-50% Intro price for the next 72 hours only!. Buy now →

Kambi stories

♥️അവിരാമം♥️ 5 [കർണ്ണൻ]

 ♥️അവിരാമം 5♥️ Aviramam Part 5 | Author : Karnnan [ Previous Part ] [ www.kkstories.com]   …വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു…….. സാഹചര്യങ്ങൾ വളരെ മോശം ആയിരുന്നു… അങ്ങനെ ഉള്ള ഒരവസ്ഥയിൽ എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നോ നിങ്ങള്ക്ക് ഇഷ്ടപ്പെടുമെന്നോ അറിയില്ല. അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് എഴുതി അറിയിക്കുക…. കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം കർണ്ണൻ……. 🙏   💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ… ഇത് […]

0
1

 ♥️അവിരാമം 5♥️

Aviramam Part 5 | Author : Karnnan

[ Previous Part ] [ www.kkstories.com]


 

…വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു……..

സാഹചര്യങ്ങൾ വളരെ മോശം ആയിരുന്നു… അങ്ങനെ ഉള്ള ഒരവസ്ഥയിൽ എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നോ നിങ്ങള്ക്ക് ഇഷ്ടപ്പെടുമെന്നോ അറിയില്ല. അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് എഴുതി അറിയിക്കുക…. കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം

കർണ്ണൻ……. 🙏

 

💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ… ഇത് അവരുടെ പ്രണയമാണ് 💕

 

…ഏറെ നേരത്തെ ഉറക്കത്തിനു ശേഷം ഹിരൺ മയക്കം വിട്ടു എഴുന്നേറ്റു..കട്ടിലിൽ എഴുന്നേറ്റു ഇരുന്നു രണ്ടു കയ്യും മുകളിൽ കോർത്തു പിടിച്ചു അവൻ ഒന്ന് മൂരി നിവർന്നു.. കൂടെ ഒരു കോട്ടുവായും

ആാാാ ഹ്ഹഹ്ഹ ആ ഹ്ഹഹ്ഹ….

അതെ അവസ്ഥയിൽ കണ്ണ് മലർക്കേ തുറന്ന ഹിരൺ തന്റെ മുന്നിൽ ദേഷ്യത്തിൽ ചുവന്നു കലങ്ങിയ കണ്ണുമായി തന്നെ തന്നെ തുറിച്ചു നോക്കുന്ന നിരഞ്ജനയെയാണ് കണ്ടത്..

തന്റെ തോന്നലാണോ എന്നറിയാൻ കണ്ണ് രണ്ടും കൂട്ടി തിരുമി അവൻ ഒന്ന് കൂടെ വ്യക്തത വരുത്തി.

അതെ തന്നെ തന്നെയാണ് നോക്കുന്നത്. വെറും നോട്ടം മാത്രം അല്ല കൈ രണ്ടും ചുരുട്ടി പിടിച്ചു നല്ല ദേഷ്യത്തിൽ തന്നെയാണ്.

മനസ്സിൽ ഇല്ലാത്തതു മുഖത്തു വർത്താൻ ശ്രമിച്ചു കൊണ്ട് അവൻ അവൾക്കു നേരെ ഒരു പുഞ്ചിരി എറിഞ്ഞു നോക്കി. പക്ഷെ മുഖത്തു വിരിഞ്ഞത് ഒരു പുച്ഛം കലർന്ന ചിരി ആയിരുന്നു. എന്നാൽ അതിന്റെ പതിന്മടങ്ങു ബലത്തിൽ കനത്തിൽ ഒരു പുച്ഛം ആയിരുന്നു നിരഞ്ജന തിരിച്ചു കൊടുത്തത്.

ദേഷ്യത്തിൽ എന്തോ പിറു പിറുത്തു കൊണ്ട് നിരഞ്ജന മുഖം അവനിൽ നിന്നും വെട്ടിച്ചു.

ശെടാ.. ഇവളുടെ അഹങ്കാരം കണ്ടാൽ തോന്നും ഞാൻ ഇവളുടെ വീട്ടിൽ പോയി കിടക്കുവാണെന്നു….

പറഞ്ഞത് പതിയെ ആയിരുന്നെങ്കിലും അത് അവൾ കേട്ടിട്ടുണ്ട് എന്ന് അവനു ഉറപ്പായിരുന്നു. പക്ഷെ അതിനവൾ കേട്ട ഭാവം പോലും കാണിക്കാതെ മുഖത്തെ പുച്ഛത്തിന്റെയും ദേഷ്യത്തിന്റെയും അളവ് വർധിപ്പിക്കുകയാണ് ചെയ്തത്..

എന്റെ ജീവിതം തുലച്ചിട്ടു അവളുടെ അഹങ്കാരം കണ്ടില്ലേ.. മനസ്സിൽ പറഞ്ഞു കൊണ്ട് അവളിലേക്ക് വീണ്ടും നോക്കിയപ്പോളാണ് അവളുടെ ഡ്രസ്സ്‌ അവൻ ശ്രദ്ധിച്ചത്…

അതെ തന്റെ ഡ്രസ്സ്‌.. എന്റെ പാന്റും ടി ഷർട്ടും. എടുത്തു ഇട്ടതും പോരാഞ്ഞിട്ടു എന്നെ പുച്ഛിക്കുന്നോ.. ചോദിച്ചിട്ട് തന്നെ കാര്യം.

നിരഞ്ജനയോടു ഏണി വയ്ക്കാൻ തന്നെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച ഹിരൺ കട്ടിലിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടക്കാനാഞ്ഞതും അവൾ മുന്നോട്ടു നടന്നു വന്നു. മുഖത്തോട് മുഖം വന്നപ്പോൾ കലങ്ങി ചുവന്ന കണ്ണുരുട്ടി അവനെ നോക്കി ദഹിപ്പിച്ച നിരഞ്ജന കട്ടിലിൽ കിടന്ന തന്റെ ഡ്രസ്സ്‌ എല്ലാം വാരി പെറുക്കി എടുത്തു അവനെ ഒന്നുകൂടി നോക്കി ദഹിപ്പിച്ചു ബാത്ത് റൂമിലേക്ക്‌ നടന്നു.

അപ്പോളാണ് ഹിരണിനു അവളുടെ ദേഷ്യത്തിന്റെ കാരണം മനസിലായത്. ഇത്രയും സമയം താൻ കിടന്നുറങ്ങിയത് അവളുടെ സാരിക്കും പാവാടയ്ക്കും ബ്ലൗസിനും മുകളിൽ ആയിരുന്നു.

മാത്രമല്ല ഈ സമയമത്രയും താൻ മുഖം ചേർത്ത് വച്ചു കിടന്നിരുന്നത് അവളുടെ പാന്റിയുടെ പുറത്തായിരുന്നു എന്നതോർത്തപ്പോൾ അവനു ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്ന് തോന്നി പോയി.

ഉറക്കത്തിന്റെ ക്ഷീണത്തിൽ കട്ടിലിൽ കിടന്നിരുന്ന ഡ്രസ്സ്‌ ഒന്നും കണ്ണിൽ കണ്ടില്ല എന്നതാണ് സത്യം..

ഛേ നാണക്കേട് ആയല്ലോ.. സാരിയും പാവാടയും ഒക്കെ പോട്ടെന്നു വയ്ക്കാം. പക്ഷെ ഇന്നേഴ്സിന്റെ പുറത്താണല്ലോ ഇത്രയും സമയം കിടന്നതു.. ശെ എന്ത് വിചാരിച്ചു കാണും. താനൊരു കാമപ്രാന്തൻ ആണെന്ന് കരുതി കാണും..

ബാത്ത് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട ഹിരൺ ചിന്തകൾ വെടിഞ്ഞു അങ്ങോട്ടേയ്ക്ക് നോക്കി.

ഡ്രസ്സ്‌ എല്ലാം അതെ പടി കയ്യിൽ പിടിച്ചിട്ടുണ്ട്. ഇവള് പിന്നെ എന്തിനാ ഇതും കൊണ്ട് ബാത്‌റൂമിൽ പോയത്. ഡ്രസ്സ്‌ കിടക്കുന്നതു അറിയാതെ അല്ലെ ഞാൻ അതിന്റെ പുറത്തു കിടന്നു ഉറങ്ങിയത്. സ്വന്തം ഡ്രസ്സ്‌ കയ്യിൽ ഉണ്ടെങ്കിൽ മാത്രമേ ഇവൾക്ക് ബാത്ത് റൂമിൽ കാര്യം സാധിക്കാൻ പറ്റുവൊള്ളോ

അങ്ങനെ ആവശ്യമുള്ളതും ഇല്ലാത്തതും ആയ ചിന്തകളിലൂടെ അവന്റെ മനസ് സഞ്ചരിച്ചു.

കയ്യിലിരിക്കുന്ന ഡ്രസ്സിലേക്ക് വീണ്ടും നോക്കിയപ്പോളാണ് ഹിരണിനു നിജസ്ഥിതി മനസിലായത്. ബ്രായും പാന്റീയും കയ്യിൽ ഇല്ല. അത് ഇടനാണ് അവൾ ബാത്ത് റൂമിൽ പോയത്. അത് അറിയാനും ഉണ്ട്. ബാത്ത് റൂമിലേക്ക് പോയപ്പോളുണ്ടായിരുന്ന അവളുടെ മുന്നഴകിന്റെയും പിന്നഴകിന്റെയും അനാവശ്യമായ തെറിച്ചു ചാട്ടം എല്ലാം അടങ്ങിയിട്ടുണ്ട്.

ഹിരൺ നിരഞ്ജനയുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കി.

ദേഷ്യഭാവത്തിന് ഒരല്പം മയം വന്നത് പോലെ അവനു തോന്നി.

അറിയാതെ ആയാലും ഡ്രെസ്സിനു മുകളിൽ കിടന്നതു ഒരു തെറ്റായ പോലെ അവനു തോന്നി. മാറിയിടാൻ മറ്റൊന്നും ഇല്ലാതിരുന്നത് കൊണ്ടാവും. പിന്നെ അടിവസ്ത്രത്തിൽ കിടന്നതും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടാവും. എന്തായാലും ഒരു സോറി പറഞ്ഞേക്കാം..

സോ………

പറയാൻ വാ തുറന്നെങ്കിലും അവനു അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല..

പട്ടി പുച്ഛം മുഖത്തു കാണിച്ചു കൊണ്ട് നിരഞ്ജന റൂമിൽ നിന്നും ഇറങ്ങി പോയി….

ഓരോ നിമിഷവും അവളുടെ മുന്നിൽ ചെറുതാവുന്നത് പോലെ അവനു തോന്നി..

താൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ഇത് വരെ ചെയ്തിട്ടില്ല പിന്നെ എന്താണാവോ ഇങ്ങനെ…

മാപ്പ് പറയാൻ ചെന്നപ്പോളും കിട്ടുന്നത് അവഗണയും അപമാനവും മാത്രം.

പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താൻ അനുഭവിച്ചിട്ടുള്ള അപമാനം വച്ചു നോക്കിയാൽ ഇപ്പോളുണ്ടാകുന്നതൊന്നും ഒന്നുവല്ല എന്നത് അവനും തോന്നി

ഹിരൺ ചാർജിലിട്ട ഫോൺ എടുത്തു സമയം നോക്കി ഉച്ചയ്ക്ക് 1.30

രണ്ടു ദിവസത്തെ ക്ഷീണത്തിന്റെ ആവും സമയം പോയതൊന്നും അറിഞ്ഞില്ല. ഇച്ചേയി വന്നു കാണുവോ.. 10 മണി ഒക്കെ ആവുമ്പൊ എത്തേണ്ടതാണ്.. ഇച്ചേയി കൂടെ ഇല്ലേ വട്ടായി പോകും ഈ അവസ്ഥയിൽ..

ഉറക്കച്ചടവ് പൂർണ്ണമായും വിട്ട് മാറാത്തതിനാൽ അവൻ ഒരു കുളിയും കൂടെ പാസാക്കി. കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി ബാൽകണിയിൽ ചെന്ന് ഹിരൺ വെറുതെ പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു. പപ്പയുടെ വീടിനുള്ളിൽ ഇച്ചേയിയുടെ കാർ കണ്ടതോടെ ഹിരണിനു മനസ്സിൽ ഒരു ആശ്വാസം തോന്നി തുടങ്ങി..

വയറു കത്തുന്നുണ്ടല്ലോ ദൈവമേ രണ്ടു ദിവസമായി എന്തേലും ഒന്ന് കഴിച്ചിട്ട്

വയറിൽ തടവികൊണ്ട് നിന്നപ്പോളാണ് പിന്നിൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടത്…

ആഹാ വന്നോ അപ്പു മാമന്റെ കുറുമ്പി…

ഹിരൺ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുഞ്ഞുടുപ്പും ഇട്ടു കയ്യും കെട്ടി ചുണ്ടും കൂർപ്പിച്ചുനിക്കുവാണ് ഇവ…..

എസ്തർ ഇവ മരിയ. ബിൻസിയുടെയും സിബിയുടെയും 5 വയസുള്ള ഏക മകൾ..

പോ.. ഞാൻ അപ്പുമാമനോട് പിണങ്ങി…

ഹിരൺ ചെന്ന് ഇവയുടെ മുന്നിൽ മുട്ട് കുത്തി നിന്നു അവളെ രണ്ടു കൈ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു.

അയ്യോ.. അതെന്തിനാ കുറുമ്പി മാമനോട് പിണങ്ങിയത്….

മാമന്റെ കല്യാണത്തിന് എന്നെ കൊണ്ട് പോയില്ലല്ലോ…

അയ്യേ അതിനു കുറുമ്പിയോട് ആരാ പറഞ്ഞത് മാമന്റെ കല്യാണം ആയിരുന്നു എന്ന്…

അമ്മമ്മേം അമ്മേം ഒക്കെ പറഞ്ഞല്ലോ….

അത് കുറുമ്പിയെ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാട്ടോ…കുറുമ്പിയെ കൂട്ടാതെ മാമൻ അങ്ങനെ പോകുവോ…

ഹിരൺ അവളെ വാരിയെടുത്തു അവളുടെ രണ്ടു കവിളിലും മുത്തം കൊടുത്തു…

തിരിച്ചു അവളും അവനെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചോടു ചേർന്ന് കിടന്നു..

ആ സമയം ബിൻസി ഇരുവർക്കും ഇടയിലേക്ക് കയറി വന്നു. പിന്നാലെ നിരഞ്ജനയും..

നിരഞ്ജനയെ കണ്ടതോടെ ഇവ ഹിരണിന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങി നിരഞ്ജനയുടെ അടുത്തേക്ക് പാഞ്ഞു. എങ്ങനെയാണോ ഹിരണിന്റെ കൈകളിൽ ഇരുന്നത് ഒട്ടും വ്യത്യാസം ഇല്ലാതെ തന്നെ ഇവ നിരഞ്ജനയുടെ നെഞ്ചോടു ചേർന്ന് കിടന്നു.

ഇത്ര പെട്ടെന്ന് ഇവയെ കയ്യിൽ എടുത്തോ.. പരിചയം ഇല്ലാത്തവരോട് അങ്ങനെ അത്ര അറ്റാച്ച്മെന്റ്റ് ഒന്നും ഇവ കാണിക്കാറില്ല. മാത്രമല്ല താനുണ്ടെങ്കിൽ അവൾ ആരുടേയും കയ്യിൽ പോകാറും ഇല്ല. ഹിരണിനു അത് ഒരു അത്ഭുതം തന്നെ ആയിരുന്നു.ഒപ്പം നിരഞ്ജനയോടു ഒരല്പം ഈഗോയും തോന്നാതിരുന്നില്ല.

ഇവയെ കൊഞ്ചിച്ചു കൊണ്ട് നിരഞ്ജന മുറി വിട്ട് അകലുന്നതു വരെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.

ആരുടേയും അടുത്ത് പോകാത്ത പെണ്ണാ.. നിരഞ്ജനയെ കണ്ടതിൽ പിന്നെ അവളെ മാത്രം മതി എന്നായി…..

ബിൻസിയുടെ സംസാരമാണ് ഹിരണിനെ യഥാർത്യത്തിലയ്ക്കു കൊണ്ട് വന്നത്..

റിൻസി വിളിക്കുവോ വല്ലതും ചെയ്‌തോ.. ഇന്ന് വരും എന്നാ പോയപ്പോ പറഞ്ഞത്.. ആശംസകൾ എന്നൊരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു.. എന്തോ എന്നോട് അകൽച്ച കാണിക്കുന്നത് പോലെ തോന്നുന്നു.. തോന്നൽ അല്ല സത്യം ആണ്.. ഈ സംഭവം നടന്നതിനു ശേഷം ആ ഒരു മെസ്സേജ് മാത്രേ ഉണ്ടായിരുന്നുള്ളു……

വിളിച്ചിരുന്നു.. ഒരാഴ്ച കൂടി കഴിഞ്ഞേ ഉള്ളു റിസർചിന്റെ എന്തോ പേപ്പർ വർക്ക്‌ ഉണ്ട് പോലും…..

അത് നുണ പറഞ്ഞതാവും ഇങ്ങോട്ട് വന്നാൽ ഞാനുമായി കാണേണ്ടി വരില്ലേ…. എന്നോട് ഇപ്പൊ ദേഷ്യവും വെറുപ്പും ഒക്കെ ആയിക്കാണും…

ഏയ്.. അവൾക്കു നിന്നോട് അങ്ങനെ പിണങ്ങി ഇരിക്കാനൊന്നും പറ്റില്ല.. പിന്നെ നിന്റെ കല്യാണത്തിന് കാര്യസ്ഥ ആവും എന്ന് പറഞ്ഞു നടന്നിരുന്നവളല്ലേ.. ഏതു സാഹചര്യത്തിൽ നടന്നു എന്ന് പറഞ്ഞാലും അവൾ ഇല്ലാതെ പോയതിന്റെ ദുഃഖം അവൾക്കു കാണാതിരിക്കില്ല .. നിന്നോട് മിണ്ടാൻ ഇപ്പൊ കാണിക്കുന്ന മടി അതിന്റെ ഒക്കെ ആവും…

മ്മ്…

അവൾ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു…

ആരൊക്കെ നിന്നെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തിയാലും അവൾ നിന്റെ ഒപ്പം നിന്നേനെ.. നിങ്ങളെ പോലെ ഇത്ര ആഴത്തിൽ മനസിലാക്കിയവരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല….

ഇച്ചേയി പറഞ്ഞ ഉപമയിൽ അവന്റെ മനസ്സിൽ അഭിമാനം വാനോളം ഉയർന്നു. പക്ഷെ അധികം വൈകാതെ തന്നെ അവന്റെ മനസ്സ് വീണ്ടും കലങ്ങി മറിഞ്ഞു

പരസ്പരം മനസിലാക്കി പോലും.. ഓർമ വച്ച നാൾ മുതൽ മനസ്സിൽ സ്വന്തം പെണ്ണായി കണ്ടവൾ. സ്വന്തമാക്കണമെന്ന് മറ്റെന്തിനെക്കാളും ആഗ്രഹിച്ചവൾ. പരസ്പരം മനസിലാക്കിയിരുന്നു എങ്കിൽ എന്ത് കൊണ്ട് അവൾ എന്റെ സ്നേഹം തിരിച്ചറിയാതെ പോയി.. എനിക്ക് എന്ത് കൊണ്ട് എന്റെ സ്നേഹം അവൾക്കു മനസിലാക്കി കൊടുക്കാൻ സാധിച്ചില്ല.

ആർത്തലച്ച കടൽ പോലെ കലങ്ങി മറിഞ്ഞ മനസിന്റെ പ്രതിബിബം കണക്കെ കണ്ണിൽ നീർതുള്ളികൾ ഇറ്റാൻ തുടങ്ങുന്നു എന്ന് ബോധ മനസ്സിൽ തിരിച്ചറിഞ്ഞ ഹിരൺ ആ സന്ദർഭം മറ്റൊരു വഴിക്കു തിരിക്കാനായി പരിശ്രമം നടത്തി ബിൻസിയോടായി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി…

 

ഇച്ചേയി എപ്പോളാ വന്നത്….

ഞാൻ ഒരു 10 മണി ഒക്കെ ആയപ്പോ വന്നു…

നോക്കുമ്പോ നീ നല്ല ഉറക്കം ആയിരുന്നു. അതാ ഞാൻ പിന്നെ വിളിക്കാതിരുന്നത്….

രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം മൊത്തം ഉണ്ടായിരുന്നു…. ഉറങ്ങി പോയി…

ഉറങ്ങുന്നത് കണ്ടപ്പോ വിളിക്കാനും തോന്നിയില്ല.. പിന്നെ നിരഞ്ജനയോടു സംസാരിച്ചു അങ്ങനെ ഇരുന്നു…

ഏഹ്… അവളോട്‌ സംസാരിച്ചോ.. അവൾ എന്താ പറഞ്ഞത്.. എന്തിനാ എന്തിനാ അവൾ ഇങ്ങനെ ….

നിരഞ്ജന പറഞ്ഞത് എന്തെന്ന് അറിയാനുള്ള ത്വരയിൽ ഹിരൺ ചോദ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി തൊടുത്തു വിട്ടു….

നമ്മൾ കരുതിയത് പോലെ തന്നെ…

എന്ത്…

വിവാഹത്തിന്റെ തലേ ദിവസം മറ്റൊരു പയ്യന്റെ കൂടെ നാട്ടുകാർ പിടിച്ച പെണ്ണിന് ഇതല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും…..

പയ്യന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി.. കൂടാതെ മറ്റുള്ളവർ ഒരു രാത്രി കൊണ്ട് മെനഞ്ഞെടുത്ത കഥകളും… വീട്ടുകാരുടെ അഭിമാനത്തിന് കൂടുതൽ ക്ഷതം ഏൽക്കാതിരിക്കാൻ നീ ആരെന്നു പോലും അറിയാതെ നിനക്ക് മുന്നിൽ കഴുത്തു നീട്ടി ..

അതാണ് സംഭവിച്ചത്….

ഇച്ചേയി…

അതെ… അമ്മമാർ അപമാനിതർ ആവുന്നത് കണ്ടപ്പോൾ നീ എന്ത് നിലപാടാണോ എടുത്തത് അത് തന്നെ അവളും എടുത്തു….

തെളിഞ്ഞു തുടങ്ങിയ ഹിരണിന്റെ മനസിലെ പ്രതീക്ഷകൾക്ക് മംഗലേൽക്കുന്ന വാക്കുകൾ ആയിരുന്നു ബിൻസിയുടെ മറുപടിയിൽ ഉണ്ടായിരുന്നത്.

പൊതുവെ മൂഡ് ഓഫ് ആയിരുന്ന ഹിരണിന്റെ മുഖ ഭാവം വീണ്ടും ഇരുണ്ടു കൂടുന്നത് കണ്ട ബിൻസി തുടർന്നു.

ഇതൊക്കെ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടികൾ മാത്രം ആണ്. സത്യം ആകാം ചിലപ്പോൾ കള്ളം ആകാം. അത് അറിയണമെങ്കിൽ കുറച്ചു ദിവസം കാത്തിരിക്കേണ്ടി വരും. അവൾ പറഞ്ഞത് കള്ളം ആണ് നിന്നെ എല്ലാം അറിഞ്ഞു വച്ചു കൊണ്ട് ചതിച്ചത് ആണെങ്കിൽ അവളെ നിന്റെ ജീവിതത്തിൽ നിന്നും പുറത്താക്കാൻ ഞാൻ തന്നെ മുന്നിട്ടിറങ്ങും..

അപ്പൊ അവൾ പറഞ്ഞത് സത്യം ആണെങ്കിൽ…

അത് തീരുമാനിക്കേണ്ടത് നീയാണ് നീയും നിരഞ്ജനയും ചേർന്നാണ്..

ഒന്നുവില്ല എന്റെ തീരുമാനം എനിക്ക് ഇതുമായി മുന്നോട്ടു പോകാൻ പറ്റില്ല എന്ന് തന്നെയാണ്…അവളുടെ തീരുമാനം എന്ത് തന്നെ ആയാലും എനിക്ക് അത് ഒരു വിഷയം അല്ല..

അവൾ പോകാൻ തയ്യാറായില്ല എങ്കിൽ …

എടുത്തു ഞാൻ പുറത്തേയ്ക്ക് ഏറിയും ഈ വീട്ടിന്നു.. അത്രേ ഉള്ളു…

അത് പട്ടിയും പൂച്ചയും ഒന്നുവല്ല നീ താലി കെട്ടിയ പെണ്ണാണ്.. ഇനി ഡിവോഴ്സിന് മൂവ് ചെയ്താലും നമ്മുടെ നാട്ടിലെ നിയമവും കോടതിയും ഒക്കെ അവൾക്കു അനുകൂലമായെ നില്ക്കു. ഇനി ഡിവോഴ്സ് കിട്ടിയാൽ തന്നെ ജീവിതകാലം നീ ചിലവിനു കൊടുക്കേണ്ടിയും വരും അത് നിന്റെ ജീവിതത്തിൽ മറ്റൊരു ബാധ്യത ആവും. അതാ ഞാൻ പറഞ്ഞത് ഇത് രമ്യതയിലൂടെ പരിഹരിക്കണം എന്ന്…

ഞാൻ അവളെ ജീവിതത്തിൽ കൂടെ കൂട്ടണം എന്നാണോ ഇച്ചേയി പറഞ്ഞു വരുന്നത്…

എന്റെ മോനൂ നീ ആദ്യം ഒന്ന് സമാധാനപ്പെടു.

ആകെ രണ്ടു ദിവസം ആയെ ഉള്ളു ആദ്യം ഇതിന്റെ നിജസ്ഥിതി ഒക്കെ അറിയട്ടെ. അതുവരെ നീ ഒന്ന് ക്ഷെമിക്കു. എന്തായാലും ഇങ്ങനൊക്കെ സംഭവിച്ചു പോയില്ലേ. ഇതൊന്നും ആരുടേം തെറ്റാവില്ല.

ഹിരൺ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല. ബാൽകണിയിൽ നിന്നും വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു…

നിനക്ക് വിശക്കുന്നില്ലേ വാ കഴിക്കാം…

എനിക്ക് വേണ്ട…

ഇവിടെ ആരും ഒന്നും കഴിച്ചിട്ടില്ല അമ്മയും ആ പെണ്ണും ഒന്നും….

അവർക്കു വിശക്കുമ്പോ കഴിച്ചോളും..

നീ കഴിക്കാതെ കഴിക്കില്ല എന്ന വാശിയില അമ്മ. ആരും ഒന്നും കഴിക്കാതെ എത്ര ദിവസം ഇങ്ങനെ നടക്കും…

എനിക്ക് എന്തായാലും വേണ്ട…

വാടാ ഇവിടെ… നിന്നെ കൊണ്ട് കഴിപ്പിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ…

ബിനിസി ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് താഴേക്കു ചെന്നു. കൈ വിടുവിച്ചു പോകാനുള്ള ശ്രെമം നടത്തി നോക്കി എങ്കിലും അവൻ വിജയിച്ചില്ല.

ഡെയിനിങ് ടേബിളിൽ വിളമ്പി വച്ച ആഹാരത്തിനു മുന്നിൽ ബിൻസി അവനെ കൊണ്ടിരുത്തി.

തനിക്കു എതിരെ ഉള്ള കസേരയിൽ അമ്മയും മറ്റൊന്നിൽ നീരഞ്ജനയും ഇരിക്കുന്നുണ്ടായിരുന്നു.

നിരഞ്ജനയുടെ മുന്നിലെ പാത്രത്തിൽ വിളമ്പിയിരുന്ന ആഹാരത്തിൽ നിന്നും അല്പം നുള്ളി ഇവയ്ക്കു കൊടുക്കുന്നത് ഒഴിച്ചാൽ ആരും തന്നെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.

ഇതെന്താ ആരും ഒന്നും കഴിക്കാത്തത് ഇവിടെ എല്ലാവരും നിരാഹാര സമരത്തിൽ ആണോ…

ബിൻസിയുടെ ചോദ്യം കേട്ടു അമ്മ തല ഉയർത്തി നോക്കി വീണ്ടും തല താഴ്ത്തി ഇരുന്നു

മോനൂട്ടൻ കഴിക്കാത്തതിന്റെ പേരിൽ ആരും പട്ടിണി കിടക്കേണ്ട. അവൻ കഴിച്ചോളും…

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ബിൻസി ഹിരണിന്റെ പാത്രത്തിലേക്കു കറികൾ വിളമ്പി.

കഴിക്ക്…..

ബിൻസി അല്പം കടുപ്പിച്ചു….

ഹിരൺ തല ഉയർത്തി ഒന്ന് നോക്കി.. അമ്മ അപ്പോളും തല കുനിച്ചു തന്നെ ഇരിക്കുന്നു. ഈ സംഭവത്തിന്‌ ശേഷം അമ്മ തന്നോട് ഒന്നും മിണ്ടിയിട്ടില്ല. അതിന്റെയാണോ മുഖത്തു സങ്കടം നിഴലിച്ചു നില്കുന്നുണ്ട്.. നിരഞ്ജനയുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോൾ ഒരു പരിഹാസം ഉണ്ടോ എന്ന് ഒരു വേള അവൻ ചിന്തിച്ചു പോയി…

എനിക്ക് ഒന്നും വേണ്ട….

പറഞ്ഞു കൊണ്ട് ഹിരൺ എഴുന്നേൽക്കാൻ ഭാവിച്ചതും ബിൻസി ഒച്ചയെടുത്തു..

ഹിരാ… ഇരിക്കെടാ അവിടെ… മരിയാദയ്ക്ക് അവിടിരുന്നു കഴിച്ചോ.. ഇല്ലേ.. ആ…..

പേരെടുത്തു ബിൻസി വിളിച്ചതോടെ ഹിരൺ അവിടെ തന്നെ ഇരുന്നു.. ആള് കലിപ്പിൽ ആണ് വെറുതെ പണി വാങ്ങേണ്ട എന്നവൻ കരുതി..

ഇരുന്നു എങ്കിലും കഴിക്കാൻ അവനു തോന്നിയില്ല. വയറു കത്തുന്ന വിശപ്പുണ്ട് പക്ഷെ അതിനേക്കാൾ എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്ന പോലെ അവനു തോന്നി..

ആഹാരത്തിനു മുന്നിൽ പ്രതിമ കണക്കെ മൂന്നു പേര് ഇരിക്കുന്നത് കണ്ടതോടെ ബിൻസിയുടെ സകല നിയന്ത്രണവും വിട്ടു. മുന്നോട്ടു വന്നു അവൾ ഹിരാണിനു മുന്നിലിരുന്ന പ്ലേറ്റ് കയ്യിൽ എടുത്തു.

കറികൾ സമം ചേർത്ത് കുഴച്ചു അവൾ ഒരു ഉരുള ഉരുട്ടി ഹിരണിനു നേരെ നീട്ടി.

മ്മ്….

അപ്പോളും അവൻ തല കുനിച്ചു തന്നെ ഇരുന്നു..

വാ തുറക്കെടാ… ഇല്ലേ ഇതെല്ലാം കൂടി ഞാൻ തല വഴി കമത്തും..

തന്റെ വാശിയും ദേഷ്യവും എല്ലാം ചേച്ചി പെണ്ണിന്റെ അധികാരത്തിന്റെ മുന്നിൽ തകർന്നു വീണതിന്റെയും നിരഞ്ജനയുടെ മുന്നിൽ വച്ചു അങ്ങനെ ഒരു സംഭവം നടന്നതിന്റെയും ഫലമെന്നോണം വായ തുറന്നു ആഹാരം ഏറ്റു വാങ്ങുന്ന സമയം അവന്റെ മിഴികളും ഈറനണിഞ്ഞു..

ഹിരണിന്റെ കണ്ണിൽ പടർന്ന കണ്ണ് നീർതുള്ളികളെ ബിൻസി പാടെ അവഗണിച്ചു. നിരഞ്ജനയുടെയും അമ്മയുടെയും മുന്നിൽ ഹിരൺ ഒരു വേള ചെറുതായില്ലേ എന്നവൾക്കും തോന്നാതിരുന്നില്ല. പക്ഷെ അതിനേക്കാൾ അവൾക്കു തന്റെ മോനുവിന് വയറു നിറച്ചു കഴിപിയ്ക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു…

വായിലെ മുറിവ് കാരണം അധികം ചവയ്ക്കാൻ കഴിയാതിരുന്ന ഹിരൺ ചവച്ചെന്നു വരുത്തി എല്ലാം അപ്പാടെ വിഴുങ്ങി.

ഇടം കണ്ണിട്ടു അമ്മയെ നോക്കിയപ്പോൾ ഇത്രയും സമയം ഉണ്ടായിരുന്ന സങ്കടങ്ങൾ എങ്ങോട്ടാ പോയി മറഞ്ഞത് പോലെ അവനു തോന്നി. ബിൻസിയുടെ പ്രവർത്തിയിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടതോടെ അവന്റെ മനസിലുണ്ടായിരുന്ന എല്ലാ ഭാരവും ഒഴിഞ്ഞു പോയി.

ബിൻസി നീട്ടിയ ഓരോ ഉരുള ചോറും ഒരു അമ്മ മകൻ നിർവൃതിയുടെ വികാരത്തോടെ ഹിരൺ ഏറ്റുവാങ്ങി. ബിൻസി വാരി കൊടുത്തതിനാലും കലശലായ വിശപ്പുണ്ടായിരുന്നതിനാലും ഹിരൺ പതിവിലും കൂടുതൽ ആ സമയം കഴിച്ചു.

ആ സമയമത്രയും അവൻ ഇടം കണ്ണിട്ടു അമ്മയെയും നോക്കുന്നുണ്ടായിരുന്നു. പക്ഷെ മനഃപൂർവ്വം തന്നെ അവൻ നിരഞ്ജനയെ നോക്കാതിരിക്കാൻ പരിശ്രെമിച്ചു. ഒരു വേള നോട്ടം വീണാൽ ആ മുഖത്തു തന്നോടുള്ള പുച്ഛവും പരിഹാസവും കാണാൻ ഇടവന്നാൽ ഇപ്പോൾ തന്റെ മനസ്സിൽ തോന്നിയ എല്ലാ ആശ്വാസങ്ങളും സന്തോഷങ്ങളും ഒഴിഞ്ഞു പോകും എന്നുള്ളതും അവനു ഉറപ്പായിരുന്നു.

കഴിച്ചു എഴുന്നേറ്റ അവൻ ആർക്കും മുഖം കൊടുക്കാതെ കൈ കഴുകി മുകളിലേക്കു നടന്നു.

മുകളിലെ നിലയിലേക്ക് കയറുന്ന നിമിഷം അത്രയും അവന്റെ മനസ് മറ്റെന്തോ തേടി.

ആരോടെങ്കിലും ഒന്ന് ഫ്രീ ആയി ഇടപഴകാൻ കഴിഞ്ഞിരുന്നെങ്കിൽ.

ഇച്ചേയി ഉണ്ട്… തന്റെ എല്ലാമെല്ലാമാണ്. എന്തും തുറന്നു പറയാൻ കഴിയുന്ന ഒരാൾ.. പക്ഷെ എന്നിട്ടും എല്ലാം തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ചില സമയങ്ങളിൽ ഒരു അമ്മയും മകനും ആകുന്നതു കൊണ്ടാവും……

മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ… കൂട്ടുകാരുടെ കൂടെ പോയാൽ എല്ലാം പറയാൻ കഴിയില്ല..വെള്ളമടിക്കാൻ കമ്പിനി കിട്ടും. അങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷെ എത്ര സമയത്തേയ്ക്ക്. ബോധമനസ്സിൽ നിലനിന്നു കൊണ്ട് ഇതിൽ നിന്നും ആശ്വാസം കണ്ടെത്തിയെ തീരൂ….

ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഹിരൺ റൂമിലേക്ക്‌ ചെന്നത്. ഫോൺ കയ്യിൽ എടുത്തപ്പോളേക്കും റിങ് നിന്നിരുന്നു. പരിചയം ഇല്ലാത്ത ഒരു നമ്പർ.. ആ നമ്പറിൽ നിന്നും ടെക്സ്റ്റ്‌ മെസ്സേജ്ജും വാട്സ് ആപ് മെസ്സേജ്ജും ഉണ്ടായിരുന്നു. ഹിരൺ വാട്ട്സ് ആപ് തുറന്നു നോക്കി.

“ഹിരൺ… സൺ‌ഡേ വരില്ലേ…

ഞാൻ കാത്തിരിക്കും വരാതെ ഇരിക്കരുത് ”

അത് ആരെന്നു മനസിലാക്കാൻ അവനു അധികം സമയം വേണ്ടി വന്നില്ല..

അനീറ്റ….

അവന്റെ മനസ് അറിയാതെ ആ പേര് ഉരുവിട്ടു.

ഒരു പരാതിയും ഇല്ലാതെ അകന്നു നിന്നു തന്നെ സ്നേഹിച്ചവൾ. തന്റെ മനസെന്തെന്നു അറിഞ്ഞു ഒരു പരിഭവവും ഇല്ലാതെ വഴി മാറി നിന്നവൾ. ഒരുമിച്ചിരുന്നത് ഒരു മണിക്കൂർ മാത്രം ആ സമയം കൊണ്ട് തന്നെ പൂർണ്ണമായും മനസിലാക്കിയവൾ..

ഇപ്പോൾ തനിക്കു വേണ്ടത് അവളുടെ സാമീപ്യം തന്നെയാണ് എന്ന് ഹിരൺ ആ നിമിഷം തിരിച്ചറിഞ്ഞു…

അല്പം മുന്നേ വിളിച്ച നമ്പറിൽ അവന്റെ വിരലുകൾ പതിഞ്ഞു. കാൾ പ്രോഗ്രസ്സ് ചെയ്തു അവൻ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു. ഒരു റിങ് പൂർത്തിയായതും അങ്ങേ തലയ്ക്കൽ അത് കണക്ട് ആയി….

ഹായ് ഹിരൺ……

ഹലോ…..

ഹിരൺ….

ഒരു വശത്തു നിന്നു അനീറ്റ സംസാരിച്ചു തുടങ്ങിയിടട്ടും ഹിരൺ മൗനം തുടർന്നു

ഹലോ… കേൾക്കുന്നില്ലേ… ഹിരൺ… നീ എന്താ ഒന്നും മിണ്ടാത്തത്….

ഒരു വേള ഫോൺ ഡിസ്കണക്ടഡ് ആയോ എന്ന് പോലും അനീറ്റ ചിന്തിച്ചു..

പക്ഷെ അങ്ങനെ അല്ല എന്നറിഞ്ഞതോടെ അവൾ ഒരിക്കൽ കൂടി അവനെ വിളിച്ചു…

ഹിരൺ നീ എന്നെ കളിപ്പിക്കാൻ വിളിച്ചതാണോ.. എന്തെങ്കിലും ഒന്ന് പറയൂ.. ഞാൻ പറയുന്നത് കേൾക്കാഞ്ഞിട്ടാണോ…

കേൾക്കുന്നുണ്ട് അനീറ്റ….

മൗനം വെടിഞ്ഞു ഹിരൺ കാതരയായി അവളോട് സംസാരിച്ചു

മ്മ്……

പക്ഷെ പിന്നീട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഹിരൺ പതറി നിന്നു. ഒട്ടും തന്നെ വ്യത്യാസം ഇല്ലാതെ അനീറ്റയും. മിനിട്ടുകൾ നീണ്ട മൗനത്തിനു വിരാമമിട്ടുകൊണ്ട് അനീറ്റ സംസാരിച്ചു തുടങ്ങി…

ഒന്നുവില്ല… വെറുതെ അങ്ങനെ ഇരുന്നപ്പോ നിന്റെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി… അത് കൊണ്ട് ഒന്ന് വിളിച്ചതാണ്. സൺ‌ഡേ വരുന്ന കാര്യം ഒന്നുകൂടി ഓര്മിപ്പിക്കാമെന്നു കരുതി….

അനീറ്റ സംസാരിച്ചു തുടങ്ങിയിട്ടും അതിനു എന്ത് മറുപടി പറയും എന്നാലോചിച്ചു ഹിരൺ കുഴങ്ങി. ഒരു ദീർഘ നിശാസം എടുത്തുകൊണ്ടു ഹിരൺ പറഞ്ഞു….

അനീറ്റ എനിക്ക്… എനിക്ക് തന്നോടൊരു കാര്യം പറയാൻ ….

ഹിരൺ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അനീറ്റ ഇടയിൽ കയറി..

നീ സൺ‌ഡേ വരില്ല എന്നതൊഴിച്ചു എന്ത് വേണേലും പറഞ്ഞോ.. വരില്ല എന്ന് മാത്രം പറയരുത്…..

അത്… അതല്ല… എനിക്ക് തന്നെ തന്നോട് … ഒരു.. കാര്യം . ഒന്ന്… സംസാരിക്കാൻ…

പറഞ്ഞോ എന്താ….

അല്ല ഇങ്ങനെയല്ല…..

വീഡിയോ കാൾ ചെയ്യട്ടെ എന്നാൽ….

വേണ്ട… എനിക്ക് നേരിൽ കണ്ടു സംസാരിച്ചാൽ മതി….

അത് സൺ‌ഡേ അല്ലെ നീ വരൂ …….

അന്നല്ല ഇന്ന് നിനക്ക് ഓക്കേ ആണേൽ ഇപ്പൊ ഞാൻ ഇവിടുന്നു തിരിക്കും….

ഡാ… നീ എന്നെ ചുമ്മാ പറ്റിക്കുവാനോ.. നീ ഇല്ലാത്ത പ്രതീക്ഷ തരുവാണോ…

ഇല്ല അനീറ്റ.. എനിക്ക് നിന്നെ കാണണം നിന്നോട് ഒന്ന് മനസ് തുറന്നു സംസാരിക്കണം.. ഞാൻ ഇവിടുന്നു ഇപ്പോൾ തന്നെ പോരുവാ…

അനീറ്റയ്ക്ക് മറുത്തു എന്തേലും പറയാൻ സമയം കിട്ടുന്നതിന് മുന്നേ അവൻ കാൾ കട്ട് ആക്കി.

കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ്‌ ധരിച്ചു ഫോണും പേഴ്സും ഒക്കെ എടുത്തു ഹിരൺ താഴേക്കു ചെന്നു.

ആ നേരമത്രയും അവന്റെ ഫോണിൽ ഇടവിട്ട് ഇടവിട്ട് അനീറ്റയുടെ കാൾ വന്നുകൊണ്ടിരുന്നു.

കാൾ അറ്റന്റ് ചെയ്യാൻ അവൻ നിന്നില്ല. ഇനി അനീറ്റയും എന്തേലും പറഞ്ഞു തന്നെ ഒഴിവാക്കിയാലോ എന്ന് പോലും അവൻ ചിന്തിച്ചു എന്നതായിരുന്നു സത്യം.

താഴെ ഹാളിൽ തന്നെ ബിൻസിയും അമ്മയും നിരഞ്ജനയും ഉണ്ടായിരുന്നു. മൂന്ന് പേരും ചിരിയും കളിയും ഒക്കെ ആയി ഇരിക്കുന്നതിനിടയിലൂടെ ഹിരൺ പുറത്തേയ്ക്ക് നടന്നു..

ഡാ… നീ എങ്ങോട്ട് പോകുവാ…

ബിൻസിയുടെ ചോദ്യത്തെ പാടെ അവഗണിച്ചു കൊണ്ട് അവൻ പുറത്തേയ്ക്ക് നടന്നകന്നു.

പിന്നാലെ ഓടി എത്തിയ ബിൻസി അവന്റെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് വീണ്ടും ചോദിച്ചു..

ഡാ നിന്നോടാ ഞാൻ ചോദിച്ചേ എങ്ങോട്ടാണ്….

ഞാൻ ഹോസ്റ്റലിലേക്ക്…..

എന്തിനാ ഇപ്പൊ അങ്ങോട്ട്‌.. വേണ്ട പോകണ്ട.. അല്ലേലെ നിന്റെ മൂഡ് ശെരിയല്ല… ഇനി ഇപ്പൊ എങ്ങോട്ടും പോകണ്ട…

വിട് ഇച്ചേയി.. ഞാൻ പോട്ടെ ഇവിടെ നിന്ന എനിക്ക് വട്ടു പിടിക്കും.. രണ്ടു ദിവസം കഴിഞ്ഞു ഞാൻ വന്നോളാം…

പറ്റില്ല.. ഞാൻ നിന്നെ ഈ അവസ്ഥയിൽ എങ്ങോട്ടും വിടില്ല.. ഹോസ്റ്റലിൽ പോകാൻ നിന്റെ കോഴ്സ് ഒക്കെ കഴിഞ്ഞതല്ലേ.. പിന്നെ എന്തിനാ അങ്ങോട്ട്‌ പോകുന്നത്…

ഹോസ്റ്റലിലും ക്യാമ്പസിലും കുറച്ചു സമയം ചിലവഴിച്ച എന്റെ മനസൊക്കെ ഒന്ന് ശാന്തമാകും..

വേണ്ട മോനു.. നീ ഈ അവസ്ഥയിൽ മാറി നിന്ന നിന്റെ കാര്യം ഓർത്തു എനിക്ക് ഒരു മനഃസമാധാനവും കിട്ടില്ല. മാത്രമല്ല ഹോസ്റ്റലിൽ നിന്ന നീ ഈ അവസ്ഥയിൽ നിന്നു പുറത്തു വരാൻ വീണ്ടും കുടിക്കും…

ഇല്ല… ഇച്ചിയമ്മയാണേ സത്യം ഞാൻ ഇനി കുടിക്കില്ല ഇനി അങ്ങോട്ട്‌ ഹിരൺ മദ്യം കൈകൊണ്ടു പോലും തൊടില്ല. രണ്ടു ദിവസം ഞാൻ ഒന്ന് മാറി നിക്കട്ടെ അമ്മേ..

അമ്മേ എന്നുള്ള അവന്റെ വിളിയിൽ പിന്നെ അവൾക്ക് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. മനസില്ല മനസോടെ അവൾ അർത്ഥ സമ്മതം മൂളി.

ഹാളിൽ നിന്നും അമ്മയും നിരഞ്ജനയും ഇരുവരെയും ശ്രെധിച്ചു നിന്നു എന്നതല്ലാതെ എന്താ കാര്യം എന്ന് ഇരുവർക്കും മനസിലായില്ല.

 

ബിൻസിയുടെ അർത്ഥ സമ്മതത്തോടെ ഹിരൺ അവളിൽ നിന്നും നടന്നകന്നു. ഒരു പത്തടി നടന്ന ഹിരൺ തിരിഞ്ഞു നിന്നു

ഇച്ചേയി… എന്നെ ബസ് സ്റ്റോപ്പ്‌ വരെ ഒന്നാക്കുവോ.. ലേറ്റ് ആയ ചിലപ്പോ ബസ് കിട്ടില്ല….

 

ബസിനു പോകണ്ട.. എന്റെ കാർ ഉണ്ടല്ലോ അത് എടുത്തോ…..

 

അത് വേണ്ട ഡ്രൈവ് ചെയ്യാനുള്ള ഒരു മൂഡ് ഇല്ല പിന്നെ ബൈക്ക് തോമയുടെ കയ്യിലാണ്. വരുമ്പോ അതും എടുക്കണം ….

 

എന്നാ ഞാൻ കീ എടുത്തിട്ട് വരാം..

ബിൻസി കീ എടുക്കാൻ അകത്തു കയറി. പുറത്തു നിന്നു നോക്കിയ ഹിരൺ ബിൻസിയും അമ്മയും തമ്മിൽ സംസാരിക്കുന്നതു ആണ് കണ്ടത്

 

അമ്മയുടെ മുഖം വീണ്ടും ഇരുണ്ടു മൂടുന്നത് കണ്ടതോടെ ഇച്ചേയി എല്ലാം പറഞ്ഞു എന്നവന് മനസിലായി. ഒപ്പം എല്ലാം കേട്ട അവസ്ഥയിൽ നിരഞ്ജനയുടെ മുഖത്തു വിരിഞ്ഞ വിഷാധ ഭാവം ഹിരൺ ആദ്യമായി കാണുകയായിരുന്നു. നേരിൽ കാണുന്ന സമയത്തൊക്കെ ദേഷ്യവും പുച്ഛവും മാത്രം നിലനിന്നിരുന്ന ആ മുഖത്തു അങ്ങനെ ഒരു ഭാവം ഹിരണിന്റെ മനസ്സിൽ കൂടുതൽ സംശയങ്ങൾക്ക് ഇടവരുത്തി

 

കൂടുതൽ സമയം ആർക്കും മുഖം കൊടുക്കാതെ ഹിരൺ ഗേറ്റ് തുറന്നു റോഡിലേക്ക് നടന്നകന്നു

 

അൽപ ദൂരം നടന്നപ്പോളേയിക്കും ബിൻസി കാറുമായി എത്തിയിരുന്നു. അവളോടൊപ്പം മുൻ സീറ്റിൽ കയറിയിരുന്നതല്ലാതെ ബസ് സ്റ്റോപ്പ്‌ എത്തുന്നത് വരെ അവൻ ഒന്നും മിണ്ടിയില്ല തിരിച്ചു അവളും

 

ബസിൽ കയറുമ്പോളും പരമാവധി ബിൻസിക്കൂ മുഖം കൊടുക്കാതിരിക്കാൻ ശ്രെമിച്ചു. ആരിൽ നിന്നെല്ലാമോ ഒളിച്ചോടാൻ ശ്രമിക്കുന്നത് പോലെ.

 

എത്തിയിട്ട് വിളിക്കണേ എന്നുള്ള ബിൻസിയുടെ വാക്കുകൾക്കു അവൻ ഒരു മൂളലിലൂടെ മാത്രം മറുപടി പറഞ്ഞു.

 

ബസ് ഓടി തുടങ്ങിയതും ബിൻസി കണ്ണടച്ച് കഴുത്തിലെ പൊന്കുരിശിൽ അമർത്തി പിടിച്ചത് കണ്ടതോടെ ഹിരണിന്റെ കൺ പോളകൾ അനിയന്ത്രിതമായി ഒന്ന് പിടഞ്ഞു.

 

പുറം കാഴ്ചകളിലേക്ക് കണ്ണും നാട്ടിരുന്ന ഹിരണിനെ ഉണർത്തിയത് അനീറ്റയുടെ കാൾ ആയിരുന്നു..

 

ഡാ……എത്ര നേരവായി ഞാൻ കിടന്നു വിളിക്കുന്നു…നീ എന്താ എടുക്കത്തെ!’..

ഇച്ചേയി കൂടെ ഉണ്ടായിരുന്നു അതാ…

നീ ഇപ്പൊ എവിടാ..!..

 

ബസിൽ.. അങ്ങോട്ട്‌ വരുന്നു.!..

ചുമ്മാ കള്ളം പറയല്ലേ നീ…

 

നിന്നോട് കള്ളം പറയാനോ നിന്നെ കളിപ്പിയ്ക്കാനോപറ്റുന്ന ഒരു മാനസിക അവസ്ഥയിൽ അല്ല അനീറ്റ ഞാൻ…!

സത്യായിട്ടും നീ എന്നെ കാണാൻ വരുവാണോ അപ്പൊ…

മ്മ്!!..

ഹിരൺ ഒന്ന് മൂളിയതും അങ്ങേ തലയ്ക്കൽ കാൾ കട്ട്‌ ആയി.

എന്തെ കട്ട്‌ ആയതു എന്ന് ചിന്തിച്ചു തീരും മുന്നേ വാട്ട്സ് ആപ്പിൽ അനീറ്റ വീഡിയോ കാൾ ചെയ്തു

കാൾ അറ്റൻഡ് ചെയ്തു ഹിരൺ മുഖം ഫോക്കസ് ചെയ്തത്തോടെ അനീറ്റയുടെ മുഖം പൂർണചന്ദ്രനെക്കാൾ വര്ണാഭമായി വിടർന്നു.

ഒരു വേള അവൾ വിശ്വസിക്കാതെ ഇരുന്നതിന്നാലോ അല്ല എങ്കിൽ തന്റെ പ്രണയ നാഥൻ തന്നെ കാണാൻ വരുന്നു എന്നത് സത്യമാണ് തിരിച്ചറിഞ്ഞതിന്നാലോ അവളുടെ ഹൃദയം സന്തോഷത്തിന്റെ പെരുമ്പറ മുഴക്കി

ഹിരണിന്റെ മുഖത്തു നോക്കി വിവിധ ഭാവങ്ങൾ കണ്ണിലും മുഖതും വരുത്തി അനീറ്റ അങ്ങനെയേ നോക്കിയിരുന്നു. കണ്ണെടുക്കാൻ തോന്നാതെ തന്നെ. ഒന്നും സംസാരിക്കണം എന്ന് തോന്നിയില്ല അവൾക്കു അവന്റെ ശബ്ദം കേൾക്കണം എന്നും അവൾക്കു തോന്നിയില്ല. നോക്കിയിരിക്കുക… നോക്കും തോറും കൊതി കൂടി വരുന്ന ഹിരണിന്റെ നിഷ്കളങ്കമായ ആ മുഖത്തേയ്ക്ക് നോക്കിയിരിക്കുക അത് മാത്രേ അവൾ അപ്പോൾ ചിന്തിച്ചിരുന്നുള്ളു

കുസൃതി നിറഞ്ഞ അവളുടെ പ്രവർത്തികളും ഭവങ്ങളും കണ്ടതോടെ ഹിരണിന്റെ ചുണ്ടിന്റെ കോണിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അതെ പുഞ്ചിരിയോടെ അവൻ അവളോട്‌ പുരികം രണ്ടും മേലേക്ക് ഉയർത്തി എന്തെ എന്ന് ആരഞ്ഞു.

കണ്ണുകൾ രണ്ടും പതിയെ പൂട്ടി ചുമൽ കൂച്ചി അവൾ ഒന്നുമില്ല എന്ന ഭാവം തിരിച്ചും കാണിച്ചു.

വിടർന്ന പുഞ്ചിരിയോടെ ഹിരൺ ശബ്ദമില്ലാതെ ചുണ്ടനക്കി ചോദിച്ചു

എന്തെ……

അതിനും അവൾക്കു മറുപടി ഉണ്ടായിരുന്നില്ല

മ്ച്ചും

ചുണ്ടുകൾ രണ്ടും കൂർപ്പിച്ചു ഒന്നുമില്ല എന്ന് അവൾ തിരിച്ചു പറഞ്ഞതിൽ പ്രണയത്തിൽ ചാലിച്ച ഒരു ഉമ്മ കൂടി കോർത്തിണക്കിയിരുന്നു

പരസ്പരം പുഞ്ചിരി തൂകി ഏറെ നേരം തുടർന്ന ഇരുവരുടെയും മൗനത്തിനു വിരാമമിട്ടുകൊണ്ട് അനീറ്റ വീണ്ടും സംസാരിച്ചു തുടങ്ങി

എപ്പോ എത്തും ഇവിടെ……

അറിയില്ല ബസിൽ അല്ലെ വരുന്നത്. എങ്ങനെ ആയാലും ഒരു നാല് മണിക്കൂർ അടുത്ത് എടുക്കും……

അയ്യോ അത്രെയും സമയം വേണോ.. എന്ന ബൈക്കില് വന്ന പോരായിരുന്നോ….

ഹിരണിനെ എത്രയും വേഗം കാണാൻ അവനുമായി ഒന്നിച്ച് ചേർന്നിരിക്കാൻ അവളുടെ ഉള്ളം തുടിച്ചു.

ബൈക്ക് തോമയുടെ കയ്യില…..

മ്മ്.. വേണ്ട ബസ് ആണ് സേഫ്. ബൈക്കൊക്കെ റിസ്ക്കാണ്…..

എന്ത് റിസ്ക്……

എന്തോരം അപകടങ്ങളാണ് ഉണ്ടാവനെ…

അത് ഇപ്പൊ നടന്നു പോയാലും വരാനുള്ളത് ആണേ വിളിക്കാതെ വന്നു കയറിക്കോളും…

ഹിരൺ സ്വന്തം അനുഭവത്തിൽ ഊന്നിയാണ് അത് പറഞ്ഞത്

ആഹ് അതും ശെരിയാണ്…. 8 മണിക്ക് മുന്നേ എത്തില്ല എങ്കിൽ ഒന്ന് വിളിക്കണേ… 8 മണി കഴിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ പറ്റില്ല…ലേറ്റ് ആകുവാണെ ഞാൻ ഇറങ്ങി നിക്കാം

ഏയ് ഞാൻ അതിനു മുന്നേ എത്തും മാക്സിമം 7…..

ചിരിയും കളിയും നിറഞ്ഞു നിന്ന അവരുടെ സംഭാഷങ്ങൾക്ക് തിരശീല വീണു കൊണ്ട് രണ്ടു പേരുടെയും ഫോണിൽ നോട്ടിഫിക്കേഷൻ വന്നു. അനീറ്റയുടെ ഫോണിൽ ബാറ്ററി ലോ ആണെന്നുള്ള മുന്നറിയിപ്പ്.

പുഞ്ചിരിയിൽ പൂത്തുലഞ്ഞു നിന്ന അനീറ്റയുടെ മുഖം ഇരുണ്ട കാർമേഘം കണക്കെ മാറി.

സങ്കടം നിറഞ്ഞ ഭാവത്തോടെ അവൾ തുടർന്നു

 

എടാ എന്റെ ഫോൺ ഇപ്പൊ ഓഫ്‌ ആകും ചാർജ് ഇല്ല.. ഇവിടെ എന്തോ മൈന്റ്അനൻസ് നടക്കുവാ.. താഴെ വാർഡ്ന്റെ റൂമിൽ മാത്രേ കറന്റ്‌ ഉള്ളു.. ഞാൻ പോയി ചാർജ് ചെയ്യട്ടെ ഇല്ലേ പിന്നെ വിളിക്കാൻ പറ്റില്ല.ഞാൻ വയ്ക്കുവാണേ…

ചാർജാക്കിയിട്ടു വിളിക്കാട്ടോ… ഉമ്മ 😘😘

ഹിരണിനു തിരിച്ചു എന്തേലും പറയാൻ കഴിയുന്നതിനു മുന്നേ കാൾ കട്ട്‌ ആയിരുന്നു. അനീറ്റയുടെ ഫോൺ അപ്പോളേക്കും ഓഫ്‌ ആയി.

ഫോൺ ഡിസ്പ്ലേയിൽ അവളുടെ മുഖം മറഞ്ഞതോടെ ഹിരണിന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയും മാഞ്ഞു.

സത്യത്തിൽ അവൾ ആരാണ് എന്താണ് അവളുടെ സാമീപ്യം തന്നെ ഇത്രയും സന്തോഷവാൻ ആക്കുന്നത്…..

ഒരു പത്തു മിനിട്ട് മാത്രേ അവളുമായി ഇപ്പോൾ സംസാരിച്ചോള്ളൂ. പക്ഷെ ആ സമയം അത്രയും മനസിനുണ്ടായിരുന്ന വീർപ്പുമുട്ടൽ എല്ലാം തന്നെ മാറിയിരുന്നു.ഇപ്പൊൾ അവളുടെ കാൾ കട്ട്‌ ആയപ്പോൾ മുതൽ വീണ്ടും എന്തൊക്കെയോ ഒരു അസ്വസ്ഥത പോലെ.വീണ്ടും ഏകനായ പോലെ. ഹിരണിന്റെ ചിന്തകൾ ചരട് പൊട്ടിയ പട്ടം കണക്കെ പാറി നടന്നു.

പുറം കാഴ്ചകൾ ഒന്നിനും അവന്റെ മനസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല.

സീറ്റിലേയ്ക്കൂ തല ചായ്ച്ചു അവൻ വീണ്ടും ഒരു മയക്കത്തിനായി പരിശ്രെമിച്ചു.

ഏറെ ന്നേരത്തെ പരിശ്രമം മനസിനെ എങ്ങനെയൊക്കെയോ ഒന്ന് നിയന്ദ്രിച്ചു. അതോടെ അവൻ വീണ്ടും ശാന്തമായ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.

വാഹനകളുടെ ഹോൺ മുഴക്കിയുള്ള കലപില ശബ്ദങ്ങളും മറ്റു കോലാഹലങ്ങളുമെല്ലാം ഉറക്കം വിട്ടുണരാൻ അവനെ പ്രേരിപ്പിച്ചു.

രണ്ടു ദിവസത്തിന് ശേഷം ഉറങ്ങാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് എന്നാൽ ഉറങ്ങിയാലോ ഉണരാനും അതിനേക്കാൾ ഏറെ ബുദ്ധിമുട്ടും.

ബസിലെ സീറ്റിന്റെ പരിമിതിയിൽ ഇരുന്നുകൊണ്ട് തന്നെ ശരീരത്തിന്റെ ഏക്കച്ചക്കലുകൾ ഒരുവിധം നിവർത്തി അവൻ പുറത്തേയ്ക്ക് നോക്കി.

റോഡ് കനം ബ്ലോക്ക്. വാഹനങ്ങൾ എല്ലാം ഒരു അടുക്കും ചിട്ടയും ഇല്ലാതെ തലങ്ങും വിലങ്ങും അതിനിടയിൽ കിട്ടുന്ന ഗ്യാപ്പിൽ കുത്തി കയറ്റുന്ന ബൈക്കും ഓട്ടോയും.

മലയാളി എന്നും എവിടെയും മലയാളി തന്നെ. ഹിരൺ മനസ്സിൽ ഒരു ആത്മ ഗതം പറഞ്ഞു.

പുറത്തു കണ്ട കടയുടെ ബോർഡിൽ നോക്കി സ്ഥലം എവിടെ എന്ന് തീർച്ചപ്പെടുത്തി അടിമാലി കഴിഞ്ഞിട്ടേ ഉള്ളു. ഇനിയുമുണ്ട് കോട്ടയത്തിനു ഒന്നര മണിക്കൂർ സമയത്തെ ഓട്ടം. ബ്ലോക്ക് ഉടനെ എങ്ങും മാറിയില്ല എങ്കിൽ അത്രയും സമയം കൂടി താമസിക്കും.

ഫോണിൽ സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞു. 8 മണിക്ക് മുന്നേ എത്താൻ പറ്റുമോ. എത്താൻ കഴിഞ്ഞില്ല എങ്കിൽ അനീറ്റയോട് ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ പറഞ്ഞാലോ.

വേണ്ട രാത്രിയാണ് സേഫ് അല്ല. ഞാൻ രാത്രി വഴിയിൽ നിക്കുന്ന പോലെ ആവില്ല ഒരു പെൺകുട്ടി നില്കുന്നത്. ഒരു ഏഴര ഒക്കെ ആകുമ്പോ വിളിക്കാം അപ്പോഴത്തെ സ്ഥിതി നോക്കി പറയാം. എന്തായാലും അവളെ കാണാനായി ഇറങ്ങി തിരിച്ചതല്ലേ. ഒരു സൺ‌ഡേ മാത്രം ആണ് അവൾ ചോദിച്ചോള്ളൂ. ഇന്ന് വെള്ളി. ഇനി സൺ‌ഡേ വരെ ഹിരണിന്റെ സമയവും സാമീപ്യവുമെല്ലാം അനീറ്റയ്ക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ്.

അങ്ങനൊന്ന് ചിന്തിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവന്റെ മനസ്സിൽ ഒരു മഞ്ഞു പെയ്തിറങ്ങുന്ന പോലെ തോന്നി. ഒപ്പം ഒരു പുഞ്ചിരിയും.

ഇപ്പോളും പക്ഷെ അവനു മനസിലായില്ല അനീറ്റ തനിക്കു ആരാണെന്നുള്ളത്. റിൻസിയോട് തനിക്കു അങ്ങനെ ഒരു മോഹം ഇല്ലായിരുന്നെങ്കിൽ ….

റിൻസി… അനീറ്റ… നിരഞ്ജന…

മൂന്ന് സ്ത്രീകൾ തന്റെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന മൂന്നു പേര് ഇന്നവരാണ്.

അതിൽ നിരഞ്ജനയെ പൂർണ്ണമായും ഒഴിവാക്കാൻ തനിക്കു ഒരു പ്രയാസവും ഇല്ല. അല്ല ഒഴിവാക്കേണ്ട ആവശ്യവേ ഇല്ല കാരണം അവൾ തന്നെ സംബന്ധിച്ചിടത്തോളം ആരും അല്ല. നിബന്ധനകളുടെ പേരിൽ ഒന്ന് ചേരേണ്ടി വന്ന രണ്ടു വ്യക്തികൾ മാത്രം. പക്ഷെ മറ്റു രണ്ടു പേരും തനിക്കു അങ്ങനെ അല്ല. ഒരാൾ താൻ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ആൾ. മറ്റൊരാൾ തന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നവളും

അനീറ്റയോടൊപ്പം ചിലവഴിക്കാൻ പോകുന്ന സമയം അത് ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി തേടാനാണ്. ചില ഉറച്ച തീരുമാനങ്ങൾക്ക് കൂടി വേണ്ടി…..

ബ്ലോക്ക്‌ തീർന്നു കിട്ടാൻ വീണ്ടും എടുത്തു ഒരു മണിക്കൂർ. എന്തായാലും ഇനി 8 മണിക്ക് മുന്നേ എത്താൻ കഴിയില്ല എന്ന് അവനു ബോധ്യം ആയി ..

അനീറ്റയെ വിളിച്ചു എത്താൻ കഴിയില്ല നാളെ തമ്മിൽ കാണാം എന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ഹിരൺ നന്നേ പ്രയാസപ്പെട്ടു.

കൊച്ചു കുട്ടികൾ വാശി പിടിക്കുന്ന പോലെ വാശി ആയിരുന്നു അവൾക്കു. ഹോസ്റ്റലിൽ നിന്നും ഇറങ്ങാൻ ഭവിച്ച അവളുടെ തീരുമാനത്തെ മാറ്റാൻ ദേശ്യപെടുകയല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു ഹിരണിനു.

മനസില്ല മനസോടെ ഹിരണിനെ അനുസരിക്കുന്നതിനൊപ്പം ഉറക്കമില്ലാത്ത ഒരു രാത്രിയെ കൂടി അവൾ സ്വയം വരിച്ചു

9.30 കഴിഞ്ഞിരുന്നു ഹിരൺ കോട്ടയത്ത്‌ വന്നിറങ്ങിയപ്പോൾ. തമ്മിൽ കാണാൻ കഴിയില്ല എന്ന് പറയാൻ വേണ്ടി വിളിച്ച സമയം മുതൽ അവൻ കോട്ടയത്ത്‌ വന്നിറങ്ങുന്ന സമയം അത്രയും അവൾ വീഡിയോ കോളിലൂടെ അവനുമായി സംസാരിച്ചിരുന്നു.

രാത്രി ഫുഡ്‌ കഴിക്കാൻ പോകാൻ പോലും കൂട്ടാകാതിരുന്ന അനീറ്റയെ അതിനും അവൻ

വഴക്ക് പറയേണ്ടി വന്നു. കഴിച്ചില്ല എങ്കിൽ കാണാൻ വരില്ല തിരിച്ചു പോകും എന്നുള്ള ഭീഷണിയിൽ വഴങ്ങി ഫുഡ്‌ കഴിക്കാൻ താഴെ കാന്റീനിലേക്ക് പോയ അനീറ്റ പോയ സമയം താൻ ഉത്തരവാദിത്വം ഉള്ള ഒരു കാമുകനായോ എന്ന ചോദ്യവും മനസ്സിൽ ചോദിച്ചു പുഞ്ചിരിയും തൂകി കോളേജ് ക്യാമ്പസ്‌ ലക്ഷ്യമാക്കി നടന്നു.

കോളേജിനുള്ളിൽ തന്നെയാണ് ബോയ്സ് ഹോസ്റ്റലും. വാർഡൻ ഇപ്പോളും രാജീവ് സർ തന്നെയാണ്. അത് കൊണ്ട് റൂം എപ്പോ ചെന്നാലും കിട്ടും. ഉപകാര സ്മരണ..

ഡിഗ്രിക്ക് പഠിയ്ക്കുമ്പോളായിരുന്നു രാജീവ് സാറും ഫാസിയ മിസ്സും തമ്മിലുള്ള കല്യാണം . അതിന്റെ പേരിൽ ഉണ്ടായ പ്രേശ്നങ്ങൾ. പിന്നെ പ്രായ പൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കൊണ്ട് ആ കേസ് ഒക്കെ അങ്ങനെ ഒതുങ്ങി.

പക്ഷെ മിസ്സിന്റെ വീട്ടുകാർ ഒരിക്കൽ ക്യാമ്പസ്സിൽ വന്നു സാറുമായി വാക്ക് തർക്കം ഉണ്ടായി. സാറിനെ അവര് തല്ലുന്നത് കണ്ടപ്പോൾ ഇതെല്ലാം കണ്ടു നിന്നവരുടെ കൂട്ടത്തിൽ നിന്നും തോമ കയറി ആദ്യത്തെ അടി പൊട്ടിച്ചു. അതും സാറിന്റെ അളിയന്നിട്ടു . പിന്നെ പറയണോ പൂരം. സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു കൂട്ട ഇടി. കളരിയും കരാട്ടെയും പഠിച്ചത് പ്രയോഗിക്കാൻ കിട്ടിയ അവസരത്തിൽ അല്പം ആവേശം കൂടി പോയി. കയ്യിൽ കിട്ടിയ മൂന്ന് പേരുടെ കൈ കപ്പ തണ്ട് ഓടിക്കും പോലെ ഓടിച്ചു വിട്ടു. അതിൽ മിസ്സിന്റെ അനിയന്റെയും.

പോലീസ് വന്നതും വധ ശ്രെത്തിന് കേസ് വന്നതും അങ്ങനെ ഓരോ നൂല മാലകൾ.

കേസ് പക്ഷെ നിലനിന്നില്ല…. ക്യാമ്പസ്സിൽ കയറി ഗുണ്ട വിളയാട്ടം.. പെൺകുട്ടികളെയും അദ്ധ്യാപികമാരെയും ഉപദ്രവിക്കൽ അതിന്റെ പരിണിത ഫലമെന്നോണം പിള്ളേര് പ്രതികരിച്ചത് എന്ന നിലയിൽ കേസ് തിരിഞ്ഞു.

ക്യാമ്പസ്സിൽ കയറിയ 12 പേരും അകത്തായി…

കോളേജ് യൂണിയൻ.അധ്യാപക സംഘടന. വിദ്യാർത്ഥി സംഘടന അങ്ങനെ എല്ലാവരും അനുകൂലമായി നിന്നു.

ക്യാമ്പസ്സിലെ താര രാജാക്കന്മാർ ആയി ഫിലോസഫി ബാച്ച്.

അന്ന് മുതൽ ഹിരണും കൂട്ടരും ഫാസിയ മിസ്സിന്റെ മുന്നിൽ പെടാതെ ഒഴിഞ്ഞു നടന്നു. എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും കൂടപ്പിറപ്പിന്റെ കൈ തല്ലിയൊടിച്ചതും ജയിലിൽ കയറ്റിയതും മിസ്സിന്റെ മനസ്സിൽ മറ്റൊരു തലത്തിൽ ഉണ്ടാകും എന്നുള്ള ചിന്ത.

എങ്ങനെ ഒക്കെ ഒഴിഞ്ഞു നടന്നിട്ടും പിറ്റേന്ന് എല്ലാവരും മിസ്സിന്റെ മുന്നിൽ പോയി പെട്ടു.

മിസ്സിന്റെ മുഖത്തു നോക്കാൻ കഴിയാതെ തല കുനിച്ചു നിന്ന എല്ലാവന്മാരെയും ഞെട്ടിച്ചത് മിസ്സിന്റെ പ്രതികരണം ആയിരുന്നു

ഹിരണിനെ വട്ടം കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം. ഹിരണിനു മാത്രം ആയിരുന്നില്ല ബാക്കി നാല് പേരെയും ചേർത്ത് പിടിച്ചു മിസ്സ്‌

ഒന്നും മനസിലാകാതെ അന്തം വിട്ടു പരസ്പരം നോക്കി നിന്ന ഹിരണിനും കൂട്ടുകാർക്കും ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു നിറഞ്ഞു തുളുമ്പിയ കണ്ണും തുടച്ചു മിസ്സ്‌ നടന്നാകന്നപ്പോൾ ഒന്നും മനസിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞോള്ളൂ.

ഇതെല്ലാം കണ്ടു പുഞ്ചിരി തൂകി നിന്ന രാജീവ് സാറിൽ നിന്നും അറിഞ്ഞത് മിസ്സിന്റെ ജീവിതത്തിലെ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത അനുഭവങ്ങൾ ആയിരുന്നു.

വളരെ ചെറിയ ഒരു ഫ്ലാഷ് ബാക്ക്

ഫാസിയ… ഉപ്പ.. ഉമ്മ..

3 പേര് അടങ്ങുന്ന മലപ്പുറം മഞ്ചേരിയിലെ ഒരു ഉൾനാട്ടിലെ സാധാരണ കുടുംബം.

മരം മുറിയും മറ്റു കൂലി വേലയും ആയി നടക്കുന്ന അലിക്ക് കിട്ടിയ നിധി ആയിരുന്നു ഭാര്യ സീനത്തും മകൾ ഫാസിയയും.

കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അലട്ടിയിരുന്നതിനാൽ തത്കാലം മറ്റൊരു കുട്ടി വേണ്ട എന്ന് വച്ചതിനാൽ സഹോദര സ്നേഹം എന്തെന്ന് അറിയാതെ ആയിരുന്നു അവൾ വളർന്നത്. പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ഇരുവരും കാത്തിരുന്നു എങ്കിലും സീനത്തിന് ഗർഭം ധരിക്കാൻ സാധിച്ചിരുന്നില്ല.

അത് കൊണ്ട് തന്നെ സ്നേഹത്തിൽ പൊതിഞ്ഞായിരുന്നു ഏക മകളെ ഇരുവരും വളർത്തിയത്.

പഠിക്കാൻ മിടുക്കിയായിരുന്ന ഫാസിയ ഒന്നാം ക്ലാസ് മുതൽ സ്കൂൾ ടോപ്പേർ ആയിരുന്നു. പത്തിലും പ്ലസ് 2 ഡിസ്ട്രിക് ടോപ്പറും.

പ്ലസ് ടു പഠിക്കുന്ന സമയത്തായിരുന്നു സീനത്തു വീണ്ടും ഗർഭിണി ആയതു.

ഒരു നീണ്ട കാലയളവിന് ശേഷം ഗർഭം ധരിച്ചതിനാലും അറിഞ്ഞപ്പോൾ അത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം ആയതിനാലും വളരെ വിഷമകരമായിരുന്നു സീനത്തിന്റെ ഗർഭ കാലം.

പ്ലസ് ടു റിസൾട് വന്നു ഡിസ്ട്രിക് ടോപ്പർ ആയതിന്റെ സന്തോഷത്തിൽ

ഒരനിയനെയോ അനിയത്തിയേയോ കാത്തിരുന്ന ഫാസിയയെ കണ്ണീരിലാഴ്ത്തി പ്രസവത്തോടെ സീനത് മരണമടഞ്ഞു. ഒപ്പം ആ കുഞ്ഞും.

ആ ഒരു ഷോക്കിൽ നിന്നും ഏകദേശം ഒരു വർഷം എടുത്തു അവൾ ഒന്ന് നോർമൽ ആകാൻ. തുടർ പഠനം നിർത്തി വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ ശ്രെമിച്ച ഫാസിയ ഉപ്പയുടെ നിർബന്ധത്തിനു വഴങ്ങി ഡിഗ്രി ചെയ്യുവാൻ തുടങ്ങി. പക്ഷെ പഴയ ഒരു ചുറു ചുറുക്കോ താല്പര്യം ഒന്നിനോടും അവൾക്കു ഉണ്ടായില്ല.

പതിനെട്ടിനോട് അടുക്കുന്ന മകളുടെ പ്രായവും അവളുടെ ശരീരത്തിലെ പ്രകൃതിദത്തമായ വളർച്ചയുമെല്ലാം ഒരു ഉപ്പയുടെ പരിമിതികൾക്കും അപ്പുറം ആണെന്നുള്ള തിരിച്ചറിവിൽ മകളുടെ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് അലി വീണ്ടും ഒരു വിവാഹം ചെയ്തു. ഭർത്താവ് മരിച്ച 15 വയസുള്ള ഒരു മകനുള്ള ഹസീന എന്ന സ്ത്രീയെ.

ഉമ്മയ്ക്കും അനിയനും പകരം ആയി അല്ല ഉമ്മയായും അനിയനായും തന്നെയാണ് അവൾ ഇരുവരെയും സ്നേഹിച്ചത്.

നഷ്ടപ്പെട്ടു പോയ സന്തോഷങ്ങളും ആവേശവുമൊക്കെ അവൾ പതിയെ തിരിച്ചു കൊണ്ട് വന്നു

പക്ഷെ അനിയനായി കടന്നു വന്ന അൻവറും ഉമ്മയും അവളോട്‌ വെറുപ്പോട് കൂടിയായിരുന്നു സമീപിച്ചിരുന്നത്. ഹസീന ഇടയ്ക്കൊക്കെ എന്തെങ്കിലും ഒക്കെ സംസാരിക്കുമായിരുന്നു എങ്കിലും അവൻ പക്ഷെ ഫാസിയോട് സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.

രണ്ടു വർഷത്തിനു ശേഷം ഉമ്മയുടെയും അനിയന്റെയും പതിവിൽ കവിഞ്ഞ സ്നേഹപ്രകടനത്തിൽ അവൾ മതി മറന്നു സന്തോഷിച്ചു

പക്ഷെ അത് ഒരു ചതി ആയിരുന്നു എന്ന് മനസിലാക്കാൻ അവൾക്കു അധിക കാലം കാത്തിരിക്കേണ്ടി വന്നില്ല

ഉമ്മയും അനിയനും സ്നേഹം കൊണ്ട് പൊതിയാൻ തുടങ്ങിയതിന്റെ അന്ന് മുതൽ എന്നും രാത്രി കുടിക്കാൻ തന്നിരുന്ന പാല് അന്നൊരു ദിവസം കൈ തട്ടി മുഴുവൻ മറിഞ്ഞു പോയത് ഇരുവരുടെയും ചതി മനസിലാക്കാൻ ഒരു നിമിത്തം ആയി എന്നുള്ളതായിരുന്നു സത്യം

പാല് കുടിച്ചോ ഫാസി എന്നുള്ള സ്നേഹത്തോടുയുള്ള ഉമ്മയുടെ ചോദ്യത്തിൽ അവരുടെ മനസ് വിഷമിപ്പിക്കണ്ട എന്ന തോന്നലിൽ അവൾ ഒരു കളവു പറഞ്ഞു കുടിച്ചു എന്ന്.

കഴിഞ്ഞ കുറച്ചു രാത്രികളിൽ അലസമായി ഉറങ്ങിയിരുന്ന അവളുടെ ഉറക്കം ആ രാത്രിയിൽ മാത്രം ഇടയ്ക്ക് എപ്പോളോ വിട്ടോഴിഞ്ഞു.

രാത്രി 1 മണിയ്ക്കപ്പുറം ഉള്ള ഏതോ സമയം കണ്ണ് തുറന്ന ഫാസിയ കണ്മുന്നിൽ കണ്ട കാഴ്ചയിൽ ശ്വാസം നിലച്ച അവസ്ഥയിൽ വിറങ്ങലിച്ചു പോയി.

കട്ടിലിനു താഴെ വിരിച്ച പായയിൽ പരിപൂർണ്ണ നഗ്നരായി കെട്ടിപിടിച്ചു രതികേളികളിൽ മുഴുകിയിരിക്കുന്ന ഉമ്മ.

കൂടെയുള്ളത് ഉപ്പ അല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾ തിരിച്ചറിഞ്ഞിരുന്നു.

ശ്വാസം നിലച്ചു പോയ അവസ്ഥയിൽ പിന്നെ കണ്ണ് തുറക്കാനുള്ള ധൈര്യം ഒന്നും അവൾക്കുണ്ടായില്ല.

ഇറുക്കെ പൂട്ടിയ കൺപോളകളും കടന്നു അവളുടെ കണ്ണുനീർ തലയിണയെ നനച്ചിറങ്ങി.

ഉമ്മ എന്ന വാക്ക് അവളുടെ മനസ്സിൽ ഒരു കനലായ് എരിഞ്ഞു നീറി.

സ്വന്തം മകളെ പോലെ കാണേണ്ടവളെയും ഭർത്താവിനെയും ഉറക്കി കിടത്തി മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ആ സ്ത്രീയെ ഉമ്മ എന്ന് സങ്കല്പിക്കാൻ പോലും അവൾ വെറുത്ത നിമിഷങ്ങൾ ആയിരുന്നു.

 

രതി ലീലകളിലെ അവരുടെ നിശ്വാസങ്ങളും സീൽകാര ശബ്ദങ്ങളുമെല്ലാം അവളിൽ വെറുപ്പുളവാക്കുന്ന കൂരമ്പുകളായിരുന്നു.

പ്രതികരണ ശേഷി നഷ്ടപെട്ട ഫാസിയയ്ക്ക് ആ അവസ്ഥയെ സഹിക്കുക എന്നല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു.

അനിയന്ത്രിതമായി മിടിക്കുന്ന ഹൃദയവും വിറയ്ക്കുന്ന ശരീരവുമായി ഏറെ നേരം മനസ് ശൂന്യമായി കിടന്നിരുന്ന അവളെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നത് ഇരുവരുടെയും സംസാരം ആയിരുന്നു.

എന്റെ ഹസീ നീ എത്ര കാലവായി ഈ പെണ്ണിനെ കാണിച്ചു എന്നെ കൊതിപ്പിക്കുന്നു.. നീ ഒരു സാഹചര്യം ഉണ്ടാക്കി തരാം എന്ന് പറഞ്ഞു പറ്റിക്കുന്നതല്ലാതെ ഇതുവരെ ഒന്നും നടന്നിട്ടില്ല….

ഓ പിന്നെ എന്തിനാ ഇത്ര കൊതി.. എനിക്ക് ഇല്ലാത്ത എന്താ ഇവൾക്ക് കൂടുതൽ ഉള്ളത്…

നിന്നെ പോലെയാണോ ഇവള്…. നീ ഒരു പാട് ഓടി പഴകിയത് അല്ലെ… ഇതാണെ ആരും തുറക്കാത്ത അമൂല്യ നിധി അല്ലെ….

ആ ഞാൻ പഴയതാണ്….സമ്മതിക്കുന്നു പോരെ… ഹും…

ഹാ… നീ പിണങ്ങാൻ പറഞ്ഞതല്ല….. അത്രയ്ക്ക് കൊതി തോന്നിയിട്ടില്ലേ…

കൊതി…. എല്ലാവർക്കും അവളോട്‌ ഇങ്ങനെ കൊതി തോന്നാൻ നിന്ന ഞാൻ എന്ത് ചെയ്യും….

നീ എങ്ങനേലും ഒരു സാഹചര്യം ഉണ്ടാക്കി താ.. അതിനു പൈസ എത്രയാണോ അത് ഞാൻ തരും ഒറ്റ ഡിമാൻഡ് മാത്രം ആദ്യം എനിക്ക് അത് കഴഞ്ഞെ വേറെ ആർക്കും കൊടുക്കാവൂ…

ആ ഇത് തന്നെയാ എല്ലാവരും പറയുന്നത് ആദ്യം അവർക്കു വേണം എന്ന്.. ഞാൻ എന്താ ചെയ്യേണ്ടത്… എല്ലാവർക്കും കൂടി ഒരുമിച്ചു തരാൻ പറ്റുവോ…..

നിന്റെ ആദ്യത്തെ കസ്റ്റമർ ഞാനല്ലേ അപ്പൊ നിന്റെ മോളുടെയും ഞാൻ മതി…

മ്മ് മ്മ് ശെരി… ശെരി…വേഗം തീർത്തിട്ട് പോകാൻ നോക്ക്… ആരേലും എണീറ്റു കണ്ടാൽ അത് മതി….

ഞാൻ തന്ന മരുന്ന് എല്ലാവർക്കും കൊടുത്തില്ലേ….

ആ… അതൊക്കെ കൊടുക്കുന്നുണ്ട്….

അപ്പൊ പിന്നെ നാളെ നേരം വെളുക്കാതെ ആരും എണീക്കില്ല….

നീ ഇത് പറ… എപ്പോ നടക്കും…

നമുക്ക് ശെരിയാക്കന്നെ……

ഇപ്പൊ അവൾ നല്ല ഉറക്കത്തിൽ അല്ലെ. ദേ നോക്കിക്കേ അവളുടെ ആ കിടപ്പു കണ്ടിട്ട് തന്നെ എന്റെ കണ്ട്രോൾ പോകുന്ന പോലെയാ..

എന്റെ ആഗ്രഹം ഇപ്പൊ തന്നെ അങ്ങ് നടത്തിയാലോടി….

പൊക്കോണം…. എന്നിട്ട് വേണം പെണ്ണ് ചാവാൻ….

എടി ഇതാകുമ്പോ ചവിട്ടും കുത്തും ഒന്നും ഇല്ലാതെ അടങ്ങി കിടന്നോളും…

എന്നിട്ട് ബോധം വരുമ്പോ ഉണ്ടായതൊക്കെ അറിയും…… ഇക്ക അറിഞ്ഞ മരം മുറിക്കുന്ന വാള് കൊണ്ട് എന്റെ കഴുത്തു മുറിക്കും….

ഓഹ് നിന്റെ ഒരിക്ക… കൂടുതല് വിളച്ചിലെടുത്ത നിന്റെ പഴയ കണവനെ തീർത്ത പോലെ ഞാൻ അങ്ങ് തീർക്കും…

അയ്യോ.. അതൊന്നും വേണ്ട.. അങ്ങേരെ പോലെ ശല്യം ഒന്നുമില്ലല്ലോ… ഇതാകുമ്പോ നാട്ടുകാരെയും പേടിക്കണ്ട….

അപ്പൊ എങ്ങനെയാ ഇവളുടെ കാര്യം….

ഓൾക്ക് കോളേജ് ഇല്ലാത്ത ദിവസം ഞാൻ പറയാം.. അന്ന് ഞാൻ ഇക്കയേം കൊണ്ട് എങ്ങോട്ടേലും പൊയ്ക്കോളാം… അന്ന് എന്താന്ന് വച്ച ചെയ്‌തോ.. കൊല്ലാതെ ഇരുന്ന മതി…വീട്ടില് ആളില്ലാത്തപ്പോ അജ്ഞാതൻ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നെ വരൂ…

അത് പുറത്തറിയാതെ ഞാൻ നോക്കിക്കൊള്ളാം…..

നിനക്ക് ഒടുക്കത്തെ ബുദ്ധി ആണല്ലോടി… പക്ഷെ ഒരു തവണ കൊണ്ടൊന്നും എന്റെ കൊതി മാറില്ലെടി….

ആദ്യത്തെ അനുഭവം കഴിയട്ടെ… അതിന്റെ സുഖം അറിഞ്ഞ പറയാതെ തന്നെ ഓള് കാല് അകത്തി തരും… പിന്നെ ഞാൻ ഇവിടെ ഇല്ലേ ബാക്കി ഒക്കെ എന്റെ മിടുക്കല്ലേ…..

ഒഹ്ഹ്ഹ്…. ന്റെ ചക്കരെ… ഉമ്മ………….

തല്ക്കാലം നിങ്ങള് ഞാൻ ഓളാണ് എന്ന് വിചാരിച്ചു വന്ന പണി തീർക്കു….

മുറിയിൽ വീണ്ടും അവരുടെ രതി താളം മുഴങ്ങി.

കട്ടിലിൽ കമഴ്ന്നു തലയിണയിൽ മുഖം ചേർത്ത് കിടന്നിരുന്ന ഫാസിയയുടെ ഹൃദയ താളം സാധാരണ ഗതിയിലേക്ക് വഴിമാറി. ചുട്ടു പൊള്ളിയിരുന്ന അവളുടെ ശരീര താപനില ക്രമനുകതമായി കുറഞ്ഞു തണുത്തു തുടങ്ങി.

നെറ്റിയിലും മറ്റും കിനിഞ്ഞിറങ്ങിയ വിയർപ്പു തുള്ളികൾ അവളിയ്ക്ക് തന്നെ തിരിച്ചു പോയി.

പാതി തുറന്നു കിടന്ന കണ്ണുകളിൽ നീർതുള്ളികൾ വറ്റി വരണ്ടു തിളക്കം നഷ്ടപ്പെട്ടു.

വാതിൽ തുറക്കുന്നതും അടയുന്നതും കേട്ടു അല്പസമയം കൂടി അതെ കിടപ്പു അവൾ തുടർന്നു. മുറിയിൽ ആരുടേയും സാമീപ്യം ഇല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ അവൾ കിടന്നയിടത്തു നിന്നും എഴുന്നേറ്റു ജനലിനരികിലേക്ക് പോയി

ജനൽ പാളി അല്പം തുറന്നു അവൾ പുറത്തേയ്ക്ക് നോക്കി… ആരാണ് ഉമ്മയുടെ കൂടെ എന്നൊന്ന് അറിയാൻ എവിടേലും കാണാൻ ഇടയായാൽ ഒരു കരുതലിനു വേണ്ടി മാത്രം.

ഇരുട്ടിൽ പക്ഷെ ഫാസിയായിക്ക് അയാളുടെ മുഖം വ്യക്തമായില്ല. പക്ഷെ ഒന്നവൾക്ക് മനസിലായി. ഉമ്മയും ആയാളും മാത്രം അല്ല മാറ്റാരോ കൂടി അവരുടെ ഒപ്പം ഉണ്ടായിരുന്നു.

ചുണ്ടിൽ വച്ച സിഗരറ്റിനു തീ കൊളുത്തിയ ആ നിമിഷം ആ ഒരു നേർത്ത നിമിഷം മാത്രം അവൾ ആ മുഖം കണ്ടു. ഒരിക്കലും മറക്കാത്ത വിധം മനസ്സിൽ പതിപ്പിച്ചെടുത്തു ആ മുഖത്തെയും ആ രൂപത്തെയും.

ഒപ്പം അവൾ തിരിച്ചറിഞ്ഞു ഉമ്മയുടൊപ്പം നിന്ന മൂന്നാമനെ…അൻവർ …..

ഉമ്മയുടെ അവിഹിതത്തിന് കൂട്ട് നില്കുന്നത് സ്വന്തം മകൻ…

അൻവറിന്റെ ബൈക്കിൽ കയറി അയാൾ പോകുന്നത് നിറകണ്ണുകളോടെ അവൾ നോക്കി നിന്നു.

സത്യത്തിന്റെ മുഖം എപ്പോഴും വികൃതം ആയിരിക്കും എന്നുള്ള തിരിച്ചറിവിൽ അവൾ ആകെ തകർന്നു പോയി..

ഉമ്മയ്ക്ക് പകരം ആയിട്ടല്ല ഉമ്മയായി തന്നെ കണ്ട ആൾ മറ്റൊരാൾക്ക്‌ തന്നെ കാഴ്ച വയ്ക്കാനുള്ള കെണി ഒരുക്കിയിരിക്കുന്നു. അതിനു കൂട്ട് നില്കുന്നത് അനിയനായി കണ്ടവനും..

തിരികെ കട്ടിലിൽ വന്നു അതെ കിടപ്പു തുടർന്ന ഫാസിയ ഉമ്മ വന്നതും കട്ടിലിൽ കയറി കിടന്നതും ഒരു ദീർഘ നിശ്വാസം എടുത്തു ഉറക്കത്തിലേക്കു കടന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു.

ഉറക്കത്തിലെ ഉമ്മയുടെ ശ്വാസ താളം പോലും അവൾക്കു അരോചകം ആയി തീർന്നു…

പിറ്റേന്ന് ഞായറാഴ്ച അവധി ദിവസം… പതിവിലും വൈകി മുറി വിട്ടു പുറത്തു വരാതിരുന്ന ഫാസിയയുടെ അടുത്തേക്ക് ഉപ്പ വന്നിരുന്നു…

കണ്ണടച്ച് കിടന്നിരുന്ന അവളുടെ നെറുകയിൽ അയാൾ തലോടിയതും അവൾ ഞെട്ടി പിടഞ്ഞെണീറ്റു……

ഉപ്പയാണ് എന്ന് തിരിച്ചറിഞ്ഞതും അവളിലെ പിടപ്പു അടങ്ങി…

എന്തെ മോളെ അനക്ക് എന്താ പറ്റിയെ… മുഖം ഒക്കെ വല്ലാണ്ട്..

അറിയില്ല ഉപ്പ.. എന്തോ ഒരു വല്ലായ്മ പോലെ.. ഒട്ടും സുഖം തോന്നണില്ല… തലയൊക്കെ വല്ലാണ്ട് വേദനിക്കുന്നു….

എന്നാ മോളു റെഡിയാവു.. നമക്ക് ആസ്പത്രീല് പോക….

വേണ്ടുപ്പ… എനക്ക് ഒന്ന് ഉറങ്ങിയാ മതി..

ഓൾടെ പീരിയഡ് ഡേറ്റ് ആവാറായിട്ടുണ്ട് ഇക്ക… ചിലപ്പോ അയിന്റെ ആവും…

ഇടയിലേക്ക് കയറി വന്ന ഹസീന പറഞ്ഞു.. കട്ടിലിൽ അവൾക്കരികിൽ വന്നിരുന്നു മുടി കൈകൊണ്ടു കോതി ഒതുക്കുന്ന അവരുടെ പ്രവർത്തികളും സാമീപ്യവും എല്ലാം അവളിൽ അറപ്പുളവാക്കി….

ഇവർ ഈ കാണിക്കുന്നത് മുഴുവൻ അഭിനയം ആണെന്നും ഉപ്പയെയും തന്നെയും ചതിക്കുകയാണ് എന്നും വിളിച്ചു പറയണം എന്ന് അവൾ മനസുകൊണ്ട് ആഗ്രഹിച്ചു. പക്ഷെ നാവിൽ വിലങ്ങു തീർത്തത് പോലെ തോന്നി അവൾക്കു.

ഉപ്പയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ടവൾ കണ്ണുകൾ പാതി പൂട്ടി കിടന്നു

വീണ്ടും ഒരു വിവാഹത്തിന് ഉപ്പ തയ്യാറായത് ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ സുഖങ്ങൾക്ക് വേണ്ടി ആയിരുന്നില്ല മറിച്ചു അത് തനിക്കു വേണ്ടി മാത്രം ആയിരുന്നു. ഉമ്മയും അനിയനും നഷ്ടപ്പെട്ടതിന്റെ നോവിൽ നിന്നും താൻ കര കയറിയതും പഴയ പ്രസരിപ്പോടെ തിരികെ വന്നതും ഉപ്പയുടെ രണ്ടാം കെട്ടിന് ശേഷം ആയിരുന്നു എന്നുള്ളതും അവൾക്കറിയാമായിരുന്നു.

പ്രായ പൂർത്തിയായ ഒരു പെണ്ണിന് അവളുടെ ശരീര വളർച്ചയിലും ജനിതക പരമായി ഉണ്ടാക്കുന്ന അവസ്ഥകളിലും ഒരച്ഛന് ചെയ്തു കൊടുക്കുവാൻ കഴിയുന്ന കാര്യങ്ങൾക്കു പരിമിതി നിശ്ചയിച്ച സാമൂഹിക അവസ്ഥ ഒന്ന് കൊണ്ട് മാത്രം ആയിരുന്നു അയാൾ രണ്ടാമത് വിവാഹം ചെയ്തത് i. പക്ഷെ ഉമ്മയായി ആ സ്ഥാനത്തു വന്നു കയറിയവൾ മകളെ വെറും ഒരു മാസം മാത്രമായി കണ്ടു വിലയിട്ടതും കെണി ഒരുക്കുന്നതും പക്ഷെ അയാൾ അറിഞ്ഞിരുന്നില്ല.

അറിഞ്ഞതൊന്നും പങ്കു വയ്ക്കാൻ ഫാസിയയും തയ്യാറായില്ല… ഭയം… ഉമ്മയുടെ രഹസ്യകാരൻ പറഞ്ഞത് പോലെ ഉപ്പയെ ഇല്ലാതാക്കുമോ എന്നുള്ള ഭയം…

അതിനാൽ അവളും കഴിവതും സ്വാഭാവികമായി തന്നെ പെരുമാറാൻ ശ്രെമിച്ചു.

എന്നും രാത്രി കുടിക്കാൻ കൊടുത്തിരുന്ന പോലെ അവൾക്കും ഉപ്പയ്ക്കും അന്നും കിട്ടി ഓരോ ഗ്ലാസ്‌ പാല്. തന്ത്രപരമായി പാല് കളഞ്ഞ ഫാസിയ പക്ഷെ ഉപ്പ അത് കുടിക്കുന്നതിനു മൗനനുവാദം കൊടുത്തു.

പതിവിന് വിപരീതമായി അന്ന് മുതൽ അവൾ കിടന്നതു പക്ഷെ ഉപ്പായ്‌ക്കൊപ്പം ആയിരുന്നു.

തന്റെ കാമ കേളികൾക്കും മറ്റും അത് ഉപകാരം ആയതിനാൽ ഹസീന അതിനെ പറ്റി കൂടുതൽ ഒന്നും ചോദിചില്ല.

ഉപ്പയുടെ എതിർപ്പിനെ തന്റെ വാശി കൊണ്ട് അവൾ വരുതിയിൽ വരുത്തി..

ഒട്ടുമിക്ക എല്ലാ രാത്രികളിലും രഹസ്യകാരോടൊപ്പം കാമ കേളികളിൽ മുഴുകിയ അവരുടെ രതി മേളം അവരുടെ വീടുകളിൽ മുഴുകുമ്പോഴും ഫാസിയായിക്ക് തെല്ലും ഭയം തോന്നിയില്ല… അടച്ചുറപ്പുള്ള മുറിയിൽ ഉപ്പയുടെ നെഞ്ചിലെ വാത്സല്യത്തിന്റെ ചൂടേറ്റു ലോകത്തിലെ ഏറ്റവും സുരക്ഷിതമായ തന്റെ ഉപ്പയുടെ കരങ്ങളിൽ ആണ് താൻ എന്നുള്ള വിശ്വാസം..

വീട്ടിൽ പ്രകടമായില്ല എങ്കിലും കോളേജിൽ അവളുടെ മാറ്റം പ്രകടമായിരുന്നു. കോളേജ് അദ്ധ്യാപകൻ ആയിരുന്ന രാജീവ് ആയിരുന്നു അവളിലെ മാറ്റം ആദ്യം തിരിച്ചറിഞ്ഞത്. കൂടെ കൂടെ അവളോട്‌ സംസാരിച്ചതിലൂടെ അമ്മയുടെയും അനിയന്റെയും വേർപാടിനെക്കുറിച്ചും അത് മൂലം അവൾക്കുണ്ടായ മാനസിക പ്രശ്നങ്ങളെ കുറിച്ചും ഒക്കെ രാജീവ് മനസിലാക്കി. പക്ഷെ രണ്ടാനമ്മയുടെ സ്വഭാവ ദൂഷ്യത്തെ പറ്റി ഒന്നും തന്നെ അവൾ പറഞ്ഞിരുന്നില്ല.

നിരന്തരം ഉള്ള സംസാരത്തിലും സമ്പർകത്തിലൂടെയുമെല്ലാം അദ്ധ്യാപകൻ വിദ്യാർത്ഥി ബന്ധത്തിനുമപ്പുറം അവർ നല്ല ആത്മ സുഹൃത്തുക്കൾ ആയി മാറി.

വീണ്ടുമൊരു ഞായറാഴ്ച ദിവസം എന്നും രാത്രി പതിവ് പോലെ കുടിക്കാൻ കൊടുത്തിരുന്ന പാല് അവൾ ഒഴിച്ചു കളയുന്നത് ഹസീന കാണാൻ ഇടയായി. അപ്പോൾ തോന്നിയ സംശയങ്ങൾ തന്റെ രഹസ്യങ്ങൾ എല്ലാം ഇവൾ അറിയുന്നുണ്ടോ എന്നുള്ള കാര്യങ്ങളിൽ ഉറപ്പു വരുത്തുന്നതിനു വേണ്ടി കാത്തിരുന്ന ഹസീനയിക്കു നിരാശപെടേണ്ടി വന്നില്ല.

രാത്രിയിലെ രതി വേഴ്ചയും കഴിഞ്ഞു രഹസ്യകാരനോടും മകനോടുമൊപ്പം നിൽക്കുന്ന സമയം അവൾ കണ്ടു ജനൽ പാളികൾക്കിടയിലൂടെ തങ്ങളെനോക്കി നിൽക്കുന്ന ഫാസിയയെ.

പക്ഷെ തന്നെ അവർ കണ്ടതോ അവരുടെ രഹസ്യങ്ങളെല്ലാം താൻ അറിഞ്ഞിരിക്കുന്നു എന്നുള്ള കാര്യം അവർ മനസിലാക്കയ്യതോ ഫാസിയ അറിഞ്ഞില്ല.

അതിന്റെ പ്രതികാരമോ അതോ ഒരു മുൻകരുതലോ… മൂവർസംഘവും മറ്റു രഹസ്യക്കാരും കൂടി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയിൽ അവർ വിജയിച്ചു.. ഒരു ആക്‌സിഡന്റിലൂടെ അവളുടെ ഉപ്പയെ അവർ ഇല്ലാതാക്കി…

ക്ലാസ്സിൽ ആയിരുന്നvഫാസിയയെ രാജീവും മറ്റു അധ്യാപകരും അദ്ധ്യാപികമാരും ചേർന്നാണ് വീട്ടിലേക്കുകൊണ്ട്പോയത് ഉപ്പയുടെ ശരീരത്തിനരികിൽ മരവിച്ച മനസ്സുമായി ഇരുന്ന ഫാസിയ ഉപ്പയെ ഖബറിലേക്ക് കൊണ്ടുപോകുന്ന സമയം മാത്രമായിരുന്നു ഒന്ന് വിതുമ്പിയത്. പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലാതിരുന്നതിനാലും മരണമറിഞ്ഞു വന്നവർ എല്ലാവരും തന്നെ സന്ധ്യയോടെ മടങ്ങിയിരുന്നു.

രാത്രിയോട് കൂടി മടങ്ങനിരുന്ന രാജീവിനെയും മറ്റുള്ളവരെയും പറഞ്ഞയക്കാൻ ഉമ്മയ്ക്കും അനിയനും ഒരല്പം തിടുക്കം ഉണ്ടോ എന്ന് ഫാസിയായിക്കും തോന്നാതിരുന്നില്ല. പക്ഷെ രാജീവിനും മറ്റുള്ളവർക്കും അതിൽ ഒരു ആസ്വഭാവികത തോന്നിയില്ല.

മിസ്സ്‌ മാരോടൊത്തു റൂമിനു വെളിയിൽ വന്ന ഫാസിയ അൻവറിനോടൊപ്പം പുറത്തു സംസാരിച്ചിരുന്നു ആളെ കണ്ടു നടുങ്ങി.

ഉമ്മയോടൊപ്പം അന്ന് കണ്ട അയാൾ. തന്നെ ആദ്യം വേണം എന്ന് പറഞ്ഞ അതിനായി ഉമ്മയോടൊപ്പം ചതികൾ തയ്യാറാക്കിയ ആൾ.

ഉപ്പ മരിച്ച ഈ രാത്രിയിൽ തന്നെ അയാൾ വന്നു എങ്കിൽ അത് ഉമ്മയും ചേർന്നുള്ള ഒരു കെണി ആയിരിക്കും എന്നവൾ തീർച്ചയാക്കി.

മിസ്സിന്റെ കയ്യിലെ പിടുത്തം മുറുക്കുന്നതോടൊപ്പം തന്നെ മറു കൈ കൊണ്ട് അവൾ രാജീവിന്റെ കയ്യിലും കടന്നു പിടിച്ചു..

ഇതിപ്പോൾ എന്താ എന്ന ഭാവത്തിൽ നോക്കിയ രാജീവിനും മറ്റും കാര്യം മനസിലായില്ല എങ്കിൽ കൂടി ഇന്ന് എന്നെ തനിച്ചാക്കി പോകരുത് എന്ന് ഫാസിയ പറയാതെ പറയുന്നതായി അവർക്കു തോന്നി.

വിദ്യാർത്ഥിനിയോടുള്ള അധ്യാപകരുടെ കരുതൽ എന്നോണം അവർ ആ രാത്രി ഉറക്കം ഒഴിച്ചു.

തന്റെ മുറിയിൽ തനിക്കിരുവശവും ഇരുന്ന മിസ്സ്‌മാരുടെ സുരക്ഷിതത്തിൽ അവൾ ആ രാത്രി വെളുപ്പിച്ചു. പുറത്തു അവർക്കു തുണയായി രാജീവും…….

ഉമ്മയുടെ മരണത്തിൽ ഒരിക്കൽ താളം തെറ്റിയ ഫാസിയ വീണ്ടും അതെ അവസ്ഥയിൽ ആയി എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ അവൾ ഭയക്കുന്ന കാര്യങ്ങൾ എന്തേന്ന് അറിയാൻ ആർക്കും കഴിഞ്ഞില്ല.

രണ്ടാനുമ്മയും അനിയനും രഹസ്യ കാമുകനും ആ രാത്രിയിൽ അവരുടെ പദ്ധതികൾ തകർന്നതിന്റെ മനോവിഷമത്തിൽ ആയിരുന്നു. രാത്രിയിലെ പദ്ധതികൾ അവർ പകൽ നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ സൂചന ഫാസിയായിക്ക് പിറ്റേദിവസം രാവിലെ ബോധ്യപ്പെട്ടു.

തന്നെ മോഹിച്ചു വന്നായാൾ ഇതുവരെ പോയിട്ടില്ല…ഇനി രാജീവ് സാറും മറ്റും പോയി താൻ വീണ്ടും ഒറ്റയ്ക്കയാൽ……

മറ്റു മാർഗങ്ങൾ ഒന്നും തോന്നാത്തിരുന്നതിനാൽ രാജീവും കൂട്ടരും പോകാൻ തയ്യാറായപ്പോൾ കയ്യിൽ ഒതുങ്ങിയ ഒരു ബാഗും എടുത്തു അവൾ അവർക്കൊപം ഓടി എത്തി.

അനിയനും ഉമ്മയും തടസം നിന്നു

സ്നേഹത്തിന്റെ ഭാഷയിലും അപേക്ഷയിലും തുടങ്ങിയ അവരുടെ സംസാരത്തിന്റ രീതികൾ പെട്ടെന്ന് മാറി

അങ്ങോട്ടും ഇങ്ങോട്ടും പിടി വലിയായി…. അതിനിടയിൽ ഉമ്മയുടെയും കൈകൾ അവളുടെ മുഖത്തു പതിച്ചു…

കണ്ടവരോടൊപ്പം അഴിഞ്ഞാടി നടക്കാൻ നിന്നെ വിടില്ല ഉപ്പ മരിച്ചതിനു പിറ്റേദിവസം തന്നെ അവൾ കെട്ടും കെട്ടി ഇറങ്ങിയിരിക്കുന്നു……

ആക്രോശിച്ചു കൊണ്ട് ഉമ്മയുടെ കൈകൾ തലങ്ങും വിലങ്ങും അവളെ തല്ലുമ്പോൾ രാജേവും കൂട്ടരും അപമാനിതർ ആയി നിന്നു പോയി…

അതെങ്ങനാ പള്ളി പറമ്പിലെ മണ്ണിന്റെ പച്ചപ്പ്‌ മാറും മുന്നേ അവള് വിളിച്ചു വരുത്തിയതും പോരാഞ്ഞു ഇപ്പൊ കൂടെ അഴിഞ്ഞാടാൻ ഇറങ്ങിയിരിക്കുന്നു..

ഫാസിയയെ അടിക്കാനായി കൈ ഓങ്ങിക്കൊണ്ട് വന്ന അൻവറിനോട് അവൾ അലറി

കണ്ടവന്മാരുടെ ഒപ്പം അഴിഞ്ഞാടി നടക്കുന്നത്

ഞാനല്ല…….നിന്റെ തള്ളയാ………

കണ്ടു നിന്നവർക്കൊക്കെ നടുക്കം സമ്മാനിച്ച നിമിഷം ആയിരുന്നു അത്.

ആദ്യം ഒന്ന് പതറി പോയ അൻവർ വീണ്ടും അവളുടെ നേരെ പാഞ്ഞടുത്തു.

കഴുവേറിടാ മോളെ.. തോന്ന്യവാസം പറയുന്നോ…

തൊട്ടുപോകരുത് എന്നെ……

 

കൈ ചൂണ്ടി വിറഞ്ഞു തുള്ളി നിന്ന ഫാസിയയെ കണ്ടു അവൻ ഭയന്ന് പിന്മാറി

ഉമ്മയെയും അനിയനെയും നോക്കി കൈ ചൂണ്ടി വിറഞ്ഞു തുള്ളി നിന്ന അവൾ തിരിഞ്ഞു രാജീവിനോടായി പറഞ്ഞു.

എന്നെ കൂടെ കൊണ്ട് പോകുവോ സാറേ… ഇവിടെ നിന്ന ഇവർ എന്നെ ചിലപ്പോ…….

പറഞ്ഞത് പൂർത്തിയാക്കാതെ അവൾ അല്പം മാറി നിന്ന ഉമ്മയുടെ രഹസ്യകാരനെ നോക്കി..

അറപ്പോടും വെറുപ്പോടും ദേഷ്യത്തോടെയും അയാളെ നോക്കി നിന്ന ഫാസിയയുടെ കണ്ണുകൾ വീണ്ടും രാജീവിലേക്കു തിരിഞ്ഞപ്പോൾ യാചനയുടെയും നിസ്സഹായതയുടെയും ഭാവ വ്യതിയാനങ്ങൾ മിന്നി മറഞ്ഞു.

കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായ രാജീവ്‌ അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കയ്യിൽ കൈ ചേർത്ത് പിടിച്ചു.

വാ…….

രാജീവിനോപ്പം കരഞ്ഞു കലങ്ങിയ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി വരുത്തി അവൾ നടന്നു തുടങ്ങി….

തിരിഞ്ഞു നോക്കാൻ പോലും അവൾ ഇഷ്ടപ്പെട്ടില്ല…

ചുണ്ടിൽ ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് ഹസീനയുടെ രഹസ്യ കാമുകൻ രാജേവിനും കൂട്ടർക്കും മുന്നിൽ വട്ടം കയറി നിന്നു. പോക മുകളിലേക്കു ഊതി വിട്ടു കൊണ്ട് അയാൾ പറഞ്ഞു…

ഇത് ഇവരുടെ കുടുംബ കാര്യവ സാറേ… സാറ് ആ കൊച്ചിനെ അങ്ങ് വിട്ടേക്ക്… എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾക്കു തലയിടുന്നത്…….

സാറിനെ കണ്ടിട്ട് ഇവരുടെ കുടുംബക്കാരൻ ആണെന്ന് തോന്നുന്നില്ലല്ലോ… ഫാസി പ്രായപൂർത്തിയായ ഒരു പെണ്ണല്ലേ… ഇത് അവളുടെ തീരുമാനവും.. അപ്പൊ പിന്നെ സാറും ആവശ്യമില്ലാതായിടത്തു തലയിടണ്ട………

രാജീവും വിട്ടു കൊടുത്തില്ല.

രാജീവിന്റെ ഒപ്പം നിന്നിരുന്ന മിസ്സ്‌ മാരുടെ ശരീര ആകാര വടിവിലേക്കും നിറഞ്ഞ മാറിലേക്കും നോക്കി ചുണ്ട് നനച്ചു കൊണ്ട് അയാൾ രാജീവിനെ നോക്കി പറഞ്ഞു.

സാറിനു തല്കാലത്തേയ്ക്ക് കയ്യിൽ രണ്ടെണ്ണം ഇല്ലേ… അവളെ ഇങ്ങു തന്നേക്കു സാറേ……

അയാളുടെ സംസാരത്തിൽ മൂന്ന് പെണ്ണുങ്ങളും അറപ്പോടെ മുഖം വെട്ടിച്ചു…

ഞാൻ അവളെ അത്രകണ്ടു മോഹിച്ചു പോയതാ… അതിനു വേണ്ടി കുറെ കാശും ചിലവാക്കിയതാ…..ഇതിപ്പോ എന്റെ ഒരു വാശിയ സാറേ….

ആഗ്രഹിച്ചതും മോഹിച്ചതും സാമൂവൽ എന്നും സ്വന്തമാക്കിയിട്ടേ ഉള്ളു….. അതിനു വേണ്ടി ഞാൻ ഏതു അറ്റം വരെയും പോകും…അതുകൊണ്ട് സാറ് അവളെ അങ്ങ് വിട്ടേക്ക്.. ഇല്ലെങ്കിൽ……

ഇല്ലെങ്കിൽ…..

സാമൂവൽ രാജീവിന് ഒന്നുകൂടി ചേർന്ന് നിന്നു….

ഇല്ലെങ്കിൽ ഇവളുടെ തന്തയെ തീർത്തത് പോലെ നിന്നെയും അങ്ങ് തീർക്കും…..

ഒരു ചെറിയ സംശയം ഉണ്ടായിരുന്നു എങ്കിലും അയാളുടെ വായിൽ നിന്നും ഉപ്പയുടെ മരണത്തിന്റെ നിജസ്ഥിതി അറിഞ്ഞ ഫാസിയ ഒരു ഞെട്ടലോടെ രാജീവിന്റെ കൈവിട്ടു പിന്നോട്ട് മാറി…

അതെ നിൽപ്പിൽ രാജീവ്‌ പിന്നിലേക്ക് കൈ എത്തിച്ചു അവളെ വീണ്ടും ചേർത്ത് പിടിച്ചു സാമൂവലിനെ നോക്കി നീ എന്താന്ന് വച്ച ചെയ്‌തോ ഞാൻ ഉണ്ടാകും ഇവൾക്ക് തുണയായി എന്ന് പറയാതെ പറഞ്ഞു…

സാമൂവൽ ഒരു കൈ എടുത്തു രാജീവിന്റെ തോളിൽ വച്ചു.

എടാ കൊച്ചനെ… ഉള്ളത് പറയാല്ലോ… കൊന്നു കൊന്ന് മതിയായി… എല്ലാം പെണ്ണിന് വേണ്ടി മാത്രം…ഇനി അതിലൊരാൾ നീ ആയാലും എനിക്ക് ഒരു പോലെയാ….

സാമൂവലിന്റെ സംസാരത്തിൽ കലി കയറിയ രാജീവ്‌ വലതു കയ്യിലെ മുഷ്ടി ചുരുട്ടി പല്ലുകടിച്ചു ദേഷ്യം അടക്കാൻ ശ്രെമിച്ചു.

വേണ്ട… അതൊന്നും വേണ്ട… നിനക്ക് എത്രയാ വേണ്ടത് എന്ന് വച്ചാൽ പറഞ്ഞോ.. നീ പറയുന്നതാണ് ഇവളുടെ വില.. അത് എത്ര ആയാലും… ഒരു തവണ മാത്രം.. അത് കഴിഞ്ഞു നീ എവിടേക്ക് എന്ന് വച്ചാൽ കൊണ്ട് പൊയ്ക്കോ…. ഇവൾക്ക് മാത്രം അല്ല നിന്റെ ഈ ചരക്കുകളുടെ വിലയും പറഞ്ഞോ… കണ്ടപ്പോ ഒരു മോഹം രണ്ടിനെയും കൂടെ കിടത്താൻ….

അപമാന ഭാരത്താൽ മൂന്നു പെണ്ണുങ്ങളുടെ തല താഴ്ന്നു പോയി. സ്വന്തം ശരീരത്തിനും മാനത്തിനും കണ്മുന്നിൽ വില പറയുമ്പോളും പ്രതികരിക്കാൻ കഴിയാതെ ശീല കണക്കെ നിന്നു വിതുമ്പിയ മൂന്നു പേരെയും ഒരു മാത്ര തിരിഞ്ഞു നോക്കിയ രാജീവിന്റെ കണ്ണുകളിൽ അഗ്നി എരിഞ്ഞു

ഞൊടിയിടയിൽ തന്റെ തോളിൽ ഇരുന്ന സാമൂവലിന്റെ കൈ രാജീവ് പിടിച്ചങ്ങു തിരിച്ചു.

അപ്രതീക്ഷിതമായി ഉണ്ടായ നീക്കത്തിലും കൈ കുഴ തിരിഞ്ഞ വേദനയിലും അയാൾ കരഞ്ഞു പോയി..

അആഹ്…….

അയാളുടെ കരച്ചിൽ കേട്ട് തല കുനിച്ചിരുന്ന മൂന്നു പെണ്ണുങ്ങളും നിറ കണ്ണുകളോടെ തല ഉയർത്തി നോക്കിയ നിമിഷം രാജീവിന്റെ വലതു കൈ മുഷ്ടി അയാളുടെ മൂക്കിന്റെ പാലം തകർത്തിരുന്നു..

ആആആആ…….

ഒന്നിന് പിറകെ മൂക്കിന്റെ പാലവും മേൽചുണ്ടും ചതച്ചു കൊണ്ട് രാജീവിന്റെ മൂന്നു കിണ്ണം കാച്ചിയ പഞ്ച്….

കരയാൻ പോലും പറ്റാതെ രണ്ടു കയ്യും കൊണ്ടും മുഖം പൊത്തിപിടിച്ചു നിലത്തിരുന്നു പിടഞ്ഞു പോയി അയാൾ….

പണത്തിനും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ പലതും ചെയ്തിരുന്നു അയാളുടെ ജീവിതത്തിൽ ഏറ്റ ആദ്യത്തെ അനുഭവം…. അതാവട്ടെ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്ക വണ്ണത്തിൽ ഒരെണ്ണം..

ഇതെല്ലാം കണ്ടു നിന്ന അൻവർ രാജീവിനെ അടിക്കുവാനായി ഓടി വന്നതും രാജീവിന്റെ ചവിട്ടു കൊണ്ട് അടിവയർ താങ്ങി നിലത്തു കുത്തിയിരുന്നതുമൊക്കെ സെക്കന്റ്‌കൾക്കുളിൽ സംഭവിച്ചു കഴിഞ്ഞിരുന്നു..

അടിവയറിനു താങ്ങി നിലത്തു കിടന്നു അൻവറും ചോരയോലിപ്പിച്ചു സാമൂവലും കിടക്കുന്നതു നോക്കി അൽപ സമയം നിന്ന രാജീവ്‌ സാമൂവലിനു മുന്നിൽ കുനിഞ്ഞിരുന്നു..

ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ തോന്നുമ്പോ ആളും തരവും ഒക്കെ നോക്കണ്ടേ സാറേ…. സാറിന്റെ പണത്തിനു മുന്നിൽ എല്ലാവരും ഒരുപോലെ വീഴും എന്ന് കരുതിയോ…..

കയ്യിൽ പറ്റിയിരുന്ന ചോര അയാളുടെ ഷർട്ടിൽ തുടച്ച രാജീവ്‌ തുടർന്നു…..

ഈ ആത്മഭിമാനം എന്ന് പറയുന്നത് ആരുടേയും മുന്നിൽ അടിയറവു വച്ചിട്ടില്ല സാറേ… അത് നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയാകുമ്പോ പിന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല… ഒന്നും മനസ്സിൽ വയ്ക്കണ്ട….. വച്ചാൽ ദോഷം സാറിനു തന്നെയാ…..പോട്ടെ…

രാജീവിന് പിന്നാലെ നടക്കുമ്പോൾ ഫാസിയയുടെ തല പതിവിലും ഉയർന്നിരുന്നു. താഴെ വീണു കിടന്നിരുന്നവരെയും ഉമ്മറപ്പടിയിൽ ഇതെല്ലാം കണ്ടു നിന്ന ഉമ്മ എന്ന് പറയുന്ന ഹസീനയെയും നോക്കി പുച്ഛം കലർന്ന ഒരു ചിരി അവൾ സമ്മാനിച്ചു. തന്നോട് ചെയ്തതിനും ചെയ്യാനിരുന്നതിനും ഒക്കെ പ്രതികാരം ചെയ്തു കഴിഞ്ഞു എന്നുള്ള ഭാവത്തിൽ

രാജീവിനോപ്പം കാറിൽ കയറി ഫാസിയയും മറ്റു രണ്ടു മിസ്സ്‌ മാരും പോകുന്നതു സാമൂവലും അൻവറും പ്രതികാര ഭാവത്തിൽ നോക്കി നിന്നു. അതിനേക്കാൾ പതിന്മടങ്ങു ദേഷ്യം വിരിഞ്ഞു നിന്നത് ഹസീനയുടെ മുഖത്തായിരുന്നു… കണ്മുന്നിൽ നിന്നും അവർ മാഞ്ഞു പോകുന്ന സമയം അവർ നിലത്തു കിടന്നിരുന്ന മകനെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു….

വിടില്ല ഞാൻ…. എന്നെ അപമാനിച്ചതിനു.. എന്റെ മകനെ തല്ലിയതിന്…. നിന്നെ ഞാൻ സമാധാനത്തോടെ ജീവിക്കാൻ വിടില്ല….

ആരോടെന്നില്ലാതെ അവർ പറഞ്ഞു കൊണ്ടിരുന്നു….

അവിടുന്നങ്ങോട്ട് ഫാസിയയുടെ പൂർണ്ണ സംരക്ഷണം രാജീവ് ഏറ്റെടുത്തു.

അവളുടെ പഠിപ്പ്.. വസ്ത്രം ഭക്ഷണം മറ്റു ചിലവുകൾ അങ്ങനെ എല്ലാം തന്നെ രാജീവിന്റെ ചുമതല ആയി മാറി.

രാജീവിന് ഒരു ബാധ്യത ആവരുത് എന്ന ചിന്തായിൽ പഠിപ്പു നിർത്തി ജോലിക്ക് പോകാൻ തുനിഞ്ഞ ഫാസിയയെ രാജീവ്‌ നിർബന്ധിച്ചു പഠിപ്പിച്ചു.

വീട്ടിൽ നിന്നുള്ള എതിർപ്പുകൾ എല്ലാം തന്നെ അവൻ കാറ്റിൽ പറത്തി.

അവരുടെ സൗഹൃദം പതിയെ പ്രണയത്തിലെയ്ക്ക് വഴി മാറി. പക്ഷെ ഇരുവരും അത് തുറന്നു പറഞ്ഞില്ല. തെറ്റായി പോയാലോ എന്നുള്ള തോന്നലുകൾ ഇരുവരെയും പിന്നോട്ട് വലിച്ചു..

രാജീവിന്റെ പ്രഹരത്തിൽ നിന്നും പുറത്തു വരാൻ അൻവറിനും സാമൂവലിനും വർഷങ്ങൾ തന്നെ വേണ്ടി വന്നു.

മൂക്കിന്റെ പാലം തർന്നതിനാലും മേൽച്ചുണ്ടു കീറി മുറിഞ്ഞതിനാലും മുഖത്തിന്റെ വൈകൃതം എടുത്തു കാണിക്കുന്ന സ്ഥിതിയിൽ ആയി പോയി അയാൾ. മാത്രമല്ല അധിക സമയം തല താഴേക്കു കുനിച്ചു പിടിക്കുവാൻ അയാൾക്ക്‌ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ അയാളുടെ ഏറ്റവും വീക്നെസ്സ് ആയ സ്ത്രീ വിഷയങ്ങളിൽ അയാൾ അമ്പേ പരാജയപ്പെട്ടു.

അവർ തമ്മിൽ രതി ലീലകളിൽ മുഴുകുന്ന സമയമത്രയും ഒരു ശീല കണക്കെ കിടക്കാനായിരുന്നു അയാളുടെ വിധി. എല്ലാത്തിനും മുൻകൈ എടുത്തത് ഹസീന ആയിരുന്നതിനാൽ അവരുടെ ലൈംഗിക ബന്ധത്തിൽ പഴയ പ്രസരിപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അൻവറിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. അടിവയറിനു ഏറ്റ ക്ഷതം ലിംഗത്തിലേക്കും വൃക്ഷണത്തിലേക്കുമുള്ള രക്തയോട്ടത്തെ സാരമായി തന്നെ ബാധിച്ചു. ഫലമോ സാധാരണ ഒരാളുടെ ലിംഗം ഉദ്ധരിക്കുന്നത് പോലെ പിന്നീട് ഉണ്ടായിട്ടില്ല. മാത്രമല്ല ലൈംഗികതയിൽ അൻവറിന് ഫീലിങ്‌സും പകുതി ആയി കുറഞ്ഞു പോയിരുന്നു….

ശെരിക്കും പറഞ്ഞാൽ അത് തൂക്കിയിട്ടു നടക്കാം എന്നല്ലാതെ അത് കൊണ്ട് ഒരു പ്രയോജനം ഇല്ലാതെ ആയി എന്ന് സാരം.

അൻവറിന്റെ ദുരവസ്ഥ പരിഹരിക്കാൻ ഹസീന തന്നെ അവനു മുന്നിൽ തുണി അഴിച്ചു.. ഒരു പരിധി വരെ ചില മാറ്റങ്ങൾ അത് കൊണ്ട് ഉണ്ടാക്കാൻ അവൾക്കു കഴിഞ്ഞു.

ആ സംഭവത്തിന്‌ ശേഷം ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടായിരുന്നില്ല.

ഉണ്ടാവാൻ ഹസീന സമ്മതിച്ചില്ല. താനല്ലാതെ ഇനി മറ്റൊരു പെണ്ണിനെ സാമൂവലും അൻവറും അനുഭവിക്കണം എങ്കിൽ അത് ഫാസിയയെ ആവണം എന്ന് അവള്ക്കായിരുന്നു വാശി…

പണത്തിനു വേണ്ടി പലരുടെയും മുന്നിൽ തുണി അഴിക്കുമ്പോളും അവളും അത്രമേൽ ആസ്വദിച്ചിരുന്നു വ്യത്യസ്തമായ ലൈംഗിക ചെഷ്ടകൾ.ഒന്നിൽ കൂടുതൽ പേരുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്ന ഹസീന സാമൂവാലിലേയ്ക്കും അൻവറിലെയ്ക്കും മാത്രമായി ചുരുങ്ങി. സാമൂവലിൽ നിന്നും കൂടുതലായി ഒന്നും തന്നെ കിട്ടില്ല എന്നറിഞ്ഞിട്ടും അവൾ അയാളെ കൊണ്ട് തൃപ്തി അടഞ്ഞു. പക….

ഫാസിയായോടും രാജീവിനോടും ഉള്ള അടങ്ങാത്ത പക……

രാജീവിന്റെ പ്രഹാരത്തിൽ മൂന്നു പേരും തുല്യ ദുഖിതർ ആയിരുന്നു. അതിനാൽ തന്നെ ഓരോ ദിവസവും അവർ എണ്ണി കാത്തിരുന്നു…. ഓരോ സ്ഥലങ്ങളിൽ ആയി അവർ പലവിധത്തിൽ അവരെ അന്വഷിച്ചുകൊണ്ടിരുന്നു…

മലപ്പുറത്തെ താൽകാലികജോലി വിട്ടു കർണ്ണാടകയിലെ ഒരു കോളേജിലേക്ക് ചേക്കേറിയതിനാൽ ഇരുവരെയും കണ്ടെത്തുക അത്ര എളുപ്പം ആയിരുന്നില്ല…. ഫാസിയയെയും രാജീവ് അവിടെ നിർത്തി പഠിപ്പിച്ചു…..

ഇതിനിടയിൽ രാജീവിന് നാട്ടിലെ കോളേജിലേക്ക് അസ്സിറ്റൻസ് പ്രൊഫസർ ആയി നിയമനം കിട്ടി.

അങ്ങനെ രാജീവ്‌ കോട്ടയത്തേയ്ക്ക് മാറി. അപ്പോളും ഫാസിയ പഠനം തുടർന്നു. രണ്ടു സ്ഥലങ്ങളിൽ ആയപ്പോളാണ് ഇരുവർക്കും തമ്മിൽ പിരിയാൻ കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞത്.

അധികം ആലോചനയ്ക്കു ഒന്നും കാത്തു നിൽക്കാതെ ഫാസിയ തന്നെ അവളുടെ പ്രണയം തുറന്നു പറഞ്ഞു. കേൾക്കാൻ കൊതിച്ചതും പറയാൻ ആഗ്രഹിച്ചതും എല്ലാം ഒന്ന് തന്നെ ആയിരുന്നതിനാൽ രാജീവിനും കൂടുതൽ അലോചിക്കേണ്ടി വന്നില്ല.

അങ്ങനെ ഇരുവരും അകന്നു നിന്നു പ്രണയിക്കാൻ തുടങ്ങി.

പഠനം പൂർത്തിയാക്കിയ ഫാസിയ രാജീവിന്റെ കോളേജിൽ തന്നെ ഗസ്റ്റ്‌ പോസ്റ്റിൽ താൽകാലിക ജീവനക്കാരിയായി ജോയിൻ ചെയ്തു.

പരസ്പരം പരിജയം പോലും അവർ തമ്മിൽ കാണിച്ചില്ല. സാധാരണ അധ്യാപകർ തമ്മിലുള്ള ബന്ധത്തിനപ്പുറം അവർ അപരിചിതർ ആയി തന്നെ എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു. എന്നാൽ അവർ മാത്രമുള്ള സമയങ്ങളിൽ തിവ്രമായി പ്രണയിക്കാനും മറന്നില്ല

അങ്ങനെ ഒരു അവധി ദിവസം ബൈക്കിൽ കറങ്ങുകയായിരുന്ന ഇരുവരുടെയും മുന്നിലേക്ക്‌ അൻവറും സാമൂവലും വന്നെത്തി. അടങ്ങാത്ത പകയുടെ കനാലുമായി കൊല്ലാൻ കാത്തിരുന്ന ചെന്നായയുടെ വെറി പോലെ അൻവർ രാജീവുമായി സംഘർഷത്തിന് മുതിർന്നു.. പക്ഷെ സാമൂവൽ അൻവറിനെ തടഞ്ഞു നിർത്തിയപ്പോൾ എന്തിനെയും നേരിടാൻ തയ്യാറായി രാജീവും നിന്നു.

അവനെ ഇപ്പൊ കൊല്ലണ്ടെടാ.. ഒരു പോറൽ പോലും ഇല്ലാതെ അവൻ ഇങ്ങനെ ഇതേ ആരോഗ്യമുള്ള ശരീരത്തോടെ കണ്ണ് തുറന്നു കാണണം. അവളുടെ ശരീരത്തിന്റെ ഓരോ അണുവിലും നമ്മൾ കയറി ഇറങ്ങുന്നത്…..

സാമൂവലിന്റെ വായിൽ നിന്നും ആരോചകമായ സംസാരം കേട്ടതും രാജീവ് ബൈക്ക് സ്റ്റാറ്റൻറ് ചെയ്തതും പിന്നിലും വന്നു നിന്നു രണ്ടു സ്കോർപിയോ….

അതിൽ നിന്നും സാമൂവലിന്റെ പത്തിൽ കുറയാത്ത ഗുണ്ടകൾ വന്നിറങ്ങിയതും രാജീവ്‌ ഞൊടിയിടയിൽ ബൈക്ക് സ്റ്റാർട്ട്‌ ആക്കി മിന്നൽ വേഗത്തിൽ കിട്ടിയ ഗ്യാപ്പിലൂടെ കുതിച്ചു.

കാരണം എടുത്തു ചാട്ടം അവിടെ വിലപ്പോവില്ല എന്ന് രാജീവിന് നന്നായി മനസിലായിരുന്നു.

ആവേശത്തിൽ അവരുമായി മല്ലിടാൻ നിന്നാൽ ഉറപ്പായും ഫാസിയയെ സംരക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ലായിരുന്നു..

ഏറെ ദൂരം പിന്തുടർന്ന് വന്ന സാമൂവലിനും കൂട്ടർക്കും മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട രാജീവും ഫാസിയയും ആ പോക്ക് നേരെ ബാംഗ്ളൂർക്കു വച്ചു പിടിച്ചു.

അവിടെ അത്ര വേഗം അവർക്കു കണ്ടെത്താൻ കഴിയില്ല എന്ന് രാജീവിന് ഉറപ്പായിരുന്നു.

തന്റെ ഒപ്പം നില്കുന്നത് രാജീവിന്റെ ജീവന് ആപത്താണ് എന്ന് തിരിച്ചറിവിൽ അവനിൽ നിന്നും ഒഴിഞ്ഞു പോവാനുള്ള വിഭലമായ ഒരു ശ്രെമം ഫാസിയ നടത്തി നോക്കി. മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായാൽ താൻ ഒഴിഞ്ഞു മാറി നിക്കാം എന്ന രാജീവിന്റെ ഒറ്റ ഡയലോഗിൽ അവൾ ആ അദ്ധ്യായം അടച്ചു. രാജീവിനെ മറന്നു ഒരു നിമിഷം പോലും നില്കുന്നത് പോലും അവളുടെ ചിന്തകൾക്ക് അപ്പുറം ആയിരുന്നു…..

കോളേജിൽ കാട്ടു തീ പോലെ വാർത്ത പടർന്നു. രാജീവ് സാറും ഫാസിയ മിസ്സും മിസ്സിംഗ്‌ ആണ്….

കഥകൾ അവിടെ പലതും വന്നു.. ഒളിച്ചോട്ടം അപകടം തിരോധനം അങ്ങനെ പലതും. ഇതിനിടയിൽ ഇരുവരുടെയും കോളേജ് തിരഞ്ഞു കണ്ടു പിടിച്ച അൻവറും ഹസീനയും മകളെ കാണാനില്ല എന്നും പറഞ്ഞു രാജീവിനും കോളേജ് മാനേജ്മെന്റിനും എതിരെ കേസ് കൊടുത്തു.

കേസ് ആയാൽ പിന്നെ എവിടെ ഒളിച്ചാലും പുറത്തു വരേണ്ടി വരും എന്ന കണക്കു കൂട്ടലിൽ ആയിരുന്നു അവർ.

കോളേജ് മാനേജ്മെന്റ് കേസ്സിൽ കക്ഷി ചേർന്നത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

അതോടെ രാജീവിനും ഫാസിയായിക്കും തിരികെ വരേണ്ടി വന്നു.

എസ്പി ഓഫീസിൽ നടന്ന പ്രശ്ന പരിഹാരത്തിൽ ഫാസിയയുടെ തീരുമാനത്തിനൊപ്പം നിയമത്തിനു നിൽക്കേണ്ടി വന്നു. ഫാസിയയുടെ ഭുതകാലത്തിലെ പ്രേശ്നങ്ങൾ രാജീവിൽ നിന്നും അറിഞ്ഞ കോളേജ് മാനേജ്മെന്റിന് നിലപാടുകൾ തിരുത്തേണ്ടി വന്നു. ഇരുവരുടെയും സസ്പെന്ഷൻ അടക്കമുള്ള നടപടികൾ വേണ്ട എന്ന് വച്ചു. പക്ഷെ കോളേജിൽ മുഴുവനും ഒളിച്ചോട്ടം എന്ന തരത്തിലുള്ള കഥകൾ പരന്നതിനാൽ ഇരുവരും വിവാഹിതരായേ തീരു എന്ന അവസ്ഥ എത്തി. കോളേജിലെ അധ്യാപകരും രാജീവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ഒരു രജിസ്റ്റർ മാരേജിലോടെ ഇരുവരും ഒന്നായി.

പുറത്തു കൊലവെറിയുമായി കാത്തു ചെന്നായ്ക്കൽ പതുങ്ങി ഇരിക്കുന്നതിനാലും വീട്ടുകാരുടെ എതിർപ്പിനെ തള്ളി ഫാസിയയെ വിവാഹം ചെയ്തതിനാലും ഇരുവരും കോളേജിൽ തന്നെ കഴിയേണ്ടി വന്നു. ക്യാമ്പസ്സിനുള്ളിൽ തന്നെയുള്ള ബോയ്സ് ഹോസ്റ്റലിൽ രാജീവും ഗേൾസ് ഹോസ്റ്റലിൽ ഫാസിയയും.

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി പുറത്തു വച്ചു അൻവർ ഇരുവരെയും പിന്നാലെ നടന്നു ഉപദ്രവിക്കൽ ഒരു പതിവാക്കി. ഒരുമിച്ചു സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്നും അങ്ങനെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അന്ന് തങ്ങളെ അപമാനിച്ചതിനു പകരമായി ഫാസിയയെ രാജീവ് തന്നെ അവർക്കു ഒരു തവണ കൂട്ടി കൊടുക്കണം എന്ന തരത്തിൽ ഒക്കെയായിരുന്നു അവന്റെ ഭീഷണി എല്ലാം തന്നെ. പക്ഷെ ആ സമയങ്ങളിൽ എല്ലാം തന്നെ അൻവർ ഒറ്റക്കായിരുന്നു വന്നതൊക്കെ. സാമൂവലോ മറ്റു കൂട്ടാളികളോ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ അപ്പോളും രാജീവിന്റെ കൈ അകലത്തിൽ നിന്നായിരുന്നു അവൻ വെല്ലുവിളിച്ചതും അപമാനിച്ചതും ഒക്കെ തന്നെ. പ്രതികരിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ ബൈക്കിൽ കയറി പോകാറായിരുന്നു പതിവ്. പ്രതിയോഗിയെ മാനസികമായി തളർത്തുന്ന ഒരു തരം പ്രവണത. അല്ലെങ്കിൽ പിന്തുടർന്ന് ചെല്ലും എന്ന് കരുതി കെണി ഒരുക്കിയുള്ള ഒരു കാത്തിരിപ്പു.

മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടായതു കൊണ്ടാവും രാജീവ്‌ പിന്നാലെ ചെല്ലാനോ മറ്റു പ്രശ്നങ്ങൾക്കോ ഒന്നും പോകാതെ ഇരുന്നത്.

കഴിവതും അവൻ ഫാസിയയെ തനിച്ചാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തി.

വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു വിവാഹം കഴിച്ചതിനാൽ രാജീവിന് സ്വന്തം വീട്ടിൽ പോകാൻ പോലും കഴിയാത്ത സാഹചര്യവും ആയി.

പിന്നാലെ നടന്നും വഴിയിൽ തടഞ്ഞും ഒക്കെ പ്രകോപിപ്പിക്കുകയും അസഭ്യം പറയുന്നത് പതിവായത്തോടും കൂടി ഫാസിയ ക്യാമ്പസ് വിട്ടു പുറത്തേക്കു പോലും ഇറങ്ങാതായി.

ആരെങ്കിലും കൂടെ ഇല്ലാതെ രാജീവും തനിച്ചു പോകുന്നതും നിർത്തി.

തന്നെ വിശ്വസിച്ചു ഫാസിയ കൂടെ കൂടിയതോടെ ഒരു ഉൾ ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നു.

പിന്നാലെ നടന്നും അല്ലാതെയും ഉള്ള ഭേഷണികൾ മുറതെറ്റാതെ വന്നു കൊണ്ടിരുന്നതിനാൽ ഫാസിയ രാജീവിനെ പിടിച്ചു വലിച്ചു ലൈബ്രറിക്കുളിൽ കയറി ഒരു ആളൊഴിഞ്ഞ കോണിൽ ചെന്നു..

എന്തെ…. എന്തു പറ്റി…..

അവളുടെ അങ്കലാപ്പു കണ്ട് രാജീവ് ചോദിച്ചു.

അവര് നമ്മളെ ജീവിക്കാൻ അനുവദിക്കില്ല.. എന്നെ കിട്ടാൻ ഒരു പക്ഷെ സാറിനെ അവർ….

പറഞ്ഞത് മുഴുവിയ്ക്കാൻ സമ്മതിക്കാതെ രാജീവ്‌ അവളുടെ വായ പൊത്തി..

രാജീവിന്റെ കൈ എടുത്തു പിടിച്ചു അവൾ നിറകണ്ണുകളോടെ തുടർന്നു….

സാറല്ലാതെ എന്റെ ശവത്തിലെ മറ്റൊരാൾ തൊടൂ…… മരിക്കാൻ എനിക്ക് പേടി ഒന്നുവില്ല.. പക്ഷെ അതിനു മുന്നേ എനിക്ക് രാജീവിന്റെ മാത്രം പെണ്ണാവണം…. മനസുകൊണ്ട് ഞാൻ എന്നെ ആയതാണ്…. എന്റെ പ്രണയം പൂർണ്ണമാകണമെങ്കിൽ ഈ ശരീരം കൂടി രാജീവേട്ടൻ…… ഇപ്പൊ ഇവിടെ വച്ചാണെങ്കിൽ പോലും എനിക്ക് സമ്മതം ആണ്…

രാജീവ് അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു അങ്ങനെ നിന്നു…

ദിവസങ്ങൾ പതിയിരുന്നിട്ടും ഇരകളെ പുറത്തു കാണാതായതോടെയാണ് അൻവറും കൂടെ കുറെ ആളുകളും അന്ന് ക്യാമ്പസിനുള്ളിൽ കയറിയത്.

വാക്ക് തർക്കത്തിൽ തുടങ്ങി പിടി വലിയും അവസാനം അതൊരു സംഘർഷത്തിലേക്കും എത്തി.

ഫാസിയയെ ബലം പിടിച്ചു വലിച്ചിഴക്കുകയും രാജീവിനെ തല്ലുന്നതും കണ്ടതോടെയാണ് തോസാൻ കയറി ആദ്യ അടി പൊട്ടിക്കുന്നത്. പിന്നെ അതൊരു കൂട്ടായിടിയിൽ കലാശിക്കുകയും ഇപ്പോളത്തെ കാര്യങ്ങളിൽ എത്തി നിന്നതും.

ഫാസിയയുടെ ഭൂതകാലത്തെ ദുരനുഭവത്തെ പറ്റിയും ഇത് വരെ നടന്ന സംഭവങ്ങളെ പറ്റിയും രാജീവ്‌ വിവരിക്കുമ്പോൾ ഹിരണിനും കൂട്ടുകാർക്കും അതൊന്നും വിശ്വസനീയം ആയിരുന്നില്ല.

അല്പം മാറിയുള്ള വാഗമരത്തിന്റെ ചുവട്ടിൽ തങ്ങൾക്കു എതിർ ദിശയിൽ കൈ കെട്ടി നിന്ന ഫാസിയായിലേക്ക് നോട്ടമെറിഞ്ഞു എല്ലാവരും നിൽകുമ്പോൾ പിന്നിൽ നിന്നും അവരുടെ തോളിൽ കൈ ചേർത്ത് കൊണ്ട് രാജീവ് തുടർന്നു.

അവളിന്ന് ഏറ്റവും സന്തോഷവതിയാട…. ജീവിതത്തിൽ അവൾ അനുഭവിച്ച ദുരനുഭവങ്ങൾ ഒരു പക്ഷെ ഇനിയും തുടർന്നേക്കാം…. പക്ഷെ അവളുടെ തന്നെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഒന്നിനെ പടച്ചോൻ എടുത്തതിനു പകരം അവൾക്കിന്ന് എന്തിനും പോന്ന കൂടപ്പിറപ്പുകൾ നാലെണ്ണം ഉണ്ട്……

രാജീവ്‌ അത് പറഞ്ഞു നിർത്തിയപ്പോൾ കണ്ണിൽ നിന്നും കവിളിലേക്ക് ഇറ്റി വീണ നീർതുള്ളി തുടച്ചു തോളിൽ നിന്നും രാജീവിന്റെ കൈ എടുത്തു മാറ്റി തോംസൺ ഫാസിയയുടെ അടുത്തേക്ക് പാഞ്ഞു.

വന്ന അതെ വേഗതയിൽ തന്നെ അവൻ അവളെ പിന്നിൽ നിന്നും വട്ടം ചേർത്ത് പിടിച്ചു അവളുടെ തോളിലേയ്ക്ക് തല ചായ്ച്ചു.

പിന്നിലേക്ക് ഒന്ന് തല ചെരിച്ചു പുഞ്ചിരി തൂകി അവൾ ആ നിൽപ് തുടർന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നു.

ഹിരണും മനുവും വിവേകും രാജീവിലേക്കു ഒന്ന് നോക്കി. രാജീവിൽ നിന്നും ഒരു പുഞ്ചിരിയുടെ അനുവാദം കിട്ടിയ മാത്രയിൽ അവർ മൂന്ന് പേരും വാഗമരത്തനാലേയ്ക്ക് ഓടി അടുത്തു.

നാല് ഭാഗത്തു നിന്നും അവർ ഫാസിയയെ പൊതിഞ്ഞു പിടിച്ചു. അവൾ പറഞ്ഞത് പോലെ നാല് പേരുടെയും കൂടെ പിറന്നവളെ പോലെ തന്നെ…

കോളേജിലെ കുട്ടികളും അധ്യാപകരും മറ്റുള്ളവരും ആ കാഴ്ച്ച നോക്കി നിന്നു.

ചിലർ പുഞ്ചിരി തൂകി. ചിലർ ആർപ്പു വിളിച്ചു. കയ്യടികളും ഹർഷാരവങ്ങളും അവിടെ നിറഞ്ഞു…..

ക്യാമ്പ്‌സ് കെട്ടിടത്തിന്റെ ഏതോ കോണിൽ നിന്നും ആരോ പകർത്തിയ ഒരു ചിത്രം അതായിരുന്നു ആ വർഷത്തെ കോളേജ് മാഗസിന്റെ മുഖചിത്രം… ഒരു അടിക്കുറിപ്പും അതിനു ഇല്ലായിരുന്നു… അതിനു ചേരുന്ന ഒരു അടിക്കുറിപ്പ് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവരവരുടെ യുക്തിക്കു ചേർത്ത് വായിക്കാൻ ആ ഭാഗം ഒഴിവാക്കി വിട്ടു…….

തുടരും…….

സ്‌നേഹപൂർവം

കർണ്ണൻ 🙏

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts