😈 അസുരന്റെ പെണ്ണ് 3 [chapter 1 climax]❤️
Asurante Pennu Part 3 | Author : Mr. Malayal
[ Previous Part ] [ www.kkstories.com ]
കഥയെ വീണ്ടും സ്വീകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു. ഈ കഥയുടെ ഫസ്റ്റ് ഭാഗം climax ആണ് ഇത് ഉടനെ തന്നെ ഒരു prequel ഉം ആയി കാണാം കേട്ടോ 😌 ബാക്കി കഥയിൽ ❤️
ബാംഗ്ലൂരിലെത്തിയ റോവിൻ അവിടെ എത്തിയതും ഓടിയത് താൻ പിതൃ തുല്യനായി കാണുന്ന കൊച്ചച്ചന്റെ അടുത്തേക്കായിരുന്നു. അയൽക്കരികിലേതിയതും വിതുമ്പുന്ന ചുണ്ടുകളോട് കൂടെ അവൻ അയാളോട് ചോദിച്ചു…
“എന്താ പറ്റിയത് കൊച്ചച്ച അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ??”
“ഇല്ല മോനെ… ന്റെ കുട്ടി!!! എല്ലാവരെയും സ്നേഹിക്കാനെ അറിയൂ!!തിരിച്ചും എല്ലാവർക്കും അവളെയും ഇഷ്ടമേ ഒള്ളു ” പറഞ്ഞ് തീർന്നതും തോളിൽ ഇട്ട മുണ്ടിൽ മുഖം പൊത്തി അയാൾ കരഞ്ഞു…
ചങ്കെല്ലാം വേദനിക്കുന്നു!! ആകെ ഉള്ള പെങ്ങളാ… ഒരു പോലെയാ ന്റെ സ്നേഹകൊച്ചിനേം ആനിയെം കണ്ടിട്ടുള്ളു… ഒരാൾ പോയപ്പോ വേറൊരാൾ ഉണ്ടായിരുന്നു… ഇന്ന് ആകെ ഉള്ള ഒരാളും പോയി… വേദനയോടെ വെള്ളയിൽ പൊതിഞ്ഞ് ചില്ലിൻ കൂടിൽ കിടത്തിയിരിക്കുന്ന ആനിയെ കണ്ടതും പൊട്ടിക്കരഞ്ഞു പോയി അവൻ… ചെറുതിൽ ആൽബിക്കും ആനിക്കും സ്കൂൾ കഴിഞ്ഞ് വരുമ്പോൾ കയ്യിൽ ചുരുട്ടി പിടിച്ച നാരങ്ങമിട്ടായി കൊടുക്കുന്നതും… അവ നുണഞ്ഞ് കഴിഞ്ഞ് കിഞ്ഞരി പല്ലുകൾ കാട്ടി ചിരിക്കുന്ന ആനിയുടെ മുഖം അവന്റെ മുന്നിലൂടെ ഒരു ചിത്രം കണക്കെ തെളിഞ്ഞു…
തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോൾ ആണ് റോവിൻ തിരിഞ്ഞ് നോക്കിയത് ചുണ്ട് വിതുമ്പി എന്ത് പറയണം എന്ന് അറിയാതെ അവനെ തന്നെ ഉറ്റുനോക്കുന്ന ഗായത്രിയെ കണ്ടതും അവളെ പൂണ്ടടക്കം കെട്ടിപിടിച്ച് കൊണ്ടവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു…
ഗായത്രിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… വെറും ഒരാഴ്ച്ചയുടെ പരിചയം ഒള്ളുവെങ്കിലും സ്വന്തം അനിയത്തി കുട്ടി ആയിരുന്നു ആനി അവൾക്ക്…. ചളി പറഞ്ഞും പൊട്ടത്തരം പറഞ്ഞും സ്വന്തം പൊട്ടിചിരിക്കുന്ന ആനിക്ക് പിന്നിൽ ഒരു ബ്ലേഡിൽ ജീവിതം അവസാനിപ്പിക്കാൻ മാത്രം എന്ത് സങ്കടം ആണ് ഒളിഞ്ഞ് ഇരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല… തേങ്ങി കരയുന്ന റോവിനെയും കൂട്ടി അടുത്ത് കണ്ട റൂമിൽ കയറി അവൾ…
“ഇച്ചായാ എല്ലാം ദൈവനിശ്ചയം അത്രയേ നമുക്ക് പറയാൻ കഴിയുക ഒള്ളു… നിങ്ങൾ അല്ലേ അവരെ ഒക്കെ സമധാനിപ്പിക്കണ്ടേ നിങ്ങൾ തന്നെ കരഞ്ഞാലോ… ”
“എനിക്ക് പറ്റുന്നില്ലെടാ എന്താ എന്റെ ജീവിതം മാത്രം ഇങ്ങനെ സ്നേഹിച്ചവർ ഒക്കെ എന്നെ തനിച്ചാക്കി പോയിട്ടേ ഒള്ളു… ജീവനോളം കരുതിയ അപ്പനെ ദൈവം വേഗം വിളിച്ചു… പിന്നെ ന്റെ സ്നേഹകൊച്ചിനേം!! അവസാനം ബാക്കി ഉണ്ടായിരുന്ന അമ്മച്ചിയും എന്നെ തനിച്ചാക്കി പോയി… ഇപ്പൊ ദേ ന്റെ ആനിയും ” കയ്യിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു…
“ആര് പോയാലും എന്താ ഇച്ചായന് ഇച്ചായന്റെ ഗായു ഇല്ലേ… ഞാൻ എങ്ങും പോവില്ല ഇച്ചായനെ വിട്ട് മരിക്കുവാണേലും ജീവിക്കുവാണേലും ഒപ്പം ” മുഖത്ത് വെച്ച കൈകൾ ബലമായി പിടിച്ച് മാറ്റി കൊണ്ടവൾ അവന്റെ മുഖം കയ്യിൽ എടുത്ത് പറഞ്ഞു…
_______________________________________♥️
ശവം അടക്കി എല്ലാവരും വീട്ടിലേക്ക് തിരിച്ചിരുന്നു… വന്നതിന് ശേഷം ആരും റൂമിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല… അടക്കി പിടിച്ച തേങ്ങലുകൾ ഓരോ മുറിയിലും പ്രധിധ്വനിച്ച് കൊണ്ടിരുന്നു…
ആനിയുടെ റൂമിലേക്ക് ഒന്ന് കയറിയത് ആയിരുന്നു ഗായത്രി… എല്ലാ സ്ഥലവും അരിച്ച് പൊറുക്കിയിട്ടും ഒരു ഹിന്റ് പോലും അവൾക്ക് കിട്ടിയില്ല… മുറിയിൽ പലസ്ഥലങ്ങളിൽ ആയി കൂട്ടുകാരും ആൽബിയും റോവിനും അമ്മയ്ക്കും കൊച്ചച്ഛനും ഒപ്പം ചിരിച്ച് കൊണ്ടും കോക്രി കാണിച്ചും ഉള്ള പലതരം ഫോട്ടോകൾ കണ്ടതും ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു…
അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഒരു ബുക്കിൽ അവളുടെ കണ്ണുകൾ ഉടക്കിയത്… അത് തുറന്ന് നോക്കിയതും അതിൽ നിറയെ അവളുടെ ചിത്രങ്ങൾ ആയിരുന്നു….ജീവിതത്തിൽ നടന്നത് എല്ലാം ഒരു ചിത്രം കണക്കെ അതിൽ!!! ഓരോ താളുകൾ മറിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ ഉരുണ്ട് കൂടി കൊണ്ടിരുന്നു… വേഗം തന്നെ സാരിയുടെ ഉള്ളിൽ അത് ഒളിപ്പിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി….
________________________________❤️
“എന്താ ഗായു നിനക്ക് ഇത്രക്ക് തിടുക്കം പോവാൻ?”
“ഒന്നൂല്ല ഇച്ചായാ എന്തോ എനിക്ക് ഒരു നെഗറ്റീവ് ഫീൽ വരുന്നു… ”
“അതെല്ലാം നിന്റെ തോന്നലാ… ഏതായാലും ബാഗ് ഒക്കെ പാക്ക് ചെയ്‌തോ ഉച്ചക്ക് പോവാം ”
“ആ…. ” തലയാട്ടി കൊണ്ടവൾ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി…
“കൊച്ചച്ച ഞങ്ങൾ ഇറങ്ങുവാ… ഇതിപ്പം ഒരു മാസം ആയില്ലേ വന്നിട്ട്… കമ്പനിയിൽ വർക്ക് ഒക്കെ പെന്റിങ് ആണ് ”
മനസ്സില്ല മനസോടെ റോസമ്മയും വർഗീസും അവർക്ക് തലയാട്ടി..പോവുമ്പോൾ ആൽബിയുടെ റൂമിലേക്ക് അവൻ ഒന്ന് നോക്കി… ഇല്ല!!! തുറന്നിട്ടില്ല!!!
“സാരല്ല മോനെ അവന് അവളെ അത്രക്കും ഇഷ്ട്ടം ആയിരുന്നു… എപ്പോഴും വഴക്ക് ആണെന്നെ ഒള്ളു… രണ്ട്പേർക്കും പരസ്പരം ഇല്ലാതെ പറ്റില്ല ” റോസമ്മ കണ്ണീരോടെ പറഞ്ഞതും അവന്റെ കണ്ണിലും നീർമുത്തുകൾ ഉരുണ്ട് കൂടി… ഗായത്രിയേയും കൂട്ടി അവൻ കാറിൽ കയറി നാട്ടിലേക്ക് തിരിച്ചു…
പിന്നീട് സാധാരണ പോലെ തന്നെ ആയിരുന്നു ജീവിതം… ഗായത്രിയുടെ ചിരിയിലും കുറുമ്പിലും അവൻ വിഷമങ്ങൾ എല്ലാം മറന്ന് തുടങ്ങി….
_______________________________❤️
“ഇച്ചായാ ഇന്ന് ഓഫീസ് ഇല്ലല്ലോ നമുക്ക് ഒന്ന് പുറത്ത് പോയാലോ ” ആവേശത്തോടെ ഗായത്രി ചോദിച്ചതും വേണ്ടെന്ന് പറയാൻ തോന്നിയില്ല അവന്… ചില കാര്യങ്ങൾക്കുള്ള തുറന്ന് പറച്ചിൽ കൂടി ആവണം ഈ യാത്ര എന്ന് ഗായത്രി മനസ്സിൽ കണക്ക് കൂട്ടിയിരുന്നു…
ഗായത്രി റെഡി ആയി വന്നപ്പോൾ ഒഫീഷ്യൽ ഡ്രെസ്സും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന റോവിനെ കണ്ടതും നെറ്റി ചുളിച്ച് കൊണ്ടവൾ അവനെ നോക്കി…
“ഇച്ചായാ ഇതെന്താ കോട്ടും സ്യുട്ടും ഇട്ട് നിൽക്കുന്നെ… അതാ ഞാൻ വൈറ്റ് ഷർട്ട് അയൺ ചെയ്ത് വെച്ചിട്ടുണ്ട് അത് ഇട്… ”
“ഗായു… നമുക്ക് വൈകുന്നേരം പോവാടാ പുറത്തേക്ക്… അർജന്റ് ആയി ഓഫീസിൽ പോവണം… ഒരു ഇമ്പോര്ടന്റ്റ് ക്ലയന്റ് ഉണ്ട് ഇത് മിസ്സ് ചെയ്ത വല്യ ലോസ് ആവും കമ്പനിക്ക്… ഞാൻ സുധേച്ചിക്ക് വിളിച്ച് പറഞ്ഞിട്ടുണ്ട് ഞാൻ വരുവോളം നിനക്ക് കൂട്ടിന് നിൽക്കാൻ… “
ചെറുതായി അവളിൽ നിരാശ പടർന്നെങ്കിലും വൈകുന്നേരം പറയാം എന്ന് കരുതി അവൾ തലയാട്ടി സമ്മതിച്ചു…
“നോക്കി പോവാണേ ഇച്ചായാ അധികം സ്പീഡിൽ ഒന്നും പോവേണ്ട കേട്ടോ ” അവന്റെ കട്ടി മീശ പിരിച്ച് കൊണ്ട് സ്നേഹം കലർന്ന ശാസനയോടെ അവൾ പറഞ്ഞു..
“ആടി കൊച്ചേ… ” അവളുടെ ഉണ്ടകവിളിൽ ഒന്ന് കടിച്ച് കൊണ്ട് നെറ്റിയിൽ മൃദുവായി ചുംബിച്ച് കൊണ്ട് അവൻ യാത്രയായി… കണ്ണിൽ നിന്നും മറയുവോളം വീട്ട്പടിക്കൽ നിന്നും അവൾ അവനെ നോക്കി കൊണ്ടിരുന്നു… അവൻ പോയതും വാതിൽ ഒന്ന് ചാരി വെച്ച് അവൾ റൂമിലേക്ക് ചെന്ന് ഓരോ പണികളിൽ ഏർപ്പെട്ടു…
ഉച്ച ഭക്ഷണം കഴിച്ചിട്ടും സുധേച്ചിയെ കാണാതെ വന്നപ്പോൾ അവൾ അവർക്ക് ഒന്ന് വിളിച്ച് നോക്കി…
“ചേച്ചി ഇച്ചായൻ വിളിച്ചില്ലായിരുന്നോ?? ”
“ആ കുഞ്ഞേ വിളിച്ചിരുന്നു… മോന്ക്ക് തീരെ വയ്യാ ഞാനിപ്പോ ഹോസ്പിറ്റലിൽ ആണ് അത് പറയുമ്പോഴേക്കും റോവിൻ മോന് ഫോൺ വെച്ചു.. പിന്നെ വിളിക്കാൻ ആണെങ്കിൽ എന്റെ ഫോണിൽ ബാലൻസും ഇല്ലായിരുന്നു.. ”
“ആണോ സാരല്ല ചേച്ചി… ഇപ്പൊ എങ്ങനെ ഉണ്ട് മോന്.. ”
“അറിയില്ല… ഞങ്ങൾ ഇവിടെ ഡോക്ടറെ വെയിറ്റ് ചെയ്ത് ഇരിക്കുകയാ ”
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണേ.. ഞാൻ വെക്കുവാ ചേച്ചി” ഫോൺ കട്ട് ചെയ്തതും അവൾ റോവിന് ഡയൽ ചെയ്തു റിങ് പോവുന്നുണ്ട് എന്നല്ലാതെ കാൾ എടുക്കുന്നില്ലായിരുന്നു… മീറ്റിങ്ങിൽ ആവുമെന്ന് കരുതി അവൾ ഫോൺ അവിടെ വെച്ച് ടെറസിൽ ഇട്ട തുണികൾ ചിക്കി ഇടാൻ ചെന്നു…
________________________________❤️
വൈകുന്നേര സമയം റൂമിൽ കയറി ഫോണിൽ നോക്കുമ്പോൾ ആണ് പിറകിൽ നിന്നും കഴുത്തിലേക്ക് ഒരു ചുടു നിശ്വാസം ഏറ്റത്… ഞെട്ടി കൊണ്ടവൾ വെട്ടി തിരിഞ്ഞ് നോക്കുമ്പോൾ പിറകിൽ നിൽക്കുന്ന ആളെ കണ്ടവൾക്ക് ശ്വാസം നില്ക്കുന്നത് പോലെ തോന്നി… ഒരടി പിറകിലേക്ക് വേച്ച് കൊണ്ടവൾ തിരിഞ്ഞ് ഓടാൻ തുനിഞ്ഞതും ബലിഷ്ഠമായ ആ കൈകൾ അവളുടെ കയ്യിൽ പിടിച്ച് ബെഡിൽ കിടത്തിയിരുന്നു…
അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ടയാൾ കിടന്നതും ശ്വാസം മുട്ടുന്നത് പോലെ തോന്നി അവൾക്ക്… കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു… അപ്പോഴാണ് സൈലന്റിൽ കിടക്കുന്ന ഫോണിൽ നിന്നും വെളിച്ചം വരുന്നത് അവൾ കണ്ടത് അവളുടെ ഗന്ധത്തിൽ ലയിച്ചിരിക്കുന്ന അയാൾ അത് ശ്രദ്ധിച്ചില്ലെങ്കിലും അവൾ വിദഗ്ധമായി ഫോൺ അറ്റന്റ് ചെയ്ത് അനങ്ങാതെ കിടന്നു… ഒരു നിമിഷത്തെ എടുത്ത് ചാട്ടം ജീവനെ തന്നെ ബാധിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു…
“കസ്തൂരിയുടെ മണം ആണല്ലോടി പെണ്ണേ നിനക്ക്… ഓരോ നിമിഷം കൂടും തോറും നിന്നെ ആസ്വദിക്കാൻ എനിക്ക് ദൃതി കൂടുവാ ” അയാൾ പറഞ്ഞതും അറപ്പോടെ അവൾ മുഖം തിരിച്ചു…
“ഛി…. എന്ത് ചെറ്റ ആണെടോ താൻ… *കൊച്ചച്ച* എന്നും വിളിച്ച് സ്നേഹത്തിൽ മാത്രം പെരുമാറിയിരുന്ന ന്റെ ഇച്ചായനെ നിങ്ങൾ പറ്റിച്ചില്ലേ… ഓരോരുത്തരെ ആയി പിരിച്ചില്ലേ താൻ ന്റെ ഇച്ചായനിൽ നിന്നും.. ” ചീറി കൊണ്ടവൾ അയാളുടെ കൈകൾ ബലമായി വിടുവിച്ച് കൊണ്ട് കാർക്കിച്ച് തുപ്പി… മുഖത്ത് പറ്റിയ തുപ്പൽ ഒരു കൈകൊണ്ട് തുടച്ച് ഒരു തരം വൃത്തികെട്ട ചിരിയോടെ അയാൾ അവൾക്ക് മുന്നിൽ വന്നിരുന്നു… എന്തും ചെയ്യാൻ മടിക്കാത്ത അയാളുടെ മുന്നിൽ ഗായത്രി നന്നേ ഭയന്നിരുന്നു… ജീവിച്ച് കൊതി തീർന്നില്ല അവൾക്ക് അവളുടെ അസുരനും ഒത്ത്!!! തനിക്കും ഇനി സ്നേഹയുടെയും ആനിയുടെയും വിധി ആവുമോ എന്നവൾ ഒരു നിമിഷം ഭയന്നു…
ജീവൻ വെടിഞ്ഞാലും സത്യങ്ങൾ എല്ലാം റോവിനെ അറിയിക്കണം എന്ന് ഉറപ്പിച്ച് കൊണ്ടവൾ ഫോണിലേക്ക് ഒന്ന് നോക്കി… കാൾ കട്ട് ചെയ്തിട്ടില്ല എല്ലാം ഇച്ചായൻ കേൾക്കുന്നുണ്ട്!!! ആ ഒരു ആശ്വാസത്തിൽ സത്യങ്ങൾ എല്ലാം വർഗീസിന്റെ പുഴുത്ത നാവിൽ നിന്നും തന്നെ അസുരൻ കേൾക്കണം എന്ന് ഉറപ്പിച്ച് കൊണ്ടവൾ അയാൾക്ക് നേരെ തിരിഞ്ഞു….
“ഓഹോ അപ്പൊ നിനക്ക് എല്ലാം അറിയാം അല്ലേ!! അതേടി ഞാൻ തന്നെയാ ആ സ്നേഹയെ കൊന്നത്… അവന്റെ അമ്മച്ചി ഒന്ന് തലകറങ്ങി വീണപ്പോൾ രക്ഷിച്ചതാ അവൾ ആ ഒരു നന്ദി കൊണ്ട് തള്ളയും മകനും കൂടെ ആ അനാഥ പെണ്ണിനെ ഇങ്ങോട്ട് കൊണ്ട് വന്ന് റാണിയെ പോലെ വാഴിച്ചു…നിനക്ക് അറിയോ എണ്ണക്കറുപ്പ് ആണെങ്കിലും വെണ്ണയിൽ കൊത്തി എടുത്ത ശിൽപം പോലെ ആയിരുന്നു അവൾ… ഞാൻ ഒന്ന് നന്നായി പെരുമാറി… കുറേ എതിർത്തു അവൾ അടുത്ത് കണ്ട ഫ്ലവർ വാസ് എടുത്ത് തലയിൽ ഒന്ന് കൊടുത്തു അതോടെ ബോധം പോയി.. പിന്നെ എല്ലാം എളുപ്പം ആയിരുന്നു..
എന്റെ വികാരം താങ്ങാൻ കഴിയാഞ്ഞിട്ട് ആണെന്ന് തോന്നുന്നു ആ പെണ്ണ് അങ്ങ് പോയി… എല്ലാം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം കണ്ട് കൊണ്ട് ശില കണക്കെ അവന്റെ തള്ളയും…ഹാർട്ട് പേഷ്യന്റ് ആയ അവളെ തീർക്കാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു… ” വന്യമായ ചിരിയോടെ അയാൾ പറഞ്ഞ് നിർത്തിയതും കാലിൽ മുഖം ചേർത്ത് ആ പെണ്ണ് ഇരിക്കുക ആയിരുന്നു… ഭയം കൊണ്ട് ഉള്ളാകെ ഞെട്ടി വിറച്ചു… പെട്ടന്ന് തന്റെ രക്ഷകൻ എത്തിയാൽ മതിയായിരുന്നു എന്നവൾ അതിയായി ആഗ്രഹിച്ചു…
“പിന്നെ ആനി… എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല… വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്… പേടി കൊണ്ടും കുടുംബം തകരരുത് എന്ന് കരുതി അവൾ എല്ലാം മറച്ച് വെച്ചു… അവസാനം സ്വന്തം അച്ഛന്റെ കുഞ്ഞ് തന്നെ അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ അങ്ങ് കർത്താവിന്റെ അടുത്തേക്ക് പോയി… പാവം ന്റെ കൊച്ച് എല്ലാവരെയും ഒത്തിരി ഇഷ്ട്ടായിരുന്നു… ” സങ്കടം അഭിനയിച്ച് കൊണ്ട് അയാൾ പറഞ്ഞു.. ശേഷം ഒരു വഷളൻ ചിരിയോടെ ഗായത്രിയെ ലക്ഷ്യം വെച്ച് ചെന്നു…
അടുത്ത് എത്തി അവളുടെ മാറിൽ നിന്നും സാരി എടുത്ത് മാറ്റിയതും വെട്ടി വിറച്ചു പോയി അവൾ… കൈകാലുകൾ തളരുന്നത് പോലെ തോന്നി അവൾക്ക്…. പരമശിവനിൽ എല്ലാം ഭരമേൽപ്പിച്ച് കൊണ്ട് അവൾ കണ്ണുകൾ ഇറുകെ മൂടി…
“ആആആ….!!!!” ഘോരമായ ശബ്ദത്തോടെ വർഗീസ് മറിഞ്ഞ് വീണതും ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിയിച്ച് കൊണ്ടവൾ വാതിലിന് അരികിലേക്ക് നോക്കി…. കണ്ണുകൾ ചുവന്ന് ചെന്നിയിൽ നീല ഞരമ്പുകൾ പൊട്ടി പോവും എന്ന നിലക്ക് പുറത്തേക്ക് ഉന്തി അതീവ കോപത്തോടെ നിൽക്കുന്ന റോവിനെ കണ്ടതും അവൾ പരിഹാസത്തോടെ വർഗീസിനെ ഒന്ന് നോക്കി… തൊണ്ടയിൽ കുരുങ്ങിയ ഉമിനീർ ഇറക്കാൻ പാട് പെടുക ആയിരുന്നു അയാൾ!!!
**ശാന്തസ്വരൂപനാം നീലകണ്ഠൻ തൻ അടങ്ങാത്ത കോപം മൂലം സർവ്വതും ചുട്ടെരിക്കുന്ന മഹാകാലനായി രൂപം പൂണ്ടു…** പണ്ടൊരിക്കൽ മഹാദേവന്റെ കഥ പറഞ്ഞ് തരുന്ന ചിറ്റയുടെ വാക്കുകൾ അവൾ ഓർത്തു….
“നായെ…. ന്റെ പെണ്ണിനെ തൊടാൻ മാത്രം നീ ആയോ??!”ആക്രോശിച്ച് കൊണ്ട് റോവിൻ വർഗീസിന് അരികിലേക്ക് പാഞ്ഞു… ചെകിട് പൊളിയും വിധം ഒരു അടി ആയിരുന്നു… പ്രായത്തിന്റെ പരിമിതി കാരണം കോട്ട് പല്ല് ഇളകി തറയിൽ വീണു….
വേദന ഒന്നും തന്നെ അയാൾ അറിഞ്ഞിരുന്നില്ല… താൻ പറഞ്ഞത് വല്ലതും അവൻ കേട്ടോ എന്ന ചിന്ത മാത്രം ആയിരുന്നു അയാളിൽ!!!
“മിഴിച്ച് നോക്കേണ്ടാ തന്റെ ചെറ്റത്തരം മുഴുവൻ തന്റെ വായിൽ നിന്ന് തന്നെ ഞാൻ കേട്ടു…” ഫോൺ ഉയർത്തി കാണിച്ച് കൊണ്ട് റോവിൻ പറഞ്ഞതും പേടിയോടെ അയാൾ അവനെ നോക്കി…
“ഗായു പുറത്ത് കാർ ഉണ്ട്.. നീ ചിറ്റയുടെ അടുത്തേക്ക് പൊക്കോ…” ഗായത്രിയെ ഒന്ന് നോക്കി റോവിൻ പറഞ്ഞതും അവൾ പുഞ്ചിരി കൈവിടാതെ തലയാട്ടി സമ്മതിച്ചു… പുറത്തേക്ക് പോവുമ്പോൾ വർഗീസിനെ നോക്കി ഒന്ന് കോട്ടി ചിരിക്കാനും അവൾ മറന്നില്ല…
____________________________________´❤️
(2 ആഴ്ചകൾക്ക് ശേഷം..)
“ബാംഗ്ലൂരിലെ അറിയപ്പെടുന്ന ബിസിനസ് മാനിൽ ഒരാൾ ആയ Mr.വർഗീസ് മരിച്ച നിലയിൽ… നഗരത്തിലെ ബ്രിഡ്ജിന് താഴെ വെച്ചാണ് ഡെഡ് ബോഡി കിട്ടിയത്… തിരിച്ചറിയാൻ കഴിയാത്ത വിധം കൊലയാളികൾ അദ്ദേഹത്തെ ക്രൂരമായാണ് കൊന്നിരിക്കുന്നത്… സ്വകാര്യ ഭാഗം മുറിച്ച് മാറ്റപ്പെട്ട നിലയിലും കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലും ആണ് ശരീരം… ഒരു തുമ്പ് പോലും ഇല്ലാതെ വെൽ പ്ലാൻഡ് ആയാണ് കൊലയാളികളുടെ നീക്കം….ബാംഗ്ലൂർ പോലീസ് ശക്തമായ അന്വേഷണത്തിൽ ആണ്…
കൊല്ലപ്പെട്ട വർഗീസ് അവരുടെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി(😝) അനുശോചനം അറിയിച്ചു…” ടീവിയിൽ നിന്നും വാർത്ത കേട്ടതും റോസമ്മയുടെ മടിയിൽ കിടക്കുക ആയിരുന്ന റോവിൻ അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി…
ആ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ട്… എന്നാൽ അത് ഒരിക്കലും തന്റെ നീചൻ ആയ ഭർത്താവിനെ ആലോചിച്ച് ആയിരുന്നില്ല മറിച്ച് സ്വന്തം മകൾക്കും മകളെ പോലെ കരുതിയ പിറക്കാതെ പോയ മകൾക്കും വേണ്ടി ആയിരുന്നു… തൊട്ടടുത്ത് നിൽക്കുന്ന ആൽബിയെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു വിജയച്ചിരി ആയിരുന്നു.. ജീവനോളം സ്നേഹിച്ച പെങ്ങളുടെ മരണത്തിന് കരണമായവനെ ഇഞ്ചിഞ്ചായി കൊന്നതിൽ ഉള്ള വിജയം!!!
“അമ്മാ… നിങ്ങൾക്ക് സങ്കടം ഉണ്ടോ??” നിലക്കാതെ കവിളിൽ ഒഴുകി പാട് തീർക്കുന്ന കണ്ണുനീർ കണ്ടതും അവരുടെ മടിയിൽ നിന്നും എഴുന്നേറ്റ് റോവിൻ ചോദിച്ചു…
“എന്തിന് മോനെ… നിക്കൊരു സങ്കടവും ഇല്ല..” പറഞ്ഞ് തീർന്നപ്പോഴെഴുക്കും ചുണ്ട് വിതുമ്പി പോയിരുന്നു ആ പാവം സ്ത്രീയുടേത്… ദയനീയമായി അപ്പുറവും ഇപ്പുറവും ഇരുന്ന് ആൽബിയും റോവിനും അവരെ നോക്കിയതും അല്പസമയത്തെ കരച്ചിലിന് ശേഷം അവർ രണ്ട്പേരെയും അവരുടെ മാറോട് അണച്ച് പിടിച്ചു…
“ഇതെന്റെ അവസാനത്തെ കണ്ണീരാ… ഇനി ഈ റോസമ്മ കരയില്ല… സ്നേഹം കൊണ്ട് തന്നെ പൊതിഞ്ഞ് പിടിച്ചിരുന്ന ന്റെ ഇച്ചായന് വേണ്ടിയാ ഞാൻ കരഞ്ഞേ… എന്നാൽ മകളെന്നോ സഹോദരി എന്നോ ഭാവം ഏതും ഇല്ലാതെ കാമക്കണ്ണുകൾ കൊണ്ട് മാത്രം നോക്കുന്ന വർഗീസിന് വേണ്ടി ഞാൻ കണ്ണീർ ഒഴുക്കില്ല… ഇനി ഒരിക്കലും ഈ അമ്മ കരയില്ല… നിക്ക് ന്റെ രണ്ട് മക്കൾ ഇല്ലേ സ്വന്തായിട്ട്!!” വാത്സല്യത്തോടെ അവർ പറഞ്ഞതും വാതിലിന് പിറകിൽ നിന്നും അവരുടെ സ്നേഹപ്രകടനം കണ്ട് കണ്ണീർ വാർക്കുന്ന ഗായത്രി സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ച് കുറുമ്പൊടെ ആൽബിയേയും റോവിനെയും തട്ടിമാറ്റി റോസമ്മയുടെ മടിയിൽ കയറി ഇരുന്നു..
“അപ്പൊ എന്നെ എന്താ തൂക്കി വിറ്റ് കിട്ടിയതാണോ” കണ്ണുരുട്ടി കുറുമ്പൊടെ അവൾ റോസമ്മയെ നോക്കിയതും അവർ അമളി പറ്റിയത് പോലെ രണ്ടുപേരെയും നോക്കി… ചെറുചിരിയോടെ നോക്കി നിൽക്കുക ആണ് അവർ…
“Aww ഒന്ന് എണീറ്റെ പെണ്ണെ എന്തൊരു കനാ നീ ന്റെ കാൽ” കള്ള വേദന അഭിനയിച്ച് കൊണ്ട് റോസമ്മ പറഞ്ഞതും ചുണ്ട് ചുളുക്കി കൊണ്ടവൾ എഴുന്നേറ്റു.. കൂടെ ആൽബിയും റോവിനും പൊട്ടിചിരിച്ചതും പരിഭവത്തോടെ അവൾ തിരിഞ്ഞ് അടുക്കളയിലേക്ക് ചെന്നു…
“അയ്യോ അവൾ പിണങ്ങിയോ ഞാൻ ഒന്ന് പോയി നോക്കട്ടെ… ” എണീറ്റ് പോവാൻ നിന്ന റോസമ്മയെ റോവിൻ പിടിച്ച് വെച്ചു..
“അമ്മ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കാം”
“ഹ്മ്മ്മ് നടക്കട്ടെ നടക്കട്ടെ ” അവനെ നോക്കി അർത്ഥം വെച്ച് മൂളുന്ന റോസമ്മക്കും ആൽബിക്കും ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് അവൻ ഗായു പോയ വഴിയേ ചെന്നു..
“ഹും അല്ലെങ്കിലും അമ്മക്ക് രണ്ട് മക്കളെ കിട്ടിയാ എന്നെ ഒന്നും വേണ്ടാ ഇങ്ങ് വരട്ടെ തൈലം തേച്ച് താ കൊച്ച് വർത്തമാനം പറഞ്ഞ് ഇരിക്കാം എന്നും പറഞ്ഞ് കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ ” കെറുവിച്ച് കൊണ്ട് കഴുകി കൊണ്ടിരിക്കുന്ന പാത്രം ശക്തിയിൽ കൌണ്ടർ ടോപ്പിൽ ഇട്ട് പ്രതിഷേധം അറിയിക്കുന്ന ഗായുവിനെ അവൻ ഇടുപ്പിൽ ചേർത്ത് തന്നോട് അടുപ്പിച്ചു…
“എന്താണ്… ” പ്രത്യേക തലത്തിൽ അവൻ ചോദിച്ചതും അവളുടെ ചൊടിയിൽ ഒരു ചിരി വിടർന്നെങ്കിലും അവയെ സമർഥമായി മറച്ച് പിടിച്ച് കൊണ്ടവൾ കള്ള ദേഷ്യം കാണിച്ചു..
“വിടെന്നെ അമ്മ പറഞ്ഞ് വിട്ടത് ആയിരിക്കും… പോയി പറഞ്ഞേക്ക് ഇനി എന്നെ ഒന്നിനും കിട്ടില്ലാന്ന് രണ്ട് മക്കൾ ഉണ്ടല്ലോ എല്ലാത്തിനും… ”
“അല്ലെങ്കിലും ഈ ആൺകുട്ടികൾ ഉണ്ടായിട്ട് ഒന്നും കാര്യല്ല നിക്ക് ന്റെ ഗായു മോളെ മതി അവളെ കാണു നിങ്ങൾ ഓഫീസിൽ പോയാൽ.. നിക്ക് കൂടുതൽ ഇഷ്ട്ടം ന്റെ മോളോടാ” അവരുടെ അടുത്തേക്ക് വന്ന റോസമ്മ അവളെയും കെട്ടി പിടിച്ച് പറഞ്ഞതും ആൽബിയും റോവിനും പരസ്പരം മുഖത്തോട് നോക്കി… പിന്നെ ചിരിയോടെ അമ്മയേം മകളെയും നോക്കി…
രണ്ടുപേരെയും നോക്കി നിൽക്കുന്ന ആൽബിയുടെ കണ്ണിൽ ചെറുനീർമണികൾ കൂടി.. ആരും കാണാതെ അവൻ അവയെ തുടച്ച് മാറ്റി… ക്രൂര ചിരിയോടെ അവൻ രണ്ടാഴ്ച പിറകിലേക്ക് കാലചക്രത്തെ ഒന്ന് തിരിച്ചു…
______________________________________❤️
“ആൽബി നീ അമ്മയേം കൂട്ടി നാട്ടിലേക്ക് വാ വേഗം തന്നെ പുറപ്പെട്ടോ എത്രയും പെട്ടന്ന് ഇങ്ങോട്ട് എത്തണം നമ്മടെ ആനിക്കൊച്ചിൻറേം സ്നേഹ മോളെയും കൊന്ന ആളെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്… ” അതും പറഞ്ഞ് എട്ടായി ഫോൺ വെച്ചതും ഒട്ടും സമയം കളയാതെ കിട്ടിയത് കയ്യിൽ എടുത്ത് അമ്മച്ചിയേയും കൂട്ടി നാട്ടിലേക്ക് തിരിച്ചു… എന്തിനാ പോവുന്നത് എന്ന് അമ്മച്ചി ചോദിച്ചെങ്കിലും ഒന്നും തന്നെ പറഞ്ഞില്ല…
കണ്ണുകളിൽ മുഴുവനും താനും ആയി കുറുമ്പ് പിടിച്ച് അവസാനം എനിക്ക് അടി വാങ്ങി തന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന തന്റെ അനിയത്തിയും തൂണിന് മറവിൽ നിന്ന് നാണത്തോടെ നോക്കുന്ന കരിമിഴി കണ്ണുള്ള എണ്ണകറുപ്പിന്റെ ചേലുള്ള തന്റെ പ്രണയം സ്വീകരിച്ച പെണ്ണും ആയിരുന്നു…
വാശിയോടെ കണ്ണുകൾ തുടക്കുമ്പോഴും അതിലേറെ വാശിയോടെ വീണ്ടും അവ പെയ്തു കൊണ്ടിരുന്നു.. വീട്ടിൽ എത്തി ഏട്ടായിക്ക് വിളിച്ചതും അമ്മയെ അവിടെ ആക്കി ഞങ്ങടെ തന്നെ പണി നടക്കുന്ന ബിൽഡിംഗിലേക്ക് വരാൻ പറഞ്ഞു…
അവിടെ എത്തി രണ്ടാമത്തേ നിലയിൽ ചെന്ന് നോക്കുമ്പോൾ കൈകാലുകൾ ബന്ധിച്ച് അവശനായി കിടക്കുന്ന പപ്പയെ കണ്ടതും ഞെട്ടി കൊണ്ട് ഞാൻ പപ്പയുടെ അടുത്തേക്ക് ചെന്നു.. കയ്യിൽ കെട്ടിയ കെട്ട് അഴിക്കുമ്പോൾ ആണ് പിറകിൽ നിന്നും പാപ്പയുടേത് എന്ന് തോന്നിക്കുന്ന വോയിസ് കേട്ടത്
*…നിനക്ക് അറിയോ എണ്ണക്കറുപ്പ് ആണെങ്കിലും വെണ്ണയിൽ കൊത്തി എടുത്ത ശിൽപം പോലെ ആയിരുന്നു അവൾ… ഞാൻ ഒന്ന് നന്നായി പെരുമാറി… കുറേ എതിർത്തു അവൾ അടുത്ത് കണ്ട ഫ്ലവർ വാസ് എടുത്ത് തലയിൽ ഒന്ന് കൊടുത്തു അതോടെ ബോധം പോയി.. പിന്നെ എല്ലാം എളുപ്പം ആയിരുന്നു..*
*പിന്നെ ആനി… എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല… വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്… പേടി കൊണ്ടും കുടുംബം തകരരുത് എന്ന് കരുതി അവൾ എല്ലാം മറച്ച് വെച്ചു… അവസാനം സ്വന്തം അച്ഛന്റെ കുഞ്ഞ് തന്നെ അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ അങ്ങ് കർത്താവിന്റെ അടുത്തേക്ക് പോയി… പാവം ന്റെ കൊച്ച് എല്ലാവരെയും ഒത്തിരി ഇഷ്ട്ടായിരുന്നു…*
ഇടിമുഴക്കം പോലെ ആ വാക്കുകൾ ചെവിയിൽ തട്ടി പ്രതിധ്വനിച്ചതും ഞെട്ടലോടെ അവൻ ബന്ധിച്ച് ബോധം പോയി കിടക്കുന്ന പപ്പയെ ചീ വർഗീസ് എന്ന പട്ടിയെ നോക്കി… ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു… ഊക്കോടെ മൂക്ക് നോക്കി ഒരു കുത്ത് കൊടുത്തതും ഒരു അലർച്ചയോടെ കസേര അടക്കം അയാളും നിലം തൊട്ടു… വീണ്ടും അടിക്കാൻ ചെന്നതും പിറകിൽ നിന്നും എട്ടായി എന്നെ പിടിച്ച് വെച്ചു…
“വേണ്ട ആൽബി… ഇയാളെ ഇങ്ങനെ ഒന്നും അല്ല കൊല്ലേണ്ടത് വേദന എന്തെന്ന് അറിഞ്ഞ് പതിയെ പതിയെ ഇഞ്ചിഞ്ചായി കൊല്ലണം… ” പകയോടെ അയാളെ നോക്കി എട്ടായി പറഞ്ഞതും എനിക്കും അതാണ് ശെരി എന്ന് തോന്നി ഞാനും സമ്മതിച്ചു…
എന്റെ കയ്യിൽ ബ്ലേഡും എട്ടായി ഒരു കത്തിയും എടുത്ത് അയാൾക് മുന്നിൽ ചെന്നിരുന്നു.. മറിഞ്ഞ് കിടക്കുന്ന കസേര നേരെ വെച്ച് പുച്ഛത്തോടെ അയാളെ നോക്കി ചിരിച്ചു ഞാൻ… കണ്ണുകൾ രണ്ടും പുറത്തേക്ക് ഉന്തി പേടിയോടെ നോക്കുന്ന അയാളുടെ മുഖത്ത് ബ്ലേഡ് കൊണ്ട് ഒന്ന് വരഞ്ഞതും ആർത്ത് കരഞ്ഞു അയാൾ… സംതൃപ്തിയോടെ വീണ്ടും വീണ്ടും ആഞ്ഞ് വരയുമ്പോൾ ഒരുതരം പ്രത്യേക സുഖം ആയിരുന്നുള്ളിൽ… തന്നെ നോക്കി ചിരിക്കുന്ന ആനിയുടേയും തൻ്റെ പെണ്ണിൻ്റെയും മുഖം തെളിച്ചത്തോടെ മനസ്സിൽ തെളിഞ്ഞു… ബോധം മറയാൻ പാകത്തിന് തളർന്ന് കിടക്കുന്ന അയാളുടെ ചുണ്ടുകൾ ഒരു തുള്ളി വെള്ളത്തിനായി കെഞ്ചിയപ്പോൾ അടങ്ങാത്ത പ്രതികാരത്തോടെ കയ്യിൽ ഇരുന്ന വെള്ളം തറയിൽ ഒഴിച്ചു…..
ഇത്രയും നേരം കണ്ണും നിറച്ച് താൻ ചെയ്യുന്നത് നോക്കി നിന്ന ഏട്ടായി ഉള്ളിലുള്ള വെറുപ്പ് അപ്പടി മുഖത്ത് പ്രയോഗിച്ച് കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു…
“ആആആആആ” ആ ബിൽഡിങ്ങിന്റെ ചുവരുകൾ താണ്ടി ആ ശബ്‌ദം മുഴങ്ങി കേട്ടു കൊണ്ടിരുന്നു… കണ്ണുകൾ ഇറുകെ അടച്ച് കണ്ണീരിനെ സ്വതന്ത്രമാക്കി അയാളെ ഒന്ന് നോക്കി കൊണ്ട് ഞാൻ എട്ടായിയെ ഒന്ന് നോക്കി ആ കണ്ണുകളിലെ രൗദ്ര ഭാവം കണ്ടതും ഞാൻ തിരികെ വീട്ടിലേക്ക് നടന്നു…
വീട്ടിൽ ചെന്ന് കട്ടിലിൽ കിടക്കുമ്പോൾ ആണ് ആവലാതിയോടെ അരികിലേക്ക് വരുന്ന അമ്മച്ചിയെ കണ്ടത്…
“മോനെ ഇങ്ങോട്ട് വന്ന വിവരം പാപ്പയോട് പറയാൻ ഞാൻ അദ്ദേഹത്തെ വിളിച്ച് നോക്കി എടുക്കുന്നില്ലെടാ കുറേ ആയി ട്രൈ ചെയ്യുന്നു… ” നിഷ്കളങ്കമായ ആ മുഖം കണ്ടതും പൊട്ടി കരഞ്ഞു പോയി ആ മകൻ ആ മടിയിൽ തല വെച്ച് ആ വോയിസ് ക്ലിപ്പ് കേൾപ്പിക്കുമ്പോൾ അവൻ ആ മുഖത്തേക്ക് നോക്കിയില്ല…
ആ കരഞ്ഞ മുഖം കണ്ടാൽ ഇവിടെയും താൻ തോറ്റുപോവും എന്ന് അവൻ നിനച്ചു… മടിയിൽ നിന്നും എണീക്കാതെ നിശബ്‌ദം അവർ കരഞ്ഞു…
__________________________________❤️
“എന്തിനും ചിരിച്ച് മിണ്ടാതെ നിൽക്കുന്ന റോവിനെ മാത്രമേ നീ കണ്ടിട്ടുള്ളു… എന്നിൽ ഉറങ്ങി കിടക്കുന്ന അസുരനെ നീ കണ്ടിട്ടില്ല… അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നീ ഒക്കെ ഭൂമി ദേവിക്ക് വെറും ഭാരമാണ് ” ഒരാഴ്ച്ചയോളം കൊല്ലാക്കൊല ചെയ്ത് ശേഷം അയാളുടെ നെഞ്ചിൽ ചവിട്ടി കഴുത്തിൽ കത്തി കയറ്റുമ്പോൾ ഗായത്രി പറഞ്ഞത് പോലെ അവൻ അസുരൻ ആയിരുന്നു… കോപം കൊണ്ട് വിറയ്ക്കുന്ന അസുരജന്മം…
_____________________________________❤️
“അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞു ല്ലേ ഇച്ചായാ ഇപ്പൊ സ്നേഹയും ആനികൊച്ചും അമ്മച്ചിയും സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാവുംലേ !!!” അവന്റെ നെഞ്ചിലെ മുടികളിൽ പിടിച്ച് കളിച്ച് കൊണ്ട് അവൾ പറഞ്ഞതും ഒന്നും മിണ്ടാതെ അവളെ കൂടുതൽ ചേർത്ത് പിടിച്ചതെ ഒള്ളു അവൻ..
ജീവിതത്തിലെ സങ്കടങ്ങൾ വഴി മാറി സന്തോഷമുള്ള ജീവിതത്തിലേക്ക് ഇരുവരും കാൽ എടുത്ത് വെക്കുകയായിരുന്നു ആ നിമിഷം കൂടെ തന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആൽബിയും റോസമ്മയും!!പിന്നെ അവളുടെ ഉദരത്തിൽ ഉള്ള കുഞ്ഞ് അസുരനും!!!
അപ്പോഴും ഒരു അവസരത്തിനായി ചതിക്കെണിയും ഒരുക്കി ഗായത്രിയോടുള്ള മോഹവും റോവിനോടുള്ള പകയുമായി കാത്തിരിക്കുന്ന രണ്ട്കണ്ണുകൾ അവരെ സാദാസമയം നിരീക്ഷിക്കുന്നത് അവർ അറിഞ്ഞിരുന്നില്ല.
അപ്പോൾ see you soon ❤️
Responses (0 )