അനുചന്ദനം
Anuchandanam | Author : Unknown Vaazha
“”എന്താണ് മാഡം എത്ര നാളായി ഞാൻ പിന്നാലെ നടക്കണു…. ഒന്ന് എന്നോട് പറഞ്ഞൂടെ “”
“”എന്ത്…!!!?? “”
“”അത്… അത് പിന്നെ…..എന്നെ…..എന്നെ ഇഷ്ടം ആണെന്ന്… എന്നോട് പറ ഐ ലവ് യൂ ന്ന്…””ഞാനൊന്ന് കൊഞ്ചി..
“”അയ്യട.. വലിയ ഐ ലവ് യൂ പറയാൻ പറ്റിയ മൊതല്.. കണ്ടാലും മതി.. താനാര് വന്ദനം സിനിമേലെ മോഹൻലാലോ??.. ഏഹ്..!!?””
“”ഓഹ്… ഇയാൾ വില്യേ ഐശ്വര്യ റായ് വന്നേക്കണ്.. എനിക്കറിയ നിനക്കെന്നെ ഇഷ്ടാണെന്നൊക്കെ അതൊന്ന് സമ്മയിച്ചു തെരാൻ അവക്ക് ജാഡാഹ്… അമ്മേഹ്…“”
പിന്നിന്ന് ഒരു ചവിട്ട് കിട്ടി ഞാൻ മുന്നിലോട്ട് തെറിച്ച് വീണു…
“”ഏതവനാടാ അത്…!! പിന്നീന്ന് ചവിട്ടണേ??? “”
ഞാൻ വീണിടത്ത് തന്നെ ഇരുന്നോണ്ട് ചോദിച്ചു..
മൈര്.. ഒന്നിന്റെം മുഖം കാണാൻ പറ്റണില്ലല്ലോ എല്ലാം മാസ്കും പറിയും ഇട്ടോണ്ട് ആണ് വന്നേക്കണേ..
“”ഞങ്ങ നിന്റെ മരിപ്പ് അടക്കാൻ വന്നതാടാ പൊലയാടി മോനേ..നിന്നെ ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തു നിക്കുവാരുന്ന് അതിന്റെ എടേൽ അവന്റെ ഒരു റൊമാൻസ്…പ്ഫാ…. “”
എന്നെ അടിക്കാൻ വന്നവരിൽ നല്ല ജിം ആയുള്ള ഒരുത്തൻ ഡയലോഗ് അടിച്ചു വിട്ടു..
“”തന്നെ…. എങ്കി നീ എന്റെ മരിപ്പ് അടക്കിട്ട് അങ്ങ് പോടാ… നിയൊക്കെ കൂട്ടായിട്ട് വന്നാലും ഒറ്റക്ക് വന്നാലും ഈ അനുവിന് വെറും പൂട ആണെടാ മൈരൊളേ.. “” ഇതും പറഞ്ഞു ഞാൻ അവളെ നോക്കിക്കൊണ്ട് തുടർന്നു..
“”എടി ഇത് എനിക്കിട്ടുള്ള പണിയാ… നീ അങ്ങോട്ട് മാറി നിക്കുട്ടോ… ഞാൻ ഇതിപ്പോ തീർത്തിട്ട് വരാ…””
ഞാനൊന്ന് പൊടി തട്ടിയെണിറ്റു. എന്നിട്ട് അവന്മാർ മൊത്തം എത്രെണ്ണം ഉണ്ടെന്ന് ഒന്ന് എണ്ണി നോക്കി..
മൊത്തം ഏഴെട്ടണ്ണം ഉണ്ട്.. ഇച്ചിരി വിയർക്കും എന്നാലും ഒരു കൈ നോക്കാം…
ചിന്തിച്ചു തീർന്നില്ല അതിനു മുന്നേ എന്റെ നെഞ്ചും കൂട് നോക്കി ആഞ്ഞൊരു ചവിട്ടങ് കിട്ടി….എന്റെ ദേവ്യേ….. സ്വസ്തി ആയി…
അവിടുന്ന് എണീറ്റ് അടുത്ത ഇടി വരും മുന്നേ ഒന്ന് നില ഉറപ്പിച്ചെല്ലെങ്കി ഇവന്മാർ എന്റെ ദേഹത്തു പഞ്ചാര മേളം കൊട്ടൂന്ന് എനിക്ക് മനസ്സിൽ ആയി.
പക്ഷെങ്കി ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല കാര്യങ്ങളുടെ കെടപ്പ്. അവിടന്ന് എണീറ്റ എനിക്ക് പിന്നേം കിട്ടി പൊതിരെ തല്ല്. ഒന്ന് രണ്ടെണ്ണം കൊണ്ടപ്പോ തന്നെ എന്റെ ടെമ്പർ തെറ്റി പിന്നെ അടിക്കാൻ വരുന്നവന്മാരെ മൊത്തോം ഞാൻ തിരിച്ച് പഞ്ച് ചെയ്യാനും ചവിട്ടാനുമൊക്കെ തുടങ്ങി.
അങ്ങനെ വന്നവന്മാരിൽ രണ്ട് മൂന്നെണ്ണം ഒതുങ്ങിയപ്പോ ഞാനെന്റെ ട്രാക്ക് പിടിച്ചൂന്ന് അവർക്ക് മനസ്സിൽ ആയി.. അത് മനസ്സിലാക്കിയ അവരിൽ ഒരുത്തൻ അലറിക്കൊണ്ട് ഓടി വന്നപ്പോ തിരിഞ്ഞ് നിന്ന് അടിച്ചോണ്ട് ഇരിക്കുന്ന ഞാൻ അത് ശ്രദ്ധിച്ചില്ല.. നല്ലൊരസ്സൽ ചവിട്ട് എന്റെ പുറം നോക്കി കിട്ടി..
“”അമ്മേഹ്… ””
ഞാൻ നില തെറ്റി മൂക്കും കുത്തി വീണു.എന്റെ മൂക്ക് പൊട്ടി ചോരയും വന്നു..അതോടെ അത്രേം നേരം അടിച്ച് നിന്ന എന്റെ ഉർജ്ജം മൊത്തോം കെട്ട് അടങ്ങി.പക്ഷെ തോൽക്കാൻ എനിക്ക് മനസുണ്ടായില്ല.
“”ധൈര്യം ഉണ്ടെങ്കി നേർക്കുനേർ അടിക്കെടാ പട്ടികളെ…പിന്നിന്ന് ചവിട്ടാണ്ട്””
നല്ലൊരു ഡയലോഗും കാച്ചി..അധികം സമയം പാഴാക്കാതെ ഞാൻ വീണടുത്തുന്ന് പിന്നേം എണീറ്റു.
ഇനി ഇത് ഇങ്ങനെ വിട്ടാ പറ്റൂലാന്ന് എനിക്ക് മനസ്സിൽ ആയി. അതോണ്ട് പിന്നെ എനിക്ക് മുന്നും പിന്നും ഒന്നും നോക്കാൻ ഇണ്ടായില്ല.. കൈ മുഷ്ടി രണ്ടും ചുരുട്ടി പിടിച്ച് എന്റെ മുന്നിൽ നിക്കണ വന്നോനും പോയോനും ഒക്കെ ഞാനിട്ടു ഇടിക്കാൻ തൊടങ്ങി..അപ്പോ അവന്മാരിലെ ഓരോന്നായിട്ട് വീഴാനും തൊടങ്ങി. അത് കണ്ടപ്പോ അവന്മാരിലെ ജിമ്മൻ ആയ ഒരുത്തൻ എന്റെ നേർക്കോട്ട് പാഞ്ഞടുത്തു.
അത് പ്രതീക്ഷിച്ചു നിന്ന ഞാൻ കറങ്ങി തിരിഞ്ഞ് അവനിട്ടൊരു 360 കിക്കങ്ങ് കൊടുത്ത്. അത് കിട്ടിയതും ഇന്നത്തേക്ക് ഉള്ളതായി എന്ന രീതിക്ക് അവൻ അവിടെ കിടന്നു.
അതും കൂടെ ആയപ്പോ എനിക്ക് കൊറച്ചു ആശ്വാസമായി.. അവന്മാരിൽ മിക്ക എണ്ണവും ഇപ്പൊ നിലത്തു കിടന്ന് ഉരുളുവാണ്.
അപ്പൊ ഞാനൊന്നവളെ പാളി നോക്കി. രണ്ടു കണ്ണും നിറച്ച് പേടിച്ചു വിറച്ച് പമ്മി നിക്കുവാണ് കക്ഷി.. ഞാനവളെ നോക്കി ഒറ്റ കണ്ണ് അടച്ചോണ്ട് ഇതൊക്ക ചീള് കേസ് ന്ന് കാണിച്ചു.. അത് കണ്ടപ്പോ അവളൊരു മങ്ങിയ ചിരി എനിക്ക് തന്നു.. പക്ഷെ അതിന് വലിയ ആയുസ്സ് ഉണ്ടായില്ല.
അവന്മാരിൽ നിലത്ത് കിടന്ന ഒരുത്തൻ എണീറ്റ് വന്ന് എന്റെ കൈ രണ്ടും പിടിച്ച് അപ്പറെ നിക്കുന്നവനോട് എന്നെ ഇടിക്കാൻ ആംഗ്യം കാട്ടി.
ഞാനത് കണ്ടപ്പോ പെട്ടെന്ന് തന്നെ കുതറിക്കൊണ്ട് കൈ പിടിച്ചവനെ പിടിച്ചിട്ട് അടിക്കാൻ തുടങ്ങി.. അരിശം പൂണ്ടു ഞാനവനെ നിർത്താണ്ട് അടിച്ചോണ്ട് ഇരുന്നു. ഇവന്റെ മോന്ത ഒന്ന് കാണാൻ വേണ്ടി മാസ്ക്കൂരാൻ ശ്രേമിച്ചപ്പോ അവൻ അരയിൽ നിന്നൊരു കത്തി എടുത്ത് എന്റെ പള്ളയ്ക്ക് മാറി മാറി കുത്തി. അപ്പൊ അവനെ പിടിച്ച് വെച്ച എന്റെ കൈയയഞ്ഞു.
“”അമ്മേഹ്… എന്റെ മുത്തപ്പാ….””
എന്നലറിക്കൊണ്ട് ഞാൻ വയറും പൊത്തി അവിടെ വീണു. പൊത്തിയ കൈ എടുത്ത് നോക്കിയപ്പോ എന്റെ കൈ നിറയെ ചോര… അത് കണ്ടപ്പോ അതുവരെ ഉണ്ടായ എന്റെ ശക്തിയും ധൈര്യവും ഒക്കെ പോവാൻ തുടങ്ങി..എന്റെ ബോധം പതിയെ പോവുന്ന പോലെയും തല കറങ്ങുന്ന പോലൊക്കെ തോന്നി.
“”കുട്ടാ…. “”
എന്നും വിളിച്ചവൾ ഓടി എന്റെ അടുത്തോട്ടു എത്തി..എന്റെ തല അവളുടെ മടിയിൽ വെച്ച് വാവിട്ട് കരയാൻ തുടങ്ങി…അതൊരു മിന്നായം പോലെ ഞാൻ കണ്ടു.
“”കണ്ണാ നീ എന്തിനാ അവനെ കുത്തിയെ….. തല്ലി ഒതുക്കുക അതായിരുന്നില്ലേ നമ്മടെ ഉദ്ദേശം.. “”
“”പിന്നെ ഞാൻ എന്തോ ചെയ്യണമായിരുന്നു ആപ്പു.. ഞാനപ്പോ അത് ചെയ്തില്ലേ അവൻ എന്റെ മുഖം കണ്ടേനെ അതോടെ തീർന്നേനെ എല്ലാം.. “”
“”ഇനി ഇവിടെ നിക്കണ്ട കണ്ണാ വാ പോകാം.. അവൾക്ക് എങ്ങാനും എന്തേലും മനസിലായ തീർന്നു.. “”
എന്നെ കുത്തിയവൻ അവന്റെ കൂട്ടാളികളേം കൂട്ടി അവിടന്ന് സ്കൂട്ട് ആവുമ്പോ അവർ പറയുന്നത് ഒരു മിന്നായം പോലെ ഞാൻ കേട്ടു…
എന്നിട്ടവർ അവിടന്ന് ഓടി മറഞ്ഞു.ഞാനപ്പോ അവളെ നോക്കി.
“”അപ്പൂ.. എണേ.. ഞാ…… ഞാനിപ്പോ ചാവൂടി…എനിക്ക്… എനിക്ക് പറ്റണില്ല…. എന്നെ… എന്നെ രക്ഷിക്ക്..”” മരണ ഭയത്താൽ ഞാൻ അവളോട് കേണുക്കൊണ്ട് അപേക്ഷിച്ചു.
“”ഇല്ല കുട്ടാ.. ഇല്ലടാ വാവേ… ഒന്നുല്ല്യ നിനക്ക്….
നിനക്ക്….. നിനക്ക് ഒന്നും പറ്റൂല… പറ്റാൻ ഞാൻ സമ്മയ്ക്കൂല.. നിനക്ക്..നിനക്ക് ഞാനുണ്ട് വാവേ ….””
“”ചേട്ടാ.. ചേട്ടന്മാരെ… ആരേലും ഒന്ന് വായോ… ആരേലുമൊന്നു രക്ഷിക്ക് ഞങ്ങളെ..”” പാർക്കിലെ ജനങ്ങളോട് മൊത്തോം അവൾ അലറിക്കൊണ്ട് കേണു..
“”കുട്ടാ ഒന്നുല്ല വാവേ ദേ.. ആളൊള് വരണുണ്ട് നമ്മൾ ഇപ്പോ ആശുപത്രിൽ കൊണ്ടോവും നിന്നെ “”
ഇത് കേട്ടപ്പോ ഞാനവളേ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു..
പതിയെ എന്റെ കണ്ണ് മുഴുവനായി അടയാനും എന്റെ ബോധം നഷ്ടപ്പെടാനും തൊടങ്ങി…. അപ്പോ ഞാനോർത്തു ആരാണിവൾ.. എന്തിനാ ഇവളെനിക്ക് വേണ്ടി കണ്ണിരൊഴുക്കുന്നത്..
‘“കുട്ടാ… വാവേ… എന്നെ നോക്ക്.. കണ്ണ് അടക്കല്ലേ.. “”
“”ടാ ഗോപാല അവിടെ ഒരു ചെക്കൻ കുത്ത് കൊണ്ട് കിടക്കുന്നു വാ നോക്കാം “”
“”എന്താ എന്താ മോളേ പറ്റിയെ.. “”
“”ഇവനെ ആരോ കുത്തി ചേട്ടാ.. വേഗം ആശുപത്രിയിൽ കൊണ്ട് പോണം ഇല്ലെങ്ങി എന്റെ ചെക്കനെ… എനിക്ക്….. “” അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു…
“”വേഗം ഇവനെ ആശൂത്രിയിൽ കൊണ്ട് പോവാൻ സഹായിക്ക് ചേട്ടാ””
ഇങ്ങനെ പല പല ശബ്ദങ്ങൾ കണ്ണ് അടയും മുന്നേ എന്റെ കാതിൽ മുഴങ്ങി….പതിയെ എന്റെ ബോധം നഷ്ടമായി…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“”കാണികളേ…..
ഇന്ന് ഇവിടെ ഈ മൈതാനിയിൽ പതിനഞ്ചാമത് കേളുനായർ മെമ്മോറിയൽ ട്രോഫിയുടെ ഫൈനൽ മത്സരം ആണ് നടന്നൊണ്ട് ഇരിക്കുന്നത്..
ഫൈനലിൽ ആദ്യ ഇന്നിങ്സ് ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് ഇതുവരെ തോൽവി അറിയാതെ കളിച്ച് വന്ന പാണംതോട് ഇലവെൻസും ബോൾ ചെയ്യാൻ വേണ്ടി ഫിൽഡിൽ ഇറങ്ങുന്നത് നമ്മടെ സ്വന്തം ബ്രദഴ്‌സ് നവചെയ്തന്യയും ആണ്!!.. “”
“”അതാ… സഹോദരങ്ങളെ പാണംതോട് ഇലവൻസിന്റെ തീപ്പൊരി ബാറ്ററും ക്യാപ്റ്റനും കൂടി ആയ അനുവും പിന്നെ കിച്ചുവും ആണ് ആദ്യ പെയർ ആയി കളത്തിലിറങ്ങിയിരിക്കുന്നത്. എല്ലാവരും അവരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കു…. “”
“കൂ… കൂയ്….. കൂ……കൂയ്.. സനൂപിന്റെ ആദ്യ ബോൾ തന്നെ ഔട്ട് ആവൂമെടാ നീയൊക്കെ…””
കൈയടിക്ക് പകരം നല്ലൊരു കൂവൽ കേട്ട് കൊണ്ടാണ് കിച്ചും ഞാനും ഗ്രൗണ്ടിലോട്ട് കേറുന്നത് തന്നെ..
“ ഗാലറി നമ്മക്ക് എതിരാണല്ലോടാ കിച്ചുവേ….. “”
“”അത് പിന്നെ അല്ലാണ്ട് ഇരിക്കുവോടാ അത് പോലത്തെ അടിയല്ലേ ഗ്രൂപ്പ് മത്സരത്തിൽ നമ്മൾ അവരുടെ ടീമിന് അടിച്ചു കൊടുത്തേ “”
അതും പറഞ്ഞ് അവൻ എന്റെ തോളത്ത് കൈ വെച്ച് ചിരിച്ചു.
“”എന്നാ പിന്നെ അത് പോലൊന്നുടെ അവരടെ അണ്ണാക്കിൽ അടിച്ചു കൊടുക്കാമല്ലേ “”
“ഹല്ല പിന്നെ അതാണ് മോനേ സ്പിരിറ്റ് “
അതും പറഞ്ഞു കിച്ചു നോൺ സ്ട്രൈക്കിലോട്ടും ഞാൻ സ്ട്രൈക്ക്ലോട്ടും പോയി.
അപ്പോഴേക്കും മറ്റവന്മാർ ഫീൽഡ് ഒക്കെ സെറ്റ് ചെയ്ത് നിന്നാർന്നു..
“ കാണിക്ളെ ആദ്യ പന്ത് എറിയാൻ വരുന്നത് വേറെ ആരും അല്ല നമ്മടെ സ്വന്തം ബൗൺസർ സനൂപ്.. ഏത് കൊലകൊമ്പനെയും ബൗണ്സർ എറിഞ്ഞു വീഴ്ത്തിയിടും നമ്മുടെ സനൂപ്…”
“എന്തൊരു ബിൽഡ് അപ്പ് ആണ് ഇവനു. മൈര്…
കഴിഞ്ഞ പ്രാവശ്യം എന്റെ കൈയ്യിന്ന് റൺ വാരി കൂട്ടി ഓടിയാ ഉച്ചാളി സനൂപ് തന്നെ ല്ലെ ഇത് “ ഞാൻ ആത്മഗദം പറഞ്ഞത് ആയിരുന്നു. പക്ഷെങ്ങി ഇച്ചിരി ഉച്ചത്തിൽ ആയിപോയി….
“എന്താടാ കിടന്ന് പിറുപിറുക്കണേ “ പിറകേന്ന് ശ്യാം ആണ് അവരടെ വിക്കെറ്റ് കീപ്പർ ഒരു വധൂരി……
“”ഒന്നുല്ലേ….!!!””
അതും പറഞ്ഞു ക്രീസിൽ കാലൊണ്ട് രണ്ട് വര വരച്ചു ഞാൻ സ്റ്റാൻഡിങ് ഒറപ്പിച്ചു.. എന്നിട്ട് ആദ്യ ബോളിന് വേണ്ടി റെഡി ആയി നിന്നു..
ദേ വരണു സനൂപിന്റെ ബൗണ്സ്ർ മിഡിൽ പിച്ചിൽ കുത്തി ഉയർന്ന്. ഞാൻ രണ്ട് സ്റ്റെപ് മുന്നോട്ട് വെച്ച് ഓഫ് സൈഡ്ലോട്ട് ആഞ്ഞൊരു പുൾ ഷോട്ട് വെച്ച് കൊടുത്തു.
ബോൾ ഉയർന്ന് പൊങ്ങി ലോങ്ങ് ഓഫിൽ നിക്കുന്ന ഒരു ഫിൽഡറിന് മുകളിലൂടെ പോയി നിലത്തു വീണു..
“സിക്സ്…. സനൂപിന്റെ ആദ്യ ബോളിൽ അനുവിന് ഒരു സിക്സ്”” കമന്ററി ഉച്ചത്തിൽ മുഴങ്ങി.
ഞങ്ങൾ ഗ്രൗണ്ടിലോട്ട് ഇറങ്ങുമ്പോൾ കൂവി വിളിച്ച ഗാലറി മൊത്തം നിശബ്ദമായി.
അത് കഴിഞ്ഞ് രണ്ടാമത്തെ ബോൾ ആരും ഫീൽഡ് നിക്കാത്ത സ്ഥലത്തൊട്ട് തട്ടി ഇട്ട് ഞാൻ ഒരു ഡബിൾ ഓടി.
മൂന്നാമത്തെ ബോൾ ഒന്ന് പരത്തി അടിച്ചുകൊണ്ട് ഒരു ഫോറും കൂടെ എടുത്തോണ്ട് ഞാൻ ഗാലറിലോട്ട് ഒന്ന് നോക്കി.
അപ്പം വിഴുങ്ങിയ പോലത്തെ എല്ലാ എണ്ണത്തിന്റെയും മുഖം കാണുമ്പോ മനസിന് വല്ലാത്ത ഒരു ചുഗം..
“”ടാ മൈരേ ഒരു സിംഗിൾ ഇട്ട് എനിക്കും കൂടെ ഷോ കാണിക്കാൻ അവസരം താടാ പന്നെ””
അപ്പറത്തു നോൺ സ്ട്രൈക്കിൽ നിന്ന് അലറിക്കൊണ്ട് കിച്ചുവാണ്. ഈ വെടലയെക്കോണ്ട്….ഒരു ഓവർ ഫുൾ ആയിറ്റ് ബാറ്റ് ചെയ്യാൻ കൂടി പറ്റൂല്ലല്ലോ ദേവ്യേ…!!
“”എടാ ഷോണ്ണേ ഈ ഓവർ കഴിയാൻ ഇനി മൂന്ന് ബോൾ അല്ലെ ഉള്ള്. അത് വരെ അവിടെ മാനം നോക്കി നിൽക്ക് ഞാൻ രണ്ട് സിക്സൂടെ അടിക്കട്ട് “”
“”മ്മ്ഹ്.. നീ കൊറേ അടിക്കും എന്റെ നെക്സ്റ്റ് ബോളിൽ നിന്റെ അടപ്പ് ഞാൻ തെറിപ്പിക്കും ””
നമ്മടെ രണ്ടിന്റെയും വർത്താനം കേട്ടോണ്ട് നിന്ന ബൗൺചർ ചനൂപിന്റെ ഡയലോഗ്.
“”ഓമ്പ്ര….!!! ഉത്തരവ്…!!! കൂടുതൽ ഡയലോഗ് അടിക്കാണ്ട് അടുത്ത ബോൾ എറിയാടാ..””
അവനെ നല്ല രീതിക്ക് പുച്ഛിച്ചു വിട്ടോണ്ട് ഞാൻ പറഞ്ഞു.എന്നിട്ട് നമ്മടെ സ്വന്തം ചീക്കു ഭായ്ടെ സ്റ്റൈലിൽ ബാറ്റ് ഒന്ന് കറക്കി പൊസിഷനിൽ നിന്നു.
ദാണ്ടേ പിന്നേം അവൻ ബൗണ്സർ എറിയണു. ഇവനെക്കൊണ്ട് !!..
ഇത്തവണ ഞാൻ കുറെ കൂടി മുന്നോട്ട് നീങ്ങി ബോൾ പിച്ചിൽ കുത്തി കുറച്ച് പൊങ്ങിയപ്പോ തന്നെ മുഴുവൻ ശക്തിയും എടുത്ത് വലിച്ച് അടിച്ച.. ബോൾ പൊങ്ങി ഉയർന്നപ്പോ തന്നെ സിക്സിൽ കുറഞ്ഞത് ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല.
അതുപോലെ തന്നെ ഒരു പടുകൂറ്റൻ സിക്സ്. ഗാലറി മുഴുവൻ മരണ വീട് പോലെ പിൻ പോയിന്റ് സൈലെൻസ്.ഞാൻ അപ്പൊ സനൂപിനെ നോക്കി ഒരു ആക്കി ചിരി അങ്ങ് പാസാക്കി. നിന്ന എടുത്തൂന്ന് ചത്ത മതീന്ന് തോന്നി കാണും അവനു. അത്കൂട്ട് ചമ്മി നാറി പ്യാവം ചനൂപ്.
അങ്ങ്നെ സെക്കന്റ് ഓവറിൽ കിച്ചു അവനെ കൊണ്ട് ആവും വിതം ഒരു ഫോറും സിക്സും ഒക്കെ അടിച്ചു മാനം കാത്തു പക്ഷെ ലാസ്റ്റ് ബോളിൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് നേരെ കീപ്പറുടെ കയ്യിൽ പോയി കിട്ടി. കിച്ചു ഔട്ട് ആയി പോയി പാവം.
അത് കഴിഞ്ഞ് ഇറങ്ങിയ… ഞങ്ങടെ ടീമിലെ പാണ്ടാര പ്രാന്തൻ അനസാണ്. ഇവന്റെ ഏറ്റും വലിയ പ്രശ്നം മുന്നും പിന്നും നോക്കാതെ ഒരൊറ്റ അടി അതിൽ ഔട്ട് ആയ ആയി ഇല്ലെങ്ങി സിക്സ് ഇതാണ് അവന്റെ ഒരു ലൈൻ.
പിന്നെ ഞങ്ങ രണ്ടും കൂടെ ഒരു വെടിക്കെട്ട് തന്നെ ആർന്നു.. അങ്ങനെ 9 ഓവറിൽ 114 റൺസ് ഞങ്ങൾ രണ്ടും കൂടെ അടിച്ചെടുത്തു.
ലാസ്റ്റ് ഓവറിൽ രണ്ട് ബോൾ അനസ് വീശി അടിച്ചെങ്കിലും അതിന് സിംഗിൾ പോലും ഓടാൻ പറ്റീല.
ലാസ്റ്റ് ആയപ്പോഴേക്കും അവന്മാർ ഫീൽഡിങ് നല്ല ടൈറ്റ് ആക്കി സെറ്റ് ചെയ്തിട്ടുണ്ട് . പിന്നെയും അനസ് ഒന്നുടെ വീശി അടിച്ചു അതിന് ഒരു സിംഗിൾ ഓടി. അങ്ങന ഞാൻ സ്ട്രൈക്കിൽ കേറി ഇനി ഓവർ തീരാൻ 3 ബോൾ കൂടെ ഉണ്ട് 115 റൺസും ആയി ഒരു ഫോറും സിക്സും കൂടെ അടിച്ച സ്കോർ 125 ആക്കിയെടുക്കാം. അങ്ങനെ മനസ്സിൽ ചിന്തിച് ഞാൻ എനിക്ക് നേരെ വന്ന ഒരു യോർക്കറിനെ കാൽച്ചുവടിന്ന് തട്ടി വീശി നല്ലൊരു കിണ്ണം കാച്ചി ഹെലികോപ്റ്റർ ഷോട്ട് അങ്ങ് വെച്ച് കൊടുത്തു. ബോൾ പൊങ്ങി ഉയർന്ന് ബൗണ്ടറി ലൈനിനു തൊട്ട് ഇപ്പുറത്ത് വീണു. ഞാൻ സിക്സ് ആവൂന്ന് കരുതിയ ബോൾ ആർന്നു ഒത്തില്ല അത് ഒരു ഫോർ ആയിപോയി.
ഇനി രണ്ട് ബോളൂടെ ഉണ്ട് എങ്ങ്നെ എങ്കിലും ഒരു സിക്സ് അടിച്ചേ പറ്റു അങ്ങനെ എങ്കി കളി ഈസി ആയി ഫീൽഡ് ചെയ്ത് പിടിച്ച് ജയിക്കാം.
അടുത്ത ബോൾ എനിക്ക് ഒന്ന് ബാറ്റിൽ കൊള്ളിക്കാൻ പോലും പറ്റീല… അത്രയും സ്പീഡ് ഉണ്ടാർന്നതിന്. ഇനി ലാസ്റ്റ് ഓവറിലെ ലാസ്റ്റ് ബോൾ ഇത് സിക്സ് അടിച്ചേ പറ്റു അതോണ്ട് ഒന്നും നോക്കാതെ സ്പീഡിൽ കുത്തി തെറിച്ചു വന്ന ബോളിനെ ഞാൻ ഒരു സ്റ്റെപ് കേറി നിന്ന് ആഞ്ഞു വീശി ബോൾ പറന്ന് പൊങ്ങി ഗാലറിലോട്ട് പോയ.
ബോൾ പോകുന്ന പോക്ക് കണ്ട് ഏതവന്റെ എങ്ങും തലക്ക് വീഴാൻ ചാൻസുണ്ട്. പറഞ്ഞത് അച്ചട്ട് ആയി ദാണ്ടേ ബോൾ പോയി ഒരു ചുരുള മുടി ഉള്ള പെണ്ണിന്റെ നെറ്റിയിൽ പോയി ഇടിച്ചതും.
സിക്സ്!!!… അനുവിന്റെ വക ലാസ്റ്റ് ബോളിൽ ഒരു സിക്സ്. എന്ന് കമന്ററിയും…
ഞാൻ പക്ഷെ ബോൾ പോയി വീണ ആ പെണ്ണിനെ ആണ് നോക്കിയേ അതിനെ അവിടെ എവിടെയും കാണുന്നില്ലല്ലോ എവിടെ പോയോന്തോ??…
അപ്പൊ ദാണ്ടേ കുറച്ചു പേര് ആരെയോ എടുത്തോണ്ട് പോണു… ഇനി ആ പെണ്ണിനെ വല്ലോം ആയിരിക്കോ…. ഇങ്ങനെ ഓരോന്നു ചിന്തിച് നിക്കുമ്പോ ആണ് അനസ് വന്നു തോളിൽ തട്ടി വിളിക്കുന്നെ….
“”വാടാ ഡ്രസ്സിങ് റൂമിൽ പോവാം””
അതിനൊന്നു മൂളിക്കൊണ്ട് ഞാൻ അവന്റെ പിന്നാലെ ഡ്രസ്സിങ് റൂമിലോട്ട് പോയി..
അവിടെ എത്തിയപ്പോ കിച്ചു ഒക്കെ ഭയങ്കര സന്തോഷം.എന്താന്ന് ചോയ്ച്ചപ്പോ..
“”എടാ മൊണ്ണേ…126 റൺസ് വേണോല്ലോ അവർക്ക് കളി ജയിക്കാൻ. ആദ്യത്തെ രണ്ട് ഓപ്പൺർമാരെ ഔട്ട് ആക്കിയ പിന്നെ ഉള്ളതൊക്കെ തൊഴഞ്ഞടിക്കണ വെടലകൾ ആണ്.. അപ്പോ കളി നമ്മടെ കൈയ്യിൽ ഇരിക്കും.. പിന്നെ കപ്പും കൊണ്ട് നാട്ടി പോവാലോ..….””
ഇതും പറഞ്ഞു അവൻ ആർത്ത് ചിരിച്ചു…
“”ഒന്ന് പയ്യെ ചിരിക്കെന്റെ കിച്ചുവേ… ഇല്ലേല് നെറുകും തലേൽ കേറി ചാത്തോവും നീ””
കിച്ചുവിനെ ഒന്ന് വാരിക്കൊണ്ട് കോച്ച് മാധവേട്ടൻ പറഞ്ഞു.
“ടാ.. പിള്ളേരെ പൊളിച്ചെടാ നിങ്ങൾ”
അതും പറഞ്ഞു മാധവേട്ടൻ ഞങ്ങടെ തോളത്തു തട്ടി പ്രശംസിച്ചു.എന്നിട്ട് പിന്നേം തുടർന്നു.
“126 റൺസ്. അത് അത്ര ഈസി അല്ല അവർക്ക് അടിച്ചു എടുക്കാൻ അവരടെ ആദ്യ 4 ബാറ്റർസിനെ നമ്മൾക്ക് ഒതുക്കാൻ കഴിഞ്ഞ കളി നമ്മടെ കൈയ്യിൽ ഇരിക്കും കപ്പ് നമ്മക്ക് കിട്ടും ചെയ്യും” ഇതും പറഞ്ഞു മാധവേട്ടൻ പുറത്തോട്ട് പോയി.
“”ഇതന്നെ അല്ലേ ഞാനും പറഞ്ഞെ ഇങ്ങേരിത് “” കിച്ചു മാധവേട്ടൻ പോയ തക്കത്തിന് അങ്ങേർക്ക് ഇട്ട് കൊടുത്ത്..
ഇത്രയും റൺസ് എടുത്തതിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുമ്പോളും ഞാൻ ആ ബോൾ കൊണ്ട പെണ്ണിനെ ആലോചിച് ഇരിക്കുവാരുന്നു..അതിന് എന്തേലും പറ്റി കാണോ….അതിന്റെ മുഖം പോലും ഒന്ന് നേരെ കാണാൻ പറ്റീല..
“”എന്താടാ നിന്റെ മുഖത്തു ഒരു തെളിച്ചമില്ലാത്തെ.. ഏഹ്!!! സെഞ്ച്വറി അടിക്കാൻ പറ്റാത്ത നിരാശ ആണോട ഗുട്ട””…
എന്റെ അടുത്ത് ബെഞ്ചിൽ വന്നിരുന്നോണ്ട് കിച്ചു ചോദിച്ചു.
“ഏയ്യ് അതൊന്നുമല്ലടാ.. എന്റെ ലാസ്റ്റ് ബോൾ സിക്സ് ആയില്ലേ അത് നേരെ പോയി വീണത് ഒരു പെണ്ണിന്റെ മണ്ടക്കോട്ട് എങ്ങാണ്ട് ആയിരുന്നു. അതിന് എന്തേലും പറ്റിക്കണോന്ന് ആലോയിക്കൂവാർന്നു ഞാൻ. “”
“”നീ ഒന്ന് പൊയ്ക്കെ ശവമേ… ഒരു ബോൾ തലക്ക് കൊണ്ടെന്ന് വെച്ച് ആരും ചാവാൻ ഒന്നും പോണില്ല.. ഹല്ല പിന്നെ അവൻ ഒരു സത്യവാൻ വന്നിരിക്കണ്””
ഇതും പറഞ്ഞു കിച്ചു എന്റെ തലക്കിട്ടു ഒന്ന് കൊട്ടിക്കൊണ്ട് കിച്ചു ബെഞ്ചിന്ന് എണീറ്റ് ഒന്ന് മൂരി നിവർന്നോണ്ട് പറഞ്ഞു.
“വാടാ ടൈം ഔട്ട് കഴിയാറായി ഫീൽഡിങ്ങിന് ഇറങ്ങാ”
“മ്മ്…”
ഒന്ന് അമർത്തി മൂളിക്കൊണ്ട് ഞാൻ എല്ലാരേം വിളിച്ചു ഗ്രൗണ്ടിലോട്ട് ഇറങ്ങി എന്നിട്ട് ഫീൽഡിങ് സെറ്റ് ചെയ്തു.
ഫസ്റ്റ് ഓവർ എറിയുന്നത് അർജുനാണ് . നമ്മടെ ടീമിലെ ട്രെന്റ് ബൗൾട് ആണിവൻ. ആദ്യ ഓവറുകളിൽ വിക്കെറ്റ് തെറിപ്പിക്കാൻ ഇവനെ കഴിഞ്ഞേ ഉള്ള് വേറാരും.
എതിർ ടീമിന്റെ ഓപ്പണിങ് ബാറ്റർസ് ആയി ഇറങ്ങിയത് അഫ്സലും വൈശാകും ആയിരുന്നു. ഇവരെ രണ്ടാളേം പെട്ടെന്ന് ഒതുക്കിയ കളി സിംപിൾ ആയി നമ്മക്ക് ജയിക്കാ.. ഇതിൽ അഫ്സലിന് ആണെങ്കി ഓഫ് സൈഡ് ബോൾ അടിക്കാൻ അറിഞ്ഞൂടാ ഗ്രൂപ്പ് മത്സരത്തിൽ ഞാൻ അത് നോക്കി വെച്ചേർന്നു. അതോണ്ട്
ഞാൻ ഓടി പോയി അജുനോട് ചെവിയിൽ ഒരു കാര്യം പറഞ്ഞു തിരിച്ച് ഫീൽഡിങ്ങിന് വന്ന് നിന്നു.
അങ്ങനെ അജു ആദ്യ ബോൾ ഒരു യോർക്കർ അങ്ങ് എറിഞ്ഞു അത് അഫ്സൽ വളരെ എളുപ്പത്തിൽ ഡിഫെൻഡ് ചെയ്ത് ഒരു വിജയി പോലെ എന്നെ നോക്കി. അജു രണ്ടാമതായി എറിഞ്ഞത് ഒരു ഓഫ് സ്പിന്നായിരുന്നു അത് നേരെ അഫ്സലിന്റെ ബാറ്റിന്റെ എടേൽ കൂടെ കറക്റ്റ് സെന്റർ സ്റ്റമ്പിൽ പോയി ഇടിച്ചു വിക്കറ്റ് തെറിച്ചു.
ഞാൻ അഫ്സലിനെ നോക്കി ഒരു വിക്റ്ററി കിസ്സ് അങ്ങ് കൊടുത്ത് ഒരു ബൈയും പറഞ്ഞു വിട്ടു.
“പാവം തന്നെ ഒരു റൺ പോലും എടുക്കാൻ പറ്റാണ്ട് ഡക്ക് ആയി പോയല്ലോ”
കിച്ചു ഓടി വന്ന് എന്നോട് പറഞ്ഞു. അപ്പോ ഞാൻ അർജൂനെ നോക്കി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു.
“അത് തന്നെ ആയിരുന്നു ഞങ്ങടേം ഉദ്ദേശം. അല്ലേടാ അജു.””
“”പിന്നല്ലാഹ് “”
“”അല്ലടാ ഓഫ് സ്പിന്നിൽ അവൻ ഔട്ട് ആവൂന്ന് നിനക്ക് അറിയൂങ്കി പിന്നെ നീ എന്താ ഫസ്റ്റ് ബോൾ തന്നെ അത് ചെയ്ത് അവനെ ഗോൾഡൻ ഡക്ക് ആക്കാഞ്ഞേ””
കിച്ചുന് പിന്നേം സംശയം.
“”എടാ മണ്ടൻ കിച്ചുവേ… ഇവന്റെ ബോളിങ്ങിനെ കുറിച്ച് അവന്മാർക്ക് ഗ്രൂപ്പ് സ്റ്റേജിന്ന് തന്നെ ഒരു ഐഡിയ കിട്ടി കാണും. അപ്പോ ഫസ്റ്റ് ബോളിൽ അവൻ എന്തായാലും ഒരു ഇത്തിരി കെയർഫുൾ ആയിരിക്കും. അതോണ്ട് ആദ്യമേ ഓഫ് സ്പിന്ന് എറിഞ്ഞിരുന്നേ അവൻ അത് ഡിഫെൻഡ് ചെയ്തേനെ അങ്ങനെ എങ്കി ഈ ഓവർ മൊത്തം അവൻ ഡിഫെൻഡ് ചെയ്ത് നിന്നേനെ അപ്പൊ അവനെ ഔട്ട് ആക്കാൻ പറ്റൂലല്ലോ.അതാണ് ആദ്യം ഒരു യോർക്കർ എറിഞ്ഞു അവനെ റിലക്‌സാകിട്ട് ഓഫ് സ്പിന്ന് ഇട്ട് കൊടുത്തത്. ആ ചുണ്ടയിൽ ആണെങ്കി മീൻ കൊത്തും ചെയ്തു..പാവം ആ അഫ്സൽ ദാണ്ടേ ഇപ്പൊ ഡ്രസ്സിങ് റൂമിൽ കെടന്ന് മോങ്ങുന്നുണ്ടാവും.””
കിച്ചുന് ഞാൻ ഞങ്ങടെ പ്ലാൻ എന്താർന്നുന്ന് വിശദായിട്ട് പറഞ്ഞ് കൊടുത്ത്.
“”ടാ മതി മതി തത്വം പറയണേ അവരുടെ വൺ ഡൌൺ ആയിട്ട് എലുമ്പൻ നവി ആണ് ഇറങ്ങിയേക്കണേ ഫീൽഡ് ഒക്കെ കുറച്ചു പിന്നോട്ട് സെറ്റ് ചെയ്തോ.. അറിയാലോ മൈരൻ കോല് പോലെ ഉള്ളെങ്ങും വീശി അടിക്കും ചിലപ്പോ ഒരു ക്യാച്ച് ഒക്കെ കിട്ടാൻ ചാൻസുണ്ട്””
അജു ഇതും പറഞ്ഞു പിച്ചിലോട്ട് പോയി.
ഞാൻ എല്ലാവരോടും കുറച്ച് ഇറങ്ങി നിൽക്കാൻ പറഞ്ഞു ഫീൽഡ് സെറ്റ് ചെയ്തു.എലുമ്പൻ അടിക്കട്ടെ അവന്റെ അവസാനത്തെ അടി ആയിരിക്കും.
അതെ സമയം എലുമ്പൻ ഞാൻ ഫീൽഡ് സെറ്റ് ചെയ്തത് കണ്ട് ആദ്യ രണ്ട് ബോൾ ഡിഫെൻഡ് ചെയ്ത് നിന്ന്. പിന്നെ ഒരു സിംഗിൾ ഇട്ട് സ്ട്രൈക്ക് ചേഞ്ച് ചെയ്ത്.. വൈശാഖ് സ്ട്രൈക്കിൽ കേറി. ഈ നാറി ആണെങ്കി നമ്മടെ ഹാർദികിനെ പോലെ ആണ്… ആറ്റിട്യൂട് നു കൈയും കാലും വെച്ചൊരു ആറ്റം ബോംബ് പോലത്തെ ഐറ്റം. ഇവൻ ഒറ്റൊരുത്തൻ ക്രീസിൽ ഉണ്ടെങ്കി കളി ഇവന്മാര് തൂക്കും അത് കൂട്ട് പെർഫോമൻസ് ആണ് ഇവന്.
പറഞ്ഞത് പോലെ തന്നെ അവനു കിട്ടിയ ഫസ്റ്റ് ബോൾ തന്നെ ഗാലറിക്കും മോളിലൂടെ ഒരു പടുകൂറ്റൻ സിക്സ്. അതോടെ ഓവർ തീർന്ന് സ്ട്രൈക്ക് മാറിയോണ്ട് ഭാഗ്യം ഇല്ലെങ്ങി ഈ നാറി അടിച്ചു തൂറ്റിച്ചേനെ.
സെക്കന്റ് ഓവർ എറിയാൻ ശരത്താണ് വന്നേ. ഇത്തവണ ഞാൻ എല്ലാവരോടും കേറി നിക്കാൻ പറഞ്ഞു എലുമ്പന് ഒരു കെണി അങ്ങ് ഒരുക്കി. എല്ലാവരും കേറി നിന്നോണ്ട് എലുമ്പൻ വലിച്ചടിച്ചു… ബൗണ്ടറി ലൈനിനു തൊട്ട് മുന്നിലായി ബോൾ വീണ് അത് ഉരുണ്ട് പോയി ഒരു ഫോർ ആയി.
പിന്നെയും എലുമ്പൻ നീട്ടി അടിച്ച് സിക്സ് ആക്കാൻ നോക്കിയെങ്കിലും ഒന്നും ഒത്തില്ല ഡബിളും, ഫോറും മാത്രമായി ഒതുങ്ങി. അപ്പോ ഞാൻ പോയി ശരത്തിനോട് ഒരു ഫുൾട്ടോസ് സ്ലോ ആയിട്ട് എറിയാൻ പറഞ്ഞു ഇതിൽ എന്തായാലും എലുമ്പൻ കൊത്തും. പറഞ്ഞത് പോലെ അവൻ ആഞ്ഞു വീശി നേരെ ചെന്ന് എത്തിയത് ലോങ്ങ് ഓഫിൽ നിക്കണ വിഷ്ണുന്റെ കൈയ്യിലോട്ട്. അങ്ങനെ എലുമ്പന്റെ കാര്യത്തിലും തീരുമാനായി. ഇനി ഈ പുണ്ട വൈശാഖിനെ കൂടെ ഒതുക്കിയ 6 ഓവറിൽ കളി തീർക്കാ… പക്ഷെ വിചാരിച്ച പോലെ അത്ര ഈസി ആയിരുന്നില്ല വൈശാഖിന്റെ കാര്യം ഈ മൈരിന് ഒടുക്കത്തെ കോൺഫിഡൻസും ലക്കും ആണ്…അതോണ്ട് രണ്ട് ക്യാച് ആണ് മിസ്സായെ ഇവന്റെ ഒക്കെ ഒരു യോഗം……
വരുന്ന ഓരോ ബോളും പുഷ്പം പോലെ അടിച്ചും ഡിഫെൻഡ് ചെയ്തും തട്ടി ഇട്ടും ഈ നാറി ഇപ്പൊ ഹാഫ് സെഞ്ച്വറി അടിക്കും. 19 ബോളിൽ 47 റൺ എന്ന നിലക്ക് ആയി അവന്റ സ്കോർ. ടോട്ടൽ ആണെങ്കിൽ 7 ഓവറിൽ 80 റൺസും ഇനി ബാക്കി ഉള്ള 18 ബോളിൽ 46 റൺസ് എടുത്ത അവര് ജയിക്കും. ഈ വൈശാഖ് നാറി ക്രീസിൽ ഉണ്ടെങ്കി അത് ചിലപ്പോ നടന്നെന്നും വരാ…
അപ്പോളാണ് എനിക്ക് ഒരു ഐഡിയ തോന്നിയെ ഇവൻ ഇപ്പോ നല്ല ഫോമിൽ ആണ് ഇപ്പോ കളി കുറച്ച് സമയത്തേക്ക് നിർത്താൻ പറ്റിയ അവന്റെ മോമെൻറ്റം ബ്രേക്ക് ആവും ആ സമയത്ത് വിക്കെറ്റ് തെറിപ്പിക്കാം.
പിന്നെ ഞാൻ ഒന്നും നോക്കാണ്ട് കാൽ ഒന്ന് അടി മടക്കി ഗ്രൗണ്ടിൽ വാഴ വെട്ടിയിട്ട പോലെ അങ്ങ് വീണ്. മൈര് അടി മടക്കി ഒന്നും വീഴണ്ടാർന്നു വല്ല തുടക്ക് എങ്ങാനും പിടിച്ച് മസിൽ കേറിന്ന് വല്ലോം പറഞ്ഞ മതിയാർന്നു ഇതിപ്പോ കാൽ നൊന്തിട്ട് വയ്യ….എന്റെ തന്നെ ഐഡിയ ആയി പോയി മൈര്… വേറെ വല്ലവന്റേം ആണെങ്കി ഇന്നവന്റെ അടക്ക് നടന്നേനെ…
ഞാൻ വീണത് കണ്ട് കിച്ചും അജും ഒക്കെ ഓടി വന്ന് എന്നെ എടുത്ത് പൊക്കി നിർത്തി.
“”എന്തോ പറ്റിയെടാ തല കറങ്ങിയോ””
അജൂന്റെ ആവലാതിയോട് ഉള്ള ചോദ്യം. അപ്പോ ഞാൻ അവനെ നോക്കി ഒന്ന് കണ്ണ് അടച്ചിട്ടു പറഞ്ഞു.
“”ഒന്നും പറ്റിയില്ലട..ഇതൊക്കെ ഒരു നമ്പർ ആണ് മോനെ….””
ഞാൻ ഗ്രൗണ്ടിൽ വീണൊണ്ട് കളി കുറച്ചു നേരത്തേക്ക് നിർത്തി ഒരു ബ്രേക്ക് വിളിച്ചു. ഈ സമയത്ത് ഞാൻ എല്ലാവരോടും പ്ലാൻ വിശദികരിച്ച് കൊടുത്ത്.
“എടാ ഈ ബ്രേക്ക് വീണൊണ്ട് മിക്കവാറും ആ വൈശാഖിന്റെ മോമെന്റം പോയി കാണും അവൻ ഇതുവരെ അടിച്ച് കളിച്ച രീതിക്ക് ഇനി കളിക്കണെങ്കി കുറച്ചൂടെ ടൈം വേണം.. അതിനുള്ളിൽ അവനെ ഔട്ട് ആക്കിയെങ്കി നുമ്മോ ആയിരിക്കും ഇക്കൊല്ലത്തെ കേളുനായർ മെമ്മോറിയൽ ട്രോഫി ചാമ്പ്യൻസ്..”
ഇത്രയും പറഞ്ഞു ഞാൻ എല്ലാർക്കും ഒന്ന് മോട്ടിവേഷൻ കൊടുത്ത് പിന്നേം ഫീൽഡിങ്ങ് സെറ്റ് ചെയ്ത് അജൂന് ഈ ഓവർ കൊടുത്ത്. ഇനി അവനെ കൊണ്ടേ വല്ലോം ചെയ്യാൻ പറ്റുങ്ങി നടക്കത്തുള്ളു.
ഏട്ടാമത്തെ ഓവറിലെ ഫസ്റ്റ് ബോൾ അജു ഒരു ഓഫ് സ്വിങ് എറിഞ്ഞു.. പക്ഷെങ്കി അത് വൈഡ് ആയി.. കീപ്പർ നിന്ന അതുലിനു ആണെങ്കി അത് കൈയിലും കിട്ടിയില്ല.. പന്ത് ഉരുണ്ട് ഉരുണ്ട് ഒരു ഫോർ ആയി പോയി… എല്ലാവരും അജൂനെ ഒരു വല്ലാത്ത നോട്ടം നോക്കി…കൂടെ എന്നേം… ഈ ഓവർ പ്രണവിന് കൊടുത്ത മതീന്ന് എല്ലാരും പറഞ്ഞതാർന്ന്.. എന്താ വെച്ചാ അജുന് ഫസ്റ്റ് രണ്ട് മൂന്ന് ഓവറിൽ മാത്രമേ വിക്കെറ്റ് എടുക്കാനും ഗെയിം ലെവൽ ചേഞ്ച് ചെയ്യാനൊക്കെ പറ്റുള്ളൂ.. ഡെത്ത് ഓവറുകളിൽ അജുന് അത്ര ഭാഗ്യുല്ല..
ഞാൻ എല്ലാവരെയും നോക്കി കണ്ണ് ചിമ്മികാണിച്ചിട്ട് അജുന്റെ അടുത്തോട്ടു ഓടി പോയി. സംഭവം അവൻ ടെൻഷൻ അടിച്ചിട്ടാണ് ഇങ്ങനെ സംഭവിച്ചേ അതോണ്ട് അവനെ കൂൾ ആക്കിയേ പറ്റുള്ളൂ..
“ടാ അജൂ ദേടാ… നിന്റെ പെണ്ണ് ഗാലറിൽ…. നിന്നെ നോക്കി നിക്കണ് …””
ഞാൻ ഇതും പറഞ്ഞു അവന്റെ അടുത്തോട്ടു ചെന്ന്.
“ഏഹ്….!! എവി…. എവിടെ…..???””
അവൻ ആകെ ഞെട്ടി തരിച്ച് നിക്കുവാണ് ഗാലറി മൊത്തം അവന്റെ കണ്ണ് പായുന്നും ഉണ്ട്. ഇത് കണ്ട് എനിക്ക് ആണേ ചിരി പൊട്ടിട്ട് വയ്യ. ഞാൻ അവന്റെ തോളിൽ പിടിച്ചോണ്ട് പറഞ്ഞു.
“എന്റെ പൊന്ന് മൈരേ നീ ഇങ്ങ്നെ വെപ്രാളപെടാതെ.. അവൾ എങ്ങനെ ആണ് ഇവിടെ വരാ… ഞാൻ നിന്റെ മൈൻഡ് ഒന്ന് കളിന്ന് മാറ്റി നിർത്തി നോർമൽ ആക്കാൻ പറഞ്ഞേണ്.. “”
“”ടാ പന്ന താളി തമാശക്ക് ആണേ കൂടി ഇങ്ങനെ ഒന്നും പറയല്ല… ഞാൻ അവളോട് അമ്മാവന്റെ വീട്ടിൽ ആണ് ഇന്ന് വിളിക്കാൻ പറ്റത്തില്ല എന്നൊക്കെ പറഞ്ഞാണ് ഇങ്ങോട്ട് വന്നേ. ഞാൻ എങ്ങാനും ഇവിടെ ആണെന്ന് അവൾ അറിഞ്ഞ ഇന്നെന്റെ മയ്യത്ത് ആയിരിക്കും.. നിന്നോട് കൂടുതൽ ഒന്നും പറയണ്ടല്ലോ ആവണിയേ കുറിച്ച്.. അതൊരു ഒറ്റ ബുദ്ധി ആണ് എന്റെ കഴുത്ത് ഞെരിച്ചു കൊല്ലും അവൾ ഞാൻ കള്ളം പറഞ്ഞാണെന്ന് അറിഞ്ഞ…. “”
ഇത്രയും പറഞ്ഞ് അവൻ ഒരു ദീർഘനിശ്വാസം അങ്ങ് വിട്ടു.
“”എന്റെട എനിക്കറിയ നമ്മടെ ആവണി ല്ലേ… അവളെ നിന്നെക്കാളും കൂടുതൽ എനിക്ക് അറിയാ… എന്റെ കൂടെ ആഞ്ചാം ക്ലാസ്സ് തൊട്ട് വാൽ ആയിട്ട് കൂടിയ സാനമാ അത്. എന്റെ അമ്മൂനെ കാട്ടിലും എന്റെ വണ്ടിൽ അവൾ കേറിക്കാണും. പിന്നെ ഒറ്റബുദ്ധിടെ കാര്യം.. പണ്ട് സ്കൂളിൽ വെച്ച് ഏതോ ഒരുത്തിയെ അറിയാണ്ട് ഞാൻ തട്ടി വീണെടാ ആ പെണ്ണ് ന്നെ കൊല്ലാണ്ട് കൊന്ന്.. ആവി ഈ കാര്യം കിച്ചു വഴി എങ്ങാണ്ട് അറിഞ്ഞു ഞാൻ ആവത് പറഞ്ഞതാ വേണ്ട എനിക്ക് കുഴപ്പില്ല എന്റെ മിസ്റ്റേക്ക് ആണ് ന്നൊക്കെ… എവിടന്ന് ഈ സാനം കേക്കണ്ടേ പോയി ആ പെണ്ണിന്റെ ചെകിട് അടിച്ച് പൊളിച്ചിട്ട് വന്നെടാ ഇവൾ..””
ഇത്രയും പറഞ്ഞു ഞാൻ അവനെ ഒന്ന് നോക്കി അവന്റെ ടെൻഷൻ ഒക്കെ പോയി ആളിപ്പോ കൂൾ ആയിട്ടുണ്ട്.
ഇതൊക്കെ അവൾ ന്നോട് പറഞ്ഞിണ്ട് ടാ… നീ അവക്ക് ഏട്ടനെ പോലെ ആന്നും എനിക്ക് എന്തേലും പറ്റിയ അവൾ പിന്നേം സഹിക്കും പക്ഷെ നിനക്ക് പറ്റിയ അവക്ക് ഒക്കത്തില്ലാന്നും… ന്നൊക്കെ “”
അജു എന്നോട് പറഞ്ഞു. ഇത് കേട്ടപ്പോ എന്തോ മനസിന് വല്ലാത്ത ഒരു സുഖം..
“”ടാ മതി കഥ പറഞ്ഞത് ദേ ഈ വൈശാഖ് മൈരിന ഔട്ട് ആക്കണം ഇല്ലെങ്ങി കളി പൊട്ടും കേട്ട…..നിന്റെ ആ വൈഡ് ഫോർ കൊണ്ട് എല്ലാവർക്കും ഇപ്പോ കലിപ്പാണ് നീ ഒരു കാര്യം ചെയ്യ് ഒരു യോർക്കർ അങ്ങ് ഏറിയ്… ആദ്യം ഓഫ് സ്വിഗ് എറിഞ്ഞോണ്ട് ഇനി നീ ഇൻ സ്വിങ് ഏറിയും എന്നായിരിക്കും അവൻ വിചാരിക്ക. പിന്നെ അവന്റെ സ്റ്റാൻസ് നോക്കി എറിയണം യോർക്കറിന് പറ്റിയ സ്റ്റാൻസിൽ ആണെങ്കിൽ ബൗണ്സറോ സ്പിന്നോ ഇട്ടോ.. ഇനി നിന്റെ കൈയ്യിലാണ് എല്ലാം “”
ഇതും പറഞ്ഞ് ഞാൻ പിന്നേം ഫീൽഡിങ്ങിലോട്ട് പോയി. അജു അവന്റെ സ്റ്റാൻസ് നോക്കി ഒരു യോർക്കർ തന്നെ അങ്ങ് എറിഞ്ഞു.
ബോൾ വൈശാഖിന്റെ ബാറ്റിന്റെ എടെക്കൂടെ കറക്റ്റ് സെന്റർ സ്റ്റമ്പിൽ കൊണ്ട് വിക്കെറ്റ് തെറിച്ചു. എല്ലാ എണ്ണവും എന്നെ നോക്കി അന്തം വിട്ടു.. ഞാൻ എന്ത് മന്ത്രം ആണ് അജുന് പോയി പറഞ്ഞ് കൊടുത്തെന്നു വെച്ച്..
അങ്ങനെ കളി നമ്മടെ കൈയ്യിൽ ആയി ഇനി ആരെയും പേടിക്കാൻ ഇല്ല്യ. ഇനി കഴിയുന്നതും അവരെ പ്രഷറിൽ ആക്കി കഴിഞ്ഞെങ്കി വിക്കെറ്റ് പണ പണ ന്ന് പറഞ്ഞ് വീഴും. അജൂന്റെ ഓവർ കഴിയുമ്പോ സ്കോർ 12 ബോളിൽ 40 റൺസ് എന്ന രീതിക്ക് ആയി അപ്പൊ തന്നെ കളി നമ്മ പിടിച്ചെന്ന് അവർക്ക് മനസ്സിൽ ആയി…
ഇനി ആണ് കളി കൊടുംബിരി കൊള്ളാൻ പോണേ..!! ഈ 40 റൺസ് എടുക്കാൻ ഇവന്മാർ കിട്ടുന്ന ബോൾ മൊത്തം അടിച്ച് വീശാൻ തൊടങ്ങും അപ്പൊ ക്യാച്ച് വീഴാനും വിക്കെറ്റ് തെറിക്കാനും തൊടങ്ങും.
ഞാൻ ഫീൽഡിങ് മൊത്തം ബൗണ്ടറി ലൈൻ ന്റെ അവിടെ നിർത്തി.ഒമ്പതാമത്തെ ഓവറിൽ ശരത് ഫസ്റ്റ് ബോൾ ഒരു സ്ലോ പേസ് എറിഞ്ഞപ്പോ തന്നെ എനിക്ക് ഉറപ്പായിരുന്നു ഇത് ഒരു ക്യാച്ച്നുള്ള വക ആണെന്ന് ഞാൻ അവൻ അടിക്കാൻ സൈഡ് ഉള്ള എല്ലാരേം ഒന്ന് വിരൽ കറക്കി കാണിച്ചു. എല്ലാവരും റെഡി ആണെന്ന് തല ആട്ടി. അപ്പൊ ദാണ്ടേ ബോൾ എന്റെ സൈഡ് ലോട്ട് വരണ് ഞാൻ കുറച്ചു കേറി നിന്ന് ബോൾ എന്റെ കൈയ്യിലോട്ട് തന്നെ ആക്കി.എന്നിട്ട് ഗാലറിലോട്ട് നോക്കി ചെവിക്ക് കൈ വെച്ച് കൂർപ്പിച്ചോണ്ട് കേൾക്കണില്ല എവിടെ ആരവം എന്ന രീതിൽ പണ്ട് പാകിസ്താനോട് ചിന്ന തല ചെയ്ത പോലെ ചെയ്തു……
✨✨✨
അങ്ങനെ ലാസ്റ്റ് ഓവറിലെ ലാസ്റ്റ് ബോൾ അവന്മാർക്ക് ജയിക്കാൻ 28 റൺസൂടെ വേണം അത് എന്തായാലും ഒരു ബോളിൽ കിട്ടൂലാന്ന് അവർക്കും അറിയാ നമ്മക്കും അറിയാ….
അതോണ്ട് ഞാൻ ഗാലറിലോട്ട് ഒന്ന് നോക്കി…അപ്പോഴാണെങ്കി ഒരോറ്റണ്ണത്തിന്റെ മുഖത്ത് ചോര ഇല്ല. അത് പോലെ തീർന്ന് എല്ലാം.. അവരുടെ കപ്പ് മനസ്സിൽ കണ്ടുള്ള പ്രതീക്ഷയും ആർപ്പ് വിളിയും ഒക്കെ അവസാനിച്ചു……അപ്പൊ ഞാൻ തിരിഞ്ഞ് നിന്ന് ഗാലറിയെ മൊത്തത്തിൽ ഒന്ന് നോക്കി.
എന്നിട്ട് കൈ കറക്കി വണങ്ങി… ഞാൻ ചെയ്യുന്ന കണ്ട് നമ്മടെ ടീമിലെ എല്ലാവരും അങ്ങനെ ചെയ്ത്…
അതോടെ ഗാലറിലെ മൊത്തമെണ്ണത്തിന്റെയും എതിർ ടീമിന്റെയും സമാധിയായി. ഇതിൽ കൂടുതൽ അവർ ഇനി നാണം കെടാൻ ഒന്നുല്ല…. എനിക്ക് ആണേ ഇന്ത്യ വേൾഡ് കപ്പ് ജയിച്ച സുഖമാർന്നു…
അപ്പോഴാണ് ഞാൻ ചിന്തിച്ചേ…ഞങ്ങ ആദ്യം ബാറ്റിംഗ് നു ഇറങ്ങിയപ്പോ ഞങ്ങളെ കൂവി വിളിച്ചവന്മാർ ഒക്കെ എവിടെന്തോ… ചത്തോ ഇനി…
അപ്പോളാണ് പ്രണവ് ലാസ്റ്റ് ബോൾ എറിയാൻ നിക്കണേ. അവൻ ചുമ്മാ ഒരു നോർമൽ ഫുൾട്ടോസ് അങ്ങ് എറിഞ്ഞു.. ഒട്ടും പ്രതിക്ഷ ഇല്ലാണ്ട് എതിർ ടീമിന്റെ ബാറ്റർ അത് ചുമ്മാ തട്ടി വിട്ടു…അപ്പൊ തന്നെ കമന്ററിയും വന്നു.
“”കാണികളെ …. ഇക്കൊല്ലത്തെ കേളുനായർ മെമ്മോറിയൽ ട്രോഫിയുടെ ചാമ്പ്യൻസ് പാണംതോട് ഇലവൻസ്””
ഇത് കേട്ടതൊടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കാനും കൈ കൊടുക്കാനുമൊക്കെ തൊടങ്ങി. ഞങ്ങടെ ആളൊള് ഒക്കെ ഗ്രൗണ്ടിൽ ഇറങ്ങി എന്റെ അടുത്തോട്ടു വന്ന് എന്നെ പൊക്കി തോളിൽ കേറ്റി..
അനു… അനു.. അനു…. എല്ലാ എണ്ണവും എന്റെ പേരും വിളിച്ചോണ്ട് ഗ്രൗണ്ടിൽ നടക്കാൻ തൊടങ്ങി..
“”മൈരോളെ ഒന്ന് അടങ്ങ് വേൾഡ് കപ്പ് ഒന്നുല്ലല്ലോ ഇങ്ങനെ എന്നെ പൊക്കിക്കൊണ്ട് ഒക്കെ വിളിക്കാൻ””ഞാൻ മേലോന്നാകെ കുടഞ്ഞോണ്ട് ഇറങ്ങി നിന്നിട്ട് പറഞ്ഞു…
“”വേൾഡ് കപ്പും മൈരും ഒന്നുല്ല…. പക്ഷെങ്കി ഇവന്മാരുടെ നാട്ടി വന്നിട്ട് ഇവിടന്ന് കപ്പ് തൂക്കണെങ്കി അത് വേറൊരു റേഞ്ച് ആണ് മോനെ….അതിനുള്ള തന്ത്രം മൊത്തം നിന്റെ ആയോണ്ട് ഞങ്ങൾ സന്തോഷിക്കും കേട്ട….. കേട്ടോന്ന് ”” കിച്ചു ഇതും പറഞ്ഞു അവന്മാരെ നോക്കി തിരിഞ്ഞ് നിന്ന് ഡാൻസ് കളിച്ചു.. ഇത് കണ്ട് കളി തോറ്റിരിക്കുന്ന അവന്മാർക്ക് നല്ലോണം പൊളിഞ്ഞു…. എന്നിട്ടപ്പോ ദാണ്ട് എല്ലാ എണ്ണവും ഓടി ഞങ്ങടെ അടുത്തോട്ടു വരണ്…..
“”ടാ അനുവേ…. നീ ഇതൊന്ന് മാനേജ് ചെയ്യ് കേട്ടോ.. ഒന്നിനേം വിടണ്ട ഞാൻ വക്കിലുമായി വരാ… “”ഇതും പറഞ്ഞു കൺവീൻസിങ് സ്റ്റാർ ആയി ഒരു വലിയ വള്ളി വലിച്ചിട്ടിട്ട് കിച്ചു മൈരൻ സ്കൂട്ടായി..
“‘മൈര് കുടുങ്ങിയല്ലോട അജുവേ””
ഞാൻ അജുനെ നോക്കി ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു.
“”എന്തോന്ന് കുടുങ്ങാൻ…. നീ ഉള്ള കാലത്തോളം എനിക്ക് എന്തായാലും അടി കൊള്ളൂല.. കിട്ടണ മൊത്തം നീ വാങ്ങിച്ച് കൂട്ടിക്കോ… കൊടുക്കാനും മറക്കണ്ട കേട്ടോ.. പിന്നെ എപ്പോളാ നിന്റെ MMA മാച്ച്???.’”
“”ഏഹ്!!!??… എന്തോന്ന് മാച്ച്?? ആർടെ മാച്ച്?? അജൂ….. നമ്മൾ ഇവിടെ ക്രിക്കറ്റ് കളിക്കാൻ ആണ് വന്നത് മലരേ അല്ലാണ്ട് ബോക്സിങ് ന് അല്ല!!!. പിന്നെ ഇത് ഗ്രൗണ്ടാണ് അല്ലാണ്ട് ബോക്സിങ് റിങ്ങൊന്നുല്ല..കേട്ടാ നീ !!!…..
ആ കിച്ചു മൈര് ഓരോ വള്ളി വലിച്ചിട്ടിട്ടു മുങ്ങി.. ആ കെണ്ടയെ കൊണ്ട്…ഇതൊന്നു തീരട്ടെ എന്നിട്ട് അവനെ എനിക്കൊന്ന് കാണണം മൈര്…””
ഇതും പറഞ്ഞു എല്ലാരേം പിന്നിലാക്കി.. ഓടി പാഞ്ഞു വരണ അവന്മാരെ നോക്കി നിന്നിട്ട് ഞാൻ പറഞ്ഞു…
“”എടാ വൈശാഖേ …സനുപേ… നവീ…ടാ ഒന്ന് അടങ്ങെടാ..അവൻ ചുമ്മാ തമാശക്ക് കാണിച്ചേണ്.. നിങ്ങൾ ചുമ്മാ ഇതൊക്കെ സീരിയസ് ആയി എടുക്കല്ലേ””..
പറഞ്ഞു തീരലും എന്റെ ചെവിക്കല്ല് നോക്കി ഒരു അടി പറന്നു വന്ന്.
അതെന്റെ തലചോർ പ്രവർത്തിച്ചെടുക്കുമ്പോഴേക്കും ഞാൻ അടി കൊണ്ട് ഒരു സൈഡ് ലോട്ട് വേച്ചു പോയി…ഉഫ് പൊന്നീച്ച പറന്നെന്റെ…. ആരാണാവോ ഇത്ര ഊക്കുള്ളോൻ അവരുടെ ടീമിൽ……
“”ടാ നീ വില്യേ ഹീറോ ഒന്നും കളിക്കല്ലു കേട്ടോ….
അവൻ കാണിച്ചത് തമാശക്ക് ആണേലും സീരിയസ് ആയി ആണേലും അത് ഞങ്ങളെ വെറും ഉണ്ണാക്കന്മാരാക്കാൻ വേണ്ടി തന്നെ ചെയ്തേണ്…”” വൈശാഖ് ഇതും പറഞ്ഞവിടെ വിറഞ്ഞു തുള്ളി …
എനിക്ക് അടി പൊട്ടിയപ്പോ ഞങ്ങടെ പിള്ളേർ മൊത്തോം ഒന്ന് വിരണ്ട് നിക്കുവാണ്… ഇത് കണ്ടിട്ട് കവിളും തടവി എണീറ്റോണ്ട് ഞാൻ പറഞ്ഞു..
“”എന്റെട… നിങ്ങൾ ഒന്ന് അടങ്ങ്.. എന്തായാലും എനിക്കിട്ട് ഒന്ന് പൊട്ടിച്ചപ്പോ നിങ്ങളുടെ ദേഷ്യം അടങ്ങിലോ…. എനിക്കിട്ട് ആരാ പൊട്ടിച്ചേന്ന് അറിഞ്ഞൂടാ… പക്ഷെ ഒടുക്കത്തെ ഊക്ക് ആണ് കേട്ടോ അവനു…എന്റെ കവിള്ന്ന് പൊന്നീച്ച പാറി…”””
ഞാനൊന്ന് കവിളും തടവി ചിരിച്ചോണ്ട് പറഞ്ഞു..
അപ്പോ നമ്മടെ പിള്ളേർ ഒക്കെ എന്നെ ഒന്ന് അത്ഭുതത്തോടെ നോക്കി.
എത്രയൊക്കെ കാം ആൻഡ് കൂൾ ആണെന്ന് പറഞ്ഞാലും എന്റെ മേത്ത് കൈ വീണ ആരാണേലും ഞാൻ അടിക്കും എവിടെ ആണെലും ഞാൻ അടിക്കും അതാണ് എന്റെ സ്വഭാവം.. ഇനീപ്പോ അടി കിട്ടി എന്റെ തലക്ക് എന്തേലും പറ്റിയോന്ന് വരെ ചിന്തിച്ച് കാണും അവന്മാർ…
“”അങ്ങനെ നിനക്കിട്ടു ഒന്ന് പൊട്ടിച്ചപ്പോ ഞങ്ങൾടെ ദേഷ്യം അടങ്ങില്ലെങ്കിലോ…എഹ്…
പിന്നെ നിനക്ക് അറിയണോടാ പന്നി നിനക്കിട്ടു പൊട്ടിച്ചേ ആരാന്ന് അത് ഞാനാണ്ട്രാ പന്നി.. വേണേൽ ഇനിയും പൊട്ടിക്കും.. “”
ഇതും പറഞ്ഞ് അഫ്സൽ എന്റെ നെഞ്ചും കൂട് നോക്കി ആഞ്ഞൊരു ചവിട്ട്…!!!
ഞാൻ രണ്ട് മൂന്ന് അടി പിന്നോട്ട് തെറിച്ചങ് വീണു..
മൈര്… ഇതീ കൂടുതൽ പിടിച്ച് നിൽക്കാൻ എനിക്കെന്നല്ല എന്റെ തന്തക്ക് പോലും പറ്റൂല… ഒരിക്കെ അടി കിട്ടിയെന്ന് പറഞ്ഞ് പിന്നേം അടി കിട്ടിയ ക്ഷമിക്കാൻ ഞാൻ ഗാന്ധിജി ഒന്നുല്ല… ഇത്രേം നേരം ക്ഷമിച്ചത് തന്നെ ഇത് ഇവന്മാരുടെ നാട് ആയോണ്ടാണ്.. ഇനിം നാടും പറിം നോക്കി നിന്ന ഇവന്മാർ തലേ കേറും…അതിനു വിട്ടാ പറ്റൂലല്ലോ…
“”ആർടെ അമ്മേനെ കെട്ടിക്കാൻ വേണ്ടി നോക്കി നിക്കാണ് മൈരോളെ നിയൊക്കെ!!!?? ഏഹ്….!!!അടിച്ചു പൊട്ടിക്കേടാ എല്ലാത്തിനെയും.. അടിച്ച് പണ്ടം കലക്ക്””
ഞാൻ നമ്മടെ പിള്ളേരെ നോക്കി അലറി!!!.. കേട്ട പാതി കേക്കാത്ത പാതി എല്ലാം കൂടെ അവന്മാരുടെ മേലേക്ക് ചാടി കേറി എല്ലാത്തിനെയും തല്ലാൻ തൊടങ്ങി…
അപ്പോ ഞാൻ നിലത്തൂന്ന് പൊടി തട്ടി എണിറ്റു.. കൈയും കാലൊക്കെ നല്ല പോലൊന്ന് സ്‌ട്രെച്ച് ചെയ്ത് നേരെ തല്ലിന്റെ നടുക്കോട്ട് പോയി…
എനിക്കവനെ വേണം അഫ്സലിനെ… ആ പുണ്ടമോന്റെ കഴപ്പ് ഇന്ന് ഞാൻ തീർക്കും… അതിന്റെ എടേൽ എന്റെ നേർക്കോട്ട് വന്ന ഓരോ എണ്ണത്തിനെയും ചറ പറ ന്ന് പറഞ്ഞ് വയറിലും കൈയിലും പഞ്ച് ചെയ്ത് അവിടെ ഇട്ട്.. ഇവന്മാരൊക്ക ഇനി എണീറ്റ് വരണേ കൊറച്ചു ടൈം ആവും..
അപ്പോളാണ് അജു അഫ്സലിനെ പിടിച്ച് ചാമ്പണെ ഞാൻ കണ്ടേ… ഞാൻ ഓടി ചെന്ന്..
“”വിട്രാ… അജു വിട്രാ… അവനെ.. “”ഞാൻ അജുനെ കലിപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.. അവൻ എന്നെ അന്തം വിട്ട് നോക്കണുണ്ട്…ഞാനപ്പോ അജുനെ നോക്കിയൊന്ന് ചിരിച്ചോണ്ട് ഒച്ചത്തി പറഞ്ഞു..
“”ഇവനെ ആരും തൊട്ട് പോകരുത്…ഇവനെ ഉണ്ടല്ലോ…. ഈ പര നാറിയെ…എനിക്ക് ഒറ്റക്ക് വേണ.. ഈ പുണ്ടയുടെ അന്ത്യം എന്റെ കൈയ്യോണ്ട് ആണ്…”” ഒരു കൊലച്ചിരി ചിരിച്ചോണ്ട് ഞാൻ അഫ്സലിനെ നോക്കി പറഞ്ഞു..
“”നീ ആരാടാ!!…
ഏഹ്!!…നേരത്തെ എന്നെ നോക്കി വില്യേ ഡയലോഗ് ഒക്കെ അടിക്കണുണ്ടായല്ലോ നീ!!??… ആണാണെ ഇപ്പൊ അടിക്കെടാ നീ!!!… അടിക്കാൻ….””
ഞാൻ അവനെ നോക്കി അലറിക്കൊണ്ട് പറഞ്ഞു… അവൻ പിന്നേം എന്റെ ചെക്ടത്ത് അടിക്കാൻ കൈയ്യൊങ്ങി. പക്ഷെ നിമിഷനേരം കൊണ്ട് അവന്റെ ഉയർന്ന് വന്ന കൈ ഞാൻ തടഞ്ഞു.. എന്നിട്ടത് പിടിച്ചു ഒന്ന് തിരിച്ചു… ഒരു തിരി കൂടെ അങ്ങ് തിരിച്ച അവന്റെ എല്ല് പപ്പടം പൊടിയും പോലങ്ങ് പൊടിയും.. പക്ഷെങ്ങി അങ്ങനെ ചെയ്ത കേസ് വേറെ ആവണോണ്ട് മാത്രം ഞാൻ അത് ചെയ്തില്ല…..
അവന്റെ കൈ തിരിച്ചോണ്ട് തന്നെ ഞാൻ എന്റെ വലതു കൈ ചുരുട്ടി അവന്റെ മുഖത്തിന്ട്ട് ആഞ്ഞാഞ്ഞ് അടിച്ചോണ്ട് ഇരുന്നു.. അവസാനം മൂക്കിന്റെ പാലോം ചിറിം ഒക്കെ പൊട്ടി ചോര വരാൻ തൊടങ്ങി. അപ്പോളും എന്റെ കലി അടങ്ങീല…ഞാൻ പിന്നേം അടിക്കാൻ ഓങ്ങുമ്പോ ആണ് എനിക്ക് പിന്നിന്ന് ഒരു ചവിട്ട് കിട്ടണേ…ഞാനൊന്ന് മുന്നോട്ട് വേച്ചു പോയി… തിരിഞ്ഞ് നോക്കുമ്പോ അത് വൈശാഖാണ്…
“”ഓഹ്… ഇനി നിനക്ക് എന്താണ്… നിനക്കും വേണോ…ഏഹ്… വേണോടാ നാറി…എങ്കി വാടാ നീ…””
ഞാൻ അവന്റെ അടുത്തൊട്ട് നടന്നോണ്ട് കൊലവെറിയോടെ പറഞ്ഞു. അത് കേട്ടപ്പോ തന്നെ അവൻ ഒന്ന് വിരണ്ടത് ഞാൻ കണ്ടു.. അപ്പൊ ഞാൻ അവന്റെ അടുത്തോട്ടു ഓടി ചെന്ന് ചെവിക്കല്ല് നോക്കി നല്ല കനത്തിൽ ഒന്ന് കൊടുത്തോണ്ട് പറഞ്ഞു…
“”ഞാൻ ആദ്യേ പറഞ്ഞത് അല്ലേടാ നിന്നോടൊക്കെ…?? അടങ്ങ്… അടങ്ങ്…പ്രശ്നോന്നും വേണ്ട.. വേണ്ടാന്ന്.. എനിക്ക് ഒന്ന് കിട്ടിയ ശേഷവും ഞാൻ പറഞ്ഞത് അല്ലേടാ നിന്നോട് പ്രശ്‌നൊക്കെ കഴിഞ്ഞില്ലേ പോവാൻ.. അപ്പൊ നിനക്കൊക്കെ തല്ല് കൂടാഞ്ഞിട്ട് കഴപ്പ് ല്ലേ…ഏഹ്..!!?? പറേടാ നാറി …ഹ്മ്മ്….ഒന്നുല്ലേലും ഒരു അടി തുടങ്ങും മുന്നേ ഞാൻ ആരാ എന്താ എന്നൊക്കെ ഒന്ന് അന്വേഷിച്ചിട്ട് തല്ലിയ പോരെടാ നിനക്കൊക്കെ….??””
ഇത്രയും പറഞ്ഞു ഞാൻ പിന്നേം ഒന്നുടെ അവന്റെ കരണം നോക്കി കൊടുത്ത്.. എന്നിട്ടും ഒന്നും തോന്നാത്തൊണ്ടു ഞാൻ പിന്നേം പിന്നേം അവന്റെ ടി ഷർട്ടിൽ പിടിച്ച് ചെക്ടത്ത് മാറി മാറി അടിച്ചു…
പക്ഷെ…
പെട്ടെന്നാണ് എന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ട് കണ്ണുകളെ ഞാൻ കാണുന്നെ…
അത് നിറഞ്ഞു തുളുമ്പിയിട്ടും ഉണ്ട്.. അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചേ… ഇതിന്റെ മുടി ചുരുള ആണ് അത് കൂടാണ്ട് നെറ്റിയിലു ഒരു കെട്ടും ഉണ്ട്. ഇനി എന്റെ ബോൾ കൊണ്ട ആ പെണ്ണ് തന്നെ ആണോ… ഞാൻ വൈശാഖിന്റെ ടി ഷർട്ടീന്ന് പിടി വിട്ടു…. അവൻ വാഴ ഒടിഞ്ഞു വീഴും പോലെ വീണു..
“”ടാ കുട്ടാ….!!!””
അപ്പോഴാണ് സൈഡ് നിന്നും ഒരു വിളി….കേക്കണേ സൗണ്ട് കേട്ടിട്ട് അച്ഛന്റെ അതെ പോലേ… അല്ല അച്ഛൻ തന്നെയാ കൂടെ രമേശേട്ടനും.. സയിത്തേട്ടനും ആ പന്ന കിച്ചു താളീം ഉണ്ട്..
അച്ഛന്റെ വരുത്ത് കണ്ടിട്ട് ഒരു അടിക്ക് ഉള്ള കോളുണ്ട്.. തിരിഞ്ഞ് ഓടാൻ നിന്ന എറിഞ്ഞിടും തന്ത… അതോണ്ട് ഞാൻ അവിടെ തന്നെ നിന്നു..
“” ട്ടെ….””
വിചാരിച്ച പോലെ തന്നെ എന്റെ കരണം നോക്കി ഒന്ന് പൊട്ടിയതാണ്.. അജും കിച്ചും ഒഴികെ ബാക്കി എല്ലാ മൈരോളും അന്താളിച്ചു നിക്കേണ്.. വലിയ MMA ചാമ്പ്യൻ.. ദേ തന്തേടെ തല്ലും വാങ്ങി ഇളിച്ചോണ്ട് നിക്കണ്.. അച്ഛൻ വേറെ എന്തേലും പറയും മുന്നേ ഒരു പോലീസ് വണ്ടി വന്നു.. എല്ലാത്തിനേം പിടിച്ചു അതി കേറ്റി വൈശാഖിനെയും അഫ്സലിനെയും ആശൂത്രീൽ കൊണ്ടോയി എന്ന തോന്നണേ പോലീസ് വണ്ടി നീങ്ങുമ്പോ അവിടെ കണ്ടില്ല ഒന്നിനേം.
✨✨✨
“”എന്താ അനു ഇതൊക്കെ… ഏഹ്…. ഒന്നുല്ലേലും നിനക്ക് വയസ്സ് ഇരുപത് ആവാൻ ആയില്ലേ… ഇപ്പോഴും സ്കൂൾ പിള്ളേരെ പോലെ ആണ് അടിം പിടിം… എന്തുവാടെ…? നീ നാലാൾ അറിയണ ഒരു MMA ചാമ്പ്യൻ അല്ലേ.. ഹേ…””
സുധിഷേട്ടൻ ആണ് പ്ലാത്തറ പോലിസ് സ്റ്റേഷൻ SI. എന്റെ വീട് കഴിഞ്ഞ് നാല് അഞ്ച് വീട് കഴിഞ്ഞ പുള്ളിടെ വീട് ആണ് സത്യം പറഞ്ഞ ഞങ്ങളുടെ ഒക്കെ മൂത്ത ഏട്ടൻ…
“”അത് പിന്നെ സുധിഷേട്ടാ.. (പുള്ളി എന്നെ നോക്കിയൊന്ന് കണ്ണുരുട്ടി ) അല്ല സ..സാറെ.. അവരാണ് ആദ്യം അടി തുടങ്ങിയത്. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞേണ്.. പിന്നെ ഞാൻ MMA ചാമ്പ്യൻ ആണെന്നൊന്നും അവർക്ക് അറിഞ്ഞൂടല്ലോ.. “”
“”ശ്…. മിണ്ടരുത് നീ… എല്ലാ പോലാപ്പും ഉണ്ടാക്കിട്ട് ന്യായം പറയാണോ…”” സുധിഷേട്ടൻ ശെരിക്കും പോലിസ്കാരനായി.
“”ഹാ അല്ലേലും ഇവനോടൊന്നും പറഞ്ഞിട്ട് കാര്യുല്ല സുധിഷേ.. പിടിച്ചു സെല്ലിൽ ഇട്ട് നല്ല രണ്ടെണ്ണം കൊടുക്കാത്തെയിന്റെ ആണ്…”” CI ജേക്കബ് തോമസ് എന്നെ പൂട്ടാൻ വേണ്ടി ഒരു ചൂണ്ട ഇട്ടു..
“”അയ്യോ അതൊന്നും വേണ്ട സാറെ.. ഇവൻ എന്റെ വീടിന് കൊറച്ചു അടുത്താണ് ഇവനെ ഞാൻ നന്നാക്കി എടുത്തോളാം “”
എന്നെ നോക്കി ഒന്ന് പല്ലിറുമ്മി കൊണ്ട് സുധിഷേട്ടൻ പറഞ്ഞു.. ഹ്മ്മ് … അപ്പൊ നമ്മളോട് സ്നേഹോക്കെ ഉണ്ട്..
“”താൻ പറഞ്ഞോണ്ട് മാത്രം ഇപ്പൊ ഞാൻ ഒന്നും ചെയ്യണില്ല… പക്ഷെ ഇനി ഒരിക്ക കൂടെ ഇവനെ എന്റെ മുന്നി ഇങ്ങനെ കിട്ടിയാ പിന്നെ ഒരു വിട്ട് വീഴ്ച്ച ഇല്ല കേട്ടോ സുധിഷേ…””
ജേക്കബ് സാർ എന്നെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ഒരു വാണിംഗ് എന്ന പോലെ സുധിഷേട്ടനോട് പറഞ്ഞു..
“”ഇല്ല സാറേ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവൂല ഞാൻ വാക്ക് തരുവാണ്…” അത് കേട്ട് ഒന്ന് തല അനക്കിക്കൊണ്ട് ജേക്കബ് സാർ പുള്ളിടെ ക്യാബിനിലോട്ട് പോയി..
“”ബാബുവേട്ടാ… FIR രജിസ്റ്റർ ചെയ്തിട്ട് ഇല്ല അതോണ്ട് നിങ്ങൾ ഇവനെയും ഇവന്റെ പര്യായങ്ങളേം കൊണ്ട് പോയിക്കോ… പിന്നെ ഇവൻ അടിച്ചിട്ട രണ്ടെണ്ണം പരിയാരം മെഡിക്കൽ കോളേജിൽ കിടപ്പുണ്ട്.. അവിടെ വരെ ചെന്ന് അവർക്ക് എന്താ വേണ്ടേ എങ്ങനാ എന്നൊക്കെ നോക്കി അത് ചെയ്യണ്ടി വരും… ഇല്ലെങ്ങി അവർ കേസ് പൊല്ലാപ്പ് എന്നും പറഞ്ഞു വരും…അതിന് ഇട വരുത്തണ്ട..പിന്നെ ഞാൻ വരാൻ കുറച്ചൂടെ വൈകിയിരുന്നേ ആ നാട്ടാർ എല്ലാം കൂടി ഇവന്റെ എല്ലുരീയേനെ..”” സുധിഷേട്ടൻ എന്റെ തോളത്ത് ഒന്നമർത്തി തട്ടി അച്ഛനോട് പറഞ്ഞു..
“പിന്നെ… എല്ലുരാൻ വരട്ട് എല്ലാം..എല്ലാത്തിനേം ഞാൻ കാലപുരിക്ക് അയക്കും.. “ഞാൻ മനസ്സിൽ പറഞ്ഞു .
“ടാ നീയേ ഇന്ന് വൈകുന്നേരം എന്റെ വീട്ടിലോട്ട് ഒന്ന് വരണം കേട്ടല്ലോ… മുങ്ങിയ നീ ഉള്ള സ്ഥലത് വന്ന് ഞാൻ പോക്കും കേട്ടല്ലു..”” പോകാൻ നേരം എന്നോട് തറപ്പിച്ചു പറഞ്ഞിട്ട് സുധിഷേട്ടൻ പുള്ളിടെ ക്യാബിനിൽ പോയി…
“അച്ഛാ… “ പുറത്തു ഇറങ്ങിയ ശേഷം ഞാൻ അച്ഛനെ പിറകിന്ന് വിളിച്ചു…അപ്പോ എന്റെ നേരെ കൈ ഓങ്ങിക്കൊണ്ട് അച്ഛൻ പറഞ്ഞു.
“”മിണ്ടിപോവരുത് കുട്ടാ നീ.. ഒരു അടിയുടെ കാര്യം കഴിഞ്ഞ മാസം ഒത്തു തീർപ്പ് ആക്കി തീർന്നത് അല്ലേ ഉള്ളുട.. അപ്പോഴാ അവൻ പിന്നേം അടുത്തത് ഉണ്ടാക്കി കൊണ്ട് വന്നേക്കണെ.. “” ഇനി ഇതിന് ബദലായി എത്ര എണ്ണം വരുമെന്ന് തമ്പുരാനൂ മാത്രം അറിയാം…. “”
അച്ഛൻ ഇത്രയും പറഞ്ഞു എന്റെ തോളിൽ പിടിച്ചോണ്ട് തുടർന്ന്
“”മോനേ കുട്ടാ…. എനിക്കും നിന്റെ അമ്മയ്ക്കും ആണായി നീ മാത്രേ ഉള്ളു…. നിന്റെ അനിയത്തി അമ്മു ആണെങ്ങി അവക്ക് തോന്നണ രീതിക്ക് ആണ് നടക്കണേ.. അവൾ ഞങ്ങളെ കഴിഞ്ഞ ആരുടെങും വാക്കിനു എന്തേലും വില കൊടുക്കണുണ്ടെ അത് നിന്റെ മാത്രാണ് മോനേ.. നീ ഇങ്ങനെ കാണുന്നോർടേം കാണാത്തൊരുടേം ഒക്കെ മെക്കിട്ട് കേറി ഇങ്ങനെ തല്ല് ഉണ്ടാക്കി നടക്കുമ്പോ ഞങ്ങടെ മനസ്സിൽ തീ ആണ് മോനെ…
നിന്റെ കുമ്മ ഉണ്ടല്ലോ എന്റെ ഭാര്യ.. അവടെ സ്വഭാവം ആണ് നിനക്കും നിന്റെ അനിയത്തിക്കും… പണ്ടത്തെ കോളേജിലെ തീപ്പൊരി പെണ്ണ് പോലെ ആണ് അവൾ ഇപ്പോളും.. പക്ഷേ നിന്റെ കാര്യം ഓർത്ത് ആ മനസ്സ് പിടയണത് എനിക്ക് കാണാട മോനെ…അതോണ്ട് മക്കള് ഒന്ന് അടങ്ങി ഒതുങ്ങി നടക്ക് കേട്ടോ”””
ഒരു പ്രസംഗം പറയും പോലെ പറഞ്ഞ് അച്ഛൻ നിർത്തി…
തന്ത സെഡ് ആക്കി… ഒന്നും വേണ്ടാർന്നു…അയ്ന് ഞാൻ അവരോട് വേണ്ട വേണ്ട പറഞ്ഞല്ലേ.. അവരല്ലേ തൊടങ്ങിയേ ഞാൻ മനസ്സിൽ ഓരോന്നു ചിന്തിച്ചു നിന്നു..
“”ടാ.. ഇന്നാ വണ്ടി എടുക്ക്.. ആ ഹോസ്പിറ്റൽ വരെ ഒന്നു പോണം “” എനിക്ക് നമ്മടെ സ്വിഫ്റ്റ് ഡിസൈറിന്റെ ചാവി എറിഞ്ഞോണ്ട് അച്ഛൻ പറഞ്ഞു. ഞാൻ വണ്ടി എടുത്ത് നേരെ പരിയാരം മെഡിക്കൽ കോളേജിലോട്ട് വിട്ടു..
“”എന്തേയ്യ്…. നീ വരണില്ലേ?…””
പാർക്കിങ്ങിൽ കാറിന്ന് ഇറങ്ങാതെ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിക്കുന്ന എന്നെ നോക്കി അച്ഛൻ ചോദിച്ചു.
“”ഞാൻ വരണോ അച്ഛാ… അവിടെ അവരടെ വീട്ടുക്കാർ ഒക്കെ കാണും വെറുതെ ഒരു സീൻ ഇണ്ടാക്കണോ…””
ഞാൻ ചുമ്മാ സ്റ്റീയറിങ്ങിൽ തട്ടിക്കൊണ്ടു പറഞ്ഞു..
“”ആഹാ… അത് ശെരി.. അച്ഛന്റെ പൊന്ന് മോൻ അടിച്ചു അവരടെ മൂക്കും കണ്ണും ഒന്നാക്കുമ്പോ ഇതൊന്നും ആലോചില്ലായിരുന്നോ.. ഹാ കൂടുതൽ വിളച്ചിൽ എടുക്കാണ്ട് എന്റെ കൂടെ വാടാ അങ്ങട് “”
അച്ഛൻ ടെറർ ആയി.. ഞാൻ ഒന്നും മിണ്ടാണ്ട് പയ്യെ അച്ഛന്റെ പിന്നാലെ പോയി…
“എന്തോ ആയിരുന്നെടാ നിന്റെ അടി കൊണ്ടവരുടെ പേര്..””
റിസപ്ഷനിൽ നിന്ന് അച്ഛനെന്നോണ്ട് ചോദിച്ചു.. അത് കേട്ട് ആ റിസപ്ഷനിൽ ഇരിക്കണ പെണ്ണ് ചിരി കടിച്ചമർത്തണത് ഞാൻ കണ്ടു.. ഈ തന്ത എന്നെ നാറ്റിക്കും..
“”വൈശാഖും അഫ്സലും “”
ഞാൻ വളരെ പതുക്കെ പറഞ്ഞു. അത് കേട്ട് ആ പെണ്ണ് അതിന്റെ മുന്നിൽ ഇരിക്കണ സിസ്റ്റത്തിൽ നോക്കിയിട്ട് പറഞ്ഞു..
“”അവർ സെക്കന്റ് ഫ്ലോർ റൂം നമ്പർ 38 ഇൽ ഉണ്ട് സാർ “” അത് കേട്ടതും ഞാനും അച്ഛനും കൂടെ ആ റൂമിലോട്ട് പോയി.. റൂമിലോട്ട് കേറുമ്പോ ആണ് എന്നെ പ്രതീക്ഷിച്ചു അവിടെ ഒരു ബോംബ് കിടക്കണേ…
തുടരും…. 💗
Responses (0 )