-50% Intro price for the next 72 hours only!. Buy now →

Kambi stories

ആയില്യം തറവാട് 🪄[Appus]

ആയില്യം തറവാട് Ayillyam Tharavadu | Author : Appus സുഖല്ലേ കുഞ്ഞുങ്ങളെ …..   പരിമിതികൾ വെച്ച് ഒരു പുതിയ കഥ എഴുതുക ആണ്.   സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവണം…   ആയില്യം തറവാട്………… രാത്രിയിലെ 2 ആം യാമം ………………………………………..   ഇരുട്ട് എല്ലായിടത്തും മൊത്തമായി മൂടി കഴിഞ്ഞിരിക്കുന്നു.     തറവാട്ടിലെ പറമ്പിലെ വടക്ക് വശത്തുള്ള പാലമരത്തിൽ നിന്നും പാല പൂവ് പൂത്ത മണം. കാവിന്റെ അകത്തു നാഗ ദൈവങ്ങളെ പ്രേധിഷ്ടിച്ച […]

0
1

ആയില്യം തറവാട്

Ayillyam Tharavadu | Author : Appus


സുഖല്ലേ കുഞ്ഞുങ്ങളെ …..

 

പരിമിതികൾ വെച്ച്

ഒരു പുതിയ കഥ എഴുതുക ആണ്.

 

സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവണം…

 

ആയില്യം തറവാട്…………

രാത്രിയിലെ 2 ആം യാമം

………………………………………..

 

ഇരുട്ട് എല്ലായിടത്തും മൊത്തമായി മൂടി കഴിഞ്ഞിരിക്കുന്നു.

 

 

തറവാട്ടിലെ പറമ്പിലെ വടക്ക് വശത്തുള്ള പാലമരത്തിൽ നിന്നും പാല പൂവ് പൂത്ത മണം.

കാവിന്റെ അകത്തു നാഗ ദൈവങ്ങളെ പ്രേധിഷ്ടിച്ച തറയിലെ വിളക്കിൽ നിന്നും നീല നിറത്തിൽ ഉള്ള ഒരു ചെറിയ വെട്ടം

 

ഇന്ന് പാതിരാക്കുന്നു മനയിലെ ഒരു വിശേഷപ്പെട്ട ദിവസം ആണ്…..

 

 

 

ആ വെളിച്ചം  നക്ഷത്രം കണക്കേ മിന്നിക്കൊണ്ടിരിക്കുന്നു..

 

ഇതേസമയം

ഒരു സ്ത്രീസൗന്ദര്യം തറവാട്ടിലെ തുറന്നിട്ടിരിക്കുന്ന മുറിയുടെ ജനാവാതിലിന്റെ അവിടേക്ക് പുറം തിരിഞ്ഞ് നോക്കി നിൽക്കുന്നു.

 

 

ആ മിന്നിത്തിളങ്ങുന്ന ചെറിയ നീല വെളിച്ചത്തിലും അവളുടെ പിന്നഴക് എടുത്ത് കാട്ടുന്നു……

 

ആൽമരവള്ളികൾ പടർന്നു തൂങ്ങിയ കണക്കേ അവളുടെ മുടിയും.

അവളുടെ പിൻകഴുത്തിൽ

രാത്രിയിലെ ഇളം മഞ്ഞും വിയർപ്പും കൂടി

ഇടകലർത്തിയ നനവും. അവളിൽ കൂടുതൽ ഭംഗി തോന്നിക്കുന്നു

 

അവൾ ആരെയോ പ്രധീക്ഷയോടെ നോക്കി നിൽക്കുക ആണ്

 

 

 

തറവാട്ടിലെ എല്ലാവരും ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു

ഒരാൾ ഒഴികെ…………

 

 

തുറന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി കണ്ണുംനാട്ടിരിക്കുകയാണ് നമ്മുടെ കക്ഷി.

 

ഒരുപാട് ദുഃഖങ്ങളും ദുരന്തങ്ങളും സംഭവിച്ച അവന്റെ ജീവിതം

അവനെ ഒരുപാട് നിരാശപ്പെടുത്തി.

ജീവൻ ഉള്ള മനുഷ്യർ അവനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തി ചിലർ ഒഴികെ

എന്നാലും.

അവന്റെ ജീവിതം

കൈവിടാതെ ഇരിക്കുക ആണ് അവൻ.

നല്ല നാളിനെ തേടിപ്പോകുന്ന തിരക്കിൽ ആണ് നമ്മുടെ കക്ഷി .

 

അവനെ

കുറച്ചുനാൾ നമ്മൾക്ക് …..

പിൻ തുടരാം……

 

 

 

 

 

 

 

 

 

 

പുറത്തേക്ക് നോക്കി ഇരുന്നൂക്കൊണ്ട് അവൻ ചിന്തിച്ചു തുടങ്ങി…..

 

 

അമ്മയും അച്ഛനും അമ്മുചേച്ചിയും എന്നെ വിട്ടു പിരിഞ്ഞിട്ട് ഇന്നത്തേക്ക് 2 വർഷം ആയി.

ആകെ ഒറ്റപ്പെടൽ ആണ്

 

സമാധാനം ആയി ഉറങ്ങിയിട്ട് കാലം കുറെ ആയി………….

 

എനിക്ക് ഇപ്പൊ 23 വയസായി

പേര് ഹരി പ്രസാദ്….

 

പഴയ സ്വപ്നങ്ങളിലൂടെ ഒഴുകി നടക്കുമ്പോൾ

“അവന്റെ കണ്ണുകൾ പതിയെ ഈറൻ അണിയാൻ തുടങ്ങി….

 

 

കണ്ണടച്ചാൽ ദുസ്വപ്നം.

എന്തേലും കണ്ടു ഉറക്കം പോവും ഞെട്ടി ഉണരും.

 

എന്നാൽ ചിലരാത്രികളിൽ സമ്മാധാനമായ ഉറക്കം കിട്ടാറുണ്ട് എനിക്ക്.

ആ രാത്രികളിൽ എന്റെ അടുത്ത് ആരുടെയോ സാനിധ്യം തോന്നാറുണ്ട്.

 

ഒരു നേർത്ത സ്പർശം എന്റെ തലയിലൂടെ ഇങ്ങനെ ഒഴുകി നടക്കും.

ചന്ദനത്തിന്റെ മണം ആവും അപ്പൊ

മുറി മുഴുവനും.

പക്ഷെ കണ്ണ് തുറക്കാൻ സാധിക്കില്ല.

ആരാവും.

ചിലപ്പോൾ

എനിക്ക് തോന്നുന്നതാവും

അല്ലാതെ ഇവടെ

ആര് വരാൻ……

 

 

 

 

എന്തോ ഈ ജീവിതം എനിക്ക് മടുക്കാൻ തുടങ്ങിയിരിക്കുന്നു

എന്തിന് വേറെ പറയുന്നു.

 

ചുരുക്കി പറഞ്ഞാൽ ജീവിതം വരെ അവസാനിപ്പിച്ചാലോ എന്ന് കരുതിയതാണ്.

പക്ഷെ!

“വിധി” അതിന് സമ്മതിക്കുന്നില്ല ഏതോ ഒരു ശക്തി എന്നെ അതിൽനിന്നും പിൻ ന്തിരിപ്പിക്കും പോലെ.

 

 

 

എനിക്ക് ആകെ ഉള്ള ഒരു ആശ്വാസം

അത് മുത്തശ്ശി ആണ്

 

ഈ ലോകത്തിൽ ഇപ്പോൾ എന്നെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന വെക്തി അവരാണ്.

 

തറവാട്ടിൽ ചിലർക്ക് ഒഴികെ.

ബാക്കി ഉള്ളവർക്ക് ഒന്നും എന്നെ കണ്ടൂടാ

കാരണം

ഞാൻ പറയാം.

 

എന്റെ അമ്മയുടെ പ്രണയ വിവാഹം ആയിരുന്നു

 

 

അച്ഛൻ ജാതിപരമായി താഴ്ന്ന ഒരു കുടുംബത്തിലെ ആളായിരുന്നു.

 

അതാണ് എല്ലാവരും എന്നെ വെറുക്കാൻ ഉള്ള കാരണം

“അതിൽ ഉണ്ടായ ഒരു ജന്മം അല്ലേ ഞാൻ ”

അപ്പൊ എന്നേം കണ്ടൂടാ.

 

 

 

പിന്നെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും മരണത്തിന് ശേഷം ആണ് മുത്തശ്ശി എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്.

 

 

വന്നുകയറിയമുതൽ ഇവടെ വരെ എന്നെ എല്ലാവർക്കും വെറുപ്പാണ്.

 

 

പക്ഷെ!

അവരോടൊക്കെ മുത്തശ്ശി എതിർത്തുനിന്നു

 

ഇവിടെ എന്നെ നിർത്തി.

 

 

 

 

 

 

പുറത്തെ കാഴ്ചകൾ വളരെ ബംഗിയുള്ളതു ആണ്

അതുപോലെ തന്നെ തറവാടും പരിസരവും

 

പക്ഷെ എനിക്ക് ഇതൊന്നും ആസ്വദിക്കാൻ യോഗം ഇല്ലാ…

 

മുറിയിൽ നിന്ന് അധികം പുറത്ത് ഇറങ്ങാറും ഇല്ലാ

 

വെറുതെ ഇങ്ങനെ നോക്കി ഇരിക്കാൻ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടൊള്ളു.

 

എന്നെ എലാവരും അകറ്റി നിർത്തും എന്നോട് ആരും സംസാരികാറും ഇല്ലാ

 

അങ്ങനെ ആണ് ഇവടെ

 

മുത്തശ്ശിക്ക് നാല് മക്കൾ ആണ് അതിൽ ഏറ്റവും ഇളയത് ആണ് എന്റെ അമ്മ “ഭദ്രാ .

അച്ഛന്റെ പേര് “അജയൻ”

 

പിന്നെ ഞാൻ പറഞ്ഞില്ലേ

എന്റെ ചേച്ചി അമ്മു

അവളുടെ പേര് “ഹർഷ ”

 

 

 

 

 

 

ഹ്മ്മ്…..

എന്റെ കൈയിൽ ഇപ്പൊ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത്

ഞങൾ നാലാളുടെ ഒരു ഫോട്ടോയും പിന്നെ എന്റെ കുറച്ചു സാധനങ്ങളും പിന്നെ എന്റെ അമ്മയുടെ ഈ മുറിയും.

 

 

 

എന്റെ ദൈവമേ എന്നാണ് ഇതിനൊക്കെ ഒരു അവസാനം ആവോ…??

 

 

“അവൻ പിന്നെയും പഴയ ഓർമകളിലേക്ക് വഴുതിപോകാൻ തുടങ്ങി ”

 

 

 

 

പണ്ട് ഞാൻ ചെറിയകുട്ടി

ആയി ഇരിക്കുമ്പോൾ അമ്മ ഒരു കഥ പറയുമായിരുന്നു

 

തറവാട്ടിലെ മിന്നിത്തിളങ്ങുന്ന കാവിലെ കല്ലിനെ പറ്റി

 

ആ കല്ല് തിളങ്ങുന്നത് കാണാൻ നല്ല ഭംഗി ആണത്രേ

 

ചില പ്രധാനപ്പെട്ട ദിവസങ്ങളിൽ മാത്രമേ ആ കല്ല് തിളങ്ങുകയൊള്ളു

 

 

പിന്നെ.

അത് തിളങ്ങുന്നത് അങ്ങനെ അധികം ആരും കണ്ടിട്ടില്ല.

 

 

 

ആ വെട്ടം കാണണം എന്ന് ഉണ്ടെങ്കിൽ ഒരു ഭാഗ്യം ഒകെ വേണം

 

 

ആ വെട്ടത്തിന് മുന്നിൽ നിന്ന് എന്ത് ആഗ്രഹിച്ചാലും അത് സഫലം ആവും എന്നാണ് അമ്മ പറഞ്ഞത്.

 

 

 

അമ്മ പറഞ്ഞ കാവും ആ മിന്നിത്തിളങ്ങുന്ന കല്ലും കാണാൻ എനിക്ക് നല്ല ആഗ്രഹം ആണ്.

പക്ഷെ

എന്നെ അങ്ങട് പോകാൻ ആരും സമതിക്കില്ല

എന്നാണ് സാരം.

 

 

ഞാൻ കാവിൽ കയറിയാൽ അവിടെ

 

അശുദ്ധി ആവുംപോലും.

 

 

ഞാൻ ഒരു ദിവസം വലിയ മാമനോട് കാവിൽ കയറണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ എന്നോട് പുള്ളി പറഞ്ഞത് ആണ്

ഈ കാര്യം..

 

എന്റെ അവസ്ഥയ്യ്…..

 

പിന്നെ ഞാൻ അതോട്ട് ചോദിക്കാനും പോയില്ല

എന്തിനാ വെറുതെ…

ആർക്കും ഒരു ശല്യമാവാണ്ടേ

അതന്നെ നല്ലതും

ഇവിടുന്നു പോകാം എന്ന് വച്ചാൽ മുത്തശ്ശിഓട്ടു സമ്മതിക്കും ഇല്ലാ..

 

 

 

 

ചെറിയ ഷീണം തോന്നുന്നുണ്ട്

വെറുതെ ഓരോ കാര്യങ്ങൾ ചിന്തിച്ച് സമയം പോയത് അറിഞ്ഞില്ല എന്റെ ദൈവമേ ……

നെ കാത്തോണേ.

 

അവൻ പതിയെ കട്ടിലില്ലേക്ക് കിടന്നു പിന്നെ എപ്പോഴോ അറിയാതെ അവൻ നിദ്രയിലേക്ക് വഴിമാറിയിരുന്നു……..

 

 

 

 

 

 

 

 

രാവിലെ വാതിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..

 

ഹാ…….

 

ഞാൻ പതിയെ എഴുനേറ്റു

 

ആരാ ഈ രാവിലെ തന്നെ..

 

 

ഹരിയേട്ടാ ഒന്ന് എഴുന്നേറ്റ് വയ്യോ എത്ര നേരായി ഞാൻ വിളിക്കുന്നു

ദേ ഞാൻ ഇപ്പൊ ഇത് ചവിട്ടി പൊളിക്കും ട്ടോ..

 

 

“ഹരിയുടെ മുഖത്തു oru പുഞ്ചിരി വിരിഞ്ഞു ”

 

 

 

എനിക്ക് തോന്നി…

 

 

ഹാ ഞാൻ പറഞ്ഞില്ലല്ലോ

എന്റെ ചെറിയ മാമ്മന്റെ

ഇളയ മകൾ” ഗോപിക ”

ഇപ്പൊ ഡിഗ്രിക്ക് പഠിക്കുന്നു

മണിക്കുട്ടി എന്ന് വിളിക്കും

മുത്തശ്ശി കഴിഞ്ഞാൽ എന്നോട് സ്‌നേഹം ഉള്ളതു ഇവൾകാണ്

 

ദാ വരണ് മണിക്കുട്ടി യ്യേ

 

ഞാൻ മുഖം ഒന്ന് തുടച്ചു കൊണ്ട് വാതിലിന്റെ അടുത്തേക്ക് ചെന്നു

 

 

വാതിൽ തുറന്നപ്പോൾ അതാ

പച്ചയും ചുകപ്പും നിറങ്ങൾ കലർന്ന ധാവണി ചുറ്റി മുല്ലപൂവ് ഒക്കെ ചൂടി ആളു മുന്നിൽ നിൽക്കുന്നു.

 

“എന്റെ ദൈവമേ

 

ഇതാണോ അമ്മ പറയാറുള്ള കാവിലെ മിന്നിത്തിളങ്ങുന്ന നിധി ”

 

എന്നെ പറഞ്ഞിട്ട് കാര്യം ഇല്ലാ.

 

അവളെ കാണാൻ ഇത്തിരി ഭംഗി കൂടുതൽ ആണ് .

 

 

 

അല്ല രാവിലെ തന്നെ ഇങ്ങനെ കെട്ടി ഒരുങ്ങാൻ ഇവളെ കല്യാണംമറ്റും ആണോ ഇന്ന്…..

 

“ഞാൻ മനസ്സിൽ ചിന്തിച്ചു”

 

“ഉണ്ടക്കണ്ണുകളും അതിനൊത്ത

കൺപ്പീലിയും

കട്ടിപിരികവും

ചെറിയ ചുണ്ടുകളും

മുല്ല മുട്ടുപോലുള്ള പല്ലുകളും

അരക്ക് താഴേക്ക് നീണ്ടു കിടക്കുന്ന മുടിയും

 

അതിനൊത്ത

ശരീരസൗന്ദര്യവും.

അതാണ് ഗോപിക “.

 

 

 

 

 

ഇതൊക്കെ കണ്ട്

സത്യം പറഞ്ഞാൽ

മിന്നൽഅടിച്ച പോലെ ആണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.

 

 

 

ഞാൻ വായ്യും തുറന്നു നിൽക്കുന്നത് കണ്ടിട്ട്

അവൾ എന്നെ തോണ്ടി വിളിച്ചു.

 

അതെ….

 

എന്താ മാഷെ ഇങ്ങനെ നോക്കുന്നെ

 

എങ്ങനെ ഉണ്ട്?

 

ഞാൻ അതേ നിൽപ്പ് തന്നെ തുടർന്നു

 

 

ഭംഗി ഉണ്ടോ?

 

 

പിന്നെയും അതേ നിൽപ്പ് തുടർന്ന എന്നെ ബോധത്തിലേക്ക് കൊണ്ടുവന്നത്

 

എന്റെ കൈയിൽ ഒരു നുള്ള് കിട്ടിയപ്പോൾ ആണ്.

 

 

സ്സ്……..

 

എന്താ നീ കാട്ടിയെ എനിക്ക് വേദനിച്ചു ട്ടോ

 

ഞാൻ നുള്ള് കിട്ടിയ ഭാഗം ഉഴിഞ്ഞുക്കൊണ്ട് പറഞ്ഞു

 

നന്നായി പോയി

ഇങ്ങനെ പ്രതിമ പോലെ നിന്നപ്പോൾ ജീവൻ ഉണ്ടോ എന്ന് നോക്കിയത് ആണ്.

 

“അവൾ കെറുവോടെ പറഞ്ഞു ”

 

പണ്ടാരം മേത്ത് തൊട്ടാൽ വേദന ആണ്.

ഞാൻ അവളെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടിട്ടാന്ന് തോന്നുന്നു.

 

പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു

ഇനിയെങ്കിലും ഒന്ന് പറ എങ്ങനെ ഇണ്ട്.?

 

അവൾ ദാവാണിയുടെ അറ്റം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും

രണ്ട് കറക്കം കറങ്ങിങ്ങിയാണ്    ചോദിച്ചത്

 

 

 

” തത്കാലം അവളെ പൊക്കി പറയാൻ ഇപ്പൊ മൂഡ്‌ ഇല്ലാ!

 

അസൂയക്കൊണ്ട് അല്ലട്ടോ

അവളെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ.

അതോണ്ട് ഒന്ന് തളർത്തി നോക്കാ “.

 

 

 

എന്റെ ദൈവമേ ………..

 

എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ

 

എന്താ ഹരിയേട്ടാ…..

 

“അകാംശയോടെ അവൾ ചോദിച്ചു ”

 

ഒന്നും ഇല്ല്യാ…

 

പറ ഹരിയേട്ടാ പ്ലീസ്‌

 

“അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു ”

 

 

എന്റെ പൊന്നു മകളെ രാവിലെ നല്ലൊരു കാണിക്കാണാം എന്ന് വിചാരിച്ചു എഴുന്നേറ്റത് വന്നത് ആണ് ഞാൻ.

 

അതഅങ്ങട്ട് കുളമാക്കിയപ്പോ നിനക്ക് സമാധാനം ആയില്ലേ.

 

“ഞാൻ കപട ദേഷ്യത്തോടെ അവളെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു ”

 

അതുവരെ നൂറു വാൾട്ടില്

 

ചിരിച്ചിരുന്ന അവളുടെ മുഖം അങ്ങട്ട് മാറി

 

 

 

 

“കുറച്ച് നേരം എന്നെത്തന്നെ നോക്കിനിന്നുക്കൊണ്ട് അവൾ പറഞ്ഞു ”

 

 

 

ഹ്മ്മ്

ഞാൻ പോവാണ്

 

പോക്ക് കണ്ടാൽ അറിയാം നല്ല ഫീൽ ആയിട്ട് ഉണ്ട്.

 

 

അയ്യേ പോവാണോ

 

 

നിക്ക് നിക്ക് സോറി

ഞാൻ അവളുടെ മുന്നിലേക്ക് കയ്യറി നിന്നുകൊണ്ട് പറഞ്ഞു

 

എനിക്ക് ഒന്നും കേൾക്കണ്ട നിങ്ങളുടെ സോറി

 

മാറങ്ങട്ട്

 

എന്നെയും തട്ടി മാറ്റിക്കൊണ്ട് അവൾ മുന്നിലേക്ക് നടന്നു

 

 

പെട്ടന്ന് ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു

 

“സുച്ചിട്ടപോലെ അവൾ നിന്നു”

 

 

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നിന്നു.

 

മണിക്കുട്ടിയ്യേ…

ഞാൻ വെറുതെ പറഞ്ഞത് അല്ലേ.

 

നല്ല ഭംഗി ഇണ്ട് ട്ടോ എന്റെ സുന്ദരിയേ കാണാൻ

അവളുടെ ആ കുഞ്ഞുമുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.

 

മുഖത്തു വന്ന പുഞ്ചിരി ഒളിപ്പിച്ക്കൊണ്ട്

കബടദേഷ്യത്തോടെ

അവൾ പറഞ്ഞു

 

കൈ വിട്ടേ എനിക്ക് പോണം.

 

ആാാഹാ….

എന്നാപ്പോയ്ക്കോ

എനിക്ക് ആരേയും കാണണ്ട

ഞാനും ദേഷ്യം അഭിനയിച്ചു..

 

ഹ്മ്മ്

 

 

പോകുന്ന വഴിക്ക് അവൾ

വിളിച്ചു പറഞ്ഞു

മുത്തശ്ശി അനേഷിക്കുന്നുണ്ട്

 

ചവിട്ടികുലുക്കി കൊണ്ട്ഉള്ള അവളുടെ പോക്കും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ നിന്നു ……

 

കുറച്ച് നേരത്തിന് ശേഷം….

 

ഇനി ഒന്ന് കുളിക്കാം…..

ഇപ്പൊ ഒരു മനസുഗം…

 

മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ്‌ ഒക്കെ എടുത്ത് കുളിക്കാനായി കയറി

തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകുമ്പോൾ ഒരു സുഖം……

 

കുളിയും മറ്റുപരുവാടികളും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി

 

ഒരു വെള്ളമുണ്ടും കറുപ്പ് ഷർട്ടും ആണ് ഇപ്പോൾ എന്റെ വേഷം

പെട്ടെന്ന് ഒരു കാര്യം മിന്നൽ അടിച്ചപോലെ എനിക്ക് ഓർമ വന്നു

 

ദൈവമേ ഇന്ന് മണിക്കുട്ടിയുടെ പിറന്നാൾ ആണല്ലോ

 

ഇന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞതാ….

 

വെറുതെ അല്ല രാവിലെ തന്നെ മാറ്റി ഒരുങ്ങി വന്നത്

ഇന്ന് മിക്കവാറും എന്റെ പതിനാരടിയന്ത്രത്തിനു ഊണ്  കഴിക്കാം

ഇവിടെ എല്ലാവർക്കും.

 

അത്രക്ക് നല്ല സാധനത്തിനെ ആണ് ഞാൻ ഇന്ന് രാവിലെ തന്നെ തിരി കൊളുത്തി വിട്ടത്

 

ശേ…

ഞാൻ ആ കാര്യം പറ്റെ അങ്ങട് മറന്നു പോയി.

 

ഇനി ഒന്നേ ചെയ്യാൻ ഒള്ളു

കാലു പിടിക്കാം……

 

ഞാൻ വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി

സകല  ദൈവങ്ങളെയും വിളിച്ച് ആണ് ഇപ്പോൾ എന്റെ നടത്തം

 

പടികൾ ഇറങ്ങി  താഴേക്ക് ചെല്ലുമ്പോൾ

മുത്തശ്ശി പുറത്തുള്ള ചാരു കസേരയിൽ ഇരിക്കുന്നുണ്ട്

 

ഞാൻ വേഗം അങ്ങോട്ട്‌ ചെന്നു

മുത്തശ്ശി…

 

 

 

അമ്പടി കള്ളി ഇവടെ ഇരിക്കാ

ഞാൻ ചെന്ന് കവിളിൽ ഒരു ഉമ്മ കൊടുത്തു

 

മുറുക്കി ചുവന്ന പല്ല് കാട്ടി മുത്തശ്ശി എന്നോട് ചിരിച്ചു

 

പെട്ടെന്ന് മുത്തശ്ശിയുടെ മുഖത്തു ദേഷ്യം വന്നു

 

പോടാ….

 

നീ എന്നോട് മിണ്ടാൻ വരണ്ട

ഇന്നലെ രാത്രി പുതിയ സിനിമാ കഥ പറഞ്ഞു തന്നില്ലല്ലോ നീ..

ഞാൻ ഒരുപാട് കാത്തിരുന്നു നീ വരും എന്ന് വിചാരിച്ച്.

എന്നെ പറ്റിച്ചില്ലേ നീ

 

അപ്പൊ അതാണ് കാരണം.

അയ്യേ ഞാൻ ഇന്നലെ നേരത്തെ ഉറങ്ങിയത് കൊണ്ടല്ലേ.

പിണങ്ങല്ലേ

 

ഇന്ന് ഞാൻ പറഞ്ഞു തരാം..

 

സത്യം…

 

 

പെട്ടെന്ന് മുത്തശ്ശിയുടെ മുഖത്തെ ദേഷ്യം പോയ പോലെ..

 

ഇന്റെ കുട്ടി എന്തിനാ നുണ പറയണേ

ഇന്നലെ ഞാൻ കണ്ടല്ലോ രാത്രീയിൽ മുറിയിൽ വെളിച്ചം

 

ഞാൻ പെട്ടെന്ന് ഒന്ന് പകച്ചു.

 

ഇന്റെ കുട്ടി രാത്രി ഉറങ്ങാറില്ലേ

 

ഞാൻ പതിയെ തല താത്തി

 

എന്റെ തല മുകളിലേക്ക് ഉയർത്തിക്കൊണ്ട്

മുത്തശ്ശി പറഞ്ഞു.

 

ഇന്റെ കുട്ടി സങ്കടപെടേണ്ട എല്ലാം ശെരി ആവും ട്ടോ…..

 

പതിയെ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു

 

ഞാൻ പതിയെ പുഞ്ചിരിച്ചു

പെട്ടന്ന് ആണ് അത് സംഭവിച്ചത്….

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ചെ വേണ്ടായിരുന്നു പാവത്തിന് വെഷമം ആയിട്ടുണ്ടാവും

a
WRITTEN BY

admin

Responses (0 )