-50% Intro price for the next 72 hours only!. Buy now →

Kambi stories

♥️അവിരാമം♥️ 3 [കർണ്ണൻ]

 ♥️അവിരാമം 3♥️ Aviramam Part 3 | Author : Karnnan [ Previous Part ] [ www.kkstories.com]   💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ ഇത് അവരുടെ പ്രണയം ആണ്💕 മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക……. ………..റിൻസിയുടെ ഓർമകളിൽ ലയിച്ച് ഹിരൺ യാത്ര തുടർന്നു… ഇപ്പൊ തന്നെ വൈകി. പതിനൊന്നു മണിക്ക് മുന്നെ എത്താം എന്ന് പറഞ്ഞതാ ഇപ്പോ പതിനൊന്നര കഴിഞ്ഞു. ഇനിയും ഉണ്ട് ഒന്നര മണിക്കൂർ ഓട്ടം. ഉച്ചയ്ക്ക് കയറി ചെല്ലുന്നതിൽ […]

0
1

 ♥️അവിരാമം 3♥️

Aviramam Part 3 | Author : Karnnan

[ Previous Part ] [ www.kkstories.com]


 

💕നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ ഇത് അവരുടെ പ്രണയം ആണ്💕

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക…….

………..റിൻസിയുടെ ഓർമകളിൽ ലയിച്ച് ഹിരൺ യാത്ര തുടർന്നു…

ഇപ്പൊ തന്നെ വൈകി. പതിനൊന്നു മണിക്ക് മുന്നെ എത്താം എന്ന് പറഞ്ഞതാ ഇപ്പോ പതിനൊന്നര കഴിഞ്ഞു. ഇനിയും ഉണ്ട് ഒന്നര മണിക്കൂർ ഓട്ടം.

ഉച്ചയ്ക്ക് കയറി ചെല്ലുന്നതിൽ ഹിരണിനു ചെറിയ ഒരു നാണക്കേടും തോന്നാത്തിരുന്നില്ല.

സമയം പോയത് പക്ഷെ തന്റെ പാപ്പുവിന് വേണ്ടി ആയിരുന്നു എന്ന് ചിന്തിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു.

ഗൂഗിൾ അമ്മച്ചി കാണിച്ച വഴിയിലൂടെ അവൻ ഹിമാലയം പറത്തി വിട്ടു.ട്രാഫികിനിടയിലൂടെ കുത്തി കയറ്റിയും ഓട്ടോക്കാരുടെ തെറിവിളിയും ഒക്കെ കേട്ടു ഒരു പന്ത്രണ്ടേ മുക്കാലോടെ ഹിരൺ നെടുമുടിയിലെത്തി.

നെടുമുടി പാലം ഇറങ്ങിയപ്പോളേക്കും അമ്മച്ചിയുടെ ആഞ്ജ എത്തി. ഗൂഗിൾ അമ്മച്ചിയെ 😜ഇടത്തേയ്ക്ക് തിരിഞ്ഞു പോകാൻ. പോകാതെ രക്ഷ ഇല്ലല്ലോ…. 🥴

മനുവുമായി 5 വർഷത്തെ പരിചയം. കോട്ടയം സിഎംസ് കോളേജിൽ ഡിഗ്രിയും പിജിയും ചെയ്യുമ്പോ ഒരു ക്ലാസ്സിൽ ആയിരുന്നു എന്നത് മാത്രം അല്ല ഹോസ്റ്റലിൽ ഒരേ റൂമിൽ തന്നെ ആയിരുന്നു.തലേ ദിവസം ചെല്ലണം എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ് അവന്റെ അച്ഛനും അമ്മയും. എന്നിട്ടിപ്പോ ഉണ്ണാൻ നേരത്താണ് കയറി ചെല്ലാൻ പോകുന്നത്.

എന്തായാലും ആട്ട് ഉറപ്പാണ്.

മനസ്സിൽ പലവിധ ചിന്തകളും ആയി അവൻ വണ്ടി ഓടിച്ചു. ഒരു പതിനഞ്ച് മിനിട്ടും കൂടി എടുത്തു അവൻ മനുവിന്റെ വീടിനു അടുത്ത് എത്താൻ.വണ്ടി നിർത്തി കൈ നടുവിന് കുറുകെ പിടിച്ച് ഒന്ന് മൂരി നിവർന്നു. ഗൂഗിൾ അമ്മച്ചിക്ക് മനസ്സിൽ ഒരു നന്ദിയും പറഞ്ഞു വണ്ടി സ്റ്റാൻഡിൽ വച്ചു ഇറങ്ങി. നന്ദി മറ്റൊന്നും കൊണ്ടല്ല റൂട്ട് തെറ്റിക്കാതെ ആദ്യമായിട്ടാണ് പറഞ്ഞ സമയത്തിലും മുന്നെ അമ്മച്ചി എത്തിച്ചത്.

നേരത്തെ എത്താം എന്ന് പറഞെങ്കിലും ഇത്രയും നേരത്തെ എത്തും എന്ന് കരുതിയില്ല ………

ആൾക്കൂട്ടത്തിനിടയിൽ നിന്നു വന്ന ഒളിയമ്പുകൾ.അത് തനിക്കു നേരെ ആയിരുന്നു എന്ന് വളരെ പെട്ടന്ന് അവൻ മനസിലാക്കി. ചിരിച്ചു കൊണ്ട് കൈ നീട്ടി തനിക്കു മുന്നിൽ മനുവിന്റെ അച്ഛൻ.

ചമ്മല് മാറ്റാൻ ഒരു 100 വാട്സ് ചിരി ചിരിച്ചു കൊണ്ട് ഹിരൺ മനുവിന്റെ അച്ഛന് കൈ കൊടുത്തു.

പപ്പ തോട്ടത്തിലാ അങ്കിളേ… പെട്ടന്ന് പോയതാ..ഞാനും കൂടെ ചെല്ലേണ്ടതായിരുന്നു. ഇവിടെ വരേണ്ടത് കൊണ്ട ഞാൻ പോകാതിരുന്നത്. അമ്മമാര് തനിച്ചല്ലേ അല്ലെ ഞാൻ ഇന്നലെ തന്നെ വന്നേനെ…

അല്പം ചടപ്പോടെ ഹിരൺ ഉണ്ടായ കാര്യം അങ്ങ് പറഞ്ഞു.

ടപ്പേ…

ആാഹ്ഹ്…..

പിന്നിൽ നിന്നും മുതുകിൽ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഒന്ന് ഞെളിഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നോക്കി.

വേറെ ആരുവല്ല. മഞ്ജു ആന്റി.. മനുവിന്റെ അമ്മ…

എവിടെ പോയി കിടക്കുവായിരുന്നെടാ ചെറുക്കാ. ഇതാണോ നീ തലേന്നെ എത്തിക്കോളാം എന്ന് പറഞ്ഞത്.. അതും പോരാഞ്ഞിട്ട് കേറി വന്ന സമയം നോക്കിക്കേ ….. 😏

ഒരു ലോഡ് പുച്ഛം വാരി വിതറി മഞ്ജു ആന്റി ഹിരണിനു കണക്കിന് കൊടുത്തു..

അങ്കിളിനോട് പറഞ്ഞ അതെ പല്ലവി അവൻ വീണ്ടും ആവർത്തിച്ചു.

അങ്ങനാന്നെ നിനക്ക് വെളുപ്പിന് അവിടുന്ന് പോരായിരുന്നല്ലോ. ഒരു 6 മണിക്ക് പോന്നിരുന്നേ എങ്ങനെ ആണേലും പത്തു മണി ഒക്കെ ആവുമ്പൊ ഇവിടെ എത്താവായിരുന്നു. ഇപ്പൊ നോക്കിക്കേ ഇവിടുത്തെ എല്ലാ പരിപാടിയും കഴിഞ്ഞു……

അത് ആന്റി റിൻസിയെ റെയിൽവേ സ്റ്റേഷനിൽ വിടണമായിരുന്നു. അതാ ഞാൻ ലേറ്റ് ആയത്…….

ഓഹ്… സാറിനു പിന്നെ എല്ലാത്തിനും ന്യായീകരണം ഉണ്ടല്ലോ………

അപ്പോളേക്കും ആരോ വന്നു മഞ്ജുവിനെ തിരക്കി.

അകത്തേക്ക് പോകുന്ന പോക്കിന് തിരിഞ്ഞു നിന്നു മഞ്ജു ഹിരണിനോട് പറഞ്ഞു.

ഡാ… വന്ന പോലെ അങ്ങ് പോയേക്കല്ല് ഇവിടെ കാണണം. തിരക്കൊന്നു കഴിഞ്ഞോട്ടെ. എന്നിട്ട് ഞാൻ ബാക്കി താരം……

ഒരു ചിരിയോടെ അവൻ തിരിഞ്ഞു അങ്കിളിനെ നോക്കി കണ്ണടച്ച് കാണിച്ചു.

നീ വരാൻ വൈകിയതിന്റെയാ കാര്യമാക്കണ്ട……

ഏയ്.. ആന്റിയെ എനിക്ക് അറിയാവുന്നതല്ലേ……..

ഹിരൺ ചുറ്റും ഒന്ന് കണ്ണോടിച്ചു. പരിചയം ഉള്ള ആരും തന്നെ ഇല്ല. ആകെ അങ്കിളും ആന്റിയും മാത്രം. അവരാണേ തിരക്കിലും.

ഈ കൂട്ടുകാര് തെണ്ടികളൊക്കെ എവിടാണാവോ പോസ്റ്റ്‌ ആയല്ലോ..

മനസ്സിൽ ചിന്തിച്ചത്‌ അങ്കിൾ മാനത്തു കണ്ടു

ഹിരൺ ഫ്രെണ്ട്സ് എല്ലാവരും മനുവിന്റെ കൂടെ കളത്തിൽ ഉണ്ട് എല്ലാവർക്കും വയലൊക്കെ ചുറ്റി കാണണം എന്ന് പറഞ്ഞു പോയതാ. അങ്ങോട്ട്‌ പോയി അവരോടൊപ്പം കൂടിക്കോ. ഇവിടെ ഒറ്റയ്ക്ക് നിന്ന മുഷിയും……

മഹേഷേ…. നീ ഈ മോനെ ഒന്ന് കളത്തിലേക്കു കൊണ്ട് ചെല്ല് ഇവന്റെ കൂട്ടുകാര് എല്ലാവരും എവിടെയാ…….

അവിടെ നിന്ന ആരോടോ അങ്കിൾ വിളിച്ചു പറഞ്ഞു.

നല്ല മുഖ പരിചയം തോന്നി ഹിരണിനു മഹേഷിനെ കണ്ടപ്പോൾ.

പുറത്തു കിടന്ന ഒരു ജീപ്പ് കോംപസിൽ ഇരുവരും കളത്തിലേക്കു പുറപ്പെട്ടു.

ഇളം മഞ്ഞ നിറത്തിൽ വിളഞ്ഞ നെൽകതിർ ചൂടി റോഡിനു ഇരു വശവും കണ്ണെത്താ ദൂരത്തോളം വിശാലമായ വയലുകൾ. ഹിരാൺ അതിന്റെ ഭംഗി ഫോണിൽ ഒന്ന് പകർത്തിയെടുത്തു.

ചേട്ടാ ഈ കളം എന്ന് പറയുന്നത് ഏതെലും സ്ഥലം ആണോ…….

ഏയ് സ്ഥലം അല്ല.അത് നെല്ല് ഉണക്കനും സൂക്ഷിക്കണം ഒക്കെയുള്ള ഒരു കെട്ടിടവ. സാധാരണ നമ്മുടെ വീട് പോലെ ഒക്കെ തന്നെ………

ഒത്തിരി ദൂരം പോണോ……

ഇല്ല ദേ എത്തി ആ കാണുന്നതാ…….

ഹിരാൻ മുന്നോട്ടു നോക്കി. ദൂരെ വയലിനു നടുവിൽ ഓടിട്ട ഒരു കെട്ടിടം

വണ്ടി അതിന്റെ വിശാലമായ മുറ്റത്തേയ്ക്ക് കയറ്റി നിർത്തി..

ഇറങ്ങുന്നില്ലേ……

ഇല്ല അളിയൻ ഒരുപാട് കാര്യങ്ങൾ ഏല്പിച്ചിട്ടുണ്ട് സമയം ഇല്ലല്ലോ. പെങ്ങടെ വീട്ടിൽ എന്തേലും കാര്യം നടന്നാൽ പിന്നെ എല്ലാം നമ്മുടെ തലയില……എല്ലാവരും അകത്തുണ്ട് ശെരി എന്ന…….

ഒരു ചിരിയും ചിരിച്ചു മഹേഷ്‌ വണ്ടിയും എടുത്തു പോയി..

വെറുതെ അല്ല മുഖ പരിചയം തോന്നിയത് മഞ്ജു ആന്റിയുടെ അനിയനാണ് കക്ഷി. മനസ്സിൽ അതിനു ഒരു തീരുമാനം ഉണ്ടാക്കി അവൻ കളത്തിന് അകത്തേക്ക് കയറി.

ഉണ്ണാൻ നേരത്തു നീ ആരെ പണ്ണാൻ വന്നതാടാ മൈരേ…….

തോംസന്റെ വക ആയിരുന്നു.

നിന്റെ ചരക്കില്ലേ നിമിഷ അവളെ എന്തെ നടക്കുവോ……

ഹിരൺ തിരിച്ചും കൊളുത്തി…

അളിയാ നീ കാര്യമായിട്ട് പറഞ്ഞതാണോ.. എന്ന ഇന്ന് തന്നെ ഞാൻ നിങ്ങളെ തമ്മിൽ ഒരുമിപ്പിക്കും.. എന്നിട്ട് വേണം എനിക്ക് അവളെ തലേന്ന് കളയാൻ.. അല്ല എനിക്കൊന്നു വിശ്രമിക്കാൻ…..

അയ്യടാ… കണ്ട പതാള കരണ്ടിയെ ഒക്കെ ആർക്കു വേണം. മോൻ തന്നെ അങ്ങ് ചുമന്ന മതി……

ഹിരണിന്റെ മറുപടി കേട്ടു തോംസന്റെ ഒപ്പമിരുന്ന വിവേക് പൊട്ടി ചിരിച്ചു..

അധികം ഫ്രണ്ട്‌സ് ഒന്നുവില്ല. ഫിലോസഫി ആയതു കൊണ്ട് 8 ആണും 5 പെണ്ണും ആകെ പതിമൂന്ന് പേരാണ് ഡിഗ്രി ചെയ്യുമ്പോ ഉണ്ടായിരുന്നത് അവർ തന്നെ പിജിയും ഒന്നിച്ചു ചെയ്തു.

വേറെ ആരും വന്നില്ലെടാ തോമ……

എല്ലാവരും ഉണ്ടായിരുന്നു. അവന്മാർക്ക് വേറെ എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു പോയി നീ വരുമ്പോ പോസ്റ്റ്‌ ആവണ്ട എന്ന് കരുതി ഞങ്ങള് നിന്നതാ……

പെൺകിടങ്ങൾ ആരും വന്നില്ലേ…..

എല്ലാം ഉണ്ട്… എല്ലാം കൂടി കൊയ്തിനു പോയേക്കുവാ……

എന്തോന്ന്….

റീൽസോളികൾ എല്ലാം കൂടി നെല്ലിന് ഇടയിൽ കിടന്നു ആടുന്നുണ്ട്……

വിവേകിന്റെ വക ആയിരുന്നു മറുപടി.

ഈ നട്ടുച്ച വെയിലത്തോ.. പ്രാന്ത്…

ആ എന്ന പ്രാന്ത് കൂടിയത് നിന്റെ കാമുകിയ്ക്കാ അനീറ്റയ്ക്ക് . അവളാ എല്ലാവരെയും വിളിച്ചു കൊണ്ട് പോയത്…….

നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ആ വട്ടു പെണ്ണ് എന്തേലും പറഞ്ഞെന്നും പറഞ്ഞു എനിക്കിട്ടു ഉണ്ടാക്കരുത് എന്ന് . അവന്റൊരു കാമുകി…പുല്ല്…….

ഹിരൺ വിവേകിനു നേരെ വിരൽ ചൂണ്ടി പറഞ്ഞു

ഹാ അതെന്ന അളിയാ അങ്ങനെ ഒരു വർത്താനം. അവള് സുന്ദരി അല്ലെ. നീ ഒന്ന് മൈൻഡ് ആകെന്നെ….

തോംസൻ വിവേകിനു പിന്തുണയുമായി എത്തി..

എന്നോട് എങ്ങാനും ആണ് അവൾക്കു അങ്ങനെ ഒരു മോഹം തോന്നിയിരുന്നതെങ്കിൽ ഇപ്പൊ അവളുടെ മൂലവും പൂരാടവും ഒക്കെ ഒന്നായേനെ…

അവളൊരു സെക്സി ബോംബ് തന്നെ അല്ലെ അളിയാ…..

ആണോ ഞാൻ പക്ഷെ അങ്ങനെ നോക്കിയിട്ടില്ല….

ഓഹ് ഇങ്ങനെ ഒരു മണുങ്ങൂസ്.

ഇവിടെ ഓരോരുത്തരുമാര് അവളുമാരുടെ പിന്നാലെ നടന്നിട്ട് പട്ടി മൈൻഡ് ആണ്. ഇവിടെ ഒരുത്തൻ നേരെ തിരിച്ചും…

നീ ഒരു ടൈം പാസിനെങ്കിലും അവളോട്‌ ഒന്ന് സല്ലപിക്കെടാ……..

എടാ തോമ.. ഈ പ്രണയം എന്ന് പറയുന്നത് കാമം മാത്രം അല്ല…… അത് നമ്മൾ പോലും അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഒരു വികാരം ആണ്… കാമത്തെക്കാൾ അപ്പുറം ആണ് അതിന്റെ ഫീൽ…. ആ ഫീൽ എനിക്ക് അവളോട്‌ ഇല്ല….

ആ അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടാറില്ല…..

നീ അടിക്കുന്നുണ്ടോ ഞങ്ങള് ഒരു 3 എണ്ണം കഴിഞ്ഞു ഇരിക്കുവാ…..

വേണ്ടെടാ എനിക്ക് തിരിച്ചു വണ്ടി ഓടിക്കാനുള്ളതാ…. മാത്രവല്ല അടിച്ചിട്ട് വീട്ടിൽ ചെല്ലാനും പറ്റില്ല……

സാധനം കുറച്ചേ ഉള്ളു അത് കൊണ്ട് നിർബന്ധിക്കുന്നില്ല…. 😜

ഹിരൺ ……

വിളി കേട്ടു അവൻ തിരിഞ്ഞു നോക്കി..

അനീറ്റ മുറ്റത്തു നിൽക്കുന്നു.

മമ്…

ഒന്ന് വരുവോ…..

എങ്ങോട്ട്…….

എനിക്ക് ഒന്ന് സംസാരിക്കാൻ.ഒരു കാര്യം പറയാൻ…….

എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിലോ…

വിരിഞ്ഞ പുഞ്ചിരിയോടെ നിന്നിരുന്ന അനീറ്റയുടെ മുഖം ഇരുണ്ടു മൂടി…കണ്ണുകളിൽ നീർതുള്ളികൾ നിറഞ്ഞു തുളുമ്പി..

അവൻ ഇപ്പൊ വരും നീ ആ മാവിൻ ചുവട്ടിൽ ഇരുന്നോ……..

തോമ പറഞ്ഞ മറുപടി കേട്ടു ഹിരണും അനീറ്റയും മാറി മാറി തോമയുടെ മുഖത്തേയ്ക്ക് നോക്കി.

അനീറ്റയുടെ മുഖത്തു നോക്കി വരും എന്നർത്ഥത്തിൽ തോമ കണ്ണടച്ച് കാണിച്ചു.

കണ്ണുകൾ തുടച്ചു തോംസണ് നേരെ തല ആട്ടി കാണിച്ചു അവൾ മാവിൻ ചുവട്ടിലേക്കു നടന്നു.

നീ ആരോട് ചോദിച്ചിട്ടാടാ മൈരേ ഞാൻ ചെല്ലുവെന്നു പറഞ്ഞത്……

ദേഷ്യത്തിൽ ആയിരുന്നു ഹിരൺ ചോദിച്ചത്

നിനക്ക് എന്താ അവളോട്‌ ഒന്ന് സംസാരിച്ചാൽ…..

എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടു……

അതിന്റെ കാരണം ആണ് ചോദിച്ചത്…….

കാരണം നിനക്ക് അറിയില്ലേ……..

ഇല്ല അറിയില്ല അറിയാത്തതു കൊണ്ട് തന്നെയാ ചോദിച്ചത്…കഴിഞ്ഞ അഞ്ച് വർഷം ആയി നമ്മൾ എല്ലാവരും തമ്മിൽ പരിചയപ്പെട്ടിട്ടു. അതിൽ നീ ഒരാളോട് മാത്രം എന്തിനാ ഇങ്ങനെ വെറുപ്പ്‌ കാണിക്കുന്നത്.

തോമയുടെ ശബ്ദം ഉയർന്നു. ഹിരൺ തോമയുടെ മുഖത്തു നിന്നും പുച്ഛത്തോടെ നോട്ടം മാറ്റി

ഹും 😏…..

നിന്നോട് സംസാരിക്കാൻ വരുമ്പോളൊക്കെ നീ അവളെ ആട്ടി ഓടിക്കുവല്ലെ……

ആ ആട്ടും.. എനിക്ക് ഇഷ്ടം അല്ല അവളെ……

നീ ഇഷ്ടപ്പെടേണ്ട.നിന്നോട് ഇഷ്ടപ്പെടാൻ ആരെങ്കിലും പറഞ്ഞു..അല്ലേലും അവളെ പറഞ്ഞാൽ മതിയല്ലോ. എത്ര അവഗണിച്ചാലും നിന്നോട് ഒന്ന് മിണ്ടാൻ ഇങ്ങനെ പട്ടിയെ പോലെ പിന്നാലെ നടക്കുന്നതിനു…….

തോമസൻ ദേഷ്യത്തിൽ തന്നെ തുടർന്നു..

ഞാനടക്കം എല്ലാവരും പറഞ്ഞിട്ടുണ്ട് അവൾക്കു നിന്നോട് പ്രണയം ആണെന്ന്.. അതിന്റെ പേരിൽ ഒത്തിരി കഥകളും ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . പക്ഷെ ഒരിക്കലെങ്കിലും അവൾ നിന്നോട് പറഞ്ഞിട്ടുണ്ടോ അവൾക്കു നിന്നോട് പ്രണയം ആണെന്ന്. ഇല്ലല്ലോ പിന്നെ അവൾ പറയാത്ത കാര്യത്തിന് എന്തിനാ നീ അവളെ ഇങ്ങനെ അവഗണിക്കുന്നത്…

തോംസന്റെ ചോദ്യങ്ങൾ ഹിരണിന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അലയടിച്ചു.

ശെരിയാണ് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ല പ്രണയം ആണെന്ന്. മറ്റുള്ളവർ പറഞ്ഞപ്പോ താനായിട്ട് ചോദിക്കാനും പോയില്ല.

കഴിഞ്ഞ 4 വർഷം എങ്ങനെ ഒക്കെ അവഗണിക്കാമോ അങ്ങനെയൊക്കെ താൻ അവളെ അവഗണിച്ചു. ഒന്നും സംസാരിക്കാതെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ.. എന്തിനായിരുന്നു.. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അത് മനസിനെ നീറ്റി.

നീ അവളോട്‌ സല്ലപിക്കുക ഒന്നും വേണ്ട.. പറ്റുമെങ്കിൽ അവൾക്കു എന്താ പറയാനുള്ളത് എന്നെങ്കിലും ഒന്ന് കേൾക്കാൻ നോക്ക്. അവള് അടുത്ത മാസം ജർമ്മനിക്ക് അവളുടെ പപ്പയുടേം മമ്മിയുടേം അടുത്തേക്ക് പോകുവാണ്…..

ഹിരൺ അതെ മൗനം തുടർന്നു. കാരണം മറുപടി പറയാൻ അവനു വാക്കുകൾ ഉണ്ടായിരുന്നില്ല. ഇത്രയും കാലം അനീറ്റയെ ഒരു സുഹൃത്തായി പോലും തനിക്കു കാണാൻ പറ്റാത്തത്തിലുള്ള അവജ്ഞ ആയിരുന്നു അവന്റെ മനസ് മൊത്തം.

ദേഷ്യ ഭാവം മാറി മുഖത്തു വിഷാദം തെളിഞ്ഞത് കണ്ടിട്ട് വിവേക് ഇടയിൽ കയറി

തോമ മതി ഓരോന്നു പറഞ്ഞു അവന്റെ മൂഡ് കളയണ്ട……

അവന്റെ മൂഡ് കളയാനോ അവനെ സങ്കട പെടുത്താനോ പറഞ്ഞതല്ല.. ഇപ്പൊ അവളോട്‌ ഇവൻ കാണിച്ച അവഗണന പറഞ്ഞത് കൊണ്ടാണ് മുഖം ഇങ്ങനെ ആയതെങ്കിൽ ഇത്രയും കാലം അത് അനുഭവിച്ച അവളുടെ മാനസിക അവസ്ഥ എന്താണെന്നു ഒന്ന് ഓർത്താൽ മതി……

നിന്നെ നിർബന്ധിക്കാനൊന്നും ഇല്ല പറ്റുമെങ്കിൽ പോയി ഒന്ന് സംസാരിക്ക്‌ ഒരു സോറി പറയാൻ പറ്റും എങ്കിൽ പറയ് …..

തോമസൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ആഞ്ഞു വലിച്ചു ഊതി വിട്ടു. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന ഭാവത്തോടെ.

ഒന്നും പറയാനില്ലാതെ തല കുമ്പിട്ടു നിന്ന ഹിരണിന്റെയും ദേഷ്യത്തിൽ ചുവന്നു നിന്ന തോമസന്റെയും മുഖത്തേയ്ക്ക് മാറി മാറി നോക്കിയതല്ലാതെ വിവേകും ഒന്നും മിണ്ടിയില്ല.

കളത്തിന്റെ അകത്തളത്തിൽ കെട്ടി നിന്ന മൗനത്തിനു വിരാമമിട്ടത് ഹിരണിന്റെ ബൂട്ടിന്റെ ശബ്ദം ആയിരുന്നു. പുറത്തേക്കു നടക്കും തോറും കുറഞ്ഞു വന്ന അവന്റെ ബൂട്ടിന്റെ ശബ്ദം വേഗത്തിൽ അടുത്ത് വന്നത് കേട്ടു തോസനും വിവേകും ഒരുമിച്ചു തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് ഗ്ലാസിൽ പകർന്നു വച്ച വോഡ്ക വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു കുടിച്ചിറക്കുന്ന ഹിരണിനെയാണ്. രണ്ടു ഗ്ലാസിൽ ഉണ്ടായിരുന്നത് പോരാ എന്ന് തോന്നിയിട്ടാണോ എന്തോ. കുപ്പിയിൽ ഇരുന്നത് രണ്ടു കവിൾ അപ്പാടെ വായിലേക്ക് കാമത്തി അവൻ കുടിച്ചിറക്കി.

തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയ മദ്യത്തിന്റെ പുകച്ചിലിനും അപ്പുറം അവന്റെ മനസും നീറി പുകഞ്ഞു. തോംസന്റെ ചുണ്ടിൽ ഇരുന്ന സിഗ് എടുത്തു വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ പുറത്തേക്കു നടന്നകന്നു.

തങ്ങൾക്കു മുന്നിൽ നടന്നത് എന്താണ് എന്ന് മനസിലാകാത്ത പോലെ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. പത്തു മില്ലിക്കു നൂറു മില്ലി വെള്ളം ചേർത്ത് കുടിക്കുന്നവൻ ആണ് ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ അടിച്ചത് എന്നത് ഇരുവർക്കും അത്ഭുതം ആയിരുന്നു.

സിഗരറ്റ് വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ ചുറ്റും നോക്കി.മുറ്റത്തിന്റെ കോണിലായി അരമതിൽ കെട്ടി നിർത്തിയിരിക്കുന്ന മാവിൻ ചുവട്ടിൽ ഇരിക്കുന്നുന്നുണ്ട് അനീറ്റ

സിഗരറ്റ് താഴെക്കിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചു ഹിരൺ അങ്ങോട്ടേക്ക് നടന്നു.

ഉള്ളിൽ കത്തി ഉണരുന്ന വോഡ്കയുടെയും വലിച്ചൂതി വിട്ട സിഗരറ്റിന്റെ കിക്കിന്റെയും ബലത്തിൽ മുന്നോട്ടു പോയെങ്കിലും അവളിലേക്ക് അടുക്കും തോറും എന്തോ ഒരു വിറയൽ അവന്റെ ശരീരം ആകെ പടർന്നു കയറി.

തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു ഒന്ന് നിന്നു പക്ഷെ അപ്പോളേക്കും അവൾക്കരികിൽ എത്തിയിരുന്നു.

ചുവന്ന ടോപ്പും അതെ നിറത്തിലുള്ള പാന്റും ധരിച്ചു വയലിന്റെ വിദൂരതയിലേക്ക് നോക്കിയിരുന്ന അനീറ്റ ഹിരൺ വന്നതറിഞ്ഞിട്ടും നോട്ടം മാറ്റിയില്ല.

അനുസരണയില്ലാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ വീണു അവളുടെ മാറിടം വരെ നനഞു കുതിർന്നു തുടങ്ങിയിരുന്നു.

വിദൂരതയിലേക്ക് തന്നെ നോക്കിയിരുന്ന അനീറ്റയുടെ മുഖത്തേക്ക് ഹിരൺ കണ്ണെടുക്കാതെ തന്നെ നോക്കി

കണ്ണുകൾ കലങ്ങി ചുവന്നു പോയിരിക്കുന്നു. കണ്ണ് നീരിനൊപ്പം കണ്മഷി ആകെ പടർന്നു കിടക്കുന്നു. കണ്ണുകളിൽ നിന്നും അപ്പോഴും ഒഴുകിയിറങ്ങുന്ന നീർതുള്ളികൾ അവളുടെ കവിളിൽ ഉരുമി മാറിടത്തിലേക്ക് വീണലിഞ്ഞു കൊണ്ടേയിരുന്നു.

ഏറെ നേരം നോക്കിയിട്ടും അനീറ്റ തന്നെ ശ്രെദ്ധിക്കാതിരുന്നതിൽ ഹിരണിനും ഒരു അമർഷം തോന്നാത്തിരുന്നില്ല.

രംഗം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി ഹിരൺ അവൽക്കരികിൽ ഇരുന്നു.

അനീറ്റ നോക്കുന്ന അതെ വിദൂരതയിലേക്ക് അവനും നോക്കിയിരുന്നു.

ഇരുവർക്കുമിടയിൽ തളം കെട്ടി നിന്ന മൗനത്തിനു വിരാമം ഇട്ട് കൊണ്ട് ഹിരൺ ചോദിച്ചു.

സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചത് ഇങ്ങനെ ഇരുന്നു കരയാനാണോ….

ദേഷ്യവും സങ്കടവും ഒക്കെ ഇടകലർന്ന ഭാവത്തിൽ അനീറ്റ ഹിരണിനെ തുറിച്ചു നോക്കി. ദേഷ്യം വന്നതിനാലാവും അവളുടെ മാറിടം ശ്വാസഗതിക്കു അനുസരിച്ചു പതിവിലും ഉയർന്നു തന്നു.

അനീറ്റയുടെ ഭവമാറ്റം ഹിരണിന്റെ ഉള്ളിൽ ചെറിയ ഒരു ഭയം സൃഷ്ടിച്ചു എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല.

കരയാനും വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…..

നുരഞ്ഞു പൊന്തിയ ദേഷ്യത്തിലും അടക്കി പിടിക്കാൻ കഴിയാത്ത സങ്കടത്തിലും അനീറ്റ ഉറക്കെ കരഞ്ഞു. അതെ കരച്ചിലോടെ അവൾ തുടർന്നു

ഇല്ല നീ ഒന്നും പറഞ്ഞില്ല.. കഴിഞ്ഞ നാല് വർഷം ആയിട്ട് നീ എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല…..

സോറി……

സോറി 😏 അത് പറഞ്ഞാൽ എല്ലാം കഴിഞ്ഞല്ലോ. ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത് എന്നെ ഇങ്ങനെ അവഗണിക്കാനും വെറുക്കാനും ഒറ്റപ്പെടുത്താനും വേണ്ടി…..

അത്.. നിനക്ക് എന്നോട് പ്രണയം ആണെന്ന് പറഞ്ഞപ്പോ…..

അതെന്താ എനിക്ക് ആരെയും പ്രണയിക്കാൻ പാടില്ല എന്നുണ്ടോ അതോ പ്രണയിക്കുന്ന ആളിന്റെ സമ്മതം ഉണ്ടെങ്കിലേ ഇഷ്ടപ്പെടാൻ പാടുള്ളു എന്നുണ്ടോ…. നിന്നോട് എന്നെ തിരിച്ചു പ്രണയിക്കാൻ ഞാൻ ആവശ്യപ്പെട്ടോ ഇല്ലല്ലോ.. പ്രണയിക്കാൻ തോന്നിയ ഒരു സാധനം……

അനീറ്റയുടെ പതം പറച്ചിലിന്റെ ശൈലി കേട്ടു ആ അവസ്ഥയിലും ഹിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അധികം ആയുസ്സില്ലാത്ത ഒരു ചിരി.

ഹിരണിന്റെ ചിരി കണ്ടു അനീറ്റയുടെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. കരഞ്ഞു കൊണ്ട് തന്നെ അവൾ തുടർന്നു

ഇത്രയും നാള് ഒരു സുഹൃത്തായി പോലും നീ എന്നെ കണ്ടിട്ടില്ല. ഞാൻ ഉള്ള ഇടത്തേയ്ക്ക് നീ വന്നിട്ടില്ല. നിങ്ങൾ ഇരിക്കുന്നിടത്തേയ്ക്ക് ഞാൻ വരുന്നത് കണ്ടാൽ നീ എഴുനേറ്റു പോകുവായിരുന്നു.എന്തിനു ഞാൻ ഉള്ളത് കൊണ്ട് കോളേജ് ടൂറിനോ ഒരു ഫങ്ക്ഷനോ പോലും നീ വന്നിട്ടില്ല…….

എടോ… അത്. എനിക്ക്….എനിക്ക് തന്നോട് വെറുപ്പൊന്നും ഉണ്ടായിട്ടല്ല. തന്നെ അങ്ങനെ കാണാൻ കഴിയുന്നില്ല. തന്നെ കാണുമ്പോ അല്ലെ താൻ അടുത്തേക്ക് വരുമ്പോ ഞാൻ പോലും അറിയാതെ അകന്നു പോകുന്നതാണ്…….

നീ എന്നിൽ നിന്നും അകലാൻ ശ്രെമിക്കുമ്പോ അതിന്റെ നൂറിരട്ടി എന്റെ മനസിന്റെ ആഴങ്ങളിലേക്കാണ് ഹിരൺ നീ ഇറങ്ങുന്നത്……

അനീറ്റ പ്ലീസ് നമുക്ക് ഈ സംസാരം നിർത്താം. ഇത് കൊണ്ടൊക്കെ തന്നെയാണ് ഞാൻ തന്നിൽ നിന്നും അകന്നു നടന്നത്……

അത് എന്തിന്റെ പേരിൽ ആയിരുന്നു ഹിരൺ ഞാൻ അത്രയ്ക്ക് മോശപ്പെട്ട ഒരു പെണ്ണാണോ. വഴി തെറ്റി നടക്കുന്നവളാണോ അത്രയും എന്നെ അവഗണിക്കാൻ വേണ്ടി……..

ഛെ… താൻ ആവശ്യം ഇല്ലാത്തതൊന്നും പറയല്ലേ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല……..

പിന്നെ…പിന്നെ എന്താണ് കാരണം എനിക്ക് അത് അറിയണം ഇഷ്ടം…ആണെന്ന് ഞാൻ ഒരിക്കൽ പോലും നിന്നോട് പറഞ്ഞിട്ടില്ല. പക്ഷെ പറയാതെ തന്നെ എന്റെ ഉള്ളു എന്താണ് എന്ന് നീ മനസിലാക്കിയവനല്ലേ. ഇഷ്ടം ഇല്ലായിരുന്നെങ്കിൽ അല്ലെ എന്നെ അങ്ങനെ കാണാൻ കഴിയില്ലായിരുന്നെങ്കിൽ ആദ്യമേ തന്നെ നിനക്ക് എന്നെ തിരുത്താമായിരുന്നില്ലേ…..

പറ ഹിരൺ എനിക്ക് നീ ഒരു ഉത്തരം താ ഒരു സുഹൃത്തായി പോലും എന്നെ കാണാൻ പറ്റാത്ത എന്ത് കാരണം ആണ് ഉണ്ടായിരുന്നത്…….

എനിക്ക് അറിയില്ല അനീറ്റ. നിനക്ക് തരാൻ എന്റെ പക്കൽ ഒരു ഉത്തരവും ഇല്ല… ഞാൻ നിന്നോട് ചെയ്തത് എല്ലാം തെറ്റായിരുന്നു എന്ന് എനിക്ക് അറിയാം. അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അകന്നതും നിന്നെ അകറ്റി നിർത്തിയതും. പക്ഷെ അത് എല്ലാം നിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു

ചാടി എണീറ്റ അനീറ്റ ഹിരണിന്റെ കോളറിൽ രണ്ടു കയ്യും കൊണ്ട് കുത്തി പിടിച്ച് അവനെ ഉലച്ചു കൊണ്ട് നിലവിളിച്ചു.

ഇന്നീ ലോകത്തു അനീറ്റ മറ്റാരേക്കാളും സ്നേഹിക്കുന്നതും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും നിന്നെ മാത്രമാണ്. ആ എന്നെ നീ വേണ്ട എന്ന് വയ്ക്കുന്നത് എന്റെ എന്ത് നന്മയ്ക്ക് വേണ്ടിയാണു.നിന്നെ നഷ്ടപെടുന്നതിന്റെ അത്രയും വേദന എനിക്ക് മറ്റൊന്നുമില്ല ഹിരൺ….ഐ ലവ് യു…റിയലി ഐ ലവ് യു….

അനീറ്റ പറഞ്ഞു തീർത്തതും ഹിരണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തുടച്ചുനീക്കി.

നിന്റെ കണ്ണിൽ നിന്നു ഒഴുകിയിറങ്ങിയ ഈ കണ്ണ് നീര് എന്നോടു പറയുന്നുണ്ട് നിനക്കും എന്നെ ഇഷ്ടം ആണെന്ന്. പക്ഷെ അത് ഉൾകൊള്ളാൻ നിന്റെ മനസ് സമ്മതിക്കുന്നുവില്ല. അതെന്താണ് ഹിരൺ എന്താണെങ്കിലും നീ പറയു. എന്റെ മനസമാധാനത്തിന് വേണ്ടിയെങ്കിലും പ്ലീസ്…..

എനിക്ക് അറിയില്ല അനീറ്റ നീ എനിക്ക് ആരാണ് എന്ന്.. ആരോ ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും. പക്ഷെ നീ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ നിന്നെ തിരിച്ചു സ്നേഹിച്ചിരുന്നെങ്കിൽ അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകുമായിരുന്നു.മനസ്സിൽ മറ്റൊരാളെ വെച്ചുകൊണ്ട് തന്നെ പറ്റിക്കാൻ എനിക്ക് മനസ്സ് വരുന്നില്ലെടോ……

റിൻസി……

അനീറ്റയുടെ വായിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പേര് കേട്ട ഹിരൺ ഒന്ന് നടുങ്ങി.

ദയനീയ ഭാവത്തോടെ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കിയ ഹിരണിന്റെയും അനീറ്റയുടെയും മിഴികൾ ഒരു പോലെ നിറഞ്ഞൊഴുകി.

എപ്പോളോ മനസ്സിൽ കയറി പോയതാണ് അവൾ. അവളുടെ സ്ഥാനത്തു എനിക്ക് മറ്റാരെയും കാണാൻ കഴിയുന്നില്ല. അവളോട്‌ എനിക്ക് അത് ഒരിക്കലും പറയാനും കഴിയില്ല… അല്ലാതെ എനിക്ക് നിന്നെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല. ഇഷ്ടം ആണ് ഒത്തിരി. പക്ഷെ.. വേണ്ട നിന്റെ നല്ലതിന് വേണ്ടിയാണു ഞാൻ ഒഴിഞ്ഞു മാറിയത്. മനസ്സിൽ റിൻസിയെ വച്ചു കൊണ്ട് ഞാൻ എങ്ങനെ ഒക്കെ നിന്നെ സ്നേഹിക്കാൻ ശ്രമിച്ചാലും അത് ചതിയാണ്…..

അപ്പൊ എന്റെ മനസിനെ ഞാൻ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കണം അത് കൂടി നീ എനിക്ക് ഒന്ന് പറഞ്ഞു താ ഹിരാൻ….

ഏറെ നേരത്തെ മൗനത്തിനു ശേഷം അനീറ്റ തുടർന്നു

ഞാൻ പോകുവാ അടുത്ത മാസം ജർമ്മനിക്ക്…..

എന്തെ പെട്ടെന്ന്…..

പോണം… ഇവിടെ നിന്ന ശെരിയാവില്ല…എനിക്ക് ഭ്രാന്തായി പോകും…..

അനീറ്റ……

ഞാനും ഒരു പെണ്ണാണ് ഹിരൺ . മോഹങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെയുള്ള വെറും പെണ്ണ്.. മനസ്സിൽ നിന്നു എങ്ങനെയൊക്കെ നിന്നെ പറിച്ചു മാറ്റാൻ നോക്കിയിട്ടും എനിക്ക് പറ്റുന്നില്ലെടാ. ഇവിടെ നിന്ന നിന്നെ നേടിയെടുക്കാൻ ഞാൻ എന്തും ചെയ്തു പോകും.

പൊട്ടിക്കരഞ്ഞു കൊണ്ട് അനീറ്റ ഹിരണിനെ വട്ടം പിടിച്ച് അവന്റെ തോളിലേക്ക് ചാഞ്ഞു.

കരഞ്ഞു തളർന്ന അനീറ്റ ഏറെ സമയങ്ങൾക്കു ശേഷം ഹിരണിന്റെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്തേയ്ക്ക് നോക്കി

റിൻസിയോട് അങ്ങനെ ഒരു ഇഷ്ടം മനസ്സിൽ ഇല്ലായിരുന്നെങ്കിൽ നിന്റെ സ്നേഹം ഞാൻ ഒരിക്കലും വേണ്ട എന്ന് വയ്കില്ലായിരുന്നു. എന്റെ നിസ്സഹായതയാണ് നീ എന്നെ ശപിക്കരുത്……

എനിക്ക് മനസിലാവും ഹിരൺ. മനസ്സിൽ ഒരാളെ ഭ്രാന്തമായി സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളെ മറ്റാരേക്കാളും എനിക്ക് മനസിലാവും……

അനീറ്റ നിനക്ക് എന്നേക്കാൾ നല്ലൊരു…

ഹിരൺ പ്ലീസ് വേറെ എന്തും നീ എന്നോട് ആവശ്യപ്പെട്ടോളൂ പക്ഷെ നിന്നെ മറക്കാൻ മാത്രം എന്നോട് പറയരുത് എനിക്ക് അതിനു കഴിയില്ല.

ഇരുവരും കുറച്ചു സമയത്തേയ്ക്ക് ഒന്നുസംസാരിച്ചില്ല

ഹിരൺ …….

ചിന്തയിൽ മുഴുകിയിരുന്ന ഹിരണിനെ ഉണർത്തിയത് അവളുടെ വിളി ആയിരുന്നു.

വിളികേട്ട് തല ഉയർത്തി നോക്കിയ ഹിരൺ അത്ഭുതപെട്ടു പോയി. തനിക്കു മുന്നിൽ നിൽക്കുകയാണ് അനീറ്റ. അത്ഭുതം എന്തെന്നാൽ ഇത്രയും സമയം കണ്ട മുഖം അല്ല ഇപ്പോൾ അവൾക്കു. ആ മുഖത്തു ഒട്ടും സങ്കടം ഇല്ല. കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇപ്പോൾ ഇല്ല പകരം വല്ലാത്ത ഒരു തിളക്കം ആ കണ്ണുകളിൽ പ്രതിഭലിക്കുന്നു.പാൽ പല്ലുകൾ കാട്ടിയുള്ള അവളുടെ മനോഹരമായ ചിരിക്കൊപ്പം ചുവന്നു തുടുത്ത കവിളുകളിൽ വിരിഞ്ഞ നുണക്കുഴി അനീറ്റയുടെ മുഖത്തിന്റെ കാന്തി കൂട്ടി

തന്റെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കിയിരുന്ന ഹിരണിനെ അവൾ വീണ്ടും വിളിച്ചു.

ഹിരൺ … ഞാൻ… ഞാൻ ഒരു..

പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ അനീറ്റ ഒന്ന് വിയർത്തു. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു അവൾ ഹിരണിന്റെ കണ്ണിൽ നോക്കി കൊണ്ട് ചോദിച്ചു.

ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ നീ സമ്മതിക്കുമോ…..

എന്തെ എന്നർത്ഥത്തിൽ ഹിരൺ പുരികം ഉയർത്തി

ഞാൻ.. ഞാൻ നിന്നെ ഒന്ന് ഉമ്മ വച്ചോട്ടെ.. പ്ലീസ് ഒരേ ഒരു തവണ….

അനീറ്റയുടെ ചോദ്യത്തിൽ ഹിരണിനു മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ ചോദ്യത്തിൽ ആ മുഖത്തു വിരിഞ്ഞത് നാണമോ പ്രണയമോ യാചനയോ അതും അവനു മനസിലായില്ല.

മൗനം സമ്മതം എന്ന് അറിയിച്ചു കൊണ്ട് ഹിരൺ അതെ ഇരിപ്പു തുടർന്നു അനീറ്റയുടെ മുന്നിൽ തല കുനിച്ചു കൊണ്ട്

വിറയ്ക്കുന്ന ഇരു കൈകൾ കൊണ്ട് ഹിരണിന്റെ മുഖം അവൾ വാരി പിടിച്ച് അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.

ഹിരണിന്റെ മുഖത്തിനായിരുന്നോ അതോ അനീറ്റയുടെ കൈകൾക്കായിരുന്നോ ചൂട് കൂടുതൽ എന്ന് ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

മിടിക്കുന്ന ഹൃദയ തളത്തിനൊപ്പം ഇരുവരുടെയും ശ്വാസഗതി ഉയർന്നു.

തലയിൽ നിന്നും കിനിഞ്ഞിറങ്ങിയ വിയർപ്പു തുള്ളി ചെവിക്കുടയുടെ മുന്നിലൂടെ അരിച്ചിറങ്ങി അനീറ്റയുടെ തോളിൽ വീണലിഞ്ഞു.

വിറയ്ക്കുന്ന ചുണ്ടുമായി അവൾ ഹിരണിന്റെ നെറ്റിയിലേക്ക് മുഖം അടുപ്പിച്ചു

വളരെ നേർത്ത ഒരു ചുംബനം അനീറ്റയുടെ പനിനീർ ചുണ്ടുകൾ ഹിരണിന്റെ നെറ്റി തടത്തിൽ വിശ്രമിച്ചപ്പോൾ അവൻ മിഴികൾ പൂട്ടി നിന്നു.

ഹിരണിന്റെ നെറ്റിയിൽ മുത്തി ഉണർന്ന അനീറ്റ അവന്റെ മുഖത്തേയ്ക്ക് കൊതിയോടെ നോക്കി നിന്നു. മിഴിനീർ മുത്തുകൾ പൊഴിഞ്ഞു നനഞ്ഞിരുന്ന അവന്റെ ഇരു കൺപോളകളിലും അനീറ്റയുടെ അധരങ്ങളുടെ ചൂട് പകർന്നിറങ്ങി.

അനീറ്റയുടെ ചുണ്ടിന്റെ മൃദുലതയും അവളുടെ ചുടു നിശ്വാസവും ഏറ്റ ഹിരണിന്റെ നെഞ്ചിൽ ഉണ്ടായ പിടപ്പു ആ ഇരു കൺപോളകളിലും പ്രതിഭലിച്ചു.

കൺ പീലികളിൽ പതിഞ്ഞിരുന്ന അവന്റെ മിഴി നീരിന്റെ ഉപ്പ് പോലും അവൾക്കു തേൻ മധുരം പോലെ തോന്നി.

ഭ്രാന്തമായ ആവേശത്തോടെ ഹിരണിന്റെ മുഖം മുഴുവൻ അവൾ ഉമ്മകൾ കൊണ്ട് മൂടി.

കഴിഞ്ഞ അഞ്ചു വർഷം മനസ്സിൽ അടക്കി വച്ച അവനോടുള്ള സ്നേഹം മുഴുവൻ അവൾ പുറത്തെടുത്തു.

അനീറ്റയുടെ മുന്നിൽ ഒരു പാവ കണക്കെ ഇരിക്കുവാൻ മാത്രമേ അവനു കഴിഞ്ഞോള്ളൂ.

കൈകൾ രണ്ടും ചുരുട്ടി പിടിച്ച് പൂർണ്ണമായും തന്റെ ശരീരം അവൾക്കു വിട്ടു നൽകിയ ഹിരണിന്റെ മനസ് മുഴുവൻ ഇരുട്ട് മൂടി കിടന്നു.

ശ്വാസം വലിച്ചു വിടുന്നു എന്നതല്ലാതെ മറ്റൊരു രീതിയിലും അവൻ പ്രതികരിച്ചില്ല.

വയലിൽ നിന്നും കയറി വന്ന മനുവും അവനോടൊപ്പം വന്ന മറ്റു നാല് പെൺകിടാങ്ങളും മാവിൻ ചുവട്ടിൽ കണ്ട കാഴ്ചകളിൽ കിളി പറന്നു നിന്നു.

കളത്തിന്റെ വരാന്തയിൽ നിന്നും തങ്ങളെ കൈ കാണിച്ചു വിളിക്കുകയും ചുണ്ടിൽ വിരൽ ചേർത്ത് മിണ്ടരുത് എന്ന് വിലക്കുകയും ചെയ്യുന്ന തോംസന്റെയും വിവേകിന്റെയും പരാക്രമത്തിൽ നിന്നും കാര്യം മനസിലായില്ല എങ്കിലും ഗൗരവം ഉള്ളതാണെന്ന് മനസിലായതോടെ എല്ലാവരും കളത്തിലേക്കു ചെന്നു. കാര്യം എന്തെന്ന് തിരക്കിയ മനുവിനും പെൺ പടയ്ക്കും തോംസൻ മുന്നെ അരങ്ങേറിയ സംഭവങ്ങൾ എല്ലാം വിശദീകരിച്ചു.

കാര്യം അറിഞ്ഞ എല്ലാവരും മഞ്ഞുരുകി എന്ന് അടക്കം പറഞ്ഞു കൊണ്ട് ഹിരണിന്റെയും അനീറ്റയുടെയും ചെയ്തികൾ പുഞ്ചിരിയോടെ വീക്ഷിക്കാൻ തുടങ്ങി.

നഷ്ടപ്പെടാൻ പോകുന്ന പ്രിയപ്പെട്ടതെന്തോ അവസാനമായി കൈയിൽ കിട്ടിയ കുട്ടിയുടെ വെപ്രാളമായിരുന്നു അനീറ്റയുടേത് എന്നും നിർമലമായ അനീറ്റയുടെ പ്രണയത്തെ ഉൾകൊള്ളാൻ കഴിയാത്ത നിസ്സഹായത ആയിരുന്നു ഹിരണിന്റെ അവസ്ഥ എന്നും ആരും അറിഞ്ഞില്ല.

ഹിരണിന്റെ മുഖത്തിന്റെ ഓരോ അണുവിലും ചുംബനങ്ങൾ ചൊരിഞ്ഞ അനീറ്റ മുഖം പിൻവലിച്ചു അവനെ കൊതിയോടെ നോക്കി നിന്നു. ഹിരണിന്റെ ഇരു കവിളിലും കൈത്തലം ചേർത്ത് വച്ചു തള്ള വിരലുകൾ കൊണ്ട് അവന്റെ കീഴ് ചുണ്ട് അല്പം താഴേക്കു വലിച്ചു പിടിച്ച്. അല്പം തുറന്നിരുന്ന അവന്റെ ചുണ്ടുകളിലേക്ക് കത്തി ഉണർന്ന കമപരവേശത്തോടെ അവൾ ചുണ്ട് അടുപ്പിച്ചു. കൊതിയോടെ അവൾ അവന്റെ കീഴ്ച്ചുണ്ടു അപ്പാടെ വിഴുങ്ങി.

കണ്ണിന് മുന്നിൽ അരങ്ങേറിയ ദൃശ്യ വിസ്മയം കണ്ടു വിവേകും മനുവും തോംസനും കണ്ണ് മിഴിച്ചപ്പോൾ പെൺ കിടാങ്ങൾ എല്ലാവരും നാണത്താൽ മുഖം പൊത്തി നിന്നു.

തന്റെ മുഖത്തേറ്റ അനീറ്റയുടെ ചുടു നിശ്വാസത്തിലും ചുണ്ടിൽ അറിഞ്ഞ മാംസളതയിലും ഹിരൺ ഞെട്ടി തരിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.

അപ്പോളേയ്ക്കും അനീറ്റ അവന്റെ ചുണ്ടുകളെ വിട്ടു വിതുമ്പി കരഞ്ഞു കൊണ്ട് അവന്റെ മുഖത്തു നിന്നും കൈകൾ താഴേക്കു അയച്ചു അവന്റെ മുന്നിൽ മുട്ട് കുത്തി ഇരു കൈകളാലും മുഖം പൊത്തി അവന്റെ മടിയിലേക്ക് വീണു.

മുള ചീന്തും പോലെ അവന്റെ മടിയിൽ കിടന്നു അലറി കരഞ്ഞ അനീറ്റയെ സമാധാനിപ്പിക്കാൻ കഴിയാതെ ഹിരൺ ശില കണക്കെ ഇരുന്നു പോയി.

അനീറ്റയുടെ അലറി കരച്ചിലും ഒരു രീതിയിലും പ്രതികരിക്കാതെ കല്ല് പോലെ ഇരിക്കുന്ന ഹിരണിന്റെ ചെയ്തികളും കണ്ട എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. തങ്ങൾ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ എന്ന് മനസ്സിലാവാൻ അധികം സമയം വേണ്ടി വന്നില്ല.

ഏറെ നേരത്തെ കരച്ചിലിനൊടുവിൽ അനീറ്റ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു വീണ്ടും അവന്റെ മുഖം കൈകളിൽ കോരിയെടുത്ത് കണ്ണിൽ നോക്കി പറഞ്ഞു.

ഞാൻ എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച മറ്റൊരു ദിവസം ഉണ്ടായിട്ടില്ല ഹിരൺ… ഇന്ന് നീ എന്നോട് സംസാരിച്ചു. അംഗീകരിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും നിനക്ക് എന്നോടുള്ള സ്നേഹം നീ തുറന്നു സമ്മതിച്ചു. മതി… ഈ ജന്മം മുഴുവൻ നിനക്ക് വേണ്ടി ജീവിക്കാൻ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പൊ നീ എനിക്ക് തന്ന ഈ നിമിഷങ്ങൾ മാത്രം മതി. കാത്തിരുന്നോളാം ഒരിക്കലും കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഹിരണിന്റെ പെണ്ണായി ഈ ജന്മം മുഴുവൻ കാത്തിരുന്നോളാം…..

അനീ…

പറയാൻ വന്നതിനു സമ്മതിക്കാതെ അവൾ അവന്റെ വായ കൈകൊണ്ടു അടച്ചു പിടിച്ചു.

വേണ്ട നീ ഇനി ഒന്നും പറയണ്ട… നീ പറയാൻ പോകുന്നത് എന്ത് തന്നെയായാലും ചിലപ്പോ എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല എന്ന് വരും….

ഹിരണിന്റെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി. ഒട്ടും തന്നെ കുറവില്ലാതെ അനീറ്റയുടെയും.

കൈകളിൽ അവന്റെ മുഖം വാരിയെടുത്തു അവൾ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് വിതുമ്പി.

അവളുടെ കൈകളിൽ കൈകൾ ചേർത്ത് കൊണ്ട് ഹിരൺ കണ്ണടച്ച് മനസുകൊണ്ട് തന്നെ ആ ചുംബനം ഏറ്റു വാങ്ങി.

ഈ വരുന്ന സൺ‌ഡേ എന്റെ ബർത്ത് ഡേ ആണ്… പപ്പയോടും മമ്മിയോടും ഞാൻ പറഞ്ഞു നിന്റെ കൂടെ ആയിരിക്കും ഈ ബർത്ത് ഡേ ഞാൻ ആഘോഴിക്കുന്നത് എന്ന്. വരണം ഞാൻ കാത്തിരിക്കും. ഒരു പക്ഷെ അതാവും നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച.. സൺ‌ഡേ രാവിലെ 8 മണിക്ക് ഞാൻ നിനക്കായ് കാത്തു നില്കും കുറവിലങ്ങാട് പള്ളിക്കു മുന്നിൽ…….

പറഞ്ഞു തീർത്തു വായ പൊത്തി കരഞ്ഞു കൊണ്ട് അവന്റെ മുന്നിൽ നിന്നും അനീറ്റ ഓടി അകന്നു. മുറ്റത്തു കിടന്നിരുന്ന കാറിനുള്ളിൽ കയറി സീറ്റിലേക്കു അലച്ചു വീണു കൊണ്ട് അലറി കരഞ്ഞു.

അനീറ്റ പോയ വഴിയിലൂടെ നോക്കിയെങ്കിലും

കണ്ണ് നിറഞ്ഞു തുളുമ്പി നിന്നിരുന്നതിനാൽ ഒന്നും തന്നെ അവനു കാണാൻ കഴിഞ്ഞില്ല.

മനസിനുള്ളിലെ വേദനകൾ എല്ലാം കൂടി പൊട്ടി വന്ന ഹിരൺ മുഖം പൊത്തി നിന്ന് വിതുമ്പി.

തങ്ങൾക്കു മുന്നിൽ നടക്കുന്ന കാര്യങ്ങൾ അത്ര പന്തിയല്ല എന്ന തോന്നലിൽ പെൺകിടാങ്ങൾ എല്ലാവരും അനീറ്റയുടെ അടുത്തേക്ക് പാഞ്ഞു. മനുവും കൂട്ടരും ഹിരണിന്റെ അടുത്തേയ്ക്കും.

അൽപ സമയം കഴിഞ്ഞു അനീറ്റയും കൂട്ടുകാരും അവിടെ നിന്നും മടങ്ങി.

അപ്പോളും ഹിരൺ അതെ ഇരിപ്പു തുടർന്നു.

എന്തോ ഒരു ഏകാന്തത അവനെ വല്ലാതെ പിടിച്ചുലച്ചു. രാവിലെ റിൻസിയെ പിരിഞ്ഞപ്പോൾ ഉണ്ടായ അതെ അവസ്ഥ ഇപ്പൊ അനീറ്റ പോയപ്പോളും. റിൻസിയെ താൻ എത്രത്തോളം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവോ അത്ര തന്നെ അനീറ്റയെയും ആഗ്രഹിക്കുന്നുണ്ടോ അതാണോ ഇപ്പോ അവൾ പോയപ്പോൾ ഉണ്ടായ ഈ പിടച്ചിൽ. സത്യത്തിൽ ഇത്രയും നാള് ഇഷ്ടം അല്ല എന്ന് പറഞ്ഞതും പെരുമാറിയതും എല്ലാം സ്വയം ഒരു വിശ്വസിപ്പിക്കൽ മാത്രം ആയിരുന്നോ. അതെ അത് തന്നെയാണ് ശെരി.

റിൻസി തനിക്കു ആരാണോ അത് തന്നെയാണ് അനീറ്റയും.

ഹിരൺ കൈ എടുത്തു സ്വയം തലയ്ക്കടിച്ചു. മുഖം പിടിച്ച് വലിച്ചു കൊണ്ടവൻ അലറി കരഞ്ഞു.

കാര്യത്തിന്റെ ഏകദേശ രൂപം മനസിലായ തോംസൻ മനുവിനെ പറഞ്ഞു വിട്ടു രണ്ടു ബോട്ടിൽ മദ്യം വരുത്തിച്ചു. കാര്യ കാരണങ്ങൾ ആരും ചോദിച്ചില്ല പറഞ്ഞുമില്ല. ബോധം മറയുന്ന വരെ ഹിറണിനെ കുടിപ്പിക്കുക. അതായിരുന്നു തോംസൻ മനസ്സിൽ കണ്ടത്.

ഹിരണിനും അതായിരുന്നു വേണ്ടിയിരുന്നത്. ഒന്ന് ഉറങ്ങണം ബോധം ഇല്ലാതെ തന്നെ ഉറങ്ങണം.

കുടിച്ചതിന്റെ ആളവോ കണക്കോ ഒന്നും അറിയില്ല മാവിൻ ചുവട്ടിലെ തറയിൽ തന്നെ അവൻ കുടിച്ചു ബോധം കേട്ടു വീണു.ഒപ്പം എന്തിനും കൂടെ നിൽക്കുന്ന ചങ്കുകളായി തോംസനും വിവേകും. അവർക്കു കാവലായി മനുവും.

ഇടയ്ക്ക് ഒന്ന് വീട്ടിലേക്കു പോയ മനു തിരികെ പോന്നപ്പോൾ ഹിരണിന്റെ ബൈക്കും കൂടെ എടുത്തു. വണ്ടി വീട്ടിൽ ഇരിക്കുന്നത് കണ്ടാൽ ചിലപ്പോ അമ്മ തിരക്കും. കണ്ടില്ല എങ്കിൽ എന്തേലും അത്യാവശ്യം ആയിട്ട് പോയി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാം എന്നും അവൻ കരുതി.

മനു തിരിച്ചു വന്നപ്പോൾ സമയം 7 കഴിഞ്ഞിരുന്നു. ഉച്ച മുതൽ ഓഫ്‌ ആണ് മൂന്ന് പേരും. അത് പിന്നെ സങ്കടം വന്നാലും സന്തോഷം വന്നാലും ചങ്കു ചങ്ങായിമാർ ഒപ്പം ഉണ്ടാകും അതിനി അടിച്ചു ഓഫ്‌ ആകുന്ന കാര്യത്തിൽ ആയാലും.

മാവിൻ ചുവട്ടിൽ കിടന്ന 3 എണ്ണത്തിനെയും എഴുന്നേൽപ്പിക്കാൻ നോക്കിയിട്ട് നടക്കാതെ വന്നതോടെ ഓരോരുത്തരെ ആയി മനു വലിച്ചും താങ്ങിയും കളത്തിന് അകത്തു എത്തിച്ചു.

തോംസനെ താങ്ങി എടുത്തു കിടത്തിയ മനു വലഞ്ഞു പോയി. അത്രയ്ക്കുണ്ടായിരുന്നു അവന്റെ ഭാരം.

ഇടയ്ക്ക് പോയും വന്നും ഫോണിൽ ഗെയിം കളിച്ചും ഒക്കെ മനു സമയം തള്ളി നീക്കി. പതിനൊന്നു മണി ഒക്കെ ആയപ്പോ ബോധമില്ലാത്ത മൂന്നെണ്ണത്തിനും വേണ്ടി ഫുഡ്‌ എടുക്കാൻ മനു വീട്ടിലേക്കു പോയി.

മനു പോയി അൽപ സമയം കഴിഞ്ഞതും ഹിരൺ ഞെട്ടിയുണർന്നു.

ചുറ്റും ഇരുട്ട് തല വെട്ടി പൊളിയുന്ന വേദനയും

തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്തേക്ക് തെളിഞ്ഞിറങ്ങിയ നിലാവിന്റെ വെളിച്ചം കണ്ടു ഹിരൺ എഴുന്നേറ്റു പുറത്തേക്കു നടന്നു. അടിച്ചതിന്റെ കെട്ട് മാറാത്തതിനാൽ അവന്റെ ബാലൻസ് പോകുന്നുണ്ടായിരുന്നു. പുറത്തെ പൈപ്പിൽ തല മൊത്തമായി അവൻ നനച്ചു എടുത്തു.

തണുത്ത വെള്ളം തലയിലൂടെ ഏറെ നേരം വീണിറങ്ങിയതിൽ അവനു തെല്ലു ആശ്വാസം തോന്നി

ഇട്ടിരുന്ന ഷർട്ട്‌ ഊരി തല ഒന്ന് തൂവർത്തി ആടി ആടി അവൻ വീണ്ടും മാവിൻ ചുവട്ടിൽ ചെന്നിരുന്നു.

കഴിഞ്ഞു പോയ നിമിഷങ്ങൾ എല്ലാം വീണ്ടും അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.

അനീറ്റ….. റിൻസി…..

രണ്ടു പേരും അവന്റെ ചുണ്ടിൽ വിരിഞ്ഞു.

അനീറ്റയുടെ സ്നേഹം താൻ സ്വീകരിക്കാൻ തയ്യാറായാൽ അത് റിൻസിയോട് ചെയ്യുന്ന ചതി ആണ്. പക്ഷെ താൻ റിൻസിയെ സ്നേഹിക്കുന്നത് ആർക്കും അറിയുകയില്ല. റിൻസിക്കൂ പോലും.ഒരു പക്ഷെ റിൻസിക് തന്നെ ഇഷ്ടം അല്ല എങ്കിൽ.. അനീറ്റയുടെ സ്നേഹം സ്വീകരിക്കുന്നതിൽ തെറ്റില്ലല്ലോ. ഇനി റിൻസിക്കും തന്നെ ഇഷ്ടം ആണെങ്കിലോ. താൻ ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടന്ന പോലെ റിൻസിയും പറയാതെ കൊണ്ട് നടക്കുകയാണെങ്കിലോ…

ചിന്തകളിൽ മുഴുകിയ ഹിരണിനിനു വീണ്ടും തല വെട്ടി പോളിയാൻ തുടങ്ങി.

മാവിൻ ചുവട്ടിലിരുന്ന കുപ്പികൾ എല്ലാം ഓരോന്നെടുത്തു അവൻ വായിലേക്ക് കമഴ്ത്തി. കുപ്പിയുടെ അടിയിൽ കിടന്നിരുന്ന ചെറിയ തുള്ളികൾ പോലും അവൻ ആർത്തിയോടെ ഇറ്റിച്ചു കുടിച്ചു. എല്ലാ കുപ്പി കമഴ്ത്തിയിട്ടും ഒരു പെഗ് പോലും തികച്ചു കിട്ടാഞ്ഞതിന്റെ അമർഷം അവൻ അലറി തീർത്തു.

പോണം ഇപ്പൊ തന്നെ.. റിൻസിയെ കാണണം അവളോട്‌ എല്ലാം പറയണം.. മനസിലുള്ളത് മുഴുവനും അവളറിയണം….

ഹിരൺ ആരോടെന്നില്ലാതെ പറഞ്ഞു.

പോക്കറ്റിൽ കിടന്നിരുന്ന ഫോൺ എടുത്തു അവൻ നോക്കി.

റിൻസിയും അമ്മയുവോക്കെ വിളിച്ചിട്ടുണ്ട്. റിൻസിയുടെ കുറെ വോയിസ്‌ മെസ്സേജും. ഇടയ്ക്ക് വിളിക്കണം എന്ന് പറഞ്ഞത് താനാണ്. പക്ഷെ ഇന്ന് നടന്ന സംഭവങ്ങളിൽ മനസ്സ് കൈവിട്ടു പോയിരിക്കുന്നു.അവൾ വിളിച്ചതോ മെസ്സേജ് അയച്ചതോ ഒന്നും അറിഞ്ഞില്ല. വേണ്ട ഇനി അവളെ നേരിൽ കണ്ടു സംസാരിക്കാം അത് മതി.

ഹിരൺ ഫോണിൽ ബാംഗ്ലൂർ ബസിന്റെ ടൈം ഷെഡ്യൂൾ നോക്കി 12.45 നു കോട്ടയത്ത്‌ നിന്നും ഒരു കല്ലട ഉണ്ട്. ഇപ്പൊ സമയം 11.10 ഒന്നര മണിക്കൂറിൽ കൂടുതൽ ഓട്ടം ഉണ്ട് കോട്ടയത്തിനു. പക്ഷെ രാത്രി ആയതിനാൽ അധികം തിരക്കുണ്ടാവില്ല. ഇപ്പൊ പോയാൽ ആ ബസ് കിട്ടും സീറ്റ്‌ ഒഴിവുണ്ട്. ഇരട്ടി പൈസ കൊടുത്തായാലും പോയേ പറ്റു.

കൂടുതൽ ആലോചിച്ചു സമയം കളയാതെ ശരീരത്തിന്റെ അവശതയെ മനസുകൊണ്ട് കീഴടക്കി ഹിരൺ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

തോംസനോട് പറയണോ എന്ന് ചിന്തിച്ചത് അത് പോലെ തന്നെ വേണ്ട എന്ന് വച്ചു. അവരെ ഉണർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള സമയം ഒട്ടു ഇല്ല താനും.

ഗൂഗിൽ മാപ് ഇട്ട് ഹിരൺ കൈ കൊടുത്തു.

വന്നതിലും വേഗതയിൽ അവൻ തിരിച്ചു പാഞ്ഞു. ഒരേ ഒരു ലക്ഷ്യം മാത്രം റിൻസി.

കിടങ്ങറ ഒക്കെ കഴിഞ്ഞതും മൂത്രം ഒഴിക്കാതെ രക്ഷ ഇല്ല എന്ന് തോന്നിയ ഹിരൺ വണ്ടി സൈഡ് ആക്കി. കല്യാണ വീട് ആണോ മതിലിൽ ഇലുമിനേഷൻ ലൈറ്റ് ഒക്കെ ഉണ്ടല്ലോ. ഇവിടെ വേണ്ട. അല്പം കൂടി പോകാം.മനസ്സിൽ അങ്ങനെ കരുതി എങ്കിലും നിർത്തിയ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുക മാത്രേ അവനു രക്ഷ ഉണ്ടായിരുന്നുള്ളു.

മൂത്രം തുമ്പത്തു പൊട്ടൻ എത്തി നിന്നാൽ പിന്നെ വേറെ എന്ത് ചെയ്യാൻ.

പാന്റിന്റെ കൊളുത്തും സിബും ഒക്കെ ഒരു വിധം ഊരി ഹിരൺ ആ വീടിന്റെ മതില് കഴിഞ്ഞു ഉള്ളിലേക്ക് ഇറങ്ങി നിന്ന് ഡാം അങ്ങ് തുറന്നു വിട്ടു.

ആഹ്ഹ്ഹ് വൂ ആശ്വാസം……

സ്വയം പറഞ്ഞു ആശ്വസിച്ചു ചെറുക്കനെ എടുത്തു അകത്തിട്ട് പാന്റും സിബും ഇട്ടതും ഒരു പെണ്ണിന്റെ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു.

ആആആആ……..

ആദ്യം ഒന്ന് ഭയന്ന് പോയെങ്കിലും ശബ്ദം കേട്ടത് മുന്നെ കണ്ട വീട്ടിൽ നിന്നുമാണെന്ന് മനസിലാക്കിയ അവൻ അങ്ങോട്ടേക്ക് ഒന്ന് തല ഉയർത്തി നോക്കാനാഞ്ഞതും ദേ വരുന്നു അടുത്ത പണി.

അടി വയറ്റിൽ ഒരു ഉരുണ്ടു കയറ്റം പോലെ ഒട്ടും സമയം വേണ്ടി വന്നില്ല. വയറു മൊത്തത്തിൽ ഒന്ന് ഉൾവലിഞ്ഞതും അവന്റെ വായ തന്നെ തുറന്നു. ഒരു നെടു നീളൻ വാള്. ഒന്നിൽ നിന്നില്ല ഒരേ പോലെ ഉള്ള മൂന്നെണ്ണം. കുടല് തള്ളി പുറത്തു പോയോ എന്ന് പോലും അവനു തോന്നി പോയി.

പിന്നിലൂടെ ആരോ ഓടി പോകുന്ന പോലെ തോന്നി എങ്കിലും തിരിഞ്ഞു നോക്കാനുള്ള സമയം കിട്ടിയില്ല മുന്നെ വന്ന മൂന്ന് വാളിന് കൂട്ടായി ഒരു ചെറിയ പരിച കൂടി വച്ചു.

അതോടെ അവൻ ചുമച്ചു പോയി.

എല്ലാം കൂടി ചുമച്ചു തുപ്പി തിരിഞ്ഞതും

വീട്ടിൽ കയറി പെണ്ണുങ്ങളെ പിടിക്കുന്നോടാ എന്ന് ചോദിച്ചു ചെവിക്കല്ല് തീർത്തു ഒരടി കിട്ടിയതും ഒരുമിച്ചായിരുന്നു.

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ഹിരൺ അടി തെറ്റി വീണു പോയി. തപ്പി പിടിച്ച് എഴുനേൽക്കാൻ ശ്രെമിച്ചതും കിട്ടി നടുവിന് നല്ലൊരു ചവിട്ടും.അതോടെ അവൻ എഴുന്നേൽക്കാനുള്ള ശ്രെമം ഉപേക്ഷിച്ചു.

കാര്യം എന്തെന്ന് ചോദിക്കാൻ പോലും അവനു പറ്റിയില്ല. ആരോ കഴുത്തിൽ കുത്തിപിടിച്ചു ഉയർത്തി പിടിച്ചതും ഇടത്തു നിന്നും വലത്തു നിന്നും ഒക്കെ ചറ പറാന്നു അടി വന്നു വീണു.

പെണ്ണിനെ പിടിക്കുന്നോടാ എന്ന് ചോദിക്കുന്നതല്ലാതെ ഏത് പെണ്ണ് ആര് പിടിച്ചു എന്നൊന്നും അവനു മനസിലായില്ല.

ശരീരത്തിന് ഉണ്ടായിരുന്ന ക്ഷീണത്തിന് കൂടെ ഇടതടവില്ലാതെ മേലാകമാനം അടി കൂടി കിട്ടിയതോടെ ഹിരൻ ബോധരഹിതനായി വീണു.

വളരെ ആയാസപെട്ടു കൊണ്ട് ഹിരൺ കണ്ണ് തുറന്നെടുക്കാൻ ശ്രേമിച്ചു. മുഖത്തിനും ശരീരത്തിനും ആകമാനം വേദന എടുക്കുന്നുണ്ട്. വേദനയിൽ ഞെരങ്ങി കൊണ്ട് കണ്ണുതുറന്നു അവൻ പരിസരം ഒന്ന് വീക്ഷിച്ചു.

ആളുകൾ കുറച്ചുണ്ട് ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ അവർ വട്ടം കൂടി നിന്ന് ആരോടോ കയർക്കുന്നു ചീത്ത വിളിക്കുന്നു. കിടക്കുന്നതു കൊണ്ട് കാണാൻ വയ്യ. കയ്യാണേൽ പിന്നിൽ കെട്ടിയിരിക്കുന്നു.

ഹിരൺ കണ്ണ് തുറന്നത് കണ്ടു കൂട്ടത്തിൽ ഒള്ള ഒരാള് വന്നു അവനെ വലിച്ചു പൊക്കി കയ്യിലെ കെട്ടഴിച്ചു മുന്നോട്ടു തള്ളി. മുന്നിൽ കിടന്നിരുന്ന ഡസ്ക് മറിച്ചു കൊണ്ട് അവൻ അലച്ചു വീണു. ഒച്ച കേട്ട് കൂട്ടം പിരിഞ്ഞു എല്ലാവരും അങ്ങോട്ടേക്ക് നോക്കി.

വീണ്ടും പിടിച്ച് എണീറ്റു നിന്ന ഹിരൺ കാണുന്നത് ആൾക്കൂട്ടത്തിന് നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന തന്റെ അമ്മയെ ആണ്.

അമ്മയെ കണ്ട ആശ്വാസത്തിൽ അവന്റെ മനസ്സിൽ ഉണ്ടായ സമാധാനത്തിനു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും അല്പയുസ് ആയിരുന്നു

ശര വേഗത്തിൽ പാഞ്ഞു വന്ന അമ്മ അവന്റെ മുഖം ചേർത്ത് അടിച്ചു

അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാതെ ആയോടാ മഹാ പാപി……

ചുറ്റും കൂടി നില്കുന്നവരുടെ മുഖത്തു തെളിഞ്ഞ പുച്ഛം അതിനിടയിൽ തന്റെ മുഖത്തു അടിയേറ്റത് കണ്ടു കണ്ണടച്ച് മുഖം തിരിച്ചു നിന്നത് ആൻസി അമ്മച്ചി മാത്രം. ഏതു സാഹചര്യത്തിൽ ആയാലും തന്റെ മേൽ ഒരു പൊടി വീണാൽ ആ മനസിന്‌ താങ്ങാൻ കഴിയില്ല എന്നുള്ളത് അവന്റെ ഉള്ളിൽ ആ അവസ്ഥയിലും കുളിരേകി.

പക്ഷെ അമ്മ… സങ്കടവും സാഹചര്യവുമെല്ലാം ദേഷ്യമെന്ന വികാരമായി മാറിയ ആ അമ്മ മനസ് തന്റെ മകനെ കൊല്ലാനുള്ള ദേഷ്യത്തിൽ മാറി മാറി അവനെ അടിച്ചു കൊണ്ടേയിരുന്നു.

കാര്യ കാരണങ്ങൾ എന്തെന്ന് പോലും തിരക്കാൻ തന്റെ പെറ്റ അമ്മ പോലും തയ്യാറാവതത്തിൽ മറ്റുള്ളവരുടെ ആക്രോശങ്ങളും പരിഹാസങ്ങളുമെല്ലാം അവനു മുന്നിൽ ഒന്നുമല്ലാതെ ആയി തീർന്നു.

മനസ്സിൽ കാര മുള്ളു കുത്തിയിറങ്ങുന്ന വേദനയിലും അവൻ അനങ്ങാതെ തന്നെ നിന്നു. അടിയേറ്റ് അവന്റെ ചുണ്ട് മുറിഞ്ഞു ചോര ഇറ്റി വീണു. കണ്ണിൽ നിന്നും ഒരുകി ഇറങ്ങിയ കണ്ണുനീരിനു പോലും അതെ ചോരയുടെ നിറം ആയിരുന്നു.

അമ്മയും മകനും കൂടി തല്ലുവോ കൊല്ലുവോ എന്താന്ന് വച്ച ആയിക്കോ. പക്ഷെ ഇവിടെ ഇപ്പൊ പറഞ്ഞ കാര്യത്തിന്റെ തീരുമാനം എന്താണ്.. പറഞ്ഞത് പോലെ ചെയ്യുവല്ലേ… സമ്മതം ആണല്ലോ….

കൂടെ കൂടിയിരുന്നതിൽ ആരോ അമ്മയോട് ചോദിച്ച ചോദ്യം

സമ്മതം…….

തന്റെ കാൽകീഴിൽ തളർന്നിരുന്നു വിതുമ്പി കരയുന്ന അമ്മയ്ക്കോ ആൻസി അമ്മച്ചിയ്ക്കോ മറ്റൊരു മാർഗവും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

പിന്നീട് നടന്നതൊക്കെ യാന്ത്രികം ആയിരുന്നു.

ചെറിയ ഒരു ക്ഷേത്രത്തിന്റെ നടപന്തലിൽ ഒരുക്കിയ ഒരു കതിർമണ്ഡപം വിവാഹ വസ്ത്രം അണിഞ്ഞു അതിൽ ഇരിക്കുന്നു ഹിരൺ. ഇടതു വശം ചേർന്നു വിവാഹ വസ്ത്രം അണിഞ്ഞു തല താഴ്ത്തി ഇരിക്കുന്നു അവൾ.

പിന്നിൽ കരഞ്ഞു തളർന്നു അമ്മയും ആൻസി അമ്മച്ചിയും. ചുറ്റിലും കൂടി നിൽക്കുന്ന ഒരു പരിചയവും ഇല്ലാത്ത മുഖങ്ങൾ. അതിനിടയിൽ നിസ്സഹായരായി നിൽക്കുന്ന തോംസനും വിവേകും മനുവും .

മൂഹൂർത്തം ആയി…മൂഹൂർത്തം ആയി…

ആരോ വിളിച്ചു പറയുന്നു

ക്ഷേത്രത്തിലെ തിരുമേനി പൂജിച്ച താലി എടുത്തു കൊടുത്തു.

വിറയർന്ന കൈകളാൽ അവൻ അത് ഏറ്റു വാങ്ങി.

മഞ്ഞ ചരടിൽ കോർത്ത ഒരു ആലില താലി.

കൈയിൽ കിട്ടിയ ചരടിൽ മുറുകെ പിടിച്ച് കൊണ്ട് തല ചെരിച്ചു അടുത്ത് ഇരിക്കുന്ന പെൺകുട്ടിയെ നോക്കി.

കുരവയും കെട്ടി മേളവും ഒക്കെ അരങ്ങേറിയ വേദിയിൽ അവൾ ഹിരണിന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി.

കണ്ണിൽ പകയുടെ കാനലെരിയുന്ന പോലെ തോന്നി ഹിരണിനു. അല്ല ആ കണ്ണുകളിൽ മറ്റെന്തോ ഭാവം ആണ്. പക്ഷെ തിരിച്ചറിയാൻ കഴിയുന്നില്ല.

പിന്നിൽ നിന്നാ ആരോ ഒരാൾ അവളുടെ മുടി ഉയർത്തി പിടിച്ചപ്പോൾ ഹിരൺ വിറയാർന്ന കൈകളാൽ ആ താലി അവളുടെ കഴുത്തിൽ അണിയിച്ചു.

ആ നേരമത്രയും അവൾ കൈകൾ കൂപ്പി തൊഴുതു പിടിച്ചു.

തനിക്കു മേലെ വീണ പുഷ്പങ്ങൾ പോലും തന്നെ പ്രഹരിക്കുന്നതായി അവനു തോന്നി. മുന്നിൽ വീണു കിടക്കുന്ന പൂവിതളിനു പോലും തന്നോട് അറപ്പു പോലെ.

സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്ന വേളയിൽ അവൾ മിഴികൾ പൂട്ടി നിന്ന് അവകാശം എന്നോണം അത് ഏറ്റു വാങ്ങി.

…….,.

അടിമാലി കഴിഞ്ഞു കാർ ഇടുക്കി ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.

ആൻസി അമ്മച്ചി ഡ്രൈവിംഗ് സീറ്റിലും മുന്നിൽ അമ്മയും പിന്നിൽ ഹിരണും അവൻ താലി കെട്ടിയ പെണ്ണും.

എല്ലാവരുടെയും മനസ്സുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു. മിഴികൾ നിറഞ്ഞു ഒഴുകുന്നു.

നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ ഭയം ആണെന്ന് അമ്മ പറഞ്ഞ വാക്കുകൾ

റിൻസി മാത്രമല്ല ആൻസിയും ഇവിടെ ഉള്ളതാണ് അത് കൊണ്ട് എന്റെ വീട്ടിൽ വരരുത് എന്ന് പപ്പാ പറഞ്ഞ വാക്കുകൾ.

കൂട്ടം കൂടി നിന്നവർ പറഞ്ഞുണ്ടാക്കിയ കഥകൾ.

വെള്ളമടിച്ചു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചതാണ്….

അല്ല അവൾ വിളിച്ചു കയറ്റിയതാണ്..

ഏയ് ഇവര് പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു..

അല്ല…. ഇവര് ലിവിങ് ടുഗെതർ ആയിരുന്നു…

കല്യാണത്തിന് മുന്നെ ഒന്ന് കൂടി കൂടാൻ വന്നതാ അവൻ..

ഈ പെണ്ണ് രണ്ടു വട്ടം ഗർഭിണി ആയതാ ഇവൻ കാരണം….

അങ്ങനെ വായ്മൊഴികളും ഇല്ല കഥകളും ഒക്കെ നിറഞ്ഞടിയ ദിവസം.

ഹിരൺ ഒരു വേള അവളുടെ മുഖത്തേയ്ക്ക് പാളി നോക്കി.

എങ്ങലടിച്ചു കൊണ്ട് വിതുമ്പി കരയുന്നു.

ആരാണിവൾ എന്തിനാണ് എന്റെ ജീവിതത്തിലേക്ക് ഇരുട്ട് മൂടി കൊണ്ട് കടന്നു വന്നത്. ഒന്നുറപ്പാണ് ജീവിതത്തിൽ താൻ ആദ്യമായി ഇവളെ കണ്ടത് കതിർമണ്ഡപത്തിൽ വച്ചാണ്. എന്നിട്ടും എന്തിനു ഇവൾ മറ്റുള്ളവർ പറഞ്ഞത് അംഗീകരിച്ചു…..

ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവൾ അവന്റെ മനസ്സിൽ തീ കനൽ എരിയിച്ചു….

…..

……..

………….

ഒരു സിനിമ കഥ വിവരിക്കും പോലെ ഹിരൺ നടന്നതെല്ലാം ബിൻസിയോട് പറഞ്ഞു. റിൻസിയുടെയും അനീറ്റയുടെയും കാര്യങ്ങൾ ഒഴിച്ച്. അത് മറ്റൊന്നും കൊണ്ടല്ല ഈ അവസ്ഥയിൽ അത് പറയുന്നത് ഉചിതം ആയി അവനു തോന്നിയില്ല.

കഥകളെല്ലാം കേട്ട് ബിൻസി വിതൂരതയിലേക്ക് നോക്കി ചിന്തയിൽ മുഴുകി.

ഹിരൺ ബിൻസിയുടെ മടിയിലേക്ക് തല ചായിച്ചു കണ്ണടച്ച് അവളുടെ വയറിനോട് മുഖം ചേർത്ത് കിടന്നു. ഹിരണിന്റെ മുടിയിൽ തലോടികൊണ്ട് അവളും അതെ ഇരിപ്പു തുടർന്നു.

ഓർമ വച്ച നാൾ മുതൽ സ്വന്തമാകണമെന്ന് ആഗ്രഹിച്ചതും മോഹിച്ചതും സ്നേഹിച്ചതും റിൻസിയെ. ഒരു പരാതിയും പരിഭവവും ഇല്ലാതെ തന്നെ കളങ്കമില്ലാതെ സ്നേഹിക്കുന്ന അനീറ്റ. അതിനിടയിൽ ഇന്ന് താൻ ചാർത്തിയ താലിയും സിന്ദൂരവും അണിഞ്ഞു തന്റെ ഭാര്യ എന്ന സ്ഥാനത്തു ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആരാണെന്നോ എന്താണെന്നോ അറിയാത്ത തീർത്തും അപരിചിതയായ ഒരുവൾ.

ചിന്തകളിൽ മുഴുകിയ ഹിരണിന് തല പൊട്ടി പൊളിയുന്ന പോലെ തോന്നി….

തുടരും…..

കർണ്ണൻ

a
WRITTEN BY

admin

Responses (0 )



















Related posts