-50% Intro price for the next 72 hours only!. Buy now →

Kambi stories

ബാല്യകാലസഖി [Akshay._.Ak]

ബാല്യകാലസഖി Baalyakalasakhi | Author : Akshay   (ഇത് എന്റെ ആദ്യത്തെ സംരംഭമാണ്. ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്റെ തെറ്റുകൾ എല്ലാം ക്ഷെമിക്കണം എന്ന് അപേക്ഷിക്കുന്നു. ഗുരു തുല്യരായ Arrow, Malakhayude kamukan, Rahul RK, Athulan,pranayaraja, Villi………തുടങ്ങിയ കഥാകാരന്മാരെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് ഞാൻ തുടങ്ങുക ആണ്….)ചേട്ടന്റെ വിളികേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണരുന്നത്. ഞാൻ :ബാംഗ്ലൂർ എത്തിയോ ചേട്ടാ..? ചേട്ടൻ :ആഹ് എത്തി മോനേ, മോൻ നല്ല ഉറക്കമാരുന്നു അതാ വിളിക്കാഞ്ഞേ…. […]

0
1

ബാല്യകാലസഖി

Baalyakalasakhi | Author : Akshay

 

(ഇത് എന്റെ ആദ്യത്തെ സംരംഭമാണ്. ഒരു തുടക്കക്കാരൻ എന്ന നിലക്ക് എന്റെ തെറ്റുകൾ എല്ലാം ക്ഷെമിക്കണം എന്ന് അപേക്ഷിക്കുന്നു. ഗുരു തുല്യരായ Arrow, Malakhayude kamukan, Rahul RK, Athulan,pranayaraja, Villi………തുടങ്ങിയ കഥാകാരന്മാരെ മനസ്സിൽ ദ്യാനിച്ചു കൊണ്ട് ഞാൻ തുടങ്ങുക ആണ്….)ചേട്ടന്റെ വിളികേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണരുന്നത്. ഞാൻ :ബാംഗ്ലൂർ എത്തിയോ ചേട്ടാ..? ചേട്ടൻ :ആഹ് എത്തി മോനേ, മോൻ നല്ല ഉറക്കമാരുന്നു അതാ വിളിക്കാഞ്ഞേ….
(ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് എന്തെല്ലാം ആണ് സംഭവിച്ചത്… ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു എന്റെ ജീവിതം മാറി മറിഞ്ഞത്…… )
*******************************************
‌ഞാൻ അക്ഷയ്. ആലപ്പുഴ ജില്ലേലെ അത്യാവശ്യം സാമ്പത്തികം ഒള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്.അച്ഛൻ രാജഗോപാൽ ബാങ്ക് മാനേജർ ആണ് അമ്മ നന്ദിനി വീട്ടമ്മയും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്നു മക്കളാണ്. ഏറ്റവും മൂത്ത ചേട്ടൻ അർജുന്റെ ജനനത്തിന് ശേഷം ഏകദേശം പത്തു വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണു ഞാനും എന്റെ ഇരട്ട സഹോദരൻ ആയ അഖിലും ജനിക്കുന്നത് . അതുകൊണ്ട് തന്നെ വളരെ അധികം ലാളിച്ചണ് ആണ് ഞങ്ങളെ വളർത്തിയത്. രൂപസാദിർശ്യത്തിൽ ഒരുപോലെ ആയിരുന്നെങ്കിലും ഞങ്ങളുടെ സ്വഭാവം തികച്ചും വ്യത്യസ്തമായിരുന്നു. അഖിൽ പാവവും പഠിക്കാൻ മിടുക്കനും ശാന്ത സ്വഭാവക്കാരനും ആയിരുന്നെങ്കിൽ ഞാൻ വളരെ ദേഷ്യക്കാരനും പഠന കാര്യത്തിൽ പുറകോട്ടുമായിരുന്നു.ഞാൻ പ്രശ്നം ഉണ്ടാക്കാത്ത ദിവസമേ ഉണ്ടായിരുന്നില്ല. അഖിൽ അങ്ങനെ ആരോടും സംസാരിക്കുന്ന ടൈപ്പ് ആയിരുന്നില്ല, അവനും അവന്റെ പുസ്തകവും അതായിരുന്നു അവന്റെ ലോകം. ഇനീം നമ്മുടെ നായികയെ പരിചയപ്പെടാം. ഞങ്ങടെ അയൽക്കാരായ വിശ്വനാഥൻ അങ്കിൾന്റേം നിർമല ആന്റിടേം ഏക മകളാണ് നിരഞ്ജന. ഞങ്ങൾ ഏകദേശം ഒരേ പ്രായമാണ്. കരിമഷി എഴുതിയ നീല കണ്ണുകളും മുല്ലമൊട്ടു പോലുള്ള പല്ലുകളും സ്റ്റൗബെറി പോലെ ചുവന്ന ചുണ്ടുകളും ഒക്കെ ആയി ഒരു കൊച്ചു ചുന്ദരി. എന്റെ സ്വന്തം ചക്കി 😍. ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും വാല് പോലെ ഒപ്പം കാണുന്ന എന്റെ കാന്താരി 😇. കുട്ടികാലം മുഴുവൻ ഞങ്ങൾ തകർക്കുമ്പോഴും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ലെന്നുള്ള നിലപാടിലാരുന്നു അഖിൽ. ആ കുരിപ്പിന്റെ കൂടെ നടന്നു നടന്നു എന്റെ വീട്ടുകാർ എനിക്ക് ചങ്കരൻ എന്ന പേരും ഇട്ടു.

അങ്ങനെ ചക്കിക്കൊത്ത ചങ്കരനെ പോലെ ഞങ്ങൾ വിലസി നടന്നു. സ്കൂളിലും ഞങ്ങൾ ഒരുമിച്ചാരുന്നു. പിന്നെ പറയണ്ടാലോ ഉണ്ടാകുന്ന പുകില്😂😂😂. ഞങ്ങൾ LKG പഠിക്കുന്ന സമയത്ത് ഈ കുരിപ്പു ഒരുത്തനെ പെൻസിൽ കൊണ്ട് കുത്തി.ആ പയ്യൻ കരഞ്ഞോണ്ട് നമ്മടെ കുരിപ്പിനെ പിടിച്ചു തള്ളി ഇത് കണ്ട എനിക്ക് സഹിച്ചില്ല ഞാൻ അവനെ ഡാ… എന്ന് വിളിച്ചോണ്ട് മുക്കിനു ഒരിടി വെച്ചു കൊടുത്തു പിന്നല്ല. അന്ന് തന്നെ എന്റെ അമ്മേനേം അവളുടെ അമ്മേനേം വിളിപ്പിച്ചു. വീട്ടിൽ ചെന്നപ്പോ വയറു നിറച്ചു കിട്ടി. എത്ര കിട്ടിയാൽ എന്താ ഞങ്ങൾ ഒണ്ടോ നന്നാവാൻ 😝അത് ഒരു തുടക്കം മാത്രമാരുന്നു. പിന്നീട് അങ്ങോട്ട് ഞങ്ങടെ അമ്മമാർക്ക് സ്കൂളിൽ വരാനെ ടൈം ഒള്ളാരുന്നു. ഇങ്ങനെ പൊക്കോണ്ടിരിക്കുമ്പോഴാരുന്നു ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം നമ്മുടെ കുരുപ്പിനേം കൊണ്ട് അവളുടെ അച്ഛനും അമ്മയും ബാംഗ്ലൂർക്കു താമസം മാറി പോകുന്നത്. ആ സംഭവം എന്നെ വല്ലാതെ തളർത്തി കളഞ്ഞു. എന്നും കരച്ചിലും പിഴിച്ചിലും ഒക്കെ ആയി ഭയങ്കര സീൻ ആരുന്നു ഞാൻ. എന്നും അവളുടെ വീടിന്റെ അവിടെ പോയി നോക്കും അവൾ വന്നോന്നു. ആ ഒരു സമയത്ത് എനിക്ക് താങ്ങായത് അഖിൽ ആരുന്നു. അത് ഞങ്ങടെ സഹോദര ബന്ധത്തിന്റെ തുടക്കവും ആരുന്നു. ജനിച്ചത് മുതൽ അന്ന് വരയും ഒരേ വീട്ടിൽ ആയിരുന്നിട്ടു കൂടി ഞങ്ങൾ അന്യരെ പോലെ ആരുന്നു ജീവിച്ചിരുന്നത്. അതിനു പ്രദാന കാരണം എന്റെ വാല് സ്വഭാവവും അവന്റെ ശാന്ത സ്വഭാവവും ആയിരുന്നു. ചക്കി പോയതോടെ അഖിലും ഞാനും ശെരിക്കും സഹോദരങ്ങൾ ആവുക ആയിരുന്നു.പിന്നീട് അങ്ങോട്ട് അവന്റെ സ്വഭാവം എങ്ങനേലും മാറ്റി എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ, പക്ഷെ തോൽവി ആയിരുന്നു ഫലം. അങ്ങനെ ഞാൻ ചക്കിയെ മറന്നു തുടങ്ങി. പക്ഷെ എന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിരുന്നില്ല. ചക്കി ഉള്ളപ്പോൾ എങ്ങനാരുന്നോ അതിലും രണ്ടിരട്ടി ആയി എന്റെ വാല്ത്തരവും കൂടി. ക്ലാസ്സിൽ ഞാൻ തല്ലു കൂടാത്ത ദിവസമേ ഇല്ലാരുന്നു. പക്ഷെ അഖിൽ അപ്പോഴും അവന്റെ രീതികളിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. അവൻ ക്ലാസ്സിൽ ഫസ്റ്റ് ആരുന്നു. ടീച്ചർമാർക്ക് ഞങ്ങളെ 2 പേരെ കുറിച്ചും നൂറു നാവാരുന്നു അവനെ കുറിച്ച് നല്ലതാണെങ്കിൽ അതിന്റെ ഓപ്പോസിറ്റ് ആരുന്നു എന്റെ അവസ്ഥ. അങ്ങനെ ഞങ്ങൾ +2ഇൽ എത്തി. ഒരു കാര്യം പറയാൻ മറന്നു അഖിൽ പടുത്തതിൽ മുന്പിലാരുന്നെങ്കിൽ ഞാൻ സ്പോർട്സിൽ എല്ലാത്തിനും മുന്പിലര്ന്നു.ഓട്ടത്തിലും ചാട്ടത്തിലും ക്രിക്കറ്റിലും ഫുട്ബോളിലും കബഡിയിലും എല്ലാം ചാമ്പ്യൻ ആരുന്നു. ആ ഇടയാണ് ഇന്റെർസ്കൂൾ കബ്ബടി മീറ്റ് ഫൈനൽ വരുന്നത്. അന്ന് ഒരു ശനിയാഴ്ച ആരുന്നു. ഞങ്ങടെ സ്കൂളിൽ വെച്ചു തന്നാരുന്നു മത്സരം.ഞങ്ങടെ ഏറ്റവും വലിയ എതിരാളികളായ ടി. കെ. എം തന്നാരുന്നു ഫൈനലിലും ഞങ്ങടെ എതിരാളികൾ. അവരുമായുള്ള മുമ്പത്തെ മത്സരം ടൈറ്റ് ആരുന്നു പക്ഷെ ആ മത്സരം ഞങ്ങൾ തന്നാണ് ജയിച്ചത്. അങ്ങനെ ഏകദേശം രാവിലെ 10 മണിയോടെ മത്സരവും തുടങ്ങി.ആദ്യ സെറ്റ് കഴിഞ്ഞപ്പോഴേക്കും 25:19എന്ന നിലയിൽ ഞങ്ങൾ തന്നെ ആരുന്നു ലീഡ് ച്യ്തത്. രണ്ടാം സെറ്റ് തുടങ്ങിയതും അവന്മാർ കലിപ്പ് വെച്ചു ഫൗൾ ചയ്യാൻ തുടങ്ങി.പക്ഷെ ഞങ്ങൾ അത് കാര്യവായിട്ടു എടുത്തില്ല.അപ്പൊഴാരുന്നു ആ സംഭവം നടക്കുന്നത്, ഞങ്ങടെ ടീമിൽ നിന്നും റെയ്ഡിനായി എന്റെ ഏറ്റവും അടുത്ത ചങ്ക് ആണ് ഇറങ്ങിയത്. എനിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്സ് ഒന്നും ഇല്ല. എന്നെ എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്ന അഖിലിനെ കൂടാതെ ഒരേ ഒരാളെ ഒള്ളു മെൽവിൻ.എന്റെ ബെസ്റ്റ് ഫ്രണ്ട് ആൻഡ് മൈ പാർട്ണർ ഇൻ ക്രൈം. അവനെ ഡിഫെൻസ് എന്ന പേരിൽ

എല്ലാരും കൂടെ മറിച്ചിട്ടു അവന്റെ കൈ പിടിച്ചു തിരിച്ചു വേദന കൊണ്ട് അവൻ കിടന്ന് പുളഞ്ഞു, വിടാനുള്ള റഫ്രീടെ വിസിൽ കേട്ടിട്ടും കുറച്ചു കഴിഞ്ഞാണ് അവർ അവനെ വിട്ടത് മെൽവിൻ എണീക്കാൻ നേരം ഒരു തെണ്ടി അവന്റെ പുറത്തിട്ടു ഒന്ന് ചവിട്ടി.പിന്നെ എല്ലാം ഒരു പുക പോലാരുന്നു നടന്നത്. ഞാൻ ആ ചവിട്ടിയവന്റെ നെഞ്ചുംകൂട് നോക്കി ഒറ്റ ചവിട്ടു പിന്നെ അവൻ എഴുന്നേൽക്കും മുമ്പേ അവന്റെ ദേഹത്തൊട്ടു ചാടി കയറി അവന്റെ മുഖത്തിട്ടു സർവ്വ ശക്തിയും എടുത്ത് ഇടിച്ചു പറിച്ചു അവന്റെ മൂക്ക് പൊട്ടി ചോര വന്നിട്ടും ഞാൻ നിർത്തിയില്ല പിന്നെ എല്ലാരുംകൂടെ എന്നെ ഒരുവിധം പിടിച്ചു മാറ്റി. എന്റെ ഉള്ളിലെ മൃഗം പുറത്തു വന്നാൽ എന്നെ നിയന്ത്രിക്കാൻ എന്നേ കൊണ്ട് പോലും സാധിക്കില്ല. ആ സംഭവത്തിനു എനിക്ക് ടിസി കിട്ടണ്ടതായിരുന്നു പാവം എന്റെ അച്ഛൻ ഞാൻ ഇടിച്ചവന്റെ വീട്ടിൽ പോയി അവരുടെ കാൽ പിടിച്ചട്ടാണ് എനിക്ക് എതിരെ ഒള്ള കംപ്ലയിന്റ് പിൻവലിച്ചത്. അങ്ങനെ ആ സംഭവത്തിനു ശേഷം ഞാൻ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കിയിട്ടില്ല. അങ്ങനെ +2ഒക്കെ കഴിഞ്ഞു റിസൾട്ട് ഒക്കെ വന്നു. വിചാരിച്ചതു പോലെ അഖിലിന് എല്ലാത്തിനും ഫുൾ A+. ഞാൻ എങ്ങനെ ഒക്കെയോ കോപ്പി ഒക്കെ അടിച്ചു ഒരു 3A+ തട്ടി കൂട്ടി അത് എന്റെ വീട്ടുകാർക്ക് ഭയങ്കര അതിശയം ആരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് എന്റെ ചേട്ടൻ ചേട്ടത്തിയേം അടിച്ചോണ്ട് വരുന്നത്. അയ്യോ ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ഞങ്ങളെക്കാൾ 10 വയസ്സിന്റെ വിത്യാസം ഒള്ളോണ്ട് തന്നെ പുള്ളിക്കാരൻ ഞങ്ങടെ കാര്യത്തിൽ തല ഇടാനെ വരില്ലാരുന്നു. പ്ലസ്ടു കഴിഞ്ഞു അവൻ പഠിച്ചതൊക്കെ അങ്ങ് ബാംഗ്ലൂർ ആണ്. MBA ഒക്കെ കഴിഞ്ഞു അവനു അവിടെ തന്നെ ജോലിം കിട്ടി. പിന്നീട് അവൻ അവിടെ തന്നെ ആരുന്നു. ഇടയ്ക്കു മാത്രെ നാട്ടിലേക്ക് വരാറ് ഒള്ളാരുന്നു. അങ്ങനെ ഈ പ്രാവിശ്യം വന്നപ്പോൾ അവന്റെ ഭാര്യേം ഒണ്ടാരുന്നു കൂടെ. അവന്റെ കൂടെ തന്നെ പഠിച്ചതാണ് ചേട്ടത്തി. പടുത്തം ഒക്കെ കഴിഞ്ഞു ജോലി ഒക്കെ ആയപ്പോഴാണ് ചേട്ടത്തിടെ വീട്ടുകാർ ചേട്ടത്തിടെ കല്യാണം ഒറപ്പിക്കുന്നത് ആ സമയത്താണ് ചേട്ടൻ ചേട്ടത്തിയേം വിളിച്ചോണ്ട് നാട്ടിലോട്ടു വരുന്നതും, രജിസ്റ്റർ മാര്യേജ് ചെയ്യുന്നതും അതിനു ശേഷം ചേട്ടത്തിയേം വിളിച്ചോണ്ട് വീട്ടിലോട്ടു വരുന്നതും. അവൻ നേരത്തെ അമ്മയോട് എല്ലാം പറഞ്ഞിട്ട് ഉള്ളതുകൊണ്ടും അമ്മ അച്ഛനെ കൺവിൻസ് ചെയ്തത് കൊണ്ടും വീട്ടിൽ വലിയ എതിർപ്പുകൾ ഒന്നും ഇല്ലാരുന്നു. പിന്നീട് അച്ഛൻ ചേട്ടത്തിടെ വീട്ടുകാരെ ഒക്കെ വിളിച്ചു സംസാരിച്ചു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എല്ലാം പെട്ടന്ന് സോൾവ് ആയി. ചേട്ടനും ചേട്ടത്തിക്കും നല്ല ജോലി ഒണ്ടാരുന്നത് കൊണ്ടും ജോലി ബാംഗ്ലൂർ ആയതു കൊണ്ടും അവർ ബാംഗ്ലൂർ തന്നെ ഒരു വീട് എടുത്ത് അവിടൊട്ടു താമസവും മാറി.ഞങ്ങളെ കാത്തിരിക്കുന്ന ആ ദുരന്തത്തെ കുറിച്ച് ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടു അനുബന്ധിച്ചു കെട്ടുകാഴ്ച ഒക്കെ ഒണ്ടാരുന്നു.മുഴുവൻ ഏഴു കരയാണ് ഒള്ളത്. ഓരോ കരക്കും ഓരോ ഡ്രസ്സ് കോടാണ് . അഖിലിന് പണ്ട് മുതലേ ഉത്സവത്തിനോടൊന്നും താല്പര്യമില്ലാരുന്നു.ഞാൻ ഞങ്ങടെ കരയുടെ ഡ്രസ്സ് കോഡ് എടുത്ത കൂട്ടത്തിൽ അഖിലിന് ഉള്ളതും കൂടി എടുത്തിരുന്നു. എന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം അവനും എന്റെ കൂടെ വരാമെന്നു സമ്മതിച്ചു. അങ്ങനെ ഞാനും അഖിലും ഒരുമിച്ചു ഉത്സവത്തിന് പോയി. ഞങ്ങടെ കരേടെ കൂടൊള്ള കെട്ടു കാഴ്ചക്ക് ഒപ്പമാണ് ഞങ്ങൾ ഉൽസവം നടക്കുന്ന മൈതാനത്തേക്ക് പോയത്. അങ്ങനെ മൈതാനത്തു ചെന്നുകഴിഞ്ഞു എല്ലാ കരയുടെ കെട്ടുകാഴ്ചയും മൈതാനത്തു നിരന്നു, ചെണ്ടമേളവും ഒക്കെ ആയി ഭയങ്കര ഓളം ആരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു……….

‌തുടരും

‌(എത്രമാത്രം നന്നായിട്ടുണ്ടെന്നു അറിയില്ല. ഏകദേശം കുറച്ചു മാസങ്ങളെ ആയിട്ടൊള്ളു ഈ സൈറ്റിൽ വായന തുടങ്ങീട്ട് അപ്പോൾ തൊട്ടുള്ള ആഗ്രഹമായിരുന്നു ഒരു കഥ എഴുതണം എന്നുള്ളത്. നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രം മുന്നോട്ടു പോകുന്നതാണ്.)

a
WRITTEN BY

admin

Responses (0 )