അർത്ഥം അഭിരാമം 8
Ardham Abhiraamam Part 8 | Author : Kabaneenath
[ Previous Parts ] [ www.kkstories.com ]
കാറിനുള്ളിൽ നിശബ്ദതയായിരുന്നു…….
പുലർന്നു വരുന്ന നഗരം തിരക്കിനു കോപ്പുകൂട്ടുന്ന കാഴ്ച, വിനയചന്ദ്രൻ ഗ്ലാസ്സിലൂടെ കണ്ടു…….
പട്ടാമ്പി എത്തിയപ്പോൾ വിനയചന്ദ്രൻ പുറത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് സനോജ് കണ്ടു..
“എന്താ മാഷേ……. ? ”
” വല്ല മാടക്കടയും കണ്ടാൽ നീ നിർത്ത്… ഹോട്ടലൊന്നും വേണ്ട, വയറെരിയുന്നുണ്ട്…… ”
വിനയചന്ദ്രൻ പുറത്തേക്ക് ശ്രദ്ധിക്കുന്നതിനിടയിൽ പറഞ്ഞു……
അഞ്ചു മിനിറ്റു കൂടി സനോജ് വണ്ടി ഓടിച്ചു……
പനയോല മേഞ്ഞ ചായ്പ്പു പോലെ ഒരു ലഘു ഭക്ഷണശാല കണ്ടപ്പോൾ അവൻ കാറൊതുക്കി നിർത്തി……
രണ്ടു വടയും കട്ടൻചായയും വിനയചന്ദ്രൻ കഴിച്ചു..
സനോജ് ദോശയും ചായയും കഴിച്ചു……
വിനയചന്ദ്രൻ പ്രഭാത ഭക്ഷണം പതിവില്ലാത്തതാണല്ലോ എന്ന് സനോജ് ഓർത്തു……
മാത്രമല്ല, ഇന്നലെ മുതൽ ഈ നിമിഷം വരെ അയാൾ മദ്യപിച്ചിട്ടില്ല ….
മാഷിനെ പിടിച്ചുലയ്ക്കാൻ മാത്രം എന്താണ് സംഭവിച്ചതെന്ന് അവനൊന്നും മനസ്സിലായില്ല …
ഇന്നലെ ഉച്ചയ്ക്കു ശേഷം ബാങ്കിൽ നിന്ന് പണമെടുത്ത് വന്ന ശേഷം ഒന്നോ രണ്ടോ വാക്കുകളല്ലാതെ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അവനോർത്തു……
കുറച്ച് പണം തനിക്കും തന്നു…
വിനയചന്ദ്രന്റെ നിർദ്ദേശപ്രകാരം മാറിയെടുത്ത കാറിലായിരുന്നു യാത്ര…
കാർ ഓടിക്കൊണ്ടിരുന്നു…
പെരിന്തൽമണ്ണയിലെത്തി, കോഴിക്കോട് റോഡിന് കാർ നീങ്ങി……
വിനയചന്ദ്രൻ കൈ കൊണ്ടും , ചില അവസരങ്ങളിൽ മാത്രം സംസാരിച്ചും അവന് വഴി പറഞ്ഞു കൊടുത്തു …
അങ്ങാടിപ്പുറം എത്തി..
ക്ഷേത്രത്തിനു സമീപമുള്ള വഴിയിലേക്ക് കാർ കയറി ഓടിത്തുടങ്ങി……
കുറച്ചുദൂരം മുന്നോട്ടോടിയ ശേഷം കാർ നിർത്താൻ വിനയചന്ദ്രൻ ആവശ്യപ്പെട്ടു……
” ഇവിടം വരെയേ , വഴി കൃത്യമായി എനിക്കറിയൂ… ഇനി ആരോടെങ്കിലും ചോദിക്കണം…”
” ഞാൻ ചോദിക്കാം………..”
സനോജ് സീറ്റ് ബൽറ്റ് അഴിക്കാനൊരുങ്ങി……
” വേണ്ടടാ… ”
വിനയചന്ദ്രൻ സീറ്റ് ബൽറ്റ് അഴിച്ചിരുന്നു…
അയാൾ ഡോർ തുറന്ന് അടുത്തു കണ്ട പെട്ടിക്കടയ്ക്കരുകിലേക്ക് നീങ്ങി…
ഈ യാത്രയെക്കുറിച്ച് ഒരു തരത്തിലുള്ള കാര്യവും വിനയചന്ദ്രൻ അവനോട് പറഞ്ഞിരുന്നില്ല.. സനോജ് ചോദിച്ചതുമില്ല.
വിനീത വിധേയനായി അവൻ അയാളെ അനുസരിക്കുക മാത്രം ചെയ്തു…
വഴി ചോദിച്ചറിഞ്ഞ ശേഷം, വിനയചന്ദ്രൻ തിരികെ കാറിൽ വന്നു കയറി..
പിന്നീടയാൾ സീറ്റ് ബൽറ്റ് ധരിച്ചില്ല……
” അന്ന് പൊലീസുകാരോടൊപ്പം വന്നതാ… വഴി മറന്നു………. ”
വിനയചന്ദ്രൻ ഡോറടച്ചു കൊണ്ട് പറഞ്ഞു …
” ആരുടെ വീട്ടിലേക്കാ മാഷേ…… ?”
ഒടുവിൽ ഉദ്വേഗം കൊണ്ട് സനോജിന് ചോദിക്കേണ്ടി വന്നു…
“എന്റെ മകളുടെ അടുത്തേക്കാടാ……”
വിനയചന്ദ്രൻ അവന്റെ മുഖത്തു നോക്കാതെയാണ് അത് പറഞ്ഞത്……
സനോജ് അവിശ്വസനീയതയോടെ അയാളെ നോക്കി…
കുറച്ചു ദിവസങ്ങളായി, മാഷ് തനിക്കു മനസ്സിലാകുന്ന തരത്തിലല്ല, കാര്യങ്ങൾ ചെയ്യുന്നത് എന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു …
” നീ വണ്ടിയെട്……. ”
വല്ലാത്തൊരു പിരിമുറുക്കത്തിൽ തന്നെയാണ് വിനയചന്ദ്രൻ പറഞ്ഞത് ….
അവനാ വാക്കുകൾ അനുസരിച്ചു……
ഇരുവശങ്ങളും പാടങ്ങളുള്ള മൺറോഡിലൂടെ രണ്ടു കിലോമീറ്ററോളം മെയിൻ റോഡിൽ നിന്ന് കയറിയ ശേഷം കാർ ഓടി…
” രാഹുൽ… ”
വിനയചന്ദ്രൻ പിറുപിറുക്കുന്നത് സനോജ് കേട്ടു..
പാടം കഴിഞ്ഞു ചെന്ന് കയറിയത് ഒരു കോളനി പോലെയുള്ള സ്ഥലത്തേക്കായിരുന്നു …
പാടത്തിലേക്ക് ഒഴുകുന്ന കൈത്തോടിനരികിൽ കാവിമുണ്ടും കയ്യില്ലാത്ത വെളുത്ത ബനിയനും ധരിച്ച് ഒരു ചെറുപ്പക്കാരൻ ഓട്ടോറിക്ഷ കഴുകുന്നുണ്ടായിരുന്നു……
” അവിടെ നിർത്ത്……. ”
വിനയചന്ദ്രൻ പറഞ്ഞു……
ഓട്ടോറിക്ഷക്കരികിൽ സനോജ് കാർ നിർത്തി……
” രാഹുലിന്റെ വീട്…….?”
വിനയചന്ദ്രൻ തല പുറത്തേക്കിട്ട് ചോദിച്ചു……
വെള്ളത്തിൽ നനച്ച തോർത്തു കൊണ്ട് ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് തുടച്ചിരുന്ന യുവാവ് തിരിഞ്ഞു നോക്കി……
ആ സമയം സനോജ് ഓട്ടോറിക്ഷയുടെ പേര് വെറുതെ വായിച്ചു……
“തിരുമാന്ധാംകുന്നിലമ്മ …i ”
” എവിടുന്നാ… ?”
യുവാവ് മറുചോദ്യം എറിഞ്ഞു…
“തൃശ്ശൂർ…… ”
യുവാവും ഒന്ന് അമ്പരന്നതു പോലെ തോന്നി …
അവൻ തുടച്ചു കൊണ്ടിരുന്ന തോർത്ത് , ഫ്രണ്ട് സീറ്റിലേക്കിട്ടിട്ട് തിരിഞ്ഞു……
ഉടുത്തിരുന്ന മുണ്ടിൽ കൈ തുടച്ചിട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു……
” ഇറങ്ങി വാ… ”
വിനയചന്ദ്രൻ ഡോർ തുറന്ന് പുറത്തിറങ്ങി……
സനോജ്, കാർ മുന്നോട്ടെടുത്ത് ഒതുക്കിയിട്ടു…
ചെറുപ്പക്കാരനു പിന്നാലെ വിനയചന്ദ്രൻ നടന്നു തുടങ്ങിയിരുന്നു……
വന്ന വഴിയേ , പത്തു മീറ്റർ പിന്നോട്ടു നടന്ന് , പാടത്തിനെതിർ വശം വലത്തേക്ക് തിരിഞ്ഞു……
റോഡരികിൽ തന്നെ ടാർപ്പായ കെട്ടി ഓട്ടോറിക്ഷ നിർത്തിയിടാൻ കുറച്ച് സ്ഥലം വിനയചന്ദ്രൻ കണ്ടു……
ഒതുക്കു കല്ലുകൾ ഇറങ്ങാനുണ്ടായിരുന്നു …
ഓടിട്ടതും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതുമായ നാലു വീടുകൾ കണ്ടു…
ഓടിട്ട ചെറിയ വീട്ടിലേക്കാണ് യുവാവ് ചെന്നു കയറിയത്……
വിനയചന്ദ്രൻ മുറ്റത്ത് മിഴികളോടിച്ച് നിന്നു…
പിന്നിൽ സനോജിന്റെ കിതപ്പ് അയാൾ കേട്ടു …
ഒരു സ്ത്രീ രൂപം വാതിൽക്കൽ വന്ന് എത്തിനോക്കി പോകുന്നത് വിനയചന്ദ്രൻ കണ്ടു…
ആദ്യം പോയ യുവാവ് രണ്ട് പ്ലാസ്റ്റിക് കസേരകളുമായി പുറത്തേക്ക് വന്നു…….
” അകത്ത് , സ്ഥലക്കുറവാ… ”
അവന്റെ സ്വരത്തിൽ ജാള്യതയുണ്ടായിരുന്നു……
” ഇവിടെ മതി……..”
വിനയചന്ദ്രന്റെ സ്വരത്തിന് മുഴക്കമുണ്ടായിരുന്നു..
യുവാവ് അകത്തേക്ക് തിരികെ കയറിപ്പോയി…
വാതിൽക്കൽ ഒരു പെൺകുട്ടിയുടെ മുഖം കണ്ടതും വിനയചന്ദ്രന്റെ ഹൃദയം നിന്നു വിറച്ചു……….
തന്റെ മകൾ……….!
ശിവരഞ്ജിനി……..!
വിനയചന്ദ്രന്റെ താടിയെല്ലും കവിളുകളും കിടന്ന് വിറയ്ക്കുന്നത് സനോജ് കണ്ടു…
പതിനെട്ടു വർഷക്കാലം തന്റെ സ്വപ്നമായിരുന്നവൾ , ഒരു ദു:സ്വപ്നം കണ്ട് എഴുന്നേറ്റവളെപ്പോലെ തകർന്നു , നിർന്നിമേഷയായി വാതിൽപ്പടിയിൽ നിൽക്കുന്നത് വിനയചന്ദ്രൻ കണ്ടു ….
അയാളുടെ മനസ്സിൽ ഭൂതകാലം ഇരമ്പിയാർത്തു……….
” അച്ഛൻ………..!”.
അവളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ വിടർന്നത് അയാൾ കണ്ടു……
അയാളെത്തന്നെ നോക്കിക്കൊണ്ട് അവൾ പടിക്കെട്ടിൽ നിന്നും താഴേക്ക് കാലെടുത്തു വെച്ചു…
ഒരു നിമിഷം പിച്ചവെയ്ക്കുന്ന പിഞ്ചു പാദങ്ങൾ അയാളുടെ മനക്കണ്ണിൽ തെളിഞ്ഞണഞ്ഞു…
മൂന്നര വർഷക്കാലം കൊണ്ട് തന്റെ മകൾക്കു വന്ന മാറ്റങ്ങൾ, അടിമുടി ആ അച്ഛൻ നൊടിയിടയിൽ അളന്നു…
ഓജസ്സില്ലാത്ത മുഖം… ….
മിഴികൾ മുനിഞ്ഞു കത്തുന്ന റാന്തൽ വിളക്കു പോലെയായിരുന്നു…
ശിവരഞ്ജിനിയുടെ പ്രേതമാണോ എന്നൊരു സംശയം അയാൾക്കുണ്ടായി.
ബാക്കി , ആലോചിക്കാൻ ത്രാണിയില്ലാത്തവനേപ്പോലെ വിനയചന്ദ്രൻ മിഴികൾ ഇറുക്കിയടച്ചു പോയി…….
സനോജ് ഇടവഴിയിലേക്ക് മുഖം തിരിച്ചു കളഞ്ഞു…
കാല്പാദങ്ങൾ പൊള്ളിയപ്പോൾ വിനയചന്ദ്രൻ നിറഞ്ഞ മിഴികൾ തുറന്നു…
ചെരിപ്പിനു മീതെ പിടിമുറുക്കിയ മകളുടെ വിരലിന്റെ തണുപ്പറിഞ്ഞ് വിനയചന്ദ്രൻ ഒരു നിമിഷം നിന്നു…
അടുത്ത നിമിഷം, അയാളാ പിഞ്ചുകുഞ്ഞിനെ ഉയർത്തി മാറോടടുക്കിക്കളഞ്ഞു…
” അച്ഛാ… ”
അവളുടെ നിലവിളി തൊണ്ടയിലമർന്നു പോയി…
അവളെ മാറോടടുക്കിപ്പിടിച്ച് അന്ത:വിക്ഷോഭത്താൽ വിനയചന്ദ്രൻ മിഴികൾ ചുറ്റുപാടും പരതിക്കൊണ്ടിരുന്നു …
ഇരുതുള്ളി മിഴിനീർ ശിവരഞ്ജിനിയുടെ നെറുകയിലേക്കിറ്റു.
അവളുടെ മൂർദ്ധാവിലേക്ക് അയാൾ സമ്മിശ്ര വികാരത്താൽ മുഖം ചേർത്തു……
കാച്ചെണ്ണയുടെ ഗന്ധം വഴിഞ്ഞൊഴുകിയിരുന്നു , അവളുടെ ഇടതൂർന്ന മുടിയിഴകളിൽ നിന്ന് കുഴമ്പിന്റെയും വിയർപ്പുണങ്ങിയതിന്റെയും സമ്മിശ്ര ഗന്ധം അയാൾക്കനുഭവപ്പെട്ടു……
” സുഖാണോ മോളേ നിനക്ക്… ?”
ഗദ്ഗദം ശ്ലഥമാക്കിയ വാക്കുകൾ അയാളിൽ നിന്ന് അടർന്നു വീണു..
കുസൃതി നിറഞ്ഞ പോലൊരു മൂളൽ അവളിൽ നിന്നുണ്ടായപ്പോൾ അയാളുടെ ഹൃദയം വീണ്ടും തപ്തമായി…
തന്റെ മനസ്സ് വീണ്ടും പിന്നിലേക്കോടുന്നത് വിനയചന്ദ്രൻ അറിഞ്ഞു..
തന്റെ കുസൃതി കുടുക്ക… !
ഇടം കൈത്തലം കൊണ്ട് വിനയചന്ദ്രൻ മിഴികൾ തുടച്ചു കളഞ്ഞു……
മാഷ് കരയുന്നത് ,ആദ്യമായി സനോജ് കണ്ടു…
വിനയചന്ദ്രൻ അവളുടെ താടിയിൽ പിടിച്ച്, തനിക്കഭിമുഖമായി മുഖമുയർത്തി……
” മോള് റെഡിയാക്……. നമുക്ക് പോകാം..”
അയാളുടെ മിഴികളിൽ പ്രത്യാശയും പ്രതീക്ഷയും തിളങ്ങി……
വെയിൽ നാളങ്ങൾ ഒന്ന് മങ്ങി………
ക്ലാവു പിടിച്ചതു പോലെ ഒരു ചിരി ശിവരഞ്ജിനിയുടെ മുഖത്തയാൾ കണ്ടു…
“ആഗ്രഹമുണ്ടെങ്കിലും എനിക്കതിനാവില്ലച്ഛാ… ”
മകളുടെ സ്വരം വിനയചന്ദ്രനിൽ ചെറിയ നടുക്കം പ്രകടമാക്കി……
“ചായ………. ”
സേവനയുടെ പച്ചനിറത്തിലുള്ള പ്ലേറ്റിൽ , ചായ ഗ്ലാസ്സുകളുമായി , ആദ്യം വന്നു നോക്കിപ്പോയ സ്ത്രീ മുറ്റത്തേക്ക് വന്നു.
ഒഴിഞ്ഞു കിടന്ന കസേരയിലൊന്നിൽ പാത്രം വെച്ചിട്ട് അവർ തിരിഞ്ഞു…….
” അമ്മയാ..”
ശിവരഞ്ജിനി പറഞ്ഞു……
അലച്ചിലും കഷ്ടപ്പാടും ആലേഖനം ചെയ്തുവെച്ച , മുഖത്താൽ , അവർ തിരിഞ്ഞു മന്ദഹസിക്കുക മാത്രം ചെയ്തു.
തന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമാണോ എന്നൊരു സന്ദേഹത്താൽ ഒരു നിമിഷം അവിടെ നിന്ന ശേഷം, അവർ അകത്തേക്ക് പോയി..
” അച്ഛൻ അകത്തേക്ക് വാ……. ”
അവൾ അയാളെ ക്ഷണിച്ചു..
സനോജിനെ ഒന്ന് നോക്കിയ ശേഷം, വിനയ ചന്ദ്രൻ അവളോടൊപ്പം അകത്തേക്ക് കയറി…
ഒരു ചെറിയ മേശയും രണ്ട് ചായം മങ്ങിയ സ്റ്റൂളുകളും കയറിച്ചെന്ന മുറിയിൽ കണ്ടു.
സാരി കൊണ്ട് കർട്ടനിട്ട രണ്ടു മുറികൾ…
പ്ലൈവുഡ് വാതിലടിച്ച ഒരു മുറിയിലേക്ക് അവൾ കയറി……
പിന്നാലെ അയാളും കയറി…
കുഴമ്പിന്റെയും അങ്ങാടിമരുന്നുകളുടെയും ഗന്ധം മുറിയിൽ തങ്ങി നിന്നിരുന്നു……
തുറന്നു കിടന്നിരുന്ന ഒറ്റപ്പാളി ജനലിലൂടെ പുലരിയുടെ പ്രകാശം കയറുന്നുണ്ടായിരുന്നു……
വലതു വശത്ത് കഴുക്കോലിൽ ഒരു തൊട്ടിൽ കിടന്ന് ചെറുതായി ആടുന്നുണ്ടായിരുന്നു..
കട്ടിലിൽ മനുഷ്യക്കോലത്തിൽ ഒരു രൂപം..!
മുറിയിലെ വെളിച്ചവുമായി ഇടപഴകിയപ്പോൾ അയാളാ രൂപം വ്യക്തമായി കണ്ടു…
ശ്മശ്രുക്കൾ വളർന്ന മുഖം…!
താൻ കണ്ടിട്ടുള്ള രാഹുലിന്റെ അപരനിലും വലിയ മാറ്റം വിനയചന്ദ്രൻ അവനിൽ കണ്ടു…
കുഴമ്പും കറയും പിടിച്ച വെളുത്ത മുണ്ടിനുള്ളിൽ കിടന്ന് ആ രൂപം വിനയചന്ദ്രനെ നോക്കി പുഞ്ചിരിച്ചു…
ഹൃദയത്തിന് തീ പിടിച്ച് വിനയചന്ദ്രൻ നിന്നു വെന്തു…
ആ ദൈന്യതയുടെ മുൻപിൽ പറയാൻ വന്ന വാക്കുകൾ മറന്ന് അസ്തപ്രജ്ഞനായി അയാൾ കത്തിയുരുകി……
” അച്ഛനിരിക്ക്………. ”
രാഹുലിന്റെ സ്വരം ഗുഹയിൽ നിന്നെന്നപോലെ അയാൾ കേട്ടു…….
ശിവരഞ്ജിനി നീക്കിയിട്ട സ്റ്റൂളിലേക്ക് അഭയം കിട്ടിയതു പോലെ അയാൾ ഇരുന്നു പോയി……
” പറ്റാതായിപ്പോയി….. അതാ…. ”
രാഹുലിന്റെ ഇടറിയ സ്വരം അയാൾ കേട്ടു…
” ഇഷ്ടക്കുറവൊന്നുമില്ല…… പൊന്നുപോലെയാ നോക്കിയിരുന്നത്……. ”
രാഹുലിന്റെ വിങ്ങിയ വാക്കുകൾ കേട്ട് ചങ്കുപൊടിഞ്ഞ് വിനയചന്ദ്രൻ അകിലു കണക്കെ പുകഞ്ഞു …
ഉടുവസ്ത്രത്തിന്റെ ഒരറ്റം വായിലേക്ക് തിരുകി ശിവരഞ്ജിനി വിങ്ങിവിറയ്ക്കുന്നത് കൺകോണാൽ വിനയചന്ദ്രൻ കണ്ടു..
ജീവിതത്തിൽ ഒരച്ഛനും… ഒരച്ഛനും ഇങ്ങനെയൊരു ദുർഗ്ഗതി വരുത്തരുതേ, എന്നയാൾ നിശബ്ദം വിലപിച്ചു…
” അവിടുത്തെ ടെംപററി പോസ്റ്റിംഗായിരുന്നു … അതു കഴിഞ്ഞ്, മണ്ണാർക്കാട്…… ”
രാഹുൽ പതിയെ പറഞ്ഞു തുടങ്ങി……
” പിന്നെ ഒലവക്കോട് പെർമനന്റായി.. ഒരു സുഹൃത്തും ഞാനുമാണ് സ്ഥിരം പോയി വരാറുള്ളത്…… ”
നിർത്തി നിർത്തിയാണ് രാഹുൽ സംസാരിച്ചിരുന്നത്…
” എതിരെ വന്ന വണ്ടിയുടെ ബ്രേക്ക് പോയിരുന്നു.. കൂടെ അവനും പോയി……….”
ഹൃദയം തകർത്ത ഓർമ്മയിൽ പറഞ്ഞിട്ട് രാഹുൽ മിഴികൾ അടച്ചു കളഞ്ഞു…
തന്റെ മനസ്സിലെ കാലുഷ്യവും പകയും ആരോടാണ് എന്ന് വിനയചന്ദ്രൻ ചിന്തിച്ചു പോയി…
നിമിഷങ്ങൾ യുഗങ്ങളായി പരിണമിച്ചു…
” ഇവൾക്ക് ഞാനും കൂടെ ഇല്ലേൽ പിന്നെ ആരാ..? അതുകൊണ്ട് എന്നെ ദൈവം വെറുതെ വിട്ടു..”
വജ്റ മുന പോലെ കുത്തിക്കയറുന്ന വാക്കുകൾക്ക് മുൻപിൽ ഉത്തരമില്ലാതെ വിനയചന്ദൻ മിഴികൾ നിറഞ്ഞ് ഇരുന്നു…
” ഒന്ന് വിളിക്കാമായിരുന്നു…… ”
നഷ്ടപ്പെട്ട ശബ്ദം വീണ്ടെടുത്ത് വിനയചന്ദ്രൻ പറഞ്ഞു……
രാഹുൽ ഒന്ന് ചിരിച്ചു……
അതിലെ പുച്ഛരസം തിരിച്ചറിയാൻ അര നിമിഷം പോലും വിനയചന്ദ്രന് വേണ്ടി വന്നില്ല..
” ഞാൻ പഴയ ആളാ… …. ഈശ്വരനേക്കാൾ പ്രാധാന്യം ഗുരുനാഥന് കൊടുത്ത തലമുറ……. ”
ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…
ആ സമയം തൊട്ടിൽ ഒന്നു പിടഞ്ഞു.
പിന്നാലെ ഒരു കുഞ്ഞിന്റെ ചിണുങ്ങലും കരച്ചിലും കേട്ടു…….
ശിവരഞ്ജിനി തൊട്ടിലിനരികിലേക്ക് നീങ്ങി…
കൈ നീട്ടി കുട്ടിയെ എടുത്ത ശേഷം, അവൾ വിനയചന്ദ്രനരികിലേക്ക് വന്നു…
” മോനാ… ”
ഉറക്കം വിട്ട കുഞ്ഞിന്റെ മുഖത്തേക്ക് അയാൾ നോക്കി…
” വിനായകൻ…… വിനുക്കുട്ടാ ന്ന് വിളിക്കും…… ”
ശിവരഞ്ജിനി പറഞ്ഞു..
കുട്ടിയെ എടുക്കാൻ കൈ നീട്ടിയ വിനയചന്ദ്രന്റെ കൈകൾ വായുവിൽ ഒരു നിമിഷം നിശ്ചലമായി…
” വിനുക്കുട്ടൻ… …. ”
അകത്തളങ്ങളിൽ നിന്ന് ഒരു കുസൃതിക്കുടുക്ക വിനുക്കുട്ടാ എന്ന് നീട്ടി വിളിക്കുന്നത് കേട്ട് അയാൾ നെഞ്ചു പിഞ്ഞിപ്പറിഞ്ഞിരുന്നു…
കുസൃതിയും വാത്സല്യവും സ്നേഹവും ഇടകലർത്തി , ശിവരഞ്ജിനി തന്നെ വിളിച്ചിരുന്നത് അയാൾക്ക് ഓർമ്മ വന്നു……
വിനായകനെ വിനയചന്ദ്രൻ കൈ നീട്ടി വാങ്ങി……
അയാളുടെ കൈകൾ വിറച്ചു കൊണ്ടിരുന്നു…
വിറക്കുന്ന അധരങ്ങൾ അയാൾ കുരുന്നിന്റെ കൺമഷിപ്പൊട്ട് കുത്തിയ കവിളിൽ ചേർത്തു..
പൗത്രന് ആദ്യ ചുംബനം……….!
കണ്ണീർ വന്ന് കാഴ്ച മറച്ചു കളഞ്ഞത് , വിനയചന്ദ്രൻ അറിഞ്ഞു……
രക്തം, രക്തത്തെ തിരിച്ചറിഞ്ഞതിനാലാകാം, വിനയചന്ദ്രന്റെ മുഖത്തേക്ക് പൈതൽ , ശൈശവ സഹജമായ നോട്ടം നോക്കിക്കിടക്കുക മാത്രം ചെയ്തു……
അയാളവനെ മാറോടു ചേർത്തു……
വിനയചന്ദ്രന്റെ താടിരോമങ്ങൾ വലിച്ചു പറിക്കാനുള്ള ശ്രമത്തിലേക്ക് വിനുക്കുട്ടൻ ശ്രദ്ധ തിരിച്ചു……
പത്തു മിനിറ്റിനകം വിനയചന്ദ്രൻ കുട്ടിയേയും കൊണ്ട് പുറത്തിറങ്ങി..
മുറിക്കകത്തു നിന്നും അയാൾ രക്ഷപ്പെടാൻ വെമ്പൽ കൊള്ളുകയായിരുന്നു…
അയാൾക്കു പിന്നാലെ ശിവരഞ്ജിനിയും പുറത്തേക്ക് വന്നു.
സനോജ് കസേരയിൽ ഇരിപ്പുണ്ടായിരുന്നു… അയാളോട് കുശലം പറഞ്ഞ് യുവാവും…
“അനിയനാ… രാജേഷ്……. ”
അവൾ അച്ഛന് അവനെ പരിചയപ്പെടുത്തി.
” സ്കൂൾ കുട്ടികളുടെ ഓട്ടം ഉണ്ട്… ഒഴിവാക്കാൻ വയ്യ ..,”
രാജേഷ് ക്ഷമാപണസ്വരത്തിൽ പറഞ്ഞു …
“അത് സാരമില്ല…… പോയിട്ടു വാ.”
വിനയചന്ദ്രൻ പറഞ്ഞു……
രാജേഷ് മടിയോടെ ഒതുക്കു കല്ലുകൾ കയറിപ്പോയി…
” എന്താ രാഹുലിന്റെ പ്രശ്നം … ?”
വിനയചന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കി……
” സ്പൈനലിന് ഇഷ്യൂ ഉണ്ട്… അതാണ് മെയിൻ… ”
അവൾ നിലത്തു നോക്കിപ്പറഞ്ഞു……
വിനയചന്ദ്രന് വീണ്ടും ശ്വാസം മുട്ടിത്തുടങ്ങി……
” ടീച്ചേഴ്സ് സഹായിച്ചിരുന്നു… പിന്നെ ഇവിടുത്തെ ഒരു ട്രസ്റ്റ് സഹായിക്കാനായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്…… അതൊന്നും എവിടെയും എത്തിയിട്ടില്ല… ”
അവളത് പറഞ്ഞത് നിർവ്വികാരമായിട്ടായിരുന്നു…
വിനയചന്ദ്രൻ പൂർണ്ണമായും തളർന്നിരുന്നു…
തന്റെ മകളുടെ ഭർത്താവ് , എന്തിന് മകൻ തന്നെ ചികിത്സക്കായി സാമ്പത്തിക സഹായം ഇരന്നു തുടങ്ങിയത്, അയാളുടെ തലച്ചോറു വരെ ശിഥിലമാക്കാൻ തക്കതായ കാര്യമായിരുന്നു..
സനോജ് അയാളെ ഒന്നു നോക്കി…
താൻ വെറും പുഴു മാത്രമാണെന്ന് വിനയചന്ദ്രന് തോന്നി..
തറവാട്ടു മഹിമയുടെയും ആഢ്യത്വത്തിന്റെയും പിൻബലത്തിൽ മാത്രം നെഗളിച്ചു നടന്നിരുന്ന പുഴു…
ജ്യേഷ്ഠനു മരുന്നു വാങ്ങാനും ഭക്ഷണം കൊടുക്കാനും മുച്ചക്രം ഉരുട്ടാൻ പോയ അനിയന്റെ ഏഴയലത്തുപോലും തനിക്ക് സ്ഥാനമില്ലെന്നറിഞ്ഞ് അയാൾ ഹൃദയം വെടിച്ചു കീറി തൊലിയുരിഞ്ഞു നിന്നു…
തന്റെ ന്യായവാദങ്ങൾ തെറ്റായിരുന്നു… !
മകളെ വെറുക്കാനുണ്ടായ കാരണം അയാൾ മരിച്ചു കിടന്ന മനസ്സിൽ വെറുതെ മാന്തി നോക്കി…
ഗുരുനാഥനെ പ്രേമിച്ചത് തെറ്റ്…… !
ഗുരുനാഥനെ കാമിച്ചത് തെറ്റ്…… !
കാഞ്ചനയുടെ മകൾ എന്നതിലായിരുന്നു , വെറുപ്പധികവും……
അമ്മ ചെയ്തത് തന്നെ മകളും ചെയ്തപ്പോൾ പിന്നീടൊന്നും താൻ ആലോചിച്ചില്ല…
അതൊരു വലിയ കാരണമാക്കി കൊട്ടിഘോഷിച്ച്, സ്വയം നശിച്ച നീ എന്തു നേടി…….?
ശിവരഞ്ജിനി കാഞ്ചനയുടെ മാത്രമല്ല, നിന്റെയും കൂടി മകളായിരുന്നു..
നീ നിന്റെ ദൗത്യവും കടമയും മറന്നു വിനയചന്ദ്രാ…….
മനസ്സാക്ഷിയുടെ പരിഹാസ വാക്കുകളേറ്റ്, ആത്മനിന്ദയാൽ അയാളുടെ ശിരസ്സ് കുനിഞ്ഞു..
സനോജ് എഴുന്നേറ്റ കസേരയിലേക്ക് അയാളിരുന്നു…
സനോജിന് ഇരിക്കാൻ വേണ്ടി , ശിവരഞ്ജിനി ചായഗ്ലാസ്സുകൾ വെച്ചിരുന്ന പാത്രം എടുത്തു.
വിനയചന്ദ്രൻ കൈ നീട്ടിയപ്പോൾ അവൾ ഒരു ഗ്ലാസ്സ് എടുത്തു കൊടുത്തു..
പരവേശം കൊണ്ട് , തണുത്ത ചായ അയാൾ ഒരു വലിക്ക് കുടിച്ചു തീർത്തു.
ശിവരഞ്ജിനി ചായഗ്ലാസ്സ് വാങ്ങി അകത്തേക്ക് പോയി…
” മാഷേ… …. ”
സനോജ് വിളിച്ചു..
വിനയചന്ദ്രൻ മിണ്ടിയില്ല…
തന്റെ വിളി കൊണ്ടൊന്നും അയാളുടെ തപ്തമായ മനസ്സ് തണുക്കില്ലെന്നറിഞ്ഞ സനോജ് പിന്നീടയാളെ വിളിച്ചില്ല..
വികാര വായ്പോടെ അയാൾ കയ്യിലിരുന്ന കുഞ്ഞിനെ ചുംബിച്ചുകൊണ്ടിരുന്നു……
അയാളുടെ രോമനിബിഡമായ താടിയുടെ സ്പർശനമേറ്റതും വിനുക്കുട്ടൻ ഇക്കിളി കൊണ്ട് ചിരി തുടങ്ങിയിരുന്നു…
സനോജ് അവരുടെ പ്രകടനങ്ങളിലേക്ക് എത്തിനോക്കി മന്ദഹസിച്ചു നിന്നു…
ശിവരഞ്ജിനി തിരികെ വന്നു……
” നീയിരിക്കെടാ… ”
പിഞ്ചുപൈതലിന്റെ സാമീപ്യത്താൽ ലാഘവം വന്ന മനസ്സോടെ വിനയചന്ദ്രൻ പറഞ്ഞു……
സനോജ്, ഒരു വിളറിയ ചിരിയിലതൊതുക്കി..
” ഞാൻ ഉടനെ വരും…… രാഹുലിനെ പറഞ്ഞ് മനസ്സിലാക്കുക… നാട്ടുകാരോട് ഇരന്നു ചികിത്സ നടത്താൻ ഞാൻ മരിച്ചിട്ടില്ലല്ലോ …… ”
അവളുടെ കയ്യിലേക്ക് കുഞ്ഞിനെ തിരികെ കൊടുക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.
ശിവരഞ്ജിനി അച്ഛനെ ഒന്നു നോക്കി……
” ചിലപ്പോൾ ഇവനാകും വരിക………. കൂടെപ്പോന്നാൽ മതി……”
സനോജിനെ നോക്കി വിനയചന്ദ്രൻ പറഞ്ഞു.
ഇതാരാണ് എന്നൊരു ചോദ്യം അവളുടെ മിഴികളിൽ കണ്ട് അയാൾ തുടർന്നു……
“നിന്റെ ചേട്ടനായിട്ടു കണ്ടാൽ മതി… ”
ഇത്തവണ ചിതറിയത് സനോജിന്റെ ഹൃദയമായിരുന്നു ……….
എത്ര നിയന്ത്രിച്ചിട്ടും തന്റെ മിഴികൾ തൂവിപ്പോയതറിഞ്ഞ് ശ്വാസം വിലങ്ങി അവൻ നിന്നു…
അനാഥത്വത്തിനിടെ ഒരു മണിക്കൂർ സമയത്തിനുള്ളിൽ അച്ഛനും ജ്യേഷ്ഠനും ഒരുപോലെ കൺമുന്നിലവതരിച്ച അവിശ്വസനീയതയിൽ ശിവരഞ്ജിനിയും വിഭ്രാന്തിക്കടിപ്പെട്ടതുപോലെ നിന്നു…
അച്ഛൻ ഒരാളെക്കുറിച്ച് അങ്ങനെ പറയണമെങ്കിൽ അത് അത്രയ്ക്ക് വിശ്വാസത്തിലെടുക്കേണ്ട കാര്യമാണെന്ന് അവൾക്കറിയാമായിരുന്നു…
” നിന്റെ അക്കൗണ്ട് പഴയതു തന്നെയാണോ…? ”
” അതൊക്കെ ഫ്രീസ് ആയി..”
അവൾ പറഞ്ഞു……
” എന്റെ നമ്പർ മാറിയിട്ടില്ല…… നീ അതിലേക്ക് ഏതാണെന്നു വെച്ചാൽ അയക്ക്…”
“ഉം… ”
അവൾ മൂളി…
” അവനോട് ദുരഭിമാനമൊന്നും വേണ്ട എന്ന് പറഞ്ഞേക്ക്… നിനക്ക് അവകാശപ്പെട്ടതു തന്നെയാ……. ”
വിനയചന്ദ്രൻ പറഞ്ഞു.
ഒരു വിശ്വാസക്കുറവ് മകളുടെ മുഖത്ത് അയാൾ കണ്ടു…
“എന്താ മോളേ ….?”
” ഒന്നുമില്ലച്ഛാ… ”
അവൾ പറഞ്ഞൊഴിയാൻ ശ്രമിച്ചു……
” കാര്യം പറയെടാ… …. ”
ആ സമയം അയാൾ പഴയ വിനയചന്ദ്രനായി… ….
“രാജീവങ്കിൾ ഇവിടെ വന്നിരുന്നു… ”
ഒരു കൊള്ളിയാൻ വിനയചന്ദ്രന്റെ ഉള്ളിലൂടെ പാഞ്ഞു പോയി……
അതേ നടുക്കത്തോടെ സനോജ് അയാളെ നോക്കി…
” രാജീവോ……..? ”
നടുക്കം വിട്ടുമാറാതെ വിനയചന്ദ്രൻ ചോദിച്ചു……
” ഉം………. ”
അവൾ മൂളി… ….
“എന്താ അവൻ പറഞ്ഞത്… ? എന്തിനാ അവനിവിടെ വന്നത് … ?”
ചോദ്യങ്ങളുമായി വിനയചന്ദ്രൻ അവളിലേക്ക് , എഴുന്നേറ്റടുത്തു……
“അങ്ങനെ ഒന്നുമില്ലച്ഛാ……………”
അയാളുടെ ഭാവമാറ്റം കണ്ട് പേടിയോടെ അവൾ പറഞ്ഞു……
” എന്നാലങ്ങനെയുണ്ട്…… മോള് കാര്യം പറ… ”
അവൾ ഭയന്നത് മനസ്സിലാക്കി അയാൾ സ്വരത്തിൽ ശാന്തത വരുത്തി……
” വന്നു… …. ഇരുപതിനായിരം രൂപ തന്നു..”
അവൾ വിക്കി വിക്കി പറഞ്ഞു……
” വേണ്ടാന്ന് പറഞ്ഞതാ……… ”
അവൾ പണം മേടിച്ചതിൽ വിനയചന്ദ്രന് ഒന്നും തോന്നിയില്ല..
അവസ്ഥ അതാണ്… !
” പറ എന്നിട്ട്……….?”
അയാൾ ഉദ്വേഗം കൊണ്ട് മുഖം അവളിലേക്കടുപ്പിച്ചു…….
ഒരു പൊട്ടിക്കരച്ചിൽ അവളിൽ നിന്നുണ്ടായി……….
“അച്ഛ…… എന്നെ വഴക്കു പറയല്ലേ… ….”
പറഞ്ഞു കൊണ്ട് ശിവരഞ്ജിനി അയാളുടെ ദേഹത്തേക്ക് വീണു……
അവളപ്പോൾ കൊച്ചുകുട്ടിയായിരുന്നു…
അയാളവളുടെ വിനുക്കുട്ടനും…
“കരയണ്ടെടാ… …. ”
വിനയചന്ദ്രൻ അവളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു……
സനോജ് വീണ്ടും നിറഞ്ഞ മിഴികൾ, അയാൾ കാൺകെ തന്നെ തുടച്ചു… ….
“ആന്റിയാ പൈസ തന്നത്……. ഞാൻ കുറേ വേണ്ടാന്ന് പറഞ്ഞതാ… ”
കരച്ചിലിനിടയിൽ അവൾ പറഞ്ഞു……
” ആര്… ? അഭിരാമിയോ… ?”
വിനയചന്ദ്രൻ ചോദിച്ചു …
” അല്ല… വേറൊരാന്റി………?”
ഒരു കൊള്ളിയാൻ കൂടെ മിന്നി…….
അടുത്ത നടുക്കത്താൽ വിനയചന്ദ്രൻ സനോജിനെ നോക്കി…
അവളുടെ അടുത്ത വാക്കിനായി അവൻ ചെവി വട്ടം പിടിക്കുന്നത് അയാൾ കണ്ടു …
” മോള് കരയാതെ കാര്യം പറയെടാ ചക്കരേ…”
ഉള്ളിലെ നടുക്കവും ആകാംക്ഷയും പുറത്തു കാണിക്കാതെ വിനയചന്ദ്രൻ മകളുടെ നെറുകയിൽ മുത്തി… ….
അച്ഛൻ ശാന്തനായി എന്നറിഞ്ഞതും അവൾ തുടർന്നു…
” മാഷിന് അപകടം പറ്റി , അഞ്ചാറു മാസം കഴിഞ്ഞാണ് അവരാദ്യം വന്നത്. അന്ന് പതിനായിരം രൂപ തന്നു… ”
മാഷെന്ന് അവൾ ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് അയാൾക്ക് മനസ്സിലായി……
“പണത്തിന്റെ കാര്യം വിട് മോളെ… അവരെന്താ പറഞ്ഞത്………. ? ”
പണം വാങ്ങിയ പ്രശ്നത്തിലാണ് താൻ ദേഷ്യപ്പെട്ടത് എന്ന് കരുതിയാണ് മകൾ സംസാരിക്കുന്നതെന്ന് വിനയചന്ദ്രന് മനസ്സിലായി…
ശിവരഞ്ജിനി അയാളുടെ നെഞ്ചിൽ നിന്നും അടർന്നു……
അയാളുടെ മുഖത്തു നോക്കി അവൾ തുടർന്നു…
“ആദ്യം വന്നപ്പോഴും ആ ആന്റി ഉണ്ടായിരുന്നു…… അമ്മയുടെ കൂട്ടുകാരിയാണെന്നാ പറഞ്ഞത്…… അമ്മയ്ക്ക് എന്നെ കാണാൻ ആഗ്രഹമുണ്ടെന്നും എന്റെ മുഖത്തു നോക്കാൻ പറ്റാഞ്ഞിട്ടാണ് വരാത്തതും എന്നാണ് പറഞ്ഞത്… ”
വിനയചന്ദ്രൻ ഒന്നു മൂളി…
” ഒരു ദിവസം അമ്മയെ കൂട്ടി വരും, അമ്മയോട് പിണക്കമൊന്നും വിചാരിക്കണ്ട എന്നാണ് പറഞ്ഞത്…… ”
വിനയചന്ദ്രൻ നിശബ്ദത പാലിച്ചു……
“പിന്നെ വന്നത് ഒരാഴ്ചയായില്ല…… ”
ശിവരഞ്ജിനി ഒന്നു നിർത്തി……
അവളാ രംഗം മനസ്സിൽ കാണുകയായിരുന്നു…
“അച്ഛന് നിന്നോട് സ്നേഹമൊന്നുമില്ല മോളേ.. പൊറുക്കാൻ കഴിയാത്ത തെറ്റൊന്നുമല്ലല്ലോ മോള് ചെയ്തത്… ? വർഷം നാലാവുകയല്ലേ .?”
മുറ്റത്തെ കസേരയിലായിരുന്നു രാജീവ്… അയാൾക്കരുകിലായി ഒരു സ്ത്രീ ഇരുന്നിരുന്നു …
” കള്ളുകുടി തന്നെയാ എപ്പോഴും… അതിനു പറ്റിയ കുറച്ച് കൂതറകളും ………. ”
ശിവരഞ്ജിനി അത് കേട്ട് , വിനുക്കുട്ടനെ ചുമലിലിട്ട് നിശബ്ദം നിന്നു.
“മോളനുഭവിക്കേണ്ട പണമാ , അയാൾ നശിപ്പിക്കുന്നത്…… ആർക്കൊക്കെയോ വാരിക്കോരി കൊടുക്കുന്നുണ്ട്…… ബോധമില്ലല്ലോ… വല്ലതും ബാക്കിയുണ്ടോന്ന് ആർക്കറിയാം… ”
ഒരു നിമിഷത്തെ ഇടവേളയിൽ രാജീവ് തുടർന്നു..
“രാഹുലിന്റെ ചികിത്സക്ക് കുറച്ചു പണം.. ഒരു വീട്… അതെന്തായാലും അങ്കിൾ ശരിയാക്കി തരും… “
ശിവരഞ്ജിനി പ്രതീക്ഷയോടെ അയാളെ നോക്കി……
” നിന്റെ അച്ഛൻ അമ്പിനും വില്ലിനും അടുക്കില്ല എന്നറിയാമല്ലോ … ലീഗലായി നീങ്ങേണ്ടിവരും. വെറുതെ നാട്ടുകാർ കൊണ്ടുപോകുന്നതിലും നല്ലതല്ലേ… ”
” അച്ഛൻ പാവമാ… അച്ഛനെ എല്ലാവരും പറ്റിക്കും … ”
ശിവരഞ്ജിനി പറഞ്ഞു……
” അതു തന്നെയാ മോളേ പറഞ്ഞു വരുന്നത്…… നല്ലതു പറയാൻ വരുന്ന ഒരു ബന്ധുക്കളെയും കണ്ടു കൂടാ… എന്നോടും മിണ്ടാറില്ല… ”
ശിവരഞ്ജിനി മൗനം പാലിച്ചു……
“എന്റെയൊരു സുഹൃത്ത് അഡ്വക്കറ്റ് ഉണ്ട്.., വിശദമായി ഒന്നും പറയാൻ പറ്റിയില്ല… ഫോണിലാ സംസാരിച്ചത് … മോൾ മൂന്നാലു ഒപ്പിട്ടു തന്നാൽ കാര്യങ്ങൾ വേഗത്തിലാക്കാമെന്നാ അയാള് പറഞ്ഞത് … ”
രാജീവ് മുഖത്തെ കണ്ണട ഒന്നുകൂടി വലതുകയ്യുടെ ചൂണ്ടുവിരലാൽ ഉറപ്പിച്ചു.
” മാത്രമല്ല … നല്ല കുടിയാ… എത്രകാലം ഉണ്ടാകുമെന്ന് …… ”
ശിവരഞ്ജിനി പേടിയോടെ അയാളെ നോക്കി……
രാജീവിന്റെ പ്രലോഭനത്തിനു വഴങ്ങി, വെറും മുദ്രപ്പത്രത്തിൽ ഒപ്പിടുമ്പോൾ രാഹുലിന്റെ ചികിത്സ മാത്രമായിരുന്നു അവളുടെ മനസ്സിൽ..
“ഇനി അങ്കിൾ വരുമ്പോൾ രാഹുലിനെ ഹോസ്പിറ്റലിലാക്കാനായിട്ടേ വരു… അതിന് മോളുടെ അച്ഛന്റെ പണമൊന്നും വേണ്ട…… ”
ശിവരഞ്ജിനിയുടെ മുഖം ഒന്ന് പ്രകാശിച്ചു……
“അങ്കിളിനെവിടുന്നാ മോളേ പണം…… നോക്കട്ടെ, അഭിരാമിയോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട് … അവളെക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു…”
രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…
“സത്യത്തിൽ അവളു വിചാരിച്ചാലും നടക്കാവുന്ന കാര്യങ്ങളേയുള്ളു… ചെയ്യില്ല … പണത്തിനോട് ഇത്ര ആർത്തിയുള്ള തറവാട്ടുകാരെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ”
” ഞങ്ങളിറങ്ങട്ടെ മോളെ… ”
സ്ത്രീയും എഴുന്നേറ്റു…
” കാഞ്ചനമ്മ വിനുക്കുട്ടന് ഒരു സമ്മാനം തന്നു വിട്ടിട്ടുണ്ട്… ”
പറഞ്ഞിട്ട് അവർ തന്റെ ചുമലിൽ കിടന്ന ബാഗിൽ നിന്നും ഒരു ജൂവലറി ബോക്സ് എടുത്തു തുറന്നു .
ഒരു മോതിരമായിരുന്നു അത്…
വിനായകന്റെ മോതിരവിരലിലേക്ക് അതവർ അണിയിച്ചു …
ശേഷം, അവന്റെ കവിളിൽ അരുമയോടെ പിച്ചി , ഒരുമ്മ കൊടുത്തു…….
വിനയചന്ദ്രൻ കസേരയിലേക്കിരുന്നു…
കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി…
തന്റെ മരണം കൊണ്ട് നേട്ടങ്ങൾ ഉള്ളവർ , അവർ തന്നെയാണ് ….
“അച്ഛനെ വിളിക്കാറുണ്ടോ എന്നൊക്കെ അവർ ചോദിച്ചിരുന്നു..”
വിനയചന്ദ്രൻ അത് കേട്ടെങ്കിലും മറുപടി പറഞ്ഞില്ല …
അയാളുടെ ഉള്ളം തിളച്ചുമറിയുകയായിരുന്നു…
എന്നാലും അയാൾ പറഞ്ഞത് ഇങ്ങനെയാണ്…
” മോള് വിഷമിക്കണ്ട… എന്ത് ആവശ്യം വന്നാലും ഇവന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി… ”
വിനയചന്ദ്രൻ അങ്ങനെ പറഞ്ഞതിന്റെ കാരണം സനോജിനു മനസ്സിലായില്ല……
“ആവശ്യത്തിനു മാത്രം വിളിക്കുക…… ചിലപ്പോഴത് വേണ്ടി വരില്ല, അതിനു മുൻപ് നിങ്ങളെ അങ്ങോട്ടു കൊണ്ടു പോകും…… രാഹുലിനോട് കാര്യം പറഞ്ഞു മനസ്സിലാക്കണം .. ”
അവൾ നിശബ്ദം തലയാട്ടി……
സനോജ് പറഞ്ഞു കൊടുത്ത നമ്പർ അവൾ അകത്തു നിന്നും ഫോൺ എടുത്തുകൊണ്ടുവന്ന് സേവ് ചെയ്തു……
യാത്ര പറഞ്ഞു പോകുന്നതിനു മുൻപ്, വിനയചന്ദ്രൻ രാഹുലിനെ ഒന്നുകൂടിക്കണ്ടു…
വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി രാഹുലിന്റെ അച്ഛനും അടുത്ത മുറിയിൽ കിടപ്പിലായിരുന്നു……
അയാളെയും കണ്ട് സംസാരിച്ച ശേഷമാണ് വിനയചന്ദ്രനും സനോജും ഇറങ്ങിയത്……
തിരിച്ചിട്ട കാറിൽ വിനയചന്ദ്രൻ കയറി..
ഓട്ടോ സ്റ്റാൻഡിൽ രാജേഷിന്റെ ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു …
സനോജ് കാർ നിർത്തിയതും രാജേഷ് വിനയചന്ദ്രനടുത്തേക്ക് വന്നു…
” ഇറങ്ങി വരാമോ… ? ഒരു ചായ കുടിച്ചിട്ടു പോകാം… ”
വളരെയധികം വിനയാന്വിതമായിരുന്നു അവന്റെ ക്ഷണം……
അത് കേൾക്കാതിരിക്കാൻ വിനയചന്ദ്രന് ആവുമായിരുന്നില്ല..
മൂന്നുപേരും ചായക്കടയിലേക്ക് കയറി …
വിനയചന്ദ്രൻ മേശയുടെ ഒരു വശത്തും സനോജും രാജേഷും മറുവശത്തും ഇരുന്നു……
” ആരാ രാജേഷേ, ബന്ധുക്കളാണോ.?”
ചായ കൊണ്ടുവന്നു വെക്കുന്നതിനിടയിൽ ചായക്കടക്കാരൻ ചോദിച്ചു..
” ശിവേച്ചിയുടെ അച്ഛനാ………”
രാജേഷ് സന്തോഷത്തോടെ പറഞ്ഞു……
രോഗാരിഷ്ടതകളും സാമ്പത്തിക പരാധീനകളും മാത്രമാണ് തന്റെ മകൾ നേരിടുന്ന ആ വീട്ടിലെ പ്രശ്നം എന്ന് വിനയചന്ദ്രന് മനസ്സിലായി……
സ്നേഹമെന്നത് അവിടെ വേണ്ടുവോളമുണ്ട്……
” രാജേഷിനോട് ഒരു കാര്യം പറയാനുണ്ട്…… ”
ചായ കുടിക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.
“എന്താ അച്ഛാ… ?”
രാജേഷ് ചോദിച്ചു……
വിനയചന്ദ്രൻ ചായ വിക്കിപ്പോയി…
ഒന്നോ രണ്ടോ കാഴ്ചകൾ കൊണ്ട് ബന്ധുത്വവും ആദരവും ബഹുമാനവും കൊടുക്കുന്ന, പിടിച്ചു മേടിക്കുന്ന ആളുകളെ അയാൾ ആദ്യമായി കാണുകയായിരുന്നു..
“രാഹുലിനെ ട്രീറ്റ്മെന്റിനായി ഞാൻ ഉടനെ കൊണ്ടുപോകും… അതവനോട് പറഞ്ഞു മനസ്സിലാക്കണം… “
” പണം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്……”
രാജേഷ് അത്രമാത്രം പറഞ്ഞു..
” അതവിടെ ഇരിക്കട്ടെ .. ആവശ്യങ്ങൾ വേറെയുമുണ്ടല്ലോ…… ”
അവനതിന് മറുപടി പറഞ്ഞില്ല…
” മറ്റൊന്നു കൂടി ഉണ്ട് രാജേഷേ… ”
വിനയചന്ദ്രൻ ഗ്ലാസ്സ് കൈവെള്ളയിലിട്ടുരുട്ടി…
” അവളുടെ അമ്മയുമായുള്ള ബന്ധം എന്നോ ഇല്ലാതായതാണ്.. അവളുടെ പേരു പറഞ്ഞ് ഇനി ആരും അവളെ കാണാതിരിക്കാൻ ശ്രദ്ധിക്കണം…… അവരുടെ ഉദ്ദേശം നല്ലതല്ല…”
” എനിക്കറിയാം.. അന്ന് വന്നവരുടെ പേരിൽ ഞാൻ ചേച്ചിയോട് , ആ കാര്യം പറഞ്ഞു പിണങ്ങിയതാണ്…… ”
രാജേഷ് പറഞ്ഞു……
” അവരെ കൂട്ടാൻ ഇവനേ വരൂ… എനിക്ക് യാത്ര പറ്റാതായി…… ”
സനോജിനെ നോക്കി വിനയചന്ദ്രൻ മുൻകൂർ ജാമ്യമെടുത്തു……
” അതൊന്നും ഓർത്ത് പേടിക്കണ്ട… ”
രാജേഷ് എഴുന്നേറ്റു .
വിനയചന്ദ്രൻ ചായയുടെ പണം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ രാജേഷ് സമ്മതിച്ചില്ല …..
” അതിന്റെ പേരിൽ തർക്കം വേണ്ട രാജേഷേ… രണ്ടു പേരും തരണ്ട…… ഇത് എന്റെ സന്തോഷം… ”
കേട്ടു നിന്ന ചായക്കടക്കാരൻ സന്തോഷത്തോടെ പറഞ്ഞു.
“ചേട്ടൻ നന്നായി പഠിക്കുമായിരുന്നു.. അവനു വേണ്ടിയാ ഒരു കണക്കിൽ കുടുംബം ജീവിച്ചതു തന്നെ.. അവന്റെ കാര്യങ്ങൾക്കായിരുന്നു മുൻഗണന… അതുകൊണ്ട് സഹോദരിമാരുടെ കല്യാണം തന്നെ വൈകിയാ നടന്നത്.
അവനിങ്ങനെ സംഭവിച്ചപ്പോൾ എല്ലാവരും തകർന്നു പോയി… ”
കാറിനടുത്തു വെച്ച് രാജേഷ് പറഞ്ഞു……
” ഇനി കഴിഞ്ഞു പോയത് ഓർക്കണ്ട..”
വിനയചന്ദ്രൻ അവനെ ആശ്വസിപ്പിക്കുന്നതു പോലെ പറഞ്ഞു..
അവനോടു യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ വിനയചന്ദ്രൻ അല്പം ആശ്വാസത്തിലായിരുന്നു…
” നല്ല മനുഷ്യൻമാരും നാട്ടിലുണ്ടല്ലേ മാഷേ… ?”
സനോജ് ചിരിയോടെ ചോദിച്ചു……
” ഈ ലോകം അവസാനിക്കാതിരിക്കുന്നത് അതുകൊണ്ടല്ലേടാ… ”
കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു..
” വീടൊന്ന് വൃത്തിയാക്കണം.. പെയിന്റടിക്കണം… ”
വിനയചന്ദ്രൻ പറഞ്ഞു……
” ചെന്നിട്ട് ഏർപ്പാടാക്കാം… ”
” നാളെ വേണ്ട… കാർ കൊടുക്കുന്നതിന് മുൻപ്, നീ കൊച്ചിനേയും കൊണ്ട് വീഗാലാന്റ് കറങ്ങി വാ… കുട്ടികൾക്ക് കൊടുത്ത ആശയല്ലേ… ”
സനോജ് മൂളുക മാത്രം ചെയ്തു……
” എനിക്ക് കുടുംബക്കാരെ കുറച്ചുപേരെ കാണാനുണ്ട്…… അവിടെയും ഇവിടെയുമായി കിടക്കുന്ന സ്ഥലങ്ങളിലൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം…… മൂന്നാലു ദിവസം പിടിക്കും…… ആ സമയത്ത് വീട് വൃത്തിയാക്കാം..”
സനോജ് അതിനും മൂളി..
” നീ ഏർപ്പാടാക്കിയ ആ ചെക്കനേയും ഒഴിവാക്കിയേക്ക്……. ”
കുറച്ചു നേരം കാറിനുള്ളിൽ നിശബ്ദതയായിരുന്നു..
” മോൾ ഒപ്പിട്ട പേപ്പറൊക്കെ പ്രശ്നമാകുമോ മാഷേ…….? ”
വിനയചന്ദ്രൻ ആ കാര്യം മാത്രം സംസാരിക്കാത്തത് മനസ്സിലാക്കി സനോജ് ചോദിച്ചു……
” നിലവിൽ കുഴപ്പമില്ല… ഞാൻ മരിച്ചാൽ പ്രശ്നമാണ്… ”
അയാൾ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു..
******* ******* ***** ******
രാത്രി താഹിറിന്റെ കോൾ വന്നതു മുതൽ രാജീവ് അസ്വസ്ഥനായിരുന്നു…
അയാൾ ഓഫിസിലേക്ക് പോകുവാനായി കാറിലായിരുന്നു..
സിഗ്നൽ കാത്തു കിടക്കുമ്പോൾ അയാളൊരു കാഴ്ച കണ്ടു..
തൊട്ടടുത്ത കാറിലിരുന്ന് ചുംബിക്കുന്ന രണ്ട് കൗമാരക്കാർ……
അതിലൊരാൾ അനാമികയാണെന്ന് കണ്ട് രാജീവ് നടുങ്ങി…
അനാമിക…..!
തന്റെ സ്വപ്നങ്ങൾ ഓരോന്നായി തകർന്നു തുടങ്ങുന്നത് അയാളറിഞ്ഞു …
പാടില്ല………!
അയാളുടെ മനസ്സ് മുരണ്ടു..
സിഗ്നൽ കടന്ന് യു ടേൺ എടുത്ത് രാജീവ് കാർ തിരിച്ചു..
വിടില്ല രണ്ടിനേയും… ….!
അയാളുടെ മനസ്സിൽ പക തിളച്ചുകൊണ്ടിരുന്നു ..
മുറ്റത്ത് കാർ വന്ന് നിൽക്കുന്നത് കണ്ട് കാഞ്ചന വാതിൽ തുറന്നു…
വലിഞ്ഞു മുറുകിയ മുഖത്തോടെ അയാൾ ധൃതിയിൽ അകത്തേക്ക് കയറി…
” അനാമിക എവിടെ… ….? ”
” അവൾ കോളേജിൽ………. ”
പറഞ്ഞു തീരുന്നതിനു മുൻപ്, കാഞ്ചനയുടെ കവിളിൽ അടിവീണു…
കാഞ്ചന ഞെട്ടലോടെ അയാളെ നോക്കി…
“എന്നെ വിഡ്ഡിയാക്കാൻ നിൽക്കരുത്..”
കോപാകുലനായി അയാൾ പല്ലുകൾ ഞെരിച്ചു..
” നീ കാര്യം പറ………..”
അടി കൊണ്ട കവിൾ തിരുമ്മി കാഞ്ചനയും ദേഷ്യപ്പെട്ടു……
അല്പം ശാന്തനായി താൻ കണ്ട കാര്യം രാജീവ് അവളോട് പറഞ്ഞു.
ജിത്തുവാണെന്ന് അറിയാമായിരുന്നുവെങ്കിലും കാഞ്ചന ഇങ്ങനെയാണ് പറഞ്ഞത്……
” നീ കണ്ടത് വേറെ വല്ലവരെയും ആയിരിക്കും…… “
” തിമിരം ബാധിച്ചവനല്ല ഞാൻ… അവളെ എവിടെ കണ്ടാലും എനിക്കറിയാം… ”
രാജീവ് ആ പറഞ്ഞത് സത്യമാണെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു..
“ആണെങ്കിൽ തന്നെ അതിലിത്ര ദേഷ്യപ്പെടാനും തല്ലാനും എന്തിരിക്കുന്നു. ? നമ്മളു പഠിച്ച കാലമാണോ ഇപ്പോൾ……..?”
കാഞ്ചന വിഷയം ലഘൂകരിക്കാൻ ശ്രമിച്ചു.
” നീയുംകൂടി അറിഞ്ഞോണ്ടാണ് ഇതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു…… ഇപ്പോൾ തീർച്ചയായി… ”
” നീ വെറുതെ………. ”
” വെറുതെയല്ല……. രാജീവിന്റെ പണം കൊണ്ട് കൊഴുത്തത് രാജീവിന്റെ സ്വന്തമാ…”.
അയാൾ കണ്ണട ഒന്നുകൂടി മുഖത്തുറപ്പിച്ചു.
കാഞ്ചന ഒരു നിമിഷം മിണ്ടിയില്ല…
” അവൾ കുഞ്ഞല്ലേടാ… ”
അയാളെ അനുനയിപ്പിക്കാൻ അവൾ ഒരു ശ്രമം കൂടി നടത്തി.
” നിനക്കവൾ കുഞ്ഞായിരിക്കും…… രാജീവിനവൾ വികാരമാണ്…… അതു കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളൂ..”
പ്രതീക്ഷിച്ചതാണെങ്കിലും കാഞ്ചന ഒന്നു നടുങ്ങി…
“അല്ലെങ്കിൽ എനിക്കൊന്ന് കിടന്നു തന്നിട്ട് നിന്റെ മോളോട് എവിടെയാണെന്ന് പൊയ്ക്കോളാൻ പറയെടീ.”
പല്ലുകൾക്കിടയിലൂടെ ഒരു വിടന്റെ ചിരിയോടെ അയാൾ പറഞ്ഞു..
“രാജീവ്……..”
കാഞ്ചനയുടെ ശബ്ദമുയർന്നു…
” വിനയചന്ദ്രനെ ഇട്ടിട്ടു, കണ്ടവന്റെ കൊച്ചിന്റെ കൈക്കു പിടിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ, അബദ്ധം പറ്റിയെന്നു പറഞ്ഞു വന്നു കയറുമ്പോൾ നീ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്……
രാജീവ് എന്റെ ദൈവമാണ്.. കൺകണ്ട ദൈവം… ”
കാഞ്ചന ഉത്തരം മുട്ടി നിന്നു…
” അന്ന് നിന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്ന് ഞാൻ പറയുന്നില്ല.. പക്ഷേ, അവിടുന്നിങ്ങോട്ട് ഓരോ കോപ്പുലേഷനും ലക്ഷങ്ങൾ വിലയിട്ടാലും നിങ്ങൾക്കു വേണ്ടി ഞാനൊഴുക്കി കളഞ്ഞ പണത്തിനോളം വരില്ല ഒന്നും… ഒന്നും… ”
അവസാന വാചകം അയാൾ ഊന്നിയാണ് പറഞ്ഞത്…
കാഞ്ചന അയാളെ തടയിടാനുള്ള വഴികൾ മനസ്സിൽ പരതിക്കൊണ്ടിരുന്നു…
“ആ കൺ കണ്ട ദൈവം ഒരു മോഹം പറയുവാ… ഒരേയൊരു മോഹം… ”
വലതു കൈയുടെ ചൂണ്ടുവിരലാൽ കണ്ണട രാജീവ് ഒന്നുകൂടി ഉറപ്പിച്ചു.
” ലക്സ് ഇന്റർനാഷണലിന്റെ സോപ്പിട്ട് ഒന്ന് കുളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് അവളോട് പറഞ്ഞു കൊടുക്ക് കാഞ്ചനാ…… ”
കാഞ്ചന അടിമുടി കത്തിപ്പുകഞ്ഞ് നിന്നു..
“അവൾക്ക് മൂടും മുലയും മുളച്ചു തുടങ്ങിയ കാലം തൊട്ട് , നിന്നെ ഭോഗിക്കുമ്പോഴും അവളായിരുന്നു എന്റെ മനസ്സിൽ … ”
രാജീവ് മന്ത്രണം പോലെ പറഞ്ഞു……
” ഒരു തവണ കൊണ്ട് , ആസക്തി തീരില്ല .. എന്നാലും പലിശയെങ്കിലും എനിക്ക് കിട്ടണ്ടേ…. ”
” തൊടില്ല നീയവളെ……..”
കാഞ്ചന മുരണ്ടു…
ഒരു നിമിഷം അവളുടെ ഭാവമാറ്റം കണ്ട് രാജീവ് പകച്ചു……
“എന്റെ അവസ്ഥ അവൾക്കു വരാൻ ഞാൻ മരിക്കേണ്ടി വരും രാജീവാ…”
അവളുടെ സംസാരം കേട്ട് രാജീവ് പുച്ഛത്തിൽ ഒന്ന് ചിറി കോട്ടി……
” സ്വന്തം ചോരയിൽ പിറന്ന മകന് രണ്ടെണ്ണം കൊടുത്തോളാൻ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറഞ്ഞവനാ ഞാൻ……… ”
രാജീവ് അവളുടെ താടിയിൽ ബലമായി കുത്തിപ്പിടിച്ച്, മുഖമുയർത്തി..
” എന്റെ ലഹരി പെണ്ണും പണവും മാത്രമാ.. എനിക്ക് മുന്നിൽ തടസ്സമായി വരരുത്… വന്നാൽ……….?”
കാഞ്ചന അയാളുടെ മിഴികളിലെ പക കണ്ടു…….
” സോമനാഥൻ പിള്ള……….! അഭിരാമിയുടെ തന്ത… മരുമകന്റെ വീക്ക്നെസ് തപ്പിയിറങ്ങിയതാ… രണ്ട് പാണ്ടി ഡ്രൈവർമാരുടെ അണ്ണാക്കിലേക്ക് അമ്പതിനായിരം വീതം തള്ളി… പിള്ളയെ ഒറ്റയ്ക്ക് അല്ല ഞാൻ പറഞ്ഞു വിട്ടത്………. ”
രാജീവിനെ ആ രീതിയിൽ കാഞ്ചന ആദ്യമായി കാണുകയായിരുന്നു…
അവൾ അവിശ്വസനീയതയോടെ അയാളെ നോക്കി.
“അതുകൊണ്ട് അമ്മയും മോളും ഈ രാത്രി ഇരുന്ന് ആലോചിക്ക്……. ദൈവത്തിന് രക്ഷിക്കാൻ മാത്രമല്ല, ശിക്ഷിക്കാനുമുണ്ട് അധികാരം… …. ”
ഭിത്തിക്കു നേരെ അവളെ തള്ളിയെറിഞ്ഞു കൊണ്ട് , രാജീവ് വാതിലിനു നേർക്ക് നടന്നു.
ചുമരിലൊന്നിടിച്ച് കാഞ്ചന മുന്നോട്ടാഞ്ഞു..
അയാൾ വാതിൽക്കലെത്തി തിരിഞ്ഞു……
” അല്ലെങ്കിൽ ഇറങ്ങിക്കോണം തീരുമാനം മറിച്ചാകുന്ന നിമിഷം… …. ”
സിറ്റൗട്ടിൽ നിന്ന് അയാളുടെ രൂപം മറഞ്ഞതും കാഞ്ചന സെറ്റിയിലേക്കിരുന്നു…
അനാമിക സമ്മതിക്കില്ലെന്ന് നൂറിൽപ്പരം ശതമാനം ഉറപ്പ്.
സമ്മതിച്ചാലും പ്രശ്നം തീരണമെന്നില്ല..
അവളെങ്കിലും രക്ഷപ്പെടട്ടെ .!
അവൾ ടേബിളിൽ കിടന്ന ഫോൺ എടുത്തു……
തുടരെത്തുടരെ വാട്സാപ്പ് നോട്ടിഫിക്കേഷൻ വരുന്നതു കണ്ട്, രാജീവ് ഫോണെടുത്തു നോക്കി……
കാഞ്ചന… !
ആദ്യം വന്ന വോയ്സ് അയാൾ ഓപ്പൺ ചെയ്തു.
“പുതിയ വെപ്പാട്ടിക്കു വേണ്ടി ഒഴിയണം അല്ലേ രാജീവ്…? ”
” ഇറ്റ്സ് മൈ ബിസിനസ്സ്… ”
അയാൾ മറുപടി കൊടുത്തു.
പിന്നീടു വന്നത് അനാമികയുടെ കുറച്ച് ചിത്രങ്ങളായിരുന്നു..
അതിൽ ചിലതിലൊക്കെ രാജീവും ഉണ്ടായിരുന്നു..
അതിൽ ബ്രായും പാവാടയും മാത്രം ധരിച്ച അനാമികയുടെ ഒരു ഫോട്ടോ കണ്ട് അയാൾ ഒന്നു നടുങ്ങി..
താൻ ഒളിച്ചു നിന്നെടുത്ത ചിത്രം .!
അതെങ്ങനെ അവളുടെ കയ്യിൽ… ?
അയാൾ കാർ ഒതുക്കി…
ഫോണിലെ പ്രൈവറ്റ് ഫോൾഡർ തംബ് പ്രസ്സ് ചെയ്ത് അയാൾ തുറന്നു..
അതിൽ വേറെയും ചിത്രങ്ങളുണ്ടായിരുന്നു……
അടുത്ത നിമിഷം അവളുടെ വോയ്സ് മെസ്സേജ് വന്നു..
” ക്യാമറാമാൻ രാജീവിനൊപ്പം എന്റെ മകൾ അനാമിക… ”
അയാൾ വാട്സാപ്പ് കട്ട് ചെയ്ത് അവളെ വിളിച്ചു…
കാഞ്ചന ഫോൺ എടുത്തില്ല..
” ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാൽ, ഞാനതൊക്കെ എവിടെയൊക്കെ കൊടുക്കുമെന്ന് പറയാൻ പറ്റില്ല രാജീവ് …
പിഴച്ചു പെറ്റവൾക്കും അവളുടെ കൊച്ചിനും ഞാനൊരു വിലയിടും…… നീയും രാത്രി ഇരുന്ന് ആലോചിക്ക്… ”
രാജീവ് കാറിലിരുന്ന് വിയർത്തു……
അടുത്ത വോയ്സ് പിന്നാലെ വന്നു.
ഒരു ചിരിയുടെ അകമ്പടിയോടെ അവളുടെ സ്വരം അയാൾ കേട്ടു.
” സംഗതി പോക്സോയാ അല്ലേ രാജീവ്… ”
നെറ്റി വിയർത്ത് അയാൾ സീറ്റിലേക്ക് ചാരി..
അയാൾ ഫോണിൽ ടൈപ്പ് ചെയ്തു.
“വെയ്റ്റ്……..”
******** ****** ******* *******
ടീ ഷർട്ടിന്റെ കൈ ഭാഗത്ത് , മുറിവേറ്റ ഭാഗം ഒന്നമർത്തി അജയ് ചെരിഞ്ഞു നോക്കി……
ലൈറ്റ് ഓഫാക്കാതെ തന്നെ കാർ കിടന്നിരുന്നു……
വലതു കൈ റോഡിൽ കുത്തി അഴിഞ്ഞുലഞ്ഞ മുടിയോടെ ആയാസപ്പെട്ട് അഭിരാമി എഴുന്നേൽക്കുന്നതിനിടയിൽ അജയ് അവളെ പിടിച്ചുയർത്തി..
വന്നതാര് എന്ന ഉദ്വേഗത്തോടെ താഹിറും കൂട്ടാളികളും കാറിനു നേർക്ക് അടിവെച്ചടുത്തു..
റോഡിൽ വീണു കിടന്ന ബാഗ് കുനിഞ്ഞെടുത്ത് , അഭിരാമിയേയും ചേർത്തു പിടിച്ച് അജയ് പിന്നിലേക്ക് ചുവടു വെച്ചു……
വന്ന കാറിന്റെ കോ- ഡ്രൈവർ സീറ്റിന്റെ വശത്തു തട്ടി, അവർ നിന്നു..
ആ നിമിഷം തന്നെ കാറിന്റെ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു…
ഹെഡ്ലൈറ്റ് ഇരുളിനെ തുളച്ച് മുന്നോട്ടു പോയിക്കൊണ്ടിരുന്നു..
തുറന്ന ഡോറിലൂടെ ഒരാൾ പുറത്തേക്കിറങ്ങി……
അരണ്ട വെളിച്ചത്തിൽ അയാളെ താഹിർ കണ്ടു..
നെൽസൺ……… !
താഹിറിന്റെ മുഖം പ്രകാശിച്ചു.
“അളിയോ…… ”
വിളിച്ചു കൊണ്ട് താഹിർ അയാളിലേക്കടുത്തു.
” ശത്രുവല്ല… ”
നെൽസൺ കാറിന്റെ മുൻവശം ചുറ്റി വരുന്നതിനിടയിൽ അജയ് യേയും അഭിരാമിയേയും നോക്കി പറഞ്ഞു……
പരിചയമുള്ളതു പോലെ തോന്നിയ ആ മുഖം മനസ്സിൽ തിരഞ്ഞ് അജയ് മടിച്ചു നിന്നു…
താഹിറിന്റെ മുഖം ഒന്ന് ചുളുങ്ങി…
“അതെന്നാ ഇടപാടാടാ..”
ഇടം കൈയ്യുടെ ചൂണ്ടുവിരൽ ചെവിയിൽ തിരുകി, കറക്കിക്കൊണ്ട് താഹിർ മുന്നോട്ടു വന്നു..
” സീസറിനുള്ളത് സീസറിന്……. ”
അത് ശ്രദ്ധിക്കാതെ നെൽസൺ ബാക്കിലെ ഡോർ തുറന്നു..
അജയ് അഭിരാമിയെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചതും താഹിർ ഡോർ ചവിട്ടിയടച്ചു.
അടുത്ത നിമിഷം അടിപൊട്ടി…
കവിൾതിരുമ്മി താഹിർ റോഡിലേക്ക് ഒന്നു വേച്ചു…
കൂട്ടാളികൾ പാഞ്ഞു വന്നു…
” അടുത്തു പോകരുത്..”
നെൽസന്റെ മുന്നറിയിപ്പ് വന്നു……
” നെൽസാ…… ഇത് എന്റെ ക്വട്ടേഷനാ… നീ നിന്റെ പാടു നോക്കി പോ… …. ”
” ഇത് ഒടേ തമ്പുരാന്റെ ക്വട്ടേഷനാ താഹിറേ… ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം…… ഇവരെ സേഫ് ആക്കിയിട്ടു വേണം എനിക്ക് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ… ”
നെൽസൺ പറഞ്ഞു……
” നിന്നെ ഉറക്കിയിട്ടാണെങ്കിലും ഞാനിവരെ കൊണ്ടു പോകും … ”
താഹിർ അവനിലേക്കടുത്തു..
“പുലിയെ പിടിച്ച് കറിവെച്ചു തിന്നുന്ന നാട്ടിൽ വന്ന് പുലിവേഷം കെട്ടി പേടിപ്പിക്കല്ലേ താഹിറേ… ”
പറഞ്ഞു കൊണ്ട് നെൽസൺ കീശയിൽ നിന്നും ഫോണെടുത്തു …
” നീ മൂന്നാർ കടന്ന് പോകണോ എന്ന് ഞാൻ തീരുമാനിക്കും… ഏത് വേണം..?”
നെൽസൺ പറഞ്ഞിട്ട് വാതിൽ തുറന്നു പിടിച്ചു..
അഭിരാമി ആദ്യം കയറി…
ബാഗ് സീറ്റിലേക്കിട്ട് അജയ് പിന്നാലെ കയറി…
തങ്ങളെ രക്ഷപ്പെടുത്താൻ വന്നയാളെ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല…
” നീ പണി മേടിച്ചു കെട്ടും ട്ടോ… “
താഹിർ ഭീഷണിപ്പെടുത്തി……
വാതിലടച്ച് നെൽസൺ തിരിഞ്ഞു……
“ഇപ്പോൾ ഈ നിമിഷം എന്തെങ്കിലുമുണ്ടെങ്കിൽ തീർത്തോളണം..”
പറഞ്ഞിട്ട് നെൽസൺ അവനടുത്തേക്ക് വന്നു.
” ഒന്ന് ഒതുങ്ങിയെന്നു കരുതി ഞാൻ വിശുദ്‌ധനായിട്ടൊന്നുമില്ല………. ”
റോഡിൽ നിന്ന മറ്റുള്ളവരോടായി നെൽസൺ പറഞ്ഞു.
“ഈ പണി ഇവിടം കൊണ്ട് നിർത്തിക്കോണം…… ഇതിന്റെ എല്ലാ സുഖവും അറിഞ്ഞിട്ട് പറയുകയാണെന്ന് കരുതിയാൽ മതി…… ”
അയാൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വന്നു ..
” താഹിറേ… മഞ്ഞു കൊള്ളാതെ നാടു പിടിക്കാൻ നോക്കടാ… ”
പറഞ്ഞിട്ട് നെൽസൺ കാർ സ്റ്റാർട്ട് ചെയ്തു.
റോഡിലിട്ടു തന്നെ അയാൾ കാർ വട്ടം തിരിച്ചു …
“പട്ടിക്കഴുവേറി മോൻ.. ”
പല്ലു ഞെരിച്ചു കൊണ്ട് താഹിർ കീശയിൽക്കിടന്ന ഫോണെടുത്തു……
കാറിനുള്ളിൽ നിശബ്ദതയായിരുന്നു……
ചുരിദാറിന്റെ ടോപ്പുയർത്തി, അഭിരാമി അജയ് യുടെ മുഖം തുടച്ചു..
“അജൂട്ടാ… ”
അവളവന്റെ മുഖം പിടിച്ച് മാറിലേക്ക് ചേർത്തു…
” അവർ നിങ്ങളെ തല്ലിയോ………? ”
മുന്നിൽ നിന്ന് നെൽസൺ ചോദിച്ചു …
” ഉം… ”
അജയ് അവളുടെ മാറിൽ നിന്ന് അടർന്ന് മൂളി ..
“എനിക്ക് പരിചയമുള്ള ഒരു ക്ലിനിക്ക് ഉണ്ട് , ഒന്ന് കാണിച്ചിട്ടു പോകാം… ”
നെൽസൺ പറഞ്ഞു……
ആരും അതിനു മറുപടി പറഞ്ഞില്ല…
ശരവേഗത്തിലാണ് കാർ പാഞ്ഞു കൊണ്ടിരുന്നത്……
വനമേഖലയിൽ നിന്നും പെട്ടെന്ന് പുറത്തു ചാടാനായിരിക്കും അതെന്ന് അജയ് കണക്കു കൂട്ടി ..
” നിങ്ങളെ മനസ്സിലായില്ല………. ?”
ഒരു തരത്തിലും ആലോചനയിൽ അയാളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അജയ് അയാളോട് ചോദിച്ചു……
അടുത്ത നിമിഷം വണ്ടി സഡൻ ബ്രേക്കിട്ടു……
അജയ് യും അഭിരാമിയും ഒരേ സമയം മുന്നോട്ടാഞ്ഞ് തിരികെ വന്നു…
ഒരു കാട്ടുപന്നി റോഡിനു കുറുകെ പാഞ്ഞത് മിന്നായം പോലെ അജയ് യും അഭിരാമിയും കണ്ടു..
കാർ ചലിച്ചു തുടങ്ങി…
” ഇതു കൊണ്ടാണ് അന്ന് നിങ്ങളോട് ഞാൻ രാത്രി വണ്ടി ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് … ”
ഗിയർ ചേഞ്ച് ചെയ്തു കൊണ്ട് നെൽസൺ പറഞ്ഞു……
അജയ്ക്ക് ആളെ ഓർമ്മ വന്നു…
തങ്ങളെ മൂന്നാറിൽ നിന്ന് വട്ടവട എത്തിച്ചയാൾ…….!
അയാൾ തന്നെയാണ് രക്ഷകനായി അവതരിച്ചത്…… !
അയാൾ തന്നെയാണ് തിരികെ കൊണ്ടുപോകുന്നതും… ….
അന്നയാൾക്ക് കൂടുതൽ കൊടുത്ത തുക എവിടെയും നഷ്ടപ്പെട്ടിട്ടില്ല, എന്ന് അവനറിഞ്ഞു…
ക്ലിനിക്കിലെത്തുമ്പോഴേക്കും നെൽസൺ താൻ എത്തിച്ചേരാനുള്ള കാരണം അവരോട് വിശദീകരിച്ചിരുന്നു……
രണ്ടു ദിവസം മുൻപ് അയാൾ ഫാം ഹൗസിൽ തിരക്കി വന്ന കാര്യവും പറഞ്ഞു……
ഫാം ഹൗസിന്റെ മുറ്റത്ത് അന്ന് ടയർ പാടുകൾ കണ്ട കാര്യം അജയ്ക്ക് ഓർമ്മ വന്നു…
ക്ലിനിക്കിന്റെ ചിപ്സ് വിരിച്ച മുറ്റത്ത് കാർ നിന്നു …
“കാര്യങ്ങൾ ഞാൻ പറഞ്ഞോളാം… ”
നെൽസൺ പറഞ്ഞു……
രാത്രിയായതിനാൽ ആരും തന്നെ രോഗികളായി ഉണ്ടായിരുന്നില്ല.
പറയത്തക്ക മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…
അജയ് യുടെ ചുണ്ടും താടിയെല്ലു ചേരുന്ന ഭാഗവും നീരു വെച്ച് തുടങ്ങിയിരുന്നു.
ഉൾക്കവിളിൽ പല്ലു കൊണ്ടും മുറിഞ്ഞിരുന്നു…
അഭിരാമിയുടെ വലതുകൈമുട്ടും വിരലുകളും റോഡിലുരഞ്ഞ് ചെറിയ മുറിവുകൾ മാത്രം …
മുറിവുകൾ ക്ലീൻ ചെയ്തു മരുന്നു പുരട്ടി…
മനസ്സിനേറ്റ മുറിവുകൾ മാത്രം മാരകമായിരുന്നു……
താഹിർ പറഞ്ഞ വാക്കുകൾ അഭിരാമിയുടെ മനസ്സിൽ നിന്നും മാഞ്ഞതേയില്ല……
അജയ് നെ തല്ലാൻ പറഞ്ഞ രാജീവ്…
അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ…
ക്ലിനിക്കിലെ പണം കൊടുത്തതും നെൽസൺ ആയിരുന്നു……
അയാൾ ആരെയോ ഫോൺ ചെയ്യുന്നത് കാറിനടുത്തേക്ക് വന്ന അജയ് കണ്ടു …
” ഭാര്യയാ… ”
അജയ് നോടായി നെൽസൺ, ഫോൺ കട്ടാക്കിയ ശേഷം പറഞ്ഞു..
കാർ വീണ്ടും പറന്നു തുടങ്ങി…
മൂന്നാറിലെത്തിയപ്പോൾ നെൽസൺ കാർ നിർത്തി…
“എന്താ നിങ്ങളുടെ തീരുമാനം…… ? ”
അയാൾ പിന്നോട്ടു തിരിഞ്ഞു ചോദിച്ചു..
“ഞങ്ങളെ വീട്ടിലെത്തിച്ചു തരണം… ”
അജയ് ദീനതയോടെ പറഞ്ഞു.
“നിങ്ങളല്ലാതെ വല്ലവരുടെയും വാക്ക് കേട്ട് ഇങ്ങനെ ഇറങ്ങിത്തിരിക്കുമോ .? അതും കാട്ടുമുക്കിലേക്ക്… ”
അജയ് അഭിരാമിയെ നോക്കുക മാത്രം ചെയ്തു…
” കോടതിയും പൊലീസുമൊക്കെ ഉള്ള നാടല്ലേ അനിയാ ഇത്……. ഇങ്ങനെ പേടിച്ചോടിയാൽ എത്ര കാലം ഓടും..?”
നെൽസൺ കാർ മുന്നോട്ടെടുത്തു…
” താഹിറൊക്കെ വെറും ലോക്കലാ… അല്ലാത്തവർ ആയിരുന്നേൽ നിങ്ങളെ എപ്പോഴോ അവർ കൊന്നുകളഞ്ഞേനേ… “
ചെറിയ ഭയം ഇരുവരിലുമുണ്ടായി……
കാർ വീണ്ടും പറന്നു തുടങ്ങി…
ഇടയ്ക്ക് തട്ടുകടയിൽ വണ്ടി നിർത്തി രണ്ടു തവണ നെൽസൺ കട്ടൻ ചായ കുടിച്ചു…
വിളിച്ചെങ്കിലും അവർ പോയില്ല..
ഒരു തവണ പെട്രോൾ പമ്പിലും കാർ കയറി…
പുലർച്ചയോടെ അയാൾ അവരെ തൃശ്ശൂർ എത്തിച്ചു..
അഭിരാമി കാറിലിരുന്ന് മയങ്ങിപ്പോയിരുന്നു.
ടൗണിലെത്തിയപ്പോൾ അജയ് നെൽസണ് വഴി പറഞ്ഞു കൊടുത്തു…
അറിയാത്ത വഴിയായതിനാൽ നെൽസൺ പതിയെ ആണ് കാർ ഓടിച്ചത് …
ഗേയ്റ്റിനു മുൻപിൽ കാർ വന്നു നിന്നു…
അജയ് അഭിരാമിയെ വിളിച്ചുണർത്തി……
” അകത്തേക്ക് കയറ്റണോ… ?”
നെൽസൺ ചോദിച്ചു……
” വേണ്ട ചേട്ടാ… ”
കാറിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു.
മറുവശത്തു കൂടി അഭിരാമിയും ഇറങ്ങി…
ഇരുട്ടിൽ പ്രേതാലയം പോലെ വീടു നിൽക്കുന്നത് അവൾ കണ്ടു…
അമ്മിണിയമ്മ വന്ന് ലൈറ്റിടാറില്ലേ, എന്നവൾ ഓർത്തു……
ചുറ്റുവട്ടത്തുള്ള വീടുകളിൽ പ്രകാശം ഉണ്ടായിരുന്നു ..
” ചേട്ടന്റെ ചാർജ്ജ്..?”
അയാളോട് വളരെ മടിച്ചാണ് അജയ് ചോദിച്ചത്……
“അതൊന്നും വേണ്ട അനിയാ… ഞാൻ പറഞ്ഞില്ലേ, ഇത് ദൈവത്തിന്റെ ക്വട്ടേഷനാ… ”
നെൽസൺ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചിരിയോടെ പറഞ്ഞു……
അതേ സമയം തന്നെ അയാളുടെ ഫോൺ ബെല്ലടിച്ചു…
അതയാളുടെ ഭാര്യയായിരുന്നു ..
സംസാരത്തിനു ശേഷം അയാൾ ഫോൺ കട്ടാക്കി.
“ഭാര്യയാ………. നമ്മളിവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ… ”
നെൽസൺ ചിരിച്ചു……
അജയ് മനസ്സിലാകാതെ അയാളെ നോക്കി …
” ഓട്ടത്തിന്റെ കാര്യമൊക്കെ ഞാൻ അവളോട് പറയാറുണ്ട്.. അങ്ങനെ ഇതും അറിയാം .. സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്ക് തന്നത് അവളാണ് … ”
അജയ് വിസ്മയം പൂണ്ട് അയാളെ നോക്കി……
അഭിരാമിയും അയാളുടെ വാക്കുകളുടെ അമ്പരപ്പിലായിരുന്നു…
” പെണ്ണുങ്ങൾക്കല്ലേ പെണ്ണുങ്ങളുടെ മനസ്സറിയൂ……. ”
നെൽസൺ കൂട്ടിച്ചേർത്തു……
” നിങ്ങളുടെ നമ്പർ വേണം…… ”
അജയ് പറഞ്ഞു……
അയാൾ ഡോർ തുറന്ന് ഒരു കാർഡ് എടുത്തു അവനു നേരെ നീട്ടി …
” ഞാൻ പോകട്ടെ… നാളെ മറ്റൊരു ഓട്ടമുണ്ട്…….”
അയാൾ തിരിഞ്ഞു……
” നാളെയല്ല, ഇന്നുതന്നെ……. “
വാച്ചു നോക്കി അയാൾ തിരുത്തിപ്പറഞ്ഞു..
കാർ അകന്നതും ഗേയ്റ്റിനു മുൻപിൽ ഇരുവരും തനിച്ചായി..
അജയ് ഗേയ്റ്റിന്റെ ഓടാമ്പലെടുത്തു ..
കരിയിലകൾ വീണു കിടക്കുന്ന മുറ്റത്തേക്ക് ഇരുവരും കൈ കോർത്ത് ഗേയ്റ്റ് കടന്നു…
തിരികെ വന്നിരിക്കുന്നു… ….
അഭിരാമിയുടെ മനസ്സിലൂടെ കഴിഞ്ഞ ദിവസങ്ങൾ ഓടിത്തെളിഞ്ഞു……….
***** ******* ****** *******
കാഞ്ചനയുടെ അരികിൽ നിന്നും വന്ന് രാജീവ് ക്യാബിനിലേക്ക് കയറി…
അവളുടെ ഭീഷണി… ….!
അഭിരാമിയുടെ രക്ഷപ്പെടൽ… !
ഉഷ്ണം വമിക്കുന്ന മനസ്സുമായി അയാൾ ചെയറിലേക്ക് ചാഞ്ഞു……
പുറത്ത് സെക്യൂരിറ്റി നിൽക്കുന്നത് അയാൾ കണ്ടു……
അടുത്ത നിമിഷം ഒരു കാർ കോമ്പൗണ്ടിലേക്ക് ഇരച്ചുകയറി വരുന്നത് രാജീവ് കണ്ടു…….
അഭിരാമിയുടെ കാർ… ….!
അയാളൊന്നു പിടഞ്ഞുണർന്നു ..
കാറിന്റെ ഡോറുകൾ തുറക്കുന്നതും ഇരുവശങ്ങളിലൂടെ അജയ് യും അഭിരാമിയും പുറത്തിറങ്ങുന്നതും അയാൾ കണ്ടു.
സെക്യൂരിറ്റി അവളുടെ മുന്നിൽ വിനയത്തോടെ സംസാരിക്കുന്നു …
ഗ്ലാസ്സ് ക്യാബിനപ്പുറം ഇരുവരും പടികൾ കയറി വരുന്നത് രാജീവ് കണ്ടു…
സ്റ്റാഫുകൾ നൊടിയിടയിൽ തിരിയുന്നതും ചിലർ എഴുന്നേൽക്കുന്നതും കണ്ടു കൊണ്ട് രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…
അടുത്ത സെക്കന്റിൽ ഗ്ലാസ്സ് ഡോർ നിരങ്ങി മാറി…
തീപിടിച്ച അഭിരാമിയുടെ മുഖം അയാൾക്കു മുന്നിലേക്ക് വന്നു……
പിന്നാലെ അജയ് യുടെ മുഖം വന്നു..
രാജീവിനെ തന്നെ നോക്കിക്കൊണ്ട് അഭിരാമി മുന്നോട്ട് അടിവെച്ചു……
ക്യാബിനു പുറത്ത് സ്റ്റാഫുകൾ ശ്രദ്ധിക്കുന്നത് രാജീവ് കണ്ടു…
പിന്നിൽ നിന്ന അജയ് നെ അഭിരാമി രാജീവിന്റെ മുന്നിലേക്ക് തള്ളിനിർത്തി…….
” ഒന്ന് തല്ലിനോക്കടാ തന്തയ്ക്കു പിറക്കാത്ത നായേ…………….!”
ഒരു സിംഹിയേപ്പോലെ അവൾ മുരണ്ടു…
അമ്മയുടെ ഭാവമാറ്റം കണ്ട്, അജയ് ഞെട്ടി മുഖമുയർത്തി …
മുഖത്ത് അടി കിട്ടിയാലെന്നവണ്ണം, രാജീവ് ഒരു വശത്തേക്ക് മുഖം തിരിച്ചു…
” ഒരൊറ്റത്തവണ കൂടി , നീയോ നിന്റെ കൂലിപ്പട്ടാളമോ കയ്യുയർത്തിയാൽ ഒറ്റയൊന്നിനെ ഭൂമിക്കു മുകളിൽ വെച്ചേക്കില്ല ഞാൻ … ”
രാജീവ് അനങ്ങാതെ അവളെ തന്നെ നോക്കി നിന്നു..
“പത്തു മണിക്കൂർ ഞാൻ തരും… പത്തേ പത്തു മണിക്കൂർ…… നിന്റേതായ സകലതും പെറുക്കിക്കെട്ടി സ്ഥലം വിട്ടോണം.. അല്ലെങ്കിൽ എല്ലാം ഞാൻ ഇടിച്ചു നിരത്തും രാജീവാ… …. ”
അവളുടെ പല്ലുകൾക്കിടയിലൂടെ വാക്കുകൾ ചതഞ്ഞരഞ്ഞു..
അഭിരാമി അജയ് നെ വലിച്ചു തന്റെയടുത്തേക്ക് ചേർത്തു കൊണ്ട് കൂട്ടിച്ചേർത്തു .
” പറഞ്ഞത് അഭിരാമിയല്ല… …. ഇവന്റെ അമ്മയാ……….”
(തുടരും……….)
Responses (0 )