
“അവടെ നിക്കട്ടെ, അവടെ നിക്കട്ടെ. ഇതൊന്നും എനിക്ക് പരിചയമുള്ള ഏരിയയേ അല്ല. ഇങ്ങനത്തെ പണിയൊക്കെ ഞാനെങ്ങനെ കണ്ടുപിടിക്കാനാ? നിനക്കെന്നാ വല്ല വർഷോപ്പിലോ മറ്റോ ചോദിച്ചൂടായിരുന്നോ?”
“ഞാൻ ചോദിക്കഞ്ഞിട്ടല്ല. ഈ ഒരു നാല് കിലോമീറ്റർ ചുറ്റളവിൽ സംഗീതേട്ടന്റെ വർഷോപ്പ് മാത്രമേ ഉള്ളൂ. അങ്ങു മാറി ഭാസിച്ചേട്ടന്റെ വർഷോപ്പിൽ ചെന്നു ചോദിച്ചപ്പോ അവർക്കവിടെ ആള് കൂടിയട്ട്, പണിക്കാരെ തട്ടി നടക്കാൻ വയ്യാന്ന്. വേറെ വല്ല പണിയും നോക്കാം എന്ന് വിചാരിച്ചാൽ സ്ഥിര വരുമാനം കിട്ടുന്ന ഒരുപാട് ജോലിയൊന്നും എനിക്കറിയാൻ മേല. അതോണ്ട്…..”
“നിനക്കെന്നാ ഡെലിവറി ബോയ് ആയിട്ട് വല്ലോം നോക്കിക്കൂടെ? ഈ ഫുഡ് ഡെലിവറി? നിനക്കാണേൽ വണ്ടിയുണ്ട്. മാസം ഒരു പത്തു പതിനഞ്ചു രൂപ എങ്ങനേം ഒപ്പിക്കാം.”
“പതിനഞ്ചോ? എടാ, ദിവസവും എണ്ണൂറ് രൂപേം ബാറ്റേം ഒന്നിക്കൊന്നരാടം ക്വാട്ടറും വാങ്ങിക്കൊണ്ടിരുന്നവനാ ഞാൻ. പതിനയ്യായിരം കൊണ്ടൊന്നും ഒന്നും പറ്റുവേല ജിന്റോ…”
“എന്റെ പൊന്നേ, എടാ നിനക്കൊരു ഡിഗ്രി പോലുമില്ല. പിന്നെങ്ങാനാ ഞാൻ? ഇതിൽ കൂടുതലൊന്നും എന്റടുത്തൂന്ന് നീ പ്രതീക്ഷിക്കണ്ട. സോറി മുത്തേ.”
“പാവപ്പെട്ടവനായി ജനിക്കുന്നത് ഒരു കുറ്റമാണ് ഈ നാട്ടിൽ. എങ്കിലും എന്റെ അവസ്ഥ അറിഞ്ഞിട്ടും നീയങ്ങനെ പറയല്ലേ ജിന്റോ. കാശിന് വേണ്ടി കഞ്ചാവ് പൊതി വിൽക്കാൻ വരെ തയ്യാറായിട്ടാ ഞാൻ നിക്കണേ.”
“എടാ നീ എന്റെ അവസ്‌ഥ ആദ്യം മനസ്സിലാക്ക്. ഇനി അഥവാ നിനക്കൊരു ജോലി സംഘടിപ്പിച്ചു എന്നിരിക്കട്ടെ. നേരെ ചൊവ്വേനെ ഇംഗ്ളീഷിൽ നാലക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത നിനക്ക്… നിനക്ക്… എന്ത് ജോലി കിട്ടാനാ? വെറുതെ നാണം കെടാം എന്നല്ലാതെ വല്ലതും…”
“ആസ്ക് മീ സംതിങ് ഇൻ ഇംഗ്ളീഷ്.”
ആ ശബ്ദം കേട്ട് ജിന്റോ ചുറ്റിനും നോക്കി. ഇതെവിടുന്നാ? ഒരശരീരി കേട്ട പോലെ?
“ഐ സെഡ്…. ആസ്ക് മീ സംതിങ് ഇൻ ഇംഗ്ലീഷ്.”
ജോജോയുടെ ചുണ്ടുകൾ ചലിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ ജിന്റോ കണ്ണ് തിരുമ്മി. ആ ശബ്ദത്തിനുടമ ജോജോ തന്നെയാണ് എന്നൊരു തോന്നാലുണ്ടായപ്പോൾ അവൻ സ്വയം ചെവിട്ടിൽ ചെറുവിരൽ കുത്തി രണ്ടിളക്കിളക്കി. ശേഷം അവൻ ജോജോയെ നോക്കി പുഞ്ചിരിച്ചു.
“വാട്ട് ആർ യൂ ട്രയിങ് ടു പ്രൂവ്?”(നീയെന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്) ജിന്റോ അവനെ നോക്കി പുരികം ഉയർത്തി.
“ഐ ആം നോട് ട്രയിങ് ടു പ്രൂവ് എനിത്തിങ്. ഐ ജസ്റ്റ് വാണ്ട് എ ജോബ് സോ ദാറ്റ് ഐ കാൻ ടേക്ക് കെയർ ഓഫ് മൈ ഫാമിലി. ഐ ആം ഡെസ്പറേറ്റ്. വിച് ഇസ് വൈ ഐ ആം ആസ്‌കിങ് ഫോർ യുവർ ഹെല്പ്. സോറി ഇഫ് ഐ ആം ട്രബിളിങ് യു ഇൻ എനി വേ.”(ഞാനൊന്നും തെളിയിക്കാൻ ശ്രമിക്കുകയല്ല. എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്കൊരു ജോലി വേണം. ഞാൻ ഗതികെട്ടിരിക്കുന്നു. അതിനാലാണ് ഞാൻ നിന്റെ സഹായം തേടുന്നത്. നിന്നെ ഏതെങ്കിലും വിധത്തിൽ ഞാൻ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ മാപ്പ്.)
ജിന്റോ അല്പനേരം ജോജോയെ സൂക്ഷിച്ചു നോക്കി നിന്നു. എണ്ണ പറ്റാത്ത, കാറ്റിൽ ആടിയുലയുന്ന വരണ്ട നീണ്ട മുടിയിഴകളുമായി തന്റെ മുന്നിൽ ഒരു ഭ്രാന്തനെപ്പോലെ നിൽക്കുന്ന ആൾ ജോജോ തന്നെയോ എന്നവന് സംശയമായി. ജോജോ ഉടുത്തിരുന്ന പച്ചക്കള്ളിമുണ്ട് പറിച്ചെടുത്ത് തന്റെ തലയിൽ കെട്ടി ആ കിണറിനു ചുറ്റും ഓടിയാലോ എന്ന ചിന്ത ഒരു നിമിഷത്തേക്ക് അവന്റെ ഉള്ളിലൂടെ പാഞ്ഞു പോയി.
“എന്ത്??? എങ്ങനെ???” ജിന്റോ ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞു.
“എന്ത്?” ജോജോ തിരിച്ചു ചോദിച്ചു.
“അല്ല… പ്ലസ് ടൂ പരീക്ഷക്ക് നിനക്ക് നല്ല മാർക്കുണ്ടായിരുന്നു. ഒക്കെ, ഞാനതോർക്കുന്നുണ്ട്. പക്ഷെ, അന്നൊന്നും നിനക്കിങ്ങനെ സംസാരിക്കാൻ അറിയില്ലായിരുന്നല്ലോ? പിന്നെങ്ങനെ? നീ വല്ല സ്പോക്കാൺ ഇംഗ്ലീഷിന്റെ ക്ലാസ് എടുക്കുന്നുണ്ടോ?”
“പൊന്ന് ജിന്റോ, ഇന്നത്തെ കാലത്ത് എല്ലാവരുടെയും കയ്യിൽ സ്മാർട് ഫോണുണ്ട്. നെറ്റും ഫ്രീയാ. അൽപ സ്വല്പം ഭാഷ പഠിക്കാൻ ഇംഗ്ലീഷ് ക്ലാസിന് പോവണ്ട കാര്യമൊന്നും ഇല്ല. ഡിഗ്രി ചെയ്യാൻ പറ്റാത്തതിന്റെ വിഷമം എനിക്ക് നല്ലോണം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. വെറുതെ ഇരിക്കുന്ന സമയം, ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചും അതിന്റെ അർത്ഥം നെറ്റിൽ സെർച്ച് ചെയ്തുമാണ് ഞാൻ ചെലവഴിച്ചിരുന്നത്. വർഷോപ്പിലെ പണിക്കിടയിൽ പോലും ചെറിയ ഇടവേളകൾ ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തി. എന്തിനെയും നമ്മൾ അങ്ങോട്ട് സ്നേഹിച്ചാൽ അത് നമ്മെ ഇങ്ങോട്ടും സ്നേഹിക്കും എന്ന് ഞാൻ മനസ്സിലാക്കി. ഭാഷയുടെ കാര്യവും അങ്ങിനെ തന്നെ. ആർതർ കോനൻ ഡോയിലും ലൂയിസ് കാരോളും ഒക്കെ എന്റെ സ്വപ്നങ്ങളിൽ വരുവാൻ തുടങ്ങി. നീ ജോർജ് എലിയറ്റിന്റെ…”
“ആ മതി മതി.”
കെ ജി എഫിന്റെ പിന്നണി ഗാനത്തോടെ ദേഹം മുഴുവൻ കുളിര് കോരിക്കൊണ്ട് പറഞ്ഞു മുഴുവിപ്പുന്നതിനിടെ ജിന്റോ ഇടക്ക് കയറിയപ്പോൾ ജോജോ ചമ്മിപ്പോയി.
“നെനക്ക് ഇംഗ്ളീഷ് അറിയാം. അത്രയല്ലേ ഉള്ളൂ? അതിനിത്രേം ബിൾഡ് അപ്പ് വേണ്ട.”
ജോജോ കൈ പുറകിൽ കെട്ടി ഒരു വളിച്ച ചിരി ചിരിച്ചു.
“പക്ഷെ ഇതൊരു ചെറിയ കാര്യമല്ല. മം??? ഇന്നെന്താഴ്ചയാ?”
“ഇന്ന്… ഇന്ന് ചൊവ്വ… അല്ലേ?” ജോജോ അവനെ ഇടം കണ്ണിട്ട് നോക്കി.
“അപ്പൊ ഇന്ന് ചൊവ്വ. നാളെ ബുധൻ. മറ്റന്നാ വ്യാഴം.”
“അതിന്?”
“വെള്ളിയാഴ്ച്ച വരെ നീയെനിക്ക് സമയം താ. നിനക്കൊരു ജോലിയുമായെ ജിന്റോ ഇനി നിന്റെ മുന്നിൽ വരൂ. അതു വരെ നീയെനിക്ക് സമയം തരണം.”
“ജിന്റോ… ഒറപ്പാണേ…”
“എടാ, ജിന്റോ ഒരു വാക്ക് പറഞ്ഞാൽ അത് വാക്കാ.”
“എന്നാ ഒരു അഞ്ഞൂറ് കടം താ. വണ്ടീൽ പെട്രോൾ അടിക്കാൻ പോലും കാശില്ല.”
“നീ ആയിരം വച്ചോ. ജോലി കിട്ടിക്കഴിഞ്ഞിട്ടു തന്നാൽ മതി.” ജിന്റോ പേഴ്‌സ് തുറന്ന് രണ്ട് അഞ്ഞൂറെടുത്ത് ജോജോയുടെ കയ്യിൽ വച്ചു ചുരുട്ടി.
“ജിന്റോ…” ജോജോ വികാരാധീനനായി വിളിച്ചു.
“നീ വീട്ടിലോട്ട് ചെല്ലട… ചേട്ടായി നിന്നെ വെള്ളിയാഴ്ച്ച വന്നു കാണാം. ഒരു നല്ല വാർത്തയുമായി. ഒക്കെ… ചിയർ അപ് മാൻ…”
ജിന്റോ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുന്നത് കലങ്ങിത്തുടങ്ങിയ കണ്ണുകളുമായി ജോജോ നോക്കി നിന്നു. കൈക്കുള്ളിൽ ചുരുട്ടി വച്ചിരുന്ന നോട്ടുകൾ അവൻ തിടുക്കത്തിൽ പോക്കറ്റിലിട്ടു.
വെള്ളിയാഴ്ച്ച ദിവസം, വീട്ടിൽ വെറുതേയിരുന്നു ബോറടിച്ചപ്പോൾ കണ്ട പറമ്പെല്ലാം തെണ്ടി കണ്ടവരുടെ മാവിൽ കല്ലെറിഞ്ഞ് കിട്ടിയ പച്ചമങ്ങയും കടിച്ചു ചവച്ചു കൊണ്ട് വീട്ടിൽ കയറി വന്ന ജോജോയെ കണ്ട് ബേബിച്ചേച്ചിക്ക് അല്പം അരിശം തോന്നി.
“വേറെ പണിയൊന്നുമില്ലേൽ ആടിനിച്ചിരി തീറ്റയെങ്കിലും കൊടുക്കെടാ ജോജോയെ… എത്ര നാളായി മേലെന്നും പറഞ്ഞു പണിക്കും പോവാതെ വീട്ടിൽ കുത്തിയിരിക്കുന്നു?”
“കയ്യിന്റെ കൊഴേലെ വേദനയങ് മാറുന്നില്ല അമ്മിച്ചീ. അതാ. ഇനീപ്പോ തിങ്കളാഴ്ച്ച മൊതല് പണിക്ക് പോവാം.”
“നിന്റെ പ്രായത്തീ നിന്റപ്പൻ പത്തു പേരുടെ പണിയെടുക്കുവാരുന്നു. നെനക്ക് പ്രായം 23 ആയതല്ലെയൊള്ളൂ? നാണാവൊണ്ടോടാ ഇച്ചേരേ ഇരുമ്പ് തട്ടിയപ്പോ കയ്യുളുക്കിയെന്ന് പറയാൻ?”
“എന്റെ പൊന്നമ്മിച്ചീ, എനിക്കൊരു വേദനയുമില്ല. ഞാനറിയാണ്ട് പറഞ്ഞു പോയതാ. പോരെ?”
“അതിന് നീ ചാടിക്കടുക്കാൻ വരുന്നതെന്തിനാടാ ചെക്കാ? വന്നിരി ഞരമ്പെണ്ണ ചൂടാക്കി പിടിച്ചു തരാം.”
അകത്തേക്ക് കയറാൻ തുനിഞ്ഞ ജോജോയുടെ മൊബൈൽ ശബ്ദിച്ചു. ഫോണിൽ ജിന്റോയുടെ നമ്പർ കണ്ട് അവന്റെ മുഖം തെളിഞ്ഞു.
“അമ്മിച്ചിയാ വണ്ടീടെ താക്കോലിങെടുത്തേ…. ഞാനൊന്ന് പൊറത്തു പോയിട്ട് വരാം.”
“ഒരേടത്തും പോണ്ട. ഇച്ചേരേ എണ്ണേം തേച്ച് കൊറച്ചു നേരം അകത്തിരി. ഒള്ള കണ്ട വെയിലെല്ലാം കൊണ്ട്…. വല്ല നീരും പിടിക്കും ചെക്കാ.”
“ഇപ്പൊ വേദനയൊന്നും ഇല്ലമ്മിച്ചീ… ആ താക്കോലിങെട്. അല്ലേ വേണ്ട. മാറിക്കേ… ഞാനെടുത്തോളം.”
ജോജോ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. പോയതിനെക്കാൾ സ്പീഡിൽ തിരിച്ചിറങ്ങി ശകടത്തിൽ കയറി. ബേബിച്ചേച്ചി വീണ്ടും എന്തെങ്കിലുമൊക്കെ പറയുന്നതിന് മുന്നേ അവൻ വണ്ടി വിട്ടു. പോകുന്ന വഴിയവൻ ഫോണെടുത്തു നോക്കി. മൂന്ന് മിസ്സ് കോൾ. അവൻ ജിന്റോയെ തിരികെ വിളിച്ചു.
“എവടെയാടാ മോനെ? എത്ര നേരമായി ഞാൻ വിളിക്കുന്നു?” ജിന്റോ ചൂടായി.
“ഞാനിപ്പോ എത്തും. വന്നുകൊണ്ടിരിക്കുവാ.”
“എങ്ങോട്ട്? നിന്നോട് ഞാനെങ്ങോട്ടാ വരണ്ടേന്ന് പറഞ്ഞില്ലല്ലോ?”
“അപ്പൊ പഞ്ചായത്ത് കിണറിന്റവടെയല്ലേ?”
“കിണറ്റിലും കാലിന്റെടേലും ഒന്നുവല്ല. നീയാ ഇല്ലിപ്പറമ്പിന്റങ്ങോട് വന്നാ മതി.”
“ദാ എത്തി…”
ജോജോ ആക്സിലറേറ്റർ തിരിച്ചൊരു പരുവമാക്കി. വണ്ടി ഇല്ലിപ്പറമ്പിന്റെ മുന്നിലെത്തിയപ്പോൾ എൻട്രൻസിൽ തന്നെ ജിന്റോ ബൈക്കിൽ ചാരി മൊബൈലിൽ കുത്തി നിൽക്കുന്നത് കണ്ടു. ജോജോയുടെ വരവ് കണ്ടവൻ മൊബൈൽ പോക്കറ്റിലിട്ടു കൈ കെട്ടി നിന്നു.
“എവിടാണ് മുത്തേ… എത്ര നേരം വിളിച്ചു?”
“വിളിച്ചു കളിക്കാൻ ഞാൻ നിന്റെ കാമുകിയൊന്നുമല്ലല്ലോ? ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. പണിയും കൂലിയുമില്ലാത്ത ഞാൻ വേറെവിടെ പോവാനാ?”
“നിന്നെ വിളിച്ചിട്ടെന്തേ ഫോണെടുക്കാഞേ?”
“വീട്ടിലാരുന്നെടാ. അമ്മിച്ചിയുണ്ടായിരുന്നു കൂടെ.” ജോജോ ബൈക്കിൽ നിന്നിറങ്ങി അവനടുത്തേക്ക് ചെന്നു.
“അതിനെന്താ അമ്മിച്ചി ഉണ്ടായിക്കോട്ടെ.”
“ഹേയ്, അമ്മിച്ചി തൽക്കാലം അറിയണ്ട. ഇപ്പൊ പറയാൻ പറ്റിയ സാഹചര്യമില്ല വീട്ടിൽ.”
“അതെന്താ വീട്ടിൽ വല്ല വഴക്കുമാണോ?”
“ആ… ഏതാണ്ടതുപോലെയാ. നീ പറഞ്ഞ കാര്യമെന്തായി?” ജോജോ അക്ഷമയോടെ കൈ തിരുമ്മി.
“ഞാൻ ഒരുപാട് തിരഞ്ഞു. കൊറേ നോക്കി. പക്ഷേ, നിനക്ക് സെറ്റ് ആവണ ടൈപ്പ് ജോലിയൊന്നും കണ്ടില്ല.”
ജോജോയുടെ മുഖം മ്ലാനമായി. ഉള്ളിൽ കൂട്ടിവച്ചിരുന്ന പ്രതീക്ഷയുടെ ചെറുകണം നഷ്ടമായപ്പോൾ ഉണ്ടായ നിരാശ അവന്റെ മുഖത്തു പ്രതിഫലിച്ചു.
“പക്ഷെ…” ജിന്റോ ജോജോയുടെ തോളിൽ കൈ വച്ചു.
“നിനക്ക് ചേരുമോ നിനക്ക് പറ്റിയതാണോ എന്നൊന്നും അറിയില്ല. ഒരു പണിയുണ്ട്.”
ജോജോയുടെ മുഖം വിടർന്നു. അവിടെ നിരാശ മാറി ആകാംഷ സ്ഥാനം പിടിക്കുന്നത് ജിന്റോ കണ്ടു.
“ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഇപ്പൊ പുതിയ റിക്രൂട്ടിങ് നടക്കുന്നുണ്ട്. അതുല്യ ഇന്ഷുറൻസിൽ. ഞാനവിടെ കയറിയിട്ട് കുറച്ചേ ആയുള്ളൂ. അതോണ്ട് കമ്പനിയെപ്പറ്റി ഒരുപാട് കൂടുതലായൊന്നും എനിക്കറിയില്ല.”
“നീ ജോലിയെന്താന്ന് പറ.”
“മൈക്കിൽ കയറി പാട്ട് പാടല്ലേ. ഞാനൊന്ന് പറഞ്ഞോട്ടെ.”
“തോക്കിൽ കേറി വെടിവെക്കല്ലേ എന്നല്ലേ?”
“നിനക്ക് ജോലി വേണോ?”
“വേണം.”
“എന്നാൽ ഞാൻ പറയുന്നത് കേട്ടാൽ മതി.”
“ശെരി പറഞ്ഞു തൊല.”
“അപ്പൊ ഞാനെവിടെയാ പറഞ്ഞു നിർത്തിയെ?”
“നീ ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചു നിനക്കൊന്നും അറിയില്ലാന്ന്.”
“അത് തന്നെ മൈരേ. അപ്പൊ, അതുല്യ ഇൻഷുറൻസ് കേരളത്തിൽ ഒരിടത്തു മാത്രമേയുള്ളൂ. അത് നമ്മുടെ സിറ്റിയിലും. ബാക്കിയെല്ലാം പുറത്താ. ബാംഗ്ലൂർ, കർണ്ണാടക, മൈസൂർ അങ്ങനെ ചില ജില്ലകളിൽ മാത്രം. ഇപ്പൊ എന്റെ കമ്പനിയിലേക്ക് ടെലി കോളർമാരെ ആവശ്യമുണ്ട്. ഫ്രഷേർസിന്, അതായത് ജോലി ചെയ്ത് ഒരു പരിചയവും ഇല്ലാത്ത തുടക്കക്കാർക്ക് ഇരുപത്തിയയ്യായിരം രൂപ ശമ്പളം കൊടുക്കുന്നുണ്ട്. ആകെ വേണ്ടത് ഒരു ഡിഗ്രി, ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ്, പിന്നെ അൽപ സ്വല്പം ആത്മാർത്ഥത. നിനക്കുള്ള ട്രെയിനിങ് കമ്പനി തരും, പിന്നെ അലവൻസ്, ബോണസ്… അങ്ങനെ പല ഗുണങ്ങളും ഉണ്ടാവും. എന്തു പറയുന്നു?”
ജോജോ കുറച്ചു നേരം അനങ്ങാതെ നിന്നു.
“നീയെന്നെ വിളിച്ചു വരുത്തി അപമാനിക്കുകയാണോ?”
“എന്തേ…?”
“എടാ കൊപ്പേ…”
“എന്തോ…”
“എനിക്ക് ഡിഗ്രിയും പറിയും ഒന്നുമില്ലാന്ന് ഞാൻ പറഞ്ഞതല്ലേ? പിന്നെ ആരുടെ അണ്ടി കാണാനാ മൈരേ നീ ഈ ജോലിയും പൊക്കിപ്പൊടിച്ചോണ്ട് വന്നേ???”
“ഇതാ പറഞ്ഞേ ചൂണ്ടേൽ കേറി മീൻ പിടിക്കല്ലേന്ന്.”
“എന്റെ പൊന്ന് കാവടി വാണമേ… തോക്കിൽ കേറി വെടി വെക്കല്ലേ എന്നാടാ.”
“അതെന്തെങ്കിലുമാവട്ടെ. ഞാൻ പറഞ്ഞു തീർന്നില്ല. നിനക്ക് ഡിഗ്രിയില്ല എന്നെനിക്കറിയാം. ഒരു തരത്തിൽ പറഞ്ഞാൽ നിനക്ക് ഒരു സർട്ടിഫിക്കറ്റ് ഇല്ലെന്ന് എനിക്കറിയാം. പക്ഷെ അവർക്കതറിയില്ല.”
“ആർക്ക്?”
“ഞാൻ പറഞ്ഞ കമ്പനിക്കാർക്ക്.”
“നീയെന്താ പറഞ്ഞു വരുന്നത്?”
“ഞാൻ പറയുന്നത് ഇത്രയേ ഒള്ളു.”
ജിന്റോ തന്റെ ബാക് പാക് തുറന്ന് അതിൽ നിന്നും ഒരു പ്ലാസ്റ്റിക് ഫയൽ പുറത്തെടുത്ത് ജോജോയ്ക്ക് നേരെ നീട്ടി.
“ഇതെന്താ?” ജോജോ ഫയൽ വാങ്ങി തുറന്നു നോക്കി.
“ഇത്… ഇതാണ് നിന്റെ സർട്ടിഫിക്കറ്റ്. നീ ഡിഗ്രി ചെയ്തു എന്നുള്ളതിനുള്ള തെളിവ്. വായിച്ചു നോക്ക്.”
“ഇതെവിടുന്ന് ഒപ്പിച്ചു നീ?” ജോജോ പേപ്പറുകൾ ഓരോന്നായി തിരിച്ചും മറിച്ചും നോക്കി.
“ഇതേൻറെയാ. ഒരു കമ്പനിക്കാരന്റെ കയ്യിൽ കൊടുത്ത് എഡിറ്റ് ചെയ്തു. നീ പേടിക്കണ്ട. പേരും സീരിയൽ നമ്പറും പിന്നെ കുറച്ചു മാർക്‌സും മാത്രം മാറ്റിയിട്ടുണ്ട്. ആ പിന്നെ നിന്റെ അപ്പന്റെ പേരും.”
“ഏ?”
“അല്ല, എന്റെ അപ്പന്റെ പേര്. ഛേ… നിന്റെ അപ്പന്റെ പേര്. ഛേ… മൈര്… ഇപ്പൊ ആ സർട്ടിഫിക്കറ്റിൽ നിന്റെ അപ്പന്റെ പേരാ.”
“ബി.കോം വിത് കമ്പ്യൂട്ടർ ആപ്ലിക്കേഷനോ? എടാ എനിക്ക് കമ്പ്യൂട്ടറിന്റെ ABCD അറിഞ്ഞൂടാ.”
“അതൊന്നും നീയറിയണ്ട. കമ്പ്യൂട്ടർ ബേസിക് അറിയുമൊന്ന് ചോദിച്ചാൽ അങ്ങു തല കുലുക്കിയേരെ. സർട്ടിഫിക്കറ്റ് നോക്കി അവര് ചോദിക്കാൻ ചാൻസ് കുറവാ. എന്നാലും അറിയുമോ എന്ന് കേട്ടാൽ ആം ന്ന് സൊല്ല്. കേട്ടോടാ കുട്ടാ?”
“എടാ ഇത് പണിയാവും. ഈ വളഞ്ഞ വഴിയല്ലാണ്ട് വേറെ പണിയൊന്നും…”
“ഏ ഏ… നീയൊന്നും പണയണ്ട… എടാ നീയീ ഇന്റർവ്യൂ ഒന്നും അറ്റൻഡ് ചെയ്യാത്തത് കൊണ്ട് വെറുതെ പേടിക്കണതാ. ഇപ്പൊ ആള്ക്കാര് ഈ സർട്ടിഫിക്കറ്റ് ഒന്നും നോക്കുന്നില്ല. ആള് സ്മാർട് ആണോ? അത് മതി. ഇവിടെ ഡിഗ്രി ഉണ്ടായിട്ട് ആളുകൾക്ക് ജോലി കിട്ടുന്നില്ല. എടാ… ആദ്യം കുറച്ചു മനക്കരുത്തു വേണം. കുറച്ചു കോണ്ഫിഡൻസ് വേണം. പിന്നെ നിനക്ക് അത്യാവശ്യം ഇംഗ്ലീഷ് ഒക്കെ സംസാരിക്കാൻ അറിയാല്ലോ? അത് മതി. നീ ശെരിക്കൊന്നു ആലോചിച്ചു നോക്ക്. എത്ര നാളാ നീയീ വർഷോപ്പും പുറംപണിയും ഒക്കെയായി? നിനക്കൊരു നല്ല ജോലി വേണ്ടേ? ജാൻസീടെ കാര്യം ആലോചിക്ക്. കുറച്ചു നാള് കൂടി കഴിയുമ്പോ അവൾക്കൊരു നല്ല ബന്ധം വന്നാൽ ചേട്ടന് കൂലിപ്പണിയാണെന്നു പറഞ്ഞാൽ മതിയോ?”
“കൂലിപ്പണിക്കെന്താ കുഴപ്പം?”
“ഒരു കുഴപ്പവുമില്ല. എന്നാ നീയൊരു കാര്യം ചെയ്, ഇപ്പൊ റോഡ് പണിക്ക് ആളെ കിട്ടാനില്ലാന്ന് കേട്ടു. ചെന്നാ റോഡ് കുഴിക്കുന്ന ഭായിമാരുടെ കൂടെ ചെന്ന് കെളക്ക്. ഒരു പത്തിരുപത് കൊല്ലം അവരുടെ കൂടെ തുടർച്ചയായി പണിയെടുത്ത്, അവര് തരുന്ന ബംഗാളി ബീഡിയും വലിച്ച് കൊരയും ചുമയും പിടിച്ച് വല്ല കാൻസറോ എയ്ഡ്‌സോ പിടിച്ചു തീരട്ടെ നിന്റെ ജന്മം.”
ഒരു സംബന്ധവും ഇല്ലാത്ത കാര്യമാണ് ജിന്റോ പറഞ്ഞതെങ്കിലും ജോജോ ഒരു നിമിഷത്തേക്ക് അവന്റെ അപ്പനെ ഓർത്തു പോയി. പാതി വഴിക്ക് ഇട്ടേച്ചു പോകുമ്പോൾ അദ്ദേഹം തനിക്ക് വേണ്ടി എന്തു ചെയ്തു എന്നവൻ ചിന്തിച്ചു. തന്റെ അമ്മിച്ചിക്കും പെങ്ങൾക്കും വേണ്ടി എന്തു ചെയ്തു എന്നവൻ ചിന്തിച്ചു.
“ഇതിപ്പോ എന്റെ ആവശ്യം പോലെയാണല്ലോ? നിന്നെ നിർബന്ധിച്ചു പണിയെടുപ്പിക്കണം എന്നെനിക്ക് ഒരു നിര്ബന്ധവുമില്ല.”
“ഞാൻ വരാം. ഞാൻ വന്ന് പണിയെടുക്കാൻ തയ്യറാ നിന്റെ കമ്പനിയിൽ.”
“നീ വരും എന്നെനിക്കറിയാം ജോജോ. നിനക്ക് ഉറപ്പില്ലെങ്കിലും ആ കാര്യത്തിൽ എനിക്കുറപ്പാ. എനിക്ക് നിന്നോട് രണ്ട് കാര്യങ്ങൾ പറയാനുണ്ട്.”
ജോജോ എന്തെന്ന ഭാവത്തിൽ ജിന്റോയെ നോക്കി.
“ഒന്ന്. നിന്റെയീ അവിഞ്ഞ കോലം മാറ്റണം. മുടിയൊക്കെ വെട്ടി, കളീൻ ഷേവ് ചെയ്ത്, നല്ല ഡ്രസ് ഒക്കെയിട്ട് കുട്ടപ്പനാവനം. ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നാ. നിന്നെ കണ്ടാൽ അവർക്ക് ജോലി തരാൻ തോന്നണ്ടേ?
“മം… ശെരി.” ജോജോ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി.
കഴിഞ്ഞില്ല. രണ്ട്. വെറുതെ അങ്ങു കയറിച്ചെല്ലാൻ ഇത് നിന്റെ വർഷോപ്പ് പോലത്തെ സ്ഥലമല്ല. ഒരുപാട് സ്റ്റാറ്റസ് ഉള്ള കുറെ മൈരന്മാരും, സുന്ദരികളായ ചിക്കുകളും ഉള്ള ഒരു പറുദീസായാണ്. ആദ്യം നീ ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം. അത് പാസാവുന്നത് നിന്റെ മിടുക്ക്. പാസായാൽ… നീ നടന്നു കയറുന്നത് വേറൊരു ലോകത്തേക്കായിരിക്കും. നിനക്കൊരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കാൻ സാധ്യതയുള്ള, ഒരു ലോകത്തേക്ക്. എന്താ???”
“മം… ഡീൽ…”
“അപ്പൊ ഡീൽ…” ജിന്റോ ജോജോയുടെ കൈ പിടിച്ചു കുലുക്കി.
“തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് ഞാൻ നിന്റെ വീട്ടിൽ വരും. റെഡിയായിട്ടിരുന്നോണം.”
“അതേ… ഒരു കാര്യം ചോദിക്കട്ടെ?”
“നീ ചോദിക്കെടാ മുത്തേ…”
“തിങ്കളാഴ്ച്ച ഇടാൻ ഒരു ഷർട്ട് കടം തരുമോ?”
ജിന്റോ ജോജോയുടെ മുഖത്തേക്ക് ഒരു വികാരവും കാട്ടാതെ നോക്കി.
“ഇല്ല.” ജിന്റോ എടുത്തടിച്ച പോലെ പറഞ്ഞു.
“എടാ… എനിക്ക് ഇടാൻ വേറെ നല്ല ഷർട്ടൊന്നുമില്ല.”
“നീ പുതിയതിട്ടോണ്ട് വന്നാൽ മതി. ഞായറാഴ്ച്ച പള്ളീൽ വന്നുണ്ടോ?”
“ആം… എന്റെ കയ്യിൽ പൈസയില്ല.”
“മൈരേ, അതെനിക്കറിയാം. പള്ളി കഴിഞ്ഞ് നമ്മൾ ടൗണിൽ പോകുന്നു. നിനക്ക് ഡ്രസ് എടുക്കുന്നു. എന്നാൽ വേറെ വർത്തമാനമില്ല. ഞാൻ പോണു.”
തോൽവി സമ്മതിച്ച് ജോജോ മിണ്ടാതെ നിന്നു.
“എത്ര നേരമായെടാ മുറീൽ കയറിയിരിക്കാൻ തുടങ്ങീട്ട്? എടാ ജോജോയെ… ഇങ്ങെറങ്ങി വന്നെടാ…” ബേബിച്ചേച്ചി അക്ഷമയായി വാതിലിൽ മുട്ടി.
“ഒറ്റ മിനിറ്റ് അമ്മിച്ചീ, ദാ വരുവാ…”
“എനിക്ക് പോവാൻ നേരമായെടാ ജോജോ… നീയെന്താ പുള്ളേരു കളിക്ക്യേണാ?”
ബേബിച്ചേച്ചി വീണ്ടും മുട്ടുന്നതിന് മുന്നേ അകത്തെ വാതിൽ തുറക്കപ്പെട്ടു. ഫോർമലായി ഡ്രസ് ചെയ്ത ജോജോ കഴുത്തിൽ ഒരു ടൈയും കുരുക്കി പുറത്തേക്കിറങ്ങി വന്നു.
“എന്റെ പൊന്നമ്മിച്ചീ… ഞാനിതൊന്നു തീർത്തോട്ടെ…”
“നിനക്കീ വാതില് തുറന്നിട്ട് ചെയ്താലെന്താ ചെക്കാ? എന്നാ ഒരുക്കവാ? ഒരു മാതിരി മണവാളന് ചമയുന്ന പോലെ. മണി ഏഴര കഴിഞ്ഞു. സ്കൂളീ പോവാൻ വൈകി.”
“ഒരു പത്തു മിനിറ്റ് വൈകിയെന്നും പറഞ്ഞ് സ്കൂളീന്ന് അമ്മിച്ചിയെ പുറത്താക്കത്തൊന്നുവില്ല. പരീക്ഷയടുത്ത പെണ്ണിനില്ലല്ലോ അമ്മിച്ചീ ഇത്രേം ആത്മാർത്ഥത?”
“ദേ ചെക്കാ, എന്റെ കയ്യീന്ന് വാങ്ങിക്കും നീ. കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു. ഒള്ള പണീം കളഞ്ഞ് കോമാളി വേഷോം കെട്ടി, നീയിതെന്തിനുള്ള പുറപ്പാടാ?”
“അമ്മിച്ചിയൊന്നു മിണ്ടതിരുന്നേ, ഈ കുന്തം കെട്ടാൻ പറ്റണില്ല. എന്റെ കോണ്സണ്ട്രേഷൻ പോണു.”
“അമ്മിച്ചീ എന്റെ കറുത്ത ബുഷ് കണ്ടോ? ഞാനാ രൂപത്തിന്റെ താഴെ വച്ചിരുന്നതാ.”
ജാൻസി മുടി പിന്നിക്കൊണ്ട് അരങ്ങത്തേക്ക് വന്നു.
“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി രൂപത്തിന്റെ സ്റ്റാൻഡിൽ കണ്ട അലപ്പറയൊന്നും വെക്കരുതെന്ന്? അപ്പുറത്തെങ്ങാൻ കാണും. പോയി നോക്ക് പെണ്ണേ..”
“മനോരമേടെ എടെ കാണും.” ജോജോ ജാൻസിയേ നോക്കി കണ്ണിറുക്കി.
“അമ്മിച്ചീ….” ജാൻസി നിന്ന് ചിണുങ്ങി.
“പോയി ഒരുങ്ങി നേരത്തിന് സ്കൂളീ പോടി കൊച്ചേ. എടാ ജോജോ… നീയിതെന്തു ഭാവിച്ചാ? രാവിലേ തന്നെ കെട്ടിയൊരുങ്ങി ഇതെങ്ങോട്ടാ പോകുന്നേന്നെങ്കിലും പറഞ്ഞേച്ചു പോ.”
“ഞാൻ പറഞ്ഞില്ലാരുന്നോ? ഇന്റർവ്യൂന്.” കഴുത്തിൽ ടൈ മുറുക്കാൻ വിഫലമായി ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു.
“ഇന്റർവ്യൂന് പോണോ? ഔസേപ്പിതാവാണേ അതിനെപ്പറ്റി ഒരക്ഷരം നീ മിണ്ടീട്ടില്ല. എന്തോ പണിയാടാ ജോജോ?”
“അതൊക്കെ ഞാൻ വന്നിട്ട് പറയാം അമ്മിച്ചീ. ജിന്റോയിപ്പോ ഇങ്ങു വരും.” ജോജോ ധൃതി പിടിച്ചു.
“ഓ… മാത്തന്റെ മോന്റെ കോടയാ അല്ലെ? അവരൊക്കെ പണമുള്ളൊരാ മോനേ… അബദ്ധത്തിലൊന്നും ചെന്ന് ചാടല്ലേ…”
“ഞാനപ്പോ പോവണ്ടേ അമ്മിച്ചീ?” ജോജോ ദേഷ്യത്തിൽ ടൈ വലിച്ചു പറിച്ചെടുത്തു.
“മക്കള് നന്നായിക്കാണാൻ ആഗ്രഹമില്ലാത്ത അപ്പനമ്മമാരുണ്ടോടാ? നീ ദേഷ്യപ്പെടാതെ പോയേച്ചും വാ. നിന്നെക്കുറിച്ചൊള്ള ആധി കൊണ്ട് ചോദിച്ചു പോയന്നെയൊള്ളു.”
അപ്പോഴേക്കും ജിന്റോയുടെ വണ്ടി മുറ്റത്തേക്ക് കയറി മണലിൽ തീട്ടി നിന്നു.
“കഴിഞ്ഞില്ലേ മുത്തേ… ?” ജിന്റോ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറി നിന്നു.
“ചായ കുടിച്ചോടാ ജിന്റോ?” ബേബിച്ചേച്ചി കുശലം ചോദിച്ചു.
“ആ അതൊക്കെ കഴിഞ്ഞു അമ്മിച്ചീ. ഇവനും കൂടി വന്നാൽ അങ്ങു പോകാമായിരുന്നു. ടാ ടാ… മതി ഒരുങ്ങീത്. ടൈയൊന്നും കെട്ടണ്ട.”
“ഹെന്റെ പൊന്ന് ജിന്റോയെ, ഈ സാമാനം കണ്ടു പിടിച്ച പുണ്ണ്യാളച്ചനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ?”
“അത് വിട്ടേര്. നീ വന്നേ… ആ പേപ്പറും ഫയലും മറക്കാണ്ടെടുത്തോ.”
“അതൊക്കെ ഇതിലൊണ്ട്.” ജോജോ തന്റെ ബാഗ് ഉയർത്തിക്കാട്ടി തോളത്തേക്കിട്ട് പോകാനൊരുങ്ങി.
“അപ്പനോട് പറഞ്ഞേച്ചും പോടാ ജോജോയെ… ഒരു നല്ല കാര്യത്തിനിറങ്ങുവല്ലേ?”
അമ്മിച്ചി പറഞ്ഞത് കേട്ട് ജോജോ പെട്ടെന്ന് നിന്നു. അവൻ മറുത്തൊന്നും പറയാതെ തിരികെ ചെന്ന് മുൻവാതിലിന് മുകളിൽ വലതു വശത്തെ ചുവരിൽ തൂക്കിയിരുന്ന അപ്പന്റെ മാലയിട്ട ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ചിരി തൂകി നിൽക്കുന്ന അപ്പന്റെ മുഖം നോക്കി മൗനാനുവാദം വാങ്ങി അമ്മിച്ചിയെ നോക്കി ചിരിച്ചു കൊണ്ടവൻ പടിയിറങ്ങി.
സിറ്റിയിലെ ട്രാഫിക്കിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ ജോജോയ്ക്ക് എന്തോ വല്ല്യ അസ്വസ്ഥ തന്നെ ബാധിച്ചത് പോലെ തോന്നി. ഗതാഗത കുരുക്കിനിടയിലൂടെ വേഗത്തിൽ നീങ്ങാൻ ശ്രമിച്ചു കൊണ്ടവൻ ഇടക്കിടെ മുന്നിൽ നീങ്ങുന്ന ജിന്റോയെ എത്തി നോക്കിക്കൊണ്ടിരിന്നു. ഒടുവിൽ വളവും തിരിവും താണ്ടി അവരുടെ യാത്ര ഒരു കെട്ടിടത്തിന് മുന്നിൽ ചെന്നു നിന്നു. സെക്യൂരിറ്റിക്ക് പേരും നമ്പറും എഴുതിക്കൊടുത്ത് ജോജോ ജിന്റോയുടെ കൂടെ സമുച്ചയത്തിനുള്ളിലേക്ക് കടന്നു.
“ഇതെന്നാടാ വല്ല്യ ഓഫീസാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിടം തേച്ചിട്ട് കൂടിയില്ലല്ലോ?” ചുറ്റും നോക്കി കണ്ണു മിഴിച്ചു കൊണ്ട് ജോജോ ചോദിച്ചു.
“ഇത് തേക്കാത്തതൊന്നുമല്ല. സ്റ്റൈലാ. ഇതിന്റെ ഡിസൈൻ ഇങ്ങനെയാ.”
“ഉവ്വ. നല്ല സ്റ്റൈല്.”
“മൈര്, ഒടുക്കത്തെ ബ്ലോക്ക്. ക്ലച് പിടിച്ചെന്റെ കൈ കഴച്ചു. നിനക്ക് വണ്ടിയോടിച്ചിട്ട് മടുപ്പൊന്നും തോന്നിയില്ലേ?”
“വണ്ടിയോടിക്കുന്നതൊക്കെ ഒരു പണിയാണോ ജിന്റോയെ? ഇതാ നീയും ഞാനും തമ്മിലുള്ള വ്യത്യാസം. ഈ ഏ. സി ടെ ചുവട്ടിൽ ഇരുന്നു കുത്തിയുള്ള പണിയല്ലേ? പൊരിവെയിലത്ത് കമ്പിയടിച്ചു പണിയെടുക്കുന്നവന്റെ ബുദ്ധിമുട്ട് നിനക്കറിയുമോ? ദാ എന്റെ കൈയൊക്കെ കണ്ടില്ലേ?” ജോജോ തന്റെ കയ്യിലെ തഴമ്പു തടവിക്കാട്ടി.
“ഹാ… ഇനി എ .സി ടെ ചോട്ടിലിരുന്ന് കമ്പിയടിക്കാം.” ജിന്റോ അവന്റെ തഴമ്പിൽ അമർത്തി നോക്കിക്കൊണ്ട് പറഞ്ഞു.
“അതെന്താടാ നീയങ്ങനെ പറഞ്ഞേ?”
“അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും ചക്കരേ…”
അവൻ പറഞ്ഞത് അപ്പടി മനസ്സിലായില്ലെങ്കിലും ജോജോ ജിന്റോയുടെ പിന്നാലെ കെട്ടിടത്തിലേക്ക് കയറി. ഗ്ലാസ്സ് ഡോർ തുറന്ന് അകത്തു കയറിയപ്പോൾ മുഖത്തേക്ക് വീശിയ തണുത്ത കാറ്റേറ്റ് ജോജോയുടെ പേശികൾ അയഞ്ഞു. എന്നാ ഒരു മണം… ആഹാ… ഇതെവിടുന്നാ ഈ മണം? നാരകത്തിൽ പനിനീര് തളിച്ചത് പോലെ? പുതിയ അന്തരീക്ഷത്തിലെ തണുപ്പും സുഗന്ധവും ആസ്വദിച്ച് ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ കണ്ടു, ഇടതു വശത്തെ റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണ് അവനെ തന്നെ നോക്കി ചിരിക്കുന്നത്. താനൊരു വട്ടനാണെന്നു കരുതിക്കാണുമോ? തന്നെ കളിയാക്കി ചിരിക്കുവാണോ? തിരിച്ചു ചിരിക്കണോ? ചിരിച്ചില്ലെങ്കിൽ മോശം കരുതുമോ? ഇങ്ങനെ നൂറ് കൂട്ടം ചിന്തകൾ മനസ്സിലൂടെ കടന്നു പോകുന്ന നേരം മുന്നേ പോയ ജിന്റോ തിരികെ വന്നവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
“ടാ ടാ… ഇങ്ങു വന്നേ…”
“ഏതാടാ ആ പെണ്ണ്? കൊള്ളാല്ലോ കാണാൻ?”
“പിന്നെ കാണാൻ കൊള്ളാത്ത ആരെയെങ്കിലും റിസപ്ഷനിൽ നിർത്തോ? എല്ലാത്തിനെയും നിനക്ക് പരിചയപ്പെടാം. നീയാദ്യം വന്ന കാര്യം കഴിക്ക്.”
ജിന്റോ ജോജോയെയും കൂട്ടി ലിഫ്റ്റിൽ കയറി. നാലാം നിലയിലേക്ക് ബട്ടൻ അമർത്തി.
“ഇവിടെ ആരേം കാണാനില്ലല്ലോ? ഒരുപാട് പേരൊണ്ട്, സുന്ദരികളൊണ്ട് എന്നൊക്കെ പറഞ്ഞിട്ട്? ഇതെന്നാടാ ഒറ്റപ്പെട്ടു നിൽക്കുന്നേ?”
“ആരും ഇല്ലാഞ്ഞിട്ടൊന്നുവല്ല. നമ്മള് വരാൻ വൈകിയതാ. എല്ലാവരും എത്തി. അകത്തുണ്ട് എല്ലാം. പാർക്കിങ്ങിലെ വണ്ടികളൊന്നും നീ കണ്ടില്ലേ?”
അപ്പോഴാണ് ജോജോയും ശ്രദ്ധിക്കുന്നത്. നേരണല്ലോ??? പുറത്ത് കുറച്ചല്ല, കുറച്ചധികം വണ്ടികളുണ്ടായിരുന്നു.
“ആ മുടിഞ്ഞ ട്രാഫിക് കാരണാ. ഇന്ന് ഇരുപത് മിനിറ്റ് ലേറ്റ് ആയാ പഞ്ച് ചെയ്തെ. ഇന്നത്തെ ഹാഫ് സാലറീടെ കാര്യത്തിൽ തീരുമാനമായി. നിന്റെ വാച് എന്തിയേ?”
“കയ്യിലുണ്ട്. അപ്പന്റെ വാച്ചാ. നടക്കൂല്ല.”
“അത് പെട്ടെന്ന് നന്നാക്കിക്കോ. ആവശ്യം വരും.”
ലിഫ്റ്റ് നാലാം നിലയിൽ എത്തിനിന്നു. ലിഫ്റ്റിന്റെ ഡോർ തുറന്ന് ഒരു കാൽ പുറത്തേക്ക് വച്ചതും മൂക്കിനൊരിടി കിട്ടി ജോജോ രണ്ടടി പിന്നിലേക്ക് വച്ചു. അവൻ മൂക്ക് പൊത്തി കണ്ണടച്ചു കൊണ്ട് ലിഫ്റ്റിൽ ചാരി നിന്നു. കറക്റ്റ് പാലത്തിന്റെ അവിടെത്തന്നെ കിട്ടിയത് കൊണ്ട് വേദന മൂലം അവന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്താ സംഭവിച്ചത് എന്നറിയാനവൻ മെല്ലെ കണ്ണു തുറന്ന് നോക്കി. ലിഫ്റ്റിന് പുറത്ത് കറുത്ത ചുരിദാർ അണിഞ്ഞ ഒരു പെൺകുട്ടി വീണു കിടക്കുന്നു. അടുത്തൊരു ഫയലും, അതിനുള്ളിൽ നിന്നും പേപ്പറുകൾ പുറത്തേക്ക് ചിതറിക്കിടപ്പുണ്ട്. ഇത്രയും കണ്ടപ്പോൾ തന്നെ ജോജോയുടെ കിളി പോയി. ആ പെണ്കുട്ടിയുമായി കൂട്ടിമുട്ടിയതാണെന്നവന് മനസ്സിലായി.
“എന്റെ കൊച്ചേ, ഒന്ന് നോക്കി നടന്നൂടെ? സമയമില്ലാത്ത സമയത്താ ഓരോ പുലിവാല്. വേഗം വാ ജോജോ, സമയം പോയി.”
അടയാനൊരുങ്ങിയ ലിഫ്റ്റിന്റെ ഡോർ പിടിച്ചു നിർത്തിക്കൊണ്ട് ജിന്റോ പറഞ്ഞു. എന്നാൽ ലിഫ്റ്റിന് പുറത്തിറങ്ങിയ ജോജോ വീണു കിടക്കുന്ന കുട്ടിയെ സൂക്ഷിച്ചു നോക്കി. അവൾ ഇടക്കിടെ ഞെട്ടിയിട്ടെന്ന പോലെ പിടയുന്നുണ്ട്. പാതി തുറന്ന അവളുടെ കണ്ണിലെ കൃഷ്ണമണികൾ മറഞ്ഞിരിക്കുന്നു. ജോജോ പരിഭ്രാന്തിപ്പെട്ടു.
“ജിന്റോ… എടാ, ഈ കൊച്ചിന് എന്തോ പറ്റിയെടാ. ദേ നോക്കിക്കേ…”
ഒരു കൈ കൊണ്ട് മൂക്ക് തടവിക്കൊണ്ടു ജോജോ ചൂണ്ടിക്കാട്ടി. ജിന്റോ പെട്ടെന്നോടിച്ചെന്ന് ആ പെണ്കുട്ടിക്കരികിൽ ഒറ്റക്കാലിൽ മുട്ടുകുത്തിയിരുന്നു.അവനവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.
“മീനാക്ഷീ… മീനാക്ഷീ…”
ജിന്റോ അവളുടെ കവിളിൽ തട്ടി വിളിച്ചു. അൽപനേരം തട്ടിയിട്ടും അവളെഴുന്നേൽക്കുന്നില്ല എന്ന് കണ്ട് ജിന്റോ ചാടിയെഴുന്നേറ്റു.
“ജോജോ… അവൾടെ കവിളിൽ തട്ടി എണീപ്പിക്കാൻ പറ്റുമോയെന്ന് നോക്ക് നീ. ഞാൻ പോയി ആരെയെങ്കിലും വിളിച്ചു കൊണ്ട് വരാം.”
ജിന്റോ തിരിഞ്ഞ് ഹാളിലൂടെ ഓടി. ജോജോയ്ക്ക് എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അവൻ ജിന്റോ പറഞ്ഞത് പോലെ അവളുടെ കവിളിൽ തട്ടിക്കൊണ്ടിരുന്നു. അവനുമായി കൂട്ടിമുട്ടിയതിനാലവണം, അവളുടെ നെറ്റിയുടെ ഇടതു ഭാഗം മുഴച്ചിരുന്നു. ‘പക്ഷേ… എന്തൊരൈശ്വര്യമാണ് ഇവളുടെ മുഖത്ത്. ജിന്റോ പറഞ്ഞ സുന്ദരികളിൽ ഒരുവളാണോ ഇവൾ?’അവന്റെ ചിന്തകളുടെ ദൈർഘ്യം കുറച്ചു കൊണ്ട് അവളൊന്നു കൂടി പിടഞ്ഞു. ‘വന്നു കാല് കുത്തിയ അന്ന് തന്നെ കൊലക്കുറ്റത്തിന് സമാധാനം പറയേണ്ടി വരുമോ കർത്താവേ? ജിന്റോ… വേഗം വാടാ…’ ജോജോ ഉള്ളാലെ കരഞ്ഞു. അധികം വൈകാതെ ജിന്റോയുടെ നേതൃത്ത്വത്തിൽ രണ്ടു മൂന്ന് പെണ്ണുങ്ങളും ഒരു വയസ്സായ മനുഷ്യനും ഹാളിന്റെ അറ്റത്തു നിന്നും ഓടി വന്നു. ജിന്റോയുടെ കൂടെ വന്നവർ വന്ന പാടെ അവളെയും പൊക്കിയെടുത്ത് അടുത്തുള്ള മുറിയിലേക്ക് കൊണ്ടു പോയി. ജോജോ അവർക്കേറ്റവും പിന്നിലായി നടന്നു. അതിലും പിന്നിൽ നടന്ന ജിന്റോ അവന്റെ കോളറിൽ പിടിച്ചു പുറകോട്ട് വലിച്ചു.
“നീയതെങ്ങോട്ട് പോവ്വാ?”
“അല്ല, ആ പെണ്ണ്??? അവക്കെന്തു പറ്റിയെന്ന് നോക്കണ്ടേ?”
“അതൊക്കെ അവര് നോക്കിക്കോളും. നീയിങ് വന്നേ…”
ജിന്റോ ജോജോയെ വിളിച്ചു മാറ്റി നിർത്തി.
“എടാ… ആ പെണ്ണ് വീണതെങ്ങിനെയാണെന്ന് നമുക്കറിഞ്ഞൂടാ. നമ്മള് മുകളിൽ കയറി വന്നപ്പോ അവൾ വീണു കിടക്കുന്നതാണ് കണ്ടത്.”
“അത് വേണോ ജിന്റോ? ആ കൊച്ചിന് വല്ലതും പറ്റിയാൽ?”
“ഒന്നും പറ്റത്തില്ല. ഈ ലോകത്ത് കൂട്ടി മുട്ടി മരിച്ച ആരെയും എനിക്കറിയില്ല.”
“എന്നാലും ജിന്റോ…”
“ഒരെന്നാലുമില്ല. നീ വാ. ആദ്യം വന്ന കാര്യം ചെയ്ത് തീർക്ക്. തിരിച്ചു വന്നിട്ട് നമുക്ക് ബാക്കി നോക്കാം. നിനക്കാ കൊച്ചിനെ കാണണോ? ഞാൻ കാട്ടിത്തരാം. ഇപ്പൊ നീ മുങ്ങ്.”
“ഏ???”
“അല്ല, വാ ഇന്റർവ്യൂന് പോവാം. ഞാനല്ലേ പറയണെ, ബാ…”
ജോജോ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരു മേശപ്പുറത്ത് എഴുന്നേറ്റിരുന്ന് ആരോ കൊടുത്ത കുപ്പി വെള്ളം വാങ്ങിക്കുടിക്കുന്ന ആ പെണ്കുട്ടിയെ കണ്ടു. അവൾക്ക് കുഴപ്പമൊന്നും പറ്റിയില്ല എന്ന അറിവ് അവന്റെ മനസ്സിനെ തെല്ലൊന്നു തണുപ്പിച്ചു. അവൻ മനസ്സില്ലാ മനസോടെ ജിന്റോയുടെ കൂടെപ്പോയി.
“ഞാൻ പറഞ്ഞതല്ലേ മൈരേ ടൈ കെട്ടാന്ന്. നോക്ക്… എല്ലാ ഊളകളും ടൈ കെട്ടിയാ വന്നേക്കുന്നെ.”
ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പുറത്തു കാത്തിരിക്കുമ്പോൾ ജോജോ ജിന്റോയുടെ കാതിൽ പറഞ്ഞു. അവർക്ക് മുന്നേ വന്ന കുറച്ചു പേരും അവർക്ക് ശേഷം വന്നവരും ഇന്റർവ്യൂ റൂമിന് വെളിയിൽ നിരത്തിയിട്ടിരുന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു.
“ജിന്റോ… എനിക്ക് കുറേശെ പേടി തോന്നുന്നുണ്ട്.”
ഇന്റർവ്യൂ കഴിഞ്ഞിറങ്ങി വന്നൊരാൾ നിർവികാരനായി ഇറങ്ങിപ്പോകുന്നത് കണ്ട് ജോജോ ജിന്റോയുടെ കയ്യിൽ പിടിച്ചു.
“നീ പേടിക്കണ്ട. എന്തിനും ഞാനില്ലേ കൂടെ? പേടിക്കാതിരി.”
പെട്ടെന്ന് വാതിൽ തുറന്ന് പത്തു മുപ്പത് തോന്നിക്കുന്ന കോട്ടിട്ടൊരു ചേച്ചി പുറത്തു വന്നു.
“ജോജോ പീറ്റർ…. ജോജോ വന്നിട്ടുണ്ടോ?” അവർ വിളിച്ചു ചോദിച്ചു.
“ആ, ആ… വന്നിട്ടുണ്ട്. എണീക്കേടാ ജോജോ…” ജിന്റോ മിഴിച്ചിരുന്ന ജോജോയെ പിടിച്ചെണീപ്പിച്ചു.
“എടാ, നമ്മള് വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ? വേറെ ആരെയെങ്കിലും വിളിക്കാൻ പറ.”
“ചളമാക്കാതെ ചെല്ല് പറിയാ…” ജിന്റോ അവനെ തള്ളി വിട്ടു.
“ഹി ഹി… മാഡം ഇതാണ്, ഇതാണ് ജോജോ… കൃഷ്ണൻ സാറിനോട് ഞാൻ പറഞ്ഞായിരുന്നു.” ജിന്റോ കൈ കെട്ടി ഇളിച്ചു കാട്ടി.
“ജിന്റോ എന്തിനാണ് ഇന്റർവ്യൂവിന് വന്നവരുടെ കൂടെ വന്നിരിക്കുന്നത് എന്ന് ചോദിച്ചു സാറ്. ഓഫിസിൽ പണിയൊന്നും ഇല്ലെങ്കിൽ പഞ്ച് ഔട്ട് ചെയ്യാനൊന്നും നിൽക്കണ്ട, ഇപ്പോത്തന്നെ വീട്ടിൽ പൊയ്ക്കോളാൻ.” പറഞ്ഞു കൊണ്ട് കോട്ടിട്ട പെണ്ണുമ്പിള്ള കൈ കെട്ടി നിന്നു.
“ഇതെന്റെ പരിചയക്കാരനാണ് മാഡം… അതു കൊണ്ട് കൂടെ വന്നതാ. അല്ല, ഞാനിവിടെയുണ്ടെന്ന് സാറെങ്ങിനെയറിഞ്ഞു?” ജിന്റോ പരമാവധി വിനീതനായി ചോദിച്ചു.
“മുകളിലൊരാൾ എല്ലാം കാണുന്നുണ്ട് മിസ്റ്റർ ജിന്റോ.”
അവർ കയ്യിലിരുന്ന പേന കൊണ്ട് മുകളിലേക്ക് ചൂണ്ടി. അവർ ചൂണ്ടിയ ഇടത്ത് പിടിപ്പിച്ചിട്ടുള്ള അർധ ഗോളത്തിനുള്ളിലെ ക്യാമറാ ലെൻസ് നോക്കി ചിരിച്ചതിന് ശേഷം ജോജോയെ നോക്കി തലയാട്ടി ജിന്റോ നടന്നകന്നു. ‘അപ്നാ അപ്നാ… അല്ലെടാ പൂറേ…’ ജോജോ പ്രാകി.
“ജോജോ… കം…”
അവർ ജോജോയെ ഉള്ളിലേക്ക് ക്ഷണിച്ചു. അവരുടെ മുഖത്തു നോക്കാതെ ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയവുമായി ജോജോ അകത്തേക്ക് കയറി.
‘സ്‌മൈൽ… ചിരിച്ചു കൊണ്ട് വേണം നീയകത്തേക്ക് കയറാൻ. ഓർത്തോ, ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ.’
അകത്തെക്കുള്ള ആദ്യത്തെ ചുവട് വെച്ചപ്പോൾ തലേ ദിവസം ജിന്റോ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങൾ അവനോർമ്മയിൽ വന്നു. ഒരു ദീർഘ നിശ്വാസമെടുത്ത് ചിരിച്ച മുഖവുമായി അവൻ അകത്തു കയറി. ഇന്റർവ്യൂ ബെഞ്ചിൽ മൂന്ന് പേരുണ്ടായിരുന്നു. സ്യൂട് ധരിച്ച അല്പം നര കയറിയ കട്ടി മീശ വെച്ചൊരാൾ. അയാൾക്ക് വലതു വശം മുടി പൊക്കിക്കെട്ടി, തുടുത്തു ചെങ്കവിൾ ചാടിയ നാൽപ്പത് തോന്നിക്കുന്ന ഒരാന്റി. ഇടതു വശത്ത് മെലിഞ്ഞു മീശയില്ലാത്ത ഒരു ചെറുപ്പക്കാരൻ. അടുത്തു വന്ന ജോജോയെ കണ്ട്, നടുക്കിരിക്കുന്ന ആൾ ഇരിക്കാൻ ആംഗ്യം കാട്ടി. ജോജോ മടി കൂടാതെ തന്റെ ബാഗിൽ നിന്നും ഫയലെടുത്ത് അയാൾക്ക് നേരെ നീട്ടിയിട്ട് ടേബിലിന് മുന്നിലെ കസേരയിൽ ഇരുന്നു. അയാൾ ജോജോ കൊടുത്ത ഫയൽ തുറന്ന് ഓരോ താളുകൾ മറിച്ചു നോക്കി. ഇടക്കയാൾ ജോജോയെ ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. പേടി കൊണ്ട് ജോജോയുടെ ഉള്ളം കൈ വിയർത്തു. കാലുകൾ വിറക്കുന്നില്ല എന്ന് സ്വയം ആശ്വസിപ്പിക്കാൻ അവൻ ഇടക്കിടെ പെരുവിരലിൽ കാലാട്ടിക്കൊണ്ടിരുന്നു. ഒടുക്കം അയാൾ ഫയൽ മടക്കി.
“ജോജോ പീറ്റർ.”
“അതേ സർ.”
“ഹായ്, ഐ ആം കൃഷ്ണൻ. റീജ്യണൽ മാനേജരാണ്.”
അയാൾ ജോജോയ്ക്ക് ഹസ്തദാനം നൽകിക്കൊണ്ട് ചിരിച്ചു.
“ജോജോ…. എന്തിനാണ് ഈ ഇന്റർവ്യൂവിന് വന്നത്?”
ആ ചോദ്യമവൻ പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെട്ടോ എന്നവൻ ഭയന്നു. ‘മൈര്… ഇന്റർവ്യൂവും വേണ്ട ഒരു പൂറും വേണ്ട. എണീറ്റ് ഓടിയാലോ? പിടിച്ചാൽ നാറ്റക്കേസാവും. തട്ടിപ്പിന് ചിലപ്പോൾ പോലീസ് പിടിക്കും. ഇപ്പൊ പോയാൽ ഉച്ചക്ക് മുൻപ് വീട്ടിലെത്താം. കൂരി വച്ചതും കൂട്ടി ചോറുണ്ട് സുഖമായുറങ്ങാം. എങ്ങനെ തടിയൂരും?’
“മിസ്റ്റർ ജോജോ… ഐ വിൽ റിപ്പീറ്റ് ദി ക്വസ്റ്റിൻ. എന്തിനാണ് നിങ്ങളീ ഇന്റർവ്യൂവിന് വന്നത്?”
ജോജോ ഇരുന്ന് വിയർത്തു. കാലിൽ വീണ് മാപ്പ് പറയാനും വേണ്ടി വന്നാൽ ഇറങ്ങിയോടാനും അവൻ മനസ്സാ തയ്യാറെടുത്തു.
തുടരും.
Responses (0 )