-50% Intro price for the next 72 hours only!. Buy now →

Kambi stories

ബാല്യകാലസഖി 2 [Akshay._.Ak]

ബാല്യകാലസഖി 2 Baalyakalasakhi Part 2 | Author : Akshay | Previous Part   (ആദ്യം തന്നെ നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊള്ളുന്നു.ഈ ഭാഗവും നിങ്ങൾക്കു ഇഷ്ടമാകുമെന്നു കരുതുന്നു.കഥ വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രയങ്ങൾ പറയുക…..)അഖിൽ…….ഞാൻ എഴുനേറ്റു ലൈറ്റ് ഇട്ടു.എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ സഹോദരൻ എന്നെ വിട്ടു പോയെന്നു .അവൻ മരിച്ചിട്ടു രണ്ടു മാസം ആകുന്നു….മനഃസമാധാനമായി ഒന്ന് ഉറങ്ങീട്ടു നാളുകളായി കണ്ണടച്ചാൽ ചോരയിൽ വാർന്നു കിടക്കുന്ന അഖിലിന്റെ മുഖമാണ് […]

0
1

ബാല്യകാലസഖി 2

Baalyakalasakhi Part 2 | Author : Akshay | Previous Part

 

(ആദ്യം തന്നെ നിങ്ങൾ തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞുകൊള്ളുന്നു.ഈ ഭാഗവും നിങ്ങൾക്കു ഇഷ്ടമാകുമെന്നു കരുതുന്നു.കഥ വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രയങ്ങൾ പറയുക…..)അഖിൽ…….ഞാൻ എഴുനേറ്റു ലൈറ്റ് ഇട്ടു.എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ സഹോദരൻ എന്നെ വിട്ടു പോയെന്നു .അവൻ മരിച്ചിട്ടു രണ്ടു മാസം ആകുന്നു….മനഃസമാധാനമായി ഒന്ന് ഉറങ്ങീട്ടു നാളുകളായി കണ്ണടച്ചാൽ ചോരയിൽ വാർന്നു കിടക്കുന്ന അഖിലിന്റെ മുഖമാണ് മനസിലേക്ക് ഓടിവരുന്നത് .അഖിലിൻറെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു….
*******************************************
(അഖിൽ ചെണ്ടമേളത്തിൽ ലയിച്ചു നിക്കുവാരുന്നു .ജീവിതത്തിൽ ആദ്യമായാണ് അവൻ ഇങ്ങനെ പുസ്തകമല്ലാത്ത ഒരു കാര്യം ആസ്വദിച്ചു നിൽക്കുന്നത് ഞാൻ കാണുന്നത് .അതുകൊണ്ടുതന്നെ അവനെ വിളിക്കാതെ ഞാൻ ഐസ്ക്രീം മേടിക്കാൻ പോയി.ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു കരക്കാർ തമ്മിൽ വഴക്ക് ഉണ്ടാകുന്നത്.ഉന്തലിനും തള്ളലിനും ഒടുവിൽ ഇടി ആയി.അത് ഒരു കുത്തിലാണ് അവസാനിച്ചത് .ഒന്നും അറിയാത്ത എന്റെ അഖിലാണ് അവരുടെ വഴക്കിനു ഇര ആയത്.തിരിച്ചു വരുമ്പോൾ ഞാൻ കാണുന്നത് ചോരയിൽ വാർന്നു കിടക്കുന്ന അഖിലിനെ ആണ് .എന്റെ കണ്ണിലേക്കു ഇരുട്ടു കേറുന്ന പോലെ തോന്നി .കയ്യിലിരുന്ന ഐസ്ക്രീം വലിച്ചു എറിഞ്ഞു എന്റെ മുമ്പിൽ നിന്നവരെ ഒക്കെ പിടിച്ചു തള്ളിക്കൊണ്ട് ഞാൻ അഖിലിന് അരികിലെത്തി.അവനെ എടുത്ത് ഞാൻ എന്റെ മടിയിൽ കിടത്തി…അവൻ എന്തോ എന്നോട് പറയാൻ വന്നപ്പോഴേക്കും അവന്റെ ബോധം പോയിരുന്നു….. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലാരുന്നു…ആരുടെ ഒക്കെയോ സഹായത്താൽ അവനെ ഞാൻ ആശുപത്രിയിൽ എത്തിച്ചു…പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…അതേ എന്റെ സഹോദരൻ എന്നെ വിട്ടു പോയി…..എന്റെ ശരീരം മുഴുവൻ തളരുന്നതായി എനിക്ക് തോന്നി .ഞാൻ കാരണം എന്റെ അഖിൽ…..
അഖിലിന്റെ മരണ ശേഷം ഞാൻ ആരോടും മിണ്ടാതെ ആയി.എന്റെ റൂം വിട്ടു ഞാൻ പുറത്ത് ഇറങ്ങാതെ ആയി.അഖിലിന്റെ ചടങ്ങുകൾക്ക് പോലും ഞാൻ റൂം വിട്ടു പുറത്ത് വന്നിരുന്നില്ല.ഡിപ്രെഷന്റെ ആരംഭം എന്നിൽ കാണാൻ തുടങ്ങിയതും അച്ഛനും അമ്മയും എന്നെ ഒരു സൈക്കാട്രിസ്റ്റിനെ കൊണ്ടുപോയി കാണിച്ചു.ഞാൻ വീണ്ടും പഴേത് പോലെ ആവേണമെങ്കിൽ എനിക്ക് ഈ ചുറ്റുപാടിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ഡോക്ടർ പറഞ്ഞു .അങ്ങനെ അച്ഛനും അമ്മയും വളരെ ദുഖത്തോടെ ആണേലും എന്നെ ചേട്ടന്റെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു .ഇനി ഒള്ള എന്റെ ഉപരി പഠനം അവിടെ തന്നെ മതി എന്നും അവർ തീരുമാനിച്ചു .ആദ്യം ഞാൻ എതിർത്തെങ്കിലും,എനിക്കും ഒരു മാറ്റം ആവശ്യമാണെന്ന് തോന്നി.അങ്ങനെ ചേട്ടൻ വന്നു എന്നെ ബാംഗ്ലൂരെക്കെ കൂട്ടികൊണ്ട് വന്നു.)

‌മുകളിലത്തെ മുറിയാണ് ചേട്ടനും ചേട്ടത്തിയും എനിക്കായി തയാറാക്കിരുന്നത് .അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഒള്ള ഒരു രണ്ടു നില വീടാണ്.എത്തിയത് രാത്രിയിൽ ആയതുകൊണ്ടും യാത്രാ ക്ഷീണം ഉള്ളത് കൊണ്ടും ഞാൻ എപ്പോഴോ ഉറങ്ങി പോയി .ഒരു ഞായറാഴ്ച ആയിരുന്നു .ഞായറാഴ്ച ആയതുകൊണ്ട് ചേട്ടനും ചേട്ടത്തിക്കും ഓഫീസിൽ പോകണ്ടായിരുന്നു .ചേട്ടത്തിയാണ് ചായയും കൊണ്ട് വന്നു എന്നെ ഉണർത്തിയത് .ചേട്ടത്തിയുമായി വലിയ അടുപ്പം ഇല്ലാരുന്നെങ്കിലും വളരെ സ്നേഹത്തോടെയാണ് ചേട്ടത്തി എന്നോട് പെരുമാറിയിരുന്നത് .ചേട്ടൻ എനിക്ക് ഇവിടെ അടുത്തുള്ള ഒരു കോളേജിൽ bca ക്കു അഡ്മിഷൻ ശെരിയാക്കിരുന്നു.നാളെ മുതലാണ് കോളേജ് തുടങ്ങുന്നത് .കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് കോളേജിൽ ജോയിൻ ച്യ്താൽ മതിയെന്ന് ചേട്ടൻ പറഞ്ഞെങ്കിലും ഞാൻ നാളെ തന്നെ ജോയിൻ ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ ചേട്ടൻ മറിച്ചൊന്നും പറഞ്ഞില്ല .അവർ ഓഫീസിൽ പോകുമ്പോൾ ഞാൻ ഇവിടെ തനിച്ചാകും എന്ന് കരുതിയാകണം.പിറ്റേന്ന് രാവിലേ തന്നെ ഞാൻ ഉണർന്നിരുന്നു.കോളേജിൽ കൊണ്ടുപോകാനുള്ള ബാഗും മറ്റും ചേട്ടൻ നേരത്തെ വാങ്ങി വെച്ചിരുന്നു .ഞാൻ പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും ചേട്ടനും ചേട്ടത്തിയും റെഡി ആയിരുന്നു.കോളേജിലേക്ക് പോകുന്ന വഴിയിൽ തന്നെ ആയിരുന്നു ചേട്ടത്തിടെ ഓഫീസ് .ചേട്ടത്തിയെ അവിടെ ഡ്രോപ്പ് ച്യ്ത ശേഷം ചേട്ടൻ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തു .അഖിലിന്റെ കാര്യം ആലോചിച്ചു വിഷമിക്കരുതെന്നും, നല്ലോണം പഠിക്കണമെന്നും,ആരോടും വഴക്കിനു പോകരുതെന്നും പറഞ്ഞിട്ടു ചേട്ടൻ ചേട്ടന്റെ ഓഫീസിലേക്ക് പോയി.പുതിയ നഗരം ആയതുകൊണ്ടും കോളേജിലെ ആദ്യ ദിവസം ആയതുകൊണ്ടും നല്ല ടെൻഷൻ ഉണ്ടായിരുന്നു.ചേട്ടൻ കൂടെ വരാം എന്ന് പറഞ്ഞതാണ് .ഞാനാണ് വേണ്ട എന്ന് പറഞ്ഞത് .അത്യാവശ്യം വലിയ കോളേജ് ആണ് .ചേട്ടനും ഇതേ കോളേജിൽ തന്നെ ആയിരുന്നു പഠിച്ചത് .മടിച്ചു മടിച്ചു ഞാൻ നടന്നു തുടങ്ങി.പെട്ടന്നാണ് എന്റെ കണ്ണ് ഒരു പെണ്കുട്ടിയിലേക്കു ഉടക്കുന്നത് .ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു അവളെ നോക്കി നിന്നുപോയി .നല്ല പരിചയം ഉള്ള മുഖം.മുമ്പ് എവിടെയോ കണ്ടിട്ടുള്ളതുപോലെ..പക്ഷെ എവിടെ?..ഞാൻ ആദ്യമായിട്ടാണ് ബാംഗ്ലൂർ വരുന്നത്.ചിലപ്പോൾ എനിക്ക് തോന്നിയതാവാം…ആ അത് എന്തേലും ആവട്ടെ…ഞാൻ എങ്ങനെയോ ക്ലാസ്സ് എവിടെയാണെന്ന് കണ്ടുപിടിച്ചു .ക്ലാസ്സിലേക്ക് പോകാൻ തുടങ്ങുബോഴാണ് ആരോ എന്നെ പുറകിൽ നിന്നും തോണ്ടിയത് തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു ഞെട്ടി .അതേ മുമ്പേ ഞാൻ വെളിയിൽ വെച്ചു കണ്ട അതേ പെൺകുട്ടി.ഒരു സെക്കന്റ് ഞങ്ങടെ കണ്ണുകൾ തമ്മിൽ ഉടക്കിയോ….അവൾ :ഹലോ….മലയാളി ആണല്ലേ….?ഞാൻ :അതേ..എങ്ങനെ മനസിലായി..?അവൾ :ആദ്യം കണ്ടപ്പോൾ ഒരു ഡൌട്ട് ഉണ്ടാരുന്നു.ഇപ്പൊ ക്ലിയർ ആയി…ഞാൻ നിരഞ്ജന.ഞാൻ:അക്ഷയ്.അവൾ :ഫസ്റ്റ് ഇയർ അല്ലേ..?ഞാൻ :അതേ.അവൾ :ഞാനും അതേ…ഏതാ ഡിപ്പാർട്മെന്റ്…?ഞാൻ :bca.പെട്ടന്നു തന്നെ അവൾ :ആഹാ കൊള്ളാലോ ഞാനും അതേ

ഡിപ്പാർട്മെന്റ്ആ…ഫ്രണ്ട്സ് …?ഞങ്ങൾ ഹസ്തദാനം ചയ്തു ഫ്രണ്ട്സ് .ഞങ്ങൾ ഒരുമിച്ചു അങ്ങനെ ക്ലാസ്സിലേക്ക് പോയി.ക്ലാസ്സിൽ ചെന്നിട്ടും എന്റെ ചിന്ത മുഴുവൻ നിരഞ്ജനയെ കുറിച്ചാരുന്നു .എന്റെ മനസ്സ് നൂൽ പൊട്ടിയ പട്ടം പോലെ പാറി നടന്നു..ആദ്യ ദിവസം ആയതുകൊണ്ട്
‌ ക്ലാസ്സ് ഉച്ച വരെ ഉണ്ടായിരുന്നോള്ളൂ. ക്ലാസ്സ് കഴിഞ്ഞതും നിരഞ്ജന എന്റെ അടുത്തേക്ക് വന്നു.ക്ലാസ്സിൽ മലയാളികളായി ഞാനും അവളും മാത്രമേ ഉള്ളായിരുന്നു.അവൾ :ഇനി ഇപ്പൊ ക്ലാസ്സ് ഇല്ലല്ലോ,നമക്ക് ഒരു സിനിമക്ക് പോയാലോ ?ഞാൻ :(അവളുടെ കൂടെ പോകണമെന്ന് ഉണ്ടെങ്കിലും എൻജോയ് ചെയ്യാൻ ഒള്ള മൂഡിൽ അല്ലാരുന്നു ഞാൻ അതുകൊണ്ട് )പിന്നീട് ഒരിക്കൽ ആവട്ടെ എന്ന് പറഞ്ഞു ഒഴിയാൻ നോക്കി .പക്ഷെ അവൾ വിടുന്ന ലക്ഷണം ഇല്ല.സഹികെട്ടപ്പോൾ ഞാൻ സമ്മതിച്ചു.അങ്ങനെ ഞങ്ങൾ സിനിമയ്ക്കു പോയി.അവളുടെ ബുള്ളെറ്റിലാണ് പോയത്.സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ 5മണിയോളം ആയി അവൾ തന്നെ ആണ് എന്നെ വീട്ടിൽ ഡ്രോപ്പ് ച്യ്തത് .ഞാൻ താമസിക്കുന്നതിന്റെ അടുത്ത് തന്നെയാണ് അവളുടെ വീടും.ബൈ പറഞ്ഞു പോവാൻ നേരം എന്റെ നമ്പർ അവൾ വാങ്ങിച്ചിരുന്നു.ചേട്ടനും ചേട്ടത്തിയും ഞാൻ എത്തും മുമ്പേ എത്തിയിരുന്നു .ഞാൻ അവരോടു എന്റെ ദിവസത്തെ കുറിച്ച് പറഞ്ഞു .ഒരു ഫ്രണ്ടിനെ കിട്ടിയെന്നു പറഞ്ഞപ്പോൾ അവർക്കും സന്തോഷമായി.ഞാൻ ചായ ഒക്കെ കുടിച്ചു നേരെ പോയി കിടന്നു.രാത്രിൽ ചേട്ടത്തി ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടാ എന്നു പറഞ്ഞു .രാവിലെ ആണ് പിന്നെ ഞാൻ എഴുനേൽക്കുന്നത്.ചേട്ടന്റേം ചേട്ടത്തിടേം ഒപ്പം കോളേജിലേക്ക് പോകാൻ തുടങ്ങുമ്പോഴേക്കും അവൾ വണ്ടിയുമായി വന്നിരുന്നു.ചേട്ടനോടും ചേട്ടത്തിയോടും പറഞ്ഞിട്ട് ഞാൻ അവളുടെ കൂടെ കേറി .പോകുന്ന വഴിക്കു അവൾ :തനിക്കു ഇന്നലെ മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഒന്നും തന്നില്ലല്ലോ..?ഞാൻ :ഞാൻ അങ്ങനെ ഫോൺ ഉപയോഗിക്കാറില്ലെടോ.പിന്നെ ഇന്നലെ വന്ന പാടെ ഞാൻ കേറികിടന്നു ഉറങ്ങി..അവൾ:ആഹാ..താൻ കൊള്ളാലോ..വല്ല തേപ്പും കിട്ടിയതാണോ…?ഞാൻ :അതിനു ആരെങ്കിലും ഉണ്ടെങ്കിൽ അല്ലേ തേപ്പു കിട്ടൂ ….അവൾ:അപ്പൊ താൻ ഇതുവരെ ആരേം പ്രേമിച്ചിട്ടില്ലേ….?ഞാൻ:ഇല്ല.അവൾ :താൻ മറ്റേതാണോടോ…?ഞാൻ :പോടോ…എനിക്ക് അങ്ങനെ ഇതുവരെ ആരോടും ആ ഒരു ഫീൽ തോനീട്ടില്ല..തനിക്കു ബോയ്ഫ്രണ്ട് ഒണ്ടോ….?അപ്പോഴേക്കും കോളേജ് എത്തിയിരുന്നു .അങ്ങനെ ആ കോൺവെർസേഷൻ അവിടെ തീർന്നു.പിന്നീട് ഞാൻ അതിനെ കുറിച്ച് അവളോട് ചോദിച്ചില്ല .മറന്നു പോയെന്നു പറയുന്നതാവും ശെരി .പക്ഷെ എനിക്ക് അവളോട് എന്തോ ഒരു ഇത് ഇല്ലേ എന്നു ഞാൻ എന്നോട് തന്നെ ചോദിച്ചു….അങ്ങനെ മാസങ്ങൾ കടന്നു പോയി അതിനൊപ്പം ഞങ്ങടെ ഫ്രണ്ട്ഷിപ്പും വളർന്നു.ഞാൻ പതുക്കെ അഖിലിനെ മറന്നു.ഇടയ്ക്കു മെൽവിൻ വിളിക്കാറുണ്ടായിരുന്നു.ഞാൻ ബാംഗ്ലൂർ വന്നിട്ട് മൂന്നു മാസം ആകുന്നു .അഖിലിന്റെ കാര്യങ്ങൾ ഒന്നും ഞാൻ അവളോട് പറഞ്ഞിരുന്നില്ല .എനിക്ക് ഇവിടെ ആകേം പോകേം ഒള്ള ആശ്വാസം അവളാണ് .അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രിയിൽ ഞാൻ ഏതോ ബുക്ക് വായിച്ചു കിടക്കുവാരുന്നു..പെട്ടെന്നാണ് മൊബൈൽ റിങ് ചെയ്തത്.നോക്കിയപ്പോൾ അവളായിരുന്നു.സമയം ഏതാണ്ട് 11:30യോളം ആയിരുന്നു .ഇവൾ എന്തിനാ ഇപ്പോൾ വിളിക്കുന്നത് ?ഞാൻ ഏതായാലും ഫോൺ എടുത്തു .ഞാൻ :എന്നാടി ഈ നേരത്ത് ?അവൾ :വേഗം താഴേക്കു ഇറങ്ങി വാടാ പൊട്ടാ…ഞാൻ

:ഇപ്പോഴോ..നീ ചുമ്മാ ആളെ വടി ആക്കാതെ പൊയ്ക്കെ .അവൾ :ഞാൻ താഴെ ഒണ്ടടാ നീ ഇറങ്ങി വാര്ന്നൊണ്ടോ ഇല്ലേൽ ഞാൻ അങ്ങോട്ട് കേറി വരും .ഞാൻ ജനലിലൂടെ നോക്കിയപ്പോൾ അവൾ ദേ വണ്ടിയുമായി താഴെ നിൽക്കുന്നു .ഞാൻ :നീ അവിടെ നിക്ക് ഞാൻ ദേ വരുന്നു .ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി .ഞാൻ :എന്താടി ഈ നേരത്തു ?അവൾ :അതൊക്കെ പറയാം നീ ആദ്യം വണ്ടിയിൽ കേറൂ.ഞാൻ അവളുടെ കൂടെ വണ്ടിയിൽ കേറി…അവൾ എന്നേം കൊണ്ട് നേരെ പോയത് ബീച്ചിലേക്കാണ് .ഞാൻ :നിനക്ക് പ്രാന്തായോ…രാവിലെ കുഴപ്പം ഒന്നും ഇല്ലാരുന്നെല്ലോ…അവൾ :നീ വാ പറയാം…ഞാൻ അവളുടെ കൂടെ ബീച്ചിലേക്ക് നടന്നു.ഞാനും അവളും ആ മണൽ പരപ്പിൽ ഇരുന്നു .ഞാൻ :ഇനിയേലും കാര്യം പറയടി.എന്തേലും പ്രശ്നം ഒണ്ടോ.അവൾ വാച്ചിൽ നോക്കികൊണ്ട് സമയം 12ആയിരുന്നു .അവൾ പറയാൻ തുടങ്ങി…നീ എന്നോട് ഒരിക്കൽ ബോയ്ഫ്രണ്ട് ഒണ്ടോ എന്നു ചോദിച്ചത് ഓർക്കുന്നോണ്ടോ …..ഞാൻ പറയാൻ പോകുന്നത് കേട്ടാൽ ചിലപ്പോൾ എനിക്ക് പ്രാന്താണെന്നു നീ വിചാരിക്കും…ഒരുതരത്തിൽ പ്രാന്ത് തന്നെയാണ് .ഞാൻ :നീ എന്നെകുടെ പ്രാന്ത് പിടിപ്പിക്കാതെ കാര്യം പറ…അവൾ :ഇടയ്ക്കു കേറി സംസാരിക്കരുത് .ഞാൻ :ഓക്കേ അവൾ :എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ഇപ്പോഴും ഒണ്ട് ….പക്ഷെ ഞാൻ :(അവക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞെപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു )പക്ഷെ എന്താ …?അവൾ :ഇടയ്ക്കു കേറി സംസാരിക്കേല് എന്നു ഞാൻ പറഞ്ഞാരുന്നു..ഞാൻ :സോറി…നീ ബാക്കി പറ…അവൾ തുടർന്നു :എനിക്ക് കൊച്ചിലെ ഒരു കളി കൂട്ടുകാരൻ ഒണ്ടാരുന്നു.അവനു ഞാനും എനിക്കവനും അങ്ങനെ ആരുന്നു ഞങ്ങൾ വളർന്നത് .എനിക്ക് വേണ്ടി കൊച്ചിലെ അവൻ തല്ലുകൂടിട്ടൊണ്ട്…..അങ്ങനെ ഞങ്ങൾ ചിരിച്ചും കളിച്ചും വികൃതി കാണിച്ചും മുന്നോട്ട് പൊക്കോണ്ടിരുന്നു……………………അങ്ങനെ ഞാൻ 5ആം ക്ലാസ്സ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ സ്ഥലം മാറി ഇവിടേയ്ക്ക് പൊന്നു..പിന്നീട് ഒരിക്കലും ഞാൻ അവനെ കണ്ടിട്ടില്ല .ബാംഗ്ലൂരിൽ വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് അവനെ മറക്കാൻ സാധിച്ചില്ല…പിന്നീടാണ് എനിക്ക് അവനോടു പ്രണയം ആണെന്ന് മനസിലായത് .എന്നെങ്കിലും അവനെ കാണും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു നിന്നെ കാണുന്നതിന് മുമ്പ് വരെ.നിന്നെ ആദ്യം കണ്ടപ്പോൾ മുമ്പ് എവിടോ വെച്ചു കണ്ട നല്ല പരിചയം തോന്നി .നീയുമായി കൂടുതൽ അടുത്തപ്പോൾ ഞാൻ പതുക്കെ അവനെ മറക്കാൻ തുടങ്ങി…..നീയന്നു എനിക്ക് വേണ്ടി തല്ലു ഉണ്ടാക്കിയപ്പോൾ (ഞാൻ അത് പറയാൻ മറന്നു.കഴിഞ്ഞ മാസം ഞങ്ങൾ ക്ലാസ്സ് കട്ട് ചയ്തു സിനിമയ്ക്കു പോയി.തീയേറ്ററിൽ വെച്ചു ഒരുത്തൻ ഇവളെ കമന്റ് അടിച്ചു .ആദ്യം ഞങ്ങൾ മൈൻഡ് ചെയ്തില്ല .പിന്നീട് വീണ്ടും മോശമായി കമന്റ് അടിച്ചപ്പോൾ കുറേ നാളുകൾക്കു ശേഷം വീണ്ടും എന്റെ ഉള്ളിലെ മൃഗം പുറത്തു വന്നു .ആദ്യം അവനോടു ഞാൻ സോറി ചോദിക്കാൻ പറഞ്ഞു .പക്ഷെ അവൻ കേട്ടില്ല .അവനു കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ സോറി പറഞ്ഞു .)നീ എന്നെ കെയർ ചെയ്യുന്ന കണ്ടപ്പോള് ….എപ്പോഴോ ……നിനക്കു അറിയാവോ പെണ്പിള്ളേര്ക്ക് ലുക്ക് ഒള്ള ആൺപിള്ളേരെക്കാൾ ഇഷ്ടം ഞങ്ങൾ ആരുടെ കൂടെ ഉള്ളപ്പോഴാണോ സെക്യൂർ ആയി ഫീൽ ചെയ്യുന്നേ..അവരെ ആണ് കൂടുതൽ ഇഷ്ടം…..ഞാൻ വീണുപോയെടാ….ഇന്ന് എന്റെ ബര്ത്ഡേ ആ. ഇന്ന് എനിക്ക് ഇത് നിന്നോട് പറയണം എന്നു തോന്നി അതുകൊണ്ടാ ഈ നട്ട പാതിരക്കു നിന്നേം വിളിച്ചോണ്ട് ഇങ്ങോട്ട് വന്നേ ….ഐ ലവ് യൂ ….ഐ ലവ് യൂ സൊ മച് …….ഞാൻ :ഐ ലവ് യൂ ടൂ….ചക്കി…അവൾ അതു കേട്ടതും ഞെട്ടി…(കാരണം ഇത് വരെ അവളുടെ ചെല്ല പേര് എന്നോട്

പറഞ്ഞിരുന്നില്ല.)…ഞാൻ പറഞ്ഞു തുടങ്ങി നിന്നെ ആദ്യമായി കണ്ടപ്പോൾ എനിക്കും നിന്നെ മുമ്പ് എവിടെയോ കണ്ട നല്ല പരിചയം തോന്നി…അതു എന്റെ വെറും തോന്നൽ ആയിരിക്കും എന്നാണ് ഞാനും കരുതിയത്…പിന്നെ നിന്നോട് അടുത്ത് ഇടപഴകിയപ്പോൾ എപ്പോഴോ എനിക്കും നിന്നോട് ഇഷ്ടം തോന്നി തുടങ്ങി…ഇന്നലെ നിന്റെ ഫോണിൽ നിന്റെ അച്ഛന്റേം അമ്മേടേം ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി….പക്ഷെ എനിക്ക് പേടിയാരുന്നു നിനക്ക് ഇനി വേറെ ആരേലും ഇഷ്ടം ആണെങ്കിലോ എന്നു ….അതുകൊണ്ടാണ് ഞാൻ നിന്നോട് പറയാതിരുന്നത്…….പക്ഷെ ഇപ്പൊ നീ നിനക്കു ഒരു പ്രണയം ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി…പക്ഷെ അതു ഞാൻ തന്നെ ആണെന്ന് അറിഞ്ഞപ്പോൾ ……ഐ ലവ് യൂ ……ഐ ലവ് യൂ സൊ സൊ മച്…..അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരി എടുത്ത് അവളുടെ അധരം വായിൽ ആക്കി നുണയാൻ തുടങ്ങിയിരുന്നു…..അവളും തിരിച്ചു എന്നെ ചുംബിക്കാൻ തുടങ്ങി……ഞങ്ങൾ വര്ഷങ്ങളോളം പറയാൻ വെച്ചതെല്ലാം ആ ചുംബനത്തിൽ ഉണ്ടായിരുന്നു ……….

‌(ശുഭം )

‌(ആദ്യ ഭാഗത്തിന് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സപ്പോർട്ട് ആണ് നിങ്ങൾ തന്നത് .ഒരു തുടക്കക്കാരൻ ആയിരുന്നിട്ടു കൂടി നിങ്ങൾ എന്നെ സ്വീകരിച്ചു.എല്ലാത്തിനും നന്ദി.)
a
WRITTEN BY

admin

Responses (0 )