-50% Intro price for the next 72 hours only!. Buy now →

Kambi stories

അസുരന്റെ പെണ്ണ് [Mr. മലയാളി]

😈 അസുരന്റെ പെണ്ണ് ❤️ Asurante Pennu | Author : Mr. Malayal   ഒരുപാട് നാളായി ഇതിലെ വായനക്കാരൻ ആണ്. ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ഉണ്ടാവും അത് അറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും വായിക്കുക. പിന്നെ ഇത് തീർത്തും ഒരു ലവ് സ്റ്റോറി മാത്രമാണ് അതുകൊണ്ട് ഉടനെ ഒന്നും കമ്പി പ്രതീക്ഷിക്കണ്ട കേട്ടോ 😌       “ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… ” എന്നിൽ […]

0
1

😈 അസുരന്റെ പെണ്ണ് ❤️

Asurante Pennu | Author : Mr. Malayal


 

ഒരുപാട് നാളായി ഇതിലെ വായനക്കാരൻ ആണ്. ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ഉണ്ടാവും അത് അറിഞ്ഞുകൊണ്ട് തന്നെ എല്ലാവരും വായിക്കുക. പിന്നെ ഇത് തീർത്തും ഒരു ലവ് സ്റ്റോറി മാത്രമാണ് അതുകൊണ്ട് ഉടനെ ഒന്നും കമ്പി പ്രതീക്ഷിക്കണ്ട കേട്ടോ 😌

 

 

 

“ഗായൂ… വാശിപിടിക്കാതെ എന്റെ കൂടെ വന്ന് ബെഡിൽ കിടക്ക്… ” എന്നിൽ നിന്നും ഒരു പ്രതികരണവും ഇല്ലാത്തപ്പോൾ സോഫയിൽ കിടന്ന എന്നെ തൂക്കി എടുത്ത് കൊണ്ട് ബെഡിൽ കിടത്തി… എണീറ്റ് പോവാതെ ഇരിക്കാൻ വേണ്ടി ആ നെഞ്ചോട് മുഖം അമർത്തി ഇരുകൈകൾ കൊണ്ടും എന്നെ ഇറുക്കി പുണർന്നു…

എന്തിനാ മഹാദേവാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യണേ!!ഓർമ വെച്ച് കുറച്ച് നാൾ കഴിഞ്ഞതും ന്റെ അമ്മയേം അച്ഛനേം എന്നിൽ നിന്നും പിരിച്ചു!! പിന്നീട് എനിക്ക് അപ്പുവേട്ടൻ അല്ലായിരുന്നോ എല്ലാം കുഞ്ഞ് നാൾ മുതൽ ആ സ്നേഹം അറിഞ്ഞു കൊണ്ടല്ലേ ഞാൻ വളർന്നത്…. ഒന്ന് മാത്രമല്ലെ നിന്നോട് പ്രാർത്ഥിച്ചത് അപ്പുവേട്ടന്റെ പെണ്ണായി ആ നെഞ്ചിലെ ചൂടെറ്റ് മരിക്കുവോളം ജീവിക്കണം എന്ന്….. എന്നിട്ടും…. തോൽപ്പിച്ചു കളഞ്ഞില്ലേ നീ എന്നെ…

ഇന്ന് അപ്പുവേട്ടൻ തലയും താഴ്ത്തി അത്രയും ആളുകളുടെ മുന്നിൽ…. ആ കണ്ണിൽ നീർതിളക്കം ഞാൻ കണ്ടില്ലേ…. ന്റെ ദേവാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നേ…. ഈ അസുരന്റെ അടുത്ത്…. പരീക്ഷിച്ച് മടുത്തില്ലേ നിനക്ക് ഈ ജീവൻ ഒന്ന് എടുക്കുവോ വയ്യ എനിക്ക്….

ആദ്യരാത്രിയിൽ ഒരു പെണ്ണിന് ഉണ്ടാവേണ്ട നാണവും പരവേഷവും ഒന്നും അവളിൽ ഉണ്ടായിരുന്നില്ല… എന്നാൽ സിന്ദൂരം ചാർത്തിയവന്റെ താലിയിൽ അവൾക്ക് ദേഹമാസകലം ചുട്ടു പൊള്ളുന്നത് പോലെ തോന്നി…. അപ്പുവേട്ടന്റെ മുഖം ആലോചിക്കും തോറും ഉള്ളിൽ താലിചാർത്തിയവനോട് ദേഷ്യവും പകയും ആളിക്കത്തി കൊണ്ടിരുന്നു…

അരികിൽ അവളെ പുണർന്നു കൊണ്ട് ഉറങ്ങുന്ന *റോവിനെ* കണ്ടതും കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ കണ്ണീർ ഒഴുകി കൊണ്ടിരുന്നു…. എത്ര ശ്രമിച്ചിട്ടും ആ ബലിഷ്ഠമായ കയ്യിൽ നിന്നും കുതറി മാറാൻ അവൾക്ക് കഴിഞ്ഞില്ല…. കല്യാണത്തിരക്കിന്റെ ക്ഷീണം കൊണ്ട് അവളും പെട്ടന്ന് തന്നെ മയങ്ങി പോയിരുന്നു….

രാവിലെ കണ്ണുകൾ തുറന്നതും കണ്ണുകൾ അടച്ച് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന *ഗായത്രിയെ* കണ്ടതും നെറ്റിയിൽ അരുമയായി ഒരു മുത്തം നൽകി കൊണ്ട് അവൻ കൂടുതൽ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു… നെറ്റിയിൽ എന്തോ നനവ് തോന്നിയപ്പോൾ ആണ് ഗായു ഉറക്കം വിട്ട് ഉണരുന്നത്….

അവളെയും കെട്ടിപിടിച്ച് കിടക്കുന്ന റോവിനെ കണ്ടതും സർവ്വ ശക്തിയും എടുത്ത് കൊണ്ടവൾ അവനെ തള്ളി മാറ്റി മാറാൻ ഉള്ള വസ്ത്രവും എടുത്ത് കുളിക്കാൻ കയറി… അവളുടെ പ്രവർത്തി അവനിൽ ദേഷ്യം നിറച്ചെങ്കിലും ബെഡിൽ കൈ മുറുക്കി കൊണ്ടവൻ ദേഷ്യം നിയന്ത്രിച്ചു….

_______________________________❤️

ജോലികൾ എല്ലാം തീർത്ത് സുധചേച്ചി പോയതും ആ വല്യ വീട്ടിൽ അവളും റോവിനും ഒറ്റക്ക് ആയി… ഭക്ഷണം എല്ലാം ടേബിളിൽ വെച്ച് കൊണ്ടവൾ അവൻ കാണാതെ മാറി നിന്നു… ടേബിളിൽ വന്ന് ഇരുന്നതും അടുക്കളയിൽ പണി ഉള്ളത് പോലെ അഭിനയിക്കുന്ന ഗായത്രിയുടെ കയ്യിൽ പിടിച്ച് കൊണ്ടവൻ അവന്റെ ഒപ്പം ഇരുത്തി….

ദേഷ്യവും പകയും അവളിൽ നുരഞ്ഞ് പൊന്തുക ആയിരുന്നു അപ്പോൾ ഭക്ഷണം കഴിക്കാതെ എണീറ്റ് പോവാൻ നിന്ന അവളെ അവൻ കയ്യിൽ പിടിച്ച് നിർത്തിയതും അതുവരെ അടക്കി പിടിച്ചതെല്ലാം ഒരു സ്ഫോടനം കണക്കെ പൊട്ടിത്തെറിച്ചു….

“ആരാടോ താൻ എന്റെ കഴുത്തിൽ താലിയും നെറ്റിയിൽ കുറച്ച് കുങ്കുമവും ചാർത്തിയാൽ ഭർത്താവ് ആവില്ല… പെണ്ണിന്റെ മനസ്സ് അറിയണം അതെങ്ങെനെയാ തെമ്മാടിത്തരം കാണിച്ച് ആളുകളെ വിരട്ടാൻ അല്ലേ തനിക്ക് ഒക്കെ അറിയൂ…. പെണ്ണിന്റെ മഹത്വം അറിയണം വെറുതെ അല്ല തന്റെ അച്ഛൻ മരിച്ചിട്ട് നിങ്ങളെ അമ്മ വേറൊരുത്തന്റെ കൂടെ അഴിഞ്ഞാടി പോയതും പുഴയിൽ ശവം പൊങ്ങിയതും… “പറഞ്ഞ് തീരും മുന്നേ അവന്റെ ബലിഷ്ടമായ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു…

ആ നിമിഷം അവനിലെ യഥാർത്ഥ അസുരനെ അവൾ കാണുക ആയിരുന്നു… കണ്ണുകൾ ചുവന്ന് ഞരമ്പുകൾ പുറത്തേക്ക് തെളിഞ്ഞു കണ്ടു… പേടിച്ച് കൊണ്ടവൾ ഒന്ന് പിറകിലേക്ക് നീങ്ങിയതും അവന്റെ വലത് കൈ അവളുടെ കഴുത്തിൽ അമർന്നിരുന്നു…

“കൊന്ന് കളയും നായെ നിന്നെ… ന്റെ അമ്മച്ചിയെ പറഞ്ഞാൽ ഉണ്ടല്ലോ… അതേടി ഞാൻ തനി കൂതറ തന്നെയാ ആളുകളെ വിരട്ടാൻ മാത്രമേ എനിക്ക് അറിയൂ… പെണ്ണിന്റെ മനസ്സും അറിയാൻ ശ്രമിച്ചില്ല…. അത് കൊണ്ടാണല്ലോ പണ്ടെങ്ങോ തോന്നിയ ഒരു ഭ്രാന്തൻ സ്നേഹത്തിന്റെ പേരിൽ നിന്നെ രക്ഷിച്ച് ഒരു ജീവിതം നൽകിയത്…

ഇനി ഈ നാവിൽ നിന്നും ന്റെ അമ്മച്ചിയെ കുറിച്ച് വേണ്ടാതീനം പറഞ്ഞാൽ മിന്ന് കെട്ടിയ പെണ്ണാനൊന്നും നോക്കില്ല അരിഞ്ഞ് തള്ളും ഞാൻ ” കഴുത്തിന് പിടിച്ച കൈകൾ വിടുച്ച് കൊണ്ടവൻ അവളെ ആഞ്ഞു തള്ളി മുകളിലേക്ക് കയറി മുറിയുടെ വാതിൽ കൊട്ടി അടച്ചു…

എന്താ അയാൾ പറഞ്ഞത് ന്നോട് സ്നേഹം ആയിരുന്നെന്നോ!!! ജീവിതം തന്നു എന്നോ ആ കണ്ണുകൾ കണ്ടാൽ അറിയാം പറഞ്ഞത് സത്യം ആണെന്ന്!! എന്താ ദേവാ ഇതിന്റെ ഒക്കെ അർത്ഥം ഒന്നും മനസ്സിൽ ആവുന്നില്ലല്ലോ!!!!

പറഞ്ഞത് കൂടിപോയിരിക്കുന്നു… ഇതാണോ അച്ഛൻ പഠിപ്പിച്ചു തന്നത്… ഇന്ന് വരെ ഒരാളെയും വേദനിപ്പിച്ചിട്ടില്ല!! ഇന്ന് താൻ കാരണം… ഒരു നിമിഷം അപ്പുവേട്ടനെ ഓർമ്മ വന്നതും നിയന്ത്രണം നഷ്ട്ടപ്പെട്ടു പോയി…

പൊട്ടിക്കരഞ്ഞ് കൊണ്ടവൾ അവൻ പോയ വഴിയേ നോക്കി മുട്ടിൽ മുഖം ചേർത്ത് കരഞ്ഞു.

രാത്രി കിടക്കാൻ വേണ്ടിയാണ് ഗായത്രി റൂമിലേക്ക് കയറിയത്…റൂമിൽ ഉള്ള എല്ലാ വസ്തുക്കളും തകർന്ന് നിലത്ത് കിടക്കുന്നത് കണ്ടതും അവൾ റോവിനെ അവിടെ എല്ലാം നോക്കി ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം കേട്ടതും അരയിൽ സാരിയുടെ മുന്താണി കുത്തി കൊണ്ടവൾ എല്ലാം ക്ലീൻ ചെയ്തു കൊണ്ട് ബെഡിൽ ഇരുന്നു.

റോവിൻ കുളി കഴിഞ്ഞ് ഇറങ്ങിയതും ബെഡിൽ ഇരിക്കുന്ന ഗായുവിനെ കണ്ടതും തല തുവർത്തി കൊണ്ട് ബാൽക്കണിയിലേക്ക് പോയി… അവൻ പോയതും ഫ്രഷ് ആവാൻ വേണ്ടി ഗായത്രിയും ബാത്റൂമിലേക്ക് കയറി….

കഴിഞ്ഞ രാത്രിയിലെ പോലെ ബലം പ്രയോഗിച്ച് അവളെ അവൻ നെഞ്ചോട് ചേർത്തിരുന്നില്ല… അത് അവൾക്ക് കൂടുതൽ ആശ്വാസം നൽകിയതെ ഒള്ളു… ചില തീരുമാനങ്ങൾ എല്ലാം എടുത്ത് കൊണ്ട് അവൾ നിദ്രയിൽ ആണ്ടു….

__________________________________❤️

രാവിലെ എണീക്കുമ്പോൾ റോവിൻ അരികിൽ ഉണ്ടായിരുന്നില്ല… മുടികൾ എല്ലാം പിടിച്ച് നെറുകയിൽ കെട്ടി വെച്ച് കൊണ്ടവൾ ഫ്രഷ് ആയി അടുക്കളയിലേക്ക് ചെന്നു… അടുക്കളയിൽ പണികൾ ചെയ്തു കൊണ്ടിരിക്കുന്ന സുദേച്ചിക്ക് ഒന്ന് ചിരിച്ച് കൊടുത്ത് കൊണ്ടവൾ കപ്പിൽ ചായ പകർന്ന് കുടിച്ചു കൊണ്ടിരുന്നു…

“ദാ മോളെ ഈ കാപ്പി മോന് കൊണ്ട് കൊടുക്കൂ എന്നും പതിവ് ഉള്ളതാ ” ഒന്ന് മടിച്ചു കൊണ്ടാണേലും അവർക്ക് സംശയം ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ കപ്പും വാങ്ങി കൊണ്ട് മുകളിലേക്ക് ചെന്നു… റൂമിൽ കയറിയതും അസുരനെ കണ്ടില്ലെങ്കിലും ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൾ കാപ്പി അവിടെ വെച്ച് താഴേക്ക് തന്നെ ചെന്നു…

ടേബിളിൽ ഭക്ഷണം വെച്ച് കൊണ്ട് മാറി നിൽക്കാൻ നിന്ന ഗായത്രിയെ അവൻ ഒന്ന് നോക്കി.. പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞ് നടന്നതും കസേര തള്ളിയിട്ട് കൊണ്ടവൻ എണീറ്റ് നിന്നു.. ഒന്നും പറയാതെ പാത്രം എടുത്ത് രണ്ട് ദോശ ഇട്ട് കഴിക്കുമ്പോൾ അസുരന്റെ ചുണ്ടിൽ മനോഹരമായ ഒരു ചിരി വിടർന്നു… അവൾ കഴിക്കുന്നതും നോക്കി കൊണ്ട് അവനും ഭക്ഷണം കഴിച്ചു….

“ഗായു ഒരുങ്ങിക്കോ ഇന്ന് തന്റെ വീട്ടിൽ ഒന്ന് പോയി വരാം ” കൈ കഴുകി കൊണ്ടവൻ അടുക്കളയിൽ പാത്രം കഴുകുന്ന ഗായത്രിയോട് പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി…. വീട്ടിൽ പോവുന്നതിന്റെ സന്തോഷത്തിൽ വേഗം തന്നെ ഉള്ള പണികൾ എല്ലാം തീർത്തു കൊണ്ടവൾ റെഡി ആയി ഇറങ്ങിയപ്പോൾ അവളെയും കാത്ത് റോവിൻ സോഫയിൽ ഇരിക്കുക ആയിരുന്നു….

കാറിന്റെ കീയും കറക്കി പോവുന്നവന്റെ പിറകിലൂടെ അവളും നടന്നു… സാരിയുടെ ഞൊറി ശെരിയാക്കി താഴെ നോക്കി്യാണ് ഗായത്രി നടന്നത്… എന്തോ ഓർത്തപോലെ റോവിൻ തിരിഞ്ഞതും തൊട്ട് പിറകിൽ നിൽക്കുന്ന ഗായത്രിയുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു… ഒരു തരം വിറയലോടെ അവൾ തറഞ്ഞ് നിന്നു പോയി…

റോവിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു ഒരു നിമിഷം അവനും അവളുടെ പീലികൾ തിങ്ങി നിൽക്കുന്ന കാപ്പി മിഴികളിൽ ലയിച്ചു പോയി…. അവന്റെ നോട്ടം അസ്വസ്ഥതയായി തോന്നിയതും നോട്ടം മാറ്റി കൊണ്ട് ഗായത്രി കാറിൽ കയറി ഇരുന്നു… അവനും കാറിൽ കയറി ഗായത്രിയുടെ വീട് ലക്ഷ്യം വെച്ച് വണ്ടി തിരിച്ചു….

_____________________________❤️

“ചിറ്റമ്മേ ” വീട്ടിൽ എത്തിയതും നീട്ടി വിളിച്ച് കൊണ്ടവൾ റോവിൻ ഉണ്ടെന്ന് പോലും നോക്കാതെ അകത്തേക്ക് ഓടി കയറി… അവളുടെ കൂവി കൊണ്ടുള്ള വിളി കേട്ടതും ചെയ്യുന്ന പണി അവിടെ ഇട്ട് നേര്യതിന്റെ തുമ്പിൽ കൈ തുടച്ചു കൊണ്ട് പത്മ വേഗം കോലായിലേക്ക് ചെന്നു…

എളിയിൽ കയ്യും കുത്തി ചുറ്റും വീക്ഷിക്കുന്ന ഗായത്രിയെ കണ്ടതും അവർ ഓടി ചെന്ന് അവളെ ഇറുക്കി പുണർന്നു…

“ഗായു മോളെ… ന്റെ കുട്ടി വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ?? വല്ലാണ്ട് ക്ഷീണിച്ചു ന്റെ കുഞ്ഞ് ” തലയിൽ തലോടി കൊണ്ട് ചിറ്റ പറഞ്ഞതും ഗായത്രി അവരെ ഒന്ന് കണ്ണുരുട്ടി നോക്കി…

“ഓഹ് ന്റെ ചിറ്റേ ഞാൻ മിനിഞ്ഞാന്ന് അങ്ങ് പോയോള്ളൂ അപ്പോഴേക്കും മെലിയുവോ? ” ചിറ്റയുടെ കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടവൾ പറഞ്ഞു…

“ഔ… ഒന്ന് വിട്ടേ പെണ്ണേ വയസ്സ് ഇരുപത് ആയി ഇനിയും കുഞ്ഞു വാവ ആണെന്നാ വിചാരം… അല്ലാ എവിടെ റോവിക്കൊച്ച്?? ” പെട്ടന്ന് വെളിവ് വന്നത് പോലെ അവർ പറഞ്ഞതും അതൊന്നും കേട്ട ഭാവം നടിക്കാതെ ഗായത്രി അടുക്കളയിലേക്ക് ചെന്നു… അവൾ പോവുന്നതും നോക്കി ചെറുനോവോടെ ചിരിച്ച് കൊണ്ടാവർ മുറ്റത്തേക്ക് ഇറങ്ങി…. കൊണ്ടുവന്ന സാധനങ്ങൾ കാറിൽ നിന്നും എടുത്ത് വീട്ടിലേക്ക് കയറാൻ നിൽക്കുക ആയിരുന്നു റോവിൻ….

“വാ മോനെ… വരുന്ന കാര്യം വിളിച്ച് പറഞ്ഞില്ലല്ലോ? ഇനി ഏതായാലും പ്രാതലും കഴിച്ച് രാവിലെ മടങ്ങാം ”

“അയ്യോ വേണ്ട ചിറ്റേ… ഞങ്ങൾ ഇന്ന് തന്നെ ഇറങ്ങും… നാളെ ഓഫീസിൽ ചെല്ലണം കുറേ വർക്ക്‌ ഞാൻ ഇല്ലാതിരുന്നിട്ട് പെന്റിങ് ആണ്… പിന്നെ ഗായുവിനെ നാളെ കോളേജിലും ആക്കണം ” അവൻ പറഞ്ഞത് കേട്ടതും അവർ കണ്ണും നിറച്ച് അവന്റെ തലയിൽ അരുമയായി ഒന്ന് തലോടി കൊണ്ട് അകത്തേക്ക് വിളിച്ചു…

“മോൻ മുറിയിലേക്ക് ചെല്ല്.. ഞാൻ അപ്പോഴേക്കും ചായ എടുക്കാം ” അവർ പറയുന്നത് കേട്ടതും റോവിൻ എത്തുന്നതിനു മുൻപ് കയറി കൊണ്ട് ഗായത്രി അവളുടെ മുറി കൊട്ടി അടച്ചു… ദേഷ്യം അവനിൽ ആളി കത്തി എങ്കിലും സംയമനം പാലിച്ചു കൊണ്ട് സോഫയിൽ ചെന്ന് ഇരുന്നു അവൻ….

മുറിയിൽ കയറി വേണ്ടത് എല്ലാം ഗായത്രി എടുത്ത് ഒരു ബാഗിൽ ആക്കി കൂടെ തന്നെ ഫോൺ എടുത്ത് അപ്പുവേട്ടന് വിളിക്കാൻ നിന്നതും വാതിലിൽ ചിറ്റയുടെ കൊട്ട് വീണിരുന്നു….

“കുട്ടി വാ… ചായ ആയി റോവിക്കൊച്ച് നിന്നേം കാത്ത് ഇരിക്കാ ” എന്ന് പറഞ്ഞ് കൊണ്ട് അവർ പോയി… ഫോൺ ബാഗിന്റെ ഒരു അറയിൽ ഇട്ട് കൊണ്ട് അവൾ ചായ കുടിക്കാൻ ചെന്നു…

അവിടെന്ന് ഇറങ്ങുമ്പോൾ ഗായത്രി യാത്ര പറഞ്ഞ് കൊണ്ട് റോവിനെ കാക്കാതെ വേഗം തന്നെ കാറിൽ കയറി ഇരുന്നു…

“മോൻ എന്ത് കൊണ്ടും വിഷമിക്കണ്ട…എല്ലാം അറിഞ്ഞ് കഴിയുമ്പോൾ മോൻ കൊതിക്കുന്നതിലും കൂടുതൽ സ്നേഹം ന്റെ കുഞ്ഞ് തരും… ഒരുപാട് ഇഷ്ടം ആയിരുന്നു ന്റെ കുട്ടിക്ക് അപ്പുവിനെ ” പറഞ്ഞ് നിർത്തുമ്പോൾ അവരുടെ കണ്ണിലേ ദേഷ്യം അവന് വ്യക്തമായി കാണാമായിരുന്നു…. യാത്ര പറഞ്ഞ് നേരെ വീട്ടിലേക്ക് ചെന്ന് അവൻ ഫ്രഷ് ആയി ഒരു പുസ്തകവും എടുത്ത് കൊണ്ട് വായിച്ചുക്കൊണ്ടിരുന്നു…

____________________________❤️

ഇവിടുന്ന് എങ്ങനെ ഒന്ന് രക്ഷപ്പെടും ന്റെ ദേവാ നിക്ക് കഴിയില്ല ഈ അസുരന്റെ കൂടെ ജീവിക്കാൻ….അപ്പുവേട്ടൻ ഇപ്പൊ ഒത്തിരി കരയുന്നുണ്ടാവും!! അപ്പുവേട്ടന്റെ ഗായുവിന്റെ കൂടെ ഉള്ള ജീവിതം തകർന്നത് ഓർത്ത് ഒരുപാട് കരയുന്നുണ്ടാവും…. പാവം!!!

പതുങ്ങി ചെന്ന് കൊണ്ടവൾ വാതിലിന് വിടവിലൂടെ റോവിനെ നോക്കി….. പുസ്തക വായനയിൽ മുഴുകി ഇരിക്കുന്ന അവനെ കണ്ടതും ശ്വാസം ആഞ്ഞു വലിച്ച് കൊണ്ടവൾ പതുക്കെ താഴെ ഒരു മുറിയിലേക്ക് കയറി വാതിൽ അടച്ച് അരയിൽ ഒളിപ്പിച്ചു വെച്ച മൊബൈൽ എടുത്ത് അപ്പുവേട്ടൻ എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു… രണ്ട് റിങ്ങിന് ശേഷം മറുതലക്കൽ കാൾ അറ്റൻഡ് ആയി…

“അപ്പുവേട്ടാ… ” ഇടറി കൊണ്ടവൾ വിളിച്ചതും മറുതലക്കൽ നിശബ്ദതയായിരുന്നു…

“അപ്പുവേട്ടാ…. ” വീണ്ടും അവൾ വിളിച്ചു..

“ഗായു മോളെ… ”

“അപ്പുവേട്ടാ എന്നെ ഇവിടുന്ന് കൊണ്ട് പോവോ? നിക്ക് വയ്യ അപ്പുവേട്ടൻ ഇല്ലാതെ.. ശ്വാസം മുട്ടുവാ അയാളുടെ കൂടെ ജീവിക്കുമ്പോൾ…. ” കരഞ്ഞ് കൊണ്ടവൾ പറഞ്ഞു..

“ഗായു ഒരു ആഴ്ച… ഞാൻ ഇപ്പൊ ബാംഗ്ലൂരിലാ അവിടെ നിന്നാൽ മുഴുവനും നിന്റെ ഓർമകളാണ് അതാ കുറച്ച് ദിവസം മാറി നിന്നെ… ഞാൻ വരും നിന്നെ കൂട്ടാൻ ”

“ഞാൻ കാത്തിരിക്കും…. ശെരി എന്നാൽ ഞാൻ വെക്കുവാ ആ അസുരൻ ഇപ്പോൾ വരും… ” മറുപടി പറയുന്നതിന് മുന്നേ അവൾ ഫോൺ വെച്ചു….

_________________________________❤️

ഫോൺ വെച്ചതും ഒന്ന് ചിരിച്ച് കൊണ്ട് അതുൽ(അപ്പു) അവന്റെ നെഞ്ചിൽ നഗ്നമായി കിടക്കുന്ന പെണ്ണിനെ നോക്കി… ചായം തേച്ച് ചുവപ്പിച്ച അവളുടെ ചുണ്ടുകൾ കണ്ടതും അവനിൽ വശ്യമായ ഒരു ചിരി വിടർന്നു… ഗോതമ്പിന്റെ നിറവും ചായങ്ങൾ എതും ഇല്ലാതെ തന്നെ രക്ത വർണ്ണ നിറമുള്ള ചുണ്ടുകളും വടിവൊത്ത ശരീരവും ഉള്ള ഗായത്രിയുടെ ശരീരം ഓർത്തതും വരാൻ പോവുന്ന സൗഭാഗ്യം ഓർത്ത് കൊണ്ടവൻ ആ പെണ്ണിലേക്ക് വീണ്ടും ആഴത്തിൽ പടർന്നു കയറി….

___________________________________❤️

വാതിൽ തുറന്ന് ഗായത്രി വെളിയിൽ ഇറങ്ങിയതും കണ്ണുകൾ ചുവന്ന് കയ്യിലുള്ള ഞരമ്പുകൾ പുറമേ കാണും വിധം കൈകൾ മുറുകെ പിടിച്ച് ദേഷ്യത്തിൽ നിൽക്കുന്ന അസുരനെ കണ്ടതും ഭയത്താൽ അവൾ രണ്ടടി പിറകിലേക്ക് വേച്ച് പോയി..

കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്ത് ഹാളിൽ ഇരുന്ന ചില്ല് മേശയിലേക്ക് ഒരു ഏർ ആയിരുന്നു റോവിൻ…. ഗോരമായ ശബ്ദത്തോടെ ചില്ലുകൾ പൊട്ടി താഴേക്ക് വീണതും ഇരു കൈകളും ചെവിയിൽ പൊത്തി കൊണ്ട് ഗായത്രി കണ്ണുകൾ ഇറുക്കി പിടിച്ചു….

“നിനക്ക് ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല… കിട്ടി ബോധിച്ചാൽ മാത്രമേ നീയൊക്കെ പഠിക്കൂ…. ആവർത്തിച്ച് പറയുകയാണ് *ഗായത്രി* ഇനി മേലാൽ അതുലും ആയി എന്തെങ്കിലും കോൺടാക്ട് ഉണ്ടെന്ന് അറിഞ്ഞാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം….” വർധിച്ച ദേഷ്യത്തിൽ പറഞ്ഞ് കൊണ്ടവൻ തിരിഞ്ഞ് നടന്നു…

കാരണം എന്തെന്ന് അറിയാതെ അവൾ കരഞ്ഞ് കൊണ്ട് അവന് പിറകെ ചെന്നതും വീണ് ഉടഞ്ഞ ചില്ലിൽ അവളുടെ കാലുകൾ കുത്തി കയറിയിരുന്നു…

“ആാാാ.. ” വേദന കൊണ്ട് അവൾ അലറിയതും റോവിൻ തിരിഞ്ഞ് നോക്കി… മുട്ടിൽ കൈ വെച്ച് കുനിഞ്ഞ് നിൽക്കുന്ന ഗായത്രിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു…

“ഗായു… എന്താ?? എന്താ പറ്റിയെ… ” താഴെ മുട്ട് കുത്തി ഇരുന്ന് കൊണ്ടവൻ അവളുടെ കാലുകൾ മടിയിൽ എടുത്ത് വെച്ചു… രക്തം ഒഴുകുന്നത് കണ്ടതും അസ്വസ്ഥതയോടെ അവൻ മുഖം തിരിച്ചു… ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ച് കൊണ്ടവൻ തല താഴ്ത്തി….

“ഇച്ചായാ വേദനിക്കുന്നു…. ” വേദനയുടെ കാഠിന്യത്തിൽ അവൾ പറഞ്ഞതും പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ കണ്ണുകൾ തുറന്ന് അവളെയും കോരി എടുത്ത് അടുത്ത് കണ്ട മുറിയിൽ കയറി ഫസ്റ്റ് എയ്ഡ്‌ ചെയ്ത് കൊടുത്തു…

പരിഭ്രാന്തിയോടെ അവൻ അവളുടെ മുറിവിൽ നിന്നും ചോര ഒപ്പുമ്പോഴും മരുന്ന് വെച്ച് കെട്ടുമ്പോഴും ഗായത്രിയുടെ കണ്ണുകൾ അവളുടെ അസുരനിൽ മാത്രമായിരുന്നു… അവന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ എല്ലാം അവൾ ഒരു അത്ഭുതത്തോടെ നോക്കി കൊണ്ടിരുന്നു…

ആ സമയത്ത് അവളിൽ അപ്പുവേട്ടനോ അവന്റെ ഓർമകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല… അവന് ചുറ്റും പുക മൂടിയത് പോലെ അവൾക്ക് തോന്നി…. മുറിവ് കെട്ടി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് കൊണ്ടവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു… ഏതോ ലോകത്ത് എന്ന പോലെ അവളും അവന് വിദേയമായി നിന്ന് കൊടുത്തു…

“ഗായു… അതുൽ ചതിയൻ ആണെടാ നിന്നെ അല്ല അവൻ ഇഷ്ടപ്പെട്ടത് നിൻറെ ശരീരവും അളവറ്റ നിന്റെ സ്വത്തുക്കളിലും മാത്രമാണ് അവന് വേണ്ടത്… ” അവളെ നെഞ്ചോട് അടക്കി പിടിച്ച് കൊണ്ടവൻ പറഞ്ഞു….

“നിങ്ങളാ… നിങ്ങളാ എന്നെ ചതിക്കുന്നെ എന്റെ ഇഷ്ട്ടം നോക്കാതെ എന്റെ കഴുത്തിൽ താലി കെട്ടിയില്ലേ… ന്റെ… ന്റെ ഉണ്ണിയേട്ടൻ പാവാ സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ…. ദയവ് ചെയ്ത് ചോദിക്കുവാ എന്നെ വെറുതെ വിടണം *സ്നേഹേച്ചിയെ* പോലെ എനിക്കും നിങ്ങളെ ഇര ആവാൻ വയ്യ…. ഒരുപാട് സ്വപ്‌നങ്ങൾ നെയ്ത് കൂട്ടിയിട്ടുണ്ട് അപ്പുവേട്ടനും ഒത്ത്…. ന്നേ വെറുതെ വിടണം…. ” അവന്റെ വാക്കുകൾ കേട്ട് സ്വബോധം കിട്ടിയ പോലെ അവൾ ആദ്യം ദേഷ്യത്തോടെയും പിന്നെ കൈകൾ കൂപ്പി യാചനയോടെ പറഞ്ഞ് നിർത്തി….

എന്നാൽ റോവിന്റെ ചെവിയിൽ സ്നേഹേച്ചി  എന്ന് മാത്രം പ്രതിധ്വനിച്ച് കൊണ്ടിരുന്നു… അവൾ പറഞ്ഞത് ആലോചിച്ചതും ഗായത്രിയുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ടവൻ അവളെ അവനോട് അടുപ്പിച്ചു….

“എ… എന്താ നീ പറഞ്ഞേ എന്റെ ഇര എന്നോ… ന്റെ സ്നേഹയോ???  ഇനി ഒരക്ഷരം ഈ നാവിൽ നിന്ന് എന്റെ അമ്മച്ചിയേം ന്റെ സ്നേഹകൊച്ചിനേം കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ മിന്ന് ചാർത്തിയ പെണ്ണാണെന്ന് ഒന്നും നോക്കൂവേല കൊന്ന് കളയാനും ഈ റോവിൻ മടിക്കൂല !!” അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും കൂടുതൽ അവളെ വേദനിപ്പിക്കാതെ അവൻ തിരിഞ്ഞ് നടന്നു…

“ഇത്രയും സ്നേഹം ഉള്ള ആൾ ഒരു പെണ്ണിനെ മൃഗീയം ആയി എന്തിനാ പീഡിപ്പിച്ച് കൊന്നേ… അവരും സ്ത്രീ അല്ലായിരുന്നോ…. അവരുടേ കണ്ണ് നിറയുമ്പോൾ  നിനക്ക് വേദനിച്ചില്ലേ… അതോ ഇനി എന്നെയും സ്നേഹം നടിച്ച് കൊല്ലാൻ ആണോ?? ” കിട്ടിയ ധൈര്യത്തിൽ അവൾ ചീറി കൊണ്ട് ചോദിച്ചതും !!!

“Shut upp ur bloody f*****g mouth!!! ഇനി ഒരക്ഷരം മിണ്ടിയാൽ കേട്ട് നിന്നെന്ന് വരില്ല ഞാൻ ” താക്കീത് പോലെ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു…

“വല്ലാതെ പുണ്യാളൻ ചമയണ്ട താൻ… പാവം ഒരു കൊച്ചിനെ കൊണ്ട് നടന്ന് പീഡിപ്പിച്ച് കൊന്നത് ഒക്കെ ഈ നാട്ടിൽ ഉള്ളവർക്ക് എല്ലാവർക്കും അറിയാം… കൂടെ തന്നെ തന്റെ അമ്മയുടെ ലീലാവിലാസങ്ങളും ” പുച്ഛിച്ച് കൊണ്ടവൾ പറഞ്ഞ് നിർത്തിയതും ഊക്കോടെ അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു…

“അതേടി ഞാൻ തന്നെയാ കൊന്നേ…നിന്നെയും കെട്ടിയത് അതിന് തന്നെയാ !!! ഏതോ കാമപ്രാന്തന്റെ കയ്യിൽ പെട്ട്…. ച്ചേ !!!!” കണ്ണിൽ കൈ അമർത്തി കൊണ്ടവൻ തല താഴ്ത്തി….

“കണ്മുന്നിൽ ചോര വാർന്ന് കിടന്ന ന്റെ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി രക്ഷിക്കാൻ നോക്കി…. സ്വന്തം രക്തം അല്ലെന്ന പേരിൽ നീയും നിന്നെ പോലെ ഉള്ള കുറച്ച് നാട്ടുകാരും എന്നെ ഒരു നീചനും കൊലപാതകിയും ആക്കി!!! നിന്നോട് തോന്നിയ ഒരു ഇഷ്ട്ടം കൊണ്ട് ഒരു അപകടം ആണെന്ന് നിനക്ക് അറിഞ്ഞപ്പോൾ ഓടി വന്ന് രക്ഷിച്ചു… ഇതൊക്കെയാ ഞാൻ ചെയ്ത തെറ്റ്… വേണ്ടെങ്കിൽ പൊക്കോ എങ്ങോട്ടാ എന്ന് വെച്ചാൽ പോ !!! അനുഭവിക്കുമ്പോഴേ നീ ഒക്കെ പഠിക്കൂ ”

കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞ് നിൽക്കുക ആയിരുന്നു ഗായത്രി… കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി കൊണ്ടിരുന്നു….

എന്താണ് ഏതാണ് വിശ്വാസിക്കേണ്ടത് എന്ന് അറിയാതെ ഗായത്രി നന്നേ കുഴങ്ങിയിരുന്നു…. താൻ വിശ്വസിക്കുന്ന പരമശിവൻ തന്നെ കാത്ത് കൊള്ളും എന്ന് വിശ്വസിച്ചു കൊണ്ടവൾ ആശ്വസിച്ചു…

__________________________________❤️

റോവിന് പറയത്തക്ക കുടുംബം ഒന്നും ഉണ്ടായിരുന്നില്ല… അമ്മച്ചിയും അവന്റെ അപ്പനും (കൊച്ചു ത്രേസ്യ-തോമച്ചൻ) പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഇരുവീട്ടുകാരും അവരും  തമ്മിൽ യാതൊരു വിധ അടുപ്പവും  കാണിച്ചിരുന്നില്ല… റോവിന്റെ ജനനത്തോടെ അവന്റെ അപ്പന്റെ അനിയൻ വർഗീസും അയാളുടെ കുടുംബവും കുറച്ച് അടുപ്പം കാണിച്ച് തുടങ്ങി…..

കാൽ കാശിന് വക ഇല്ലാതിരുന്ന റോവിന്റെ കുടുംബം തോമച്ചന്റെ ചോര നീരാക്കി ഉള്ള കഠിനമായ പരിശ്രമം മൂലം ആ നാട്ടിൽ അറിയപ്പെടുന്ന സമ്പന്നൻ ആയി മാറി… റോവിന്റെ പതിനെട്ടാം വയസ്സിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ തോമച്ചൻ മരിച്ചപ്പോൾ ആ ഉത്തരവാദിത്തം എല്ലാം ഏറ്റെടുത്തത് റോവിൻ ആയിരുന്നു… കൂടെ തന്നെ എല്ലാത്തിനും സഹായം ആയി വർഗീസും(കൊച്ചച്ചൻ) ഉണ്ടായിരുന്നു….

വല്ലാത്ത ഒരു അടുപ്പം ആയിരുന്നു റോവിന് വർഗീസും ആയി… ഏത് കാര്യവും അവൻ തുറന്ന് പറഞ്ഞിരുന്നത് അയാളും ആയി ആയിരുന്നു… പേരറിയാത്ത ആരുടെയോ കൂടെ അവന്റെ അമ്മച്ചി നാട് വിട്ടപ്പോൾ  അവന്റെ കൊച്ചച്ചൻ ആയിരുന്നു പിന്നീട് അവന് എല്ലാം!!! എങ്കിലും അവൻ പോറ്റി വളർത്തിയ അവന്റെ അമ്മച്ചിയോട് യാതൊരു വിധ ഇഷ്ട്ടക്കേടും ഉണ്ടായിരുന്നില്ല…

ഗായത്രിയും ആയി വിവാഹം നടക്കുമ്പോൾ വർഗീസ് അയാളുടെ കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു…. എന്നാൽ അപ്രതീക്ഷിതമായി നടന്ന വിവാഹത്തിന്റെ  വിവരങ്ങൾ എല്ലാം റോവിൻ വിളിച്ച് പറഞ്ഞിരുന്നു… വിവരം അറിഞ്ഞത് മുതൽ അയാൾക്കും ഭാര്യക്കും മക്കൾക്കും ഗായത്രിയെ കാണാൻ തിടുക്കം ആയിരുന്നു… മക്കൾക്ക് ലീവ് ഇല്ലാത്തത് കൊണ്ട് തന്നെ ഒരാഴ്ച്ച  കഴിഞ്ഞ് വരാം എന്ന് പറഞ്ഞു…. ഇന്നാണ് എല്ലാവരും കൂടെ വീട്ടിലേക്ക് ലാൻഡ് ആവുന്നത്….

________________________________❤️

“ഗായു ഇന്ന് കോളേജിൽ പോവണ്ടാ… കൊച്ചച്ചനും അമ്മയും ഒക്കെ ബാംഗ്ലൂരിൽ നിന്നും വരുന്നുണ്ട്… ” പുറത്തേക്ക് പോവാൻ നിക്കുമ്പോൾ റോവിൻ അവളോടായി പറഞ്ഞു…

“എപ്പോഴാ വരുന്നത്?? ”

“ഉച്ചഭക്ഷണത്തിന് എത്തും എന്നാ പറഞ്ഞത്”  അതും പറഞ്ഞ് കൊണ്ടവൻ ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് കവലയിലേക്ക് പോയി… അവൻ പോവുന്നതും നോക്കി കൊണ്ടവൾ വാതിൽ അടച്ച് അടുക്കളയിലേക്ക് ചെന്നു…. ആ സംഭവത്തിന് ശേഷം രണ്ട്പേരും അതികം സംസാരിക്കാറുപോലും ഇല്ലായിരുന്നു… റോവിൻ അവളെ കണ്ടാൽ ഒഴിഞ്ഞ് പോവും അവൾക്കും അത് വല്ലാത്ത ആശ്വാസം ആയിരുന്നു…

കാളിങ് ബെൽ അടിക്കുന്നത് കേട്ട് കൊണ്ടാണ് ഗായത്രി വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന റോവിനെയും അവന് പിറകിൽ നിൽക്കുന്ന ഒരു മദ്ധ്യവയസ്ക്കനും കൂടെ തന്നെ ഒരു അൻപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയും റോവിന്റെ സമപ്രായക്കാരൻ ആയ ഒരു പയ്യനും ഒരു പെൺകുട്ടിയെയും കണ്ടതും പുഞ്ചിരിച്ച് കൊണ്ടവൾ കതക് തുറന്നു…

“ഇതാണ് ഞാൻ പറയാറുള്ള എന്റെ ബ്യൂട്ടി ക്വീൻ ” ഗായത്രിയുടെ തോളിൽ കയ്യിട്ട് കൊണ്ട് റോവിൻ അവളെ പരിചയപ്പെടുത്തി കൊടുത്തു…കാൽ മുതൽ തല വരെ ഒരു തരിപ്പ് കയറി അവൾക്ക്…. റോവിനെ നോക്കിയതും കൊച്ചച്ചനും ആയി സംസാരിക്കുന്ന അവനെ കണ്ടതും കണ്ണിമ വെട്ടാതെ അവനിലേക്ക് അവൾ നോക്കികൊണ്ടിരുന്നു…. ചിരിക്കുമ്പോൾ വെട്ടി ഒതുക്കിയ നീളൻ താടിയിലൂടെ ഒളിഞ്ഞു നോക്കുന്ന നുണക്കുഴികൾ കണ്ടതും കൊച്ച് കുഞ്ഞിനെ പോലെ അവൾ അതിലേക്ക് തന്നെ നോക്കി നിന്നു…

ഏതോ ലോകത്ത് എന്ന പോൽ അവളുടെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു…. അവളുടെ കണ്ണിമ വെട്ടാതെ ഉള്ള നോട്ടം ഇടം കണ്ണാലെ അസുരൻ കണ്ടിരുന്നു… അത് കൊണ്ട് തന്നെ സംസാരത്തിൽ ശ്രദ്ധ കൊടുക്കാൻ അവന് ആയില്ല ചേർത്ത് പിടിച്ച കൈകൾ അവളുടെ തോളിൽ ഒന്ന് അമർന്നതും ഞെട്ടി കൊണ്ടവൾ അവനിൽ നിന്നും നോട്ടം മാറ്റി….

“അമ്മാ അകത്തോട്ട് ഇരിക്കൂ ഞാൻ കുടിക്കാൻ എടുക്കാം ” പതർച്ച മറച്ച് വെച്ച് കൊണ്ടവൾ അകത്തേക്ക് കയറി…

“മോനെ എങ്ങനാടാ കൊച്ച്?? ” ഒറ്റ നോട്ടത്തിൽ ഗായുവിനെ കണ്ടതും ഇഷ്ട്ടപ്പെട്ടിരുന്നു റോസമ്മക്ക്(കൊച്ചച്ചന്റെ ഭാര്യ -റോവിൻ അമ്മാ എന്ന് വിളിക്കും) അവളെ കുറിച്ച് അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചു…

“അതൊരു പാവാ അമ്മാ… കുറച്ച് നാവ് കൂടുതലാ എന്നൊള്ളു ” അവൾ പോയ വഴിയേ നോക്കി കൊണ്ടവൻ പറഞ്ഞു…

“ആഹാ ചേട്ടായിക്ക് നല്ലം പിടിച്ച മട്ട് ഉണ്ടല്ലോ?”

“അതേലോ ആനി കൊച്ചേ ” അവളുടെ താടി തുമ്പിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് അവൻ പറഞ്ഞു…

“അല്ലാ ഈൗ ആൽബി എന്നാത്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നെ?? ”

“അവന് അസൂയ ആണ് ചേട്ടായി വന്നിട്ട് അവനെ നോക്കിയതും പോലും ഇല്ലല്ലോ… അല്ലേലും ന്നേയാ ചേട്ടായിക്ക് കൂടുതൽ ഇഷ്ട്ടം ” ചിണുങ്ങി കൊണ്ട് ആൻ മരിയ റോവിനോട് പറ്റി നിന്നു…

“ഓഹ് വല്യ കാര്യം ആയിപോയി അത് നീ കൊച്ച് കുഞ്ഞ് ആയത് കൊണ്ടാ നിന്നെ ക്കാളും മുന്നേ ചേട്ടായിക്ക് എന്നെയാ ഇഷ്ട്ടം” ആൽബിൻ

“ഒന്ന് നിർത്തുവോ രണ്ടും ഏത് സമയവും അടിയും കൂടി….. ഇനിയും കൊച്ച് കുഞ്ഞുങ്ങൾ ആണെന്നാ വിചാരം ” ശാസനയോടെ വർഗീസ് പറഞ്ഞു…

“ചായ ” അപ്പോഴേക്കും ചായയും ആയി ഗായത്രി വന്നു…. റോസമ്മ ഗായത്രിയെ പിടിച്ച് റോവിന്റെ അടുത്ത് ഇരുത്തിയിരുന്നു.. അവർക്ക് ഒന്നും തോന്നേണ്ട എന്ന് കരുതി അവൾ ഭാവവ്യത്യാസം ഒന്നും കാണിക്കാതെ അവന്റെ ഒപ്പം ഇരുന്ന് അവരോടൊപ്പം സംസാരിച്ചു… പെട്ടന്ന് തന്നെ അവൾ എല്ലാവരും ആയി കൂട്ട് കൂടിയിരുന്നു… ആരെക്കൊയോ സ്വന്തമായി കിട്ടിയത് പോലെ ആയിരുന്നു അവൾക്ക്….

എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ഒരാളുടെ കണ്ണുകൾ മാത്രം ഗായത്രിയിൽ മാത്രമായിരുന്നു… കാമക്കണ്ണുകളോടെ അവളുടെ ശരീരത്തിലെ ഓരോ അണുവും അവൻ കണ്ണുകളാൽ ഉഴിഞ്ഞെടുത്തു….

_________________________________❤️

“നല്ല കിളുന്ത് മേനി… ആ സ്നേഹയെ പോലെ അല്ല നല്ല ചോരയും നീരും ഉള്ള പെൺകൊടി…. സ്വന്തം ആക്കണം എന്ന് കരുതിയത് എന്തും നേടിയിട്ടേ ഉള്ളു ഞാൻ ആര് എതിർത്താലും അത് നേടിയിരിക്കും ഞാൻ!!! ആ റോവിൻ ഇത് വരെ അവളെ രുചിച്ചിട്ടില്ലെന്ന് തോന്നുന്നു!!! ഹ്മ്മ് എനിക്ക് സ്വന്തം ആവാനാ അവളുടെ വിധി ” പുച്ഛിച്ച് കൊണ്ടവൻ കിട്ടാൻ പോവുന്ന മറ്റൊരു ഇരയെ ഓർത്ത് കൊണ്ട് കോട്ടി ചിരിച്ചു…

_____________________________________❤️

കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച ആയിരിക്കുന്നു… ആദ്യ രണ്ട് നാളുകൾ ഒഴികെ വേറെ ഒരു ദിവസവും അവൾ അപ്പുവിനെ കുറിച്ച് ആലോചിച്ചിരുന്നില്ല…. എന്നാൽ റോവിൻ അരികിൽ വരുമ്പോൾ എല്ലാം അവന്റെ സാനിധ്യം അവളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി… ഏത് പേരിട്ട് ആ വികാരത്തെ വിളിക്കണം എന്ന് അറിയാതെ അവൾ കുഴങ്ങി…. ആനിയും ആൽബിനും അമ്മയ്ക്കും കൊച്ചച്ഛനും ഒത്ത് അവളും കൂടി…..  ആ പഴയ കളിചിരികൾ ഉള്ള പന്ത്രണ്ട് വയസ്സ് കാരിയിലേക്ക് അവൾ മാറുകയായിരുന്നു…

റോവിനെ കാണുമ്പോൾ ഉള്ള അവളുടെ പരവേശവും നേത്രഗോളങ്ങൾ വികസിക്കുന്നതും എല്ലാം റോവിൻ ആസ്വദിച്ച് കൊണ്ടിരുന്നു… പതിവ് പോലെ റോവിൻ ഓഫീസിലേക്ക് പോയി കൂടെ തന്നെ ഗായുവിനെ കോളേജിലും ഇറക്കി കൊടുത്തു…

“വൈകുന്നേരം ഞാൻ വരില്ല… വർക്ക്‌ ഇന്ന് ഇച്ചിരി കൂടുതൽ ഉണ്ട്… ആൽബിനെ വേണമെങ്കിൽ അയക്കാം ”

“വേണ്ടാ ഞാൻ ബസ്സിൽ വന്നോളാം”

“മ്മ്മ് ” മൂളി കൊണ്ടാവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി… അവൻ മറയുന്നത് വരെ നോക്കി കൊണ്ടവൾ അവിടെ നിന്നു… ക്ലാസ്സിലേക്ക് നടക്കുമ്പോഴും അവളുടെ ചിന്തകൾ റോവിനിൽ ചുറ്റിപറ്റി ആയിരുന്നു… അവനെ കുറിച്ച് ഓർക്കും തോറും ഉള്ളിൽ ഒരു ആശ്വാസം ലഭിക്കുന്നത് അവൾ അറിഞ്ഞു….

കോളേജ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് അവൾക്ക് കുറുകെ ഒരു കാർ വന്ന് നിന്നത്…വിന്ഡോ ഗ്ലാസ്‌ താഴ്ത്തിയതും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടതും അവളിൽ ഒരു ആളൽ കടന്ന് വന്നു…

“അപ്പുവേട്ടൻ!!!” അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

“ഗായു മോളെ ഞാൻ നിന്നെ കൊണ്ട് പോവാൻ വന്നതാ വാ കയർ…. ഇനി ന്റെ മോള് അവിടെ നിക്കണ്ടാ അപ്പുവേട്ടൻ കൊണ്ടുപോവാ നിന്നെ!!!!”

“ഗായു കയറ്…. ” കാറിൽ ഇരുന്ന് കൊണ്ട് തന്നെ അവൻ പറഞ്ഞു..

“അത് അപ്പുവേട്ടാ… വീട്ടിൽ ഒന്നും പറയാതെ എങ്ങനെ !!!” അവളുടെ വാക്കുകൾ അവനിൽ ദേഷ്യം പടർത്തി എങ്കിലും നിയന്ത്രിച്ചു കൊണ്ടവൻ ശാന്തമായി പറഞ്ഞു…

“പിന്നെ അറിയിക്കാം ഗായു… മോള് കയറ്… ”

“ഇല്ല അപ്പുവേട്ടാ ഞാൻ ഇല്ല… ചിറ്റയോട് ചോദിച്ചിട്ട് ഞാൻ വരാം… വീട്ടിൽ എല്ലാവരും എന്നേം പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടാവും ”

“ആ തള്ളയുടെ വാക്കുകൾ ഒക്കെ നീ എന്തിനാ കേള്ക്കുന്നെ… വന്ന് കയറെടി വണ്ടിയിൽ ” അലറി കൊണ്ടവൻ കാറിൽ നിന്നും ഇറങ്ങി പറഞ്ഞതും നെറ്റി ചുളിച്ച് കൊണ്ടവൾ സംശയത്തോടെ നോക്കി…

“അ…അത്… മോളെ ഞാൻ അറിയാതെ… എന്തിനാ നീ അവിടെ നരകിക്കുന്നേ… നീ വാ പൊന്നുപോലെ നോക്കും നിന്റെ അപ്പുവേട്ടൻ” അമളി പറ്റിയത് പോലെ അവൻ അവളുടെ കൈകൾ കവർന്ന് കൊണ്ട് പറഞ്ഞു….

“ഞാനില്ല!!!” തീർത്ത് പറഞ്ഞ് കൊണ്ടവൾ അവന്റെ കൈവിടുവിച്ച് തിരിഞ്ഞ് നടന്നു… അപ്പോഴേക്കും അവനിലെ ചെകുത്താൻ ഉണർന്നിരുന്നു… കയ്യിൽ കരുതിയ ഒരു ടവൽ അവളുടെ മൂക്കിൽ വെച്ചതും വാടിയ താമര കണക്കെ അവൾ അവന്റെ കൈകളിലേക്ക് വീണിരുന്നു… ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കരുതി അവൻ വേഗം തന്നെ അവളെയും പൊക്കി എടുത്ത് കാറിൽ കയറ്റി….

എല്ലാം കണ്ട് കൊണ്ട് ഇരുകൺകൾ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു…

_________________________________❤️

“അമ്മാ…. ഒരു കപ്പ് കോഫി ” നേരം ഇരുടിയിട്ട് ആണ് റോവിൻ വീട്ടിലേക്ക് വന്നത്… സോഫയിൽ ഇരുന്ന് കൊണ്ട് അവൻ വിളിച്ച് പറഞ്ഞു..

“ആ മോനെ ദാ വരുന്നു… ” കഴുകി കൊണ്ടിരുന്ന പാത്രം അവിടെ ഇട്ട് കൊണ്ട് കൈ കഴുകി ഒരു കപ്പ് കോഫിയും എടുത്ത് കൊണ്ട് റോസമ്മ ഹാളിലേക്ക് ചെന്നു… കോഫി അവന് കൊടുത്ത് കൊണ്ട് റോസമ്മ അവന് പിറകിലേക്ക് നോക്കി…

“എന്താ അമ്മാ? ” അവർ നോക്കുന്നിടത്തേക്ക് നോക്കി കൊണ്ട് അവനും ചോദിച്ചു…

“മോളെ കണ്ടില്ലല്ലോ… അവൾ എവിടെ ഫ്രഷ് ആവാൻ പോയോ? ”  അമ്മ പറയുന്നത് കേട്ടതും ഞെട്ടി കൊണ്ടവൻ കുടിച്ചു കൊണ്ടിരുന്ന കോഫി അവിടെ വെച്ച് എഴുന്നേറ്റു..

“അവൾ വന്നില്ലേ അമ്മാ ”

“എന്താടാ നീ പറയുന്നേ… എന്നും നിന്റെ കൂടെ അല്ലേ അവൾ വരുന്നത്… ഇന്ന് സാധാസമയത്ത് കാണാൻ ഇല്ലാത്തത് കൊണ്ട് നിങ്ങൾ പുറത്തേക്ക് ഒക്കെ പോയിട്ട് ആയിരിക്കും വരുന്നേ കരുതി… നിനക്ക് ആനിക്കൊച്ച്  വിളിച്ചിരുന്നു നീ കാൾ അറ്റൻഡ് ചെയ്തില്ല ” ആവലാതിയോടെ അവർ പറഞ്ഞതും റോവിന്റെ ഉള്ളിൽ അകാരണമായ ഭയം വന്ന് നിറഞ്ഞു…

“ഹാ… ഞാൻ മറന്നു… എനിക്ക് ഇന്ന് വർക്ക്‌ കൂടുതൽ ഉള്ളത് കൊണ്ട് അവൾ ചിറ്റയുടെ അടുത്തേക്ക് പോവും എന്ന് പറഞ്ഞിരുന്നു… വരുമ്പോൾ അവളെയും കൂടെ പിക് ചെയ്യാൻ പറഞ്ഞിരുന്നു… ” ഉള്ളിൽ നിറഞ്ഞ ഭയം മറച്ച് വെച്ച് കൊണ്ടവൻ പറഞ്ഞു…

“ഇങ്ങനേം ഒരു ചെക്കൻ… പോയി കൂട്ടി കൊണ്ട് വാടാ അവൾ അവിടെ നിന്നേം കാത്ത് നിൽപുണ്ടാവും ” കോഫി കപ്പ്‌ എടുത്ത് കൊണ്ട് അവർ കിച്ചണിലേക്ക് ചെന്നു…

ഒട്ടും സമയം കളയാതെ റോവിൻ ബൈക്കും എടുത്ത് മെയിൻ റോഡിലൂടെ ചീറി പാഞ്ഞു…

“ഇനി അവൾ അതുലിന്റെ കൂടെ പോയി കാണുമോ?? ഇല്ല ഞാൻ കണ്ടതാ എന്നെ കാണുമ്പോൾ ആ നേത്രങ്ങൾ വികസിക്കുന്നത്… ഇനി വല്ല അപകടവും !!! ” തെന്നി മാറി കൊണ്ടിരിക്കുന്ന ചിന്തകളെ ഒരു വിധം കെട്ടി ഇട്ട് കൊണ്ടവൻ കോളേജ് ലക്ഷ്യം വെച്ച് വണ്ടി വിട്ടു….

കോളേജിന്റെ മുന്നിൽ ബൈക്ക് നിർത്തി കൊണ്ടവൻ അകത്തേക്ക് കടന്നു… നേരം ഇരുട്ടിയത് കൊണ്ട് തന്നെ ആരും അവിടെ ഉണ്ടായിരുന്നില്ല… വാച്ച്മാനോട് ചോദിച്ചപ്പോൾ ആരും അകത്ത് ഇല്ലെന്നും അയാൾ ഓരോ ക്ലാസും ചെക്ക് ചെയ്താണ് പൂട്ടിയത് എന്ന് പറഞ്ഞതും ഉള്ളിൽ ആധി പെരുത്ത് കയറി അവന്….

ഇന്ന് ബസ്സിൽ ആണ് വരുന്നേ എന്ന് ഗായു പറഞ്ഞത് കൊണ്ട് തന്നെ അവൻ അങ്ങോട്ട് നടന്നു… സസൂക്ഷ്മം ചുറ്റും വീക്ഷിച്ച് കൊണ്ടവൻ അങ്ങോട്ട് ചെന്നെങ്കിലും ഒന്നും തന്നെ കണ്ടില്ല…. ദേഷ്യവും സങ്കടവും മൂലം അവിടെ ഇരുന്ന് കൊണ്ടവൻ ആർത്ത് കരഞ്ഞു… ഒരു നിമിഷം അവന്റെ പിറക്കാതെ പോയ കുഞ്ഞു പെങ്ങളുടെ മുഖം മുന്നിൽ തെളിഞ്ഞു….

“അണ്ണാ…. ” കുറേ നേരം ആർത്ത് കരഞ്ഞതും പിന്നിൽ നിന്നും പേടിച്ച് വിറച്ച് കൊണ്ടുള്ള ഒരു കുഞ്ഞ് ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി….

____________________________________❤️

ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയിട്ട് ആണ് ഗായത്രി കണ്ണുകൾ വലിച്ച് തുറന്നത്… ഒരു നിമിഷം ഓർമ നഷ്ട്ടപ്പെടുന്നത് വരെ ആലോചിച്ചു കൊണ്ടവൾ എഴുന്നേൽക്കാൻ നോക്കിയതും ശക്തമായ എന്തോ ശരീരത്തിൽ ഉള്ളത് പോലെ തോന്നി അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല…

കണ്ണുകൾ തുറന്ന് നോക്കിയതും അവൾ ഒരു കസേരയിൽ കെട്ടി ഇട്ടാണ് ഇരിക്കുന്നത് ഏതോ ഒരു ഫ്ലാറ്റ് ആണ് മുന്നിൽ ഒരു ചെയർ ഇട്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അതുലും…

“അപ്പുവേട്ടാ എന്താ ഇത് വിടെന്നേ… നിക്ക് വീട്ടീ പോണം ” കുതറി കൊണ്ടവൾ പറഞ്ഞതും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ടവൾ ഇല്ലെന്ന് തലയാട്ടി…

“ചീ… വിടാനാ പറഞ്ഞേ ” കുതറി കൊണ്ടവൾ വീണ്ടും പറഞ്ഞു…

“അടങ്ങി കിടക്കെഡീീ അവിടെ എത്ര കാലം ആയി ഈ ശരീരം ഞാൻ ആഗ്രഹിക്കുന്നു…ഈ ശരീരം ആദ്യം എനിക്ക് തന്നെ രുചിക്കണം എന്നുള്ളത് എന്റെ വാശിയാ കല്യാണം കഴിച്ച് നിന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഒക്കെ എന്റെ പേരിൽ ആക്കി ഏതെങ്കിലും വേശ്യാലയത്തിൽ കൊണ്ട് വിടാൻ ആയിരുന്നു എന്റെ പ്ലാൻ….പക്ഷെ  എല്ലാം നിന്റെ ആ ചിറ്റ തള്ള മനസ്സിലാക്കി…. അതോടെ നിന്നേം മനസ്സിൽ കൊണ്ട് നടക്കുന്ന ആ ചെറ്റയുടെ അടുത്ത് പോയി പറഞ്ഞു… അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്…. ച്ചേ…. തൊലി ഉരിഞ്ഞു പോയി എന്റെ…

വെറുതെ വിടില്ല അവനെ ഞാൻ… ആദ്യം നിന്നെ വേണം എനിക്ക്… എന്നിട്ട് അവനുള്ളത്… ” ക്രൂരമായി ചിരിച്ച് കൊണ്ടവൻ അവളുടെ മുഖം ലക്ഷ്യം വെച്ച് അവന്റെ മുഖം അടുപ്പിച്ചു…

കേട്ടത് എല്ലാം ഒരു ഞെട്ടലോടെ ഗായത്രി കേട്ട് നിന്നു… റോവിനെ ആലോചിക്കും തോറും ഉള്ളിൽ കുറ്റബോധം അലയടിച്ചു.. കണ്ണിൽ നിന്നും കണ്ണീർ കവിളിനെ തലോടി…. കിട്ടിയ ധൈര്യത്തിൽ  അതുലിന്റെ മുഖത്തെക്ക് അവൾ കാർക്കിച്ച് തുപ്പി….

ആക്രൂഷിച്ച് കൊണ്ടവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് കവിളിൽ കുത്തി പിടിച്ച് അവളുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് അവന്റെ ഇരുണ്ട ചുണ്ടുകൾ അടുപ്പിച്ചു…

“ക്ക്ട്ക്ക്… ടിക്ക്.. ”

തുടരണോ?

a
WRITTEN BY

admin

Responses (0 )



















Related posts